Page 92 of 95 FirstFirst ... 42829091929394 ... LastLast
Results 911 to 920 of 946

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #911
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default


  വെളിച്ചെണ്ണ, ഒലിവ് ഓയിൽ, സൂര്യകാന്തിയെണ്ണ എന്നിങ്ങനെ എണ്ണകളേറെ... പാചകം ഏത് എണ്ണയില്*?


  സൂപ്പർ മാർക്കറ്റിലെ തട്ടിൽ നോക്കുമ്പോൾ പലതരം എണ്ണകൾ. പാചകം ചെയ്യാന്* ഏതു വാങ്ങണം. ആകെ ആശയക്കുഴപ്പം. െഫ്രെ ചെയ്യാൻ ഒലിവ് ഓയിൽ വേണോ കനോല ഓയിൽ വേണോ. വറുക്കാൻ നിലക്കടലയെണ്ണ ആണോ അതോ, വെളിച്ചെണ്ണ ഉപയോഗിക്കാമോ? ചിലർ പറയുന്നു, കൊളസ്ട്രോൾ കുറയുമെന്ന്. ചിലർ പറയുന്നു ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉണ്ടെന്ന്. പരസ്യങ്ങളും കൂടി ആകുമ്പോൾ കണ്*ഫ്യൂഷന്* ഇരട്ടിയാകും. Low-carb/low-fat dietന്റെ കാലമാണിത്. എന്തായാലും ശരീരത്തിനു കൊഴുപ്പ് ആവശ്യമാണ്. ശരീരത്തിനു വേണ്ട കാലറി നൽകുമെന്നു മാത്രമല്ല, വൈറ്റമിനുകൾ നൽകാനും ഇവ ആവശ്യംതന്നെ.
  പാചകത്തിനുള്ള എണ്ണ വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, ചൂടാക്കുമ്പോൾ അവയ്ക്കുണ്ടാ കുന്ന മാറ്റംതന്നെയാണ്. നിറവും ഗുണവും മണവും പോഷകഗുണവുമെല്ലാം ചൂടാകുമ്പോൾ മാറുന്നു. എണ്ണ സ്മോക്കിങ് പോയിന്റിൽ എത്തുമ്പോൾ ധാരാളം പോഷകങ്ങൾ നഷ്ടമാവുകയും ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഓരോ എണ്ണയിലുമുള്ള കൊഴുപ്പിന്റെ അളവും വ്യത്യസ്തമാണ്.


  • വെളിച്ചെണ്ണ കുഴപ്പമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ അനുസരിച്ച്, വെളി ച്ചെണ്ണ ആരോഗ്യകരമാണ്. പൂരിത ഫാറ്റി ആസിഡും(Saturated fatty acid) നിറയെ വൈറ്റമിൻ ഇയും കെയും. എത്ര ചൂടാക്കിയാലും ദോഷമില്ലതാനും.
  • ഒലിവ് ഓയിൽ ഈയിടെയാണ് നമ്മുടെ വീടുകളിൽ സ്ഥാനം പിടിച്ചത്. സാലഡിൽ ഉപയോഗിക്കാനോ അധികം ചൂടാക്കാതെ മെല്ലെ വഴറ്റാനോ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. അധികം ചൂടാക്കിയാൽ രുചി മാറും എന്നതിനാൽ വറുക്കാനും മറ്റും ഉപയോഗിക്കുന്നില്ല.
  • മസ്റ്റേർഡ് ഓയിൽ(കടുകെണ്ണ) ആണ് മറ്റൊന്ന്. രൂക്ഷമായ മണവും രുചിയും കാരണം കേരളത്തിൽ വലിയ പ്രിയമില്ല. ഉത്തരേന്ത്യയിലും ബംഗാളിലും മറ്റുമാണ് അധികവും ഉപയോഗിക്കുന്നത്. സ്മോക്കിങ് പോയിന്റ് വരെ ചൂടാക്കിയാണ് ഇതിന്റെ രൂക്ഷഗന്ധം കുറയ്ക്കുന്നത്. മണം രൂക്ഷമാണെങ്കിലും ഏറെ ഗുണങ്ങളുണ്ടിതിന്. ഒമേഗ ത്രീ ഫാറ്റി ആസിഡ്, ധാരാളം മോണോ സാച്ചുറേറ്റഡ്(mono saturated), പോളി ഇന്*സാച്ചുറേറ്റഡ്(poly insaturated) fatty acid എന്നിവയുള്ളതിനാൽ ആരോഗ്യത്തിനു ഗുണം ചെയ്യും.
  • എള്ളെണ്ണ ഏറെ നന്നാണ്. സാലഡ് ഡ്രസ്സിങ്ങിനോ വറുക്കാനോ പൊരിക്കാനോ വഴറ്റാനോ ഉപയോ ഗിക്കാം. മഗ്നീഷ്യം, കോപ്പര്*, കാത്സ്യം, അയണ്*, െവെറ്റമിന്* ബി6 തുടങ്ങിയവ നല്ല അളവില്* എള്ളെ ണ്ണയിലുണ്ട്.
  • നിലക്കടല എണ്ണയിലും മോണോ സാച്ചുറേറ്റഡ്(mono saturated), പോളി ഇന്* സാച്ചുറേറ്റഡ്(poly insaturated) fatty acid ധാരാളമുണ്ട്. ചീത്ത കൊഴുപ്പ് വളരെക്കുറവും. പലതരത്തിലുള്ള പാചകത്തിനും ഏറെ ഉത്തമം.
  • കനോല ഓയിൽ നമ്മുടെ വിപണിയില്* പുതുതാരമാണ്. ഏറ്റവും ആരോഗ്യകരമായ എണ്ണയാണിത്. ഏറ്റവും കുറവു ചീത്ത കൊഴുപ്പുള്ളത് ഇതിലാണ്. ധാരാളം മോണോ സാച്ചുറേറ്റഡ്(mono saturated) ഒമേഗ ത്രീ ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
  • സൂര്യകാന്തി എണ്ണയിലാണ് ഏറ്റവും അധികം വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നത്. മോണോ സാച്ചുറേറ്റഡ്(monounsaturated), പോളി ഇന്* സാച്ചുറേറ്റഡ്(poly insaturated) fatty acid മിശ്രിതം ആണിത്. ഏറെ ചൂടായാലും പോഷകങ്ങൾ ഒന്നും നശിക്കാത്തതുകൊണ്ടാണ് വറുക്കാനും മറ്റും ഇവ ഉപയോഗിക്കുന്നത്.
  • തവിടെണ്ണയിലുള്ള ഒറിസനോള്*(oryzanol) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ധാരാളം മോണോ സാച്ചുറേറ്റഡ് ഫാറ്റും , ഇടത്തരം അളവിൽ പോളി ഇന്*സാച്ചുറേറ്റഡ് ഫാറ്റും ഇതിലുണ്ട്.
  • നെയ്യാണ് ഏറ്റവും വലിയ പ്രശ്നക്കാരനായി മുദ്രകുത്തപ്പെടുന്നത്. പക്ഷേ ചെറിയ അളവിൽ നെയ്യ് കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഇതിലെ പൂരിത െകാഴുപ്പ് ശരീരത്തിലെ ഗ്ലൂക്കോസ് നില കുറ യ്ക്കുകയും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഇളക്കാൻ സഹായിക്കുകയും ചെയ്യും.

  മുട്ട, പാസ്ത, സാലഡ് എന്നിവയ്ക്ക് ഒലിവ് ഒായിൽ, വറുക്കാൻ സൂര്യകാന്തിയെണ്ണ, അച്ചാറിനും ചൈനീസ്, തായ് വിഭവങ്ങൾക്കും എള്ളെണ്ണ എന്നിവ ഉപയോഗിക്കാം. നാടൻ പാചകത്തിന് തവിടെണ്ണയും കനോലയും മാറിമാറി ഉപയോഗിക്കാം. എന്തായാലും ദിവസം 2 വലിയ സ്പൂണിൽ കൂടു തൽ എണ്ണ വേണ്ട. 20% പൂരിതം (െനയ്യ്, വെളിച്ചെണ്ണ), 30% പോളി ഇന്* സാച്ചുറേറ്റഡ് (സോയാ, നിലക്കട ലയെണ്ണ, തവിടെണ്ണ), 50% മോണോ സാച്ചുറേറ്റഡ്( ഒലിവ്, കനോല , സൂര്യകാന്തി) എന്നിങ്ങനെയാവാം ഉപയോഗം. അണ്ടിപ്പരിപ്പ്, എണ്ണക്കുരുക്കള്* എന്നിവയിൽനിന്നുള്ള എണ്ണയും ഉപയോഗിക്കണം.
 2. #912
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default  Here's why Coca-Cola is eliminating the iconic green Sprite bottle

  • Coca-Cola ditches green Sprite bottles and switches to clear to be more environmentally friendly.
  • By October, all green bottles will be phased out, including Fresca and Mello Yello.


  Say goodbye to the iconic green Sprite bottle.

  Coca-Cola is transitioning the brand to clear plastic bottles on August 1. By October, the company will do the same for Fresca, Mello Yello, and Seagram's.
  Turns out, green plastic isn't green in the environmental sense. A colored bottle contaminates the recycling stream and has to be separated out, increasing the chances it ends up in a landfill. There's not a big market for green plastic either, so recyclers can't make much money selling it off to be made into new packaging.

  "By making our bottles clear a huge change for the brand it makes them much more likely to go through the recycling system and come back to us as recycled PET," said Chris Vallette, senior vice president of technical innovation and stewardship, citing an industry term for the plastic used to make bottles.

  The change comes as global efforts to eliminate plastic pollution gain steam in countries like the US, Canada, and India to protect oceans and tackle climate change. Japan and South Korea more than two decades ago ended coloured plastic to boost recycling and reduce plastic waste.
  For its part, Coca-Cola has a World Without Waste initiative to make 100% of its packaging recyclable and get a bottle back for each one it sells by 2030. The beverage giant also pledged that half of its packaging will be made from recycled materials in the same timeframe.

  To support that goal, Coca-Cola will make Dasani bottles sold in the US and Canada from 100% recycled plastic, avoiding an estimated 10,000 tons of virgin plastic next year alone.
  That is still a small dent in the 3 million tons of plastic Coca-Cola uses each year, which the company has started to scale back mainly by making bottles lighter.
  Matt Littlejohn, senior vice president of Oceana, told Insider that making bottles recyclable doesn't mean they won't end up in the ocean. Only about 30% of bottles are actually recycled, while the rest end up in landfills or in the environment.

  "Coca-Cola needs systems to ensure they actually get that bottle back," Littlejohn said.
  Expanding a refillable model would go a long way, Littlejohn said, which isn't big in the US but is popular in some European countries and Mexico. Investing in curbside recycling and new infrastructure would help, too.
  Coca-Cola is aiming for 25% of beverages by volume sold in returnable bottles by 2030 and told Insider that it spent $17 million in the US to support recycling infrastructure and consumer education campaigns.
  "I'm shocked at how little that is," Littlejohn said. "Coca-Cola sells billions of dollars worth of soft drinks a year, and their biggest market is the US."
 3. #913
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  മോഷണ വസ്തു മുട്ട; വ്യത്യസ്ത ഇരതേടല്* ശൈലിയുള്ള ഉറുമ്പ് കേരളത്തിലും

  മണ്ണില്* കൂടുവയ്ക്കുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകള്* സഞ്ചിയിലാക്കി ഒളിച്ചു കടത്തും. നിത്യഹരിതവനത്തിലെ ദ്രവിച്ച കരിയിലകള്*ക്കടിയിലാണ് ഇവയുടെ താമസം.  പ്രോസെറാറ്റിയം ഗിബ്ബോസം


  തൃശ്ശൂര്*: ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. 'മോഷണ വസ്തു' സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകള്*. വിചിത്രമായ ഇരതേടല്* ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞര്* കണ്ടെത്തി. പ്രോസെറാറ്റിയം ഗിബ്ബോസം എന്ന ഇനത്തിലുള്ള ഉറുമ്പിനെ തെക്കേ ഇന്ത്യയില്* ആദ്യമായി പെരിയാര്* കടുവസംരക്ഷണകേന്ദ്രത്തിലെ വള്ളക്കടവില്* നിന്നാണ് കണ്ടെത്തിയത്. തവിട്ടു നിറത്തിലുള്ള ഈ ഉറുമ്പിനെ മുമ്പ് മേഘാലയ, യു.പി., ബംഗാള്* എന്നിവിടങ്ങളിലാണ് കണ്ടിട്ടുള്ളത്. മണ്ണില്* കൂടുവയ്ക്കുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകള്* സഞ്ചിയിലാക്കി ഒളിച്ചു കടത്തും. നിത്യഹരിതവനത്തിലെ ദ്രവിച്ച കരിയിലകള്*ക്കടിയിലാണ് ഇവയുടെ താമസം. എന്തെങ്കിലും ആപത്തു സൂചനയുണ്ടായാല്* മണ്ണില്* പതിഞ്ഞിരിക്കുകയാണ് പതിവ്.

  ട്രാവന്*കൂര്* നേച്ചര്* ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഉറുമ്പിനെ തിരിച്ചറിഞ്ഞത്. ഗവേഷകരായ ഡോ. കലേഷ് സദാശിവനും മനോജ് കൃപകാരനുമാണ് പഠനം നടത്തിയത്. മറ്റ് രണ്ട് ഉറുമ്പുകളെയും ഗവേഷകര്* പശ്ചിമഘട്ടത്തില്*നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പറ വന്യജീവി സങ്കേതത്തിലെ ബോണക്കാട് നിന്ന് കിട്ടിയ വോളന്*ഹോവിയ കേരളന്*സിസ് എന്നയിനം ഉറുമ്പ് വീണുകിടക്കുന്ന മരങ്ങളുടെ വിടവുകളിലാണ് താമസം.
  വോളന്*ഹോവിയ കേരളന്*സിസ്*

  മരങ്ങളിലെ ഇടുങ്ങിയ വിടവുകള്*ക്കുള്ളില്* കൂടി സഞ്ചരിക്കുന്നതിന് സഹായകരമായ രീതിയിലാണ് ശരീരഘടന. ചെറു പുഴുക്കളും ചെറു ജീവികളും ആണ് പ്രധാന ആഹാരം. വടക്കുകിഴക്കന്* ഇന്ത്യയില്* മുമ്പ് ഇതിനെ റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്. സാസ്ഫിന്*ക്ടസ് സഹ്യാദ്രിയന്*സിസ് എന്ന മൂന്നാമത്തെയിനത്തെ ഇന്ത്യയില്* ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. പേപ്പറ വന്യജീവി സങ്കേതത്തിലെതന്നെ പൊന്മുടിമലയിലാണ് ഇവയെ കണ്ടെത്തിയത്. മണ്ണിനടിയില്* താമസിക്കുന്ന ഈ ഉറുമ്പുകള്* സ്വയം നിര്*മിക്കുന്ന തുരങ്കങ്ങളിലൂടെയാണ് സഞ്ചാരം. മറ്റു ഉറുമ്പുകളുടെ ലാര്*വകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഫ്രിക്ക, ഓസ്ട്രേലിയ ഭൂഖണ്ഡങ്ങളില്* ഇവയുടെ വര്*ഗക്കാരുണ്ട്. മൂന്ന് ഉറുമ്പുകളും കടിക്കുന്ന വിഭാഗത്തിലുള്ളവയല്ല.  സാസ്ഫിന്*ക്ടസ് സഹാദ്രിയന്*സിസ്

 4. #914
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  പോർക്ക്, ബീഫ്, മട്ടൻ... 3ഡി പ്രിന്റഡ് ഇറച്ചി, വിളമ്പാൻ റോബോട്ട്
  3 ഡിയില്* പ്രിന്റു ചെയ്യുന്ന സസ്യങ്ങളില്* നിന്നും നിര്*മിക്കുന്ന ഇറച്ചിയുമായി ഇസ്രയേലി സ്റ്റാര്*ട്ട് അപ്പായ സാവര്*ഈറ്റ്. പോര്*ക്കിന്റേയും ടര്*ക്കിയുടേയും ഇറച്ചിക്ക് സമാനമായ രുചിയുള്ള ഭക്ഷണമാണ് ഇവര്* പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും സ്വന്തം റോബോട്ടിനേയും സാവര്*ഈറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

  സസ്യങ്ങളില്* നിന്നുള്ള പോര്*ക്കിനേയും ടര്*ക്കിയേയും അമേരിക്കന്* വിപണി ലക്ഷ്യമാക്കിയാണ് നിര്*മിച്ചിരിക്കുന്നതെന്ന് സാവര്*ഈറ്റ് സഹസ്ഥാപകയും സിഇഒയുമായ റചേലി വിസ്മാന്* പറഞ്ഞു. അമേരിക്കന്* വിപണിയെക്കുറിച്ചുള്ള ഏറെ പഠനങ്ങള്*ക്കു ശേഷമാണ് പോര്*ക്കിന്റേയും ടര്*ക്കിയുടേയും വിഭവങ്ങള്* തന്നെ നിര്*മിക്കാന്* സാവര്*ഈറ്റ് തീരുമാനിച്ചത്. ഈ വര്*ഷം അവസാനത്തോടെ സോഡെക്*സോയുമായി സഹകരിച്ച് ഈ മാംസത്തിന്റെ രുചിയുള്ള സസ്യഭക്ഷണങ്ങള്* അമേരിക്കന്* വിപണിയിലേക്ക് എത്തിക്കാനാണ് ഇവരുടെ പദ്ധതി. അമേരിക്കയിലെ കോളജുകളിലും സര്*വകലാശാലകളിയുമായിരിക്കും സോഡെക്*സോ ഈ വിഭവങ്ങളെത്തിക്കുക.

  സസ്യങ്ങളില്* നിന്നും അനുയോജ്യമായ മാംസരുചികള്* തിരഞ്ഞെടുത്തത് പ്രഫ. ഓഡെഡ് ശോസെയോവും പ്രഫ ഇഡോ ബ്രാസ്*ലെവ്*സ്*കിയും ചേര്*ന്നാണ്. ജറുസലേമിലെ ഹീബ്രു സര്*വകലാശാലയിലെ ഗവേഷകരാണിവര്*. 2018 മുതല്* ഇവര്* സാവര്*ഈറ്റിന്റെ ഭാഗമാണ്. തങ്ങളുടെ മെനുവിലുള്ള ഭക്ഷണങ്ങള്* പാകം ചെയ്യുന്നതിന് ഒരു റോബോട്ട് ഷെഫിനേയും സാവര്*ഈറ്റ് നിര്*മിച്ചിട്ടുണ്ട്. വാഷിങ്*മെഷീന്റെ വലുപ്പമുള്ള ഈ റോബോട്ടിന് വിഭവങ്ങള്*ക്കനുസരിച്ച് മാംസ്യം, കൊഴുപ്പ്, സെല്ലുലോസ്, വെള്ളം, രുചികള്*, നിറങ്ങള്* എന്നിവയൊക്കെ ചേര്*ക്കാനാകും.

  കാലാവസ്ഥാ മാറ്റത്തിനെതിരായ ശക്തമായ സന്ദേശമാണ് തങ്ങളുടെ വിഭവങ്ങളെന്നാണ് സാവര്*ഈറ്റ് അറിയിക്കുന്നത്. ഒരുപൗണ്ട്(0.4 കിലോഗ്രാം) ബീഫ് നമ്മുടെ തീന്*മേശയിലെത്തുന്നതിന് 3,785 ലിറ്റര്* വെള്ളം ആവശ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആമസോണ്* മഴക്കാടുകളുടെ 70-80ശതമാനം നാശത്തിനും കാരണം അനിയന്ത്രിതമായ കന്നുകാലി വളര്*ത്തലാണെന്നും കരുതപ്പെടുന്നു. ആഗോള താപനത്തിന്റെ 23 ഷതമാനം ഉത്തരവാദിത്വം മാംസ നിര്*മാണ വ്യവസായങ്ങള്*ക്കാണെന്ന മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്. ഇതിന് ബദലായാണ് സസ്യങ്ങളില്* നിന്നുള്ള മാംസഭക്ഷണങ്ങളുടെ വരവ്.

  വളരെ കുറവ് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്*ഗമനം മാത്രമേ സസ്യങ്ങളില്* നിന്നുള്ള മാംസഭക്ഷണങ്ങള്* നിര്*മിക്കുമ്പോള്* ഉണ്ടാവുന്നുള്ളൂ. സസ്യങ്ങളില്* നിന്നുള്ള മാംസരുചിയുള്ള വിഭവങ്ങളുടെ വിപണിക്ക് കുതിപ്പുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2035 ആകുമ്പോഴേക്കും ആകെ പ്രോട്ടീന്* വിഭവങ്ങളുടേയും 11 ശതമാനം സസ്യങ്ങളില്* നിന്നുള്ള മാംസരുചിയുള്ള വിഭവങ്ങള്* സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. പയറു ചെടികള്* പോലുള്ള സസ്യങ്ങളില്* നിന്നാണ് സാവര്*ഈറ്റ്*സ് മാംസരുചിയുള്ള വിഭവങ്ങള്* ഒരുക്കുന്നത്. സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും ഭക്ഷണം ഉണ്ടാക്കാന്* ഉപയോഗിക്കുന്നുമുണ്ട്.

  സസ്യങ്ങളില്* നിന്നും മാംസരുചിയുള്ള വിഭവങ്ങള്* നിര്*മിക്കുന്ന ഇസ്രയേലി കമ്പനികളില്* ഒന്നാണ് സാര്*ഈറ്റ്*സ്. അടുത്തിടെ സാവര്*ഈറ്റ്*സ് 1.2 കോടി ഡോളറിന്റെ നിക്ഷേപം നേടിയിരുന്നു. ആട്, ബീഫ് എന്നിവയുടെ രുചികളിലും ഇവര്* വിഭവങ്ങളൊരുക്കുന്നുണ്ട്. ബര്*ഗറുകളും സോസേജുകളും കബാബുകളുമൊക്കെയാണ് പ്രധാന വിഭവങ്ങള്*. ഇസ്രയേലിലും യൂറോപിലുമായി 200ലേറെ റെസ്റ്ററന്റുകളില്* ഈ വിഭവങ്ങളെത്തുന്നു. റീഡിഫൈന്* മീറ്റ് എന്ന സമാനമായ വിഭവങ്ങള്* നിര്*മിക്കുന്ന ഇസ്രയേലി കമ്പനി ഈ വര്*ഷം ആദ്യം 135 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് സ്വന്തമാക്കിയത്. ഇവര്* ഇസ്രയേലിലും നെതര്*ലൻഡ്സിലും പ്രവര്*ത്തിക്കുന്നുണ്ട്.


 5. #915
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  കേരളത്തിലെ പക്ഷിനിരയിലേക്ക് ഒരെണ്ണം കൂടി; 547ാം ഇനമായി വെൺചുട്ടി ആളച്ചിന്നൻ

  കേരത്തിലെ പക്ഷികളുടെ നിരയിലേക്ക് ഒരെണ്ണം കൂടി. കടലാളകൾക്കിടയിലെ കുഞ്ഞന്മാരിൽ ഒരാളായ വെൺചുട്ടി ആളച്ചിന്നനെ(Saunders tern)യാണ് കണ്ണൂർ ജില്ലയിലെ സെന്റ് അഞ്ചേലോസ് കോട്ടയുടെ സമീപം സ്ഥിതി ചെയ്യുന്ന മാപ്പിള ബേ ബീച്ചിൽ നിന്നു കണ്ടെത്തിയത്. 2020 ഓഗസ്റ്റ് മാസം കണ്ടെത്തിയെങ്കിലും പുതിയ ഇനമാണെന്നു സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. കേരള ബേഡേഴ്*സ് അംഗമായ പള്ളിക്കുന്ന് സ്വദേശി നിഷാദ് ഇഷാലാണു പക്ഷിയെ കണ്ടെത്താനായത്. ഇതോടെ കേരളത്തിലെ പക്ഷികളുടെ എണ്ണം 547 ആയി.
  ലിറ്റിൽ ടേണുമായി വളരെയധികം സമ്യമുള്ള ഇവയെ കണ്ടെതുന്നത് പ്രയാസകരമാണ്. ഇന്ത്യൻ ഉൾക്കടൽ, അറബികടൽ എന്നിവിടങ്ങളിൽ കാണാറുള്ള ഇവ സൊമാലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ തീരങ്ങളിലും എത്താറുണ്ട്. കേരള തീരങ്ങളിൽ എത്താൻ സാധ്യത ഉണ്ടായിരുന്നെകിലും ഇത് വരെയുള്ള വിവരങ്ങൾ പ്രകാരം പ്രജനനകാലം മാത്രമേ ഇവരെ തിരിച്ചറിയൽ സാധ്യമായിരുന്നുള്ളൂ.  വെൺചുട്ടി ആളച്ചിന്നനും ലിറ്റിൽ ടേണും വിശദമായ പഠനങ്ങൾക്ക് ശേഷമുള്ള ഓസ്കാർ കാംബലിന്റെയും കിലിയൻ മുല്ലാനെയുടെയും ഡച്ച് പബ്ലിക്കേഷൻ പ്രകാരം ജുവനൈൽ-വിന്റർ -ബ്രീഡിങ് എന്നീ സമയങ്ങളിയും പക്ഷികളെ തിരിച്ചറിയുന്നത് സാധ്യമായി. മാപ്പിള ബീച്ചിൽ നിന്ന് കണ്ടെത്തിയ പക്ഷിയെ കുറിച്ചും പബ്ലിക്കേഷനിൽ പരാമർശിച്ചിട്ടുണ്ട്. കണ്ണൂരിൽ ആർക്കിടെക്ചർ സ്ഥാപനം നടത്തുന്ന നിഷാദ് രണ്ട് വർഷങ്ങളായി പക്ഷിനിരീക്ഷണ രംഗത്തു സജീവമായി പ്രവർത്തിക്കുന്നു. മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ (മാർക്) അംഗവുമാണ്.

 6. #916
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  നൂലുകളിൽ കുരുങ്ങി ചാവുന്നത് നൂറുകണക്കിനു പക്ഷികള്*; പട്ടമല്ല പ്രശ്നം, പുറത്താക്കേണ്ടത് ചൈനീസ് മാഞ്ചയെ
  ഡൽഹിയിൽ പട്ടംപറത്തൽ നിരോധിക്കാൻ കഴിയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പട്ടം പറത്താൻ ഉപയോഗിക്കുന്ന അപകടകാരിയായ ചൈനീസ് മാഞ്ചയുടെ നിരോധനം നടപ്പാക്കാൻ സർക്കാരും പൊലീസും കർശന നടപടിയെടുക്കണമെന്നു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ജനങ്ങളുടെ സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമാണു പട്ടംപറത്തലെന്നു കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തുന്നതല്ല പ്രശ്നമെന്നും ചില്ലു പൊതിഞ്ഞു നിർമിക്കുന്ന ചൈനീസ് സിന്തറ്റിക് നൂലുകളാണു നിരോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.പട്ടത്തിന്റെ നൂലുകളിൽ കുരുങ്ങി ചാകുന്നത് നിരവധി പക്ഷികളാണ്.
  ചൈനീസ് സിന്തറ്റിക് നൂലുകളുടെ (ചൈനീസ് മാഞ്ച) വിൽപന നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുള്ളത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തൽ നഗരവാസികളുടെ ജീവനു ഗുരുതര ഭീഷണിയാണെന്നും പട്ടത്തിന്റെ നൂൽ കുരുങ്ങി ഒട്ടേറെ പക്ഷികൾക്കു ജീവൻ നഷ്ടപ്പെടുന്നതായും ചൂണ്ടിക്കാട്ടി സൻസർ പാൽ സിങ് എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു കോടതിയുടെ ഉത്തരവ്.
  2006ൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി തനിക്കു ഗുരുതരമായി പരുക്കേൽക്കുകയും വിരലറ്റതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സമീപകാലത്തും പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി വഴിയാത്രക്കാർ മരിച്ച സംഭവങ്ങളും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ, മതപരമായ ഉത്സവങ്ങളുടെയും സാംസ്കാരിക ആഘോഷങ്ങളുടെയും ഭാഗമായാണു പട്ടം പറത്തുന്നതെന്നു കോടതി പറഞ്ഞു.

  പട്ടങ്ങളിലെ കൊലയാളി നൂൽ
  ചില്ലു പൊതിഞ്ഞ നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണു പട്ടം കഴുത്തിൽ കുരുങ്ങി അപകടത്തിൽപെടുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി പട്ടം പറത്തൽ പല സ്ഥലങ്ങളിലും വ്യാപകമായിട്ടുണ്ട്. ഈയിടെയാണു നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച ഒരാൾ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി മരിച്ചത്. ഈസ്റ്റ് ഡൽഹിയിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാവതി, ഉഷ രാജൻ എന്നിവർക്കു പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റിരുന്നു.

  കത്തി ഉപയോഗിച്ചു മുറിക്കുന്നതു പോലെയുള്ള മുറിവുകളാണു നൂൽ കുരുങ്ങിയ ഇരുവരുടെയും കഴുത്തിലുണ്ടായതെന്നു ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും രക്ഷപ്പെടുത്തിയതെന്നും ഡോക്ടർമാർ അറിയിച്ചു. പട്ടം പറത്തൽ നടക്കുന്ന സമയങ്ങളിൽ നൂറുകണക്കിനു പക്ഷികളാണ് ഇത്തരം നൂലുകൾ കുരുങ്ങി ചാവുന്നത്. അപകടഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് നിർമിത നൂലുകളുടെ വിൽപന തടയാൻ പൊലീസ് കർശനമായി രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാണ്. ഇത്തരം നൂലുകൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെയും കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


 7. #917
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  കർണാടകയുടെ പക്ഷികാശി, 6 ദ്വീപുകളുടെ സംഗമ കേന്ദ്രം; രംഗനത്തിട്ടു പക്ഷിസങ്കേതത്തിന് റാംസർ സൈറ്റ് പദവി


  രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെത്തിയ ദേശാടന പക്ഷികൾ

  ബെംഗളൂരു ശ്രീരംഗപട്ടണത്തെ രംഗനത്തിട്ടു പക്ഷിസങ്കേതത്തിനു തണ്ണീർത്തട സംരക്ഷണത്തിനുള്ള റാംസർ സൈറ്റ് പദവി. കേന്ദ്ര പരിസ്ഥിതി വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ പദവി ലഭിക്കുന്ന കർണാടകയിലെ ആദ്യ തണ്ണീർത്തടമാണ് രംഗനത്തിട്ടു. സംരക്ഷണം ഉറപ്പാക്കാനുള്ള റാംസർ പദവി രാജ്യത്തെ 64 തണ്ണീർത്തടങ്ങൾക്കാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ച റാംസർ ഉടമ്പടി പ്രകാരമാണ് പദവി നൽകുന്നത് 1971 ഫെബ്രുവരി 12ന് ഇറാനിലെ റംസർ എന്ന പട്ടണത്തിൽ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് ഒപ്പുവച്ച കരാർ പ്രകാരം പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെന്ന് ചൂണ്ടിക്കാട്ടുന്ന പ്രദേശങ്ങളിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ട്.

  കർണാടകയുടെ പക്ഷികാശി
  കാവേരി നദിക്കരികെ 40 ഏക്കറിൽ ചിതറിക്കിടക്കുന്ന 6 ദ്വീപുകളുടെ സംഗമ കേന്ദ്രമാണ് കർണാടകയുടെ പക്ഷികാശിയെന്ന് അറിയപ്പെടുന്ന രംഗനത്തിട്ടു. ഇന്ത്യയുടെ പക്ഷിമനുഷ്യൻ ഡോ.സാലിം അലിയാണ് ഇവിടത്തെ പ്രാധാന്യം ആദ്യമായി തിരിച്ചറിയുന്നത്. 1940ൽ രംഗനത്തിട്ടുവിനെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. ഓരോ വർഷവും നവംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 200ലധികം വ്യത്യസ്തങ്ങളായ ദേശാടനപക്ഷികളാണ് രംഗനത്തിട്ടുവിലെത്തുന്നത്. തടാകക്കരയിലുള്ള വൃക്ഷത്തലപ്പുകളിൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചതിനു ശേഷമാണ് പിന്നെ ഇവ യാത്രയാവുക. വർണ്ണക്കൊക്ക്, ചേരാകൊക്കൻ, ചട്ടുക്കൊക്കൻ, കന്യാസ്ത്രീകൊക്ക്, വെള്ള അരിവാൾ കൊക്കൻ, ചൂളൻ എരണ്ട, കിന്നരി നീർകാക്ക, കാക്കമീൻകൊത്തി, ചേരക്കോഴി, പുഴ ആള തുടങ്ങി ദേശാടനപക്ഷികളുടെ നിര നീളുന്നു. ഇതു കൂടാതെ 188 തരം സസ്യങ്ങൾ, 69 ഇനം മത്സ്യങ്ങൾ, 30 ഇനം ചിത്രശലഭങ്ങൾ, 12 തവള വർഗങ്ങൾ, മഗ്ഗർ മുതലകൾ, സ്മൂത്ത് കോട്ടഡ് നീർനായ എന്നിവയും രംഗനത്തിട്ടുവിലെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്.

  രംഗനത്തിട്ടുവിലെത്താൻ
  ബെംഗളൂരു- മൈസൂരു ദേശീയപാതയിൽ ശ്രീരംഗപട്ടണത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ബെംഗളൂരുവിൽ നിന്ന് 120 കിലോമീറ്ററും മൈസൂരുവിൽ നിന്ന് 19 കിലോമീറ്ററുമാണ് ദൂരം. ശ്രീരംഗപട്ടണം കർണാടക ആർടിസി സ്റ്റാൻഡിൽ നിന്ന് പക്ഷി സങ്കേതത്തിലേക്കു ബസ് ലഭിക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം. പക്ഷികളെ അടുത്ത് കാണാൻ ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. സങ്കേതത്തിന് സമീപത്ത് പാർക്കും ഡോ.സാലിം അലി ഗവേഷണ സെന്ററിൽ പക്ഷികളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും കാണാം. പ്രവേശന ടിക്കറ്റിന് 50 രൂപയും ബോട്ടിങ്ങിന് 50 രൂപയുമാണ് നിരക്ക്.


 8. #918
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  രോഗപ്രതിരോധ ശേഷി വര്*ദ്ധിപ്പിക്കാന്* പ്രധാനമന്ത്രി നിര്*ദ്ദേശിച്ച പാനീയം, കാഡ തയ്യാറാക്കാന്* വേണ്ടത് വെറും 10 മിനിട്ട്  ഈ മഴക്കാലത്ത് പ്രതിരോധശേഷി വര്*ദ്ധിപ്പിക്കുന്ന ഒരു ഔഷധ പാനീയം കുടിച്ചാലോ. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പാനീയം വെറും 10 മിനിട്ടിനുളളില്* റെഡിയാകും. കൊവിഡ് വ്യാപനം ചെറുക്കുന്നതിന് രോഗ പ്രതിരോധ ശേഷി വര്*ദ്ധിപ്പിക്കാന്* പ്രധാനമന്ത്രി നിര്*ദ്ദേശിച്ച ഈ പാനീയം ഏറെ ചര്*ച്ചയായിരുന്നു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

  ആവശ്യമായ ചേരുവകള്*
  1. വെളളം ( 2 കപ്പ്)
  2. ഇഞ്ചി ( 1 ടീസ്പൂണ്*)
  3. ഗ്രാമ്പൂ ( 4-5)
  4. കുരുമുളക് ( 5-6)
  5. തുളസി ഇല ( 5-6)
  6. തേന്* ( 1/2 ടീസ്പൂണ്*)
  7. കറുവപ്പട്ട ( 1 ടീസ്പൂണ്*)
  8. ഇരട്ടിമധുരം ( ആവശ്യത്തിന്)


  തയ്യാറാക്കുന്ന വിധം

  പാനില്* മീഡിയം ഫ്*ലെയ്മില്* 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഗ്രാമ്പൂ (4-5),കുരുമുളക് (5-6), തുളസി ഇല (5-6) ചേര്*ക്കുക .
  ലോ ഫ്*ലെയ്മില്* 10 മിനിറ്റോളം നന്നായി തിളപ്പിച്ചതിന് ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിക്കാം. അതിലേക്ക് 1/2 ടീസ്പൂണ്* തേനും 1 ടീസ്പൂണ്* കറുവപ്പട്ടയും ഇട്ട് കുടിക്കാം. ഇരട്ടിമധുരം ഉണ്ടെങ്കില്* അത് ചേര്*ത്തും കുടിക്കാം.


 9. #919
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  ആരാവലിയിലെ ഘേജ്രി വൃക്ഷങ്ങള്*
  " ഘ്രേജ്രി എന്നാൽ ഒരു വൃക്ഷം ഇങ്ങനെ പറഞ്ഞാൽ രാജസ്ഥാനിലെ ആൾവാറുകാർ ഉടനെ കൂട്ടിച്ചേർക്കും- "വൃക്ഷം മാത്രമല്ല, ഞങ്ങളുടെ ചോരപുരണ്ട ചെറുത്ത് നിൽപ്പിന്റെയും അടങ്ങാത്ത പോരാട്ട വീര്യത്തിന്റെയും പ്രതീകം കൂടിയാണ് ഘേജ്രി.
  തലയെടുപ്പുളള ഘേജ്രി വൃക്ഷത്തെ കാണണമെങ്കിൽ ആരാവലി മലനിരകളിലെ ഉൾവനങ്ങളിൽ എത്തണം. ആൾവാർ ജില്ലയിലെ നിമ്ലിയിൽ വന്യമൃഗശല്യമില്ലാത്ത ചില മലകയറ്റ ചവിട്ടുപാതകൾ ഉണ്ട്. ആ പാതകളിലൂടെയുളള യാത്രകൾ ചേതോഹരമാണ്. അതിരാവിലെ ഉതിച്ചുയർന്ന സൂര്യനും ആൾവാർ തത്തകളുടെ സ്വാഗതമാശംസിക്കുന്ന ചിലമ്പലുകളും ഉന്മേഷം നൽകും. പക്ഷേ, അരകിലോമീറ്ററോളം മുകളിലോട്ട് കയറി താ*ഴോട്ട് നോക്കിയപ്പോൾ കണ്ടത് ദാരിദ്ര്യത്തിന്റെ കണ്ണീരിൽ കുതിർന്ന കാ*ഴ്ചകൾ.
  ആരാവലിയിലെ കല്ലും മണ്ണുമെടുത്താണ് ദില്ലിയും ഗുരുഗ്രാമുമെല്ലാം പടുത്തുയർത്തിയത്. നഗരങ്ങൾ അതിവേഗം വളർന്നു. പക്ഷേ, താ*ഴ്വരയിലെ തദ്ദേശീയരിലെ ഭൂരിഭാഗത്തിന്റെയും ജീവിതം ഇന്നും കൂരകളിൽത്തന്നെ.

  "പോകേണ്ടത് കീ*ഴോട്ടല്ല, മേലോട്ടാണ്... ഹിന്ദുസ്ഥാൻ ദിനപത്രത്തിന്റെ ലേഖകനും പക്ഷി നിരീക്ഷകനുമായ സജ്ജയ് കുഷ്വാഹ ദിശ പറഞ്ഞുതന്നപ്പോൾ മിസോറം കാരനായ സോണാ സങ്ക തിരുത്തി.
  " കേരളീയർ മേലോട്ട് പോകുന്നതോടൊപ്പം ഇടക്കിടെ കീ*ഴോട്ടും നോക്കാറുണ്ട്. അതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ താ*ഴ്വാരങ്ങളിൽ ഇന്ന് ആരാവലി താ*ഴ്വരയിൽ കാണുന്നതുപോലെ ദാരിദ്ര്യമില്ലാത്തത്"

  സോണാ സങ്കയുടെ നിരീക്ഷണം കുത്തനെയുളള മലകയറ്റത്തിൽ കിതയ്ക്കുന്നവരെ കുറച്ചുനേരം ചിരിപ്പിച്ചു. ആ ചിരി അധികം നീണ്ടുനിന്നില്ല. പാദങ്ങൾ പലതും മുൾപ്പടർപ്പുകളിൽ കുരുങ്ങി. ട്രാക്ക് ഷൂ ഇട്ടതുകൊണ്ട് ചോര പൊടിഞ്ഞില്ല.
  ആരാവലിയെന്നാൽ ഇന്ത്യയുടെ കി*ഴക്കൻ ഹരിത ഭിത്തിയാണ്. ഘേജ്രി, പലാഷ് തുടങ്ങിയ വൻ മരങ്ങൾ, ഈയം , റോക്ക്ഫോസ്*ഫേറ്റ് തുടങ്ങിയ ധാതുക്കൾ, ചെറുതും വലുതുമായ നൂറുകണക്കിന് വന്യജീവികൾ, സബർമതി, ഭനാസ്, ലൂനി തുടങ്ങിയ നദികളുടെ പ്രജനന ബിന്ദുക്കളായ ആയിരക്കണക്കിന് നീരുറവകൾ...
  പക്ഷേ, ഋതുക്കൾ മാറിമറയുന്ന വേഗതയിലാണ് മല നിരകൾ അപ്രത്യക്ഷമാകുന്നത്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ പാണ്ധല മല എട്ട് മാസംകൊണ്ടാണ് അനധികൃത ഖനനത്തിലൂടെ ഇടിച്ചുനിരത്തിയത്. 2002ൽ സുപ്രീംകോടതി ആരാവലിയിൽ ഖനനം നിരോധിച്ചു. എന്നാൽ അനധികൃത ഖനനം മൂലം ആരാവലിയുടെ ഇരുപത്തഞ്ച് ശതമാനവും നാശോന്മുഖമായെന്ന് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി കണ്ടെത്തി. "ആരാവലി ബച്ചാവോ എന്ന സംഘടനയുടെ നേതൃത്വത്തിൽ പരിസ്ഥിതി സ്നേഹികൾ പ്രതിഷേധിക്കാറുണ്ട്. പക്ഷെ അധികമാരും ഗൗനിക്കാറില്ല.

  ആരാവലിയിലെ വൃക്ഷങ്ങൾ കൂട്ടത്തോടെ നിലംപൊത്തിയപ്പോൾ ഭൂമിയിൽ കിളിർത്തത് പുൽപ്പടർപ്പുകളാണ്. വൃക്ഷങ്ങളിൽ തൂങ്ങിയാടുന്ന പക്ഷിക്കൂടുകൾ പതിവ് കാ*ഴ്ച. എന്നാൽ അവശേഷിക്കുന്ന വൃക്ഷങ്ങളും ഉടനെ നിലം പൊത്തിയേക്കുമെന്ന തിരിച്ചറിവുകൊണ്ടാകണം പല പക്ഷികളും മൺതിട്ടകളിലെ പൊത്തുകളിലേക്ക്* താമസം മാറ്റിയിരിക്കുന്നു.
  "ഇതാണെന്ന് തോന്നുന്നു ആ വ*ഴി... പണ്ട് അഭയ് സിങ്* ചക്രവർത്തി ഘേജ്രി വൃക്ഷം വെട്ടാനായി കാട്ടിലേക്ക്* കിങ്കരൻമാരെ അയച്ച വ*ഴി...' സജ്ജയ് കുഷ്വാഹ കാണിച്ചുതന്ന വ*ഴിയിലൂടെയായിരുന്നു പിന്നീടുളള മലകയറ്റം.

  വർഷം 1730. അഭയ് സിങ്* ചക്രവർത്തി രാജസ്ഥാനിലെ മാർവാർ മേഖല അടക്കിവാ*ഴുന്ന കാലം. ചക്രവർത്തിക്ക് പുതിയൊരു കൊട്ടാരം പണിയണം. തടി നല്ല ബലമുളളതുതന്നെ വേണം. ഒറ്റമാർഗമേ ഉളളൂ- "ആരാവലിക്ക്* മുകളിൽ കയറി ഘേജ്രി വൃക്ഷങ്ങൾ വെട്ടുക. അഭയ് സിങ്ങിന്റെ ആജ്ഞ കേട്ടപ്പോൾ കിങ്കരൻമാർ ഇത്തിരി ശങ്കിച്ചു. "അതിന് വൃക്ഷസ്നേഹികളായ ബിഷ്നോയ്കൾ സമ്മതിക്കില്ല.
  അഭയ് സിങ്* ചക്രവർത്തി ക്ഷോഭിച്ചു, "ആർക്ക് വേണം അവരുടെ സമ്മതം?
  ഘേജ്രി വൃക്ഷങ്ങൾ കൂട്ടത്തോടെ കടത്തുന്നതിനായി അഭയ് സിങ്* ചക്രവർത്തി വൻ സൈന്യത്തെത്തന്നെ ഉൾവനത്തിലേക്ക്* അയച്ചു. മലമുകളിലെ ഏറ്റവും വലുപ്പമുളള വൃക്ഷത്തിന് സമീപം അവരെത്തി.

  ഒരമ്മയും മൂന്ന് പെൺകുട്ടികളും വൃക്ഷത്തൈ വലയംചെയ്തു നിൽക്കുന്നതാണ് സൈന്യം കണ്ടത്. അമൃതാദേവി ആയിരുന്നു ആ അമ്മ.
  "മാറി നിൽക്ക്*... ഇല്ലെങ്കിൽ നാലിന്റെയും തല അറുക്കും. അമൃതാദേവിയും മക്കളായ അസുവും രാത്നിയും ബാഗുബായും ഒരിഞ്ചുപോലും അനങ്ങിയില്ല. സൈനികർ നിഷ്*കരുണം ആ അമ്മയുടെയും മക്കളുടെയും തലകൾ അറുത്തിട്ടു. ആരാവലിയിലെ ഗ്രാമങ്ങൾ ഒന്നടങ്കം ഇളകി. അവർ ഘേജ്രി വൃക്ഷങ്ങളെ പുൽകി വനനശീകരണത്തെ ചെറുക്കാൻ ശ്രമിച്ചു. 363 ഗ്രാമീണരെയാണ് അന്ന് സൈന്യം കൊന്നൊടുക്കിയത്.

  ഘേജ്രി തടിവെട്ടാനായി പോയ സൈനികർ മടങ്ങിയെത്താതായപ്പോൾ അഭയ് സിങ്* ചക്രവർത്തി ആരാവലി കയറി. ചീഞ്ഞളിഞ്ഞ ശവങ്ങളും മാനത്ത് വട്ടമിടുന്ന ക*ഴുകന്മാരുമാണ് ചക്രവർത്തിയെ വരവേറ്റത്. ദുരന്ത ദൃശ്യങ്ങൾ കണ്ട ചക്രവർത്തി തലതല്ലിക്കരഞ്ഞു. "ഇല്ല, ഇനിയൊരിക്കലും ഞാൻ ഘേജ്രി വൃക്ഷങ്ങൾ വെട്ടില്ല. ഘേജ്രിയെ സംരക്ഷിക്കാനായി സ്വന്തം ജീവനും മക്കളുടെ ജീവനും ത്യജിച്ച അമൃതാദേവിയിൽ നിന്നാണ് ഇന്ത്യയുടെ വൃക്ഷസംരക്ഷണ മുന്നേറ്റം ആരംഭിക്കുന്നത്. ഘേജ്രി വെട്ടിയാൽ ആ അമ്മയുടെയും മൂന്ന് മക്കളുടെയും നിലവിളി ആരാവലിയിൽനിന്ന്* മു*ഴങ്ങുമെന്നാണ്* രാജസ്ഥാനിലെ പുകൾപെറ്റ പ*ഴമൊ*ഴി.
  "അതാ നമ്മുടെ ഘേജ്രി.- സജ്ജയ് കുഷ്വാഹയുടെ ആഹ്ലാദാരവം. എല്ലാവരും അത്ഭുതത്തോടെ ഘേജ്രി വൃക്ഷത്തെ സ്*പർശിച്ചു. വൃക്ഷത്തിന് നൂറ് വർഷത്തിലേറെ പ*ഴക്കമുണ്ടത്രെ. ഓരോരുത്തരും മാറി മാറി പോസ് ചെയ്തു. ചിലർ സെൽഫിയെടുത്തു.

  സൂര്യൻ കീ*ഴക്കുനിന്ന് ആരാവലിയുടെ മേലോട്ട് ഉയരുകയാണ്. ഘേജ്രി വൃക്ഷത്തെ പുൽകി കീ*ഴോട്ട് നോക്കിയപ്പോൾ കണ്ടത്, മലകൾ ഇടിച്ചെടുത്ത കല്ലും മണ്ണു ചുമന്നിറങ്ങുന്ന ട്രക്കുകളാണ്.
  അഭയ് സിങ്* ചക്രവർത്തിയുടെ കിങ്കരൻമാർ വെട്ടിമാറ്റിയത് ഘേജ്രി വൃക്ഷങ്ങളായിരുന്നെങ്കിൽ നവീന ചക്രവർത്തിമാർ മലകളെ ഒന്നാകെ പി*ഴുതെടുക്കുന്ന തിരക്കിലാണ്. അമൃതാദേവിയുടെയും മക്കളുടെയും തേങ്ങൽ ഒരിക്കലും നിലയ്ക്കില്ല.

 10. #920
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  104,811

  Default

  റാഗിയും തിനയും മണിച്ചോളവും പറമ്പുകളിലേക്ക് മടങ്ങിവരുന്നു


  അന്താരാഷ്ട്ര ചെറുധാന്യവര്*ഷമായി 2023 ആചരിക്കുന്നതിനു മുന്നോടിയായാണ് വലിയ പദ്ധതികള്* വരുന്നത്. വരക്, പനിവരക്, ചാമ, കുതിരവാലി, ബജ്*റ എന്നിവയെല്ലാം കേരളത്തില്* കൃഷി ചെയ്യും.

  പ്രതീകാത്മക ചിത്രം |


  രുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും വളര്*ന്നിരുന്ന റാഗിയും (കൂവരക്) തിനയും മണിച്ചോളവുമെല്ലാം മടങ്ങിവരുന്നു. കൃഷിവിജ്ഞാനകേന്ദ്രങ്ങള്*വഴി ചെറുധാന്യക്കൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് പരിപാടി.

  അന്താരാഷ്ട്ര ചെറുധാന്യവര്*ഷമായി 2023 ആചരിക്കുന്നതിനു മുന്നോടിയായാണ് വലിയ പദ്ധതികള്* വരുന്നത്. വരക്, പനിവരക്, ചാമ, കുതിരവാലി, ബജ്*റ എന്നിവയെല്ലാം കേരളത്തില്* കൃഷി ചെയ്യും. ആദ്യഘട്ടത്തില്* സംസ്ഥാനത്തെ കൃഷിവിജ്ഞാനകേന്ദ്രങ്ങളില്* ചെറുധാന്യ പാര്*ക്കുകള്* സ്ഥാപിക്കും. ഉത്തരേന്ത്യയില്* പ്രചാരത്തിലുള്ള വിവിധയിനം ചെറുധാന്യങ്ങള്* വളര്*ത്തി പരിപാലിക്കും.

  ഇതുവഴി കര്*ഷകരെ ചെറുധാന്യക്കൃഷിയിലേക്ക് ആകര്*ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്*. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് കാര്*ബോഹൈഡ്രേറ്റ് കുറവുള്ള ചെറുധാന്യങ്ങള്* പ്രോട്ടീന്*, കൊഴുപ്പ്, ധാതുക്കള്* എന്നിവയുടെ കലവറയാണ്.

  ഭക്ഷ്യസുരക്ഷയും ആരോഗ്യഭക്ഷണവും ഉറപ്പാക്കുന്നതിന് ചെറുധാന്യങ്ങള്* വേണമെന്ന നിലപാടിലാണ് കേന്ദ്ര കാര്*ഷികഗവേഷണ കൗണ്*സില്*. ചെറുധാന്യപ്പൊടികള്* ഹെല്*ത്ത് മിക്*സ് ആയി പ്രചാരം നേടിയിട്ടുള്ളതിനാല്* കര്*ഷകര്*ക്ക് വരുമാനമാര്*ഗവുമാകും. വെള്ളവും വളവും പരിചരണവും തീരെക്കുറച്ചു മതി എന്നതും ആകര്*ഷണമാണ്. ഇതില്* പല വിളകളും വരള്*ച്ചയെ അതിജീവിക്കുകയും ചെയ്യും.

  കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തില്* കര്*ഷകദിനമായ ബുധനാഴ്ച ചെറുധാന്യ പാര്*ക്ക് തുറക്കും. കേരള, തമിഴ്*നാട് കാര്*ഷിക സര്*വകലാശാലകള്*, കാര്*ഷിക കോളേജുകള്*, രാജ്യത്തെമ്പാടുമുള്ള ഗവേഷണസ്ഥാപനങ്ങള്* എന്നിവിടങ്ങളില്*നിന്നാണ് പാര്*ക്ക് സ്ഥാപിക്കുന്നതിനായി ചെറുധാന്യങ്ങളുടെ വിത്ത് ശേഖരിച്ചത്.

  അടുത്തഘട്ടത്തില്* തരിശുഭൂമിയില്* ചെറുധാന്യക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കും. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് വിപുലമായ പരിപാടികള്*ക്കാണ് ആലോചന.


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •