Page 89 of 131 FirstFirst ... 3979878889909199 ... LastLast
Results 881 to 890 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #881
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    മൂട്ടില്* കായ്ച്ചു രുചി പകരം മൂട്ടിപ്പഴം





    മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്*റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വനാന്തരങ്ങളില്* കാണപ്പെടുന്ന മൂട്ടി മരത്തിന്റെ ചുവട് ഭാഗത്താണ് (മൂട്) പഴങ്ങള്* ഉണ്ടാകുന്നത്. എന്നാല്*, നാട്ടില്* വളരുന്നവയുടെ ചുവട്ടില്* മാത്രമല്ല, മുകള്* ഭാഗത്തും കായുണ്ടാകും. എന്നാല്*, കൂടുതലും ചുവട് ഭാഗത്ത് തന്നെ.

    പൂത്തു തുടങ്ങി കായ്കള്* തീരുന്നതുവരെയുള്ള സമയത്ത് ഈ മരം കാണാന്* നല്ല ഭംഗിയാണ്. അധികം ഉയരത്തിലോ പടര്*ന്നോ വളരില്ല. ഏറിയാല്* അഞ്ചോ ആറോ മീറ്റര്* ഉയരം. വളര്*ച്ചയെത്തിയ മരത്തിന്റെ ചുവടിന് 20-25 ഇഞ്ച് വണ്ണം. പഴത്തിന് പൊതുവേ ചെറുപുളിയും നേരിയ മധുരവുമാണെങ്കിലും ഓരോ മരത്തിലെയും പഴത്തിന് നേരിയ വ്യത്യാസങ്ങളുണ്ടാകും. പച്ചകായ്കള്* സമൂലം അച്ചാറിടാന്* ഉപയോഗിക്കുന്നുണ്ട്. പഴുത്ത കായുടെ തൊണ്ടും അച്ചാറിന് ഉപയോഗിക്കുന്നുണ്ട്.

    വലിയ നെല്ലിക്കായുടെ വലുപ്പമുണ്ട് കായ്കള്*ക്ക്. ഒരു കുലയ്ക്ക് ശരാശരി 25 സെ.മീ. നീളവും 10-20 വരെ കായ്കളും ഉണ്ടാകും. പൂര്*ണ വളര്*ച്ചയെത്തിയ ഒരു മരത്തില്* നിന്ന് 50 കിലോ വരെ വിളവ് ലഭിക്കും. നന്നായി പഴുത്ത കായ്കള്* ഒരാഴ്ചയിലധികം സൂക്ഷിച്ചു വയ്ക്കാം. പഴുത്തു തുടങ്ങുന്നതിന് മുന്*പ് പറിച്ചെടുത്താല്* രണ്ട് ആഴ്ചയിലധികവും.


    അണ്ണാന്*, വവ്വാല്* തുടങ്ങിയവയൊന്നും ഇതിന്*റെ കായ്കള്* തിന്നാറില്ല. പഴമുണ്ടായിക്കിടക്കുന്ന മരത്തിന്റെ ഭംഗി കണ്ട് പലരും വീട്ടു പരിസരത്ത് മൂട്ടിമരം വച്ചു പിടിപ്പിക്കാന്* തുടങ്ങിയിട്ടുണ്ട്. മൂട്ടിപ്പഴം ആദ്യമായി കണ്ടെത്തിയതും ഉപയോഗിച്ചതും പുറം ലോകത്തെത്തിച്ചതും ആദിവാസികളാണ്.


  2. #882
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    വെറും വെള്ളരിയല്ല; ആകാശവെള്ളരി




    വെള്ളരി മലയാളികള്*ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്* ആകാശവെള്ളരി (Grand granadilla) അത്ര പരിചയമുണ്ടാവില്ല. പാസിഫ്*ലോറ ക്വാഡ്രാങ്കുലാരിസ് (Passiflora quadrangularis) എന്നതാണ് ശാസ്ത്രനാമം. പേരുകൊണ്ട് വെള്ളരിയാണെങ്കിലും ഇത് വെള്ളരി കുടുംബത്തിലെ അംഗമല്ല. മറിച്ച് ഏറെ പരിചിതമായ പാഷന്* ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഈ സവിശേഷ വെള്ളരി.

    ഔഷധ സസ്യമായും പച്ചക്കറിയായും മധുരക്കനിമായും ഇത് ഉപയോഗിക്കാം. വെള്ളരിയെ നിലത്തു പടര്*ത്തി വളര്*ത്തുമ്പോള്* ആകാശ വെള്ളരിയെ പന്തലില്* കയറ്റിയാണ് കൃഷി ചെയ്യേണ്ടത്.

    പ്രോട്ടീന്*, നാരുകള്*, ഇരുമ്പ്, കാല്*സ്യം, ഫോസ്ഫറസ് എന്നീ പോഷകങ്ങളാല്* സമൃദ്ധമായ ആകാശ വെള്ളരിക്ക് പ്രമേഹം, രക്തസമ്മര്*ദം, ആസ്ത്മ, ഉദര രോഗങ്ങള്* പോലെയുള്ള രോഗങ്ങളെ ചെറുത്തു നില്*ക്കാനുള്ള കഴിവുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്* അളവ് കൂട്ടാന്* കഴിവുള്ളതിനാല്* അനീമിയ പോലെയുള്ള രോഗങ്ങള്*ക്കും ഉത്തമ ഔഷധമാണ് ആകാശവെള്ളരി.

    പച്ചനിറത്തിലുള്ള ഉരുണ്ട വലിയ കായ്കളാണു ഇവയുടേത്. കായ്കളേക്കാള്* പൂവിന്റെ സൗന്ദര്യമാണ് ഇവയെ കൂടുതല്* ശ്രദ്ധേയമാക്കുന്നത്. വയലറ്റ് നിറത്തിലുള്ള നക്ഷത്രം പോലെയുള്ള ഭംഗിയേറിയ പൂക്കളാണ് ഇവയ്ക്കുള്ളത്. ഇവയുടെ കായ സാലഡ്, അവിയല്*, തോരന്* എന്നിവയ്ക്കായും വിളഞ്ഞു പാകമായാല്* ജാം, ജെല്ലി, ഐസ്*ക്രീം, ഫ്രൂട്ട് സാലഡ് തുടങ്ങിയവ ഉണ്ടാക്കാ നായും ഉപയോഗിക്കാം.


  3. #883
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ക്ഷമയുടെ നെല്ലിപ്പലകയെന്ന് കേട്ടിട്ടില്ലേ, എന്നാല്* കണ്ടോളൂ, ഇതാണ് ആ നെല്ലിപ്പലക!



    നീളത്തിലുള്ള നെല്ലിപ്പലക വട്ടത്തില്* ഘടിപ്പിച്ച് വളയമാക്കുന്ന പ്രവൃത്തിക്ക് സാധാരണ രണ്ട് മൂന്ന് ദിവസമെടുക്കും. രണ്ടോ മൂന്നോ പണിക്കാര്* വേണ്ടിവരും. അതോടൊപ്പം നല്ല ക്ഷമയും വേണം. നെല്ലിപ്പലക പണിയുമ്പോള്* ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു രാമചന്ദ്രന്* ആചാരിയുടെ മറുപടി.
    ക്ഷമയുടെ നെല്ലിപ്പലക എന്ന് കേട്ടിട്ടില്ലേ? ക്ഷമയുടെ അങ്ങേയറ്റം എത്തുന്നതിനെ കുറിച്ചാണ് ആ പ്രയോഗം. ക്ഷമയുടെ കാര്യം അവിടെ നില്*ക്കട്ടെ, നമുക്ക് നെല്ലിപ്പലകയെക്കുറിച്ച് സംസാരിക്കാം.
    എന്താണീ നെല്ലിപ്പലക?
    നെല്ലിപ്പലക എന്നു പറയുന്നത്, നെല്ലി മരത്തിന്റെ തടി കൊണ്ടു നിര്*മിക്കുന്ന ഒരു വളയമാണ്. ഈ റിംഗ് കിണറിലാണ് സ്ഥാപിക്കുന്നത്. കിണര്* നിര്*മിക്കുമ്പോള്* അതിന്റെ ഏറ്റവുമടിയില്* കിണറിന്റെ അതേ ചുറ്റളവിലായിരിക്കും നെല്ലിത്തടി കൊണ്ടുള്ള ഈ വളയം പിടിപ്പിക്കുക. നെല്ലിക്കുറ്റികള്* ഉപയോഗിച്ചാണ് ഇത് കിണറ്റിന്റെ അടിത്തട്ടില്* ഉറപ്പിക്കുന്നത്. പിന്നീട്, ഇഷ്ടികയോ വെട്ടുകല്ലോ ഓടോ കൊണ്ട് അത് കെട്ടും.

    കിണറ്റില്* സ്ഥാപിച്ച നെല്ലിപ്പടി ഇഷ്ടിക കൊണ്ട് കെട്ടുന്നു

    എന്തിനാണ് കിണറ്റില്* നെല്ലിപ്പലക ഇടുന്നത്?
    പ്രധാനമായും രണ്ട് മൂന്ന് ഗുണങ്ങളാണ് ഇതിനുള്ളത്. ഒന്ന്, കിണറിന്റെ അടിത്തട്ടിലെ പടവുകള്* ഇടിയാതിരിക്കും. രണ്ട്, പ്രകൃതിദത്തമായ രീതിയില്* ജലത്തെ ഇത് ശുദ്ധീകരിക്കുന്നു. മൂന്ന്, ജലത്തിന് പ്രകൃതിദത്തമായ രുചി ലഭിക്കുന്നു.

    നെല്ലിപ്പലകയും ക്ഷമയും തമ്മിലെന്താണ് ബന്ധം?
    അതൊരു പ്രയോഗം മാത്രമാണ്. കിണറ്റിന്റെ അങ്ങേയറ്റത്താണ് ഈ നെല്ലിപ്പലക കാണുക. അതേ പോലെ, ക്ഷമയുടെ അങ്ങേയറ്റത്തെക്കുറിക്കാനാണ് ഈ പ്രയോഗം. ഇനി ക്ഷമിക്കാന്* ഒന്നുമില്ലെന്ന അവസ്ഥ. ക്ഷമയുടെ അങ്ങേയറ്റം.

    ഇനി നമുക്ക് നെല്ലിപ്പലക കാണാം: ഇതാണ് നമ്മളീ പറയുന്ന നെല്ലിപ്പലക.

    ബാലന്* ആചാരി താന്* നിര്*മിച്ച നെല്ലിപ്പലകയ്*ക്കൊപ്പം

    ഇതിനടുത്ത് നില്*ക്കുന്നത് തൃശൂര്* ഇരിങ്ങാലക്കുടയ്ക്കടുത്ത് കാറളം ഗ്രാമത്തിലുള്ള ബാലന്* ആചാരിയാണ്. ഇദ്ദേഹത്തിന് ഇപ്പോള്* 92 വയസ്സുണ്ട്. തലമുറകളായി നെല്ലിപ്പലക നിര്*മിക്കുന്ന കുടുംബത്തിലെ അംഗമാണ് അദ്ദേഹം. നെല്ലിപ്പലക നിര്*മിക്കുന്നതില്* പേരുകേട്ട ആളായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് രാമന്* ആചാരി. ബാലന്* ആചാരിയുടെ മകന്* രാമചന്ദ്രന്* ആചാരിയാണ് ഇപ്പോള്* നെല്ലിപ്പലക നിര്*മാണത്തിന് മേല്*നോട്ടം വഹിക്കുന്നത്.59 വയസ്സുള്ള താന്* 12 വയസ്സു മുതല്* നെല്ലിപ്പലക നിര്*മിക്കാന്* തുടങ്ങിയതായി അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് പറഞ്ഞു. രാമചന്ദ്രന്* ആചാരിയുടെ മകന്* അരുണ്* ആചാരിയും അച്ഛന്റെ അതേ വഴിയിലാണ്.
    പണ്ടു കാലങ്ങളില്* മിക്കവാറും എല്ലാ കിണറുകള്*ക്കും നെല്ലിപ്പലക ഇടുമായിരുന്നു. പിന്നെപ്പിന്നെ, പടവുകള്* ഇടിയുന്നതു പോലുള്ള പ്രശ്*നങ്ങള്* വരുമ്പോള്* മാത്രമായി ഇതിന്റെ ഉപയോഗം. എങ്കിലും, ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലും നെല്ലിപ്പലക ഉപയോഗിക്കുന്നുണ്ട്. എങ്കിലും നെല്ലിപ്പലക നിര്*മിക്കുന്നവര്* വളരെ കുറവാണ്. അതില്* ഏറ്റവും സജീവമായി നില്*ക്കുന്ന കുടുംബങ്ങളിലൊന്നാണ് ബാലന്* ആചാരിയുടേത്.

    എവിടെനിന്നാണിത്രയും നെല്ലി മരങ്ങള്*?
    നെല്ലിമരം ഇപ്പോഴും ലഭ്യമാണെന്ന് രാമചന്ദ്രന്* ആചാരി പറയുന്നു. പാലക്കാട് നിന്നാണ് തങ്ങള്* സാധാരണയായി നെല്ലിമരം വാങ്ങുന്നത്. അവിടെ നെല്ലിത്തടി വില്*ക്കുന്ന ആളുകളുണ്ട് അവിടെ. തടി വാങ്ങി കൊണ്ടുവന്ന്, നാട്ടില്*വെച്ച് അവയെ ആവശ്യത്തിന് മുറിച്ചെടുക്കും. അതിനു ശേഷം, അവയെ വട്ടത്തില്* ഘടിപ്പിക്കും. പിന്നീടാണ് അവ ആവശ്യക്കാര്*ക്ക് എത്തിക്കുന്നത്. നെല്ലിപ്പലക കിണറ്റില്* ഘടിപ്പിക്കുന്നതിന് ഇവര്*ക്ക് സ്വന്തം ജോലിക്കാരുണ്ട്.

    നെല്ലിമരത്തിന്റെ തടി മുറിച്ച് പലകയാക്കി മാറ്റുന്നു

    നെല്ലിപ്പലക ഉണ്ടാക്കുമ്പോള്* ശ്രദ്ധിക്കേണ്ട കാര്യങ്ങള്* എന്തൊക്കെ?
    പലക വെയ്ക്കുന്ന കിണറിന്റെ ചുറ്റളവിന്റെ അതേ അളവായിരിക്കണം നെല്ലിപ്പലക. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇതിനായി, തങ്ങള്* ആദ്യം ആവശ്യക്കാരുടെ കിണര്* പോയിക്കാണുമെന്ന് കുടുംബത്തിലെ ഇളമുറക്കാരനായ അരുണ്* ആചാരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് പറഞ്ഞു. പടവുകള്* ഇടിയുന്ന പ്രശ്*നമുണ്ടെങ്കില്*, അതിന്റെ കാരണങ്ങള്* കൃത്യമായി മനസ്സിലാക്കും. അതിനു ശേഷം, കിണറിന്റെ അടിഭാഗത്തിന്റെ വ്യാസം കണക്കാക്കും. ഇഷ്ടിക, വെട്ടുകല്ല്, ഓട് തുടങ്ങിയവ ഉപയോഗിച്ചാണ് നെല്ലിപ്പലക കെട്ടുക. ഇതില്* എന്താണ് ആവശ്യക്കാര്* ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചറിഞ്ഞ ശേഷം, അതിനനുസരിച്ചാണ് നെല്ലിപ്പലക ഉണ്ടാക്കുന്നത്. അങ്ങനെ കൃത്യമായ അളവില്* നെല്ലിപ്പലക പണിതുകഴിഞ്ഞാല്* അവ ആവശ്യക്കാര്*ക്ക് എത്തിക്കും.

    നെല്ലിപ്പടി കിണറ്റില്* പിടിപ്പിക്കുന്നു

    നീളത്തിലുള്ള നെല്ലിപ്പലക വട്ടത്തില്* ഘടിപ്പിച്ച് വളയമാക്കുന്ന പ്രവൃത്തിക്ക് സാധാരണ രണ്ട് മൂന്ന് ദിവസമെടുക്കും. രണ്ടോ മൂന്നോ പണിക്കാര്* വേണ്ടിവരും. അതോടൊപ്പം നല്ല ക്ഷമയും വേണം. നെല്ലിപ്പലക പണിയുമ്പോള്* ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു രാമചന്ദ്രന്* ആചാരിയുടെ മറുപടി.

    നെല്ലിപ്പടി വെച്ച കിണറുകളിലൊന്ന്

    കേരളത്തിനു പുറത്തുനിന്നും ഓര്*ഡറുകള്*
    കേരളത്തിന്റെ വിവിധ ഭാഗങ്ങളില്*നിന്നും നെല്ലിപ്പലകയ്ക്ക് ഓര്*ഡറുകള്* ലഭിക്കുന്നതായി രാമചന്ദ്രന്* ആചാരി പറയുന്നു. ഏറ്റവുമൊടുവില്* നെല്ലിപ്പലക പണിതു കൊടുത്തത് തിരുവനന്തപുരത്തേക്കാണ്. അതിനു മുമ്പ് മാഹിയിലെ ഒരു വീട്ടിലേക്കായിരുന്നു പലക ഉണ്ടാക്കിയത്. കേരളത്തിനു പുറത്തുനിന്നു പോലും തങ്ങള്*ക്ക് ഓര്*ഡറുകള്* ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
    അഞ്ചടി ഉള്ള ഒരു റിംഗിന് ഏഴായിരത്തഞ്ഞൂറ് രൂപയാണ് വില. ഇവ ഘടിപ്പിക്കാനും എത്തിക്കാനുമുള്ള തുകയ്ക്ക് പുറമേയാണിത്. ഓരോ കിണറിന്റെയും ചുറ്റളവിന് അനുസരിച്ച് ഇവയുടെ വലിപ്പവും വിലയും വ്യത്യാസപ്പെടുമെന്ന് രാമചന്ദ്രന്* ആചാരി പറഞ്ഞു.


  4. #884
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    നീല നിറമുള്ള തൊലി, ഐസ്ക്രീമിന്റെ രുചി; കൗതുകമായി ബ്ലൂ ജാവ വാഴപ്പഴം




    നമ്മള്* പല തരം വാഴപ്പഴങ്ങള്* കണ്ടിട്ടുണ്ട്. ചുവന്ന തൊലിയുള്ള ചെങ്കദളി, മഞ്ഞത്തൊലിയുള്ള പാളയംകോടന്*, ഞാലിപ്പൂവന്*, പൂവന്*, കദളി, മഞ്ഞയില്* അല്*പം കറുപ്പൊക്കെ കലര്*ന്ന കട്ടിത്തോലുള്ള നേന്ത്രപ്പഴം..എന്നാല്* നീലനിറത്തിലെ തൊലിയുള്ള വാഴപ്പഴം കണ്ടിട്ടുണ്ടോ?

    ആകാശനീല നിറത്തിലെ പഴത്തൊലിയുമായി ഒരു വാഴക്കുല. ബ്ലൂ ജാവ ബനാന എന്നാണ് ഈ വാഴപ്പഴം അറിയപ്പെടുന്നത്. കൗതുകകരമായ നീല നിറം മാത്രമല്ല, കഴിക്കുമ്പോഴുള്ള ഇതിന്റെ രുചിയും വ്യത്യസ്തമാണ്. നല്ല വാനിലാ ഐസ്*ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന്.

    പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ തെക്കുകിഴക്കന്* ഏഷ്യ, മധ്യ അമേരിക്ക, ഹവായ് തുടങ്ങിയിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. 1920ല്* ഹവായിയിലെത്തിയ ഇവ ഇവിടെ വ്യാപകമായി കൃഷി ചെയ്യപ്പെട്ടു. അതിനാല്* തന്നെ ഹവായിയന്* ബനാന എന്നും ഇതിനു പേരുണ്ട്. ഐസ്*ക്രീം ബനാന, നയെ മന്നന്*, കാരി, കെന്*ജി തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു. തെക്കുകിഴക്കന്* ഏഷ്യയില്* കണ്ടുവരുന്ന ബല്*ബിസിയാന,അക്യൂമിനാറ്റ എന്നീ വാഴകളുടെ സങ്കരയിനമാണത്രേ ബ്ലൂ ജാവ ബനാന.
    പഴത്തൊലിയിലെ പ്രത്യേക മെഴുകുപാളിയാണ് ഇവയ്ക്ക് നീല നിറം നല്*കുന്നത്. പഴം പഴുത്തു മൂക്കുന്നതിനൊപ്പം ഈ നീലനിറം പതിയെ മാഞ്ഞു തുടങ്ങുമെന്നും കര്*ഷകര്* പറയുന്നു. തൊലിക്കകത്തുള്ള ദശയ്ക്ക് വാനിലയുടെ ഏകദേശ രുചിയാണ്. സാധാരണ വാഴപ്പഴങ്ങളേക്കാള്* കനമുള്ളവയാണ് ഈ പഴങ്ങള്*. ഫൈബര്*, മാന്*ഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, സെലീനിയം തുടങ്ങിയ മൂലകങ്ങളാല്* സമ്പന്നവുമാണ് ബ്ലൂ ജാവ ബനാന.

    ഐസ്*ക്രീം രുചി കാരണം ഹവായിയിലും മറ്റും സ്മൂത്തികളിലും ഡെസേര്*ട്ടുകളിലും കസ്റ്റര്*ഡുകളിലുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. ബ്ലൂ ജാവ വാഴകള്*ക്ക് 14 അടി വരെ പൊക്കമുണ്ടാകും. ഒന്*പതു മാസങ്ങള്*ക്കുള്ളില്* കായ്ക്കുകയും ചെയ്യും. പൊതുവേ ഉഷ്ണമേഖലയില്* വളരാനിഷ്ടപ്പെടുന്ന വാഴച്ചെടികളില്* നിന്ന് അല്*പം വ്യത്യസ്തനാണ് ബ്ലൂ ജാവ ബനാന. തണുത്ത താപനിലയെയും അതിജീവിക്കാന്* ഇവയ്ക്കു കഴിയും.

    യുഎസിലെ അരിസോണ ഉള്*പ്പെടെയുള്ള സ്ഥലങ്ങളില്* തോട്ടകൃഷിയായും പൂന്തോട്ടമരമായും ഈ വാഴകളെ വളര്*ത്തുന്നുണ്ട്.
    വേറെയും വ്യത്യസ്ത നിറങ്ങളില്* വാഴപ്പഴങ്ങള്* കാണപ്പെടാറുണ്ട്. കട്ടിപ്പുറന്തോടും നിറയെ കുരുക്കളുമുള്ള വൈല്*ഡ് ബനാന, ഓറഞ്ച് ബനാന, സലാഡ് വെള്ളരിയുടെ പോലെ വരകളുള്ള തോലുള്ള എയ്എയ് ബനാന, കറുത്ത തോലുള്ള ബ്ലാക്ക് ബനാന. പിങ്ക് ബനാന എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.

    എന്നാല്* ലോകത്തെ ഏറ്റവും അപൂര്*വമായ വാഴപ്പഴം ഇതൊന്നുമല്ല. ആഫ്രിക്കന്* ദ്വീപരാജ്യമായ മഡഗാസ്*കറിലെ കാടുകളില്* കാണപ്പെടുന്ന മഡഗാസ്*കര്* ബനാനയാണ് ആ പേരിനുടമ. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ കൂട്ടത്തിലാണ് ഈ വാഴച്ചെടിയെ ഉള്*പ്പെടുത്തിയിരിക്കുന്നത്.


  5. #885
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കല്ലടത്തൂരില്* കൗതുകമായി 'നിലമാങ്ങ'




    ക​ല്ല​ട​ത്തൂ​രി​ല്* ക​ണ്ടെ​ത്തി​യ നി​ല​മാ​ങ്ങ



    ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്* ലഭിച്ച 'നിലമാങ്ങ' കൗതുകമായി. കപ്പൂര്* ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്*ഡായ കല്ലടത്തൂരില്*നിന്നും തൊഴിലുറപ്പ് തൊഴിലാളികള്* പണിയെടുക്കുന്നതിനിടെ മണ്ണിനടിയിലെ മാളങ്ങളില്*നിന്നുമാണ് നിലമാങ്ങ കണ്ടെത്തിയത്.
    വളരെ അപൂർവമായി മാത്രം കാണുന്ന കൂണാണ് നിലമാങ്ങ.

    പേരിൽ മാങ്ങയും ആകൃതിയുമുണ്ടങ്കിലും ഔഷധവിഭാഗത്തിൽപെടുന്ന കൂണാണിത്.
    ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവക്കെല്ലാ ഔഷധമായി നിലമാങ്ങ ഉപയോഗിക്കാറുണ്ട്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണുനശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. ചിതല്* കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്കളറോട്ടിയം സ്റ്റിപറ്റാറ്റം എന്നാണ്. നിലമാങ്ങ കാണാന്* നിരവധി പേരാണ് ഇവിടെ എത്തുന്നത്.









  6. #886
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    മത്തിക്കൂട്ടം കാരണം കപ്പലടുപ്പിക്കാൻ കഴിയാതെ വന്ന കാലമുണ്ടായിരുന്നു,കേരളതീരത്തെ മത്തിയെങ്ങോട്ട് പോയി



    1320 ല്* തീരക്കടിലില്* അടിഞ്ഞ് കൂടിയ മത്തിക്കൂട്ടം കാരണം തീരത്ത് കപ്പല്* അടുപ്പിക്കാനാവാതെ ദിവസങ്ങളോളം കഴിയേണ്ടി വന്ന കാര്യം 1865 ല്* പ്രസിദ്ധീകരിച്ച മലബാറിലെ മത്സ്യങ്ങള്* എന്ന കൃതിയിൽ പറയുന്നുണ്ട്. കേരളത്തിന്റെ മത്സ്യോത്പാദനം 6.43 ലക്ഷം ടണ്ണില്* നിന്നും 15 ശതമാനം ഇടിഞ്ഞ് 5.44 ലക്ഷം ടണ്ണായതായാണ് കണക്കുകള്*


    കടലിൽ നിന്നും പിടികൂടിയ മത്തികളുമായി മത്സ്യബന്ധന തൊഴിലാളികൾ |



    കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്* അനുഭവിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. വരള്*ച്ച, കൊടുങ്കാറ്റ്, പ്രളയം, എന്നിവ ഒറ്റയ്*ക്കൊറ്റയ്*ക്കോ അല്ലെങ്കില്* ഒരു വര്*ഷത്തിനുള്ളില്* തന്നെയോ സംഭവിക്കാവുന്ന ഒരു സംസ്ഥാനമാണ് കേരളം ഇന്ന്. കഴിഞ്ഞ 17 വര്*ഷങ്ങള്*ക്കിടയില്* നമ്മുടെ കടല്*ത്തീരത്തിന്റെ 45 ശതമാനവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്* പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്* പ്രകാരം ഇതിന്റെ ഭാഗമായി നമുക്ക് 80 ബില്യണ്* ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുളളത്. കേന്ദ്ര സര്*ക്കാര്* സ്ഥാപനമായ ഇന്*കോയിസിന്റെ കണക്കുപ്രകാരം പ്രതിവര്*ഷം 0.33 മില്ലീ മീറ്റര്* മുതല്* 5.16 മില്ലീ മീറ്റര്* വരെ കടല്* നിരപ്പില്* വര്*ധനയുണ്ട്*. കാലാവസ്ഥാ വ്യതിയാനത്തിന്റെ അധികം ചര്*ച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വിഷയം മത്സ്യ വരള്*ച്ചയുടേതാണ്.
    കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം പുറത്തുവിട്ട ഇന്ത്യയിലേയും കേരളത്തിന്റേയും മത്സ്യോത്പാദനം സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകള്* ഭീഷണമായ ഒരു അവസ്ഥയിലേക്കാണ് വിരല്* ചൂണ്ടുന്നത്.
    ഇന്ത്യയിലെ മത്സ്യോത്പാദനം 2018 ലെ 3.49 ദശലക്ഷം ടണ്ണില്* നിന്ന് 2.1 ശതമാനം വര്*ധിച്ച്* 2019ല്* 3.56 ദശലക്ഷം ടണ്ണില്* എത്തിയതായി കണക്കുകള്* പറയുന്നു.



    തമിഴ്*നാട്ടിലേയും കര്*ണാടകയിലേയും മത്സ്യോത്പാദനത്തില്* വര്*ധനവുണ്ട്. എന്നാല്* കേരളത്തിന്റെ മത്സ്യോത്പാദനം 6.43 ലക്ഷം ടണ്ണില്* നിന്നും 15 ശതമാനം ഇടിഞ്ഞ് 5.44 ലക്ഷം ടണ്ണായതായാണ് കണക്കുകള്*. ഏറ്റവും കൂടുതല്* ഇടിവുണ്ടായിരിക്കുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളികള്* പിടിക്കുന്ന അയലയുടേയും മത്തിയുടേയും ഉത്പാദനത്തിലാണ്. 2012ല്* 3.99 ലക്ഷം മത്തി പിടിച്ച സംസ്ഥാനത്ത് അത് കേവലം 44,320 ടണ്ണായാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 25 വര്*ഷത്തിനിടെയുളള ഏറ്റവും കുറഞ്ഞ ഉത്പാദനം ആണ് ഇത്. അയലയുടെ ഉത്പാദനത്തിലുമുണ്ട് 50 ശതമാനം കുറവ്.

    അയല മീനുകള്* വില്*പ്പനയ്ക്ക് വെച്ചിരിക്കുന്നു, ആലപ്പുഴയില്* നിന്നുള്ള ദൃശ്യംമത്തിയുടെ ഇടിവ് ചരിത്രം

    ചരിത്രപരവും പാരിസ്ഥിതികവും ആയ കാരണങ്ങളാല്* മത്തിക്ക് ഇത്തരത്തില്* ഉള്ള തകര്*ച്ച സ്വാഭാവികമാണെന്ന് വിദഗ്ദര്* ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ മത്സ്യങ്ങളെ സംബന്ധിച്ച് വര്*ഗീകരണം നടത്തി ആധികാരികമായി ആദ്യം പ്രസിദ്ധീകരിച്ചത് ഫ്രാന്*സിസ് ഡേ എന്ന വിദേശിയാണ്. 1865 ല്* പ്രസിദ്ധീകരിച്ച മലബാറിലെ മത്സ്യങ്ങള്* എന്ന കൃതിയിലാണ് ഇത്. 1320 ല്* കപ്പലില്* സിലോണ്* തീരത്ത് വന്ന ഫ്രീയോ ഓഡോറിക്കിന് തീരക്കടിലില്* അടിഞ്ഞ് കൂടിയ മത്തിക്കൂട്ടം കാരണം തീരത്ത് കപ്പല്* അടുപ്പിക്കാനാവാതെ ദിവസങ്ങളോളം കഴിയേണ്ടി വന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 1856 ല്* മലബാറില്* നിന്നും 150 കണ്ടി മത്തി നെയ്യ് കയറ്റുമതി ചെയ്*തെങ്കില്* അത് രണ്ട് വര്*ഷം കൊണ്ട് അഞ്ചില്* ഒന്നായി കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മീനെണ്ണ കൂടുതല്* വിറ്റാല്* അടുത്ത ഘട്ടത്തില്* മത്സ്യത്തൊഴിലാളികളുടെ തൊഴില്* നഷ്ടപ്പെടുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
    1940കളുടെ ആരംഭത്തില്* മലബാറിലെ മീനെണ്ണ ഫാക്ടറികളുടെ എണ്ണം 203ല്* നിന്നും 603 ആയി കൂടി. അവര്*ക്ക് വേണ്ടി രാപ്പകലില്ലാതെ മത്തി പിടിത്തം നടന്നു, അതോടെ മത്തിയുടെ ഉത്പാദനം തകര്*ന്നു. തുടര്*ന്ന് 1942 മുതല്* മത്തിക്കൊല്ലി വലയും ചാളക്കൊല്ലി വലയും ബ്രീട്ടീഷ് സര്*ക്കാര്* നിരോധിച്ചു. 1947 ല്* ബ്രിട്ടീഷുകാര്* പോയതോടെ ഇന്ത്യ നിയമം പിന്*വലിച്ചെങ്കിലും 1952 ലാണ് മത്തി പഴയപോലെ തിരിച്ചുവന്നത്. പിന്നീട് 1964 ലും 1994 ലും മത്തിക്ക് ഇതുപോലെ തകര്*ച്ച ഉണ്ടായിട്ടുണ്ട്. മീന്* കൂടുതല്* പിടിക്കുന്നതല്ല പാരിസ്ഥിക പ്രശ്*നങ്ങളാണ് ഈ തകര്*ച്ചയ്ക്ക് കാരണം എന്ന വാദങ്ങള്* ശക്തമാണ്. 25 വര്*ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തര്*ച്ചയിലേക്ക് ഉത്പാദനം എത്തി നില്*ക്കുമ്പോള്* പറയപ്പെടുന്ന കാരണങ്ങള്* ഇവയൊക്കെയാണ്.



    2013ന് ശേഷം തീരക്കടലിന്റെ ചൂട് കൂടിയതും 2014ല്* അധികം മഴ ലഭിച്ചതിനെ തുടര്*ന്ന് തീരക്കടലിലെ ഉപ്പിന്റെ അംശം താണുപോയതും ഓക്*സിജന്റെ അളവ് കുറഞ്ഞതുമാണ് കേരളത്തിന്റെ തീരക്കടലിലേക്കുള്ള മത്തിയുടെ വരവിനെ പ്രതികൂലമായി ബാധിച്ചത്. 2015ല്* എല്* നിനോ പ്രതിഭാസം മൂലം കേരള തീരത്ത് പതിവായി ഉണ്ടാവാറുള്ള അപ് വെല്ലിങ്ങ് ക്രമം തെറ്റിയതും മത്തിയുടെ വരവിന് തിരിച്ചടിയായി. എല്* നീനോ ഇപ്പോള്* കുറഞ്ഞെങ്കിലും ഇപ്പോഴും അത് ലാനീനോ പ്രക്രിയയിലേക്ക് മാറിയിട്ടില്ല എന്നതാണ് ഉത്പാദനം പുനരാരംഭിക്കാത്തതിന്റെ പ്രധാന കാരണം. കടലിലെ മത്സ്യ ശ്രംഖലയിലെ പ്രധാനിയാണ് മത്തി എന്നതിനാല്* ഇതിന്റെ കുറവ് മറ്റ് ചില ജീവികളുടെ ആധിക്യത്തിനും കാരണമായിട്ടുണ്ട്.

    കടല്*ച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷിന്റെ എണ്ണം ക്രമാതീതമായി കൂടിയതും ചാളയെ ഭക്ഷിക്കുന്ന സംരക്ഷിത ഇനത്തില്*പ്പെട്ട കടല്*പ്പന്നികള്* കൂട്ടത്തോടെ തീരക്കടിലില്* എത്തി മീന്* പിടിക്കുന്ന സമയത്ത് വലകള്* കടിച്ച് മുറിക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രഭാവം കേരളത്തെ മാത്രമല്ല ലോകമൊട്ടാകെയും മത്സ്യങ്ങളെ ബാധിച്ചിട്ടുണ്ട്. അമേരിക്കയില്* ഏറ്റവും കൂടുതലായി പിടിച്ചിരുന്ന കാലിഫോര്*ണിയന്* മത്തിയുടെ ഉത്പാദനം പത്ത് വര്*ഷത്തിനിടയില്* 18 ലക്ഷം ടണ്ണില്* നിന്നും കേവലം 86000 ടണ്ണായി കുറഞ്ഞു. മത്തി ഇനത്തില്*പ്പെട്ട ഹെറിംഗ്, പില്*ചാഡ്, ഷാഡ് മത്സ്യങ്ങള്*ക്കും വിവിധ രാജ്യങ്ങളില്* സമാനമായ തകര്*ച്ച ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ മാറ്റം ഏറ്റവും എളുപ്പത്തില്* സ്വാധീനിക്കുന്ന ഒരു ഇനമാണ് മത്തി എന്ന് ചുരുക്കം

    കൊല്ലത്ത് മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്ന മത്സ്യബന്ധന തൊഴിലാളികള്*സാമൂഹിക സാമ്പത്തിക പ്രത്യാഘാതം
    കേരളത്തില്* കടലില്* പോയി മത്സ്യം പിടിക്കുന്ന ഒന്നരലക്ഷം സജീവ മത്സ്യത്തൊഴിലാളികള്* ഉണ്ടെന്നാണ് കണക്ക്. ഇതില്* ഒന്നേകാല്* ലക്ഷം പേരും അയല, മത്തി, നെത്തോലി വറ്റ തുടങ്ങിയ ഉപരിതല മത്സ്യങ്ങളെയാണ് പിടിക്കുന്നത്. ഈ മത്സ്യ തകര്*ച്ച ഈ തൊഴിലാളികളുടെ കുടുംബങ്ങളെ കൂടിയാണ് ബാധിക്കുന്നത്. 2012ല്* ഒരു തൊഴിലാളിക്ക് 120 തൊഴില്* ദിനങ്ങള്* ഉണ്ടായിരുന്നത് ഇപ്പോള്* 40 ആയി കുറഞ്ഞു.


  7. #887
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    സംസ്ഥാനത്ത് പോര്*ക്ക് വിഭവങ്ങള്*ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്* നേരിയ കുറവ്


    ഡിമാണ്ട് കൂടുന്നതിനനുസരിച്ച് കേരളത്തില്* എല്ലായിടത്തും കൂടുതല്* വില്പനശാലകളും തുറക്കുന്നുണ്ട്







    പന്നിയിറച്ചി, മാട്ടിറച്ചി, ആട്ടിറച്ചി എന്നിവയാണ് റെഡ് മീറ്റ് അഥവാ ചുവന്ന മാംസം എന്നറിയപ്പെടുന്നത്. കോഴി, താറാവ്, ടര്*ക്കി തുടങ്ങിയ പക്ഷി വര്*ഗ്ഗങ്ങളുടെ മാംസം വൈറ്റ് മീറ്റ് അഥവാ വെളുത്ത മാംസത്തിന്റെ കൂട്ടത്തില്* വരുന്നു. പ്രധാനമായും ഇവ തമ്മിലുള്ള വ്യത്യാസം മയോഗ്ലോബിന്* എന്നറിയപ്പെടുന്ന ഒരുതരം പ്രോട്ടീനിന്റെ അളവിലാണ്. റെഡ് മീറ്റില്* മയോഗ്ലോബിന്* കൂടുതലായി കാണപ്പെടുന്നു. അവയുടെ ചുവന്ന നിറത്തിനുള്ള കാരണവും അതാണ്. റെഡ് മീറ്റില്* കൊഴുപ്പിന്റെയും വൈറ്റമിനുകളുടേയും അളവും കൂടുതലാണ്.
    ലോകത്ത് ഏറ്റവും കൂടുതല്* ഭക്ഷിക്കപ്പെടുന്ന മാംസം വൈറ്റ് മീറ്റ് (പക്ഷി മാംസം) ആണ്. ആരോഗ്യപരവും പാരിസ്ഥിതിക പരവുമായ കാരണങ്ങള്* അതിനു പിന്നിലുണ്ട്. വൈറ്റ് മീറ്റ് കഴിഞ്ഞാല്* ലോകത്ത് ഏറ്റവും ഭക്ഷിയ്ക്കപ്പെടുന്നത് പോര്*ക്ക് ആണ്. ഭക്ഷ്യ വ്യവസായത്തില്* വൈറ്റ് മീറ്റ് ആയിട്ടാണ് പോര്*ക്കിനെ കണക്കാക്കുന്നതെങ്കിലും പോഷക ഘടന വച്ച് റെഡ് മീറ്റുകളുടെ കൂട്ടത്തിലാണ് പെടുത്തിയിട്ടുള്ളത്. ഏഴായിരം വര്*ഷങ്ങള്*ക്കു മുമ്പ് തന്നെ മനുഷ്യര്* പന്നിയെ വളര്*ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2021 ലെ കണക്കനുസരിച്ച് 118 ദശലക്ഷം ടണ്* പന്നിയിറച്ചിയാണ് ലോകമെമ്പാടുമായി ഭക്ഷിയ്ക്കപ്പെട്ടത്. ഏറ്റവും അധികം പോര്*ക്ക് ഉത്പാദിപ്പിയ്ക്കുന്ന രണ്ടു രാജ്യങ്ങള്* ചൈനയും അമേരിക്കയുമാണ്. ജനങ്ങളുടെ ഭക്ഷണക്രമത്തില്* വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുള്ള പോര്*ക്കിന്റെ വില നിയന്ത്രിച്ചു നിര്*ത്താനും ലഭ്യത ഉറപ്പു വരുത്തുന്നതിനുമായി പന്നിയുടെ ഒരു കരുതല്* ശേഖരം തന്നെ ചൈന നിലനിര്*ത്തുന്നുണ്ട്. മാംസങ്ങളുടെ കൂട്ടത്തില്* ദഹിയ്ക്കാന്* എളുപ്പമുള്ളതും പോര്*ക്ക് ആണെന്ന് കരുതപ്പെടുന്നു.

    കേരളാ മൃഗസംരക്ഷണ വകുപ്പിന്റെ ഒരു സര്*വ്വേ അനുസരിച്ച് കേരളത്തില്* ബീഫിന്റെ ഉപഭോഗത്തില്* നേരിയ ഒരു കുറവ് രേഖപ്പെടുത്തിയപ്പോള്*, പോര്*ക്കിന്റെ ഉപഭോഗം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ തലത്തില്* നോക്കുമ്പോള്* പോര്*ക്കിന്റെ ഉപഭോഗത്തില്* കുറവ് വന്നിട്ടുണ്ടെങ്കിലും, പന്നി വളര്*ത്തല്* രാജ്യത്ത് വികസിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു തൊഴില്* മേഖലയാണ്. വളരെ വേഗം വംശവര്*ദ്ധനവ് നടത്താനുള്ള കഴിവിനു പുറമേ ആഹാരം വേഗത്തില്* മാംസമായി പരിവര്*ത്തിപ്പിയ്ക്കാനുള്ള കഴിവും പന്നികളെ കര്*ഷകരുടെ പ്രിയപ്പെട്ട വളര്*ത്തു മൃഗമാക്കി മാറ്റുന്നു. ഹോട്ടലുകളിലേയും മറ്റുമുള്ള ആവശ്യങ്ങള്*ക്കായി ഏകദേശം 500 ടണ്* സംസ്*കരിച്ച പന്നി മാംസം വര്*ഷം തോറും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുമുണ്ട്. മെച്ചപ്പെട്ട മാംസ സംസ്*കരണ സംവിധാനങ്ങള്* ഏര്*പ്പെടുത്തിയാല്* ഈ രംഗത്തുള്ള സംരംഭകത്വത്തിന് വലിയ സാദ്ധ്യതയാണ് നിലവിലുള്ളത്.

    ഗുണനിലവാരമുള്ള മാംസത്തിന്റെ ഇന്നത്തെ ലഭ്യതക്കുറവാണ് മാംസഭക്ഷണ പ്രിയരായ വലിയൊരു വിഭാഗം മലയാളികളെ പോര്*ക്കില്* നിന്നും അകറ്റി നിര്*ത്തുന്നത്. എന്നാല്* ആ സ്ഥിതി മാറി വരുന്നുണ്ട് എന്നാണ് ഹോട്ടല്* മേഖലയില്* നിന്നുള്ള റിപ്പോര്*ട്ടുകള്* സൂചിപ്പിയ്ക്കുന്നത്. ആധുനിക സംവിധാനങ്ങളുള്ള പന്നി വളര്*ത്തല്* കേന്ദ്രങ്ങളും, കശാപ്പു ശാലകളും കൂടുതല്* ഉണ്ടായാല്* കേരളത്തില്* പോര്*ക്കിന് ആവശ്യക്കാര്* കൂടും എന്ന കാര്യത്തില്* സംശയമില്ല. ലോകമെങ്ങും ധാരാളമായി ഭക്ഷിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ വളരെ വ്യത്യസ്ഥങ്ങളായ രുചികളിലുള്ള ധാരാളം വിഭവങ്ങളും പ്രചാരത്തിലുണ്ട്. ലോകമെങ്ങും പോയിട്ടുള്ള മലയാളികള്* അത്തരം രുചിക്കൂട്ടുകളെ നാട്ടിലേക്ക് എത്തിയ്ക്കുന്നുണ്ട്. ഇന്ന് കേരളമെങ്ങും കാണുന്ന അറേബ്യന്* വിഭവങ്ങളുടെ പ്രചാരം അത്തരത്തില്* സംഭവിച്ചതാണ്. സോഷ്യല്* മീഡിയകളുടെ സഹായത്തോടെ പല രുചി പരീക്ഷണങ്ങളും നടത്താനാവും എന്നതും ഇന്നത്തെ അനുകൂല ഘടകമാണ്. 'അങ്കമാലി പോര്*ക്ക് വരട്ടിയത്' പോലെ ഇതിനകം പേരെടുത്തു കഴിഞ്ഞ കേരളത്തിന്റെ തനതു വിഭവങ്ങള്*ക്ക് പ്രചാരമുണ്ടാകുന്നത് നമ്മുടെ ടൂറിസ മേഖലയ്ക്ക് ഗുണകരമാകും. നമ്മുടെ നാട്ടിലെ വിശേഷപ്പെട്ട രുചികള്* ആസ്വദിയ്ക്കുക എന്നത് ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ഒരു പ്രധാന പരിപാടിയാണ്.

    കേരള സര്*ക്കാര്* സ്ഥാപനമായ മീറ്റ് പ്രോഡക്ട്*സ് ഓഫ് ഇന്ത്യ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്* എല്ലാം പാലിച്ചു കൊണ്ട്, സ്വന്തം പിഗ് ഫാമില്* വളര്*ത്തിയെടുത്ത പന്നികളില്* നിന്ന് നല്ല ഗുണനിലവാരമുള്ള മാംസം തയ്യാറാക്കി വിപണിയില്* എത്തിക്കുന്നുണ്ട്. അതുകൊണ്ട് അനധികൃത കശാപ്പു ശാലകളില്* നിന്നുള്ള ഗുണ നിലവാരം കുറഞ്ഞ മാംസം ഒഴിവാക്കാന്* ഇന്ന് ഉപഭോക്താകള്*ക്ക് അവസരമുണ്ട്. ഡിമാണ്ട് കൂടുന്നതിനനുസരിച്ച് കേരളത്തില്* എല്ലായിടത്തും കൂടുതല്* വില്പനശാലകളും തുറക്കുന്നുണ്ട്.

  8. #888
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    മക്കളെ വളർത്തുന്ന പഴം മക്കളുവളർത്തി: കൃഷിമന്ത്രിക്ക് കാടിന്റെ മക്കളുടെ സമ്മാനം




    വിതുര ഗോത്രവര്*ഗ്ഗ കോളനിയായ മണിതൂക്കിയിലെ കര്*ഷകർ കൃഷിമന്ത്രി പി.പ്രസാദിന് മക്കളുവളർത്തിയെ പരിചയപ്പെടുത്തുന്നു



    കൃഷിമന്ത്രി പി.പ്രസാദിന്
    മക്കളുവളർത്തി സമ്മാനിച്ച് കാടിന്റെ മക്കൾ. കൂന്താണി എന്നും അറിയപ്പെടുന്ന കൈതച്ചക്കയാണ് മന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയുടെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ വിതുര ഗോത്രവര്*ഗ്ഗ കോളനിയായ മണിതൂക്കിയിലെ കര്*ഷകരാണ് ഈ വിശിഷ്ട ഫലം മന്ത്രിക്കു സമ്മാനിച്ചത്.
    ഒരു ചുവട്ടില്*നിന്നുതന്നെ വലിയ ഒരു ചക്കയും അതിനെ ചുറ്റി നാലും അഞ്ചും ചെറുചക്കകളുമാണ് മക്കളുവളർത്തിയുടെ പ്രത്യേകത. ഒരു ചക്കയെചുറ്റി അതിന്റെ മക്കള്* എന്ന വിധത്തില്* ചുറ്റും ചെറുചക്കകള്* കൂടി പിടിക്കുന്നതുകൊണ്ടാണ് അവരിതിന് മക്കളുവളര്*ത്തി എന്ന ഓമനപ്പേര് നല്*കിയിരിക്കുന്നത്.

    കൈതച്ചക്കയും ഒപ്പം ചീര, വരിക്കച്ചക്ക, കരിങ്കദളിപ്പഴം, ഈറ്റ വടികള്* എന്നിവയുമായാണ് മണിതൂക്കിലെ കർഷകർ കൃഷി മന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയായ ലിന്തേര്*സ്റ്റില്* ആദ്യദിനം തന്നെ വിരുന്നുകാരായെത്തിയത്. പരപ്പിയുടെ മകന്* ഗംഗാധരന്* കാണി, മരുമകള്* അന്*പുമോള്*, അന്*പുമോളുടെ മാതാവ് മാത്തി, ചെറുമക്കളായ മഹര്*ഷ് ജി. എ കാണി, അഗസ്ത്യന്* ജി.എ കാണി, മയൂഖ് ജി. എ. കാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

    പരുത്തിപ്പളളി റേഞ്ചിലെ ആര്*ആര്*ടി സെക്ഷന്* ഫോറസ്റ്റ് ഓഫീസറാണ് ഗംഗാധരന്* കാണി. കൂന്താണി പൈനാപ്പിളിന്റെ സവിശേഷതകള്* പരപ്പി കൃഷിമന്ത്രിക്കു വിശദീകരിച്ചു. 30 വര്*ഷമായി തങ്ങള്* കൃഷി ചെയ്യുന്ന ഇനമാണ് കൂന്താണി പൈനാപ്പിള്*. പുറംതൊലിയില്* അധികം മുള്ളുകളില്ല. നല്ല കൂര്*ത്ത് മുകളിലേക്ക് പോകുന്ന പ്രധാന ചക്കയാണ് ഇതിന്റെ ആകര്*ഷണം. സാധാരണയായി കൃഷി ചെയ്യുന്ന ഇനത്തിനെ അപേക്ഷിച്ച് വ്യത്യസ്തമായ സ്വാദാണിതിനുള്ളത്.

    കോളനി പ്രദേശത്തെ മക്കളുവളര്*ത്തി ചക്ക ഉള്*പ്പെടെ മറ്റു തനത് കാര്*ഷിക വിളകളെക്കുറിച്ച് വിശദമായ പഠനം നടത്താന്* കാര്*ഷിക സര്*വകലാശാലയിലെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. കൈതച്ചക്ക കൂടാതെ വിശേഷ ഇനത്തില്*പ്പെട്ട ഒട്ടേറെ ഭക്ഷ്യവിഭവങ്ങള്* അവര്* കൃഷി ചെയ്യുന്നുമുണ്ട്. കാട്ടുകാച്ചില്*, വിവിധ ഇനം മരച്ചീനി, മധുരക്കിഴങ്ങ്, കോട്ടാന്* കത്തിരി, മുള്ളന്* പുറുത്തിയടക്കം വിവിധ വിഭവങ്ങള്*. ഈ വിഭവങ്ങളുടെ പൈതൃകാവകാശം പ്രസ്തുത ഗോത്രവര്*ഗ്ഗത്തിനു തന്നെ സ്വന്തമാക്കി നല്*കുന്ന കാര്യത്തിലും നടപടികള്* ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്*കി.









  9. #889
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    വയലാര്* ബ്രാന്*ഡ് ചോളം വിപണിയില്*; കൃഷിയുടെ ഭാഗമായത് 640 തൊഴിലുറപ്പ് തൊഴിലാളികൾ, 16 ഏക്കറിൽ വിളഞ്ഞത് മക്കച്ചോളവും മണിച്ചോളവും


    പഞ്ചായത്ത് പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്*പ്പെടുത്തി 16 വാര്*ഡുകളിലായി 16 ഏക്കര്* സ്ഥലത്താണ് ചോളം കൃഷി ചെയ്തത്.




    ചേര്*ത്തല: വയലാറിലെ ചൊരിമണലില്* തൊഴിലുറപ്പ് തൊഴിലാളികള്* വിളയിച്ച ചോളം വയലാര്* ബ്രാന്*ഡില്* വിപണിയിലിറക്കി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്*പ്പെടുത്തി 16 വാര്*ഡുകളിലായി 16 ഏക്കര്* സ്ഥലത്താണ് ചോളം കൃഷി ചെയ്തത്.
    മക്കച്ചോളവും മണിച്ചോളവുമാണ് കൃഷി ചെയ്തത്. 640 തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിയുടെ ഭാഗമായത്. കുടുംബശ്രീ പ്രവര്*ത്തകരുടെ നേതൃത്വത്തില്* ചോളം സംസ്*ക്കരിച്ച് പൊടിയാക്കി പായ്ക്കറ്റിലുമാക്കി. ഇതാണ് വയലാര്* ബ്രാന്*ഡ് ചോളമായി വിപണിയില്* എത്തുന്നത്. ചോളം വിളവെടുത്തതിനു ശേഷമുള്ള ചോളച്ചെടി കന്നുകാലികള്*ക്ക് തീറ്റയായും നല്*കും.

    വയലാര്* ബ്രാന്*ഡ് ചോളപ്പൊടിയുടെ വിപണന ഉദ്ഘാടനം ഗാനരചയിതാവ് വയലാര്* ശരത് ചന്ദ്രവര്*മ്മ നിര്*വഹിച്ചു.

  10. #890
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കുവൈറ്റിലേക്ക് ഇന്ത്യയില്* നിന്ന് ചാണകം *കയറ്റുമതി ചെയ്യുന്നു; 192 മെട്രിക് ടണ്* ജൂണ്* 15 ന് അയയ്ക്കും



    അമേരിക്ക, നേപ്പാള്*, കെനിയ, ഫിലിപ്പീന്*സ്, നേപ്പാള്* തുടങ്ങിയ രാജ്യങ്ങള്* ഇന്ത്യയില്* നിന്ന് ഓരോ വര്*ഷവും ദശലക്ഷക്കണക്കിന് ടണ്* ജൈവ വളങ്ങള്* ഓര്*ഡര്* ചെയ്യുന്നു



    ജയ്പൂര്*: ഇന്ത്യ കുവൈറ്റിലേക്ക് ചാണകം കയറ്റുമതി ചെയ്യുന്നു. ജൈവകൃഷി പിന്തുടരാന്* ആഗ്രഹിക്കുന്ന കുവൈത്തില്* നിന്ന് 192 മെട്രിക് ടണ്* ചാണകത്തിന്റെ ഓര്*ഡര്* ലഭിച്ചതായി ഓര്*ഗാനിക് ഫാര്*മര്* പ്രൊഡ്യൂസര്* അസോസിയേഷന്* ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ അതുല്* ഗുപ്ത അറിയിച്ചു.
    കസ്റ്റംസ് വകുപ്പിന്റെ മേല്*നോട്ടത്തില്* ടോങ്ക് റോഡില്* സ്ഥിതി ചെയ്യുന്ന ശ്രീപിഞ്ജ്രാപോള്* ഗൗശാലയിലെ സണ്*റൈസ് ഓര്*ഗാനിക് പാര്*ക്കിലാണ് പ്രകൃതിദത്ത വളമായ ചാണകത്തിന്റെ പാക്കേജിംഗ് നടന്നത്. ആദ്യ ചരക്ക് ജൂണ്* 15 ന് കനക്പുര റെയില്*വേ സ്*റ്റേഷനില്* നിന്ന് പുറപ്പെടും. അവിടെ നിന്ന് ചരക്കുകള്* ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തും തുടര്*ന്ന് കുവൈത്തിലേക്ക് കയറ്റി അയയ്ക്കും.

    'ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം ഏകദേശം 300 ദശലക്ഷമാണ്. പ്രതിദിനം 30 ലക്ഷം ടണ്* ചാണകമാണ് ഉല്*പ്പാദിപ്പിക്കുന്നത്. ഇതിന്റെ മുപ്പത് ശതമാനവും കത്തിക്കുന്നു. ഗാര്*ഹിക ഊര്*ജത്തിന് ചാണക വാതകം നല്ലതാണ്. , ബ്രിട്ടനില്* പ്രതിവര്*ഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തില്* നിന്ന് ഉത്പാദിപ്പിക്കപ്പെടുമ്പോള്* ചൈനയില്* 15 കോടി വീടുകളില്* വിതരണം ചെയ്യുന്നുണ്ട്.. ഒരു വളമായി ചാണകം വളരെ ഉപയോഗപ്രദമാണ്. ഇത് വളര്*ച്ചാ ഉത്തേജകമാണ്... വിദേശികള്* ചാണകത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് പല രാജ്യങ്ങളും ഉപയോഗിക്കാന്* തുടങ്ങിയത്. ആവശ്യത്തിന് ചാണകം ലഭ്യമല്ലാത്തതിനാല്* പലരാജ്യങ്ങളും ചാണകത്തില്* നിന്ന് ഉണ്ടാക്കുന്ന ജൈവ വളം ഇന്ത്യയില്* നിന്ന് ഇറക്കുമതി ചെയ്യാന്* തുടങ്ങി.പ്രത്യേകിച്ച് അമേരിക്ക, നേപ്പാള്*, കെനിയ, ഫിലിപ്പീന്*സ്, നേപ്പാള്* തുടങ്ങിയ രാജ്യങ്ങള്* ഇന്ത്യയില്* നിന്ന് ഓരോ വര്*ഷവും ദശലക്ഷക്കണക്കിന് ടണ്* ജൈവ വളങ്ങള്* ഓര്*ഡര്* ചെയ്യുന്നു''

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •