Page 62 of 131 FirstFirst ... 1252606162636472112 ... LastLast
Results 611 to 620 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #611
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default


    Quote Originally Posted by BangaloreaN View Post
    മറയൂരിന്റെ മനമിളക്കി മരത്തക്കാളി !



    വിളവെടുപ്പിന് പാകമായ മരത്തക്കാളി

    മറയൂർ മലനിരകളിൽ മരത്തക്കാളി വിളവെടുപ്പിന് പാകമായി. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് മരത്തക്കാളി പാകമായത്. ഇന്ത്യയിൽ അപൂർവം ഭൂപ്രദേശങ്ങളിൽ മാത്രമേ മരത്തക്കാളി വിളയൂ. വൈകി എത്തിയ മഴയിൽ ഹരിതാഭമായി തീർന്ന തോട്ടങ്ങളിൽ ചുവന്നു തുടുത്ത പഴങ്ങൾ വിളഞ്ഞു കിടക്കുന്നത് കർഷകനും കാഴ്ചക്കാർക്കും മനം നിറയ്ക്കുന്ന കാഴ്ച. കാലാവസ്ഥാ വ്യതിയാനം വിളവ് പകുതിയോളം കുറയാൻ കാരണമായെന്നു കർഷകർ പറയുന്നു. മറയൂർ, കാന്തല്ലൂർ, മൂന്നാർ പ്രദേശങ്ങളിൽ സന്ദർശനത്തിനു എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കൾ. കിലോഗ്രാമിന് 60 മുതൽ 100 രൂപ വരെ കർഷകന് ലഭിക്കുന്നു. ഏഥൻസ്, പെറു രാജ്യങ്ങളിലാണ് ഈ സസ്യം ആദ്യം കണ്ടെത്തിയത് .

    വർഷങ്ങളായി മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ഇവ വളരാറുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യം കൈവരിച്ചത് അടുത്ത കാലത്ത്. ഒരു ടൺ ഉൽപാദനം നിലവിൽ കാന്തല്ലൂർ - മറയൂർ പ്രദേശങ്ങളിലുണ്ട്. 15 മീറ്ററോളം ഉയരത്തിൽ വളരുന്നചെടിയിൽ നിന്നു 20 കിലോ വരെ വിളവ് ലഭിക്കും. പഴത്തിനുള്ളിലെ വിത്തിൽ നിന്നുള്ള തൈ വളർത്തിയാണ് കൃഷി . നാലു വർഷത്തിനുള്ളിൽ വിളവ് ലഭിച്ചു തുടങ്ങും 12 വർഷം വരെ ലഭിക്കും. 10 അടി അകലത്തിൽ ചെടികൾ നടണം. ചാണകം മാത്രമാണ് വളമായി നൽകുന്നത്.വൈറ്റമിൻ എയും അയണും ധാരാളമായി അടങ്ങിയിട്ടുള്ള മരത്തക്കാളിക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരേറെ.
    ചാണകം എന്ന് പറയുമ്പോൾ പശുവിന്റെ അല്ലെ ?? അപ്പോൾ വില കുറവാണല്ലോ ... സ്വർണാംശം ഒക്കെ ഉള്ളതല്ലേ...?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. #612
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കിളികൾ എവിടെ പോയി? അങ്ങാടിക്കുരുവികളെ കാത്ത് ഒരു കൂട്ടം മനുഷ്യർ!


    Disappearing House Sparrows
    കുറച്ചു വർഷങ്ങൾക്കു മുൻപ്, കോട്ടയം മാർക്കറ്റിലെ എം.എൽ റോഡിലൂടെ നടക്കുമ്പോൾ കടകൾക്കു മുൻപിലും കേബിളുകളിലും കലപില കൂട്ടി പറന്നു നടന്നിരുന്ന അങ്ങാടിക്കുരുവി കൂട്ടങ്ങൾ ഒരു പതിവു കാഴ്ചയായിരുന്നു. കുട്ടികളെയും കൂട്ടി ആ കാഴ്ച കാണാനെത്തുന്നവരും പതിവായിരുന്നു. എം.എൽ റോഡ് അങ്ങനെ അങ്ങാടിക്കുരുവി റോഡായി. പക്ഷെ, നൂറുകണക്കിനു അങ്ങാടിക്കുരുവികൾ ഉണ്ടായിരുന്ന കോട്ടയം മാർക്കറ്റിൽ ഇപ്പോൾ ആ കിളിയൊച്ചകൾ കേൾക്കുന്നില്ല. 2012ൽ എഴുന്നൂറിലധികം ഉണ്ടായിരുന്ന കിളികൾ ഏഴുവർഷങ്ങൾക്കിപ്പുറം വെറും 38 എന്ന എണ്ണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. അവർക്കായി വ്യാപാരികൾ ഒരുക്കിയ മൺകലങ്ങളും ശൂന്യമാണ്.

    കിളികൾ എവിടെ പോയി?

    കഴിഞ്ഞ വേനലിനു ശേഷമാണ് കിളികൾ മൊത്തത്തിൽ അപ്രത്യക്ഷരായതെന്ന് എം.എൽ റോഡിൽ വ്യാപാരം നടത്തുന്ന ജോമി മാത്യു പറയുന്നു. നൂറുകണക്കിനു കിളികളായിരുന്നു പതിവായി ജോമിയുടെ കടയിൽ ബിരിയാണി അരി കഴിക്കാൻ വന്നുകൊണ്ടിരുന്നത്. ഇപ്പോഴെത്തുന്നത് അഞ്ചോ ആറോ മാത്രം. ഇതിനെ സാധൂകരിക്കുന്നതാണ് ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് (TIES) പുറത്തുവിട്ട കണക്കുകൾ. ഇവർ നടത്തിയ സർവെ അനുസരിച്ച് 2012ൽ കോട്ടയം മാർക്കറ്റിലെ അങ്ങാടിക്കുരുവികളുടെ എണ്ണം 740 ആയിരുന്നു. 2103ൽ ഇത് 610 ആയും 2014ൽ 580 ആയും കുറഞ്ഞു. 2015 ആയപ്പോഴേക്കും കിളികളുടെ എണ്ണം ഒറ്റയടിക്ക് പാതിയായി കുറഞ്ഞ് 240ലെത്തി. ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടും കുരുവികളുടെ എണ്ണം വർധിച്ചില്ല.

    ടൈസ് (TIES) പറയുന്നത്

    Disappearing House Sparrows
    വേൾഡ് വൈൽഡ്*ലൈഫ് ഫണ്ടിന്റെ റിപ്പോർട്ടു പ്രകാരം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ നിലവിൽ ലീസ്റ്റ് കൺസേൺ (Least concern) വിഭാഗത്തിൽ ഈ കുഞ്ഞൻ കുരുവികളുമുണ്ട്. കുരുവികൾക്ക് കൂടൊരുക്കാൻ കഴിയാത്ത തരത്തിലുള്ള കെട്ടിടനിർമാണരീതിയും ഇവരുടെ മുഖ്യ ആഹാരമായ ധാന്യങ്ങൾ വിഷലിപ്തമായതുമാകാം കുരുവികൾ കൂട്ടത്തോടെ അപ്രത്യക്ഷമായതിനു പിന്നിലെന്നാണ് ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് സെക്രട്ടറി ഡോ. പുന്നൻ കുര്യന്റെ നിരീക്ഷണം. മനുഷ്യർ കഴിക്കുന്ന അരിയാണ് കിളികൾ കഴിക്കുന്നത്. പക്ഷെ, അരി കഴുകി വേവിച്ചാണ് മനുഷ്യർ ഭക്ഷിക്കുന്നത്. എന്നാൽ, കിളികൾ നേരിട്ട് കഴിക്കുന്നു. അവരുടെ ശരീരത്തിനു യോജിക്കാത്ത എന്തെങ്കിലുമൊക്കെ ഈ ധാന്യങ്ങളിൽ ഉണ്ടായിരിക്കാമെന്നു ഡോ.പുന്നൻ കുര്യൻ ചൂണ്ടിക്കാട്ടുന്നു.

    ഓർമകളിലെ കിളിയൊച്ചകൾ

    House Sparrow
    എം.എൽ റോഡിലെ പല കടകളിലും അങ്ങാടിക്കുരുവികൾക്കായി മൺകുടങ്ങളുടെ കൂടൊരുക്കിയിരുന്നു. ചില വ്യാപാരികൾ കിളികളോടുള്ള സ്നേഹക്കൂടുതൽ കാരണം അവർക്കായി ഊഞ്ഞാലകളും ഇരിക്കാൻ പ്രത്യേക സ്റ്റാൻഡുകളും നിർമിച്ചു നൽകി. "എന്നും ഒരു രണ്ടു കൂടുകളിലെങ്കിലും മുട്ടകൾ ഉണ്ടാകുമായിരുന്നു. നാലു മുട്ടകൾ വരെ കൂടുകളിലുണ്ടായിരുന്ന സമയമുണ്ടായിരുന്നു. ഞാൻ ഇതൊക്കെ ദിവസവും നോക്കി ഇരിക്കുമായിരുന്നു. നല്ല പോലെ ഭക്ഷണം ഇവിടെയുള്ളതുകൊണ്ട് കുരുവികൾ നല്ല ആരോഗ്യമുള്ളവരായിരുന്നു. അവർക്ക് തീറ്റ തേടി എങ്ങും പോകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല," വ്യാപാരി ജോമി മാത്യു പറഞ്ഞു. കിളിക്കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പറക്കാൻ തുടങ്ങിയാൽ കടയ്ക്കകത്ത് ഫാൻ പോലും ഇടാതെ കരുതലോടെ പെരുമാറിയിരുന്നവരുമുണ്ട്. ഫാനിലിടിച്ച് കിളികൾ ചത്തുപോകാതിരിക്കാനായിരുന്നു ആ കരുതൽ. എന്നാൽ, ഇപ്പോൾ ആ കൂടുകളും ഊഞ്ഞാലകളും അനാഥമാണ്.

    കാത്തിരിക്കുന്ന കണ്ണുകൾ

    House Sparrow
    മറ്റിടങ്ങളിൽ അങ്ങാടിക്കുരുവികളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്ന് തുറന്നു പറയുകയാണ് വ്യാപാരികൾ. "അവർ സന്തോഷത്തോടെ മതി മറന്ന് നടന്നിരുന്ന സ്ഥലമായിരുന്നു കോട്ടയം മാർക്കറ്റ്. അവരെ നന്നായി മിസ് ചെയ്യുന്നുണ്ട്. അവരെ എങ്ങനെ തിരിച്ചു കൊണ്ടു വരണമെന്ന് അറിയില്ല. കിളികൾ അപ്രത്യക്ഷമാകുന്നതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ പഠനം ആവശ്യമാണ്," വ്യാപാരികൾ പറയുന്നു. അങ്ങാടിക്കുരുവികൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തുമെന്ന പ്രതീക്ഷയിൽ ഈ തെരുവിലെ കടക്കാർ ഇപ്പോഴും ഇവർക്കായി വെള്ളവും ധാന്യമണികളും കരുതി വയ്ക്കുന്നു. രാവിലെ കട തുറന്നാൽ ഒരു പാത്രത്തിൽ വെള്ളവും ഒരു പിടി അരിയും ഇവർക്കായി നീക്കിവച്ചതിനു ശേഷമാണ് മറ്റു പരിപാടികളിലേക്ക് ഇവിടെയുള്ളവർ പോകുന്നതു പോലും. ഇന്നല്ലെങ്കിൽ നാളെ അങ്ങാടിക്കുരുവികൾ കൂട്ടമായി പറന്നുവരുമെന്ന പ്രതീക്ഷയിലാണ് അവർ. കച്ചവടത്തിരിക്കിനിടയിലും അവരുടെ കണ്ണുകൾ തിരയുന്നത് കലപിലയുണ്ടാക്കി കടയിലെത്താറുള്ള ആ കുരുവി കൂട്ടുകാരെയാണ്.

  3. #613
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പക്ഷികളുടെ സ്വന്തം നാട്ടിലേക്ക് ഒരു പെണ്*ഫോട്ടോഗ്രാഫര്* നടത്തിയ യാത്ര...

    # എഴുത്തും ചിത്രങ്ങളും: അപര്*ണ പുരുഷോത്തമന്*


    പൂക്കളും പുള്ളിമാനുകളും ചേര്*ന്നൊരു ചിത്രഭംഗി

    തട്ടേക്കാട് പക്ഷിസങ്കേതമാണ് പക്ഷിവൈവിധ്യങ്ങള്*കൊണ്ട് അക്ഷരാര്*ഥത്തില്* ഞെട്ടിച്ചിട്ടുള്ളത്. ഇലച്ചാര്*ത്തുകള്*ക്കിടയിലിരുന്ന് തീക്ഷ്ണമായ നോട്ടങ്ങളെറിയുന്ന മൂങ്ങകളും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്* പാറിപ്പറന്ന് പിടിതരാതെയകലുന്ന മീന്*കൊത്തികളും ഒറ്റനോട്ടത്തില്* ആരെയും വശീകരിക്കുന്ന തീക്കാക്കകളും തിരിച്ചറിയാനാവാത്തവിധം ആവാസവ്യവസ്ഥയുമായി ഇഴുകിച്ചേര്*ന്നിരിക്കുന്ന മാക്കാച്ചിക്കാടകളും രാച്ചുക്കുകളും... ശരിക്കും പക്ഷികളുടെ പറുദീസ തന്നെ.



    ചെമ്പന്* നത്ത്*
    രാത്രിസഞ്ചാരികളായ പക്ഷികളാണ് അപൂര്*വതകളില്* ഏറെ മുന്നിലെന്ന് തോന്നിയിട്ടുണ്ട്. പകല്*സമയങ്ങളില്* ഏതെങ്കിലും മരച്ചില്ലകളില്* ഒതുങ്ങിക്കൂടിയിരിക്കുന്ന ഇവര്* രാവെത്തുമ്പോള്* ഊര്*ജസ്വലരായി ഇരതേടാനാരംഭിക്കും. അവയിലെ പ്രധാനികളിലൊരുവനാണ് ചെവിയന്* രാച്ചുക്ക് (Great Eared Nightjar). കുറുകിയ കാലുകളും വിലങ്ങനെ മരക്കൊമ്പിലിരിക്കാനുള്ള ബുദ്ധിമുട്ടും ഇവയെ തറയില്* കൂടുകൂട്ടാന്* പ്രേരിപ്പിക്കുന്നു. മൂങ്ങകളോട് സാദൃശ്യം തോന്നുമെങ്കിലും ഇവയുടെ മുഖവും ശരീരവും അവയുടെതില്*നിന്ന് വ്യത്യസ്തമാണ്.


    ഒരിക്കല്* ഒരു പക്ഷിനിരീക്ഷണദിനത്തില്* തട്ടേക്കാടുനിന്ന് തികച്ചും യാദൃച്ഛികമായാണ് ചെവിയന്* രാച്ചുക്കിനെ കാണാനായത്. കണ്ണുകളിറുക്കിയടച്ച് ഒരു താഴ്ന്ന മരക്കൊമ്പിലിരുന്ന പക്ഷിയെ തിരിച്ചറിയാന്* നന്നേ ബുദ്ധിമുട്ടി. അതിന് ബുദ്ധിമുട്ടുണ്ടാക്കാതെ സാവധാനം അല്പമകലെ മാറിനിന്ന് ചിത്രമെടുക്കുന്നതിനിടയിലാണ് അരികിലായി ഇണപ്പക്ഷിയെക്കൂടി കണ്ടത്. സാവധാനത്തില്* അതീവശ്രദ്ധയോടെ കുറച്ച് ചിത്രങ്ങള്* പകര്*ത്തി. ജീവിതത്തില്* ആദ്യമായാണ് ചെവിയന്* രാച്ചുക്കുകളെ ഇണകളായി കാണാനുള്ള ഭാഗ്യമുണ്ടായത്. സാലിം അലി ദിനത്തില്*തന്നെ അത്യപൂര്*വ കാഴ്ച പകര്*ത്താനായതിന്റെ സന്തോഷത്തിലാണ് അന്ന് അവിടെനിന്ന് മടങ്ങിയത്. കാട് കനിഞ്ഞുനല്*കിയ സമ്മാനം.


    പെയിന്റഡ് സ്റ്റോര്*ക്ക്*


    മാക്കാച്ചിക്കാടകള്*
    രാച്ചുക്കുകളെപ്പോലെതന്നെ വൈവിധ്യമുള്ളതും കൗതുകമേറിയതുമായ ഒട്ടനവധി മൂങ്ങകളുടെയും വിഹാരകേന്ദ്രമാണ് തട്ടേക്കാട്. റിപ്ലിമൂങ്ങ (Cylon Bay Owl) ഇവയില്* പ്രധാനിയാണ്. പകല്*സമയങ്ങളില്* അപൂര്*വമായി മാത്രമാണ് റിപ്ലിമൂങ്ങകള്* പ്രത്യക്ഷപ്പെടാറ്. സ്ഥിരമായി ഒരേ സ്ഥലത്തുതന്നെ ഇരിപ്പുറപ്പിക്കുന്ന സ്വഭാവം ഇവയ്ക്കില്ല. കുറേസമയം മരത്തില്* അനങ്ങാതെ കണ്ണുകളടച്ച് ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും, രാത്രിസമയങ്ങളിലെ ഇരതേടലിന്റെ ക്ഷീണം തീര്*ക്കാനെന്നപോലെ. ഇവയുടെ 'ഡ' ആകൃതിയിലുള്ള മുഖാവരണവും ഹൃദയാകൃതിയിലുള്ള തൂവലിലെ കറുത്ത പുള്ളികളും ആകര്*ഷകമാണ്. മഴക്കാടുകളാണ് ഇവയുടെ പ്രധാന ആവാസവ്യവസ്ഥ. അധികം ഉയരത്തിലല്ലാത്ത ഒരു മരച്ചില്ലയിലിരുന്ന റിപ്ലിമൂങ്ങയുടെ ചിത്രം മറ്റൊരു തട്ടേക്കാട് യാത്രയിലെ ഭാഗ്യമാണ്.


    മാതൃവാത്സല്യം
    നിശാസഞ്ചാരികളായ പക്ഷികളില്* ഒട്ടേറെ സവിശേഷതകളുള്ള പക്ഷിയാണ് മാക്കാച്ചിക്കാടകള്* (Cylon Frog Mouth). പേര് അന്വര്*ഥമാക്കുന്നവിധം തവളകളുടെതുമായി സാമ്യമുള്ള അപൂര്*വസാദൃശ്യം തോന്നിപ്പിക്കുന്ന മുഖമാണിവയ്ക്ക്. പകല്*സമയങ്ങളില്* മിക്കപ്പോഴും ഇണചേര്*ന്നോ ഒറ്റയ്*ക്കോ ഉണക്കിലകള്*ക്കിടയിലെ മരച്ചില്ലകളില്* ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. ആവാസ വ്യവസ്ഥയുമായി വളരെയധികം ഇഴുകിച്ചേര്*ന്നിരിക്കുന്ന ഇവയെ ഉണക്കിലകള്*ക്കിടയില്* തിരിച്ചറിയാന്* പ്രയാസമാണ്. വംശനാശഭീഷണി നേരിടുന്ന ഇത്തരം പക്ഷികളുടെ വംശം നിലനിന്നു പോകാന്* തക്കവണ്ണം ഈ പ്രദേശത്തെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.


    കുട്ടിത്തേവാങ്ക്
    മീന്*കൊത്തികളെ നാട്ടിന്*പുറങ്ങളിലും മറ്റും സാധാരണമായി കാണാറുണ്ടെങ്കിലും ഇവയുടെ വൈവിധ്യത്തെക്കുറിച്ച് അധികം ധാരണകളുണ്ടായിരുന്നില്ല. ഏറെ വ്യത്യസ്തതകളും അപൂര്*വതകളുമുള്ള ഏതാനും മീന്*കൊത്തികളെയും തട്ടേക്കാട് കാണാന്* കഴിഞ്ഞിട്ടുണ്ട്. Oriental Dwarf Kingfisher എന്ന കുഞ്ഞന്* മീന്*കൊത്തിയാണ് ഇവയില്* പ്രധാനി. വര്*ണവൈവിധ്യവും കണ്ടെത്താനുള്ള ബുദ്ധിമുട്ടും എണ്ണത്തില്* കുറവുമൊക്കെ ഇവയെ വ്യത്യസ്തമാക്കുന്നു. കാട്ടുപ്രദേശത്തെ പുഴക്കരയിലും മുളങ്കാട്ടിലും മറ്റും ഭംഗിയുള്ള മഞ്ഞയും നീലയും നിറങ്ങളുടെ വര്*ണഭേദങ്ങളോടെ ഈ കുഞ്ഞന്*പക്ഷിയെ കാണാനാകും. ഒരിക്കല്* പുഴവക്കിലെ പൂഴിമണ്ണില്* ഇണയുമൊത്ത് കൂടുകൂട്ടാനുള്ള ശ്രമത്തിനിടയിലാണ് ശ്രദ്ധയില്*പ്പെട്ടത്. കൗതുകകരമായ ആ കാഴ്ച അല്പസമയം നിരീക്ഷിച്ചതിനുശേഷമാണ് അവയിലൊന്നിന്റെ ചിത്രം പകര്*ത്തിയത്.


    മലയണ്ണാന്*
    മീന്*കൊത്തികളിലെ മറ്റൊരു പ്രധാനിയാണ് പൊടിപ്പൊന്മാന്* (Blue Eared Kingfisher). ഇത്തിരിക്കുഞ്ഞന്മാരാണിവരും. പുഴക്കരയിലെ മുളങ്കാട്ടിനടുത്ത് ഒരു കമ്പില്* പുഴയിലെ ചെറുമീനുകളെ ലക്ഷ്യംവെച്ചിരുന്ന ഒരുവനെ അപ്രതീക്ഷിതമായാണ് കണ്ടത്. ഏറെനേരം ആ ഇരിപ്പ് തുടര്*ന്നു. ഒടുവില്* ഒരു ചെറുമീനിനെ കൊത്തിയെടുത്ത് അകത്താക്കി വിശ്രമിക്കുമ്പോഴേക്കും ഏതാനും ചിത്രങ്ങളെടുത്ത് പിന്മാറി. ഇവയുടെ ശരീരത്തിലെ കടുംനീലനിറമാണ് ഏറ്റവും ആകര്*ഷകമായത്. പുഴയോരത്തും കാട്ടരുവികള്*ക്കടുത്തും അപൂര്*വമായിമാത്രമാണ് ഇവയെയും കാണാനായിട്ടുള്ളത്.


    കോപ്പര്*സ്മിത്ത് ബാര്*ബെറ്റ്
    പണ്ട് കാലന്*കോഴിയെന്ന കോഴിയെക്കുറിച്ച് പലതവണ ചിന്തിച്ച് തല പുകച്ചിട്ടുണ്ട്. പിന്നീടൊരിക്കല്* കക്ഷിയെ നേരിട്ടുകണ്ടപ്പോഴാണ് ആള് അസല്* മൂങ്ങയാണെന്ന് മനസ്സിലായത്. കാലന്*കോഴി (Mottled wood owl) അന്ധവിശ്വാസത്തിന്റെ പേരില്* ഏറെ വേട്ടയാടപ്പെടുന്ന പക്ഷിയാണ്. ഇവയുടെ ഉച്ചത്തിലുള്ള കരച്ചില്* കേട്ടാണ് നാട്ടിന്*പുറത്തുള്ളവര്* കാലന്* വരുന്നതിന് മുന്നറിയിപ്പാണെന്നൊക്കെ വിശ്വസിച്ച് അന്ധവിശ്വാസത്തിന്റെ പേരില്* ഈ സാധുക്കളെ തുരത്താന്* ശ്രമിക്കുന്നത്. നമ്മുടെ ആഹാരശൃംഖലയിലെ പ്രധാന കണ്ണികളാണിവരൊക്കെ. ഇവരുടെ നിലനില്പ് നമ്മുടെകൂടി ബാധ്യതയാണ്. കാക്കകളും ലളിതകാക്കകളുമൊക്കെ കൊത്തിയോടിക്കാറുള്ളതിനാല്* പലപ്പോഴും സ്വസ്ഥമായി ഇരിക്കാനാവാറില്ല കാലന്*കോഴികള്*ക്ക്. എങ്കിലും സ്ഥിരമായി കാണാറുള്ള പ്രദേശപരിധിയ്ക്ക് പുറത്ത് ഇവ പോകാറുമില്ല.


    പച്ച ഓന്ത്
    ഒരു തട്ടേക്കാട് യാത്രയില്* അപ്രതീക്ഷിതമായി രണ്ട് കാലന്*കോഴിക്കുഞ്ഞുങ്ങളെ കണ്ടു. അവയുടെ ഉണ്ടക്കണ്ണുകളുരുട്ടിയുള്ള നോട്ടത്തില്* കറകളഞ്ഞ നിഷ്*കളങ്കതയാണ് തോന്നിയത്. രണ്ടാളും ചേര്*ന്നിരുന്ന് തൂവലൊതുക്കുകയും വിശ്രമിക്കുകയുമായിരുന്നു. കണ്ണുകളുരുട്ടി മരത്തിന് താഴെ മറഞ്ഞിരുന്ന എന്നെ പലവട്ടം പാളി നോക്കിയെങ്കിലും അവ പറന്നുപോയില്ല. അവയുടെ കുറെയധികം ചിത്രങ്ങളെടുത്താണ് അന്ന് മടങ്ങിയത്.


    അരണ
    വനയാത്രകള്* അവസാനിക്കുന്നില്ല. അതിനിഗൂഢമായ ദൃശ്യങ്ങളുടെ കലവറ കാത്തുവെച്ച് കാട് വീണ്ടും വിളിച്ചുകൊണ്ടേയിരിക്കുന്നു.


    വെള്ളിമൂങ്ങ

  4. #614
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    ente kuttikaalathu sparrow kaakkalekaal kooduthal ayitu nammade areayil undayirunu ....panampilly nagar-kadavantra residential areayil dhaaralam undayirunu...man kudam vetchu koduthal vannu mutta ettu perukum. flatil mikkapolum kerum ....idiots ayirunna njanum chetanum puthappu veeshi pidikum ....pineedu parathi vidum ...

    eppo ee kurivikale kaanare ella ...
    last time i saw them in abundance was in Jaisalmer. aviduthe dry climateil polum nirachu ee kilikal aayirunnu ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #615
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കോൾ പാടങ്ങളിലേക്കു പറന്നിറങ്ങിയ രാജഹംസങ്ങൾ

    തൃശൂർ കോൾപാടങ്ങളിലേക്കു സ്നേഹദൂതുമായി രാജഹംസങ്ങൾ വിരുന്നെത്തി. ഗ്രേറ്റർ ഫ്ലമിംഗോ എന്നറിയപ്പെടുന്ന വലിയ രാജഹംസങ്ങളാണ് ഇവിടുത്തെ പാടശേഖരങ്ങളിൽ എത്തിയിരിക്കുന്നത്.പതിവായെത്തുന്ന നാല് രാജഹംസങ്ങൾ തന്നെയാണ് ഇത്തവണയും ഇവിടെയെത്തിയിരിക്കുന്നതെന്ന് പക്ഷിനിരീക്ഷകർ വ്യക്തമാക്കി. മുൻവർഷങ്ങളിലും ഇവ ഈ സമയത്ത് കോൾപാടങ്ങളിലേക്കെത്തിയിരുന്നു. അരയക്കൊക്ക്, പൂനാര എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ അപൂർവമായാണു കേരളത്തിൽ എത്താറുള്ളതെന്നു പക്ഷിനിരീക്ഷകർ പറയുന്നു. ഒരു മീറ്ററോളം നീളമുള്ള കാലുകൾക്കും നീണ്ട കഴുത്തിനും പുറമെ പിങ്ക് നിറം കലർന്ന കൊക്കും വെളുത്ത തൂവലുകളുമാണു പ്രത്യേകത.


    ചിറകുകളിലെ തൂവലുകൾക്കു കടുത്ത പിങ്ക് നിറമായിരിക്കും. നീണ്ടുവളഞ്ഞ കൊക്കിന്റെ അഗ്രഭാഗം കറുപ്പുനിറത്തിലായിരിക്കും. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ്. നൂറുപക്ഷികളെങ്കിലും അടങ്ങുന്ന സംഘമായിട്ടായിരിക്കും യാത്ര. ഒരു ദിവസം അഞ്ഞൂറിലേറെ കിലോമീറ്റർ താണ്ടും.വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണു പ്രധാന ആഹാരം. രാജ്യത്തെ കടൽക്കരയിലെ ചതുപ്പുകളിലാണ്* ഇവ കൂട്ടമായി വസിക്കുന്നത്*. നവംബർ, ഡിസംബർ മാസങ്ങളിൽ കൂട്ടമായി ദേശാടനം ചെയ്യും.

    കടൽക്കരയിലെ ചതുപ്പിൽ ഉയരത്തിൽ മൺകൂനകൾ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണു മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്*. വെള്ളക്കെട്ടുകളിലും ചതുപ്പു പ്രദേശങ്ങളിലും പരതി ചെറുമീനുകൾ, കക്കകൾ, ചെമ്മീനുകൾ, പ്രാണികൾ എന്നിവയും ആഹാരമാക്കും.

  6. #616
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ദേശാടന പക്ഷികള്** കളമൊഴിഞ്ഞ് ദല്*ഹി

    യമുനാ ഘാട്ടില്* ഇത്തവണയുമുണ്ട് വിദേശങ്ങളില്* നിന്നെത്തിയ ആയിരക്കണക്കിന് പക്ഷികള്*. പക്ഷെ മുന്* വര്*ഷങ്ങളെ അപേക്ഷിച്ച് എത്രയോ കുറവാണെന്നു മാത്രം


    തലസ്ഥാന നഗരിയിലെ അന്തരീക്ഷവായു അപകടകരമായ തോതില്* മലിനമാകുന്നതിനിടെ ആരുമറിയാതെ കളമൊഴിയുകയാണ് ഒരു കൂട്ടം വിശിഷ്ടാതിഥികള്*. യമുനാ നദക്കരയിലെ തിട്ടകളില്* ശൈത്യകാലത്തിനു മുന്നോടിയായി എത്താറുണ്ടായിരുന്ന ദേശാടന പക്ഷികളാണ് ദല്*ഹിയെ ഉപേക്ഷിച്ചു പുതിയ താവളങ്ങളിലേക്ക് ചേക്കേറുന്നത്. ബള്*ഗേറിയന്* എരണ്ടപക്ഷികള്* മാത്രമേ ഇക്കൊല്ലതെത വിരുന്നുകാരുടെ കൂട്ടത്തിലുള്ളൂ.

    യമുനാ ഘാട്ടില്* ഇത്തവണയുമുണ്ട് വിദേശങ്ങളില്* നിന്നെത്തിയ ആയിരക്കണക്കിന് പക്ഷികള്*. പക്ഷെ മുന്* വര്*ഷങ്ങളെ അപേക്ഷിച്ച് എത്രയോ കുറവാണെന്നു മാത്രം. അപകടകരമായ വിതാനത്തിലേക്ക് താഴ്ന്നു വരുന്ന ദല്*ഹിയിലെ അന്തരീക്ഷ വായു പക്ഷികളെ പോലും ഭയപ്പെടുത്തുന്നുണ്ടെന്ന് ഇപ്പോഴത്തെ ദൃശ്യങ്ങള്* അടിവരയിടുന്നു. സൈബീരിയന്* കൊക്കുകള്*, പെലിക്കനുകള്*, ഫ്*ളൈ കാച്ചറുകള്*, പര്*പ്പിള്* ഹെറോണുകള്* തുടങ്ങി 18ലധികം ഇനങ്ങളില്* പെട്ട ദേശാടന പക്ഷികളെ ഇവിടെ കണ്ടെത്തിയതായി റിപ്പോര്*ട്ട് ചെയ്യപ്പെട്ടിരുന്നു. സൈബീരിയന്* കൊക്കുകളെ ഇക്കുറി കാണാനേയില്ല. പതിവ് തെറ്റിക്കാതെ എത്തിയത് ബള്*ഗേറിയന്* എരണ്ടകള്* മാത്രം.

    തുഴയെറിയാന്* പോലും സാധ്യമാവാത്ത വിധം പക്ഷിക്കൂട്ടങ്ങള്* നദിയെ പൊതിഞ്ഞു നില്*ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്*ഷം പോലും. ഇത്തവണ അവരുടെ എണ്ണം വളരെ കുറവാണ്.

    എരണ്ടകളില്* തന്നെ കഴിഞ്ഞ വര്*ഷം വരെ പതിവ് തെറ്റിച്ചിട്ടില്ലാത്ത ചിലര്* ഇക്കുറി ദല്*ഹിയെ ഉപേക്ഷിച്ചു മറ്റെങ്ങോ പോയി. കോഴിച്ചുണ്ടന്*, വാലന്*, ചന്ദക്കുറിയന്* മുതലായവയെ അങ്ങിങ്ങായി ഒന്നോ രണ്ടോ കണ്ടെങ്കിലായി. അന്തരീക്ഷ മലിനീകരണം കൊടുമ്പിരി കൊള്ളുന്ന ദല്*ഹിയില്* പക്ഷികള്*ക്ക് തീറ്റ കൊടുക്കാന്* എത്തുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. എങ്കിലുമുണ്ട് യമുനയുടെ തുരുത്തിനു ചുറ്റും വിഷപ്പുകയെ വകവെക്കാതെ മാനം നിറയെ പാറിപ്പറക്കുന്ന ഈ ദേശാടന പക്ഷികള്*.

  7. #617
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പശു ഇന്ത്യയിലാണ്, ഒരു കുഞ്ഞൻ പശു

    കൊഴുപ്പിന്റെ അളവ് ഇക്കൂട്ടരുടെ പാലിൽ കൂടുതലാണ്
    ഇന്ത്യൻ തനത് ഇനമാണെങ്കിലും വംശനാശത്തിന്റെ വക്കിലാണ്




    ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പശുക്കളുടെ കണക്കെടുത്താൽ ഇന്ത്യയിലെ തനത് ബ്രീഡുകളും അതിൽ ഇടംപിടിച്ചിരിക്കും. പുങ്കന്നൂർ കുള്ളൻ പശുക്കൾ അത്തരത്തിൽ സൗന്ദര്യംകൊണ്ട് ലോകം കീഴടക്കിയവരാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കന്നൂർ എന്ന ഗ്രാമമാണ് പുങ്കന്നൂർ ഡ്വാർഫ് ഇനം പശുക്കളുടെ ജന്മനാട്. ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലിയിനവുമാണിത്.

    രൂപം

    ഇളം ചാരനിറമുള്ള ശരീരം, വീതിയേറിയ നെറ്റിത്തടം, ചെറിയ കൊമ്പുകൾ, 70?90 സെന്റീമീറ്റർ ഉയരം, 115?200 കിലോഗ്രാം ഭാരം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. ഒരു ലിറ്ററിൽ താഴെ മാത്രമാണ് പാലുൽപാദനം. വരൾച്ച തരണം ചെയ്യാനുള്ള ശേഷിയുള്ളതിനാൽ ഏതു കാലാവസ്ഥയിലും ജീവിക്കാൻ കഴിയും.

    പ്രത്യേകതയുള്ള പാൽ


    പാലുൽപാദനം കുറവാണെങ്കിലും കൊഴുപ്പിന്റെ അളവ് ഇക്കൂട്ടരുടെ പാലിൽ കൂടുതലാണ്. അതായത്, മറ്റിനം പശുക്കളുടെ പാലിൽ കൊഴുപ്പിന്റെ അളവ് 3?3.5 ശതമാനമാണെന്നിരിക്കേ പുങ്കന്നൂർ കുള്ളന്മാരുടെ പാലിൽ എട്ടു ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

    വംശനാശത്തിലേക്ക്

    ഇന്ത്യൻ തനത് ഇനമാണെങ്കിലും വംശനാശത്തിന്റെ വക്കിലാണ് പുങ്കന്നൂർ കുള്ളന്മാർ. കണക്കുകൾപ്രകാരം ഇന്ന് അവശേഷിക്കുന്നത് 60 എണ്ണം മാത്രമാണ്. ഇതിൽത്തന്നെ ഏറിയപങ്കും ചിറ്റൂർ ജില്ലയിലെ ലൈവ്*സ്റ്റോക്ക് റിസർച്ച് സ്റ്റേഷനിൽ സംരക്ഷിക്കുന്നവയാണ്. ഇന്ത്യൻ ഇനങ്ങളെ വളർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വകാര്യ ബ്രീഡർമാരും പുങ്കന്നൂർ കുള്ളന്റെ പ്രജനനത്തിന് പ്രാധാന്യം നൽകുന്നുണ്ട്.

  8. #618
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പേര് ഫെറ്റാഡ്, തൂക്കം 1950 കിലോ, ഇവനാണ് ലോകത്തിലെ ഏറ്റവും വലിയ കാള



    ലോകത്തിലെ ഏറ്റവും വലിയ കാളയെന്ന ബഹുമതി ഫെറ്റാഡ് എന്ന കാളയ്ക്കാണ്. ഫ്രാൻസിൽ ഉരുത്തിരിഞ്ഞ മെയ്ൻ അൻജോ എന്ന ഇനത്തിൽപ്പെട്ടതാണ് ഫെറ്റാഡ്. 2016ലെ പാരിസ് അന്താരാഷ്*ട്ര കാർഷിക പ്രദർശനത്തിൽ ഫെറ്റാഡ് എത്തുമ്പോൾ അഞ്ചര വയസായിരുന്നു പ്രായം. 1950 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഫെറ്റാഡ് ലോകത്തിലെ ഏറ്റവും തൂക്കമുള്ള കാള എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് പ്രദർശനനഗരി വിട്ടത്.

    ഏറെ പ്രത്യേകതകളുള്ള ഇനം

    വടക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ഉരുത്തിരിഞ്ഞുവന്ന ഇനമാണ് മെയ്ൻ അൻജോ ഇനം കന്നുകാലികൾ. മികച്ച തീറ്റപരിവർത്തനശേഷിയും മികച്ച പാലുൽപാദനവുമാണ് ഇക്കൂട്ടരുടെ പ്രധാന ഗുണങ്ങൾ. കരുത്തുറ്റ മസിലുകളും ചുവപ്പു നിറത്തിലുള്ള ശരീരത്തിൽ വെളുത്ത പൊട്ടുകളും പ്രത്യേകതകളാണ്.

    ഇന്ന് ഫ്രാൻസിൽ മാത്രമല്ല അമേരിക്ക, കാനഡ, ന്യൂസിലൻഡ്, യുകെ എന്നിവിടങ്ങളിലും മെയ്ൻ അൻജോ കന്നുകാലികൾ ഏറെയുണ്ട്.

  9. #619
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മുയലിറച്ചി കഴിക്കാനുണ്ട് പത്ത് കാരണങ്ങൾ

    ഏറ്റവും മികച്ച വൈറ്റ് മീറ്റ്
    ഹൃദ്രോഗമുള്ളവർക്കും കഴിക്കാം




    കുറേ കാലം പിന്നിലേക്ക് സഞ്ചരിച്ചാൽ... അതായത് 1940?50 കാലയളവിൽ മുയലിറച്ചിയായിരുന്നു ഭക്ഷണത്തിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. അതായത് ഇന്ന് ബ്രോയിലർ കോഴി പിടിച്ചടക്കിയ സ്ഥാനം അന്ന് മുയലുകൾക്കായിരുന്നുവെന്ന് സാരം. പിന്നീട് കാലം മാറിയപ്പോൾ തീൻമേശയിലെ വിശിഷ്*ട വിഭവം എന്ന പേരിൽ മുയലിറച്ചി വല്ലപ്പോഴുമായി. എന്നാൽ, മറ്റ് മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇറച്ചികളിൽനിന്നു വ്യത്യസ്തമായി മുയലിറച്ചിക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കി മുയലിറച്ചിയെ വീണ്ടും നമുക്ക് തീൻമേശയിലേക്കെത്തിക്കാം.*

    ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റ്.
    അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ് (100 ഗ്രാം ഇറച്ചിയിൽ 21 ഗ്രാം).*
    മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ് (100 ഗ്രാം ഇറച്ചിയിൽ ശരാശരി 6 ഗ്രാം).
    മറ്റിനം ഇറച്ചികളെ അപേക്ഷിച്ച് കാലറി മൂല്യം കുറവ്.*
    കൊളസ്*ട്രോൾ ഫ്രീ ഇറച്ചി. ഹൃദ്രോഗമുള്ളവർക്കും കഴിക്കാം.
    ഇറച്ചിയിലുള്ള സോഡിയത്തിന്റെ അളവ് കുറവ്.*
    കാത്സ്യം, ഫോസ്*ഫറസ്, പൊട്ടാസ്യം, സെലീനിയം, വിറ്റാമിൻ ബി3, ബി 12 എന്നിവയുടെ കേന്ദ്രം.
    ഇറച്ചി?എല്ല് അനുപാതം കൂടുതൽ. അതായത് ഇറച്ചി കൂടുതൽ.
    ഒമേഗ 3 ഫാറ്റി ആസിഡിന്റ അളവ് കോഴിയിറച്ചിയിലും പന്നിയിറച്ചിയിലുമുള്ളതിൽ കൂടുതൽ.
    വളർത്തുമൃഗങ്ങളിൽ ഏറ്റവും ഉൽപാദനശേഷിയുള്ള മൃഗമാണ് മുയൽ.

    മുയലിറച്ചി
    മുയലിറച്ചിക്ക് കേരളത്തിൽ ഏറെ പ്രചാരമുണ്ടെങ്കിലും ലഭ്യക്കുറവ് വലിയ വെല്ലുവിളിയാണ്. എങ്കിലും പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. സമീപകാലത്ത് മുയലിറച്ചി മാത്രം വിൽക്കുന്ന ത*ട്ടുകടയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അവിടെയുള്ള ജനപങ്കാളിത്തം മുയലിറച്ചിയുടെ വലിയ മാർക്കറ്റാണ് തുറന്നുകാട്ടുന്നത്.

  10. #620
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നീല നീല ചായകള്*; കുടിച്ചു നോക്കൂ മുടിക്കും ചര്*മ്മത്തിനും ഉത്തമം


    പതിവായി ബ്ലൂടീ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്*ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വിഷാദരോഗത്തെ ചെറുക്കുന്നതിനും സഹായിക്കും

    നീല നീല ചായകള്*; കുടിച്ചു നോക്കൂ മുടിക്കും ചര്*മ്മത്തിനും ഉത്തമം
    ഗ്രീന്* ടീ, ലെമണ്* ടീ, മസാല ടീ, ചെമ്പരത്തിച്ചായ വൈവിധ്യമാര്*ന്ന ചായരുചികളിലേക്ക് ഇതാ മറ്റൊരാള്* കൂടി ബ്ലൂ ടീ അഥവാ നീലച്ചായ. നമ്മുടെ നാട്ടില്* സുലഭമായ നീല ശംഖുപുഷ്പങ്ങള്* കൊണ്ട് തയ്യാറാക്കുന്ന ഈ ചായ ഇപ്പോള്* മലയാളിയുടെ ചായ നേരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

    കേരളത്തിന് ഇവന്* പുതുമുഖമാണെങ്കിലും വിയറ്റ്നാം, ബാലി, മലേഷ്യ, തായ് ലൻഡ് എന്നിവിടങ്ങളിൽ കാലങ്ങളായി ബ്ലൂ ടീ ഉപയോഗിച്ചു വരുന്നു. അകാലവാര്*ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്*ഥങ്ങളെ പ്രതിരോധിക്കാനും കഴിവുള്ള ധാരാളം ആന്*റി ഓക്*സിഡന്*റുകള്* അടങ്ങിയിരിക്കുന്ന ഒന്നാണ് ബ്ലു ടീ അഥവാ നീല ചായ.

    നീല നീല ചായകള്*; കുടിച്ചു നോക്കൂ മുടിക്കും ചര്*മ്മത്തിനും ഉത്തമം
    മുടിക്കും ചര്*മ്മത്തിനും തിളക്കവും ആരോഗ്യവും നല്*കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്. പതിവായി ബ്ലൂടീ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്*ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വിഷാദരോഗത്തെ ചെറുക്കുന്നതിനും സഹായിക്കും.

    ബ്ലൂ ടീയിൽ ധാരാളം കാറ്റകിൻസ് ഉണ്ട് ഈ ആന്റി ഓക്സിഡന്*റുകൾ ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ചു കളയുന്നു. അങ്ങനെ ശരീരത്തിന്*റെ തൂക്കം കുറക്കാനും ബ്ലൂടീ സഹായകമാണ്. ബ്ലൂ ടീയിലടങ്ങിയിരിക്കുന്ന പോളിഫീനോൾസ് ടെപ്പ് 2 ഡയബറ്റീസ് വരാതെ തടയുന്നു. കൂടാതെ, ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയുകയും ഹൃദയാരോഗ്യം നിലനിര്*ത്തുകയും ചെയ്യും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •