Page 81 of 133 FirstFirst ... 3171798081828391131 ... LastLast
Results 801 to 810 of 1322

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #801
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default


    പ്ലാസ്റ്റിക്കിനെ തിന്നൊടുക്കാൻ സൂപ്പർ എൻസൈം; ,6 മടങ്ങ് കരുത്ത്; പ്രതിസന്ധിക്കു പരിഹാരം!

    HIGHLIGHTS

    • ലോകത്തെ പ്ലാസ്റ്റിക് പ്രതിസന്ധിക്കു പരിഹാരമായേക്കാവുന്ന പുതിയ കണ്ടുപിടിത്തം


    • പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് സമുദ്രജീവികള്*





    ലോകത്ത് പരിസ്ഥിതിയെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെടുത്താൽ അതിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യങ്ങൾക്ക് ഉയർന്ന സ്ഥാനമുണ്ടാകും. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ പ്രകൃതിദത്തമായ നശീകരണത്തിനു പ്ലാസ്റ്റിക് വിധേയമാകാത്തതു പരിസ്ഥിതിയിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ള കാര്യം തന്നെയാണ്.
    എന്നാൽ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്ന ഒരു സൂപ്പർ എൻസൈമുമായി വന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകർ.പീറ്റേസ് (PETase) എന്ന എൻസൈമിനെ നവീകരിച്ചാണ് ഇവർ പുതിയ സൂപ്പർ എൻസൈം സൃഷ്ടിച്ചിരിക്കുന്നത്.പീറ്റേസിലേക്ക് മെറ്റേസ് (MHETase) എന്ന മറ്റൊരു എൻസൈമിനെ യോജിപ്പിച്ചാണു നവീകരണം സാധ്യമാക്കിയത്. ദിവസങ്ങൾക്കുള്ളിൽ വലിയ അളവിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നശിപ്പിക്കാൻ ഇവയ്ക്കു പറ്റും.സാധാരണ രീതിയിലുള്ള പ്ലാസ്റ്റിക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ് ഇതിൽ നിന്നു ലഭിക്കുന്നത്. അതു മൂലം പ്ലാസ്റ്റിക്കിനെ നശിപ്പിച്ച് വീണ്ടും ഉപയോഗപ്രദമായ രീതിയിൽ സൃഷ്ടിക്കാൻ സാധിക്കും.

    നിലവിൽ പോളി എത്തിലീൻ ടെറാഫ്താലേറ്റ് (പിഇടി) എന്ന വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കിനെ മാത്രമേ ഇതുപയോഗിച്ച് നശിപ്പിക്കാൻ പറ്റൂ. ബാഗുകൾ,കവറുകൾ, കുപ്പികൾ മറ്റു പാക്കേജിങ് സാമഗ്രികൾ തുടങ്ങി വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഈ പ്ലാസ്റ്റിക്.ലോകത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആറിലൊന്നും ഈ പ്ലാസ്റ്റിക്കാണ്. എന്നാൽ കണ്ടുപിടിത്തം ഒരു തുടക്കമാണെന്നും വിവിധ തരം പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മകോശജീവികളെ കണ്ടെത്താനുള്ള ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദി കുറിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

    ∙ പ്ലാസ്റ്റിക്കിനെ തിന്നുന്ന ബാക്ടീരിയ

    2016ൽ ജപ്പാനിൽ നടന്ന ഒരു കണ്ടുപിടുത്തത്തിന്റെ തുടർച്ചയാണ് സൂപ്പർ എൻസൈമിന്റെ ഗവേഷണം.ഇഡിയോനെല്ല സകൈനസ് എന്ന ഒരു പ്രത്യേകതരം ബാക്ടീരിയ പ്ലാസ്റ്റിക്കിനെ അതിവേഗത്തിൽ തിന്നു നശിപ്പിക്കുന്നുണ്ടെന്ന് ജപ്പാനിലെ ഏതാനും ഗവേഷകർ കണ്ടെത്തി.സൂക്ഷ്മകോശ ജീവികളെക്കുറിച്ചു പഠനം നടത്തുന്നവർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ച കണ്ടുപിടുത്തമായിരുന്നു അത്.പക്ഷേ ബാക്ടീരിയ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു. പ്ലാസ്റ്റിക് നശിപ്പിക്കാൻ ഒരുപാടു സമയമെടുത്തു.തുടർന്നാണ് ഗവേഷകർ കൂടുതൽ പഠനം നടത്തിയതും പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ ബാക്ടീരിയയെ സഹായിക്കുന്ന പീറ്റേസിനെ വേർതിരിച്ചെടുത്തതും*.പിന്നീട് നവീകരണത്തിലൂടെ സൂപ്പർ എൻസൈം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ഗവേഷണം തുടരാനും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ എൻസൈം യാഥാർഥ്യമാക്കാനുമാണ് ഗവേഷകരുടെ ലക്ഷ്യം.

    ∙ കുടത്തിൽ കയറാത്ത ഭൂതം

    പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് സമുദ്രജീവികളാണ്. എണ്*പതു ദശലക്ഷം ടൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സമുദ്രത്തിൽ പ്രതിവർഷം എത്തുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് ഓരോ മിനിറ്റിലും 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ആളുകൾ വാങ്ങുന്നുണ്ട്.ചൈനയാണ് ഇത്തരം കുപ്പികളുടെ നിർമാണത്തിനും ഉപഭോഗത്തിലും മുന്നിട്ടു നിൽക്കുന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ പകുതിയും ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ഇവ ഉപയോഗശേഷം ആളുകൾ വലിച്ചെറിയും.നശീകരണമില്ലാതെ ഇവ കെട്ടിക്കിടക്കുന്നത് വരും കാലങ്ങളിൽ വൻ പ്രതിസന്ധിക്കാണു വഴിവയ്ക്കാൻ പോകുന്നത്.
    നിലവിലെ പ്ലാസ്റ്റിക് പ്രതിസന്ധിയുടെ മൂന്നു മടങ്ങാകും വരും കാലങ്ങളിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ തോത്. കോവിഡ് കാലത്ത് ഡിസ്പോസിബിൾ മാസ്കിന്റെ ഉപയോഗം കൂടിയതും പ്ലാസ്റ്റിക് പ്രതിസന്ധിയുടെ അളവു കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്. കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെയാണ് പ്ലാസ്റ്റിക്. ഇതിനെ മെരുക്കിയെടുക്കേണ്ടത് കോവിഡാനന്തര ലോകത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.








  2. #802
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    കാലാവസ്ഥാ വ്യതിയാനം; പൂക്കളുടെ നിറവും മാറുന്നു...








    HIGHLIGHTS
    ഇതിനായി, 1941 മുതൽ കോസ്കിയും സഹപ്രവർത്തകരും വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്*ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സസ്യങ്ങളെ ശേഖരിച്ചത് പരിശോധിക്കാൻ തുടങ്ങി.



    കാലാവസ്ഥാ വ്യതിയാനത്തിന്*റെ പ്രത്യാഘാതങ്ങൾ മനുഷ്യരിൽ മാത്രമല്ല, പ്രകൃതിയിലെ സകല ജീവജാലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പക്ഷികളുടെ വലിപ്പം കുറയുന്നതും, ചില മൃഗങ്ങളുടെ തൊലിയുടെ നിറം മാറുന്നതും എല്ലാം ഇതിന്റെ പരിണിതഫലങ്ങളാണ്. എന്നാൽ, ഇതിനൊപ്പം പൂക്കളും നിറംമാറ്റങ്ങൾക്ക് വിധേയമാകുന്നു എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ 75 വർഷത്തിനിടയിൽ, ഉയരുന്ന താപനിലയെ ചെറുക്കാൻ പൂക്കൾ അവയുടെ ദളങ്ങളിലെ പിഗ്മെന്റുകളെ മാറ്റുന്നു എന്നാണ് ഗവേഷകർ പറയുന്നത്.
    പുഷ്പങ്ങളുടെ ഇതളുകളിലുള്ള അൾട്രാവയലറ്റിനെ പ്രതിരോധിക്കുന്ന പിഗ്മെന്റുകൾ നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയില്ല. എന്നാൽ, അവ ഒരു സൺസ്ക്രീൻ പോലെ സസ്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് ക്ലെംസൺ സർവകലാശാലയിലെ പ്ലാന്റ് ഇക്കോളജിസ്റ്റ് മാത്യു കോസ്*കി പറയുന്നു. മനുഷ്യർക്ക് ഹാനികരമാകുന്നതുപോലെ, അൾട്രാവയലറ്റ് വികിരണം പൂവിനും ദോഷകരമാണ്. ഇതളുകളിൽ എത്രയധികം പിഗ്*മെന്*റുകളുണ്ടോ, അത്രയും അവ ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളെ പ്രതിരോധിക്കുന്നു.
    ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകുന്ന പൂക്കളുടെ ദളങ്ങളിൽ കൂടുതൽ അൾട്രാവയലറ്റിനെ ചെറുക്കുന്ന പിഗ്*മെന്*റുണ്ടെന്ന് കോസ്കിയും സഹപ്രവർത്തകരും മുമ്പ് കണ്ടെത്തിയിരുന്നു. ഏറ്റവും പ്രധാനമായി, ഉയരങ്ങളിൽ അല്ലെങ്കിൽ മധ്യരേഖയോട് അടുത്ത് വളരുന്ന പൂക്കളിൽ ഇത് കാണാം. ഓസോൺ പാളിയിലെ കേടുപാടുകളും, ഉയരുന്ന താപനിലയും പൂക്കളുടെ ദളങ്ങളിലെ പിഗ്*മെന്*റുകളെ സ്വാധീനിക്കുന്നുണ്ടോ എന്നറിയാൻ അവർക്ക് ആഗ്രഹം തോന്നി.
    ഇതിനായി, 1941 മുതൽ കോസ്കിയും സഹപ്രവർത്തകരും വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്*ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സസ്യങ്ങളെ ശേഖരിച്ചത് പരിശോധിക്കാൻ തുടങ്ങി. 42 വ്യത്യസ്ത ഇനങ്ങളിൽ നിന്ന് 1238 പൂക്കൾ അവർ പരിശോധിച്ചു. അൾട്രാവയലറ്റ് സെൻ*സിറ്റീവ് ക്യാമറ ഉപയോഗിച്ച് വ്യത്യസ്ത സമയങ്ങളിൽ ശേഖരിച്ച ഒരേ ഇനത്തിലെ പുഷ്പദളങ്ങളുടെ ഫോട്ടോ അവർ എടുത്തു. അതിൽ വന്ന അള്*ട്രാ വയലറ്റ് പിഗ്മെന്റിലെ മാറ്റങ്ങൾ അവർ രേഖപ്പെടുത്തി. പ്രാദേശിക ഓസോൺ നിലയെയും താപനിലയെയും കുറിച്ചുള്ള ഡാറ്റയുമായി ഈ മാറ്റങ്ങളെ അവർ താരതമ്യപ്പെടുത്തി. പൂക്കളിൽ പിഗ്മെന്റ് കാലക്രമേണ വർദ്ധിച്ചതായി അവർ കണ്ടെത്തി. 1941 മുതൽ 2017 വരെ പ്രതിവർഷം ശരാശരി രണ്ട് ശതമാനം വർദ്ധനവുണ്ടായതായി അവർ മനസ്സിലാക്കി. കഴിഞ്ഞ 75 വർഷത്തിനിടയിൽ നിരവധി പുഷ്പങ്ങൾ അവയുടെ നിറങ്ങൾ മാറ്റിയെന്നും, കൂടുതൽ തീവ്രവും ഇരുണ്ടതുമായി അവ മാറി എന്നും പഠനത്തിൽ തെളിഞ്ഞു. അൾട്രാവയലറ്റിനെതിരെയുള്ള കൂടുതല്* പിഗ്*മെന്*റുകൾ ഉത്പാദിപ്പിക്കുന്നതിലൂടെയാണ് പൂക്കൾ ഈ നിറംമാറ്റത്തിന് വിധേയമായത്.
    എന്നാൽ, പൂവിന്റെ ഘടനയെ ആശ്രയിച്ച് ഈ മാറ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവർ പറഞ്ഞു. തുറന്ന ഇതളുകളുള്ള പുഷ്പങ്ങളിൽ, ഓസോൺ അളവ് കുറഞ്ഞപ്പോൾ പിഗ്മെന്*റിന്*റെ അളവ് വർദ്ധിച്ചതായി അവർ കണ്ടെത്തി. അതേസമയം ഓസോൺ അളവ് കൂടുതലായ പ്രദേശങ്ങളിൽ പിഗ്മെന്*റിന്*റെ അളവ് കുറയുന്നതായും അവർ മനസ്സിലാക്കി. ഓസോൺ പാളിയുടെ അളവ് മാറിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ താപനില ഉയരുമ്പോൾ bladderwort പോലുള്ള മറഞ്ഞിരിക്കുന്ന ദളങ്ങളുള്ള പൂക്കൾക്കും യുവി പിഗ്മെന്റ് കുറയുന്നതായും അവർ കണ്ടെത്തി. മറഞ്ഞിരിക്കുന്ന ദളങ്ങളുള്ള പൂക്കൾ യുവി പിഗ്മെന്റിൽ നിന്ന് സസ്യങ്ങളെ സംരക്ഷിയ്ക്കുന്നത് മാത്രമല്ല, മറിച്ച് ചൂടിനെ കുറക്കുന്ന ഒരു ഹരിതഗൃഹം പോലെ പ്രവർത്തിക്കുന്നുവെന്നും അവർ കണ്ടെത്തി. അത്തരം പിഗ്മെന്റ് മാറ്റങ്ങൾ മനുഷ്യന്റെ കണ്ണിന് കാണാൻ കഴിയില്ലെങ്കിലും, ഹമ്മിംഗ് ബേർഡ്, തേനീച്ച തുടങ്ങിയ പോളിനേറ്ററുകൾക്ക് ഈ മാറ്റങ്ങൾ അറിയാൻ കഴിയും.
    Floral Pigmentation Has Responded Rapidly to Global Change in Ozone and Temperature എന്ന ഈ പേപ്പർ Current Biology -യിലാണ് പ്രസിദ്ധീകരിച്ചത്. വിർജീനിയ സർവകലാശാലയിലെ ഡ്രൂ മക്വീൻ, പിറ്റ്സ്ബർഗ് സർവകലാശാലയിലെ ടിയ-ലിൻ അഷ്മാൻ എന്നിവരാണ് പ്രബന്ധത്തിന്റെ മറ്റ് രചയിതാക്കൾ.










  3. #803
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ലോകത്തു തന്നെയുള്ള ഏക മരം കൊല്ലത്ത്; 180 വർഷത്തിനിപ്പുറം കണ്ടെത്തിയ കാവിലിപ്പ!

    ലോകത്തു നിന്ന് വംശനാശം നേരിട്ടുവെന്നു കരുതിയിരുന്ന സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യജനുസിൽപ്പെട്ട കാവിലിപ്പ (മാധുക ഡിപ്ലോസ്റ്റെമൻ) കൊല്ലം ജില്ലയിൽ നിന്ന് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ (ടിബിജിആർഐ) ശാസ്ത്രജ്ഞർ കണ്ടെത്തി. പരവൂരിനടുത്ത് കൂനയിൽ ആയിരവില്ലി ശിവക്ഷേത്രത്തിൽ ആരാധിച്ചുപോരുന്ന മരമാണ് ഇത്. 1835ൽ റോബർട്ട് വൈറ്റ് എന്ന ബ്രട്ടീഷുകാരൻ ഈ മരം കണ്ടെത്തിയെന്നും തുടർ പഠനങ്ങളൊന്നും നടക്കാത്തതു മൂലം ആരും അറിഞ്ഞിരുന്നില്ലെന്നും പറയുന്നു.
    സർപ്പക്കാവുകളിലെ ജൈവവൈവിധ്യത്തെപ്പറ്റി പാലോട് ജെഎൻടിബിജി ആർഐയിലെ ഡോ. ഇ.എസ്. സന്തോഷ്കുമാർ, ഡോ. എസ്. ഷൈലജകുമാരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് മരം ശ്രദ്ധയിൽപ്പെടുന്നത്. ശ്വാസകോശ, ദന്ത, വാതരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാവുന്ന ഇലിപ്പയുടെ ജാതിയിൽപ്പെട്ട മരം ഒറ്റനോട്ടത്തിൽ ആറ്റിലിപ്പയെന്നു തോന്നുമെങ്കിലും ഇലയുടെ ശാഖാഗ്രത്തിലെ കൗതുകം കണ്ട് പഠനവിധേയമാക്കിയാണ് കാവിലിപ്പ എന്നു സ്ഥിരീകരിച്ചത്.

    180 വർഷത്തിനിപ്പുറമാണ് ലോകത്തു തന്നെയുള്ള ഏക മരമായി ഇതിനെ കണ്ടെത്തുന്നതെന്ന് സവിശേഷതയുമുണ്ട്. റോബർട്ട് വൈറ്റാണ് കണ്ടെത്തിയതെങ്കിലും പി.റോയൻ എന്ന നെതർലൻഡ്*സ് സസ്യശാസ്ത്രജ്ഞനാണ് ഇതിനെ മാധുക ഡിപ്ലോസ്റ്റെമൻ എന്ന നാമകരണം നൽകിയത്. ടിബിജിആർഐ ഡയറക്ടർ ഡോ. പ്രകാശ്കുമാർ, ഡോ. എ.കെ. ശ്രീകല, പ്രഫ. ഡി, പാർഥിപൻ എന്നിവരും ഗവേഷണത്തെ സഹായിച്ചു.

    300 വർഷത്തിലധികം പഴക്കമുള്ള ഇരിപ്പ
    ഭൂമിയിൽനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു വൃക്ഷത്തെ കൊല്ലം പരവൂരിൽ കണ്ടെത്തിയിരിക്കുന്നത്. 300 വർഷത്തിലധികം പഴക്കമുള്ള ഇരിപ്പ എന്ന വൃക്ഷത്തെയാണു കൂനയിൽ ആയിരവില്ലി മഹാദേവർ ക്ഷേത്രത്തിൽ കണ്ടെത്തിയത്. നിലവിൽ കേരളത്തിൽ ഇവിടെ മാത്രമേ ഈ വൃക്ഷമുള്ളൂവെന്നു വനംവകുപ്പ് പറയുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പട്ടികയിൽ ഇരിപ്പയ്ക്കും ഇരിപ്പിടമുണ്ട്. ആയിരവില്ലി ക്ഷേത്രമുറ്റത്തു പൊട്ടി മുളച്ച ഇരിപ്പഇന്നും അദ്ഭുതമാണു കാഴ്ചക്കാർക്ക്. വളരെയധികം ഔഷധ ഗുണങ്ങളും ഇതിനുണ്ട്. വർഷങ്ങൾക്കു മുൻപാണ് ഇരിപ്പ കൂനയിൽ ക്ഷേത്ര വളപ്പിൽ ഉണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.
    തുടർന്ന് ഉദ്യോഗസ്ഥരെത്തിയപ്പോഴാണു മരത്തിന്റെ പേരു വിവരങ്ങളും ഗുണങ്ങളും ജനം അറിയുന്നത്. എന്നാൽ വനംവകുപ്പ് എത്തുന്നതിനു വർഷങ്ങൾക്കു മുൻപു തന്നെ ക്ഷേത്ര ഭരണസമിതി ഇരിപ്പയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ചുറ്റിനും പാർശ്വഭിത്തികൾ കെട്ടി സംരക്ഷിച്ചു തുടങ്ങി. പുറ്റിങ്ങൽ ദേവിയെയും പാർവതി ദേവിയെയും ഇരിപ്പയുടെ ചുവട്ടിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്ഇലിപ്പ എന്നും വിളിക്കുമെങ്കിലും അഷ്ടാംഗ ഹൃദയത്തിൽ ഇരിപ്പ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 20 മീറ്റർ ഉയരത്തിൽ മാത്രമാണു വളർച്ച. ഒട്ടേറെ ശിഖരങ്ങളും ഉപശിഖരങ്ങളും മധുരമുള്ള പൂക്കളും ഇരിപ്പയുടെ പ്രത്യേകതകളാണ്.


  4. #804
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ഇനി ഇറച്ചിക്കാടകളുടെ കാലം; ബ്രോയിലർ കാടകളെ വികസിപ്പിച്ചത് തമിഴ്നാട്

    HIGHLIGHTS

    • കാടകൾക്കു പ്രതിരോധ വാക്*സിനുകൾ ഒന്നും തന്നെ ലഭ്യമല്ല
    • നാമക്കൽ വെറ്റിനറി കോളജ് വികസിപ്പിച്ചെടുത്ത നാമക്കൾ ക്വായിൽ-1

    മാംസോൽപാദനത്തിനു വേണ്ടി പ്രത്യേകം വളർത്തുന്ന കാടകളാണ് ഇറച്ചികാടകൾ അഥവാ ബ്രോയിലർ കാടകൾ. ആദ്യ കാലങ്ങളിൽ മുട്ടയുൽപാദനം കഴിഞ്ഞ കാടകളെയായിരുന്നു മാംസത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അതല്ലെങ്കിൽ ആൺ കാടകളെയായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മാംസോൽപാദനത്തിനുവേണ്ടി മാത്രം കാടകളെ വളർത്തുന്നവർ ഏറെയുണ്ട്. കുറഞ്ഞ സ്ഥലവും 35 ദിവസം കൊണ്ട് ഒരു ബാച്ച് പൂർത്തിയാകുന്നു എന്നതും ഇറച്ചിക്കാടകളുടെ പ്രത്യേകതയാണ്.
    ഇറച്ചിക്കുവേണ്ടി പ്രത്യേക ജനുസുകൾ വികസിപ്പിച്ചെടുത്തത് തമിഴ്*നാട്ടിലെ നാമക്കൽ വെറ്റിനറി കോളജാണ്. മാംസോൽപാദന ശേഷി കൂടുതലുള്ള പേരെന്റ്സ് കാടകളെ പല ബ്രീഡർമാരും സംരക്ഷിച്ചു പോരുന്നു. നാമക്കൽ വെറ്റിനറി കോളജ് വികസിപ്പിച്ചെടുത്ത നാമക്കൾ ക്വായിൽ-1 എന്ന ഇനത്തിനു മാംസോൽപാദനശേഷി കൂടുതലുണ്ട്. 35-40 ദിവസം കൊണ്ട് 180-200 ഗ്രാം തൂക്കം ലഭിക്കുന്ന കാടകളാണിവ.

    വിരിപ്പു രീതിയിൽ കാടകളെ വളർത്തുന്നു180200 ഗ്രാം തൂക്കം ലഭിക്കുന്നതിനുവേണ്ടി 450-500 ഗ്രാം തീറ്റ നൽകേണ്ടതുണ്ട്. 2.7 ആണ് സാധാരണ ലഭിക്കുന്ന FCR (തീറ്റ പരിവർത്തന ശേഷി). ആദ്യത്തെ 15 ദിവസം പ്രീസ്റ്റർട്ടർ തീറ്റ നൽകണം. ശേഷം ബാക്കിയുള്ള ദിവസങ്ങളിൽ സ്റ്റാർട്ടർ തീറ്റ നൽകാം.

    ആദ്യത്തെ 15 ദിവസം കൃത്രിമ ചൂട് നൽകണം. കോഴിക്കുഞ്ഞുങ്ങളെക്കാൾ കൂടുതൽ ചൂട് കാടക്കുഞ്ഞുങ്ങൾക് ആവശ്യമാണ്. ആദ്യ ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ്സ് ചൂട് നൽകണം 3 ദിവസത്തിനു ശേഷം ഓരോ ദിവസവും അര ഡിഗ്രി വീതം കുറച്ചു കൊണ്ടുവരാം. പക്ഷേ, കാടക്കുഞ്ഞുങ്ങളുടെ ഉത്സാഹം ശ്രധിച്ചു മാത്രമേ ചൂട് കുറയ്ക്കാവൂ. ആവശ്യമെങ്കിൽ കൂടുതൽ ദിവസം 37 ഡിഗ്രി ചൂട് നൽകേണ്ടി വരും.
    കാടകൾക്കു പ്രതിരോധ വാക്*സിനുകൾ ഒന്നും തന്നെ ലഭ്യമല്ല. അതുകൊണ്ടുതന്നെ വൃത്തിയുള്ള അന്തരീക്ഷവും നല്ല തീറ്റയും വെള്ളവും ഉറപ്പാക്കണം.

    വലിയ ഷെഡുകൾ നിർമിച്ചു തറയിൽ വളർത്തുന്നവർ ഒരു ചതുരശ്ര അടിക്ക് 4-5 കടകളെ വരെ വളർത്താം. തറയിൽ ചകിരിച്ചോറോ അറക്കപ്പൊടിയോ വിരിക്കാം. വ്യവസായികമായി വളർത്തുന്നവർ കൂടുതൽ തിരഞ്ഞെടുക്കുന്ന രീതിയാണിത്.

    കൂടുകളാണെങ്കിൽ 60x120x25 സെന്റി മീറ്റർ അളവിൽ 50 കാടകളെ വളർത്താം. വീടുകളിൽ വളർത്താൻ ഇതാണ് അഭികാമ്യം.

    ഇറച്ചിക്കാടകൾ

    ചെലവുകൾ

    ഒരു ദിവസം പ്രായമായ കാടകുഞ്ഞിന്: 9-10 രൂപ
    തീറ്റ (പ്രീസ്റ്റാർട്ടറും സ്റ്റാർട്ടറും ചേർന്ന് 500 ഗ്രാം തീറ്റ) - 16 രൂപ
    വരവ്

    180-200 ഗ്രാം തൂക്കമുള്ള ഒരു കാടയ്ക്ക് മൊത്തവിപണിയിൽ 30-35 രൂപ വരെ ലഭിക്കുന്നു.
    ലാഭം - ഒരു കാടയ്ക്ക് 5 രൂപ.

    പൂർണ വളർച്ച എത്തിയ കാടകളിൽ 30% തൂവലും, കുടലും മറ്റു വേസ്റ്റും ആയിരിക്കും. ബാക്കി 110-120 ഗ്രാം മാംസം ലഭിക്കുന്നു
    വില അൽപം കൂടുതലാണെങ്കിലും ആയിരം കോഴിക്ക് അര കാട എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് മാർക്കറ്റിൽ ഡിമാൻഡ് എപ്പോഴും ഉണ്ട്.


  5. #805
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    100 പഞ്ചായത്തുകളില്* 100 നാട്ടുമാന്തോപ്പ് പദ്ധതിയുമായി കൃഷി വകുപ്പ്

    കൃഷി വകുപ്പിന്റെ നേതൃത്വത്തില്* നാടന്* മാവിനങ്ങള്* സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനം ഉറപ്പുവരുത്തുന്നതിനു മായി 100 പഞ്ചായത്തുകളിലായി 100 നാട്ടുമാന്തോപ്പുകള്* എന്ന പദ്ധതി

    തിരുവനന്തപുരം: നാടന്* മാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ പദ്ധതിയുമായി കൃഷി വകുപ്പ്.
    100 പഞ്ചായത്തുകളിലായി 100 നാട്ടുമാന്തോപ്പുകള്* എന്ന പദ്ധതി ആവിഷ്*കരിച്ച് നടപ്പിലാക്കുവാന്* തീരുമാനിച്ചിരിക്കുന്നത്. സര്*ക്കാരിന്റെ നൂറുദിന കര്*മ്മ പദ്ധതിയുടെ ഭാഗമാണിത്.

    'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന മാമ്പഴം നമുക്കേവര്*ക്കും പ്രിയപ്പെട്ട ഒരു പഴമാണ്. തേനൂറുന്ന സ്വാദും അടുത്തെത്തുന്ന ഗന്ധവും മാമ്പഴക്കാലത്ത് ആസ്വദിക്കാത്തവരായി ആരും തന്നെയില്ല . നല്ല മധുരക്കനികളായിട്ടുള്ള നാടന്* മാവിനങ്ങള്* നമുക്ക് സുലഭമായിരുന്നു. എന്നാല്* ഇന്ന് നാടന്* മാവിനങ്ങള്* കുറഞ്ഞുവരികയാണ് . ഈ സന്ദര്*ഭത്തിലാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്* നാടന്* മാവിനങ്ങള്* സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനം ഉറപ്പുവരുത്തുന്നതിനു മായി 100 പഞ്ചായത്തുകളിലായി 100 നാട്ടുമാന്തോപ്പുകള്* എന്ന പദ്ധതി ആവിഷ്*കരിച്ച് നടപ്പിലാക്കുവാന്* തീരുമാനിച്ചിരിക്കുന്നത്.- മന്ത്രി വി.എസ് സുനില്*കുമാര്* ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

  6. #806
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    പോഷകസമൃദ്ധമായ ബാംബൂ റൈസ് വിപണിയിലെത്തിക്കാന്* പദ്ധതിയുമായി ത്രിപുര സര്*ക്കാര്*




    ബാംബൂ കുക്കീസിനും ബാംബൂ ബോട്ടിലിനും ശേഷം ത്രിപുര സർക്കാർ ബാംബൂ റൈസുമായാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മുളയിലെ പൂക്കളിൽ നിന്ന് പ്രത്യേകം വേർതിരിച്ചെടുക്കുന്ന ഈ അരിക്ക് ധാരാളം പോഷകഗുണങ്ങളുള്ളതായി പറയപ്പെടുന്നു. പ്രോട്ടീനുകൾ സമൃദ്ധമായി അടങ്ങിയ മുളയരി സന്ധിവേദനകൾ കുറയ്ക്കുമെന്നും പ്രമേഹരോഗികൾക്ക് ഉത്തമ ഭക്ഷണമാണെന്നുമാണ് പറയപ്പെടുന്നത്.
    വളരെ ചെലവ് കുറഞ്ഞതുംവിപണിയിൽ ലാഭം തരുന്നതും
    ധാരാളമായി ഉപയോഗിക്കാൻ പറ്റുന്നതുമാണ് ഈ അരി എന്ന് ആദ്യഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് ത്രിപുര മുഖ്യമന്തി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. പലതരത്തിലുള്ള മുളയരികൾ നിർമിക്കാൻ കാർഷികവ്യവസായങ്ങളോട് മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.
    'മുളയിൽ നിന്ന് മറ്റു തരത്തിലുള്ള വരുമാനവും കണ്ടെത്താനാണ് ഞങ്ങളുടെ ശ്രമം. ബാംബൂ ബിസ്കറ്റുകളും, ബാംബൂ ബോട്ടിലുകളും ഞങ്ങൾ വിപണിയിലെത്തിച്ചു കഴിഞ്ഞു. ആയിരകണക്കിന് മുളംപൂവുകളിൽ നിന്നാണ് മുളയരി ഉണ്ടാക്കുന്നത്. ഇത് പ്രമേഹം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ കൂടുന്നത് തടയും.' മുഖ്യമന്ത്രി പറഞ്ഞു.
    മുളയരി ഭക്ഷണം ശീലമാക്കി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ അവയുടെ ഉൽപ്പാദനവും വിതരണവും സംസ്ഥാനത്തെ കാർഷിക സംരംഭങ്ങളുടെ വളർച്ചക്ക് സഹായകരമാകും എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി.
    ത്രിപുരയിൽ 21 ഇനത്തിൽ പെട്ട മുളകളുണ്ട്. 3,246 സ്ക്വയർ കിലോമീറ്റർ സ്ഥലത്താണ് മുളംകാടുകൾ വളർത്തുന്നത്. 15,000 ഹെക്ടർ സ്ഥലത്തേയ്ക്ക് ഇത് വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.


  7. #807
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    മൂവായിരം വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്*ട്രേലിയയിലെത്തി ടാസ്മാനിയന്* ഡെവിള്*സ്



    ടാസ്മാനിയന്* ഡെവിള്* | Photo: Mathrubhumi
    മൂവായിരം വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്*ട്രേലിയന്* ഹൃദയഭൂമിയില്* തിരികെയെത്തി ടാസ്മാനിയന്* ഡെവിള്*. സന്നദ്ധ പ്രവര്*ത്തകരുടെ പ്രവര്*ത്തന ഫലമായാണ് വംശനാശം സംഭവിച്ചുവെന്ന് കരുതിയ ഈ സഞ്ചിയിനത്തില്*പ്പെട്ട മൃഗം ഓസ്*ട്രേലിയയിലേക്കെത്തുന്നത്. ശൗര്യത്തിന്റേയും ശക്തിയേറിയ കീഴ്ത്താടിയുടേയും പേരിലറിയപ്പെടുന്ന ഈ ജീവിക്ക് ഒരു ചെറിയ നായയുടെയത്ര വലിപ്പമേ ഉണ്ടാകാറുള്ളൂ. അമിതമായ വേട്ടയാടലും അസുഖങ്ങളും മൂലം ഓസ്*ട്രേലിയയിലെ ടാസ്മാനിയയൊഴികെ എല്ലായിടത്തും ഇവര്*ക്ക് വംശനാശം സംഭവിച്ചിരുന്നു.
    ആവാസ വ്യവസ്ഥയെ സന്തുലിതമായി നിലനിര്*ത്താന്* സഹായിച്ചിരുന്ന ഈ മാംസ്യഭുക്കുകളെ ഓസ്*ട്രേലിയന്* മണ്ണിലേക്ക് തിരികെയെത്തിക്കുകയാണ് ഒരുകൂട്ടം സന്നദ്ധ പ്രവര്*ത്തകര്*. ഓസ്*ട്രേലിയയുടെ തലസ്ഥാനമായ സിഡ്*നിയില്* നിന്ന് ഏകദേശം 190 കിലോമീറ്റര്* ദൂരെയുള്ള ന്യൂ സൗത്ത് വെയില്*സിലെ ബാരിങ്ടണ്* വൈല്*ഡ്*ലൈഫ് സാങ്ച്വറിയിലേക്കാണ് ഈ ജീവികളെ തുറന്നുവിട്ടത്. 1000 ഏക്കറോളം വരുന്ന സംരക്ഷണ കേന്ദ്രത്തില്* ഇവര്*ക്ക് ജീവിക്കാനാവശ്യമായ ചുറ്റുപാടുകളെല്ലാം ഒരുക്കിയിട്ടുണ്ട്.
    പരീക്ഷണാടിസ്ഥാനത്തില്* 15-ഓളം ഡെവിളുകളെ മാര്*ച്ചില്* ഈ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടിരുന്നു. റേഡിയോ കോളറും ക്യാമറയുമുപയോഗിച്ച് ഇവരുടെ പ്രവര്*ത്തനങ്ങള്* വിലയിരുത്തിയതിന് ശേഷമാണ് അടുത്ത 11 എണ്ണത്തെക്കൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടത്. നിലവില്* 26 എണ്ണമാണ് ബാരിങ്ടണ്* വൈല്*ഡ്*ലൈഫ് സാങ്ച്വറിയിലുള്ളത്. കാലാവസ്ഥാ മാറ്റവും വേട്ടയാടലും മനുഷ്യരുടെ എണ്ണത്തിലുണ്ടായ പെരുപ്പവും മൂലമാണ് ഇവയ്ക്ക് വംശനാശമുണ്ടായത്. 1990-കളുടെ തുടക്കത്തിലുണ്ടായ ഒരുതരം കാന്*സറും ഇവരുടെ എണ്ണം ഒരു ലക്ഷത്തില്* നിന്ന് 20,000-ലേക്ക് കുറയാന്* കാരണമായി.


  8. #808
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    നമുക്ക് ചുറ്റുമുണ്ട് പലതരം പൂമ്പാറ്റകള്*; ഇവരാണ് ദേശീയശ്രദ്ധ നേടിയ മൂന്ന് ശലഭങ്ങള്*




    ഫലം കായ്ക്കുന്ന സസ്യങ്ങളെ ബാധിക്കുന്ന പരാന്നഭോജികളെ ഇരയാക്കുന്നതുകൊണ്ട് കര്*ഷകരുടെ പടയാളികളായി ഇവയെ കണക്കാക്കാറുണ്ട്.













    ഹിമാലയന്* കൃഷ്ണ പീക്കോക്ക്*






    നിത്യജീവിതത്തിൽ ഒരുപാട് പൂമ്പാറ്റകളെ നമ്മൾ കാണാറുണ്ട്. പലനിറത്തിലും വലുപ്പത്തിലുമുള്ളവർ. ദേശീയ ചിത്രശലഭങ്ങളെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്ന് ശലഭങ്ങളാണ് കോമൺ ഈസബെൽ, കൃഷ്ണ പീക്കോക്ക്, ഓറഞ്ച് ഓക്ക്ലീഫ് എന്നിവ. ഹിമാലയൻ ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടാറുള്ള ചിത്രശലഭമാണ് കൃഷ്ണ പീക്കോക്ക് അല്ലെങ്കിൽ പാപ്പിലിയോ കൃഷ്ണ. കറുത്ത പിൻചിറകിൽ മഞ്ഞനിറവും ഒപ്പം നീലവരയും അടയാളമായുണ്ട്. ജൈവൈവിധ്യസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. മറ്റു രണ്ട് ചിത്രശലഭങ്ങളെപ്പറ്റി അറിയാം:
    ഇവർ നമ്മുടെ നാട്ടിലുമുണ്ട്
    ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, മ്യാൻമർ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയിലെ പല പ്രദേശങ്ങളിലും കാണപ്പെടുന്ന വളരെ ഭംഗിയുള്ള ഒരു ചിത്രശലഭമാണ് കോമൺ ഈസബെൽ(Common Jezebel). കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവ കാണപ്പെടാറുണ്ട്. നമ്മുടെ നാട്ടിൽ ഇതിന് വിലാസിനി എന്നാണ് പേര്. ഡെലിയാസ് (Delias eucharis) ജനുസ്സിൽപെട്ട ഏറ്റവും സാധാരണമായ ഒരു പൂമ്പാറ്റ ഇനം കൂടിയാണ് ഇത്. ചുവപ്പ്, മഞ്ഞ, കറുപ്പ്, നീല, വെള്ള എന്നീ നിറങ്ങൾ ഇടകലർന്ന ചിറകുകളാണ് ഇവയ്ക്ക് ഭംഗി കൂട്ടുന്നത്. ചിറകുകൾ ഇടകലർത്തുന്ന സമയങ്ങളിൽ വെള്ളയോ ഇളം നീലയോ നിറം ഇവയ്ക്ക് വരുന്നു. വളരെ ഉയരത്തിലാണെങ്കിലും സാവധാനത്തിലാണ് ഇവയുടെ പറക്കൽ. വളരെ ചുരുക്കം സന്ദർഭങ്ങളിലേ ഇവ താഴെ പൂക്കളിലേക്ക് എത്തുകയുള്ളൂ. ഇവയുടെ ലാർവകൾക്ക് വിഷാംശം ഉള്ളതുകൊണ്ട് ഇരപിടിയന്മാർ ഈ ശലഭത്തെ ഭക്ഷണമാക്കാറില്ല. ഫലം കായ്ക്കുന്ന സസ്യങ്ങളെ ബാധിക്കുന്ന പരാന്നഭോജികളെ ഇരയാക്കുന്നതുകൊണ്ട് കർഷകരുടെ പടയാളികളായി ഇവയെ കണക്കാക്കാറുണ്ട്. പൂന്തോട്ടങ്ങളിലും വനപ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. മിന്നിത്തിളങ്ങുന്ന നിറങ്ങളുള്ള ചിറകിനാൽ ഇവ തങ്ങളുടെ ഇരകളിൽനിന്ന് വിദഗ്ധമായി രക്ഷപ്പെടുന്നു.

    ഇലയുടെ ആകൃതിയുള്ള ശലഭം
    ഓറഞ്ച് ഓക്ക്ലീഫ് സാധാരണയായി ഡെഡ്ലീഫ്, ഇന്ത്യൻ ഓക്ക്ലീഫ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. വടക്കൻ പശ്ചിമഘട്ട ഇന്ത്യയുടെ മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലെ ഈർപ്പമുള്ള വനഭാഗങ്ങളിലാണ് ഇവയെ കാണാറുള്ളത്. ഒരു ഇലയുടെ ആകൃതിയാണ് ഈ ചിത്രശലഭത്തിന്റെ ചിറകുകൾക്ക്. ബ്രൗൺ, മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങൾ പലരീതിയിൽ അടങ്ങിയിരിക്കുന്നു.

    അതോടൊപ്പം വരണ്ടതും നനവുള്ളതുമായി കാലാവസ്ഥകളിൽ ഇവയ്ക്ക് പ്രത്യേകനിറവും വലുപ്പവും ഇവയ്ക്ക് (പോളിഫെനിസം) കാണപ്പെടുന്നു. ഉണങ്ങിയ ഇലയോട് സാമ്യമുള്ള ചിത്രശലഭങ്ങളും കൂട്ടത്തിലുണ്ട്. പക്ഷികൾ ഇവയെ കൂടുതലായി ആക്രമിക്കാറുണ്ട്. അവരുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ ഇവ ഉണങ്ങിയ ഇലയുടെ ആകൃതിയിലേക്ക് മാറാറുണ്ട്.



    +-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-+-


    ദേശീയ ചിത്രശലഭ തിരഞ്ഞെടുപ്പ്: വിലാസിനിയാകുമോ ദേശീയതാരം?




    വിലാസിനി എന്ന ഇന്ത്യന്* ജസിബെല്*, കൃഷ്ണമയൂരി എന്ന പാപ്പിലിയോ കൃഷ്ണ, ഓറഞ്ച് ഓക് ലീഫ് എന്ന കല്ലിമ ഇനാക്കസ് എന്നിവയാണ് മൂന്നെണ്ണം. ഇതില്* ഒന്നിനെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തിരഞ്ഞെടുക്കുക























    തൃശ്ശൂർ: ദേശീയ ചിത്രശലഭത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ 'വിലാസിനി'യെന്ന് കേരളത്തിൽ അറിയപ്പെടുന്ന ചിത്രശലഭവും.
    രാജ്യത്തെ 1400 ചിത്രശലഭങ്ങളിൽനിന്നാണ് മൂന്നെണ്ണത്തെ തിരഞ്ഞെടുത്തത്. വിലാസിനി എന്ന ഇന്ത്യൻ ജസിബെൽ, കൃഷ്ണമയൂരി എന്ന പാപ്പിലിയോ കൃഷ്ണ, ഓറഞ്ച് ഓക് ലീഫ് എന്ന കല്ലിമ ഇനാക്കസ് എന്നിവയാണ് മൂന്നെണ്ണം. ഇതിൽ ഒന്നിനെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തിരഞ്ഞെടുക്കുക. തുടർന്ന് 'ദേശീയ ചിത്രശലഭം' എന്ന പദവി നൽകും.
    59,754 പേർ വോട്ടെടുപ്പിൽ പങ്കാളികളായിരുന്നു. നാഷണൽ ബട്ടർഫ്ളൈ പോൾ കൺസോർഷ്യമാണ് സംഘടിപ്പിച്ചത്. ഇതിൽ ചിത്രശലഭ ഗവേഷകർ, ശാസ്ത്രജ്ഞർ, പരിസ്ഥിതിപ്രേമികൾ തുടങ്ങിയവർ പങ്കെടുത്തെന്ന് ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് പറഞ്ഞു. ഒരുമാസം നീണ്ടുനിന്ന വോട്ടെടുപ്പാണ് നടന്നത്.
    മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവും വലിയ പങ്കാളിത്തമുണ്ടായത്-18,887 പേർ. കേരളത്തിൽനിന്ന് 2,471 പേരാണ് പങ്കെടുത്തത്.
    കൺസോർഷ്യത്തിന്റെ 70 അംഗ വിദഗ്ധസമിതി മാനദണ്ഡങ്ങൾ നിശ്ചയിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1400 ശലഭങ്ങളുടെ ആദ്യപട്ടിക തയ്യാറാക്കിയത്. കൂടുതൽ സൂക്ഷ്മമായ തിരഞ്ഞെടുപ്പ് വിദഗ്ധസമിതിയാണ് നടത്തിയത്.
    രണ്ടാംഘട്ടത്തിൽ ഏഴ് ശലഭങ്ങളെ തിരഞ്ഞെടുത്തു. ഫൈവ് സ്റ്റാർ സ്വോർഡ് ടെയ്ൽ, ഇന്ത്യൻ നവാബ്, യെല്ലോ ജോർജിയൻ, നോർത്തേൺ ജംഗിൾ ക്വീൻ എന്നിവയാണ് മറ്റു നാലെണ്ണം.
    ഇതിൽനിന്നാണ് വിലാസിനിയടക്കം മൂന്നെണ്ണം മുൻനിരയിലെത്തിയത്. മലേഷ്യ, തായ്വാൻ, ഇൻഡൊനീഷ്യ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ദേശീയ ചിത്രശലഭങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന ചിത്രശലഭവുമുണ്ട്. ബുദ്ധമയൂരിയാണ് കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം.
    കാലാവസ്ഥാവ്യതിയാനം വരുമ്പോൾ ആദ്യം ബാധിക്കുന്ന ജീവിവർഗങ്ങളിലൊന്നാണ് ചിത്രശലഭം. ഇവയുടെ സംരക്ഷണത്തിന് കാര്യമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. ഇതാണ് ദേശീയശലഭത്തെ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്.
    വിലാസിനി
    രാജ്യത്ത് എല്ലായിടത്തും കാണുന്നു. മനോഹരനിറങ്ങളുണ്ട്. ഇതിന്റെ ലാർവ ഇത്തിൾ തിന്നുന്നതിനാൽ കർഷകമിത്രമാണ്. കേരളത്തിലെ ശലഭപ്രേമികളാണ് വിലാസിനി എന്ന പേരിട്ടത്.
    കൃഷ്ണമയൂരി
    വടക്കുകിഴക്കൻ ഇന്ത്യയിൽ മാത്രം കാണപ്പെടുന്നു. വർണസമൃദ്ധമാണ്. ടൂറിസ്റ്റുകളുടെ ആകർഷണമാണ്.
    ഓറഞ്ച് ഓക് ലീഫ്
    ഹിമാലയത്തിന്റെ താഴെ മുതൽ വടക്കേ ഇന്ത്യ ഒട്ടാകെ കാണപ്പെടുന്നു. നിറങ്ങൾ ചിറകിനടിയിലാണ്. പറക്കാതിരിക്കുമ്പോൾ കരിയില പോലെ തോന്നും.




  9. #809
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    കാഴ്ചയ്ക്കു ഭംഗിയെങ്കിലും ഈ ഫലസുന്ദരിയെ നേരിട്ടു കഴിക്കാനാവില്ല


    HIGHLIGHTS

    • വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ നട്ടു വളർത്താം






    അടുത്ത നാളുകളിൽ കേരളത്തിൽ പ്രചാരത്തിലാകുന്ന ഇന്തോനേഷ്യൻ ഔഷധസസ്യമാണ്
    മക്കോട്ടദേവ. അഞ്ച് അടിയോളം ഉയരത്തിൽ ധാരാളം ചെറു ശാഖകളോടെ വളരുന്ന ഇവയ്ക്ക് കടും പച്ച നിറത്തിലുള്ള ഇലകൾ കാണാം. തടിക്ക് കടുപ്പം കുറവാണ്. സസ്യ നാമം 'പലേറിയ മാക്രോകാർപ്പ'.

    കാലവർഷാരംഭത്തിലാണ് മക്കോട്ടദേവ ചെടികൾ പൂത്തു തുടങ്ങുന്നത്. ഇലക്കവിളുകളിൽ ചെറു പൂക്കൾ ഇക്കാലത്ത് കൂട്ടമായി വിരിയും. ദീർഘഗോളാകൃതിയുള്ള കായ്കൾ ഓഗസ്റ്റ് മാസത്തോടെ പാകമാകും. അപ്പോൾ അവയുടെ നിറം പിങ്കിലേക്കെത്തും.
    പഴങ്ങൾ മുറിച്ച് ഉള്ളിലെ വിത്ത് നീക്കം ചെയ്ത് ചെറു കഷണങ്ങളായി അരിഞ്ഞുണങ്ങി സൂക്ഷിക്കുകയാണ് പതിവ്. ഇവ ഇട്ട് തിളപ്പിച്ചാറിയ വെളം കുടിച്ചാൽ പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങി പല രോഗങ്ങളും കുറയുമെന്ന് ഇന്തോനേഷ്യക്കാർ വിശ്വസിക്കുന്നു. പഴങ്ങൾ കാഴ്ച്ചയിൽ മനോഹരമാണെങ്കിലും നേരിട്ട് ഭക്ഷ്യയോഗ്യമല്ല.

    വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ നട്ടു വളർത്താം. ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന വളക്കൂറുള്ള മണ്ണാണ് അനുയോജ്യം. രണ്ടു വർഷത്തിനുള്ളിൽ ഇവ പുഷ്പിച്ച് ഫലമണിയും. മഴക്കാലത്ത് ജൈവവളങ്ങൾ ചേർത്തും, വേനൽക്കാലത്ത് ജലസേചനം നൽകിയും പരിചരിച്ചാൽ ഇവയിൽ സമൃദ്ധമായി കായ്കൾ ഉണ്ടാകും. നീർ വാർച്ചയുള്ള വലിയ ചെടിച്ചട്ടികളിലും മക്കോട്ടദേവ വളർത്താം.








  10. #810
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    4000 കിലോ വളം ആവശ്യമുള്ളിടത്ത് വെറും 4 കിലോ മതി, ബയോ ക്യാപ്*സ്യൂൾ ഇനി താരം



    • ജൂൺ മുതൽ ഓഗസ്റ്റ് വരെ 6000 കാപ്സ്യൂളുകൾ വിറ്റു
    • പരമ്പരാഗത ജൈവവളം 4000 കിലോ വേണ്ടിടത്ത് 4 കിലോ ജൈവ കാപ്സ്യൂൾ മതി



    ബയോ കാപ്സ്യൂൾ വിൽപനയിൽ കുതിച്ചുചാട്ടം, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് ലോക്ഡൗൺ കാലത്ത് അഭിമാനനേട്ടം.

    ജൂൺ മുതൽ ഓഗസ്റ്റ് വരെ 6000 കാപ്സ്യൂളുകളാണ് വിറ്റത്. ലോക്*ഡൗണിനു മുൻപ് പ്രതിമാസം വിറ്റുപോയിരുന്നത് 400 ഗുളികകൾ മാത്രമാണ്. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം മേയ് മാസത്തിൽ മാത്രം 4000 കാപ്സ്യൂളുകൾ വിറ്റുപോയതാണ് കണക്ക്.
    പരമ്പരാഗത ജൈവവളം 4000 കിലോ വേണ്ടിടത്ത് 4 കിലോ ജൈവ കാപ്സ്യൂൾ മതിയെന്നതാണ് കർഷകരെ ആകർഷിക്കുന്നത്. കേരളം, കർണാടക, തമിഴ്*നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലെ ആയിരത്തിലധികം കർഷകരാണ് ബയോകാപ്സ്യൂളുകൾ ഉപയോഗിക്കുന്നത്. വീടുകളിലെ പച്ചക്കറികൃഷിയിലും ഗ്രോബാഗ് ഉപയോഗിച്ചുള്ള ഇഞ്ചി, മഞ്ഞൾ കൃഷിയിലും ബയോ കാപ്സ്യൂളുകൾ വ്യാപകമായിക്കഴിഞ്ഞു.
    ലോക്ഡൗൺ കാലത്ത് കൂടുതൽ ആളുകൾ കൃഷിയിലേക്കു തിരിഞ്ഞതാണ് ബയോകാപ്സ്യൂൾ വിൽപനയിൽ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
    കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം. ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബയോക്യാപ്സ്യൂൾ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പേറ്റന്റ് പ്രക്രിയ അവസാന ഘട്ടത്തിലാണ്.

    ജൈവശാസ്ത്രപരമായി കഴിവുള്ള സൂക്ഷ്മജീവികളുടെ വിജയകരമായ വിതരണം ഉറപ്പാക്കുകയാണ് ബയോ കാപ്സ്യൂളുകൾ. വിപ്ലവകരമായ സാങ്കേതികവിദ്യയാണിത്ഡോ. സന്തോഷ് ജെ. ഈപ്പൻ, ഡയറക്ടർ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം



    എന്താണ് ബയോകാപ്സ്യൂൾ?

    ക്യാപ്സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിളഗവേഷണ കേന്ദ്രം വികസിപ്പിച്ച ബയോക്യാപ്സ്യൂൾ. സാധാരണ വളത്തിനുപകരം ഗുളിക രൂപത്തിൽ സൂക്ഷ്മജീവികൾ ഉപയോഗിച്ചുള്ള വളപ്രയോഗം കൂടുതൽ ലളിതമാണ്. വളച്ചാക്കുകളുടെ സംഭരണം, വിപണനം, ഗതാഗതം എന്നിവയും ഒഴിവാക്കാം. ഒരു ക്യാപ്സ്യൂൾ 100 മുതൽ 200 വരെ ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാമെന്നതിനാൽ ഒരു ചെറിയ കുപ്പിയിലെ കാപ്സ്യൂൾ കൊണ്ട് ഏക്കറുകളോളം കൃഷിസ്ഥലത്ത് വിളവ് മെച്ചപ്പെടുത്താം.
    പരമ്പരാഗതമായ രീതിയിൽ 4000 കിലോഗ്രാം ടാൽക് അടിസ്ഥാനമാക്കിനിർമിക്കുന്ന സൂക്ഷ്മാണു വളങ്ങൾക്കു പകരമായി ജൈവ ഗുളികകൾ ഉപയോഗിക്കുന്ന ഒരാൾ വെറും 4000 ഗുളികകൾ ഉപയോഗിച്ചാൽ മതി. ഒരു കാപ്സ്യൂളിന് 1 ഗ്രാം മാത്രം ഭാരം ഉള്ളതിനാൽ ഒരു കർഷകന് 4 ടൺ ഫോർമുലേഷനുപകരമായി വെറും 4 കിലോ കാപ്സ്യൂളുകൾ ഉപയോഗിച്ചാൽ മതിയെന്നു ശാസ്ത്രജ്ഞൻമാർ പറയുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •