Page 84 of 101 FirstFirst ... 3474828384858694 ... LastLast
Results 831 to 840 of 1004

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #831
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default


  പരുക്കന്* ധാന്യമാണെങ്കിലും വരക് പോഷകഗുണത്തില്* കേമന്*  Highlights
  വരക് കൃഷി ചെയ്യുമ്പോള്* ജൈവവളവും ജൈവ കീടനാശിനിയും തന്നെയാണ് ഉത്തമം. സാധാരണയായി കീടങ്ങളും അസുഖങ്ങളും വലിയ അളവില്* ബാധിക്കാറില്ല.
  വരള്*ച്ചയെ അതിജീവിച്ച് നന്നായി വളരാന്* കഴിവുള്ള ധാന്യവര്*ഗത്തില്*പ്പെട്ട വിളയാണ് വരക്. മറ്റുള്ള ധാന്യങ്ങളെ അപേക്ഷിച്ച് വളരെ പരുക്കനാണ് കോഡോ മില്ലറ്റ് എന്നറിയപ്പെടുന്ന വരക്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്* ആവിര്*ഭവിച്ച ഈ ധാന്യത്തിന് പലപല പേരുകളും നിലവിലുണ്ട്. ഏകദേശം 3000 വര്*ഷങ്ങള്*ക്ക് മുമ്പ് കൃഷി ചെയ്തിരുന്നുവെന്ന് പറയപ്പെടുന്ന വരക്, പ്രമേഹ രോഗികള്*ക്ക് സാധാരണ അരിക്ക് പകരമായി ഉപയോഗിക്കാവുന്നതുമാണ്. അധികം പണച്ചെലവില്ലാതെ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഈ ധാന്യത്തിന്റെ പ്രത്യേകതകളെക്കുറിച്ചറിയാം.
  8.3 ശതമാനം മാംസ്യവും 1.4 ശതമാനം കൊഴുപ്പും 65.6 ശതമാനം കാര്*ബോഹൈഡ്രേറ്റുകളും വരകില്* അടങ്ങിയിട്ടുണ്ട്. മധ്യ പ്രദേശിലും ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും തമിഴ്*നാട്ടിലും കര്*ണാടകയിലുമാണ് കൂടുതലായി വരക് കൃഷി ചെയ്യുന്നത്. മറ്റുള്ള ധാന്യവിളകളെ അപേക്ഷിച്ച് വെള്ളത്തിന്റെ ആവശ്യകത കുറവാണ്. വളരെ കുറഞ്ഞ മുതല്*മുടക്കില്* കൃഷി ചെയ്യാവുന്നതുമാണ്. പോഷകങ്ങളുടെ കലവറയായ ഈ ധാന്യത്തില്* അരിയിലും ഗോതമ്പിലുമുള്ളതിനേക്കാള്* കൂടുതല്* കാല്*സ്യവും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്*ധിപ്പിക്കാന്* സഹായിക്കുന്ന വരകില്* ഉയര്*ന്ന അളവില്* ലെസിത്തിന്* അടങ്ങിയിട്ടുള്ളതിനാല്* നാഡീവ്യവസ്ഥയെയും ശക്തിപ്പെടുത്താന്* സഹായിക്കും.
  വരക് കൃഷി ചെയ്യുമ്പോള്* ജൈവവളവും ജൈവ കീടനാശിനിയും തന്നെയാണ് ഉത്തമം. സാധാരണയായി കീടങ്ങളും അസുഖങ്ങളും വലിയ അളവില്* ബാധിക്കാറില്ല. സമുദ്രനിരപ്പില്* നിന്ന് 2100 മീറ്റര്* ഉയരത്തിലുള്ള സ്ഥലത്താണ് വരക് നന്നായി വിളയുന്നത്. കൃഷി ചെയ്യാന്* ധാരാളം വെള്ളവും ആവശ്യമുണ്ട്. എന്നിരുന്നാലും വാര്*ഷിക മഴ ലഭ്യത 40 മുതല്* 50 സെ.മീ വരെയുള്ള സ്ഥലത്തും വളരും. നല്ല നീര്*വാര്*ച്ചയുള്ളതും ആവശ്യത്തിന് ഈര്*പ്പം നിലനില്*ക്കുന്നതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം. ഏകദേശം 90 സെ.മീ ഉയരത്തില്* വളരുന്ന ഈ ധാന്യം ചിലപ്പോള്* ഫംഗസിന്റെ ആക്രമണം നേരിടാറുണ്ട്. ധാന്യത്തിന് ഇളം ചുവപ്പ് മുതല്* ഇരുണ്ട ചാരനിറം വരെയുണ്ടാകാറുണ്ട്. 105 മുതല്* 120 ദിവസങ്ങളെടുത്താണ് വിളഞ്ഞ് പാകമായി വിളവെടുപ്പ് നടത്തുന്നത്. വളപ്രയോഗമില്ലാതെ ഒരു ഹെക്ടറില്* 850 കി.ഗ്രാം ധാന്യം വിളയുന്നതാണ്. നൈട്രജനും ഫോസ്ഫറസും നല്*കിയാല്* ഒരു ഹെക്ടറില്* നിന്ന് 1600 കി.ഗ്രാം വിളവെടുക്കാം.
  ഖാരിഫ് വിളയായതിനാല്* മഴക്കാലത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. മഴലഭ്യത കുറവാണെങ്കില്* ഒന്നോ രണ്ടോ തവണയുള്ള ജലസേചനം ആവശ്യമാണ്. കൃഷി ചെയ്യുമ്പോള്* വരികള്* തമ്മില്* 20 മുതല്* 25 വരെ അകലവും ചെടികള്* തമ്മില്* എട്ട് മുതല്* 10 സെ.മീ വരെ അകലവും ആവശ്യമാണ്.
  നല്ല ഗുണനിലവാരമുള്ള വിത്തുകള്* നോക്കി വാങ്ങി നടാന്* ഉപയോഗിക്കണം. വടക്കേ ഇന്ത്യയില്* ജൂണ്* പകുതി മുതല്* ജൂലായ് പകുതി വരെയും തെക്കേ ഇന്ത്യയില്* സെപ്റ്റംബര്* മുതല്* ഡിസംബര്* വരെയുമാണ് വിത്ത് വിതയ്ക്കുന്ന സമയം. വിത്ത് വിതച്ച ശേഷമുള്ള 35 മുതല്* 40 ദിവസം വരെയുള്ള കാലയളവില്* കളകള്* പറിച്ച് മാറ്റി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കളകള്* ഒഴിവാക്കണം.
  സാധാരണയായി വിത്ത് മുളച്ച് 100 ദിവസങ്ങള്*ക്ക് ശേഷമാണ് വിളവെടുപ്പിന് പാകമാകുന്നത്. പൂര്*ണ വളര്*ച്ചയെത്തിയാല്* ചെടിയുടെ തലഭാഗം ബ്രൗണ്* നിറത്തില്* നിന്നും പച്ചനിറമായി മാറും. വൃത്തിയാക്കിയ ധാന്യം വെയിലത്ത് വെച്ചുണക്കി 12 ശതമാനത്തോളം മാത്രം ഈര്*പ്പം നിലനില്*ക്കുന്ന അവസ്ഥയിലേക്ക് മാറ്റും. ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചാല്* നല്ല അന്തരീക്ഷത്തില്* 13 മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.


 2. #832
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  വെളുത്തുള്ളിച്ചായ : പ്രമേഹ രോഗികള്*ക്ക് കുടിക്കാം ഈ സ്പെഷ്യല്* ചായ!


  പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി കൊണ്ടുള്ള ചായ.


  തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്*മയും എല്ലാം മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലീരോഗമാണ് ടൈപ്പ് 2 പ്രമേഹം. ജീവിതശൈലിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.
  പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി കൊണ്ടുള്ള ചായ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും നമ്മള്* വെളുത്തുള്ളി ചേര്*ക്കുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. അതുപോലെ തന്നെയാണ് വെളുത്തുള്ളിച്ചായയുടെ കാര്യവും. വെളുത്തുള്ളിയുടെ എല്ലാ ഗുണങ്ങളും ലഭ്യമാക്കാന്* ഈ ചായ കുടിക്കാം.
  ഇതിനായി മൂന്നോ നാലോ അല്ലി വെളുത്തുള്ളി അരിഞ്ഞ ശേഷം മൂന്ന് കപ്പ് വെള്ളത്തിലേയ്ക്ക് ചേര്*ക്കാം. തുടര്*ന്ന് തിളയ്ക്കുമ്പോള്* അല്*പം തേയില ചേര്*ത്ത് വാങ്ങിവയ്ക്കാം. പഞ്ചസാര ചേര്*ക്കുന്നതിന് പകരം ഇതിലേയ്ക്ക് തേന്* ചേര്*ക്കുന്നതാണ് ഉത്തമം. ആവശ്യമെങ്കില്* അല്*പം നാരങ്ങാനീരോ ഇഞ്ചിയോ ഒക്കെ ചേര്*ക്കുന്നത് രുചി കൂട്ടാന്* സഹായിക്കും.


  അറിയാം വെളുത്തുള്ളിച്ചായയുടെ ഗുണങ്ങള്*...
  1. തുടക്കത്തില്* പറഞ്ഞ പോലെ, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്* വെളുത്തുള്ളിച്ചായ സഹായിക്കും. ഇതിനാല്* പ്രമേഹരോഗികള്*ക്ക് ഇത് ദിവസവും കുടിക്കാം.
  2. ആന്*റി ബാക്ടീരിയല്*, ആന്*റി വൈറല്* ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാല്* ബാക്ടീരിയകളോടും വൈറസിനോടും മറ്റ് രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്*ക്കാന്* വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ വിറ്റാമിന്* സി അടങ്ങിയ വെളുത്തുള്ളി പ്രതിരോധശേഷി വര്*ധിപ്പിക്കാനും സഹായിക്കും.
  3. രക്തസമ്മര്*ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ടോള്* കുറയ്ക്കാനും വെളുത്തുള്ളിച്ചായ സഹായിക്കും.
  4. ശ്വാസകോശത്തിന്*റെ ആരോഗ്യത്തിനും ഹൃദയത്തിന്*റെ ആരോഗ്യത്തിനും വെളുത്തുള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്.


 3. #833
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  ജ്യൂസടിക്കാം പപ്പായ കൊണ്ടല്ല, പപ്പായ ഇല കൊണ്ട്; കുന്നോളമുണ്ട് ഗുണങ്ങള്*


  വിറ്റാമിന്* എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്* എന്നിവയെല്ലാം പപ്പായയില്* അടങ്ങിയിട്ടുണ്ട്
  പഴങ്ങളിലെ താരമാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം കുറഞ്ഞ വിലയില്* ലഭ്യവുമാണ്. മിക്ക വീടുകളിലും ഒരു പപ്പായ മരമെങ്കിലും ഇല്ലാതിരിക്കില്ല. അതുകൊണ്ട് തന്നെ പപ്പായ തേടി ആരും കടകളില്* പോകാറുമില്ല. പപ്പായ പോലെ തന്നെ ഗുണമുള്ളതാണ് പപ്പായ ഇലയും.

  വിറ്റാമിന്* എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്* എന്നിവയെല്ലാം പപ്പായയില്* അടങ്ങിയിട്ടുണ്ട്. ആന്*റി മലേറിയല്* ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്* തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.കൂടാതെ ഇതില്* അമിലേസ്, കൈമോപാപ്പെയ്ന്*, പ്രോട്ടിയേസ്, പാപ്പെയ്ന്* തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്*ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. എന്നാല്* പപ്പായ ഇലയില്* അടങ്ങിരിക്കുന്ന ചിമോപാപിന്*, പാപിന്* എന്നി രണ്ട് എന്*സൈമുകള്* രക്തത്തിലെ പ്ലേറ്റ്*ലെറ്റുകളുടെ എണ്ണം വര്*ദ്ധിപ്പിക്കാന്* കാരണമാകുന്നതായി പരീക്ഷണത്തില്* കണ്ടെത്തിയിരുന്നു. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്*ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്.

  പപ്പായ ഇല ജ്യൂസ് തയ്യാറാക്കാം
  പപ്പായ ഇല ജ്യൂസ് ഉണ്ടാക്കാന്*, നിങ്ങള്*ക്ക് കുറച്ച് പപ്പായ ഇലകളും വെള്ളവും ആവശ്യമാണ്. തണ്ട് മുറിച്ച് മാറ്റി ഇല അരിഞ്ഞെടുക്കുക.
  ഇത് കുറച്ച് വെള്ളം ചേര്*ത്ത് ബ്ലെന്*ഡറില്* അടിച്ചെടുക്കുക. ഇപ്പോള്* ജ്യൂസ് തയ്യാറാണ്. ജ്യൂസ് രുചികരമാക്കാന്* നിങ്ങള്*ക്ക് അല്*പം ഉപ്പ് അല്ലെങ്കില്* പഞ്ചസാര ചേര്*ക്കാം. പകല്*സമയം മൂന്ന് നേരങ്ങളിലായി ഒരാള്*ക്ക് 100 മില്ലി വരെ പപ്പായ ഇല ജ്യൂസ് കഴിക്കാം.

 4. #834
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  ഞെട്ടരുത്, ചിത്ര പുസ്തകമല്ല, ഇതൊരു വയലാണ് |


  ജപ്പാനിലെ ഒരു കൂട്ടം നെൽ കർഷകരും കലാകാരൻമാരും ചേർന്ന്​ വിചിത്രവും അതിമനോഹരവുമായ ചിത്രങ്ങൾ വരച്ചിരിക്കുകയാണ്​. കാൻവാസിന്​ പകരം നെൽവയലിലാണ്​ ചിത്രം വരച്ചത്​. ഛായങ്ങൾക്ക്​ പകരം ഉപയോഗിച്ചതാക​െട്ട​ വിവിധ ഇനങ്ങളിൽ പെട്ട നെൽകതിരുകളും.

  ഏതാണ്ട്​ മൂന്ന്​ പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ ഇനകഡേറ്റ്​ എന്ന ദരിത്ര കർഷക ​ഗ്രാമത്തിലെ അധികൃതർ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും അവരുടെ സമ്പദ്*വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളാലോചിക്കുന്ന കാലം. ഒരിക്കൽ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർഥികളുടെ വലിയകൂട്ടം നെൽകൃഷിയിറക്കുന്നത്​ അവർ കണ്ടു. അപ്പോൾ തന്നെ അവരുടെയുള്ളിൽ ഒരു ആശയമുദിച്ചു. 'നെൽവയൽ ആർട്ട്​'  അവർ പ്രാദേശിക കലാകാരന്മാരെ കർഷകരുമായി സഹകരിപ്പിച്ച്​​ ആയിരക്കണക്കിന്​ സന്നദ്ധപ്രവർത്തകരെ കൂടെ കൂട്ടി ഏഴ്​ വ്യത്യസ്​ത നിറത്തിലുള്ള നെല്ലുകളുടെ വിത്ത്​ മുൻകൂട്ടി തയ്യാറാക്കിയ ഡിസൈനിന്​ അനുസരിച്ച്​ നടാനായി തീരുമാനിച്ചു. തീം ഏതെന്ന്​ തീരുമാനിക്കാനായി എല്ലാ വർഷവും ഗ്രാമത്തിൽ യോഗവും കൂടി.  ഗ്രാമത്തിലെ ഉദ്യോഗസ്ഥർ ലളിതമായ ഒരു കമ്പ്യൂട്ടർ മോക്കപ്പ് ഉണ്ടാക്കി കൂടുതൽ വിശദമായ ചിത്രങ്ങളുണ്ടാക്കാൻ കലാധ്യാപകരോട് ആവശ്യപ്പെട്ടു. ശേഷം കളർ കോഡഡായിട്ടുള്ള മാർക്കറുകൾ ജലമയമായ വയലിൽ പതിച്ചു. പിന്നാലെ കൃത്യമായ ഇനത്തിലുള്ള നെല്ല് അതാത്​ സ്ഥലത്ത്​​ നടാനായി നാട്ടുകാരെ നിയോഗിക്കുകയും ചെയ്​തു. ഒാരോ വർഷവും ഡിസൈനിൽ മാറ്റം വരുത്തി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇപ്പോൾ ഇവിടുത്തുകാർക്ക്​ കഴിയുന്നുണ്ട്​.
 5. #835
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  പോഷകവും ഔഷധവുമുള്ള വിദേശിയായ ഗോജി ബെറി; വീട്ടിനുള്ളിലും പുറത്തും വളര്*ത്താം  HIGHLIGHTS
  വേനല്*ക്കാലത്തിന് മുമ്പായി ചെടികള്* പൂവിടാറുണ്ട്. മധ്യവേനലാകുമ്പോള്* പഴങ്ങള്* പഴുക്കാനും തുടങ്ങും.


  തിളങ്ങുന്ന ഓറഞ്ചും ചുവപ്പും കലര്*ന്ന നിറത്തിലുള്ള ഏകദേശം രണ്ടു സെ.മീ വ്യാസമുള്ള ചെറിയ പഴമുത്പാദിപ്പിക്കുന്ന ചെടിയാണ് ഗോജി ബെറി. പഴുത്ത പഴം കഴിക്കാനും ഉണക്കി ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാനും കഴിയുന്ന ഈ പഴം പോഷകങ്ങളുടെ കലവറയുമാണ്.
  ഹിമാലയന്* ഗോജി ബെറി, മാട്രിമോണി വൈന്*, ബോക്*സ്*തോണ്*, വോള്*ഫ്*ബെറി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഗോജി ബെറി വിദേശയിനം പഴമായതിനാല്* നമ്മുടെ നാട്ടില്* പ്രചാരം വളരെക്കുറവാണ്. ഏതു കാലാവസ്ഥയിലും വളര്*ത്തി വിളവെടുക്കാവുന്ന ഈ പഴത്തെക്കുറിച്ച് അല്*പം കാര്യങ്ങള്*.


  ചര്*മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം നിലനിര്*ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ മൊത്തത്തിലുള്ള ഊര്*ജോത്പാദനം വര്*ധിപ്പിക്കാനും സഹായിക്കുന്ന ഘടകങ്ങള്* ഗോജി ബെറിയില്* അടങ്ങിയിട്ടുണ്ട്. ക്രിംസണ്* സ്റ്റാര്*, ഫീനിക്*സ് ടിയേഴ്*സ്, ബിഗ് ലൈഫ് ബെറി, സ്വീറ്റ് ലൈഫ് ബെറി എന്നിവയാണ് വിവിധ ഇനങ്ങള്*. വേനല്*ക്കാലത്തും തണുപ്പുകാലത്തും വളര്*ത്താവുന്ന പഴവര്*ഗമാണിത്. പക്ഷേ, ഇത്തരത്തിലുള്ള ചെടികള്*ക്ക് കൂടുതല്* വെള്ളം ആവശ്യമില്ല. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണെങ്കില്* വീട്ടിനകത്ത് വളര്*ത്തുന്നതാണ് ഉചിതം. എട്ട് മണിക്കൂര്* ദിവസവും സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് നന്നായി വളര്*ന്ന് പഴങ്ങളുണ്ടാകുന്നത്. വീട്ടിനകത്ത് വളര്*ത്തുമ്പോള്* ചെടികള്* വളര്*ത്താനുപയോഗിക്കുന്ന പ്രത്യേക വെളിച്ചത്തില്* രണ്ട് മണിക്കൂര്* വെച്ചാല്* മതി.
  ഓരോ ബെറിയിലുമുള്ള വിത്തുകളുടെ എണ്ണം നടാനുപയോഗിക്കുന്ന ഇനത്തെയും പഴത്തിന്റെ വലുപ്പത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടും. ഓരോ പഴത്തിലും 10 മുതല്* 60 വരെ ചെറിയ മഞ്ഞനിറത്തിലുള്ള വിത്തുകളാണുള്ളത്. ഗോജി ബെറി വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന കാര്യത്തില്* ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. വീട്ടിനുള്ളിലും ഗ്രീന്*ഹൗസിലും വീട്ടിന് പുറത്തുള്ള കൃഷിഭൂമിയിലും വളര്*ത്താന്* പറ്റുന്ന ഈ പഴത്തിന് ഉയര്*ന്ന ഔഷധഗുണവുമുണ്ട്.  ഏകദേശം 12 ഇഞ്ച് വലുപ്പമുള്ള പാത്രത്തില്* നട്ടശേഷം ഓരോ വര്*ഷവും വലുപ്പം കൂടിയ പാത്രത്തിലേക്ക് മാറ്റി നട്ടും വളര്*ത്തുന്നവരുണ്ട്. ഏകദേശം 55 മുതല്* 60 സെ.മീ വലുപ്പമുള്ള പാത്രത്തില്* വരെ ഇങ്ങനെ വളര്*ത്തിയെടുക്കാറുണ്ട്. പി.എച്ച് മൂല്യം 6.5 -നും 7.0 -നും ഇടയിലുള്ള നല്ല ജൈവവളമുള്ള മണ്ണില്* ഗോജി ബെറി വളരെ നന്നായി വളരും. ഉപ്പുരസമുള്ള മണ്ണ് ഒഴിവാക്കണം. നന്നായി വെള്ളം വാര്*ന്നുപോകുന്നതും മണല്* കലര്*ന്നതുമായ മണ്ണാണ് ആവശ്യം.
  തണ്ടുകള്* മുറിച്ചെടുത്ത് നട്ടുവളര്*ത്താവുന്നതാണ്. നാലോ ആറോ ഇഞ്ച് വലുപ്പമുള്ളതും മൂന്ന് ജോഡി ഇലകളുള്ളതുമായ കമ്പാണ് കുഴിച്ചിടാനായി ഉപയോഗിക്കേണ്ടത്. ഈര്*പ്പം ഏറ്റവും കൂടുതലുള്ള അതിരാവിലെയാണ് നടീല്* വസ്തു തയ്യാറാക്കുന്നത്. ഈ കമ്പ് ഈര്*പ്പമുള്ള തുണിയില്* പൊതിഞ്ഞു വച്ചശേഷം താഴെയുള്ള ഇലകള്* ഒഴിവാക്കി പീറ്റ് മോസും പെര്*ലൈറ്റും കലര്*ന്ന നടീല്* മിശ്രിതത്തിലേക്ക് മാറ്റണം. ഇത് പ്ലാസ്റ്റിക് ബാഗില്* സൂക്ഷിക്കണം. ദിവസവും പുറത്തെടുത്ത് വായുസഞ്ചാരം നല്*കുകയും വേണം. കമ്പില്* വേര് വരുന്നതുവരെ ഇപ്രകാരം ഈര്*പ്പം നിലനിര്*ത്തണം. കുറച്ച് ദിവസങ്ങള്*ക്ക് ശേഷം വീട്ടിനകത്ത് വലിയ പാത്രങ്ങളിലേക്ക് മാറ്റി വളരാന്* അനുവദിക്കാം. പുറത്ത് ഉഴുതുമറിച്ച കൃഷിഭൂമിയിലേക്കാണ് നടുന്നതെങ്കില്* വേരുകള്* പൊട്ടിപ്പോകാതെ പിഴുതെടുക്കണം. വ്യാവസായികമായി വളര്*ത്തുമ്പോള്* 2.5 മീറ്റര്* അകലത്തില്* നിരകള്* തയ്യാറാക്കി ഓരോ ചെടിയും തമ്മില്* 1.8 മീറ്റര്* അകലവും നല്*കിയാണ് നടുന്നത്.
  കൊമ്പുകോതല്* നടത്തി വളര്*ച്ച ക്രമീകരിക്കുകയും വിളവെടുപ്പ് എളുപ്പമാക്കുകയും ചെയ്യാം. കളകള്* നിയന്ത്രിക്കാനായി ഉണങ്ങിയ ഇലകള്* ഉപയോഗിച്ച് പുതയിടാം. ആന്ത്രാക്*നോസ്, ബ്ലൈറ്റ്, പൗഡറി മില്*ഡ്യു എന്നീ അസുഖങ്ങള്* ബാധിക്കാനിടയുണ്ട്.
  വേനല്*ക്കാലത്തിന് മുമ്പായി ചെടികള്* പൂവിടാറുണ്ട്. മധ്യവേനലാകുമ്പോള്* പഴങ്ങള്* പഴുക്കാനും തുടങ്ങും. പഴം അമര്*ത്തിയാല്* നീര് പുറത്ത് പോകുന്നത് തടയാനായി കൈകള്* കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. മണ്ണിന്റെ ഘടനയും ജലസേചനവും ചെടിയുടെ പ്രായവും മറ്റ് കൃഷിരീതികളും അനുസരിച്ച് വിളവും വ്യത്യാസപ്പെടും. ഒരു ഏക്കറില്* നിന്ന് ലഭിക്കുന്ന പരമാവധി വിളവ് 3200 കി.ഗ്രാം ആണ്. 6. #836
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  വിഷാംശമുണ്ടെങ്കിലും അരളിപ്പൂക്കള്* ഉദ്യാനസുന്ദരി തന്നെ!
  HIGHLIGHTS
  വിത്ത് മുളപ്പിച്ചും തണ്ടുകള്* മുറിച്ച് നട്ടും അരളി വളര്*ത്താറുണ്ട്. എട്ട് ഇഞ്ച് വലുപ്പമുള്ള തണ്ടുകള്* മാതൃസസ്യത്തില്* നിന്ന് മുറിച്ചെടുത്താണ് വളര്*ത്താന്* ഉപയോഗിക്കുന്നത്.  നിത്യഹരിതമായി വളരുകയും വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്*പ്പിള്* എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാകുകയും ചെയ്യുന്ന നിരിയം ഒലിയാണ്ടര്* എന്ന സസ്യത്തെ നമുക്ക് പരിചയമുണ്ട്. വളരെ ആകര്*ഷകവും മനംകവരുന്നതുമാണെങ്കിലും വിഷാംശമുള്ളതുകൊണ്ട് കുട്ടികളും വളര്*ത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതായ സസ്യമാണിത്. അരളിയെന്ന് പേരിട്ട് വിളിക്കുന്ന മനോഹരമായ പൂക്കള്* വിടരുന്ന വിഷാംശമുള്ള ഉദ്യാനസസ്യത്തെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്.

  അപോസിനേസി (Apocynaceae aka dogbane) കുടുംബത്തിലെ അംഗമായ അരളിയുടെ ഇലകളും തണ്ടുകളും വേരുകളുമൊന്നും ശരീരത്തിനകത്ത് എത്താതിരിക്കാന്* ശ്രദ്ധിക്കണം. ഹൃദയസംബന്ധമായ പ്രശ്*നങ്ങളും ചിലപ്പോള്* മരണം വരെയും സംഭവിക്കാന്* സാധ്യതയുണ്ട്. വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയന്* പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് അരളി വളരുന്നത്.
  വഴിയരികിലും ജനവാസമില്ലാത്ത പറമ്പുകളിലുമെല്ലാം വളരെ എളുപ്പത്തില്* പ്രത്യേക പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നതാണ്. അരളിയുടെ വിത്തുകള്* ഒരു ആവരണത്തിനുള്ളില്* പഞ്ഞി നിറച്ച പോലെ കാണപ്പെടും. രണ്ടു മുതല്* ഒന്*പത് ഇഞ്ച് നീളമുണ്ടാകുന്ന വിത്തുകള്* പൂര്*ണ വളര്*ച്ചയെത്തിയാല്* പൊട്ടിപ്പുറത്ത് വരും.
  വര്*ഷങ്ങളോളം പ്രകൃതിദത്ത ആവാസ വ്യവസ്ഥയില്* അതിജീവിക്കാന്* ഈ ചെടിയെ സഹായിച്ചത് ഇതിലടങ്ങിയിരിക്കുന്ന വിഷാംശം തന്നെയാണെന്ന് പറയാം. ചരിത്രം പരിശോധിച്ചാല്* പുരാതന ഗ്രീക്കുകാരും പന്ത്രണ്ടാം നൂറ്റാണ്ടില്* അറബികളായ ഉദ്യാനപാലകരും ഈ ചെടിയെ പരിപാലിച്ചിരുന്നുവെന്ന് മനസിലാക്കാം. 1840 -ല്* ജോസഫ് ഓസ്റ്റര്*മാന്* എന്ന വ്യാപാരി അരളിയുടെ പിങ്ക് നിറത്തിലുള്ളതും വെളുപ്പ് നിറത്തിലുള്ളതുമായ ഇനങ്ങള്* ജമൈക്കയില്* നിന്നും ഗാല്*വെസ്റ്റണിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരി ഈ ചെടികളുടെ നിരവധി തൈകള്* വളര്*ത്തി കൂട്ടുകാര്*ക്കും അയല്*ക്കാര്*ക്കും നല്*കുകയും ആ ദ്വീപിലെല്ലാം വ്യാപകമാകുകയും ചെയ്തു.

  പിന്നീട് ഗാല്*വെസ്റ്റണിലെയും ടെക്*സാസിലെയും നിരവധി തോട്ടം സൂക്ഷിപ്പുകാര്* പല പല ഇനങ്ങള്* കൃഷി ചെയ്യുകയും വാനിലയുടെ സുഗന്ധമുള്ള ഒരിനത്തിന് ജോസഫിന്റെ സഹോദരിയോടുള്ള ബഹുമാനാര്*ഥം ' മിസിസ് ഇസഡോര്* ഡയര്*' എന്ന് തന്നെ പേര് നല്*കുകയും ചെയ്തു. എന്നാല്* 1900ലുണ്ടായ ചുഴലിക്കാറ്റ് ആ പ്രദേശത്തെ സസ്യജാലങ്ങളെല്ലാം പിഴുതെറിഞ്ഞു. ഈ അവസരത്തില്* എളുപ്പത്തില്* വളരുന്ന അനുകൂലനങ്ങളുള്ള അരളി മാത്രമാണ് ഈ പ്രദേശത്ത് അതിജീവിച്ചത്. ചുഴലിക്കാറ്റിനു ശേഷം അതിജീവനം നടത്തിയ ഈ പ്രദേശം പിന്നീട് അറിയപ്പെട്ടത് 'ദ ഒലിയാന്റര്* സിറ്റി' എന്നാണ്.
  കുള്ളന്* ഇനത്തില്*പ്പെട്ട അരളി നാല് മുതല്* ഏഴ് അടി ഉയരത്തില്* മാത്രം വളരുന്നതിനാല്* പാത്രങ്ങളില്* വളര്*ത്താന്* അനുയോജ്യമാണ്. 'ഓസ്റ്റിന്* പ്രെറ്റി ലിമിറ്റ്' എന്നയിനം കടും പിങ്ക് നിറത്തിലുള്ള പൂക്കള്* തരുന്ന കുള്ളന്* ഇനമാണ്. എട്ടു മുതല്* പത്ത് അടി ഉയരത്തില്* വളരുന്ന രണ്ടാമത്തെ ഇനത്തില്*പ്പെട്ട അരളിയില്* കൊമ്പുകോതല്* നടത്തി ക്രമീകരിച്ചാല്* ഒറ്റ തായ്ത്തടി മാത്രമായി വളര്*ത്താന്* കഴിയും. ഒരു പരിചരണവുമില്ലാതെ തന്നെ സൂര്യപ്രകാശമുള്ള ഏതെങ്കിലും സ്ഥലത്ത് സ്വയം വളര്*ന്ന് പുഷ്പിക്കുന്ന മൂന്നാമതൊരിനം അരളി കൂടിയുണ്ട്.

  വിത്ത് മുളപ്പിച്ചും തണ്ടുകള്* മുറിച്ച് നട്ടും അരളി വളര്*ത്താറുണ്ട്. എട്ട് ഇഞ്ച് വലുപ്പമുള്ള തണ്ടുകള്* മാതൃസസ്യത്തില്* നിന്ന് മുറിച്ചെടുത്താണ് വളര്*ത്താന്* ഉപയോഗിക്കുന്നത്. ഇലകളുടെ വളര്*ച്ച ആരംഭിക്കുന്ന മുഴകള്* പോലുള്ള ഭാഗത്തിന്റെ താഴെ വെച്ചാണ് മുറിച്ചെടുക്കേണ്ടത്. മൂന്നോ നാലോ ഇലകള്* മാത്രം ബാക്കിയാക്കി തണ്ടുകളുടെ താഴെ നിന്ന് ബാക്കി ഇലകളെല്ലാം പറിച്ചുമാറ്റി ഒരു കപ്പ് വെള്ളത്തില്* രണ്ടാഴ്ച വെച്ചാല്* വേരുകള്* മുളച്ചു വരുന്നത് കാണാം. വേരുകള്* രണ്ടിഞ്ച് വളര്*ന്നാല്* നല്ല നീര്*വാര്*ച്ചയുള്ള മണ്ണ് നിറച്ച പാത്രത്തിലേക്ക് ചെടി മാറ്റിനടാവുന്നതാണ്. വളരാന്* തുടങ്ങിയാല്* ഏറ്റവും ചുരുങ്ങിയത് നാല് മണിക്കൂര്* സൂര്യപ്രകാശം ദിവസവും കിട്ടണം.


 7. #837
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  ഇരുപതില്* അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി; ചെമ്പരത്തിക്കുമുണ്ട് വിപണസാധ്യത


  ബേക്കറി, മധുര വിഭവങ്ങളുടെ നിര്*മണത്തില്* ആഗോളതലത്തില്* അസംസ്*കൃത വസ്തുവായിട്ടാണ് ഉണങ്ങിയ ചെമ്പരത്തിപ്പൂവിതളുകള്* ഉപയോഗിക്കുന്നത്.

  വീട്ട് മുറ്റത്ത് വിടര്*ന്നു നില്*ക്കുന്ന ചെമ്പരത്തി പൂവിന്റെ കാര്*ഷിക, വിപണ സാധ്യതകളേക്കുറിച്ച് നമ്മള്* അധികം ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷേ നൂറ് കോടിയിലധികം രൂപയുടെ പ്രതിവര്*ഷ കയറ്റുമതിയും വിറ്റുവരവും നടക്കുന്ന വ്യവസായമാണ് ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റേത്. വിദേശ കയറ്റുമതി മാര്*ക്കറ്റില്* വലിയ വാഗ്ദാനങ്ങള്* നല്*കുന്നുണ്ടിവ. നിലവില്* ഇരുപതില്* അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്* നിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂക്കള്* കയറ്റുമതി ചെയ്യുന്നത്.

  കണക്കുകള്* പ്രകാരം ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ ഉല്പാദനത്തിലും കയറ്റുമതിയിലും നൈജീരിയയാണ് മുന്നിട്ടു നില്*ക്കുന്നത്. 35 മില്യണ്* ഡോളര്* വിലവരുന്ന പുഷ്പങ്ങളാണ് മെക്സിക്കോയിലേക്ക് മാത്രം കയറ്റി അയക്കുന്നത്. യൂറോപ്പ്, യു.എസ്., തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും നൈജീരീയ ഉണങ്ങിയ ചെമ്പരത്തിപ്പൂക്കളുടെ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ ചൈന, മെക്സിക്കോ, അമേരിക്ക, ജര്*മ്മനി, ഓസ്ട്രേലിയ, അയര്*ലന്റ്, തായ്*ലന്റ് തുടങ്ങിയ രാജ്യങ്ങളിലും ശ്രീലങ്കയിലും ഇത് സുലഭമായി ഉല്*പ്പാദിപ്പിക്കുകയും വാണിജ്യവല്*ക്കരിക്കയും ചെയ്യുന്നുണ്ട്.

  ബേക്കറി, മധുര വിഭവങ്ങളുടെ നിര്*മണത്തില്* ആഗോളതലത്തില്* അസംസ്*കൃത വസ്തുവായിട്ടാണ് ഉണങ്ങിയ ചെമ്പരത്തിപ്പൂ ഇതളുകള്* ഉപയോഗിക്കുന്നത്. നൂറ് ഗ്രാം ഉണക്കിപ്പൊടിച്ച ചെമ്പരത്തിപ്പൂവിന് വിപണിയില്* 350 രൂപയോളം വിലയുണ്ട്. പൗഡര്*, ലിക്വിഡ് രൂപത്തിലാണ് വിപണിയില്* ഇവ ലഭിക്കുന്നത്. ഫാര്*മസ്യൂട്ടിക്കല്*സ്, പാനീയങ്ങള്*, ഭക്ഷണപദാര്*ത്ഥങ്ങള്*, സൗന്ദര്യവര്*ദ്ധക വസ്തുക്കള്* എന്നിവയിലെല്ലാം ഇവ ഉപയോഗിക്കുന്നുണ്ട്.
  പ്രധാനമായും ഭക്ഷണത്തിന് നിറം നല്*കുന്നതിനും ഹെല്*ത്ത് ഡ്രിങ്ക്, കറി, അച്ചാര്* എന്നിവയിലും ലിപ്ബാം, ഫേഷ്യല്* ക്രീം, ഹെയര്* ഓയില്*, ഷാംപൂ തുടങ്ങി സൗന്ദര്യ വര്*ദ്ധക വസ്തുക്കളില്* പ്രധാന ഘടകമായിട്ടുമാണ് ഉണക്കിപ്പൊടിച്ച ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നത്. നാട്ടില്* സാധാരണ ലഭ്യമായ ഗ്രീന്* ടീ, ബ്ലൂ ടീ തുടങ്ങിയ പല ചായകളെക്കൂടാതെ ചെമ്പരത്തിച്ചായയുടെ രുചികള്* അന്വേഷിക്കുന്നവര്*ക്കുള്ള പാക്കറ്റുകളും വിപണിയില്* ലഭ്യമാണ്.

  മാലോ കുടുംബത്തില്*പ്പെടുന്നു ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം ഹിബിസ്*കസ് റോസാ സിനെന്*സിസ് ( Hibiscus rosa-sinenssi) എന്നാണ്. അടിസ്ഥാനപരമായി 220 ഓളം വിഭാഗങ്ങള്* ഇതിനുണ്ട്. ചൂടും തണുപ്പുമുള്ള കാലാവസ്ഥയിലും ചെമ്പരത്തിച്ചെടി വളരുന്നു. ഏകദേശം 15 അടി ഉയരം വെക്കുന്ന ചെടിയില്* പൂവിനെക്കൂടാതെ ഇലകള്*ക്കും നിരവധി ഉപയോഗങ്ങളുണ്ട്. പല സ്ഥലങ്ങളിലും ചട്ടി, കണ്ടയ്നര്*, ഓപ്പണ്* ഫീല്*ഡ്, ഗ്രീന്* ഹൗസ് തുടങ്ങിയവയില്* കൃഷി ചെയ്യാറുണ്ട്.

  ചെമ്പരത്തിച്ചെടിയുടെ കമ്പ് മണ്ണില്* നടുന്നതിനപ്പുറം വലിയ ബുദ്ധിമുട്ടുകളില്ലാതെ വളരുന്ന ചെമ്പരത്തി ചെടിയുടെ കച്ചവട സാധ്യതകള്* ഇപ്പോഴും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത. ചെമ്പരത്തിച്ചെടിയുടെ വാണിജ്യ മേഖലയില്* കര്*ഷകരും നിക്ഷേപകരും ഇനിയും മുന്നോട്ടു വരേണ്ടതുണ്ട്. ഫാര്*മസ്യൂട്ടിക്കല്*, ഹെര്*ബല്* പ്രോസസിംഗ് കമ്പനികളുടെ സഹായത്തോടെയുള്ള വാണിജ്യ സാധ്യതകള്*ക്ക് അന്താരാഷ്ട്ര വിപണിയില്* പ്രാധാന്യം വര്*ദ്ധിക്കുന്നുവെന്നുള്ളത് പുത്തന്* പ്രതീക്ഷകള്*ക്ക് വഴിയൊരുക്കുന്നുണ്ട്.


 8. #838
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  ശ​വ​ദാ​ഹ​മ​ല്ല, ഇ​ത് പ​രേ​ത​ന്*റെ ക​മ്പോ​സ്റ്റിം​ഗ്; പ്രി​യ​പ്പെ​ട്ട​വ​ർ വ​ള​മാ​കും, പി​ന്നെ മ​ര​മാ​കും

  പ​രേ​ത​ന്*റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും, പ​രേ​ത​ന്*റെ ശ​വ​ദാ​ഹം നാ​ളെ ന​ട​ക്കും.... എ​ന്നി​ങ്ങ​നെ മ​ര​ണ​വാ​ർ​ത്ത​ക​ളോ​ടൊ​പ്പം നാം ​പ​തി​വാ​യി കേ​ൾ​ക്കാ​റും വാ​യി​ക്കാ​റു​മു​ള്ള കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണ് എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​യാ​ളു​ടെ സം​സ്ക​രി​ക്കു​ക എ​ന്ന​ത്.

  കു​ഴി​ച്ചി​ടു​ക, ദ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് ലോ​ക​മെ​ന്പാ​ടും പ്ര​ചാ​ര​ത്തി​ലു​ള്ള സം​സ്കാ​ര മാ​ർ​ഗ​ങ്ങ​ൾ. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ പു​തി​യൊ​രു രീ​തി​ക്കും തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്നു. എ​ന്നു മാ​ത്ര​മ​ല്ല അ​തി​നു നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​ര​വും ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്നു.

  കു​ഴി​ച്ചി​ടു​ന്ന​തി​നും ദ​ഹി​പ്പി​ക്കു​ന്ന​തി​നും പ​ക​രം മ​രി​ച്ച​വ​രെ ക​ന്പോ​സ്റ്റ് ആ​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി. ഇ​തി​ന​നു​വ​ദി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്* സം​സ്ഥാ​നം പാ​സാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

  ഹ​രി​ത ബ​ദ​ൽ

  പ​ര​ന്പ​രാ​ഗ​ത ശ്മ​ശാ​ന​ങ്ങ​ൾ​ക്കു പ​ക​രം ഹ​രി​ത ബ​ദ​ൽ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ൾ​ക്കു മ​നു​ഷ്യ ക​ന്പോ​സ്റ്റിം​ഗ് സേ​വ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന നി​യ​മ​ങ്ങ​ളാ​ണു പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു പ​ക​രം പ്ര​കൃ​തി​ക്കു വ​ള​മാ​യി മാ​റ്റു​ന്ന​താ​ണ് ഈ ​ക​ന്പോ​സ്റ്റിം​ഗ്.

  ന​മ്മു​ടെ നാ​ട്ടി​ൽ ദ​ഹി​പ്പി​ച്ച​തി​നു ശേ​ഷം ചാ​രം ത​രി​ല്ലേ അ​തി​നു പ​ക​രം സം​സ്ക​രി​ച്ചു മ​ണ്ണു പോ​ലെ​യാ​യ മി​ശ്രി​ത​മാ​ണ് ഇ​വി​ടെ ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ക്കു​ക.

  ആ​ഴ്ച​ക​ൾ വേ​ണം

  മ​റ്റു സം​സ്കാ​ര​ങ്ങ​ൾ പോ​ലെ​യ​ല്ല, ഇ​തി​നു കു​റെ സ​മ​യ​മെ​ടു​ക്കും. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ള​ള ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കാ​ൻ ആ​ഴ്ച​ക​ളെ​ടു​ക്കും. 200 ഗാ​ല​ൻ മ​ര ചി​പ്പു​ക​ളു​ള​ള ഒ​രു എ​ൻ​ഒ​ആ​ർ (നാ​ച്ചു​റ​ൽ ഓ​ർ​ഗാ​നി​ക് റി​ഡ​ക്ഷ​ൻ) പെ​ട്ടി​യി​ൽ ശ​രീ​രം സ്ഥാ​പി​ക്കു​ന്നു.

  അ​ഴു​ക​ൽ പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് ഇ​തി​ലേ​ക്ക് ബാ​ക്ടീ​രി​യ, പ്രോ​ട്ടോ​സോ​വ, ഫം​ഗ​സ് എ​ന്നി​വ​യെ​യും ക​ല​ർ​ത്തും. താ​പ​നി​ല 145-155 ഡി​ഗ്രി​യി​ൽ നി​ല​നി​ർ​ത്താ​ൻ ഇ​തി​ൽ ഓ​ക്സി​ജ​നും ചേ​ർ​ക്കും. അ​ധി​ക താ​പം ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ സോ​ളാ​ർ പാ​ന​ലു​ക​ളും ഉ​പ​യോ​ഗി​ക്കും.

  അ​ഴു​ക​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ ശേ​ഷം, ഡെ​ന്*റ​ൽ ഫി​ല്ലിം​ഗ്, സ്ക്രൂ ​പോ​ലു​ള​ള വ​സ്തു​ക്ക​ൾ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​വ അ​രി​ച്ചു നീ​ക്കം ചെ​യ്യും. ശേ​ഷം മ​ണ്ണു പോ​ലെ​യാ​യ വ​ളം കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കു ന​ല്കും.​അ​വ​ർ​ക്ക് അ​തു സൂ​ക്ഷി​ക്കു​ക​യോ സെ​മി​ത്തേ​രി​യി​ലെ മ​ര​ങ്ങ​ൾ​ക്കു വ​ള​മാ​യി​ന​ൽ​കു​ക​യോ ചെ​യ്യാം.  പ്രി​യ​പ്പെ​ട്ട​വ​ർ മ​ര​മാ​കും

  ശ​വ​സം​സ്കാ​ര​ങ്ങ​ൾ​ക്ക് ഒ​രു ബ​ദ​ൽ മാ​ർ​ഗം എ​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​സ്നേ​ഹി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി കൂ​ടി​യാ​ണ്. മ​ര​ണം​പ്രി​യ​പ്പെ​ട്ട​വ​രെ എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​ഴി പ്രി​യ​പ്പെ​ട്ട​വ​ർ മ​ര​മാ​യ​ങ്ങ​നെ നി​ല​കൊ​ള്ളും.

  എ​ൻ​ഒ​ആ​ർ നി​ർ​വ​ഹി​ക്കു​ന്ന​തി​നു ലൈ​സ​ൻ​സു​ള​ള മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​വി​ൽ വാ​ഷിം​ഗ്ട​ണി​ൽ ഉ​ള​ള​ത്. വ​ള​രെ​ക്കു​റ​ച്ചാ​ളു​ക​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​തി​നു ത​യാ​റാ​യി​ട്ടു​ള​ളു​വെ​ങ്കി​ലും ഭാ​വി​യി​ലേ​ക്കു മു​ൻ​കൂ​റാ​യി പ​ണ​മ​ട​ച്ച 420 പ്രീ ​ക​ന്പോ​സ് അം​ഗ​ങ്ങ​ളു​ണ്ടെ​ണ് ശ്മ​ശാ​ന അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.


 9. #839
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default


  Why we should stop eating meat and dairy

  But most of the livestock in the world is sick from sick and suffering chickens to cows and buffaloes, it is rare to find a single healthy animal.

  # Maneka Sanjay Gandhi


  God/universe/nature has a strict rule: all the suffering caused by man will have to be borne by man. Is anyone on this planet happy? Rich or poor? Hindus call it the law of Karma. Other religions simply dismiss it as coincidence.
  The root of all suffering is the way we eat and what we want in terms of possessions: our clothing, cars, houses, money. Both these are destroying the earth. But it starts with what we eat.
  See how the cycle of suffering is constructed. We grow animals to eat them. It is those animals that are creating the climate change that is so vicious that, all over the world, countries are falling to bits: climate change has created months of unrelenting forest fires in Australia, the locust invasions in Africa and Asia because the rains increased in length and severity to just give you two examples.
  But now a new factor has been seen: it was always there but it has been researched and revealed only now. We keep cattle really badly, closed sheds, no exercise, standing in their own dung, injected with hormones to increase their milk and meat, their children killed in front of them, their permanent pregnancies, bad food
  We have left no stone unturned to be as wicked as possible to cows and buffaloes. As a result they are sick. In India most of them have mastitis, cancer, tuberculosis, foot and mouth disease and many other diseases. Whoever drinks milk, or eats their meat, is going to get these diseases- that is a certainty.
  But what is this doing to the world in general? There are three gases mainly responsible for the heating of the atmosphere and climate change. Carbon dioxide, methane and nitrous oxide. Of these, methane is the most deadly not carbon dioxide. It is 24 times stronger than carbon dioxide in warming the world.

  Cattle | Photo: PTI

  And it comes from just 3 sources: coal, rice, and animals grown for meat. India, China and Brazil methane is our gift to the ending of the world.
  One cow emits 600 litres of methane every day. Pigs, goats, chicken, and every other grass eater grown for meat, do the same in varying amounts. This is when they are healthy.
  But most of the livestock in the world is sick from sick and suffering chickens to cows and buffaloes, it is rare to find a single healthy animal.
  Now, researchers have found that sick livestock produce even more methane. And their study shows a vicious circle: methane warms the atmosphere locally and globally and, the hotter the temperature, increases the spread of pathogens and the numbers of unwell livestock around the world. In short: sick cows are making the planet sick and a sick planet is making the cows even sicker.
  There is only one way to deal with this: reduce the livestock substantially. Stop eating and exporting meat if you want any other crop to survive global warming. Stop growing and keeping cows and buffaloes if you want to survive.
  You can always argue that humans will find a better way to keep livestock. But industrialization of milk and meat does not allow for that. The Animal Husbandry Ministry has no hospitals, no medicines, no veterinary help for sick animals anywhere in India.
  But it has a huge amount of money for artificial insemination of cows/buffaloes. Therefore there is no plan to alleviate the sickness of our meat/milk producing animals only to keep producing them in larger amounts.
  A cow that is inseminated once a year to produce a baby will get weaker and weaker, ill fed, never looked after, tied the entire day, milked with dirty hands, fed a little rubbish and overworked. This animal is never going to be well.
  When you get sick, your stomach starts misbehaving and you produce masses of gas; this is what the cow does. Either the government finds a better way to protect their health, or we stop growing cattle.

  Cattle | Photo: AFP

  Writing in the journal Trends in Ecology and Evolution, the researchers Ezenwa, et. al. Infectious Diseases, Livestock, and Climate: A Vicious Cycle? focused on common, widespread ailments such as gastrointestinal worms, and bacterial infections like mastitisthat are also known to increase methane emissions. Gastrointestinal worm infections disrupt the regular makeup of a cows gut, resulting in the production of more methane.
  Current estimates suggest that livestock populations are going to increase by 2.7% annually. This growing population will already cause a 20% leap in methane emissions a decade from now. But when the researchers factored the effects of a common parasitic gastrointestinal worm into this equation, that figure jumped steeply to 82%a fourfold increase in expected emissions. And that is just one disease. Each disease will increase the methane.
  Other studies have also shown the methane cost of illness in livestock. For instance, studies show that lambs infected with gastrointestinal worms produced 33% more methane per kilogram of feed, compared to uninfected lambs. In cows, mastitis, which affects udders, causes an 8% increase in methane per kilogram of milk.
  Animal welfare is a key player in agricultural emissions, and it deserves immediate attention. Rising temperatures are increasing the prevalence of many diseases that plague livestock, because the warmth accelerates their breeding. Antibiotic resistance in some bacterialike those that cause mastitisis also growing under hotter conditions.
  Are there any new ways to treat and reduce disease, to lessen the load on animals and the planet, and to free livestock from this destructive climate-and-disease loop? No. There is only one way: stop eating meat and dairy.

  To join the animal welfare movement contact gandhim@nic.in, www.peopleforanimalsindia.org
 10. #840
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,433

  Default

  4 മാസം പ്രായമുള്ള പശുക്കിടാവിന് 2.61 കോടി രൂപ; റെക്കോർഡ്

  • യൂറോപ്പ് ഭൂഖണ്ഡത്തിന്റെ അത്രതന്നെ പ്രായമുള്ള കന്നുകാലി ഇനം
  • വംശാവലിയുള്ള പശുക്കിടാവാണ് പോഷ് സ്പൈസ്

  ലോകത്തിലെ ഏറ്റവും വിലയുള്ള പശുക്കിടാവ് എന്ന ഖ്യാതി ഇംഗ്ലണ്ടിലെ പോഷ് സ്പൈസ് എന്ന പശുക്കുട്ടിക്ക്. കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിൽ 2.61 കോടി രൂപയ്ക്കാണ് നാലു മാസം പ്രായമുള്ള പശുക്കിടാവ് വിറ്റുപോയത്.
  ലിമോസിൻ ഇനത്തിൽപ്പെട്ട, വംശാവലിയുള്ള പശുക്കിടാവാണ് പോഷ് സ്പൈസ്. ഷ്രോപ്ഷയറിലെ ലോഡ്ജ് ഫാം ആയിരുന്നു ഈ പശുക്കിടാവിന്റെ ഉടമ.

  ഇതിനു മുൻപത്തെ റെക്കോർഡ് 2014ൽ ആയിരുന്നു. സ്പൈസ് ഗേൾ എന്ന ആ പശുക്കിടാവ് വിറ്റുപോയത് പോഷ് സ്പൈസിന്റെ പകുതിവിലയ്ക്കായിരുന്നു.

  കൃത്യമായ വംശാവലി രേഖപ്പെടുത്തിയ 68 കിടാക്കളായിരുന്നു ലേലത്തിനുണ്ടായിരുന്നത്. അവയിൽനിന്നാണ് ഇത്രയേറെ തുകയുടെ മൂല്യം പോഷ്സ്പൈസിന് ലഭിച്ചത്. 2014ലെ റെക്കോർഡ് മാത്രമല്ല പോഷ് സ്പൈസ് മറികടന്നത്. യുകെയിലെയും യൂറോപ്പിലെയും ഏറ്റവും വിലയേറിയ പശുക്കിടാവെന്ന പേരും ഇനി പോഷ് സ്പൈസിനു സ്വന്തം.

  യൂറോപ്പ് ഭൂഖണ്ഡത്തിന്റെ അത്രതന്നെ പ്രായമുള്ള കന്നുകാലി ഇനം എന്നാണ് ലിമോസിനെ വിശേഷിപ്പിക്കാറുള്ളത്. ഗുഹാ ചിത്രങ്ങളിൽനിന്നുള്ള വിവരങ്ങൾ അനുസരിച്ച് 20,000 വർഷത്തെ ചരിത്രം പറയാനുണ്ട് ഈ ഇനത്തിന്. ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഈ ഇനം ഉദ്ഭവിച്ചതെന്നു കരുതപ്പെടുന്നു. ഏതു കാലാവസ്ഥയുമായും പൊരുത്തപ്പെടാനുള്ള കഴിവും മികച്ച തീറ്റപരിവർത്തനശേഷിയുമുള്ളതിനാൽ പ്രധാനമായും ഇറച്ചിയാവശ്യത്തിനായാണ് ഇവയെ വളർത്തിവരുന്നത്.

  ശരാശരി 650 കിലോഗ്രാം ഭാരമാണ് ലിമോസിൻ പശുക്കൾക്കുള്ളത്. പ്രായപൂർത്തിയായ കാളകൾക്ക് 1000 കിലോഗ്രാം വരെ തൂക്കം കാണാറുണ്ട്. ചെറിയ തലയും കുറുകിയ കഴുത്തുമാണ് ഇക്കൂട്ടർക്ക് സ്വർണനിറം കലർന്ന ചുവപ്പാണ് നിറം.

  വംശശുദ്ധി നിലനിർത്തി വളർത്തുന്നുണ്ടെങ്കിലും ഇറച്ചിയാവശ്യത്തിന് ലിമോസിൻഹോൾസ്റ്റിൻ ഫ്രീഷ്യൻ സങ്കരമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിവേഗമുള്ള വളർച്ചയാണ് സങ്കര ഇനത്തിന്റേ നേട്ടം.


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •