മുട്ടയുടെ വെള്ള മാത്രമോ മുഴുവനോ? ആരോഗ്യത്തിന് മികച്ചതാര് ?
HIGHLIGHTS
മുട്ട എല്ലാവര്*ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്.
മുട്ട എല്ലാവര്*ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. മുട്ടക്ക് പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന് വ്യക്തം. പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍* എ, ബി, കാല്*സ്യം, പ്രോട്ടീന്‍*, അയേണ്‍* തുടങ്ങിയ ധാരാളം ഘടകങ്ങള്‍* അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്*ണഫലം ലഭിക്കണമെങ്കില്‍* ഇവ മുഴുവന്‍* കഴിക്കണം. ചിലര്‍*ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍* മറ്റുചിലര്‍*ക്ക് മഞ്ഞയോടാണ് പ്രിയം.
നിങ്ങള്‍* മുട്ടയുടെ വെള്ള മാത്രമാണോ കഴിക്കുന്നത് അതോ മുഴുവനായി കഴിക്കുമോ? ഏത് ഭാഗമാണോ കഴിക്കുന്നത് അതനുസരിച്ച് മുട്ടയില്‍* നിന്നും നിങ്ങള്‍*ക്ക് ലഭിക്കുന്ന ഗുണവും മാറും.
പ്രോട്ടീനിന്*റെ സാന്നിധ്യം തന്നെയാണ് മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. മുഴുവനോടെ കഴിക്കുമ്പോള്‍* പ്രോട്ടീന്‍* മാത്രമല്ല മറിച്ച് വൈറ്റമിനും മിനറലുകളും ലഭിക്കും.
മുട്ടയുടെ വെള്ളയില്‍* നിന്നും മഞ്ഞയില്‍* നിന്നും ധാരാളം പ്രോട്ടീന്‍* ലഭിക്കും. അതേ സമയം വെള്ളയില്‍* കലോറി കുറവായിരിക്കും. മഞ്ഞയില്‍* കലോറി കൂടുതലും. മഞ്ഞയില്‍* നിന്ന് വൈറ്റമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്‍* വെള്ളയില്‍* അവ കുറവായിരിക്കും. അതിനാല്‍* മുട്ട മുഴുവനായി കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.
മുട്ടയുടെ മഞ്ഞയെ പലരും ശത്രുവായാണ് കാണുന്നത്. മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. മഞ്ഞക്കരു ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പ്രമുഖ ഓസ്ട്രേലിയന്‍* ഡയറ്റീഷ്യനായ ലിന്*ഡി കോഹന്* പറയുന്നത്. മഞ്ഞക്കരു കഴിച്ചാൽ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമെന്നാണ് വിചാരം. പലർക്കും മഞ്ഞക്കരുവിന്റെ ഗുണങ്ങളെ കുറിച്ച് അറിയില്ലെന്നും ലിന്*ഡി പറയുന്നു.
വൈറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ. ഹൃദയാരോഗ്യത്തിന്* ഏറ്റവും മികച്ചതാണ് ഒമേഗ 3. മനുഷ്യരിലെ പ്രതിരോധശേഷി കൂട്ടാനും മുടിവളര്*ച്ചയ്ക്കും, ചര്*മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പോഷകങ്ങള്‍* ആവശ്യമാണ്. ലോ ഫാറ്റ് ഡയറ്റ് എന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു മുട്ടയുടെ വെള്ള മാത്രം കഴിക്കുക എന്ന ശീലം വ്യാപകമായത്.
മുട്ട മുഴുവനായി കഴിക്കുന്നതിന്*റെ ഗുണങ്ങള്‍*...
1. പ്രോട്ടീൻ പേശികളുടെ കേടുപാടുകൾ തീർക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കുന്നു. മുട്ടയിലെ മഞ്ഞക്കരു പേശി നിർമാണത്തെ സഹായിക്കുന്നു.
2. വിറ്റാമിൻ ഡിയാൽ സമ്പുഷ്ഠമാണ് മുട്ട. ഇതിന് പുറമെ ഫോസ്ഫറസിന്*റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലിന്*റെയും നിർമാണത്തിന് സഹായിക്കും.
3. വിറ്റാമിൻ ബിയുടെ മികച്ച ഉറവിടം ആണ് മുട്ട. ഇത് മികച്ച നാടീവ്യവസ്ഥക്കും മസ്തിഷ്കത്തിന്*റെ പ്രവർത്തനത്തിനും സഹായകമാണ്. കൊളൈന്‍*റെ സാന്നിധ്യം ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ സാന്നിധ്യം മാനസിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.
4. മുട്ടയിലെ ഉയർന്ന ആന്‍*റി ഓക്സിഡന്*റ് ഘടകങ്ങളുടെ സാന്നിധ്യം കണ്ണുകളുടെ സംരക്ഷണത്തിന് വഴിവെക്കുകയും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ അമിനോ ആസിഡിന്*റെ സാന്നിധ്യം ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു.
5. ഉയർന്ന പ്രോട്ടീനിന്*റെ അപൂർവമായ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീൻ ദഹനത്തിന് കൂടുതൽ സമയമെടുക്കുന്നതിനാൽ വിശപ്പ് തോന്നിക്കുകയുമില്ല. കൊഴുപ്പിനെ തടയുന്ന വിറ്റാമിനുകളുടെ സാന്നിധ്യവും പ്രോട്ടീൻ സാന്നിധ്യവും അമിതഭാരം കുറക്കാൻ സഹായിക്കും.
6. ശരീരത്തിലെ പോഷണ പ്രവർത്തനങ്ങളെ മുട്ട സഹായിക്കുമെന്നാണ് കണ്ടെത്തലുകൾ. ദഹനസമയത്ത് മുട്ടയിൽ നിന്നുള്ള പ്രോട്ടീനുകൾ പെപ്റ്റിഡൈസ് ആയി രൂപാന്തരപ്പെടുകയും അതുവഴി രക്തസമ്മർദം ക്രമീകരിച്ച് നിർത്തുകയും ചെയ്യപ്പെടും.
7. മുട്ടയിൽ കലോറിയുടെ അളവ് കുറവാണ്. വലിയ മുട്ടയിൽ 78 കലോറിയേ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ.
8. ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളിലാണ് മുട്ടയുടെ സ്ഥാനം. എന്നാൽ കൊളസ്ട്രോൾ സാന്നിധ്യം കാരണം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല എന്നാണ് വിദഗ്ദർ പറയുന്നത്. രക്തത്തിലെ കൊളസ്ട്രോളിന്*റെ അളവിൽ പൂരിത കൊഴുപ്പ് (?മോശം? കൊഴുപ്പ്) അളവ് പരിശോധിക്കണം. മോശം കൊഴുപ്പ് ഉയർത്താൻ വഴിവെക്കുന്നത് മഞ്ഞക്കരുവാണ്. അതിനാൽ അവ ഒഴിവാക്കി ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.
മുട്ടയുടെ വെള്ള കഴിച്ചാലുള്ള ഗുണങ്ങള്‍*
ദിവസവും മുട്ടയുടെ വെള്ള കഴിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍*ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്*, ഹൈപ്പര്‍* ഹോമോ സിസ്*റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, വൃക്ക എന്നിവയുടെ പ്രവര്*ത്തനത്തിന്, മസില്* വേദന പോലുള്ള പ്രശ്*നങ്ങള്‍* ഒഴിവാക്കാന്‍* സോഡിയം ഏറെ അത്യാവശ്യമാണ്.
സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍* പോലുള്ള അസ്വസ്ഥതകള്‍*ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍*ക്ക് കഴി*ക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍* പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്*നങ്ങളുള്ളവര്‍*ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്‍*ക്ക് പ്രോട്ടീന്‍* അത്യാവശ്യമായ ഒന്നാണ്.
മുട്ടയുടെ വെള്ളയില്‍* പ്രോട്ടീന്‍* ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർഗമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍* ഹോര്*മോണ്‍* ഉല്*പാദനം മെച്ചപ്പെടുത്തുന്നു. ഇതുകൊണ്ടു തന്നെ പുരുഷന്മാര്* മുട്ടയുടെ വെള്ള നിർബന്ധമായും കഴിച്ചിരിക്കണം. പുരുഷന്മാർ ലൈംഗികശക്തിക്ക് ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്.എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള. കാല്*സ്യം, വൈറ്റമിന്‍* ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്.
ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുക.