"കേരളത്തില്* 1991ല്* വനാവരണം 26.48ശതമാനമായിരുന്നു. ഇന്നത് 54.74 ആയി വര്*ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. എന്നുമാത്രമല്ല, വനവിസ്തൃതി വീണ്ടും വര്*ദ്ധിച്ച് 75 ശതമാനംവരെ എത്താന്* ഇടയുണ്ട് എന്നുമാണ് ഏറ്റവും പുതിയ ഡാറ്റ മുന്*നിര്*ത്തിയുള്ള വാദം. എന്നുവെച്ചാല്* നാടിനേക്കാള്* കൂടുതലാണ് കാടെന്ന്! നാട്ടിലാകെ കാടുകേറിയെന്ന്. അതെങ്ങനെ ശരിയാകും?"

കാടെവിടെ മക്കളേ എന്നു കരഞ്ഞുവിളിച്ച മലയാളകവിത ഇനി നാടെവിടെ മക്കളേ എന്നു വേവലാതിപ്പെടേണ്ടി വരുമോ? ഏറെക്കാലമായി വികസനപ്രവര്*ത്തനങ്ങളും ആധുനിക ജീവിതവും വനംകയ്യേറലും കാരണം കേരളത്തിന്റെ വനഭൂമി കുറഞ്ഞു വരികയാണ് എന്ന വേവലാതിയാണല്ലോ നമ്മുടെ നാട്ടിലെ പരിസ്ഥിതിപ്രവര്*ത്തകരും ഒരുകൂട്ടം കവികളുമൊക്കെ പലപല മാധ്യമങ്ങളിലൂടെ സമൂഹത്തിലേയ്ക്കു പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്* പറഞ്ഞാല്*, പരിസ്ഥിതിയുടെ രാഷ്ട്രീയം കറങ്ങിക്കൊണ്ടിരിക്കുന്ന അച്ചുതണ്ടാണ് വനനശീകരണത്തെയും വനം കൈയേറ്റത്തെയും കുറിച്ചുള്ള ഇത്തരം ആശങ്കകള്*. കേരളത്തിന്റെ കാലവസ്ഥയില്* വരുന്ന മാറ്റങ്ങള്*- പ്രത്യേകിച്ചും മഴ കുറയുന്നതും ചിലപ്പോള്* മഴ കൂടുന്നതും, കാലംതെറ്റിയും അളവുതെറ്റിയും തോന്നിയപോലെ മഴ പെയ്യുന്നതും, അതുവഴി സംഭവിക്കുന്ന പ്രളയങ്ങളും മണ്ണൊലിപ്പും ഉരുള്*പൊട്ടലും ഉടനെയുണ്ടാകുന്ന വരള്*ച്ചയും അടക്കമുള്ള എല്ലാ ദുരന്തങ്ങളും വനനശീകരണത്തിന്റെയും വനമേഖല കയ്യേറുന്നതിന്റെയും കേന്ദ്രബിന്ദുവിനു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.
1959ലെ എക്കണോമിക് റവ്യൂ പ്രകാരം കേരളത്തിലെ വനവിസ്തൃതി, 24,33000 ഏക്കര്* അഥവാ 9846 സ്*ക്വയര്* കിലോമീറ്റര്* ആയിരുന്നു. അത് കേരളത്തിലെ ആകെയുള്ള ഭൂവിസ്തൃതിയുടെ 25.8 ശതമാനം വരുമായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകരിക്കപ്പെട്ട ഉടനെയുണ്ടായിരുന്ന വനവിസ്തൃതിയില്*നിന്ന് നമ്മളിപ്പോള്* ഏറെ പുറകോട്ടു പോയിരിക്കുന്നു എന്നും, വനത്തിന്റെ, പ്രത്യേകിച്ചും നിബിഡവനത്തിന്റെ അളവ് ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്, തുടങ്ങിയ വേവലാതികളിലായിരുന്നു കേരളത്തിന്റെ പാരിസ്ഥിതികമായ അവബോധം വേരുറപ്പിച്ചത്.
എന്നാല്* കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ 2021ലെ ഫോറസ്റ്റ് സര്*വേയനുസരിച്ച് കേരളത്തിലെ വനവിസ്തൃതി, ആകെയുള്ള ഭൂവിസ്തൃതിയുടെ 54.74 ശതമാനമാണ്. കേരളത്തില്* 1991ല്* വനാവരണം 26.48ശതമാനമായിരുന്നു. ഇന്നത് 54.74 ആയി വര്*ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. എന്നുമാത്രമല്ല, വനവിസ്തൃതി വീണ്ടും വര്*ദ്ധിച്ച് 75 ശതമാനംവരെ എത്താന്* ഇടയുണ്ട് എന്നുമാണ് ഏറ്റവും പുതിയ ഡാറ്റ മുന്*നിര്*ത്തിയുള്ള വാദം. എന്നുവെച്ചാല്* നാടിനേക്കാള്* കൂടുതലാണ് കാടെന്ന്! നാട്ടിലാകെ കാടുകേറിയെന്ന്. അതെങ്ങനെ ശരിയാകും? എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്?
1957 മുതല്* കേരളത്തില്* നടക്കുന്ന പാരിസ്ഥിതിക പ്രചരണങ്ങളുടെയും അതുവഴി സംഭവിച്ച വനവിസ്തൃതിയുടെയും ഫലമായിട്ടാണ് ഈ വര്*ദ്ധനവ് എന്നാണ് ഇതിനെക്കുറിച്ചുള്ള ഒരു വിശദീകരണം. ഇത്തരമൊരു വിശദീകരണം ഇപ്പോള്* ഭരിച്ചുകൊണ്ടിരിക്കുന്നവര്*ക്കു മാത്രമല്ല, ഇതിനുമുമ്പ് കേരളം ഭരിച്ച സര്*ക്കാറുകള്*ക്കൊക്കെയും ആശ്വാസം നല്കും. തങ്ങള്* വനം കൊള്ളയടിക്കുകയായിരുന്നു എന്നു സമൂഹവും മാധ്യമങ്ങളും പ്രചരിപ്പിച്ചപ്പോഴും യഥാര്*ത്ഥത്തില്* തങ്ങള്* വനം വികസിപ്പിക്കുകയായിരുന്നു എന്ന് ഇനിമുതല്* പുരപ്പുറത്തു കയറിനിന്നു വിളിച്ചു പറയാമല്ലോ! വനം വികസിച്ചു വികസിച്ചു നാടു കയ്യേറുകയാണ് എന്നും, അങ്ങനെ കേരളത്തിലെ മനുഷ്യരുടെ ഭൂരിഭാഗം സ്ഥലവും കയ്യടക്കി വനം ക്രമാതീതമായി വികസിക്കുന്നതുകൊണ്ടാണ് വന്യജീവികള്* നാട്ടിലേയ്ക്കിറങ്ങി കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നത് എന്നുമാണ് ഈ ഡാറ്റാവിശകലനത്തിന്റെ തുടര്*ച്ച. ഇത്രയൊന്നും കാട് ആവശ്യമില്ലല്ലോ, അതുകൊണ്ട് കുറേ കാടു കയ്യേറി നാടാക്കിയാലെന്താ എന്നൊരു ചിന്തയും ഇതിന്റെ തുടര്*ച്ചതന്നെ. ഇന്ത്യയില്* വനവിസ്തൃതി വര്*ദ്ധിച്ച അഞ്ചു സംസ്ഥാനങ്ങളില്* മൂന്നാം സ്ഥാനത്താണ് ഇപ്പോള്* കേരളമെന്നും, വനംകൊള്ളക്കാരുടെയും മാഫിയകളുടെയും കുരുക്ക് തകര്*ക്കാന്* കഴിഞ്ഞതും വനവത്കരണം ഫലവത്തായി നടപ്പിലാക്കിയതുമാണ് ഇതിനു കാരണം എന്നും സര്*ക്കാരും അവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും പുളകിതരാകുന്നുമുണ്ട്.
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്*പ്പടെയുള്ള വിവിധ സംഘടനകളും, പരിസ്ഥിതിപ്രവര്*ത്തകരും, കവികളുമൊക്കെ തികച്ചും അശാസ്ത്രീയമായ രീതിയില്* പ്രകൃതിസ്*നേഹം വളര്*ത്തി നാടിനെ പിന്നോട്ടടിപ്പിക്കുകയാണ് എന്നും, അതുവഴി സര്*ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു എന്നും, വികസനത്തെ തടസ്സപ്പെടുത്തുന്നതുവഴി ഇക്കൂട്ടര്* ജനങ്ങളുടെ സുഖജീവിതം അസാധ്യമാക്കുന്നു എന്നും, നാടാകെ കാടുകേറി നശിക്കുന്നുവെന്നും, കാട്ടുമൃഗങ്ങള്* പെരുകി നാട്ടില്* മനുഷ്യര്*ക്ക് പൊറുതിമുട്ടുന്നു എന്നും തുടങ്ങി, ഇക്കൂട്ടര്*തന്നെയാണ് പ്രധാനമായും സില്*വര്* ലൈന്* പദ്ധതിയെ എതിര്*ക്കുന്നത് എന്നതിനാല്* പൊളിഞ്ഞു പാളീസായ ഇവരുടെ വനരോദനം സില്*വര്*ലൈനിന് അനുകൂലമാക്കിയെടുക്കാന്* പറ്റുമോ എന്ന ചിന്തയും തകൃതിയായി നടക്കുന്നുണ്ട്.എന്നാല്*, കേരളത്തിന്റെ വടക്കോട്ടും തെക്കോട്ടും - പ്രത്യേകിച്ച് വയനാടും ഇടുക്കിയും മൂന്നാറും പോലുള്ള പ്രദേശങ്ങളിലേയ്ക്ക്- യാത്രചെയ്യുന്നവര്*ക്ക് കേന്ദ്രപരിസ്ഥിതിവകുപ്പിന്റെ അവകാശവാദങ്ങള്* ദഹിക്കാന്* കുറച്ചു ബുദ്ധിമുട്ടാണ്. പലപ്പോഴായി കേരളത്തില്* ഭരണം നടത്തിയ സര്*ക്കാറുകള്* നിയമസഭയില്* അവതരിപ്പിച്ച രേഖകളിലുള്ള വിവരങ്ങളും, കേരളത്തില്* വനമേഖല വികസിച്ചുവരുന്നു എന്നും അത് നാടിനേക്കാള്* കൂടുതലാണ് എന്നുമുള്ള അവകാശവാദങ്ങളെ തുണയ്ക്കുന്നവയല്ല.
1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമിയില്* നടന്ന കയ്യേറ്റങ്ങളെ നിയമപരമായി ക്രമപ്പെടുത്താന്* ഇനിയും ബാക്കിയുണ്ടോ എന്ന് പതിനാലാം നിയമസഭയുടെ പത്താം സമ്മേളനത്തില്* ഒരു ചോദ്യമുണ്ടായിരുന്നു. അന്നത്തെ വനംവകുപ്പുമന്ത്രി കെ. രാജുവാണ് 3-4-2018ന് ആ ചോദ്യത്തിനു മറുപടി നല്കിയത്. നിയമസഭയില്* എഴുതി നല്കിയ ആ മറുപടിയില്* അദ്ദേഹം വിശദീകരിച്ചത്, വനംവകുപ്പില്* ലഭ്യമായ കണക്കുകള്* പ്രകാരം 1-1-1977ന് മുമ്പു നടന്ന വനം കയ്യേറ്റത്തില്* ഉദ്ദേശം 5668 ഹെക്ടര്* വനഭൂമി ഇനിയും നിയമപരമായി ക്രമപ്പെടുത്താന്* ബാക്കിയുണ്ട് എന്നായിരുന്നു.
അതേ നിയമസഭയുടെ പതിനാലാം സമ്മേളനത്തില്* ചോദിച്ച മറ്റൊരു ചോദ്യത്തിന് 30-1-2019ല്* എഴുതി അവതരിപ്പിച്ച മറുപടിയനുസരിച്ച് 1977 ജനുവരി ഒന്നിനുശേഷം കേരളത്തില്* ആകെ 11917 ഹെക്ടറിലധികം വനഭൂമി കയ്യേറിയിട്ടുണ്ട്. ഇതില്* 4628 ഹെക്ടര്* മാത്രമാണ് ഒഴിപ്പിച്ചെടുക്കാന്* സാധിച്ചത്. മാത്രമല്ല, വനം കൈയേറ്റം ഒഴിപ്പിക്കുന്നതില്* വനംവകുപ്പ് പരാജയപ്പെട്ടു എന്ന് കംട്രോളര്* ആന്റ് ഓഡിറ്റര്* ജനറലുടെ റിപ്പോര്*ട്ടില്* പരാമര്*ശിക്കുന്നതായും മന്ത്രി നിയമസഭയില്* സമ്മതിക്കുന്നുണ്ട്. ടൂറിസം മേഖലയായ മൂന്നാര്* കോന്നി, കോതമംഗലം റേഞ്ചുകളിലാണ് കൂടുതല്* വനംകയ്യേറ്റം നടന്നിട്ടുള്ളത് എന്നും സി ആന്റ് ജീ റിപ്പോര്*ട്ടില്* പരാര്*ശിക്കുന്നതായി പറഞ്ഞിരിക്കുന്നു.
1.1.1977ന് ശേഷം നടന്ന കയ്യേറ്റങ്ങളില്* ഇനിയും ഒഴിപ്പിക്കാന്* അവശേഷിക്കുന്നത് 7289 ഹെക്ടര്* വനഭൂമിയാണെന്നും, ഇതില്* 1100 ഹെക്ടര്* മൂന്നാര്* ഡിവിഷനിലും, 148 ഹെക്ടര്* കോതമംഗലം ഡിവിഷനിലും, 11 ഹെക്ടര്* കോന്നി ഡിവിഷനിലും ആണെന്നും പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഇതു കൂടാതെ, മുമ്പു പറഞ്ഞ 7289 ഹെക്ടറില്* ഉള്*പ്പെടാത്ത കോതമംഗലം ഡിവിഷനിലെത്തന്നെ കാളിയാര്* റെയ്ഞ്ചിലെ 310 ഹെക്ടര്* വനഭൂമിയിലെ കൈയേറ്റവും സി ആന്റ് ജീ റിപ്പോര്*ട്ടില്* പരാമര്*ശിക്കുന്നതായി നിയമസഭാരേഖകളില്* പറയുന്നുണ്ട്.
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് തിരുവാങ്കുളം നേച്ചര്* ലവേഴ്*സ് മൂവ്*മെന്റും വണ്* എര്*ത്ത് വണ്* ലൈഫ് സൊസൈറ്റിയും ഫയല്* ചെയ്തിട്ടുള്ള രണ്ടു കേസുകളില്* ഒക്*ടോര്*ബര്* 2015ന് കേരളാ വനംവകുപ്പ് ഫയല്* ചെയ്തിരിക്കുന്ന എതിര്* സത്യവാങ്മൂലത്തില്* പറയുന്ന പ്രകാരം ഏറ്റവും കൂടുതല്* വനംകയ്യേറ്റം നടന്നിട്ടുള്ളത് മൂന്നാര്* ഡിവിഷനിലും (3189 ഹെക്ടര്*), മണ്ണാര്*ക്കാട് ഡിവിഷനിലും (2789 ഹെക്ടര്*) വയനാട് സൗത്ത് ഡിവിഷനിലും (1259 ഹെക്ടര്*) ആണ്. അതേപോലെ ഏറ്റവും കൂടുതല്* വനം കയ്യേറ്റങ്ങള്* ഒഴിപ്പിക്കാന്* ബാക്കിയുള്ളത് മണ്ണാര്*ക്കാട് ഡിവിഷനിലും, (2700 ഹെക്ടര്*), വയനാട് സൗത്ത് ഡിവിഷനിലും (1202 ഹെക്ടര്*), മൂന്നാര്* ഡിവിഷനിലും (1100 ഹെക്ടര്*) ആണ്. വനഭൂമിയും റവന്യൂഭൂമിയും തമ്മില്* ജണ്ട കെട്ടി തിരിക്കാത്തതാണ് കയ്യേറ്റങ്ങളെ സഹായിച്ചതെന്നും ഇതേ മറുപടിയില്* വനംവകുപ്പ് സമ്മതിക്കുന്നുണ്ട്.
യുനെസ്*കോയുടെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കപ്പെട്ട അഗസ്ത്യാര്*കൂടം വനമേഖലയില്*പ്പെട്ട ബോണക്കാട്ടും ഇടുക്കിയിലെ പാപ്പാത്തിച്ചോലയിലും വനഭൂമിയില്* കുരിശുകള്* നാട്ടിയാണ് കയ്യേറ്റം നടക്കുന്നത് എന്ന് നേരത്തേ പല മാധ്യമങ്ങളും റിപ്പോര്*ട്ടു ചെയ്തിരുന്നു. അഗസ്ത്യാര്* കൂടത്തിലെ ബോണക്കാട്ട് വനത്തിനുള്ളില്* 16 കുരിശുകളാണത്രേ കണ്ടെത്തിയത്! കറിച്ചട്ടിമലയില്* 15 വര്*ഷംമുമ്പ് ആരംഭിച്ച തീര്*ത്ഥാടനത്തിന്റെ മറവിലാണ് കുരിശുനാട്ടലും കയ്യേറ്റശ്രമവും നടക്കുന്നത്. ആദ്യകാലങ്ങളില്* മരക്കുരിശുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ഇപ്പോള്* അവയ്ക്കു പകരം സ്ഥിരരൂപത്തിലുള്ളവ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ കുരിശുമല എന്ന പേരിലാണത്രേ! മലയുടെ ഏറ്റവും മുകളിലായി ആള്*ത്താരയും നിര്*മ്മിച്ചിരിക്കുന്നു. ബോണക്കാട്ടേയ്ക്ക് എത്തുന്നവരെ വനംവകുപ്പിന്റെ ചെക്*പോസ്റ്റില്* പരിശോധന നടത്തിയാണ് മുകളിലേയ്ക്കു പറഞ്ഞു വിടുന്നത്. പരിശോധനയുടെ ഈ കടമ്പയും കടന്നെത്തിയവരാണ് ബോണക്കാട്ട് നിര്*മ്മാണപ്രവര്*ത്തനങ്ങള്* നടത്തുന്നത്. അതിനര്*ത്ഥം മതചിഹ്നങ്ങള്* ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്* വനമേഖലയില്* ഇപ്പോഴും വ്യാപകമാണ് എന്നുതന്നെ.
സംസ്ഥാനത്താകെ 12415. 896 ഹെക്ടര്* വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 261 കേസുകള്* നിലവിലുണ്ട് എന്നും, 43727.89 ഏക്കര്* വനം കാട്ടുതീയില്* നശിച്ചതായും രേഖകള്* സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ വനഭൂമിയില്* കയ്യേറ്റവും വനനശീകരണവും നടന്നിട്ടും കേരളത്തില്* വനവിസ്തൃതി ക്രമാതീതമായി വര്*ദ്ധിക്കാന്* എന്നായിരിക്കും കാരണം?
ഒരു ഉദാഹരണം പറഞ്ഞാല്* കാര്യം എളുപ്പത്തില്* മനസ്സിലാകും.