Page 99 of 133 FirstFirst ... 4989979899100101109 ... LastLast
Results 981 to 990 of 1327

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #981
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    ലുക്കിൽ തെറ്റിദ്ധരിക്കേണ്ട,ഇതാണ് കടൽത്തേങ്ങ;1000 വർഷം ആയുസ്സ്,വെള്ളത്തിൽ പൊങ്ങില്ല | Eco Story





    തേങ്ങയൊക്കെ സമുദ്രത്തിന്റെ ഉപരിതലത്തിൽക്കൂടി ഒഴുകി മറ്റു ദ്വീപുകളിൽ എത്തി മുളച്ച് പുതിയ മരം ആവുന്നതുപോലെയാണ് കടൽത്തെങ്ങും വിത്തുവിതരണം നടത്തുന്നതെന്നായിരുന്നു പണ്ടുകരുതിയിരുന്നത്, എന്നാൽ വിത്തിന് നല്ല സാന്ദ്രതയുള്ളതിനാൽ ഇതിന്റെ തേങ്ങയ്ക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാനാവില്ല. കെട്ടുപോയതോ മുളച്ചശേഷം ബാക്കിവന്നതോ ആയ തേങ്ങകൾക്കു മാത്രമേ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ആവുകയുള്ളൂ. ഇക്കാരണം കൊണ്ടാവണം ഏതാനും ദ്വീപുകളിൽ മാത്രമായി ഈ മരം ഒതുങ്ങിപ്പോയത്. നേരത്തെ എവിടെയാണ് ഈ തേങ്ങ ഉണ്ടാവുന്നതെന്ന് അറിയാത്ത കാലത്ത് മാലദ്വീപിന്റെ കടൽത്തീരത്തുനിന്ന് ഇതിന്റെ പൊള്ളയായ വിത്തുകൾ ലഭിച്ചിരുന്നു, അങ്ങനെയാണ് ഇതിന് ലോഡോഅസിയ മാൽദീവിക്ക എന്ന പേരുവന്നത്. കടൽത്തീരത്തുനിന്നു ലഭിച്ചിരുന്ന ഈ പൊള്ളയായ തേങ്ങകൾക്ക് നല്ല വിപണനമൂല്യം ഉണ്ടായിരുന്നു. 1768 -ൽ ഈ തെങ്ങ് കണ്ടെത്തുന്നതുവരെ കടലിനടിയിലെ ഏതോ അദ്ഭുതമരത്തിൽ ഉണ്ടാകുന്ന കായയാണ് ഇതെന്നായിരുന്നു കരുതിയിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലുള്ളവർ ഇതിന്റെ കായ രത്നം കൊണ്ടെല്ലാം അലങ്കരിച്ച് സ്വകാര്യശേഖരത്തിൽ സൂക്ഷിച്ചിരുന്നു.

    എവിടെനിന്നാണ് വരുന്നതെന്നറിയാത്ത വലിയ ഈ കായയെച്ചുറ്റി അതിനാൽത്തന്നെ നിരവധിയായ വിചിത്രങ്ങളായ കഥകൾ പ്രചരിച്ചിരുന്നു. ചകിരിയോടൊപ്പം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഈ തേങ്ങയ്ക്കാവട്ടേ ഒരു മനുഷ്യസ്ത്രീയുടെ നഗ്നമായ അരക്കെട്ടിനോടും പിൻഭാഗത്തിനോടും നല്ല സാമ്യവും ഉണ്ട്. ഈ മരത്തിന് ലോഡോഅസിയ കലിപൈജെ എന്നൊരു പേരും ഉണ്ടായിരുന്നു. മനോഹരമായ പിൻഭാഗം എന്നാണ് ഇതിന്റെ അർത്ഥം. അതിനാലാവണം അറേബിയയിലും യൂറോപ്പിലും ഈ കായകൾക്ക് വലിയ പ്രിയവും ആയിരുന്നു. വെള്ളത്തിൽ വീണ് ഭാരത്താൽ താഴ്ന്നുപോകുന്ന തേങ്ങ കുറെക്കഴിഞ്ഞ് ചകിരി ദ്രവിച്ച് ഉള്ളിലുള്ള കാമ്പ് അഴുകി ഉണ്ടാകുന്ന വാതകങ്ങൾ അകത്തു കുടുങ്ങി കടൽപ്പരപ്പിലേക്ക് എത്തുന്നു. മുളയ്ക്കൽ ശേഷിയില്ലെങ്കിലും ഒഴുകാൻ കഴിയുന്ന ഈ തേങ്ങയാണ് വിദൂരങ്ങളായ ദ്വീപുകളിൽ എത്തിയിരുന്നത്. ഫ്രഞ്ചിൽ ഇതിനെ കൊക്കോ ഡി മെർ എന്നു വിളിക്കും. അതായത് കടൽത്തേങ്ങ.
    അറിയാത്ത അദ്ഭുതവസ്തുക്കളെക്കുറിച്ച് കഥകൾ ഓരോരുത്തരും വാമൊഴികളായി പകർന്നുകൊടുക്കുമ്പോൾ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും കടൽത്തേങ്ങയുടെ കഥകളിലും സംഭവിച്ചു. മലയായിലുള്ള മുക്കുവർ ഈ കായ സമുദ്രനിരപ്പിൽനിന്നു മുകളിലേക്ക് ചാടുന്നത് കണ്ടിട്ടുണ്ടത്രേ, അതുകൊണ്ട് ഇതുണ്ടാകുന്ന മരം കടലിനടിയിൽ ആയിരിക്കും എന്നവർ വിശ്വസിച്ചു. ഗരുഡൻ താമസിച്ചിരുന്നത് ആ മരത്തിൽ ആവണം എന്നും അവർ കരുതി. ഗരുഡന് ആനകളെയും കടുവകളെയും വേട്ടയാടാനാവുമെന്നായിരുന്നു ആഫ്രിക്കയിലെ പുരോഹിതർ ധരിച്ചിരുന്നത്. ചിലപ്പോൾ ഈ കായ ഉണ്ടാകുന്ന മരം കടൽനിരപ്പിനു മുകളിലേക്ക് വരുമത്രേ, ആ സമയത്ത് ഉണ്ടാകുന്ന തിരയിൽ അടുത്തെങ്ങാനും കപ്പലുകൾ ഉണ്ടെങ്കിൽ അതിലെ ആൾക്കാരെ ഗരുഡൻ ഭക്ഷിക്കുമെന്നും ആഫ്രിക്കയിലെ പുരോഹിതർ വിശ്വസിച്ചു. ഇതിന്റെ ചിരട്ട കൊണ്ടുണ്ടാക്കുന്ന പാത്രത്തിൽ വെള്ളം കുടിച്ചാൽ വിഷബാധ ഉണ്ടാവില്ലെന്ന വിശ്വാസവുമുണ്ട്, സന്യാസിമാർ ഇതിനെ കമണ്ഡലു ആയി ഉപയോഗിച്ചിരുന്നു.

    ആൺപൂവ് |

    മാലദ്വീപിലാവട്ടെ കടൽത്തീരത്തുനിന്നെങ്ങാൻ തേങ്ങ കിട്ടിയാൽ അത് രാജാവിനു കൈമാറേണ്ടതുണ്ടായിരുന്നു, അങ്ങനെ ചെയ്തില്ലെങ്കിൽ മരണശിക്ഷവരെ കിട്ടാവുന്ന കാര്യമായിരുന്നു. എന്നിട്ടും 4000 ഗോൾഡ് ഫ്ലോറിൻ കൊടുത്ത് റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ അത്തരമൊരെണ്ണം വാങ്ങി. പോർച്ചുഗീസുകാരിൽ നിന്നും രക്ഷിച്ചതിനു പ്രതിഫലമായി ഡച്ച് അഡ്മിറലിനു ബന്താം സുൽത്താൻ സമ്മാനമായി നൽകിയത് ഇത്തരമൊരു തേങ്ങയായിരുന്നു. എല്ലാ വിഷങ്ങൾക്കുമുള്ള പ്രതിവിധിയായിരുന്നു ഈ കടൽത്തേങ്ങയെന്ന് ശാസ്ത്രകാരന്മാരും കവികളും വിശ്വസിച്ചിരുന്നു. 1769 -ൽ സെയ്*ഷെൽസിലെ ദ്വീപുകളിൽ ചെന്ന് ജീൻ ഡുകെമിൻ കപ്പൽ നിറയെ ഈ കായകളുമായി വന്ന് ഇന്ത്യൻ മാർക്കറ്റിൽ വിറ്റഴിച്ചു, അതോടെ ഇത്രമാത്രം സുലഭമായ ഒരു വസ്തുവാണെന്നു മനസ്സിലായതിനു ശേഷം ഒരിക്കലും കടൽത്തേങ്ങയ്ക്ക് മോഹവില ലഭിച്ചിട്ടില്ല.

    1743 -ൽ കടൽത്തേങ്ങ ഉണ്ടാകുന്ന മരം സെയ്*ഷെൽസ് ദ്വീപുകളിൽ കണ്ടെത്തിയെങ്കിലും ഇതേപ്പറ്റി പൊടിപ്പും തൊങ്ങലും പിടിപ്പിച്ച കഥകൾ കൂടിക്കൂടി വരികയാണ് ചെയ്തത്. പെൺമരങ്ങളിൽ മാത്രമാണ് കായകൾ ഉണ്ടാവുന്നത്. ആൺമരങ്ങളിൽ ഉണ്ടാകുന്ന ക്യാറ്റ്*കിൻ എന്നുവിളിക്കുന്ന പൂങ്കുലകൾക്കാവട്ടെ ലിംഗാകൃതിയാണ്*. ചകിരി പോയ തേങ്ങകൾ സ്ത്രീകളെയും ഓർമ്മിപ്പിക്കും. പുത്തൻ ഐതിഹ്യങ്ങൾ രൂപപ്പെടാൻ വേണ്ടുന്ന ചേരുവകളെല്ലാം തയ്യാർ. കലുഷിതമായ കാലാവസ്ഥയുള്ള രാത്രികളിൽ ഈ മരങ്ങൾ ഇണചേരുമെന്ന് ആൾക്കാർ വിശ്വസിച്ചു. ആൺമരങ്ങൾ സ്വയം പറിച്ചെടുത്ത് പെൺമരങ്ങളുടെ അടുത്തെത്തും. ആരെങ്കിലും ഈ കാഴ്ച കണ്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അന്ധനാവും. ഈ മരങ്ങളുടെ പരാഗണം ഇന്നും വേണ്ടത്ര മനസ്സിലായിട്ടില്ലെന്നത് ഈ ഐതിഹ്യങ്ങൾ വേരുറയ്ക്കാൻ കഴിഞ്ഞതിൽ അദ്ഭുതം ഇല്ലാതാക്കുന്നു. 1881-ൽ സെയ്*ഷെൽസിൽ എത്തിയ ബ്രിട്ടീഷ് ജനറൽ വിശ്വസിച്ചത് ബൈബിളിൽ പറയുന്ന ഏദൻ തോട്ടം ഈ മരങ്ങൾ വളർന്നുനിൽക്കുന്ന പ്രസ്ലിൻ ദ്വീപ് ആണെന്നാണ്, കടൽത്തെങ്ങ് ആവട്ടെ വിലക്കപ്പെട്ട കനിയും.

    ഇന്ന് പലനാടുകളിലെയും ഉദ്യാനങ്ങളിൽ ഒരു അലങ്കാരവൃക്ഷമായി കടൽത്തെങ്ങിനെ വളർത്തുന്നുണ്ട്. വലിയരീതിയിൽ വംശനാശഭീഷണി നേരിടുന്നതിനാൽ സെയ്*ഷെൽസ്സിലെ പല ദ്വീപുകളിലും ഇതിനെ സംരക്ഷിച്ചുവളർത്തുന്നുണ്ട്. കടൽത്തെങ്ങിന്റെ തേങ്ങകൾക്ക് എല്ലാക്കാലത്തും നിറയെ ആവശ്യക്കാരും വലിയ വിലയും ഉണ്ടായിരുന്നു. 2019 കാലത്ത് ആകെ എണ്ണായിരം കടൽത്തെങ്ങുകളേ അതിന്റെ സ്വാഭാവിക ഇടങ്ങളിൽ വളരുന്നുള്ളൂ. മനുഷ്യർ വിത്തുകൾ ശേഖരിച്ചു കൊണ്ടുപോകുന്നതിനാൽ ഇപ്പോഴും അവ തനിയെ വളർന്നുവരാനുള്ള സാധ്യതകൾ കുറഞ്ഞുതന്നെയിരിക്കുന്നു. ഇന്ത്യയിൽ ഒരേയൊരു കടൽത്തെങ്ങ് അണ് ഉള്ളത്. ഭാഗ്യത്തിന് അതൊരു പെണ്ണാണ്. കൊൽക്കത്തയിലെ സസ്യോദ്യാനത്തിൽ 1894 മുതൽ വളരുന്ന ഈ മരത്തിനെ ശ്രീലങ്കയിൽ നിന്നുകൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് കൃത്രിമമായി പരാഗണാം നടത്താൻ ശ്രമിച്ചത് പരാജയപ്പെട്ടതിനു ശേഷം 2015 -ൽ തായ്*ലാന്റിൽനിന്നു കൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് വിജയകരമായി പരാഗണം നടത്തുകയുണ്ടായി.


  2. #982
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കരിമ്പ് കൃഷിക്ക് വീണ്ടും പ്രതാപകാലം; കൊവിഡിനുശേഷം ആവശ്യക്കാരും വിലയും വർദ്ധിക്കുന്നു



    കെ.പി.ഹുസൈൻ കോറളായിത്തുരുത്തിലെ കരിമ്പ് തോട്ടത്തിൽ |

    കണ്ണൂര്*: കരിമ്പ് കൃഷി ജില്ലയില്* വീണ്ടും സജീവമാകുന്നു. എക്കല്* മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്.

    വിലയും ആവശ്യക്കാരും കുറഞ്ഞതാണ് കൃഷിക്കാര്* ഈ രംഗത്തുനിന്ന് പിന്*വാങ്ങാന്* കാരണം. കൂടാതെ, പ്രാദേശിക ശര്*ക്കര ഉത്പാദനവും നിലച്ചു. കോവിഡ് കാലത്ത് കൃഷി തീര്*ത്തും നിലച്ചിരുന്നു. എന്നാല്*, കോവിഡിനുശേഷം ഉത്സവങ്ങള്* വിപുലമാകുകയും വന്* ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തതോടെ കച്ചവടവും വര്*ധിച്ചു.

    കോള്*ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്*
    ജില്ലയില്* കോള്*ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്* എന്നീ പ്രദേശങ്ങളിലാണ് കരിമ്പ് പരമ്പരാഗതമായി കൃഷിചെയ്യുന്നത്. ഏറ്റവും ഗുണമേന്മയുള്ള നാടന്* ഇനമാണ് ഇവിടെ കൃഷിചെയ്യുന്നതെന്ന് കോറളായി തുരുത്തിലെ കൃഷിക്കാരനായ കെ.പി.ഹുസൈന്* പറഞ്ഞു. ജനാര്*ദനനാണ് ഇവിടത്തെ വേറൊരു കൃഷിക്കാരന്*.
    കഴിഞ്ഞ സീസണില്* ഒരു തണ്ടിന് 150 രൂപ വരെ കിട്ടിയിരുന്നു. ഉത്സവ സ്ഥലത്തെത്തിച്ചാല്* കൂടുതല്* വില കിട്ടും. മൂന്ന് മീറ്ററോളം നീളമുള്ള ഒരുതണ്ട് നാലര കിലോഗ്രാം വരെയുണ്ടാകും. വേണ്ടത്ര വളര്*ച്ചയില്ലാത്ത തണ്ടുകള്* ജ്യൂസ് കടക്കാര്* കൊണ്ടുപോകും.
    1960 കാലത്ത് കോറളായിത്തുരുത്തില്* ഏക്കര്*കണക്കിന് കരിമ്പ് കൃഷിയുണ്ടായിരുന്നു. കരിമ്പ് നീരെടുത്ത് ശര്*ക്കരയുണ്ടാക്കുകയും ചെയ്തു. കെ.പി.ഹുസൈന്റെ ബാപ്പ അബ്ദുള്* റഹിമാനും നല്ല കൃഷിക്കാരനായിരുന്നു. ശര്*ക്കര ഉത്പാദകനും.
    പറശ്ശിനിക്കടവിന് സമീപമുള്ള കോള്*ത്തുരുത്തിയിലും വന്* തോതില്* കരിമ്പ് കൃഷിയുണ്ടായിരുന്നു. പതിനഞ്ചിലേറെ കൃഷിക്കാരും. പിന്നീട് കൃഷിക്കാരുടെ എണ്ണം രണ്ടായി ചുരുങ്ങിയെന്ന് ഇവരില്* ഒരാളായ വി.വി.രവീന്ദ്രന്* പറഞ്ഞു.

    ഒരേക്കര്* സ്ഥലത്ത് 10,000 തൈകള്*
    മാര്*ച്ച് -ഏപ്രില്* മാസങ്ങളിലാണ് കരിമ്പ് നടുക. നല്ല ജലസേചന സൗകര്യം ആവശ്യമാണ്. ഒരുവര്*ഷത്തെ വളര്*ച്ചവേണം. പകുതി വളര്*ച്ചയെത്തിയാല്* കവുങ്ങിന്റെ വാരികൊണ്ട് താങ്ങ് കൊടുക്കണം. നിലത്ത് വീണാല്* പ്രയോജനമില്ലാതെ പോകും.
    ഒരേക്കര്* സ്ഥലത്ത് 10,000 തൈകള്* കൃഷിചെയ്യാം. പട്ടുവത്തെ 'പപ്പുവാന്*' ഉള്*പ്പെടെ കരിമ്പുനീര് ഉപയോഗിച്ച് മൂല്യവര്*ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങള്* വരുന്നുണ്ട്. എന്നാല്* ഇത്തരം സ്ഥാപനങ്ങള്*ക്ക് നാടന്*കരിമ്പ് വാങ്ങിയാല്* ആദായകരമാകില്ലെന്ന് കൃഷിക്കാര്* പറയുന്നു. ഹുന്*സൂര്*, മൈസൂര്* ഭാഗങ്ങളില്*നിന്ന് വരുന്ന കരിമ്പിന് നാടന്*കരിമ്പിന്റെ പകുതി വിലയേ ഉള്ളൂ. ജ്യൂസിന് ഉപയോഗിക്കുന്നതില്* ഏറെയും പുറത്തുനിന്ന് ഇറക്കുന്ന കരിമ്പുതന്നെയാണ്.


  3. #983
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    വാഴക്കന്ന് പറിക്കാനും കൂർക്കയുടെ തൊലി കളയാനും യന്ത്രം; പേറ്റന്റ് നേടി കേരള കാർഷിക സർവകലാശാല



    യന്ത്രം ഉപയോഗിച്ച് വാഴക്കന്ന് പിഴുതുമാറ്റുന്നു, കൂര്*ക്കയുടെ തൊലി കളയുന്നതിനുള്ള യന്ത്രം

    മണ്ണുത്തി: കേരള കാര്*ഷിക സര്*വകലാശാല വികസിപ്പിച്ചെടുത്ത രണ്ട് കാര്*ഷിക യന്ത്രങ്ങള്* പേറ്റന്റ് നേടി. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂര്*ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചത്. വാഴക്കന്നുകള്* മാതൃസസ്യത്തില്*നിന്ന് കേടുപാടുകള്* കൂടാതെ പിഴുതെടുക്കാന്* സാധിക്കുന്ന യന്ത്രം, കൃഷിയിടങ്ങളില്* ഉപയോഗിക്കുന്ന ട്രാക്ടര്* പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളില്* നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഉപയോഗിക്കാം.


    ഒരു ഹൈഡ്രോളിക് സിലിന്*ഡര്*, കൊഴു, ഹൈഡ്രോളിക് പൈപ്പ്, നിയന്ത്രണവാല്*വ് എന്നിവയാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങള്*. ട്രാക്ടറിനോടു ബന്ധിപ്പിച്ചിട്ടുള്ള കൊഴു മണ്ണില്*ത്താഴ്ത്തി വാഴക്കന്നുകള്* പിഴുതെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം 180 വാഴകളില്*നിന്ന് ഈ യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകള്* പിഴുതുമാറ്റാന്* സാധിക്കും.

    വീടുകളില്* ഉപയോഗിക്കുന്ന ഗ്രൈന്*ഡറില്* ഘടിപ്പിക്കാവുന്ന യന്ത്രമാണ് കൂര്*ക്കയുടെ തൊലി കളയുന്നതിന് കണ്ടെത്തിയിട്ടുള്ളത്.
    തൊലി കളയുന്ന പീലിങ് യൂണിറ്റും നിയന്ത്രണദണ്ഡുമാണ് ഇതിന്റെ ഭാഗങ്ങള്*. കൂര്*ക്കത്തൊലി കൂടുതല്* കളയുകയും എന്നാല്*, പൊട്ടല്* നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. കൂര്*ക്ക യന്ത്രത്തില്* ഇട്ടുകൊടുത്ത് വെള്ളമൊഴിച്ച് യന്ത്രം പ്രവര്*ത്തിപ്പിക്കാം.
    ഒരു മണിക്കൂറില്* 15 കിലോ കൂര്*ക്ക ഇതില്* തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കും. കൂര്*ക്കക്കു പുറമേ, ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയും ഇതുപയോഗിച്ച് തൊലി കളയാം.

    ഡോ. ജയന്*.പി.ആര്*., കെ.എ.യു. ഗവേഷണ വിഭാഗം റിട്ട. മേധാവി ഡോ. ടി.ആര്*. ഗോപാലകൃഷ്ണന്* എന്നിവര്* കൂര്*ക്കയുടെ തൊലികളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും കാര്*ഷിക സര്*വകലാശാലക്കു കീഴിലുള്ള തവനൂരിലെ കേളപ്പജി കാര്*ഷിക എന്*ജിനീയറിങ് കോളേജില്* ഡോ. ജയന്*. പി.ആര്*., അഗ്രിക്കള്*ച്ചര്* എന്*ജിനീയര്* ഫാക്കല്*റ്റി ഡീന്*, റിസര്*ച്ച് അസി. കെ.ആര്*. അജിത്കുമാര്*, വിദ്യാര്*ഥികളായ ഹരികൃഷ്ണന്* എം., അശ്വതി വി. എന്നിവര്* വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നല്*കി.


  4. #984
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    തേങ്ങാവെള്ളത്തിൽനിന്ന് ജെല്ലി; നാളികേരത്തിന്റെ പുത്തൻ മൂല്യവർധിതസാധ്യതയുമായി കണ്ണൂർ സ്വദേശി



    അബ്ദുള്ളയും ഷിംവാസ് ഹുസൈനും ഉത്പന്നങ്ങളുമായി |

    നാളികേര വെള്ളത്തിന്റെ നാറ്റം മാറ്റണമെന്ന് നാട്ടുകാര്* പരാതിപ്പെട്ടപ്പോള്* കണ്ണൂര്* നാറാത്ത് തെലക്കാട്ട് പുത്തന്*പുരയില്* അബ്ദുള്ള ചെന്നെത്തിയത് 'നാറ്റാ ഡി കൊക്കോ' എന്ന നാളികേര ഉത്പന്ന നിര്*മാണത്തിലേക്ക്. കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി തേങ്ങാപ്പുരയില്* വെട്ടുന്ന നാളികേരത്തില്*നിന്ന് കളയുന്ന വെള്ളത്തിന്റെ ദുര്*ഗന്ധമാണ് നാട്ടുകാര്*ക്ക് പ്രശ്*നമായത്.

    നാളികേര വെള്ളത്തിന്റെ ഖരരൂപം
    കളയുന്ന നാളികേരവെള്ളത്തിന്റെ മൂല്യവര്*ധിത സാധ്യതകളെക്കുറിച്ചു പഠിക്കാന്* നാളികേര വികസന ബോര്*ഡിന്റെ എറണാകുളം സി.ഡി.ബി. ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്* എത്തിയ അബ്ദുള്ള അവിടെ നിന്നെത്തിയത് നാളികേര വെള്ളത്തിന്റെ ഖര രൂപമായ നാറ്റാ ഡി കൊക്കോ എന്ന ഉത്പന്നത്തിലേക്കാണ്. തേങ്ങാവെള്ളത്തില്* നിന്നോ കൊഴുപ്പ് നീക്കംചെയ്ത തേങ്ങാപ്പാലില്* നിന്നോ നിര്*മിക്കാവുന്ന അര്*ധസുതാര്യവും ജെല്ലി പോലുള്ളതുമായ ഒരു ഭക്ഷ്യോത്പന്നമാണ് നാറ്റാ ഡി കൊക്കോ.
    നാറ്റാ ഡി കൊക്കോയുടെ മദര്*കള്*ച്ചറും ഇന്*സ്റ്റിറ്റ്യൂട്ട് നല്*കി. ഇന്ന് അബ്ദുള്ളയും സുഹൃത്തായ ഷിംവാസ് ഹുസൈനും ഇവരുടെ ഭാര്യമാരുള്*പ്പെടെ അഞ്ച് വനിതകളും ഉള്*പ്പെട്ട ഡയറക്ടര്* ബോര്*ഡംഗങ്ങള്* നിയന്ത്രിക്കുന്ന നാറ്റ ന്യൂട്രിക്കോ എന്ന കമ്പനി നാറ്റാ ഡി കൊക്കോയില്*നിന്ന് 21 തരം ഉത്പന്നങ്ങള്* നിര്*മിക്കുന്നുണ്ട്.
    2017-ല്* 75 ലക്ഷം രൂപ മുതല്* മുടക്കി തുടങ്ങിയ സംരംഭം ഇന്ന് കണ്ണൂര്* കിന്*ഫ്രാപാര്*ക്കില്* 10000 ചതുരശ്ര അടി ഫാക്ടറിയില്* 2.5 കോടി രൂപ മുതല്*മുടക്കില്* പ്രവര്*ത്തിക്കുന്ന വിജയസംരംഭമായി മാറിക്കഴിഞ്ഞു.

    വ്യത്യസ്ത ഉത്പന്നങ്ങള്*
    ലിച്ചി, സ്ട്രോബറി, ഗ്രീന്*ആപ്പിള്*, ബ്ലൂബെറി തുടങ്ങി 14 തരം രുചികളില്* ബിറ്റ്സ്ഡ്രിങ്ക് എന്ന പേരില്* നാറ്റാ ഡി കൊക്കോ ഫ്േളവര്* ഉത്പന്നങ്ങള്*, നാളികേര വിനാഗിരി, തേങ്ങാവെള്ളത്തില്* പാല്* ചേര്*ത്ത് നിര്*മിക്കുന്ന ഡയറ്ററി ഫുഡ് സപ്ലിമെന്റ്, നാളികേര വെള്ളത്തില്*നിന്നും വെളിച്ചെണ്ണ, വാഴനാരും നാറ്റാ ഡി കൊക്കോയും ചേര്*ത്ത ലെതര്*, ഫെയ്സ്മാസ്*ക്, നാളികേര വിനാഗിരിയില്* വെജിറ്റബിള്* വാഷ് തുടങ്ങി വ്യത്യസ്തമായവ ഉത്പാദിപ്പിക്കുന്നത്.

    സംഭരണം കര്*ഷകരില്*നിന്ന്
    ലിറ്ററിന് അഞ്ചുരൂപ നിരക്കില്* 50,000 ലിറ്റര്* നാളികേര വെള്ളമാണ് പ്രതിമാസം കര്*ഷകരില്*നിന്നും സംഭരിക്കുന്നത്. ഒരു തേങ്ങയ്ക്ക് 150 മില്ലി തേങ്ങാെവള്ളമുണ്ടെന്ന് കണക്കാക്കിയാല്* ആറ് തേങ്ങയില്* നിന്നും ഒരു ലിറ്റര്* ലഭിക്കും. ഒരു തേങ്ങയില്*നിന്ന് വെറുതേ പാഴാക്കിക്കളയുന്ന തേങ്ങാവെള്ളം വില്*ക്കുന്നതിലൂടെ 50 പൈസ മുതല്* ഒരു രൂപ വരെ കര്*ഷകര്*ക്ക് നേടാം.
    ഭക്ഷ്യ സംസ്*കരണമേഖലയില്* ധാരാളം ആവശ്യമുള്ള നാറ്റാ ഡി കൊക്കോ തായ്ലാന്*ഡ്, ഫിലിപ്പീന്*സ് തുടങ്ങിയ രാജ്യങ്ങളില്*നിന്നാണ് ഇന്ത്യയിലെത്തുന്നത്. നാറ്റാ ഡി കൊക്കോക്കായി ഐസ്*ക്രീം, ജ്യൂസ് കമ്പനികള്* സ്വദേശത്തുനിന്നും ദുബായി, കുവൈത്ത് തുടങ്ങിയ വിദേശരാജ്യങ്ങളില്* നിന്നും ഇവിടെ എത്തുന്നു. ഡിമാന്*ഡിനനുസരിച്ച് വിതരണം ചെയ്യാന്* കഴിയുന്നില്ലെന്നാണ് ഇവര്* പറയുന്നത്. അതിനാല്* കേരളത്തില്* ഇത് സാധ്യതയുള്ള സംരംഭമാണ്. ഇത് വിജയിക്കണമെങ്കില്* നല്ല പരിശീലനവും പരിചയസമ്പന്നതയും ആവശ്യമാണെന്ന് ഇവര്* പറയുന്നു.


  5. #985
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കടുത്ത വേനലും കൃഷിനാശവും; ഇരട്ടിയായി കാന്താരിവില- പച്ചക്കാന്താരിക്ക് 500, ഉണങ്ങിയതിന് 1400


    കാന്താരി |

    കട്ടപ്പന: വേനല്* കടുത്തതോടെ ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയ തോതില്* നശിച്ചിരുന്നു. ഉത്പാദനവും ഇടിഞ്ഞു. ഇതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി. നവംബറില്* 250 രൂപ വില ലഭിച്ചുകൊണ്ടിരുന്ന പച്ചക്കാന്താരിയുടെ വില 500 ആയും 700 രൂപ ലഭിച്ചിരുന്ന ഉണങ്ങിയ കാന്താരിയുടെ വില 1400 രൂപയായും ഉയര്*ന്നിരിക്കുന്നത്.

    ഏതാനും വര്*ഷങ്ങളായി ഹൈറേഞ്ചില്* കാന്താരി കൃഷിെചയ്യുന്നവരുടെ എണ്ണം വര്*ധിച്ചിരുന്നു. മികച്ച വിളവ് ലഭിക്കുന്ന തൈകള്* ലഭിക്കുന്നതും വലിയ ബുദ്ധിമുട്ടില്ലാത്ത കൃഷിപരിപാലനവും കൃഷി ജനകീയമാകാന്* കാരണമായി. അത്യാവശ്യം നല്ല വിലയും ലഭിച്ചിരുന്നു. ഇതോടെ വീട്ടമ്മമാരും വിദ്യാര്*ഥികളും വീട്ടുപരിസരത്ത് കൃഷി ചെയ്ത് തുടങ്ങി. കട്ടപ്പന കമ്പോളത്തില്*നിന്ന് കിലോ കണക്കിനാണ് ആയുര്*വേദ കമ്പനിക്കാരും മറ്റും കാന്താരിമുളക് വാങ്ങുന്നത്.
    ഇത്തവണ വേനല്* വല്ലാതെ കടുത്തു. കാന്താരി തൈകള്* കരിയുകയും വിളവ് കുറയുകയും ചെയ്തു. കാന്താരിമുളകിന്റെ ലഭ്യത കുറഞ്ഞതോടെ സ്വാഭാവികമായും വില കൂടുകയായിരുന്നു. ഹൈറേഞ്ചിലെ ഉത്പാദനം ഇടിഞ്ഞതോടെ കമ്പോളങ്ങളില്* പുറത്തുനിന്ന് എത്തുന്ന വ്യാപാരികളാണ് കാന്താരി വിതരണം ചെയ്യുന്നത്.

    വേനല്*മഴയില്* തളിര്*ക്കും
    മാര്*ച്ച് അവസാനവും ഏപ്രില്* ആദ്യ ആഴ്ചയും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്* ശക്തമായ വേനല്*മഴ ലഭിച്ചിരുന്നു. ഇത് കാന്താരി കൃഷിക്ക് അനുകൂല ഘടകമാകുമെന്നാണ് കര്*ഷകര്* പറയുന്നത്. വേനല്*മഴ ശക്തമായാല്* ഉത്പാദനം പഴയ നിലയിലേക്ക് ഉയരുമെന്ന് വ്യാപാരികളും പറയുന്നു.
    വിളവ് കുറഞ്ഞതോടെ കാന്താരി തൈ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്ന് നഴ്*സറി ഉടമകള്* പറയുന്നു. വേനല്*മഴ പെയ്തപ്പോള്* വീണ്ടും തൈ വാങ്ങാന്* നിരവധി ആളുകള്* എത്തുന്നുണ്ട്.

    കാന്താരി എത്തുന്നത് പുറത്തുനിന്ന്
    വേനലില്* കൃഷി നശിച്ചതോടെ പ്രാദേശിക കര്*ഷകര്* കട്ടപ്പന കമ്പോളത്തില്* കാന്താരി എത്തിക്കാറില്ല. പുറത്തുനിന്നെത്തുന്ന വ്യാപാരികളെയാണ് ആശ്രയിക്കുന്നത്.

  6. #986
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    വേനൽക്കാലത്ത് വൈക്കോലിനെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താൻ ചില എളുപ്പവഴികൾ





    ശാസ്ത്രീയ പശുവളര്*ത്തലിന്റെ കാലത്തും വൈക്കോലിന്റെ ഉപയോഗം കേരളത്തില്* കുറഞ്ഞിട്ടില്ല. തദ്ദേശീയ ഉത്പാദനം വളരെ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്*നിന്ന് കേരളത്തിലേക്ക് വൈക്കോല്* ധാരാളമായിവരുന്നുണ്ട്. വേനല്*ക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോള്*, വൈക്കോലിന്റെ ഉപയോഗം കൂടും. ഇതിന്റെ ഗുണനിലവാരം കൂട്ടുന്നതിന് എങ്ങനെയൊക്കെ സമ്പുഷ്ടീകരിക്കാമെന്നത് മനസ്സിലാക്കാം:

    സമ്പുഷ്ടീകരിക്കല്*
    സോഡാക്കാരം, കുമ്മായം, അമോണിയ, യൂറിയ എന്നിവ ചേര്*ത്ത് വൈക്കോല്* സമ്പുഷ്ടീകരിക്കാം. ഇതിലൂടെ രുചി, കഴിക്കുന്നതിന്റെ അളവ്, ദഹനം എന്നിവ മെച്ചപ്പെടുത്താന്* സാധിക്കും. പരമാവധി 1.5 ശതമാനം സോഡാക്കാരം ചേര്*ത്ത ലായനിയില്* 24 മണിക്കൂര്* വൈക്കോല്* കുതിര്*ത്തശേഷം, തണുത്ത വെള്ളത്തില്* കഴുകി പശുക്കള്*ക്ക് നല്*കാം. ഇതേപോലെ നാലുമുതല്* ആറുശതമാനംവരെ കുമ്മായംകലക്കിയ വെള്ളത്തില്* കുതിര്*ത്തശേഷവും നല്*കാം. കുമ്മായം ഉപയോഗിക്കുമ്പോള്* മൃഗങ്ങള്*ക്ക് കാത്സ്യവും ലഭിക്കും.
    അമോണിയ വൈക്കോലില്* ചേര്*ക്കുമ്പോള്* ദഹനശേഷി മാത്രമല്ല, പ്രോട്ടീനിന്റെ അളവും കൂടും. അതോടൊപ്പം വൈക്കോല്* എളുപ്പം കേടുവരാതിരിക്കുകയുംചെയ്യും. കേരളത്തിലെ സാഹചര്യത്തില്* അമോണിയക്കുപകരം അതേ ഗുണങ്ങള്* നല്*കുന്ന യൂറിയ ഉപയോഗിക്കുന്നരീതിയാണ് പ്രായോഗികവും ചെലവുകുറഞ്ഞതും. യൂറിയ സുരക്ഷിതവും കൈകാര്യം ചെയ്യാന്* എളുപ്പവുമാണ്. ഇതിനായി വര്*ഷങ്ങള്*ക്കുമുമ്പേ പദ്ധതികള്* ആരംഭിച്ചെങ്കിലും കേരളത്തില്* ഇതുവരെ പ്രചാരം ലഭിച്ചിട്ടില്ല.

    വൈക്കോല്*-യൂറിയ സമ്പുഷ്ടീകരണരീതി
    നൂറുകിലോ വൈക്കോലിന് പരമാവധി നാലുകിലോ യൂറിയ 60 ലിറ്റര്* വെള്ളത്തില്*ച്ചേര്*ത്ത് നന്നായി ഇളക്കി ലായനി തയ്യാറാക്കാം. സൂര്യപ്രകാശത്തില്* നിലത്ത് പരത്തിയിട്ട വൈക്കോല്* ഒരു സ്പ്രേയര്*/റോസ് കാന്* ഉപയോഗിച്ച് പകുതി ലായനി തുല്യമായി തളിക്കാം. അരമണിക്കൂറിനുശേഷം വൈക്കോല്* തിരിച്ചിട്ട് ബാക്കിയുള്ള ലായനിയും തളിക്കാം. ഉണങ്ങിയശേഷം വായു കടക്കാത്ത രീതിയില്* പ്ലാസ്റ്റിക്/ഫൈബര്* വീപ്പയിലോ, ബാഗിലോ സൂക്ഷിച്ചുവെച്ച് രണ്ട്-മൂന്ന് ആഴ്ചകള്*ക്കുശേഷം കന്നുകാലികള്*ക്ക് നല്*കാം. യൂറിയയോടൊപ്പം 10 ലിറ്റര്*വരെ ശര്*ക്കരപ്പാനി ചേര്*ക്കാം.
    ശര്*ക്കരപ്പാനി ഊര്*ജം പ്രദാനം ചെയ്യുകയും വെക്കോല്* ഒരു സമ്പൂര്*ണവും സുരക്ഷിതവുമായ അടിസ്ഥാന തീറ്റയാക്കി മാറ്റുകയും ചെയ്യും. ഇതുകൂടാതെ അരക്കിലോ വീതം ഉപ്പും ധാതുലവണമിശ്രിതവും ലായനിയില്* ചേര്*ക്കുന്നത് ഗുണകരമാണ്. യൂറിയ സമ്പുഷ്ടീകരണത്തിലൂടെ വൈക്കോലില്* അസംസ്*കൃത പ്രോട്ടീനിന്റെ അളവ് എട്ടുശതമാനംവരെ വര്*ധിക്കുകയും ദഹനക്ഷമത 50 ശതമാനംവരെ മെച്ചപ്പെടുകയും ചെയ്യും. വൈക്കോലിന്റെ നിറം മഞ്ഞയില്*നിന്ന് തവിട്ടുനിറമായി മാറും. തീറ്റയ്ക്കായി ഉപയോഗിക്കുന്നതിന് മുമ്പ് സമ്പുഷ്ടീകരിച്ച വൈക്കോല്* അല്പനേരം തുറന്ന അന്തരീക്ഷത്തില്* വെക്കണം. യൂറിയയില്* നിന്നുണ്ടായിട്ടുള്ള അമോണിയ അമിത അളവിലാണെങ്കില്* ബാഷ്പീകരിച്ചുപോകുന്നതിനു വേണ്ടിയാണിത്.
    സമ്പുഷ്ടീകരിച്ച വൈക്കോലിന്റെ അളവ് തീറ്റയുടെ 25 ശതമാനത്തില്* കവിയാന്*പാടില്ല (10 കിലോ വരെ). പാലുത്പാദനത്തിനായി ഇവയെ ആശ്രയിക്കരുത്. ആവശ്യത്തിന് തീറ്റപ്പുല്ല്, കാലിത്തീറ്റ എന്നിവ ഉള്*പ്പെടുത്തണം. വെള്ളം ധാരാളമായി നല്*കണം. കാലിത്തീറ്റയുടെ അളവ് കുറയ്ക്കുന്നതിനും മിതമായതോതില്* ഊര്*ജവും പ്രോട്ടീനും ലഭ്യമാക്കുന്നതിനും അയവെട്ടല്* ത്വരപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സമ്പുഷ്ടീകരിച്ച വൈക്കോല്* സഹായിക്കും.

    കുതിര്*ത്ത് നല്*കല്*
    ഏറ്റവും പ്രായോഗികവും വിലകുറഞ്ഞതുമായ രീതിയില്* വൈക്കോലിലെ പോഷകങ്ങളെ ഉപയോഗിക്കാനും അതിന്റെ ദഹനം വര്*ധിപ്പിക്കാനുമുള്ള മാര്*ഗം കുതിര്*ത്ത് നല്*കുന്നതാണ്. വൈക്കോല്* ചെറുകഷണങ്ങളാക്കി രാത്രിയില്* വെള്ളത്തില്* കുതിര്*ത്തുവെച്ച് പകല്* നല്*കുന്നവിധമാണിത് (കഷണങ്ങളാക്കണമെന്നത് നിര്*ബന്ധമല്ല). അതോടൊപ്പം ചെറിയതോതില്* വൈക്കോല്* പുഴുങ്ങുന്നത്, അതിന്റെ ദഹനക്ഷമത വര്*ധിപ്പിക്കും.


  7. #987
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    1979-ൽ വംശനാശം, തുടർന്ന് ആഴമേറിയ പഠനങ്ങൾ; 2009-ൽ തിരിച്ചുവന്ന ലാർജ് ബ്ലൂ ബട്ടർഫ്ളെെകൾ |


    "കൃത്യതയാർന്ന ശാസ്ത്രീയഗവേഷണങ്ങളുടെയും വിശകലനങ്ങളുടെയും നടപ്പാക്കലിന്റെയും ഫലമായി വംശനാശഭീഷണിയിൽ നിന്നും ഒരു ശലഭത്തെ തിരികെയെത്തിച്ചൊരു കഥയുണ്ട്



    ലാർജ് ബ്ലൂ ബട്ടർഫ്ളെെ |

    ചിത്രശലഭങ്ങളുടെ ഒരു കുടുംബമാണ് ബ്ലൂസ് അല്ലെങ്കിൽ നീലിശലഭങ്ങൾ എന്നറിയപ്പെടുന്ന ലൈക്കനിഡേ. തീരെ കുഞ്ഞന്മാരാണ് ഇതിലെ അംഗങ്ങൾ, ചിറകുകൾ തുറക്കുമ്പോൾ പൊതുവേ തിളങ്ങുന്ന നീലനിറം ഉള്ള ഈ കുടുംബത്തിലാണ് ലോകത്താകെയുള്ള ശലഭങ്ങളുടെ മൂന്നിലൊന്നോളം ഇനങ്ങൾ ഉള്ളത്. ഈ കുടുംബത്തിൽ യൂറോപ്പിൽ കണ്ടുവരുന്ന ഒരു ശലഭമാണ് ലാർജ് ബ്ലൂ എന്നറിയപ്പെടുന്ന ഫെൻഗാരിസ് ഏരിയോൺ. ലൈക്കനിഡേ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ശലഭങ്ങളിൽ ഒന്നാണിത്. തുമ്പപ്പൂവിന്റെ കുടുംബത്തിൽപ്പെട്ട തൈമസ് ഡ്രുസൈ അഥവാ തൈംസ് വിളിക്കുന്ന ഒരു ചെടിയിലാണ് ഇവ മുട്ടയിടുന്നത്. ഇതിനൊപ്പം മൈർമിക്ക സബുലേറ്റി എന്നൊരു ഉറുമ്പിന്റെ സഹായവും ഇവയുടെ നിലനിൽപ്പിന് ആവശ്യമാണ്.


    ഇവയുടെ ജീവിതചക്രം അമ്പരപ്പിക്കുന്നത്ര വിചിത്രമാണ്. ജൂലൈ മാസത്തിൽ മുട്ട വിരിഞ്ഞു പുറത്തുവരുന്ന ശലഭപ്പുഴുക്കൾ മൂന്നാഴ്ചയോളം തൈംസ് ചെടി തിന്നു വളരുന്നു. അതിനുശേഷം അവിടുന്നു പിടിവിട്ട് താഴെ വീഴുന്ന പുഴുവിന്റെ പുറത്ത് തേൻതുള്ളിപോലൊരു ദ്രാവകം ഊറിവരുന്നു, ഇതിൽ ആകൃഷ്ടയായി ഉറുമ്പ് അടുത്തെത്തുമ്പോൾ വായു ഉള്ളിലേക്ക് വലിച്ച് വലിപ്പം വയ്ക്കുന്ന പുഴു തുടർന്ന് വായു പുറത്തേക്ക് വിടുമ്പോൾ ഉണ്ടാവുന്ന ശബ്ദം ഉറുമ്പിന്റെ റാണി അപകടത്തിൽപ്പെടുമ്പോൾ ഉണ്ടാക്കുന്ന ശബ്ദത്തോട് സാദൃശ്യം ഉള്ളതാണ്. തേൻതുള്ളി കുടിച്ച് മത്താവുന്ന ഉറുമ്പാവട്ടെ പുഴു തന്റെ റാണിയാണെന്നും കരുതി അതിനെ രക്ഷിക്കാൻ നേരെ തന്റെ കൂട്ടിലേക്ക് കൊണ്ടുചെല്ലും. കൂട്ടിലെ മറ്റുള്ളവരും അത് തങ്ങളുടെ റാണിതന്നെയാണെന്ന് കരുതി അതിന് പൂർണ്ണസ്വാതന്ത്ര്യം അനുവദിക്കും. അടുത്ത ആറുമാസക്കാലം ഈ പുഴു ഉറുമ്പുകളുടെ ലാർവകളും മുട്ടകൾ തിന്ന് വളർന്നുകൊണ്ടിരിക്കും. കൂട്ടിൽ എത്തിച്ചേർന്നപ്പോൾ ഉള്ളതേക്കാൾ നൂറുമടങ്ങ് വലിപ്പം വയ്ക്കുന്ന ശലഭപ്പുഴു ഇക്കാലം കൊണ്ട് ആ ഉറുമ്പുകോളനി മുഴുവൻ തന്നെ തീർത്തിട്ടുണ്ടാവും. തുടർന്ന് സമാധിയാവുന്ന പുഴു പിന്നീട് ഒരു വർഷക്കാലത്തോളം പ്യൂപ്പയായി തുടരുകയും പ്യൂപ്പ വിരിഞ്ഞ് ലാർജ് ബ്ലൂ ശലഭം പുറത്തുവരികയും ചെയ്യും. 1979-ൽ ഈ പൂമ്പാറ്റയാണ് ബ്രിട്ടനിൽ ഇല്ലാതെയായത്.


    1900 മുതൽ തന്നെ ഇവയുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആഴത്തിലുള്ള പഠനങ്ങൾ നടക്കുകയുണ്ടായി. മൈർമിക്ക സബുലേറ്റി എന്ന ഉറുമ്പുകളുമായുള്ള ബന്ധമാണ് ഇവയുടെ അതിജീവനത്തിന് ഏറ്റവും പ്രമുഖമായ കാരണമെന്നു മനസിലായി. മേച്ചിൽപ്പുറങ്ങളിലും പ്രാദേശിക സസ്യജാലങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഈ ഉറുമ്പിനു പകരം മറ്റ് ഉറുമ്പുകൾ വാസം ഉറപ്പിക്കുമ്പോഴാണ് ശലഭത്തെ സംബന്ധിച്ച് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. 1930-1969 കാലത്ത് ഈ ശലഭത്തെ സംരക്ഷിക്കാനായി ഒൻപത് ഇടങ്ങൾ സംരക്ഷിത മേഖലയാക്കിയെങ്കിലും അവയുടെ എണ്ണം കുറഞ്ഞുകൊണ്ടുതന്നെയിരുന്നു. 1972 ആയപ്പോഴേക്കും ഇവ വെറും രണ്ടിടത്തു മാത്രമായി, 325 എണ്ണമായി ചുരുങ്ങി. തുടർന്ന് ഏഴു കൊല്ലത്തിനുള്ളിൽ അവ ബ്രിട്ടനിൽനിന്ന് അപ്രത്യക്ഷമായി. ഈ ശലഭം ഇല്ലാതാവുന്നതിനു ആറു വർഷം മുൻപേ ആരംഭിച്ച പഠനങ്ങളിൽ ഗവേഷകർ ഇവയുടെ എണ്ണം കുറയുന്നതിനു 18 കാരണങ്ങൾ കണ്ടെത്തി. മുട്ടയിടുന്ന സ്ഥലങ്ങൾ, ശലഭപ്പുഴുവിന്റെ ആരോഗ്യം എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടു. ഈ ഡാറ്റയെല്ലംവച്ച് അവർ ലാർജ് ബ്ലൂവിന്റെ എണ്ണത്തെ ബാധിക്കുന്ന കാരണങ്ങളെപ്പറ്റി ഒരു മാത്തമാറ്റിക്കൽ മോഡൽ രൂപപ്പെടുത്തി. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാവിസംരക്ഷിത പ്രവർത്തനങ്ങൾ നടത്തിയത്.

    ഈ പഠനത്തിലാണ് ശലഭങ്ങളുടെ നിലനിൽപ്പിന് ഉറുമ്പുകളുടെ പ്രാധാന്യം വ്യക്തമായത്. ഉറുമ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ശലഭങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതെന്ന് അവർ കണ്ടെത്തി. ഉറുമ്പുകൾ കൊണ്ടുപോകുന്ന ശലഭപ്പുഴുക്കൾ പ്രായപൂർത്തിയായി പൂമ്പാറ്റകൾ ആവാനുള്ള സാധ്യത അഞ്ചിരട്ടിയോളം അധികം ആയിരുന്നു. തൈം ചെടികൾ ഉള്ള ഇടങ്ങളിൽത്തന്നെ ഈ ഉറുമ്പുകൾ ഉണ്ടാവേണ്ടതും അത്യാവശ്യമായിരുന്നു. ചെടികൾ ഉള്ള സ്ഥലങ്ങളിൽ ഉറുമ്പുകളും ഉറുമ്പുകൾ ഉള്ള സ്ഥലങ്ങളിൽ ചെടികളും ഇല്ലാതിരുന്ന കാലത്താണ് ലാർജ് ബ്ലൂ ശലഭങ്ങൾ ബ്രിട്ടനിൽനിന്ന് അപ്രത്യക്ഷമായത്. തങ്ങൾക്കു ചുറ്റുമുള്ള ചെടികൾ ഈ ഉറുമ്പുകളുടെ നിലനിൽപ്പിനും വലിയ സ്വാധീനമാണ് ചെലുത്തിയത്. ചുറ്റുമുള്ള പുൽച്ചെടികൾ 1.4 സെന്റീ മീറ്ററിലേറെ ഉയരം വച്ചാൽ അധികമായി വളർന്ന പുല്ലുകൾ അതിന്റെ ചുറ്റുവട്ടത്ത് ഉറുമ്പുകളുടെ കൂട് സ്ഥിതിചെയ്യുന്ന നിലത്തിന്റെ താപം കുറയ്ക്കുന്നു, അപ്പോൾ കുറഞ്ഞ താപം മാത്രം വേണ്ട മറ്റു ചില ഉറുമ്പു സ്പീഷിസുകൾ ആ സ്ഥാനം കയ്യടക്കുകയും മൈർമിക്ക സബുലേറ്റി ഉറുമ്പുകളുടെ എണ്ണം വല്ലാതെ കുറഞ്ഞുപോവുകയും ചെയ്തു. ഇതാണ് 1970-കളിൽ സംഭവിച്ചത്.

    ഇതിനൊപ്പം 1950-കളിൽ അപ്രതീക്ഷിതമായി യൂറോപ്പിൽ മൈക്സോമറ്റോസിസ് എന്നൊരു രോഗം എത്തിച്ചേർന്നു. മൈർമിക്ക സബുലേറ്റി ഉറുമ്പുകൾ ജീവിച്ചിരുന്ന മലഞ്ചെരുവുകളിലെ പുല്ലു തിന്നുന്ന മുയലുകളെ ഈ രോഗം കൊന്നൊടുക്കി. മുയലുകൾ ചത്തതോടെ സങ്കീർണ്ണമായ ഒരു ചെയിൻ റിയാക്ഷൻ തന്നെയുണ്ടായി. തിന്നാൻ മുയലുകൾ ഇല്ലാതെ വന്നതോടെ പുൽപ്പരപ്പുകൾ അധികമായി വളരുകയും അവിടുള്ള മണ്ണിന്റെ ഊഷ്മാവ് താഴുകയും അതോടെ ഉറുമ്പുകൾ അപ്രത്യക്ഷമാവുകയും പൂമ്പാറ്റയുടെ ലാർവകളുടെ നിലനിൽപ്പ് അവതാളത്തിലാവുകയും ചെയ്തു. അതിനൊപ്പം കാലാവസ്ഥ മോശമാവുക കൂടി ചെയ്തപ്പോൾ ലാർജ് ബ്ലൂ പൂമ്പാറ്റകളുടെ എണ്ണം വല്ലാതെ കുറഞ്ഞു. 1974-ൽ നീണ്ടുനിന്ന മഴക്കാലം കാരണം മുട്ടയിടാനുള്ള ദിവസങ്ങൾ കുറഞ്ഞപ്പോൾ 1975-ലാവട്ടെ നീണ്ട വരൾച്ച പെൺശലഭങ്ങളുടെ ജീവിതദൈർഘ്യം കുറയ്ക്കുകയും ചെയ്തു. എണ്ണം കുറഞ്ഞ് കുറഞ്ഞ് 1979 ആയപ്പോഴേക്കും ബ്രിട്ടനിൽ ലാർജ് ബ്ലൂ ശലഭങ്ങൾക്ക് വംശനാശം സംഭവിച്ചു.




    ഇതെല്ലാം കണ്ടെത്തിയത് കണിശമായ ഗവേഷണവും ഡാറ്റ വിശകലനവും മാത്തമാറ്റിക്കൽ മോഡലിങ്ങും ഉപയോഗിച്ചാണ്. ശലഭങ്ങളുടെ എണ്ണം കുറഞ്ഞതിന് പല കാരണങ്ങളായിരുന്നു അക്കാലത്ത് കേട്ടിരുന്നത്. വലകൾ ഉപയോഗിച്ച് ശലഭങ്ങളെ ശേഖരിക്കുന്നവരായിരുന്നു ഏറ്റവും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതുകേട്ട് അവരെ തടയാൻ മൈതാനങ്ങൾക്കു ചുറ്റും വേലികൾ കെട്ടിയത് യഥാർത്ഥത്തിൽ മേയാൻ വന്ന മൃഗങ്ങളെയും തടഞ്ഞ് മൈതാനങ്ങളിൽ പുല്ല് വളർന്ന് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. തെറ്റായ അനുമാനങ്ങൾ എങ്ങനെയാണ് പ്രതിവിധികളെ സ്വാധീനിക്കുന്നതെന്നതിന്റെ നല്ലൊരു ഉദാഹരണമാണിത്.

    ഗവേഷണങ്ങളിൽനിന്നു ലഭിച്ച പുത്തൻ അറിവുകളും ഡാറ്റശേഖരണത്തിൽനിന്നു കിട്ടിയ വിവരങ്ങളും പ്രായോഗികതലത്തിൽ എത്തിക്കാനായി ലാർജ് ബ്ലൂ പ്രൊജക്ട് തുടങ്ങി. തൈം ചെടികൾ വളരുന്ന 52 പുൽമേടുകൾ അവർ പൂർവ്വസ്ഥിതിയിലാക്കുകയും അവിടെ മൈർമിക്ക സബുലേറ്റി ഉറുമ്പുകൾക്ക് ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തു. അതോടെ വളരെപ്പെട്ടെന്ന് ഉറുമ്പുകൾ അവരുടെ ആവസവ്യവസ്ഥ തിരികെപ്പിടിച്ചു. 1973-74 കാലത്ത് ഒട്ടുംതന്നെ ഉറുമ്പുകൾ ഇല്ലാതിരുന്ന ഇടങ്ങളിൽപ്പോലും ഏതാനും വർഷങ്ങൾകൊണ്ട് ഉറുമ്പുകൾ സൂപ്പർ കോളനികൾ ആയി മാറി. അതോടെ ശലഭങ്ങളെ തിരികെയെത്തിക്കാനുള്ള സാഹചര്യങ്ങൾ എല്ലാം ഒരുങ്ങി. ഈ സ്ഥലങ്ങളിൽ 1983 -ൽ സ്വീഡനിൽനിന്നു ശലഭങ്ങളെ എത്തിച്ചു.

    2008 ആയപ്പോഴേക്കും മുപ്പതോളം ഇടങ്ങളിൽ ശലഭങ്ങൾ വളർന്നു നിറഞ്ഞു. 2009 ആയപ്പോഴേക്കും ഏറ്റവും വലിയ കോളനികളിൽ അയ്യായിരത്തോളം ശലഭങ്ങൾ ഉണ്ടായിരുന്നു. അതിനു മുമ്പ് ലോകത്തെവിടെയുമുള്ള ഈ ശലഭങ്ങളുടെ എണ്ണത്തേക്കാൾ പത്തിരട്ടിയായിരുന്നു ഇത്. മറ്റു യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടന്റെ പാത പിന്തുടർന്നപ്പോൾ മിക്കയിടത്തും ലാർജ് ബ്ലൂ ശലഭങ്ങളുടെ എണ്ണം വർദ്ധിച്ചു. ഐ*.യു*.സി.എൻ. വംശനാശ ഭീഷണിയിൽനിന്ന് ഈ ശലഭത്തിന്റെ അവസ്ഥ മുന്നോട്ടുനീക്കി. ഈ ഗവേഷണത്തിന്റെ ചുവടുപിടിച്ച് സദൃശ്യമായ സ്ഥലങ്ങളിൽ തന്നെ ജീവിക്കുന്ന മറ്റു ശലഭങ്ങളെയും വംശനാശ ഭീഷണികളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൃത്യമായ ഡാറ്റ ശേഖരണവും വിശകലനവും നടപ്പാക്കലും കൊണ്ട് ശാസ്ത്രീയമായി എങ്ങനെ പാരിസ്ഥിതികപ്രശ്നങ്ങളെ ശരിയാക്കാൻ കഴിയും എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ലാർജ് ബ്ലൂ ശലഭത്തെ തിരികെയെത്തിച്ചത്.

  8. #988
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ഇന്ത്യയിലെ തേനൂറും മാവിനങ്ങൾ
    ലോകത്തിന്റെ മാമ്പഴക്കൂട ഇന്ത്യയാണ്.

    ലോക മാങ്ങാ ഉൽപ്പാദനത്തിന്റെ നാൽപ്പത് ശതമാനവും ഇന്ത്യയിൽ നിന്നാണ്. ചൈനയും തായ്*ലൻഡ്മൊക്കെ ബഹുദൂരം പിന്നിൽ.
    മാവിന്റെ ജന്മദേശം തന്നെ ഇന്ത്യ ഉൾപ്പെടുന്ന പ്രദേശമാണെന്ന് കരുതപ്പെടുന്നു. അതും നാലായിരം കൊല്ലങ്ങൾക്ക് മുൻപ്. ഇവിടെ നിന്നും അത് ചൈനയിലേക്കും അമേരിക്കയിലേക്കും ഒക്കെ വ്യാപിച്ചു എന്ന് ചരിത്രം.
    വളരെ വ്യത്യസ്തമായ കാലാവസ്ഥകളിൽ, പ്രാദേശിക രുചികളിൽ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം മാവിനങ്ങൾ ഇന്ത്യയിൽ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് .കാളിദാസന്റെ രചനകളിൽ മാവിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്.
    ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലെ പാലക്കാടുള്ള മുതലമടയിൽ ആണ്. നവംബർ -ഡിസംബർ മാസങ്ങളിൽ. ജനുവരി അവസാനത്തോടെ മുതലമടയിലെ മാങ്ങകൾ ഡൽഹിയിലും ബോംബെയിലും അഹമ്മദാബാദിലും എത്തും. മാർച്ച്*- ഏപ്രിൽ ആകുമ്പോഴേക്കും മറ്റ് പ്രദേശങ്ങളിൽ നിന്നും മാങ്ങകൾ എത്തിത്തുടങ്ങും. മഴക്കാലമാകുന്നതോടെ വിപണിയിൽ മാങ്ങകളുടെ പെരുമഴക്കാലമാണ്.

    വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ ഒരു മാവിനത്തിന് താഴെപറയുന്ന ഗുണഗണങ്ങൾ ഉണ്ടാകണം.
    1. മഴക്കാലം തുടങ്ങുന്നതിനു മുൻപ് വിളവെടുത്ത് തീരണം. സ്വാഭാവികമായും നല്ല മധുരം പ്രതീക്ഷിക്കാം.കേടും കുറവായിരിക്കും
    2. കൂടിയ സൂക്ഷിപ്പ് കാലാവധി (ഷെൽഫ് ലൈഫ് ). ദൂര ദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇത് സഹായകമാണ്.
    3. ഭേദപ്പെട്ട തൊലിക്കട്ടി. കായീച്ചയുടെ ശല്യത്തെ പ്രതിരോധിക്കും.
    4. കനം കുറഞ്ഞ മാങ്ങയണ്ടി.
    5. നല്ല ദശക്കട്ടിയുള്ള, നാര് കുറഞ്ഞ കാമ്പ്.
    6. നേരത്തെ കായ്ക്കാനുള്ള കഴിവ്
    7. കൂടിയ പഞ്ചസാര -അമ്ലത അനുപാതം. (Total Soluble Sugar/Acidity Ratio)
    8.രോഗ കീട പ്രതിരോധ ശേഷി (ഇത് പലപ്പോഴും കൂടിയ വിളവും രുചിയുമായി ഒത്ത് പോകാറില്ല )
    9. എല്ലാ വർഷവും ഒരുപോലെ കായ്ക്കണം. ചില നല്ല ഇനങ്ങൾ ഒന് നിരാടം വർഷങ്ങളിലേ നന്നായി കായ്ക്കുകയുള്ളൂ.


    മാവിനങ്ങളിൽ ആദ്യം പറയേണ്ടത് മാങ്ങയിലെ രാജാവായ അൽഫോൻസോയെ ക്കുറിച്ചാണ്.പറങ്കി നാവികനായ അൽഫോൻസോ ഡി ആൽബുക്കർക്ക് ന്റെ സ്മരണാർത്ഥമാണ് ഈ പേര്. മാവിന്റെ വംശ വർധനവിനായി ഒട്ടിക്കൽ രീതി കൊണ്ട് വന്നത് പറങ്കികൾ ആണെന്നും പറയപ്പെടുന്നു.പലയിടത്തും അൽഫോൻസോ ഇനം കൃഷി ചെയ്യുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ രത്*നഗിരിയിൽ വളരുന്ന അൽഫോൻസോ ആണ് കേമം . അവിടുത്തെ സവിശേഷ കാലാവസ്ഥ അതിന് അനുപമമായ രുചി നൽകുന്നു.ചില വിരുതന്മാർ പറയുന്നത് ഒരാൾ മരിക്കുന്നതിന് മുൻപ് തിന്നേണ്ട ആയിരം ഭക്ഷണങ്ങളിൽ ഒന്നാണ് അൽഫോൻസോ മാങ്ങാ എന്നാണ്. ഭാഗ്യം ഒന്നോ പത്തോ എന്ന് പറയാതിരുന്നത്.1953ൽ ബ്രിട്ടീഷ് രാജ്ഞി യുടെ കിരീടധാരണ ചടങ്ങിലേക്ക് മുംബയിലെ ക്രാഫോഡ് മാർക്കറ്റിൽ നിന്നും അൽഫോൻസോ കൊണ്ട് പോയതോടെ കക്ഷി സെലബ്രിറ്റി ആയി.

    രത്*നഗിരി ഹാപുസ് (Hapus) എന്നും അൽഫോൻസോ അറിയപ്പെടുന്നുണ്ട്.(ചിലർ ആപ്പൂസ് എന്നും പറയും 🤭) അവിടെ തന്നെ 100 കിലോമീറ്റർ മാറിയുള്ള ദേവ്ഗഡ് ഹാപുസ് എന്ന ഒരു അപരനും ഉണ്ട്. ചിലർ പറയുന്നത് രത്*നഗിരി അൽഫോൺസോയേക്കാൾ രുചിയിൽ ഒരു പണത്തൂക്കം മുന്നിൽ ദേവ്ഗഡ് അൽഫോൻസോ ആണെന്നാണ്. ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലാത്തവർക്ക് എല്ലാം അൽഫോൻസോ തന്നെ.ഏറ്റവും പ്രിയപ്പെട്ടവർക്ക് സമ്മാനമായി കൊടുക്കാൻ പറ്റിയ വയാണ് ഹാപുസ് മാങ്ങാ പാക്കറ്റുകൾ.
    അതെന്തുമാകട്ടെ രത്*നഗിരി, സിന്ധുദുർഗ്, ദേവ്ഗഡ് എന്നിവയാടങ്ങുന്ന 200കിലോ മീറ്റർ കൊങ്കൺ തീരത്ത് വിളയുന്ന എല്ലാ അൽഫോൻസോ മാങ്ങകളും രണ്ടായിരത്തി പതിനെട്ടിൽ ഭൗമസൂചിക പദവി കരസ്ഥമാക്കിയിട്ടുണ്ട്.
    Innotera Tech എന്ന സ്വിസ് -ഇന്ത്യൻ കമ്പനി അവിടെ സംഘടിതമായി ഉൽപാദിപ്പിക്കുന്ന ഓരോ മാങ്ങയിലും GI മുദ്ര പതിപ്പിച്ചു ആധികാരികമാക്കുന്നു.
    ഇവിടെ നമ്മുടെ മറയൂർ ശർക്കരയിലും അത്തരം മുദ്രകൾ അനിവാര്യമാണ്.വ്യാജന്മാർ വിലസ്സുകയാണ്.

    അടുത്ത കേമൻ ഗുജറാത്തിലെ കേസർ എന്ന മാങ്ങായിനമാണ്. ജുനഗഡ് ജില്ലയിലെ ഗിർന്നാർ മലനിരകളുടെ താഴ്*വാരകളിൽ വിളയുന്ന കുങ്കുമ നിറമുള്ള മാങ്ങാ.ഗിർ കേസർ എന്നും അറിയപ്പെടുന്നു. കക്ഷിയും ഭൗമ സൂചികപദവി കരസ്ഥമാക്കിയിട്ടുണ്ട്.ജുനഗഡ്,അമ്രെലി, സൗരാഷ്ട്ര എന്നീ പ്രദേശങ്ങളിൽ വിളയുന്ന കേസർ മാങ്ങാകൾക്ക് മാത്രമാണ് ഭൗമ സൂചികപദവി ഉപയോഗിക്കാൻ അനുവാദമുള്ളത്.
    അടുത്തത് ഉത്തർ പ്രദേശിലെ മലീഹബാദ് ദഷേരി മാങ്ങയാണ്.മലീഹാബാദിലെ തൊണ്ണൂറ് ശതമാനം ആൾക്കാരും ഏതെങ്കിലും തരത്തിൽ മാവുമായ ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഈ മാങ്ങ അമേരിക്കയിലേക്ക് ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്.
    അടുത്തത് ബംഗാളിന്റെ ഊഴമാണ്. മാൾഡാ ജില്ലയാണ് മാവ് കൃഷിയുടെ തലസ്ഥാനം. അവിടുത്തെ ഖിർസാപട്ടി(ഹിമ സാഗർ )ലക്ഷ്മൻ ഭോഗ്, ഫാസ്ലി, അമ്ര പാലി, ചൗൻസ, ലാങ്ടാ എന്നിവയും വിശേഷപ്പെട്ടത് തന്നെ.മാൾഡാ ജില്ലയിൽ ഏതാണ്ട് ഒരു ലക്ഷം ഏക്കറിൽ മാവ് കൃഷി ചെയ്യുന്നു.

    ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കും ഒരു പോലെ പ്രിയപ്പെട്ട മാങ്ങയാണ് ചൗൻസ അഥവാ ചൗസ.പാകിസ്സ്ഥാനിലെ റഹിം യാർ ഖാൻ പ്രവിശ്യയിലും മുൾട്ടാനിലും ഉത്തർപ്രദേശിലും കൂടുതലായി കൃഷി ചെയ്ത് വരുന്നു. ഒരു കാലത്ത് ഇന്ത്യ ഭരിച്ച ഷേർഷാ സൂരി, ഹുമയൂണിനെ തോൽപ്പിച്ചത് ബീഹാറിലെ ചൗസയിൽ വച്ചാണ്. അതിന്റെ സ്മരണയ്ക്ക് തന്റെ പ്രിയ മാങ്ങായ്ക്ക് പുള്ളി ആ പേര് നൽകി എന്ന് പറയുന്നു.നാര് കുറഞ്ഞ, സുവർണനിറമുള്ള തൊലിക്കടിയിൽ സ്നിഗ്ദ്ധ സൗരഭ്യം നിറഞ്ഞ പ്രകൃതിയുടെ മിശ്രണം. അല്പം വൈകിയാണ് വിപണിയിൽ എത്തുന്നത്. നമ്മുടെ മഴക്കാലത്ത്. ഗൾഫിലേക്കും യൂറോപ്പിലേക്കും ധാരാളം കയറ്റുമതി ചെയ്യപ്പെടുന്നു.ദീർഘ നാൾ സൂക്ഷിച്ചു വയ്ക്കാം എന്ന ഗുണവുമുണ്ട്.

    കർണാടകയുടെ പ്രിയ ഇനമാണ് ബദാമി. സത്യത്തിൽ പുള്ളി ഒരു കുമ്പിടി ആണെന്ന് പറയേണ്ടി വരും. മഹാരാഷ്ട്രയിൽ ഉള്ള അൽഫോൻസോ അല്പസ്വല്പം വ്യത്യാസങ്ങളോടെ കർണാടകയിൽ എത്തുമ്പോൾ ബദാമി ആയി. നമ്മുടെ അൽഫോൻസോ അവരുടെ ബദാമി. അത്ര തന്നെ. ചിലർ പക്ഷേ ഇക്കാര്യം അത്ര പെട്ടെന്ന് സമ്മതിയ്ക്കില്ല.

    അടുത്തത് തെലുങ്കരുടെ 'ഇഷ്ടമൈന മാമിഡി 'ബംഗാനപ്പള്ളി. ബനേഷാൻ, സഫേദാ എന്നും പറയും. ആന്ധ്രയിലെ കർണ്ണൂൽ ജില്ലയിലെ ബംഗനപ്പള്ളി ഗ്രാമം ഇന്ന് ലോകം അറിയുന്നത് ഇവനിലൂടെ. ആന്ധ്രയിലെ മാവുകൃഷിയുടെ എൺപതു ശതമാനവും ഈ ഇനമാണ്. കേരള വിപണിയിലും ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന ഇനവും മറ്റൊന്നല്ല.2017ൽ ഭൗമ സൂചികപദവി ലഭിച്ചു. അല്പം വൈകി മഴക്കാലത്താണ് കേരളത്തിലേക്ക് പുള്ളിയുടെ വരവ്.
    അടുത്ത ഊഴം ലാൺഗ്രയുടേതാണ്. കാശി വിശ്വനാഥൻറെ സ്വന്തം ലാൺഗ്ര. മഴക്കാലത്താണ് പള്ളിവരവ്. കാനിങ്ങിനും യോജിച്ച ഇനമാണ്.
    അടുത്തത് നമ്മുടെ സ്വന്തം സേലം മാങ്ങാ. തോത്താപൂരി, ബാംഗളോറ, കിളിമൂക്ക്, ഗിനിമൂത്തി, സന്ദർഷാ എന്നൊക്കെ അപര നാമങ്ങൾ.1901ൽ ഇവിടെ നിന്നും അമേരിക്കയ്ക്ക് പോയി അൻഡേഴ്സൺ എന്നും ബ്രൂക്സ് എന്നും രണ്ട് സങ്കര ഇനങ്ങൾക്ക് ജന്മം നൽകി. മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ വലിപ്പം വരും. നല്ല ദശക്കട്ടി. പക്ഷേ നന്നായി വിളഞ്ഞു പഴുത്തില്ല എങ്കിൽ അല്പം പുളി കൂടും. മാങ്ങയണ്ടിയ്ക്ക് കനം കുറവാണ് . കായീച്ച ശല്യവും കലശലാണ് പൂളി,ഉപ്പിലിടാനും വാണിജ്യടിസ്ഥാനത്തിൽ മാങ്ങാ ജ്യൂസ്*, ഡ്രിങ്ക്സ് ഉണ്ടാക്കാനും ബഹുകേമം.കേരളത്തിൽ ധാരാളമായി വിൽപ്പനയ്*ക്കെത്തും. വില താരതമ്യേനെ കുറവാണ്*.


  9. Likes firecrown liked this post
  10. #989
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കുറച്ച് നാടന്* മാവുകളെ പരിച്ചയപെട്ടലോ, നന്മ മരങ്ങൾ


    നാടന്* മാവുകള്*, നന്മ മരങ്ങൾ

    നാടന്* മാവുകള്*ക്ക് ആഴത്തില്* വളരുന്ന തായ്*വേര് ഉള്ളതിനാൽ കൊടുങ്കാറ്റുപോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്.
    കര്*പ്പൂര വരിക്ക
    സാമാന്യം നാരുള്ളതും ഉറപ്പുള്ള ദശയുള്ളതുമായ മാമ്പഴം. കടും ഓറഞ്ച് നിറമാണ് ഇവയുടെ ദശയ്ക്ക്. ജീവകം എ കൂടുതല്* അടങ്ങിയ ഇനം കര്*പ്പൂരത്തിന്*റെ മണവും നല്ല മധുരവുമാണ്. ഇലയ്ക്കും കര്*പ്പൂരത്തിന്*റെ മണമുണ്ട്. ജ്യൂസിനു യോജിച്ച ഇനം.
    താളി മാങ്ങ
    വര്*ഷത്തില്* മൂന്നു തവണ കായ്ക്കുന്നു. വര്*ഷം മുഴുവന്* ഒരു കുല മാങ്ങയെങ്കിലും കായ്ക്കും. ചെറിയ ഉരുണ്ട മാങ്ങകളുടെ ദശ മൃദുലവും കടും ഓറഞ്ച് നിറമുള്ളതുമാണ്.
    കിളിച്ചുണ്ടന്*
    ആകര്*ഷണീയമായ ചുവപ്പു കലര്*ന്ന ഓറഞ്ച് നിറമാണ്. വര്*ഷത്തില്* രണ്ടു മൂന്നു തവണ കായ്ക്കും. ഇവയില്* ചെറിയ കിളിച്ചുണ്ടനും വലിയ കിളിച്ചുണ്ടനും ഉണ്ട്. വലിയ കിളിച്ചുണ്ടന്* അഥവാ തമ്പോരുവിന് 250 ഗ്രാം വരെ തൂക്കമുണ്ട്. നല്ല മധുരവും സാമാന്യം നാരുള്ളതുമാണ്. ഉദരരോഗങ്ങള്*ക്കെതിരെ ഫലപ്രദം. ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു. പഴത്തിനും അച്ചാറിനും യോജിച്ച ഇനം.
    കസ്തൂരി മാങ്ങ
    പഴുത്താലും ഇരുണ്ട പച്ചനിറം നിലനില്*ക്കുന്നു. കട്ടിയുള്ള തൊലിയും കടും ഓറഞ്ചു നിറത്തിലുള്ള ദശയുമുള്ള ഉരുണ്ട മാങ്ങ. വംശനാശ ഭീഷണി നേരിടുന്ന ഇനം.
    നെടുങ്ങോലന്* (കര്*പ്പൂരം, പോളച്ചിറ മാങ്ങ)
    നല്ല വീതിയുള്ള മാംസളമായ മാങ്ങകളുടെ തൊലിപ്പുറത്ത് ചെറിയ പുള്ളികള്* കാണാം. നാരു തീരെ കുറവും പഴുത്താല്* പുളി ലേശവുമില്ലാത്ത വളരെ സ്വാദുള്ള ഇനം. ജീവകം څഎچ യാല്* സമ്പുഷ്ടം. ഉറപ്പുള്ള മാംസളമായ ദശയോടുകൂടിയ ഈ ഇനത്തിന് നല്ല വാണിജ്യ പ്രാധാന്യമുണ്ട്. അരക്കിലോയാണ് തൂക്കം.
    കോട്ടുക്കോണം വരിക്ക (ചെങ്ക വരിക്ക)
    തിരുവനന്തപുരം ജില്ലയുടെ തനതായ നാടന്* മാവിനം. ആകര്*ഷണീയമായ ചുവപ്പ് കലര്*ന്ന ഓറഞ്ച് നിറമുള്ള തൊലിയും കുടം ഓറഞ്ചു നിറം ദശയുമുള്ള ഇവയുടെ പഴങ്ങള്* രുചികരമാണ്. ഈ ഇനം മാവുകള്*ക്ക് രോഗപ്രതിരോധ ശക്തി കൂടുതലായിരിക്കും.
    വെള്ളരി മാങ്ങ
    അച്ചാറിടാന്* പറ്റിയ ഇനം. ഇടത്തരം വലിപ്പമുള്ള മാങ്ങകള്* കുലകളായി കാണുന്നു.
    മൂവാണ്ടന്*
    മൂവാണ്ടന്* രണ്ടു തരമുണ്ട്, കറുത്ത മൂവാണ്ടനും വെളുത്ത മൂവാണ്ടനും. കറുത്ത മൂവാണ്ടന്* പഴുക്കുമ്പോള്* തൊലിക്ക് ഇരുണ്ട പച്ചനിറമാണ്. നാരിന്*റെ അളവ് കൂടുതലാണ്. വെളുത്ത മൂവാണ്ടന്* നീണ്ട ഞെട്ടോടുകൂടിയ ഉരുണ്ട മാമ്പഴമാണ്. പഴുക്കുമ്പോള്* മഞ്ഞ നിറം. വാണിജ്യ പ്രാധാന്യമുള്ള ഇനം.
    കൊളമ്പി മാങ്ങ
    സ്വാദേറിയ മൃദുവായ ദശയുള്ള ഇനമാണ്. തൊലിക്ക് കട്ടി കുറവാണ്. നല്ല നീളമുള്ള മാമ്പഴം.
    പേരയ്ക്കാ മാങ്ങ
    പ്രിയോര്* എന്നും അറിയപ്പെടുന്നു. പച്ച മാങ്ങയ്ക്കും ഇലയ്ക്കും പേരയ്ക്കയുടെ മണമുണ്ട്. നല്ല മധുരവും ജീവകം څഎچ യാല്* സമൃദ്ധവുമാണ്. നാര് വളരെ കുറവാണ്.
    വാഴപ്പഴിത്തി ഇടത്തരം വലിപ്പമുള്ള 20 ഓളം മാങ്ങകള്* ഓരോ കുലയിലും ഉണ്ടാകാറുണ്ട്. പഴങ്ങള്*ക്ക് പൊതുവെ സ്വാദു കുറവാണ്. ഉയര്*ന്ന രോഗപ്രതിരോധ ശക്തിയുള്ള ഈ ഇനം പഴുക്കുമ്പോള്* വാഴക്കുലയിലേതുപോലെ ഒരു മാങ്ങ മാത്രം ആദ്യം നിറം മാറുന്നു.
    കപ്പ മാങ്ങ
    വലിയ മാങ്ങയുണ്ടാകുന്ന ഇനം 500 ഗ്രാം മുതല്* 750 ഗ്രാം വരെ തൂക്കമുണ്ട്. നല്ല മണമുള്ള ഇവയ്ക്ക് നാര് താരതമ്യേന കുറവാണ്.
    മുതലമൂക്കന്*
    നീണ്ട ചുണ്ടോടുകൂടിയ ശരാശരി 900 ഗ്രാം തൂക്കവും സാധാരണയില്* കവിഞ്ഞ വലിപ്പവുമുള്ള മാംസളമായ മാങ്ങയാണിത്. നാരും പുളിയും കുറവുള്ളതും നല്ല സ്വാദുള്ളതുമായ മാമ്പഴത്തിന്*റെ തൊലിപ്പുറം പരുപരുത്തതാണ്. തൊലിപ്പുറത്ത് ചാരനിറമുള്ള ആവരണമുണ്ട്.
    പഞ്ചസാര വരിക്ക
    ഏകദേശം 12.5 സെ.മീറ്റര്* നീളവും 325 ഗ്രാം ഭാരവുമുള്ള മാങ്ങയ്ക്ക് നല്ല മധുരമാണ്. പച്ച മാങ്ങയ്ക്ക് നല്ല മധുരമാണ്. പച്ച് മാങ്ങയ്ക്ക് പുളി നന്നേ കുറവായിരിക്കും.
    നാട്ടുമാവ്
    നാട്ടുമാവുകള്* വിവിധ ആകൃതിയിലും രുചിയിലും മണത്തിലുമുള്ള ചെറിയ മാങ്ങകള്* വിളയിക്കുന്നു. ഈ മാവുകള്*ക്ക് നല്ല ഉയരമുണ്ടായിരിക്കും. രോഗ-കീടബാധ താരതമ്യേന കൂടുതലാണ്. കുലകളായി കാണുന്ന മാങ്ങകള്* അച്ചാറിനും കറികള്*ക്കും യോജിച്ചവയാണ്. മാമ്പുളിശ്ശേരിയുണ്ടാക്കുവാന്* അഭികാമ്യം. പഴുത്താല്* പിഴിഞ്ഞ് ചോറില്* കൂട്ടിക്കഴിക്കാം.
    കല്*ക്കണ്ട വെള്ളരി
    ഉപ്പിലിടാനും അച്ചാറിനും കറികള്*ക്കും മികച്ചയിനം. ഉറപ്പുള്ള ദശ. ഉരുണ്ട മാങ്ങ നല്ല പാകമായി പഴുത്താല്* കല്*ക്കണ്ടം പോലെ മധുരമുണ്ടാകും.
    പുളിച്ചി മാങ്ങ
    പച്ചയ്ക്കും പഴുത്താലും പുളി മുന്നിട്ടുനില്*ക്കുന്ന രുചിയുള്ള പുളിച്ചിമാങ്ങകളില്* വളരെയധികം വൈവിദ്ധ്യമുണ്ട്. കുലകളായി കാണുന്ന ചെറിയ മാങ്ങകള്* മുതല്* നല്ല വിലിപ്പമുള്ള മാങ്ങകള്* വരെ സുലഭമാണ്. അച്ചാറിനും പഞ്ചസാര ചേര്*ത്ത് ജ്യൂസടിക്കാനും മികച്ചത്. നാരിന്*റെ അളവ് കൂടുതലായിരിക്കും. ജീവകം څസിچ യാല്* സമൃദ്ധമാണ്. ആകര്*ഷണീയമായ സുഗന്ധം. പച്ച മാങ്ങ കറികളില്* പുളിക്കു പകരം ഉപയോഗിക്കാം.
    കോലി മാങ്ങ
    പഴുക്കുമ്പോള്* നിറയെ ചാറുള്ള കോലുപോലെ നീണ്ട മാങ്ങ. ചെറിയ പുളിയും നല്ല മധുരവും മണവുമുണ്ട്. മാമ്പഴത്തിനു മുകളില്* ചെറിയ ദ്വാരമിട്ട് ചപ്പിക്കുടിക്കാം.
    നാടന്* മാവുകള്*ക്ക് ആഴത്തില്* വളരുന്ന തായ്*വേര് ഉള്ളതിനാൽ കൊടുങ്കാറ്റുപോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്. കേരളത്തിലെ കാലാവസ്ഥയില്* നന്നായി വളരാനും കായ്ക്കാനും ഇവയ്ക്കുകഴിയും.
    സങ്കരയിനങ്ങള്* വികസിപ്പിച്ചെടുക്കുന്നതിനായി പ്രത്യേക ഗുണങ്ങളുള്ള നാടന്* മാവിനങ്ങള്* ഉപയോഗിക്കാവുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-സാമ്പത്തിക പരിസ്ഥിതിയും ഭൂവിനിയോഗവും മൂലം മാവ് കൃഷി നമ്മുടെ നാട്ടില്* കുറഞ്ഞുവരികയാണ്. നഗരവല്*ക്കരണവും വ്യവ്യസായവല്*ക്കരണവും നാടന്* മാവുകളുടെ വന്*തോതിലുള്ള നാശത്തിന് വഴിതെളിക്കുന്നു.
    അനുയോജ്യമായ മൂലകാണ്ഡങ്ങ(റൂട്ട് സ്റ്റോക്ക്) ളിലേക്ക് ഗ്രാഫ്റ്റ് ചെയ്തെടുക്കുന്നതുവഴി അമൂല്യമായ ഈ ഇനങ്ങളെ നമുക്ക് നിലനിര്*ത്താനാകും. നമ്മുടെ പല നാടന്* മാവിനങ്ങളും ഇന്ന് ഓര്*മ്മ മാത്രമായി മാറിയിരിക്കുന്നു. ഇതില്* ശേഷിക്കുന്ന ഇനങ്ങള്* ചുരുക്കം ചില വീട്ടുവളപ്പുകളില്* മാത്രമാണ്. ഇവയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ശേഷിക്കുന്ന നാട്ടുമാവിനങ്ങളെങ്കിലും സംരക്ഷിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.


  11. Likes firecrown liked this post
  12. #990
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കേരളത്തിലെ നാട്ടുമാവുവർഗങ്ങളിൽ ചിലതിനെ പരിചയപ്പെടാം Mangoes of Kerala





    ചന്ദ്രക്കാരൻ
    കേരളത്തിന്റെ തനതിനമാണ് ഈ ചെറിയ മാങ്ങകൾ. കടുമാങ്ങയിടാനും പുളിശ്ശേരിക്കും ഉത്തമം. പഴയ തറവാട്ടുപറമ്പുകളിൽ നന്നായി സംരക്ഷിച്ചു വരുന്നുണ്ടെങ്കിലും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. പഴുപ്പിച്ചു തിന്നാൻ നല്ലതാണ്. വിത്തുകൾ വലുപ്പമുള്ളവയാണ്. ചുവടുമുതൽ ശാഖകൾ ഉണ്ടാകുന്നു. കുലകളായി മാമ്പഴങ്ങൾ ഉണ്ടാകുന്നു. മനംമയക്കുന്ന ഗന്ധമാണ് ഈ മാമ്പഴത്തിന്.
    മൂവാണ്ടൻ
    നമ്മുടെ നാട്ടിലെ പ്രധാന മാങ്ങയിനം. തൈനട്ട് പരിപാലിച്ചാൽ മൂന്നാംവർഷം മാങ്ങയുണ്ടാകും എന്നതാണ് ഈ പേരു ലഭിക്കാൻ കാരണം. ശാഖിയായി വളർന്ന്, ഇലപ്പടർപ്പുകളാൽ പ്രസരിച്ച് നിൽക്കുന്ന ഇടത്തരം വൃക്ഷം. താരതമ്യേന വലുപ്പമുള്ള മാങ്ങകൾ. പുളി, മധുരം, നാര് എന്നിവയിൽ മിതത്വം കാണിക്കുന്നു. കണ്ണിമാങ്ങ, പച്ചമാങ്ങ, പഴുത്തമാങ്ങ എന്നിവയെല്ലാം പ്രയോജനപ്പെടുത്തുന്നു. ഏതു സാഹചര്യത്തിലും വളരുന്നു. വെള്ള മൂവാണ്ടൻ, കറുത്ത മൂവാണ്ടൻ, നീലമുവാണ്ടൻ എന്നിങ്ങനെ പലതരം മൂവാണ്ടനുണ്ട്.

    ഒളോർ
    ഈ തദ്ദേശീയ ഇനത്തിന്റെ പ്രധാന ഉത്പാദനകേന്ദ്രം കോഴിക്കോട് ജില്ലയിലാണ്. ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കുന്നു. മുട്ടയുടെ ആകൃതിയുള്ള ഇടത്തരം മാങ്ങകൾ. മൃദുലമായകാമ്പും ചെറിയ നാരുകളും നേരിയ മണവും. മധുരത്തിൽ മുമ്പൻ.

    കോമാങ്ങ
    മാങ്ങയുടെ തൊലിയിൽ ചെമപ്പും കറുപ്പും ചേർന്ന ഇരുണ്ടനിറം കാണുന്നു. പഴുത്താലും ഈ നിറം നിലനിൽക്കുന്നു. നല്ല മഴക്കാലത്താണ് പാകമാകുക. കറിക്കും പഴത്തിനും അനുയോജ്യം. കുലകളായാണ് കാണപ്പെടുക. വിത്തുകൾ താരതമ്യേന വലുപ്പമുള്ളവതന്നെ.

    പ്രിയോർ
    വലുപ്പമുള്ള, നല്ല മണമുള്ള, സ്വാദിഷ്ടമായ ഈ മാങ്ങകൾ തൃശ്ശൂർജില്ലയിൽ കൂടുതലായി കണ്ടുവരുന്നു. മാങ്ങകളുടെ തുമ്പുകൾ സ്വല്പം വളഞ്ഞിരിക്കും. കുലകളിൽ അത്രയധികം എണ്ണം കാണപ്പെടില്ല. രുചിയുടെ താരതമ്യംകൊണ്ട് പേരയ്ക്കാമാവ് എന്നും പേരുണ്ട്. കൃഷിചെയ്തും വരുന്നുണ്ട്. ഈ ഇനം മാവുകൾ നേരത്തേ കായ്ക്കുന്നു. 250 ഗ്രാംവരെ ഭാരമുണ്ടാകുന്ന നാരുകുറവുള്ള മാങ്ങകളാണ്. ഇലകളും വലുപ്പമുള്ളവയാണ്.

    കോട്ടൂക്കോണം
    തെക്കൻ കേരളത്തിലാണ് ഈയിനം സുലഭമായി കണ്ടുവരുന്നത്. ധാരാളം ശാഖകളുണ്ട് ഈ മാവുകൾക്ക്. നിറയെ കായ്ക്കുന്ന സ്വഭാവമാണ്. പുളികുറവുള്ളതും കട്ടിയുള്ള തൊലിയുള്ളതുമായ മാങ്ങകൾ. പച്ചയ്ക്ക് ഉപയോഗിക്കാം. പഴുത്തുവരുംതോറും മധുരം കൂടിവരുന്നു. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ വർണഭേദം മാമ്പഴ രൂപവത്കരണത്തിൽ കാണിക്കുന്നു. എല്ലാവർഷവും കായ്ക്കുന്നു. പഴയീച്ചകളെ ചെറുക്കാനുള്ള കഴിവുണ്ട്. ചെങ്കൽവരിക്ക എന്നും പേരുണ്ട്. നട്ട് മൂന്നാംവർഷംതന്നെ കായ്ക്കുന്നു.

    വരിക്ക
    പഞ്ചസാര വരിക്കയെന്നും അറിയപ്പെടുന്നു. ചെറിയ മാവുകളാണ്. പഞ്ചസാരയുടെ സാദൃശ്യമാണ് പേരിനു നിദാനം. ഇടത്തരം വലുപ്പമുള്ള മാങ്ങകൾ. കുലകളായി കാണപ്പെടുന്നു.

    കുറ്റിയാട്ടൂർ
    കണ്ണൂരിലെ ഒരു സ്ഥലത്തിന്റെ പേരാണ് കുറ്റിയാട്ടൂർ. ഈ പേരിൽതന്നെയാണ് മാങ്ങകളും അറിയുക. പഴുത്താൽ അടിഭാഗത്ത് മഞ്ഞനിറം വരുന്നു. പടർന്നുപന്തലിക്കുന്ന ഈ മാവിൽ പൂക്കാലം മകരത്തിലാണ്. നമ്പ്യാർമാങ്ങയെന്നും പേരുണ്ട്.

    കപ്പലുമാങ്ങ
    തൊലികയ്പൻ മാങ്ങയെന്നും പേരുണ്ട്. വലുപ്പമുള്ള മാങ്ങകളാണ്. തെക്കൻകേരളത്തിൽ കൂടുതലായി കണ്ടുവരുന്നു. ഒരുകിലോവരെ ഭാരംവരും. ദൃഢത കൂടുതലും നാരുകൾ കുറവും.

    വെള്ളരിമാങ്ങ
    വെള്ളരിക്കയോട് രുചിസാദൃശ്യമുള്ള പുളി കുറവുള്ള മാങ്ങകളാണ്. വലിയ വിത്തുകളാണ്. ഉപ്പിലിടാൻ അനുയോജ്യം. പഴുത്തുവരുംതോറും പുഴുക്കളുടെ ഉപദ്രവം കൂടിവരുന്നു. ചെറിയപ്രായത്തിൽതന്നെ കായ്ച്ചുതുടങ്ങുന്നു.

    നീലം
    കേരളത്തിൽ നന്നായി വളരുന്നു. കേടാകാതെ സൂക്ഷിച്ചുവെക്കാം. സാമാന്യം വലുപ്പമുള്ള മാങ്ങകളാണ്. മധുരം, മണം, ഉറപ്പ് എന്നിവയുണ്ട്. മാങ്ങയുണ്ടായി മൂത്തുവരാൻ കൂടുതൽ സമയമെടുക്കുന്നു.

    കിളിച്ചുണ്ടൻ
    കിളികളുടെ കൊക്കുപോലെ വളഞ്ഞിരിക്കുന്ന അഗ്രഭാഗമുണ്ട്. ഇതാണ് പേരിനാധാരം. അച്ചാറിടാനും കറിക്കും ഉത്തമം.

    പാണ്ടിമാങ്ങ
    കേരളത്തിന്റെ പല പ്രദേശങ്ങളിലും കണ്ടുവരുന്ന വളരെ ഉയരം വരുന്ന മാവിനം. കായ്കൾ ചെറുതാണ്. പ്രത്യേകഗന്ധമുണ്ട് മാങ്ങകൾക്ക്. നീളമുള്ള ഞെട്ടിൽ 15 മാങ്ങകൾവരെയുണ്ടാകുന്നു. പഴുക്കുമ്പോൾ മഞ്ഞനിറം കൈവരുന്നു.

    പുളിയൻ
    പുളിയുടെ ആധിക്യമനുസരിച്ച് ഇവതന്നെ പലതുണ്ട്. അച്ചാറിടാം, കറിവെക്കാം. വലുപ്പമുള്ള വിത്തുകളാണ്. കഴമ്പിന് ദൃഢതയുണ്ട്. വലിയ വൃക്ഷങ്ങളാകും പുളിമാവുകൾ. ഇലകളും വലുപ്പമുള്ളതാണ്. പടർന്നു പന്തലിക്കും. തടിക്കും, വിറകിനും ഉത്തമമാണ്.

    കർപ്പൂരമാങ്ങ
    മധ്യകേരളത്തിലാണ് പ്രധാനമായും ഈ ഇനം കണ്ടുവരുന്നത്. നല്ല വലുപ്പമുള്ള മാങ്ങകളാണ്. കർപ്പൂരത്തിന്റെ ഗന്ധവും രുചിയുമാണ്

    നാട്ടുമാങ്ങകൾ
    കേരളത്തിൽ പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന നാട്ടുമാങ്ങ ഇനങ്ങൾ.
    1.
    കോട്ടൂക്കോണം
    2. വെള്ളരിമാങ്ങ
    3. പഞ്ചാരവരിക്ക
    4. പുളിച്ചിമാങ്ങ
    5. നാട്ടുനീലം
    6. ചന്ദ്രക്കാരൻ
    7. പ്രിയോർ
    8. ചെറുവരിക്ക
    9. കപ്പമാങ്ങ
    10. കിളിച്ചുണ്ടൻ
    11. ചക്കരക്കുട്ടി
    12. പുളിശ്ശേരി മാങ്ങ
    13. മൂവാണ്ടൻ
    14. നെട്ടുകുഴിയൻ
    15. താലിമാങ്ങ
    16. കടയ്ക്കൽമാങ്ങ
    17. നീലവരിക്ക
    18. കടുക്കാച്ചി
    19. നീലം മാങ്ങ
    20. വെള്ളംകൊല്ലി മാങ്ങ
    21. പേരക്ക മാങ്ങ
    22. കുളംമാങ്ങ
    23. ഗോമാങ്ങ
    24. പുളിയൻമാങ്ങ
    25. കടുക്കമാങ്ങ
    26. ചക്കരമാങ്ങ
    27. കൊട്ടമാങ്ങ
    28. അട്ടനാറിമാങ്ങ
    29. ശർക്കരമാങ്ങ
    30. തേൻതുള്ളിമാങ്ങ
    31. ചന്ദനമാങ്ങ
    32. മയിലാപ്പ്
    33. പ്ലാത്തിമാങ്ങ
    34. പഞ്ചാരമാങ്ങ
    35. വെള്ളമാങ്ങ
    36. കനമ്മാവ്
    37. പുളിപ്പൻ
    38. കയപ്പൻ
    39. കല്ലുകെട്ടി
    40. കുണ്ടറ
    41. പച്ചതീനി
    42. ചക്കച്ചി
    43. കുഞ്ഞൻ മാങ്ങ
    44. ചിരിമാങ്ങ
    45. വട്ടമാങ്ങ
    46. നീരുകുടിയൻ
    47. തൊലികയ്പ്പൻ
    48. നീല മൂവാണ്ടൻ
    49. സുന്ദരിമാങ്ങ
    50. വെള്ളമൂവാണ്ടൻ
    51. ചകിരിമാങ്ങ
    52. കുഞ്ഞൻമാങ്ങ
    53. കുറ്റിയാട്ടൂർ മാങ്ങ
    54. കള്ളി പപ്പായ
    55. പഞ്ചാരക്കട്ടി
    56. തത്തക്കൊത്തൻ
    57. ചേനമാങ്ങ
    58. ചെറിയാൻമാങ്ങ
    59. ഓലമാങ്ങ
    60. പുളിമാങ്ങ
    61. നെല്ലിക്കമാങ്ങ
    62. ബബ്ബക്കായ്മാങ്ങ
    63. കുറുക്കൻമാങ്ങ
    64. കപ്പായി മാങ്ങ
    65. ഊമ്പിക്കുടിയൻമാങ്ങ
    66. ഒരുമാങ്ങ
    67. തേൻപുളിയൻമാങ്ങ
    68. ബാപ്പിലൂസ് മാങ്ങ
    69. തിത്തെയ്യൻമാങ്ങ
    70. മധുരപുളിയൻ മാങ്ങ
    71. വെള്ളക്കായി മാങ്ങ
    72. ചെറുകാട്ടുമാങ്ങ
    73. ചക്കരക്കുട്ടൻ
    74. ചേലൻമാങ്ങ
    75. നമ്പ്യാർമാങ്ങ
    76. കാശിമാങ്ങ
    77. സോനൈമാങ്ങ
    78. സന്നജീരകേ മാങ്ങ
    79. കുമഡിഗന
    80. ജീരികെ മാങ്ങ
    81. എലോർ മാങ്ങ
    82. കിളിമാങ്ങ
    83. കറുത്ത മൂവാണ്ടൻ
    84. നാരങ്ങ മാങ്ങ
    85. തത്തച്ചുണ്ടൻ
    86. സർക്കരാസി
    87. നങ്ങ്യാർ മാങ്ങ
    88. വയനാടൻ പഞ്ചാര
    89. കപ്പിമാങ്ങ
    90. കുറിയൻമാങ്ങ
    91. നെടുനീലൻമാങ്ങ
    92. അച്ചാറുമാങ്ങ
    93. ചക്കരകോടൻ
    94. സുന്ദരിച്ചി
    95. ചകോരിയൻ
    96. സുവർണ്ണമാങ്ങ
    97. പള്ളിയാടൻ
    98. ചോളമാങ്ങ
    99. ചോപ്പൻ


    സയോൺ / ഒട്ടു കമ്പ്/മുകുളം / ബഡ് ശേഖരിക്കാൻ അനുയോജ്യമായ മാവിനങ്ങൾ👇
    ഖുദാദത്ത്
    അൽഫോൻസ
    ബങ്കനപ്പള്ളി
    മൽഗോവ
    തോത്താപ്പുരി
    പ്രിയോർ
    ജഹാംഗീർ
    ഹിമായുദ്ദീൻ
    ഹിമാപ്പസന്ത്
    ബനിഷാൻ


    ഹൈബ്രിഡ് ഇനങ്ങൾ :-
    ഹൈബ്രിഡ് 44,
    ഹൈബ്രിഡ് 151
    സിന്ദൂരം
    തോത്താപ്പുരി
    മല്ലിക
    കാലാപ്പാടി
    റുമാനിയ
    ബാദാമി
    റാസ്പുരി
    ദസേരി
    കേസരി
    ബെനറ്റ്
    നാസി പസന്ത്
    ക്യൂയോസവോയ്
    ഉദാത്ത്
    റുമാനി
    ആപ്പിള്* റൂണി
    രാജ
    ബ്ലാക്ക് ആന്റ് റോസ്


  13. Likes firecrown liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •