-
02-10-2021, 03:27 PM
#841
ഹലാലും ഹറാമും അല്ല; കൃത്രിമ 'ബീഫു'മായി ഇസ്രയേല്* കമ്പനി
ലോകത്തിലെ ആദ്യത്തെ 3 ഡി ബയോപ്രിന്*റ് മാംസം തയ്യാറായിരിക്കുന്നു. അതെ, ഇനി ഹലാലും ഹറാമും ഇല്ലാതെ മാംസ ഭക്ഷണം കഴിക്കാമെന്ന് ഇസ്രായേല്* കമ്പനി അവകാശപ്പെടുന്നു. കാരണം ഈ മാംസം ലാബുകളില്* തയ്യാറാക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇനി ധാര്*മ്മികവും പാരിസ്ഥിതികവും സഹജീവി സ്നേഹവും കൊണ്ട് നിങ്ങളൊരു വീഗനായി പോയിട്ടുണ്ടെങ്കില്* അത് മാറ്റിവയ്ക്കാം, അതെ മാംസം കഴിച്ച് തുടങ്ങാം. അറിയാം മനുഷ്യ നിര്*മ്മിത കൃത്രിമ മാംസത്തെ കുറിച്ച്.
യഥാർത്ഥ പശുവിന്*റെ കോശങ്ങൾ ഉപയോഗിച്ചാണ് ലോകത്തിലെ ആദ്യത്തെ 3 ഡി ബയോപ്രിന്*റഡ് മാംസം നിര്*മ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് പൂര്*ണ്ണമായും വേദനാരഹിതമായി നിര്*മ്മിക്കപ്പെട്ടതാണ്. കൊല പോയിട്ട് ഒന്ന് വേദനിപ്പിക്കല്* പോലും ഈ മാംസോത്പാദനത്തിനിടെ ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം. (കൂടുതല്* ചിത്രങ്ങള്*ക്ക് Read More - ല്* ക്ലിക്ക് ചെയ്യുക)" style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">യഥാർത്ഥ പശുവിന്*റെ കോശങ്ങൾ ഉപയോഗിച്ചാണ് ലോകത്തിലെ ആദ്യത്തെ 3 ഡി ബയോപ്രിന്*റഡ് മാംസം നിര്*മ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് പൂര്*ണ്ണമായും വേദനാരഹിതമായി നിര്*മ്മിക്കപ്പെട്ടതാണ്. കൊല പോയിട്ട് ഒന്ന് വേദനിപ്പിക്കല്* പോലും ഈ മാംസോത്പാദനത്തിനിടെ ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം.
തെരഞ്ഞെടുത്ത രണ്ട് പശുക്കളില്* നിന്ന് സ്വീകരിച്ച കോശങ്ങള്* ഉപയോഗിച്ച് ലാബില്* വളര്*ത്തിയെടുത്ത മാംസമാണിത്. പിന്നീട് ഈ മാംസം ഉപയോഗിച്ച് ഒരു റെപ്ലിക്ക സ്റ്റീക്ക് ഉണ്ടാക്കിയെന്ന് മാംസം ഉത്പാദിപ്പിച്ച അലഫ് ഫാംസ് പറയുന്നു. ഇസ്രയേലി കമ്പനിയായ അലഫ് ഫാംസ് ആണ് ഈ കൃത്രിമ മാംസോത്പാദനത്തിന് പിന്നില്*. (കൂടുതല്* ചിത്രങ്ങള്*ക്ക് Read More - ല്* ക്ലിക്ക് ചെയ്യുക)" style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">തെരഞ്ഞെടുത്ത രണ്ട് പശുക്കളില്* നിന്ന് സ്വീകരിച്ച കോശങ്ങള്* ഉപയോഗിച്ച് ലാബില്* വളര്*ത്തിയെടുത്ത മാംസമാണിത്. പിന്നീട് ഈ മാംസം ഉപയോഗിച്ച് ഒരു റെപ്ലിക്ക സ്റ്റീക്ക് ഉണ്ടാക്കിയെന്ന് മാംസം ഉത്പാദിപ്പിച്ച അലഫ് ഫാംസ് പറയുന്നു. ഇസ്രയേലി കമ്പനിയായ അലഫ് ഫാംസ് ആണ് ഈ കൃത്രിമ മാംസോത്പാദനത്തിന് പിന്നില്*. (കൂടുതല്* ചിത്രങ്ങള്*ക്ക് Read More - ല്* ക്ലിക്ക് ചെയ്യുക)

ക്ലോണ്* ഉദ്പാദനത്തിനായി കോശങ്ങള്* സ്വീകരിക്കുമ്പോള്* പശുക്കള്*ക്ക് വലിയ വേദനയൊന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന കോശങ്ങളില്* നിന്ന് ലാബില്* ഉദ്പാദിപ്പിച്ച മാംസം യാഥാര്*ത്ഥ മാംസം തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">ക്ലോണ്* ഉദ്പാദനത്തിനായി കോശങ്ങള്* സ്വീകരിക്കുമ്പോള്* പശുക്കള്*ക്ക് വലിയ വേദനയൊന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന കോശങ്ങളില്* നിന്ന് ലാബില്* ഉദ്പാദിപ്പിച്ച മാംസം യാഥാര്*ത്ഥ മാംസം തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു.
അതായത് മാംസോത്പാദനത്തിനിടെ കൊലയോ വേദനിപ്പിക്കലോ ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഈ മാംസം പാരിസ്ഥിതിക്കോ മൃഗങ്ങളെ സംബന്ധിച്ചോ അപകടകരമല്ലെന്നും കമ്പനി അവകാശപ്പെടുന്നു." style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">അതായത് മാംസോത്പാദനത്തിനിടെ കൊലയോ വേദനിപ്പിക്കലോ ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഈ മാംസം പാരിസ്ഥിതിക്കോ മൃഗങ്ങളെ സംബന്ധിച്ചോ അപകടകരമല്ലെന്നും കമ്പനി അവകാശപ്പെടുന്നു.

ഇത്തരം ധാര്*മ്മികമായ കാരണങ്ങളാല്* മാംസ ഭക്ഷണം ഉപേക്ഷിച്ചവര്*ക്ക് ഈ മാംസം കഴിക്കാമെന്നും കമ്പനി അധികൃതര്* പറയുന്നു. ഒരു കശാപ്പ്ശാലയില്* നിന്ന് വാങ്ങാന്* കിട്ടുന്ന മാംസം പോലെ തന്നെ യഥാര്*ത്ഥ രുചിയും ഗുണവും മണവും കൃത്രിമ മാംസം നല്*കുമെന്നും കമ്പനി അവകാശപ്പെടുന്നു." style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">ഇത്തരം ധാര്*മ്മികമായ കാരണങ്ങളാല്* മാംസ ഭക്ഷണം ഉപേക്ഷിച്ചവര്*ക്ക് ഈ മാംസം കഴിക്കാമെന്നും കമ്പനി അധികൃതര്* പറയുന്നു. ഒരു കശാപ്പ്ശാലയില്* നിന്ന് വാങ്ങാന്* കിട്ടുന്ന മാംസം പോലെ തന്നെ യഥാര്*ത്ഥ രുചിയും ഗുണവും മണവും കൃത്രിമ മാംസം നല്*കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ജെർ*ട്രൂഡ്, ആൽബർട്ടോ എന്നീ പശുക്കളില്* നിന്നാണ് ആദ്യമായി കോശങ്ങള്* ശേഖരിച്ചത്. അതിനാല്* ഈ ഇന്*ക്യുബേറ്ററുകള്*ക്ക് ഈ പശുക്കളുടെ പേരാണ് നല്*കിയിരിക്കുന്നത്. പശുക്കളില്* നിന്ന് ശേഖരിച്ച കോശങ്ങള്* ഇന്*ക്യുബേറ്ററില്* സൂക്ഷിക്കുന്നു. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">ജെർ*ട്രൂഡ്, ആൽബർട്ടോ എന്നീ പശുക്കളില്* നിന്നാണ് ആദ്യമായി കോശങ്ങള്* ശേഖരിച്ചത്. അതിനാല്* ഈ ഇന്*ക്യുബേറ്ററുകള്*ക്ക് ഈ പശുക്കളുടെ പേരാണ് നല്*കിയിരിക്കുന്നത്. പശുക്കളില്* നിന്ന് ശേഖരിച്ച കോശങ്ങള്* ഇന്*ക്യുബേറ്ററില്* സൂക്ഷിക്കുന്നു.
ഈ ഇന്*ക്യുബേറ്റര്* ഒരു പശുവിനുള്ളിലെ അവസ്ഥകള്*ക്ക് തുല്യമാണെന്ന് കമ്പനി അധികൃതര്* അവകാശപ്പെടുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന കോശങ്ങള്* നാല് പുതിയ കോശങ്ങളെ ഉദ്പാദിപ്പിക്കുന്നു. സഹായക കോശങ്ങള്*, കൊഴുപ്പ് കോശങ്ങൾ, രക്തക്കുഴൽ കോശങ്ങൾ, പേശി കോശങ്ങൾ എന്നിങ്ങനെയുള്ള കോശങ്ങളാണ് ഇന്*ക്യുബേറ്ററിന്*റെ സഹായത്തോടെ സൃഷ്ടിക്കുന്നത്. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">ഈ ഇന്*ക്യുബേറ്റര്* ഒരു പശുവിനുള്ളിലെ അവസ്ഥകള്*ക്ക് തുല്യമാണെന്ന് കമ്പനി അധികൃതര്* അവകാശപ്പെടുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന കോശങ്ങള്* നാല് പുതിയ കോശങ്ങളെ ഉദ്പാദിപ്പിക്കുന്നു. സഹായക കോശങ്ങള്*, കൊഴുപ്പ് കോശങ്ങൾ, രക്തക്കുഴൽ കോശങ്ങൾ, പേശി കോശങ്ങൾ എന്നിങ്ങനെയുള്ള കോശങ്ങളാണ് ഇന്*ക്യുബേറ്ററിന്*റെ സഹായത്തോടെ സൃഷ്ടിക്കുന്നത്.
ഇത്തരത്തില്* സൃഷ്ടിക്കപ്പെടുന്ന മാംസം സങ്കീര്*ണ്ണമായ ഘടനയിലേക്ക് മാറുന്നതിന് മുമ്പ് ആവശ്യമില്ലാത്ത മാംസഭാഗങ്ങള്* നീക്കം ചെയ്താണ് ഭക്ഷ്യവിഭവത്തിനായി ഉപയോഗിക്കുന്നത്. 2018 ല്* ഇത്തരത്തില്* സൃഷ്ടിച്ച മാംസത്തിന് 60-70 ശതമാനം യഥാര്*ത്ഥ മാംസത്തിന്*റെ രുചിയുണ്ടായിരുന്നെന്ന് ആല്*ഫാ സിഇഒ ഡിഡിയര്* ടൌബിയ പറഞ്ഞു. എന്നാല്* ഇപ്പോഴത്തെ സാങ്കേതിക വിദ്യയായിരുന്നില്ല അന്ന് ഉപയോഗിച്ചിരുന്നത്. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">ഇത്തരത്തില്* സൃഷ്ടിക്കപ്പെടുന്ന മാംസം സങ്കീര്*ണ്ണമായ ഘടനയിലേക്ക് മാറുന്നതിന് മുമ്പ് ആവശ്യമില്ലാത്ത മാംസഭാഗങ്ങള്* നീക്കം ചെയ്താണ് ഭക്ഷ്യവിഭവത്തിനായി ഉപയോഗിക്കുന്നത്. 2018 ല്* ഇത്തരത്തില്* സൃഷ്ടിച്ച മാംസത്തിന് 60-70 ശതമാനം യഥാര്*ത്ഥ മാംസത്തിന്*റെ രുചിയുണ്ടായിരുന്നെന്ന് ആല്*ഫാ സിഇഒ ഡിഡിയര്* ടൌബിയ പറഞ്ഞു. എന്നാല്* ഇപ്പോഴത്തെ സാങ്കേതിക വിദ്യയായിരുന്നില്ല അന്ന് ഉപയോഗിച്ചിരുന്നത്.
'കൂടുതൽ സുസ്ഥിരവും നീതിപൂർവകവും സുരക്ഷിതവുമായ ഒരു ലോകം' സൃഷ്ടിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള ഒരു പ്രധാന കുതിപ്പാണ് തങ്ങളുടെ പുതിയ രീതി മാംസോത്പാദന രീതിയെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്* നിലവില്* യഥാര്*ത്ഥ മാംസത്തേക്കാള്* ഏറെ വില നല്*കിയാലും കൃത്രിമ മാംസം ലഭിക്കില്ല. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">'കൂടുതൽ സുസ്ഥിരവും നീതിപൂർവകവും സുരക്ഷിതവുമായ ഒരു ലോകം' സൃഷ്ടിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള ഒരു പ്രധാന കുതിപ്പാണ് തങ്ങളുടെ പുതിയ രീതി മാംസോത്പാദന രീതിയെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്* നിലവില്* യഥാര്*ത്ഥ മാംസത്തേക്കാള്* ഏറെ വില നല്*കിയാലും കൃത്രിമ മാംസം ലഭിക്കില്ല.

കാരണം അത്രയും ചെലവേറിയ നിര്*മ്മാണ രീതിയാണിതിന്. എന്നാല്*, അടുത്ത വര്*ഷങ്ങളില്* മാംസോത്പാദനം വ്യാവസായികാടിസ്ഥാനത്തില്* ഉദ്പാദിപ്പിക്കാന്* കഴിഞ്ഞാല്* വില കുറയുമെന്നും കമ്പനി പറയുന്നു. വാണിജ്യപരമായി ഉൽ*പ്പന്നം വഭ്യമാക്കാന്* ശക്തമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. ഇതിന് ഇനിയും രണ്ട് മൂന്ന് വർഷമെടുക്കുമെന്ന് അലഫ് കരുതുന്നു. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">കാരണം അത്രയും ചെലവേറിയ നിര്*മ്മാണ രീതിയാണിതിന്. എന്നാല്*, അടുത്ത വര്*ഷങ്ങളില്* മാംസോത്പാദനം വ്യാവസായികാടിസ്ഥാനത്തില്* ഉദ്പാദിപ്പിക്കാന്* കഴിഞ്ഞാല്* വില കുറയുമെന്നും കമ്പനി പറയുന്നു. വാണിജ്യപരമായി ഉൽ*പ്പന്നം വഭ്യമാക്കാന്* ശക്തമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. ഇതിന് ഇനിയും രണ്ട് മൂന്ന് വർഷമെടുക്കുമെന്ന് അലഫ് കരുതുന്നു.
അഞ്ച് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്ന് കമ്പനി അധികൃതര്* പറയുന്നു. എന്നാല്* ഈ ഉത്പന്നം ഒരിക്കലും സസ്യാഹരി വിഭാഗത്തില്* പെടുത്താന്* പറ്റില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. കാരണം ഇത് മാംസത്തില്* നിന്ന് കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണ്. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">അഞ്ച് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്ന് കമ്പനി അധികൃതര്* പറയുന്നു. എന്നാല്* ഈ ഉത്പന്നം ഒരിക്കലും സസ്യാഹരി വിഭാഗത്തില്* പെടുത്താന്* പറ്റില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. കാരണം ഇത് മാംസത്തില്* നിന്ന് കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണ്.
പുതിയ കണ്ട്പിടിത്തം ലോകത്തെ മാംസാഹാരത്തിന്*റെ കുറവ് പരിഹരിക്കുമെന്നും മൃഗങ്ങളുടെ ജീവന്* രക്ഷിക്കാന്* സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, കഴിക്കാന്* ഇഷ്ടപ്പെടുന്ന മൃഗത്തിന്*റെ മാംസം മൃഗത്തെ കൊല്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നത് ഭക്ഷ്യമേഖലയിലെ വിപ്ലവം തന്നെയാകുമെന്നും കമ്പനി അധികൃതര്* പറയുന്നു. " style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">പുതിയ കണ്ട്പിടിത്തം ലോകത്തെ മാംസാഹാരത്തിന്*റെ കുറവ് പരിഹരിക്കുമെന്നും മൃഗങ്ങളുടെ ജീവന്* രക്ഷിക്കാന്* സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, കഴിക്കാന്* ഇഷ്ടപ്പെടുന്ന മൃഗത്തിന്*റെ മാംസം മൃഗത്തെ കൊല്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നത് ഭക്ഷ്യമേഖലയിലെ വിപ്ലവം തന്നെയാകുമെന്നും കമ്പനി അധികൃതര്* പറയുന്നു.
ഇതിനിടെ മാംസ ദൌര്*ലഭ്യം ഏറ്റവും കൂടുതല്* നേരിടുന്ന് ജപ്പാനില്* കൃത്രിമ മാംസത്തിന് വിപണി സാധ്യമാക്കാന്* അലഫ് ഫാംസുമായി മിത്സുബിഷി കോര്*പ്പറേഷന്* കരാര്* ഒപ്പിട്ടതായും കമ്പനി തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. അടുത്ത വർഷം ഏഷ്യയിലെ ലാബില്* വളർത്തുന്ന ഇറച്ചി ഉപഭോക്താക്കൾക്ക് വിൽക്കാൻ പദ്ധതിയുണ്ടെന്നും അലഫ് ഫാംസ് അറിയിച്ചു.
" style="box-sizing: border-box; max-width: 100%; display: block; height: auto; margin: 0.6rem auto 0.4rem;">ഇതിനിടെ മാംസ ദൌര്*ലഭ്യം ഏറ്റവും കൂടുതല്* നേരിടുന്ന് ജപ്പാനില്* കൃത്രിമ മാംസത്തിന് വിപണി സാധ്യമാക്കാന്* അലഫ് ഫാംസുമായി മിത്സുബിഷി കോര്*പ്പറേഷന്* കരാര്* ഒപ്പിട്ടതായും കമ്പനി തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. അടുത്ത വർഷം ഏഷ്യയിലെ ലാബില്* വളർത്തുന്ന ഇറച്ചി ഉപഭോക്താക്കൾക്ക് വിൽക്കാൻ പദ്ധതിയുണ്ടെന്നും അലഫ് ഫാംസ് അറിയിച്ചു.
-
02-18-2021, 12:06 PM
#842
സര്*ബത്ത് ഉണ്ടാക്കാന്* ഉപയോഗിക്കുന്ന പഴം; നമ്മുടെ മണ്ണിൽത്തന്നെ വളര്*ത്തി വിളവെടുക്കാവുന്ന ഫാള്*സ

HIGHLIGHTS
തണുപ്പുകാലത്ത് ഇലകള്* പൊഴിക്കുകയും മാര്*ച്ച് മാസത്തോടുകൂടി പുതിയ മുള പൊട്ടി വരികയും ചെയ്യും. വളക്കൂറുള്ള പശിമരാശി മണ്ണാണ് കൃഷി ചെയ്യാന്* അനുയോജ്യം.
ഇന്ത്യയില്* വളരെ കുറഞ്ഞ തോതില്* മാത്രം കൃഷി ചെയ്യുന്ന ഫാള്*സ എന്ന പഴത്തെക്കുറിച്ച് കേട്ടറിയുന്നവരും വളരെ വിരളമായിരിക്കും. ഗ്രെവിയ ഏഷ്യാറ്റിക്ക എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി വരണ്ടതും ചൂടുള്ളതുമായ സ്ഥലങ്ങളിലാണ് സാധാരണയായി വളര്*ത്താറുള്ളത്. കുന്നിന്*ചെരിവുകളിലും വളരെ നന്നായി വളര്*ത്തി വിളവെടുക്കാവുന്ന ഈ പഴത്തിന് ഇന്ത്യന്* സര്*ബത്ത് ബെറി എന്ന മറ്റൊരു പേരും കൂടിയുണ്ട്. എളുപ്പത്തില്* ദഹിക്കുന്ന ധാതുക്കളും വിറ്റാമിനുകളുമടങ്ങിയ ഫാള്*സ സ്*ക്വാഷുകളും സിറപ്പുകളും ഉണ്ടാക്കാനായാണ് കൃഷി ചെയ്യുന്നത്. വേനല്*ക്കാലത്ത് വിളഞ്ഞ് പഴുത്ത് വിളവെടുക്കുന്ന ഈ പഴത്തെക്കുറിച്ചുള്ള വിശേഷങ്ങള്* അറിയാം.
പഞ്ചാബ്, ഹരിയാന, ഉത്തര്*പ്രദേശ് എന്നിവിടങ്ങളില്* വ്യാവസായികമായി വളര്*ത്തുന്ന വിളയാണിത്. പഞ്ചാബില്* 30 ഹെക്ടര്* സ്ഥലത്തായി ഏകദേശം 196 ടണ്* പഴമാണ് വര്*ഷത്തില്* വിളവെടുക്കുന്നത്. പഴുക്കാന്* ദീര്*ഘകാലമെടുക്കുമെന്നതിനാലും വളരെ ചെറിയ പഴങ്ങളേ ഉണ്ടാകുകയുള്ളുവെന്നതിനാലും പലരും ഈ പഴച്ചെടി വളര്*ത്തുന്നതില്* നിന്ന് പിന്തിരിയുന്നു. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാന്*, നേപ്പാള്*, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്*ലാന്റ്, ഫിലിപ്പീന്*സ്, വിയറ്റ്*നാം എന്നിവിടങ്ങളിലും അമേരിക്കയുടെ ചില പ്രദേശങ്ങളില്* പരീക്ഷണാടിസ്ഥാനത്തിലുമായി വളര്*ത്തിവരുന്നുണ്ട്.
പൂര്*ണവളര്*ച്ചയെത്തിയ ചെടികളില്* ഓറഞ്ചും മഞ്ഞയും കലര്*ന്ന പൂക്കളുണ്ടാകും. പഴുത്താല്* പുറന്തോടിന് കടുത്ത പര്*പ്പിള്* മുതല്* കറുപ്പ് നിറം വരെയാകാറുണ്ട്. മുന്തിരിയോട് സാമ്യമുള്ള പഴം കുലകളായി കാണപ്പെടുന്നു. മധുരവും പുളിപ്പും കലര്*ന്ന രുചിയാണ്. ചെറുതും കുറ്റിച്ചെടിയായി വളരുന്നതുമായ ഇനത്തില്*പ്പെട്ട ചെടികളിലാണ് രുചിയുള്ള പഴങ്ങളുണ്ടാകുന്നത്. കുള്ളന്* ഇനങ്ങളാണ് വലിയ ഇനങ്ങളേക്കാള്* കൂടുതല്* ഉത്പാദനശേഷിയുള്ളത്.

തണുപ്പുകാലത്ത് ഇലകള്* പൊഴിക്കുകയും മാര്*ച്ച് മാസത്തോടുകൂടി പുതിയ മുള പൊട്ടി വരികയും ചെയ്യും. വളക്കൂറുള്ള പശിമരാശി മണ്ണാണ് കൃഷി ചെയ്യാന്* അനുയോജ്യം. തണ്ടുകള്* മുറിച്ച് നട്ടും ഗ്രാഫ്റ്റിങ്ങ് വഴിയും കൃഷി ചെയ്യാമെങ്കിലും വിത്തുകള്* വഴിയാണ് പ്രധാനമായും പുതിയ ചെടികളുണ്ടാക്കാറുള്ളത്. നട്ടതിനുശേഷം 15 മാസങ്ങളോളം കാത്തിരുന്നാലാണ് ആദ്യമായി പഴങ്ങളുണ്ടാകുന്നത്. വിത്തുകള്* ദീര്*ഘകാലം സംഭരിച്ചു വെക്കാവുന്നതും മൂന്ന് ആഴ്ചകള്*കൊണ്ട് മുളച്ചുവരുന്നതുമാണ്. ഏകദേശം 12 മാസങ്ങളോളം സൂക്ഷിച്ചുവെച്ച വിത്തുകളാണ് നടാന്* നല്ലത്. ഒരു ഹെക്ടര്* സ്ഥലത്ത് ഏകദേശം 1100 മുതല്* 1500 വരെ വിത്തുകള്* നടാവുന്നതാണ്. സിങ്കും അയേണുമാണ് സൂക്ഷ്മമൂലകങ്ങളെന്ന നിലയില്* ഏറ്റവും അത്യാവശ്യമുള്ളത്.
പച്ചക്കറികള്*ക്കിടയില്* ഇടവിളയായി കൃഷി ചെയ്താല്* കൂടുതല്* വരുമാനമുണ്ടാക്കാനും കഴിയും. പൂക്കളുണ്ടായിക്കഴിഞ്ഞാല്* 45 ദിവസങ്ങള്*ക്ക് ശേഷമാണ് പഴങ്ങള്* പഴുത്ത് പാകമാകുന്നത്. സാധാരണയായി ജൂണ്*, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളിലാണ് ഫാള്*സ കൃഷി ചെയ്യുന്നത്. പെട്ടെന്ന് കേടുവരുന്ന പഴമായതിനാല്* പറിച്ചെടുത്ത് 24 മണിക്കൂറിനുള്ളില്*ത്തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്* ഒരാഴ്ചയോളം തണുപ്പിച്ച് സൂക്ഷിക്കാം.

-
02-19-2021, 11:44 AM
#843
ബില്* ഗേറ്റ്*സ് പറഞ്ഞ കൃത്രിമ ഇറച്ചി റെഡി; കഴിക്കാന്* തയ്യാറാണോ?

കാലാവസ്ഥാ വ്യതിയാനത്തെ തടയാന്* ലാബില്* തയ്യാറാക്കിയ കൃത്രിമ മാംസം ശീലമാക്കണമെന്ന ശതകോടീശ്വരന്* ബില്* ഗേറ്റ്*സിന്റെ നിര്*ദേശം സോഷ്യല്* മീഡിയയാകെ ചര്*ച്ചയായിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ വര്*ധന മുതല്* ജലസ്രോതസ്സുകളുടെ മലിനീകരണം വരെയുള്ള നിരവധി പരിസ്ഥിതി പ്രശ്*നങ്ങള്*ക്ക് പരിഹാരം കാണാന്* സാധിക്കുന്ന കൃത്രിമമാംസ നിര്*മാണത്തെക്കുറിച്ച് തന്റെ പുസ്തകമായ 'ഹൗ ടു അവോയിഡ് ക്ലൈമറ്റ് ചേഞ്ചി'ന്റെ പുസ്തക പരിചയവേളയിലാണ് അദ്ദേഹം സംസാരിച്ചത്. ശാസ്ത്രലോകത്തിന്റെ വിപ്ലവാത്മകമായ ഈ സാധ്യതയെക്കുറിച്ച് വിശദമായറിയാം.
''യോജിച്ച ഒരു മാധ്യമത്തില്* ചിക്കന്* ബ്രെസ്റ്റ്, അല്ലെങ്കില്* ചിക്കന്* വിങ് വളര്*ത്തിയെടുക്കാന്* സാധിക്കുന്ന പക്ഷം അക്കാര്യത്തിനായി മാത്രം ഒരു കോഴിയെ വളര്*ത്തുക എന്ന അസംബന്ധത്തില്*നിന്നു നമുക്ക് മോചനം ലഭിക്കും'' - മുന്* ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്*സ്റ്റണ്* ചര്*ച്ചില്* 1931-ല്* സ്ട്രാന്*ഡ് മാഗസിനിലെ ഒരു ലേഖനത്തില്* ഇങ്ങനെ കുറിച്ചപ്പോള്* പലര്*ക്കും അത് മനോഹരമായ ഒരു ഭാവന മാത്രമായിരുന്നിരിക്കണം.
മനുഷ്യന്റെ സ്വപ്*നങ്ങള്*ക്കൊപ്പമാണ് ശാസ്ത്രം വികസിക്കുന്നതെന്ന് പറയാറുണ്ട്. ആ സ്വപ്*നങ്ങള്* യാഥാര്*ഥ്യമാകുമ്പോള്* മനുഷ്യന്* പലപ്പോഴും അവിശ്വസനീയതയോടെ നിന്നുപോകാറുണ്ട്. കോഴിയിറച്ചി കഴിക്കാന്* കോഴികളെയും ആട്ടിറച്ചി കഴിക്കാന്* ആടിനെയും ബീഫ് കഴിക്കാന്* മാടുകളെയും വളര്*ത്തേണ്ടതില്ലായിരുന്നെങ്കിലോ! എത്ര മനോഹരമായ നടക്കാത്ത സ്വപ്*നം എന്നുപറയാനുള്ള സാവകാശം ലഭിക്കുന്നതിനു മുന്*പേ ഇറച്ചി മാത്രമായി പരീക്ഷണശാലകളില്* വളര്*ത്തിയെടുത്ത് ശാസ്ത്രം ലോകത്തെ അമ്പരപ്പിച്ചു. അത് അവിടെയും തീര്*ന്നില്ല, ഇപ്പോഴിതാ ആ (കൃത്രിമ) ഇറച്ചി വിപണിയിലേക്കും എത്തുകയാണ്.
ലാബില്* കൃത്രിമമായി ഉത്പാദിപ്പിക്കുന്ന ഇറച്ചി വിപണിയിലിറക്കാന്* അനുമതി നല്*കുന്ന ആദ്യരാജ്യമായി മാറിയിരിക്കുന്നു സിങ്കപ്പൂര്*. കാലിഫോര്*ണിയ ആസ്ഥാനമായ ഈറ്റ് ജസ്റ്റ് (Eat Just)എന്ന ഫുഡ് സ്റ്റാര്*ട്ടപ്പിനാണ് ലാബില്* നിര്*മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന്* സിങ്കപ്പൂര്* സര്*ക്കാര്* അനുമതി നല്*കിയത്. ഇതോടെ മൃഗങ്ങളെ അറുക്കാതെ മാംസം ഉത്പാദിപ്പിച്ച് ഇറച്ചി വില്*ക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഈറ്റ് ജസ്റ്റ് മാറി. കൃത്രിമമാംസംകൊണ്ടുണ്ടാക്കിയ നഗറ്റ്സ് (Nuggets) ആയിരിക്കും തങ്ങള്* ആദ്യമായി വിപണിയിലെത്തിക്കുകയെന്നും ഇത് ഒരു പാക്കറ്റിന് 50 ഡോളര്* വിലവരുമെന്നും കമ്പനി അറിയിച്ചു.
സാധാരണ നഗറ്റ്സിന്റെ വിലയുടെ പത്തിരട്ടിയോളമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്* ഡിമാന്*ഡുയരുകയും ഉത്പാദനം വര്*ധിക്കുകയും ചെയ്യുമ്പോള്* സമീപഭാവിയില്* തന്നെ പ്രീമിയം ചിക്കന്റെ വിലയില്* കൃത്രിമമാംസം കൊണ്ടു നിര്*മിച്ച നഗറ്റ്സ് സിങ്കപ്പൂരിലെ ഭക്ഷണശാലകളില്* ലഭ്യമാകുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജോഷ് ടെട്രിക് പറയുന്നു. എന്തായാലും ഇത്തരം കൃത്രിമ ഇറച്ചിക്ക് സിങ്കപ്പൂര്* ഫുഡ് ഏജന്*സിയില്*നിന്ന് നിയന്ത്രണ അനുമതി ലഭിച്ചുവെന്നും ഇവ 'ഗുഡ് മീറ്റ്' ബ്രാന്*ഡിന് കീഴില്* വില്*പ്പനയാരംഭിക്കുമെന്നും റിപ്പോര്*ട്ടുകള്* വ്യക്തമാക്കുന്നു.
ചോരചിന്താത്ത മാംസം
പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്*തെടുക്കുന്ന പോലെ മാംസം ലബോറട്ടറികളില്* കൃത്രിമമായി ഉത്പാദിപ്പിക്കുക കുറച്ചുകാലം മുന്*പുവരെ സങ്കല്പം മാത്രമായിരുന്നു. എന്നാല്*, 2013-ല്* ലോകത്താദ്യമായി ലണ്ടനിലെ പരീക്ഷണശാലകളില്* കൃത്രിമമാംസം വളര്*ത്തിയെടുത്തു. നെതര്*ലന്*ഡ്സിലെ മാസ്ട്രിച്ച് സര്*വകലാശാലയിലെ ഗവേഷകനായ ഡോ. മാര്*ക്ക് പോസ്റ്റും സംഘവുമാണ് ഇതു വികസിപ്പിച്ചെടുത്തത്.
കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെയുള്ളതും പാകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് സാങ്കേതികമായി ഇന്*വിട്രോ മീറ്റ് എന്നറിയപ്പെടുന്ന കൃത്രിമമാംസം. ക്ലീന്* മീറ്റ്, ലാബ് ഗ്രോണ്* മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതുകൊണ്ടുതന്നെ ഇത് രക്തരഹിതമാംസവുമാണ്.
കാണ്ഡകോശവികാസംജീവജാലങ്ങള്*ക്കുള്ളില്* നടക്കുന്നതുപോലെതന്നെ കൃത്രിമമാംസത്തിന്റെ തുടക്കവും കാണ്ഡകോശങ്ങളില്*(Stem cells)നിന്നാണ്. ജീവികളുടെ ശരീരത്തിലെ ഏതൊരുതരം കോശങ്ങളായും മാറാന്* കാണ്ഡകോശങ്ങള്*ക്ക് കഴിവുണ്ട്. ഇത്തരം കാണ്ഡകോശങ്ങള്* മാത്രമാണ് കൃത്രിമമാംസ ഉത്പാദനത്തിനായി ഒരു ജീവിയുടെ ശരീരത്തില്*നിന്നു ശേഖരിക്കുന്നത്. ബയോപ്സി സമ്പ്രദായത്തിലൂടെ ജീവിയുടെ നിശ്ചിത ശരീരഭാഗത്തുനിന്ന് ശേഖരിക്കുന്ന കോശങ്ങള്* ലബോറട്ടറികളില്* ഒരുക്കുന്ന കൃത്രിമസാഹചര്യങ്ങളില്* (കള്*ച്ചര്* മീഡിയത്തില്*) വളരുന്നു.
നിശ്ചിതദിവസങ്ങള്*ക്കുള്ളില്* അവ മാംസപേശികളായി മാറും. ഇത്തരം മാംസപേശികള്* എന്തായി മാറുമെന്ന് മുന്*കൂട്ടി നിശ്ചയിക്കാന്* സാധ്യമാണ്. അതിനു നന്ദിപറയേണ്ടത് ടിഷ്യു എന്*ജിനീയറിങ് എന്ന ശാസ്ത്രശാഖയോടാണ്. മറ്റൊരര്*ഥത്തില്* ടിഷ്യു എന്*ജിനീയറിങ് സാങ്കേതികവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് കൃത്രിമമാംസം.
ഗവേഷണഘട്ടം
ടിഷ്യു എന്*ജിനീയറിങ്ങിന്റെ സാധ്യതകള്* പ്രയോജനപ്പെടുത്തി, ഹൃദയപേശികളുടെയും രക്തക്കുഴലുകളുടെയും തകരാറുകള്* പരിഹരിക്കുന്നതിലും പുതിയവ നിര്*മിക്കുന്നതിലും അടിസ്ഥാനമാക്കിയായിരുന്നു ഡോ. മാര്*ക്ക് പോസ്റ്റിന്റെ ആദ്യകാല ഗവേഷണങ്ങളില്* പലതും. തികച്ചും യാദൃച്ഛികമായാണ് അദ്ദേഹം 'കൃത്രിമമാംസ 'ഗവേഷണത്തിലേക്ക് എത്തിയത്. സ്വന്തമായ ഒരു ഡിസൈനായിരുന്നു കൃത്രിമമാംസത്തിന്റെ നിര്*മാണത്തിനായി പോസ്റ്റ് തയ്യാറാക്കിയത്. ഇതിനായി ആദ്യം പശുക്കളുടെ കാണ്ഡകോശത്തില്*നിന്ന് മാംസപേശികളെ വളര്*ത്തിയെടുത്തു. ഇത്തരം 20,000 മാംസപേശീതന്തുക്കളെ ഒരുമിച്ചുചേര്*ത്താണ് അദ്ദേഹം 'കൃത്രിമമാംസം' തയ്യാറാക്കിയത്.
മാട്ടിറച്ചികൊണ്ട് തയ്യാറാക്കുന്ന 'ഹാംബര്*ഗര്*' (Hamburger) എന്ന ലഘുഭക്ഷണത്തെ അതേ രൂപത്തിലും സ്വാദിലും കൃത്രിമമാംസം കൊണ്ട് പുനരവതരിപ്പിക്കാന്* പോസ്റ്റിന് സാധിച്ചു. 2013-ല്* ലണ്ടനില്*വെച്ച് നടത്തിയ പരസ്യപ്രദര്*ശനത്തില്* ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഹാന്നി റൂട്ട്സെലറും ജോഷ് സ്*കോണ്*വാള്*ഡും ബര്*ഗര്* രുചിച്ചുനോക്കി ഭക്ഷ്യയോഗ്യമാണെന്ന് സ്ഥിരീകരിച്ചു. ഇങ്ങനെയൊരു സംരംഭത്തിനു സാമ്പത്തികസഹായം ചെയ്തത് ഗൂഗിള്* സഹസ്ഥാപകനായ സെര്*ഗേ ബ്രിന്* ആണ്. തീരെ കൊഴുപ്പടങ്ങിയിട്ടില്ല എന്നതാണ് പോസ്റ്റിന്റെ ബര്*ഗറിന്റെ മറ്റൊരു സവിശേഷത.
എന്തുകൊണ്ട് കൃത്രിമമാംസം?
ജീവജാലങ്ങളെ കൊന്ന് മാംസമെടുക്കുന്നതിനു പകരം, ഏതു ജന്തുവിന്റെയും ഏതു ശരീരഭാഗത്തിന്റെയും എത്ര കിലോ ശുദ്ധമാംസം വേണമെങ്കിലും തയ്യാറാക്കാനാകും; ഗുണവും മണവും രുചിയും ചോര്*ന്നു പോകാതെതന്നെ. ലാബ് മീറ്റ് പ്രകൃതിക്ക് തികച്ചും ഇണങ്ങുന്നതാണെന്ന് ഗവേഷകര്* കരുതുന്നു. ഭൂമിയുടെ ജൈവസന്തുലനത്തിനോ പരിസ്ഥിതിതുലനത്തിനോ ഇത്തരം ഇറച്ചി പ്രശ്*നം സൃഷ്ടിക്കുന്നില്ല.
ഇറച്ചിക്കായി മൃഗങ്ങളെ കൊല്ലുന്നത് വലിയ തോതില്* പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ വര്*ധന മുതല്* ജലസ്രോതസ്സുകളുടെ മലിനീകരണം വരെ മാംസ വ്യവസായത്തിന്റെ മേല്* ചാര്*ത്തപ്പെട്ട കുറ്റങ്ങളാണ്. എത്രയോ രാസ-ജൈവ രോഗമാലിന്യങ്ങള്* മാംസത്തിലൂടെ മനുഷ്യരിലേക്ക് പകരുന്നു. കൃത്രിമമാംസത്തിന്റെ വരവ് ഇത്തരം ചീത്തപ്പേരുകള്* പലതും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഒരു കിലോ ഗ്രാം സ്വാഭാവിക മാംസം ഉത്പാദിപ്പിക്കാന്* എത്രയോ പ്രകൃതിവിഭവങ്ങളാണ് ആവശ്യമായിവരിക. എന്നാല്* ലാബ് മീറ്റിലൂടെ, മൃഗങ്ങളെ വളര്*ത്തിയെടുക്കാനുള്ള കഷ്ടപ്പാടും അതുവഴിയുണ്ടാകുന്ന സ്ഥല-ജല-ഊര്*ജ-പ്രകൃതിവിഭവ നഷ്ടവുമെല്ലാം പരിഹരിക്കപ്പെടും. ഭാവിയില്* സംഭവിക്കാനിടയുള്ള വലിയ മാംസപ്രതിസന്ധിക്കുള്ള മറുപടിയായും കൃത്രിമമാംസത്തെ ശാസ്ത്രലോകം കരുതുന്നു. ഏതൊരു ജീവിയുടെയും മാംസം ഇതുപോലെ ലാബില്* വികസിപ്പിച്ചെടുത്ത് പാകംചെയ്ത് ഭക്ഷിക്കാനാകും. എന്നുവെച്ചാല്* കൃത്രിമമായി മനുഷ്യമാംസം വരെ നിര്*മിക്കുന്ന കാലം വിദൂരമല്ല!
നിലവില്* ലഭ്യമാകുന്ന ഇറച്ചികളുടെ വൃത്തിയും സുരക്ഷയും ഭക്ഷ്യയോഗ്യതയും രോഗവ്യാപന സാധ്യതയും സംബന്ധിച്ച് പലപ്പോഴും പല ആശങ്കകളും ഉയരാറുണ്ട്. എന്നാല്*, ലാബില്* നിര്*മിക്കുന്ന ഇറച്ചികളെ സംബന്ധിച്ച് ഇത്തരം ആശങ്കകള്*ക്ക് അടിസ്ഥാനമുണ്ടാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്*. ഒരൊറ്റ രോഗാണുവിന്റെ സാന്നിധ്യവും ഇതിലില്ല എന്ന് ഉറപ്പുവരുത്താനാകും. മാത്രമല്ല, ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും ഹോര്*മോണുകളുടെയും സാന്നിധ്യവും തരിമ്പുമുണ്ടാകില്ല.
വിപണിപിടിക്കാന്* കമ്പനികള്*
താന്* കൃത്രിമമായി നിര്*മിച്ച ബീഫ്കൊണ്ട് ബര്*ഗറുണ്ടാക്കി പരസ്യമായി ഭക്ഷിച്ച് 2013-ല്* ഡോ. മാര്*ക്ക് പോസ്റ്റ് പ്രഖ്യാപിച്ചത് സെല്ലുലാര്* സാങ്കേതികവിദ്യയില്* ഒരു ഗ്രാം കോശത്തില്*നിന്ന് ആയിരം കിലോ മാംസമുണ്ടാക്കാന്* ഒട്ടും വിഷമമില്ലെന്നാണ്. അതോടെ പല വമ്പന്* കമ്പനികളും ഈവഴിക്ക് ഗവേഷണം തുടങ്ങി. നിലവില്* ആഗോളതലത്തില്* രണ്ട് ഡസനിലധികം കമ്പനികള്* ഈ മേഖലയില്* പരീക്ഷണം നടത്തുന്നു.
കൃത്രിമബര്*ഗര്* നിര്*മാണത്തിന് പോസ്റ്റിനു ചെലവായത് മൂന്നേകാല്* ലക്ഷം ഡോളറായിരുന്നു. എന്നാല്* 2019-ല്* അത് 11 ഡോളറായി കുറഞ്ഞു. ഉത്പാദനം വര്*ധിക്കുന്നതിലൂടെ കൃത്രിമമാംസത്തിന്റെ ഉത്പാദനച്ചെലവും വിപണിവിലയും സാധാരണക്കാരന് താങ്ങുന്ന നിലയിലേക്കെത്തുമെന്നര്*ഥം.
നിലവില്* പ്രതിവര്*ഷം ഒരു ട്രില്യണ്* ഡോളറിന്റേതാണ് (ഏകദേശം 69 ലക്ഷം കോടി രൂപ) ആഗോള മാംസവിപണി. മാംസാധിഷ്ഠിത ആഹാരരീതി വര്*ധിച്ചുവരുന്നതായാണ് പൊതുവെയുള്ള കാഴ്ച. ഇവിടേക്കാണ് കൃത്രിമമാംസ വ്യാപാരവും ചുവടുറപ്പിക്കാന്* ശ്രമിക്കുന്നത്. 2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഇതില്* 25 ശതമാനവും മാംസരുചിയുള്ള സസ്യാഹാരങ്ങളില്*നിന്നു വേര്*തിരിച്ചെടുക്കുന്നതായിരിക്കും; 35 ശതമാനം ലബോറട്ടറികളില്* കൃത്രിമമായി നിര്*മിക്കുന്നവയും. ആരോഗ്യ-പാരിസ്ഥിതിക കാരണങ്ങളും മൃഗങ്ങളോടുള്ള കരുതലും ശുചിത്വബോധവും മൂലം ലാബില്* ഉത്പാദിപ്പിക്കുന്ന മാംസത്തോടുള്ള ആഭിമുഖ്യം കൂടിവരുമെന്നാണ് റിപ്പോര്*ട്ടുകള്* ചൂണ്ടിക്കാട്ടുന്നത്. 2029-ഓടെ 140 ബില്യണ്* ഡോളര്* വിലമതിക്കുന്ന കൃത്രിമമാംസ വിപണി ഉണ്ടാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
-
02-19-2021, 11:45 AM
#844
-
02-22-2021, 12:17 PM
#845
മൂവാറ്റുപുഴയാറ്റിൽ ചൂണ്ടയിട്ടപ്പോൾ കുരുങ്ങിയത് 5 കിലോ തൂക്കമുള്ള സ്രാവ്; അമ്പരന്ന് തൊഴിലാളി

വൈക്കം: മൂവാറ്റുപുഴയാറ്റിൽ നിന്നും ചൂണ്ടയിൽ കുരുങ്ങിയ സ്രാവ് മത്സ്യ തൊഴിലാളിയെ ആശ്ചര്യപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റുപുഴയാറിൽ ചൂണ്ടയിട്ട ഗിരീഷ് എന്ന മത്സ്യ തൊഴിലാളിയ്ക്കാണ് അഞ്ച് കിലോ തൂക്കം വരുന്ന സ്രാവിനെ കിട്ടിയത്. മുവാറ്റുപുഴയാറിൽ നിന്നും സ്രാവിലെ കിട്ടിയത് മത്സ്യ തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാൽ കക്കാവാരുന്ന തൊഴിലാളികളെ ആക്രമിക്കാനും മത്സ്യ തൊഴിലാളികളുടെ വലകൾ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികൾ പറയുന്നു.
-
02-25-2021, 11:50 AM
#846
പതിനായിരക്കണക്കിനു മയിലുകളെ ഇല്ലാതാക്കിയ ന്യൂസിലൻഡ്, കാരണം ഒന്നുമാത്രം
HIGHLIGHTS
- കേരളത്തിൽ മയിൽ ഒരു അധിനിവേശ ജീവി
- മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തിൽ
മയിൽ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലൻഡുകാർ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലൻഡ് കൊന്നൊടുക്കിയിട്ടുള്ളത്. കൃഷിക്ക് വൻ നാശം വരുത്തുന്ന ഈ വിപത്ത് 'മയിലുകളുടെ പ്ലേഗ്' എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാർക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാൻഡ് കൊടുത്തിട്ടുണ്ട്.
ന്യൂസിലൻഡ് ഇതിനു മുൻപും വന്യമ്യഗശല്യത്താൽ വലഞ്ഞിട്ടുണ്ട്. 1897ൽ ബ്രിട്ടീഷുകാർ വേട്ടയാടൽ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ ന്യൂസിലൻഡിലെ റാകിയ നദിക്കരയിൽ വിടുകയും അവിടെ നിന്ന് മാനുകൾ വെസ്റ്റ്ലൻഡിലേക്ക് വരെ വ്യാപിക്കുകയും ചെയ്തു. തുടർന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതോടെ 1932നും 1945നും ഇടയിൽ 30 ലക്ഷം മാനുകളെയാണ് ന്യൂസിലൻഡ് കൊന്നൊടുക്കിയത്. മാനുകളെ വെടിവച്ചു കൊല്ലാൻ ഹെലികോപ്റ്ററുകൾ വരെ ഉപയോഗിച്ചിരുന്നു.
ഓസ്ട്രേലിയയിൽ തോമസ് ഓസ്റ്റിൽ എന്ന കർഷകൻ കൊണ്ടുവന്ന 24 കാട്ടു മുയലുകൾ 60 വർഷംകൊണ്ട് 1000 കോടി കടന്നു. മെക്സോമ എന്ന വൈറസ് ഉപയോഗിച്ചാണ് അവയെ ഉന്മൂലനം ചെയ്തത്.
ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുവിനെ ഗവൺമെന്റ് തന്നെ നേരിട്ട് കൊന്നൊടുക്കുകയാണ് പതിവ്. കഴിഞ്ഞ 20 വർഷത്തിനിടെ 90 കോടി കങ്കാരുക്കളെ ഓസ്ട്രേലിയ ഇല്ലായ്മ ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി ഓസ്ട്രേലിയ പതിനായിരക്കണക്കിന് ഒട്ടകങ്ങളെ വെടിവെച്ചുകൊന്നത് കഴിഞ്ഞവർഷമാണ്
യുഎഇയിലെ പരിസ്ഥിതി ഏജൻസിയുടെ ബയോ സെക്യൂരിറ്റി യൂണിറ്റിന്റെ കണക്കുകളനുസരിച്ച് ഒരു പതിറ്റാണ്ട് മുൻപ് ഒരു ലക്ഷം മാടപ്രാവുകളെയും, 5000 മൈനകളെയും, 3500 തത്തകളെയും, 1200 കാക്കകളെയും കൊന്നൊടുക്കിയത് പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.
പറക്കുന്ന എലികൾ അല്ലെങ്കിൽ ആകാശത്തിലെ ചൊറിത്തവളകൾ (cane toads of the sky) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ മൈന, ലോകത്തെ ഏറ്റവും ആക്രമണകാരികളായ 100 ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏവിയൻ മലേറിയ (Plasmodium and Haemoproteus spp.) പടർത്തുകയും, പഴം, പച്ചക്കറി, ധാന്യ വിളകൾ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇവയെ അക്രമണകാരിയായി കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ ബുണ്ടാബെർഗ് റീജിയണൽ കൗൺസിൽ ഒരു മൈനയുടെ തലയ്ക്ക് 2 ഡോളർ പ്രതിഫലം നൽകുന്നുണ്ട്.
കാവ്യഭാവനയുടെ സർഗസൗന്ദര്യം ആവാഹിച്ച മയിൽ പ്രശ്നക്കാരണോ എന്ന ചോദ്യത്തിന്, മയിൽ ഒരു ഭീകരജീവിയാണ് എന്നതാണ് ഉത്തരം. എങ്ങനെയെന്നല്ലേ?
നമ്മുടെ ദേശീയ പക്ഷി എന്നതിലുപരി, കേരളത്തിൽ മയിൽ ഒരു അധിനിവേശ ജീവിയാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വകുപ്പു മേധാവിയായ ഇ.എ.. ജയ്സണും, ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ആയ സുരേഷ് കെ. ഗോവിന്ദും ചേർന്ന് 2018ൽ നടത്തിയ പഠനത്തിൽ മയിലുകൾക്ക് നെൽകൃഷി പോലുള്ള വിളകളിൽ 46% വരെ വിളനാശം ഉണ്ടാക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത ജില്ലകളില്ല. മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ തരൂരിലാണ് മയിലുകൾക്കു വേണ്ടി നിർമ്മിച്ച ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രമുള്ളത്.
1933ൽ ഇന്ത്യയുടെ പക്ഷിമനുഷ്യനായ സലിം അലി തിരുവിതാംകൂർ-കൊച്ചി പ്രവിശ്യകളിൽ നടത്തിയ സർവേയിൽ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ല. 2020ലെ Birdlife മാഗസിൻ ഇന്ത്യൻ പീക്കോക്കിന്റെ അമിത വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.ദക്ഷിണേന്ത്യയില്* കാണപ്പെടുന്ന ഇന്ത്യന്* മയിലാണ് നീല മയില്* അഥവാ Pavo cristatus എന്നറിയപ്പെടുന്നത്. നമ്മുടെ ദേശീയ പക്ഷിയെന്ന നിലയിൽ, മയിലിന് പ്രത്യേക നിയമ പരിരക്ഷയുണ്ട് . കേസിൽ പെട്ടാൽ 1972ലെ ഷെഡ്യൂൾ ഓഫ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ സെക്ഷൻ 51 പ്രകാരം മയിലിനെ കൊല്ലുന്നതിന്, മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും 20,000 രൂപയിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റർ VA വകുപ്പ് 49 A (B) പ്രകാരം മയിൽ വേട്ട നടത്താതെയുള്ള മയിൽപീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല എന്നു കൂടെയുണ്ട്.
തമിഴ്നാട്ടിലെ കാരക്കലിലെ 12,000 ഹെക്ടറിൽ കൃഷിചെയ്തിരുന്ന നെൽക്കർഷകർ, കൃഷി 6000 ഹെക്ടറായി ചുരുക്കിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മയിൽ ശല്യമാണ്. മയിലുകൾ വിളയാറായ നെൽമണികൾ തിന്ന് നശിപ്പിക്കുക മാത്രമല്ല ചെയ്യുക. നെല്ലില്ലാത്ത സമയത്തുപോലും, മണ്ണിര, മിത്രകീടങ്ങൾ, ഓന്ത്, തവള, പാമ്പുകൾ, എന്നിങ്ങനെ കർഷകരുടെ മിത്രങ്ങളായ സകലതിനെയും മുച്ചൂടും മുടിക്കും. ഇത് നാടിന്റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കും. മയിലുകൾ കൂട്ടത്തോടെ പാടത്തേക്കിറങ്ങി, ചവിട്ടിയും മെതിച്ചും നെൽച്ചെടികൽ നശിപ്പിക്കുന്നതുവഴി നെൽപ്പാടം തന്നെ തരിശാക്കി മാറ്റും. പാടത്ത് ഉപയോഗിച്ചിരിക്കുന്ന കളനാശിനികളോ കീടനാശിനികളോ മൂലം മയിലുകൾക്ക് ജീവഹാനിയുണ്ടായാലുള്ള നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം കൂടിയായായപ്പോൾ കാരയ്ക്കലിലെ നെൽക്കൃഷി പകുതിയായി ചുരുങ്ങി.
ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെടുത്തിയ, 1972ൽ പുതുക്കിയ വനം-വന്യജീവി നിയമങ്ങൾ പൊളിച്ചു പണിയാതെ നമ്മുടെ പരിസ്ഥിതിയെയും കർഷകരെയും രക്ഷിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ 30 വർഷത്തിൽ കേരളത്തിലെ മയിലുകളുടെ വളർച്ച. ചിത്രം 1∙ 19912001 കാലഘട്ടം. ചിത്രം 2∙ 20012011 കാലഘട്ടം. ചിത്രം 3∙ 20112021 കാലഘട്ടം. അവലംബം: കോർണൽ ലാബ് ഓഫ് ഓർണിത്തോളജി, സ്പീഷിസ് മാപ്.Cornell Lab of Ornithology യുടെ Species mapൽ കാണുന്ന പർപ്പിൾ ചതുരങ്ങൾ (ഒരു ചതുരശ്ര കിലോമീറ്റർ വീതമുള്ള ചതുര പ്ലോട്ടുകൾ) ആശങ്ക ഉളവാക്കുന്നതാണ്. മയിൽ കേരളത്തിൽ ഒരു പാരിസ്ഥിതിക ദുരന്തമായി മാറാൻ അധിക സമയം വേണ്ട എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്ത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ*ൻഡ് നാച്ചുറൽ റിസോഴ്*സ് (IUCN) പോലും ഒട്ടും ആശങ്കാജനകമല്ലാത്ത (LC - Least Concern) വിഭാഗത്തിലാണ് മയിലുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇനി യഥാർഥ പ്രശ്നത്തിലേക്ക് വരാം. ന്യൂസിലൻഡിന്റെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 18 പേരും, ഓസ്ട്രേലിയയുടേത് വെറും നാലു പേരുമാണ്. ഇന്ത്യയുടെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 പേരാണ്, അതേസമയം കേരളത്തിലേത് ചതുരശ്ര കിലോമീറ്ററിന് 859 പേർ വരും. കൂടാതെ കേരളത്തിൽ 54.42% ഫോറസ്റ്റ് കവർ കൂടെയാണ് എന്നോർക്കണം. വയനാട് പോലുള്ള ജില്ലകളിൽ അത് 74 ശതമാനത്തിൽ കൂടുതലാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടെ വേണം വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതാൻ.
കൂടാതെ യുഎഇ പോലുള്ള രാജ്യങ്ങൾ നടപ്പാക്കിയ ബയോ സെക്യൂരിറ്റി യൂണിറ്റ് പോലുള്ളവ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് നമ്മുടെ നാട്ടിൽ ആരംഭിക്കുകയും വേണം.
-
02-25-2021, 02:30 PM
#847
-
02-27-2021, 12:47 PM
#848
കേരളം ചുട്ടുപൊള്ളുന്നു, താപനിലയിൽ കൂടുതൽ അന്തരം; മരുഭൂമിവൽക്കരണത്തിന്റെ സൂചനയോ?

സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഫെബ്രുവരി അവസാനിക്കുന്നതിനു മുൻപേ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടന്നു. എന്നാൽ മലയോര മേഖലകളിൽ ഇടയ്ക്ക് നേരിയ മഴ ലഭിക്കുന്നത് ചൂടിന് ആശ്വാസം പകരുകയും ചെയ്യുന്നു. സംസ്ഥാനത്ത് പുനലൂരിലാണ് ചൂട് ഏറ്റവുമധികം രേഖപ്പെടുത്തിയത്. കോട്ടയത്തും 37 ഡിഗ്രിയോട് അടുത്തെത്തി. പത്തനംതിട്ട ജില്ലയിൽ ഔദ്യോഗികമായി താപനില അളക്കുന്ന ഒരു ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷൻ മാത്രമാണുള്ളത്. എന്നാലും ചൂട് 37 ഡിഗ്രി കടന്നതായാണ് സ്കൈമെറ്റ് പോലെയുള്ള ഏജൻസികൾ പറയുന്നത്.
രാത്രി താപനിലയും പകൽ താപനിലയും തമ്മിൽ പത്തു ഡിഗ്രിയിൽ കൂടുതൽ അന്തരം പാടില്ലെന്നിരിക്കെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ പ്രതിഭാസം അനുഭവപ്പെടുന്നു. രാത്രി താപനില 18 ഡിഗ്രിയാവുകയും പകൽച്ചൂട് ഇതിന്റെ ഇരട്ടിയിയാകയും ചെയ്യുന്ന രീതിയാണിത്. പുനലൂരിൽ രാവിലെ 18 ഡിഗ്രിയും പകൽ 36 ഡിഗ്രിയും ഫെബ്രുവരി ആദ്യവാരം അനുഭവപ്പെട്ടിരുന്നു. കൂടിതയതും കുറഞ്ഞതുമായ താപനിലയിൽ 10 ഡിഗ്രിയില് കൂടുതൽ അന്തരമുണ്ടാകുന്നതു മരുഭൂമിവൽക്കരണത്തിന്റെ സൂചനയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ഇവിടെ പത്തും കടന്ന് ഇരട്ടിയോളമാകുന്ന സ്ഥിതിയാണ്.
ചൂടു വർധിക്കുന്നതിന് അനുസൃതമായി മഴയുടെ തോതിലും നേരിയ വർധന ലഭിക്കുമെങ്കിലും ഇതു കാര്യമായ പ്രയോജനം ചെയ്യില്ല. റബർതളിരിടുന്നതിനെയും തേൻ സംഭരണത്തെയും ഇതു ബാധിക്കും. മാവ്, പറങ്കി തുടങ്ങിയവ പൂത്തത് ഇക്കുറി വൈകിയാണ്. വേനൽമഴ ഇവയെയും ബാധിക്കുമെന്നു കാർഷിക രംഗത്തെ വിദഗ്ധർ പറയുന്നു. എന്നാൽ ശക്തമായ ഒന്നോ രണ്ടോ മഴ മാർച്ച് മാസത്തിൽ ലഭിക്കുന്നതു ഭൂഗർഭജലവിതാന തോത് വർധിക്കാൻ സഹായകമാകും. അതേ സമയം ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സൂര്യാതപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും അതോറിറ്റി നിർദേശിച്ചു.
രാവിലെ 11 മുതല്* 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്*ക്കുന്നത് ഒഴിവാക്കുക.
നിര്*ജലീകരണം തടയാന്* കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്* കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്നമദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്* പകല്* സമയത്ത് ഒഴിവാക്കുക.
ഒആർഎസ്, ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്* ധരിക്കുക.
പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
വേനല്*ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികള്*ക്ക് സൂര്യാഘാതം ഏല്*ക്കാനുള്ള സാധ്യത മുന്*നിര്*ത്തി സൂര്യപ്രകാശം നേരിട്ട് ഏല്*ക്കേണ്ടി വരുന്ന തൊഴില്* സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടു.
ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന്അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്*കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പുറം വാതിൽ ജോലിയിൽ ഏർപ്പെടുന്നവരും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം.
ക്ലാസുകൾ ആരംഭിച്ച വിദ്യഭാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
നഗരങ്ങളിൽ തണലുള്ള പാർക്കുകകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതു ഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽ സമയങ്ങളിൽ തുറന്ന് കൊടുക്കണം. യാത്രയിൽ ഏർപ്പെടുന്നവരും മറ്റ് ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരും കൃത്യമായ ഇടവേളകളിൽ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നല്കാൻ ശ്രമിക്കണം.
തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്കുകളിൽ വെള്ളം ഉറപ്പു വരുത്തണം.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക..
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയിൽ പെട്ടാൽ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ (State Heat Action Plan) https://sdma.kerala.gov.in/heat-action-plan/ ലിങ്കിൽ ലഭ്യമാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്നുള്ള വിവരങ്ങളും ഉഷ്ണകാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങളും ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
-
03-02-2021, 02:53 PM
#849
ലൈംഗികശേഷി വര്*ധിക്കുമെന്ന് വിശ്വാസം; ആന്ധ്രയില്* കഴുത ഇറച്ചിയ്ക്ക് വന്* ഡിമാന്*ഡ്, കശാപ്പും വ്യാപകം
പ്രതീകാത്മക ചിത്രം |
ഹൈദരാബാദ്: കഴുത ഇറച്ചി കഴിച്ചാല്* രോഗങ്ങള്* ഭേദമാകുന്ന വിശ്വാസവും പ്രചരണവും ശക്തമായതോടെ ആന്ധ്രപ്രദേശില്* കഴുത ഇറച്ചിയ്ക്ക് വന്* ഡിമാന്*ഡ്. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്*ക്കുന്നതും വന്*തോതില്* വര്*ധിച്ചതായാണ് റിപ്പോര്*ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്*പ്പനയും നടക്കുന്നത്.
പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്* സുഖപ്പെടാന്* കഴുത ഇറച്ചി കഴിച്ചാല്* മതിയെന്ന പ്രചരണമാണ് ഇറച്ചിവില്*പ്പന വര്*ധിക്കാന്* കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്* ലൈംഗികശേഷി വര്*ധിക്കുമെന്നും ആളുകള്*ക്കിടയില്* വിശ്വാസമുണ്ട്. ഇതോടെ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുകയായിരുന്നു.
പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്* ജില്ലകളില്* കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്*ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്*ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്*തോതില്* കുറഞ്ഞതായും റിപ്പോര്*ട്ടില്* പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്*പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്*.
കര്*ണാടക, തമിഴ്*നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്*നിന്നും കഴുതകളെ എത്തിച്ച് ആന്ധ്രയില്* കശാപ്പ് ചെയ്ത് വില്*ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ പ്രവര്*ത്തകര്* പറയുന്നത്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെയാണ് വില. ഒരു കഴുതയുടെ മുഴുവന്* ഇറച്ചിയും വേണമെങ്കില്* 15,000 മുതല്* 20,000 രൂപ വരെ ഈടാക്കും.
പ്രകാസം ജില്ലയിലെ കവര്*ച്ചക്കാരുടെ താവളമായിരുന്ന ഒരു ഗ്രാമത്തില്*നിന്നാണ് കഴുത ഇറച്ചിയെക്കുറിച്ചുള്ള പ്രചാരണങ്ങള്*ക്കും തുടക്കം കുറിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവര്*ത്തകരുടെ അഭിപ്രായം. കഴുത ഇറച്ചി കഴിച്ചാല്* രോഗങ്ങള്* ഭേദമാകുമെന്നും ലൈംഗികശേഷി വര്*ധിക്കുമെന്നുമാണ് പ്രധാന പ്രചാരണം. ഇതിനുപുറമേ കഴുതയുടെ ചോര കുടിച്ചാല്* വേഗത്തില്* ഓടാനാകുമെന്നും ചിലര്* വിശ്വസിക്കുന്നു. അടുത്തിടെ ഒരു തെലുങ്ക് ചിത്രത്തിലും കഴുതയുടെ ചോര കുടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. മേഖലയിലെ ചില മത്സ്യത്തൊഴിലാളികള്* കഴുതയുടെ ചോര കുടിച്ചാണ് കടലില്* പോകാറുള്ളതെന്നും മൃഗസംരക്ഷണ പ്രവര്*ത്തകര്* പറയുന്നു.
-
03-03-2021, 02:24 PM
#850
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules