Page 74 of 131 FirstFirst ... 2464727374757684124 ... LastLast
Results 731 to 740 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #731
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ഉത്തരേന്ത്യന്* കൃഷിയിടങ്ങള്* കീഴടക്കി വെട്ടുക്കിളികള്* ; ചിത്രങ്ങള്*


    ഉത്തരേന്ത്യന്* സംസ്ഥാനങ്ങൾ രൂക്ഷമായ വെട്ടുക്കിളി ആക്രമണഭീതിയിലാണ്. പാക്കിസ്ഥാനില്* നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്* വ്യാപക വിളനാശത്തിന് കാരണമാവുന്നത്. രാജസ്ഥാനില്* വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷം വെട്ടുകിളിക്കൂട്ടം മധ്യപ്രദേശിലും ഉത്തർപ്രദേശിലേക്കും കടന്നു. മധ്യപ്രദേശില്* 27 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. വെട്ടുകിളികളെ നിയന്ത്രച്ചില്ലെങ്കില്* മധ്യപ്രദേശില്* മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്. ചിത്രങ്ങള്* : ഗെറ്റി.



    നീമച് ജില്ലയിലൂടെ മധ്യപ്രദേശില്* പ്രവേശിച്ച വെട്ടുകിളികൾ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്*റെ മണ്ഡനമായ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി.
    നീമച് ജില്ലയിലൂടെ മധ്യപ്രദേശില്* പ്രവേശിച്ച വെട്ടുകിളികൾ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്*റെ മണ്ഡനമായ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി.




    നിലവില്* സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികൾക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്.


    നിലവില്* സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികൾക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്.







    കോട്ടണ്*, മുളക് കൃഷികൾക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്* സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്." style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
    കോട്ടണ്*, മുളക് കൃഷികൾക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്* സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.




    കോട്ടണ്* ഉൾപ്പെടെയുള്ള വിളകൾക്ക് നേരെ ആക്രമണമുണ്ടായാല്* നഷ്ടം ഇതിലും കൂടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നല്*കുന്നു.


    കോട്ടണ്* ഉൾപ്പെടെയുള്ള വിളകൾക്ക് നേരെ ആക്രമണമുണ്ടായാല്* നഷ്ടം ഇതിലും കൂടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നല്*കുന്നു.







    വെട്ടുകിളികൾ വൈകിട്ട് ഏഴ് മണി മുതല്* ഒമ്പത് മണിവരെയുള്ള സമയത്ത് വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് വിദഗ്ദർ നല്*കുന്ന ഉപദേശം."


    വെട്ടുകിളികൾ വൈകിട്ട് ഏഴ് മണി മുതല്* ഒമ്പത് മണിവരെയുള്ള സമയത്ത് വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് വിദഗ്ദർ നല്*കുന്ന ഉപദേശം.




    ഉത്തർപ്രദേശിലെ ജാന്*സി അടക്കമുള്ള മേഖലകളിലും വെട്ടുകിളികൾ വിളനാശം സൃഷ്ടിച്ചു.


    ഉത്തർപ്രദേശിലെ ജാന്*സി അടക്കമുള്ള മേഖലകളിലും വെട്ടുകിളികൾ വിളനാശം സൃഷ്ടിച്ചു.







    കീടനാശിനി തളിച്ച് ഇവയെ നേരിടാന്* ശ്രമിച്ചു വരികയാണെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ കമല്* കത്യാർ പറഞ്ഞു."


    കീടനാശിനി തളിച്ച് ഇവയെ നേരിടാന്* ശ്രമിച്ചു വരികയാണെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ കമല്* കത്യാർ പറഞ്ഞു.




    ഈ വർഷം ഇന്ത്യയില്* വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്*കിയിരുന്നു."


    ഈ വർഷം ഇന്ത്യയില്* വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്*കിയിരുന്നു.







    കഴിഞ്ഞവര്*ഷം അവസാനം ആഫ്രിക്കന്* രാജ്യങ്ങളില്* രൂക്ഷമായ വെട്ടുക്കിളി ശല്യം ഉണ്ടായിരുന്നു.


    കഴിഞ്ഞവര്*ഷം അവസാനം ആഫ്രിക്കന്* രാജ്യങ്ങളില്* രൂക്ഷമായ വെട്ടുക്കിളി ശല്യം ഉണ്ടായിരുന്നു.




    ആഫ്രിക്കയില്* നിന്നും ഇവ ഗള്*ഫ് നാടുകളിലേക്ക് കടക്കുകയും അവിടെ നിന്ന് അഫ്ഗാന്*, പാകിസ്ഥാന്* എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്കും കടക്കുകയായിരുന്നു.


    ആഫ്രിക്കയില്* നിന്നും ഇവ ഗള്*ഫ് നാടുകളിലേക്ക് കടക്കുകയും അവിടെ നിന്ന് അഫ്ഗാന്*, പാകിസ്ഥാന്* എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്കും കടക്കുകയായിരുന്നു.







    ആഫ്രിക്കയില്* വെട്ടുക്കിളി ശല്യം രൂക്ഷമായപ്പോള്* തന്നെ ഇവയുടെ സഞ്ചാരപഥത്തില്* ഇന്ത്യയും ഉണ്ടാകാമെന്ന മുന്നറിയിപ്പുകള്* ഉണ്ടായിരുന്നു.


    ആഫ്രിക്കയില്* വെട്ടുക്കിളി ശല്യം രൂക്ഷമായപ്പോള്* തന്നെ ഇവയുടെ സഞ്ചാരപഥത്തില്* ഇന്ത്യയും ഉണ്ടാകാമെന്ന മുന്നറിയിപ്പുകള്* ഉണ്ടായിരുന്നു.

















  2. #732
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആപ്പിളിനുണ്ടൊരു അപരൻ, വെൽവെറ്റ് പോലൊരു വെൽവെറ്റ് ആപ്പിൾ



    • ഇന്ത്യയിൽ രണ്ടു തരം വെൽവെറ്റ് ആപ്പിൾ ഉണ്ട്

    കണ്ടാൽ ആപ്പിളിനോടു സാമ്യം; എന്നാൽ സാക്ഷാൽ ആപ്പിളുമായി പുലബന്ധമില്ല! ഇതാണ് ഉഷ്ണമേഖ ലാഫലസസ്യമായ വെൽവെറ്റ് ആപ്പിളിന്റെ സവിശേഷത. വെൽവെറ്റ് അഥവാ വില്ലീസുപട്ടു പോലെയുള്ള പുറംതൊലിയാണ് വെൽവെറ്റ് ആപ്പിൾ എന്ന പേരു കിട്ടാൻ കാരണം. കുറഞ്ഞത് 10 മീറ്റർ ഉയരത്തിൽ വളരും ഈ ഫിലിപ്പീൻസ് സ്വദേശി.
    ഫിലിപ്പീനികൾ ഇതിനെ മബോളോ എന്നാണു വിളിക്കാറ്. പുറത്തു പൊടി പറ്റിയതുപോലാണ് ഇതിന്റെ പുറംതോൽ. മബോളോ എന്ന വാക്കിനർഥവും ഇതുതന്നെ. ശ്രീലങ്ക, തായ്*വാൻ, മലേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, സുമാത്ര, ജാവ എന്നിവിടങ്ങളിലെല്ലാം വെൽവെറ്റ് ആപ്പിൾ വളരുന്നു. ഇന്ത്യയിലാകട്ടെ അസം, ബിഹാർ, കൊൽക്കത്ത, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടെയുമുണ്ട്. കേരളത്തിലും വെൽവെറ്റ് ആപ്പിളിനു പ്രചാരമുണ്ട്. വളരുകയും ചെയ്യും. ഇതിന്റെ തൈകളും വാങ്ങാൻ കിട്ടും. മാർച്ച്- ഏപ്രിൽ ആണിവിടെ പൂക്കാലം; ജൂൺ മുതൽ സെപ്റ്റംബര്*വരെയാണ് വിളവെടുപ്പുകാലം.
    ഇന്ത്യയിൽ രണ്ടു തരം വെൽവെറ്റ് ആപ്പിൾ ഉണ്ട്. ഇളം ചുവപ്പും കടും ചുവപ്പും. രണ്ടും ഭക്ഷ്യയോഗ്യമെങ്കിലും ഇളം ചുവപ്പു പഴത്തിനാണ് മധുരം കൂടുതൽ. പഴത്തിനു പാൽക്കട്ടിയുടെ ഗന്ധമാണ്. മുറിച്ച പഴക്കാമ്പ് നാവിൽ വച്ചാൽ അലിഞ്ഞുപോകും. അധികം ചാറില്ലാത്ത പഴം. മധുരമുണ്ട്. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്രരുചിയാണ്. ഉഷ്*ണമേഖലാപ്രദേശങ്ങൾക്കിണങ്ങിയ ഈ ഫലസസ്യം കേരളത്തിലെ കാലാവസ്ഥയ്ക്കുമിണങ്ങും. ഗൃഹോദ്യാനങ്ങളിൽ അലങ്കാരവൃക്ഷമായും വളർത്താം.
    വിത്തു പാകി വളർത്തുന്ന തൈകൾ കായ്ക്കാൻ ആറേഴു വര്*ഷം വേണം. എന്നാൽ ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകൾ കായ് പിടിക്കാൻ 3 -4 വര്*ഷം മതി. ജീവകങ്ങൾ, ധാതുലവണങ്ങൾ, ഭക്ഷ്യ യോഗ്യമായ നാര്, മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പുസത്ത്, വിറ്റാമിന്* എ,സി,ബി എന്നിവയാൽ സമ്പന്നമാണ് പഴം. പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കും. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വർധനയ്ക്ക് സഹായകമാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും ദഹ നം സുഖകരമാക്കാനും ത്വഗ്രോഗ ചികിത്സയ്ക്കും വെൽവെറ്റ് ആപ്പിൾ ഉപകരിക്കും.
    കാര്യമായ രോഗ, കീടബാധയില്ല. ജൈവവളങ്ങളോടൊപ്പം വളർച്ച ത്വരിതപ്പെടുത്താൻ 18 -18-18 ,19-19-19എന്നിവയിലൊരു രാസവളമിശ്രിതം തടത്തിൽ വിതറി ചേർത്ത് ചുവട്ടിൽ പുതയിടാം. വളർച്ച നോക്കി ആവശ്യമെങ്കിൽ കൊമ്പുകോതുക. പഴം പരമാവധി അഞ്ചു ദിവസം കേടാകാതെ സൂക്ഷിക്കാം. ഐസ്ക്രീം, സർബത്ത് എന്നിവയിൽ ചേരുവയാണ്. അകക്കാമ്പ് ഉണക്കിയത് ഫ്രൂട്ട് സാലഡിലും ചേർക്കാം.

  3. #733
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    5 സെന്റിൽ 120 ഇനങ്ങളിൽപെട്ട അഞ്ഞൂറിലേറെ ചെടികൾ; കനകക്കുന്നിന് കുടയായി മിയാവാക്കി



    തിരുവനന്തപുരം നഗരത്തിന്റെ ശ്വാസനാളമാണ് കനകക്കുന്നിലെ മിയാവാക്കി വനം. 5 സെന്റിൽ 120 ഇനങ്ങളിൽപെട്ട അഞ്ഞൂറിലേറെ ചെടികൾ. സംസ്ഥാനത്തു പൊതുസ്ഥലത്തു വച്ചുപിടിപ്പിച്ച ആദ്യ മിയാവാക്കി വനം. പ്രഫ. വി.കെ.ദാമോദരൻ ചെയർമാനായ നേച്ചേഴ്*സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനാണ് ടൂറിസം വകുപ്പിനുവേണ്ടി 2019 ജനുവരിയിൽ വനം വച്ചുപിടിപ്പിച്ചത്. ഇൻവിസ് മൾട്ടി മീഡിയ, കൾച്ചർ ഷോപ്പി തുടങ്ങിയ സ്ഥാപനങ്ങൾ സഹായിച്ചു.
    ആദ്യം ഒന്നര മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് ജൈവമാലിന്യം നിറച്ചു. ഇതിനു മുകളിൽ രണ്ടടിയോളം കനത്തിൽ ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും അടങ്ങിയ മിശ്രിതമിട്ടു. ഈർപ്പം നഷ്ടമാകാതിരിക്കാൻ വൈക്കോൽപുതപ്പുമൊരുക്കി. ചുറ്റും ചെറുമതിൽ കെട്ടി അതിനു മുകളിൽ കമ്പിവല പടർത്തി മിയാവാക്കിക്കു സുരക്ഷയൊരുക്കി. വളമോ കീടനാശിനികളോ ഉപയോഗിച്ചില്ല.

    ഒരു പ്രദേശത്തു സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടുവളർത്തണം എന്നതാണ് മിയാവാക്കി രീതിയുടെ അടിസ്ഥാന തത്വങ്ങളിലൊന്ന്. എന്നാൽ, ഇവിടെ 10% അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്കു ഭക്ഷണത്തിനും മറ്റുമായാണിത്. താന്നി, ആര്യവേപ്പ്, രാമച്ചം, നൊച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, അരയാൽ, പേരാൽ, ചമത, അശോകം തുടങ്ങിയവയാണു നട്ടുവളർത്തിയത്. ചതുരശ്ര മീറ്ററി*ൽ 3 മുതൽ 5 വരെ തൈകൾ.

    കഴിഞ്ഞ 17 മാസം കൊണ്ട് 32 അടിയോളം (9 മീറ്ററിലേറെ) വളർന്നു. ഇതു ലോക റെക്കോർഡാണെന്നു ടൂറിസ വകുപ്പു പറയുന്നു. ജപ്പാനിൽ പ്രതിവർഷം പരമാവധി 2 മീറ്റർ വളർച്ച രേഖപ്പെടുത്തുമ്പോഴാണ് കനകക്കുന്നിൽ 17 മാസം കൊണ്ട് 9 മീറ്ററിലധികം വളർച്ച.
    പ്രഫ. അകിറ മിയാവാക്കിയുടെ ശിഷ്യരായ ഡോ.ഫ്യൂജിവാര കസ്യുവും ഡോ.യൂജിൻ ബോക്*സും ഇക്കഴിഞ്ഞ ജനുവരിയിൽ കേരളത്തിലെ മിയാവാക്കി വനങ്ങൾ സന്ദർശിച്ചിരുന്നു. ഇവിടത്തെ അഭൂതപൂർവമായ വളർച്ചയ്ക്കു കാരണം ഒരുപക്ഷേ, 6 മാസം നീണ്ടുനിൽക്കുന്ന മഴക്കാലമാവാം എന്നവർ പറഞ്ഞു. ചെടികളുടെ വളർച്ചയ്ക്കു വിഘാതമാവുന്ന കഠിനമായ മഞ്ഞുകാലം കേരളത്തിലില്ല എന്നതും വളർച്ചയെ സഹായിച്ചു.

    നഗരങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന സൈരന്ധ്രി നത്ത് ഇരിപ്പുറപ്പിച്ചതോടെ കനകക്കുന്നിലെ വനം പരിസ്ഥിതിപ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നു. സംസ്ഥാനത്ത് ഇത്തരം വനങ്ങൾ വ്യാപകമാക്കാൻ വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചതായും ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണെന്നും ടൂറിസം ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു.

    എന്താണ് മിയാവാക്കി?

    ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം ഇതാണു മിയാവാക്കിയുടെ മാസ്മരികത.


  4. #734
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കമ്പിളി നാരങ്ങയ്ക്ക് ഗുണങ്ങള്* ഏറെ; ഇടവിളക്കൃഷിയിലൂടെയും വരുമാനം നേടാം








    HIGHLIGHTS
    മുന്തിരിപ്പഴത്തിന്റെ രുചിയോടുള്ള സാമ്യവും കയ്പ് രസം കുറവും മറ്റുള്ള നാരങ്ങുടെ ഇനങ്ങളേക്കാള്* കൂടുതല്* അല്ലികളും ഉള്ളതാണ് മാതളം.



    മുന്തിരിപ്പഴത്തിന്റെ കുടുംബവുമായി വളരെ സാമ്യമുള്ള പഴമാണ് കമ്പിളി നാരങ്ങ. സിട്രസ് മാക്*സിമ അല്ലെങ്കില്* സിട്രസ് ഗ്രാന്*ഡിസ് എന്ന ശാസ്ത്രനാമത്തില്* അറിയപ്പെടുന്ന ഈ പഴം സൗത്ത് ഈസ്റ്റ് ഏഷ്യക്കാരനാണ്. നാരങ്ങയുടെ വര്*ഗത്തില്*പ്പെട്ട ഏറ്റവും വലുപ്പമുള്ള പഴമാണിതെന്നും പറയാം. മധുരപലഹാരങ്ങള്* ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കാം. 10 കി.ഗ്രാം വരെ ഭാരമുള്ളതാണ് ഈ പഴം.
    മുന്തിരിപ്പഴത്തിന്റെ രുചിയോടുള്ള സാമ്യവും കയ്പ് രസം കുറവും മറ്റുള്ള നാരങ്ങുടെ ഇനങ്ങളേക്കാള്* കൂടുതല്* അല്ലികളും ഉള്ളതാണ് മാതളം.


    മൂത്രാശയ സംബന്ധമായ രോഗങ്ങള്* അകറ്റാനും സാധാരണയുണ്ടാകുന്ന ജലദോഷവും പനിയും പ്രതിരോധിക്കാനും കമ്പിളി നാരങ്ങയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഡെങ്കിപ്പനിയെ അകറ്റാനുള്ള ഔഷധമായി പലരും കമ്പിളിനാരകം ഉപയോഗിച്ചിട്ടുണ്ട്. ആരോഗ്യമുള്ള പല്ലുകള്* ഉണ്ടാകാനും വിളര്*ച്ച തടയാനും മലബന്ധം ഒഴിവാക്കാനും ഭാരം കുറയ്ക്കാനുമെല്ലാം ബബ്ലൂസ് നാരങ്ങ എന്ന് വിളിക്കുന്ന ഈ പഴത്തിന് കഴിയുമത്രേ. വെള്ളയും ചുവപ്പും നിറങ്ങളില്* പഴങ്ങള്* കാണപ്പെടുന്നു.
    കൃഷിരീതി
    മണ്ണിന്റെ പി.എച്ച് മൂല്യം 5.5 നും 6.5 നും ഇടയിലാകുന്നതാണ് കമ്പിളിനാരകം വളരാന്* ഏറ്റവും അനുയോജ്യം. 25 ഡിഗ്രി സെല്*ഷ്യസിനും 32 ഡിഗ്രി സെല്*ഷ്യസിനും ഇടയിലുള്ള താപനിലയാണ് അഭികാമ്യം. വര്*ഷത്തില്* 150 സെ.മീ മുതല്* 180 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ആവശ്യം.
    വിത്ത് ഉപയോഗിച്ചും ലെയറിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ് എന്നിവ വഴിയും കമ്പിളി നാരകം കൃഷി ചെയ്യാം. ഒരു ഹെക്ടര്* സ്ഥലത്ത് 125 മുതല്* 210 വരെ തൈകള്* നടാവുന്നതാണ്.
    ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്*ക്കാം. വേനല്*ക്കാലത്ത് നന്നായി നനയ്ക്കുകയും പുതയിടുകയും വേണം. ആറ് വര്*ഷത്തോളം കായകളുണ്ടാകും. പിന്നീട് മരങ്ങള്* നശിച്ചുപോകുന്നതായാണ് കാണുന്നത്.
    പൂര്*ണവളര്*ച്ചയെത്തി മരമായ കമ്പിളി നാരകത്തിന് വേനല്*ക്കാലത്ത് 100 മുതല്* 200 ലിറ്റര്* വരെ വെള്ളം ആവശ്യമാണ്. തുള്ളിനനയാണ് കൃഷിക്ക് അനുയോജ്യം.


    ഇടവിളക്കൃഷി ചെയ്താല്* കൂടുതല്* വരുമാനം നേടാന്* കഴിയും. വാഴ, കവുങ്ങ്, പച്ചക്കറികള്* എന്നിവയെല്ലാം ഇടവിളയായി കൃഷി ചെയ്യാം.
    അഞ്ചോ ആറോ മാസങ്ങള്*ക്ക് ശേഷം പ്രൂണിങ്ങ് നടത്തണം. മൂന്നോ നാലോ ശാഖകള്* വിവിധ വശങ്ങളിലേക്ക് നിലനിര്*ത്തി ബാക്കി മുറിച്ചു മാറ്റാം.
    ജൈവവളം നല്*കുന്നതോടൊപ്പം അല്*പം രാസവളവും ആവശ്യമായ വിളയാണിത്. എന്*.പി.കെ മിശ്രിതം 13-13-21 എന്നത് പഴങ്ങളുടെ രുചി വര്*ധിപ്പിക്കാന്* സഹായിക്കും. പഴങ്ങള്* ഉണ്ടായ ശേഷം അഞ്ചോ ആറോ മാസങ്ങള്* കൊണ്ട് വിളവെടുക്കാറാകും. ചെടി നട്ട് അഞ്ച് മാസങ്ങള്*ക്ക് ശേഷമല്ലെന്നത് പ്രത്യേകം ഓര്*ക്കുക.










  5. #735
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഡ്രാഗണ്* ഫ്രൂട്ട് മട്ടുപ്പാവിലും വീടിനുള്ളിലും വളര്*ത്താം; മികച്ച വരുമാനം നേടിത്തരുന്ന പഴം





    HIGHLIGHTS
    വിത്തുകളാണ് മുളപ്പിക്കാന്* ഉപയോഗിക്കുന്നതെങ്കില്* ഏകദേശം നാല് ആഴ്ചയോളം സമയമെടുക്കും. വിത്തുകള്* നന്നായി കഴുകി മാംസളമായ ഭാഗങ്ങള്* മാറ്റിയ ശേഷം രാത്രി ഉണക്കിയെടുക്കണം.


    മനോഹരമായ രൂപം തന്നെയാണ് ഈ പഴത്തിന്റെ ആകര്*ഷണം. വിറ്റാമിനുകളും കാല്*സ്യവും ധാതുലവണങ്ങളും അടങ്ങിയ ഡ്രാഗണ്* ഫ്രൂട്ട് വളര്*ത്താന്* ധാരാളം ആളുകള്* താല്*പര്യം പ്രകടിപ്പിക്കുന്നുണ്ട്. കര്*ണാടക, ഗുജറാത്ത്, ആസാം, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്* ഈ പഴം വന്*തോതില്* വിളവെടുക്കുന്നു. തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും ചില സ്ഥലങ്ങളിലും ഡ്രാഗണ്* ഫ്രൂട്ട് വളര്*ത്തുന്നുണ്ട്. ഈ കൃഷിയുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.


    ധാരാളം ആളുകള്* ഇഷ്ടപ്പെടുന്ന വിദേശികളായ പഴങ്ങളാണ് കിവി, പീച്ച്, ഗ്രീന്* ആപ്പിള്* എന്നിവ. പക്ഷേ ഇപ്പോള്* ഡ്രാഗണ്* ഫ്രൂട്ടും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. അതുപോലെ തന്നെ ഇന്ത്യയില്* വ്യാവസായികമായി കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്. വിയറ്റ്*നാമില്* നിന്നാണ് ഈ ഫലം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഡ്രാഗണ്* ഫ്രൂട്ട് വളര്*ത്തുന്നവര്*ക്ക് പഴങ്ങള്* വില്*പ്പന നടത്തി മികച്ച വരുമാനം നേടാന്* കഴിയുമെന്നതാണ് പ്രത്യേകത.
    ഇന്ത്യയില്* കൃഷി ചെയ്യുന്നത് മൂന്ന് പ്രധാനപ്പെട്ട ഡ്രാഗണ്* ഫ്രൂട്ട് ഇനങ്ങളാണ്. പിങ്ക് ഡ്രാഗണ്*ഫ്രൂട്ടിന് പിങ്ക് നിറവും കറുത്ത കുരുക്കളുമായിരിക്കും. റെഡ് വൈറ്റ് ഇനത്തിന് ഭക്ഷ്യയോഗ്യമായ ഭാഗം വെള്ളനിറവും കുരുക്കള്* കറുത്ത നിറത്തിലുമായിരിക്കും. മഞ്ഞ ഡ്രാഗണ്*ഫ്രൂട്ടിന്റെ മുകള്* ഭാഗം മഞ്ഞനിറത്തിലും ഭക്ഷ്യയോഗ്യമായ ഭാഗം വെള്ളനിറത്തിലും കുരുക്കള്* കറുത്ത നിറത്തിലുമായിരിക്കും.
    കൃഷിയ്ക്ക് ഒരുങ്ങാം
    വിത്ത് വിതച്ച് കൃഷി ചെയ്യുന്നത് സമയം പാഴാക്കുന്ന ജോലിയാണ്. തണ്ടുകള്* മുറിച്ച് നട്ട് കൃഷി ചെയ്യുന്നതാണ് നല്ലത്. ഒരു ഏക്കര്* സ്ഥലത്ത് 2000 ചെടികള്* വളര്*ത്താം. ഒരു ചെടിയുടെ അല്ലെങ്കില്* നടാനുപയോഗിക്കുന്ന തണ്ടിന്റെ വില ഏകദേശം 30 രൂപയാണ്. രണ്ടായിരം ചെടികള്* കൃഷി ചെയ്യാന്* 60,000 രൂപ ആവശ്യമായി വരും.


    അത്യുല്*പാദന ക്ഷമതയുള്ള ഡ്രാഗണ്* ഫ്രൂട്ട് പഴമുണ്ടാകാനുള്ള കാലാവധി അഞ്ച് മുതല്* ഏഴ് വര്*ഷം വരെയാണ്. കാക്റ്റസ് കുടുംബത്തില്*പ്പെട്ട ചെടിയായതിനാല്* താങ്ങ് കൊടുത്ത് വളര്*ത്താനുള്ള സംവിധാനമുണ്ടാകണം. ഒരേക്കര്* ഡ്രാഗണ്* ഫ്രൂട്ട് കൃഷി പരിപാലിക്കാന്* ഒരു തൊഴിലാളി അല്ലെങ്കില്* വൈദഗ്ധ്യമുള്ള ജോലിക്കാരന്* ആവശ്യമാണ്. കുമിള്*നാശിനികളും കീടനാശിനികളും ഉപയോഗിക്കാറുണ്ട്. ശരിയായ വളര്*ച്ച ഉറപ്പുവരുത്താനായി ഓരോ 15 ദിവസം കൂടുമ്പോഴോ 20 ദിവസം കൂടുമ്പോഴോ കളകള്* പറിച്ചുമാറ്റണം.
    തണ്ടുകള്* മുറിച്ചെടുത്താണ് നടാന്* ഉപയോഗിക്കുന്നതെങ്കില്* അറ്റം കുമിള്*നാശിനിയില്* മുക്കിയശേഷം ഉണക്കണം. ഈ ഭാഗം മൂന്നോ അഞ്ചോ ദിവസങ്ങള്*ക്ക് ശേഷം വെളുത്തനിറത്തിലാകും. അപ്പോള്* കൃഷി ചെയ്യാന്* അനുയോജ്യമായതായി മനസിലാക്കാം. നടാനുപയോഗിക്കുന്നത് ഒരു വര്*ഷം പ്രായമുള്ളതും ഒരു കാല്*പാദത്തിന്റെ നീളമുള്ളതുമായ തണ്ടുകളായിരിക്കണം. രണ്ട് ഇഞ്ച് നീളത്തില്* മണ്ണിനടിയലേക്ക് പോകുന്ന രീതിയില്* നട്ട ശേഷം നനയ്ക്കണം. ഏകദേശം നാല് ആഴ്ചയ്ക്കുള്ളില്* വേര് പിടിക്കും.
    വിത്തുകളാണ് മുളപ്പിക്കാന്* ഉപയോഗിക്കുന്നതെങ്കില്* ഏകദേശം നാല് ആഴ്ചയോളം സമയമെടുക്കും. വിത്തുകള്* നന്നായി കഴുകി മാംസളമായ ഭാഗങ്ങള്* മാറ്റിയ ശേഷം രാത്രി ഉണക്കിയെടുക്കണം. ഈ വിത്തുകള്* മണ്ണിന്റെ ഉപരിതലത്തില്* നിന്ന് അധികം താഴെയല്ലാതെ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവര്* കൊണ്ട് പാത്രം മൂടിവെച്ചാല്* 10 അല്ലെങ്കില്* 15 ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാം.
    ചൂടുള്ള കാലാവസ്ഥ അനുയോജ്യമാണ്. അമിതമായ ജലസേചനം ആവശ്യമില്ല. മിതമായ ഈര്*പ്പമുള്ള മണ്ണാണ് വേണ്ടത്. പൂക്കളും പഴങ്ങളും ഉണ്ടാകുന്ന സമയത്ത് വെള്ളം കൂടുതല്* നല്*കണം. തുള്ളിനനയാണ് ഡ്രാഗണ്*ഫ്രൂട്ട് കൃഷി ചെയ്യാന്* അഭികാമ്യം.
    ചട്ടികളിലും പാത്രങ്ങളിലുമായി മട്ടുപ്പാവിലും മുറ്റത്തുമൊക്കെ ഇത് വളര്*ത്താം. അതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കാന്* കഴിയുമെങ്കില്* ഇന്*ഡോര്* പ്ലാന്റായും വളര്*ത്താം. മറ്റേതൊരു പഴവര്*ഗച്ചെടിയെയും പോലെ നൈട്രജന്*, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഡ്രാഗണ്*ഫ്രൂട്ടിനും ആവശ്യമാണ്. 40 ഡിഗ്രി സെല്*ഷ്യസ് വരെയുള്ള താപനിലയില്* ഈ ചെടി നന്നായി വളരും. വിശ്വസ്തമായ നഴ്*സറിയില്* നിന്നും ഡ്രാഗണ്*ഫ്രൂട്ടിന്റെ തൈകള്* വാങ്ങാം. 15 മുതല്* 24 ഇഞ്ച് വ്യാസമുള്ളതും ഏറ്റവും കുറഞ്ഞത് 10 ഇഞ്ച് ആഴമുള്ളതുമായ പാത്രത്തിലായിരിക്കണം നടേണ്ടത്. പാത്രത്തിന്റെ അടിയില്* ചെറിയ മെറ്റല്*ക്കഷണങ്ങള്* ഇട്ട് അതിന് മുകളില്* നല്ല നീര്*വാര്*ച്ചയുള്ള മണ്ണിടണം. മുറിച്ചെടുത്ത തണ്ടുകളോ തൈകളോ സൂര്യപ്രകാശത്തില്* തന്നെ നടണം.
    മിതമായ മാത്രം വളപ്രയോഗം നടത്തിയാല്* മതി. ചാണകപ്പൊടിയും കോഴിക്കാഷ്ഠവും ജൈവവളമായി ഉപയോഗിക്കാം. ഓരോ രണ്ടുമാസം കൂടുമ്പോഴും നൈട്രജന്* അടങ്ങിയ വളങ്ങള്* ചേര്*ക്കണം. പാത്രത്തിന് നടുവില്* താങ്ങ് നല്*കാനായി വെച്ചിരിക്കുന്ന തൂണിലേക്ക് പടര്*ന്ന് വളരാന്* തുടങ്ങിയാല്* ഈ തൂണിന്റെ മുകളില്* ഈര്*പ്പം നിലനിര്*ത്താന്* ശ്രദ്ധിക്കണം. പൂര്*ണവളര്*ച്ചയെത്താന്* ഏകദേശം രണ്ടു വര്*ഷം എന്തായാലും വേണം. നന്നായി പൂക്കളുണ്ടാകാന്* പ്രൂണിങ്ങ് നടത്തണം. വേനല്*ക്കാലം കഴിഞ്ഞാലോ മഴക്കാലം തുടങ്ങുമ്പോഴോ ആണ് വിളവെടുപ്പ് നടത്തുന്നത്.


    ചെടിക്ക് പടര്*ന്ന് കയറാനായി വെച്ചിരിക്കുന്ന തൂണുകള്*ക്ക് മുകളിലായി ക്രോസ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ടയര്* സ്ഥാപിച്ച് തൂണിന് മുകള്* വരെ വളര്*ന്നെത്തിയ ചെടികളെ ഈ ടയറുകള്*ക്കുള്ളിലൂടെ വളരാനായി ചേര്*ത്ത് കെട്ടിവെക്കണം. വള്ളികള്* ടയറിനുള്ളിലൂടെ താഴേക്ക് തൂങ്ങുന്ന വിധത്തില്* വളര്*ത്തണം.
    ജൂണ്* മുതല്* ഡിസംബര്* വരെയുള്ള മാസങ്ങളിലാണ് ഡ്രാഗണ്*ഫ്രൂട്ട് വിളവെടുക്കുന്നത്. പക്ഷേ, ഏത് സ്ഥലത്താണോ കൃഷി ചെയ്യുന്നത് എന്നതനുസരിച്ച് വിളവെടുപ്പിന്റെ സമയവും വ്യത്യാസപ്പെടാം. ഒരു വര്*ഷത്തില്* അഞ്ച് മാസത്തോളം പഴങ്ങള്* ചെടിയിലുണ്ടാകും.







  6. #736
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Black Garlic: How to Make it at Home




    Take a quick black garlic internet tour and it is quickly clear. A lot of people are talking about black garlic and much of the information is conflicting. But one thing everyone agrees on: the flavor is nearly indescribable and the culinary possibilities endless. Descriptions include tastes of dark caramel, chocolate, hints of balsamic vinegar, molasses, fruity aroma, and hints of vanilla. No surprise black garlic is the new wonder ingredient for high-end chefs and cooking shows. Learn how to make black garlic at home. It is easy with a Folding Proofer.
    Black garlic is NOT fermented


    The black color results from a common chemical reaction involving sugars called the Maillard process. This is what causes browning in many foods such as sauteed onions, seared steak, toast, pretzels, and even roasted coffee beans. The reaction produces hundreds of flavor-making compounds giving black garlic its unique taste. Fermentation is unrelated to black garlic.
    Black garlic is easy to make


    There is no mystery to the creation of black garlic. Just moderate heat and time will convert a fresh head of garlic into this creamy black concoction. Maintaining garlic at 140 F / 60 C for about 4 weeks (while ensuring that the garlic does not dry out) will produce excellent results. Think of it as a extra long and slow roasting process. The Folding Proofer provides the ideal environment for making black garlic.
    Find out what all the buzz is about with our simple directions below:

    Black garlic is more (and less) than you think.

    Yield: Varies with pot size.


    Timing: 15 minutes set up and 3 to 4 weeks in the Proofer.


    Instructions:


    Ingredients: Garlic bulbs

    Equipment: Brod & Taylor Folding Proofer and Slow Cooker, metal pot with snug lid

    Determine how many bulbs will fit into your metal pot. The pot should be paired with its original fitted lid or one that is snug. The Proofer will easily hold a 6 quart / 6 L stock pot. As garlic ages in the Proofer there is a noticeable aroma of garlic emitted. The greater the number of bulbs you age, the more intense the aroma. One solution to reducing the garlic smell is to wrap the entire pot and lid on the outside thoroughly and tightly with heavy aluminum foil before placing it in the Proofer. Just make sure the bottom of the pot fully contacts the aluminum heater plate in the proofer.

    Prepare garlic bulbs: If necessary, clip any long roots off the bulb. If the stalk on the bulb is long, trim it to about inch. If the outer papery skin of the bulb has soil or debris, remove just enough to expose clean skin.

    Note: Trying to clean after you’ve made black garlic is difficult because each interior clove will become very soft and they can be smashed with handling. Garlic purchased in most grocery stores is ready to wrap with foil. Select fresh and firm bulbs for best results.

    Wrap in foil: Cover each bulb with a generous sheet of aluminum foil. Press the foil tightly against the bulb to ensure it is completely wrapped with no exposed surfaces. If there is a tear in the foil, use another piece to cover the tear. This will prevent the bulb from drying out by retaining the bulbs’ natural moisture.


    Transfer to pot: Place all of the foil wrapped bulbs inside the pot and place the lid on the pot.


    Prepare Proofer: Set the Folding Proofer on a surface which will tolerate about 140 F / 60 C temperatures. Natural wood surfaces such as butcher block can expand and contract with fluctuations in heat. Marble, granite, ceramic tile, concrete, or plastic composite (such as Formica) countertops work well. Remove the water tray and wire rack from the bottom of the Proofer. Place the lidded pot containing the bulbs directly in the center of the Proofer and on the metal surface in the base of the Proofer. Close the lid of the Proofer. Select Slow Cook Mode, using no rack or water tray. Set the Proofer to 140 F / 60 C and allow it to remain on for 3-4 weeks. Note: To use the original Folding Proofer Model FP-101 or FP-201, set the Proofer to 102 F / 39 C and allow it to remain on for 3-4 weeks. At a setting of 102 F / 39 C, the aluminum heating plate reaches 140 F / 60 C .

    Check garlic: After 3 weeks remove one bulb from the pot and gently peel back the aluminum. Using a small knife, separate one clove and peel it open to expose the interior. It should be a very dark brown or black in color. If the bulb is not dark enough, place it back in the Proofer and allow it to remain in the Proofer for approximately 1 more week.

    Storage: To store black garlic, the bulbs can be separated into individual cloves, left in their skins, wrapped in air tight plastic bags, and stored in the freezer for at least 1 year.

    Black garlic has a soft, slightly sticky, intensely sweet and savory very rich flavor which is quite different from normal fresh garlic. It can be used in lamb, beef, poultry, seafood, pizzas, pastas, risottos, aioli, eggs and even dessert dishes.


    Last edited by BangaloreaN; 06-10-2020 at 01:56 PM.

  7. #737
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സ്വര്*ണപ്പഴം: സമ്പൂഷ്ടാഹാരം





    ഹൃദയസംബന്ധമായ അസുഖങ്ങള്* ഉള്ളവര്*ക്കും രക്തസമ്മര്*ദ്ദമുള്ളവര്*ക്കും പേടിക്കാതെ ഭക്ഷിക്കാവുന്ന പഴമാണ് സ്വര്*ണപ്പഴം എന്നറിയപ്പെടുന്ന മുട്ടപ്പഴം. പല കാര്*ഷിക കുടുംബങ്ങളിലും ഈ പഴച്ചെടി കാണാന്* കഴിയും. പക്ഷേ പഴങ്ങള്* പറിച്ചെടുത്ത് ഭക്ഷിക്കുന്നവര്* കുറവാണ്. പഴത്തിലുള്ള പ്രത്യേകതരം കറയും ചവര്*പ്പുമാണ് ഇതിനു കാരണം. ഭൂരിഭാഗം കൃഷിയിടങ്ങളിലും പഴുത്തു വീണ് നശിക്കുകയാണ് ചെയ്യുന്നത്. തൈകള്* നട്ടാല്* പത്തു വര്*ഷം കഴിയുമ്പോഴാണ് കായ്കള്* ഉണ്ടായിത്തുടങ്ങുന്നത്.

    ഉയര്*ന്നതോതിലുള്ള ധാന്യകത്തിന്റ അളവിനൊപ്പം പഞ്ചസാരയുടെ അളവും വളരെ കൂടുതലാണ്. സപ്പോര്*ട്ട കുടുംബത്തിലെ അംഗമാണ് സ്വര്*ണപ്പഴം. മെക്*സിക്കോ സ്വദേശിയാണെന്നാണ് പൊതുവേ അഭിപ്രായം. വിദേശ സഞ്ചാരികള്* നമ്മുടെ നാട്ടിലെത്തിച്ച ഈ പഴച്ചെടിയിലെ പഴങ്ങള്* പക്ഷികള്*ക്കും മൃഗങ്ങള്*ക്കും വേണ്ട. സ്വര്*ണപ്പഴത്തിന്റെ രൂക്ഷഗന്ധമാണ് ജീവജാലങ്ങള്*ക്ക് വേണ്ടാത്ത ഒന്നായി ഇതിനെ മാറ്റിയത്. അമേരിക്ക, ഫിലിപ്പീന്*സ്, വിയറ്റ്*നാം, ബ്രസീല്* ഉള്*പ്പെടെയുള്ള രാജ്യങ്ങള്* സ്വര്*ണപ്പഴത്തിന്റെ ഔഷധഗുണങ്ങള്* തിരിച്ചറിഞ്ഞ് കൃഷി ചെയ്യുന്നുണ്ട്. മാംസ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടുന്ന സ്വര്*ണപ്പഴത്തില്* കൊഴുപ്പിന്റെ അളവു വളരെ കുറവാണ്. നാരുകളും ജീവകങ്ങളും കൂടുതലുള്ളതിനാല്* പോഷക സമ്പുഷ്ടമായ പഴമാണിത്. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്*ത്തനത്തിന് സഹായിക്കുന്ന ചെമ്പ്, നാകം തുടങ്ങിയവ അധികമായി കാണപ്പെടുന്നതുകൊണ്ട് ജീവിതശൈലിരോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഈ പഴത്തിനുണ്ട്.ജ്യൂസ്, ഐസ്*ക്രീം, മില്*ക്ക്*ഷേക്ക്, സാലാഡ് എന്നിവയുടെ നിര്*മാണത്തിന് സ്വര്*ണപ്പഴം ഉപയോഗിക്കുന്നു.

    പൊതുവേ അധിക പരിചരണങ്ങളില്ലാതെ നമ്മുടെ കൃഷിയിടങ്ങളില്* വളര്*ത്താവുന്ന വൃക്ഷവിളയാണ് സ്വര്*ണപ്പഴം. തിങ്ങി നിറഞ്ഞ ഇലകളോടുകൂടി വളരുന്ന ഈ ചെടി കാണാന്* അഴകാണ്. അതുകൊണ്ട് അലങ്കാരച്ചെടിയായി നിലനിര്*ത്തിയിരിക്കുന്നവരുമുണ്ട്. നല്ല കടുംപച്ചനിറത്തിലുള്ള കായ്കള്* പഴുക്കുമ്പോള്* സ്വര്*ണ നിറമാണ്. മൂത്ത കായ്കള്* പറിച്ചുവച്ച് മറ്റു പഴങ്ങളെപ്പോലെ പഴുപ്പിച്ചെടുക്കാന്* ബുദ്ധിമുട്ടാണ്. മരങ്ങളില്* നിന്നു തന്നെ പഴുക്കണം. നല്ല പഴുപ്പായാല്* ചില കായ്കള്* പൊട്ടും. പച്ചകായ്കള്*ക്ക് നല്ല മഞ്ഞനിറമായിക്കഴിയുമ്പോള്* തന്നെ പറിച്ചെടുക്കാം. ഇവ ഒരാഴ്ചവരെ കേടുകൂടാതിരിക്കും. ഇതിന്റെ രുചി ഇഷ്ടപ്പെടാത്തവര്*ക്ക് ജ്യൂസായി കഴിക്കാം. പഴുത്ത കായ്കള്*ക്കാണ് ഗുണം കൂടുതല്*.



    സ്വര്*ണപ്പഴത്തിന്റെ വിത്തുകള്* ശേഖരിച്ച് തൈകള്* ഉത്പാദിപ്പിച്ചാണ് നടുന്നത്. ഇളക്കമുള്ള മണ്ണില്* നട്ടാല്* വളര്*ച്ച വേഗത്തിലാകും. നല്ല സൂര്യപ്രകാശവും വര്*ഷത്തില്* ഒരു തവണ കമ്പോസ്റ്റ് വളവും നല്*കിയാല്* നന്ന്. കടുത്ത വേനലില്* നനയും അത്യാവശ്യമാണ്. സാധാരണ ഗതിയില്* പത്തു വര്*ഷത്തിനു ശേഷമേ പുഷ്പിച്ച് തുടങ്ങുകയുള്ളു. വ്യാവസായിക കൃഷി ഇന്ത്യയില്* ഇല്ല. ഈ പഴത്തിന്റെ ഔഷധഗുണങ്ങള്* മനസിലാക്കി കൃഷി സാധ്യതകള്* പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പഴത്തിന്റെ നേര്*ത്തതൊലി കൈകൊണ്ട് അടര്* ത്തി മാറ്റി ഫലം ഭക്ഷിക്കാം. ഫലത്തിന്റെ നടുകേയുള്ള വിത്താണ് തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പഴുത്ത ഫലത്തിന്റെ കാത്സ്യവും പൊട്ടാസ്യവും അടങ്ങിയ കഴമ്പെടു ത്ത് ഉണക്കി പൊടിയാക്കി ഒരു വര്*ഷം വരെ സൂക്ഷിക്കാം. ഇത് വിവിധതരം ഭക്ഷ്യണ വിഭവങ്ങള്* ഉണ്ടാക്കുന്നതോടൊപ്പം ചേര്*ക്കാവുന്നതാണ്. മറ്റു പഴവര്*ഗങ്ങളോടൊപ്പം പോഷകസമ്പുഷ്ടമായ സ്വര്*ണപ്പഴവും നമുക്ക് നട്ടു പിടിപ്പിക്കാം.


  8. #738
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാല്* കളയേണ്ട, പനീര്* നിര്*മിക്കാം





    ലോക രാജ്യങ്ങളില്* കൊവിഡ് - 19 രോഗം വ്യാപിക്കുന്നതിന്റെ തിക്തത സമൂഹ ത്തിന്റെ എല്ലാ മേഖലകളിലും നാം അനുഭവിച്ചു കൊണ്ടിരി ക്കുകയാണല്ലോ?

    പ്രതിരോധ പ്രവര്*ത്തനങ്ങളുടെ ഭാഗമായി ഭാരതത്തിലും ലോക്ക് ഡൗണ്* പ്രഖ്യാപിച്ചിരിക്കുന്നു. ക്ഷീരോത്പാദന മേഖലയും അവശ്യ സേവനവിഭാഗത്തില്* ഉള്*പ്പെടുത്തിയിട്ടുണ്ടെങ്കിലും പാല്*, പാലുത്പന്നങ്ങള്* എന്നിവയുടെ വിപണനം സുഗമമായി നടക്കുന്നില്ല. കേരളത്തില്* നിന്നുള്ള പാല്* ശേഖരണത്തില്* അന്യസംസ്ഥാനങ്ങള്* കുറവു വരുത്തിയതോടു കൂടി കേരളത്തില്* പ്രതിദിനം ഉത്പാദിപ്പിക്കുന്ന പാല്* വേണ്ട വിധം ഉപയോഗിക്കാന്* കഴിയാത്ത സ്ഥിതി യാണിന്നുള്ളത്.

    പെട്ടെന്ന് കേടുവരുന്ന ആഹാര പദാര്*ഥമായതിനാല്* അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന പാലില്* നിന്നും മൂല്യവര്*ധിത ഉത്പന്നങ്ങള്* നിര്*മിക്കു കയാണ് പാല്* ഫലപ്രദമായി വിനിയോഗിക്കാനുള്ള പോംവഴി. യന്ത്രവത്കൃത സംവിധാനങ്ങളുടെ സഹായമില്ലാതെ കര്*ഷകരുടെ വീട്ടില്*ത്തന്നെ നിരവധി മൂല്യവര്*ധിത പാലുത്പന്നങ്ങള്* നിര്*മിക്കാവുന്നതാണ്.

    ഏറ്റവും എളുപ്പത്തില്* നിര്*മിക്കാവു ന്നതും പോഷക സമ്പുഷ്ടവുമായ ഒരു പാലുത്പന്നമാണ് പനീര്*. നറുംപാല്* ചൂടാക്കി അമ്ലം അഥവാ ആസിഡ് ചേര്*ത്ത് പിരിച്ച് ജലനിര്*ജലീകരണം ചെയ്തു നിര്*മിക്കുന്ന വിശിഷ്ടമായ നാടന്* ഉത്പന്നമാണ് പനീര്*.

    പനീറിന്റെ ഉല്*ഭവം

    എ.ഡി. 75- 300 വരെയുള്ള കാലഘ ട്ടത്തില്* പനീറിന് സമാനമായ ഒരു പാലുത്പന്നം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. എങ്കിലും തെക്കന്* ഏഷ്യയുടെ തനതുവിഭവമായിട്ടാണ് പനീര്* അറിയപ്പെടുന്നത്. ഭാരത സംസ്ഥാനങ്ങള്* പനീര്* ഉപഭോഗ ത്തില്* വളരെ മുന്നിലാണ്. കേരളീയ രുടെ ഭക്ഷണശീലത്തില്* പാലിനും പാലുത്പന്നങ്ങള്*ക്കും പ്രധാന സ്ഥാ നമാണുള്ളത്.

    പനീര്* സവിശേഷതകള്*

    ശുദ്ധമായ പാല് മാംസ്യത്തിന്റെ ഉറവിടമാണ്. സമ്പൂര്*ണ മാംസ്യത്തിന്റെ കലവറയാണ് പനീര്*. നല്ല രുചിയും മൃദുലമായ ഘടനയുമാണ് അതിനു ള്ളത്. കാല്*സ്യം, ഫോസ്ഫറസ്, വിറ്റാമിനുകള്*, മിനറലുകള്* എന്നി ങ്ങനെ ശരീരത്തിന്റെ വളര്*ച്ചയ്ക്ക് സഹായിക്കുന്നരധാരാളം ഘടകങ്ങള്* ഇവയില്* അടങ്ങിയിട്ടുണ്ട്.

    വീടുകളില്* പനീര്* നിര്*മിക്കുന്നതെങ്ങനെ?

    നറും പാല്* പിരിയിച്ച് നിര്*മിക്കുന്ന ആഹാരമാണ് പനീര്*. പാല്* പിരിയി ക്കാന്* പ്രധാനമായും ഉപയോഗി ക്കുന്ന രാസവസ്തു സിട്രിക് ആസിഡ് (12% വീര്യത്തില്*) ആണ്. പശുവിന്* പാലാണ് ഉപയോഗിക്കുന്നതെങ്കില്* പാല്* പിരിയുന്നതിനായി അഞ്ചു ഗ്രാം സിട്രിക് ആസിഡ് പൊടി (വിപണി യില്* ലഭ്യമാണ്) 250 മില്ലിലിറ്റര്* വെള്ളത്തില്* കലക്കി അടുപ്പത്തു വച്ച് 70 ഡിഗ്രി സെല്*ഷ്യസില്* ചൂടാക്കുക. എരുമപ്പാലാണ് ഉപയോ ഗിക്കുന്നതെങ്കില്* ഒരു ശതമാനം വീര്യമുള്ള സിട്രിക് ആസിഡ് ലായനിയാണ് ഉപയോഗിക്കേണ്ടത്. അതിനായി മൂന്നു ഗ്രാം സിട്രിക് ആസിഡ് പൗഡര്* 300 മില്ലിലിറ്റര്* വെള്ളത്തില്* ലയിപ്പിക്കണം.

    സിട്രിക് ആസിഡിനു പകരം സാമാന്യം വലിപ്പമുള്ള ഒരു ചെറുനാരങ്ങയുടെ നീര് 200 മില്ലിലിറ്റര്* വെള്ളത്തില്* ചേര്*ത്ത് 70 ഡിഗ്രി സെല്*ഷ്യസ് വരെ വരെ ചൂടാക്കി യാലും മതി. നാരങ്ങയുടെ ഗന്ധം ഇഷ്ടപ്പെടാത്തവര്*ക്ക് സിട്രിക് ആസിഡ് തന്നെ ഉപയോഗിക്കാം.

    തയാറാക്കുന്ന വിധം

    ആദ്യമായി ഒരു ലിറ്റര്* നറും പാല്* ഒരു ചരുവത്തില്* എടുത്ത് സ്റ്റൗവില്* വച്ച് ചൂടാക്കുക. തിളക്കാന്* തുടങ്ങു ന്നതിനു മുമ്പു തന്നെ, ഒരു 90 ഡിഗ്രി സെല്*ഷ്യസ് ആകുമ്പോള്* അല്*പ്പ നേരം കൂടി അതേ ഊഷ്മാവില്* വച്ചതിനു ശേഷം പാല്* അടുപ്പില്* നിന്നും താഴെയിറക്കി വയ്ക്കുക.

    പാലിന്റെ ഊഷ്മാവ് 70 ഡിഗ്രി സെല്*ഷ്യസ് ആയി കുറയുന്നതി നായി 10 മിനിറ്റ് കാത്തിരിക്കുക. ഇനി പാല്* സാവകാശം ഇളക്കി, ആസിഡ് അല്*പാല്*പ്പമായി പകര്*ന്നു കൊടു ക്കുക. പിരിയല്* പൂര്*ണമാകുമ്പോള്* പാലിന്റെ നിറം ഇളം പച്ച നിറമാ കുന്നു. അപ്പോള്* ആസിഡ് ചേര്*ക്കുന്നതു നിര്*ത്താം.

    നന്നായി പിരിഞ്ഞ പാല്* വൃത്തി യുള്ള തോര്*ത്തിലോ മസ്ലിന്* തുണി യിലോ പകര്*ന്ന് കിഴി രൂപത്തി ലാക്കുക. ദ്വാരങ്ങളുള്ള ഒരു പാത്ര മെടുത്ത് കിഴി അതില്* വച്ച് വെള്ളം വാര്*ന്നു പോകാന്* അനുവദിക്കുക. കിഴിക്കു മുകളിലായി ഒരു കിലോഗ്രാം ഭാരം വരുന്ന തടിക്കഷണം വയ്ക്കാം. അതല്ലെങ്കില്* കിഴിക്കു മുകളില്* ഒരു പരന്ന പാത്രം വച്ച് അതില്* ഒരു കിലോ ഗ്രാം ഭാരമുള്ള മറ്റെന്തെങ്കിലും വസ്തുക്കളും വയ്ക്കാം.

    ഒരു ലിറ്റര്* പാലിന് ഒരു കിലോഗ്രാം എന്ന രീതിയില്* ആണ് ഭാരം വയ്*ക്കേണ്ടത്. ഏകദേശം 25 മിനി റ്റുകള്* കഴിഞ്ഞ് തുണിയില്* നിന്ന് പനീര്* ശേഖരിക്കാം. ഇങ്ങനെ പനീര്* മസ്ലിന് തുണിയോടൊപ്പം തന്നെ തണുത്ത വെള്ളത്തില്* 2-3 മണിക്കൂര്* മുക്കിവെച്ചാല്* പനീറിന് നല്ല ഘടന ലഭിക്കുകയും, സൂക്ഷിപ്പ് കാലം കൂട്ടുകയും ചെയ്യും.

    പനീറിന്റെ സൂക്ഷിപ്പുകാലം

    അന്തരീക്ഷ ഊഷ്മാവില്* പനീര്* ഒരു ദിവസം കേടാവാതെയിരിക്കും. ബട്ടര്* പേപ്പറില്* പൊതിഞ്ഞാല്* 2-3 ദിവസം അന്തരീക്ഷ ഊഷ്മാവില്* തന്നെ സൂക്ഷിക്കാം.വൃത്തിയായി പാക്ക് ചെയ്ത പനീര്* റഫ്രിജറേ റ്ററിലെ ഊഷ്മാവില്* രണ്ടാഴ്ച വരെ കേടുകൂടാതെയിരിക്കും.

    പനീര്* കട്ടകള്* (ബ്ലോക്കുകള്*) -19 ഡിഗ്രിസെല്*ഷ്യസില്* കുറഞ്ഞ ഊഷ്മാവില്* ഒരു വര്*ഷം വരെ സൂക്ഷിക്കാം. ഒരു ലിറ്റര്* പാലില്* നിന്ന് ഏകദേശം 150 - 180 ഗ്രാം വീതം പനീര്* നിര്*മിക്കാം. ഒരു കിലോ ഗ്രാം പനീറിന് ഇന്നു വിപണിയില്* 400 രൂപ വിലയുണ്ട്. വിപണന സാധ്യത ഉറപ്പാക്കിയാല്* കുറഞ്ഞത് 150 രൂപയെങ്കിലും ഒരു കിലോഗ്രാം പനീറില്* നിന്നു കര്*ഷകര്*ക്ക് ലാഭമായി ലഭിക്കും. പി.എഫ്.എ (പ്രിവന്*ഷന്* ഓഫ് ഫുഡ് അഡള്*ട്ടറേഷന്*) നിബന്ധന പ്രകാരം ഗുണമേന്* മയുള്ള പനീറില്* താഴെ പറയുന്ന ഘടകങ്ങള്* ഉണ്ടായിരിക്കണം.

    വെള്ളം -70 % (ഏറ്റവും കൂടിയത് )
    കൊഴുപ്പ് -50 % (ഏറ്റവും കുറഞ്ഞത് ശുഷ്*ക പദാര്*ത്ഥത്തെ അടിസ്ഥാന മാക്കി).

    പനീര്* ഉപയോഗിച്ച് പനീര്*ക്കറി, ആലു മട്ടര്*, പനീര്* മസാല, പനീര്* അച്ചാര്*, പനീര്* കട്*ലറ്റ്, പനീര്* ഓം ലൈറ്റ്, പനീര്* പക്കാവട, പാലക്ക് പനീര്* തുടങ്ങിയവ നിര്*മിക്കാം.

    പനീറിന്റെ മേന്*മകളും ഗുണങ്ങളും

    ഗുണമേന്*മയുള്ള പനീര്* മുറിച്ചെടു ത്താല്* വെളള മാര്*ബിള്* കഷണങ്ങള്* പോലെയാണ് കാണപ്പെടുന്നത്. ചെറിയ മധുരത്തോടെ മൃദുലമായിരിക്കും. എരുമപ്പാല്* ആണ് പനീര്* നിര്* മാണത്തിന് അത്യുത്തമം. മൃദുത്വ മേറിയതും, വിണ്ടുകീറി പോരാത്ത തുമായ പനീര്* ലഭിക്കുന്നതു കൊ ണ്ടും കൂടുതല്* മാംസ്യം, ലാക്ടോസ്, കാല്*സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതു കൊണ്ടും എരുമ പ്പാലില്* നിര്*മിക്കുന്ന പനീര്* അധിക ഗുണമുള്ളതാണ്. പശുവിന്* പാലും എരുമപ്പാലും തുല്യ അനുപാതത്തി ലെടുത്തുണ്ടാക്കുന്ന പനീറും മുന്തിയ തരമാണ്.

    എരുമപ്പാലില്* നിന്ന് ഉത്പാദിപ്പി ക്കുന്ന പനീറിന് വെള്ള കലര്*ന്ന ഇളം പച്ച നിറവും, പശുവിന്* പാലില്* നിന്നുള്ള പനീറിന് ഇളം മഞ്ഞ നിറവുമായിരിക്കും. പനീറില്* അടങ്ങി യിരിക്കുന്ന മാംസ്യത്തിന്റെ ബയോള ജിക്കല്* മൂല്യം 80 - 86 ആണ്. പനീര് നിര്*മിച്ചതിനുശേഷം അവശേഷി ക്കുന്ന മാംസ്യം ധാരാളമായി അടങ്ങി യിട്ടുള്ള ലായനിയാണ് വേ. ഇതില്* ആവശ്യത്തിനു മധുരവും നിറവും ഫ്*ളേവറും ചേര്*ത്ത് തണുപ്പിച്ചാല്* ഉത്തമ ശീതള പാനീയമാക്കി മാറ്റാം. അരിച്ചെടുത്ത വേ 90 ഡിഗ്രി സെല്*ഷ്യ സില്* ചൂടാക്കി പഞ്ചസാര ചേര്*ത്തി ളക്കി തണുപ്പിക്കണം. (ഒരു ലിറ്റര്* വേ പാനിയത്തില്* 80-100 ഗ്രാം പഞ്ചസാര ചേര്*ക്കണം). പിന്നീട് 50-60 ഡിഗ്രി സെല്*ഷ്യസിലേക്കു തണുക്കുമ്പോള്* കളറും എസന്*സും ഫ്*ളേവറും ചേര്*ത്ത് നന്നായി ഇളക്കണം. ഒരു ലിറ്റര്* വേ യില്* ഒരു മില്ലി എന്ന കണക്കില്* ഓറഞ്ചിന്റേയോ പൈനാപ്പിളിന്റേയോ എസന്*സ് ചേര്*ക്കാം. പിന്നീട് നന്നായി തണുപ്പിച്ച് പാനീയമായി ഉപയോഗിക്കാം. ഗുണമേന്*മയേറിയ സിപ്പ് അപ്പ് നിര്*മാണത്തിനും വേ ഉപയോഗിക്കാവുന്നതാണ്.

    സൂക്ഷിപ്പുകാലം വര്*ധിപ്പിക്കുന്ന തിനും ഗുണമേന്*മയുള്ള പനീര്* ഉത്പാദിപ്പിക്കുന്നതിനും വൃത്തിയും ശുചിത്വമുള്ള അന്തരീക്ഷത്തില്* പനീര്* നിര്*മിക്കാന്* ശ്രദ്ധിക്കണം. പനീര്* നിര്*മിക്കുന്നതിന് നറും പാല്* (കറന്ന ഉടനേയുള്ള പാല്*) തന്നെ ഉപയോഗിക്കേണ്ടതാണ്. പൊതുജനാ രോഗ്യത്തെ ബാധിക്കുന്ന ഉത്പന്ന മായതിനാല്* പനീറിന്റെ ഗുണമേന്*മ കര്*ശനമായി ശ്രദ്ധിക്കേണ്ടതാണ്. ക്ഷീരകര്*ഷകര്* നിര്*മിക്കുന്ന പനീര്* മേല്*പ്പറഞ്ഞ രീതിയിലുള്ള ഉപോത്പന്നങ്ങളായി മാറ്റുകയോ, പ്രാദേശികമായി വിപണനം നടത്തു കയോ ചെയ്യാം. പാല്* സൊസൈറ്റി കളില്* ഇത്തരത്തിലുള്ള ഉത്പന്ന ങ്ങള്* ശേഖരിച്ച് സംഭരിക്കുകയോ, പ്രാദേശികമായി വില്*ക്കുകയോ ചെയ്യാനുള്ള ക്രമീകരണങ്ങള്* ചെയ് താല്* ലോക്ക് ഡൗണ്* നിയന്ത്രണ ങ്ങളാല്* വലയുന്ന ക്ഷീര കര്*ഷകര്*ക്ക് അതൊരു കൈത്താങ്ങാകും തീര്*ച്ച.


  9. #739
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മുള: ഭക്ഷണത്തിനും വിവിധ ആവശ്യങ്ങള്*ക്കും





    പുരാതനകാലം മുതല്* മനുഷ്യജീവിതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് മുള. പുല്ലുവര്*ഗത്തില്*പ്പെട്ട മുള, സംഗീതോപകരണങ്ങള്* നിര്*മിക്കാനും അലങ്കാരങ്ങള്*ക്കും വീടു നിര്*മി ക്കുന്നതിനും ഭക്ഷ്യ ആവശ്യങ്ങള്*ക്കും വസ്ത്രം, വിവിധ വ്യവസായ ആവശ്യങ്ങള്* എന്നിവയ്ക്കും ഉപയോഗിക്കുന്നു. ഒരു സാമ്പത്തിക സ്രോത സായാണ് ലോകമെ മ്പാടും മുളയെ കാണുന്നത്. ചില സംസ്ഥാന ങ്ങളില്* ഇപ്പോഴും മുള ഉപയോഗിച്ച് പാര്*പ്പിടങ്ങള്* നിര്*മിക്കുന്നതിനാല്* പാവപ്പെട്ട വന്റെ തടി എന്ന് മുളയെ വിളിക്കുന്നു.

    ഭക്ഷണമായി മുള

    മുളയെ വലിയ അളവില്* ഭക്ഷ്യആവശ്യ ങ്ങള്*ക്കായി ഉപയോഗിക്കുന്നു. ഒരു കാലത്ത് ആദിവാസി സമൂഹവും ഭാരതത്തിന്റെ ഉള്*ഗ്രാമങ്ങളിലുള്ളവരും മാത്രം ഭക്ഷ്യവസ്തുവായി ഉപയോഗിച്ചിരുന്ന മുളയുടെ വിവിധ ഭാഗങ്ങള്* ഇപ്പോള്* നഗര- ഗ്രാമ വ്യത്യാ സമില്ലാതെ ഉപയോഗിക്കുന്നു. മുളയുടെ കൂമ്പുകള്* വിവിധ സ്ഥലങ്ങലുള്ള മാര്*ക്കറ്റുകളില്* വിപണനത്തിനെത്തുന്നത് ഇതിന്റെ ഉപയോഗം കൂടി എന്നതിനു തെളിവാണ്. ശരീരത്തിനാവശ്യമായ വിവിധ മൂലകങ്ങള്* കൊഴുപ്പ്, പഞ്ചസാര, എന്നിവ കൂടാതെ വിറ്റാമിന്* സി, കരോട്ടിന്*, തയാമിന്*, റിബോ ഫ്*ളാവിന്*, നിയാസില്* തുടങ്ങി വളരെ യധികം പോഷകങ്ങളുടെ കലവറ കൂടിയാണ് മുള. ഭക്ഷ്യയോഗ്യമായ മുളംക്കൂ മ്പുകളുടെ ഉത്പാദനം കേരളത്തില്* വളരെയേറെ തൊഴില്* സാധ്യതള്* ഉണ്ടാക്കാന്* സാധിക്കുന്ന മേഖലയാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനതിലൂടെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കാന്* സാധിക്കും.

    മണ്ണിനു പുറത്ത് 15 മുതല്* 18 ഇഞ്ച് നീളം വരെ കൂമ്പു വന്നതിനു ശേഷം വിളവെടുക്കുന്നതാണു നല്ലത്. രാവി ലെയോ വൈകുന്നേരമോ കൂമ്പ് എടുക്കുന്നതാണ് ഉത്തമം. എടുത്തതിനു ശേഷം കൂമ്പിന്റെ പുറംതോടു കളഞ്ഞ് ചുവട്ടില്* നിന്നു പോള അടര്*ത്തി കൊത്തിയരിഞ്ഞ് രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയതിനു ശേഷം കടുകു വറുത്ത് വേവിക്കുക. ഇങ്ങനെ പാചകം ചെയ്യുമ്പോള്* ചവര്*പ്പു മാറ്റുന്നതിനായി ഒരു ചെറിയ കഷ്ണം കുടംപുളി ചേര്*ക്കാം. അരിഞ്ഞ മുളംക്കുമ്പ് നന്നായി വെന്തതിനു ശേഷം തേങ്ങയും ഉണക്ക മുളകും ചേര്*ത്ത് അരച്ച് മഞ്ഞളും കൂട്ടിക്കലര്*ത്തി ഉപയോഗിക്കാം. ഇതു കൂടാതെ തുവരപ്പരിപ്പ് വേവിച്ചു അവിയലിനു ചേര്*ക്കുന്ന അരപ്പും ചേര്*ത്ത് ചാറോടു കൂടിയും ഉപയോഗിക്കാം. കൊഴുപ്പിന്റെ അളവു വളരെ കുറവും നാരുകള്* വേണ്ടുവോളം ഉളളതുമായ തിനാല്* ഭക്ഷണമായി ഉപയോഗി ക്കുന്നത് നന്നായിരിക്കും


    നടീല്* രീതികള്*

    ആറു മീറ്റര്* മുതല്* 10 മീറ്റര്* വരെ അകലത്തില്* മുളകള്* നടാം. തായ് വേരില്ലാത്തതിനാലും മണ്ണിനു പുറത്തേക്കു വേരുകള്* കൂടുതലായി വളര്*ന്നു വ്യാപിക്കുന്നതിനാലും ഒരുപാട് താഴ്ത്തി നടേണ്ട. ഒരടി താഴ്ചയില്* നട്ടാല്* മതിയാകും. നടുന്ന സമയത്ത് ആവശ്യത്തിനു ജൈവവളം നല്*കിയാല്* പിന്നീടു വളപ്രയോഗം ഒഴിവാക്കാം. മുളയില്* വള്ളികളോ, മറ്റു കളച്ചെടികളോ കയറാതെ നോക്കണം. പുതിയ മുകുളങ്ങള്* വരുമ്പോള്* പന്നി ഈ മുകുളം മാന്തി തിന്നുന്നതായി കാണുന്നുണ്ട്. ചെറിയ മധുരമുള്ള തിനാല്* പന്നികള്*ക്ക് വളരെ ഇഷ്ട മുള്ള ഒരു ആഹാരമാണ് മുള യുടെ കിളിര്*ത്തുവരുന്ന മുകുളം. ഒരേക്കര്* സ്ഥലത്ത് 200 മുതല്* 250 വരെ തൈകള്* നടാന്* സാധിക്കും. നല്ല ആരോഗ്യത്തോടു കൂടി വളരുന്ന മുളകളില്* നിന്ന് ഏഴാം വര്*ഷം മുതല്* മുളകള്* വെട്ടിയെടുക്കാം. നല്ല ആരോഗ്യത്തോടു കൂടി വളരുന്ന മുളയ്ക്ക് 45 മുതല്* 55 വര്*ഷം വരെ ആയുസുണ്ടാകും. മുളകളുടെ വൈവി ധ്യത്തില്* ലോകത്ത് രണ്ടാം സ്ഥാന ത്തു നില്*ക്കുന്ന ഭാരതം മുളകളുടെ ഭക്ഷ്യ സാധ്യത വളരെ കുറച്ചു മാത്രമേ മുതലെടുക്കുന്നുള്ളു. തെക്കു കിഴക്കന്* രാജ്യങ്ങളായ ഫിലിപ്പീന്*സ്, ജപ്പാന്*, തായ്*വാന്*, തായ്*ലന്*ഡ് എന്നിവിടങ്ങളല്* മുളയരിക്കും മുളം ക്കൂമ്പിനും മുഖ്യ സ്ഥാനമുണ്ട്. ഒരു വലിയ വിഭാഗം ജനസമൂഹത്തിന് ഇതു വരുമാന മാര്*ഗവുമാണ്. ബാല്*ക്കോവ ഇനത്തില്*പ്പെട്ട മുള യാണ് ഏറ്റവും ഡിമാന്*ഡുള്ളതും വിലയേറിയതും. ഈ ഇനത്തില്*പ്പെട്ട മുളകള്* വളരെക്കുറവായി മാത്രമേ പൂത്തു കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഈ മുളകള്* എഴുപതു വര്*ഷം വരെ നിലനില്*ക്കുന്നു.

    ഇന്ന് വിവിധ ആവശ്യങ്ങള്*ക്ക് ഉപയോഗിക്കാനുതകുന്ന തരത്തില്* മുളച്ചെടികള്* ലഭ്യമാണ്. അലങ്കാര ച്ചെടിയായി വളര്*ത്താന്* പറ്റുന്ന മുളകള്*, അലങ്കാര വസ്തുക്കള്* നിര്*മിക്കാന്* ഉപയോഗിക്കുന്ന മുളകള്*, വീട്ടുപകണങ്ങള്* നിര്*മിക്കാന്* പറ്റുന്ന ഇനങ്ങള്*, ചെറുതേനീച്ച വളര്*ത്താന്* പെട്ടിക്കു പകരമായി ഉപയോഗിക്കുന്നവ തുടങ്ങി, പലയിനങ്ങളില്*പ്പെട്ട മുളകള്* ലഭ്യമാണ്. കൂടാതെ പ്രകൃ തിദുരന്തങ്ങളില്* നിന്നു രക്ഷ നേടാ നും ചരിഞ്ഞ സ്ഥലങ്ങളില്* മണ്ണൊലിപ്പു തടയുന്നതിനും മുള നട്ടുവളര്*ത്തുന്നു. മള്*ട്ടി പ്ലസ് ഗ്രീന്* ഇന ത്തില്*പ്പെട്ട മുളകള്* വേലിയുടെയും അതിരുകളുടെയും സമീപത്തു നട്ടു പിടിപ്പിച്ചാല്* മണ്ണൊലിപ്പു തടയു ന്നതിനോടൊപ്പം ശുദ്ധമായ വായൂ ലഭിക്കുന്നതിനും സഹായകമാകും. എല്ലാ ജീവജാലങ്ങള്*ക്കും പ്രയോ ജനപ്രദമായ ഈ വിള അവരവരാല്* കഴിയുന്നത്ര നട്ടുപിടിപ്പിക്കുന്നതു നന്നായിരിക്കും.


  10. #740
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മരുഭൂമിയിൽ വിളയുന്ന 'ഗ്രീൻ ഗോൾഡ്', സലാഡിൽ ഇടാം, ചിപ്*സ് ഉണ്ടാക്കാം, ബയോ-ഫ്യൂവൽ ഉണ്ടാക്കി വണ്ടിയും ഓടിക്കാം




    Highlights
    ഇതൊരു അത്ഭുതസസ്യം തന്നെയാണ്. ഇത് മനുഷ്യരാശി ഇന്നനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും ഉത്തരമാകാം.
    ഇനി പറയാൻ പോകുന്നത് ഒരു വിശേഷയിനം കള്ളിമുൾച്ചെടിയെപ്പറ്റിയാണ്. ഇത് വളരുന്നത് മെക്സിക്കോയിലെ തരിശുനിലങ്ങൾക്ക് നടുവിലാണ്. വരണ്ടുണങ്ങിയ ഭൂമിയിൽ, വെയിലിന്റെ തീക്ഷ്ണതയെ അതിജീവിച്ചും വളർന്നുവരുന്ന ഇവ മണ്ണിനു ഭംഗി പകരുന്നു. ഇതിന്റെ ഇലകളെ കഷ്ണമാക്കി സാലഡിൽ ഇടാം. ഇതിനെ പ്രോസസ് ചെയ്തെടുത്ത് ചിപ്സും ഉണ്ടാക്കുന്നുണ്ട്. പാലും കൂട്ടി അടിച്ചെടുത്താൽ നല്ല ഒന്നാന്തരം ഷേക്ക് ഉണ്ടാക്കാം. ഇപ്പോഴിതാ ഇതിന്റെ മാലിന്യത്തിൽ നിന്ന് ബയോ-ഫ്യൂവൽ ഉണ്ടാക്കാനുള്ള മാർഗവും ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ഇതൊരു അത്ഭുതസസ്യം തന്നെയാണ്.
    മെക്സിക്കൻ ജനത ഇതിനെ വിളിക്കുന്ന പേര് നോപ്പാൽ എന്നാണ്. ഒപ്പുൻറിയ കാക്റ്റി എന്ന ശാസ്ത്രനാമമുള്ള ഇതിനെ പ്രിക്*ലി പിയർ എന്നും പറയും. ഈ സസ്യം മനുഷ്യരാശി ഇന്നനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും ഉത്തരമാകാം. കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതാനുള്ള നടപടികളുടെ ഭാഗമാകാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള സസ്യങ്ങളിൽ ഒന്നാണ് നോപ്പാൽ എന്ന ഈ കള്ളിച്ചെടി. മെക്സിക്കോയിലെ കെമേംബ്രോ എന്ന ആദിവാസി സമൂഹം ഉപജീവനാർത്ഥം ഈ ചെടി വ്യാപകമായി കൃഷിചെയ്തു വരുന്നുണ്ട്. അത്ര ഫലഭൂയിഷ്ഠമല്ലാത്ത തരിശുഭൂമികളിൽ നിന്നുപോലും ഹെക്ടർ ഒന്നിന് 300 മുതൽ 400 ടൺ വരെ നോപ്പാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. വേണ്ടത്ര ഫലഭൂയിഷ്ഠമായ ഭൂമിയാണെങ്കിൽ ഇത് അതിന്റെ രണ്ടോ മൂന്നോ ഇരട്ടി വിളവുനൽകും. ഈ കൃഷിക്ക് വളരെ കുറച്ച് വെള്ളം നൽകിയാൽ മതി എന്നത് മറ്റൊരു ലാഭമാണ്.
    ഒരു പഴം എന്ന വിഭാഗത്തിൽ നോപ്പാലിൽ നിന്ന് വിളവ് കിട്ടും. അതിനുപുറമെ, ഈ ഫലം പ്രോസസ് ചെയ്യുമ്പോൾ വരുന്ന മാലിന്യം ബയോഫ്യൂവൽ ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്യാം.മിഗുവേൽ ഏഞ്ചൽ എന്ന വ്യവസായിയാണ് നാപ്പാലിൽ നിന്ന് ജൈവ ഇന്ധനം നിർമിക്കാൻ ശ്രമം നടത്തുന്നത്. തുടക്കത്തിൽ ആംബുലൻസുകൾ, പൊലീസ്, മറ്റു സർക്കാർ വാഹനങ്ങൾ എന്നിവയ്ക്ക് ഇന്ധനം ലഭ്യമാക്കാനാണ് നീക്കം.
    ഈ കള്ളിച്ചെടിയെ പ്രോസസ് ചെയ്ത് ഒരു പ്രത്യേകയിനം ആട്ട നിർമ്മിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുണ്ടാക്കുന്ന ടോർട്ടില എന്നറിയപ്പെടുന്ന ചപ്പാത്തി പോലെയുള്ള ഒരുത്പന്നം മെക്സിക്കോയിൽ ഏറെ ജനപ്രിയമാണ്. പ്രോസസിംഗ് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന മാലിന്യമാണ് ചാണകത്തോടൊപ്പം ചേർത്ത് ജൈവ ഇന്ധനമാക്കി മാറ്റുന്നത്.
    ലോകത്ത് ഇന്നുത്പാദിപ്പിക്കപ്പെടുന്ന ജൈവ ഇന്ധനങ്ങളിൽ 97 ശതമാനവും വരുന്നത് കരിമ്പ്, ചോളം, സോയാബീൻ എന്നീ ഉത്പന്നങ്ങളുടെ മാലിന്യത്തിൽ നിന്നാണ്. നോപ്പാൽ എന്ന കള്ളിച്ചെടിയിൽ നിന്നുത്പാദിപ്പിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾ മെക്സിക്കോയിൽ ഇന്നും തുടരുകയാണ്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •