Page 93 of 131 FirstFirst ... 43839192939495103 ... LastLast
Results 921 to 930 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #921
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    ഒരു കിലോയോളം ഭാരം, രുചിയോ അതിവിശേഷം; ഇത് കെ.യു. മാമ്പഴം അഥവാ കേരള യൂണിവേഴ്സിറ്റി മാമ്പഴം


    സെനറ്റ് ചേംബറില്* നടന്ന ചടങ്ങില്* വൈസ് ചാന്*സലര്* പ്രൊഫ. വി.പി.മഹാദേവന്*പിള്ളയാണ് പേരിട്ടത്.






    കേരള സര്*വകലാശാല പാളയം കാമ്പസില്* അപൂര്*വയിനം മാവിനം. മറ്റെങ്ങും കാണാത്ത അതിലെ രുചിയേറിയ മാമ്പഴത്തിന് കേരള സര്*വകലാശാല പേരിട്ടു -കെ.യു. മാമ്പഴം അഥവാ കേരള യൂണിവേഴ്സിറ്റി മാമ്പഴം.
    സെന്റര്* ഫോര്* ബയോഡൈവേഴ്സിറ്റി കണ്*സര്*വേഷന്റെ ആഭിമുഖ്യത്തില്* കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് 150 വര്*ഷം പഴക്കമുള്ള ഈ മാവിന്റെ അപൂര്*വത മനസ്സിലാക്കിയത്. ഇതിലെ ഒരു മാമ്പഴത്തിന് ഒരു കിലോഗ്രാമോളം ഭാരമുണ്ട്.

    സെനറ്റ് ചേംബറില്* നടന്ന ചടങ്ങില്* വൈസ് ചാന്*സലര്* പ്രൊഫ. വി.പി.മഹാദേവന്*പിള്ളയാണ് പേരിട്ടത്. വൈസ് ചാന്*സലറുടെ ഡ്രൈവറായ ഡിക്സനാണ് ഈ മാവിന്റെ സവിശേഷതകള്* സെന്റര്* ഫോര്* ബയോഡൈവേഴ്സിറ്റി കണ്*സര്*വേഷന്റെ ഡയറക്ടര്* ഡോ. എ.ഗംഗാപ്രസാദ്, ഗവേഷകനായ മനോജ് എന്നിവരെ അറിയിച്ചത്. ഇതിന്റെ ഒട്ടുതൈകള്* ഉത്പാദിപ്പിച്ച് വിതരണം ചെയ്യും.

  2. #922
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    നമ്മുടെ സ്വന്തം പപ്പായതന്നെ.
    ഈ ഫലത്തിന്റെ വിവിധ നാട്ടിൽ, വിവിധ സമുദായങ്ങൾ ഉപയോഗിക്കുന്ന അമ്പതിലധികം നാട്ടുപേരുകൾ സമാഹരിച്ച് റൂട്ട്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.







    പേരുകളുടെ പെരുപ്പം കൊണ്ടമ്പരപ്പിക്കും ഈ പഴം !
    പപ്പായ എന്ന പോർച്ചുഗീസുകാരിട്ട നമ്മുടെ സ്വന്തം പപ്പായതന്നെ.ഈ ഫലത്തിന്റെ വിവിധ നാട്ടിൽ, വിവിധ സമുദായങ്ങൾ ഉപയോഗിക്കുന്ന അമ്പതിലധികം നാട്ടുപേരുകൾ സമാഹരിച്ച് റൂട്ട്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പപ്പായ എന്ന പോർച്ചുഗീസുകാരിട്ട പേരുകൂടാതെ ഇത്രയും അപരനാമങ്ങളുള്ള മറ്റൊരു പഴമുണ്ടാകില്ല.പുറത്തുനിന്ന് കപ്പലിൽവന്ന പല വസ്തുക്കളുടെയും കൂടെ കപ്പ ചേർത്തിരുന്നു. കൊപ്പക്ക, കപ്പ, കപ്ലിങ്ങ, കപ്പയ്ക്ക, കപ്പളം, കപ്പളിക്ക, കപ്പളി എന്നെല്ലാം പപ്പായയ്ക്ക് പേരുവന്നത് അങ്ങനെയാകാമെന്നു കരുതുന്നു.

    മലപ്പുറത്തെ തീരപ്രദേശങ്ങളായ തിരൂർ, പുറത്തൂർ ഭാഗങ്ങളിൽ ഓമയ്ക്ക എന്ന പദമുണ്ട്. ഇതിനോട് ചേർന്നുകിടക്കുന്ന തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പ്രദേശങ്ങളിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിലും ഓമക്ക എന്ന പേര് സഞ്ചരിക്കുന്നുണ്ട്. കൊല്ലത്തെ ചെട്ടിക്കുളങ്ങരയിലും, പത്തനംതിട്ടയിലും ഇതേപേര് കാണുന്നു. ഓവുള്ള അഥവാ ഓട്ടയുള്ള മരത്തിന്റെ കായ എന്ന അർഥത്തിലുള്ള പ്രയോഗം ലോപിച്ചാണ് ഓമയ്ക്ക എന്ന പേരു വന്നത്


    .ആണുമ്പെണ്ണുങ്കായ് എന്ന പദം സ്ത്രീപുരുഷ ലൈംഗികാവയവവുമായുള്ള ഇതിന്റെ സാമ്യത്തെ സൂചിപ്പിക്കുന്നതാണ്. ബാപ്പക്കായി, അപ്പക്കായി എന്നീ പേരുകളിലും ഇവ കാണാം. കറയുള്ളത്, കറുമുറെ തിന്നാവുന്നത് എന്ന അർഥത്തിലാകണം കറുമൂസ, കറൂത്ത, കർമത്തി, കറുവത്ത് എന്നീ പേരു വന്നതെന്ന് കരുതുന്നു.പപ്പരക്ക, പപ്പയ്ക്ക, പപ്പര, പപ്പക്കായ എന്നീ പേരുകൾക്ക് പോർച്ചുഗീസ് പേരിനോട് സാമ്യമുണ്ട്. പട്ടിണിക്കാലത്ത് ദാനമായി കൊടുത്തിരുന്നതിനാലാകാം ധർമത്തുങ്കായ, ദർമൂസുങ്കായ എന്നീ പേരുണ്ടായത്.പപ്പായക്ക് പല ജില്ലകളിലും പല പേരുകൾ ആണ്.

    തിരുവനന്തപുരം:
    പപ്പാളിക്ക, കപ്പക്ക, പപ്പക്ക .
    കൊല്ലം :
    കപ്പക്ക, ഓമക്ക, പപ്പക്ക .
    പത്തനംതിട്ട :
    ഓമക്കായ, ഓമക്ക.
    കോട്ടയം :
    കപ്ലങ്ങ, കപ്പളം, കപ്പളങ്ങ.
    ഇടുക്കി :
    ഓമക്ക, കപ്ലങ്ങ. ആലപ്പുഴ :പപ്പരങ്ങ, പപ്പരക്ക, ഓമക്ക, പപ്പര .
    എറണാകുളം :
    ഓമക്കായ, കപ്ലിങ, കപ്പക്ക, കപ്പങ്ങ.
    തൃശ്ശൂർ :
    കൊപ്പക്കായ, ഓമക്കായ, പപ്പക്കായ, കൊപ്പക്കായ, കപ്പങ്ങ.
    പാലക്കാട് :
    ഓമക്ക, കറുവത്തുംകായ, പപ്പാളങ്ങ, കറുകത്ത് .
    മലപ്പുറം :
    ഓമക്ക, കരുമൂച്ചി, കർമൂസ, കറുമത്തി, കരൂത്ത .
    കോഴിക്കോട് :
    കർമൂസ്, കപ്ലങ്ങ, കറൂത്ത .
    വയനാട് :
    കറുമൂസ, കപ്ലങ്ങ, കപ്ലിങ്ങ, കപ്ലിക്ക, കറൂത്തക്കായ .
    കണ്ണൂർ :
    കർമൂസ്, കപ്പക്ക, അപ്പക്കായി .
    കാസർകോട് :
    പപ്പങ്ങായി, ബപ്പങ്ങായി, ബാപ്പക്കായി, കപ്പങ്കായ, കൂപ്പക്കായി, പരാങെ, കോപ്പായ.
    കേരളവുമായി അടുത്തബന്ധമുള്ള ലക്ഷദ്വീപിൽ കടമത്ത്
    കൊപ്പക്ക, ബത്തക്ക, കർമോസ എന്നിങ്ങനെയെല്ലാം വിളിക്കുന്നുണ്ട്.
    അഗത്തി ദ്വീപിൽ
    ബത്തക്ക എന്നാണ് വിളിക്കുന്നത്.




  3. #923
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    പുകയ്ക്ക് പകരം വെള്ളം, മലിനീകരണം ഒട്ടുമില്ല; ഇന്ത്യയിൽ നിർമിച്ച ഹൈഡ്രജൻ ബസ് നിരത്തിലിറങ്ങി


    ഡീസലില്* ഓടുന്ന വലിയ വാഹനങ്ങളാണ് കാര്*ബണ്* ബഹിര്*ഗമനത്തിന്റെ 14 ശതമാനത്തിനും കാരണക്കാര്*.


    ഇന്ത്യയിൽ നിർമിച്ച ആദ്യ ഹൈഡ്രജൻ ബസ് നിരത്തിലിറക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും സംഘവും


    ന്ത്യയില്* നിര്*മിച്ച, ഹൈഡ്രജന്* ഇന്ധനത്തിലോടുന്ന ആദ്യബസ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പുണെയില്* നടന്ന ചടങ്ങില്* നിരത്തിലിറക്കി. സി.എസ്.ഐ.ആറും കെ.പി.ഐ.ടി. ടെക്നോളജീസും ചേര്*ന്നാണ് ഇത് വികസിപ്പിച്ചത്. കാലാവസ്ഥാവ്യതിയാനം തടയാനും തൊഴിലവസരങ്ങള്* സൃഷ്ടിക്കാനും പരിസ്ഥിതി സൗഹൃദയാത്രാമാര്*ഗങ്ങളില്* സ്വയംപര്യാപ്തത കൈവരിക്കാനും പ്രധാനമന്ത്രിയുടെ 'ഹൈഡ്രജന്* വിഷന്*' സുപ്രധാനമാണെന്ന് മന്ത്രി സിങ് പറഞ്ഞു.

    ഹൈഡ്രജനും ഓക്*സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയില്* പ്രവര്*ത്തിക്കുന്ന ഈ ബസ് വെള്ളവും താപവും മാത്രമാണ് പുറന്തള്ളുക. ഏറ്റവും പ്രകൃതിസൗഹൃദമായ യാത്രാമാര്*ഗം. ദീര്*ഘദൂര സര്*വീസ് നടത്തുന്ന, ഡീസലില്* പ്രവര്*ത്തിക്കുന്ന ഒരുബസ് വര്*ഷം ശരാശരി 100 ടണ്* കാര്*ബണ്* ഡയോക്*സൈഡ് വാതകം പുറന്തള്ളുമെന്നാണ് കണക്ക്.
    ഇത്തരത്തില്* ലക്ഷക്കണക്കിന് ബസുകളാണ് രാജ്യത്തെ നിരത്തുകളില്* ഓടുന്നത്. ഡീസലില്* ഓടുന്ന വലിയ വാഹനങ്ങളാണ് കാര്*ബണ്* ബഹിര്*ഗമനത്തിന്റെ 14 ശതമാനത്തിനും കാരണക്കാര്*. ഉയര്*ന്ന ഊര്*ജക്ഷമതയും ഊര്*ജം വഹിക്കാനുള്ള ശേഷിയും ഹൈഡ്രജന്* വാഹനങ്ങളുടെ സവിശേഷതയാണ്. പ്രവര്*ത്തനച്ചെലവ് ചുരുക്കാനാകും. ചരക്കു ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.


  4. #924
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    മലവേപ്പ് അഥവാ ഉടൻ പണം


    HIGHLIGHTS

    • പെട്ടന്ന് വളർന്ന് മുറിച്ചു വിൽക്കാനുള്ള പാകമെത്തുന്നു
    • മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു



    മലയോരങ്ങളിൽ തേക്കിനും മഹാഗണിക്കും പിന്നാലെ പണം തരുന്ന മരമെന്ന വിശേഷണത്തോടെ പ്രചരിക്കുകയാണ് മലവേപ്പ് കൃഷി. പെട്ടന്ന് വളർന്ന് മുറിച്ചു വിൽക്കാനുള്ള പാകമെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിൽ കർഷകന് മികച്ച വരുമാനം കിട്ടുന്നു. മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. മിലിയ ഡുബിയ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്യും എന്നതാണ് ഇത് കർഷകർക്ക് പ്രിയങ്കരമാക്കുന്നത്. തടിയുടെ ഉപയോഗം വർധിക്കുകയും ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലവേപ്പ് കൃഷി ലാഭകരമാണെന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷം കൊണ്ട് മുറിച്ചെടുക്കാവുന്ന വലുപ്പത്തിലെത്തുമെന്നതാണ് മലവേപ്പിന്റെ ആകർഷണീയത.

    പ്രിയമേറുന്നു ഇവിടെയും

    വേപ്പിന്റെ കുടുംബത്തിൽപ്പെട്ട ഈ മരം പശ്ചിമഘട്ടത്തിലും മറ്റു ചെറിയ വന പ്രദേശങ്ങളിലും ധാരാളമായി കാണുന്നു. ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെ ബാധിക്കുന്നില്ല. ഏതു തരം മണ്ണിലും വളരുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കാസർകോട്, കണ്ണൂർ ജില്ലകളിൽ ധാരാളം കർഷകർ മലവേപ്പ് കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു. കേരളത്തിന് പുറത്ത് ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പ്ലാന്റേഷൻ രൂപത്തിൽ മലവേപ്പിന്റെ കൃഷി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തോട്ടമായി നടുമ്പോൾ റബർ നടുന്നതു പോലെ തന്നെ പ്ലാറ്റ് ഫോം ഒരുക്കി നടുന്നതാണ് നല്ലതെന്ന് കൃഷിക്കാർ പറയുന്നു. വളപ്രയോഗം കൂടിയുണ്ടെങ്കിൽ വളർച്ച വളരെ പെട്ടന്ന് ആകും. ഏഴു വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കുമെന്ന് അനുഭവസ്ഥരായ കർഷകർ പറയുന്നു.
    തിരിഞ്ഞു നോക്കേണ്ടി വരില്ല

    നട്ടുകഴിഞ്ഞ് 6 വർഷം കൊണ്ട് വിളവെടുത്തു തുടങ്ങാം 10 വർഷംകൊണ്ട് നല്ല വരുമാനം നേടിത്തരാൻ ഈ വൃക്ഷത്തിന് കഴിയും. രണ്ടു വർഷം കൊണ്ട് 20 അടിവരെ ഉയരം വയ്ക്കും 6 അടി അകലത്തിൽ നടുകയാണെങ്കിൽ ശിഖരങ്ങൾ ഒന്നും ഇല്ലാതെ നല്ല തടി ലഭിക്കും.

    വിത്തുകൾ പാകിയാണ് തൈകൾ മുളപ്പിക്കുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ നന്നായി ഒരുക്കിയ തടങ്ങളിൽ വിത്ത് പാകാം. നന്നായി നനച്ചുകൊടുക്കണം പാകമാകുമ്പോൾ പറിച്ചു നടാം. വൃക്ഷതൈകൾ മഴയില്ലാത്ത സമയങ്ങളിൽ 15 ദിവസത്തെ ഇടവേളയിൽ നനച്ചു കൊടുക്കാം കാര്യമായ വളപ്രയോഗങ്ങൾ ആവശ്യമില്ല. ഇടവിളയായി കിഴങ്ങു വർഗങ്ങൾ നട്ടാൽ കൂടുതൽ ഫലപ്രദമായി കൃഷിയിടത്തെ മാറ്റാനും സാധിക്കും. ഏറ്റവും വേഗം വളരുന്ന മരമായ ഈയിനം പ്ലൈവുഡിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തീപ്പെട്ടി കമ്പനികളും സോഫ്റ്റ് വുഡ് ഇൻഡസ്ട്രീസ്, ബയോ ഫ്യൂവൽ എന്നിവയ്ക്കും ഉപയോഗിക്കുന്നു.

    വനം വകുപ്പും മലവേപ്പ് കൃഷിയിലേക്ക്

    ഈയിടെ വനം വകുപ്പും മലവേപ്പ് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. തേക്കു തൈകൾ നടാനായി ഉണ്ടാക്കിയ പദ്ധതി മാറ്റിയിട്ടാണ് മലവേപ്പ് കൃഷിയിലേക്ക് ചുവടുമാറിയത് എന്നതും ശ്രദ്ധാർഹമായ കാര്യമാണ്. സംസ്ഥാനത്തെ 3 പ്രധാന റേഞ്ചുകളിൽ തേക്ക് തൈകൾ നടാനായി എടുത്ത 3 ലക്ഷത്തോളം കുഴികളിലാണ് മലവേപ്പ് തൈകൾ നട്ടത്. റാന്നി, കോന്നി, പുനലൂർ എന്നിവിടങ്ങളിലെ പ്ലാന്റേഷനുകളി*ലാണ് മലവേപ്പ് നട്ടത്. 8 വർഷം കൊണ്ട് മുറിക്കാവുന്ന പരുവത്തിൽ വണ്ണം വയ്ക്കുന്നതാണ് മലവേപ്പ്.


  5. #925
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    മനുഷ്യരുമായി സഹവസിച്ച് മയിലുകളും: നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചേ പറ്റൂ

    കേരളം നേരിടുന്ന ഒരു മുഖ്യ പ്രശ്നംതന്നെയാണ് നാട്ടിൻപുറങ്ങളിലേക്കു കുടിയേറുന്ന മയിലുകൾ. 1933ൽ പ്രശസ്ത പക്ഷിനിരീക്ഷകൻ സലിം അലി കൊച്ചി, തിരുവിതാംകൂർ മേഖലയിൽ 19 ഇടങ്ങളിൽ നടത്തിയ സർവേയിൽ ഒരിടത്തും മയിലുകളെ കണ്ടില്ല. പക്ഷേ, 2008ൽ നടത്തിയ ഒരു സർവേയിൽ ഇപ്പറഞ്ഞ 19ൽ 10 ഇടത്തും മയിലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

    ഇനി ചിത്രങ്ങൾ നോക്കുക അതിലെ പർപ്പിൾ നിറം ശ്രദ്ധിക്കുക. അതു മയിലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ്. ആദ്യ ചിത്രം 1900-1998 വരെ. മയിലുകളുള്ളത് വളരെ ചെറിയ തോതിൽ. രണ്ടാമത്തെ ചിത്രം 1900 -2010 വരെ ഉള്ളത്. മറ്റു പല ഇടങ്ങളിലും പ്രകടമായ സാന്നിധ്യം ഉണ്ടെങ്കിലും കേരളത്തിൽ മയിലുകൾ തല നീട്ടി തുടങ്ങുന്നതേ ഉള്ളു. 2010-2015ൽ കേരളത്തിൽ മയിലുകൾ തങ്ങളുടെ ആധിപത്യം വെളിവാക്കിത്തുടങ്ങി.

    കേരള അഗ്രികൾച്ചറൽ യൂണിവേഴ്*സിറ്റിയിലെ പ്രഫസർ നമീർ, ഡെറാഡൂൺ ഫോറസ്റ്റ് റിസർവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സാഞ്ചോ ജോസ് എന്നിവർ ഇതിനെക്കുറിച്ച് പഠനം മുൻപ് നടത്തിയിട്ടുണ്ട്. അന്ന് അവർ പറഞ്ഞതനുസരിച്ച് കേരളത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ മാത്രമേ മയിലുകൾക്ക് ആവാസയോഗ്യമായ ഇടങ്ങൾ ഉള്ളൂ എന്നാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് ഇത്തരം ഒരു ആവാസവ്യവസ്ഥ ഇല്ല എന്നാണ്.

    പക്ഷേ ഇന്ന് നമുക്ക് അറിയാം ഈ ജില്ലകളിലടക്കം കേരളത്തിൽ എല്ലാ ജില്ലകളിലും മയിൽ അതിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

    എന്താണ് കാരണം?

    കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന വരൾച്ചയാണ് എന്ന പൊതു വാദത്തെ നമ്മൾ തള്ളേണ്ടതില്ല. ഒരു പരിധിവരെ അതും ശരിയാണ്. പക്ഷേ അതു മാത്രമല്ല കാരണം. അതിനു മയിലിന്റെ സ്വഭാവം, ആഹാരം ഇതൊക്കെ ഒന്നു നോക്കണം. അതുപോലെ സാമാന്യ ജനത്തിന് മയിലിനോടുള്ള മനോഭാവം.

    ഇപ്പോൾ കാടും അതിനോടു ചേർന്നുള്ള നാട്ടിൻ പ്രദേശവും കുറ്റിക്കാടുകൾ നിറഞ്ഞതാണ്. നിബിഡ വനം അല്ല. നിബിഡ വനങ്ങളിൽ അല്ലാതെ ജീവിക്കുന്ന ഒരുപാടു ജീവികളുണ്ട് (നിബിഡ വനം എന്നാൽ വൻ മരങ്ങൾ ഒക്കെ ഇടതൂർന്നു വളരുന്ന ഇടം).

    ഈ പറയുന്ന കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഭൂരിഭാഗം സസ്യ/മിശ്രഭുക്കുകളായ ജീവികൾ ജീവിക്കുന്നത്. ഇരപിടിയന്മാർ ഇത്തരം പ്രദേശത്തു വരുന്നു, ഇര പിടിക്കുന്നു, ഉൾക്കാടുകളിൽ പോയി വസിക്കുന്നു.

    ഇവിടെ മയിൽ എന്ന ജീവിയിൽ കേന്ദ്രീകരിച്ച് സംസാരിച്ചാൽ, മയിൽ എല്ലാ കാലത്തും ഇന്ത്യയിൽ ഒരു ദിവ്യ പരിവേഷം കൂടിയുള്ള പക്ഷിയാണ്. അതുകൊണ്ടുതന്നെ വിശാലമായ കൃഷിയിടങ്ങളുടെ ഓരം ചേർന്നു വസിച്ചു കൊണ്ടിരുന്നു. മനുഷ്യനുമായി ഒരുതരം സഹവാസം. തെരുവുനായ്ക്കളോ തെരുവുപൂച്ചകളോ ഒക്കെ പോലെ...


    ആണ്മയിലുകൾ സ്വന്തമായി ഒരു പ്രദേശം അതിർത്തി നിശ്ചയിച്ചു ജീവിക്കുന്നവയാണ്. അവന്റെ അധികാര പരിധിയിൽ മറ്റൊരു ആണ്മയിലിനെ അവൻ കടത്തില്ല. കാടുകളിൽ മയിൽ എണ്ണം കൂടുകയും അവയ്ക്ക് ആവാസയോഗ്യമായ ഭൂമി കുറയുകയും ചെയ്തു. അതേസമയത്ത് കാടിന്റെ അതിർത്തിയിൽ, നാട്ടിൻപുറത്തും കുറ്റിക്കാടുകൾ പെരുകി... മയിലുകളുടെ ആഹാരമായ ഓന്ത്, ചെറിയ ഇഴജന്തുക്കൽ മുതൽ നാട്ടിലെ കാർഷിക വിളകൾ വരെ സുലഭമായി കിട്ടുന്ന സാഹചര്യം വന്നു. വനാതിർത്തിയിലെ കാട്ടിൽ നിന്നും വനത്തിനു പുറത്തേക്കുള്ള കുറ്റിക്കാടുകളിലേക്കും അതിനും അപ്പുറത്ത് നാട്ടിൻപുറങ്ങളിലേക്കും മയിലുകൾ ചേക്കേറിത്തുടങ്ങി.

    ഇവിടെ മയിലുകൾക്ക് നൈസർഗികമായി കിട്ടിയ ഒരു സ്വഭാവം, മനുഷ്യന്റെ കൈ അകലത്തിൽ നിന്നാലും ഉപദ്രവിക്കില്ല എന്ന തോന്നൽ ഇതനൊരു ഘടകമായി. മറ്റൊന്ന് നിലത്തു കൂടുകൂട്ടി മുട്ട ഇടുന്ന ഇവയുടെ മുട്ട തട്ടിയെടുത്ത് ആഹാരമാക്കുന്ന പ്രകൃതിയിലെ ശത്രുക്കൾ നാട്ടിൻപുറങ്ങളിലില്ല എന്നതും ഇവരുടെ വംശവർധന നാട്ടിൽ എളുപ്പമാക്കി.

    കാർഷിക സർവകലാശാലയുടെ തൃശ്ശൂർ കാമ്പസിലും മയിലുകൾ മുട്ടയിട്ടുന്നുണ്ട് എന്നു പ്രഫസർ നമീർ പറയുന്നുണ്ട്. പല സാഹചര്യങ്ങൾ മൂലം നാട്ടിൻപുറത്തെ കൃഷിയിടങ്ങളിൽ ആൾപ്പെരുമാറ്റം കുറയുന്നുണ്ട്. എന്റെ നാട്ടിൽ പണ്ട് കുറുക്കൻ മലയുടെ മുകളിൽ വല്ല പാറയിടുക്കിലും ഇരുന്നു പാതിരായ്ക്ക് കൂവിയിരുന്നു, അതും ഒന്നോ രണ്ടോ. ഇന്ന് അതു മാറി, താഴ്വാരത്തും പാടത്തും ഒക്കെ പട്ടാപ്പകൽ നട്ടുച്ചയ്ക്ക് ഇരുന്നു കൂട്ട കൂവൽ കേൾക്കാം. കാരണം മുൻപ് പറമ്പുകളിൽ റബർ മരങ്ങൾ നടുക, ടാപ്പ് ചെയ്യുക, ആട്, പശു എന്നിവയെ ഒക്കെ മലകളിലേക്ക് അഴിച്ചു വിട്ടു തീറ്റുക, ഇഞ്ചി നടുക, കശുവണ്ടി പെറുക്കുക എന്നിങ്ങനെ വർഷം മുഴുവൻ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്ന് റബർ ടാപ്പിങ് മാത്രം. ടാപ്പിങ് നിറുത്തിയ മരങ്ങൾ മുറിച്ച് ഇപ്പോൾ മലവേപ്പ് കൃഷി ഒക്കെ ആയിത്തുടങ്ങി. കൂടാതെ കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെ ഉൾപ്പെട്ടിരുന്ന ആട് തീറ്റൽ, കശുവണ്ടി പെറുക്ക് ഇതൊന്നും ഇല്ല.

    ഇന്ന് ഈ ആൾപ്പെരുമാറ്റം കുറഞ്ഞ ഇടങ്ങളിൽ ചേക്കേറുന്നത് മയിലും കുറുക്കനും മലമ്പാമ്പുകളും മുള്ളൻപന്നിയും ഉടുമ്പും വിഷപ്പാമ്പുകളുമൊക്കെയാണ്.



    മയിലുകൾ ഇനിയും പെരുകും. അവയും പണി പഠിച്ചു. വിദേശ രാജ്യങ്ങളിലെ പോലെ ഇവയെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചേ പറ്റൂ. അല്ലെങ്കിൽ ഇവയ്ക്ക് കൂടുകൂട്ടാനും മുട്ടയിടാനും പറ്റിയ സാഹചര്യങ്ങൾ ഇല്ലാതാക്കണം. ആ രീതിയിൽ കൃഷിഭൂമിയും ചേർന്നു കിടക്കുന്ന വെളി സ്ഥലങ്ങളും തെളിച്ചു വൃത്തിയാക്കി ഇടാൻ നാട്ടിലെ കർഷകർ കൂട്ടായി ശ്രമിക്കണം. അതുപോലെ കീടങ്ങളെ നശിപ്പിക്കുക. ചുരുക്കത്തിൽ ആഹാരം ലഭിക്കാൻ കാട്ടിലേക്ക് അവ ഉൾവലിയേണ്ട സാഹചര്യം ഒരുക്കുക. അല്ലാത്തപക്ഷം പണ്ട് ഇവിടെ കർഷകർ എന്നൊരു വിഭാഗം ഉണ്ടായിരുന്നു എന്ന് പറഞ്ഞ് നൊസ്റ്റാൾജിയ അയവിറക്കേണ്ടി വരും. കാരണം, സ്ഥിതിഗതികൾ അത്തരത്തിലാണ് മുമ്പോട്ടുപോകുന്നത്.

  6. #926
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ചക്കക്കച്ചോടത്തിനിറങ്ങി ചെറുപ്പക്കാർ: വിദേശ വിപണിയിലേക്ക് വാക്വം ഫ്രൈഡ് ചക്ക ചിപ്സ്



    നിതിൻകാന്ത്, മൊബിൻ, വിശാഖ്, ജിതിൻകാന്ത് എന്നിവർ ചക്കയുൽപന്നങ്ങളുമായി

    ഐടി മേഖലയിൽനിന്നെത്തിയ 3 ചെറുപ്പക്കാരുടെ ഭക്ഷ്യസംരംഭമാണ് വയനാടൻസ്. വയനാട് കേന്ദ്രമായി രൂപീകരിച്ച വയനാട് ഓർഗാനിക് റിസർച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് വാക്വം ഫ്രൈഡ് ചക്ക ചിപ്സ് ഉൾപ്പെടെ ഒട്ടേറെ വിഭവങ്ങള്* ഇവര്* രാജ്യാന്തരവിപണിയിലെത്തിക്കുന്നു. ജിതിൻകാന്ത്നിതിൻകാന്ത് സഹോദരങ്ങളും സുഹൃത്ത് അരുൺചന്ദ്രനുമാണ് സംരഭത്തിനു പിന്നില്*. ഭക്ഷ്യസംരംഭത്തിനൊപ്പം ഐടിയിലും കാലുറപ്പിച്ചാണ് മൂവരും നീങ്ങുന്നത്. ഐടി പ്രയോജനപ്പെടുത്തിയുള്ള വിപണി പഠനങ്ങൾ ഭക്ഷ്യസരംഭത്തിനും ശക്തി പകരുന്നെന്ന് ജിതിൻ.
    വാക്വം ഫ്രൈഡ് ചക്ക ചിപ്സ് തന്നയാണ് ഉൽപന്നങ്ങളിലെ തുറുപ്പുചീട്ട്. രാജ്യാന്തരവിപണിയിൽ വാക്വം ഫ്രൈഡ് ചക്ക ചിപ്സിന് മലയാളികൾ മാത്രമല്ല, വിദേശികളും ആവശ്യക്കാരെന്ന് ജിതിൻ. വിപണിയിലു ള്ള മിക്ക സ്നാക്സിലും എണ്ണയുടെ അംശം കൂടുതലാണല്ലോ. ഈ പ്രശ്നം മറികടക്കാൻ സഹായിക്കും വാക്വം ഫ്രൈയിങ് വിദ്യ. താപനില 60 ഡിഗ്രി സെല്*ഷ്യസില്* ക്രമീകരിച്ചു വറുത്തെടുക്കുന്ന ചിപ്സിൽ എണ്ണയളവ് തീരെക്കുറവ്. രുചി വളരെയേറെയും. ഉയർന്ന ചൂടിൽ വറുത്തെടുക്കുമ്പോൾ ഉൽപന്നത്തിന്റെ പോഷകഗുണം ഗണ്യമായി നഷ്ടപ്പെടും. വാക്വം ഫ്രൈയിങ്ങിലാവട്ടെ, ഗുണമേന്മ അതേപടി നിൽക്കും. വാക്വം ഫ്രൈയിങ് യന്ത്രങ്ങൾ, ഉന്നത ഗുണനിലവാരമുള്ള പായ്ക്കിങ് യൂണിറ്റ്, നൈട്രജൻ ഫില്ലിങ് സംവിധാനം എന്നിവയുൾപ്പെടെ സംരംഭത്തിന് ഉയർന്ന മുതൽമുടക്കു വരും. ഉൽപന്നത്തിന്റെ വിലയില്* അതു പ്രതിഫലിക്കും. അതുകൊണ്ടുതന്നെ രാജ്യാന്തരവിപണിയിലെ വാങ്ങൽശേഷി കൂടിയ ഉപഭോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നു ജിതിൻ.


    വയനാടൻസിന്റെ ചക്ക സംസ്കരണ യൂണിറ്റ്ചക്ക, പച്ചക്കറികൾ എന്നിവയുടെ വാക്വം ഫ്രൈഡ് ചിപ്സിനു പുറമെ ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്കപ്പൾപ് തുടങ്ങിയവയ്ക്കും മികച്ച വിദേശ മാർക്കറ്റ് ഉണ്ടെന്നു ജിതിൻ. കോവിഡ് കാലത്തും കയറ്റുമതി വിപണി കാര്യമായി ഇടിഞ്ഞില്ല. വയനാടൻ തേൻ ഉൾപ്പെടെ ഒട്ടേറെ തനതു കാർഷികവിഭവങ്ങളും ഇവരുടെ കയറ്റുമതിപ്പട്ടികയിലുണ്ട്.

    വയനാടൻസിന്റെ അണിയറക്കാർ

    കേരളത്തിൽനിന്നു മാത്രമല്ല, കർണാടകയിൽനിന്നും നിലവിൽ ചക്ക സംഭരിക്കുന്നു. എന്നാൽ ഇങ്ങനെ ലഭിക്കുന്നതു പലതരം ചക്കകളാണ്. ഉൽപന്നത്തിന് ഏകീകൃത ഗുണനില വാരം ഉറപ്പാക്കണമെങ്കിൽ ഒരേയിനം ചക്കതന്നെ വേണമെന്നു ജിതിൻ. കോഴിക്കോട് നന്മണ്ടയിലെ 5 ഏക്കറിൽ കഴിഞ്ഞ വർഷം വിയറ്റ്നാം ഏർളി പ്ലാവുകൃഷി തുടങ്ങിയത് ഈ ലക്ഷ്യത്തോടെയാണ്.


    ഭക്ഷ്യസംരംഭകർക്ക് സർക്കാർ നല്*കേണ്ട മുഖ്യ സഹായം കുറഞ്ഞ നിരക്കിൽ വൈദ്യതി ലഭ്യമാക്കുകയാണെന്നു ജിതിൻ. ഭക്ഷ്യസംരംഭങ്ങളെ വ്യവസായസംരംഭപ്പട്ടികയിൽനിന്ന് കാർഷികസംരംഭങ്ങളുടെ പട്ടികയിലേക്ക് മാറ്റി അതനുസരിച്ചുള്ള താരിഫ് ക്രമീകരിക്കുകയാണെങ്കിൽ വലിയ സഹായമാകുമെന്നും ജിതിൻ. ചെറുതും വലുതുമായ കാർഷികോൽപന്ന മൂല്യവർധിതസംരംഭങ്ങൾ കൃഷിക്കും കൃഷിക്കാർക്കും ഗുണകരമാകുമെന്നും ജിതിൻ പറയുന്നു.

    @wayanadan

  7. Likes wayanadan liked this post
  8. #927
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഒട്ടേറെ പാലുല്*പന്നങ്ങള്* സ്വന്തമായി നിര്*മിച്ച് സ്വന്തം കടയിലൂടെ വിൽപന: വേറിട്ട വഴിയിലൂടെ ആരിഫ



    • ഒരു പശുവിനെ വാങ്ങി പഠിച്ച് തുടങ്ങി
    • എക്*സിബിഷനുകളിലും മറ്റും പാലുല്*പന്നങ്ങളുടെ സ്റ്റാൾ ഇടാറുണ്ടായിരുന്നു


    ആരിഫ പാലുൽപന്നങ്ങളുമായി

    അധ്വാനിക്കാനുള്ള മനസും താല്*പര്യവും ഉണ്ടെങ്കില്* ഡെയറി ഫാമിങ്ങിലൂടെ മികച്ച വരുമാനം നേടാന്* സാധിക്കുമെന്ന് കാണിച്ചുതരുന്ന വീട്ടമ്മയാണ് കാസര്*കോഡ് ഉദുമ മൂലയില്* വീട്ടില്* ആരിഫ ഷമീര്*. ഒരു വര്*ഷം മുന്*പ് ഒരു പശുവില്*നിന്ന് തുടങ്ങിയ ആരിഫയുടെ ഡെയറി ഫാമിങ് ജീവിതം ഇന്ന് പാലും പാലുല്*പന്നങ്ങളും വില്*ക്കുന്ന ബഖറ ഫാമിങ് ആന്*ഡ് മില്*ക്ക് പ്രൊഡക്ട് എന്ന സംരംഭമായി വളര്*ന്നുകഴിഞ്ഞു. പാലിന് വലിയ പ്രാധാന്യം നല്*കാതെ ലെസ്സി, സിപ് അപ്, പേഡ തുടങ്ങി ഒട്ടേറെ പാലുല്*പന്നങ്ങള്* സ്വന്തമായി നിര്*മിച്ച് സ്വന്തം കടയിലൂടെ വില്*ക്കുന്ന വേറിട്ട സംരംഭമാണ് ആരിഫയുടേത്.

    പഠിച്ച് തുടക്കം

    കുട്ടിക്കാലത്ത് പിതാവിന് പശുവളര്*ത്തല്* ഉണ്ടായിരുന്നുവെന്നതാണ് ആരിഫയ്ക്ക് പശുക്കളുമായുള്ള ബന്ധം. പശുവളര്*ത്തലില്* കാര്യമായ അറിവില്ലാതിരുന്നതിനാല്* ഒരു പശുവിനെ വാങ്ങി പഠിച്ച് തുടങ്ങാമെന്നു തീരുമാനിച്ചു. 2021 ഒക്ടോബറില്* തുടങ്ങിയ ആരിഫയുടെ ഫാം ഒരു വര്*ഷം പിന്നിടുമ്പോള്* 4 പശുക്കളില്* എത്തിനില്*ക്കുന്നു. നിലവില്* നാലു പശുക്കളും ഒരു കിടാവും ആരിഫയ്ക്കുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ എട്ടു പശുക്കളെ പാര്*പ്പിക്കാന്* കഴിയുന്ന തൊഴുത്ത് നിർമിച്ചിരിക്കുന്നു. പ്രത്യേകം മുറി തയാറാക്കി ചാണകം അവിടെയാണ് ശേഖരിക്കുക. തന്റെ ക്ഷീരസംരംഭത്തിന് പശുക്കള്* ഉള്*പ്പെടെ ആകെ 8.5 ലക്ഷത്തോളം രൂപ വായ്പ എടുക്കേണ്ടിവന്നിരുന്നുവെന്നും അതിന്റെ നല്ലൊരു ശതമാനം പശുക്കളിലൂടെത്തന്നെ അടച്ചുതീർക്കാൻ കഴിഞ്ഞെന്നും ആരിഫ. ശേഷിക്കുന്നത് ഏതാനും നാളുകൾക്കൊണ്ട് അടച്ചു തീർക്കാൻ കഴിയുമെന്നും ആരിഫ പറയുന്നു.


    ആരിഫ തയാറാക്കുന്ന പാലുൽപന്നങ്ങൾപാലല്ല പാലുല്*പന്നങ്ങള്*

    ഒരു പശുവുമായി ക്ഷീരസംരംഭത്തിലേക്ക് ഇറങ്ങിയപ്പോള്* പാല്*വില്*പന ക്ഷീരസംഘത്തിലായിരുന്നു. ശരാശരി 38 രൂപ അവിടെനിന്ന് ലഭിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് പാല്* വില്*ക്കുന്നതിലും നല്ലത് പാലുല്*പന്നങ്ങളാക്കി വില്*ക്കുന്നതാണെന്ന ചിന്ത മനസില്* തെളിഞ്ഞു. അങ്ങനെ തൈരും മോരും നെയ്യും പനീറുമൊക്കെയാക്കി വില്*പന നടത്തി. കുടുംബശ്രീയിൽനിന്നുള്ള സഹായം ഇതിന് പ്രചോദനമായി. എക്*സിബിഷനുകളിലും മറ്റും പാലുല്*പന്നങ്ങളുടെ സ്റ്റാളും ഇടാറുണ്ടായിരുന്നു. ആരിഫയുടെ പ്രവര്*ത്തനം കണ്ട് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്* പാലുല്*പന്ന നിര്*മാണ പരിശീലനത്തില്* പങ്കെടുക്കാന്* നിര്*ദേശിച്ചു. അങ്ങനെ കാസര്*കോഡുനിന്ന് കോഴിക്കോട്ടെത്തി 11 ദിവസത്തെ പരിശീലനത്തില്* പങ്കെടുത്തു. അത്രയും ദിവസം പശുക്കളെ പരിപാലിച്ചതും കറവ നടത്തിയതുമെല്ലാം ഭര്*ത്താവ് അധ്യാപകനായ മുഹമ്മദ് ഷമീര്* ആയിരുന്നു. പരിശീലനം നേടി ആരിഫ പാലുല്*പന്നങ്ങളുടെ എണ്ണം വര്*ധിപ്പിച്ചു. പിന്നാലെ, ഫുഡ് സേഫ്റ്റി റജിസ്*ട്രേഷനും ലൈസന്*സും എടുത്ത് ബഖറ ഫാമിങ് ആന്*ഡ് മില്*ക്ക് പ്രൊഡക്ട് എന്ന സംരംഭമായി വളര്*ത്തി. രണ്ടു മാസം മുന്*പ് പാലുല്*പന്ന വില്*പനയ്ക്കായി ചെറിയൊരു കടയും ആരംഭിച്ചു.



    അതിരാവിലെതന്നെ കറവ

    പുലര്*ച്ചെ മൂന്നിന് ഉണരും, അതിരാവിലെ മൂന്നരയ്ക്ക് ഉണര്*ന്ന് പാലുല്*പന്നങ്ങളുടെ പായ്ക്കിങ്ങും മറ്റും ചെയ്യും. ശേഷം തൊഴുത്തിലേക്ക്. തൊഴുത്തു വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചാണ് കറവ. ഭര്*ത്താവും കറവയ്ക്ക് സഹായിക്കും. ശേഷം പുല്ല് നല്*കും. എട്ടു മണിയാകുമ്പോള്* പാലും പാലുല്*പന്നങ്ങളുമായി ആരിഫ തന്റെ ഇലക്ട്രിക് സ്*കൂട്ടറില്* ഇളയ മോനോടൊപ്പം കടയിലേക്ക് യാത്രയാകും. പശുക്കളുടെ കാര്യങ്ങളും പാലുല്*പന്ന വില്*പനയിലും ആരിഫ ശ്രദ്ധിക്കുമ്പോള്* അടുക്കള കൈകാര്യം ചെയ്യുന്നത് മക്കളായ ഷമീലയും സുഹൈലയും അമീനുമാണ്.
    ഇളയ മോനെ നഴ്*സറിയിലാക്കി പത്തുമണിയോടെ തിരികെ വീട്ടിലെത്തി പശുക്കള്*ക്ക് സൈലേജും കാലിത്തീറ്റയും നല്*കിയശേഷം വീണ്ടും കടയിലേക്ക്. കടയുടെ കാര്യങ്ങള്* കൂടി ശ്രദ്ധിക്കേണ്ടതിനാലാണ് സൈലേജിലേക്ക് തിരിഞ്ഞതെന്ന് ആരിഫ. അടുത്ത വരവ് ഉച്ചയ്ക്ക് രണ്ടിനാണ്. പശുക്കളെ കറന്ന് ഏതാനും ലീറ്റര്* പാല്* പായ്ക്ക് ചെയ്ത് നാല് ആകുമ്പോഴേക്ക് കടയിലേക്ക് തിരിക്കും. അഞ്ചരയോടെ കടയടച്ച് വീട്ടിലെത്തി പശുക്കള്*ക്കാവശ്യമായ പുല്ല് ശേഖരിക്കും. രാത്രിയിലാണ് പ്രധാനമായും ഓരോ വിഭവങ്ങളും പാകം ചെയ്*തെടുക്കുക.


    പാലുല്*പന്നങ്ങള്*
    സിപ് അപ്, തൈര് ഉപയോഗിച്ച് വിവിധ രുചികളില്* ലെസി, ശ്രീകണ്ഡ്, പേഡ, പനീര്*, പനീര്* ഉപയോഗിച്ചുള്ള ഛന്നാമുര്*ഗി എന്നിങ്ങനെ ഉൽപന്നങ്ങളുടെ നിര നീളും. ഇതിൽ പലതും ഓർഡർ അനുസരിച്ച് തയാറാക്കി നൽകുന്നവയാണ്. സിപ് അപ്, സംഭാരം, തൈര്, ലെസ്സി, ബര്*ഫി എന്നിവയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നും ആരിഫ. ജിമ്മില്* പോകുന്നവര്* സ്ഥിരമായി വാങ്ങുന്നത് പനീര്* വിഭവങ്ങളാണ്.
    ഇപ്പോൾ പ്രതിദിനം 40 ലീറ്റർ പാലാണ് ഉൽപാദനം. 5 ലീറ്ററോളം പാൽ സംഘത്തിൽ അളക്കുന്നു. കൂടാതെ, അര ലീറ്റർ കവറിലാക്കി 30 രൂപ വിലയിൽ പാൽ വിൽപനയുമുണ്ട്. തൈര് 350 മില്ലിയുടെ പ്രത്യേക പായ്ക്കറ്റിലാക്കി 25 രൂപയ്ക്കും വിൽക്കുന്നു. പശുക്കളുടെ മൂത്രം ലീറ്ററിന് 50 രൂപ നിരക്കില്* വില്*പനയുമുണ്ട്. പച്ചക്കറിക്കൃഷിയുള്ളവരും നഴ്*സറികളുമാണ് ഇത്തരത്തില്* മൂത്രവും ചാണകവും വാങ്ങുന്നത്.


  9. #928
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ആദ്യം നട്ടുപിടിപ്പിച്ചു, പിന്നെ വനംവകുപ്പിന് തന്നെ വിനയായി; വൈറസ് പോലെ വനത്തിനുള്ളില്* വ്യാപിച്ച മഞ്ഞക്കൊന്ന




    സാമൂഹിക വനവല്*ക്കരണത്തിന്*റെ ഭാഗമായി നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്ന വനംവകുപ്പിന് തന്നെ വിനയായി. പരിസ്ഥിതിയെ നശിപ്പിക്കുന്ന മഞ്ഞക്കൊന്നയുടെ ഉന്*മൂലനത്തിന് സമഗ്രപദ്ധതി തയാറാക്കുകയാണ് ഇപ്പോൾ വനംവകുപ്പ്. ആവാസവ്യവസ്ഥ നശിച്ച് മൃഗങ്ങള്* നാട്ടിലേക്ക് ഇറങ്ങുന്നതിനും മഞ്ഞക്കൊന്നയുടെ വ്യാപനം കാരണമായെന്ന് പരിസ്ഥിതിപ്രവര്*ത്തകര്* പറയുന്നു. വൈറസ് പോലെയാണ് വനത്തിനുള്ളില്* മഞ്ഞക്കൊന്ന വ്യാപിക്കുന്നത്. ഇവ വളരുന്ന പ്രദേശത്തെ മറ്റെല്ലാ ചെടികളും മരങ്ങളും നശിക്കും.

    ജീവജാലങ്ങള്*ക്ക് ആവാസവ്യവസ്ഥ ഇല്ലാതാകും. കാടിന്*റെ സൗന്ദര്യവല്*ക്കരണം അടക്കം ലക്ഷ്യമിട്ടാണ് 1980കളില്* വനംവകുപ്പിന്*റെ സോഷ്യല്* ഫോറസ്ട്രി വിഭാഗം മഞ്ഞക്കൊന്ന നട്ടത്. പക്ഷേ ഇതുവരെ തിരുത്താന്* കഴിയാത്ത തെറ്റായതീരുമായി അതുമാറി. കേരളത്തില്* ഹെക്ടറുകണക്കിന് വനം മഞ്ഞക്കൊന്നമൂലം നശിച്ചെന്നാണ് റിപ്പോര്*ട്ടുകള്*. വയനാട് വന്യജീവിസങ്കേതത്തെ അന്*പതുശതമാനത്തിലധികം ബാധിച്ചു. മഞ്ഞക്കൊന്നയില്* നിന്നുള്ള രാസപദാര്*ത്ഥം മറ്റു ചെടികളെ ഞൊടിയിടയില്* നശിപ്പിച്ചു. പുല്ലുതിന്നുന്ന മൃഗങ്ങള്*ക്ക് ഭക്ഷണമില്ലാതായി. കാട് നശിച്ചതോടെ വന്യമൃഗങ്ങള്* നാട്ടിലേക്ക് ഇറങ്ങുന്നത് വര്*ധിച്ചു.

    വനംമുഴുവന്* കാര്*ന്നെടുക്കുംമുമ്പ് മഞ്ഞക്കൊന്നയെ ഉന്*മൂലനം ചെയ്യാന്* സമഗ്രപദ്ധതി തയ്യാറാക്കുകയാണ് വനംവകുപ്പ്. മുന്*പ് പല തവണ ഇതിന് ശ്രമിച്ചതാണ്. വെട്ടിമാറ്റിയെങ്കിലും വീണ്ടും പടര്*ന്നുപിടിച്ചു. മരത്തിന്*റെ തൊലികളഞ്ഞ് വെള്ളംവലിച്ചെടുക്കാത്ത നിലയിലാക്കി ഉണക്കിനശിപ്പിക്കാനും ശ്രമിച്ചു. വേരടക്കം നശിപ്പിച്ച് മഞ്ഞക്കൊന്നയെ കേരളത്തില്* നിന്ന് തുടച്ചുമാറ്റാന്* കഴിയുന്ന മാര്*ഗങ്ങളാണ് വനംവകുപ്പ് തയാറാക്കുന്നത്.


  10. #929
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കിലോയ്*ക്ക് വില 85,000, ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി

    മൂന്നു വർഷം കൊണ്ടാണ് ഹോപ് ഷൂട്ട്സ് വിളവെടുക്കാൻ സാധിക്കുക എന്ന് ദ ​ഗാർഡിയൻ എഴുതുന്നു. ഇത് നട്ടു വളർത്തുന്നതിനും അതുപോലെ പറിച്ചെടുക്കുന്നതിനും വലിയ തരത്തിലുള്ള കരുതലും ശ്രദ്ധയും ആവശ്യമാണ്.




    പച്ചക്കറിക്ക് വില കൂടുമ്പോൾ നാമെല്ലാം അസ്വസ്ഥരാവാറുണ്ട്. എന്നാൽ, കിലോയ്ക്ക് 85,000 രൂപ കൊടുത്ത് നമ്മളൊരു പച്ചക്കറി വാങ്ങുമോ? എന്നാൽ, അങ്ങനെ ഒരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്സ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറിയായി അറിയപ്പെടുന്ന ഇത് യൂറോപ്യൻ രാജ്യങ്ങളിലാണ് സാധാരണയായി വളർത്തുന്നത്.

    റിപ്പോർട്ടുകൾ പ്രകാരം ഇത് ആദ്യം കൃഷി ചെയ്തത് ഹിമാചൽ പ്രദേശിലാണ് എന്ന് പറയുന്നു. ഹോപ് ഷൂട്ട്സ് കൃഷി ചെയ്തെടുക്കാനും വളരെ ബുദ്ധിമുട്ടാണ് എന്നാണ് പറയപ്പെടുന്നത്. അതിനാലാവാം ഈ പച്ചക്കറിക്ക് ഇത്രയേറെ വിലയും അധികമായിരിക്കുന്നത്. അതുപോലെ തന്നെ മാർക്കറ്റിൽ അത്ര എളുപ്പത്തിലൊന്നും ഇവ ലഭ്യമാവുകയും ഇല്ല.


    ഹ്യുമുലസ് ലൂപുലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. യൂറോപ്പും വടക്കേ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശം. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഈ പച്ചക്കറിയെ ആദ്യം ഒരു കളയായിട്ടാണ് കണക്കാക്കിയിരുന്നത്. ഇത് ആറ് മീറ്റർ വരെ വളരാം. അതുപോലെ ഒരു ചെടിയുടെ ആയുസ് 20 വർഷം വരെയാണ് എന്നും പറയുന്നു.

    മൂന്നു വർഷം കൊണ്ടാണ് ഹോപ് ഷൂട്ട്സ് വിളവെടുക്കാൻ സാധിക്കുക എന്ന് ദ ​ഗാർഡിയൻ എഴുതുന്നു. ഇത് നട്ടു വളർത്തുന്നതിനും അതുപോലെ പറിച്ചെടുക്കുന്നതിനും വലിയ തരത്തിലുള്ള കരുതലും ശ്രദ്ധയും ആവശ്യമാണ്. ഇതിന് പലവിധത്തിലുള്ള മെഡിക്കൽ ​ഗുണങ്ങളുണ്ട് എന്ന് പറയുന്നു. ആങ്സൈറ്റി, ഉറക്കമില്ലായ്മ, ടെൻഷൻ തുടങ്ങി പലതിലും ഇത് ആളുകളെ സഹായിക്കും എന്നാണ് പറയുന്നത്. ബിയർ നിർമ്മിക്കുന്ന സമയത്ത് ഹോപ് ഷൂട്ട്സിന്റെ പൂക്കൾ ഉപയോ​ഗിക്കാറുണ്ടത്രെ.

    സാധാരണയായി ഇന്ത്യയിൽ ഹോപ് ഷൂട്ട്സ് അങ്ങനെ കൃഷി ചെയ്യാറില്ല. അതിനാൽ തന്നെയാണ് അതിന്റെ വില ഇങ്ങനെ ഉയർന്നിരിക്കുന്നത് എന്നും പറയുന്നു. ഏതായാലും, ഇത്രയൊന്നും വരില്ല എങ്കിലും കിലോയ്ക്ക് 30,000 രൂപ വില വരുന്ന ​ഗുച്ചി എന്നൊരു കൂൺ ഹിമാലയത്തിൽ വളരുന്നുണ്ട്.

  11. #930
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ​മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ



    ദിവസവും മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. മല്ലിയിൽ അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയിൽ ഉണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

    മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്*സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണെന്ന് അറിയപ്പെടുന്നു. ഇത് ആന്റി ഓക്*സിഡന്റുകളാല്* സമ്പുഷ്ടമാണ്. ഇതിന്റെ ആന്റി ഓക്*സിഡന്റ് ഗുണങ്ങള്* ശരീരത്തിലെ ടോക്*സിനുകള്* നീക്കാന്* ഉപകാരപ്രദമാണ്.



    മുടികൊഴിച്ചിൽ കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്* സഹായിക്കും.ചര്*മ കോശങ്ങള്*ക്ക് ഇലാസ്റ്റിസിറ്റി നല്*കി ചര്*മത്തിന് ഇറുക്കം നല്*കാനും ചര്*മത്തില്* ചുളിവുകള്* വീഴുന്നത് തടയാനും ഇതേറെ നല്ലതാണ്.


    മല്ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വർധിപ്പിക്കാനും സഹായിക്കും. ഈ രണ്ട് ഗുണങ്ങളും തുടർച്ചയായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


    വയറിന്റെ ആരോഗ്യത്തിനും ദഹന സംവിധാനം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ് മല്ലിയിട്ട വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റ പ്രശ്*നങ്ങള്*ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്. ഇതിലെ നാരുകള്* തടി കുറയ്ക്കാന്* മികച്ചവയാണ്.



    മല്ലിയിലയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാർന്ന തിളക്കം കൈവരിക്കാനും മിനുസമാർന്നതും തെളിഞ്ഞതുമായ ചർമ്മം നൽകാനും സഹായിക്കും.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •