Page 75 of 77 FirstFirst ... 25657374757677 LastLast
Results 741 to 750 of 769

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #741
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default


  തണുപ്പുള്ള സ്ഥലത്ത് വളരുന്ന പേഴ്*സിമണ്*; ഇത് വിദേശയിനം പഴത്തിലെ താരം  Highlights
  വിത്ത് പാകി മുളപ്പിച്ച് വളര്*ത്താം. അതുപോലെ ബഡ്ഡ് ചെയ്തും വളര്*ത്താവുന്നതാണ്. ചാണകപ്പൊടിയും വേപ്പിന്* പിണ്ണാക്കും മണലും ഒരേ അനുപാതത്തില്* ചേര്*ത്ത് ഈര്*പ്പമുള്ള മണ്ണില്* വിത്ത് പാകാം.
  ഐസ്*ക്രീമിലും കേക്കിലും ജാമിലും പുഡ്ഡിങ്ങിലുമൊക്കെ ചേര്*ക്കുന്ന പഴമായ പേഴ്*സിമണ്* തണുപ്പുള്ള പ്രദേശങ്ങളില്* അലങ്കാരച്ചെടിയായി വളര്*ത്തുന്നു. ഉത്തര്*പ്രദേശിലും കാശ്മീരിലുമെല്ലാം വളരുന്ന ഈ പഴം നല്ല പോഷകഗുണമുള്ളതാണ്. നീലഗിരിയിലും കൃഷിചെയ്യുന്നുണ്ട്. ഉണങ്ങിയ പഴം എന്നര്*ഥം വരുന്ന അമേരിക്കന്* പദത്തില്* നിന്നാണ് പേഴ്*സിമണ്* എന്ന പേര് വന്നത്.
  തണുപ്പുകാലത്ത് മുഴുവന്* പഴങ്ങള്* ലഭ്യമാകുന്ന പേഴ്*സിമണ്* രണ്ടു വ്യത്യസ്ത രുചിയില്* ലഭ്യമാണ്. കുരുമുളകിന്റെ ആകൃതിയുള്ളതും കയ്പുരസമുള്ളതുമായ ഇനമാണ് പാചകാവശ്യത്തിനും ഉണങ്ങിയ രൂപത്തിലും ഉപയോഗിക്കുന്നത്. എന്നാല്*, തക്കാളിയുടെ രൂപത്തിലുള്ള മറ്റൊരിനമാണ് മരത്തില്* നിന്ന് തന്നെ നേരിട്ട് പറിച്ചെടുത്ത് ഭക്ഷിക്കാന്* കഴിയുന്നത്.
  അമേരിക്കന്* പേഴ്*സിമണ്*, ഏഷ്യന്* പേഴ്*സിമണ്* എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചെടികളുണ്ട്. ഏഷ്യന്* പേഴ്*സിമണ്* 15 അടി മാത്രം ഉയരത്തില്* വളരുമ്പോള്* അമേരിക്കന്* പേഴ്*സിമണ്* 35 അടിയോളം ഉയരത്തില്* വളരും.
  വ്യത്യസ്ത ഇനങ്ങളെ അറിയാം
  ചോക്കലേറ്റ്
  കയ്പുരസമുള്ളതും വിത്തില്ലാത്തതുമായ ഇനമാണിത്. ഇടത്തരം വലുപ്പത്തിലുള്ള പഴത്തിന് ചുവപ്പ് കലര്*ന്ന ഓറഞ്ച് നിറമുള്ള തൊലിയാണ്. അകത്തുള്ള മാംസളമായ ഭാഗം ബ്രൗണ്* നിറത്തിലും കാണപ്പെടുന്നു. അതുകൊണ്ടാണ് ചോക്കലേറ്റ് എന്ന പേര് ലഭിച്ചത്. ഒക്ടോബര്* അവസാനം മുതല്* നവംബര്* ആദ്യവാരം വരെയാണ് പഴുക്കാനുള്ള സമയം. വളരെ വലുപ്പത്തില്* വളരുന്ന മരമാണിത്.
  ഫുയു
  ലോകത്തില്* ഏറ്റവും കൂടുതല്* കൃഷി ചെയ്യുന്നയിനമാണിത്. നേരിട്ട് പറിച്ചെടുത്ത് ഭക്ഷിക്കാവുന്ന ഇനത്തില്*പ്പെട്ട പേഴ്*സിമണ്* ആണിത്. സ്വപരാഗണം നടത്തുന്ന ഇനത്തില്* പഴങ്ങള്* നേരിട്ട് തന്നെ ഉത്പാദിപ്പിക്കുന്നു. മധുരമുള്ളതും വലുപ്പമുള്ളതുമായ പഴങ്ങളാണ്.
  നവംബര്* മാസത്തിലാണ് പഴുക്കാറുള്ളത്. സലാഡിലും ചേര്*ത്ത് കഴിക്കാവുന്നതാണ്. ആപ്പിളിന് സമാനവും നല്ല രുചിയുമുള്ളതുമാണ് ഈ ഇനം. കീടാക്രമണം ഏല്*ക്കാതെ വളര്*ത്താവുന്നതുമാണ്. പുറംതൊലിക്ക് ഓറഞ്ച് കലര്*ന്ന ചുവപ്പ് നിറമാണ്. അകത്തുള്ള ഭാഗം കടുത്ത ഓറഞ്ച് നിറത്തിലാണ്.
  എങ്ങനെ വളര്*ത്താം?
  നന്നായി നനച്ച് വളര്*ത്തേണ്ട ചെടിയാണിത്. വെള്ളം കെട്ടിനിന്ന് വേര് ചീയാതിരിക്കാന്* നല്ല നീര്*വാര്*ച്ചയുള്ള മണ്ണില്*ത്തന്നെ വളര്*ത്തണം. ഈര്*പ്പമുള്ള കാലാവസ്ഥയില്* വളരെക്കുറച്ചേ നനയ്ക്കാവൂ.
  ഏകദേശം പി.എച്ച് മൂല്യം 6 ഉള്ള മണ്ണാണ് പെഴ്*സിമണ്* വളരാന്* അനുയോജ്യം. നിങ്ങളുടെ മണ്ണ് അസിഡിക് ആണെങ്കില്* അല്*പം ആല്*ക്കലൈന്* ആയ മണ്ണാണ് ആവശ്യമെന്നര്*ഥം. ലൈം ചേര്*ത്ത് മണ്ണിനെ ആല്*ക്കലൈന്* ഗുണമുള്ളതാക്കി മാറ്റാം.
  വേരുകള്*ക്ക് വലുപ്പമുള്ളതും നല്ല ആഴത്തില്* വളര്*ന്നിറങ്ങിപ്പോകുന്നതുമായ ചെടിയാണിത്. അതിനാല്*ത്തന്നെ നടാനായി കുഴിയെടുക്കുമ്പോള്* നല്ല ആഴത്തില്*ത്തന്നെ വേണം. അടുത്തടുത്തായി ചെടികള്* വളര്*ത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്* ചുരുങ്ങിയത് 25 അടി അകലത്തിലെങ്കിലുമായിരിക്കണം നടേണ്ടത്. പഴങ്ങളുണ്ടാകാനായി അമേരിക്കന്* പെഴ്*സിമണ്* നട്ടുവളര്*ത്തുകയാണെങ്കില്* ആണ്*ചെടിയും പെണ്*ചെടിയും വളര്*ത്തണം. അതായത് ക്രോസ് പോളിനേഷന്* നടന്നാണ് പഴങ്ങളാകുന്നത്. നിങ്ങള്*ക്ക് ചെറിയ പൂന്തോട്ടമാണെങ്കില്* ഏഷ്യന്* പെഴ്*സിമണ്* ചെടിയാണ് വളര്*ത്താന്* അനുയോജ്യം. സ്വപരാഗണം നടന്ന് പഴങ്ങളുണ്ടാകുന്നതിനാല്* ഒരേ ഒരു ചെടി വളര്*ത്തിയാല്* മതി.
  വിത്ത് പാകി മുളപ്പിച്ച് വളര്*ത്താം. അതുപോലെ ബഡ്ഡ് ചെയ്തും വളര്*ത്താവുന്നതാണ്. ചാണകപ്പൊടിയും വേപ്പിന്* പിണ്ണാക്കും മണലും ഒരേ അനുപാതത്തില്* ചേര്*ത്ത് ഈര്*പ്പമുള്ള മണ്ണില്* വിത്ത് പാകാം. വിത്ത് മുളയ്ക്കാന്* പത്ത് ദിവസമെങ്കിലും എടുക്കും. നന്നായി സൂര്യപ്രകാശമുള്ള സ്ഥലത്താണ് ചെടി തഴച്ചുവളരുന്നത്. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്ത് വളരുന്ന പഴങ്ങള്* നീര് കുറവും ചെറുതുമായിരിക്കും.
  അമേരിക്കന്* പേഴ്*സിമണ്* ചെടികള്* തണുപ്പുള്ള കാലാവസ്ഥയും അതിജീവിക്കും. ഏഷ്യന്* പേഴ്*സിമണ്* ചെടികള്* അത്രത്തോളം തണുപ്പിനെ പ്രതിരോധിക്കില്ല. അതിശൈത്യമുള്ള സ്ഥലത്താണ് ജീവിക്കുന്നതെങ്കില്* അമേരിക്കന്* പേഴ്*സിമണ്* ചെടിയാണ് വളര്*ത്താന്* അനുയോജ്യം.
  ബഡ്ഡ് ചെയ്ത ചെടികളാണ് വാങ്ങുന്നതെങ്കില്* മുളച്ച് ഒന്നര മാസം പ്രായമെത്തിയാല്* മാത്രമേ പറിച്ചു നടാവൂ. പതിനഞ്ച് ദിവസം കൂടുമ്പോള്* ചാണകപ്പൊടി ചേര്*ത്തുകൊടുക്കാം. നന്നായി വളരാന്* ഒരു ഹെക്ടറില്* 200 കിലോ സൂപ്പര്*ഫോസ്*ഫേറ്റും 50 കിലോ പൊട്ടാഷും 50 കിലോ യൂറിയയും നല്*കാം. കൊമ്പുകോതല്* നടത്തണം. ഒരു മരത്തില്* നിന്ന് ഏകദേശം 60 കായകള്* വരെ ലഭിക്കും.


 2. #742
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default

  മുസിരിസ് ബീച്ചിൽ തളിരിട്ടു പച്ചപ്പേകാൻ 10 മിയാവാക്കി കാടുകൾ  തൃശൂർ
  വനചാരുത കാണാൻ കാട്* കേറേണ്ട. അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ചിലെത്തിയാൽമതി. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും അടങ്ങുന്ന മിയാവാക്കി കാടുകൾ തളിരിടുകയാണ്*. ബീച്ചിലെ കായലിനോടും കടലിനോടും ചേർന്ന 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, ഞാവൽ, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങീ 100 ഇനങ്ങളിൽപ്പെപെട്ട 3250 വൃക്ഷത്തൈകളാണ് നട്ടത്. ഇവ മൂന്നാണ്ടിനകം സ്വാഭാവിക വനമായി മാറും.
  കേരളത്തിൽ പത്തിടത്ത്* ഇത്തരത്തിൽ മിയോവാക്കി കാടുകൾ സൃഷ്ടിച്ചെടുക്കും. ചതുരശ്രമീറ്ററിൽ ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി അതിൽ കൽപ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ്* വളം നിറച്ച് നടുവിൽ ഒരു വൃക്ഷത്തൈയും അതിന് ചുറ്റും നാല് വൃക്ഷത്തൈകൾ വീതവുമാണ് നട്ടത്. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്*. കാട്* കാണാനായി നടപ്പാതയുമുണ്ട്*. മൂന്നരലക്ഷം രൂപ പദ്ധതിക്ക്* അനുവദിച്ചു. മൂന്നുവർഷം കൃത്യമായി പരിപാലിക്കാൻ പ്രത്യേകം ഒരാൾക്ക്* ചുമതലയുണ്ട്*.
  ജാപ്പനീസ്* സസ്യശാസ്*ത്രജ്ഞൻ അകീര മിയോവാക്കി വിഭാവനംചെയ്*ത സ്വാഭാവിക വനം സംസ്ഥാന ഇന്നവേഷൻ കൗൺസിലാണ് കേരളത്തിലൊരുക്കുന്നത്**. മുസിരിസ് *പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്* നടത്തിപ്പ്**. അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ചിനു പുറമെ ആലപ്പുഴ പോർട്ട് മ്യൂസിയം വളപ്പിലും കാട്* തളിർത്തുതുടങ്ങി. തിരുവനന്തപുരം ചാല ഗവ.എച്ച്*എസ്*എസ്*, കൊല്ലം ആശ്രമം മൈതാനം, കുസാറ്റ്*, പൊന്നാനി, വാളയാർ ഫോറസ്റ്റ്* ട്രെയിനിങ് ഇൻസ്*റ്റിറ്റ്യൂട്ട്*, കോഴിക്കോട്* ബട്ട്*റോഡ്*, കാസർകോട്* ബേക്കൽ റിസോർട്ട്*, കണ്ണൂർ എന്നിവിടങ്ങളിലും വൈകാതെ കാടൊരുങ്ങും.


  നമുക്ക്* മിയാവാക്കിയിലെ മനുഷ്യനാകാം  തിരുവനന്തപുരം
  ഓരോ ചെറുപച്ചത്തുരുത്തും വരും തലമുറയ്*ക്കായി കാത്തുവയ്*ക്കണമെന്ന ഓർമപ്പെടുത്തലാണ് ഓരോ പരിസ്ഥിതിദിനവും. പലപ്പോഴും നമ്മൾ ഈ ദിനത്തിനപ്പുറം അതോർക്കാറില്ല. ഒരു കുഞ്ഞുവിത്തിൽനിന്ന്* ഒരായിരം കാട്* പൂക്കുന്ന സ്വപ്*നം കണ്ട്* വരും തലമുറയ്*ക്കായി തൈകൾ നട്ട്**, പരിപാലിക്കുന്ന ചിലരുണ്ട്*. അങ്ങനെയൊരു സ്വപ്*നം തിരുവനന്തപുരം വിളപ്പിൽശാല ഇം എം എസ്* അക്കാദമിയിൽ പൂവണിയുകയാണ്*. അതിന്* വിത്തുപാകിയത്* ഐടി സംരംഭകനും ഇൻവിസ്* മൾട്ടിമീഡിയയുടെ എംഡിയുമായ എം ആർ ഹരിയാണ്*. കഴിഞ്ഞവർഷം ഇതേ ദിവസമാണ്* അക്കാദമിയിലെ അഞ്ച്* സെന്റിടത്ത്* "മിയാവാക്കി'യെന്ന ചെറുവനമൊരുക്കാനുള്ള തയ്യാറെടുപ്പ്* തുടങ്ങിയത്*.
  ഇന്നത്* പക്ഷിയും പ്രാണിയും വിഹരിക്കുന്ന ഒരു ചെറിയ വലിയവനമായിക്കഴിഞ്ഞു. കണിക്കൊന്ന, ആര്യവേപ്പ്*, പലകപ്പയ്യാനി, അശോകം, പുന്ന, നെല്ലി തുടങ്ങി നൂറോളം ഇനങ്ങളിലുള്ള അഞ്ഞൂറോളം മരങ്ങൾ. വിളപ്പിൽശാല കൂടാതെ കനകക്കുന്നിലും * പുളിയറക്കോണത്തെ സ്വന്തം പുരയിടത്തിലും ഹരി മിയാവാക്കി കാടുകൾ വളർത്തി.
  ഇ എം എസ്* അക്കാദമിയിൽ 2019 പരിസ്ഥിതി ദിനത്തിൽ എസ്* സെന്തിൽ നട്ടുപിടിപ്പിച്ച മിയാവാക്കി വനത്തിൽ കായ്*ച പഴം ചൂണ്ടിക്കാട്ടുന്ന അക്കാദമി രജിസ്*ട്രാർ പ്രതാപാചന്ദ്രൻ
  ജപ്പാനീസ്* സസ്യശാസ്ത്രജ്ഞനായ അകിറ മിയാവാക്കി 1970ൽ വ്യവസായിക മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ആശയമാണ്* മിയാവാക്കി കാട്**. വെറും രണ്ടര സെന്റിടത്ത്* പോലും കാട്* സൃഷ്ടിക്കുന്ന പദ്ധതി*. സ്വാഭാവികമായി അമ്പതോ നൂറോ വർഷം കൊണ്ട്* ഉണ്ടാകുന്ന കാട്* ഇതിൽ 10 വർഷം കൊണ്ട്* വളരും. ഗ്രോ ബാഗിൽ നാല്* മാസം കൊണ്ട്* വളരുന്ന രണ്ടര അടി ഉയരമുള്ള തൈകളാണ്* മിയാവാക്കിയിൽ നടുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യം കൂടിയുള്ളതിനാൽ ഓരോ കലാവസ്ഥയ്ക്കും ചേരുന്ന ചെടികളാണ്* പരീക്ഷിക്കുക. ആലപ്പുഴ, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലും വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായും മിയാവാക്കി ഒരുക്കുന്നു.
  മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകൾ...റോബർട്ട്* ഫ്രോസ്റ്റിന്റെ സ്*റ്റോപ്പിങ്* ബൈ വുഡ്*സ്* ഓൺ എ സ്*നോയി ഈവനിങ്ങ്* കവിതയിലെ വരികളെ അന്വർഥമാക്കുകയാണ്* ഹരിയേപ്പോലുള്ളവർ*. നമുക്കും പിന്തുടരാം. പരിപാലിക്കാം. വരും തലമുറയ്ക്കായി ഓരോ പച്ചത്തുരുത്തും കാക്കാം.
 3. #743
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default

  ഭക്ഷ്യസുരക്ഷയും മരച്ചീനിയും

  നമ്മുടെ നാടാകെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തേണ്ടതിന്റെ ആവശ്യകത ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന കാലത്തെല്ലാം നമ്മുടെ രക്ഷയ്*ക്കെത്തിയിരുന്നത് മരച്ചീനിയായിരുന്നു. അരിയുടെയും മറ്റും ലഭ്യതയിലുണ്ടാകുന്ന കുറവ് നികത്തുന്നതിന് നമുക്ക് ആശ്രയിക്കാവുന്നത് കിഴങ്ങ് വിളകളെയാണ്. നമ്മുടെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം കിഴങ്ങ് കൃഷിക്ക് അനുയോജ്യവുമാണ്.
  തരിശ് ഭൂമികളെല്ലാം കൃഷിയോഗ്യമാക്കുക എന്ന വലിയ സ്വപ്നമാണ് ഈ കൊറോണക്കാലത്ത് നടപ്പിലാക്കുന്ന സുഭിക്ഷാപദ്ധതിയിലൂടെ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്*ക്കുന്നത്. മഴക്കാലാരംഭത്തോടെ ഇടവിളകളായും തനിവിളകളായും നാടിന്റെ നാനാഭാഗത്തും മരച്ചീനി കൃഷിക്കായി സ്ഥലമൊരുക്കി തുടങ്ങി. എന്നാൽ അധികം പേരേയും അലട്ടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് നടീൽ വസ്തുക്കളുടെ ദൗർലഭ്യം. രോഗകീടബാധയേൽക്കാത്ത ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ആവശ്യത്തിന് ലഭിക്കുക എന്നത് പ്രധാനം.
  ഈയൊരു സാഹചര്യത്തിൽ കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത മിനിസെറ്റ് ടെക്*നിക്ക് ' രീതിക്ക് പ്രാധാന്യം വർധിച്ചിരിക്കുന്നു. സാങ്കേതിക സങ്കീർണത ഒന്നുമില്ലാതെ എളുപ്പം ആർക്കും ചെയ്യാവുന്ന രീതിയാണിത്. മിനിസെറ്റ് രീതി മുഖേന ദ്രുതഗതിയിൽ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് മൂപ്പെത്തിയതും രോഗബാധയില്ലാത്തതുമായ മരച്ചീനി കമ്പുകൾ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ കമ്പുകളിൽനിന്ന് രണ്ടു മുകുളങ്ങളുള്ള ഏതാണ്ട് നാല്, - അഞ്ച് സെന്റീമീറ്റർ നീളമുളള ചെറിയ കഷണങ്ങളാക്കി മൂർച്ചയുളള ഒരു ഹാക്*സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുക്കണം.
  ഒരു മീറ്റർ വീതിയിലും അനുയോജ്യമായ നീളത്തിലും തയ്യാറാക്കിയ വാരങ്ങളി (തവാരണകൾ)ൽ ഈ ചെറിയ കഷണങ്ങൾ മുകുളങ്ങൾ ഇരു വശങ്ങളിലും വരത്തക്ക രീതിയിൽ മണ്ണിനടിയിൽ അരയിഞ്ച് ആഴത്തിൽ തിരശ്ചീനമായി (കിടത്തി) നടണം. ഭാഗികമായ തണൽ ലഭിക്കുന്ന സ്ഥലത്താണ് വാരങ്ങൾ ഒരുക്കേണ്ടത്. 35 ശതമാനം തണൽ നൽകുന്ന ഷേഡ് നെറ്റ് ഹൗസും ഇതിനായി ഉപയോഗിക്കാം. ഈർപ്പം നിലനിർത്താനായി ഇടവിട്ട് നനയ്*ക്കണം. ഏതാണ്ട് ഒരാഴ്ച കൊണ്ട് മിനി സെറ്റുകൾ മുളച്ച് തുടങ്ങും. ഏതെങ്കിലും രോഗലക്ഷണങ്ങളുള്ള തൈകൾ ഉണ്ടെങ്കിൽ പിഴുതുമാറ്റണം. മുളച്ച ചെറുകമ്പുകൾ മൂന്നു മുതൽ നാലാഴ്ച കഴിയുമ്പോൾ നടീലിന് പാകമാകും.
  മുൻകൂട്ടി തയ്യാറാക്കിയ സ്ഥലത്ത് 45 സെന്റീമീറ്റർ അകലത്തിൽ ഇവ നടാം. പറിച്ചു നടുമ്പോൾ കഴിവതും വേരുകൾക്ക് ക്ഷതമേൽക്കാതിരിക്കാനും പൊടിപ്പുകൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാലവർഷത്തിന്റെ ഏത് കാലത്തും ഈ മിനി സെറ്റ് തൈകൾ നടാവുന്നതാണ്.
  പരമ്പരാഗത രീതിയിൽ ഒരേക്കർ സ്ഥലേക്ക് 1000 കമ്പുകൾ വേണ്ടി വരുമ്പോൾ മിനി സെറ്റ് രീതിയനുസരിച്ച് 330 കമ്പുകൾ മതിയാകും. ആയിരം കമ്പിൽ നിന്നും 5000 കഷണങ്ങൾ മുറിച്ച് ഒരേക്കറിൽ നടുന്നതിനു പകരം മിനി സെറ്റ് രീതി പ്രകാരം 330 കമ്പുകളിൽനിന്നും 20,000 തൈകൾ ഒരേക്കറിൽ നടാൻ സാധിക്കും. പരമ്പരാഗതരീതിയിൽ കമ്പുകൾ തമ്മിലും വരികൾ തമ്മിലും 75 സെന്റീമീറ്റർ അകലം നൽകി നടുമ്പോൾ മിനി സെറ്റ് രീതിയിൽ വരികൾ തമ്മിലും ചെടികൾ തമ്മിലും 45 സെന്റീമീറ്റർ അകലം നൽകി നടാനാണ് കേരള കാർഷിക സർവകലാശാലയും ശുപാർശ ചെയ്യുന്നത്.


 4. #744
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default

  ഉയരം പത്തടി, തൂക്കം 30 കിലോ; അബ്ദുള്* റഹ്മാന്റെ 'വലിയൊരു ചേനക്കാര്യം'


  അബ്ദുള്* റഹ്മാന്റെ ചേനത്തോട്ടം കാണാനെത്തിയയാള്*
  അബ്ദുള്* റഹ്മാന്റെ ചേനത്തോട്ടത്തില്* സെല്*ഫി എടുക്കുന്നവരുടെയും കാഴ്ചക്കാരുടെയും തിരക്കാണ്. പത്തടിയിലേറെ ഉയരവും 30 കിലോയ്ക്ക് മുകളില്* തൂക്കവുമുള്ള വലിയ ചേനകള്* എല്ലാവര്*ക്കും കൗതുകമാണ്.
  കോട്ടയം, കങ്ങഴ അഞ്ചാനി ആരംപുളിക്കല്* അബ്ദുള്* റഹ്മാന്* റാവുത്തറി(53)ന്റെ സ്*നേഹത്തോട്ടം എന്ന കൃഷിയിടത്തിലാണ് കൂറ്റന്* ചേനകള്* നിരന്നുനില്*ക്കുന്നത്. പി.ഡബ്ല്യു.ഡി.യില്*നിന്ന് വിരമിച്ച ശേഷം സ്വന്തം പുരയിടത്തില്* ആരംഭിച്ച കൃഷിയാണ് നൂറുമേനി വിളവ് നല്*കുന്നത്.
  മൂന്നുവര്*ഷം മുന്*പ് ആരംഭിച്ച ചേനക്കൃഷി മികച്ച വിജയമായിരുന്നു. കഴിഞ്ഞ വര്*ഷം വിളവെടുത്ത ചേനയെല്ലാം 30 മുതല്* 35 കിലോവരെ തൂക്കമുള്ളതായിരുന്നു. പൂര്*ണമായി ജൈവ രീതിയിലാണ് കൃഷി.
  കൂറ്റന്* ചേനയുടെ പിന്നിലെ രഹസ്യം എന്തെന്ന് ചോദിച്ചാല്* അബ്ദുള്* റഹ്മാന്* പറയും സ്*നേഹത്തോടെ പരിചരിക്കുക, അത്രമാത്രം.

 5. #745
  FK SULTHAN
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  48,017

  Default


 6. #746
  FK SULTHAN
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  48,017

  Default

  Quote Originally Posted by BangaloreaN View Post
  ഉയരം പത്തടി, തൂക്കം 30 കിലോ; അബ്ദുള്* റഹ്മാന്റെ 'വലിയൊരു ചേനക്കാര്യം'
  അബ്ദുള്* റഹ്മാന്റെ ചേനത്തോട്ടം കാണാനെത്തിയയാള്*
  അബ്ദുള്* റഹ്മാന്റെ ചേനത്തോട്ടത്തില്* സെല്*ഫി എടുക്കുന്നവരുടെയും കാഴ്ചക്കാരുടെയും തിരക്കാണ്. പത്തടിയിലേറെ ഉയരവും 30 കിലോയ്ക്ക് മുകളില്* തൂക്കവുമുള്ള വലിയ ചേനകള്* എല്ലാവര്*ക്കും കൗതുകമാണ്.
  കോട്ടയം, കങ്ങഴ അഞ്ചാനി ആരംപുളിക്കല്* അബ്ദുള്* റഹ്മാന്* റാവുത്തറി(53)ന്റെ സ്*നേഹത്തോട്ടം എന്ന കൃഷിയിടത്തിലാണ് കൂറ്റന്* ചേനകള്* നിരന്നുനില്*ക്കുന്നത്. പി.ഡബ്ല്യു.ഡി.യില്*നിന്ന് വിരമിച്ച ശേഷം സ്വന്തം പുരയിടത്തില്* ആരംഭിച്ച കൃഷിയാണ് നൂറുമേനി വിളവ് നല്*കുന്നത്.
  മൂന്നുവര്*ഷം മുന്*പ് ആരംഭിച്ച ചേനക്കൃഷി മികച്ച വിജയമായിരുന്നു. കഴിഞ്ഞ വര്*ഷം വിളവെടുത്ത ചേനയെല്ലാം 30 മുതല്* 35 കിലോവരെ തൂക്കമുള്ളതായിരുന്നു. പൂര്*ണമായി ജൈവ രീതിയിലാണ് കൃഷി.
  കൂറ്റന്* ചേനയുടെ പിന്നിലെ രഹസ്യം എന്തെന്ന് ചോദിച്ചാല്* അബ്ദുള്* റഹ്മാന്* പറയും സ്*നേഹത്തോടെ പരിചരിക്കുക, അത്രമാത്രം.
  chena kku ithrayum pokkam vakkilallo

 7. #747
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default

  ഇഞ്ചിപ്പുല്ല് വീട്ടിനകത്തും പുറത്തും വളര്*ത്താം; കീടങ്ങളെ അകറ്റാം  Highlights
  പാത്രത്തിലാണ് നിങ്ങള്* ഇഞ്ചിപ്പുല്ല് വളര്*ത്തുന്നതെങ്കില്* വെള്ളത്തിന്റെ ആവശ്യകതയ്ക്ക് വ്യത്യാസമുണ്ടാകാം. സാധാരണ തോട്ടത്തിലെ മണ്ണില്* വളര്*ത്തുമ്പോള്* നല്*കുന്നതിനേക്കാള്* കൂടുതല്* വെള്ളം ഇങ്ങനെ വളര്*ത്തുമ്പോള്* ആവശ്യമാണ്.
  പാചകാവശ്യത്തിനും ഔഷധ നിര്*മാണത്തിനുമുപയോഗിക്കുന്ന ഇഞ്ചിപ്പുല്ല് വീട്ടിനകത്ത് പാത്രങ്ങളിലാക്കി വളര്*ത്താന്* പറ്റിയ സസ്യമാണ്. ഏകദേശം എട്ട് ഇഞ്ച് ആഴവും എട്ട് ഇഞ്ച് വ്യാസവുമുള്ള പാത്രത്തില്* ഇന്*ഡോര്* ചെടിയായി വളര്*ത്തി വിളവെടുക്കാവുന്നതാണ്. കൊതുകിനെ തുരത്താനായി ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ തോട്ടത്തില്* ആളുകള്* കൂടുതല്* ഇടപെടുന്ന സ്ഥലത്തും മട്ടുപ്പാവിലുമെല്ലാം ഇഞ്ചിപ്പുല്ലിന്റെ തൈകള്* വെച്ചുപിടിപ്പിക്കാം.
  വെള്ളീച്ചകളെ തുരത്താനുള്ള ആയുധമായും ഇഞ്ചിപ്പുല്ല് ഉപയോഗിക്കുന്നവരുണ്ട്. വെള്ളീച്ചകള്* ആക്രമിക്കുന്ന ചെടികള്*ക്ക് സമീപം ഇഞ്ചിപ്പുല്ല് വളര്*ത്തിയാല്* മതി. അല്*പം ചൂടുള്ള കാലാവസ്ഥയിലാണ് ഇഞ്ചിപ്പുല്ല് നന്നായി വളരുന്നത്. അതുകൊണ്ടുതന്നെ നല്ല രീതിയില്* വളരാന്* ധാരാളം വെള്ളം ആവശ്യമാണ്. നേരിട്ട് മണ്ണില്* വളര്*ത്തുന്ന പുല്ലിന് കൃത്യമായി നനയ്*ക്കേണ്ട ആവശ്യമുണ്ട്.
  ഈര്*പ്പം നിലനില്*ക്കുന്നതും പോഷകസമ്പന്നവുമായ മണ്ണ് നിലനിര്*ത്തിക്കൊണ്ടുതന്നെയാകണം ഇഞ്ചിപ്പുല്ല് വളര്*ത്തേണ്ടത്. മുകളിലുള്ള മണ്ണ് വെള്ളം നനയ്ക്കാതിരിക്കുമ്പോള്* ഉണങ്ങിപ്പോയാലും അതിനുതാഴയുള്ള വേരുകളുള്ള ഭാഗം എപ്പോഴും ഈര്*പ്പമുള്ളതായിത്തന്നെ നിലനിര്*ത്തണം. നനയ്ക്കുമ്പോള്* മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നുണ്ടെന്നും വേരുകള്* വെള്ളത്തില്* കുതിരുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
  പാത്രത്തിലാണ് നിങ്ങള്* ഇഞ്ചിപ്പുല്ല് വളര്*ത്തുന്നതെങ്കില്* വെള്ളത്തിന്റെ ആവശ്യകതയ്ക്ക് വ്യത്യാസമുണ്ടാകാം. സാധാരണ തോട്ടത്തിലെ മണ്ണില്* വളര്*ത്തുമ്പോള്* നല്*കുന്നതിനേക്കാള്* കൂടുതല്* വെള്ളം ഇങ്ങനെ വളര്*ത്തുമ്പോള്* ആവശ്യമാണ്. പാത്രത്തിന്*റെ വശങ്ങളിലൂടെ ഈര്*പ്പം ബാഷ്പീകരിച്ചുപോകാന്* സാധ്യതയുള്ളതുകൊണ്ടാണിത്. മണ്ണില്* വളരുമ്പോള്* വേരുകള്* ഈര്*പ്പം അന്വേഷിച്ച് അടുത്തുള്ള മണ്ണിലേക്ക് നീളുമെന്നതുകൊണ്ട് അത്രത്തോളം പ്രശ്*നം വരില്ല.
  തണുപ്പുള്ള സ്ഥലത്ത് വളര്*ത്തുന്ന ഇഞ്ചിപ്പുല്ല് പാത്രങ്ങളിലാക്കി വീട്ടിനകത്ത് പരിപാലിക്കുന്നതാണ് നല്ലത്. അല്ലെങ്കില്* ചെടി നശിച്ചുപോകും. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. അനുകൂലമായ കാലാവസ്ഥയില്* വളരെ പെട്ടെന്ന് സമൃദ്ധമായി വളരുന്ന ചെടിയായതുകൊണ്ട് പ്രൂണ്* ചെയ്*ത് അമിതവളര്*ച്ച നിയന്ത്രിക്കാവുന്നതാണ്. ബ്രൗണ്* നിറത്തിലുള്ള ഇലകള്* പറിച്ചുകളയാം. പ്രൂണ്* ചെയ്*ത് കഴിഞ്ഞാലും പുതിയ ഇലകള്* ഉണ്ടായി വരും. ഏകദേശം 6 അടി ഉയരത്തില്* വളരുന്ന ചെടിയായതിനാല്* പ്രൂണ്* ചെയ്*ത് മൂന്ന് അടി ഉയരത്തിലാക്കി നിര്*ത്തുന്നതാണ് അഭികാമ്യം.
  വളരെ പെട്ടെന്ന് വളരുന്നതിനാല്* പാത്രം മാറ്റി പോട്ടിങ്ങ് മിശ്രിതം നിറയ്*ക്കേണ്ടത് അത്യാവശ്യമാണ്. ഇലകളുടെ വളര്*ച്ചയ്ക്ക് നൈട്രജന്* അടങ്ങിയ വളം ആവശ്യമാണ്. ഇന്*ഡോര്* ആയാലും ഔട്ട്*ഡോര്* ആയാലും വളര്*ച്ചയുടെ ഘട്ടത്തില്* ആവശ്യത്തിന് വളം നല്*കണം. വേനല്*ക്കാലത്ത് നന്നായി വളപ്രയോഗം നടത്തുകയും മഴയത്തും തണുപ്പുകാലത്തും വളപ്രയോഗം നിര്*ത്തുകയും വേണം.
  പുതുതായി ചെടി നടാനായി പാത്രത്തില്* നിന്നും വേരോടുകൂടി പിഴുതെടുത്ത് ചെറിയ ചെറിയ തൈകളെ വേര്*പെടുത്തിയെടുക്കണം. ഇങ്ങനെ കുഴിച്ചെടുക്കുമ്പോള്* വളരെ ആഴത്തില്* കുഴിച്ച് വേരിന് കേടുപാടുകളുണ്ടാകാതിരിക്കാന്* ശ്രദ്ധിക്കണം. തണ്ട് മുറിച്ചുനട്ടും ഇഞ്ചിപ്പുല്ല് വളര്*ത്താം.


 8. #748
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default

  മരം നിറയെ പഴങ്ങള്* വിളയുന്ന ആപ്രിക്കോട്ട്


  Highlights
  നല്ല നീര്*വാര്*ച്ചയുള്ളതും അല്*പം ആല്*ക്കലൈന്* സ്വഭാവമുള്ളതുമായ മണ്ണിലാണ് ആപ്രിക്കോട്ട് നന്നായി വളരുന്നത്. ജൈവവളവും ധാരാളം വെള്ളവും ലഭിക്കണം. സാധാരണയായി ആപ്രിക്കോട്ട് വളര്*ത്തുന്നത് മുകുളനം വഴിയാണ്. പ്ലം, പീച്ച് എന്നിവയുടെ തൈകളാണ് മുകുളനം നടത്താനായി തിരഞ്ഞെടുക്കുന്നത്.
  ചൂടുള്ള കാലാവസ്ഥയിലും തണുപ്പിലും വളര്*ന്ന് വിളവ് തരുന്ന പഴവര്*ഗമാണ് ആപ്രിക്കോട്ട്. പിങ്കും വെളുപ്പും കലര്*ന്ന നിറത്തിലുള്ള പൂക്കളുള്ള ആപ്രിക്കോട്ട് ചെടി ധാരാളം സൂര്യപ്രകാശവും വെള്ളവും ലഭിച്ചാല്* നല്ല വിളവ് തരുന്നതാണ്. മരത്തില്* നിന്ന് പറിച്ചെടുത്ത് അതുപോലെ കഴിക്കാനും പാചകം ചെയ്ത് ജാമും ചട്*നിയും ഉണ്ടാക്കാനും യോജിച്ച പഴമാണിത്.
  പൊട്ടാസ്യം, ജീവകം ഇ, കോപ്പര്* എന്നിവ അടങ്ങിയ ആപ്രിക്കോട്ട് ഉണക്കി കഴിക്കാവുന്നതാണ്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും ചര്*മത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ്. മിക്കവാറും ചെടികളിലെല്ലാം സ്വപരാഗണം വഴി പ്രജനനം നടക്കും. പ്രധാനപ്പെട്ട ഇനങ്ങളെ പരിചയപ്പെടാം.
  ബെര്*ജെറോണ്*: മഞ്ഞ നിറത്തിലുള്ള ആപ്രിക്കോട്ട് പഴങ്ങള്* ഉത്പാദിപ്പിക്കുന്ന ചെടിയാണിത്. നല്ല തണുപ്പുള്ള കാലാവസ്ഥയില്* വളരാന്* ഇഷ്ടപ്പെടുന്നു.
  ആപ്രിഗോള്*ഡ്: വെറും അഞ്ചോ ആറോ അടി ഉയരത്തില്* മാത്രം വളരുന്ന കുള്ളന്* ഇനമാണിത്. വളരെ പതുക്കെ വളരുന്നതും പൂര്*ണവളര്*ച്ചയെത്താന്* പത്തുവര്*ഷത്തോളമെടുക്കുന്നതുമാണ് ഈ ചെടി. വളരെ കുറഞ്ഞ സ്ഥലമുള്ളവര്*ക്കും പാത്രങ്ങളില്* വളര്*ത്താന്* പറ്റിയ ഇനമാണിത്. ഓറഞ്ച് നിറത്തിലുള്ള പഴങ്ങളാണ് ഇവ.
  ഫ്*ളേവര്*കോട്ട്: മഞ്ഞിനെയും തണുപ്പിനെയും പ്രതിരോധിക്കാന്* കഴിവുള്ളയിനമാണിത്. ചുവപ്പ് കലര്*ന്ന ഓറഞ്ച് നിറത്തിലുള്ള പഴങ്ങളാണിവ.
  ഓറഞ്ച്*റെഡ്: വളരെ നേരത്തേ വിളവെടുക്കാന്* കഴിയുന്ന ഇനമാണിത്. ചുവന്ന നിറമാണ് പഴങ്ങള്*ക്ക്
  മസ്*കറ്റ്: വളരെ വിശേഷപ്പെട്ട രുചിയുള്ള മഞ്ഞ നിറത്തിലുള്ള ഈ ആപ്രിക്കോട്ട് ജൂലൈ മാസത്തിലാണ് വിളവെടുക്കുന്നത്.
  നല്*കാം പരിചരണം
  നല്ല നീര്*വാര്*ച്ചയുള്ളതും അല്*പം ആല്*ക്കലൈന്* സ്വഭാവമുള്ളതുമായ മണ്ണിലാണ് ആപ്രിക്കോട്ട് നന്നായി വളരുന്നത്. ജൈവവളവും ധാരാളം വെള്ളവും ലഭിക്കണം. സാധാരണയായി ആപ്രിക്കോട്ട് വളര്*ത്തുന്നത് മുകുളനം വഴിയാണ്. പ്ലം, പീച്ച് എന്നിവയുടെ തൈകളാണ് മുകുളനം നടത്താനായി തിരഞ്ഞെടുക്കുന്നത്.
  പ്രൂണ്* ചെയ്ത് നല്ല ആകൃതിയില്* നിലനിര്*ത്താവുന്നതാണ്. മരത്തിന് യഥാര്*ഥത്തില്* നിലനിര്*ത്താന്* കഴിയുന്നതിനേക്കാള്* പഴങ്ങള്* ഉണ്ടാകുന്നതിനാല്* ഭാരത്താല്* ശാഖകള്* വളഞ്ഞുപോകാനും സാധ്യതയുണ്ട്. പഴങ്ങള്* പറിച്ചുമാറ്റി ശാഖകളുടെ ഭാരം കുറയ്ക്കുകയെന്നതാണ് പോംവഴി. അപ്പോള്* കൂടുതല്* സൂര്യപ്രകാശം പതിക്കുകയും വായുസഞ്ചാരം കൂടുതല്* ലഭിക്കുകയും ചെയ്യും. മരത്തില്* അവശേഷിക്കുന്ന ബാക്കിയുള്ള പഴങ്ങള്*ക്ക് വളരാന്* കൂടുതല്* സ്ഥലം ലഭിക്കുകയും വലിയ പഴങ്ങളുണ്ടാകുകയും ചെയ്യും.


 9. #749
  FK SULTHAN
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  48,017

  Default  ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം മൊട്ടിട്ടു തുടങ്ങി. മൂന്നാറിന്റെ നീലക്കുറിഞ്ഞി പോലെ കോട്ടയത്തിന്റെ വസന്തകാലമായ ആമ്പൽ വസന്തം അടുത്തെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 17 മുതൽ കാഴ്ചകളുടെ ദൃശ്യ വിസ്മയം ആസ്വദിക്കാൻ എല്ലാവർക്കും അവസരം ഒരുക്കും. ഏക്കറുകളോളം വരുന്ന പാടശേഖരത്ത് ആമ്പൽ ഇലകൾ തളിർത്തു പൂക്കൾ മൊട്ടിട്ടു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആ സമയം അവയെല്ലാം പാലിച്ചായിരിക്കും മലരിക്കലിൽ ആമ്പൽ വസന്തം കാണാൻ അവസരമൊരുക്കുക എന്ന് പദ്ധതിയുടെ കോഓർഡിനേറ്റർ കെ അനിൽ കുമാർ പറഞ്ഞു. തിരുവാർപ്പ് വെട്ടിക്കാട്ട്, മലരിക്കൽ, ഇറമ്പം, പഴുക്കനിലം എന്നീ സ്ഥലങ്ങൾ ബന്ധിപ്പിച്ചാണ് വിനോദ സഞ്ചാര പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആമ്പൽ വസന്തം ആസ്വദിക്കാൻ എത്തുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

 10. #750
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,562

  Default

  ചുവന്ന മുന്തിരിയെക്കാള്* ഗുണം പച്ച മുന്തിരിയ്ക്ക്... എന്തൊക്കെയെന്നോ...?


  ചുവന്ന മുന്തിരിയെക്കാള്* നിരവധി ഗുണങ്ങളാണ് പച്ചമുന്തിരിയ്ക്കുള്ളത്. സാധാരണ ചുവന്ന മുന്തിരിയാണ് ജ്യൂസടിക്കാനും മറ്റും ഉപയോഗിക്കുന്നത്. കോപ്പര്*, അയേണ്*, മാംഗനീസ് എന്നീ മൂലകങ്ങള്* അടങ്ങിയിരിക്കുന്നതിനാല്* ആരോഗ്യമുള്ള എല്ലുകള്*ക്ക് ഏറ്റവും നല്ലതാണ് പച്ചമുന്തിരി. ആന്റി ഓക്*സിഡന്റുകള്*, വിറ്റാമിനുകള്*, ധാതുക്കള്* എന്നിവയെല്ലാം പച്ചമുന്തിരിയില്* അടങ്ങിയിട്ടുണ്ട്. വിറ്റാമിന്* സി, കെ എന്നിവ ധാരാളമുണ്ട്.
  കൊളസ്*ട്രോള്* കുറയ്ക്കാന്* ഏറ്റവും നല്ല മാര്*ഗ്ഗമാണ് പച്ചമുന്തിരി ആഹാരത്തില്* ഉള്*പ്പെടുത്തുക എന്നത്. ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പച്ചമുന്തിരി കഴിക്കുന്നതിലൂടെ കഴിയും. മാത്രമല്ല വയറിലുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്*ക്കും ഒരു വിധം പരിഹാരം നല്*കാന്* പച്ചമുന്തിരിയ്ക്ക് കഴിയും. കൂടാതെ ഹൃദയാരോഗ്യ സംരക്ഷണത്തിനും സാധിക്കും. ചര്*മ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിറുത്താന്* പച്ചമുന്തിരി സഹായകമാണ്. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കും


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •