
കാന്താരി |
കട്ടപ്പന: വേനല്* കടുത്തതോടെ ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയ തോതില്* നശിച്ചിരുന്നു. ഉത്പാദനവും ഇടിഞ്ഞു. ഇതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി. നവംബറില്* 250 രൂപ വില ലഭിച്ചുകൊണ്ടിരുന്ന പച്ചക്കാന്താരിയുടെ വില 500 ആയും 700 രൂപ ലഭിച്ചിരുന്ന ഉണങ്ങിയ കാന്താരിയുടെ വില 1400 രൂപയായും ഉയര്*ന്നിരിക്കുന്നത്.
ഏതാനും വര്*ഷങ്ങളായി ഹൈറേഞ്ചില്* കാന്താരി കൃഷിെചയ്യുന്നവരുടെ എണ്ണം വര്*ധിച്ചിരുന്നു. മികച്ച വിളവ് ലഭിക്കുന്ന തൈകള്* ലഭിക്കുന്നതും വലിയ ബുദ്ധിമുട്ടില്ലാത്ത കൃഷിപരിപാലനവും കൃഷി ജനകീയമാകാന്* കാരണമായി. അത്യാവശ്യം നല്ല വിലയും ലഭിച്ചിരുന്നു. ഇതോടെ വീട്ടമ്മമാരും വിദ്യാര്*ഥികളും വീട്ടുപരിസരത്ത് കൃഷി ചെയ്ത് തുടങ്ങി. കട്ടപ്പന കമ്പോളത്തില്*നിന്ന് കിലോ കണക്കിനാണ് ആയുര്*വേദ കമ്പനിക്കാരും മറ്റും കാന്താരിമുളക് വാങ്ങുന്നത്.
ഇത്തവണ വേനല്* വല്ലാതെ കടുത്തു. കാന്താരി തൈകള്* കരിയുകയും വിളവ് കുറയുകയും ചെയ്തു. കാന്താരിമുളകിന്റെ ലഭ്യത കുറഞ്ഞതോടെ സ്വാഭാവികമായും വില കൂടുകയായിരുന്നു. ഹൈറേഞ്ചിലെ ഉത്പാദനം ഇടിഞ്ഞതോടെ കമ്പോളങ്ങളില്* പുറത്തുനിന്ന് എത്തുന്ന വ്യാപാരികളാണ് കാന്താരി വിതരണം ചെയ്യുന്നത്.
വേനല്*മഴയില്* തളിര്*ക്കും
മാര്*ച്ച് അവസാനവും ഏപ്രില്* ആദ്യ ആഴ്ചയും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്* ശക്തമായ വേനല്*മഴ ലഭിച്ചിരുന്നു. ഇത് കാന്താരി കൃഷിക്ക് അനുകൂല ഘടകമാകുമെന്നാണ് കര്*ഷകര്* പറയുന്നത്. വേനല്*മഴ ശക്തമായാല്* ഉത്പാദനം പഴയ നിലയിലേക്ക് ഉയരുമെന്ന് വ്യാപാരികളും പറയുന്നു.
വിളവ് കുറഞ്ഞതോടെ കാന്താരി തൈ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്ന് നഴ്*സറി ഉടമകള്* പറയുന്നു. വേനല്*മഴ പെയ്തപ്പോള്* വീണ്ടും തൈ വാങ്ങാന്* നിരവധി ആളുകള്* എത്തുന്നുണ്ട്.
കാന്താരി എത്തുന്നത് പുറത്തുനിന്ന്വേനലില്* കൃഷി നശിച്ചതോടെ പ്രാദേശിക കര്*ഷകര്* കട്ടപ്പന കമ്പോളത്തില്* കാന്താരി എത്തിക്കാറില്ല. പുറത്തുനിന്നെത്തുന്ന വ്യാപാരികളെയാണ് ആശ്രയിക്കുന്നത്.