Page 72 of 131 FirstFirst ... 2262707172737482122 ... LastLast
Results 711 to 720 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #711
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    വഴിയരികിലെ പോഷകസസ്യങ്ങളെ മറക്കല്ലേ; പ്ലാവിലയും കോവയ്ക്കയുടെ ഇലയും ഭക്ഷണമാക്കാം

    തൊടിയിലെ നാടന്* പച്ചക്കറികള്* ഭക്ഷണത്തില്* ഉള്*പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നമ്മള്* മനസിലാക്കിവരുന്ന സാഹചര്യമാണിപ്പോള്*. പറമ്പുകളിലും മട്ടുപ്പാവിലും അപ്പാര്*ട്ട്*മെന്റിലുമൊക്കെ വളരെ എളുപ്പത്തില്* പ്രത്യേകിച്ച് പരിചരണമൊന്നും കൂടാതെ വളര്*ത്താന്* കഴിയുന്ന ചില ഇലക്കറികളുണ്ട്. അല്*പം ചാണകപ്പൊടിയും വീട്ടിനകത്തുള്ള പച്ചക്കറികളുടെ അവശിഷ്ടങ്ങളില്* നിന്നുള്ള കമ്പോസ്റ്റും മാത്രം മതിയാകും ഇവ തഴച്ചുവളരാന്*. അതുകൊണ്ടുതന്നെ ഏതൊരാള്*ക്കും നിഷ്പ്രയാസം വളര്*ത്താം. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും വിറ്റാമിനുകളും പ്രദാനം ചെയ്യുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. പലതും ഭക്ഷ്യയോ​ഗ്യമാണെന്ന് നാം തിരിച്ചറിയപ്പെടാതെ പോകുന്നു. ലോക്ക്ഡൗണ്* കാലത്ത് കൃഷിയിലേക്കിറങ്ങുന്നവര്* ഇവരെക്കൂടി മറക്കാതിരിക്കുക.



    അഗത്തിച്ചീര: വളരെ പെട്ടെന്ന് വളരുന്നതാണ് അഗത്തിച്ചീര. ശീമക്കൊന്നയിലയോട് രൂപസാദൃശ്യമുണ്ട്. ഇലകളുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും. വലിയ പൂക്കളുണ്ടാകും. കായയില്* കുറഞ്ഞത് 20 വിത്തുകളുണ്ടാകാം. വിത്തു വിതച്ചും കമ്പുകള്* മുറിച്ചുനട്ടും വളര്*ത്താം. ചാണകപ്പൊടിയും വേപ്പിന്* പിണ്ണാക്കും മണലും ഒരേ അളവില്* ചേര്*ത്ത് യോജിപ്പിച്ച മണ്ണില്* വിത്ത് പാകുന്നതാണ് നല്ലത്. അഞ്ച് ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. വിത്ത് മുളച്ച് ഒന്നര മാസം കഴിഞ്ഞാല്* പറിച്ച് നടാം. നല്ലസൂര്യപ്രകാശമുള്ളിടത്ത് പറിച്ചു നടണം. രണ്ടാഴ്ച കൂടുമ്പോള്* അല്*പം ചാണകപ്പൊടി വിതറി മണ്ണ് കൂട്ടിക്കൊടുക്കണം. വേനല്*ക്കാലത്ത് നന്നായി നനയ്ക്കണം. പയറുകളും വിത്തും ഇലയും ഭക്ഷിക്കാം. പൂക്കളില്* വിറ്റാമിന്* സിയും എയും അടങ്ങിയിരിക്കുന്നു.


    മത്തന്റെ ഇല: മത്തന്* പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. എന്നാല്* ഇലയും പൂവും കൂടി ഉപയോഗിക്കാന്* പറ്റുന്നതാണ്. മീന്* പൊരിക്കാന്* മത്തനിലയിലും പൊതിയാം. മത്തനില്* ആണ്*പൂവും പെണ്*പൂവും ഉണ്ട്. ആണ്*പൂക്കള്* പറിച്ചെടുത്ത് തോരനുണ്ടാക്കാം. പെണ്*പൂക്കളുടെ പൂവിന് താഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാകും



    ചായമന്*സ: തോരനുണ്ടാക്കാനും പരിപ്പ് ചേര്*ത്ത് കറിയുണ്ടാക്കനും ചായമന്*സ നല്ലതാണ്. സയോജനിക് ഗ്ലൈക്കോസൈഡുകള്* അടങ്ങിയതിനാല്* 20 മിനിറ്റ് വരെ വേവിക്കണം. മൂക്കാത്ത ഇലകളും ഇളന്തണ്ടുകളുമാണ് നല്ലത്. കാല്*സ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായ ധാതുക്കള്* അടങ്ങിയിരിക്കുന്നു. കേരളത്തിലെ കാലാവസ്ഥില്* തഴച്ചുവളരും. നല്ല നീര്*വാര്*ച്ചയും വളക്കൂറുമുള്ള മണ്ണില്* വളരും. കീടബാധ ഉണ്ടാകാറില്ല. കാര്യമായി പരിചരണവും ആവശ്യമില്ല. വരള്*ച്ചയെയും അതിജീവിക്കും. തണ്ട് മുറിച്ചെടുത്ത് മണ്ണില്* കുഴിച്ചിട്ട് വേരുകള്* പിടിപ്പിച്ച് വളര്*ത്താം. ആറുമാസം കൊണ്ട് വിളവെടുക്കാം.


    കോവയ്ക്കയുടെ ഇല: എല്ലാവരും കോവയ്ക്ക തോരനും മെഴുക്കുപുരട്ടിയുമൊക്കെ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ടാകും. എന്നാല്* ഇലകള്* കൊണ്ടും പാചകം ചെയ്യാമെന്ന് അധികമാരും അറിയാന്* സാധ്യതയില്ല. ചീര എങ്ങനെയാണോ ഉപയോഗിക്കുന്നത് അതുപോലെ തന്നെയാണ് ഈ ഇലയുടെയും ഉപയോഗം. ചാണകപ്പൊടി നല്*കിയാല്* തന്നെ നന്നായി വളര്*ന്ന് പടര്*ന്ന് കയറുന്ന സ്വഭാവമാണ് ഈ ചെടിക്ക്.


    പൊന്നാങ്കണ്ണിച്ചീര:
    മതിലിനരികിലും പറമ്പിലുമൊക്കെ കാണാം. പടര്*ന്നു വളരുന്ന സ്വഭാവമാണ്. തോരനും കറിയും ഉണ്ടാക്കാന്* ഉപയോഗിക്കാം. മറ്റുള്ള ഇലക്കറികള്* പോലെ വിറ്റാമിന്* എ ധാരാളം അടങ്ങിയിരിക്കുന്നു. തഴുതാമയും മുരിങ്ങയുമൊക്കെ പോലെ തന്നെ പോഷക സമൃദ്ധമാണ് പൊന്നാങ്കണ്ണിച്ചീര. സൂര്യപ്രകാശത്തില്* വളരുന്ന ഇലകളാണ് ഭക്ഷണത്തിനായി ഉപയോഗിക്കേണ്ടത്.


    പൊന്നാരിവീരന്*: നമ്മുടെ നാട്ടിന്*പുറങ്ങളില്* പണ്ട് വളരെയേറെ ഉണ്ടായിരുന്ന സസ്യമാണിത്. ഇലകളും പൂക്കളും തോരന്* വെക്കാന്* ഉപയോഗിക്കാം. ഇതിന്റെ ഇലയും തുവരപ്പരിപ്പും ചേര്*ത്ത് കറി വെക്കാം.


    സൗഹൃദച്ചീര: ലെറ്റിയൂസ് ട്രീ എന്നും അറിയപ്പെടുന്നു. ആണ്*ചെടിയുടെ ഇലകള്*ക്ക് ഇരുണ്ട പച്ചനിറവും പെണ്*ചെടികള്*ക്ക് ഇളംപച്ച കലര്*ന്ന മഞ്ഞ നിറവുമായിരിക്കും. ഇലകള്*ക്കും വേരുകള്*ക്കും ഔഷധഗുണമുണ്ട്. കേരളത്തില്* നന്നായി വളരും. ചാണകപ്പൊടി ചേര്*ത്ത മണ്ണില്* നന്നായി വളരും. കൊമ്പുകോതല്* നടത്തിയാല്* ഉയരത്തില്* വളര്*ന്നുപോകുന്നത് ഒഴിവാക്കാം. പൂവിടാത്ത ചെടിയാണിത്. വളരെക്കാലം ഇലകള്* നല്*കും. ഇലകള്* തോരന്* വെക്കാനും പരിപ്പില്* ചേര്*ത്ത് കറി വെക്കാനും ഉപയോഗിക്കാം. മുട്ടയില്* ചേര്*ത്ത് ഓംലറ്റ് ഉണ്ടാക്കാം. കട്*ലറ്റ് ഉണ്ടാക്കുമ്പോള്* ഉരുളക്കിഴങ്ങിന്റെ കൂടെ ചേര്*ക്കാം.


    വള്ളിച്ചീര: രണ്ടു തരത്തിലുള്ള വള്ളിച്ചീരകളുണ്ട്. തണ്ടിന് പച്ചനിറവും വയലറ്റ് നിറവും ഉള്ളവയാണ് അവ. തണ്ടാണ് നട്ടുവളര്*ത്താനായി ഉപയോഗിക്കുന്നത്. വിത്തുകളും ഉപയോഗിക്കാം. പന്തലിട്ട് വളര്*ത്തിയാല്* പടര്*ന്ന് വളരും. ചാണകപ്പൊടിയോ കമ്പോസ്*റ്റോ അടിവളമായി നല്*കാം. ഒന്നരമാസം കൊണ്ട് ചീര പറിച്ചെടുത്ത് തോരന്* വെക്കാം.


    സാമ്പാര്* ചീര: സാമ്പാറിന് നല്ല രുചി കിട്ടാനായി ഈ ചീരയുടെ തണ്ട് ചേര്*ത്ത് പാകം ചെയ്യാം. ഇലകള്* തോരന്* വെക്കാന്* ഉപയോഗിക്കാം. കാര്യമായ പരിചരണമൊന്നുമില്ലാതെ തഴച്ചുവളരുന്ന സസ്യമാണിത്. സാധാരണ ചെടികള്*ക്ക് നല്*കുന്ന പോലെ അല്*പം വെള്ളം മാത്രം ഒഴിച്ചുകൊടുത്താല്* മതി. വീടുകളിലും അപ്പാര്*ട്ട്*മെന്റിലെ ബാല്*ക്കണികളിലും സാമ്പാര്* ചീര വളര്*ത്താം.

    കാട്ടുതാള്*: വഴിവക്കില്* ചേമ്പിന്റെ ഇലകള്* പോലെ വളര്*ന്നു നില്*ക്കുന്ന സസ്യമാണിത്. യഥാര്*ഥത്തില്* ഇത് ചേമ്പല്ല. ഇലയും തണ്ടുമാണ് ഭക്ഷ്യയോഗ്യം. ചൊറിച്ചില്* അനുഭവപ്പെടുന്ന തരത്തിലുള്ള ഇലകളാണ്. അതുകൊണ്ട് അല്*പം പുളി ചേര്*ത്ത് ഈ അസ്വസ്ഥത ഒഴിവാക്കാം.


    പ്ലാവില: ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാമെന്ന് നമുക്കറിയാം. പ്ലാവില കൊണ്ട് കിടിലന്* വിഭവങ്ങള്* ഉണ്ടാക്കാന്* കഴിയുമെന്ന് മലയാളികള്* ലോക്ക്ഡൗണ്* കാലത്ത് തെളിയിച്ചു കഴിഞ്ഞു. രുചികരമായ തോരന്* ഉണ്ടാക്കാന്* ഇളം പ്ലാവില ഉപയോഗിക്കാം. പ്ലാവില പായസവും നല്ല രുചികരമായ വിഭവമാണ്.




  2. #712
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലോകത്തിലെ ഏറ്റവും നിഗൂഢ സസ്യം; ശാസ്ത്രത്തിന് ഇന്നും അജ്ഞാതം ആ രഹസ്യം


    ആദ്യത്തെ കാഴ്ചയിൽ ഒരു വള്ളിച്ചെടി. ചിലിയിലെ മഴക്കാടുകളിലെ തന്റെ വിദ്യാർഥികളിലൊരാൾക്കൊപ്പം നടക്കുമ്പോൾ ഏണസ്റ്റോ ജനോലിയെന്ന സസ്യ ശാസ്ത്രജ്ഞനും അങ്ങനെത്തന്നെയാണു തോന്നിയത്. പക്ഷേ ചെറിയൊരു അസ്വാഭാവികത മണത്തു. അദ്ദേഹം ആ ചെടിയൊന്നു സൂക്ഷിച്ചു നോക്കി. ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്ന് നാഷനൽ ജ്യോഗ്രഫിക് മാഗസിൻ വിശേഷിപ്പിച്ച
    ബോക്വില ട്രൈഫോളിയോലേറ്റയായിരുന്നു അത്. മരങ്ങളിൽ പടർന്നു വളരുന്ന ആ വള്ളിച്ചെടിയുടെ ഇലയാണ് ഇവയുടെ നിഗൂഢ സ്വഭാവത്തിനു പിന്നിൽ. ഇവയ്ക്കു കൃത്യമായ ഒരു ആകൃതിയില്ലെന്നതാണു സത്യം. ഏതു മരത്തിലാണോ ഇവ പടർന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയെന്നതാണ് ഈ ചെടിയുടെ രീതി. മാവിൽ പടർന്നാൽ മാവില, പ്ലാവിൽ പടർന്നാൽ പ്ലാവില എന്ന രീതി!
    കാട്ടിലെ മരങ്ങളും അവയിൽ പടർന്ന ബോക്വിലച്ചെടികളും ഏണസ്റ്റോ പരിശോധിച്ചു. എല്ലാറ്റിലും അവ ആ മരത്തിന്റെ ഇലകളുടെ ആകൃതി സ്വീകരിച്ചിരിക്കുന്നു! ചിലെയിലെയും അർജന്റീനയിലെയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത്. നിലത്തും മരങ്ങളിലുമെല്ലാം പടർന്നുകയറുന്നതാണു സ്വഭാവം. മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം എന്തിനേറെപ്പറയണം ഇല ഞരമ്പുകൾ എന്നറിയപ്പെടുന്ന പാറ്റേണുകൾ പോലും ഒരു പോലെയാക്കുകയെന്നതാണ് ബോക്വിലയുടെ രീതി. ഈ സ്വഭാവം കൊണ്ടുതന്നെ സസ്യങ്ങൾക്കിടയിലെ ഓന്ത് എന്ന വിളിപ്പേരും ഇവയ്ക്കു സ്വന്തം. ശത്രുക്കളിൽനിന്നു രക്ഷപ്പെടാനുള്ള വേഷപ്പകർച്ചയിൽ അത്രയേറെ മിടുക്കുണ്ട് ഈ ചെടിക്ക്.

    ഈ വള്ളിച്ചെടിക്ക് എന്തു ശത്രുവുണ്ടാകാനാണ് എന്ന സംശയം സ്വാഭാവികം. ഇലകൾ തിന്നുതീർക്കുന്ന പുഴുക്കളിൽനിന്നു രക്ഷപ്പെടാനാണ് ഇവ ഈ വേഷപ്പകർച്ച സ്വീകരിക്കുന്നതെന്നാണു ഗവേഷകരുടെ നിഗമനം. മിക്ക പുഴുക്കൾക്കും മരങ്ങളേക്കാൾ വള്ളിച്ചെടികളുടെ ഇലകളോടാണു പ്രിയം. ഇവ എല്ലായിടത്തും ലഭ്യമാണെന്നതുതന്നെ കാരണം. പക്ഷേ മരങ്ങളുടെ ഇലകൾക്കിടയിൽ അവയുടെ അതേ ആകൃതി സ്വീകരിച്ച് ഒളിച്ചിരുന്നാൽ എങ്ങനെ തിരിച്ചറിയാനാണ്? അതോടെ പുഴുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്യാം. ചില മരങ്ങളുടെ ഇലകൾ പുഴുക്കൾ തിരിഞ്ഞുപോലും നോക്കില്ല, അത്രയേറെ വിഷമയമായിരിക്കും അവ. അത്തരം ഇലകളുടെ ആകൃതി സ്വീകരിച്ചാലും ബോക്വിലയുടെ ഇലകൾ സുരക്ഷിതമായിരിക്കും.

    ഒരു ജീവിയുടേയോ ചെടിയുടേയോ രൂപത്തിനു സമാനമായ രൂപം മറ്റൊന്നു കൈക്കൊള്ളുന്നതിനെ ജീവശാസ്ത്രലോകത്ത് ബേസിയൻ മിമിക്രി എന്നാണു വിശേഷിപ്പിക്കുക. ഇതിന്റെ പ്രധാന ലക്ഷ്യമാകട്ടെ ഇര തേടിയുള്ള മറ്റു ജീവികളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുകയെന്നതും. ബോക്വിലയെക്കുറിച്ചുള്ള ഏണസ്റ്റോയുടെ പഠനത്തിലും ഇക്കാര്യം വ്യക്തം. നിലത്തു പടരുന്ന ഈ വള്ളിച്ചെടി വൻതോതിൽ പുഴുക്കൾ തിന്നുതീർക്കുകയാണു പതിവ്. പക്ഷേ മരത്തിൽ കയറിയാൽ യാതൊരു കുഴപ്പവുമില്ലതാനും! റഡാറുകളുടെ കണ്ണിൽപ്പോലും പെടാനാകാത്ത വിധം വേഷപ്രച്ഛന്നനാകുന്ന സ്റ്റെൽത്ത് വിമാനങ്ങളുടെ അതേ സ്വഭാവമാണിവയ്ക്ക്. അതിനാൽത്തന്നെ സ്റ്റെൽത്ത് വൈൻ അഥവാ ചാരനെപ്പോലെ ഒളിച്ചിരിക്കാൻ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വിലയ്ക്കുണ്ട്.

    ചിലയിനം ഓർക്കിഡുകളും മറ്റു ചെടികളുടെ പൂക്കളുടെ അതേ ആകൃതി കോപ്പിയടിച്ചു വളരാറുണ്ട്. അവയ്ക്കു പക്ഷേ ഒന്നോ രണ്ടോ പൂക്കളെ മാത്രമേ അനുകരിക്കാനാകൂ. ബോക്വില അവിടെയാണ് വ്യത്യസ്തമാകുന്നത്. ഏകദേശം എട്ടിനം ഇലകളുടെ ആകൃതി സ്വീകരിക്കാൻ ബോക്വിലയ്ക്കു കഴിയും. ചാരന്മാരെപ്പോലെത്തന്നെ ഇത്തരം ചെടികളുടെ ഈ കഴിവിനുപിന്നിലെ കാരണവും ഗവേഷകർക്ക് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്. ആദ്യമായി പടർന്നുകയറുന്ന വള്ളിച്ചെടിയുടെ ആകൃതിപോലും പിടിച്ചെടുക്കാൻ കഴിയുമെന്നറിയുമ്പോഴാണ് ഇവയുടെ രഹസ്യസ്വഭാവം പിന്നെയും കൂടുക. ഇവയ്ക്ക് മരങ്ങളിലേക്കു പടർന്നു കയറാതെ സമീപത്തുകൂടി പോയാലും ആ മരത്തിന്റെ ഇലയുടെ ആകൃതി പകർത്താനാകുമെന്ന പ്രത്യേകതയുമുണ്ട്. മനുഷ്യർക്കു കണ്ടെത്താനാകാത്ത രാസവസ്തുക്കൾ പരസ്പരം കൈമാറിയാകാം ഈ ചെടികൾ ഇത്തരത്തിൽ വേഷപ്പകർച്ച സ്വീകരിക്കുന്നതെന്നാണു നിലവിലെ നിഗമനം. അതിലും പക്ഷേ ആർക്കും തീർച്ചയില്ല. ഇന്നേവരെ ഗവേഷകര്*ക്കു കണ്ടെത്താനാകാത്ത രഹസ്യമായി ബോക്വിലയുടെ ഈ കോപ്പിയടി സ്വഭാവം തുടരുകയാണെന്നു ചുരുക്കം.


  3. #713
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ക്രിപ്റ്റോകാരിയ ഷേക്കൽമുടിയാന; വേഴാമ്പലുകൾ ഭക്ഷണം തേടുകയും പ്രജനനം നടത്തുകയും ചെയ്യുന്ന അപൂർവ മരം


    വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ വിഭാഗത്തിൽപ്പെട്ട പുതിയ ഇനം മരം പശ്ച*ിമഘട്ടത്തിൽ കണ്ടെത്തി. പറമ്പിക്കുളം വാഴച്ചാൽ വനം ഡിവിഷനുകൾക്കിടയിൽ തമിഴ്നാട് അതിർത്തിയോടു ചേർന്ന ഷേക്കൽമുടിയിലാണ് കറുക കുടുംബത്തിൽപ്പെട്ട മരത്തെ തിരിച്ചറിഞ്ഞത്. ക്രിപ്റ്റോകാരിയ ഷേക്കൽമുടിയാന എന്ന പേരിൽ പുതിയ സസ്യത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രമുഖ ശാസ്ത്ര ജേർണലായ തായ്*വാനിയയിൽ പ്രസിദ്ധീകരിച്ചു.
    വേഴാമ്പൽ ഫൗണ്ടേഷന്റെ സ്ഥാപകനും കൊടുങ്ങല്ലൂർ അസ്മാബി കോളജിലെ ബോട്ടണി വിഭാഗം ഗവേഷണ മേധാവിയുമായ ഡോ. അമിതാബച്ചൻ ഉൾപ്പെടെ നാലംഗ ഗവേഷണ സംഘത്തിന്റെ 12 വർഷം നീണ്ട പഠനത്തിനൊടുവിലാണു പുതിയ സസ്യയിനത്തിനു ഗവേഷക സമൂഹത്തിന്റെ അംഗീകാരമായത്. പശ്ചിമഘട്ട മഴക്കാടുകളിലെ വേഴാമ്പലുകൾ ഭക്ഷണം തേടുകയും പ്രജനനം നടത്തുകയും ചെയ്യുന്ന അപൂർവ മരങ്ങളെക്കുറിച്ചു വാഴച്ചാൽ മേഖലയിൽ ഏറെക്കാലമായി പഠനങ്ങൾ നടക്കുന്നുണ്ട്.

    ഇതിൽ ക്രിപ്റ്റോകാരിയ കുടുംബത്തിൽപ്പെട്ട 4 ഇനം മരങ്ങൾ പശ്ചിമഘട്ടത്തിലുണ്ടെങ്കിലും ഇവയിൽ മൂന്നും വംശനാശ ഭീഷണി നേരിടുന്നവയാണ്. ആദിവാസി വിഭാഗക്കാർ പൊതുവെ ചെവുകുടി എന്നു വിളിക്കുന്ന ഇത്തരം മരങ്ങളെക്കുറിച്ചു 2008ൽ നടത്തിയ കണക്കെടുപ്പിനിടെയാണ് പഴത്തിന്റെ രൂപത്തിലും നിറത്തിലും ഇലയുടെ സ്വഭാവത്തിലുമൊക്കെ വേറിട്ടു നിൽക്കുന്ന ഒരു മരം ഗവേഷക സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അഞ്ചാമത്തെ ഇനമാണിവയെന്നു വ്യക്തമായതോടെ ഷേക്കൽമുടിയിലും പരിസരത്തുമായി നടത്തിയ അന്വേഷണത്തിൽ ആകെ 4 മരങ്ങൾ കണ്ടെത്തി.

    ഇവ വീണ്ടും പൂവിടാൻ 5 വർഷത്തോളം ഗവേഷകർക്കു കാത്തിരിക്കേണ്ടി വന്നു. മരം വീണ്ടും പൂവിട്ടു കായ്ച്ചശേഷം ഗവേഷണം തുടർന്നു. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് പുതിയ ഇനത്തിന്റെയും സ്ഥാനം. 25 മുതൽ 35 മീറ്റർ വരെ ഉയരംവയ്ക്കുന്ന ഇനമാണിത്. വേഴാമ്പലിനു പുറമെ സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ് എന്നിവയും ഈ മരത്തിന്റെ പഴങ്ങൾ ആഹാരമാക്കുന്നു. ഡോ. അമിതാബച്ചനൊപ്പം, പി.കെ. ഫാസില, ഡോ. ടി.പി. ഗിരിജ, ഡോ.എ.െക. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് മരത്തെ തിരിച്ചറിഞ്ഞത്.


  4. #714
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലോക പരിസ്ഥിതി ദിനം| ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്* നടുമെന്ന് മുഖ്യമന്ത്രി

    കേരളത്തിന്*റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്*ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്* വെച്ചുപിടിപ്പിക്കും.

    ലോക പരിസ്ഥിതി ദിനമായ ജൂണ്* 5-ന് 81 ലക്ഷം തൈകളാണ് നടുന്നത്. രണ്ടാംഘട്ടമായി ജൂലൈ 1 മുതല്* 7 വരെയുള്ള ദിവസങ്ങളില്* 28 ലക്ഷം തൈകള്* കൂടി നടും.

    വനം വകുപ്പും കൃഷിവകുപ്പും ചേര്*ന്നാണ് തൈകള്* തയ്യാറാക്കിയത്. തൊഴിലുറപ്പു പദ്ധതിക്ക് കീഴില്* 12 ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ട്.

    ജൂണ്* 5-ന് വിതരണം ചെയ്യുന്ന 81 ലക്ഷം തൈകളില്* 47 ലക്ഷം വനം വകുപ്പിന്*റെതും, 22 ലക്ഷം കൃഷിവകുപ്പിന്*റെതും,12 ലക്ഷം തൊഴിലുറപ്പ് പദ്ധതിയുടെതുമാണ്. രണ്ടാം ഘട്ടത്തില്* 10 ലക്ഷം തൈകള്* വനംവകുപ്പും,18 ലക്ഷം തൈകള്* കൃഷിവകുപ്പും ലഭ്യമാക്കും.

    തൈകള്* നടുന്നതിന്*റെ തയ്യാറെടുപ്പ് ഇന്ന് ചേര്*ന്ന യോഗം അവലോകനം ചെയ്തു. വനം മന്ത്രി കെ. രാജുവും കൃഷിമന്ത്രി വി.എസ്. സുനില്*കുമാറും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു.

    75 ശതമാനം തൈകളും സൗജന്യമായി വീടുകളില്* എത്തിക്കും. എന്നാല്* ടിഷ്യൂകള്*ച്ചര്* ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ ഫലവൃക്ഷത്തൈകള്*ക്ക് വിലയുടെ 25 ശതമാനം മാത്രം ഈടാക്കും. വിതരണം ചെയ്യുന്ന തൈകളില്* ഭൂരിഭാഗവും ഫലവൃക്ഷങ്ങളായിരിക്കും. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, വാളന്* പുളി, കൊടംപുളി, റംബൂട്ടാന്*, കടച്ചക്ക, മാങ്കോസ്റ്റീന്*, ചാമ്പക്ക, പപ്പായ, സപ്പോട്ട, പേരയ്ക്ക, അവക്കാഡോ, ഓറഞ്ച്, നാരങ്ങ, മാതളം, പാഷന്* ഫ്രൂട്ട് മുതലായവയുടെ തൈകള്* ഇതില്* ഉള്*പ്പെടും.

    മുന്*വര്*ഷങ്ങളില്* വിദ്യാര്*ത്ഥികള്* വഴിയാണ് തൈകള്* വിതരണം ചെയ്തിരുന്നത്. എന്നാല്* ഇത്തവണ ജൂണ്* 5-ന് സ്കൂള്* തുറക്കുമോ എന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തില്* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകള്* വീടുകളില്* എത്തിക്കണമെന്ന് നിർദ്ദേശിച്ചു. കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രാദേശിക സ്ഥാപനങ്ങള്*ക്ക് ഇപ്പോള്* ഭാരിച്ച ചുമതലകളുണ്ട്. അതിനിടയിലാണ് ഇക്കാര്യം കൂടി അവര്* ചെയ്യേണ്ടത്. എങ്കിലും അവരുടെ നല്ല ഇടപെടല്* ഇക്കാര്യത്തിലുണ്ടാകണം. ഓരോ സ്ഥലത്തെയും കൃഷി ഓഫീസര്*മാര്* മുന്*കൈടുത്ത് പ്രാദേശിക സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകള്* വീടുകളില്* എത്തിക്കണമെന്നും നിര്*ദേശിച്ചു.

    വനം, കൃഷി, പ്രാദേശിക സ്വയംഭരണം എന്നീ വകുപ്പുകള്* യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.



  5. #715
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇതുവരെ വന്നതെല്ലാം‘ചക്കക്കുരു’; ഇതാ 68 കിലോ ഭീമൻ വരിക്ക !


    വിജയചന്ദ്രൻ ഭീമൻ ചക്കയുമായി

    വെഞ്ഞാറമൂട്∙ ഇതുവരെ വാർത്തകളിൽ നിറഞ്ഞ ഭീമൻ ചക്കകളെയൊക്കെ ചക്കക്കുരുപ്പരുവമാക്കി അതിഭീമൻ തേൻവരിക്ക മാണിക്കൽ പ*ഞ്ചായത്തിൽ നിന്ന്. പിരപ്പൻകോട് കുതിരകുളം മാങ്കുഴിയിൽ വിജയചന്ദ്രന്റെ പ്ലാവിലാണ് 68.5 കിലോയും ഒരു മീറ്ററിന് തൊട്ടടുത്ത് നീളവുമുള്ള വമ്പൻ ചക്കയുണ്ടായത്.
    52 കിലോയുള്ള ചക്ക റെക്കോർഡായ വാർത്തയ്ക്കു കഴിഞ്ഞ ദിവസം പ്രചാരം സിദ്ധിച്ചതോടെയാണ് വിജയചന്ദ്രൻ തന്റെ പ്ലാവിലെ ചക്കയുടെ കാര്യം പരിഗണിച്ചത്. തുടർന്ന് പഞ്ചാ. പ്രസിഡന്റ് എസ്. സുജാത, കൃഷി ഓഫിസർ പമില വിമൽ രാജ് എന്നിവരെ വിവരമറിയിച്ചു. അവരുടെ സാന്നിധ്യത്തിൽ ചക്ക അടർത്തി തൂക്കി. ഇനി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഗിന്നസ് റെക്കോർ*ഡ് എന്നിവയിൽ വിവരം എത്തിക്കാനുള്ള നടപടികളിലേക്കാണ് വിജയചന്ദ്രൻ



  6. #716
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഒരു കിലോഗ്രാം ചെറുതേനിന് 2000 രൂപയിലേറെ വില, തേനും തേനീച്ചയും നിസാരമല്ല




    തേനീച്ചകളില്ലെങ്കില്* ആപ്പിളും ഉള്ളിയും നാരങ്ങയുമൊന്നും ഉണ്ടാവുകയേയില്ല. ചില ഫലങ്ങളുടെ പൂക്കള്*ക്കുള്ളില്* പരാഗണം നടത്താന്* തേനീച്ചകള്*ക്കുമാത്രമേ കഴിയൂ. തേനീച്ചകളുടെ സാമീപ്യമുള്ളയിടങ്ങളിലെ കൃഷിസ്ഥലങ്ങളില്* മറ്റിടങ്ങളെക്കാള്* നല്ല ഫലസമ്പത്ത് ലഭിക്കും. തേനീച്ചകള്* ഇല്ലാതാകുന്തോറും 'ഭക്ഷണം പാകംചെയ്യേണ്ടവരാ'ണ് ഇല്ലാതാവുന്നത്
    ഭൂമിയിലെ ഏറ്റവും വലിയ അന്നദാതാക്കളാണിവര്*. തേനീച്ചകളും പൂമ്പാറ്റകളും വവ്വാലുകളും കുരുവികളുമെല്ലാമടങ്ങുന്ന പരാഗകാരികള്*. ഒരു പൂവില്*നിന്ന് മറ്റൊന്നിലേക്ക് പാറിപ്പറന്ന് കായ്കനികളുടെയും ധാന്യങ്ങളുടെയും രൂപത്തില്* ഭക്ഷണമൊരുക്കാന്* സസ്യങ്ങളെ പരാഗണത്തിലേക്ക് നയിക്കുന്നവര്*. ഇവയിലേറ്റവും പ്രധാനി തേനീച്ചയാണ്. ആവാസവ്യസ്ഥയുടെ അടിസ്ഥാനഘടകം. തേനീച്ചകളില്ലെങ്കില്* ഭൂമി നശിച്ചുപോകുമെന്ന് ശാസ്ത്രം. എങ്കിലും മനുഷ്യന്റെ ചെയ്തികളുടെ ഫലമായും കാലാവസ്ഥാവ്യതിയാനം മൂലവും മറ്റു പല ജീവജാലങ്ങളെയുംപോലെ ഭൂമുഖത്തുതുടരാന്* തേനീച്ചകളും ഭീഷണി നേരിടുകയാണ്.
    അദ്ഭുത പരാഗണങ്ങള്*
    ആപ്പിള്*, ബദാം, ഉള്ളി, ബ്ലൂബെറി, വെള്ളരി, സ്ട്രോബറി, മത്തന്*, മാമ്പഴം, റംബൂട്ടാന്*, കിവി, പ്ലം, പേരയ്ക്ക, മാതളനാരങ്ങ, വെണ്ടയ്ക്ക, കശുവണ്ടി, പാഷന്* ഫ്രൂട്ട്, പലയിനം ബീന്*സ്, ചെറി, സീതപ്പഴം, കാപ്പി, വാല്*നട്ട്, പരുത്തി, ലിച്ചി, സൂര്യകാന്തി, നാരങ്ങ, അത്തിപ്പഴം, കാരറ്റ്, മുന്തിരി, പപ്പായ, തക്കാളി തുടങ്ങി 400-ഓളം വിളകള്*ക്ക് പരാഗണം നടക്കണമെങ്കില്* തേനീച്ച തന്നെ വേണമെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.
    തേന്* മൊഴികള്*

    • നമ്മള്* കഴിക്കുന്ന ഭക്ഷണത്തിന്റെ 75 ശതമാനവും ഷഡ്പദങ്ങളുടെ സംഭാവനയാണ് (മനുഷ്യന് ആവശ്യമുള്ള ആകെ സസ്യങ്ങളുടെ 84 ശതമാനവും)
    • തേനീച്ചകളുടെ മുരളല്* ചെടികളില്* നിന്ന് കീടങ്ങളെയകറ്റും
    • തേന്* കയറ്റുമതിയില്* മുമ്പില്* ചൈനയും ന്യൂസീലന്*ഡും. ഇന്ത്യയ്ക്ക് ആറാംസ്ഥാനം.
    • ഏറ്റവുമധികം ഇനം തേന്* കയറ്റുമതി ചെയ്യുന്നത് ഇറ്റലി (30)
    • കേരളത്തില്* അഞ്ചുവിധം തേനീച്ചകളെ കൃഷിക്കുപയോഗിക്കുന്നു
    • ശുദ്ധമായ തേന്* വെള്ളത്തിലൊഴിച്ചാല്* വെള്ളവും തേനും അകന്നുനില്*ക്കും. അശുദ്ധമാണെങ്കില്* വെള്ളത്തില്* കലര്*ന്നുപോകും.
    • തേന്*മെഴുക് സൗന്ദര്യവര്*ധകവസ്തുക്കള്*ക്കുപയോഗിക്കുന്നു. ആയുര്*വേദ, യുനാനി ചികിത്സകളില്* തേന്* ഔഷധമായി ഉപയോഗിക്കുന്നു.

    ഓര്*ക്കുക ചെറുതേനിന് വില 2000-ത്തിലേറെ
    ഒരു കിലോഗ്രാം ചെറുതേനിന് 2000രൂപയിലേറെയാണ് വില. ഗുണനിലവാരമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. വന്*തേനിന് 350 മുതല്* തുടങ്ങുന്നു.
    ഇവരാണ് ശത്രുക്കള്*

    • കൃഷിയിടത്തിലുപയോഗിക്കുന്ന കീടനാശിനികള്*മൂലം ദശലക്ഷക്കണക്കിന് തേനീച്ചകളാണ് ഓരോ വര്*ഷവും നശിക്കുന്നത്.
    • കാലാവസ്ഥാ വ്യതിയാനവും ചൂടുകൂടുന്നതും
    • ശത്രുക്കളായ ചിലയിനം കടന്നലുകളുടെ ആക്രമണം
    • പരുന്തുകളടക്കമുള്ള പക്ഷികളുടെ ആക്രമണം

    തേന്*ദേവത
    സ്*പെയിനിലെ അരാനയിലെ 8000-ത്തോളം വര്*ഷം പഴക്കമുള്ള ഗുഹാചിത്രങ്ങളില്* നിന്ന് അക്കാലത്ത് തേന്* ഉപയോഗിച്ചിരുന്നതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്. പുരാതന റോമക്കാര്* തേനിന്റെ ദേവതയായി 'മെല്ലോന'യെ ആരാധിച്ചിരുന്നു.
    18-ാം നൂറ്റാണ്ടില്* ആധുനിക തേനീച്ചവളര്*ത്തലിന് തുടക്കമിട്ട ആന്റണ്* ജന്*സയുടെ (സ്ലോവേനിയ) ജന്മദിനമായ മേയ് 20-നാണ് തേനീച്ചയുടെ പ്രാധാന്യം ലോകത്തെ ഓര്*മിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിരിക്കുന്നത്. പരാഗകാരികളെ സംരക്ഷിക്കുന്നതിനായി ഇന്റര്*നാഷണല്* പോളിനേറ്റര്* ഇനിഷ്യേറ്റീവ് (ഐ.പി.ഐ.) 2000-ത്തില്* പ്രവര്*ത്തനം തുടങ്ങി. തേനീച്ച സംരക്ഷണത്തിനായി വിവിധരാജ്യങ്ങള്*ക്ക് സാങ്കേതികസഹായങ്ങളും സംഘടന നല്*കിവരുന്നു.


  7. #717
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മഴക്കാലത്തു വിരുന്നെത്തുന്നവര്*; പല നിറത്തിലും ആകൃതിയിലും കാണപ്പെടുന്ന കൂണുകളെ പരിചയപ്പെടാം


    ല നിറങ്ങളിലും ആകൃതിയിലും മഴക്കാലത്ത് വിരിയുന്ന കൂണുകള്*. ഇവ നിസ്സാരജീവികളല്ല, ജൈവവസ്തുക്കളെ മണ്ണില്* ദ്രവിപ്പിച്ചു ചേര്*ക്കുന്നതില്* കൂണുകള്* മുഖ്യപങ്കു വഹിക്കുന്നുണ്ട്. മറ്റു ചില കൂണുകള്* മരങ്ങളും സസ്യങ്ങളുമായി സഹജീവിക്കുന്നു. ഇതിലൂടെ രണ്ട കൂട്ടര്*ക്കും വേണ്ട പോഷകങ്ങള്* ലഭ്യമാകും. വയസ്സായ മരങ്ങളില്* വളര്*ന്ന് അവയുടെ നശീകരണം വേഗത്തിലാക്കുന്ന പരാദ കൂണുകളും ഉണ്ട്. കൂണുകളാല്* സമ്പന്നമായ നാടാണ് കേരളം. ഇവിടെ 166 വര്*ഗങ്ങളില്*പെട്ട 555 ഇനം കൂണുകള്* ഉണ്ടെന്നാണ് ഇതുവരെ നടത്തിയ നിരീക്ഷണങ്ങളില്* നിന്ന് മനസ്സിലാകുന്നത്. കേരളത്തിലെ ആര്*ദ്ര-ഇല കൊഴിയും കാടുകള്*, അര്*ധ-നിത്യഹരിതവനങ്ങള്* എന്നിവ കൂണുകളാല്* സമ്പന്നമാണ്.
    ചെവിയന്*
    കേരളത്തിലെ ആര്*ദ്ര- ഇലകൊഴിയും കാടുകളിലും ഷോളവനങ്ങളിലും കാണുന്ന കൂണാണിത്. മരത്തടികളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്നു. ജെല്ലി പോലെ മൃദുവാണിത്. ജൂഡാസ് ഇയര്* (യൂദാസിന്റെ ചെവി) എന്നും ഇതിന് പേരുണ്ട്. യൂദാസ് തൂങ്ങിച്ചത്ത മരത്തില്* (എല്*ഡര്*) ഇതു കൂടുതലായി കാണുന്നതിനാലാണ് ഈ പേര് വരാന്* കാരണം. Auriculariaauricula -judae എന്നാണ് ശാസ്ത്രീയനാമം.
    കനകാംബരം
    കനകാംബരത്തിന്റെ പൂവിതളിനെ അനുസ്മരിപ്പിക്കുന്ന ഒരു കൂണാണ് ഡാക്രോപ്പിനാക്*സ് സ്പാത്തുലേറിയ. നമ്മുടെ നാട്ടിലെ നിത്യഹരിത വനങ്ങളിലും ആര്*ദ്ര- ഇലകൊഴിയും കാടുകളിലും ഇതു കാണുന്നു. നല്ല മഞ്ഞയോ ഓറഞ്ചോ നിറമുണ്ടാകും. ചൈനക്കാര്* ബുദ്ധാസ് ഡിലൈറ്റ് എന്ന ഭക്ഷ്യവിഭവത്തില്* ഇതു ചേര്*ക്കുന്നു.
    സ്വര്*ണക്കൂണ്
    കേരളത്തിലെ ആര്*ദ്ര- ഇലകൊഴിയും കാടുകളിലും നിത്യഹരിത വനങ്ങളിലും ഷോളവനങ്ങളിലും കാണപ്പെടുന്നു. ജൈവ അവശിഷ്ടങ്ങളില്* വളരുന്ന ഇതിന് മഞ്ഞ കലര്*ന്ന സ്വര്*ണ നിറമാണ്. കൊതുകിനെതിരെ പ്രവര്*ത്തിക്കാന്* ശേഷിയുള്ള ഘടകങ്ങള്* ഈ കൂണില്*നിന്നും വേര്*തിരിച്ചിട്ടുണ്ട്.
    കാട്ടിലെ കൂണ്*കപ്പ്
    ജെല്ലിയിലുണ്ടാക്കിയ കുഞ്ഞു കപ്പുകള്*പോലെയുള്ള കൂണാണ് കൂക്കേനിയ സ്പീഷിയോസാ. ഷോളവനങ്ങളിലും അര്*ധ- നിത്യഹരിതവനങ്ങളിലും ഇതു കാണുന്നു. ദ്രവിക്കുന്ന മരത്തടികളിലും ഇലക്കൂമ്പാരങ്ങളിലുമൊക്കെ കൂക്കേനിയ കൂണ്ട വളരും. മഞ്ഞ കുറഞ്ഞ ഓറഞ്ച് നിറം മുതല്* ചോക്ലേറ്റ് നിറത്തില്*വരെ കൂക്കേനിയ കാണപ്പെടുന്നു.
    ചെകുത്താന്റെ പല്ല്
    ബ്ലീഡിങ് ടൂത്ത്, ഡെവിള്*സ് ടൂത്ത് എന്നീ പേരുകളില്* അറിയപ്പെടുന്ന ഈ കൂണ്* രക്തം വാര്*ന്നുകിടക്കുന്ന പല്ലിനെപ്പോലെ തോന്നും . പക്ഷെ ഭക്ഷ്യയോഗ്യമല്ല.
    കൂണുണ്ടാകുന്നത് എങ്ങനെ ?
    കൂണിന്റെ തന്തുക്കള്* (Mycelium) മണ്ണിനടിയിലും തടിക്കുള്ളിലുമൊക്കെയുണ്ടാകും. അന്തരീക്ഷ ഈര്*പ്പം കൂടുന്നതുപോലുള്ള അനുകൂല സാഹചര്യങ്ങളില്* കുടപോലുള്ള പ്രത്യുത്പാദന അവയവങ്ങള്*( Fruiting body) ഇവയില്* നിന്ന് രൂപംകൊള്ളുന്നു. ഇവ പുറത്തുവിടുന്ന പരാഗരേണുക്കള്*( Spores) അനുകൂലമായ പ്രതലത്തില്* വീണ് മുളയ്ക്കുകയും അവയില്* നാരുപോലുള്ള വളര്*ച്ചയുണ്ടായി (Germ tube) പോഷകത്തിനായി പല ദിശകളിലേക്ക് വളര്*ന്ന് വലപോലുള്ള തന്തുക്കളാകുകയും ചെയ്യും. പിന്നീട് ഇതില്*നിന്ന് പ്രത്യുത്പാദന അവയവങ്ങള്* രൂപംകൊള്ളുന്നു.


  8. #718
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഈ ​മീന്* പിടിച്ചാല്* പണിയാകും, കൈ നിറയെ കൂര്*ത്ത മുള്ളുകള്* തുളച്ചു കയറും, ഇരുവഴിഞ്ഞി പുഴയില്* വിസ്മയ കാഴ്ചയായി അപൂര്*വ്വ മത്സ്യം


    മുക്കം: വലയില്* കുടുങ്ങിയ മത്സ്യത്തെ സന്തോഷത്തോടെ പിടിച്ച് പുറത്തെടുക്കുകയാണ് ആരും ആദ്യം ചെയ്യുക. അപുര്*വ്വ ഇനം മത്സ്യമാണെങ്കിലോ? ത്രില്ലുകൂടും. എന്നാല്* പിടിക്കുന്നവരുടെ കൈ നിറയെ കൂര്*ത്ത മുള്ളുകള്* തുളച്ചു കയറ്റുന്ന പ്രത്യേകതരം മല്*സ്യത്തെ കണ്ടെത്തിയിരിക്കുകയാണിവിടെ.
    ഇരുവഴിഞ്ഞിപ്പുഴയില്* നിന്നാണ് ശരീരം മുഴുവന്* കൂര്*ത്ത മുള്ളോടുകൂടിയ മത്സ്യത്തെ കണ്ടെത്തിയത്.
    കക്കാട് മൂലയില്* ശംസുവിന്റെ വലയില്* കുടുങ്ങിയ അപൂര്*വ്വ മത്സ്യം വിസ്മയ കാഴ്ചയായിരിക്കുകയാണ്.എല്ലാ വശങ്ങളിലും മുള്ളുകള്* എന്നതിനു പുറമെ തല ഭാഗത്ത് പറക്കും മത്സ്യ (ഫ്ളയിംഗ് ഫിഷ് ) ത്തിന്റെതു പോലെ പ്രത്യേകതരം ചിറകുമുണ്ട്. അതിനാല്* ഫ്*ലയിംഗ് ഫിഷ് ഇനത്തില്* പെട്ടതാണെന്ന അഭിപ്രായപ്പെടുന്നവരുണ്ട്.അടിഭാഗം കണ്ടാല്* കരയിലൂടെ ഇഴയുന്ന മട്ടുമുണ്ട്.
    തലയുടെ ആകൃതിയിലും വ്യത്യസ്തതയുണ്ട്. പിരാന ( റെഡ് ബല്ലി)യെപ്പോലെ ആക്രമണ സ്വഭാവമുള്ള മത്സ്യമാണെന്നാണ് ചിലരുടെ നിഗമനം. ഇരു വഴിഞ്ഞിപ്പുഴയില്* കണ്ടെത്തിയ അപൂര്*വ്വ മത്സ്യത്തിനു കാഴ്ചക്കാരേറെയാണ്.


  9. #719
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പേര് കുരുടന്* മുഴി, കണ്ണുകാണാത്ത അത്ഭുതമീന്*; അപൂര്*വ ഭൂഗര്*ഭ മത്സ്യത്തെ കണ്ടെത്തി


    വാഴക്കുളം: കിണര്* തേകുന്നതിനിടെ മൂഴി വര്*ഗത്തില്*പ്പെട്ട അപൂര്*വ ഇനം ഭൂഗര്*ഭ മത്സ്യത്തെ കണ്ടെത്തി. കാവന മുണ്ടയ്*ക്കല്* മാത്യുവിന്റെ കിണറ്റിലാണു ചുവന്ന നിറത്തിലുള്ള കുഞ്ഞന്* മത്സ്യങ്ങളെ കണ്ടത്*.
    ഞായറാഴ്*ച കിണര്* തേകുന്നതിനിടയിലാണ്* ഇവ ശ്രദ്ധയില്* പെട്ടത്*. കുരുടന്* മുഴി എന്ന പേരില്* അറിയപ്പെടുന്ന ഈ മത്സ്യത്തിനു കാഴ്*ചയില്ല. ശാസ്*ത്രനാമം, ഹൊറാഗ്ലാനിസ്* കൃഷ്*ണൈ എന്നാണെന്നു ജന്തുശാസ്*ത്ര വിദഗ്*ധന്* ഡോ. ഷാജു തോമസ്* പറഞ്ഞു. കാഴ്*ചയില്* സുതാര്യമായ ഇളം ചുവപ്പ്* നിറമുള്ള ഇവയെ ഇരുപത്* മീറ്റര്* വരെ ആഴമുള്ള വെട്ടുകല്ല്* നിറഞ്ഞ കിണറുകളിലാണ്* വളരെ അപൂര്*വമായി കാണാറുള്ളത്*.
    മൂന്നു സെന്റിമീറ്ററോളം വലുപ്പമുള്ള ഇവയുടെ മുതുകില്* മുകളിലും താഴെയും നീളത്തില്* ചിറകുകളുണ്ട്*. ഉള്ളറകളിലെ ശുദ്ധജലത്തില്* വളരുന്ന ഇവ ഉറവുചാല്* വഴി കിണറിനുള്ളില്* എത്തിയതാവാമെന്നു കരുതുന്നു. കഴിഞ്ഞ വര്*ഷം കിണര്* തേകിയിരുന്നില്ലെന്നും കുഞ്ഞന്* മല്*സ്യങ്ങള്* നൂറിലേറെ എണ്ണമുണ്ടായിരുന്നതായും വീട്ടുകാര്* പറഞ്ഞു. കിണറിനുള്ളില്* മത്സ്യങ്ങളെയൊന്നും ഇട്ടിരുന്നില്ല എന്നതിനാല്* ഇത്രയധികം കുഞ്ഞന്* മത്സ്യങ്ങളെ കണ്ടത്* വീട്ടുകാരെ അമ്പരപ്പിലാക്കി.
    പഞ്ചായത്തംഗം ജോജി കുറുപ്പുമഠം, പ്രദേശവാസിയായ മത്സ്യകൃഷിക്കാരന്* മനോജ്* തയ്യില്* എന്നിവര്* അറിയിച്ചതനുസരിച്ച്* എറണാകുളത്തുനിന്നു സി.എം.എഫ്*.ആര്*.ഐ മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്*ഥര്* തിങ്കളാഴ്*ച മല്*സ്യങ്ങളെ പഠനത്തിനായി ഏറ്റെടുക്കും.


  10. #720
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സത്യത്തിൽ കേരളത്തിൽ ഏതൊക്കെ ഇനം മുയലുകളുണ്ട്? ഇനമറിഞ്ഞ് വളർത്താം



    • പ്യുവറും ക്രോസും എങ്ങനെ തിരിച്ചറിയാം?
    • ക്രോസ് ബ്രീഡുകളും ബ്രോയിലർ ഇനത്തിൽപ്പെടുന്നതാണ്

    ഒരിടവേളയ്ക്കുശേഷം മുയൽ വളർത്തൽ മേഖല ശക്തിയാർജിച്ചുവരികയാണ്. കോവിഡ്19 പല സ്ഥലങ്ങളിലെയും മുയൽക്കർഷകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും മുമ്പത്തേക്കാളേറെ പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട് എന്നത് ശുഭസൂചനയാണ്. എങ്കിലും ഏതൊക്കെ ഇനം മുയലുകളാണ് കേരളത്തിൽ ലഭ്യമായിട്ടുള്ളതെന്ന് പലർക്കും അറിയില്ല. ബ്രോയിലർ മുയൽ എന്നും നാടൻ മുയലെന്നും പറയാതെ മുയലുകളെ ഇനം തിരിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സത്യത്തിൽ ഇപ്പോൾ കേരളത്തിൽ വളർത്തിവരുന്ന വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് എന്നീ ഇനങ്ങളും അവയുടെ ക്രോസ് ബ്രീഡുകളും ബ്രോയിലർ ഇനത്തിൽപ്പെടുന്നതാണ്. അല്ലാതെ ബ്രോയിലർ മുയൽ എന്നൊരു ഇനം ഇല്ല.
    പ്രധാനമായും മുകളിൽപ്പറഞ്ഞ നാലിനം മുയലുകളും അവയുടെ ക്രോസ് ബ്രീഡുകളുമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതെങ്കിലും ഓരോ ഇനത്തിന്റെയും പ്രത്യേകതകൾ മനസിലാക്കുന്നത് നല്ലതാണ്. ഇവ മാത്രമല്ല മറ്റു ചില വിദേശയിനം മുയലുകളും ഇവിടെ പ്രചാരം നേടിയിട്ടുണ്ട്.

    1. ന്യൂസിലന്*ഡ് വൈറ്റ്

    1912ല്* ന്യൂസിലന്*ഡില്*നിന്ന് അമേരിക്കയില്* എത്തിച്ച ന്യൂസിലന്*ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്*ളെമിഷ് ജയന്റ്, അമേരിക്കന്* വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്*, ചുവന്ന കണ്ണുകള്* എന്നിവ പ്രത്യേതകള്*.
    ന്യൂസിലാൻഡ് വൈറ്റ് റാബിറ്റ്, സോവിയറ്റ് ചിഞ്ചില റാബിറ്റ്2. സോവിയറ്റ് ചിഞ്ചില

    സോവിയറ്റ് യൂണിയനില്* ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്*ന്ന് ഏകദേശം നീല നിറത്തിനു സമം). കറുത്ത കണ്ണുകള്*.
    3. വൈറ്റ് ജയന്റ്

    സോവിയറ്റ് യൂണിയനില്* ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്*. ന്യൂസിലന്*ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്*ഡ് വൈറ്റിനെ അപേക്ഷിച്ച് വൈറ്റ് ജയന്റിന് ശരീരവലുപ്പം കൂടുതലും പിന്*കാലുകള്*ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.
    വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്4. ഗ്രേ ജയന്റ്

    സോവിയറ്റ് യൂണിയന്* ഉത്ഭവം. ചാര നിറം.
    പ്രധാനമായും ഇറച്ചിക്കും കൗതുകത്തിനും വളർത്തുന്നത് മുകളിൽപ്പറഞ്ഞ നാലിനങ്ങളാണെങ്കിലും മറ്റു ചില ഇനങ്ങളും സമീപകാലത്ത് കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്.

    5. ലോപ്

    തലയ്ക്ക് ഇരുവശത്തുകൂടി താഴേക്ക് തൂങ്ങിയ ചെവി. ലോപ്പുകളിൽത്തന്നെ അമേരിക്കൻ ഫസി ലോപ്, കാഷ്മീരി ലോപ്, കനേഡിയൻ പ്ലഷ് ലോപ്, ഡ്വാർഫ് ലോപ്, ഇംഗ്ലീഷ് ലോപ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുണ്ട്.
    ലോപ്, ഇംഗ്ലീഷ് സ്പോട്ട്6. ഇംഗ്ലീഷ് സ്പോട്ട്

    വെളുത്ത ശരീരം, മൂക്കിനും കണ്ണുകൾക്കും ചുറ്റും കറുപ്പ് (ബ്രൗൺ നിറത്തിലുമുണ്ട്), കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള ചെവി, ശരീരത്ത് അങ്ങിങ്ങായി പൊട്ടുകൾ തുടങ്ങിയവയാണ് ഇംഗ്ലീഷ് സ്പോട്ടുകൾക്കുള്ളത്. സെലക്ടീവ് ബ്രീഡിങ്ങ് വഴി 19ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉരുത്തിരിച്ചെടുത്തു.
    7. അംഗോറ

    വളർത്തുമുയലുകളിൽ ഏറ്റവും പുരാതനമായ ഇനം. തുർക്കിയിലെ അംഗാറയിൽ ഉത്ഭവം. 1723ൽ ഫ്രാൻസിലെത്തിയതോടെ പ്രശസ്തരായി. നീളമേറിയ ഇടതൂർന്ന രോമങ്ങളാണ് പ്രധാന പ്രത്യേകത. അംഗോറയിൽത്തന്നെ കുറഞ്ഞത് 11 ഇനങ്ങളുണ്ട്. ഇതിൽ*** ഇംഗ്ലീഷ് അംഗോറ, ഫ്രഞ്ച് അംഗോറ, ജയന്റ് അംഗോറ, സാറ്റിൻ അംഗോറ എന്നീ ഇനങ്ങളെ അമേരിക്കൻ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷൻ അംഗീകരിച്ചിട്ടുണ്ട്. ഇവ കൂടാതെ ജർമൻ അംഗോറ, ചൈനീസ് അംഗോറ, ഫിന്നിഷ് അംഗോറ, ജാപ്പനസ് അംഗോറ, കൊറിയൻ അംഗോറ, റഷ്യൻ അംഗോറ, സെന്റ് ലൂസിയൻ അംഗോറ, സ്വിസ് അംഗോറ എന്നീ ഇനങ്ങളുമുണ്ട്.
    അംഗോറ, കലിഫോർണിയൻ8. കലിഫോർണിയൻ റാബിറ്റ്

    ഇറച്ചിക്കും തുകലിനും വേണ്ടി 1923ൽ അമേരിക്കയിലെ കലിഫോർണിയയിൽ വികസിപ്പിച്ചെടുത്ത ഇനം. മൂന്ന് ഇനം മുയലുകളുടെ സങ്കര ഇനം. വെളുത്ത ശരീരം, കറുത്ത മൂക്കും ചെവികളും കൈകാലുകളും പ്രധാന പ്രത്യേകതകൾ.
    നാടനും ബ്രോയിലറും

    ബ്രോയിലർ എന്ന വിഭാഗത്തിൽപ്പെടുന്ന മുയലുകളെക്കുറിച്ച് ആദ്യമേ പരാമർശിച്ചിട്ടുണ്ടല്ലോ. ഇനി നാടനെക്കുറിച്ച് പറയാം. ശരാശരി 2 കിലോഗ്രാം തൂക്കം വരുന്ന അധികം വലുപ്പം വയ്ക്കാത്ത മുയലുകളെയാണ് പൊതുവേ നാടൻ എന്ന് പറയുക. എന്നാൽ, വർഷങ്ങളായി നമ്മുടെ നാട്ടിൽ വളർത്തുകയും ഇൻബ്രീഡിങ്ങിന്റെയും പോഷകാഹാരത്തിന്റെയും സംരക്ഷണത്തിന്റെയും കുറവുകൊണ്ട് വംശശുദ്ധി നഷ്ടപ്പെട്ടുപോകുകയും ചെയ്ത മുയലുകളാണ് അവ. ലാഭകരമായ മുയൽവളർത്തലിന് അത്തരം മുയലുകളെ വളർത്താൻ നന്നല്ല. കാരണം, കുറഞ്ഞ കാലംകൊണ്ട് മികച്ച വളർച്ച തരുന്ന തീറ്റപരിവർത്തനശേഷിയുള്ള മുയലുകളാണ് വളർത്താൻ ഉത്തമം. നല്ലയിനം മുയലുകൾ ആറു മാസം കൊണ്ട് 34 കിലോഗ്രാം ഭാരമെത്തുമ്പോൾ നാടനെന്ന് വിളിക്കുന്ന മുയലുകൾ രണ്ടു കിലോഗ്രാമിൽ താഴെ മാത്രമേ വളരൂ.
    പ്യുവറും ക്രോസും എങ്ങനെ തിരിച്ചറിയാം?

    വംശശുദ്ധിയുള്ള മുയലുകളെയും അവയുടെ സങ്കര ഇനങ്ങളെയും നോട്ടംകൊണ്ടുമാത്രം തിരിച്ചറിയുക പ്രയാസമാണ്. ഉദാഹരണത്തിന്, വൈറ്റ് ജയന്റിനെയും സോവിയറ്റ് ചിഞ്ചിലയെയും തമ്മിൽ ഇണ ചേർത്താൽ രണ്ടിനത്തിന്റെയും നിറങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കാം. ഈ കുഞ്ഞുങ്ങളുടെ അടുത്ത തലമുറ ഒരിക്കലും ഒരിനത്തിന്റെ മാത്രം സ്വഭാമായിരിക്കില്ല കാണിക്കുക. അതുകൊണ്ടുതന്നെ, മുയലുകളിൽ നിറം മാത്രം നോക്കി വംശശുദ്ധി ഉറപ്പുവരുത്താൻ കഴിയില്ല. *ബ്രീഡറോഡ് ചോദിച്ച് മനസിലാക്കാനും ശ്രദ്ധിക്കണം.
    കാട്ടു മുയൽഇതാണ് നാടൻ അഥവാ കാട്ടുമുയല്*

    കാട്ടില്* കാണപ്പെടുന്ന കാട്ടുമുയല്* അഥവാ ചെവിയന്* മുയല്* വളര്*ത്തു മുയലുകളില്*നിന്നു വിഭിന്നമാണ്. ഇതിനെ വളര്*ത്താനോ വേട്ടയാടാനോ പാടില്ല. ഇത് വന്യജീവിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* കാണപ്പെടുന്ന ഇനമാണിവ.
    ശരീരം മുഴുവന്* തവിട്ടു നിറമാണെങ്കിലും പുറം കഴുത്തിലും വാലിനു പുറകിലും കറുത്ത നിറം ഇവയുടെ പ്രത്യേകതയാണ്. അടിഭാഗം വെള്ള നിറവുമായിരിക്കും. പെണ്*മുയലുകള്*ക്ക് ആണ്*മുയലിനെ അപേക്ഷിച്ച് വലുപ്പം കൂടുതലായിരിക്കും.

    സാധാരണഗതിയില്* പകല്* സമയങ്ങളില്* ഉറക്കവും രാത്രിയില്* ഇരതേടലുമാണ് ഇവരുടെ രീതി. പുല്*ക്കൂട്ടവും കുറ്റിക്കാടുകളും മാളങ്ങളുമൊക്കെയാണ് വിശ്രമസ്ഥലങ്ങള്*. വര്*ഷത്തില്* ഒന്ന് എന്ന രീതിയിലാണ് ഇവയുടെ പ്രജനന ചക്രം. പോഷകാഹാരത്തിന്റെ ലഭ്യത പ്രചനനത്തെ ബാധിക്കാറുണ്ട്. പ്രായപൂര്*ത്തിയായ പെണ്*മുയലുകളില്* 69 ശതനമാനവും എല്ലാ വര്*ഷവും പ്രസവിക്കാറുണ്ട്. ഒരു പ്രസവത്തില്* ഒന്നു മുതല്* എട്ടു കുഞ്ഞുങ്ങള്* വരെ ഉണ്ടാവും. ശരാശരി 45 ദിവസമാണ് പ്രസവകാലം (വളര്*ത്തു മുയലുകള്*ക്ക് 31 ദിവസമാണ്). ഒരു വര്*ഷംകൊണ്ടാണ് പ്രായപൂര്*ത്തിയാവുക.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •