Page 66 of 131 FirstFirst ... 1656646566676876116 ... LastLast
Results 651 to 660 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #651
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ഓസ്*ട്രേലിയ കത്തുന്നു; ചാമ്പലായത് 1.56 കോടി ഏക്കര്*



















    കങ്കാരുക്കളുടെയും കൊവാളകളുടെയും നാടായ ഓസ്*ട്രേലിയയില്* കാട്ടുതീ പടര്*ന്നുപിടിക്കുന്നുവെന്ന വാര്*ത്തകളാണ് മാസങ്ങളായി നമ്മള്* കാണുന്നത്. കഴിഞ്ഞവര്*ഷം സെപ്റ്റംബറില്* കത്താന്* തുടങ്ങിയ തീ അണയ്ക്കാന്* ഇതുവരെ കഴിഞ്ഞിട്ടില്ല

    വേനല്*ക്കാലത്ത് സാധാരണയായി എല്ലാ വര്*ഷവും ഓസ്*ട്രേലിയയില്* കാട്ടുതീയുണ്ടാകാറുണ്ട്. എന്നാല്*, ഇത്തവണ അത് നിയന്ത്രിക്കാനാകാത്തവിധം മാരകമായി പടര്*ന്നു. തെക്കുകിഴക്കന്* സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയ്ല്*സ്, വിക്ടോറിയ എന്നിവിടങ്ങളെയാണ് പ്രധാനമായും തീ വിഴുങ്ങിയത്.
    ബുഷ് ഫയര്*
    കുറ്റിക്കാടുകള്*ക്ക് തീപിടിക്കുന്ന ബുഷ് ഫയര്* ആണ് ഓസ്*ട്രേലിയയില്* നാശം വിതയ്ക്കുന്നത്. കുറ്റിക്കാടുകളില്* പടര്*ന്ന തീ വലിയ മരങ്ങളെയടക്കം ചാമ്പലാക്കി മുന്നേറുന്നു. മിന്നലേറ്റോ അല്ലെങ്കില്* മറ്റൈന്തങ്കിലും കാരണങ്ങളാലോ ഉണ്ടാകുന്ന തീപ്പൊരിയില്*നിന്നാണ് തീ വ്യാപിക്കുന്നത്. എന്നാല്*, മനഃപൂര്*വം കാടിന് തീകൊളുത്തുന്ന സമൂഹവിരുദ്ധരുടെ പ്രവൃത്തിയും കാട്ടുതീയുണ്ടാക്കുന്നു.
    ദുരന്തത്തിന്റെ വ്യാപ്തി
    ? ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്* പ്രദേശം(അതായത് 1.56 കോടി ഏക്കര്*). നമ്മുടെ കേരളത്തിന്റെ ഒന്നരയിരട്ടി വരുമിത്. 38 ലക്ഷം ഹെക്ടറാണ് കേരളത്തിന്റെ ആകെ ഭൂവിസ്തൃതി.
    ? കഴിഞ്ഞവര്*ഷം ബ്രസീലിലെ ആമസോണ്* കാടുകളിലും 2018-ല്* അമേരിക്കയിലെ കാലിഫോര്*ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്* ഏഴിരട്ടി വ്യാപ്തിയുള്ളതാണ് ഓസ്*ട്രേലിയയിലെ തീ. ആമസോണില്* ഒമ്പതുലക്ഷവും കാലിഫോര്*ണിയയില്* എട്ടുലക്ഷവും ഹെക്ടര്* ഭൂമിയാണ് കത്തിയത്.

    തീതുപ്പും മേഘവ്യാളി
    കാട്ടുതീയെത്തുടര്*ന്ന് ഓസ്*ട്രേലിയയുടെ കാലാവസ്ഥയില്*ത്തന്നെ വന്*മാറ്റമാണുണ്ടായത്. തീയില്*നിന്നുണ്ടായ കറുത്ത പുക മേഘപടലങ്ങളായി മാറി പ്രദേശത്ത് പ്രത്യേക കാലാവസ്ഥ സൃഷ്ടിച്ചു. അപകടകരമായ പൈറോക്യുമുലോനിംബസ് മേഘങ്ങളാണ് ഇത്തരത്തില്* രൂപപ്പെട്ടത്. 'തീതുപ്പുന്ന മേഘവ്യാളി' എന്നാണ് നാസ പൈറോക്യുമുലോനിംബസ് മേഘങ്ങളെ വിളിച്ചത്. പൈറോക്യുമുലോനിംബസ് മേഘക്കൂട്ടം ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റുമുണ്ടാക്കും. ഇത് കാട്ടുതീ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കാനിടയാക്കും.
    കാലാവസ്ഥാമാറ്റവും കാട്ടുതീയും
    ഇന്ത്യന്* ഓഷന്* ഡൈപോളെന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഓസ്*ട്രേലിയയില്* ഇത്തവണ കാട്ടുതീ ഇത്രയേറെ മാരകമാക്കിയതെന്നാണ് വിദഗ്ധര്* പറയുന്നത്. ഇന്ത്യന്* ഓഷന്* ഡൈപോള്* മേഖലയില്* അന്തരീക്ഷതാപനില വര്*ധിപ്പിക്കുന്നതിനും വരണ്ടതാക്കുന്നതിനും കാരണമായി.
    എന്നാല്*, കാര്*ബണ്* ബഹിര്*ഗമനത്തിന്റെ തോതുയര്*ന്നത് ഭൂമിയിലെ മുഴുവന്* പ്രദേശങ്ങളിലും താപനിലയുയര്*ത്തിയിട്ടുണ്ട്. ദശാബ്ദത്തിലെ ഏറ്റവും ഉയര്*ന്ന ചൂടാണ് ഓസ്*ട്രേലിയയില്* ഇപ്പോള്* രേഖപ്പെടുത്തുന്നത്.
    ഇന്ത്യന്* ഓഷന്* ഡൈപോള്*
    സമുദ്രോപരിതലത്തിലെ ഊഷ്മാവില്* അസാധാരണമാംവിധത്തില്* ഏറ്റക്കുറച്ചിലുണ്ടാകുന്നതിന്റെ ഫലമായി ഇന്ത്യന്* മഹാസമുദ്രത്തിന്റെ പശ്ചിമമേഖലയിലുള്ള പ്രദേശങ്ങളില്* ചൂടുകൂടുകയും കിഴക്കന്* ഭാഗങ്ങളില്* ചൂടുകുറയുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ഇന്ത്യന്* ഓഷന്* ഡൈപോള്* അഥവാ ഇന്ത്യന്* നിനോ.
    വന്യജീവികളെ ചുട്ടെരിച്ച്
    കാട്ടുതീ ഓസ്*ട്രേലിയയിലെ അപൂര്*വവും വംശനാശം നേരിടുന്നതുമായ ജന്തുജാലങ്ങള്*ക്ക് വന്*നാശമുണ്ടാക്കി. വന്യജീവിവൈവിധ്യത്താല്* സമ്പന്നമാണ് ഓസ്*ട്രേലിയയുടെ കിഴക്കന്* പ്രദേശങ്ങള്*. പേരുകേട്ട കങ്കാരു ദ്വീപിന്റെ മൂന്നിലൊരു ഭാഗവും കൊവാളകളുടെയും അപൂര്*വയിനം പക്ഷികളുടെയും കേന്ദ്രമായ ഫ്*ലിന്*ഡേഴ്*സ് ചേയ്*സ് ദേശീയോദ്യാനവും കാട്ടുതീയില്* ചാമ്പലായി.
    കൊവാള
    25,000 കൊവാളകള്* വെന്തുമരിച്ചുവെന്നാണ് കണക്ക്. ഇതിനിയും ഉയരും. കങ്കാരു ദ്വീപില്* മാത്രം ഉണ്ടായിരുന്നത് അമ്പതിനായിരത്തോളം കൊവാളകളാണ്. വളരെപ്പതുക്കെ സഞ്ചരിക്കുന്നതിനാലും അപകടസാഹചര്യങ്ങളില്* വൃക്ഷങ്ങള്*ക്ക് മുകളില്* പന്തുപോലെ ചുരുണ്ടിരുന്ന് രക്ഷനേടാന്* ശ്രമിക്കുന്ന സ്വഭാവമുള്ളതിനാലും കാട്ടുതീയില്*പ്പെടാന്* ഏറ്റവും സാധ്യതയുള്ള ജീവിയാണ് കൊവാളകള്*.
    കങ്കാരു ദ്വീപ് ഡുന്നാര്*ട്ട്
    നിലവില്*ത്തന്നെ വംശനാശഭീഷണി നേരിടുന്ന ജീവിയാണ് കങ്കാരു ദ്വീപ് ഡുന്നാര്*ട്ട്. എലിയെപ്പോലെ തോന്നിക്കുന്ന ചെറു സഞ്ചിമൃഗമായ ഇവയ്ക്ക് അടുത്ത ദശാബ്ദത്തോടെ പൂര്*ണമായും വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുണ്ട്. കാട്ടുതീയോടെ, അവശേഷിച്ച ഡുന്നാര്*ട്ടുകളും നശിച്ചുവെന്ന ഭയത്തിലാണ് അധികൃതര്*.
    കൊക്കാട്ടൂ തത്തകള്*
    ഓസ്*ട്രേലിയയില്* മാത്രം കാണപ്പെടുന്ന പക്ഷിയാണ് ഗ്ലോസി ബ്ലാക്ക് കൊക്കാട്ടൂ തത്തകള്*. വംശനാശത്തിന്റെ വക്കിലാണ് ഇവയും.
    ലിഗുറിയാന്* തേനീച്ച
    ലോകത്തെ ഏറ്റവും ശുദ്ധമായ തേനാണ് ലിഗുറിയാന്* തേനീച്ചകളുടേതെന്നു കരുതുന്നു.


    Content Highlights: Millions of animals are dying from the Australian fires


  2. #652
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മുട്ടയുടെ വെള്ള മാത്രമോ മുഴുവനോ? ആരോഗ്യത്തിന് മികച്ചതാര് ?




    HIGHLIGHTS
    മുട്ട എല്ലാവര്*ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്​.




    മുട്ട എല്ലാവര്*ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്​. മുട്ടക്ക്​ പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന്​ വ്യക്​തം. പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്* എ, ബി, കാല്*സ്യം, പ്രോട്ടീന്*, അയേണ്* തുടങ്ങിയ ധാരാളം ഘടകങ്ങള്* അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്*ണഫലം ലഭിക്കണമെങ്കില്* ഇവ മുഴുവന്* കഴിക്കണം. ചിലര്*ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്* മറ്റുചിലര്*ക്ക് മഞ്ഞയോടാണ് പ്രിയം.
    നിങ്ങള്* മുട്ടയുടെ വെള്ള മാത്രമാണോ കഴിക്കുന്നത് അതോ മുഴുവനായി കഴിക്കുമോ? ഏത് ഭാഗമാണോ കഴിക്കുന്നത് അതനുസരിച്ച് മുട്ടയില്* നിന്നും നിങ്ങള്*ക്ക് ലഭിക്കുന്ന ഗുണവും മാറും.
    പ്രോട്ടീനിന്*റെ സാന്നിധ്യം തന്നെയാണ്​ മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്​. മുഴുവനോടെ കഴിക്കുമ്പോള്* പ്രോട്ടീന്* മാത്രമല്ല മറിച്ച് വൈറ്റമിനും മിനറലുകളും ലഭിക്കും.
    മുട്ടയുടെ വെള്ളയില്* നിന്നും മഞ്ഞയില്* നിന്നും ധാരാളം പ്രോട്ടീന്* ലഭിക്കും. അതേ സമയം വെള്ളയില്* കലോറി കുറവായിരിക്കും. മഞ്ഞയില്* കലോറി കൂടുതലും. മഞ്ഞയില്* നിന്ന് വൈറ്റമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്* വെള്ളയില്* അവ കുറവായിരിക്കും. അതിനാല്* മുട്ട മുഴുവനായി കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.

    മുട്ടയുടെ മഞ്ഞയെ പലരും ശത്രുവായാണ് കാണുന്നത്. മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. മഞ്ഞക്കരു ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് പ്രമുഖ ഓസ്ട്രേലിയന്* ഡയറ്റീഷ്യനായ ലിന്*ഡി കോഹന്* പറയുന്നത്. മഞ്ഞക്കരു കഴിച്ചാൽ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമെന്നാണ് വിചാരം. പലർക്കും മഞ്ഞക്കരുവിന്റെ ​ഗുണങ്ങളെ കുറിച്ച് അറിയില്ലെന്നും ലിന്*ഡി പറയുന്നു.
    വൈറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ. ഹൃദയാരോഗ്യത്തിന്* ഏറ്റവും മികച്ചതാണ് ഒമേഗ 3. മനുഷ്യരിലെ പ്രതിരോധശേഷി കൂട്ടാനും മുടിവളര്*ച്ചയ്ക്കും, ചര്*മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പോഷകങ്ങള്* ആവശ്യമാണ്. ലോ ഫാറ്റ് ഡയറ്റ് എന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു മുട്ടയുടെ വെള്ള മാത്രം കഴിക്കുക എന്ന ശീലം വ്യാപകമായത്.


    മുട്ട മുഴുവനായി കഴിക്കുന്നതിന്*റെ ഗുണങ്ങള്*...
    1. പ്രോട്ടീൻ പേശികളുടെ കേടുപാടുകൾ തീർക്കുകയും രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കുന്നു. മുട്ടയിലെ മഞ്ഞക്കരു പേശി നിർമാണത്തെ സഹായിക്കുന്നു.
    2. വിറ്റാമിൻ ഡിയാൽ സമ്പുഷ്​ഠമാണ്​ മുട്ട. ഇതിന്​ പുറ​മെ ഫോസ്​ഫറസി​ന്*റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലി​ന്*റെയും നിർമാണത്തിന്​ സഹായിക്കും.
    3. വിറ്റാമിൻ ബിയുടെ മികച്ച ഉറവിടം ആണ്​ മുട്ട. ഇത്​ മികച്ച നാടീവ്യവസ്​ഥക്കും മസ്​തിഷ്​കത്തി​ന്*റെ പ്രവർത്തനത്തിനും സഹായകമാണ്​. കൊളൈ​ന്*റെ സാന്നിധ്യം ഓർമശക്​തി വർധിപ്പിക്കാൻ സഹായിക്കുന്നു. ​പ്രോട്ടീൻ സാന്നിധ്യം മാനസിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.
    4. മുട്ടയിലെ ഉയർന്ന ആന്*റി ഓക്​സിഡന്*റ്​ ഘടകങ്ങളുടെ സാന്നിധ്യം കണ്ണുകളുടെ സംരക്ഷണത്തിന്​ വഴിവെക്കുകയും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്​നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതി​ലെ അമിനോ ആസിഡി​ന്*റെ സാന്നിധ്യം ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു.
    5. ഉയർന്ന പ്രോട്ടീനി​ന്*റെ അപൂർവമായ മികച്ച ഉറവിടമാണ്​ മുട്ട. പ്രോട്ടീൻ ദഹനത്തിന്​ കൂടുതൽ സമയമെടുക്കുന്നതിനാൽ വിശപ്പ്​ തോന്നിക്കുകയുമില്ല. കൊഴുപ്പിനെ തടയുന്ന വിറ്റാമിനുകളുടെ സാന്നിധ്യവും പ്രോട്ടീൻ സാന്നിധ്യവും അമിതഭാരം കുറക്കാൻ സഹായിക്കും.
    6. ശരീരത്തിലെ പോഷണ പ്രവർത്തനങ്ങളെ മുട്ട സഹായിക്കുമെന്നാണ്​ കണ്ടെത്തലുകൾ. ദഹനസമയത്ത്​ മുട്ടയിൽ നിന്നുള്ള പ്രോട്ടീനുകൾ പെപ്​റ്റിഡൈസ്​ ആയി രൂപാന്തരപ്പെടുകയും അതുവഴി രക്തസമ്മർദം ക്രമീകരിച്ച്​ നിർത്തുകയും ​ചെയ്യപ്പെടും.
    7. മുട്ടയിൽ കലോറിയുടെ അളവ്​ കുറവാണ്​. വലിയ മുട്ടയിൽ 78 കലോറിയേ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ.
    8. ഉയർന്ന കൊളസ്​ട്രോൾ ഭക്ഷണങ്ങളിലാണ്​ മുട്ടയുടെ സ്​ഥാനം. എന്നാൽ കൊളസ്ട്രോൾ സാന്നിധ്യം കാരണം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല എന്നാണ്​ വിദഗ്​ദർ പറയുന്നത്​. രക്തത്തിലെ കൊളസ്ട്രോളി​ന്*റെ അളവിൽ പൂരിത കൊഴുപ്പ് (?മോശം? കൊഴുപ്പ്) അളവ് പരിശോധിക്കണം. മോശം കൊഴുപ്പ്​ ഉയർത്താൻ വഴിവെക്കുന്നത്​ മഞ്ഞക്കരുവാണ്​. അതിനാൽ അവ ഒഴിവാക്കി ദിവസം രണ്ട്​ മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്​.
    മുട്ടയുടെ വെള്ള കഴിച്ചാലുള്ള ഗുണങ്ങള്*
    ദിവസവും മുട്ടയുടെ വെള്ള കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്*ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്*, ഹൈപ്പര്* ഹോമോ സിസ്*റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, വൃക്ക എന്നിവയുടെ പ്രവര്*ത്തനത്തിന്, മസില്* വേദന പോലുള്ള പ്രശ്*നങ്ങള്* ഒഴിവാക്കാന്* സോഡിയം ഏറെ അത്യാവശ്യമാണ്.
    സോഡിയത്തിന്റെ കുറവ് മനംപിരട്ടല്* പോലുള്ള അസ്വസ്ഥതകള്*ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്*ക്ക് കഴി*ക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോ​ഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതില്* പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്*നങ്ങളുള്ളവര്*ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്*ക്ക് പ്രോട്ടീന്* അത്യാവശ്യമായ ഒന്നാണ്.


    മുട്ടയുടെ വെള്ളയില്* പ്രോട്ടീന്* ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്* ഹോര്*മോണ്* ഉല്*പാദനം മെച്ചപ്പെടുത്തുന്നു. ഇതുകൊണ്ടു തന്നെ പുരുഷന്മാര്* മുട്ടയുടെ വെള്ള നിർബന്ധമായും കഴിച്ചിരിക്കണം. പുരുഷന്മാർ ലൈംഗികശക്തിക്ക് ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്.എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള. കാല്*സ്യം, വൈറ്റമിന്* ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്.
    ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.









    Last edited by BangaloreaN; 01-09-2020 at 03:22 PM.

  3. #653
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ദിവസവും വെണ്ണ കഴിക്കൂ; ​ഗുണങ്ങൾ പലതാണ്








    HIGHLIGHTS
    ആർത്തവസമയത്തെ ബുദ്ധിമുട്ടുകള്* ഒഴിവാക്കുന്നതിന് വെണ്ണ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ* വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.



    ദിവസവും വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ....
    ഒന്ന്...
    ആർത്തവസമയത്തെ ബുദ്ധിമുട്ടുകള്* ഒഴിവാക്കുന്നതിന് വെണ്ണ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ* വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.
    രണ്ട്...
    കാല്*സ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് പല്ലുകളുടെയും എല്ലുകളുടെയും വളര്*ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്* വിറ്റാമിന്* എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്* ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാന്* ഏറ്റവും നല്ലതാണ് വെണ്ണ.
    മൂന്ന്...
    മാനസിക സമ്മര്*ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അല്*പം വെണ്ണ പാദത്തിന് അടിയില്* പുരട്ടുന്നത് ഗുണകരമാണ്. ചര്*മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്* മാറാന്* ദിവസവും അല്*പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്*പ്പാദങ്ങളില്** ദിവസവും അല്*പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.
    നാല്...
    ബീറ്റ കരാട്ടിൻ വെണ്ണയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും വെണ്ണ കഴിക്കുന്നത് ​ഗുണം ചെയ്യും.










  4. #654
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കയർ; ദൈവത്തിന്റെ നാട്ടിലെ സുവർണ നാര്




















    ആറന്മുള കണ്ണാടിയെന്നപോലെ ഭൗമസൂചികാ മുദ്ര ലഭിച്ച പൈതൃക സമ്പത്താണ് ആലപ്പുഴ കയർ. 2007 ലാണു കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ മുദ്ര കേരളത്തിനു സമ്മാനിച്ചത്. ദക്ഷിണേന്ത്യ സന്ദർശിച്ച മാർക്കോപോളോ ഉൾപ്പെടെയുള്ള പല വിദേശ സഞ്ചാരികളുടെയും കുറിപ്പുകളിൽ ഈ സുവർണ നാരിനെപ്പറ്റിയുള്ള പരാമർശമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ നാരെന്ന പേരിലാണു രാജ്യാന്തര വിപണിയിൽ കയറിനെ കേരളം പരിചയപ്പെടുത്തുന്നത്. കയർ ക്രാഫ്റ്റ് എന്ന പേരിലാണ് കയറുൽപന്നങ്ങളെ കേരളാ കയർ കോർപറേഷൻ ബ്രാൻഡ് ചെയ്തിരിക്കുന്നത്. കയറിന്റെ കഥകൾ തേടിയുള്ള യാത്ര.


    ചേർത്തലയിൽ വലപ്പായ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന കൈത്തറി തൊഴിലാളികൾ, കയർ ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾ, ആലപ്പുഴ ജില്ലയിലെ പൂച്ചക്കലിലെ യന്ത്രവത്കൃത കയർ ഫാക്ടറിയുടെ ദൃശ്യം? ചിത്രം അരുൺ ശ്രീധർ


    ജയിംസ് ഡാറയും ഹെൻട്രി സ്മെയിലും
    ഒരു കാലത്ത് ബംഗാളിലെ സമ്പദ് വ്യവസ്ഥയെ നിർണയിച്ചിരുന്നതു ചണവുമായി ബന്ധപ്പെട്ട വ്യവസായമായിരുന്നു. വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു ഈ രംഗം. എന്നാൽ 1857ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിനു ശേഷം കാറ്റ് മാറി വീശിത്തുടങ്ങി. ബംഗാൾ സുരക്ഷിതമായ താവളമല്ലെന്ന ചിന്ത യൂറോപ്യൻ വ്യവസായികളിൽ ശക്തിപ്പെട്ടു. അവർ മറ്റു ഭാഗങ്ങളിൽ സുരക്ഷിതമായ താവളം അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് ചിലരൊക്കെ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ ആലപ്പുഴയിലെത്തിയത്. തുറമുഖമെന്ന നിലയിൽ അന്ന് ഈ നഗരത്തിനു വ്യവസായ ഭൂപടത്തിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഗ്രാമീണ തോടുകൾ, വിശാലമായ കായൽ, സമുദ്ര സാമീപ്യം, ജല ഗതാഗതത്തിന് അനുകൂലമായ സാഹചര്യം എന്നിവ വ്യവസായികളിൽ പ്രതീക്ഷയുണർത്തി.




    വ്യവസായ മേഖലയുടെ പുതിയ സാധ്യതകൾ തിരഞ്ഞു തിരുവിതാംകൂറിലെത്തിയവരിൽ പ്രമുഖരായിരുന്നു ഐറിഷ് സ്വദേശിയായ ജയിംസ് ഡാറയും ഹെൻട്രി സ്മെയിലും. ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുൻപുതന്നെ ഇവർ കയർ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1854ൽ, ഇന്നത്തെ കന്യാകുമാരിയിലുൾപ്പെട്ട കുളച്ചലിൽ കയറ്റുപായ നിർമാണ യൂണിറ്റ് ആരംഭിച്ചെങ്കിലും അതു മുന്നോട്ടു പോയില്ല. പിന്നീടാണവർ ഭാഗ്യ പരീക്ഷണത്തിന് ഈ തുറമുഖ പട്ടണത്തിലേക്കു വന്നത്. ബംഗാളിൽ നിന്നുള്ള രണ്ടു സാങ്കേതിക വിദഗ്ധരെയും ഇവിടേക്കു കൊണ്ടുവന്നു. അവരുടെ സഹായത്തോടെ 1859?60 കാലത്ത് ഇവർ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിച്ചു. അതാണ് ഡാറാ സ്മെയിൽ ആൻഡ് കോ. തിരുവിതാംകൂർ മഹാരാജാവായ ഉത്രം തിരുനാൾ, റസിഡന്റായിരുന്ന ജനറൽ കല്ലൻ എന്നിവർ ഈ സംരംഭത്തിനു പൂർണ പിന്തുണ നൽകി.

    കലവൂരിലെ കയർ മ്യൂസിയത്തിലെ രംഗം, വലപ്പായ നിർമിക്കുന്നതിനായി കയർ ബോർഡ് വികസിപ്പിച്ച അനുഗ്രഹ യന്ത്രം, കയർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, (ചിത്രം : അരുൺ ശ്രീധർ)


    ഇന്നത്തെ ആലപ്പുഴ കലക്ടറേറ്റിനും വാണിജ്യ കനാലിനും സമീപത്തായിരുന്നു ഈ സ്ഥാപനം. രണ്ടായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. കയർ തടുക്കുകളും കയറ്റു പായുമാണിവിടെ നിർമിച്ചിരുന്നത്. വ്യവസായം തുടങ്ങിയതോടൊപ്പം ഈ രംഗത്തു വിദഗ്ധരായ തൊഴിലാളികളെ കണ്ടെത്തി പരിശീലനം നൽകി വളർത്തിയെടുക്കാനും അവർ ശ്രമിച്ചു. അവരുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ളത്.




    ഇതര വിദേശ സ്ഥാപനങ്ങൾ
    ഡാറയെ പിന്തുടർന്നു ധാരാളം വിദേശികൾ ആലപ്പുഴ നഗരത്തിൽ കയർ ഫാക്ടറികൾ ആരംഭിച്ചു. വില്യം ഗുഡേക്കർ ആൻഡ് സൺസ്, മധുരക്കമ്പനി, ബോംബെ കമ്പനി, പിയേഴ്സ് ലസ്*ലി ആൻഡ് കമ്പനി, വോൾകാർട്ട് ബ്രദേഴ്സ്, ആസ്പിൻവാൾ ആൻഡ് കമ്പനി, എന്നിവയാണതിൽ പ്രശസ്തം.
    1947 ൽ ഇന്ത്യ സ്വതന്ത്രമായതോടെ വിദേശികൾ വ്യവസായം സ്വദേശികൾക്കു കൈമാറി മടങ്ങിപ്പോയി. ആ സ്ഥാപനങ്ങളിൽ പലതും ഇന്നില്ല. വില്യം ഗുഡേക്കർ കമ്പനി, ആസ്പിൻവാൾ എന്നിവ പേരുമാറ്റാതെ നിലനിൽക്കുന്നു. ആലപ്പുഴയിൽ കയർ വ്യവസായം തുടങ്ങിയപ്പോൾ അനുബന്ധമായി മറ്റൊരു സാധ്യതകൂടി തുറന്നു. ഇവിടത്തെ കടൽത്തീരത്തുനിന്നു പോയ കയറിൽ പറ്റിയിരുന്ന തിളങ്ങുന്ന ലോഹ മണൽത്തരികളുടെ വിപണന സാധ്യതയായിരുന്നു അത്. അതിന്റെ ചുവടു പിടിച്ചാണു കരിമണലുമായി ബന്ധപ്പെട്ട സംരംഭങ്ങൾ പിൽക്കാലത്തു വളർന്നു വികസിച്ചത്.


    കലവൂരിലെ കയർ മ്യൂസിയത്തിലെ രംഗം, വലപ്പായ നിർമിക്കുന്നതിനായി കയർ ബോർഡ് വികസിപ്പിച്ച അനുഗ്രഹ യന്ത്രം, കയർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, (ചിത്രം : അരുൺ ശ്രീധർ)


    കാലത്തിന്റെ മാറ്റങ്ങൾ
    പഴയ ഡാറാ സ്മെയിൽ ആൻഡ് കോ പ്രവർത്തിച്ചിരുന്നിടത്ത് ഇന്നുള്ളത് കയർ കോർപറേഷന്റെ സ്ഥാപനങ്ങളാണ്. ആലപ്പുഴ നഗരത്തിലെ ശവക്കോട്ട പാലത്തിനു സമീപത്താണു വില്യം ഗുഡേക്കർ കമ്പനി. ആധുനിക കയർ വ്യവസായത്തിന്റെ ശിൽപി എന്നറിയപ്പെട്ട, അന്തരിച്ച രവി കരുണാകരൻ നേതൃത്വം നൽകിയിരുന്ന കരൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇന്ന് ഈ സ്ഥാപനം. ബ്രിട്ടിഷ് വ്യവസായി ജോൺ എച്ച്. ആസ്പിൻവാൾ സ്ഥാപിച്ച ആസ്പിൻവാൾ കമ്പനി ഇന്ന് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. തിരുവിതാംകൂർ രാജകുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള ഈ സ്ഥാപനം ഇന്നു വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ്.

    കലവൂരിലെ കയർ മ്യൂസിയത്തിലെ രംഗം, വലപ്പായ നിർമിക്കുന്നതിനായി കയർ ബോർഡ് വികസിപ്പിച്ച അനുഗ്രഹ യന്ത്രം, കയർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, (ചിത്രം : അരുൺ ശ്രീധർ)


    ശവക്കോട്ടപ്പാലം? ബീച്ച് റോഡിലുള്ള വാടക്കനാലിന്റെ ചുറ്റും കയർ വ്യവസായവുമായി ബന്ധപ്പെട്ട ധാരാളം സ്ഥാപനങ്ങളുണ്ട്. പലതും പ്രവർത്തിക്കുന്നത് പഴയ യൂറോപ്യൻ വ്യവസായികൾ നിർമിച്ച കെട്ടിടങ്ങളിലാണ്. അവയുടെ കെട്ടിലും മട്ടിലുമൊന്നും കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. എ.വി. തോമസ് കമ്പനി പോലെയുള്ള പല സ്ഥാപനങ്ങളുടെയും പേരുകൾ എഴുതിയിരിക്കുന്നതു കാണുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചില പഴയകാല യൂറോപ്യൻ സിനിമാ ദൃശ്യങ്ങൾ മനസ്സിലേക്കുവരുന്നെങ്കിൽ അതു സ്വാഭാവികമാണ്. ഇവയുടെ പശ്ചാത്തലത്തിൽ ധാരാളം ചലച്ചിത്രങ്ങളും പിറന്നിട്ടുണ്ട്.




    പഴയ കാലത്തെ പ്രതാപിയായ യൂറോപ്യൻ കമ്പനിയായിരുന്നു പിയേഴ്സ് ലസ്*ലി. രണ്ടായിരത്തിലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. ആലപ്പുഴ നഗരത്തിലെ പ്രഭാതങ്ങളും വൈകുന്നേരങ്ങളും ഇവിടുത്തെ തൊഴിലാളികളുടെ തിരക്കിലമർന്നിരുന്ന കാലമുണ്ടായിരുന്നു. ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്തുണ്ടായിരുന്ന ഈ സ്ഥാപനം ചരിത്രമായി. പിന്നീടവിടെ മുനിസിപ്പൽ മൈതാനമായി. ഇപ്പോൾ സാംസ്കാരിക പരിപാടികൾക്കു വേദിയായ നഗര ചത്വരമെന്ന പേരിലാണിത് അറിയപ്പെടുന്നത്.
    കയർ വ്യവസായം ഇന്ന്
    ചെറുകിട ഉൽപാദകരുടെ ഉൽപന്നങ്ങളുടെ സംഭരണവും വിപണനവും നടത്തുന്ന കയർ കോർപറേഷൻ, രാജ്യാന്തര വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്, പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങളുടെ സംഭരണം വിപണനം, ഏകോപനം, അവർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുക തുടങ്ങിയ ദൗത്യം ഏറ്റെടുത്തിട്ടുള്ള കയർഫെഡ്, ഈ രംഗത്തെ യന്ത്രവൽക്കരണത്തെ സഹായിക്കുന്നതിനും ആവശ്യത്തിനുള്ള ആധുനിക യന്ത്രങ്ങളുടെ നിർമാണത്തിനുമുള്ള കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി, കയർ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ ഈ രംഗത്തു സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സംരംഭങ്ങളാണ്.

    കലവൂരിലെ കയർ മ്യൂസിയത്തിലെ രംഗം, വലപ്പായ നിർമിക്കുന്നതിനായി കയർ ബോർഡ് വികസിപ്പിച്ച അനുഗ്രഹ യന്ത്രം, കയർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, (ചിത്രം : അരുൺ ശ്രീധർ)


    പ്രാഥമിക സഹകരണ സംഘങ്ങൾ, ചെറുതും വലുതുമായ സ്വകാര്യ സംരംഭങ്ങൾ, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവയും ഈ മേഖലയിലുണ്ട്. അതിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ആലപ്പുഴയിലാണ്. കയർ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സംരംഭമായ സെൻട്രൽ കയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴ? ചേർത്തല ദേശീയപാതയിലെ കലവൂരിൽ പ്രവർത്തിക്കുന്നു. കയർമേഖലയെക്കുറിച്ചു സമഗ്ര വിവരം ലഭിക്കുന്ന കയർ മ്യൂസിയവും ഈ ക്യാംപസിൽ പ്രവർത്തിക്കുന്നു.

    ചേർത്തലയിൽ വലപ്പായ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന കൈത്തറി തൊഴിലാളികൾ, കയർ ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾ, ആലപ്പുഴ ജില്ലയിലെ പൂച്ചക്കലിലെ യന്ത്രവത്കൃത കയർ ഫാക്ടറിയുടെ ദൃശ്യം? ചിത്രം അരുൺ ശ്രീധർ


    കയറിന്റെ വകഭേദങ്ങൾ
    അഞ്ചുതെങ്ങ്, മങ്ങാടൻ, ആറാട്ടുപുഴ, അഷ്ടമുടി, വൈക്കം, കടപ്പുറം, റോപ്പ്, പരൂർ, ബേപ്പൂർ, കൊയിലാണ്ടി എന്നിവയാണു വിവിധ ഇനം കയറുകൾ. ഇതിൽ വൈക്കം കയറാണു ചേർത്തല താലൂക്കിലും ആലപ്പുഴ നഗരമുൾപ്പെടുന്ന അമ്പലപ്പുഴ താലൂക്കിലും നിർമിക്കുന്നത്. ഈ രംഗത്തെ മറ്റൊരു പ്രമുഖ ഇനമായ ആറാട്ടുപുഴ കയർ കാർത്തികപ്പള്ളി താലൂക്കിലുൾപ്പെട്ട ആറാട്ടുപുഴയിൽ നിർമിക്കുന്നു.
    വികാസ പരിണാമങ്ങളിലൂടെ
    ഒട്ടേറെ വികാസ പരിണാമങ്ങളിലൂടെയാണ് ഈ മേഖല കടന്നു പോയത്. തൊണ്ടു സംഭരിച്ചു തോടുകളിലും കായലിലും അഴുക്കി അതിനെ തല്ലി ചകിരിയെടുത്ത് പരമ്പരാഗത റാട്ടുകളിൽ നെയ്തെടുക്കുന്ന കയറൊക്കെ പഴയ കഥകളാണ്. തൊണ്ടുതല്ലലിനും ചകിരി പിരിക്കലിനുമൊക്കെയുള്ള അത്യന്താധുനിക യന്ത്രങ്ങൾ വന്നു കഴിഞ്ഞു. കയറു പിരിക്കാനുള്ള യന്ത്രവത്കൃത റാട്ടുകളാണ് ഈ മേഖലയിലെ ആദ്യത്തെ പരീക്ഷണം. രണ്ടുപേർ വീതം യന്ത്രവത്കൃത റാട്ടുകളിൽ കയർ പിരിക്കുന്നത് കുടിൽ വ്യവസായം പോലെ ആലപ്പുഴയിലെ പല ഭാഗത്തുമുണ്ട്. പച്ചത്തൊണ്ടിൽനിന്നു ചകിരി വേർതിരിക്കുന്ന ഡിഫൈബറിങ് യൂണിറ്റുകളാണ് ഈ രംഗത്തു വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്. തൊണ്ടഴുക്കലുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണമെന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി.

    ചേർത്തലയിൽ വലപ്പായ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന കൈത്തറി തൊഴിലാളികൾ, കയർ ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾ, ആലപ്പുഴ ജില്ലയിലെ പൂച്ചക്കലിലെ യന്ത്രവത്കൃത കയർ ഫാക്ടറിയുടെ ദൃശ്യം? ചിത്രം അരുൺ ശ്രീധർ


    പ്രതിദിനം 3000 മുതൽ 4000 വരെ തൊണ്ടു തല്ലാൻ കഴിയുന്ന, 10 മുതൽ 15 കുതിര ശക്തിയുള്ള ഡിഫൈബറിങ് യന്ത്രങ്ങളാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രതിദിനം 240 കിലോ ചകിരി ഇങ്ങനെ ഉൽപാദിപ്പിക്കുന്നു. 20 കുതിര ശക്തിയുള്ള യന്ത്രങ്ങൾ ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ 100 കുതിരശക്തിയുള്ള യന്ത്രങ്ങളാണുള്ളത്. പ്രതിദിനം 60000 തൊണ്ടിൽനിന്ന് 4800 കിലോ ചകിരി അവർക്ക് ഉൽപാദിപ്പിക്കാനാകുന്നു. കയർ കെട്ടുകളാക്കുന്ന സ്പൂളിങ് മെഷീൻ, യന്ത്രവത്കൃത തറികൾ, എന്നിവ ഈ രംഗത്ത് പുത്തൻ ഉണർവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും പഴയകാല കൈത്തറികൾ ഉപയോഗിച്ചു കയറും കയറുൽപന്നങ്ങളും നിർമിക്കുന്നവർ ഇപ്പോഴുമുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തല, മുഹമ്മ, പൂച്ചാക്കൽ, കാർത്തികപ്പള്ളി താലൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ ഈ രംഗത്തെ നൂതന പരീക്ഷണങ്ങൾ കാണാനും അറിയാനുമാകും.
    കലവൂരിലെ കയർ മ്യൂസിയം
    കയറിന്റെ വികാസ പരിണാമങ്ങൾ ആലപ്പുഴ? കൊച്ചി ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കലവൂരിലുള്ള കയർ മ്യൂസിയത്തിൽ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. തെങ്ങിൽ കയറുന്നിടത്തുനിന്നു കാഴ്ചകൾ തുടങ്ങുന്നു. തേങ്ങ പൊതിക്കൽ, വള്ളങ്ങളിൽ എത്തിച്ചിരുന്ന തൊണ്ടുകൾ, സ്ത്രീകളുടെ തൊണ്ടുതല്ലൽ, പരമ്പരാഗത റാട്ടിലെ കയറുപിരി, കൈത്തറിയിലെ കയറ്റുപായ നിർമാണം, വിവിധ തരം ഡിഫൈബറിങ് യന്ത്രങ്ങൾ, കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ, വിവിധ തരം കയർ ഉൽപന്നങ്ങൾ, കയറിലെ വകഭേദങ്ങൾ, ആധുനിക യന്ത്രങ്ങൾ, കയർ ഉപയോഗിച്ചു നിർമിക്കുന്ന കരകൗശല വസ്തുക്കൾ, മേൽക്കൂര, വീടുകൾ, പെയിന്റിങ് ബ്രഷുകൾ, ഈ രംഗത്തു പ്രമുഖ സംഭാവന നൽകിയ വ്യക്തികളുടെ ചിത്രങ്ങൾ എന്നിവയ്ക്കു പുറമേ ജയിംസ് ഡാറ, ഹെൻട്രി സ്മെയിൽ എന്നിവരുടെ പ്രതിമകളും ഇവിടെ കാഴ്ചയുടെ വിരുന്നും വിജ്ഞാനവും ഒരുക്കുന്നു. 33 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രവും പ്രദർശിപ്പിക്കും. കയറും ടൂറിസവുമായി ബന്ധപ്പെടുത്തിയാണിതു തയാറാക്കിയിരിക്കുന്നത്. 2014ലാണ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്. മുതിർന്നവർക്കു പ്രവേശന ഫീസ് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.
    പരിശീലന പരിപാടികൾ
    കയർ വ്യവസായവുമായി ബന്ധപ്പെട്ട് മൂന്നു പരിശീലന പരിപാടികൾ ഇവിടെയുണ്ട്. ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കയർ ടെക്നോളജി, സ്ത്രീകൾക്കായുള്ള പത്തു ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം. ഡിപ്ലോമ കോഴ്സിന് പ്ലസ്ടു ആണ് യോഗ്യക. ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി അഭികാമ്യം. സർട്ടിഫിക്കറ്റ് കോഴ്സിന് എസ്എസ്എൽസിയാണ് യോഗ്യത. പഠിതാക്കൾക്ക് 3000 രൂപയുടെ സ്റ്റൈപ്പൻഡ് നൽകും. പെൺകുട്ടികൾക്കു ഹോസ്റ്റൽ സൗകര്യമുണ്ട്. ആൺ*കുട്ടികൾക്കു പുറത്തു താമസിക്കാനായി 500 രൂപ നൽകും.
    ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ഫെബ്രുവരി ഒന്നിന് ക്ലാസ് ആരംഭിക്കും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി ആറുമാസം. ജൂലൈ ഒന്നിനും ജനുവരി ഒന്നിനുമാണ് ക്ലാസ് തുടങ്ങുക. നവംബറിൽ അപേക്ഷ ക്ഷണിക്കും. സ്ത്രീകൾക്കായി 5 മുതൽ 10 ദിവസം വരെ നീളുന്ന പ്രത്യേക കോഴ്സും ഇതോടൊപ്പമുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കയർ മേഖലയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കുള്ള വായ്പാ സഹായങ്ങളും ഇവിടെ ലഭ്യമാണ്.
    ആലപ്പുഴ തുറമുഖം
    തിരുവിതാംകൂർ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്നു ആലപ്പുഴ. ഈ പ്രദേശത്തെ ഒരു തുറമുഖ പട്ടണമാക്കി വളർത്തിയെടുത്തത് വലിയ ദിവാൻ*ജിയെന്നറിയപ്പെട്ട രാജാ കേശവദാസ് ആയിരുന്നു. വിശാലമായ കായലുകൾ, അവയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കനാലുകൾ, അതിലൂടെ നീങ്ങിയിരുന്ന ചരക്കു വള്ളങ്ങൾ എന്നിവ ഒരുകാലത്തെ കാഴ്ചയായിരുന്നു. ജലഗതാഗതം സജീവമായിരുന്ന കാലമായിരുന്നു അത്. കായലിൽനിന്നു കടൽത്തീരത്തേക്കു ചരക്കുകളെത്തിക്കാനായി കൃത്രിമമായി നിർമിച്ചതാണ് വാണിജ്യക്കനാൽ. പുന്നമടക്കായലിൽനിന്ന് ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗമായ കല്ലുപാലം, ഇരുമ്പുപാലം എന്നിവയിലൂടെയാണ് ഈ കനാൽ കടൽത്തീരത്തേക്കെത്തുന്നത്. ഇതിനു സമാന്തരമായി വാടൈക്കനാലുമുണ്ട്. വാടൈക്കനാലിലൂടെ വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യുന്ന ചെറുതും വലുതുമായ ജലയാനങ്ങൾ ഇപ്പോൾ സജീവമാണ്.
    1780 ലാണത്രേ ആലപ്പുഴ കടപ്പുറത്ത് ആദ്യത്തെ കപ്പലടുത്തത്. ഒരു തുറമുഖമായി വികസിക്കാൻ വീണ്ടും 6 വർഷം കൂടി കാത്തിരിക്കേണ്ടിവന്നു. 1786ൽ ആലപ്പുഴ തുറമുഖം യാഥാർഥ്യമായി. ചരക്കുകൈമാറ്റത്തിനായി സ്ഥാപിച്ചതാണ് കടൽപാലം. സമീപത്തായി കയറുൾപ്പെടെയുള്ള വാണിജ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി പണ്ടകശാലകളുണ്ടായിരുന്നു. ഇത് ആലപ്പുഴ ജില്ലയുടെയും കയറുൽപന്നങ്ങളുടെയും വിപണനത്തെയും കാര്യമായി സ്വാധീനിച്ചു. പിൽക്കാലത്ത് കൊച്ചി തുറമുഖം വികസിച്ചതോടെ ആലപ്പുഴയുടെ പ്രതാപം മാത്രമല്ല തുറമുഖ സാധ്യതകളും ഇല്ലാതായി. എങ്കിലും ഗതകാല സ്മരണകളുമായി വിശാലമായ തീരവും അവിടെ പ്രതാപ സ്മരണയുമായി കടൽപാലത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോഴുമുണ്ട്. ഈ പാലം 30 വർഷം മുൻപുവരെ സജീവമായി നിലനിന്നിരുന്നു. പണ്ടകശാലയായി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ഏറെക്കാലം ഇവിടെ അനാഥമായി നിൽപുണ്ടായിരുന്നു.








  5. #655
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബെംഗളൂരുവിൽ വീടുകളിൽ നിന്ന് മാലിന്യശേഖരണം തരംതിരിച്ച്; ഓട്ടോ ടിപ്പറുകൾ റെഡി


    ബെംഗളൂരുവിൽ വീടുകളിൽ നിന്ന് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് സൗകര്യങ്ങളുള്ള ഓട്ടോ ടിപ്പറുകൾ ബിബിഎംപി പുറത്തിറക്കി. ആദ്യഘട്ടത്തിൽ ഇവയുടെ സേവനം 4 വാർഡുകളിലാണ് ലഭ്യമാകുന്നത്. മത്തിക്കരെ, ജക്കൂർ, ജോഗുപാളയ, സുഭാഷ്നഗർ വാർഡുകളിലാണ് ഖര, ദ്രവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് സൂക്ഷിക്കാൻ സാധിക്കുന്ന ഓട്ടോ ടിപ്പറുകളുടെ സേവനം അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നത്.

    ഇൻഡോർ നഗരസഭയിൽ നടപ്പിലാക്കിയ മാലിന്യസംസ്കരണ മാതൃകയിലാണ് ഇത്തരം വാഹനങ്ങൾ ബിബിഎംപി പുറത്തിറക്കിയത്. നിലവിലുള്ള ഓട്ടോ, മിനി ടിപ്പറുകളിൽ മാലിന്യം വേർതിരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം നിലവിലില്ല. ജനുവരി 1 മുതൽ മാലിന്യം വേർതിരിച്ച് നൽകാത്തവർക്കു പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചിരുന്നു.വീടുകളിൽ നിന്നുള്ള മാലിന്യം തരംതിരിച്ചാണ് ഇപ്പോൾ ശേഖരിക്കുന്നതെങ്കിലും വഴിയരികിൽ അനധികൃതമായി തള്ളുന്ന മാലിന്യം തരംതിരിക്കാൻ മാർഗമില്ല.








  6. #656
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ്രതീക്ഷപ്പച്ച

    എം ആർ ഹരി തിരുവനന്തപുരം പുളിയറക്കോണത്തെ മൈലമൂട്ടിൽ സൃഷ്*ടിച്ച സൂക്ഷ്*മ വനത്തിൽ ഫോട്ടോ: ജി പ്രമോദ്*







    നഗരമധ്യത്തിൽ അണ്ണാനും അരണയും ഓടിക്കളിക്കുന്ന ഒരു കുഞ്ഞു വനം. അഞ്ചു സെന്റു ഭൂമിയിൽ വീടിനോട്* ചേർന്ന്* കുരുവികൾ പാടുന്ന ഒരു കാട്*. ഇതൊരു ഭ്രമകൽപ്പനയല്ല. കൈയെത്തും ദൂരത്ത്* മാവും മരുതും നീർമാതളവും തലയുയർത്തി നിൽക്കുന്ന ഒരു കാടിനെ മോഹിക്കുന്നവർക്ക്* എം ആർ ഹരിയുടെ മിയവാക്കി സൂക്ഷ്*മവനങ്ങൾ ഒരു പ്രതീക്ഷയാണ്*. ഏതു ചെറിയ ഇടത്തിലും ഒരു കാട്* നട്ടുപിടിപ്പിക്കാമെന്ന പ്രതീക്ഷപ്പച്ച


    ഒരു കുഞ്ഞു ധാന്യത്തരിയോളം പോന്ന അരയാൽവിത്തിനുള്ളിൽ ആയിരത്താണ്ടിന്* തണലിടേണ്ട വടവൃക്ഷം ഒളിഞ്ഞിരിക്കുന്നപോലെയാണത്*. നഗരഹൃദയത്തിലെ ഇത്തിരി സ്ഥലത്ത് ഒരു വലിയ കാടിന്റെ ചെറുപതിപ്പ്*. മാവും മരുതും നീർമാതളവും ചേരും താന്നിയും ഇടതൂർന്ന്* ആകാശത്തേക്ക്* കണ്ണയച്ച്* വളരുന്ന സൂക്ഷ്*മവനം. പാമ്പും പഴുതാരയും ചെറുജീവികളും ചിലന്തിയുമെല്ലാം പരസ്*പരം ആശ്രയിക്കുന്ന ആവാസത്തിന്റെ തുരുത്ത്*. എന്തൊരു പ്രതീക്ഷപ്പച്ചയാണത്*. ഇതാണ്* മിയാവാക്കി കാടുകൾ. ജപ്പാനിലെ സസ്യശാസ്*ത്രജ്ഞൻ പ്രൊഫ. അകിര മിയാവാക്കിയുടെ ആശയത്തിൽനിന്ന്* ലോകമാകെ പടർന്ന സ്വപ്*നക്കാട്*. അതിപ്പോൾ നമ്മുടെ നാട്ടിലും പ്രചാരം നേടുകയാണ്*. തിരുവനന്തപുരം പുളിയറക്കോണത്തെ മൈലമൂട്ടിലെ കുന്നിൻപുറത്ത്* രണ്ടര ഏക്കറിൽ മിയാവാക്കി വനങ്ങൾ ഒരുങ്ങുകയാണ്*. ഐടി സംരംഭകൻ എം ആർ ഹരിയുടെ ജീവിതസ്വപ്*നമാണ്* ഇങ്ങനെ താരണിയുന്നത്*. ഓരോ സെന്റായി തിരിച്ച കുന്നിൻപുറത്ത്* നട്ടും നനച്ചും ഒരു വ്യാഴവട്ടമായി. മത്സരിച്ച്* തഴച്ചുവളരുന്ന പലതരത്തിലുള്ള വൻ മരങ്ങളും കുഞ്ഞുസസ്യങ്ങളും ഉൾപ്പെടെയുള്ളവ കാടിന്റെ സ്വഭാവങ്ങളൊക്കെ കാട്ടിത്തുടങ്ങി.

    അകിര മിയാവാക്കിക്കൊപ്പം എം ആർ ഹരി



    ഇൻവിസ്* മൾട്ടിമീഡിയയുടെ എംഡികൂടിയായ ഹരി 12 വർഷംമുമ്പ്* കോട്ടയം നഗരത്തിലെ വീട്* വിറ്റ്* പുളിയറക്കോണത്ത്* പാറക്കെട്ടുള്ള മൊട്ടക്കുന്ന്* വാങ്ങിയതിനെ പലരും കളിയാക്കി. പഠനകാലത്തേയുള്ള ആഗ്രഹം. കാടുണ്ടാക്കാൻ വർഷങ്ങളോളം പ്രയത്*നിച്ചു. മഴക്കാലത്ത്* നട്ടതെല്ലാം വേനലിലെ തീവെയിൽ തിന്നുതീർത്തു. അവസാനമാണ്* മിയാവാക്കിയിൽ ചേക്കേറിയത്*. കൺമുന്നിലുണ്ടായിരുന്ന കുന്നും മലയുമെല്ലാം വരിനിന്ന്* ടിപ്പർ ലോറിയിൽ നഗരം കാണാൻപോയി.

    എതിർവശത്ത്* വലിയ കുന്നിന്റെ ഹൃദയംവരെ മാന്തിയെടുക്കുന്ന യന്ത്രക്കൈകളുടെ ഹുങ്കാരത്തെ അതീജിവിച്ച്* ഹരി പറഞ്ഞുതുടങ്ങി.

    മിയാവാക്കി സൂക്ഷ്*മവനം

    ജപ്പാനിലെ യോകോഹോമ സർവകലാശാലയിലെ പ്രൊഫസർ അകിര മിയാവാക്കി കണ്ടെത്തിയതാണ്* സൂക്ഷ്*മവനമെന്ന ആശയം. അരനൂറ്റാണ്ടായി ഭൂമിയെ പച്ചപ്പുതപ്പണിയിക്കുന്ന അദ്ദേഹം 40 ദശലക്ഷത്തോളം മരങ്ങൾ മിയാവാക്കി രീതിയിൽ ലോകമെമ്പാടും വച്ചു.

    ആയിരം ചതുരശ്ര അടി സ്ഥലത്തും (കഷ്ടിച്ച്* രണ്ടര സെന്റ്) ഒരു വനം സൃഷ്ടിക്കാമെന്നതാണ് മിയാവാക്കി മാതൃകയുടെ പ്രത്യേകത. ഒരു പ്രദേശത്ത്* സ്വാഭാവികമായി വളരുന്ന ചെടിമാത്രമാണ് നട്ടുപിടിപ്പിക്കുന്നത്. ആദ്യംതന്നെ ജൈവഘടകങ്ങൾ ധാരാളമായി കൂട്ടിച്ചേർത്ത്* തെരഞ്ഞെടുത്ത സ്ഥലത്തെ മണ്ണ് പാകപ്പെടുത്തുന്നു.

    വൃക്ഷങ്ങൾ, വള്ളികൾ, ചൂരൽ, കുറ്റിച്ചെടികൾ, ഉയർന്ന മരങ്ങൾ, അടിക്കാട്ടിലെ ചെടികൾ ഇവയെല്ലാം തെരഞ്ഞെടുക്കണം. ഇവ ചട്ടിയിൽ വളർത്തി രണ്ടു മൂന്നുമാസത്തെ വളർച്ച എത്തിയശേഷം മണ്ണിലേക്ക്* മാറ്റണം. ഇപ്രകാരം സൃഷ്ടിക്കുന്ന വനം ഒരു വർഷംകൊണ്ട്* പത്തടിയിലധികം ഉയരമാകും. മൂന്നുവർഷം കഴിഞ്ഞാൽ പരിചരണം വേണ്ട.

    മാലിന്യംതള്ളുന്ന സ്ഥലങ്ങളിൽ മിയവാക്കി മരങ്ങൾ നട്ടാൽ പ്രശ്*നപരിഹാരം സാധ്യമാകും. പത്ത്* പതിനഞ്ചു വർഷംകൊണ്ട് നൂറ് -നൂറ്റമ്പതു വർഷം പ്രായമായ ഒരു സ്വാഭാവിക വനത്തിന്റെ വളർച്ച കൈവരിക്കുമെന്ന്* ഹരി സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പിനുവേണ്ടി നെടുമ്പാശേരി, നെയ്യാർ, തൃശൂർ മുടിക്കാട്* എന്നിവിടങ്ങളിൽ മാതൃകാവനങ്ങൾ ഒരുക്കിയിട്ടുണ്ട്*. തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇ എം എസ്* അക്കാദമിയിലും മിയാവാക്കി പ്രാവർത്തികമാക്കി.

    ജപ്പാനിലേക്ക്*

    ജപ്പാനിൽചെന്ന്* സാക്ഷാൽ മിയാവാക്കിയെ കണ്ട്* ഹരി ആശയങ്ങൾ വിശദീകരിച്ചു. ആ തൊണ്ണൂറ്റിരണ്ടുകാരൻ ഹരിക്ക്* ആദ്യമനുവദിച്ചത്* പത്തുമിനിറ്റ്*. കൂടിക്കാഴ്*ചയിൽ അേദ്ദഹം കേരളത്തെ ഗൂഗിൾ മാപ്പിൽ തൊട്ടറിഞ്ഞു. ബംഗളൂരുവിലും ഡൽഹിയിലും വന്ന കഥ പറഞ്ഞു. ഹരിയുടെ പ്രവർത്തനങ്ങളുടെ വീഡിയോ കണ്ടു. ആ മനുഷ്യൻ ഹരിയോടു പറഞ്ഞു. ഗ്രോ മോർ. അവസാനം മരങ്ങൾമാത്രമേ ബാക്കിയുണ്ടാകൂ. ആശുപത്രിയിൽ വീൽചെയറിലിരുന്നാണ്* സംസാരിച്ചത്*. യോകോഹോമ സർവകലാശാലയിൽ അദ്ദേഹം നട്ട വനത്തിന്* 40 വയസ്സായി. കൂടാതെ ആഫ്രിക്ക, ചൈന, മലേഷ്യ തുടങ്ങി ലോകരാജ്യങ്ങളിലെല്ലാം അദ്ദേഹം നട്ട വനങ്ങൾ തഴച്ചുവളരുന്നു.

    ഹരിയുടെ വനത്തിന്റെ വിസ്*തീർണം 1300 ചതുരശ്ര അടിയാണ്. ഏതാണ്ട് നൂറ്റിയിരുപതോളം ഇനം മരങ്ങളുടെയും സസ്യങ്ങളുടെയും ആലയം. പലതിനും ഇരുപതടി ഉയരം. നീർമരുത്, നീർമാതളം, താന്നി, കടുക്ക, നെല്ലി, ചേര്*, പീലിവാക, അത്തി, ഇത്തി, അരയാൽ, പേരാൽ, കരിനാങ്ക് തുടങ്ങി ഒട്ടേറെ മരങ്ങൾ പലയിടത്തായി കല്ലുകെട്ടി തിരിച്ചിട്ട മൂന്നു സെന്റിൽ മത്സരിച്ചുവളരുന്നു. കുന്നിൻപുറത്ത്* വീഴുന്ന മഴവെള്ളം നേരെ ഒഴുകിപ്പോകും. അത്* തടയാൻ കല്ലും മണ്ണുംകൊണ്ട്* ചെറുതായി വേർതിരിച്ച്* കെട്ടി. പച്ചക്കറിയും നാടൻ ഔഷധ സസ്യങ്ങളും പ്രത്യേകം. തുളസിമാത്രം പന്ത്രണ്ടിനം. അന്യംനിന്നുപോയ പലയിനം പൂച്ചെടികൾ വേറെയും. മരം അൽപ്പം വലുതായാൽമാത്രമേ വള്ളികൾ നടാവൂ.

    പാറപ്പുറത്ത്* വെള്ളം നിൽക്കില്ല. അത്* തടഞ്ഞ്* മണ്ണിലേക്കിറങ്ങാൻ സഹായമായ തരത്തിൽ ക്രമേണ സംവിധാനമൊരുക്കി. രണ്ടര ഏക്കറിനു നടുവിൽ പഴയൊരു വീട്* പുനഃസൃഷ്ടിക്കുന്നുണ്ട്*. അതിനുപയോഗിച്ചതു മുഴുവൻ മുറിച്ചുമാറ്റിയ അക്കേഷ്യയുടെ തടി. അക്കേഷ്യ ജലം മുഴുവൻ വലിച്ചെടുക്കുന്ന മരമാണ്*. അത്* മുറിച്ചുനീക്കാതെ മണ്ണിൽ വെള്ളമിറങ്ങില്ല. 12 പശുവുണ്ട്*. എല്ലാം നാടൻ. കുറച്ച്* അട്ടപ്പാടി ആടുകളും. അവയുടെ ചാണകവും മൂത്രവും ജൈവവളമായി മാറുന്നു. മൈലമൂട്ടിലെ സൂക്ഷ്*മവനത്തിൽ കാര്യങ്ങൾ നോക്കി നടത്താൻ ആളുണ്ട്*. ഇവിടം സന്ദർശിക്കുന്നവർക്ക്* താമസിക്കാനും പഠനങ്ങളും ക്ലാസുകളുമെല്ലാം നടത്താൻ കഴിയണം. അതിനുവേണ്ട സൗകര്യങ്ങളൊരുക്കുകയാണ്*. ബദൽവീട്*, മണ്ണ്*‐ജലസംരക്ഷണം, പരിസ്ഥിതി അവബോധം തുടങ്ങിയ കാര്യങ്ങളുടെ പരിശീലനകേന്ദ്രമായി ഈ ചെറുവനസ്ഥലി മാറണം. കേരളത്തിൽ മിയാവാക്കി വനങ്ങൾ നട്ടു വളർത്താൻ താൽപ്പര്യമുള്ളവർക്ക്* സൗജന്യ മാർഗനിർദേശത്തിന്* www.crowdforesting.org എന്ന വെബ്*സൈറ്റുമുണ്ട് .

    എസി വേണ്ട

    മിയാവാക്കി സൂക്ഷ്*മവനത്തിന്റെ ദൃശ്യം



    എത്ര ചെറിയ പ്ലോട്ടിലും മിയാവാക്കി ഒരുക്കാം. അഞ്ചു സെന്റ്* പുരയിടത്തിൽ ഒരു സെന്റ്* മാറ്റിവച്ചാൽ അവിടെ പിന്നെ ജലക്ഷാമമോ ചൂടോ ഉണ്ടാകില്ല. ഏതു വേനലിലും എസി ഇല്ലാതെ സുഖമായി കഴിയാം. കാറ്റും ശുദ്ധവായുവും ഉറപ്പിക്കാം. ഈ രീതിയിലേക്ക്* വീട്* നിർമാണ സങ്കൽപ്പം മാറ്റണം. സ്*കൂളുകളും പൊതുസ്ഥാപനങ്ങളും ഈ സമ്പ്രദായം പിന്തുടരണം. ആവശ്യമായ ജൈവപച്ചക്കറിയും കിട്ടും. മണ്ണിലെ ജലാംശം കൂട്ടാനും കഴിയും.

    ചെടികൾ തെരഞ്ഞെടുക്കുന്നതുമുതൽ അവ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഹരിയുടെ സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യും. മൂന്നുവർഷത്തേക്കുള്ള ചെടികളുടെ സംരക്ഷണച്ചുമതല അവർക്കാണ്*. ഇത്തരത്തിൽ തങ്ങളുടെ നാട്ടിലും പരിസരത്തും വനംമാതൃക സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്* ഹരിയും ജീവനക്കാരും. കൂടാതെ, ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ മരംവച്ചു പിടിപ്പിക്കാമെന്ന ആശയവും പങ്കുവയ്*ക്കുന്നു.

    രണ്ടര ഏക്കർ സ്ഥലം വാങ്ങി കാടുണ്ടാക്കുന്നു എന്നുകേട്ടപ്പോൾ എല്ലാവരും അന്വേഷിച്ചത്* പതിവു ലാഭസാധ്യതമാത്രം. ഇപ്പോഴും ഈ കുഞ്ഞുവനത്തിൽ ഇടയ്*ക്കിടെ സന്ദർശിക്കാനെത്തുന്നവരുടെ ആദ്യചോദ്യവും ലാഭനഷ്ടങ്ങളിൽ പരിമിതപ്പെടുന്നു. ഒരു സെന്റ് സ്ഥലത്തിന്* വേണ്ടിവരുന്ന ചെലവ് ഏകദേശം ഒന്നര ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ ഒരു ചതുരശ്ര അടിക്ക്* 350 രൂപ. വീട്ടുകാർ സ്വയം ചെയ്യുകയാണെങ്കിൽ ചെലവ് ചതുരശ്ര അടിക്ക് 250 രൂപ അഥവാ സെന്റിന് ഒരു ലക്ഷം രൂപയായി കുറയ്*ക്കാം.

    നാട്ടിൽനിന്ന് അപ്രത്യക്ഷമാകുന്ന മരങ്ങളെ മാത്രമല്ല മിയാവാക്കി വനങ്ങൾ സംരക്ഷിക്കുന്നത്, വംശനാശം സംഭവിക്കുന്ന പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും മറ്റു ചെറു ജീവികൾക്കും അവ വാസസ്ഥലം ഒരുക്കുന്നു. ഇത്തിരിയിടത്ത്* നാലുമരങ്ങൾ തിങ്ങിവളരുമ്പോൾ തേളും അട്ടയും പല്ലിയും അരണയും തേനീച്ചയും വണ്ടുമെല്ലാം പതിയെ മടങ്ങിയെത്തും.

    കനകക്കുന്നിലെ മിയാവാക്കി

    കഴിഞ്ഞ വർഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു വൃക്ഷത്തൈ നട്ട്* മിയാവാക്കി മാതൃകയിലുള്ള സർക്കാർമേഖലയിലെ ആദ്യത്തെ നഗര സൂക്ഷ്*മവനം ഉദ്ഘാടനംചെയ്*തു. ഒരുവർഷത്തെ വളർച്ച നല്ല പ്രതീക്ഷ പകരുന്നതാണെന്ന്* ഹരി. കേരളത്തിൽ മറ്റു പല സ്ഥലങ്ങളിലും സർക്കാർവകുപ്പിലും തദ്ദേശവകുപ്പിലും വിദ്യാലയങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലും ഇത്തരം മാതൃക പരീക്ഷിക്കാം. മാലിന്യകേന്ദ്രങ്ങളിൽ ഈ രീതി പരീക്ഷിക്കാവുന്നതാണ്*.

    കനകക്കുന്നിൽ അഞ്ചുസെന്റ് സ്ഥലത്ത് ഈ സൂക്ഷ്*മവനം എന്ന ആശയം മുന്നോട്ടുവച്ചത് കേരള ടൂറിസംവകുപ്പും പ്രൊഫ. വി കെ ദാമോദരൻ നയിക്കുന്ന നേച്ചേഴ്*സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ എന്ന സംഘടനയുമാണ്. ഇതിന്റെ ചെലവ് ഏറ്റെടുത്ത്* നിർവഹണം നടത്തിയത്* ഇൻവിസ് മൾട്ടി മീഡിയ, കൾച്ചർ ഷോപ്പി, ഓർഗാനിക് കേരള മിഷൻ സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ്.

    പഠനകാലത്തെ മോഹം

    കേരള സർവകലാശാലയിൽനിന്ന്* മാസ്* കമ്യൂണിക്കേഷനിൽ പിഎച്ച്*ഡി പൂർത്തിയാക്കി അധ്യാപകൻ ആവുകയായിരുന്നു ഹരിയുടെ ലക്ഷ്യം.അന്നേ മനസ്സിലൊരു കാട്* പൂത്തുലയുന്നുണ്ട്*. പിഎച്ച്*ഡി പാതിയിൽ മുടങ്ങി. പിന്നെ അഭിഭാഷകവേഷം. സംരംഭകൻ. കേരള സർവകലാശാലയിൽ അധ്യാപികയാണ്* ഹരിയുടെ ഭാര്യ ഡോ. മീനാ ടി പിള്ള. മകൾ താര ഹരി എൽഎൽബി പൂർത്തിയാക്കി.

    ഇനി നമുക്കുമുന്നിൽ മറ്റു മാതൃകകൾ പരീക്ഷിക്കാനുള്ള സമയമില്ലെന്ന്* ഹരി സാക്ഷ്യപ്പെടുത്തുന്നു. പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ കൈവിട്ടുപോയ പച്ചപ്പ്* തിരിച്ചുപിടിച്ചേ തീരൂ.

    പത്തുവർഷംകൊണ്ട്* നൂറുവർഷം പ്രായമായ വനം ഉണ്ടാക്കിയെടുക്കാൻ കഴിയുമെങ്കിൽ അതിലപ്പുറം ബദലില്ല. അതോടൊപ്പം ലോകമെമ്പാടും ആഗോളതാപനത്തിനെതിരെ ആരംഭിച്ച കുരിശു യുദ്ധത്തിൽ കേരളത്തിന്റേതായ ആയിരം കരങ്ങളുള്ള ഗ്രേറ്റ ത്യൂൻബെർഗുമാരെ സൃഷ്ടിക്കണം?- ഹരി പറഞ്ഞു.

  7. #657
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുമ്പോൾ സൂക്ഷിക്കുക; കാത്തിരിക്കുന്നത് മാരക രോഗങ്ങൾ







    പണ്ടത്തെപ്പോലെ പേപ്പറിലോ വാഴയിലയിലോ ഭക്ഷണം പൊതിയുന്നതിനു പകരം ഇന്ന് എല്ലാവരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയില്*. എന്നാല്* അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുമ്പോൾ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് മാരക രോ​ഗങ്ങളാണ്. അടുത്തിടെ നടത്തിയ പല പഠനങ്ങളിലും ഭക്ഷണം പൊതിയാന്* അലുമിനിയം ഫോയില്* ഉപയോഗിക്കുന്നത് കുറയ്ക്കണം എന്ന് പറയുന്നുണ്ട്.
    പേരു സൂചിപ്പിക്കുന്നതു പോലെ അലുമിനിയം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവും പ്രതിഫലന ശേഷിയും ഉണ്ട്. ഇതിലെ അലുമിനിയം അംശങ്ങള്* കിഡ്നി, എല്ല്, കരള്* രോഗങ്ങള്*ക്കു കാരണമാകുമെന്നു ജർമനിയിലെ ബെര്ഡലിൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസെസ്മെന്റ് (BFR) നടത്തിയ പഠനങ്ങള്* പറയുന്നു. Neurotoxic developmental disorders ഉണ്ടാകാനും സാധ്യതയുണ്ട്.

    അലുമിനിയം ഫോയിൽ ഈർപ്പത്തെയും ഗന്ധത്തെയും പുറത്തു വിടാതെ ഭക്ഷണം പുതുമയോടെ നിലനിർത്തും. എങ്കിലും ചൂടും അമ്ലസ്വഭാവ (acidic) മുള്ളതുമായ ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയരുത്. കാരണം അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങുമെന്ന് ആർക്കൈവ്സ് ഓഫ് ടോക്സിക്കോളജി ജേണലിൽ ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.








  8. #658
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അറിയുമോ ജാതിക്കയുടെ അദ്ഭുത ഗുണങ്ങൾ






    സുഗന്ധവ്യഞ്ജനമായ ജാതിക്കയുടെ സ്വദേശം ഇന്തൊനീഷ്യയാണ്. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ചേർക്കുന്ന ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്.
    ജാതിക്കക്കുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.

    രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കു കഴിയും, പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ജാതിക്കാതൈലത്തിനു കഴിയും.

    സന്ധിവാതം ഉള്ളവരിൽ സന്ധികൾക്കുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുവാൻ ജാതിക്കയ്ക്കു കഴിയും. *ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത്, ഉറങ്ങാൻ കിടക്കും മുൻപു കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.

    നാരുകൾ അടങ്ങിയതിനാൽ ജാതിക്ക ദഹനപ്രശ്നങ്ങൾക്കു പരിഹാരമേകും. പേശിവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കും. ജാതിക്കയിലടങ്ങിയ ഓയിൽ ആയ യൂജെനോൾ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കുന്നു.

    100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോ കോക്കസ് പോലുള്ള രോഗാണുക്കളോട് പൊരുതി ദന്തപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാൻ ജാതിക്കയ്ക്കു കഴിയും.

    തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക് ആണ് ജാതിക്ക. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്.

    ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു. ജാതിക്ക പൊടിച്ച് പാലിൽ ചാലിച്ച് മുഖത്തു പുരട്ടുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം വേണം ഇത് പുരട്ടാൻ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

    അന്നജം, മാംസ്യം, കൊഴുപ്പ്, ഭക്ഷ്യനാരുകൾ ഇവയും വൈറ്റമിൻ എ, സി, റൈബോഫ്ലേവിന്*, പിരിഡോക്സിൻ, ഫോളേറ്റ്, തയാമിൻ എന്നിവയും സോഡിയം, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നീ ധാതുക്കളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയ ജാതിക്ക ചെറിയ അളവിൽ പതിവായി ഉപയോഗിക്കാം. ജാതിക്ക കൂടിയ അളവിൽ ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.; പ്രത്യേകിച്ചും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും.








  9. #659
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാചകത്തിന് ഉപയോഗിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ എണ്ണകൾ?





    പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് എന്നതിനെപ്പറ്റി മിക്കവർക്കും ഇന്നും ശരിയായ അറിവില്ല. വിപണിയിൽ ധാരാളം എണ്ണകൾ ലഭ്യമാണ്. അവയിൽ ഏതൊക്കെ ആരോഗ്യത്തിന് നന്നാണ്, ദോഷകരമാണ് എന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് മുതൽക്കൂട്ടാവും. എണ്ണകൾ ദ്രവ രൂപത്തിലുള്ള കൊഴുപ്പാണ്. അവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് എണ്ണ നല്ലതാണോ അപകടകരമാണോ എന്ന് നിശ്ചയിക്കുന്നത്. ഏതെല്ലാം എണ്ണകൾ ഉപയോഗിക്കാം, എത്ര അളവിൽ, എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ എന്നിവയെപ്പറ്റി ചില പൊതു നിർദേശങ്ങൾ താഴെ കൊടുക്കുന്നു.
    പാചകത്തിന് ഉപയോഗിക്കാവുന്നവ

    തവിടെണ്ണ, കടുകെണ്ണ, സൺഫ്ളവർ ഓയിൽ, കോൺ ഓയിൽ, സഫ്ളവർ (Safflower), കനൊല (Canola), സൊയാബീൻ, വെർജിൻ ഒലീവ് ഓയിൽ, വെർജിൻ കോക്കനട്ട് ഓയിൽ ഇവ ഓരോന്നും അവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യത്തെ മൂന്നെണ്ണമാണ് മിക്കവരും നിർദേശക്കാറുള്ളത്. ഓരോ മാസവും ഓരോ എണ്ണ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അപ്പോൾ എല്ലാത്തിന്റെയും പോഷകഗുണം ലഭിക്കും.
    മിതമായി ഉപയോഗിക്കാവുന്നവ

    വെളിച്ചെണ്ണ, പല വിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഇതിൽ പൂരിത കൊഴുപ്പ് കൂടുതലുള്ളതിനാൽ ഹൃദയാരോഗ്യത്തിന് നന്നല്ല എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. വെളിച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അധികം പഠനങ്ങൾ നടന്നിട്ടില്ല. അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് നല്ല കൊളസ്ട്രോളായ എച്ച്ഡിൽ കൂട്ടുന്നു എന്നാണ്.
    ഏറ്റവും നല്ല എണ്ണ

    ഒലീവ് ഓയിൽ ? ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. പാചകത്തിന് അത്ര നല്ലതല്ല. സാലഡിൽ ചേർക്കുക.
    എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

    ∙ഏത് എണ്ണ ആയാലും എണ്ണയുടെ ഉപയോഗം കുറയ്ക്കുക. മിതമായ അളവിൽ മാത്രം പാചകത്തിന് എണ്ണ ഉപയോഗിക്കുക. ഒരു ദിവസം ഒരാൾക്ക് ഒരു ടീസ്പൂൺ എന്നാണ് കണക്ക്. കൂടുതലായാൽ കാലറി കൂടും. കൊഴുപ്പിന്റെ കാലറി മൂല്യം അന്നജത്തിന്റെ മൂന്നിരട്ടിയാണ്. ആഹാരപദാർഥങ്ങൾ എണ്ണയിൽ വറക്കുകയോ പൊരിക്കുകയോ ചെയ്യാതിരിക്കുക.

    ∙എണ്ണ അമിതമായി ചൂടാക്കാതിരിക്കുക. കാരണം അങ്ങനെ െചയ്യുമ്പോൾ അതിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ ഉണ്ടാവുന്നു. അത് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്.
    ∙ഒരിക്കൽ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ അതിൽ കാർസിനോജൻ (കാൻസർ ഉണ്ടാക്കുന്നവ) ഉണ്ടാകുന്നു.








  10. #660
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പൈനാപ്പിളിനുണ്ട് ഈ പത്ത് ഗുണങ്ങൾ





    പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. കുട്ടികൾക്കു നൽകാൻ മികച്ച ഒരു പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്.
    ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും.

    ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ.

    ∙ ദഹനത്തിനു സഹായകം

    ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും.

    ∙കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്*ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്*ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.
    ∙ഇൻഫ്ലമേഷൻ തടയുന്നു? ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.

    ∙സന്ധിവാതത്തിന്? ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകം. അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.

    ∙ എല്ലുകളുടെ ആരോഗ്യം

    എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

    ∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

    കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ ബ്രോമെലെയ്ൻ സഹായിക്കുന്നു.
    ∙രോഗപ്രതിരോധ ശക്തിയേകുന്നു? രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്*ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ൻ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാൻ സഹായിക്കും. ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ തടയാനും ഇതിനു കഴിയും.
    ∙ വേഗം സുഖമാകാൻ

    ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.

    ∙ചർമത്തിന്റെ ആരോഗ്യം
    പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

    പാർശ്വഫലങ്ങൾ

    ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും. ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരിൽ ഇത് വിപരീതഫലം ഉളവാക്കും. ആസ്മ കൂടാൻ കാരണമാകും. ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികള്* വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ.

    പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണമെന്നു മാത്രം.








Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •