-
06-11-2020, 04:01 PM
#741
-
06-12-2020, 09:31 AM
#742
മുസിരിസ് ബീച്ചിൽ തളിരിട്ടു പച്ചപ്പേകാൻ 10 മിയാവാക്കി കാടുകൾ

തൃശൂർ
വനചാരുത കാണാൻ കാട്* കേറേണ്ട. അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ചിലെത്തിയാൽമതി. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും അടങ്ങുന്ന മിയാവാക്കി കാടുകൾ തളിരിടുകയാണ്*. ബീച്ചിലെ കായലിനോടും കടലിനോടും ചേർന്ന 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, ഞാവൽ, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങീ 100 ഇനങ്ങളിൽപ്പെപെട്ട 3250 വൃക്ഷത്തൈകളാണ് നട്ടത്. ഇവ മൂന്നാണ്ടിനകം സ്വാഭാവിക വനമായി മാറും.
കേരളത്തിൽ പത്തിടത്ത്* ഇത്തരത്തിൽ മിയോവാക്കി കാടുകൾ സൃഷ്ടിച്ചെടുക്കും. ചതുരശ്രമീറ്ററിൽ ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി അതിൽ കൽപ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ്* വളം നിറച്ച് നടുവിൽ ഒരു വൃക്ഷത്തൈയും അതിന് ചുറ്റും നാല് വൃക്ഷത്തൈകൾ വീതവുമാണ് നട്ടത്. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്*. കാട്* കാണാനായി നടപ്പാതയുമുണ്ട്*. മൂന്നരലക്ഷം രൂപ പദ്ധതിക്ക്* അനുവദിച്ചു. മൂന്നുവർഷം കൃത്യമായി പരിപാലിക്കാൻ പ്രത്യേകം ഒരാൾക്ക്* ചുമതലയുണ്ട്*.
ജാപ്പനീസ്* സസ്യശാസ്*ത്രജ്ഞൻ അകീര മിയോവാക്കി വിഭാവനംചെയ്*ത സ്വാഭാവിക വനം സംസ്ഥാന ഇന്നവേഷൻ കൗൺസിലാണ് കേരളത്തിലൊരുക്കുന്നത്**. മുസിരിസ് *പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്* നടത്തിപ്പ്**. അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ചിനു പുറമെ ആലപ്പുഴ പോർട്ട് മ്യൂസിയം വളപ്പിലും കാട്* തളിർത്തുതുടങ്ങി. തിരുവനന്തപുരം ചാല ഗവ.എച്ച്*എസ്*എസ്*, കൊല്ലം ആശ്രമം മൈതാനം, കുസാറ്റ്*, പൊന്നാനി, വാളയാർ ഫോറസ്റ്റ്* ട്രെയിനിങ് ഇൻസ്*റ്റിറ്റ്യൂട്ട്*, കോഴിക്കോട്* ബട്ട്*റോഡ്*, കാസർകോട്* ബേക്കൽ റിസോർട്ട്*, കണ്ണൂർ എന്നിവിടങ്ങളിലും വൈകാതെ കാടൊരുങ്ങും.
നമുക്ക്* മിയാവാക്കിയിലെ മനുഷ്യനാകാം

തിരുവനന്തപുരം
ഓരോ ചെറുപച്ചത്തുരുത്തും വരും തലമുറയ്*ക്കായി കാത്തുവയ്*ക്കണമെന്ന ഓർമപ്പെടുത്തലാണ് ഓരോ പരിസ്ഥിതിദിനവും. പലപ്പോഴും നമ്മൾ ഈ ദിനത്തിനപ്പുറം അതോർക്കാറില്ല. ഒരു കുഞ്ഞുവിത്തിൽനിന്ന്* ഒരായിരം കാട്* പൂക്കുന്ന സ്വപ്*നം കണ്ട്* വരും തലമുറയ്*ക്കായി തൈകൾ നട്ട്**, പരിപാലിക്കുന്ന ചിലരുണ്ട്*. അങ്ങനെയൊരു സ്വപ്*നം തിരുവനന്തപുരം വിളപ്പിൽശാല ഇം എം എസ്* അക്കാദമിയിൽ പൂവണിയുകയാണ്*. അതിന്* വിത്തുപാകിയത്* ഐടി സംരംഭകനും ഇൻവിസ്* മൾട്ടിമീഡിയയുടെ എംഡിയുമായ എം ആർ ഹരിയാണ്*. കഴിഞ്ഞവർഷം ഇതേ ദിവസമാണ്* അക്കാദമിയിലെ അഞ്ച്* സെന്റിടത്ത്* "മിയാവാക്കി'യെന്ന ചെറുവനമൊരുക്കാനുള്ള തയ്യാറെടുപ്പ്* തുടങ്ങിയത്*.
ഇന്നത്* പക്ഷിയും പ്രാണിയും വിഹരിക്കുന്ന ഒരു ചെറിയ വലിയവനമായിക്കഴിഞ്ഞു. കണിക്കൊന്ന, ആര്യവേപ്പ്*, പലകപ്പയ്യാനി, അശോകം, പുന്ന, നെല്ലി തുടങ്ങി നൂറോളം ഇനങ്ങളിലുള്ള അഞ്ഞൂറോളം മരങ്ങൾ. വിളപ്പിൽശാല കൂടാതെ കനകക്കുന്നിലും * പുളിയറക്കോണത്തെ സ്വന്തം പുരയിടത്തിലും ഹരി മിയാവാക്കി കാടുകൾ വളർത്തി.
ഇ എം എസ്* അക്കാദമിയിൽ 2019 പരിസ്ഥിതി ദിനത്തിൽ എസ്* സെന്തിൽ നട്ടുപിടിപ്പിച്ച മിയാവാക്കി വനത്തിൽ കായ്*ച പഴം ചൂണ്ടിക്കാട്ടുന്ന അക്കാദമി രജിസ്*ട്രാർ പ്രതാപാചന്ദ്രൻ
ജപ്പാനീസ്* സസ്യശാസ്ത്രജ്ഞനായ അകിറ മിയാവാക്കി 1970ൽ വ്യവസായിക മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ആശയമാണ്* മിയാവാക്കി കാട്**. വെറും രണ്ടര സെന്റിടത്ത്* പോലും കാട്* സൃഷ്ടിക്കുന്ന പദ്ധതി*. സ്വാഭാവികമായി അമ്പതോ നൂറോ വർഷം കൊണ്ട്* ഉണ്ടാകുന്ന കാട്* ഇതിൽ 10 വർഷം കൊണ്ട്* വളരും. ഗ്രോ ബാഗിൽ നാല്* മാസം കൊണ്ട്* വളരുന്ന രണ്ടര അടി ഉയരമുള്ള തൈകളാണ്* മിയാവാക്കിയിൽ നടുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യം കൂടിയുള്ളതിനാൽ ഓരോ കലാവസ്ഥയ്ക്കും ചേരുന്ന ചെടികളാണ്* പരീക്ഷിക്കുക. ആലപ്പുഴ, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലും വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായും മിയാവാക്കി ഒരുക്കുന്നു.
മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകൾ...റോബർട്ട്* ഫ്രോസ്റ്റിന്റെ സ്*റ്റോപ്പിങ്* ബൈ വുഡ്*സ്* ഓൺ എ സ്*നോയി ഈവനിങ്ങ്* കവിതയിലെ വരികളെ അന്വർഥമാക്കുകയാണ്* ഹരിയേപ്പോലുള്ളവർ*. നമുക്കും പിന്തുടരാം. പരിപാലിക്കാം. വരും തലമുറയ്ക്കായി ഓരോ പച്ചത്തുരുത്തും കാക്കാം.
-
06-12-2020, 09:33 AM
#743
-
06-16-2020, 08:03 AM
#744
ഉയരം പത്തടി, തൂക്കം 30 കിലോ; അബ്ദുള്* റഹ്മാന്റെ 'വലിയൊരു ചേനക്കാര്യം'
അബ്ദുള്* റഹ്മാന്റെ ചേനത്തോട്ടം കാണാനെത്തിയയാള്*
അബ്ദുള്* റഹ്മാന്റെ ചേനത്തോട്ടത്തില്* സെല്*ഫി എടുക്കുന്നവരുടെയും കാഴ്ചക്കാരുടെയും തിരക്കാണ്. പത്തടിയിലേറെ ഉയരവും 30 കിലോയ്ക്ക് മുകളില്* തൂക്കവുമുള്ള വലിയ ചേനകള്* എല്ലാവര്*ക്കും കൗതുകമാണ്.
കോട്ടയം, കങ്ങഴ അഞ്ചാനി ആരംപുളിക്കല്* അബ്ദുള്* റഹ്മാന്* റാവുത്തറി(53)ന്റെ സ്*നേഹത്തോട്ടം എന്ന കൃഷിയിടത്തിലാണ് കൂറ്റന്* ചേനകള്* നിരന്നുനില്*ക്കുന്നത്. പി.ഡബ്ല്യു.ഡി.യില്*നിന്ന് വിരമിച്ച ശേഷം സ്വന്തം പുരയിടത്തില്* ആരംഭിച്ച കൃഷിയാണ് നൂറുമേനി വിളവ് നല്*കുന്നത്.
മൂന്നുവര്*ഷം മുന്*പ് ആരംഭിച്ച ചേനക്കൃഷി മികച്ച വിജയമായിരുന്നു. കഴിഞ്ഞ വര്*ഷം വിളവെടുത്ത ചേനയെല്ലാം 30 മുതല്* 35 കിലോവരെ തൂക്കമുള്ളതായിരുന്നു. പൂര്*ണമായി ജൈവ രീതിയിലാണ് കൃഷി.
കൂറ്റന്* ചേനയുടെ പിന്നിലെ രഹസ്യം എന്തെന്ന് ചോദിച്ചാല്* അബ്ദുള്* റഹ്മാന്* പറയും സ്*നേഹത്തോടെ പരിചരിക്കുക, അത്രമാത്രം.
-
06-17-2020, 05:25 PM
#745
-
06-17-2020, 05:26 PM
#746
-
06-18-2020, 10:24 AM
#747
-
06-18-2020, 10:25 AM
#748
-
06-19-2020, 04:15 PM
#749

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം മൊട്ടിട്ടു തുടങ്ങി. മൂന്നാറിന്റെ നീലക്കുറിഞ്ഞി പോലെ കോട്ടയത്തിന്റെ വസന്തകാലമായ ആമ്പൽ വസന്തം അടുത്തെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 17 മുതൽ കാഴ്ചകളുടെ ദൃശ്യ വിസ്മയം ആസ്വദിക്കാൻ എല്ലാവർക്കും അവസരം ഒരുക്കും. ഏക്കറുകളോളം വരുന്ന പാടശേഖരത്ത് ആമ്പൽ ഇലകൾ തളിർത്തു പൂക്കൾ മൊട്ടിട്ടു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആ സമയം അവയെല്ലാം പാലിച്ചായിരിക്കും മലരിക്കലിൽ ആമ്പൽ വസന്തം കാണാൻ അവസരമൊരുക്കുക എന്ന് പദ്ധതിയുടെ കോഓർഡിനേറ്റർ കെ അനിൽ കുമാർ പറഞ്ഞു. തിരുവാർപ്പ് വെട്ടിക്കാട്ട്, മലരിക്കൽ, ഇറമ്പം, പഴുക്കനിലം എന്നീ സ്ഥലങ്ങൾ ബന്ധിപ്പിച്ചാണ് വിനോദ സഞ്ചാര പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആമ്പൽ വസന്തം ആസ്വദിക്കാൻ എത്തുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.
-
06-22-2020, 10:08 AM
#750
ചുവന്ന മുന്തിരിയെക്കാള്* ഗുണം പച്ച മുന്തിരിയ്ക്ക്... എന്തൊക്കെയെന്നോ...?
ചുവന്ന മുന്തിരിയെക്കാള്* നിരവധി ഗുണങ്ങളാണ് പച്ചമുന്തിരിയ്ക്കുള്ളത്. സാധാരണ ചുവന്ന മുന്തിരിയാണ് ജ്യൂസടിക്കാനും മറ്റും ഉപയോഗിക്കുന്നത്. കോപ്പര്*, അയേണ്*, മാംഗനീസ് എന്നീ മൂലകങ്ങള്* അടങ്ങിയിരിക്കുന്നതിനാല്* ആരോഗ്യമുള്ള എല്ലുകള്*ക്ക് ഏറ്റവും നല്ലതാണ് പച്ചമുന്തിരി. ആന്റി ഓക്*സിഡന്റുകള്*, വിറ്റാമിനുകള്*, ധാതുക്കള്* എന്നിവയെല്ലാം പച്ചമുന്തിരിയില്* അടങ്ങിയിട്ടുണ്ട്. വിറ്റാമിന്* സി, കെ എന്നിവ ധാരാളമുണ്ട്.
കൊളസ്*ട്രോള്* കുറയ്ക്കാന്* ഏറ്റവും നല്ല മാര്*ഗ്ഗമാണ് പച്ചമുന്തിരി ആഹാരത്തില്* ഉള്*പ്പെടുത്തുക എന്നത്. ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പച്ചമുന്തിരി കഴിക്കുന്നതിലൂടെ കഴിയും. മാത്രമല്ല വയറിലുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്*ക്കും ഒരു വിധം പരിഹാരം നല്*കാന്* പച്ചമുന്തിരിയ്ക്ക് കഴിയും. കൂടാതെ ഹൃദയാരോഗ്യ സംരക്ഷണത്തിനും സാധിക്കും. ചര്*മ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിറുത്താന്* പച്ചമുന്തിരി സഹായകമാണ്. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കും
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules