Page 73 of 101 FirstFirst ... 2363717273747583 ... LastLast
Results 721 to 730 of 1004

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #721
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default


  മുയലിറച്ചി കഴിക്കാനുണ്ട് പത്ത് കാരണങ്ങൾ

  • ഏറ്റവും മികച്ച വൈറ്റ് മീറ്റ്
  • ഹൃദ്രോഗമുള്ളവർക്കും കഴിക്കാം

  കുറേ കാലം പിന്നിലേക്ക് സഞ്ചരിച്ചാൽ... അതായത് 194050 കാലയളവിൽ മുയലിറച്ചിയായിരുന്നു ഭക്ഷണത്തിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. അതായത് ഇന്ന് ബ്രോയിലർ കോഴി പിടിച്ചടക്കിയ സ്ഥാനം അന്ന് മുയലുകൾക്കായിരുന്നുവെന്ന് സാരം. പിന്നീട് കാലം മാറിയപ്പോൾ തീൻമേശയിലെ വിശിഷ്*ട വിഭവം എന്ന പേരിൽ മുയലിറച്ചി വല്ലപ്പോഴുമായി. എന്നാൽ, മറ്റ് മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇറച്ചികളിൽനിന്നു വ്യത്യസ്തമായി മുയലിറച്ചിക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കി മുയലിറച്ചിയെ വീണ്ടും നമുക്ക് തീൻമേശയിലേക്കെത്തിക്കാം.*

  1. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റ്.
  2. അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ് (100 ഗ്രാം ഇറച്ചിയിൽ 21 ഗ്രാം).*
  3. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ് (100 ഗ്രാം ഇറച്ചിയിൽ ശരാശരി 6 ഗ്രാം).
  4. മറ്റിനം ഇറച്ചികളെ അപേക്ഷിച്ച് കാലറി മൂല്യം കുറവ്.*
  5. കൊളസ്*ട്രോൾ ഫ്രീ ഇറച്ചി. ഹൃദ്രോഗമുള്ളവർക്കും കഴിക്കാം.
  6. ഇറച്ചിയിലുള്ള സോഡിയത്തിന്റെ അളവ് കുറവ്.*
  7. കാത്സ്യം, ഫോസ്*ഫറസ്, പൊട്ടാസ്യം, സെലീനിയം, വിറ്റാമിൻ ബി3, ബി 12 എന്നിവയുടെ കേന്ദ്രം.
  8. ഇറച്ചിഎല്ല് അനുപാതം കൂടുതൽ. അതായത് ഇറച്ചി കൂടുതൽ.
  9. ഒമേഗ 3 ഫാറ്റി ആസിഡിന്റ അളവ് കോഴിയിറച്ചിയിലും പന്നിയിറച്ചിയിലുമുള്ളതിൽ കൂടുതൽ.
  10. വളർത്തുമൃഗങ്ങളിൽ ഏറ്റവും ഉൽപാദനശേഷിയുള്ള മൃഗമാണ് മുയൽ.

  മുയലിറച്ചിക്ക് കേരളത്തിൽ ഏറെ പ്രചാരമുണ്ടെങ്കിലും ലഭ്യക്കുറവ് വലിയ വെല്ലുവിളിയാണ്. എങ്കിലും പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. സമീപകാലത്ത് മുയലിറച്ചി മാത്രം വിൽക്കുന്ന ത*ട്ടുകടയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അവിടെയുള്ള ജനപങ്കാളിത്തം മുയലിറച്ചിയുടെ വലിയ മാർക്കറ്റാണ് തുറന്നുകാട്ടുന്നത്.


 2. #722
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  56,198

  Default


 3. #723
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  430 ഓളം 'വെറൈറ്റി', അന്യം നിന്ന് പോയതും, രാജകീയവും, വിദേശിയും: 'വാഴച്ചേട്ടന്റെ' മൂന്ന് ഏക്കറില്* കുലച്ച് 'രുചിമേളം'!


  തിരുവനന്തപുരം, മട്ടി, കൂടത്തി, കരിങ്കദളി, പെരുംപടലി, മൊട്ടപ്പൂവന്*, സൂര്യകദളി, ഇറച്ചിവാഴ.. ഇതൊക്കെ എന്താണെന്ന് അല്ലേ? പറഞ്ഞു വന്നത് നമ്മുടെ നാട്ടില്* അന്യം നിന്ന് പോയ വാഴ ഇനങ്ങളാണ്. നേന്ത്രപ്പഴം, ഞാലിപ്പൂവന്*, പാളയന്*കോടന്*, ഏത്തപ്പഴം, എന്നീ രുചികള്* മാത്രം കണ്ടും രുചിച്ചും ജീവിക്കുന്ന മലയാളിക്ക് 'പരിചിതമല്ലാത്ത പല രുചികളും' ഒരുക്കുകയാണ് ഈ 'വാഴച്ചേട്ടന്*'. ഒന്നും രണ്ടുമല്ല, 430 ഓളം ഇനങ്ങളാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ വിനോദ് സഹദേവന്* നായരുടെ മൂന്ന് ഏക്കറോളം വരുന്ന വാഴത്തോപ്പില്* കുലച്ച് നില്*ക്കുന്നത്.
  നമ്മുടെ നാട്ടില്* നിന്ന് തേടിപ്പിടിച്ചും, ഇന്ത്യയിലുടനീളം സഞ്ചരിച്ചും, വിദേശത്തു നിന്ന് എത്തിച്ചും ഒക്കെയാണ് 430 ഓളം വാഴ ഇനങ്ങള്* ഈ കൃഷിയിടത്തില്* നിറഞ്ഞത്. 2015 ല്* ലിംക ബുക്ക് ഓഫ് റെക്കോര്*ഡ്*സില്* ഇടംപിടിച്ച വിനോദ്, ബനാന നാഷണല്* റിസര്*ച്ച് സെന്ററായ ഐസിഎറിന്റെ മികച്ച കര്*ഷകനുള്ള അവാര്*ഡും നേടിയിട്ടുണ്ട്.
  അന്യം നിന്ന് പോയ തിരുവനന്തപുരം വാഴ
  വിദേശി ഇനങ്ങളായ ലേഡീസ് ഫിംഗര്* ബനാന, റെഡ് ബനാന, ബ്ലൂ ജാവ ഉള്*പ്പെടെ ഈ കൃഷിയിടത്തില്* ഉണ്ട്. വേണാട് രാജക്കന്മാരുടെ രാജകീയ പഴം ആയിരുന്ന മട്ടിപ്പഴവും ഇവിടെ ഉണ്ട്. നല്ല രുചിയേറിയ മട്ടിപ്പഴം സദ്യയ്ക്കും ഉപയോഗിച്ചു വരുന്നുണ്ട്. ദഹനം വേഗത്തിലാക്കാന്* മട്ടിപ്പഴം സഹായിക്കും. മട്ടിപ്പഴത്തിന്റെ ഇലയില്* ആയിരുന്നു രാജകുടുംബം സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നതെന്ന്, ഇത് നിത്യയൗവനം നിലനിര്*ത്താന്* സഹായിക്കുമെന്നും വിനോദ് പറയുന്നു. ഈ കൃഷിയിടത്തിലെ പല വാഴ ഇനങ്ങളും നമ്മുടെ നാട്ടില്* അന്യം നിന്ന് പോയവയാണ്. അസമില്* നിന്ന് കൊണ്ടുവന്ന 'ഗോട്ടിയയും' ഇവിടെ ഉണ്ട്.
  പച്ചിലവളം തന്നെയാണ് ഏറ്റവും നല്ലതെന്ന് വിനോദ് പറയുന്നു. ഇതിനൊപ്പം മറ്റ് രാസവളവും ഈടാറുണ്ട്. വിദേശിയും, പരിചിതമല്ലാത്തതുമായ വാഴപ്പഴങ്ങള്*ക്ക് ഡിമാന്*ഡ് കുറവാണ്. എന്നാല്* എക്*സിബിഷന്* സമയങ്ങളില്* നല്ല വിലയ്ക്ക് ഇവ വിറ്റു പോകാറുമുണ്ടെന്ന് ഇദേഹം പറയുന്നു. ഈ വാഴത്തോട്ടത്തില്* ഏറ്റവും അധികമുള്ള നേന്ത്രന്* ഉള്*പ്പെടെ ഹോള്*സെയില്* ആയാണ് നല്*കുന്നത്. അതില്* നിന്ന് നല്ല വരുമാനവും ഇദേഹത്തിന് കിട്ടുന്നുണ്ട്. കൂടുതല്* എക്*സിബിഷന്* സമയങ്ങളിലാണ് മറ്റ് വാഴപ്പഴങ്ങള്*ക്ക് നല്ല ഡിമാന്*ഡ് കിട്ടുന്നത്. അതും കൂടുതല്* കേരളത്തിനു പുറത്താണെന്ന് മാത്രം.
  വ്യത്യസ്ത ഇനങ്ങള്* തേടി ഇദേഹം വിവിധ ഹോര്*ട്ടികള്*ച്ചര്* ഡിപ്പാര്*ട്ട്*മെന്റുകളെയും ഗവേഷണ സ്ഥാപനങ്ങളെയും യൂണിവേഴ്*സിറ്റികളെയും സമീപിച്ചുവെങ്കിലും കൂടുതല്* ഇടങ്ങളില്* നിന്നും ഇത്തരത്തില്* 'വ്യത്യസ്ത ഇനങ്ങള്*' നല്*കാന്* തയാറായിട്ടില്ലെന്ന പരിഭവവും അദേഹം പങ്കുവെച്ചു. വ്യത്യസ്ത ഇനങ്ങള്* തേടി ഗുജറാത്ത്, കര്*ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്*നാട്, ബംഗാള്*, ഒഡീഷ, അസം ഉള്*പ്പെടെയുള്ള സംസ്ഥാനങ്ങളില്* ഇദേഹം യാത്ര ചെയ്തു. അതേസമയം ഓരോ പ്രദേശത്തേയും കാലാവസ്ഥ മാറ്റങ്ങള്* അനുസരിച്ച് രുചിയിലും വ്യത്യാസം സംഭവിക്കാമെന്നും ഇദേഹം പറയുന്നു. വാഴപ്പഴങ്ങളില്* ചിലത് പഴങ്ങളായും എന്നാല്* കൂടുതല്* ഇനങ്ങളും പച്ചക്കറി ആയിട്ടാണ് ഉപയോഗിക്കുന്നത്. ഇറച്ചി വിഭവങ്ങള്*ക്കൊപ്പവും കായ ചേര്*ക്കാറുണ്ട്. ഓരോ വാഴപ്പഴത്തിനും വ്യത്യസ്ത 'മെഡിസിനല്* വാല്യൂ' ഉണ്ട്.. അദേഹം പറഞ്ഞുവയ്ക്കുന്നു. വാഴക്കൃഷിക്കൊപ്പം ഇടവിളയായി തെങ്ങും ഇദേഹം നട്ടിട്ടുണ്ട്. കരിക്ക് ആയിട്ടാണ് ഫലം വില്*ക്കുന്നത്.
  വാഴക്കൃഷിക്ക് വലിയ പരിചരണം ആവശ്യമില്ലെന്നതും അദേഹം എടുത്തു പറഞ്ഞു. കൃഷിയിടത്ത് സഹായത്തിനായി എംടെക് കാരനായ മകന്* അഭിനീഷും ഒപ്പമുണ്ട്. ബിഎസ്സി ഫിസിക്*സ് പഠനത്തിനു ശേഷമാണ് അദേഹം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.നെല്ല് വിളഞ്ഞിരുന്ന പാടമാണ് വാഴ വൈവിധ്യം കൊണ്ട് ഇന്ന് നിറയുന്നത്.
  12-ാം വയസില്* തുടങ്ങിയ കൃഷി ജീവിതം 48 വര്*ഷങ്ങള്* പിന്നിട്ടപ്പോള്* ഒരു സങ്കടം മാത്രം ആ കര്*ഷകന്* പതിയെ പറഞ്ഞു.. 'എന്നെ വളര്*ത്തിയത് പുറം നാടാണ് മാഡം..'ആ സ്വരത്തില്* ഉണ്ടായിരുന്നു നാട്ടില്* നിന്ന് കിട്ടാത്ത താങ്ങും കരുതലും.. സ്വന്തം നാട്ടില്* നിന്ന് അംഗീകാരം നല്*കിയില്ലെങ്കിലും ഇതുപോലെ മണ്ണെന്ന സമ്പത്തിനെ കാത്ത് കൃഷി വിളയിക്കുന്നവരെ ഒന്ന് ചേര്*ത്തുപിടിക്കുകയെങ്കിലും ചെയ്യണം...!
  കോവിഡ് പ്രതിസന്ധിയില്* സ്വയംപര്യാപ്തത എന്ന് ആവര്*ത്തിച്ച്, ആവര്*ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം, ഇത്തരത്തില്* കൃഷി മാതൃകകളെ പ്രോത്സാഹിപ്പിക്കുകയും, വളര്*ത്തിക്കൊണ്ടുവരികയും, കൂടുതല്* ഇടങ്ങളിലേക്ക് ഇത്തരം കൃഷി രീതികള്* വ്യാപിപ്പിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചു കടന്നിരിക്കുന്നു. ഇനിയെങ്കിലും സര്*ക്കാര്* തലത്തില്* ഇടപെടലുകള്* ഉണ്ടായെ മതിയാകൂ. ജോലി നഷ്ടപ്പെട്ട് മടങ്ങി നാട്ടിലെത്തിയ ഒരുപാട് പ്രവാസികള്*ക്ക് ഇത്തരം കൃഷി മാതൃകകള്* പ്രചോദനമാകട്ടെ..


 4. #724
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  പശ്ചിമഘട്ടത്തില്* നിന്ന് പുതിയ മൂന്ന് ചെടികള്* കണ്ടെത്തി


  സമുദ്രനിരപ്പില്*നിന്ന് 700 മീറ്റര്* ഉയരെനിന്ന് കണ്ടെത്തിയ ഈ ചെടിയുടെ ഇലകളിലുള്ള വ്യത്യസ്തമായ ഞരമ്പുകളാണ് 'നെര്*വോസം' എന്ന പേര് നല്*കാന്* കാരണം.
  ത്തച്ചക്കയുടെയും കായാമ്പൂവിന്റെയും കുടുംബത്തില്*പ്പെട്ട രണ്ടുചെടികള്* ഉള്*പ്പെടെ മൂന്ന് ചെടികള്* ഗവേഷകര്* കണ്ടെത്തി.
  വലിയ മഞ്ഞനിറത്തിലുള്ള കായ്കളുണ്ടാകുന്ന യൂജിനിയ സ്ഫിയറോകാര്*പ (Euginea sphaerocarpa) മലബാര്* വന്യമൃഗസങ്കേതത്തില്*നിന്നും, ആത്തച്ചക്കയുടെ കുടുംബത്തില്*പ്പെട്ട ഗോണിയോതലാമസ് സെരിസിയസും (Goniothalamus seriseus), കായാമ്പൂവിന്റെ കുടുംബമായ മെമിസെയ്*ലോണ്* നെര്*വോസം (Memyceylon nervosum) എന്നിവ കന്യാകുമാരി വന്യമൃഗസങ്കേതത്തില്*നിന്നുമാണ് കണ്ടെത്തിയത്. കേന്ദ്ര ബൊട്ടാണിക്കല്* സര്*വേ ഓഫ് ഇന്ത്യയിലെ മലയാളി ഗവേഷകരായ ഡോ. കെ.എ. സുജനയും രാകേഷ് ജി. വാധ്യാരുമടങ്ങിയ സംഘമാണ് ഇവ കണ്ടെത്തിയത്.
  മിര്*ട്ടേസിയ (Myrtaceae) സസ്യകുടുംബത്തിലെ അംഗമാണ് 'യൂജിനിയ സ്ഫിയറോകാര്*പ'. അതില്* 26 ഇനങ്ങളാണ് ഇന്ത്യയില്* ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അവയില്* 19 എണ്ണം പശ്ചിമഘട്ടത്തില്*മാത്രം കാണുന്നവയാണ്. ഈ ചെടിയുടെ കായ്കള്* ഭക്ഷ്യയോഗ്യമാണ്. സമുദ്രനിരപ്പില്*നിന്ന് 800 മീറ്റര്* ഉയരമുള്ള പ്രദേശത്താണ് ചെടി കണ്ടത്. അതി സുഗന്ധമുള്ള പൂക്കളും നല്ലവലുപ്പമുള്ള കായ്കളും ഇതളുകളില്* നീളത്തിലുള്ള രോമങ്ങളുമുള്ള ചെടിയാണ് 'ഗോണിയോതലാമസ് സെരിസിയസ്'. അനോണേസിയ (Annonaceae) സസ്യകുടുംബത്തില്*പ്പെട്ട ഈ ചെടി സമുദ്രനിരപ്പില്*നിന്ന് 1400 മീറ്റര്* ഉയരത്തിലുള്ള പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.
  350ലധികം ഇനങ്ങള്* ഉള്ള മേലാസ്*റ്റൊമറ്റേസിയ (Melastomataceae) സസ്യകുടുംബത്തിലെ അംഗമാണ് മെമിസെയ്*ലോണ്* നെര്*വോസം. ഈ കുടുംബത്തില്* 54 ഇനങ്ങളാണ് ഇന്ത്യയില്* ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
  സമുദ്രനിരപ്പില്*നിന്ന് 700 മീറ്റര്* ഉയരെനിന്ന് കണ്ടെത്തിയ ഈ ചെടിയുടെ ഇലകളിലുള്ള വ്യത്യസ്തമായ ഞരമ്പുകളാണ് 'നെര്*വോസം' എന്ന പേര് നല്*കാന്* കാരണം. കണ്ടെത്തിയ ഈ ചെടികളെക്കുറിച്ച് കൂടുതല്* പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്ന് ഗവേഷകസംഘത്തെ നയിച്ച ഡോ. കെ.എ. സുജന പറഞ്ഞു.
  ഈ ചെടികള്* വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണെന്ന് രാകേഷ് ജി. വാധ്യാര്* പറഞ്ഞു.


 5. #725
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  56,198

  Default

  Quote Originally Posted by BangaloreaN View Post
  മുയലിറച്ചി കഴിക്കാനുണ്ട് പത്ത് കാരണങ്ങൾ  • ഏറ്റവും മികച്ച വൈറ്റ് മീറ്റ്
  • ഹൃദ്രോഗമുള്ളവർക്കും കഴിക്കാം

  കുറേ കാലം പിന്നിലേക്ക് സഞ്ചരിച്ചാൽ... അതായത് 1940–50 കാലയളവിൽ മുയലിറച്ചിയായിരുന്നു ഭക്ഷണത്തിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. അതായത് ഇന്ന് ബ്രോയിലർ കോഴി പിടിച്ചടക്കിയ സ്ഥാനം അന്ന് മുയലുകൾക്കായിരുന്നുവെന്ന് സാരം. പിന്നീട് കാലം മാറിയപ്പോൾ തീൻമേശയിലെ വിശിഷ്*ട വിഭവം എന്ന പേരിൽ മുയലിറച്ചി വല്ലപ്പോഴുമായി. എന്നാൽ, മറ്റ് മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇറച്ചികളിൽനിന്നു വ്യത്യസ്തമായി മുയലിറച്ചിക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കി മുയലിറച്ചിയെ വീണ്ടും നമുക്ക് തീൻമേശയിലേക്കെത്തിക്കാം.*

  1. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റ്.
  2. അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ് (100 ഗ്രാം ഇറച്ചിയിൽ 21 ഗ്രാം).*
  3. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ് (100 ഗ്രാം ഇറച്ചിയിൽ ശരാശരി 6 ഗ്രാം).
  4. മറ്റിനം ഇറച്ചികളെ അപേക്ഷിച്ച് കാലറി മൂല്യം കുറവ്.*
  5. കൊളസ്*ട്രോൾ ഫ്രീ ഇറച്ചി. ഹൃദ്രോഗമുള്ളവർക്കും കഴിക്കാം.
  6. ഇറച്ചിയിലുള്ള സോഡിയത്തിന്റെ അളവ് കുറവ്.*
  7. കാത്സ്യം, ഫോസ്*ഫറസ്, പൊട്ടാസ്യം, സെലീനിയം, വിറ്റാമിൻ ബി3, ബി 12 എന്നിവയുടെ കേന്ദ്രം.
  8. ഇറച്ചി–എല്ല് അനുപാതം കൂടുതൽ. അതായത് ഇറച്ചി കൂടുതൽ.
  9. ഒമേഗ 3 ഫാറ്റി ആസിഡിന്റ അളവ് കോഴിയിറച്ചിയിലും പന്നിയിറച്ചിയിലുമുള്ളതിൽ കൂടുതൽ.
  10. വളർത്തുമൃഗങ്ങളിൽ ഏറ്റവും ഉൽപാദനശേഷിയുള്ള മൃഗമാണ് മുയൽ.

  മുയലിറച്ചിക്ക് കേരളത്തിൽ ഏറെ പ്രചാരമുണ്ടെങ്കിലും ലഭ്യക്കുറവ് വലിയ വെല്ലുവിളിയാണ്. എങ്കിലും പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. സമീപകാലത്ത് മുയലിറച്ചി മാത്രം വിൽക്കുന്ന ത*ട്ടുകടയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അവിടെയുള്ള ജനപങ്കാളിത്തം മുയലിറച്ചിയുടെ വലിയ മാർക്കറ്റാണ് തുറന്നുകാട്ടുന്നത്.

  മുയൽ വളർത്തൽ നല്ലൊരു ബിസിനസ് ആണ് . ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ മുയലിനെ വളർത്തിയിട്ടുണ്ട് .കൂട്ടുകാരന്റെ കയ്യിൽ നിന്നും നാല് മുയലിനെ വാങ്ങി തുടങ്ങിയതാണ് . ഇഷ്ടംപോലെ
  കുഞ്ഞുങ്ങൾ ഉണ്ടാകും ഓരോ പ്രസവത്തിലും . ആറും അതിനു മുകളിലും ഒക്കെ ഉണ്ടാകും . മുയലിനെ വിറ്റു
  അത്യാവശ്യ വട്ട ചിലവിനൊക്കെ അന്ന് കാശ് ഉണ്ടാക്കിയിട്ടുണ്ട് . ഇതിന്റെ ഇറച്ചി കഴിച്ചിട്ടില്ല . കഴിക്കാൻ തോന്നില്ല .

 6. #726
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  Quote Originally Posted by kandahassan View Post
  മുയൽ വളർത്തൽ നല്ലൊരു ബിസിനസ് ആണ് . ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ മുയലിനെ വളർത്തിയിട്ടുണ്ട് .കൂട്ടുകാരന്റെ കയ്യിൽ നിന്നും നാല് മുയലിനെ വാങ്ങി തുടങ്ങിയതാണ് . ഇഷ്ടംപോലെ
  കുഞ്ഞുങ്ങൾ ഉണ്ടാകും ഓരോ പ്രസവത്തിലും . ആറും അതിനു മുകളിലും ഒക്കെ ഉണ്ടാകും . മുയലിനെ വിറ്റു
  അത്യാവശ്യ വട്ട ചിലവിനൊക്കെ അന്ന് കാശ് ഉണ്ടാക്കിയിട്ടുണ്ട് . ഇതിന്റെ ഇറച്ചി കഴിച്ചിട്ടില്ല . കഴിക്കാൻ തോന്നില്ല .
  nalla soft aanu meat, 4-5 times kazhichittundu, all from restaurants.
  Ivide okke oru full muyal aaye medikkan kitto (1.5kg-2kg average), athu kondu medichu cook cheythittilla.

 7. #727
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  56,198

  Default

  Quote Originally Posted by BangaloreaN View Post
  nalla soft aanu meat, 4-5 times kazhichittundu, all from restaurants.
  Ivide okke oru full muyal aaye medikkan kitto (1.5kg-2kg average), athu kondu medichu cook cheythittilla.
  njan wayanad 2 pravashyam friendsinte koode tour poyappolum friends kazhichathu muyal biriyani aanu but entho enikku kazhikkan thonunilla.

  taste engane aanu ?

  muyal inte irachi cut cheyyumpol proper aayi fat remove cheythillel curyil taste kurayum ennu kettitund.

 8. #728
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  Quote Originally Posted by kandahassan View Post
  njan wayanad 2 pravashyam friendsinte koode tour poyappolum friends kazhichathu muyal biriyani aanu but entho enikku kazhikkan thonunilla.

  taste engane aanu ?

  muyal inte irachi cut cheyyumpol proper aayi fat remove cheythillel curyil taste kurayum ennu kettitund.
  Irachi soft aanu.
  Taste chodichal parayan prayasamanu; hotels-il ninnum kazhikkumpol sakala masalakalum sauce-kalum ittu vekkunnathu kondu taste thirichariyan kurachu padanu - still taste is near to chicken and pork (which you maynot be knowing again); not like mutton or beef.
  Correct taste ariyanam enkil namml medichu adhikam masala illathe grill cheythu kazhichu nokkanam.

 9. #729
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  കോഴിമുട്ടയ്ക്ക് പച്ചക്കരു!!! പിന്നിലെ രഹസ്യം കണ്ടെത്തി ഗവേഷകർ


  പച്ചമുട്ടയിലെ രഹസ്യം കണ്ടെത്തി വെറ്റിറിനറി സർവകലാശാല. മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദിന്റെ ഉടമസ്ഥതയിലുള്ള കോഴികൾ പച്ചക്കരു ഉള്ള മുട്ടയിടുന്നുവെന്ന വാർത്ത വൈറലായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച് ഗവേഷകർ തലപുകയ്ക്കാനും തുടങ്ങി. എന്നാൽ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വെറ്റിറിനറി സർവകലാശാലയിലെ വിദഗ്ധര്*.
  സമൂഹ മധ്യമങ്ങളിലൂടെയാണ് കടുംപച്ച ഉണ്ണിയുള്ള മുട്ടയുടെ വാർത്ത ലോകമറിഞ്ഞത്. അത്തരത്തിലുള്ള മുട്ട കഴിക്കുന്നതിൽ ആശങ്ക ആളുകൾ പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഉടമ ശിഹാബുദീൻ വിവിധയിനം ഫാൻസി കോഴികളുമായി നാടൻ കോഴികളെ ക്രോസ് ചെയ്യിച്ചതിനാലാണോ ഇങ്ങനെ നടന്നതെന്ന സംശയം ഉന്നയിച്ചും രംഗത്തെത്തി.
  ആശങ്കകൾ ഏറിയപ്പോൾ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ നിർദേശം അനുസരിച്ച് സർവകലാശാല പൗൾട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം, ഡോ. ഹരികൃഷ്ണൻ, മലപ്പുറത്തെ മൃഗസംരക്ഷണ വകുപ്പിലെ പ്രൊജക്ട് ഡയറക്ടറായ ഡോ. സുരേഷ് തുടങ്ങിയവർ ഒതുക്കുങ്ങലിലെ ശിഹാബുദീന്റെ വീടും തൊട്ടടുത്ത ഫാമും സന്ദർശിച്ചു.
  സർവകലാശാല വിഷയത്തിൽ പഠനമാരംഭിച്ചു. കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിലെ വ്യത്യാസമാണ് മുട്ടയുടെ കരുവിന് മാറ്റം വരുത്തുന്നതെന്നായിരുന്നു സർവകലാശാലയിലെ വിദഗ്ധർ കരുതിയിരുന്നത്. എന്നാൽ കോഴികൾക്ക് സാധാരണ തീറ്റ തന്നെയാണ് നൽകുന്നതെന്നായിരുന്നു ശിഹാബുദീൻ പറഞ്ഞിരുന്നത്. സർവകലാശാല അധികൃതരുടെ വാദം അദ്ദേഹം തള്ളിയിരുന്നു.
  ആറ് പിടക്കോഴികൾ, രണ്ട് പൂവൻ കോഴികൾ, കുറച്ച് കോഴിക്കുഞ്ഞുങ്ങൾ എന്നിവയായിരുന്നു ശിഹാബുദീന്റെ പക്കലുണ്ടായിരുന്നത്. അതിൽ ആറ് പിടക്കോഴികളും പച്ച മുട്ട തന്നെയായിരുന്നു നൽകി കൊണ്ടിരുന്നതും. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി പകുതി കോഴികൾക്ക് സർവകലാശാലയിൽ നിർമിച്ച തീറ്റ നൽകി തുടങ്ങി. മറ്റേ പകുതിക്ക് സാധാരണ തീറ്റയും.
  ഒരാഴ്ചയ്ക്ക് ശേഷം കോഴികളുടെ രക്തവും മറ്റും പഠനവിധേയമാക്കാൻ മുട്ടയിടുന്ന രണ്ട് പിടക്കോഴികളെയും ഒരു പൂവൻ കോഴിയെയും സർവകലാശാല പൗൾട്രി സയൻസ് ഉന്നത പഠന വിഭാഗം കൊണ്ടുവന്നു. അവിടെ ഉത്പാദിപ്പിച്ചിരുന്ന തീറ്റ തന്നെ ഈ കോഴികൾക്ക് നൽകി. ഡോ. പി. അനിതയുടെ നേതൃത്വത്തിലായിരുന്നു പഠനം. കൂടാതെ സർവകലാശാലയിൽ മുട്ടയുടെ ഉണ്ണിയിൽ അടങ്ങിയ വിവിധ ഘടകങ്ങളും പരീക്ഷണ വിധേയമാക്കി.
  എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ശിഹാബുദീന്റെ വീട്ടിലുണ്ടായിരുന്ന കോഴികൾ ഏതാണ്ട് മഞ്ഞക്കരു ഉള്ള മുട്ട ഉത്പാദിപ്പിച്ചു തുടങ്ങി. കൂടാതെ സർവകലാശാലയിലുണ്ടായിരുന്ന കോഴികളുടെ മുട്ട പരിശോധിച്ചപ്പോഴും കരുവിന്റെ നിറം മഞ്ഞയായിരുന്നു. അതിനാൽ തീറ്റയിലൂടെയാണ് മുട്ടയുടെ കരുവിന്റെ നിറം മാറിയതെന്ന് ഉറപ്പായി. ജനിതക വ്യതിയാനം മൂലമാണ് കോഴികൾ പച്ച ഉണ്ണിയുള്ള മുട്ടയിട്ടതെന്ന ഉടമയുടെ ആശങ്കയും മാറി. ഇനി കണ്ടെത്താനുള്ളത് ഭക്ഷണത്തിലടങ്ങിയ എന്ത് വസ്തുവിന്റെ സാന്നിധ്യം മൂലമാണ് മുട്ടക്കരുവിന്റെ നിറം പച്ചയായത് എന്നതാണ്. 1930 മുതൽ തന്നെ കൊഴുപ്പിൽ അലിയുന്ന നിറങ്ങൾ കാരണം മുട്ടക്കരുവിന്റെ നിറത്തിൽ മാറ്റമുണ്ടാകാം എന്ന തരത്തിൽ ശാസ്ത്ര ലേഖനങ്ങൾ പുറത്തുവന്നിരുന്നു.


 10. #730
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  Adidas introduces PRIMEBLUE and PRIMEGREEN, two new sustainable technologies that contain 100% recycled polyester


  adidas introduces PRIMEBLUE and PRIMEGREEN, two new sustainable technologies that contain 100% recycled polyester

  For every person on the planet, there is one ton of plastic, and nearly 80 percent of this ton has become waste wreaking havoc in oceans around the world. As a big company, adidas has been a big contributor to the problem, which is why its actions need to be equally as big. The brand has made a commitment to end plastic waste through innovation and partnerships.
  PRIMEBLUE, a performance fabric that contains Parley Ocean Plastic, is now included in some of adidas most iconic and visible performance products, like Ultraboost 20, and in the uniforms of some of the biggest leagues and teams in the world. PRIMEGREEN, a performance fabric which contains no virgin plastic, will be available later this year, and will also be featured in key competitive products. Both performance fabrics will play a significant role in adidas reaching more than 50% total volume of recycled polyester at the end of 2020, and its commitment to END PLASTIC WASTE.
  adidas commitment comes to life through a Three Loop Strategy, which focuses the brands efforts on creating three categories of sustainable products. The first is the Recycled Loop Made from Recycled Materials, supported by the introduction of PRIMEBLUE and PRIMEGREEN performance fabrics. The second is the Circular Loop Made to be Remade, products whose life cycles continue after each use, like the Futurecraft Loop running shoe. And the third is the Bionic Loop Made with Nature, adidas vision to create a future where every product can have multiple lives, and then return to nature.
  As the original sports brand, adidas continues to create only the best products for its athletes, and these sustainable products are no exception. All of these more sustainable products will meet or exceed all of adidas elite performance standards.
  The brand is committed to doing even more to end plastic waste in the next decade. Take a look at their planned timeline here:
  adidas End Plastic Waste Gameplan
  We believe that, through sports, we have the power to change lives, and we are dedicated to creating that change. Since 1998, weve been developing and introducing innovations to end plastic waste. Our commitment to eliminate the use of virgin polyester in our products by 2024 helps us get one step closer to being a more circular company, James Carnes, Vice President for Brand Strategy said.
  adidas products and processes will be a part of a new circular business model that includes extending the life of a product through rental, repair or re-commerce, being remade into new products, and then ultimately returning to nature. The materials can be recycled multiple times, developed from natural resources, or made from cells and proteins in a lab.


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •