Page 90 of 131 FirstFirst ... 40808889909192100 ... LastLast
Results 891 to 900 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #891
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    കാട്ടുപഴമെങ്കിലും മൂട്ടിൽപ്പഴം ജോറാണ്.. പ്രോട്ടീനിൽ ആപ്പിളും മാങ്ങയും താഴെ





    കാട്ടുപഴമാണെങ്കിലും പോഷകമൂല്യത്തില്* മൂട്ടില്*പ്പഴം ഉയരത്തില്*. ആപ്പിളിനേക്കാള്* പ്രോട്ടീന്*, നെല്ലിക്കയോളം വിറ്റാമിന്* സി, മാമ്പഴത്തേക്കാള്* കാര്*ബോ ഹൈഡ്രേറ്റ്... ഇങ്ങനെ പോകുന്നു മുന്*തൂക്കം. പശ്ചിമഘട്ടത്തിലെ കാടുകളില്* കാണുന്ന പഴം മരത്തിന്റെ ഏറ്റവും താഴെ സമൃദ്ധമായി ഉണ്ടാകുന്നതാണ് പേര് കിട്ടാനിടയാക്കിയത്. ഫെബ്രുവരിയില്* പൂവിട്ട മരങ്ങളില്* ഇപ്പോള്* കുലയായി കായകള്* നിരന്നുതുടങ്ങി. ഓഗസ്റ്റോടെ കാട്ടില്* മൂട്ടില്*പ്പഴക്കാലമാകും.
    ഈ പഴത്തെക്കുറിച്ച് ശാസ്ത്രീയപഠനം പീച്ചി കെ.എഫ്.ആര്*.ഐ.യിലെ ശാസ്ത്രജ്ഞരായ ഡോ. വി.ബി. ശ്രീകുമാര്*, ഡോ. ജി. ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. ശാസ്ത്രജ്ഞരെ ഇതിലേക്ക് നയിച്ചത് വനംവകുപ്പിലെ ഡി.എഫ്.ഒ. ഡോ. ജി. പ്രസാദിന്റെ ഗവേഷണങ്ങളാണ്. സഹ്യപര്*വതത്തിലാകെ മൂട്ടില്*പ്പഴത്തിന്റെ വൈവിധ്യം തേടിയുള്ള യാത്രയില്* മൂട്ടില്*പ്പഴങ്ങളുടെ നാലിനങ്ങള്* അദ്ദേഹം കണ്ടെത്തി. കടുംചുവപ്പുനിറത്തിലുള്ള പഴമാണ് പ്രസിദ്ധം. എന്നാല്*, മഞ്ഞ കലര്*ന്ന പച്ച, മഞ്ഞ, പീച്ച് എന്നീ നിറങ്ങളിലുള്ളവയും കണ്ടെത്തി. എന്നാല്*, ഇതു മൂന്നും ഉള്*ക്കാടുകളില്* അപൂര്*വമായി മാത്രമേ ഉള്ളൂ.

    മൂട്ടില്*പ്പഴം എന്നാല്*...

    ബെക്കൂറിയ കോര്*ട്ടാലെന്*സിസ് എന്നാണ് ശാസ്ത്രനാമം. കൂര്*ഗ് മുതല്* കുറ്റാലം വരെയുള്ള പശ്ചിമഘട്ടത്തില്* കണ്ടുവരുന്നു. വ്യാപകമായി ഈ മരം കാണുന്നില്ല. പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്*, കണ്ണൂര്*, കാസര്*കോട് ജില്ലകളിലെ വനത്തിലാണ് കണ്ടുവരുന്നത്. 15 മീറ്റര്* വരെ ഉയരത്തിലുള്ള ഇടത്തരം മരമാണിത്. വലിയ നെല്ലിക്കയോളം വലുപ്പമുള്ള പഴത്തില്* മൂന്ന് വിത്തുണ്ടാകും. നാട്ടിന്*പുറത്തും ഈ മരം വളരുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. കൊല്ലം നഗരത്തിലും ചങ്ങനാശ്ശേരിയിലും മരം വളരുന്നുണ്ട്്.

    കാട്ടില്* ആന, കാട്ടുപോത്ത്, മാന്*വര്*ഗങ്ങള്*, പന്നി, അണ്ണാന്*, കുരങ്ങുവര്*ഗങ്ങള്*, മുള്ളന്*പന്നി എന്നിവയുടെ ഇഷ്ടഭക്ഷണമാണ്. ആദിവാസികളുടെ പ്രിയപഴമാണിത്. വനംവകുപ്പിന്റെ കോട്ടയത്തെ സാമൂഹികവനവത്കരണവിഭാഗത്തില്* തൈകള്* വില്*ക്കുന്നുണ്ട്. ഇടുക്കി വണ്ണപ്പുറത്തെ കര്*ഷകന്* ബേബി എബ്രഹാമിന്റെ പറമ്പില്* നന്നായി വിളഞ്ഞ മൂട്ടില്*പ്പഴം മുന്* കൃഷിമന്ത്രി വി.എസ്. സുനില്*കുമാര്* ജനശ്രദ്ധയില്* കൊണ്ടുവന്നിരുന്നു.

    പ്രോട്ടീനില്* ഏറെ മുന്നില്*
    ആപ്പിളിലെ പ്രോട്ടീന്* ശതമാനം 0.3 ആണ്. എന്നാല്*, മൂട്ടില്*പ്പഴത്തില്* 0.92 ശതമാനം. മാങ്ങയില്* 0.6 ശതമാനവും. വിറ്റാമിന്* സി മൂട്ടില്*പ്പഴത്തില്* 0.24 ശതമാനവും നെല്ലിക്കയില്* 0.3 ശതമാനവും. കാര്*ബോഹൈഡ്രേറ്റിന്റെ കാര്യത്തില്* മൂട്ടില്*പ്പഴം (19.78%), മാമ്പഴം (16.8%), നെല്ലിക്ക (13.7%). നാരിന്റെ ശതമാനം ഇങ്ങനെ- മൂട്ടില്*പ്പഴം (1.59%), മാമ്പഴം (0.7%).



  2. #892
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പോഷക മൂല്യത്തിൽ ആപ്പിളും മാങ്ങയും തോൽക്കും; കാട്ടിലും നാട്ടിലും ഹിറ്റാണ് മൂട്ടിൽപ്പഴം



    കൂര്*ഗ് മുതല്* കുറ്റാലം വരെയുള്ള പശ്ചിമഘട്ടത്തില്* കണ്ടുവരുന്നു.


    മൂട്ടിൽപ്പഴം


    കാട്ടുപഴമാണെങ്കിലും പോഷകമൂല്യത്തില്* മൂട്ടില്*പ്പഴം ഉയരത്തില്*. ആപ്പിളിനേക്കാള്* പ്രോട്ടീന്*, നെല്ലിക്കയോളം വിറ്റാമിന്* സി, മാമ്പഴത്തേക്കാള്* കാര്*ബോ ഹൈഡ്രേറ്റ്... ഇങ്ങനെ പോകുന്നു മുന്*തൂക്കം. പശ്ചിമഘട്ടത്തിലെ കാടുകളില്* കാണുന്ന പഴം മരത്തിന്റെ ഏറ്റവും താഴെ സമൃദ്ധമായി ഉണ്ടാകുന്നതാണ് പേര് കിട്ടാനിടയാക്കിയത്. ഫെബ്രുവരിയില്* പൂവിട്ട മരങ്ങളില്* ഇപ്പോള്* കുലയായി കായകള്* നിരന്നുതുടങ്ങി. ഓഗസ്റ്റോടെ കാട്ടില്* മൂട്ടില്*പ്പഴക്കാലമാകും.
    ഈ പഴത്തെക്കുറിച്ച് ശാസ്ത്രീയപഠനം പീച്ചി കെ.എഫ്.ആര്*.ഐ.യിലെ ശാസ്ത്രജ്ഞരായ ഡോ. വി.ബി. ശ്രീകുമാര്*, ഡോ. ജി. ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. ശാസ്ത്രജ്ഞരെ ഇതിലേക്ക് നയിച്ചത് വനംവകുപ്പിലെ ഡി.എഫ്.ഒ. ഡോ. ജി. പ്രസാദിന്റെ ഗവേഷണങ്ങളാണ്. സഹ്യപര്*വതത്തിലാകെ മൂട്ടില്*പ്പഴത്തിന്റെ വൈവിധ്യം തേടിയുള്ള യാത്രയില്* മൂട്ടില്*പ്പഴങ്ങളുടെ നാലിനങ്ങള്* അദ്ദേഹം കണ്ടെത്തി.
    കടുംചുവപ്പുനിറത്തിലുള്ള പഴമാണ് പ്രസിദ്ധം. എന്നാല്*, മഞ്ഞ കലര്*ന്ന പച്ച, മഞ്ഞ, പീച്ച് എന്നീ നിറങ്ങളിലുള്ളവയും കണ്ടെത്തി. എന്നാല്*, ഇതു മൂന്നും ഉള്*ക്കാടുകളില്* അപൂര്*വമായി മാത്രമേ ഉള്ളൂ.

    മൂട്ടില്*പ്പഴം എന്നാല്*...


    ബെക്കൂറിയ കോര്*ട്ടാലെന്*സിസ് എന്നാണ് ശാസ്ത്രനാമം. കൂര്*ഗ് മുതല്* കുറ്റാലം വരെയുള്ള പശ്ചിമഘട്ടത്തില്* കണ്ടുവരുന്നു. വ്യാപകമായി ഈ മരം കാണുന്നില്ല. പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്*, കണ്ണൂര്*, കാസര്*കോട് ജില്ലകളിലെ വനത്തിലാണ് കണ്ടുവരുന്നത്. 15 മീറ്റര്* വരെ ഉയരത്തിലുള്ള ഇടത്തരം മരമാണിത്. വലിയ നെല്ലിക്കയോളം വലുപ്പമുള്ള പഴത്തില്* മൂന്ന് വിത്തുണ്ടാകും. നാട്ടിന്*പുറത്തും ഈ മരം വളരുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. കൊല്ലം നഗരത്തിലും ചങ്ങനാശ്ശേരിയിലും മരം വളരുന്നുണ്ട്്.

    കാട്ടില്* ആന, കാട്ടുപോത്ത്, മാന്*വര്*ഗങ്ങള്*, പന്നി, അണ്ണാന്*, കുരങ്ങുവര്*ഗങ്ങള്*, മുള്ളന്*പന്നി എന്നിവയുടെ ഇഷ്ടഭക്ഷണമാണ്. ആദിവാസികളുടെ പ്രിയപഴമാണിത്. വനംവകുപ്പിന്റെ കോട്ടയത്തെ സാമൂഹികവനവത്കരണവിഭാഗത്തില്* തൈകള്* വില്*ക്കുന്നുണ്ട്.

    പ്രോട്ടീനില്* ഏറെ മുന്നില്*
    ആപ്പിളിലെ പ്രോട്ടീന്* ശതമാനം 0.3 ആണ്. എന്നാല്*, മൂട്ടില്*പ്പഴത്തില്* 0.92 ശതമാനം. മാങ്ങയില്* 0.6 ശതമാനവും. വിറ്റാമിന്* സി മൂട്ടില്*പ്പഴത്തില്* 0.24 ശതമാനവും നെല്ലിക്കയില്* 0.3 ശതമാനവും. കാര്*ബോഹൈഡ്രേറ്റിന്റെ കാര്യത്തില്* മൂട്ടില്*പ്പഴം (19.78%), മാമ്പഴം (16.8%), നെല്ലിക്ക (13.7%). നാരിന്റെ ശതമാനം ഇങ്ങനെ- മൂട്ടില്*പ്പഴം (1.59%), മാമ്പഴം (0.7%).


  3. #893
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഉൽപാദനത്തിൽ ആറാം സ്ഥാനം: രണ്ടു കമ്പനികളിലൂടെ ഇന്ത്യ പിടിച്ചടക്കിയ ഇറച്ചിക്കോഴി


    HIGHLIGHTS

    • 5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നു
    • ഇന്ത്യയിൽ പ്യുവർലൈൻ രണ്ടു കമ്പനികൾക്കു മാത്രം





    ബ്രോയ്*ലർ കോഴികൾ ഉത്ഭവം മുതൽ ഇതു വരെ...

    ബ്രോയ്*ലർ കോഴി കഴിക്കാത്തവരായി മാംസാഹാരപ്രിയർ ആരും തന്നെ ഉണ്ടാവില്ല. ഒരുപാട് കുറ്റം പറച്ചിലുകളും ആരോപണങ്ങൾക്കും ദുഷ്പ്രചാരണങ്ങൾക്കും ഇടയിൽ ബ്രോയ്*ലർ ഫാമിങ് മേഖല വളർന്നു കൊണ്ടേയിരിക്കുകയാണ്, ഇന്ത്യയിൽ മുഴുവനും... കൂടെ കേരളത്തിലും...

    42 ദിവസം കൊണ്ട് 2.200 കിലോ തൂക്കം വയ്ക്കുന്ന രീതിയിൽ തീറ്റപരിവർത്തനശേഷിയുള്ള കോഴികളാണ് ബ്രോയ്*ലർ കോഴികൾ. 3.6 കിലോ തീറ്റ നൽകിയാൽ 42 ദിവസം കൊണ്ട് 2.200 കിലോ ഭാരം വരുന്നു. ഒരു കിലോ തൂക്കം ലഭിക്കാൻ കോഴിക്ക് 1.61.7 കിലോ തീറ്റ നൽകിയാൽ മതി. ബ്രോയ്*ലർ കോഴിയുടെ ജനിതകപരമായുള്ള തീറ്റപരിവർത്തനശേഷിയും നൽകുന്ന തീറ്റയുടെ ഗുണമേന്മയുമാണ് ഇത്തരത്തിലുള്ള മാംസോൽപാദനം സാധ്യമാക്കുന്നത്.

    പേരന്റ് ഫാമിൽ വിരിപ്പ് രീതിയിൽ കൊത്തുമുട്ടയ്ക്കുള്ള കോഴികൾഉദയം/ചരിത്രം

    20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വൈറ്റ് പ്ലൈമൊത് റോക്ക്, വൈറ്റ് കോർനിഷ് എന്നീ രണ്ടുത്തരം ജനുസുകൾ തമ്മിൽ ഇണചേർത്ത് സങ്കര ഇനം കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കുന്നു. മുട്ട ഉൽപാദനത്തിനു പുറമേ മാംസോൽപാദത്തിലും ഈ ജനുസുകൾ കഴിവു തെളിയിച്ചവയായിരുന്നു. ഇവയിൽനിന്നും വിരിഞ്ഞ സങ്കരയിനം കോഴിക്കുഞ്ഞുങ്ങളിൽനിന്നു മാംസോൽപാദനശേഷിയും തീറ്റ പരിവർത്തന ശേഷിയും കൂടുതലുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പ്രത്യേകം ഫാമുകളിൽ വളർത്തുന്നു. ഇവയിൽനിന്നും വിരിയുന്ന കുഞ്ഞുങ്ങളിൽ മാംസോൽപാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ ഉള്ളവയും അവയുടെ തള്ളക്കോഴിയെയും പൂവനെയും മാത്രം നിലനിർത്തുന്നു. ഈ പ്രക്രിയ പതിറ്റാണ്ടുകൾ ആവർത്തിച്ചതിന്റെ ഫലമായാണ് ഇന്നു കാണുന്ന ബ്രോയ്*ലർ കോഴികൾ രൂപംകൊണ്ടത്. 10 വർഷം മുമ്പ് 8 ആഴ്ചകൊണ്ട് 2 കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്*ലർ കോഴികൾ ഇന്ന് 6 ആഴ്ചകൊണ്ട് 2.200 കിലോ തൂക്കം വയ്ക്കുന്നു.

    കുഞ്ഞുങ്ങൾക്ക് വാക്സീനേഷൻഇപ്പോൾ

    ഇത്തരത്തിൽ മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും വർധിപ്പിച്ച ബ്രോയ്*ലർ കോഴിയിലെ തള്ളക്കോഴിയും അതിന്റെ പൂവനും പ്യുർ ലൈൻ എന്ന പേരിൽ അറിയപെടുന്നു. ഇവയെ അത്യാധുനിക ബയോസെക്യൂരിറ്റി (അണുബാധ വരാതെ ) സംവിധാനങ്ങളോടു കൂടി പ്രത്യേകം സജ്ജമാക്കിയ എയർകണ്ടീഷനുള്ള ഷെഡുകളിൽ സംരക്ഷിച്ചു പോരുന്നു. അവയുടെ ജനിതക സ്വഭാവത്തിന് ഇത്രയും വിലയുള്ളതുകൊണ്ടാണ് അത്രയും നിക്ഷേപം നടത്തുന്നത്.

    ഇന്ത്യയിൽ സുഗുണ, വെങ്കടേശ്വര (VHL) എന്നീ രണ്ടു കമ്പനികളിൽ മാത്രമാണ് പ്യുവർലൈൻ ഉള്ളത്. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ കമ്പനിയാണ് വെങ്കടേശ്വര. സുഗുണയുടേത് സൺബറോ എന്ന ജനുസും വെങ്കടേശ്വരയുടേത് വെൻകോബ്ബ് എന്ന ജനുസ്സുമാണ്.

    കോബ് എന്ന അമേരിക്കൻ കമ്പനിയുടെ പ്യുവർലൈൻ ഇനത്തെ ഇന്ത്യൻ കോഴികളുമായി സങ്കരണം ന*ടത്തിയാണ് വെൻകോബ് എന്ന ഇനത്തെ വെങ്കടേശ്വര ഉൽപാദിപ്പിച്ചെടുത്തത്. വെൻകോബ്ബ്-400, Vencobn-100, Vencobb-430, വെൻകോബ്ബ്-430y എന്നിങ്ങനെ വെൻകോബ്ബിന്റെ പല വകഭേദങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇവക്കെല്ലാം തന്നെ വിവിധ തീറ്റപരിവർത്തനശേഷിയും വ്യത്യസ്ത മാംസോൽപാദന ശേഷിയുമാണുള്ളത്.


    പേരന്റ്സ് ഫാംസുഗുണയുടെ സ്വന്തം ജനുസായ സൺബറോ കൂടാതെ ഇറക്കുമത്തി ചെയ്ത F15, AP 95 തുടങ്ങിയ ബ്രീഡുകളും തമിഴ്നാട്ടിലും കേരളത്തിലും ലഭ്യമാണ്. ഇവയ്ക്കു പുറമെ Ross308, ഹാർട്ബ്രേക്കർ, ഹബ്ബർഡ് തുടങ്ങിയ ജനുസുകൾ അമേരിക്കൻ കമ്പനിയായ ഏവിയാജൻ വിപണിയിലെത്തിക്കുന്നു. എല്ലാ ജനുസുകളുടെയും മാംസോൽപാദനശേഷിയും തീറ്റ പരിവർത്തനശേഷിയും രോഗപ്രതിരോധ ശേഷിയും വ്യത്യസ്*തമാണ്.


    ഗ്യാസ് ബ്രൂഡിങ്അഞ്ചു തലമുറകൾ

    Pureline കോഴിയുടെ കുഞ്ഞുങ്ങൾ ഗ്രേറ്റ്* ഗ്രാന്റ് പേരെന്റ്സ് (GGP) എന്ന പേരിൽ വളർത്തുന്നു. ഇതു കൊത്തുമുട്ട ഉൽപാദനത്തിനുവേണ്ടി വളർത്തുന്നു. ഇവയുടെ കൊത്തുമുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഗ്രാൻഡ് പേരെന്റ്സ് (GP) എന്ന പേരിൽ വീണ്ടും കൊത്തുമുട്ടകൾക്കായി വളർത്തുന്നു. ഇവയിൽനിന്നു വിരിയുന്നവ പേരെന്റ്സ് (ബ്രീഡർ ) എന്ന പേരിൽ അറിയപ്പെടുന്നു. പേരന്റ്സ് ഫാമുകൾ തമിഴ്നാട്ടിലും കർണാടകയിലും ധാരാളമായുണ്ട്. പേരന്റ്സ് ഫാമിലെ കോഴികളുടെ കൊത്തുമുട്ട വിരിയിച്ചെടുത്ത കുഞ്ഞുങ്ങളാണ് കൊമേഴ്*ഷ്യൽ ബ്രോയ്*ലർ എന്ന പേരിൽ കേരളത്തിലെത്തുന്നത്.

    ഒരു കൊമേഴ്*ഷ്യൽ ബ്രോയിലർ കുഞ്ഞിന് 25-30 രൂപ വിലവരുമ്പോൾ ഒരു പേരെന്റ്സ് കുഞ്ഞിന് 250-300 രൂപ വിലവരുന്നു. അതേസമയം, GPയും GGPയും എന്നിവ പൊതുവിപണിയിൽ വിൽക്കാറില്ല. എങ്കിലും ഒരു pureline കോഴിക്കുഞ്ഞിന് എന്തു മൂല്യം വരും എന്ന് ആലോചിക്കാവുന്നതേയുള്ളൂ.


    കൊത്തുമുട്ടകൾ ac റൂമിൽ 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചിരിക്കുന്നു5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നതുകൊണ്ട് അഞ്ചാം തലമുറയെ മാംസോൽപാദനത്തിന് ഉപയോഗിക്കുന്നു. ബാക്കി 4 തലമുറയിലും മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തനശേഷിയും ഒരുപോലെയാണെങ്കിലും ബാക്കി 4 തലമുറയും കൊത്തുമുട്ടകൾ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിലൂടെ വളരെ കൂടുതൽ കൊമേർഷ്യൽ ബ്രോയ്*ലർ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്നു. ബ്രോയ്*ലർ കോഴികൾക്ക് മുട്ടയുൽപാദനത്തിനാവശ്യമായ തീറ്റ നൽകിയാൽ അത് മുട്ടയുൽപാദനം നടത്തും എന്നുള്ളതും ഹോർമോൺ നൽകുന്നതല്ല മാംസോൽപാദനശേഷിക്കു കാരണം എന്നുള്ളതും ഇതിൽനിന്നും വ്യക്തമാണല്ലോ.

    2 ലീറ്റർ പാൽ നൽകിയിരുന്ന പശുക്കൾ 20 ലീറ്റർ പാൽ തരുന്നതും (ഇസ്രായേൽ പശുക്കൾ 100L വരെ), വർഷത്തിൽ 100 മുട്ട നൽകിയിരുന്ന കോഴി 300 മുട്ട തരുന്നതും 5-8 വർഷംകൊണ്ട് കായ്ച്ചിരുന്ന തെങ്ങും മാവും 2 വർഷംകൊണ്ട് കായ്ക്കുന്നതും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. ആവിയന്ത്രങ്ങൾക്കും കൽക്കരിയന്ത്രങ്ങൾക്കും ശേഷം ഇലക്ട്രിക് ട്രെയിനുകളും പെട്രോൾ കാറുകളും വന്നതും ഇപ്പോൾ നാം ഇലക്ട്രിക് കാറുകൾക്കു പുറകെ പോകുന്നതും ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗമാണ്. അതായത്, എല്ലാം മനുഷ്യ മസ്*തിഷ്കത്തിന്റെ ലീലാവിലാസങ്ങൾ തന്നെ.


  4. #894
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഭൂമിക്കു പുറത്ത് ഒരു പക്ഷെ നമ്മളാദ്യം വളർത്താൻ ശ്രമിക്കുക ലൈക്കനുകളെയാവും


    ഡല്*ഹി പോലെയുള്ളയിടങ്ങളിലെ നഗരമേഖലകളില്* ഒരൊറ്റ ഇനം ലൈക്കനുകള്* പോലും കാണപ്പെടുന്നില്ലെന്നത് അവിടുത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ കാഠിന്യത്തെ സൂചനയാണ്*


    പ്രതീകാത്മക ചിത്രം |


    ഗൗരവതരമായി സസ്യശാസ്ത്രമോ ജന്തുശാസ്ത്രമോ പഠിച്ചു തുടങ്ങാനുള്ള ഏറ്റവും നല്ല കര്*ട്ടന്* റൈസറാണ് ജീവജാലങ്ങളുടെ വര്*ഗ്ഗീകരണം. ജീവജാലങ്ങളിലെ എല്ലാ വിഭാഗങ്ങളും പൂര്*ണ്ണമായി മനസ്സിലാക്കി പഠിച്ചില്ലെങ്കിലും ജീവനിലെ ഹരിതാഭയെ ഒന്നുചേര്*ത്ത് 'ചെടികള്*' എന്നും മറ്റു ജീവനുകളെ ഒന്നുചേര്*ത്ത് 'ജന്തുക്കള്*' എന്നും വിളിക്കുന്നത് നീതിയുക്തമല്ലാത്ത ലളിതവത്കരണമാണ്. ഫൈവ് കിങ്ങ്ഡം ക്*ളാസിഫിക്കേഷന്* ഓഫ് ലൈഫ് എന്നതില്* നിന്നാണ് പഠനം തുടങ്ങേണ്ടത്. it's a decent classification to start with !

    1. Kingdom Monera (കിങ്ങ്ഡം മൊണെറെ )
    2. Kingdom Protista (കിങ്ങ്ഡം പ്രോട്ടിസ്റ്റ )
    3. Kingdom Plantae (കിങ്ങ്ഡം പ്ലാന്റെ )
    4. Kingdom Fungi (കിങ്ങ്ഡം ഫംഗൈ)
    5. Kingdom Animalia ( കിങ്ങ്ഡം എനിമാലിയ )

    ജീവനെ ഇങ്ങനെ അഞ്ച് 'രാജവംശങ്ങളായി' തരം തിരിക്കുന്നതിന് മുന്*പേ അടിസ്ഥാനപരമായ രണ്ട് സാമ്രാജ്യങ്ങളായി ( Empire ) ജീവനെ തരം തിരിച്ചിട്ടുണ്ട്!


    1. Empire Prokaryota ( പ്രോക്കാരിയോട്ട് )
    2. Empire Eukaryota ( യൂക്കാരിയോട്ട് )

    ഇതില്* പ്രോക്കാരിയോട്ട് എന്ന വിഭാഗത്തില്* വരുന്നത് അതീവ ലളിതമായ ജീവികളാണ്. പ്രോക്കാരിയോട്ടുകള്* ന്യൂക്ലിയസും മൈറ്റോകോണ്ട്രിയയും, ഗോള്*ഗി ബോഡീസും എന്റോപ്ലാസ്മിക്ക് റെറ്റിക്കുലവും എന്നിങ്ങനെ മെംബ്രെയിന്* ബൗണ്ട് സെല്* ഓര്*ഗനല്*സ് ഒന്നും തന്നെ ഇല്ലാത്ത ഏക കോശ ജീവികളാണ്. കോശത്തിന്റെ സെല്* മെംമ്പ്രൈനകത്ത് സൈറ്റോപ്ലാസത്തില്* ചുമ്മാ വളരെ പ്രിമിറ്റീവ് ആയ കോശഘടനയില്* ജീനുകള്* അങ്ങിങ്ങായി കിടക്കുന്നുണ്ടാകും.
    ഭൂമിയില്* ജീവന്* പരിണമിച്ചുണ്ടായതില്* ഏറ്റവും പ്രാകൃതമായ ജീവ വിഭാഗങ്ങളാണ് പ്രോക്കാരിയോട്ട് സാമ്രാജ്യത്തിലെ ജീവജാലങ്ങള്*. വിഭജിച്ച് വേറിട്ട് രണ്ട് ജീവനായി പരക്കുന്ന അലൈംഗിക പ്രത്യുത്പാദനമാണ് ഇവയില്* നടക്കുന്നത് . ലളിത കോശഘടന , തുടര്*ച്ചയായ വിഭജനം, നൈമിഷികമായ ജീവിത ചക്രം, എണ്ണത്തില്* ഏറെയുള്ളവ എന്നീ കാരണങ്ങള്* കൊണ്ടുതന്നെ വളരെ എളുപ്പത്തില്* പുതു സ്പീഷീസുകള്* മ്യൂട്ടേഷന്* സംഭവിച്ച് ഉണ്ടാകാറുണ്ട്.
    മറ്റ് ജീവ വര്*ഗങ്ങളേക്കാളും എത്രയോ മടങ്ങ് സ്പീഷീസുകള്* ഉള്ളതുമാണ് പ്രോക്കാരിയോട്ട് കുടുംബം ! ബാക്റ്റീരിയകള്* എല്ലാം പ്രോകാരിയോട്ടുകളാണ്. ചില ബാക്ടീരിയങ്ങളില്* ക്*ളോറോഫില്* ഉണ്ടാകും. അവയ്ക്ക് സൂര്യപ്രകാശം സ്വീകരിച്ച് ഭക്ഷണം 'പാകംചെയ്യാന്*' കഴിയും , ഇവയെ സൈനോ ബാക്റ്റീരിയങ്ങള്* എന്നു പറയുന്നു ..


    Dixie reindeer lichen |

    ഇനി നമുക്ക് 5 കിങ്ങ്ഡം ക്ലാസ്സിഫിക്കേഷനിലേക്ക് തിരികെ വരാം

    1. Kingdom Monera (കിങ്ങ്ഡം മൊണെറെ )
    ഭൂമിയിലെ ന്യൂക്ലിയസ്സും മൈറ്റോകോണ്ട്രിയയും സെല്ലിനുള്ളിലെ മറ്റ് 'പ്രമുഖ കുന്ത്രാമണ്ടികളൊന്നുമില്ലാത്ത' എല്ലാ ഏകകോശ ജീവികളുമുള്ള പ്രോകാരിയോട്ടുകള്* മുഴുവനും ചേര്*ന്ന രാജകുടുംബമാണ് കിങ്ങ്ഡം മൊണെറെ ! (പ്രോക്കാരിയോട്ട് സാമ്രാജ്യം തന്നെയാണ് കിങ്ങ്ഡം മൊണെറെ എന്നും പറയാം )
    2. Kingdom Plantae (കിങ്ങ്ഡം പ്ലാന്റെ )
    ഹരിതകം(Chlorophyll) ഉള്ള , പാചകം ചെയ്യാനാറിയുന്ന , സെല്ലുകളില്* ന്യൂക്ലിയസ് ഉള്ള ജീവികളെ എല്ലാം ഒന്ന് ചേര്*ന്നുള്ള രാജകുടുംബമാണ് കിങ്ങ്ഡം പ്ലാന്റെ ! ഭൂമിയില്* നമ്മള്* കാണുന്ന ഒട്ടൊരുവിധം 'ഹരിതാഭയും' പ്ലാന്റെ കിങ്ങ്ഡത്തിന്റെ ഭാഗമാണ് ..
    3. Kingdom Fungi (കിങ്ങ്ഡം ഫംഗൈ)
    ഹരിതകമില്ലാത്ത ( No Chlorophyll ) ചലിക്കാത്ത ജീവികളാണ് ഫംഗൈ രാജകുടുംബത്തില്* ഉള്*പ്പെടുന്നത് . പാചകം ചെയ്യാന്* അറിയാത്തതിനാല്* അത് ജീവിക്കുന്ന പരിസ്ഥിതിയില്* നിന്ന് നേരിട്ട് ഭക്ഷണം സ്വീകരിക്കുകയാണ് ചെയ്യുന്നത് .



    യീസ്റ്റ് മുതല്* കൂൺ വരെ ഭൂമിയില്* 2.2 മില്യന്* മുതല്* 3.8 മില്യന്* സ്പീഷീസ് വരെ ഫംഗൈ രാജകുടുംബാംഗങ്ങള്* ഉണ്ട് എന്നാണ് കരുതപ്പെടുന്നത് . ( എന്റെ ടെററിയങ്ങളില്* മിക്കവാറും മുട്ടന്* പണിതരാറുള്ളത് ഇവരാണ് . പ്രത്യേക എന്*സൈമുകള്* പുറപ്പെടുവിച്ച് ചെടികളെ അസ്സലായി ചീയിപ്പിക്കാനും ഒറ്റ രാത്രികൊണ്ട് ടെററിയം മുഴുവന്* വെളുത്ത മഞ്ഞു വീണ മട്ടിലാക്കാനും ചില ഫംഗസുകള്*ക്ക് പറ്റും ) രാവിലെ കഴിക്കുന്ന ദോശയുടെ പേരില്* ഫംഗൈരാജകുടുംബത്തോട് ഞാന്* തത്ക്കാലം ക്ഷമിച്ചിരിക്കുന്നു.

    ഈ പോസ്റ്റ്, ലൈക്കനുകളെ കുറിച്ചായതിനാല്* തത്ക്കാലം ഞാന്* Kingdom Protista, Kingdom Animalia എന്നിവയെ കുറിച്ച് കൂടുതല്* എഴുതുന്നില്ല. പ്ലാന്റെ രാജ്യകുടുംബത്തിലെ സബ് ക്ലാസ്സിഫിക്കേഷനുകളും പിന്നീട് ഈ സീരീസിലെ വേറെ പോസ്റ്റുകളില്* അവസരം പോലെ എഴുതാം . നമുക്ക് തത്ക്കാലം പ്ലസ്ടൂവിലെ ജീവശാസ്ത്രം ക്ലാസിലേക്ക് പോകാം .

    ടീച്ചര്* ഓരോരോ ജീവികളുടെ പേര് പറഞ്ഞ് അവരൊക്കെ ഏത് കിങ്ങ്ഡത്തില്* വരും എന്ന് തരം തിരിക്കാന്* ആവശ്യപ്പെടുകയാണ് ..
    പൂപ്പല് , പായല് , പൂത്താങ്കീരി, കരിമ്പന, കടുവ , കാട്ട് മുയല് , പഴുതാര , കൂണ് , തേനീച്ച , സ്രാവ് , പാമ്പ് , പെരുച്ചാഴി , മൂവാണ്ടന്* മാവ് , മാക്രി. വലിയ തെറ്റൊന്നുമില്ലാതെ കുട്ടികള്*ക്ക് തരം തിരിച്ച് പറയാന്* കഴിയുന്നുണ്ട് .ലൈക്കന്* (lichen) .ക്ലാസില്* ഒരു നിശബ്ദത !


    പാറയില്* പറ്റിച്ചേര്*ന്നിരിക്കുന്ന ലൈക്കന്* |

    എന്തൂട്ടാ ലൈക്കന്*?'

    'തെങ്ങിന്റെ തടിയിലും പാറമേലുമൊക്കെ പറ്റിച്ചേര്*ന്ന് വളരുന്ന വെളുത്ത ആ സാധനം കണ്ടിട്ടില്ലേ?'
    ടീച്ചര്* ലൈക്കന്റെ ചിത്രം ഉയര്*ത്തി കാണിച്ചു... 'ആ ഞങ്ങക്കറിയാം വീണ് മുട്ടുകാല് പൊട്ടുമ്പോ മുറിവില്* ഇത് ചുരണ്ടിയെടുത്ത് പുരട്ടാറുണ്ട് !'
    തൃശൂര് ഇരിഞ്ഞാലക്കുട ഭാഗത്തൊക്കെ പൊതുവെ പ്രതലത്തില്* നിന്ന് ചുരണ്ടി എടുക്കാന്* പോലും ബുദ്ധിമുട്ടുള്ള ക്രസ്റ്റോസ് ( crustose ) ലൈക്കനുകളാണ് ഉള്ളത്
    ഇത് പൂപ്പലല്ലേ ടീച്ചറെ ? ..
    കിങ്ങ്ഡം ഫംഗൈ എന്താ സംശയം !
    ഞാനടക്കമുള്ള കുട്ടികള്* ഉറക്കെ പറഞ്ഞു ..
    എന്നാല്* അല്ല ട്ടാ .. ലൈക്കനുകള്* രണ്ട് രാജ്യ കുടുംബത്തിലെ അംഗങ്ങള്* ചേര്*ന്നുള്ള ഒരു വിചിത്ര ജീവനാണ് ഫംഗസ്സുകളും അവയ്ക്കുള്ളില്* വളരുന്ന ഹരിതകമുള്ള ആല്*ഗേകളും ചേര്*ന്ന 'ജീവനാണ്' ലൈക്കനുകള്* ! കുട്ടികളുടെ കണ്ണുകള്* അത്ഭുതം കൊണ്ട് വിടര്*ന്നു . ! ഫംഗസ് തടവറയിലെ ആല്*ഗെ സൂര്യപ്രകാശവും പോഷകങ്ങളും ഉപയോഗിച്ച് പാചകം ചെയ്യും അതിനെ പൊതിഞ്ഞ ഫംഗസ് പ്രത്യേക എന്*സൈമുകള്* ഉപയോഗിച്ച് പരിസരത്തുള്ള ഓര്*ഗാനിക്ക് മാറ്ററിനെ ഒക്കെ അഴുകിച്ച് പോഷകങ്ങള്* നിര്*മ്മിക്കും ..കൊള്ളാല്ലോ
    ടീച്ചര്* ഞങ്ങളെ ഫംഗൈ & ആല്*ഗേ മിക്*സ് ലൈക്കനുകളെ കുറിച്ച് പഠിപ്പിച്ചതിന് ശേഷം കുറെ വര്*ഷങ്ങള്* കഴിഞ്ഞാണ് ചിലയിനം ലൈക്കനുകളില്* സൈനോബാക്റ്റീരിയ എന്ന മൂന്നാമത്തെ പങ്കാളി കൂടിയുണ്ടെന്ന് കണ്ടെത്തിയത്
    ടീച്ചര്* ലൈക്കനുകളെ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്ന കാലത്ത് ഫംഗൈ , ആല്*ഗേ , സൈനോ ബാക്റ്റീരിയ 'ത്രീസം' റിലേഷനിലുള്ള അള്*ട്രാ ഹൈബ്രിഡ് ലൈക്കന്* സ്പീഷീസുകളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലായിരുന്നു .. !

    'ഹൗ പവര്* ഫുള്*' അല്ലെ ?

    കിങ്ങ്ഡം മൊണെറെയിലെ സൈനോ ബാക്റ്റീരിയ , കിങ്ങ്ഡം പ്ലാന്റെയിലെ ആല്*ഗേ , കിങ്ങ്ഡം ഫംഗൈയിലെ ഫംഗസ്സുകള്* മൂന്ന് രാജകുടുംബങ്ങളുടെ പാരസ്പര്യം ! ചുമ്മാ സിംബയോട്ടിക്ക്*റിലേഷന്* എന്നൊക്കെ പറഞ്ഞാലൊന്നും പോരാ. ലോകത്ത് ഇന്നേവരെ തരം തിരിച്ചിട്ടുള്ള 20,000 ലൈക്കന്* സ്പീഷീസുകളും ആല്*ഗേ ഫംഗൈ മിക്*സാണ്. പ്രജനനവും വളര്*ച്ചയുമെല്ലാം ഒരുമിച്ച് .


    Foliose lichen |

    രണ്ട് ജീവനുകളാണ് എന്നു തരം തിരിക്കാന്* തന്നെ പ്രയാസം . ലൈക്കനുകളിലെ സൈനോ ബാക്റ്റീരിയ അന്തരീക്ഷവായുവില്* നിന്ന് നൈട്രജന്* ഫിക്*സേഷന്* നടത്തി അത് ഫംഗസ്സിനും ആല്*ഗേക്കുമുള്ള വളമാക്കി മാറ്റും . ഫംഗൈ തൊട്ടടുത്തുള്ള ജൈവ വസ്തുക്കളെ അത് പുറപ്പെടുവിക്കുന്ന എന്*സൈമുകള്* ഉപയോഗിച്ച് ചീയിച്ച് വളര്*ച്ചക്ക് വേണ്ടി ഉപയോഗിക്കുന്നു ....
    ഒരിച്ചിരി സൂര്യപ്രകാശം ലഭിച്ചാല്* ലൈക്കനുകളിലെ ആല്*ഗേ പങ്കാളി പാചകവും തുടങ്ങും . പിരിച്ചുമാറ്റാനാകാത്ത പാരസ്പര്യം . ഓരോ ഇനം ലൈക്കനുകളും ഓരോ സ്പീഷീസുകളാണ് . കേവലമായ സിംബയോട്ടിക്ക് റിലേഷന്*ഷിപ്പിലുള്ള ജീവനുകളെ ചേര്*ത്ത് ഒരൊറ്റ സ്പീഷേസിന്റെ പേര് പറയാറില്ല എന്നു നമുക്ക് അറിയാമല്ലോ ?? ഉദാഹരണത്തിന് മനുഷ്യന്റെ ദഹന നാളത്തില്* ധാരാളമായി കാണപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളില്* ഒന്നിന്റെ സ്പീഷീസ് നാമമാണ് 'Bifidobacterium adolescentis' മനുഷ്യന് സ്വന്തമായി വേറൊരു സ്പീഷീസ് നാമവും ഉണ്ട് Homo sapiens. പാരസ്പര്യത്തോടെ ജീവിക്കുന്ന മനുഷ്യനെയും അവന്റെ ഉള്ളില്* ജീവിക്കുന്ന ചങ്ങാതി ബാക്റ്റീരിയയെയും ചേര്*ന്ന് ഒരൊറ്റ സ്പീഷീസ് നാമം കൊടുക്കാത്തത് എന്തായിരിക്കും ??
    ഇവ രണ്ടും രണ്ടു ജീവികളാണ് എന്നതാണ് കാരണം . ലൈക്കൻ ഒരു ജീവിയാണ് . വൈവിധ്യമുള്ള ജൈവ ഘടകങ്ങള്* ചേര്*ന്ന ഒരു ഒരൊറ്റജീവി . ഓരോ സ്പീഷീസ് ലൈക്കനുകള്*ക്കും അവയുടേതായ രൂപവും സ്വഭാവവും ഘടനയുമുണ്ട്. മുന്*പ് പറഞ്ഞതുപോലെ എന്റെ നാടായ ഇരിഞ്ഞാലാക്കുടയില് Crustose lichen എന്ന ഇനത്തില്*പെട്ട ചുരണ്ടിപ്പോലും എടുക്കാന്* ബുദ്ധിമുട്ടുള്ള ലൈക്കനുകളെയാണ് ഞാന്* കണ്ടിട്ടുള്ളത് .
    പാളികളായി എഴുന്നേറ്റു വളരുന്ന എളുപ്പത്തില്* അടര്*ത്തിയെടുക്കാവുന്ന ലൈക്കന്* ഇനങ്ങളെ പൊതുവെ ഫോളിയോസ് ലൈക്കനുകള്* ( Foliose lichen) എന്നു പറയും . പൈന്* മരങ്ങളില്* ധാരാളം വളരുന്ന ഇവ കാറ്റില്* വേര്*പെട്ട് ഇലകള്* പോലെ പൊഴിഞ്ഞു വീണ് ചിലയിടങ്ങളില്* കാട്ടിടവഴികളില്* മെത്തവിരിച്ചതുപോലെ കാണപ്പെട്ടു. ഇനി ഒരിനം ലൈക്കനുകള്* ഫ്രൂട്ടിക്കോസ് ലൈക്കനുകളാണ് ( Fruticose lichen ) ലൈക്കനുകളില്* സബ്സ്ട്രാറ്റത്തില്* നിന്ന് ഏറ്റവും വിട്ട് വളര്*ന്നു വലുതാകുന്ന ലൈക്കനുകളാണ് ഇത് . മരച്ചില്ലകളില്* നീണ്ട , നരച്ച ഹരിത രോമങ്ങള്* പോലെ തൂങ്ങിയാടി നില്*ക്കും .. !


    ഫ്രൂട്ടിക്കോസ് ലൈക്കന്* |

    റൈന്* ഡിയര്* ലൈക്കനുകള്*' (Reindeer lichen)
    എന്ന പേരില്* അറിയപ്പെടുന്ന ലൈക്കനുകള്* പോലുമുണ്ട് . റൈന്*ഡിയറുകളുടെ ഏറ്റവും വലിയ ഫുഡ്ഡ് സോഴ്*സ് ആണ് ഈ ഇനം ലൈക്കനുകള്* . പശു പുല്ലു തിന്നുമ്പോള്* റൈന്*ഡിയറുകള്* ലൈക്കനുകളെങ്കിലും തിന്നണ്ടേ ?? അന്തരീക്ഷമലിനീകരണം പല ലൈക്കന്* സ്പീഷീസുകള്*ക്കും നിലനില്*പ്പിന് ഭീഷണിയാകുന്നുണ്ട് .

    വാഹനങ്ങളില്* നിന്നും ഫാക്ടറികളില്* നിന്നുമുള്ള കാര്*ബണ്*മോണോക്*സൈഡ് എമിഷനുകളൊന്നും ലൈക്കനുകള്*ക്ക് താങ്ങാന്* സാധിക്കില്ല . ഹാര്*വാര്*ഡ് യൂണിവേഴ്*സിറ്റിയില്* ലൈക്കനുകളെ കുറിച്ച് പഠിക്കുന്ന . അന്നെ പ്രിങ്കിള്* (Anne Pringle) എന്ന ഗവേഷക കഴിഞ്ഞ കുറെ വര്*ഷങ്ങളായി ലോകത്ത് പലയിടങ്ങളിലുമുള്ള സെമിത്തേരികളിലെ സ്മാരകശിലകളില്* ലൈക്കനുകളുടെ വളര്*ച്ച പഠിക്കുകയും രേഖപ്പെടുത്തുകയുമാണ് ... !
    അവര്* നിരീക്ഷിച്ചപ്പോള്* ഇന്ത്യയിലെ ഡല്*ഹി പോലെയുള്ള ഇടങ്ങളിലെ നഗരമേഖലകളില്* ഒരൊറ്റ ഇനം ലൈക്കനുകള്* പോലും കാണുന്നില്ല എന്നത് അവിടുത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു

    ലൈക്കനുകളെ പൊതുവെ പൊലൂഷന്* ഇന്റിക്കേറ്റെഴ്സ് എന്നു വിളിക്കാറുണ്ട് ! ഇനി നിങ്ങള്* എവിടേയ്*ക്കെങ്കിലും യാത്രപോകുമ്പോള്* അന്തരീക്ഷ മലിനീകരണവും ലൈക്കനുകളുടെ അസാന്നിധ്യവും തമ്മിലുള്ള പരസ്പരബന്ധം നിരീക്ഷിച്ച് മനസ്സിലാക്കാന്* ശ്രമിക്കുമല്ലോ . പല സ്പീഷീസ് ലൈക്കനുകളും ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട് . ഫോളിയോസ് ലൈക്കനുകളും ഫ്രൂട്ടിക്കോസ് ലൈക്കനുകളും പക്ഷികള്* കൂട് കൂട്ടാനും ഉപയോഗിക്കും . ഇന്നിതുവരെ ലൈക്കനുകളെ എനിക്ക് ടെറാറിയത്തില്* വളര്*ത്തി വിജയിപ്പിക്കാന്* കഴിഞ്ഞിട്ടില്ല. ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
    ടെറാറിയത്തിനുള്ളില്* ഫംഗസ്സുകളെപോലെയോ ആല്*ഗേയെപോലെയോ ആക്രാന്തം കാണിച്ച് വളര്*ന്ന് നിറഞ്ഞു മറ്റ് ചെടികളെ നശിപ്പിക്കാനൊന്നും ലൈക്കനുകള്*ക്ക് താത്പര്യമില്ല .
    'അത്യാവശ്യം സ്വയംഭക്ഷണം പാചകം ചെയ്ത് കഴിക്കാനൊക്കെ താല്പര്യമുള്ള മോഡേണ്* ഫാമിലിയാണ് ലൈക്കനുകളുടേത് !' 'നഗ്*നഭൂമികളില്*' ആദ്യത്തെ അധിനിവേശം നടത്തുന്ന കൂട്ടരാണ് ലൈക്കനുകള്*.. ഒട്ടുമേ ന്യൂട്രീഷ്യസ് അല്ലാത്ത മേഖലകളിലെ കല്ലുകളിലൊക്കെ പറ്റി പിടിച്ച് വളരുന്ന ഇവ, പതിയെ പതിയെ കല്ലുകളുടെ ഉപരിതലമൊക്കെ പൊടിച്ച് 'മണ്ണുണ്ടാക്കുന്നു' .
    ലൈക്കനുകള്*ക്ക് ശേഷം പതിയെ മോസും ഫേണുകളും ചെറിയ ചെടികളുമൊക്കെ വളര്*ന്നു തുടങ്ങും . ലൈക്കനുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയെ ലൈക്കനോളജി (Lichenology) എന്നു പറയും .
    ഭൗമേതരമായ ഗ്രഹങ്ങളില്* ബയോബബിളുകള്*ക്ക് പുറത്ത് വന്യതയില്* ഒരുപക്ഷേ ആദ്യം വളര്*ത്താന്* ശ്രമിക്കുന്ന ജീവനുകള്* ലൈക്കനുകളാകാം.


  5. #895
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നാട്ടിൽ നമ്മൾ കാണുന്നതെല്ലാം കാട്ടണ്ണാൻ, അണ്ണാനെ കുറിച്ച് അറിയേണ്ടതെല്ലാം


    അത്ര പാവത്താനല്ല, ഇണയെയും കുഞ്ഞുങ്ങളെയും തിരിഞ്ഞു നോക്കാത്ത സാമർഥ്യക്കാരാണ് അണ്ണാൻവർഗ്ഗം



    നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന അണ്ണാൻ-jungle palm squirrel |

    പൂവാലന്* അണ്ണാര്*ക്കണ്ണന്*' എന്നത് നമുക്ക് ഏറ്റവും ഇഷ്ടവും പരിചിതവുമായ മൃഗ വിശേഷണം ആണല്ലോ. വലിയ മാവിന്* ചുവട്ടില്* കാറ്റ് വരാനും അണ്ണാറക്കണ്ണന്* വരാനും കാത്തിരുന്ന ബാല്യകാല ഓര്*മ്മകളുള്ളവരാണ് ഇപ്പോഴത്തെ വയോധികരില്* പലരും. ''അണ്ണാറക്കണ്ണാ തൊണ്ണൂറുവാലാ എനിക്കൊരു മാമ്പഴം തായോ'' എന്ന് കെഞ്ചി ,അണ്ണാന്* കയറി നിന്ന് കടിച്ചു തിന്നുന്നതിനിടയില്* ഞെട്ടടര്*ന്ന് വീഴുന്ന മാങ്ങയ്ക്കായി കാത്തു നിന്ന ഓര്*മകള്* അയവിറക്കുന്നവര്*!
    അണ്ണാന്മാരുടെ അഭിമാനമാണ് അവരുടെ രോമം നിറഞ്ഞ, വിതുര്*ന്ന അലങ്കാരവാല്*. ചിലച്ച് ഒച്ചവെക്കുമ്പോള്* താളാത്മകമായി വാലും അതോടൊപ്പം കുലുക്കും. പരസ്പര ആശയകൈമാറ്റങ്ങള്*ക്ക് മാത്രമായല്ല ഭയന്നാല്* അപായ സൂചനകള്* നല്*കാനും വാലിളക്കിയുള്ള ഡാന്*സുകള്* സഹായിക്കുന്നുണ്ട്. വാലാണ് അണ്ണാനെ അണ്ണാനാക്കുന്നത് എന്ന് പറയാം. രോമ സമൃദ്ധമായ വാലുള്ള എന്നര്*ത്ഥം വരുന്ന പ്രാചീന ഗ്രീക്ക് ഭാഷയിലെ skiouros എന്ന പദത്തില്* നിന്ന് ഉണ്ടായതാണ് squirrel എന്ന പേര്. പല സഹായങ്ങളാണ് ഇവര്*ക്ക് വാലുകൊണ്ടുള്ളത്.


    അണ്ണാന്റെ വാല്* മാഹാത്മ്യം
    ശരീരത്തില്* കാണുന്ന രോമങ്ങളില്* നിന്നും വ്യത്യാസം ഉണ്ട് വാലിലെ രോമങ്ങള്*ക്ക്. ശരീരരോമങ്ങളില്* കാണുന്ന കുഞ്ഞു ചുരുളന്* അടി രോമങ്ങളായ അണ്ടര്* കോട്ട് രോമങ്ങള്* വാലില്* ഇല്ല. എല്ലാം നീളമുള്ള മേല്* രോമങ്ങള്* മാത്രം. ഈ രോമങ്ങള്* എഴുന്നു പിടിപ്പിച്ച് ഉള്ളതിലധികം വലിപ്പം തോന്നിപ്പിക്കാന്* ഇവര്*ക്ക് കഴിയും. വാല്* കൂടെ കൊണ്ട്*നടക്കാവുന്ന ഒരു കമ്പിളി പുതപ്പ് പോലെ അണ്ണാനെ തണുപ്പില്* സഹായിക്കുന്നുണ്ട്. മഴയും വെയിലും കുറേശെ തടയുന്ന കുടയായും വാല്* രക്ഷിക്കും. തണുപ്പില്* ചുരുണ്ട്കൂടി കിടന്ന ശേഷം വാലുകൊണ്ട് ഒരു സ്വയം പുതപ്പിക്കല്* ആണ് നടത്തുക. വാലിലെ രക്തക്കുഴലുകളില്* കൂടുതല്* രക്തമൊഴുക്കി പുറത്ത് കൊടും ചൂട് ഉള്ളപ്പോള്* ശരീരം തണുപ്പിക്കാന്* ഇവര്*ക്ക് പറ്റും. ഉയര മരച്ചില്ലകളിലൂടെ ഓടുന്നതിനിടയില്* ബാലന്*സ് തെറ്റി താഴെ വീഴാതെ കാക്കുന്നതും വാല്* തന്നെ. രോമം നിറഞ്ഞ വാല്* താഴോട്ടുള്ള ചാട്ടങ്ങളില്* ഒരു പാരച്യൂട്ടുപോലെ പ്രവര്*ത്തിച്ച് വേഗത നിയന്ത്രിക്കാനും നിലത്ത് തൊടുമ്പോഴുള്ള ആഘാതം കുറക്കാനും സഹായിക്കുന്നുണ്ട്. വലിയ നീന്തല്*കാരല്ലെങ്കിലും വെള്ളത്തില്*പ്പെട്ടാല്* നീന്താന്* ഇവരെ ഇതേ വാലുതന്നെ സഹായിക്കും.

    വാൽ കൊണ്ടുള്ള ബാലൻസിങ് |

    മഴയത്ത് കുടയായും തണുപ്പത്ത് കമ്പിളിയായും രോമസമൃദ്ധമായ വാല്* അണ്ണാനെ സഹായിക്കും. ഓടുന്നതിനിടയില്* ബാലന്*സ് തെറ്റാതെ കാക്കുന്നതും വാല്* തന്നെ.

    അണ്ണാറക്കണ്ണനും തന്നാലായത്

    ദേഹത്ത് തലമുതല്* വാലുവരെ നീളുന്ന വ്യക്തമായ വെളുപ്പ് വരകളാണല്ലോ ഇവരുടെ സൗന്ദര്യ രഹസ്യം. മൂന്നു വരയുള്ളവരും അഞ്ചു വരയുള്ളവരും ഇന്ത്യയില്* ഉണ്ട്. രാമായണ കഥയില്* സീതാന്വേഷണത്തിനായി ലങ്കയിലേക്ക് സേതു പണിയുന്ന സമയം വലിയ വലിയ പാറകളും കല്ലുകളും സമുദ്രത്തില്* ഇട്ടു വാനരപ്പട ടിപ്പര്* ലോറി മോഡലില്* ജോലി ചെയ്യുന്നതിനിടയില്* ഒരു കുഞ്ഞ് അണ്ണാനും അതില്* പങ്കാളിയായത്രെ. സമുദ്രത്തില്* ഇറങ്ങി നനഞ്ഞ ശേഷം മണലില്* വീണുരുണ്ട് ദേഹം മുഴുവന്* മണല്* പറ്റിപ്പിടിപ്പിച്ച് അതുമായി ഓടി പാലത്തില്* കുടഞ്ഞിട്ടുകൊണ്ടിരുന്നു. അണ്ണാന്റെ പണിയെ ഉദ്ദേശിച്ച് ഉണ്ടായ ശൈലിയാണ് അണ്ണാറക്കണ്ണനും തന്നലായത് എന്ന്. തന്നാല്* ആകുന്ന ചെറിയ സഹായം എന്നൊക്കെ അര്*ത്ഥം വരുന്ന പ്രയോഗമായി അതുമാറി. ശ്രീരാമന്* ഇതുകണ്ട് സ്*നേഹത്തോടെ അതിനെ കൈയിലെടുത്ത് മുതുകത്ത് തലോടിയെന്നും അങ്ങിനെയാണ് അണ്ണാന്റെ ദേഹത്ത് നീളത്തില്* ഇങ്ങനെ വെളുത്ത വരകള്* ഉണ്ടായത് എന്നുമാണ് കഥ.

    അണ്ണാന്* മൂത്താലും മരം കേറ്റം മറക്കുമോ? ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന്* വാ പൊളിച്ചാല്* കാര്യമില്ല, അണ്ണാനാശിച്ചാല്* ആനയാകുമോ? തുടങ്ങിയ ശൈലികള്* കേള്*ക്കാത്തവരുണ്ടാവില്ല. ഇവയില്* ചിലതിലൊക്കെ അണ്ണാന്* വെറും നിസാരക്കാരനാണ് എന്ന ധ്വനിയുണ്ട്. . അവരുടെ രൂപത്തോടും കായിക ശക്തിയോടും ഉള്ള ഒരു പുച്ഛം ! . സത്യത്തില്* അണ്ണാറക്കണ്ണന്മാര്* അത്ര നിസാരക്കാരല്ല.നല്ല തന്ത്ര ശാലികളാണ്. ഭക്ഷണസ്ഥലത്തേക്കുള്ള എളുപ്പ വഴികള്* കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും അതി സമര്*ത്ഥരാണ്. പഞ്ഞ മാസത്തിലേക്ക് ഭക്ഷണം മുങ്കൂര്* ശേഖരിച്ച് വെക്കുന്നതില്* ഇവരെപ്പോലെ ശുഷ്*കാന്തിയുള്ള വേറെ ആരുണ്ട്?
    അണ്ണാറക്കൊട്ടനോടുള്ള ഇഷ്ടം
    കരണ്ട് തീനി കുടുംബം ആയ സ്*ക്വിറിഡെയില്* (Sciuridae) പെട്ടതാണ് അണ്ണാന്മാര്*. അണ്ണാക്കൊട്ടന്*, അണ്ണാറക്കണ്ണന്*, അണ്ണി, തുടങ്ങിയ ഓമനത്തമുള്ള പേരുകള്* ഇവര്*ക്ക് നമ്മള്* നല്*കീട്ടുണ്ട്. എങ്കിലും കണ്ണന്*, കൊട്ടന്* തുടങ്ങിയ വിശേഷണങ്ങള്* ഇവരെ ചേര്*ത്തുവിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കാഴ്ചയിലെ ഇഷ്ടവും ചിലക്കുമ്പോള്* ഉള്ള ശബ്ദവും വാലിളക്കലും ഒക്കെയായിരിക്കാം ഓമനത്തം നിറഞ്ഞ വിശേഷണങ്ങള്* നല്*കാന്* കാരണം. പല നാട്ടിലും ഉള്ള കുട്ടിക്കഥകളില്* ഒരു അണ്ണാരക്കണ്ണന്* കഥാപാത്രം ഉറപ്പാണ്.

    കേരളത്തിൽ സർവ്വ സാധാരണയായി കാണുന്ന jungle palm squirrel


    കാട്ട് വരയണ്ണാനെയാണ് നമ്മള്* അണ്ണാറക്കണ്ണന്* എന്ന് വിളിക്കുന്നത്
    കാട്ടുവരയണ്ണാന്* ( Jungle Palm Squirrel -Western Ghats Striped Squirrel) എന്ന മൂന്നുവര പുറത്തുള്ള അണ്ണാറക്കണ്ണന്മാര്* കേരളത്തില്* കാടുകളിലും അതിനോട് ചേര്*ന്ന പ്ലാന്റേഷനുകളിലും മാത്രമാണ് ഉള്ളത് എന്നായിരുന്നു പലരും ധരിച്ചിരുന്നത്. അതിന്റെ പേരും അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്. എന്നാല്* Funambulus tristriatus എന്ന ശാസ്ത്ര നാമമുള്ള ഇവരെയാണ് കേരളത്തില്* എല്ലായിടത്തും വളരെ സാധാരണമായി കാണുന്നത്. എന്നാല്* അണ്ണാറക്കണ്ണന്* എന്ന് പൊതുവെ എല്ലാവരും പറയുന്നതും വിശ്വസിക്കുന്നതും Funambulus palmarum (Indian palm squirrel , three-striped palm squirrel) ഇനം ആണെന്നാണ്. ടെക്സ്റ്റ് ബുക്കുകളിലും അങ്ങിനെതന്നെയാണുള്ളത്. എന്നാല്* ഇതില്* പിശകുണ്ടെന്നും ഈ ഇനം പാലക്കാടുപോലുള്ള വരണ്ട പ്രദേശങ്ങളിലും ചിന്നാറില്* ചിലയിടങ്ങളിലും മാത്രമേ കണ്ടിട്ടുള്ളു എന്നുമാണ് സുവോളജിക്കല്* സര്*വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫര്* പാലോട്ട് പറയുന്നത്.
    Indian palm squirrel |

    Indian palm squirrel നിന്നും വ്യത്യസ്തമായി Jungle Palm Squirrel ന് മൂക്കിനോട് ചേര്*ന്ന മുഖഭാഗത്തും വാലിന്റെ തുടക്കത്തിലും ചെമ്പന്* നിറമാണുണ്ടാകുക. ഇവയെ തിരിച്ചറിയാനുള്ള പ്രധാന സൂചനയാണിത്. Indian palm squirrel ഇന്ത്യയില്* വിന്ധ്യന് തെക്കും, ശ്രീലങ്കയിലും ആണ് സ്വാഭാവികമായി കാണുന്നത്. മഡഗാസ്*കറിലും ആസ്*ത്രേലിയയിലും മൗറീഷ്യസിലും സീഷെല്*സിലും ഒക്കെ ഇവര്* എത്തപ്പെടുകയും അവിടങ്ങളില്* ശല്യക്കാരായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള കേരളത്തിലെ സ്ഥലങ്ങളില്* ഇവര്* സാധാരണമല്ല. പുറത്ത് അഞ്ച് വരകളുള്ള Funambulus pennantii എന്ന ഇനം അണ്ണാനെ ( Five striped palm squirrel) വടക്കേ ഇന്ത്യയില്* കാണാം. ഡല്*ഹിയിലേയും കല്*കട്ടയിലേയും പാര്*ക്കുകളില്* ഒരു പേടിയും ഇല്ലാതെ അഞ്ചു വരയന്* അണ്ണാന്മാര്* ബെഞ്ചുകളിലിരിക്കുന്ന ആളുകളുടെ കൈയില്* നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നതുകാണാം. മൂന്നുവരയന്മാര്* അത്ര എളുപ്പം മെരുക്കം കാണിക്കുന്നവരല്ല. ആന്ധ്രയിലെ മദനപ്പള്ളിവരെയും കര്*ണാടകയില്* മൈസൂരു വരെയും ഇവ എത്തിയിട്ടുണ്ട്. ഈ മൂന്നിനങ്ങള്* കൂടാതെ കുന്നന്* അണ്ണാന്* ( Nilgiri Palm Squirrel - Funambulus sublineatus) എന്നൊരു അണ്ണാന്* മാത്രമാണ് കേരളത്തില്* വേറെ ഉള്ളത്.

    അഞ്ച് വരയനണ്ണാൻ |

    വലിപ്പം കൂടിയ അണ്ണാന്മാരായ മലയണ്ണാന്* (Ratufa indica , Malabar Giant Squirrel , Indian Giant Squirrel) ,ചാമ്പന്* അണ്ണാന്* ( Ratufa macroura ,Grizzled Giant Squirrel , Sri Lankan Giant Squirrel) എന്നിവ കൂടി നമ്മുടെ കാടുകളിലും അതിനോട് ചേര്*ന്ന പ്രദേശങ്ങളിലും ഉണ്ട്. രണ്ടിനം പറക്കുന്ന അണ്ണാന്മാര്* കൂടി കേരളത്തില്* ഉണ്ട്. .
    പാറാന്* (Petaurista philippensis) എന്നു വിളിക്കുന്ന Indian Giant Flying Squirrel- (Large Brown Flying Squirrel), കുന്നന്* പാറാന്* ( Petinomys fuscocapillus )എന്നു വിളിക്കുന്ന ട്രാവങ്കൂര്* പറക്കും അണ്ണാന്* ( Travancore Flying Squirrel) എന്നിവ.
    മലയണ്ണാൻ |

    കുഞ്ഞണ്ണാന്മാരുടെ ദേഹപ്രകൃതികള്*

    വയറുഭാഗം ക്രീം വെളുപ്പ് നിറമാണുണ്ടാകുക. വാലിലെ രോമങ്ങള്* വെളുപ്പും കറുപ്പും ഇടകലര്*ന്നാണ്. ത്രികോണാകൃതിയിലുള്ള കുഞ്ഞു ചെവികളാണിവര്*ക്ക് ഉള്ളത്. പുല്ല് കൊണ്ടും മറ്റും ഉണ്ടാക്കിയ കൂട്ടില്* ആണ് പ്രസവം. രണ്ടോ മൂന്നൊ കുഞ്ഞുങ്ങള്* ഉണ്ടാകും ഒരു പ്രസവത്തില്* . ഒന്*പത് മാസം കൊണ്ട് പ്രായപൂര്*ത്തിയാകും. അണ്ണാന്*മാരുടെ ആയുസ് എത്രകാലമാണെന്ന് കൃത്യമായും അറിയില്ലെങ്കിലും അഞ്ച് വര്*ഷത്തിലധികം സംരക്ഷണത്തിലുള്ള അണ്ണാന്* ജീവിച്ചതായി തെളിവുണ്ട്. മരത്തിനുമുകളിലും മണ്ണിലും ആയാണ് ഇവരുടെ ജീവിതം. പലതരം വിത്തുകള്* , പരിപ്പുകള്*, ധാന്യങ്ങള്* , പഴങ്ങള്*, ഒക്കെയാണ് ഇഷ്ടഭക്ഷണം . പ്രാണികളേയും ചെറു ജീവികളേയും ദരിദ്രകാലത്ത് ഒഴിവാക്കില്ല. വിത്തുകളും ധാന്യങ്ങളും ഒക്കെ, എന്ത് ഉറപ്പുള്ളതാണെങ്കിലും മുന്നിലെ ഉഗ്രന്* പല്ലുകള്* കൊണ്ട് തൊലികളഞ്ഞും പൊട്ടിച്ചും കഴിക്കാന്* ഇവര്*ക്ക് കഴിയും . ഭക്ഷണം സൂക്ഷിച്ച് വെക്കാനും മിടുക്കരാണ്. മറ്റുള്ളവര്* അത് തട്ടിയെടുക്കാന്* വന്നാല്* നന്നായി എതിര്*ക്കാന്* ശ്രമിക്കും, ബഹളം വെച്ച് ഓടിക്കാന്* നോക്കും. .
    കൃഷിക്കാരുടെ ശല്യക്കാര്*

    കൊക്കോ, പപ്പായ, ജാതിക്ക, റമ്പുട്ടാന്* തുടങ്ങിയ വിളകള്* അണ്ണാന്മാര്* കാര്യമായി നശിപ്പിക്കാറുണ്ട് . അതിനാല്* കൃഷിക്കാര്*ക്ക് അത്ര ഇഷ്ടമുള്ള ജീവിയല്ല അണ്ണാന്*. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവക്യത്തോടെ കൈയിലെ കുട്ടയില്* പച്ചക്കറികളുമായി തലയില്* കെട്ടുമായി , മുണ്ടുടുത്ത് കൈക്കൊട്ടും പിടിച്ച് ചിരിച്ചോണ്ട് നില്*ക്കുന്ന 'ചിലു അണ്ണാനെ' കേരള സംസ്ഥാന കൃഷി വകുപ്പ് ഭാഗ്യ ചിഹ്നമായി ഇതിനിടയില്* അവതരിപ്പിച്ചിരുന്നു. അതിനെതിരെ ഒരു വിഭാഗം കര്*ഷകര്* പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പലതരം വിളവുകളും തിന്നും എടുത്ത് കൊണ്ടുപോയും കൃഷിക്കാര്*ക്ക് ശല്യവും നഷ്ടവും ഉണ്ടാക്കുന്ന അണ്ണാനെ എന്തിനിങ്ങനെ ഭാഗ്യ ചിഹ്നം ആക്കി എന്നാണവര്* ചോദിക്കുന്നത്. കുട്ടിക്കഥകളിലെ ഓമനയായതിനാല്* സ്*കൂള്* കുട്ടികളെ കൃഷിയിലേക്ക് ആകര്*ഷിക്കാനാണത്രെ അണ്ണാനെ പിടിച്ച് കൃഷിക്കാരനാക്കിയത് എന്നാണ് കൃഷിവകുപ്പിന്റെ ന്യായം.

    അണ്ണാന്മാരുടെ പിന്*കാലുകള്*ക്ക് മുങ്കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്* ഉണ്ടാവും. നല്ല ഉറച്ച മസിലുകളും. അതാണ് ചാട്ടത്തിന് സഹായിക്കുന്നത്. ഇവരുടെ ഉളി പല്ലുകള്* ജീവിതകാലം മുഴുവന്* വളര്*ന്നുകൊണ്ടിരിക്കും. സധാസമയവും പലതും കരണ്ട് മുനകൂര്*പ്പിച്ച് പല്ലിന്റെ നീളം കുറക്കാന്* ശ്രമിക്കുന്നത് അതിനാലാണ്. കൂടാതെ എപ്പഴും വജ്രമുന പോലെ മൂര്*ച്ച ഉണ്ടായാലല്ലേ കടുകട്ടി അണ്ടിപ്പരിപ്പുകള്* മുറിച്ച് പിളര്*ക്കാന്* കഴിയു. കണ്ണുകള്* തലയുടെ കൃത്യമായ അരികുകളില്* ആയതിനാല്* തല തിരിക്കാതെ തന്നെ മുന്നിലേയും മുകളിലേയും പിറകിലേയും ഒക്കെ കാഴ്ചകള്* കാണാന്* ഇവര്*ക്ക് എളുപ്പം കഴിയും. അതിനാല്* അണ്ണാന്റെ കണ്ണില്*പ്പെടാതെ ഒരാള്*ക്കും തൊട്ടടുത്ത് എത്താന്* ആവില്ലതന്നെ. മീശരോമങ്ങളും മറ്റും സ്പര്*ശനത്തിലൂടെ കാര്യങ്ങള്* മനസിലാക്കാന്* ഇവരെ സഹായിക്കുന്നവയാണ്. നേരെ മുകളിലേക്ക് ഒരു മീറ്ററിലധികം ഉയരത്തിലും മുന്നിലേക്ക് മൂന്നു മീറ്ററോളം നീളത്തിലും ചാടാന്* അണ്ണാന്മാര്*ക്ക് കഴിയും.

    മറ്റ് സസ്തനികള്*ക്കൊന്നും ഇല്ലാത്ത ഒരു കഴിവ് അണ്ണാന്മാര്*ക്ക് ഉണ്ട്. മുകളിലോട്ട് കയറികൊണ്ടിരിക്കെ പിന്* കണ്*ങ്കാല്* അമര്*ത്തിപ്പിടിച്ചുകൊണ്ട് 180 ഡിഗ്രി തിരിച്ച് താഴോട്ട് മുഖമാക്കി ഇറങ്ങാന്* ഇവര്*ക്ക് കഴിയും.
    അപ്പോള്* പിങ്കാലിലെ നഖങ്ങള്* വിപരീത ദിശയില്* മരത്തിന്റെ തൊലിയില്* അമര്*ന്നുകിടക്കുന്നതിനാല്* കൂടുതല്* പിടുത്തം കിട്ടും. പൊതുവെ കൂട്ടമായി ജീവിക്കാന്* ഇഷ്ടപ്പെടുന്നവരാണ് അണ്ണാന്മാര്*.
    അണ്ണാൻ ഇണകൾ|

    ഇണ ചേരല്*
    ഒരു വര്*ഷം രണ്ട് തവണ വരെ ഇണചേരല്* നടക്കും ഇണ ചേരല്* കാലത്ത് ആണ്* അണ്ണാന്മാര്*ക്ക് പെണ്* അണ്ണാന്* പുറപ്പെടുവിക്കുന്ന ഫിറമോണ്* ഗന്ധങ്ങള്* ഒരു കിലോമീറ്റര്* ദൂരെ നിന്നുപോലും അറിയാന്* കഴിയും വിധമുള്ള ഗന്ധഗ്രാഹികള്* ഉണ്ട്. നമ്മുടെ നാട്ടില്* കാണുന്ന അണ്ണാന്മാരില്* ആണ്*,പെണ്* അനുപാതം ഒരുപോലെ അല്ല. ആണുങ്ങളാണ് വളരെ കൂടുതലായി ഉണ്ടാകുക.
    ഒരു പ്രസവത്തില്* രണ്ടോ മൂന്നോ കുഞ്ഞുങ്ങള്* ഉണ്ടാകും. വളര്*ച്ചപൂര്*ത്തിയാകാത്ത കുഞ്ഞുങ്ങളെയാണ് ഇവ പ്രസവിക്കുക. രോമം കുത്താത്ത നഗ്*ന ശരീരരായ ഇവയ്ക്ക് പല്ല് മുളച്ചിട്ടുണ്ടാവില്ല എന്നു മാത്രമല്ല കണ്ണും കാണില്ല. കുഞ്ഞുങ്ങളെയും ഇണയേയും ആണുങ്ങള്* തിരിഞ്ഞ് നോക്കില്ല. കുഞ്ഞിനെ വളര്*ത്തലും രക്ഷിക്കലുമൊക്കെ അമ്മയുടെ മാത്രം ജോലിയാണ്. പഞ്ഞമാസങ്ങളില്* , ഭക്ഷണം തേടി പുറത്തിറങ്ങാന്* കഴിയാത്ത തീവ്ര തണുപ്പുള്ള കാലാവസ്ഥകളില്* പല ജീവികളും ഹൈബര്*ണേറ്റ് ചെയ്താണ് ജീവന്* നിലനിര്*ത്തുന്നത്. ശരീരത്തിന്റെ ഉപാപചയപ്രവര്*ത്തനങ്ങള്* മന്ദഗതിയിലാക്കി ചുരുണ്ടുകൂടി ദീര്*ഘ നിദ്രയില്* കഴിയുന്ന അതിജീവനതന്ത്രം പക്ഷെ അണ്ണാന്മാര്*ക്ക് അറിയില്ല. അതിനാലാണ് ഇവര്* ദുരിതകാലത്തേക്ക് ഭക്ഷണമായി വിത്തുകളും കുരുക്കളും ഒക്കെ ഒളിവിടങ്ങളില്* മുങ്കൂട്ടി സൂക്ഷിച്ച് വെക്കുന്നത്. പലപ്പോഴും ഇങ്ങനെ ഒളിച്ച് വെച്ച പല ഇടങ്ങളും തിരിച്ചറിയാതെ നഷ്ടപ്പെടുത്താറുണ്ട്. അബദ്ധം കൊണ്ട് ഒഴിഞ്ഞ് പോകുന്നതാണെങ്കിലും അത്തരത്തില്* ബാക്കിയായ വിത്തുകള്* മുളച്ച് വരുന്നതിനാല്* പ്രകൃതിയിലെ വലിയതോതിലുള്ള വിത്തുവിതരണക്കാരായാണ് അണ്ണന്മാരെ കണക്കാക്കുന്നത്. മനുഷ്യരുമായുള്ള സഹവാസം ഇവരുടെ ശീലങ്ങളിലും പെരുമാറ്റത്തിലും പ്രാവുകളുടേതുപോലെ മാറ്റം വന്നിട്ടുണ്ട്. ഒട്ടും ഭയവും നാണവും ഇല്ലാതെ മനുഷ്യരുടെ മുന്നില്* ചിലച്ച് നടക്കാന്* ഇതിന് അതിനാല്* മടിയില്ല. ഇണക്കം പ്രകടിപ്പിക്കാനും അടുത്തോട്ട് വരാനും ഇവര്*ക്ക് പേടി കുറവാണ്. മറ്റ് കാട്ട് സസ്തനികളെ അപേക്ഷിച്ച്് അണ്ണാന്മാര്* ഇക്കാര്യത്തില്* വളരെ പരിഷ്*കാരികളാണ് എന്ന് പറയാം.


  6. #896
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാലക്കാടൻ കരിമ്പനകളെ സംരക്ഷിക്കുന്ന എഴുത്തുകാരൻ; രാജേഷിന്റെ വിത്തുയാത്ര



    പാലക്കാടിന്റെ സംസ്*കാരത്തിലും സാഹിത്യത്തിലും കരിമ്പനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. നെല്ലറയുടെ സൗന്ദര്യമായി അവശേഷിക്കുന്ന കരിമ്പനകളെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പരിസ്ഥിതി പ്രവർത്തകനും, എഴുത്തുകാരനുമായ പാലക്കാട് കൂറ്റനാട് സ്വദേശി രാജേഷ് നന്ദിയംകോട്. മഴക്കാലമായാൽ ഒരു ചാക്കു നിറയെ കരിമ്പന വിത്തും കൈക്കോട്ടുമായി രാജേഷ് പുളിയപ്പറ്റ തോട്ടുവരമ്പിലെത്തും. കരിമ്പനയുടെ വിത്തുകൾ പാകാൻ. കരിമ്പനകൾ ഇല്ലാതാകുന്നുവെന്ന തിരിച്ചറിവിൽ അവയെ നിലനിര്*ത്താന്* കഴിഞ്ഞ മൂന്നു വർഷമായി തീവ്രശ്രമത്തിലാണ് രാജേഷ്ആയിരത്തിലധികം കരിമ്പന വിത്തുകൾ ഇതിനോടകം പുളിയപ്പറ്റയിലെ തോട്ടുവരമ്പിൽ മുളപ്പിച്ചു കഴിഞ്ഞു.




    കഴിഞ്ഞ ഏഴ് വർഷത്തിലധികമായി രാജേഷ് വിത്തു യാത്ര തുടങ്ങിയിട്ട്. നാടൻ തണൽ മരങ്ങളും, പ്ലാവ്, മാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളുടെയും വിത്തുകളുമായാണ് രാജേഷിന്റെ യാത്ര. ജൂണിൽ തുടങ്ങുന്ന വിത്തു യാത്ര മഴക്കാലം മുഴുവൻ നീണ്ടു നിൽക്കും.ത്യശൂർ മലപ്പുറം, പാലക്കാട് ജില്ലകളില്* വിത്തുകൾ പാകിയിട്ടുണ്ട്. ഒരു സീസണിൽ 5000 ത്തിലേറെ വിത്തുകൾ നടാറുണ്ടെന്ന് രാജേഷ് പറയുന്നു. പരിസ്ഥിതി പ്രവർത്തകനും, എഴുത്തുകാരനുമായ രാജഷ് 6 കവിതാ സമാഹാരവും, ഒരു നോവലും പുറത്തിറക്കിയിട്ടുണ്ട്.

  7. #897
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇവിടെ ഭക്ഷണം കഴിച്ചാല്* പണം നല്*കേണ്ട, പകരം നല്*കണം പ്ലാസ്റ്റിക്; വ്യത്യസ്തമായി ഗുജറാത്തിലെ കഫെ


    ജില്ലാ ഭരണകൂടമാണ് കഫെയുടെ പ്രവര്*ത്തനങ്ങള്* സഹായം നല്*കുന്നത്.




    നാച്ചുറൽ പ്ലാസ്റ്റിക് കഫെ

    പരിസ്ഥിതിയുടെ ഏറ്റവും വലിയ വില്ലനായി ഇന്ന് കരുതുന്നത് പ്ലാസ്റ്റിക്കിനെയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മണ്ണിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും ഒട്ടേറെ പദ്ധതികളാണ് സര്*ക്കാര്* തലത്തില്* സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം, ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്*പ്പന നമ്മുടെ നാട്ടിലും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്കില്* നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് വ്യത്യസ്തമായൊരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തില്* നിന്നുള്ള കഫെ.

    ഈ കഫെയിലെത്തി ഭക്ഷണം കഴിച്ചാല്* പണം അല്ല പ്രതിഫലമായി ഈടാക്കുന്നത്. പകരം പ്ലാസ്റ്റിക് നല്*കണം. ഗുജറാത്തിലെ ജുനാഗഢില്* സ്ഥിതി ചെയ്യുന്ന നാച്ചുറല്* പ്ലാസ്റ്റിക് കഫെ ആണ് വ്യത്യസ്തമാകുന്നത്. ഇവിടെ നിന്ന് ഏത് തരം ഭക്ഷണം വാങ്ങിയാലും പ്ലാസ്റ്റിക് ആണ് പകരമായി നല്*കേണ്ടത്. ജുനാഗഢ് ജില്ലാ കളക്ടര്* റാചിത് രാജ് ഈ വ്യത്യസ്തമായ കഫെയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

    ജുനാഗഢിനെ മാലിന്യമുക്തമാക്കുകയെന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. അരക്കിലോ പ്ലാസ്റ്റിക് സാധനങ്ങള്* കൊടുത്താല്* ഒരു ഗ്ലാസ് ലൈം ജ്യൂസോ ജീരകവെള്ളമോ ലഭിക്കും. ഒരു കിലോ ഗ്രാം പ്ലാസ്റ്റിക് കൈമാറിയാല്* ഒരു പ്ലേറ്റ് നിറയെ പോഹ ലഭിക്കും. കൂടുതല്* പ്ലാസ്റ്റിക് കൊടുക്കുന്നതിന് അനുസരിച്ച് കൂടുതല്* വിഭവങ്ങള്* ലഭിക്കും-ജില്ലാ കളക്ടര്* വ്യക്തമാക്കി.

    കഫെയുടെ പ്രവര്*ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് കളക്ടറുടെ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്. കഫെയുടെ ഇത്തരത്തിലുള്ള നീക്കത്തില്* അഭിമാനിക്കുന്നുവെന്നും പ്രചോദനകരമാണെന്നും ഒട്ടേറെപ്പേര്* പറഞ്ഞു. അതേസമയം, ഇത്തരത്തില്* ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്* എന്താണെന്ന് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോയെന്ന് ഒരാള്* ചോദിച്ചു.

    ജില്ലാ ഭരണകൂടമാണ് കഫെയുടെ പ്രവര്*ത്തനങ്ങള്* സഹായം നല്*കുന്നത്. സര്*വോദയ സഖി മണ്ഡല്* എന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ കഫെയുടെ നടത്തിപ്പുകാരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്*ട്ടു ചെയ്തു.

    പരമ്പരാഗത ഗുജറാത്തി വിഭവങ്ങള്*ക്കൊപ്പം വ്യത്യസ്തമായ ഒട്ടേറെ വിഭവങ്ങളും ഈ കഫെയില്* വിളമ്പുന്നുണ്ട്. കൂടുതല്* പരിസ്ഥിതി സൗഹൃദമാക്കുന്നതിന് മണ്*പാത്രങ്ങളിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. കൂടാതെ, പ്രാദേശികമായി ലഭ്യമായ പച്ചക്കറികളും മറ്റുമാണ് വിഭവങ്ങള്* തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത്.

  8. #898
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചക്കയിൽനിന്ന് വിഭവങ്ങളും തൊഴിൽസാധ്യതകളും: ചതിക്കില്ല ചക്ക



    • ചക്കസംരംഭത്തിലൂടെ ഗ്രാമീണ കുടുംബങ്ങൾക്കു വരുമാനം



    ചക്കയോടു പലരുടെയും താൽപര്യക്കുറവിനു കാരണം വെട്ടിയൊരുക്കാനുള്ള അധ്വാനമാണ്. കയ്യിൽ അരക്കു പറ്റിക്കാനും മടി. എന്നാൽ വെട്ടിയൊരുക്കി പാകം ചെയ്തു കിട്ടിയാൽ കഴിക്കാൻ താൽപര്യമുള്ളവരേറെയുണ്ട് നമ്മുടെ നാട്ടിലും മറുനാട്ടിലുമെന്നു പറയുന്നു തൃശൂർ ജില്ലയിലെ പരിയാരം വേളൂക്കരയിലെ അഞ്ചംഗ സംരംഭകസംഘം. ഈ തിരിച്ചറിവാണ് ഗ്ലോബൽ നാച്ചുറൽസ് എന്ന ചക്കസംസ്കരണ യൂണിറ്റ് തുടങ്ങാന്* സുഹൃത്തുക്കളും ബന്ധുക്കളുമായ സ്റ്റീഫൻ, ഫിന്റോ, ഷെന്നി, സ്റ്റാബി, ടൈറ്റസ് എന്നിവർക്കു പ്രചോദനമായത്. മൂന്നു കൊല്ലംകാണ്ട് ഇവര്* ഈ രംഗത്തെ മുൻനിരക്കാരായി മാറി.

    ചക്കസംരംഭത്തിന് പരിമിതിയും സാധ്യതയുമുണ്ട്. വെട്ടിയൊരുക്കാനുള്ള അധ്വാനവും സമയവും കൂലിച്ചെലവും കൂടുമെന്നതിനാൽ ചക്കയുൽപന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കേണ്ടി വരുന്നത് വിപണനത്തിലൊരു പരിമിതിയാണ്. ഒരു പച്ചച്ചക്ക ശരാശരി 10 കിലോ തൂക്കം വരുമെന്നു കരുതുക, വെട്ടി, കുരു നീക്കി, ചുളയെടുക്കുമ്പോൾ ഏതാണ്ട് രണ്ടര കിലോയാണ് ലഭിക്കുക. അത് ഡ്രയറിൽ ജലാംശം നീക്കി സംസ്കരിച്ചെടുക്കുമ്പോൾ മുക്കാൽ കിലോയിൽ ഒതുങ്ങും. സ്വാഭാവികമായും ഈ ഉൽപന്നത്തിന് ഉയർന്ന വില ഈടാക്കേണ്ടി വരും. ചക്കപ്പുഴുക്കു കഴിക്കാൻ ഇത്രയൊക്കെ രൂപ മുടക്കണോ എന്ന് നാട്ടിലെ ശരാശരി മലയാളി ചിന്തിച്ചു പോകും. അതേസമയം, നമ്മുടെതന്നെ നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുള്ള മലയാളികൾക്ക് റെഡി ടു കുക്ക് രൂപത്തിൽ ചക്ക കിട്ടുന്നതു വലിയ കാര്യമാണ്. വിലയെക്കുറിച്ച് അവർ ചിന്തിക്കുന്നേയില്ല. അവരിലേക്കു വിപണി തുറന്നു കിട്ടിയാൽ ചക്കയുൽപന്നങ്ങൾക്കു മികച്ച സാധ്യതയാണ്, സംരംഭകസംഘത്തിന്റെ സാങ്കേതികോപദേശകനായ ജോയി പാലാട്ടി പറയുന്നു.



    സംരംഭകരായ ഫിന്റോ ആന്റണി, സ്റ്റാബി ജേക്കബ്, കെ.ഡി.ടൈറ്റസ്, എ.കെ.സ്റ്റീഫൻ, ഷെന്നി ജോയ് എന്നിവർ

    ആരോഗ്യച്ചക്ക

    ചക്കയ്ക്കു പ്രിയമേറാൻ കാരണം പ്രമേഹനിയന്ത്രണം ഉൾപ്പെടെ ചക്കയുടെ ആരോഗ്യസംരക്ഷണ ഗുണത്തെക്കുറിച്ച് ഈയിടെ വന്ന പഠനങ്ങളാണ്. അതുകൊണ്ടുതന്നെ ആരോഗ്യഭക്ഷണത്തില്* ഊന്നിയുള്ള ഉൽപന്നങ്ങളാവണം മുഖ്യമായും വിപണിയിലെത്തിക്കേണ്ടത് എന്ന് സംരംഭകര്* ആദ്യംതന്നെ നിശ്ചയിച്ചു. ചക്കപ്പൊടിയാണ് ഇവരുടെ മുഖ്യ ഉൽപന്നം. പച്ചച്ചക്ക അരിഞ്ഞ് ഡ്രയറിൽ ജലാംശം നീക്കിയ ശേഷം പൊടിച്ചെടുത്തത്. ഭക്ഷ്യവിഭവങ്ങളുണ്ടാക്കുമ്പോൾ അരിപ്പൊടിക്കോ ഗോതമ്പുപൊടിക്കോ ഒക്കെ ബദലായി ചക്കപ്പൊടി ഉപയോഗിക്കാം. ഒപ്പം, അരിപ്പൊടിയുടെ കൂടെ നിശ്ചിത ശതമാനം ചക്കപ്പൊടി ചേർത്തു തയാറാക്കിയ ചക്കപ്പുട്ടുപൊടി, ചക്കച്ചപ്പാത്തിപ്പൊടി, ചക്ക ദോശ/ഇഡ്ഡലിപ്പൊടി എന്നിങ്ങനെ വേറിട്ട കൂട്ടുകളും.
    ആകർഷകമായ പായ്ക്കിൽ വിപണിയിലെത്തിക്കുന്ന ഈ പൊടിക്കൂട്ടുകൾക്ക് നഗരങ്ങളിലും വിദേശ മലയാളികൾക്കിടയിലും മികച്ച സ്വീകാര്യതയുണ്ടെന്നു സംരംഭകര്*. ഓസ്ട്രേലിയ, അമേരിക്ക, ന്യൂസിലൻഡ്, യുഎഇ എന്നിവിടങ്ങളിലെ മലയാളികൾക്ക് ഈ ഉൽപന്നങ്ങൾ എത്തിക്കാനും ഗ്ലോബൽ നാച്ചുറൽസിനു കഴിയുന്നു.



    ചക്കപ്പഴം ഉപയോഗിച്ചുള്ള ജാം

    നാട്ടിലും മറുനാട്ടിലും ഒരുപോലെ വിപണനമൂല്യമുള്ളതാണ് ചക്കപ്പഴം പൾപ്പ്. ഒരു വർഷത്തിലേറെ സൂക്ഷിപ്പു കാലാവധി ലഭിക്കുന്ന റിട്ടോർട് പായ്ക്കിൽ വിപണിയിലെത്തിക്കുന്ന പൾപ്പിന് വീടുകളും ഭക്ഷ്യസംരംഭകരും ഒരുപോലെ ആവശ്യക്കാരാണ്. വീടുകളിൽ ചക്കയടപോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ പൾപ്പ് വാങ്ങുന്നവരുണ്ട്. ചക്ക ഹൽവ, ഐസ്ക്രീം തുടങ്ങിയുള്ള വിഭവങ്ങളുണ്ടാക്കാന്* സംരംഭകരും വാങ്ങുന്നു. പൾപ് നേരിട്ടു ലഭിക്കുന്നത് സംരംഭകരുടെ അധ്വാനവും ഉൽപാദനച്ചെലവും ഗണ്യമായി കുറയ്ക്കുന്നുണ്ട്. ചക്ക ഐസ്ക്രീമാണ് ഇവരുടെ മറ്റൊരുൽപന്നം. പാഷൻഫ്രൂട്ട് ഉൾപ്പെടെ മറ്റു പഴങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുമുണ്ട്.
    വീട്ടമ്മമാർക്കു വരുമാനം
    വെട്ടിയൊരുക്കാനുള്ള അധ്വാനമാണ് ചക്കയുൽപന്നനിര്*മാണത്തിലെ പ്രധാന പ്രശ്നമെന്നു പറഞ്ഞല്ലോ. ഈ പ്രശ്നത്തെ തൊഴിൽസാധ്യതയാക്കി മാറ്റുന്നു ഈ സംരംഭകർ. ഇതുവരെ സ്വന്തം പറമ്പിലെ ചക്ക പാഴാക്കിയിരുന്ന, വേളൂക്കരയിലും പരിസരങ്ങളിലുമുള്ള ഒട്ടേറെ വീട്ടമ്മമാർക്ക് ചക്ക ഇപ്പോൾ നല്*കുന്ന*തു ചെറുതല്ലാത്ത വരുമാനം. വെട്ടിയൊരുക്കി കുരു നീക്കി യൂണിറ്റിലെത്തിക്കുന്ന പഴംപച്ച ചക്കച്ചുളയ്ക്ക് കിലോ 50 രൂപ മുതൽ 65 രൂപ വരെ വില നൽകുന്നുണ്ട്. കുരുവിന് കിലോ 20 രൂപയും. 50 കിലോ ചക്കച്ചുളവരെ ഒരുമിച്ചെത്തിക്കുന്നവരുണ്ട്.

    വിവിധ ചക്കയുൽപന്നങ്ങൾ

    നടപ്പു സീസണിൽ വളരെയേറെ ചക്ക ഇങ്ങനെ ലഭിക്കുന്നുണ്ട്. നേരത്തേ മഴയെത്തിയതോടെ വടക്കേ ഇന്ത്യയിൽനിന്നുള്ള ഇടിച്ചക്കവ്യാപാരികൾ വിപണി വിട്ടിരുന്നു. അതുകൊണ്ടുതന്നെ മൂപ്പെത്തിയ ചക്ക സമൃദ്ധമായുണ്ട് മിക്കവരുടെയും പുരയിടങ്ങളില്*. വീട്ടുകാരെല്ലാവരും ഉത്സാഹിച്ചിരുന്ന് വെട്ടിയൊരുക്കി പാഴായിപ്പോകുന്ന ചക്ക പണമാക്കി മാറ്റുന്നു.

    ചക്കയുടെ പ്രാഥമിക സംസ്കരണം വീടുകളില്* വികേന്ദ്രീകരിച്ചത് സംരംഭകര്*ക്കും ഗുണകരമായി. ഉൽപാദനച്ചെലവും തൊഴിലാളികളുടെ ആവശ്യവും ഗണ്യമായി കുറയുന്നുവെന്നതു പ്രധാന നേട്ടം. ഇത്രയധികം ചക്ക യൂണിറ്റിൽത്തന്നെ സംസ്കരിക്കേണ്ടി വരുമ്പോൾ ബാക്കിയാവുന്ന അവശിഷ്ടങ്ങള്* ബാധ്യ തയാകുമായിരുന്നു. ആ പ്രതിസന്ധിയും ഒഴിവായി.


  9. #899
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പറവകളുടെ നീരുറവ



    പാറിപ്പറക്കുന്ന പക്ഷികള്*ക്ക്* മണ്*ചട്ടിയില്* ദാഹജലം കൊടുക്കുന്നത്* പതിവ്* കാഴ്*ചയല്ല. പക്ഷേ, ആലുവയിലും പരിസരങ്ങളിലും അതൊരു സാധാരണ കാഴ്*ചയാണ്*. വീടുകള്*, സ്*കൂളുകള്*, വായനശാലകള്*, അംഗന്*വാടികള്*, കോളജുകള്*, വഴിയോരങ്ങള്* അങ്ങനെ പലയിടങ്ങളിലും ദാഹജലവുമായി മണ്* ചട്ടികള്* പക്ഷികള്*ക്കായി കാത്തിരിക്കുന്നു. പക്ഷികള്*ക്ക്* ദാഹജലമേകുന്ന മണ്*ചട്ടി ദൗത്യവുമായി കഴിഞ്ഞ പത്തുവര്*ഷമായി ആലുവ മുപ്പത്തടം സ്വദേശി ശ്രീമന്* നാരായണന്* എന്ന എഴുപത്തിരണ്ടുകാരന്* മുന്*പേ പറക്കുന്ന പക്ഷിയാകുന്നു. ഒരുലക്ഷത്തിനടുത്ത്* മണ്*പാത്രങ്ങളാണു ശ്രീമന്* സൗജന്യമായി നല്*കിയിട്ടുള്ളത്*. മണ്*ചട്ടികള്*ക്കായി ആളുകള്* ശ്രീമനെ തേടിവരുന്നു. ആലുവയിലും പറവൂരിലുമുള്ള രണ്ട്* മണ്* പാത്ര നിര്*മാണശാലകളില്* നിന്ന്* 35 രൂപയ്*ക്ക് വാങ്ങുന്ന ചട്ടികളാണ്* ഇങ്ങനെ സൗജന്യമായി ഈ പ്രകൃതി സ്*നേഹി നല്*കിവരുന്നത്*. മഴക്കാലത്തു പോലും ചിലദിവസങ്ങളില്* കടുത്ത ചൂട്* അനുഭവപ്പെടുമ്പോള്* പക്ഷികള്*ക്ക്* ആശ്വാസമാണ്* ഈ മണ്* ചട്ടികളിലെ കുടിനീര്*.
    ചട്ടിവിതരണം ഒരു ലക്ഷത്തിലേക്ക്* എത്താന്* അധികനാള്* വേണ്ടിവരില്ല. ഒരു ലക്ഷം എന്ന അക്കമെത്തുമ്പോള്* ആ മണ്*ചട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു നല്*കണമെന്ന ആഗ്രഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ്* നാരായണന്*.
    പത്തുവര്*ഷം മുമ്പ്* മാതാ അമൃതാനന്ദമയിയാണ്* 'ജീവജലത്തിന്* ഒരു മണ്*പാത്രം' പദ്ധതിക്ക്* തുടക്കമിട്ടത്*. ചെറിയതോതിലായിരുന്നു ആരംഭം. വര്*ഷങ്ങളെടുത്തു പദ്ധതിയൊന്നു വ്യാപിക്കാന്*. 2019 മുതല്* സ്*കൗട്*സ് ആന്*ഡ്* ഗൈഡ്*സ് മുഖേന സ്*കൂളുകളില്* മണ്* ചട്ടികള്* എത്തിക്കാമെന്ന്* ഏറ്റതോടെ കേരളമാകെ അതൊരു തരംഗമായി. പിന്നാലെ ഇതര സംസ്*ഥാനങ്ങളിലും മണ്*പാത്രങ്ങള്* എത്തി. ഗാന്ധിജിയുടെ വാര്*ദ്ധയിലെ സേവാഗ്രാം ഗ്രാമത്തിലേക്ക്* 3000 മണ്*ചട്ടികള്* കൊടുത്തു. അവിടം സന്ദര്*ശിക്കുന്നവര്*ക്ക്* ഈ മണ്*പാത്രങ്ങള്* സമ്മാനമായി നല്*കും. ആ പാത്രങ്ങളില്* ഗാന്ധി സന്ദേശം ആലേഖനം ചെയ്*തിരിക്കുന്നു Man is the crown of creation, it is his udty to protect other beings.
    പദ്ധതിക്കായി വലിയ തുക ചെലവായി. സമ്പാദ്യമെല്ലാം ഇതിനായി ചെലവിടുകയും ചെയ്*തു. ബസ്* യാത്രയ്*ക്കിടെ കണ്ടകാഴ്*ചയാണ്* പക്ഷികളുടെ ദാഹം മാറ്റാനുള്ള തീരുമാനത്തിലേക്ക്* എത്തിയത്*. വായുവില്* വട്ടംകറങ്ങി കുഴഞ്ഞ്* കൂപ്പുകുത്തിയ പക്ഷി നിലത്തുവീണത്* കണ്ടു. ദാഹജലം കിട്ടാത്തതാണ്* കാരണമെന്ന്* സഹയാത്രികന്* പറഞ്ഞു. ജലാശയങ്ങള്* വറ്റുമ്പോള്* കുടിനീരിനായി പറന്നലഞ്ഞാണ്* പക്ഷികളുടെ ചിറകുതളരുന്നത്*. ഈ അനുഭവം ശ്രീമന്റെ ഹൃദയത്തിനൊരു നീറ്റലായി. ഇപ്പോള്* ദശലക്ഷക്കണക്കിന്* പക്ഷികള്*ക്കാണ്* മണ്*ചട്ടികളിലെ ജീവജലം പ്രയോജനപ്പെടുന്നത്*. എല്ലാദിവസവും മണ്*ചട്ടികള്* കഴുകിവൃത്തിയാക്കി ശുദ്ധജലമൊഴിച്ചു കൊടുക്കണമെന്ന്* ശ്രീമന്* ഓര്*മിപ്പിക്കുന്നു. ലോകത്ത്* തന്നെ ഇത്തരമൊരു ആശയസാക്ഷാത്*കരം ശ്രീമന്* നാരായണനു മാത്രം അവകാശപ്പെട്ടതാണ്*. ശ്രീമന്റെ പ്രയത്നങ്ങള്* രാജ്യാന്തര മാധ്യമങ്ങളില്*പ്പോലും തലക്കെട്ടുകള്* സൃഷ്*ടിച്ചു. തായ്*ലണ്ടിലെ സുപ്രീം മാസ്*റ്റര്* ചിങ്* കംപാഷന്* അവാര്*ഡ്* ശ്രീമന്* ലഭിച്ചതാണ്* ഈ രംഗത്ത്* സാമ്പത്തികനേട്ടമുണ്ടാക്കിയ ഏക പുരസ്*കാരം. ഏഴരലക്ഷം രൂപയായിരുന്നു പുരസ്*കാരത്തുക.
    എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെങ്കിലും മനുഷ്യന്* എന്നും മറ്റു ജീവജാലങ്ങള്*ക്ക്* ഒരു വെല്ലുവിളിയാണ്*. ജൈവസംസ്*കൃതിയുടെ കൊച്ചുകൊച്ച്* ആവാസവ്യവസ്*ഥകളില്* പോലും മനുഷ്യന്* കൈവയ്*ക്കുന്നു. അത്* പാടില്ല. മറ്റു ജീവികളെ സംരക്ഷിക്കാന്* മനുഷ്യന്* കടമയുണ്ടെന്ന്* ശ്രീമന്* പറയുന്നു.
    മുപ്പത്തടത്തെ ശ്രീമന്റെ സ്വന്തം ഗ്രാമത്തില്* 5000 വീടുകളുണ്ട്*. തികഞ്ഞ ഗാന്ധിയന്* കൂടിയായ ശ്രീമന്* ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്*' പുസ്*തകത്തിന്റെ കോപ്പികള്* സൗജന്യമായി ഈ വീടുകളില്* വിതരണം ചെയ്*തു. ഗാന്ധിജിയുടെ ഫ്രെയിം ചെയ്*ത ഫോട്ടോയും വീടുകളില്* നല്*കി. അതിനുമൊരു കാരണമുണ്ടായിരുന്നു. ഒരിക്കല്* ഒരു വീടിന്റെ പാലുകാച്ചലിന്* ഗാന്ധിയുടെ ചിത്രം നല്*കാനായി കടകള്* കയറി വലഞ്ഞതല്ലാതെ കിട്ടിയില്ല. അതുകൊണ്ടാണ്* ഗ്രാമത്തിലെ വീടുകളില്* ഗാന്ധിജിയുടെ ഫോട്ടോ വിതരണം ചെയ്*തത്*. പ്*ളാസ്*റ്റിക്കിന്റെ ഉപയോഗം കുറയ്*ക്കാന്* ബോധവത്*കരണ ലക്ഷ്യവുമായി ഗ്രാമത്തിലെ ഓരോ വീട്ടിലും സൗജന്യമായി തുണിസഞ്ചികള്* എത്തിച്ചതും ശ്രീമന്റെ നേതൃത്വത്തിലാണ്*. അരലക്ഷം തുണിസഞ്ചികള്* വീടുകളില്* എത്താന്* അധികനേരമെടുത്തില്ല. മുപ്പത്തടത്തും പരിസരങ്ങളിലും രാസവ്യവസായശാലകള്* 250 ഓളം എണ്ണമുണ്ട്*. മലീനകരണത്തെ ചെറുക്കാന്* മരങ്ങള്* നട്ടുപിടിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. വൃക്ഷയജ്*ഞമെന്ന പേരിട്ട പരിപാടിയില്* 10001 ഫലവൃക്ഷത്തൈകള്* വീടുകളില്* എത്തിച്ചു. പൂവിട്ടു കായ്*ക്കുമ്പോള്* പക്ഷിമൃഗാദികള്*ക്ക്* അതിലൊരു ചെറു വിഹിതം നല്*കണമെന്ന്* ശ്രീമന്* ജനങ്ങളുമായി വാക്കാലൊരു കരാറുണ്ടാക്കിയത്* കൗതുകമായി. വൃക്ഷയജ്*ഞം ആറുവര്*ഷം പിന്നിട്ടുകഴിഞ്ഞു. 'നടാം, നനക്കാം, നടയ്*ക്കല്* വയ്*ക്കാം' എന്ന മറ്റൊരു പദ്ധതിയില്* കൂവളം, തുസി, ചെത്തി എന്നീ ചെടികള്* ക്ഷേത്രം വഴി ഭക്*തര്*ക്കു വിതരണം ചെയ്*തു.
    'ദ്വാരക' എന്ന ശ്രീമന്റെ ഹോട്ടലാണ്* ഒട്ടെല്ലാ പദ്ധതികളുടെയും സാമ്പത്തിക ഉറവിടം. ഉള്ളതില്* ഒരു പങ്ക്* ആവശ്യക്കാര്*ക്കായി പങ്കിടുക എന്നത്* നാരായണന്* ഇന്ന്* ഒരു ശീലമാണ്*. ദിവസം 25 പേര്*ക്ക്* സൗജന്യമായി ഇവിടെ നിന്ന്* ഭക്ഷണം നല്*കുന്നു. ഓരോ മാസവും 25 പേര്*ക്ക്* സൗജന്യമരുന്നുകള്* നല്*കും. വര്*ഷം 25 കുട്ടികളുടെ മുഴുവന്* വിദ്യാഭ്യാസചെലവും ശ്രീമന്* കൊടുക്കും.
    ഇതുവരെ 24 പുരസ്*കാരങ്ങള്* ലഭിച്ചു. നോവലും കവിതകളും അടക്കം 10 പുസ്*തകങ്ങളും രചിച്ചു. ശ്രീമന്* നാരായണന്* ഇന്നുവരെ ഒരു കാര്യത്തിനും ആരോടും പണം ചോദിച്ചിട്ടില്ല. ഈ മിഷനില്* ശ്രീമന്* മാത്രമേയുള്ളൂ. ഒന്നിനും ആരോടും അഭിപ്രായം പോലും ചോദിക്കാറില്ല. പലകുറി ശരിയാണോയെന്ന്* സ്വയം ചോദിക്കും. നാരായണന്റെ സന്ദേശം ഓരോരുത്തരും ഏറ്റെടുക്കണമെന്ന്* പ്രധാനമന്ത്രി മന്* കി ബാത്തില്* ഓര്*മിപ്പിച്ചു. ഈ വാക്കുകള്* കൂടുതല്* കൂടുതല്* ജീവകാരുണ്യപ്രവര്*ത്തനങ്ങളില്* ഏര്*പ്പെടാന്* പ്രചോദനമാകുന്നുവെന്ന്* ശ്രീമന്* പറയുന്നു.


  10. #900
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാത്രമുണ്ടോ? മീനും ഇറച്ചിയുമുണ്ട്*! പ്ലാസ്*റ്റിക്* നിരോധനം ജനം സ്വീകരിച്ചുതുടങ്ങി, തേക്കിലയും വാട്ടിയ വാഴയിലയും കട്ടികൂടിയ പേപ്പറും ഉപയോഗത്തില്*, പ്ലാസ്*റ്റിക്കില്ലാതെയും ജീവിക്കാം


    കോതമംഗലം : ഒറ്റ ദിവസം കൊണ്ട്* കേരളത്തിലെ ജനങ്ങള്* എത്ര മാറിയെന്ന്* അറിയണമെങ്കില്* മത്സ്യ, മാംസ വില്*പനശാലകളില്* ചെല്ലണം. ആവശ്യമെങ്കില്* ഇങ്ങിനെയുമാകാം എന്ന്* പ്ലാസ്*റ്റിക്* നിരോധനം മലയാളിയെ ബോധ്യപ്പെടുത്തുന്ന ലക്ഷണമാണ്*.
    മുമ്പ്* മത്സ്യക്കടകളില്* മീന്* നല്*കിയിരുന്നത്* പ്ലാസ്*റ്റിക്* കവറുകളിലായിരുന്നു. ഐസ്* ഇട്ടതോ ഫ്രീസറില്* തണുപ്പിച്ചതോ ആയതിനാല്* മീന്* കടലാസ്* കൂടുകളില്* നല്*കുക സാധ്യമായിരുന്നില്ല. ഇറച്ചിയും ഇങ്ങനെതന്നെ. എന്നാല്* മാട്*, ആട്* ഇറച്ചികള്* വെട്ടിത്തൂക്കി നല്*കിയിരുന്നയിടങ്ങളില്* ഇവ പ്ലാസ്*റ്റിക്* ക്യാരി ബാഗിലോ ഉപഭോക്*താവ്* കൊണ്ടുവരുന്ന കവറുകളിലോ നല്*കിയിരുന്നു.
    എന്നാല്* ഒന്നാം തീയതി പ്ലാസ്*റ്റിക്* നിരോധനം കര്*ശനമായി നടപ്പാക്കിയതോടെ ഈ സമ്പ്രദായങ്ങള്* അവസാനിച്ച മട്ടാണ്*. കടകളിലേക്ക്* പാത്രങ്ങളുമായാണ്* ആളുകളെത്തുന്നത്*.

    പഴയ മാര്*ഗത്തിലേക്ക്* ഇറച്ചിവെട്ടുകാര്* പലരും തിരിഞ്ഞുകഴിഞ്ഞു. തേക്കിലയും വാട്ടിയ വാഴയിലയും കട്ടികൂടിയ പേപ്പറും പലരും ഉപയോഗിച്ചു തുടങ്ങി. ഇവരെക്കാളൊക്കെ പുതിയ മാര്*ഗം തേടുന്നത്* ഓണ്*ലൈന്* ഭക്ഷണ ഏജന്*സികളിലെ വിതരണക്കാരാണ്*. ഹോട്ടലുകളില്*നിന്നു റസ്*റ്ററന്റുകളില്*നിന്നും ലഭിക്കുന്ന ഭക്ഷണപ്പൊതികളില്* അലുമിനിയം ഫോയില്* ഡിഷുകള്*ക്കുള്ളില്* ഉള്ളവയ്*ക്കൊപ്പം നല്*കിയിരുന്ന ചെറു ഡിഷസ്* പലപ്പോഴും പ്ലാസ്*റ്റിക്* കവറുകളിലായിരുന്നു. ബിരിയാണി പോലുള്ളവയ്*ക്ക്* ബദല്* മാര്*ഗമുണ്ടെങ്കിലും പ്രത്യേകമായി നല്*കിയിരുന്ന സാലഡ്*, അച്ചാര്* തുടങ്ങിയവയ്*ക്കായി പുതിയ വഴി അന്വേഷിക്കുന്നു. പൊതിയില ചോറിന്റെയുള്*പ്പെടെ ആവശ്യം വര്*ധിക്കുമെന്നാണ്* ഒരു വില്*പനക്കാരന്* തമാശയായും പാതികാര്യമായും പറഞ്ഞത്*.
    പാഴ്*സലുകള്*ക്കുള്ളില്* വയ്*ക്കാന്* പ്ലാസ്*റ്റിക്* സ്*പൂണുകള്*ക്ക്* പകരം പാള, കനം കുറഞ്ഞ തടിസ്*പൂണ്* എന്നിവ ഉപയോഗിച്ചുതുടങ്ങി. പേപ്പര്* പ്ലേറ്റുകള്*ക്ക്* പകരം പാള പ്ലേറ്റുകളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്*. എന്നാല്* പലയിടത്തും ഇവ ആവശ്യത്തിന്* ലഭിക്കാനില്ല.
    പച്ചക്കറി, പലചരക്ക്* കടകളിലെത്തുന്നവര്* ന്യൂസ്* പേപ്പറില്* പൊതിഞ്ഞു നല്*കുന്നവ സന്തോഷത്തോടെ സ്വീകരിക്കുന്നതായി വ്യാപാരികള്* പറയുന്നു. പലരും തുണിക്കകവറുകളുമായി എത്തിത്തുടങ്ങി. കല്യാണമുള്*പ്പെടെയുള്ള പല പരിപാടികള്*ക്കും സ്വീകരണ ഭാഗമായി കാറ്ററിങ്ങുകാര്* തയാറാക്കിയിരുന്ന പ്ലാസ്*റ്റിക്* കപ്പുകളും മറ്റും വേണ്ടെന്ന്* വച്ചിട്ടുണ്ട്*. ഇത്തരം പരിപാടികള്*ക്കായി നേരത്തെ തയാറാക്കിയ തെര്*മോക്കോള്* ബോര്*ഡുകളും അക്ഷരങ്ങളും മാറ്റി പേപ്പറില്* പ്രിന്റ്* ചെയ്*തും തുണിയില്* എഴുതിയുമൊക്കെ കുറവ്* പരിഹരിക്കാനുള്ള ശ്രമത്തിലാണ്* എല്ലാവരും.
    നിരോധിച്ച പ്ലാസ്*റ്റിക്* ഉത്*പന്നങ്ങളുടെ പട്ടിക കൈവശമുണ്ടെങ്കിലും പകരം എന്തു നല്*കും എന്ന ആലോചനയിലാണ്* ചിലര്*. പകരം നല്*കാനുള്ള വസ്*തുക്കളുടെ ദൗര്*ലഭ്യമാണ്* കാരണം. എങ്കിലും പ്ലാസ്*റ്റിക്കില്ലാതെ ജീവിക്കാനാവുമെന്ന്* കേരളീയര്* ഒരു ദിവസം കൊണ്ടുതന്നെ തെളിയിച്ചിരിക്കുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •