Page 69 of 131 FirstFirst ... 1959676869707179119 ... LastLast
Results 681 to 690 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #681
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    Why Bringing Cheetahs Back Is India's Best Bet to Protect Its Threatened Drylands


    A commons area could serve as crucial habitat for threatened wildlife like the cheetah and also protect the livelihoods of marginal pastoral communities.
    A Southeast African cheetah.


    In 2013, the Supreme Court called the African cheetah a ?foreign species? and rejected a plan to introduce it in India. Early this week, however, the Supreme Court green-lit the forest department?s plan to introduce African cheetahs from Namibia in northwest India as an experiment. For the first time since 1948, India will be home to all of the big cat species in the Old World: tigers, lions, leopards, snow leopards and ? now ? cheetahs.
    The Asiatic cheetah has a long history in the subcontinent (?cheetah? is derived from the Sanskrit chitraka, ?spotted?) but the story of its decline here is also an old one. Asiatic cheetahs are remarkably easy to tame, which meant kings across the country collected thousands of them from the wild to use them to hunt antelope. But because these cheetahs didn?t breed well in captivity, their population began to plummet. Another animal has an even older history of capture from the wild ? massive elephants from central and west India, likely resulting in their local extinction in these regions. However, there are still around 27,000 elephants in India today while the cheetah has been missing for decades.
    The cheetahs vanished because, among other reasons, of their habitat. Elephants do best in dense deciduous forests while cheetahs are at home in grasslands and scrubby hills. Today, most elephant habitats are confined to undulating very dry and very wet areas. The cheetah may have disappeared 70 years ago but other charismatic open-country species like the Indian wolf, striped hyena and the great Indian bustard disappeared rapidly. Indeed, they?re locally extinct from most of their former range, and now persist in small isolated populations, and not necessarily within habitat set aside for their protection.
    There are many reasons for population decline in open habitats but all of them stem from one cause: neglect. Such neglect began under British rule, who saw open habitats as formerly closed canopy forests degraded by human abuse of the land. So they responded by attempting to right a perceived wrong, banning grazing, preventing controlled fires and promoting afforestation. But even after the cheetah was last seen only until the 1950s, the neglect continued. The Government of India has brought large tracts of open habitat under irrigation, planted alien species like Prosopis juliflora (which has since gone rogue) in greening programmes, incentivised the cultivation of eucalyptus plantations for the paper-pulp industry, and preferentially converted open habitats close to cities and ports for industrial use.
    Today, the open habitats of India are critically endangered.
    A glass half-full
    These somber details clearly underline the perils of cheetah reintroduction in a country where little or no habitat exists. Indeed, this is the principal reason why some conservationists are opposed to the cheetah reintroduction programme. But like every problem, there are big opportunities as well.
    In 1973, India did the impossible by creating dozens of tiger reserves; over two decades later, tiger numbers more than doubled. This success story was driven by the simple logic that protecting good tiger habitats from human activity will allow tiger numbers to bounce back ? and bounce back it did. There?s no reason a similar will within the Indian forest department and conservation community shouldn?t script a success story with the cheetah.
    However, grasslands are not forests. Stopping uncontrolled forest fires and reducing grazing can make forests denser and better habitat for wildlife but these measures will degrade grasslands by rendering them less conducive to open-country species. India needs a conservation policy that retains short grass, prevents excessive tree cover and ensures controlled fires in the winter. Forests do best without human intervention while grasslands do best when intervention is stabilised. The idea is that if we can train our collective intuition to understand this difference, we should be able to manoeuvre the conservation infrastructure to protect open habitats.
    Some conservationists are cautiously optimistic. ?Given the huge range of issues concerning the conservation of savannah grassland habitats in India, this is a golden opportunity to highlight their precarious condition,? Abi Tamim Vanak, a savannah ecologist with the Ashoka Trust for Ecology and Environment, Bengaluru, said.
    Stabilised intervention in grasslands
    A male Asiatic cheetah
    History is full of instances where forests have been neglected at the cost of local people, and some of the world?s most successful conservation stories are built on this legacy. However, cheetah habitat can be protected without such injustice because India?s grasslands are unique. African savannahs cover huge swathes of land with abundant wild grazers and low human density. In such cases, fortress conservation ? which excludes local pastoralists ? can yield positive outcomes for wildlife but only at the cost of local people. Indian open habitats are different: wild herbivores like chinkara, blackbuck and nilgai are found at much lower densities, their habitats are smaller and patchy, interspersed with farms and settlements, and both human and livestock densities are higher.
    Excluding people from grasslands in India will be disastrous. Even if we do increase wild herbivore density to African levels, we cannot control spillover crop-loss as these herbivores move into farmland, especially when natural food is scarce. The solution lies with legitimising the grazing commons, and allowing grassland species to use these habitats together with cattle and pastoralists.
    ?As part of our national savannah grassland mapping exercise, we have identified beautiful intact grasslands spread of hundreds of square kilometres in Maharashtra and Madhya Pradesh,? Vanak said. ?However, these areas are all either privately owned or are village commons, and are under great threat from various projects, including the Green India Mission, solar power [projects], industry, agriculture, etc.?
    The legitimate commons could serve as crucial habitat for threatened wildlife like the cheetah and also protect the livelihoods of marginal pastoral communities.
    The devil in the details
    Between introducing cheetahs on an experimental basis to having them roam the countryside, there is much to be done. This cycles back to our vision: Do we want to see cheetahs in one or two locations or do we want breeding populations and their prey across the country, wherever habitat can be consolidated?
    Vanak argued that a long-term vision is not apparent in the current plan: ?it seems to me, based on what I?ve read, that this reintroduction is also going to be very focused on protected areas, and therefore will not address the bigger problem of grassland loss.?
    Some reports cite three potential locations for reintroduction: Velavadar in Gujarat, Tal Chapar in Rajasthan ? both grasslands ? and Kuno-Palpur in Madhya Pradesh, a scrub habitat.
    A larger vision might be more helpful. ?If the government, working with conservationists, can think of an innovative model where traditional pastoralists as well as grassland fauna such as blackbuck, chinkara, wolves, etc. could be protected in such landscapes ? keeping in mind that this is where cheetahs should ultimately roam ? we can think of some real conservation success stories,? Vanak said. He recalled another iconic grassland species, the Great Indian bustard, which is in danger of becoming extinct. A habitat-focused plan to reintroduce cheetahs could help protect the habitats of this threatened bird as well.
    Then again, even if we figure out the habitat question, another one remains. Will African cheetah behave like the Asiatic cheetah that once was? Both the African and Asiatic cheetahs are subspecies that stopped breeding with each other some 30,000-70,000 years ago. This concern, of introducing a ?foreign? species, is what delayed this plan for decades. India unsuccessfully lobbied Iran in 2003, if not later, to part with its Asiatic cheetahs that, at 50 individuals or less, are very close to extinction.
    Even if the African subspecies is very distinct, the big question is going to be its ecology. We don?t know if the African subspecies will be able to adapt to Indian conditions. If it faces familiar challenges with finding prey, dealing with predators, and climate and habitat, it will not have a tough time settling down. But without any baseline information, especially from Asiatic cheetahs in India, there is no way to know until we try.
    Doing it right
    How we reintroduce the cats will be key. India will need to maintain strict protocols to reduce the risk of human injury, livestock predation and stress, and improve identification of prey and non-prey species. Unfortunately, our track record with big cat introduction is far from impressive. Last month, the National Tiger Conservation Authority had to cancel a reintroduction programme in Odisha because the tiger in question was kept for a year in a small cage. In Sariska, where tigers had been reintroduced after they were wiped out in 2006, they continue to die or not reproduce.
    Perhaps more importantly, following protocol is not enough. We also need to identify the right habitats. ?The cheetah population may not establish,? Vanak exclaimed. ?Or competition with tigers and leopards may [cause] the cheetahs [to move] out of the protected area, triggering conflict. ? It is important to keep all these things in mind before choosing the reintroduction site.?
    But there is hope as well as precedent. We have successfully reintroduced less charismatic species like the pygmy hog in Assam, gaur in Bandhavgarh and vultures from breeding centres across India. When bad journalism and political attention is not at play, officials do follow due process. And given what is at stake, scientists in charge of the project should implement Project Cheetah with a long-term vision to conserve the cheetah as much as the country?s grasslands and pastoral livelihoods.


  2. #682
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ​ച്ച​ക്ക​റി​ക​ളി​ലെ വി​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ൽ പോ​കു​മോ?




    പ​ച്ച​ക്ക​റി​ക​ളി​ലെ വി​ഷം സോ​പ്പോ, സോ​പ്പു​പൊ​ടി​യോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യാ​ൽ മാ​റ്റാം എ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ച​ര​ണം അ​ബ​ദ്ധ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ. പ​ച്ച​ക്ക​റി​ക​ൾ പ്ര​ത്യേ​കി​ച്ച് തൊ​ലി കൂ​ടി അ​രി​ഞ്ഞ് ക​റി​ക്കു​പ​യോ​ഗി​ക്കു​ന്ന​വ നി​ർ​ബ​ന്ധ​മാ​യും സോ​പ്പു​പൊ​ടി​ചേ​ർ​ത്ത ലാ​യ​നി​യി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​ങ്ങ​നെ ചെ​യ്ത ശേ​ഷം ഉ​പ​യോ​ഗി​ച്ചാ​ൽ വി​ഷം പോ​കു​മെ​ന്നും കാ​ൻ​സ​ർ ഉ​ണ്ടാ​ക്കി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണു പ്ര​ച​ര​ണം.

    സോ​പ്പു​പൊ​ടി​കൊ​ണ്ട് ഒ​രി​ക്ക​ലും വി​ഷം നി​ർ​വീ​ര്യ​മാ​കി​ല്ലെ​ന്നു കേ​ര​ള കാ​ർ​ഷി​ക ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ കോ​ള​ജി​ന്*റെ മു​ൻ ഡീ​നും ക​ള​നാ​ശി​നി പ​ഠ​ന​ത്തി​ൽ സ്പെ​ഷ​ലി​സ്റ്റു​മാ​യ ഡോ. സി.​ടി. ഏ​ബ്ര​ഹാം പ​റ​ഞ്ഞു.



    സോ​പ്പു​പൊ​ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​ഘ​ട​ക​ങ്ങ​ൾ പ​ച്ച​ക്ക​റി​യി​ൽ പ​റ്റി​പ്പി​ടി​ക്കും. പ​രു​പ​രു​ത്ത പ്ര​ത​ല​മു​ള്ള പാ​വ​യ്ക്കാ പോ​ലു​ള്ള പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്ന് ഇ​വ പോ​ക​ണ​മെ​ങ്കി​ൽ പ​ല ആ​വൃ​ത്തി ക​ഴു​കേ​ണ്ടി വ​രും. ഇ​ങ്ങ​നെ ചെ​യ്താ​ലും സോ​പ്പി​ലെ രാ​സ​ഘ​ട​ക​ങ്ങ​ൾ പ​ച്ച​ക്ക​റി​യി​ൽ നി​ന്നു പൂ​ർ​ണ​മാ​യും മാ​റ​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    പ​ച്ച​ക്ക​റി​ക​ളി​ലെ വി​ഷം നി​ർ​വീ​ര്യ​മാ​ക്കാ​ൻ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യി​ട്ടു​ള്ള താ​ര​ത​മ്യേ​ന ചെ​ല​വു കു​റ​ഞ്ഞ വ​സ്തു​ക്ക​ൾ ത​ന്നെ​യു​ള്ള​പ്പോ​ൾ എ​ന്തി​നു രാ​സ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ സോ​പ്പു​പൊ​ടി​യി​ലേ​ക്കു തി​രി​യ​ണ​മെ​ന്ന് കേ​ര​ള​കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ കോ​ള​ജ് ഡീ​ൻ ഡോ. ​സി. നാ​രാ​യ​ണ​ൻ കു​ട്ടി ചേ​ദി​ച്ചു.



    പു​ളി​വെ​ള്ളം, വി​ന്നാ​ഗി​രി പ​ത്തു മി​ല്ലി​ലി​റ്റ​ർ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ചെ​ടു​ക്കു​ന്ന ലാ​യ​നി, ഉ​പ്പു​വെ​ള്ളം, കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച​ടു​ത്ത പു​ളി അ​ടി​സ്ഥാ​ന​മാ​യ വെ​ജി വാ​ഷ് എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി ക​ഴു​കി​യാ​ൽ വി​ഷ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാം. വെ​ജി​വാ​ഷ് സാ​ങ്കേ​തി​ക​വി​ദ്യ നി​ര​വ​ധി സ്വ​കാ​ര്യ​ക​ന്പ​നി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ ഈ ​ഉ​ത്പ​ന്നം പു​റ​ത്തി​റ​ക്കു​ന്നു​മു​ണ്ട്. ഇ​തൊ​ക്കെ മ​നു​ഷ്യ​ശ​രീ​ര​ത്തി​നു​ള്ളി​ൽ​ച്ചെ​ന്നാ​ലും കു​ഴ​പ്പ​മി​ല്ലാ​ത്ത​വ​യാ​ണ്.

    സോ​പ്പു​പൊ​ടി​യി​ൽ ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​യ ധാ​രാ​ളം രാ​സ​ഘ​ട​ക​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​വ പ​ച്ച​ക്ക​റി​യി​ൽ പി​ടി​ച്ചാ​ൽ അ​തു​പോ​കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​പ്പ് വ​യ​റ്റി​ൽ പോ​യാ​ൽ വ​യ​റി​ള​ക്ക​മു​ൾ​പ്പെ​ടെ പി​ടി​പെ​ടാം. ദി​വ​സ​ങ്ങ​ളെ​ടു​ക്കും വ​യ​റ്റി​ലെ പ്ര​ശ്ന​ങ്ങ​ൾ മാ​റാ​ൻ. അ​തി​നാ​ൽ പ​ച്ച​ക്ക​റി ക​ഴു​കു​ന്ന​തി​നു സോ​പ്പു​പൊ​ടി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണു​ത്ത​മം.


  3. #683
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മുത്തുരാജിനു വരുമാനം നേടിക്കൊടുത്ത മിറക്കിൾ ട്രീ


    HIGHLIGHTS

    • തൂത്തുക്കുടിയിലെ മുരിങ്ങ സംരംഭകൻ
    • ഏക്കറിൽ 5000 മുതൽ 40000 ചെടികൾ



    https://www.youtube.com/embed/tQORfx...4QV9uijTeUjApY

    ഔഷധസസ്യ വിപണനത്തിലും കയറ്റുമതിയിലും ദീർഘകാല അനുഭവസമ്പത്തുള്ള തൂത്തുക്കുടിയിലെ എസ്. മുത്തുരാജിന് അഞ്ചു വർഷമായി കൂടുതൽ ശ്രദ്ധ മുരിങ്ങ ഉൽപന്നങ്ങളിലാണ്. തമിഴ്*നാടിന്റെ തനത് മുരിങ്ങവിത്തുകൾ തേടി 2011ൽ ക്യൂബൻ പ്രതിനിധികൾ മുത്തുരാജിനെയും കണ്ടിരുന്നു.
    മുരിങ്ങയിലപ്പൊടി, മുരിങ്ങവിത്തു തൊണ്ടോടുകൂടിയത്, തൊണ്ടു നീക്കിയ മുരിങ്ങപ്പരിപ്പ്, മുരിങ്ങയെണ്ണ എന്നിവയാണ്, ചൈനയും ദക്ഷിണകൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു മുത്തുരാജിന്റെ ഉടമസ്ഥതയിലുള്ള എസ്*വിഎം എക്സ്പോർട് കയറ്റുമതി ചെയ്യുന്നത്.




    ദിവസം 5?10 ഗ്രാം മുരിങ്ങപൗഡർ ശീലമാക്കിയ ഒട്ടേറെപ്പേർ ഇന്നു വിദേശരാജ്യങ്ങളിലുണ്ടെന്നു മുത്തുരാജ്. കടല തൊണ്ടു പൊട്ടിച്ചു കഴിക്കുന്നതുപോലെതന്നെ ഉണക്ക മുരിങ്ങവിത്തിന്റെ കാര്യവും. നേരിയ കയ്പും മധുരവും ചവർപ്പുമെല്ലാം കലരുന്ന മുരിങ്ങപ്പരിപ്പ് ഇഷ്ടപ്പെടുന്നവർ ഏറെ. തണുപ്പിച്ചു സംസ്കരിച്ചാല്* മുരിങ്ങപ്പരിപ്പിൽനിന്നു ശരാശരി 30 ശതമാനം എണ്ണ വേർതിരിക്കാം.


    മുത്തുരാജ് മുരിങ്ങവിത്തുമായി


    സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിലും ഭക്ഷ്യസംസ്കരണരംഗത്തുമെല്ലാം മുരിങ്ങയെണ്ണയ്ക്കു മുന്തിയ ഡിമാൻഡുണ്ട്. രാജ്യാന്തരവിപണിയിൽ ?ബെൻ ഓയിൽ? എന്നറിയപ്പെടുന്ന മുരിങ്ങയെണ്ണ മറ്റ് എണ്ണകളിൽനിന്നു വ്യത്യസ്തമായി പ്രതികൂല കാലാവസ്ഥകളിലും രൂപമാറ്റം സംഭവിക്കാതെ നിൽക്കുമെന്നതിനാൽ വാച്ചിനുള്ളിലെ എൻജിൻ ലൂബ്രിക്കന്റ് എന്ന നിലയ്ക്കുൾപ്പെടെ വ്യാവസായികപ്രാധാന്യവുമുണ്ട്.

    തമിഴ്*നാട്ടിൽ മുരിങ്ങയ്ക്ക് ഒട്ടേറെ ഇനങ്ങളും കൃഷിരീതികളുമുണ്ടെന്നു മുത്തുരാജ്. കായയ്ക്കു വേണ്ടിയുള്ള ഇനങ്ങൾ കൃഷിചെയ്യുന്നവരിൽ പലരുമിപ്പോൾ വിലയിടിവു മറികടക്കാൻ വിത്തു വിൽപനയിലേക്കും ഇലവിൽപനയിലേക്കും ചുവടുമാറ്റുന്നു. പെരിയകുളം ഇനമായ പികെഎം 1 ആണ് കായയ്ക്കു വേണ്ടിയുള്ളവയിൽ ജനപ്രീതി നേടിയ ഇനം. പികെഎം 2 വിത്തുൽപാദനത്തിനു യോജിക്കും. കായ്ക്കു നീളം കൂടിയ ഇനമായതിനാൽ വിളവെടുപ്പും പായ്ക്കിങ്ങും വിൽപനയ്ക്കെത്തിക്കലുമെല്ലാം പ്രയാസം. അതേസമയം കായിൽ വിത്തുകളുടെ എണ്ണം വളരെ കൂടുതൽ. ഇവ രണ്ടും ഇലയാവശ്യത്തിനും പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും കുടുമിയാൻമലൈ പോലുള്ള തനി നാടന്* ഇനങ്ങളാണ് മുരിങ്ങയിലപ്പൊടിക്കു മികച്ചവയെന്നു മുത്തുരാജ്. ഇവയുടെ കരിംപച്ച ഇലകൾ പൊടിക്ക് ആകർഷകമായ പച്ചനിറം നൽകും. പോഷകഗുണത്തിലും ഇവതന്നെ മുന്നിൽ.


    മുരിങ്ങ വിത്തുകൾ ശേഖരിക്കുന്നു (ഇടത്ത്), ഇലകൾ ഉണങ്ങാൻ സോളാർ ഡ്രയർ (വലത്ത്)


    ഏക്കറിൽ 600 തൈകൾ നടുന്ന പാരമ്പര്യ രീതിയിൽനിന്നു വ്യത്യസ്തമായി ഇലയ്ക്കു വേണ്ടിയുള്ള കൃഷിയിൽ ഏക്കറിൽ 5000 മുതൽ 40000 ചെടികൾ വരെ നടുന്ന അതിസാന്ദ്രതാ (high density, ultra high density) നടീൽരീതികളാണുള്ളത്. നട്ട് 90?ാം ദിവസം മുതൽ 35 ദിവസം ഇടവിട്ട് ഇല വിളവെടുപ്പ്. ഒറ്റത്തവണ വിളവെടുപ്പിൽ ഒരു ചെടിയിൽനിന്ന് 2 കിലോ ഇല ലഭിക്കും. ഉണക്കി സംസ്കരിക്കുമ്പോൾ ഇതു പത്തിലൊന്നായി കുറയും.

    മുരിങ്ങയിലപ്പൊടി വ്യവസായത്തിന്റെ ഇതുവരെയുള്ള വിപണിയിലും വളർച്ചയിലും സന്തുഷ്ടനാണ് മുത്തുരാജ്. ലാഭത്തിന്റെ കാര്യത്തിലും മുരിങ്ങ ?മിറക്കിൾ ട്രീ? തന്നെ.








  4. #684
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഞ്ഞനിറത്തിലുള്ള ഭക്ഷണം കഴിക്കണം; കാരണമിതാണ്







    പച്ചനിറത്തിലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം എന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ നിറങ്ങളുള്ള, പ്രത്യേകിച്ച് മഞ്ഞ നിറത്തിലുള്ള പച്ചക്കറികൾ ആരോഗ്യത്തിന് എത്രമാത്രം ഗുണം ചെയ്യും എന്നറിയാമോ സൂര്യപ്രകാശത്തിന്റെയും സന്തോഷത്തിന്റെയും നിറമാണ് മഞ്ഞ. തിളക്കമുള്ള ചർമവും രോഗപ്രതിരോധ ശക്തിയും ഏകാൻ മഞ്ഞനിറ ഭക്ഷണങ്ങൾ സഹായിക്കും.
    മഞ്ഞനിറ ഭക്ഷ്യവസ്തുക്കളിൽ കരോട്ടിനോയ്ഡുകളും ബയോഫ്ലവനോയ്ഡുകളും ധാരാളം ഉണ്ട്. ഇവ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിച്ച് രോഗങ്ങളെ അകറ്റുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇവ സഹായിക്കുന്നു.

    മഞ്ഞ നിറഭക്ഷണങ്ങളിലെ ബയോഫ്ലേവനോയ്ഡുകളെ ജീവകം പി എന്നു വിളിക്കുന്നു. ഇവ ജീവകം സി യെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചർമത്തെ പുതുമയോടെ നിലനിർത്തുകയും ചെയ്യുന്നു. ഇത് കൊളാജന്റെ നിർമാണത്തിനു സഹായിക്കുന്നു. ചർമത്തെ ചെറുപ്പമുള്ളതാക്കുന്നു.

    മഞ്ഞ നിറത്തിലുള്ള കാപ്സിക്കം, പൈനാപ്പിൾ ഇവയില്* ധാരാളം പൊട്ടാസ്യം ഉണ്ട്. നാരങ്ങ, മാങ്ങ ഇവയിലാകട്ടെ ജീവകം സി ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ചർമത്തെ തിളക്കമുള്ളതാക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ദന്താരോഗ്യത്തിനും ജീവകം സി മികച്ചതാണ്.

    മഞ്ഞ നിറത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാഴപ്പഴം, പൈനാപ്പിൾ, മഞ്ഞ കാപ്സിക്കം, നാരങ്ങ, മാങ്ങ ഇവയെല്ലാം മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങളാണ്.

    വാഴപ്പഴത്തിന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പൈനാപ്പിൾ ദഹനത്തിനു സഹായിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. മഞ്ഞ നിറ കാപ്സിക്കത്തിൽ നാരുകൾ, ഫോളേറ്റ്, അയൺ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉണ്ട്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും കിഡ്നി സ്റ്റോൺ വരാതെ തടയാനും നാരങ്ങ സഹായിക്കും. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മാമ്പഴം സഹായിക്കും. തിമിരം, മക്യുലാർ ഡീജനറേഷൻ ഇവ തടയാൻ സഹായിക്കും. സീസാന്തിൻ ധാരാളം അടങ്ങിയ മാമ്പഴം ഏറ്റവും ആരോഗ്യകരമായ ഒരു ഫലവർഗമാണ്.








  5. #685
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    എന്*ജിനീയര്*മാരാണ് പക്ഷേ നിര്*മ്മിക്കുന്നത് മുളകള്* കൊണ്ടുള്ള ടിഷ്യു പേപ്പറും തൂവാലകളും ബാഗുകളും




    HIGHLIGHTS
    മുളയില്* നിന്നുള്ള പള്*പ്പ് ഉപയോഗിച്ചാണ് ഇവര്* ഉത്പന്നങ്ങളുണ്ടാക്കിയത്. ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന മുളകള്* പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കാന്* ഏറ്റവും അനുയോജ്യമാണ്. മറ്റുള്ള തോട്ടങ്ങളെ അപേക്ഷിച്ച് മുളകള്* വളരെ വേഗത്തില്* വളരുന്നവയാണ്. വളരെ കുറച്ച് വെള്ളം മാത്രം മതി.




    പ്ലാസ്റ്റിക് മാലിന്യങ്ങള്* സൃഷ്ടിക്കുന്ന പ്രശ്*നങ്ങളെപ്പറ്റി ദിവസവും നാം കേള്*ക്കാറുണ്ട്. ഏതാണ്ട് 25,940 ടണ്* പ്ലാസ്റ്റിക് മാലിന്യങ്ങള്* ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സെന്*ട്രല്* പൊല്യൂഷന്* കണ്*ട്രോള്* ബോര്*ഡ് 2017 -ല്* പബ്ലിഷ് ചെയ്*ത റിപ്പോര്*ട്ട് പറയുന്നത്. ഇതില്* പകുതിയോളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളാണ്. തുറസായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് ഇന്ത്യയില്* സര്*വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം പ്ലാസ്റ്റിക്കുകള്* ബീച്ചുകളിലും കടലിലും കെട്ടിക്കിടന്ന് സംഭവിക്കുന്ന അപകടങ്ങള്* മനസിലാക്കിയ നാല് എന്*ജിനീയര്*മാരാണ് മുംബൈയില്* 'ബെക്കോ' എന്ന സ്റ്റാര്*ട്ടപ്പ് തുടങ്ങിയത്. മുളയില്* നിന്നാണ് ഇവര്* പ്ലാസ്റ്റിക്കിന് പകരക്കാരായ ബാഗുകളും അടുക്കളയില്* ഉപയോഗിക്കാവുന്ന തൂവാലകളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.


    മുംബൈ സ്വദേശികളായ ആദിത്യ റൂയ, അനുജ് റൂയ, അക്ഷയ് വര്*മ, പുനിത് ബത്ര എന്നിവരാണ് മുളയില്* നിന്ന് നമുക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്* നിര്*മിക്കാമെന്ന് തീരുമാനിച്ച് പരീക്ഷണത്തിനിറങ്ങിയത്. സഹോദരന്*മാരായ അനുജും ആദിത്യയും മുംബൈയിലെ കടപ്പുറങ്ങള്* വൃത്തിയാക്കുന്ന പരിപാടികളില്* പങ്കാളികളാണ്. ബിറ്റ്*സ് പിലാനിയില്* നിന്നുള്ള പരിചയമാണ് പുനിത് ബത്രയും ആദിത്യയും തമ്മില്*. അക്ഷയ് വര്*മയും ആദിത്യയും കുട്ടിക്കാലം മുതല്* ചങ്ങാതിമാരാണ്. ജൂഹുവിലെ കടല്*ത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്* കണ്ടപ്പോഴാണ് ഇവര്* യഥാര്*ത്ഥത്തില്* ഞെട്ടിത്തരിച്ചത്.


    മോസോ എന്നറിയപ്പെടുന്ന മുളയുടെ ഇനത്തില്* നിന്നാണ് ഇവര്* ഉത്പന്നങ്ങള്* നിര്*മിച്ചത്. ഇപ്പോള്* ചൈനയിലും മഹാരാഷ്ട്രയിലും നോര്*ത്ത് ഈസ്റ്റ് ഇന്ത്യയിലുമാണ് ഈ മുള വളരുന്നത്. വീണ്ടും ഉപയോഗിക്കാന്* കഴിയുന്ന തുണികളാണ് മുളയില്* നിന്ന് ഇവര്* ഉത്പാദിപ്പിച്ചത്. നല്ല രീതിയില്* വെള്ളം തുടച്ചെടുക്കാന്* കഴിവുള്ളതാണ് ഇത്. അതുപോലെ നൂറ് ശതമാനം മണ്ണില്* ലയിച്ചുചേരുന്നതും.
    വളരെ സാധാരണയായി കാണുന്നതും വൈവിധ്യമാര്*ന്ന സവിശേഷതകള്* ഉള്ളതുമായ സസ്യമാണ് മുള. ഭക്ഷണമായും മരുന്ന് നിര്*മിക്കാനും പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്*, സംഗീതോപകരണങ്ങള്*, തുണികള്*, വീട്ടുപകരണങ്ങള്* എന്നിവയെല്ലാം നിര്*മിക്കാനും മുള ഉപയോഗിക്കുന്നുണ്ട്. കൂടാതെ വീടുകളില്* നിലത്ത് സംരക്ഷണ കവചമായും സൈക്കിളിന്റെ ഫ്രെയിം ഉണ്ടാക്കാനും കന്നുകാലികളില്* പ്രത്യുല്*പാദനശേഷി വര്*ധിപ്പിക്കാനും ബീര്* നിര്*മിക്കാനും മുള പ്രയോജനപ്പെടുത്തുന്നു. മുളകള്* ഉപയോഗിച്ച് കെട്ടിടങ്ങള്* പണിയുന്നതിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്*ക്കെതിരെ ഫലപ്രദമായി പ്രതികരിക്കാന്* കഴിയുമെന്ന് ഗവേഷകര്* കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നിരവധി സവിശേഷതകള്* മുളയ്ക്കുണ്ട്.
    ഇവരുടെ സ്റ്റാര്*ട്ടപ്പ് ആദ്യമായി ഉണ്ടാക്കാന്* തീരുമാനിച്ചത് ടിഷ്യു പേപ്പറും മാലിന്യങ്ങള്* നിക്ഷേപിക്കാനുള്ള ബാഗുകളുമായിരുന്നു. പക്ഷേ, പിന്നീട് വിശദമായി ചര്*ച്ചകള്* നടത്തിയശേഷം അടുക്കളയില്* ഉപയോഗിക്കാവുന്ന തൂവാലകളും ബാത്ത്*റൂമില്* ഉപയോഗിക്കുന്ന റോളുകളും ടൂത്ത്പിക്കുകളും ഇവര്* ഉണ്ടാക്കാനാരംഭിച്ചു. ഉപയോഗശേഷം പ്രകൃതിയില്* ലയിച്ചുചേരുന്നവയാണ് മുളകളില്* നിന്നുള്ള ഇത്തരം ഉത്പന്നങ്ങള്*. കൃഷിക്കാരുടെ വിപണിയിലും എക്*സിബിഷനുകളിലും ഇവര്* തങ്ങളുടെ ഉത്പന്നങ്ങള്* വില്*ക്കാന്* ശ്രമിച്ചു. ഇപ്പോള്* ആളുകളുടെ വര്*ധിച്ചുവരുന്ന ഡിമാന്*റനുസരിച്ച് ഉത്പന്നങ്ങള്* മാര്*ക്കറ്റിലെത്തിക്കാന്* കഴിയാത്ത അവസ്ഥയാണെന്ന് ഇവര്* പറയുന്നു.
    മുളയില്* നിന്നുള്ള പള്*പ്പ് ഉപയോഗിച്ചാണ് ഇവര്* ഉത്പന്നങ്ങളുണ്ടാക്കിയത്. ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന മുളകള്* പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കാന്* ഏറ്റവും അനുയോജ്യമാണ്. മറ്റുള്ള തോട്ടങ്ങളെ അപേക്ഷിച്ച് മുളകള്* വളരെ വേഗത്തില്* വളരുന്നവയാണ്. വളരെ കുറച്ച് വെള്ളം മാത്രം മതി.

    2018 -ലാണ് ബെക്കോ എന്ന സ്റ്റാര്*ട്ടപ്പ് ഇവര്* രജിസ്റ്റര്* ചെയ്*തത്. ഒരു വര്*ഷത്തോളം ഇവര്* ഗവേഷണം നടത്തി പല കാര്യങ്ങളും മനസിലാക്കിയ ശേഷമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. മുളയില്* നിന്നുള്ള പോളിമര്* ഉപയോഗിച്ച് ടിഷ്യുപേപ്പര്* പോലുള്ള ഉപയോഗശേഷം കളയാന്* പറ്റുന്ന ഉത്പന്നങ്ങള്* നിര്*മിക്കുന്ന ഒരേ ഒരു കമ്പനി തങ്ങളുടേതാണെന്ന് ഇവര്* അവകാശപ്പെടുന്നു. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ഉപകാരിയാണ് ഇത്.
    വില്*പ്പനയും വരുമാനവും
    മുംബൈയില്* ഏകദേശം 1500 സ്*റ്റോറുകളില്* കമ്പനി ഇവരുടെ ഉത്പന്നങ്ങള്* വിറ്റഴിക്കുന്നു. പൂനെ, രാജ്*കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള 5000 മുതല്* 6000 വരെ സ്*റ്റോറുകളില്* വില്*പ്പന നടത്താന്* തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്*ക്കുള്ള ഡയപ്പറുകളും സാനിറ്ററി നാപ്*കിനുകളും മുളയില്* നിന്നുമുണ്ടാക്കാനുള്ള പദ്ധതിയിലാണ് ഇവര്*. 120 ടണ്* പ്ലാസ്റ്റിക് മാലിന്യങ്ങള്* ഒഴിവാക്കാനായി ഇവര്* മുളകൊണ്ടുള്ള ഉത്പന്നങ്ങള്* നിര്*മിച്ചു കഴിഞ്ഞു. 75 ശതമാനത്തോളം കാര്*ബണ്* ഫൂട്ട്പ്രിന്റ് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഉപഭോക്താക്കളാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന് ഇവര്* പറയുന്നു.










  6. #686
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അതിരുകളില്ലാത്ത പ്രണയം; പ്രണയദിനത്തിൽ കുമ്പളങ്ങിയെ സുന്ദരിയാക്കാൻ വലിയ അരയന്നക്കൊക്കുകളും


    കുമ്പളങ്ങിയിലെത്തിയ വലിയ അരയന്നം ( രാജഹംസം). പ്രദേശത്തെ ഫോട്ടോഗ്രാഫറായ പി പി മണികണ്*ഠൻ പകർത്തിയ ചിത്രം

    പള്ളുരുത്തി > പ്രകൃതിയുടെ ഭാഗമാണ് പ്രണയം. അതുകൊണ്ട് തന്നെ പ്രണയം മനുഷ്യന് മാത്രമല്ല, മൃഗങ്ങളും, പക്ഷികളും തമ്മിലുമുണ്ട്. നാം സംസാരിച്ചും, മെസേജ് അയച്ചും വാലന്റൈൻസ് ദിനത്തിൽ സമ്മാനങ്ങൾ കൈമാറിയും പ്രണയിക്കുമ്പോൾ മൃഗങ്ങളും അവരവരുടെ രീതിയിൽ പ്രണയിക്കുന്നുണ്ട്. ചരിത്രത്തിൽ പ്രണയത്തെ അടയാളപ്പെടുത്തുന്ന ദിനത്തിൽ കുമ്പളങ്ങിയെ സുന്ദരിയാക്കാൻ പെലിക്കനും വർണക്കൊക്കിനും പിന്നാലെ വലിയ അരയന്നക്കൊക്കുകൾ (രാജഹംസം) വിരുന്നെത്തിയിട്ടുണ്ട്*. കുമ്പളങ്ങി -കണ്ടക്കടവ് റോഡിനു സമീപമുള്ള ചതുപ്പുനിലത്താണ് ഗ്രെയിറ്റർ ഫ്ലമിങ്ങോ എന്ന പേരിലും അറിയപ്പെടുന്ന നാല് അരയന്നക്കൊക്ക്* എത്തിയത്. രാജഹംസം എന്നും ഇവയെ വിളിക്കാറുണ്ട്*.

    വർഷന്തോറും വിവിധയിനം ദേശാടനപക്ഷികളാണ് കുമ്പളങ്ങിയിലെ പാടശേഖരങ്ങളിൽ വിരുന്നുണ്ണാൻ എത്തുന്നത്. ഏറ്റവും വലിയ ജലപക്ഷിയായി അറിയപ്പെടുന്ന വലിയ അരയന്നക്കൊക്കുകളെ യൂറോപ്പ്*, ഏഷ്യ എന്നിവിടങ്ങളിലെ തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലുമാണ്* കാണാറുള്ളത്*. അനാറ്റിഡേ കുടുംബത്തിൽപ്പെടുന്ന പക്ഷികളാണ് ഇവ. വിമാനങ്ങൾക്ക് എന്നപോലെ പറക്കാൻ ഇവയ്*ക്കും റൺവേ ആവശ്യമാണ്*. ഇവയെ ?മ്യൂട് സ്വാൻ? അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു. ഇവയ്*ക്ക്* 125 മുതൽ 155 സെന്റിമീറ്റർ വരെ നീളമുണ്ട്*. ചിറക് 200 മുതൽ 240 സെന്റിമീറ്റർവരെ വിടരും. പൂവന്* 12 കിലോയും പിടയ്ക്ക് 11 കിലോയുമാണ്* ഭാരം. കണ്ണിനു മുകളിലായി ത്രികോണാകൃതിയിൽ കറുത്ത പാടുണ്ട്. ആൺകുഞ്ഞുങ്ങളെ കോബ് എന്നും പെൺകുഞ്ഞുങ്ങളെ സിഗ്നറ്റ് എന്നുമാണ് വിളിക്കുന്നത്.

    ചിറക്, കാല്, ചുണ്ട് എന്നിവയുടെ നിറവ്യത്യാസമനുസരിച്ച് ഏഴോളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടുവരുന്നതായി പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളത്തിലെ സസ്യങ്ങൾ, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം. മറ്റു ജലപക്ഷികളെപ്പോലെ വെള്ളത്തിൽ മുങ്ങി ഇരപിടിക്കാൻ ഈ അരയന്നങ്ങൾക്ക് സാധിക്കില്ല. നീണ്ടുവളഞ്ഞ കഴുത്തും തലയും വെള്ളത്തിനടിയിൽ താഴ്ത്തി ഇരപിടിക്കുകയാണ് ചെയ്യുന്നത്. തൂവലുകളും വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമുപയോഗിച്ചാണ് അരയന്നങ്ങൾ കൂട് നിർമിക്കുന്നത്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്ന സ്വഭാവക്കാരാണിവ. പറക്കാൻ തുടങ്ങുന്നതിനുമുമ്പ്* നീളമുള്ള ചിറകുകൾ നിവർത്തിപ്പിടിച്ച് ജലോപരിതലത്തിലൂടെ ഓടുന്നതും ഇവയുടെ പ്രത്യേകതയാണ്*.

    ഇതേ കുടുംബത്തിലെ പക്ഷികളാണ് വാത്തകളും താറാവുകളും. ഓരോതവണയും വലിയ അരയന്നക്കൊക്കുകൾ മൂന്നുമുതൽ എട്ടുവരെ മുട്ടകൾ ഇടാറുണ്ട്. നിരവധി ആളുകളാണ് വലിയ അരയന്നക്കൊക്കുകളെ കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നത്.

  7. #687
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഏഴഴകുമായി മറയൂര്* ശര്*ക്കര; ഉത്പാദനത്തില്* മാറ്റംവരുത്തി കര്*ഷകര്*



    മറയൂര്* മേഖലയിലെ കരിമ്പുകൃഷി



    മറയൂര്*: ഇപ്പോള്* മറയൂര്* ശര്*ക്കര കാണുവാന്* ചന്തമേറെയില്ലെങ്കിലും ഗുണം പതിന്മടങ്ങായി വര്*ധിച്ചു. ഭൗമസൂചിക പദവി ലഭ്യമായതോടുകൂടി മറയൂര്* ശര്*ക്കരയുടെ ഉത്പാദനത്തില്* കാര്യമായ മാറ്റംവരുത്തി കര്*ഷകര്* നേട്ടം കൊയ്യുന്നു. ഉപഭോക്താക്കളെ ആകര്*ഷിക്കുന്ന വിധത്തില്* പലതരം രാസവസ്തുക്കള്* ചേര്*ത്ത് സ്വര്*ണ (കടുംമഞ്ഞ) നിറമാക്കിയാണ് മുമ്പ് മറയൂര്* ശര്*ക്കര വിപണിയിലെത്തിയിരുന്നത്.
    മഞ്ഞ നിറമില്ലാത്ത ശര്*ക്കര വ്യാപാരികള്*ക്കും ഉപഭോക്താക്കള്*ക്കും വേണ്ട. എന്നാല്* ഭൗമസൂചികാ പദവി ലഭിച്ചതോടുകൂടി കറുപ്പുനിറം കലര്*ന്ന ബ്രൗണ്*കളറിലുള്ള ശര്*ക്കരയ്ക്കാണ് ഇപ്പോള്* വിപണിയില്* ആവശ്യക്കാര്* ഏറെയുള്ളത്. ഇത് ലഭിക്കണമെങ്കില്* വിലയും കൂടുതലായി നല്കണം. സ്വര്*ണ നിറത്തിലുള്ള ഒരു കിലോ മറയൂര്* ശര്*ക്കര 60 രൂപയ്ക്ക് ഉപഭോക്താവിന് ലഭിക്കുമ്പോള്* കളറ് കുറഞ്ഞ ശര്*ക്കരയ്ക്ക് 100 രൂപയെങ്കിലും നല്കണം.
    പ്രശ്*നങ്ങളുമുണ്ട്

    പഴയ ഉത്പാദന രീതിയില്*നിന്നു പിന്*മാറുവാന്* പല കര്*ഷകരും മടിച്ചുവരുന്നു. കറുത്ത ശര്*ക്കരയ്ക്ക് വിപണി കണ്ടെത്തുവാന്* കഴിയുമോ എന്ന ആശങ്കയിലാണ് ഇവര്*. മറയൂര്* ശര്*ക്കര എന്ന ബ്രാന്*ഡ് ചെയ്ത ശര്*ക്കര വിപണിയില്* ഇറക്കുവാന്* ഇതുവരെ കഴിഞ്ഞിട്ടില്ല. മറയൂര്* കരിമ്പ് ഉത്പാദക സമിതി, മാപ്*ക്കോ, മഹാഡ് എന്നീ സംഘങ്ങള്*ക്കാണ് ഇതിന്റെ ചുമതല. നടപടിക്രമങ്ങള്* പൂര്*ത്തിയാക്കുവാന്* കഴിയാത്തതിനാല്* ബ്രാന്*ഡ് ശര്*ക്കര വിപണിയിലെത്തുവാന്* ഇനിയും വൈകും.

    സ്വര്*ണ നിറത്തിലുള്ള മറയൂര്* ശര്*ക്കരയും രാസപദാര്*ഥങ്ങള്* ഒട്ടും ചേര്*ക്കാത്ത ശര്*ക്കരയും

    കാതലായ മാറ്റം
    സാധാരണ ഒന്*പത് മാസം പ്രായമായ കരിമ്പാണ് മറയൂര്* ശര്*ക്കരയുടെ ഉത്പാദനത്തിനായി ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്* ഇപ്പോള്* 12 മാസം പൂര്*ണ വളര്*ച്ചയെത്തിയ കരിമ്പ് ഉപയോഗിക്കുന്നു. 120 കിലോ ശര്*ക്കര ഉത്പാദിപ്പിക്കുന്നതിനുള്ള കരിമ്പിന്* നീര് രണ്ടര മണിക്കൂര്* നേരം തിളപ്പിച്ച് വറ്റിച്ച് എടുക്കുന്നതിനു പകരം കൂടുതല്* സമയമെടുത്ത് ശര്*ക്കര പാനി തിളപ്പിച്ച് വെള്ളാംശം വറ്റിച്ച് കളയുന്നു. ഇതുമൂലം ശര്*ക്കര കൂടുതല്* ദിവസം കേടുപാടുകള്* കൂടാതെ ഇരിക്കും.

    നിറം കിട്ടുന്നതിനായി ഉപയോഗിക്കുന്ന ഹൈഡ്രോസ്, സോഡാക്കാരം, തമിഴ്*നാട്ടില്*നിന്നു കൊണ്ടുവരുന്ന ഒരു തരം ബിസ്*കറ്റ്, വെളിച്ചെണ്ണ തുടങ്ങിയവ പൂര്*ണമായും ഒഴിവാക്കിയാണ് പുതിയ രീതിയില്* മറയൂര്* ശര്*ക്കര ഉത്പാദിപ്പിക്കുന്നത്. അഴുക്ക് തെളിഞ്ഞുവരുന്നതിന് അല്പം കുമ്മായം ചേര്*ക്കും.ഇത് യാതൊരു വിധത്തിലും ഉപദ്രവകാരിയല്ല. നിറമില്ലെങ്കിലും കറുത്ത നിറത്തിലുള്ള ശര്*ക്കര ഗുണമേന്മയില്* ഏറെ മുന്നിലാണ്.ഇത്തരത്തിലുള്ള ശര്*ക്കരയ്ക്കാണ് മറയൂര്* ശര്*ക്കര എന്ന് ഭൗമസൂചികാ പദവി ലഭിച്ചിട്ടുള്ളത്.


  8. #688
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആരോഗ്യത്തിന് കാട്ടുപഴം മൂട്ടില്*ക്കായ






    നമ്മുടെ കാടുകളില്* കണ്ടുവരുന്ന ഒരു ഫലമാണ് 'മുട്ടിക്കായ്'. പ്രാദേശികമായി മൂട്ടിപ്പുളി, മൂട്ടിക്കായ് എന്നൊക്കെ വിളിക്കും. കാടിറങ്ങിയതോടെ ഈ ഫലത്തിന് ആവശ്യക്കാര്* ഏറെയാണിന്ന്. ഇന്ത്യയുടെ പശ്ചിമഘട്ട നിത്യഹരിതവനമേഖലകളില്* ധാരാളം കണ്ടുവരുന്ന ഇവയുടെ പൂര്*ണ വളര്*ച്ചയെത്തിയ ചെടിക്ക് 25 മുതല്* 30 വരെ അടി ഉയരമാണുളളത്. ഫെബ്രുവരി മുതല്* മാര്*ച്ച് വരെയാണ് പൂവിടുന്നത്. ദളങ്ങള്* ഇല്ലാത്ത പൂക്കള്* ചുവപ്പു നിറത്തില്* ആരെയും ആകര്*ഷിക്കുന്ന രീതിയില്* കൂട്ടത്തോടെയാണ് പൂക്കുന്നത്.

    മഴക്കാലമാകുന്നതോടെ ഇവ കായ്ക്കുന്നു. മരങ്ങളുടെ താഴേത്തട്ടുകളില്* കൂട്ടത്തോടെ കായ്ക്കുന്നതു കൊണ്ടാവാം ഇവയ്ക്ക് മുട്ടിക്കായ എന്ന പേരു ലഭിച്ചതെന്നു പറയപ്പെടുന്നു.പൂര്*ണ വളര്*ച്ചയെത്തിയ ഫലത്തിനു ചുവപ്പു നിറമാണ്. ഏകദേശം നെല്ലിക്കയുടെ വലിപ്പമുളള ഇതിന്റെ പുറംതോട് വളരെ കട്ടിയുളളതാണ്. പുറംതോട് പൊട്ടിച്ച് അകത്തുളള ജെല്ലി പോലെയുളള ഭാഗമാണ് ഭക്ഷ്യയോഗ്യം.

    രണ്ടു മുതല്* മൂന്നു വരെ വിത്തുകള്* ഒരു ഫലത്തിനുളളില്* കാണും. പുളിരസത്തോടുകൂടിയ ചെറുമധുരമാണ് ഈ പഴത്തിനുളളത്. ഇവയുടെ പുറംതോട് അച്ചാര്* ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. മലയണ്ണാന്*, കരടി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ഇഷ്ട ഫലം കൂടിയാണിത്. ഇന്ത്യയിലെ വിവിധ വന മേഖലകളില്* നടത്തിയ പഠനങ്ങളിലും സര്*വേകളിലും പല ആദിവാസി ഗോത്രക്കാരുടെ ഔഷധ സസ്യങ്ങളുടെ പട്ടികയില്* മുഖ്യ സ്ഥാനമാണ് മുട്ടിക്കായ്ക്കുളളത്.

    ഔഷധഗുണങ്ങളുളള ഈ കാട്ടുപഴം ആദിവാസി സമൂഹങ്ങളിലെ പല മരുന്നുകളിലും ഒരു ഘടകമാണ്. തമിഴ്*നാട്ടിലെ തിരുനെല്*വേലി മലനിരകളിലുളള പഠനങ്ങളില്* അവിടുത്തെ 'കനി' എന്ന ഗോത്രവര്*ഗക്കാര്* വായിലും ഉദരത്തിലും ഉണ്ടാകുന്ന അള്*സര്* ഭേദമാക്കുവാന്* ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, വയനാട്ടിലെ വിവിധ ഗോത്രവര്*ഗക്കാരുടെ ഇടയില്* നടത്തിയ പഠനങ്ങളില്* ഇവയുടെ ഇലയും, തണ്ടും, കായും നിശ്ചിത അളവില്* യോജിപ്പിച്ചു കഴിച്ചാല്* വിഷത്തിനെതിരേ ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

    പ്രമേഹം, ഉദരസംബന്ധമായ അസുഖങ്ങള്*, മലബന്ധം, ശരീരത്തിന്റെ പ്രതിരോധശേഷി തുടങ്ങിയവയ്ക്ക് ഈ മരത്തിന്റെ വിവിധ ഭാഗങ്ങള്* ഭക്ഷിക്കാറുണ്ട്. മൂട്ടില്*ക്കായുടെ 100ഗ്രാം ഫലത്തില്* ഊര്*ജ സ്രോതസുകളായ അന്നജം (18 ഗ്രാം), മാംസ്യം (1 ഗ്രാം), കൊഴുപ്പ് (0.5 ഗ്രാം) എന്നിവയ്ക്കു പുറമേ കാല്*സ്യം (25 മി.ഗ്രാം), പൊട്ടാസ്യം (100 മി.ഗ്രാം), മഗ്നീഷ്യം (9 മി.ഗ്രാം), ഇരുമ്പ് (0.30 മി.ഗ്രാം), കോപ്പര്* (0.2 മി.ഗ്രാം) തുടങ്ങിയ ധാതു ലവണങ്ങളും അടങ്ങിയിരിക്കുന്നതായി പഠനങ്ങളില്* തെളിഞ്ഞിട്ടുണ്ട്. കൂടാതെ, വിവിധ രോഗങ്ങളെ തടയാന്* ശക്തിയുളള ആല്*ക്കലോയിഡുകള്*, ഫ്*ളേവനോയ്ഡ് എന്നിവയും ഇതില്* നിന്നും വേര്*തിരിച്ചെടുക്കാന്* കഴിഞ്ഞിട്ടുമുണ്ട്. ഇത്രയേറെ ഗുണങ്ങളുളള നമ്മുടെ നാട്ടില്* കാണപ്പെടുന്ന ഈ ഫലത്തെ മനസിലാക്കാതെ പോകരുത്.


  9. #689
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ടോപ്പിയറി: ചെടികളിൽ വിരിയും സുന്ദര ശിൽപങ്ങൾ

    HIGHLIGHTS

    • ആകൃതി രൂപപ്പെടുത്തൽ വളരെ ക്ഷമയോടെ
    • നനയും വളവും ആവശ്യാനുസരണം നൽകണം






    ലണ്ടനിലെ ലെവൻ ഹാൾ ഉദ്യാനത്തിനു ലോകപ്രശസ്തി നൽകുന്നത് അവിടത്തെ പൂച്ചെടികളല്ല. മറിച്ച് ആ കർഷകമായ ആകൃതിയിൽ ഒരുക്കിയിട്ടുള്ള ഇലച്ചെടികളും മരങ്ങളുമാണ്. ചെടികളും മരങ്ങളും സവിശേഷ രൂപത്തിൽ ഒരുക്കിയെടുക്കുന്ന വിദ്യയാണ് ടോപ്പിയറി. ഇക്വഡോറിലെ ട്യുൽകാനിലുള്ള ടോപ്പിയറി ഉദ്യാനവും ലോകപ്രസിദ്ധമാണ്. ഒരു കാലത്തു യൂറോപ്യൻ ഉദ്യാനങ്ങളുടെ മുഖ്യ ആകർഷണമായിരുന്ന ടോപ്പിയറി ചെടികൾ പിന്നീട് ചൈന ഉൾപ്പെടെ പല രാജ്യങ്ങളിലും വമ്പൻ ഹിറ്റായി മാറി. ഇത്തരം ചെടിരൂപങ്ങൾ ഫോർമൽ ഗാർഡനുകളിലാണ് ഏറെയും കാണുക. ഗോളം, കോൺ, പിരമിഡ്, ചതുരം തുടങ്ങിയ ജ്യോമെട്രിക് ആകൃതി കൂടാതെ പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ആകൃതിയും ടോപ്പിയറിക്കായി പ്രയോജ നപ്പെടുത്താറുണ്ട്. ചെടികളുടെ ബാർബർ അഥവാ മുടിവെട്ടുകാരനായിട്ടാണ് ഇംഗ്ലണ്ടിൽ ഒരു കാലത്ത് ഈ ജോലി ചെയ്യുന്നവർ അറിയപ്പെട്ടിരുന്നത്.

    അതിരു തിരിക്കാൻ കൂട്ടമായി നടുന്ന ചെടികൾ മതിൽപോലെ വെട്ടി നിർത്തുന്നതിനാണ് മുൻപ് ഈ വിദ്യ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നു കമ്പികൊണ്ടു പ്രത്യേകം തയാറാക്കിയ കൂടിനു പുറത്താണ് ടോപ്പിയറിച്ചെടി വളർത്തി സവിശേഷ ആകൃതിയിലാക്കുന്നത്. പാർക്കിന്റെയും പൊതുസ്ഥാപനങ്ങളുടെ ഉദ്യാനത്തിന്റെയും ഭാഗമായിരുന്ന ടോപ്പിയറിച്ചെടികൾക്ക് അടുത്ത കാലത്തു വീട് അലങ്കരിക്കാനും നല്ല ഡിമാന്*ഡാണ്. പുൽത്തകിടിയുടെ ഒത്ത നടുവിൽ ടോപ്പിയറി ചെയ്ത ഒരു മരം കൂടി ആയാൽ ഭംഗി ഒന്നു വേറെ തന്നെ. മരമോ കുറ്റിച്ചെടിയോ നിലത്തു നട്ടു ടോപ്പിയറി ആകൃതിയാക്കുന്നതിനു പകരം ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന വിധത്തിൽ വലിയ ചട്ടിയിൽ വളർത്തിയ ചെടിയാണ് ഇന്നു ടോപ്പിയറി ഒരുക്കാൻ അധികവും ഉപയോഗിക്കുന്നത്.





    ടോപ്പിയറി തയാറാക്കാം

    നിത്യഹരിത പ്രകൃതമുള്ളതും വലുപ്പം കുറഞ്ഞതോ അല്ലെങ്കിൽ ഈർക്കിൽ പോലെയുള്ളതോ ആയ ചെടികളും മരങ്ങളുമാണ് ടോപ്പിയറിക്കു പറ്റിയത്. മാൽപീജിയ, യൂജീനിയ, ഗോൾഡൻ സൈപ്രസ് എന്നിവയും അലങ്കാര ആൽ ഇനങ്ങളും ടോപ്പിയറിച്ചെടികളായി ഉപയോഗത്തിലുണ്ട്. ഇവയെല്ലാം നേരിട്ടു വെയിൽ കിട്ടുന്നിടത്തു പരിപാലിക്കാൻ യോജിച്ചവയാണ്. ഇവയിൽ ഏറ്റവും എളുപ്പത്തിൽ ടോപ്പിയറി തയാറാക്കാൻ പറ്റിയതു ഗോൾഡൻ സൈപ്രസ് ആണ്. അതുപോലെ, നീണ്ട തണ്ടിന്റെ അഗ്രത്തിൽ ബോൾ അഥവാ ലോലിപോപ്പ് ആകൃതിയാണ് അനായാസം രൂപപ്പെടുത്താൻ പറ്റിയത്. ടോപ്പിയറിയുടെ രൂപവും ഉയരവും അനുസരിച്ച് ആകൃതി രൂപപ്പെടാൻ കാലതാമസമുണ്ടാകും. ഉദ്യാനത്തിലേക്കു ടോപ്പിയറി തിരഞ്ഞെടുക്കുമ്പോൾ ഉദ്യാനത്തിന്റെ ആകൃതിക്ക് ഇണങ്ങുന്നതു തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ ചെടികൾ വളരെ അടുപ്പിച്ചു നട്ട് എല്ലാം ഒരുമിച്ചു കൊമ്പുകോതി ഒറ്റ ആകൃതിയാക്കുന്ന രീതിയും ഇന്നുണ്ട്. ഇതിനായി യൂജീനിയയും അലങ്കാര ആൽ ഇനങ്ങളുമാണ് അധികമായി ഉപയോഗിക്കുന്നത്. ഈ വിദ്യ പരിശീലിക്കുന്നവർ പ്രത്യേക തരം കത്രികയും കമ്പുമുറിക്കൽ യന്ത്രവുമെല്ലാം ഉപയോഗിക്കാറുണ്ട്.

    കമ്പികൊണ്ടു തയാറാക്കിയ ചട്ടമൊന്നുമില്ലാതെ ചെടി കമ്പുകോതി മാത്രം ലോലിപോപ്പ് ആകൃതിയിലാക്കുന്ന രീതി എങ്ങനെയെന്നു നോക്കാം. ആലിന്റെ ന്യുഡ, ബ്ലാക്കി എന്നീ അലങ്കാര ഇനങ്ങളാണ് ഇതിനായി സാധാരണ ഉപയോഗിക്കുക. ഇതിനായി ചെടിയുടെ കുത്തനെ മുകളിലേക്കു വളരുന്ന തണ്ടു തിരഞ്ഞെടുക്കണം. ഈ തണ്ട് ബലമുള്ള ഒരു താങ്ങിലേക്കു കെട്ടി നിവർത്തി നിർത്തണം. ഇതിനുശേഷം ഈ തണ്ടിന്റെ കൂമ്പു ഭാഗത്തെ കമ്പുകൾ നിർത്തി ബാക്കി എല്ലാം നീക്കം ചെയ്യണം. പിന്നീടു ചെടിയിലുള്ള മറ്റു കമ്പുകളും ശാഖകളും ഒന്നൊന്നായി നീക്കം ചെയ്യണം. ഇതു വളരെ സമയമെടുത്തു ചെയ്യേണ്ട പ്രവൃത്തിയാണ്. എല്ലാം ഒരുമിച്ചു മുറിച്ചുമാറ്റിയാൽ ചെടി അപ്പാടെ ഉണങ്ങിപ്പോയേക്കാം. കുത്തനെ നിവർന്നു നിൽക്കുന്ന തണ്ട് ആവശ്യത്തിന് ഉയരത്തിൽ വളർന്നാൽ തലപ്പത്തുള്ള കമ്പുകൾ ഗോളാകൃതിയിൽ രൂപപ്പെടുത്തിയെടുക്കാം.





    ആകൃതി രൂപപ്പെടുത്തൽ വളരെ ക്ഷമയോടെ ചെയ്യേണ്ടതുണ്ട്. കമ്പുകൾ* ആവശ്യാനുസരണം നീക്കം ചെയ്യുക വഴി ചെടി അധികമായി പുതിയ ശാഖകൾ ഉൽപാദിപ്പിച്ചു തിങ്ങിനിറയും. ആഗ്രഹിച്ച ആകൃതി ആയിക്കഴിഞ്ഞാൽ പിന്നീടുള്ള പ്രൂണിങ് വർഷത്തിൽ ഒന്നുരണ്ടു തവണ മതി. കടുത്ത വേനൽ ഒഴിച്ചുള്ള കാലാവസ്ഥ ചെടി പ്രൂൺ ചെയ്യാൻ പറ്റിയ സമയമാണ്. വേഗത്തിൽ വളരുന്ന പ്രകൃതമുള്ളവയ്ക്കു വർഷത്തിൽ പല തവണ പ്രൂൺ ചെയ്യേണ്ടിവരും. ചട്ടിയിലാണ് ചെടി വളർത്തുന്നതെങ്കിൽ നല്ല വലുപ്പമുള്ള ചട്ടി തിരഞ്ഞെടുക്കുക. യൂജീനിയ മരത്തിന്റെ ഇളം ഇലകൾക്കാണ് ആകർഷകമായ നിറം വയ്ക്കുക. അതുകൊണ്ടുതന്നെ ചെടിയുടെ പ്രത്യേക ആകൃതി നിലനിർത്തി കമ്പു കോതിയാൽ മാത്രമേ ഭംഗി ഉണ്ടാകുകയുള്ളൂ.

    സവിശേഷ ആകൃതികളിൽ തയാറാക്കുന്ന ടോപ്പിയറിക്കായി വേഗത്തിൽ തുരുമ്പു കയറി ദ്രവിക്കാത്ത കമ്പിയുടെ ചട്ടം വേണ്ടിവരും. ഉദാഹരണത്തിന് കോൺ ആകൃതിയാണ് ചെടി ഉപയോഗിച്ച് ടോപ്പിയറി തയാറാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗാൽവനൈസ്ഡ് കമ്പിയോ പ്ലാസ്റ്റിക് കോട്ടഡ് കമ്പിയോ ഉപയോഗിച്ച് കോണിന്റെ ആകൃതിയിൽ ഒരു ചട്ടം ആദ്യം നിർമിക്കണം. നല്ല വലുപ്പമുള്ള ചട്ടിയിൽ നിറച്ച നടീൽമിശ്രിതത്തിനു മുകളിൽ കമ്പികൊണ്ട് ഒരുക്കിയെടുത്ത ചട്ടം ഉറപ്പിക്കണം. ഇതിനായി ചട്ടം ചട്ടിയുടെ വശങ്ങളിലേക്ക് ആവശ്യാനുസരണം കെട്ടി ബലപ്പെടുത്താം. പടർന്നു വളരുന്ന പ്രകൃതമുള്ള മാൽപീജിയ ആണ് ഇത്തരം ചട്ടത്തിൽ വളർത്തി യെടുക്കാൻ ഏറ്റവും പറ്റിയത്. മൽപീജിയയ്ക്കു രോഗ, കീടബാധ നന്നേ കുറവാണെന്ന മെച്ചവുമുണ്ട്. ഈ ചെടിയുടെ ഒരടിയോളം നീളമുള്ള തണ്ട് പോളിബാഗിൽ നിറച്ച മിശ്രിതത്തിൽ നട്ടു വളർത്തിയെടുക്കണം. മഴക്കാലമാണ് മാൽപീജിയ ഈ വിധത്തിൽ വളർത്തിയെടുക്കാൻ ഏറ്റവും പറ്റിയ സമയം. കവറിൽ നട്ട കമ്പ് നന്നായി വളരാൻ തുടങ്ങിയാൽ ടോപ്പിയറി തയാറാക്കാനുള്ള വലിയ ചട്ടിയിലേക്കു മാറ്റി നടാം. ചട്ടിയുടെ പല വശങ്ങളിൽനിന്നു ചെടി നട്ടു ചട്ടത്തിലേക്കു പടർത്തിക്കയറ്റണം. മാൽപീജിയ നന്നായി വളർന്നു കയറാൻ ആരംഭിച്ചാൽ ചെടി ആവശ്യാനുസരണം കമ്പ് കോതാം. കോണിന്റെ ആകൃതിയിൽ ഈ വള്ളിച്ചെടി ചട്ടം മുഴുവനായി തിങ്ങിനിറയാൻ കുറഞ്ഞതു രണ്ടു? രണ്ടര വർഷം വേണ്ടിവരും. ഉദ്ദേശിക്കുന്ന ആകൃതി ആയിക്കഴിഞ്ഞാൽ പിന്നെ പുറത്തേക്കു വളർന്നു വരുന്ന കമ്പുകൾ നീക്കം ചെയ്താൽ മതി.




    ടോപ്പിയറി ചെയ്ത മരം ഉദ്യാനത്തിൽ വളർത്തുന്നുവെങ്കിൽ ചെടിയുടെ ആകൃതി എല്ലാക്കാലവും ഒരുപോലെ നിലനിർത്താൻ അനാകർഷകമായി വളർന്നുപോകുന്ന കമ്പുകൾ അപ്പപ്പോൾ നീക്കണം. കമ്പിനു പ്രായമായി ബലം വച്ചശേഷം മുറിച്ചു കളഞ്ഞാൽ ചിലപ്പോൾ പുതിയ തളിർപ്പ് ഉണ്ടാകാൻ കാലതാമസമുണ്ടാകും. ഇതു ചെടിയുടെ സവിശേഷ ആകൃതിയെ ബാധിക്കും. മറ്റു ചെടികൾക്കെന്നപോലെ നനയും വളവും ആവശ്യാനുസരണം നൽകണം. ഗോൾ**ഡൻ സൈപ്രസ് ചെടിക്കു നമ്മുടെ കാലാവസ്ഥയിൽ കമ്പ് ഉണങ്ങൽ കാണാറു ണ്ട്. പൊട്ടാഷ് കലർന്ന വളം നൽകുക വഴി ഇൗ രോഗം വരാതെ നിയന്ത്രിക്കുവാൻ സാധിക്കും. രോഗലക്ഷണം കണ്ടാൽ വിപണിയിൽ ലഭ്യമായ കോപ്പർ അടങ്ങിയ കുമിൾനാശിനി തളിച്ചു നിയന്ത്രിക്കാം.








  10. #690
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ്ലാസ്റ്റിക്കിന് പകരം കടലാസും തുണിയും മാത്രം







    പ്ലാസ്റ്റിക് നിരോധനത്തിൽ വീണ്ടും വ്യക്തത വരുത്തി കേരള സർക്കാർ ഉത്തരവ്. പ്ലാസ്റ്റിക്കിന് പകരമായി തുണിയോ കടലാസോ മാത്രം മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച മണ്ണിലലിയുന്ന തരത്തിലുള്ള ബാഗുകളും(കോംപോസിറ്റബിൾ ബാഗ്) ഇനി നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടും. കോംപോസിറ്റബിൾ എന്ന പേരിൽ വ്യാപകമായി വ്യാജവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് പുതിയ തീരുമാനം.
    മണ്ണിൽ അലിഞ്ഞുചേരുന്ന വസ്തുവാണോ എന്നുറപ്പിക്കാനായി മലിനീകരണ നിയന്ത്രണ വകുപ്പിനാണ് സർക്കാർ ചുമതല നൽകിയിരുന്നത്. എന്നാൽ, എല്ലാ ബാഗുകളും പരിശോധിക്കുക എന്നത് പ്രാവർത്തികമായിരുന്നില്ല.
    വ്യാജ ജൈവബാഗുകളുടെ ഉപയോഗം തടയാനായാണ് കടലാസ്, തുണി ബാഗുകൾ ഒഴികെയുള്ള എല്ലാ വസ്തുക്കളും നിരോധിക്കാൻ ഉത്തരവ് വന്നിട്ടുള്ളത്.
    മണ്ണിൽ അലിഞ്ഞുചേരുന്നതെന്ന വ്യാജേന നോൺ വൂവൺ പോളി പ്രൊപൈലീൻ ബാഗുകൾ ധാരാളമായി കടകളിൽ എത്തിയിരുന്നു. പ്ലാസ്റ്റിക് കോട്ട് ചെയ്യാത്ത തുണി അല്ലെങ്കിൽ പേപ്പർ ബാഗുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്. എന്നാൽ ഗ്രോബാഗുകൾക്കായും ചവറുകൾ സൂക്ഷിക്കുന്നതിനും കോംപോസിറ്റബിൾ ബാഗുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല.
    കോംപോസിറ്റബിൾ ബാഗിൽ നിർമാതാവിന്റെ പേര് നിർബന്ധം
    കോംപോസിറ്റബിൾ ബാഗുകളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, ലൈസൻസ് നമ്പർ, ലൈസൻസ് കാലാവധി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് കിട്ടിയ അംഗീകാരം എന്നീ വിവരങ്ങൾ ബാർ കോഡ് രൂപത്തിൽ ചേർക്കണം. മലയാളത്തിലും മ ഇംഗ്ലീഷിലും മണ്ണിലലിഞ്ഞുചേരുന്ന വസ്തുവാണെന്ന് എഴുതണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

    ബോർഡുകളും തുണി മതി

    പി.വി.സി. ഹോർഡിങ്ങുകൾക്ക് പകരമായി തുണിയോ കടലാസോ പോളി എതിലീനോ മാത്രമുപയോഗിച്ചുള്ള ബോർഡുകളേ പാടുള്ളൂ എന്ന് പുതിയ ഉത്തരവിലും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ബോർഡുകളിൽ പി.വി.സി. ഇല്ലാത്തതും പുനരുപയോഗിക്കാൻ സാധിക്കുമെന്ന് രേഖപ്പെടുത്തുകയും വേണം. കൂടാതെ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, കാലാവധി, പ്രിന്റിങ് നമ്പർ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തണം. കാലാവധി രേഖപ്പെടുത്താത്ത ബോർഡുകളുടെ കാലാവധി ഒരു മാസമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ ശേഷം ബോർഡ് സ്ഥാപിച്ച ആളുകൾ തന്നെ മാറ്റുകയും ചെയ്യണം. നിബന്ധനങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ഉത്തരവിൽ പറയുന്നുണ്ട്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •