Page 86 of 131 FirstFirst ... 3676848586878896 ... LastLast
Results 851 to 860 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #851
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    പോഷകത്തി*ൽ മുമ്പിൽ വാഴക്കൂമ്പ്; അറിയാം ഈ ആരോഗ്യഗുണങ്ങൾ


    HIGHLIGHTS

    • രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം
    • അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ട്


    വാഴപ്പഴം ഇഷ്ടപ്പെടുന്നവരുടെയും സ്ഥിരമായി കഴിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്: പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം. നന്നായി പാചകം ചെയ്താൽ രുചികരമായ കറി. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം.
    വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം (5.74 മി.ഗ്രാം/ 100 ഗ്രാം) ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും അത്യുത്തമം. രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധരുടെ പക്ഷം. ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തിൽ ഭേദമാക്കാനും സഹായിക്കും.
    പ്രമേഹ രോഗികൾക്ക് വാഴക്കൂമ്പിനോടു പ്രിയം ഉണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരും. ആഴ്ചയിൽ 34 ദിവസം കറിയായി ഉപയോഗിക്കുന്നതാവും ഉചിതം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും പ്രയോജനകരമെന്നു കണ്ടെത്തിയിട്ടുണ്ട്. വിളർച്ചയുള്ള കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകണം.

    വാഴക്കൂമ്പിന്റെ ഗുണഗണങ്ങൾ തീർന്നിട്ടില്ല.. മുലപ്പാൽ കൂടുമെന്നുള്ളതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് ഇതു ഔഷധം. ശരീരത്തിലെ പ്രൊജസ്ട്രോൺ ഹോർമോൺ വർധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകൾക്ക് ഗുണം ചെയ്യും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.
    ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഇന്ത്യയിൽ വാഴക്കൂമ്പ് മുൻപേ പരിചിതമായിരുന്നെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തിടെയാണ് പ്രിയമേറിയത്. ഇതുപയോഗിച്ചുള്ള ഒട്ടേറെ പാചക വിധികൾ അവിടെ പ്രചരിക്കുന്നു. കറിയായി കഴിച്ചാണ് നമുക്കു ശീലമെങ്കിൽ സാലഡ് ആയി വരെ കഴിക്കാൻ അവർ തയാർ.

    വാഴക്കൂമ്പ് വേണമെങ്കിൽ സ്വന്തം പുരയിടത്തിൽ വാഴ വളർത്തണമെന്ന സ്ഥിതിയും മാറി. പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് യഥേഷ്ടം ലഭ്യമാണ്. വലിയ വിലയില്ലെന്ന ആശ്വാസവുമുണ്ട്.


  2. #852
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    രോഗങ്ങളെ അകറ്റാൻ കൂൺ പതിവായി കഴിക്കാം, കാൻസറിനുള്ള സാധ്യതയും കുറയ്ക്കാം


    HIGHLIGHTS

    • കൂണിനങ്ങൾ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ
    • ബട്ടൺ കൂണിന്റെ ഉപയോഗം ഇൻസുലിന്റെ ഉൽപാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്

    R\പൂപ്പൽ വർഗത്തിൽപ്പെട്ട ഒരിനം സസ്യങ്ങളുടെ ഫലമാണ് കൂൺ. ഭക്ഷ്യയോഗ്യമായ കുമിളുകളെ മഷ്*റൂം എന്നു വിളിക്കുന്നു. കൂണിനങ്ങൾ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ. കേരളത്തിൽ കൃഷി ചെയ്യാവുന്നവ 250 ഓളം ഇനങ്ങൾ മാത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടൺ കൂൺ ആണ്. എന്നാൽ, കേരളത്തിൽ കൃഷിക്ക് അനുയോജ്യം ചിപ്പിക്കൂണും പാൽക്കൂണുമാണ്.

    ചിപ്പിക്കൂണുകളിൽ പ്രധാനപ്പെട്ടവ വെള്ള നിറത്തിലുള്ള പ്ലൂറോട്ടസ് ഫ്ലോറിഡ, പിങ്ക് നിറത്തിലുള്ള പ്ലൂറോട്ടസ് ഈയസ്, ചാരനിറമുള്ള പ്ലൂറോട്ടസ് സാജർ - കാജു, നീളമുള്ള തണ്ടോടു കൂടിയ പ്ലൂറോട്ടസ് അൾമേറിയസ് എന്നിവയാണ്. വെള്ള നിറത്തിലുള്ള പാൽക്കൂൺ കാലോസൈബ് ജനുസിൽപെടുന്നു. പ്രകൃതിയിൽ കൂണുകളെ കച്ചിക്കൂനകളിലും ജീർണിച്ച മരത്തടികളിലും ചിതൽപ്പുറ്റുകളുള്ള സ്ഥലങ്ങളിലും മരങ്ങളുടെ തടങ്ങളിലും ജൈവാംശം കൂടുതലുള്ള മണ്ണിലും കാണാം.

    ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന ഒരു സമ്പൂർണ സംരക്ഷിതാഹാരമാണ് കൂൺ. ഇനം, വളർച്ചാഘട്ടം, കാലാവസ്ഥ ഉപയോഗിക്കുന്ന ജൈവാവശിഷ്ടം എന്നിവയെ ആശ്രയിച്ച് കൂണിന്റെ പോഷകാഹാരമൂല്യം വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കൂൺ, മാംസ്യം, ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാണ്. കൂണിലെ അന്നജം വിഘടിക്കപ്പെടുമ്പോൾ സ്റ്റാർച്ച്, പെന്റോസുകൾ, ഹെക്*സോസുകൾ, ഡൈസാക്രയിഡുകൾ, അമിനോ ഷുഗറുകൾ, ഷുഗർ ആൽക്കഹോളുകൾ എന്നിവ ഉണ്ടാകുന്നു. നാരിലെ ഘടകങ്ങൾ ഭാഗികമായി ദഹിക്കപ്പെടുന്ന പോളീസാക്റൈഡുകളും കൈറ്റിനുമാണ് ഭക്ഷ്യക്കൂണുകളിലെ കൊഴുപ്പ് അപൂരിത വിഭാഗത്തിൽപെടുന്നു. അതിനാൽ കലോറി മൂല്യം വളരെ കുറവും കൊളസ്*ട്രോൾ രഹിതവുമാണ്. കൂൺ മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ വർധിപ്പിക്കുന്നു. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകളും പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് കാൻസറുകളെ തടുക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. റേഡിയോ കീമോതെറാപ്പികളുടെ പാർശ്വഫലങ്ങൾ കുറയ്ക്കുവാനും ഇവയ്ക്ക് കഴിവുള്ളതായി ലെന്റിനുല, ട്രാമീറ്റസ്, ബട്ടൺ എന്നീ കൂണുകളുടെ പഠനങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ കുറയ്ക്കുവാൻ ചിപ്പിക്കൂണുകൾക്കും കഴിവുണ്ട്. ബട്ടൺ കൂണിന്റെ ഉപയോഗം ഇൻസുലിന്റെ ഉൽപാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം കൊളസ്*ട്രോൾ എന്നീ ജീവിതശൈലീരോഗങ്ങൾക്ക് കൂൺ ഒരു പ്രതിവിധിയാണ്.

    വൈറസ്, ബാക്*ടീരിയ, കുമിൾ എന്നിവ കൊണ്ടുണ്ടാകുന്ന പല രോഗങ്ങൾക്കും കൂൺ ഉപയോഗം തടയിടുന്നു. ശരീരത്തിലെ രോഗകാരികളായ തന്മാത്രകളുടെ നശീകരണം, നീർവീഴ്*ച കുറയ്ക്കുക എന്നീ കഴിവുകൾ കൂണിനുണ്ട്. സോഡിയം-പൊട്ടാസ്യത്തിന്റെ സുരക്ഷിതമായ അനുപാതം, രക്തചംക്രമണത്തിന്റെ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനാൽ ഹൃദയത്തിന്റെ ഒരു ടോണിക്കായി കൂണിനെ കരുതാം.കരൾ, കിഡ്*നി എന്നിവയെ സംരക്ഷിക്കുന്നതായി കാണുന്നു. ശ്വാസകോശരോഗങ്ങളെ പരിഹരിക്കുന്നു. വിളർച്ചയെ തടയുന്നു. നല്ല മാനസികാവസ്ഥ നിലനിർത്തുവാനും കൂൺ സഹായകമാണ്. അമിത മാംസഭോജനവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങളാലും പച്ചക്കറികളിലെ കീടനാശിനികളുടെ അവശിഷ്ട വിഷാംശത്താലും മലയാളിയുടെ തീൻ മേശയിൽ കൂണിന് സവിശേഷമായ ഒരിടം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി പറയാം. ദിവസവും അൻപത് ഗ്രാം ചിപ്പിക്കൂൺ കഴിക്കൂ, രോഗങ്ങളെ അകറ്റൂ എന്നാകട്ടെ കേരള ജനതയുടെ ഭക്ഷ്യശീലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മുദ്രാവാക്യം.


  3. #853
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    They're Healthy. They're Sustainable. So Why Don't Humans Eat More Bugs?

    https://time.com/5942290/eat-insects...nkId=112573372

  4. #854
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ദിവസം 30 ലീറ്റര്* പാല്*, കേരളത്തിന് വേണം ഫ്രീസ് വാള്* പശുക്കളെ

    HIGHLIGHTS

    • 300 ദിവസ ദൈര്*ഘ്യമുള്ള ഒരു കറവക്കാലത്ത് ശരാശരി 4000 കി.ഗ്രാം പാല്*



    ഫ്രീസ് വാള്* പശുഉയര്*ന്ന ഉല്*പാദന-പ്രത്യുല്*പാദനക്ഷമത, രോഗപ്രതിരോധ ശേഷി, തീറ്റ പരിവര്*ത്തന ശേഷി, കാലാവസ്ഥയുമായി അതിവേഗം ഇണങ്ങിച്ചേരുന്ന സ്വഭാവം, കൈകാര്യം ചെയാനുള്ള എളുപ്പം എന്നീ ഗുണഗണങ്ങളോടുകൂടിയ പശുക്കളെ സ്വന്തമാക്കുകയെന്നത് ഏതൊരു ക്ഷീരകര്*ഷകന്റെയും സ്വപ്നമാണ്. ഇത്തരം സവിശേഷതകളെല്ലാം ഒത്തിണക്കിയ കന്നുകാലി ഇനമാണ് ഫ്രീസ് വാള്*.
    പാലുല്*പാദനം വര്*ധിപ്പിച്ച് പാലിന്റെയും പാലുല്*പ്പന്നങ്ങളുടെയും വര്*ധിതാവശ്യങ്ങള്* നികത്തുക എന്ന ഉദ്ദേശ്യത്തോടെ ന്യൂഡല്*ഹിയിലെ ഇന്ത്യന്* കാര്*ഷിക ഗവേഷണ കൗണ്*സിലും ഇന്ത്യന്* മിലിറ്ററി കന്നുകാലി വളര്*ത്തല്* കേന്ദ്രങ്ങളും സംയുക്തമായി 1985ല്* രൂപം കൊടുത്ത സങ്കര പ്രജനന പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ സങ്കര കന്നുകാലി ഇനമാണ് ഫ്രീസ് വാള്*. അത്യുല്*പാദനശേഷിയുള്ള, ഗവ്യ ജനുസില്*പ്പെട്ട വിദേശയിനം ഹോള്* സ്*റ്റൈന്* ഫ്രീഷ്യന്റെയും, ഉയര്*ന്ന രോഗപ്രതിരോധശേഷിയും താപസമ്മര്*ദ്ദത്തെ പ്രതിരോധിക്കാന്* കഴിവുമുള്ള സ്വദേശി സഹിവാള്* ഇനവും ചേര്*ന്ന സങ്കരയിനമാണ് ഇവ. അതായത് 62% ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്റെയും 38% സഹിവാളിന്റെയും വര്*ഗഗുണമാണ് ഫ്രീസ് വാള്* പശുക്കളില്* ഉണ്ടായിരുന്നത്.

    300 ദിവസ ദൈര്*ഘ്യമുള്ള ഒരു കറവക്കാലത്ത് ശരാശരി 4000 കി.ഗ്രാം പാലും 4 % കൊഴുപ്പുമാണ് ഈ പശുക്കളില്*നിന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്* 300 ദിവസങ്ങളുള്ള കറവക്കാലത്തില്* 3000 മുതല്* 6000 കിലോഗ്രാം വരെ പാലുല്*പ്പാദിപ്പിക്കുന്നവയാണ് ഇവ. ഇന്ത്യയൊട്ടാകെയുള്ള 37 സൈനിക ഫാമുകളില്* നടത്തിയ സന്തതിപരമ്പര പരീക്ഷണങ്ങളില്* ഫ്രീസ് വാള്* പശുക്കള്* ഇന്ത്യയിലെത്തന്നെ വിവിധ കാര്*ഷിക കാലാവസ്ഥ മേഖലകള്*ക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

    ഫ്രീസ് വാള്* പശു

    ഫ്രീസ് വാള്* പ്രത്യേകതകള്*


    • വെള്ളയും കറുപ്പും, വെള്ളയും ബ്രൗണും, ചുവപ്പ്, കറുപ്പ്, കടുത്ത ബ്രൗണ്* എന്നീ നിറങ്ങളില്* ഇവയെ കാണാറുണ്ടെങ്കിലും വെള്ളയും കറുപ്പും നിറമാണ് കൂടുതല്* പ്രകടമാകുന്നത്.


    • നീണ്ട് തൂങ്ങിയ ചെവികള്*
    • തൂങ്ങിക്കിടക്കുന്ന താട, ശാന്ത സ്വഭാവം.
    • കാഴ്ചയില്* സഹിവാളിന്റേതു പോലെ വലുപ്പമുള്ള തല, കുറ്റിച്ച കൊമ്പുകള്*, കുറുകിയ കാലുകള്*, തടിച്ചു ഭാരിച്ച ശരീരപ്രകൃതിയും ഹോള്*സ്റ്റ്യന്* ഫ്രീഷ്യന്റെ കറുപ്പും വെളുപ്പും കലര്*ന്ന നിറത്തിലുമുള്ളവയാണ് ഉത്തമ ഫ്രീസ് വാള്* പശുക്കള്*. എങ്കിലും ഇരു ജനുസുകളുടെയും ജനിതക അനുപാതമനുസരിച്ച് ഫ്രീസ് വാള്* പശുക്കളുടെ ശാരീരികവും ഉല്*പ്പാദന- പ്രത്യുല്*പ്പാദനപരവുമായ സവിശേഷതകള്* വ്യത്യാസപ്പെട്ടിരിക്കും.



    സഹിവാള്*, ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്* ഇനങ്ങള്*

    പടിഞ്ഞാറന്* പാക്കിസ്ഥാനിലെ മോണ്ട് ഗോമറി ജില്ലയാണ് സഹിവാളിന്റെ ഉത്ഭവസ്ഥാനം. പഞ്ചാബ്, ഡല്*ഹി, ഉത്തര്*പ്രദേശ്, ബീഹാര്* എന്നിവിടങ്ങളില്* അധികമായി കാണാം. ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥയില്* ജീവിക്കാനുള്ള കഴിവുണ്ട്. ചുവപ്പു കലര്*ന്ന തവിട്ടു നിറം. 300 ദിവസത്തെ കറവക്കാലത്ത് ശരാശരി 2725- 3175 കി.ഗ്രാം വരെ പാലുല്*പാദിപ്പിക്കാന്* കഴിവുണ്ട്. 5-6 % വരെയാണ് പാലിലെ കൊഴുപ്പിന്റെ അളവ്. ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന തൊലി അയഞ്ഞതായതിനാല്* ലോല എന്ന പേരിലും അറിയപ്പെടുന്നു.
    ഹോളണ്ട് ആണ് ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്* പശുക്കളുടെ ഉറവിടം. നല്ല വലുപ്പമുള്ള ശരീരത്തില്* കറുപ്പും വെളുപ്പും പാടുകള്* കാണാം. നല്ല ആരോഗ്യമുള്ള മുതിര്*ന്ന പശുക്കള്*ക്ക് 400-520 കി.ഗ്രാം വരെ ശരീര ഭാരമുണ്ടായിരിക്കും. ഇവയുടെ ദിവസേന പാലുല്*പാദനം 40 കി.ഗ്രാമും വാര്*ഷിക പാലുല്*പാദനം 4500- 9000 കി.ഗ്രാമും ആണ്. എന്നാല്* പാലിലെ കൊഴുപ്പിന്റെ അളവ് അത്ര ആകര്*ഷണീയമല്ല (3.5 % മാത്രം). കിടാവുകളുടെ ജനനസമയത്തെ ശരീരഭാരം 30-40 കി.ഗ്രാമാണ്. രണ്ടര വയസ് പ്രായത്തില്* ആദ്യ കിടാവിന് ജന്മം നല്*കുന്ന ഇവയ്ക്ക് ഓരോ വര്*ഷവും കിടാങ്ങളുണ്ടാകുന്നു. സഹിവാള്* - ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്* പശുക്കളുടെ മേന്മകള്* പ്രയോജനപ്പെടുത്തുന്നതിനും ഒപ്പം അവയുടെ ന്യൂനതകള്* പരിഹരിക്കുന്നതിനുമായി ഉരുത്തിരിഞ്ഞ സങ്കരയിനമായ ഫീസ് വാള്* പശുക്കള്* വര്*ഷംതോറും ചൂടു കൂടി വരുന്ന കേരള കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നതില്* തര്*ക്കമില്ല.


    ഫ്രീസ് വാള്*
    ഫ്രീസ് വാള്* പശുക്കളുടെ പ്രത്യുല്*പാദനക്ഷമത

    ഉയര്*ന്ന പ്രത്യുല്*പ്പാദനക്ഷമത പ്രകടമാക്കുന്ന ഇവ 12 മാസം പ്രായം മുതല്*ത്തന്നെ പ്രൗഢതയും 16 മാസത്തില്* ലൈംഗിക പക്വതയും ആര്*ജിക്കുന്നു. ഗര്*ഭാശയ രോഗങ്ങളോ, പോഷകക്കുറവോ മറ്റു ജനിതക തകരാറുകളോ ഇല്ലെങ്കില്* ഒന്നോ രണ്ടോ കൃത്രിമ ബീജാധാനത്തില്* ഗര്*ഭവതികളാകുന്നു. അടുത്തടുത്ത രണ്ടു പ്രസവങ്ങള്* തമ്മിലുള്ള അന്തരം ശരാശരി 13 മാസമാണ്. സാധാരണയായി 80% പശുക്കളും 3 വയസ്സിനുള്ളില്* പ്രസവിക്കുന്നു. കൂടാതെ പ്രസവശേഷം 45 മുതല്* 90 ദിവസങ്ങള്*ക്കുള്ളില്* മദി ലക്ഷണങ്ങള്* പ്രകടിപ്പിക്കുകയും ചെയ്യും.
    ഫ്രീസ് വാള്* കിടാവുകളുടെ ജനനസമയത്തെ ശരാശരി ശരീരഭാരം 35 കി.ഗ്രാമാണ്, എന്നാല്* പ്രായപൂര്*ത്തിയായ പശുക്കളുടെ ശരീരഭാരം 400 മുതല്* 550 കി.ഗ്രാം വരെയാണ്.
    മറ്റു ഉല്*പ്പാദന-പ്രത്യുല്*പ്പാദന സംബന്ധിയായ പ്രശ്*നങ്ങളെല്ലാം നിയന്ത്രണ വിധേയമാണ്. ആവശ്യത്തിന് വ്യായാമം നല്*കിയാല്* ഹോള്*സ്റ്റെന്* ഫ്രീഷ്യന്* ഇനങ്ങള്*ക്ക് സാധാരണയായി കണ്ടുവരാറുള്ള കുളമ്പു സംബന്ധമായ തകരാറുകള്* ഇവയില്* കാണാറില്ല.

    കൂടാതെ, വേനല്*ക്കാലത്തെ താപസമ്മര്*ദ്ദത്തെ അതിജീവിക്കാനും ഉല്*പ്പാദനം നിലനിര്*ത്താനും ഇവയ്ക്ക് പ്രത്യേക കഴിയുണ്ട്. ശാസ്ത്രീയമായ അകിടു പരിപാലനവും കറവയും ഉറപ്പാക്കിയാല്* ഡയറിഫാമിലെ സാമ്പത്തിക ഭദ്രതയെ പിടിച്ചുകുലുക്കുന്ന കാലിരോഗമായ അകിടു വീക്കം വളരെ വിരളമായേ ഇവയില്* കാണാറുള്ളൂ.
    കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇരുന്നൂറ്റിയമ്പതോളം ഫ്രീസ് വാള്* പശുക്കളാണ് ഇന്ന് കേരള വെറ്ററിനറി ആന്*ഡ് ആനിമല്* സയന്*സസ് സര്*വ്വകലാശാലയുടെ കീഴിലുള്ള തുമ്പൂര്*മുഴി കന്നുകാലി പ്രജനന കേന്ദ്രത്തില്* വളര്*ത്തുന്നത്. പരമാവധി പ്രതിദിന പാലുല്*പാദനം 30 ലീറ്റര്* വരെ ഈ പശുക്കളില്* നിന്നും ലഭിച്ചിട്ടുണ്ട്. ക്ഷീരവികസന മേഖലയിലും മാംസോല്*പ്പാദന രംഗത്തും ഗണ്യമായ സംഭാവനകള്* നല്*കാന്* ഫ്രീസ് വാള്* പശുക്കള്*ക്കു കഴിയും എന്ന് നിസ്സംശയം പറയാം.


  5. #855
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നേന്ത്രപ്പഴം കപ്പൽ വഴി യൂറോപ്പിലേക്ക്; നടപടികൾ തുടങ്ങി







    HIGHLIGHTS
    കേരളത്തിന്*റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പൽ കയറുകയാണ്. പ്രതിവർഷം 2000 ടൺ നേന്ത്രപ്പഴത്തിന്*റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.



    ഇടുക്കി: സംസ്ഥാനത്ത് നിന്ന് നേന്ത്രപ്പഴം കപ്പൽ വഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ തുടങ്ങി. കൃഷിവകുപ്പിന് കീഴിലെ വിഎഫ്പിസികെയാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. ഏത്തവാഴ കർഷകർക്ക് എല്ലാക്കാലത്തും മികച്ച വില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
    കേരളത്തിന്*റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പൽ കയറുകയാണ്. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നത് മുതൽ കയറ്റുമതിയുടെ അവസാനം വരെ വെജിറ്റബിൾ ആന്*റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്*റെ നേതൃത്വത്തിNലാണ. 85 ശതമാനം മൂപ്പായ വാഴക്കുലകൾ താഴെ വീഴാതെ വെട്ടിയെടുത്ത് തോട്ടത്തിൽ വച്ച് തന്നെ പടലകളാക്കും. നേരെ എറണാകുളം നടക്കുരയിലെ സംഭരണകേന്ദ്രത്തിലേക്ക്. ഇവിടെ വച്ച് കേടുപാടുകളോ ക്ഷതമോ സംഭവിച്ച കായ്കൾ നീക്കും. പീന്നീട് ഓരോ പടലയും കഴുകി ഈർപ്പം നീക്കി പായ്ക്ക് ചെയ്ത് റീഫർ കണ്ടൈനറിലേക്ക്. താപനില ക്രമീകരിക്കാവുന്ന കണ്ടൈനറുകൾ 25 ദിവസത്തിനുള്ളിൽ കപ്പൽ കയറി യൂറോപ്പിലെത്തും.
    ഓരോ പെട്ടിയിലുമുള്ള ക്യൂആർകോഡ് സ്കാൻ ചെയ്താൽ കൃഷിക്കാരുടെ വിവരങ്ങളും നിലം ഒരുക്കുന്നത് മുതൽ പായ്ക്ക് ഹൗസ് പരിചരണങ്ങൾ വരെ സ്ക്രീനിൽ തെളിയും. നിലവിൽ വിമാനമാർഗം കുറഞ്ഞ അളവിലാണ് കേരളത്തിൽ നിന്ന് ഏത്തപ്പഴം കയറ്റുമതി. ഇനി കപ്പൽ മാർഗം കുറഞ്ഞ ചെലവിൽ കൂടുതൽ കയറ്റി അയക്കാം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കാണ് കയറ്റുമതി. പ്രതിവർഷം 2000 ടൺ നേന്ത്രപ്പഴത്തിന്*റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.










  6. #856

    Default

    വേനലിൽ വെള്ളം വറ്റുമ്പോൾ ചില മീനുകൾ മണ്ണിനടിയിൽ താമസമാക്കുമോ?
    @BangaloreaN @kandahassan

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. Likes kandahassan liked this post
  8. #857
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by firecrown View Post
    വേനലിൽ വെള്ളം വറ്റുമ്പോൾ ചില മീനുകൾ മണ്ണിനടിയിൽ താമസമാക്കുമോ?
    @BangaloreaN @kandahassan

    firoz ikka

  9. #858
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മണിയുടെ പാട്ടിലെ ഓടപ്പഴം ഇവിടെയുണ്ട്

    https://www.manoramaonline.com/video...his-house.html

    Last edited by BangaloreaN; 06-07-2021 at 06:39 PM.

  10. #859
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അപൂർവ വിത്ത്, ഭാരം 25 കിലോ, വില രണ്ട് ലക്ഷം രൂപ; നേട്ടത്തിനു പിന്നിൽ മലയാളി ഗവേഷകൻ!




    കൊല്*ക്കത്ത ബൊട്ടാണിക്കല്* ഗാര്*ഡനിലെ കൊക്കോ ഡി മെര്* മരംലോകത്തില്* അപൂര്*വമായി കാണുന്ന ഒരു വൃക്ഷം. ആ വൃക്ഷത്തിന് ഇന്ത്യന്*മണ്ണില്* വേരുകള്* പാകിയത് ഒരു ബ്രിട്ടീഷുകാരന്*. ആയിരം വര്*ഷം ആയുസുള്ള, പൂവണിയാന്* ഒരു നൂറ്റാണ്ടു വേണ്ടുന്ന ആ മരത്തിന് പരാഗണം നടത്തി വിത്ത് വിളയിപ്പിച്ചത് ഒരു മലയാളി. കൊല്*ക്കത്ത ബൊട്ടാണിക്കല്* ഗാര്*ഡനിലെ ലേഡി കോക്കനട്ട് ട്രീയുടെ കൗതുകകരമായ കഥ. ആ കഥയില്* ഡോ. ഹമീദ് എന്ന മലയാളി സസ്യശാസ്ത്രജ്ഞന്റെ പങ്ക്. മലയാളിക്ക് അഭിമാനം നല്*കുന്ന ഈ നേട്ടം പക്ഷേ ആരറിഞ്ഞു.
    ഡോ. എസ് എസ് ഹമീദ്ആയുസ്സ് ആയിരം വര്*ഷം, ഉയരം 110 അടിവരെ, വര്*ഷത്തില്* ഒരില മാത്രം, ഇലയ്ക്ക് മുപ്പതടി നീളം, പൂക്കാനെടുക്കുന്നത് ഒരു നൂറ്റാണ്ട്, കായയുടെ ഭാരം 25 കിലോ, അതിന്റെ മതിപ്പ് വില രണ്ട് ലക്ഷം രൂപ വരെ. അദ്ഭുതകരമായ പ്രത്യേകതകളുള്ള ഈ അപൂര്*വമരമുള്ളത് വിരലിലെണ്ണാവുന്ന രാജ്യങ്ങളില്* മാത്രം. ആ രാജ്യങ്ങളില്* ഒന്നിന്റെ പേര് ഇന്ത്യയെന്നാണ്.

    പനയോ തെങ്ങോ അല്ല, എന്നാല്* രണ്ടുമാണെന്ന് തോന്നുന്ന ആ മരത്തിന്റെ കഥയിങ്ങനെ...

    ബ്രിട്ടീഷ് ഭരണകാലത്ത്, കൃത്യമായി പറഞ്ഞാല്* 136 വര്*ഷങ്ങള്*ക്ക് മുമ്പ് 1884 ല്* കൊല്*ക്കത്ത ബൊട്ടാണിക്കല്* ഗാര്*ഡന്റെ സൂപ്രണ്ടായിരുന്ന സായിപ്പിന് ഒരു കൗതുകം തോന്നി. ദ്വീപ സമൂഹമായ സീഷെലില്*സില്* കണ്ട ഒരു പ്രത്യേകവൃക്ഷത്തിന്റെ എടുത്താല്* പൊങ്ങാത്ത വിത്തുകള്* അദ്ദേഹം കൊല്*ക്കത്തയിലെത്തിച്ചു. നട്ടുനനച്ച് കാത്തിരുന്നെങ്കിലും അതില്* ഒരെണ്ണം മാത്രമാണ് ഇന്ത്യയുടെ മണ്ണില്* വേരൂന്നി ആകാശത്തേക്ക് തലയുയര്*ത്താന്* തയാറായത്. രൂപത്തില്* പനയോടായിരുന്നു സാദൃശ്യമെങ്കിലും രണ്ട് നാളീകേരം ചേര്*ത്തുവച്ചതുപോലെയായിരുന്നു വിത്തുകള്*. കൊക്കോ ഡി മെര്* എന്ന പേര് കൂടാതെ ഡബിള്* കോക്കനട്ട് ട്രീ എന്നും സീ കോക്കനട്ട് എന്നും ഇതറിയപ്പെടുന്നുണ്ട്.


    പതിനെട്ടര കിലോ ഭാരമുള്ള കോകോ ഡി മെർ കായയുമായി ഡോ. ഹമീദും സംഘവും
    ആ ഇരട്ടത്തെങ്ങിൽ പൂക്കളുണ്ടായി കാണാനുള്ള യോഗം പക്ഷേ അതിനെ ഇന്ത്യയിലെത്തിച്ച സര്* ജോര്*ജ് കിങ് എന്ന സൂപ്രണ്ടിനോ പരിപാലിച്ചു വളര്*ത്തിയ ജീവനക്കാര്*ക്കോ ഉണ്ടായിരുന്നില്ല, അവരൊക്കെ മരിച്ച് മണ്ണടിഞ്ഞ് പതിറ്റാണ്ടുകള്* കഴിഞ്ഞ് അതായത് ഒരു നൂറ്റാണ്ട് വേണ്ടിവന്നു അത് പൂവിടാന്*. ഇരുപത് മീറ്ററോളം ഉയരത്തിലെത്തിയ മരം ആണോ പെണ്ണോ എന്ന ആകാംക്ഷയ്ക്കും അതോടെ അവസാനമായി. ആദ്യമായി പൂവണിഞ്ഞ 1988 ല്* അതൊരു ലേഡി കോക്കനട്ട് ട്രീ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അന്നുമുതല്* വര്*ഷാവര്*ഷം ആ പെണ്*മരം പൂത്തുകൊണ്ടിരുന്നു. ആണ്*പൂക്കളും പെണ്*പൂക്കളും ഒരേ ചെടിയില്* ഇല്ലാത്ത വിഭാഗത്തില്*പ്പെട്ടതിനാല്* പരാഗണം നടക്കാതെ പൂക്കളൊക്കെ വാടിക്കരിഞ്ഞു. അടുത്ത പ്രദേശത്തൊന്നും ഇണമരമില്ലാത്തതിനാല്* ബൊട്ടാണിക്കല്* ഗാര്*ഡനിലെ ശാസ്ത്രജ്ഞര്* നിസ്സഹായരായി അതിന് സാക്ഷികളായി.

    ലോകത്തില്* തന്നെ അപൂര്*വമായ ഒരു മരത്തിന് ശാപമോക്ഷം നല്*കാന്* കാലം കാത്തുവച്ചിരുന്നത് ഇങ്ങ് തെക്കേയറ്റത്തെ നാളീകേരത്തിന്റെ നാട്ടില്* നിന്നൊരാളെ. ഇരട്ടത്തെങ്ങുമരം പൂത്ത് ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴാണ് തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഡോ. എസ് എസ് ഹമീദിന് ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്* ബൊട്ടാണിക്കല്* ഗാര്*ഡനില്* സസ്യശാസ്ത്രജ്ഞനായി ജോലി ലഭിക്കുന്നത്. ഡോ ഹമീദും പാഴായിക്കൊഴിഞ്ഞുപോകുന്ന പൂക്കളെ നിരാശയോടെ നാലുവര്*ഷം നോക്കിനിന്നു. എങ്ങനെയെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്തു നിന്നായാലും ഒരു ആണ്*മരത്തിന്റെ പൂക്കളെത്തിച്ച് കൃത്രിമപരാഗണം നടത്തുന്നതിനെക്കുറിച്ച് ആദ്യമായി ഹമീദ് ചര്*ച്ച ചെയ്തു. പക്ഷേ അതൊരു ഹെര്*ക്ക്യുലീയന്* ടാസ്*ക്കായിരുന്നു. അമ്മമരം സീഷെല്*സിലാണ്. അവിടെ ആണ്*മരങ്ങളുണ്ടാകും. പക്ഷേ പൂക്കള്* ഇന്ത്യയിലെത്തിക്കുക അത്ര പ്രായോഗികമല്ല, പലരും നിരുത്സാഹപ്പെടുത്തി, ചിലര്* പിന്തുണയറിയിച്ചു.
    അയല്*രാജ്യമായ ശ്രീലങ്കയിലെ പരഡേനിയ ബോട്ടാണിക് ഗാര്*ഡനില്* ആണ്*മരമുണ്ട്. ഡോ. ഹമീദും സംഘവും കേന്ദ്രസര്*ക്കാരിന്റെ സഹായത്തോടെ ലങ്കയില്* നിന്ന് പരാഗണരേണുക്കള്* എത്തിക്കാനുള്ള ശ്രമം തുടങ്ങി. സര്*ക്കാര്* ഇടപെട്ടതോടെ 2006 ല്* ലങ്കയില്* നിന്ന് ഐസ് പെട്ടികളില്* ആണ്*പൂക്കള്* കൊല്*ക്കത്തിയിലെത്തി. കൊല്*ക്കത്തക്കാരനായ ഒരു വ്യവസായിയാണ് അന്ന് പൂക്കള്* ഗാര്*ഡനിലെത്തിക്കാന്* സഹായിച്ചതെന്ന് ഹമീദ് ഓര്*ക്കുന്നു. എന്തായാലും പ്രത്യേകം പണിയിപ്പിച്ച സ്റ്റീല്* ഏണിവഴി പെണ്*മരത്തിന്റെ മുകളിലെത്തി പൂമ്പൊടിയുപയോഗിച്ച് അതീവശ്രദ്ധയോടെ കൃത്രിമ പരാഗണം നടത്തി. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രതീക്ഷ വിടാതെ ഡോ. ഹമീദ് അടുത്ത പൂക്കാലത്തിനായി കാത്തിരുന്നു, വീണ്ടും കൃത്രിമപരാഗണം, അപ്പോഴും നിരാശ. തുടര്*ച്ചയായി ആറ് വര്*ഷം ഡോ. ഹമീദും സംഘവും ശ്രമം തുടര്*ന്നു. എല്ലാ ശ്രമങ്ങളും പൂര്*ണമായും പരാജയപ്പെട്ടതോടെ ആ പാഴ്*വേല അവസാനിപ്പിക്കാമെന്ന അഭിപ്രായമുയർന്നു.


    കൊല്*ക്കത്ത ബൊട്ടാണിക്കല്* ഗാര്*ഡനിലെ കൊക്കോ ഡി മെര്* മരത്തിന്റെ ഇലആണ്*പൂക്കളുടെ ശേഷിക്കുറവ്, പൂമ്പൊടി പെണ്*മരത്തിലെത്തുന്നതിലെ കാലതാമസം, അല്ലെങ്കില്* പെണ്*മരത്തിന്റെ കുഴപ്പം. ദൗത്യം പരാജയപ്പെട്ടതിന് പല കാരണങ്ങളും ഉയര്*ന്നുവന്നു. പക്ഷേ ആഭിജാത്യത്തോടെ തലയുയര്*ത്തി നിറയൗവനത്തോടെ പൂവണിഞ്ഞുനില്*ക്കുന്ന പെണ്*മരത്തെ നോക്കുമ്പോഴൊക്കെ ഡോ ഹമീദിന്റെ മനസ് പറഞ്ഞു, ഇവള്* കരുത്തയാണ്. പാതിവഴിയില്* അവസാനിപ്പിച്ച ആ ശ്രമം എന്തുകൊണ്ടോ തന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നെന്നും അദ്ദേഹം പറയുന്നു. ആ സ്വസ്ഥതക്കേടിന്റെ ദിവസങ്ങളിലൊന്നിലാണ് തോമസ് ആല്*വ എഡിസനെക്കുറിച്ചുള്ള പുസ്തകം ഡോ ഹമീദിന്റെ കൈകളിലെത്തിയത്. തുടങ്ങിവച്ച ഒരു പ്രവൃത്തിയും ഉപേക്ഷിക്കരുത്. അവസാനം വരെ കൊണ്ടുപോകണം എന്ന മഹദ് വാക്യത്തില്* ഡോ ഹമീദിന്റെ മനസുടക്കി. പാതിവഴിയില്* ഉപേക്ഷിച്ച തന്റെ ദൗത്യം തുടരണമെന്ന് മനസ് പറഞ്ഞു.


    ലോകത്താദ്യമായി ഡബിള്* കോക്കനട്ട് ട്രീയിൽ കൃത്രിമ പരാഗണിലൂടെ വിരിഞ്ഞ കുഞ്ഞുകായകള്*തായ്*ലന്*ഡിലെ ബൊട്ടാണിക്കല്* ഗാര്*ഡനില്* (Nong Nooch Tropical Garden) 48 ആണ്*മരങ്ങളുണ്ടെന്നറിഞ്ഞു. പിന്നെ താമസിച്ചില്ല തായ്*ലന്*ഡില്* നിന്ന് പൂക്കളെത്തിക്കാനായി ശ്രമം. തായ്*ലൻഡിലെ മരങ്ങളില്* ആണ്*പൂക്കള്* നിറഞ്ഞതോടെ അതിരാവിലെ ശേഖരിച്ച പൂക്കള്* വൈകുന്നേരത്തെ വിമാനത്തില്* ഗാര്*ഡന്* അധികൃതര്* കൊല്*ക്കത്തയ്ക്ക് അയച്ചു. മുഴുവന്* വിടരുന്നതിന് മുമ്പ് ശേഖരിച്ചയച്ച പൂക്കള്*ക്ക് പ്രതിഫലം പോലും ആവശ്യപ്പെട്ടിരുന്നില്ലെന്ന് നന്ദിയോടെ പറയുന്നു ഡോ ഹമീദ്. കൊല്*ക്കത്തയിലെ പെണ്*മരത്തില്* പൂക്കള്* പാകമാകുന്നതു വരെ പൂമ്പൊടികള്* ഫ്രീസറില്* സൂക്ഷിച്ചു. ഒരു മാസത്തിന് ശേഷം 2013 ആഗസ്റ്റ് 17 ന് പരാഗണം നടത്തി, 19 ന് അതാവര്*ത്തിച്ചു. വലിയ പ്രതീക്ഷയൊന്നുമില്ലാഞ്ഞതിനാല്* താന്* പൂനെയ്ക്ക് വിനോദയാത്രപോയെന്നും തിരികെയെത്തിയത് 25 ദിവസം കഴിഞ്ഞായിരുന്നെന്നും ഡോ ഹമീദ് വ്യക്തമാക്കി. തിരിച്ചെത്തിയപ്പോള്* പെണ്*മരത്തിന്റെ പരിചരണം ഏല്*പ്പിച്ചിരുന്ന ആള്* പറഞ്ഞു സര്* എന്തോ മാറ്റമുള്ളതുപോലെ തോന്നുന്നു എന്ന്. ഏണി വഴി കയറി മുകളിലെത്തി പരിശോധിച്ചപ്പോള്* നിന്നനില്*പ്പില്* താന്* വിറച്ചുപോയെന്ന് ഡോ.ഹമീദ്. ചരിത്രപരമായ ദൗത്യം വിജയത്തിലേക്ക്. ആ കാഴ്ച്ച നല്*കിയ സന്തോഷത്തില്* എങ്ങനെയോ താഴെയെത്തി താന്* ഇരുന്നുപോയെന്ന് പറയുമ്പോള്* ഇന്നും ഡോ ഹമീദിന്റെ വാക്കുകള്* വിറകൊള്ളുന്നു. ' ആദ്യം ചെയ്തത് മധുരപലഹാരങ്ങള്* വാങ്ങാന്* ആളെ അയക്കുകയായിരുന്നു, എല്ലാവര്*ക്കും മധുരം നല്*കി ആ വലിയ വിജയം അന്ന് ഞങ്ങള്* ആഘോഷിച്ചു.

    ബൊട്ടാണിക്കല്* ഗാര്*ഡന്റെ അഭിമാനം വാനോളമുയര്*ത്തി ലോകത്താദ്യമായി ഡബിള്* കോക്കനട്ട് ട്രീയിലെ കൃത്രിമപരാഗണം വിജയിച്ചിരിക്കുന്നു. രണ്ട് കുഞ്ഞുകായകള്* ആ പെണ്*മരത്തിന്റെ നെറുകയില്* പറ്റിച്ചേര്*ന്ന് വളരുന്ന കാഴ്ചയോളം അഭിമാനകരമായി മറ്റൊന്ന് തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയും ഡോ ഹമീദ്. അവിടെയും തീര്*ന്നില്ല അദ്ഭുതമരത്തിന്റെ വിശേഷങ്ങള്*. 2013 ല്* ജനിച്ച ആ കായകള്* വളരെ പെട്ടെന്ന് വലുപ്പം വച്ചുതുടങ്ങിയെങ്കിലും മൂത്ത് പാകമാകാനെടുത്തത് ആറര വര്*ഷം. ഭാരമേറിയ കായകള്* താഴെ വീണ് കേട് വരാതെ നെറ്റ് കെട്ടിയാണ് കാത്തുസൂക്ഷിച്ചത്. കാത്തിരിപ്പിനൊടുവില്* 2020 ഫെബ്രുവരി 18ന് കായകളില്* ഒന്ന് തനിയെ അടര്*ന്ന് താഴെയുണ്ടായിരുന്ന നെറ്റില്* വീണു, പിന്നാലെ ഫെബ്രുവരി 27 ന് രണ്ടാമത്തെ വിത്തും സുരക്ഷിതമായി നെറ്റിലേക്ക് പതിച്ചു. സാധാരണ ഈ കായകള്*ക്ക് 25 കിലോ വരെ ഭാരം വരുമെങ്കിലും പതിനെട്ടരയും എട്ടരക്കിലോയും ഭാരമുള്ള കായകളാണ് ഡോ.ഹമീദിന് ലഭിച്ചത്. ഒരു വലിയ മെറ്റല്* കല്ല് പൊക്കുന്ന കനമാണവയ്ക്കെന്ന് ഡോ ഹമീദ് വിശദീകരിച്ചു


    കൊല്*ക്കത്ത ബൊട്ടാണിക്കല്* ഗാര്*ഡനിലെ കൊക്കോ ഡി മെര്* മരത്തിന്റെ വിത്ത് മുളച്ചപ്പോൾആറ് മാസം ഡാര്*ക്ക് റൂമില്* വിത്തുകള്* സൂക്ഷിച്ചതിന് ശേഷം രണ്ട് മാസങ്ങള്*ക്ക് മുമ്പ് അവ പാകി കാത്തിരിക്കുകയാണ് ഡോ ഹമീദും സംഘവും. അതിലൊന്ന് ഉറപ്പായും ആണ്*മരമാകുമെന്ന ശുഭപ്രതീക്ഷയുണ്ട് അദ്ദേഹത്തിന്. അങ്ങനെയെങ്കില്* സ്വാഭാവിക പരാഗണത്തിലൂടെ കൊല്*ക്കത്ത ഗാര്*ഡനില്* ആ അപൂര്*വമരങ്ങള്* ഒരുപാട് തഴച്ചുവളരും. സാങ്കേതികവിദ്യ വളര്*ന്നതിനാല്* കള്*ട്ടിവേഷന്* നടത്തി മരം പൂക്കുന്നതിന്റെ കാലദൈര്*ഘ്യം കുറച്ചു. നൂറ്റാണ്ടു വേണ്ടിയിരുന്നിടത്ത് ഇപ്പോള്* മുപ്പത് നാല്*പ്പത് വര്*ഷത്തിനുള്ളില്* ലോഡോസിയ മാല്*ഡിവിക്ക (Lodoicea maldivica) എന്ന് ബൊട്ടാണിക്കല്* പേരുള്ള ഈ മരം പൂക്കാന്* തുടങ്ങിയിട്ടുണ്ട്. ഇത്ര സാഹസപ്പെട്ട് ഇവ വളര്*ത്തിയിട്ട് എന്തിനാണെന്നാണെങ്കില്* ആഗോളതലത്തില്* വംശനാശഭീഷണിയിലാണ് ഡബിള്* കോക്കനട്ട് ട്രീ. അമൂല്യമായ ഔഷധമൂല്യമുള്ളതാണ് ഇതിന്റെ വിത്തുകള്*. പ്രമുഖ ആയുര്*വേദ, സിദ്ധ മരുന്നു കമ്പനികള്* കാത്തിരിക്കുകയാണ് ഈകായകള്*ക്കായി. നൊങ്ക് എടുത്തതിന് ശേഷമുള്ള ചിരട്ടകള്* പോലും ഇരുപതിനായിരത്തിലധികം രൂപയ്ക്കാണ് വിറ്റുപോകുന്നത്. കൗതുകത്തിന്റെയും ചില വിശ്വാസങ്ങളുടെും പേരില്* സമ്പന്നര്* ഇവ സ്വന്തമാക്കുകയാണ് പതിവ്.


    കൊല്*ക്കത്ത ബൊട്ടാണിക്കല്* ഗാര്*ഡനിലെ കൊക്കോ ഡി മെര്* മരത്തിന്റെ കായകള്*ഇത്രയൊക്കെ സംഭവങ്ങള്* ഇന്ത്യയുടെ അഭിമാനമായ ബൊട്ടാണിക്കല്* ഗാര്*ഡനില്* നടന്നെങ്കിലും ഇതൊന്നും അധികമാരും ശ്രദ്ധിച്ചില്ല. ഒന്നോ രണ്ടോ ദേശീയ പത്രങ്ങളില്* രണ്ട് കോളം വാര്*ത്തവന്നു. മലയാളിയായ ഒരു ശാസ്ത്രജ്ഞന്* ഏറ്റെടുത്ത് വിജയിപ്പിച്ച ആ ചരിത്ര ദൗത്യം പക്ഷേ കേരളം അറിഞ്ഞില്ല. ആരെങ്കിലും അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചുമില്ല. എങ്ങനെയാണ് അങ്ങയുടെ ശ്രമങ്ങള്* അംഗീകരിക്കപ്പെട്ടതെന്ന ചോദ്യത്തിന് വിദേശികളുടെ സന്തോഷവും അഭിനന്ദനങ്ങളും ഒരുപാടുണ്ടായി എന്ന മറുപടി മാത്രമേ ഡോ ഹമീദിനുള്ളു.രാജ്യാന്തര ജേർണലായ നേച്ചറില്* പബ്ലിഷ് ചെയ്യേണ്ട ഗവേഷണഫലമാണിതെന്ന് വിദേശികൾ ചൂണ്ടിക്കാണിച്ചു. പക്ഷേ ഇന്ത്യയിലെ ഏതെങ്കിലും ലീഡിങ് ഇന്*സ്റ്റിറ്റ്യൂട്ട് ഇത് പബ്ലിഷ് ചെയ്ത് കാണാനായിരുന്നു ഡോ. ഹമീദിന് ആഗ്രഹം. ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് സയന്*സിന്റെ 'കറന്റ് സയന്*സ്' ഡോ ഹമീദിന്റെ ആര്*ട്ടിക്കിള്* പ്രസിദ്ധീകരിച്ചു. സഹപ്രവര്*ത്തകരെല്ലാവരും ഒറ്റക്കെട്ടായി കൂടെയുണ്ടോയിരുന്നോ എന്ന ചോദ്യത്തിന് പുറത്തു നിന്നാണ് അതിലുമധികം പിന്തുണ ലഭിച്ചതെന്നായിരുന്നു മറുപടി. മുതിര്*ന്ന സസ്യശാസ്ത്രജ്ഞനായ ഡോ ഹമീദ് ഇപ്പോള്* കൊല്*ക്കത്ത ഗാര്*ഡനിലെ ജോയിന്റ് ഡയറക്ടറാണ്.
    ഇതിനിടെ അമ്മമരം ഫംഗസ് ബാധമൂലം അനാരോഗ്യത്തിലേക്ക് വഴുതിവീണു. എന്നാല്* ശ്രദ്ധാപൂര്*വമായ പരിചരണവും ശുശ്രൂഷയും പ്രാര്*ത്ഥനയും അതിനെ ആരോഗ്യവതിയാക്കുന്നുണ്ടെന്ന് ഡോ ഹമീദ് പറഞ്ഞു. തായ്*ലന്*ഡില്* നിന്നെത്തിച്ച പൂമ്പൊടി ശേഖരിച്ചുവച്ചതിനാല്* എല്ലാ വര്*ഷവും കൃത്രിമപരാഗണം നടത്താറുണ്ടായിരുന്നു. പക്ഷേ പിന്നീട് വിത്തുകള്* ഉണ്ടായിട്ടില്ല, ഇപ്പോള്* പൂക്കുന്നുമില്ല. എങ്കിലും അദ്ദേഹം പറയുന്നു, ' എഡിസന്റെ വാക്കുകളാണ് എനിക്കും ലോകത്തോട് പറയാനുള്ളത്. ഏറ്റെടുത്തതൊന്നും നിങ്ങള്* ഉപേക്ഷിക്കരുത്. ചിലപ്പോള്* വിജയത്തിന്റെ തൊട്ടടുത്തായിരിക്കും നിങ്ങള്* .പുരസ്*കാരങ്ങളും ആദരവും തേടിവന്നില്ലെങ്കിലും ഈ ശാസ്ത്രജ്ഞന് ആവോളം സന്തോഷവും സംതൃപ്തിയുമുണ്ട്. കാരണമുണ്ട്, ഈ മനുഷ്യന്* ഹൃദയത്തില്* കൊണ്ടുനടക്കുന്നത് ചെടികളെയും മരങ്ങളെയുമാണ്. ഒന്നും പ്രതീക്ഷിക്കാതെ കൊള്ളാനും കൊടുക്കാനും പഠിപ്പിക്കാന്* അവരില്* നിന്ന് എന്നേ അദ്ദേഹം പഠിച്ചു കഴിഞ്ഞു.


  11. Likes Naradhan liked this post
  12. #860
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലാഭകരമാകില്ലെന്ന് വിലയിരുത്തല്*; മരച്ചീനി സ്പിരിറ്റിന്*റെ സാധ്യത മങ്ങുന്നു

    നാല് വര്*ഷങ്ങള്*ക്ക് മുമ്പ് നടത്തിയ പുതിയ പഠനത്തില്* ഇത് 680 എംഎല്* വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.ലാബോറട്ടറി പരീക്ഷണത്തില്* ഒരു ലിറ്റര്* സ്പിരിറ്റിന്*റെ ഉത്പാദനച്ചലെവ് 89.55 രൂപയാണ്. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റിന്*റെ ശരാശരി വില ലിറ്ററിന് 60 രൂപയില്* താഴെയാണ്.






    മരച്ചീനിയില്* നിന്നും സ്പിരിറ്റ് ഉത്പാദിപ്പിക്കാനുള്ള സംസ്ഥാന സര്*ക്കാരിന്*റെ നിര്*ദ്ദേശത്തിന് സാധ്യത മങ്ങുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്*മ്മാണം ലാഭകരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്*. സംസ്ഥാനത്ത് വന്*തോതില്* മരച്ചീനി വിളയുള്ള സാഹചര്യത്തില്*, കര്*ഷകര്*ക്ക് മതിയായ വില കിട്ടാത്ത സാഹചര്യമാണുള്ളത്. മരച്ചീനിയില്* നിന്ന് സ്പിരിറ്റ് അടക്കമുള്ള മൂല്യവര്*ദ്ധിത ഉത്പന്നങ്ങള്* ഉത്പാദിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്* ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര സര്*ക്കാരിനു കീഴില്* തിരുവനന്തപുരത്ത് പ്രവര്*ത്തിക്കുന്ന കിഴങ്ങുവിള ഗവേഷണ കേന്ദ്രം 1983 ല്* തന്നെ ഇത് സംബന്ധിച്ച പഠനം നടത്തി പേറ്റന്*റ് നേടിയിട്ടുണ്ട്. നാല് കിലോ മരച്ചീനിയില്* നിന്ന് ഒരു കിലോ സ്റ്റാര്*ച്ച് ഉണ്ടാക്കാമെന്നും ഇതില്* നിന്ന് 450 എംഎല്* സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയത്.നാല് വര്*ഷങ്ങള്*ക്ക് മുമ്പ് നടത്തിയ പുതിയ പഠനത്തില്* ഇത് 680 എംഎല്* വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
    ലാബോറട്ടറി പരീക്ഷണത്തില്* ഒരു ലിറ്റര്* സ്പിരിറ്റിന്*റെ ഉത്പാദനച്ചലെവ് 89.55 രൂപയാണ്. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റിന്*റെ ശരാശരി വില ലിറ്ററിന് 60 രൂപയില്* താഴെയാണ്. ഒരു ലിറ്റര്* സ്പിരിറ്റ് ഉണ്ടാക്കാന്* 8 കിലോ കപ്പയെങ്കിലും വേണ്ടി വരും. കര്*ഷകന് 10 രൂപയെങ്കിലും കിലോക്ക് നല്*കി, മരച്ചീനി സ്പിരിറ്റ് നിര്*മ്മിക്കുന്നത് പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തല്*. മരച്ചീനിയില്* നിന്ന് സ്പിരിറ്റ് വ്യാവസായികാടിസ്ഥാനത്തില്* ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് പൈലറ്റ് പ്രോജക്ടിന് തയ്യാറാണെന്ന് തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മന്ത്രി തല ചര്*ച്ചക്ക് ശേഷം തുടര്* നടപടികളെക്കുറിച്ച് ആലോചിക്കും.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •