Page 82 of 131 FirstFirst ... 3272808182838492 ... LastLast
Results 811 to 820 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #811
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ജാപ്പനീസ് റോസ് പൂന്തോട്ടത്തിലെ സുന്ദരി മാത്രമല്ല; ഐസ്*ക്രീം ഉണ്ടാക്കാനും ഉപയോഗിക്കാം








    HIGHLIGHTS
    ഐസ്*ക്രീം നിര്*മിക്കാനായി റോസിന്റെ ഇതളുകള്* കൊണ്ട് റോസ് പെറ്റല്* ചായയാണ് ആദ്യമുണ്ടാക്കേണ്ടത്. ഇതളുകളുടെ സുഗന്ധവും നിറവും വെള്ളത്തില്* ലയിപ്പിക്കുകയാണ് ചെയ്യുന്നത്.



    പരാഗണകാരികളെ വളരെ എളുപ്പത്തില്* ആകര്*ഷിക്കാന്* കഴിവുള്ള ജാപ്പനീസ് റോസ് നിറങ്ങളുടെ മനോഹാരിതയാല്* നമ്മുടെ ഹൃദയവും കവരും. വെളുപ്പ്, പിങ്ക്, ചുവപ്പ് എന്നീ മൂന്നുനിറങ്ങളില്* വേനല്*ക്കാലത്തിന് മുമ്പേ പുഷ്പ്പിക്കാന്* തുടങ്ങുകയും മഴക്കാലമാകുന്നത് വരെ പൂക്കാലം നിലനില്*ക്കുകയും ചെയ്യും.

    രണ്ട് മീറ്റര്* ഉയരത്തില്* വളരുന്ന ഈ പൂച്ചെടി റൂഗോസ റോസ് (Rugosa Rose) എന്നും അറിയപ്പെടുന്നു. പെട്ടെന്ന് വളര്*ന്ന് വ്യാപിക്കുന്ന ചെടിയായതിനാല്* വളര്*ത്തുമ്പോള്* സ്ഥലത്തെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം. നല്ല കടുംപിങ്ക് നിറത്തിലും ഇളംപിങ്ക് നിറത്തിലുമുള്ള ഇതളുകളാണ് ഇവയുടെ പൂക്കള്*ക്ക്. വളരെ സുഗന്ധമുള്ള പൂക്കളാണ്. ഈ ഇതളുകള്* ഉപയോഗിച്ച് റോസ് പെറ്റല്* ഐസ്*ക്രീം, റോസ് ഫേഷ്യല്* മാസ്*ക്, റോസ് ഷുഗര്* എന്നിവ നിര്*മ്മിക്കാറുണ്ട്
    ഐസ്*ക്രീം നിര്*മിക്കാനായി റോസിന്റെ ഇതളുകള്* കൊണ്ട് റോസ് പെറ്റല്* ചായയാണ് ആദ്യമുണ്ടാക്കേണ്ടത്. ഇതളുകളുടെ സുഗന്ധവും നിറവും വെള്ളത്തില്* ലയിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കപ്പ് ഇതളുകള്* ഒന്നര കപ്പ് വെള്ളത്തിലിട്ട് 15 മിനിറ്റ് അടച്ച് വെച്ച് തിളപ്പിക്കും. അതിനുശേഷം ഇതളുകള്* അരിച്ചെടുത്ത് വെള്ളം മാത്രം ഐസ്ക്രീം നിര്*മിക്കാനായി ചേര്*ക്കും.

    വിത്ത് മുളപ്പിച്ചും തണ്ട് മുറിച്ച് നട്ടും ജാപ്പനീസ് റോസ് വളര്*ത്താവുന്നതാണ്. തണ്ടുകള്* വേര് പിടിപ്പിച്ചാണ് സാധാരണ വളര്*ത്താറുള്ളത്. പലതരത്തിലുള്ള മണ്ണിലും വളരും. മണല്* കലര്*ന്ന മണ്ണായാലും വളപ്രയോഗം കുറവുള്ള സ്ഥലത്തായാലും ചെടി വളര്*ത്താം. മറ്റുള്ള ഹൈബ്രിഡ് റോസുകള്* പോലെ കൃത്യമായ വളപ്രയോഗം ആവശ്യമില്ല. കൊമ്പുകോതലും നടത്തിയില്ലെങ്കിലും പൂക്കളുണ്ടാകും.










  2. #812
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മരച്ചീനി വിളവെടുപ്പിന് ഇനി യന്ത്രം; കര്*ഷകര്*ക്ക് ആശ്വാസം





    HIGHLIGHTS
    തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മിത്രനികേതന്* കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്* ആര്യനാട് പഞ്ചായത്തിലെ കോക്കോട്ടേല സുരേഷ് കുമാറിന്റെ കപ്പ കൃഷി തോട്ടത്തില്* പ്ലക്കര്* ഉപയോഗിച്ച് മരച്ചീനി പറിക്കുന്ന ഉപകരണത്തിന്റെ കൃഷിയിട പരീക്ഷണം നടത്തി.



    തിരുവനന്തപുരം: മരച്ചീനി കര്*ഷകര്*ക്ക് ഇനി വിളവെടുപ്പ് അധ്വാനം കുറക്കാം. വിളവെടുപ്പിനുള്ള യന്ത്രം തപ്പിയോക്ക പ്ലക്കര്* പുറത്തിറങ്ങി. ഇതോടെ തൊഴിലാളി ക്ഷാമത്തിന് വിരാമമാകും. നാട്ടിന്*പുറങ്ങളില്* ഏറ്റവും കൂടുതല്* കൃഷി ചെയ്യുന്ന കിഴങ്ങു വര്*ഗ്ഗമായ മരച്ചീനികൃഷിയില്* വിളവെടുപ്പ് ഏറെ സമയച്ചിലവും പണച്ചിലവും വേണ്ടിവരുന്നതാണ്. ഒരേക്കര്* കൃഷിയിടത്തിലെ മരച്ചീനി വിളവെടുക്കാന്* അഞ്ചു പേര് നിന്നാലും ദിവസങ്ങള്* വേണ്ടി വരും.
    ഇതിനു പരിഹാരമാകുകയാണ് ആഗ്രോ ഈസി തപ്പിയോക്ക പ്ലക്കര്* എന്ന ഉപകാരണത്തിലൂടെ. തൊടുപുഴ അഞ്ചിരിയില്* വല്ലോപ്പിളില്* ഹൗസില്* ജോസ് ചെറിയാനും തൊടുപുഴ മുതലക്കോടം വള്ളിക്കാട്ട് ഹൗസില്* വി വി ജോസ് എന്നിവര്* ചേര്*ന്ന് ജെ ആന്*ഡ് ജെ ആഗ്രോ ടൂള്*സ് എന്ന സ്ഥാപനത്തിന്റെ കീഴില്* അഗ്രോ ഈസി ടാപ്പിയൊക്ക പ്ലക്കാര്* വികസിപ്പിച്ചത്.
    തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മിത്രനികേതന്* കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്* ആര്യനാട് പഞ്ചായത്തിലെ കോക്കോട്ടേല സുരേഷ് കുമാറിന്റെ കപ്പ കൃഷി തോട്ടത്തില്* പ്ലക്കര്* ഉപയോഗിച്ച് മരച്ചീനി പറിക്കുന്ന ഉപകരണത്തിന്റെ കൃഷിയിട പരീക്ഷണം നടത്തി. മിത്രനികേതന്* കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോണ്* സാം ഉദ്ഘാടനം ചെയ്ത പരീക്ഷണ വിളവെടുപ്പ് ജോസ് ചെറിയാനും വി വി ജോസിന്റെയും നിര്*ദേശങ്ങള്* പാലിച്ചു കര്*ഷകര്* വിളവെടുപ്പ് നടത്തി.
    യന്ത്രമുപയോഗിച്ച് ഒരു മിനിറ്റിനുള്ളില്* ഒരു മൂട് മരിച്ചീനിയും കഷ്ണങ്ങള്* ആകത്തെ തന്നെ മുഴുവനായി വിളവെടുക്കാന്* പറ്റും എന്നതാണ് പ്രത്യേകത എന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോണ്* സാം, കെ.വി.കെ അഗ്രിക്കച്ചറല്* എഞ്ചിനീയറിംഗ് സ്*പെഷ്യലിസ്*റ് ചിത്ര ജി എന്നിവര്* പരീക്ഷണ ശേഷം സാക്ഷ്യപ്പെടുത്തി.
    രണ്ടായിരം രൂപ മാത്രം ചിലവുള്ള ആഗ്രോ ഈസി തപ്പിയോക്ക പ്ലക്കര്* ഇനി മരിചീനി കര്*ഷകര്*ക്ക് ഗുണകരമാകുമെന്നും മിത്രാനികേതനുമായി ബന്ധപ്പെട്ടാല്* ഇവ ലഭ്യമാകുമെന്നും ജെ ആന്*ഡ് ജെ അധികൃതരും ഡോ ബിനു ജോണ്* സാമും പറഞ്ഞു.







  3. #813
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മൃതദേഹം സംസ്*കരിക്കാന്* വിറകുകള്* വേണ്ട, പകരം മറ്റൊരു മാര്*ഗം; സംരക്ഷിക്കപ്പെട്ടത് 30000 -ത്തിലധികം മരങ്ങള്*?







    HIGHLIGHTS
    കൃഷിസ്ഥലത്തെ മാലിന്യങ്ങളുപയോഗിച്ച് ശവസംസ്കാരം നടത്തുന്നതിലൂടെ എങ്ങനെ കൂടുതല്* മരങ്ങളെ സംരക്ഷിക്കാം എന്ന് വിജയ് മനസിലാക്കി.



    ആളുകള്* മരിച്ചാല്* ദഹിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന മരത്തെ കുറിച്ച് നമുക്ക് വലിയ ആശങ്കയൊന്നും ഇല്ല അല്ലേ? എന്നാല്*, അതിനെ കുറിച്ച് ആശങ്കപ്പെട്ട ഒരാളുണ്ടായിരുന്നു. നാഗ്*പൂരിലുള്ള 52 -കാരനായ വിജയ് ലിമായേ. ഓരോ മരണാനന്തര ചടങ്ങുകളില്* പങ്കെടുക്കുമ്പോഴും വിജയ് ഇതിനെ കുറിച്ച് ആലോചിച്ചു. എന്നാല്*, 2010 -ല്* അച്ഛന്*റെ മൃതദേഹം ദഹിപ്പിച്ചപ്പോഴാണ് വിജയ്*യുടെ ജീവിതത്തിലെ ആ ആശങ്ക കൂടിയ നിലയിലുണ്ടാവുന്നത്. ആ സമയത്ത് മൃതദേഹം ദഹിപ്പിക്കാന്* മറ്റൊരു മാര്*ഗവും കാണാത്തതിനാല്* വിറകുകളുപയോഗിച്ച് തന്നെയാണ് വിജയ്*യുടെ അച്ഛന്*റെ സംസ്*കാരവും നടത്തേണ്ടി വന്നത്.
    പിന്നീട് വിറകുകളുപയോഗിച്ചല്ലാതെ ശവദാഹത്തിനുള്ള മറ്റ് മാര്*ഗങ്ങളെന്തൊക്കെയാണ് എന്ന വിഷയത്തില്* ഒരു പഠനം തന്നെ വിജയ് നടത്തി. ജോലികളുടെ ആവശ്യത്തിനായി വിവിധ സ്ഥലങ്ങളില്* പോകുമ്പോഴെല്ലാം അവിടെയെല്ലാം ശവദാഹം എങ്ങനെയാണ് നടത്തുന്നതെന്ന് പരിശോധിക്കാന്* വിജയ് മറന്നില്ല. ഇന്ത്യയുടെ പടിഞ്ഞാറന്* സംസ്ഥാനങ്ങളിലും മധ്യ ഇന്ത്യയിലും ചാണകവറളിയുപയോഗിച്ച് എങ്ങനെയാണ് ശവദാഹം നടത്തുന്നത് എന്ന് വിജയ് കണ്ടു. അത് നല്ലൊരു മാര്*ഗമാണ് എന്ന് അയാള്*ക്ക് തോന്നി.
    അങ്ങനെ പ്രാദേശിക ഭരണകൂടത്തെ കാര്യങ്ങള്* ബോധ്യപ്പെടുത്താനുള്ള ശ്രമമായി. അങ്ങനെ നാഗ്*പൂര്* മുനിസിപ്പല്* കോര്*പ്പറേഷന്* നഗരത്തിലെ 14 ശ്*മശാനങ്ങളിലൊന്നില്* പരീക്ഷണാര്*ത്ഥം ഇത് നടപ്പിലാക്കി. അതേസമയം തന്നെ അദ്ദേഹം പ്രവര്*ത്തിക്കുന്ന എന്*ജിഒ ആയ എക്കോ ഫ്രണ്ട്*ലി ലിവിംഗ് ഫൗണ്ടേഷന്* വിവിധ സ്ഥാപനങ്ങളിലും മറ്റും വിജയ്*യുടെ നേതൃത്വത്തില്* വിറകുകളുപയോഗിച്ചുള്ള ശവദാഹം പരമാവധി ഒഴിവാക്കണമെന്ന കാര്യം സംസാരിച്ചു തുടങ്ങി. ശവസംസ്കാരത്തിനുള്ള വിറകുകള്* മുനിസിപ്പല്* കോര്*പറേഷന്* നല്*കുന്നുണ്ടെങ്കിലും പരമാവധി ചാണകവറളിയുപയോഗിക്കണമെന്ന് ആളുകളെ ബോധവല്*ക്കരിക്കാന്* വിജയ്*യിക്കും സംഘത്തിനുമായി. എന്നാല്*, കുറച്ച് കഴിഞ്ഞപ്പോള്* തന്നെ അദ്ദേഹത്തിന് ഒരുകാര്യം മനസിലായി. വിതരണക്കാര്* ചാണകവറളിക്ക് അമിതവില ഈടാക്കിത്തുടങ്ങി. മാത്രവുമല്ല, ദീര്*ഘകാലാടിസ്ഥാനത്തില്* ഇതൊരു നല്ല മാര്*ഗവുമല്ല.
    ആ സമയത്താണ് തീപിടിച്ച ഒരു കൃഷിഭൂമിയിലൂടെ അദ്ദേഹം കടന്നുപോവുന്നത്. അത് ഒരു പുതിയ കാഴ്ചയായിരുന്നില്ല. ചില കൃഷിസ്ഥലങ്ങളില്* കര്*ഷകര്* തന്നെ അടുത്ത വിള നടുന്നതിന് മുമ്പായി സ്ഥലത്ത് തീയിടാറുണ്ടായിരുന്നു. അപ്പോഴാണ് വിജയ്*യുടെ അന്വേഷണവും പരിസമാപ്*തിയിലെത്തിയത്. കൃഷിസ്ഥലത്തെ മാലിന്യങ്ങളുപയോഗിച്ച് ശവസംസ്കാരം നടത്തുന്നതിലൂടെ എങ്ങനെ കൂടുതല്* മരങ്ങളെ സംരക്ഷിക്കാം എന്ന് വിജയ് മനസിലാക്കി. ഓരോ ദിവസവും രാവിലെ മൂന്നുനാലു മണിക്കൂര്* വിജയ് ശ്*മശാനത്തില്* ചെലവഴിക്കും. ആഴ്ചയിലൊരിക്കല്* ഒരു കുടുംബത്തെയെങ്കിലും ശവസംസ്*കാരത്തിനായി വിറകുകള്*ക്ക് പകരം ഇത്തരം വസ്*തുക്കളുപയോഗിക്കുന്നതിനെ കുറിച്ച് ബോധവല്*ക്കരിക്കാന്* അദ്ദേഹം ശ്രമിക്കുന്നു.
    നാഗ്പൂരിന്*റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറി ഇതിനോടകം തന്നെ ഫര്*ണിച്ചര്* കടകളില്* നിന്നുള്ള മാലിന്യങ്ങള്*, കൃഷിഭൂമിയിലെ മാലിന്യങ്ങള്* എന്നിവയില്* നിന്നുമുള്ള ബ്രിക്കറ്റുകള്* നിര്*മ്മിക്കുന്നുണ്ടായിരുന്നു. ആദ്യം കുറച്ചുനാള്* ഈ ബ്രിക്കറ്റുകള്* ഉപയോഗിച്ചുള്ള ശവസംസ്*കാരം അത്ര വിജയിച്ചില്ല. എന്നാല്*, കുറച്ച് കഴിഞ്ഞപ്പോള്* സംസ്കാരത്തിന് സൊയാബിന്*, കോട്ടണ്* ക്രോപ് തുടങ്ങിയവയില്* നിന്നും നിര്*മ്മിക്കുന്ന ബ്രിക്കറ്റുകള്* ശരിയായ കോമ്പിനേഷനാണെന്ന് കണ്ടെത്തി. പിന്നീട് മുനിസിപ്പല്* കോര്*പറേഷന്*റെ അനുമതിയോടെ മൂന്നുവര്*ഷം ട്രയല്*. കഴിഞ്ഞ മൂന്നുവര്*ഷത്തിനുള്ളില്* 18,000 മൃതദേഹങ്ങളെങ്കിലും ഇങ്ങനെ ദഹിപ്പിച്ചു.
    ഒരു സംസ്കാരത്തിന് 250-300 കിലോയെങ്കിലും വിറക് വേണ്ടിവരും. അങ്ങനെ നോക്കിയാല്* 36000 മരങ്ങളെയെങ്കിലും സംരക്ഷിക്കാനായിട്ടുണ്ടെന്ന് വിജയ് പറയുന്നു. മാത്രവുമല്ല, പ്രദേശത്തെ കര്*ഷകര്*ക്ക് തങ്ങളുടെ കൃഷിസ്ഥലത്തെ മാലിന്യങ്ങള്* സംസ്*കരിക്കാനുള്ള എളുപ്പമാര്*ഗവും ഇതിലൂടെ തുറന്നുകിട്ടി.










  4. #814
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    രോഗപ്രതിരോധത്തിന് ശീലമാക്കാം നീലച്ചായ



    ഗ്രീൻ ടീയും കട്ടൻ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാൽ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.
    നീല ശംഖു പുഷ്*പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പർപ്പിൾ നിറം വേണമെങ്കിൽ അല്പ്പം ചെറു നാരങ്ങാ നീരും ചേർക്കാം.

    ഗ്രീൻ ടീയെക്കാൾ വളരെയധികം ആന്റി ഓക്*സിഡന്റുകൾ അടങ്ങിയതാണ് നീലച്ചായ. പ്രായമാകലിനെ തടയാനും നീലച്ചായയ്ക്കു കഴിവുണ്ട്. സമ്മർദമകറ്റാനും നീലച്ചായ സഹായിക്കും. മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് ബ്ലൂ ടീ.

    ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീലച്ചായയ്ക്കുണ്ട്. ഇതിലടങ്ങിയ പോളിഫിനോളുകൾ, ശരീരത്തിലെ ഗ്ലുക്കോസിന്റെ ഉപാപചയ പ്രവർത്തനം നിയന്ത്രിക്കുന്നു.

    കരളിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക വഴി ഫാറ്റി ലിവർ പ്രശ്നങ്ങൾ തടയാനും നീലച്ചായ സഹായിക്കുന്നു.

    ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തിയേകുന്നു. കൊളസ്*ട്രോൾ കുറയ്ക്കുന്നു. രക്തചംക്രമണം വർധിപ്പിച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.

    ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേർത്താൽ ബ്ലൂ ടീ റെഡിയായി. പിന്നെ മധുരത്തിന് തേൻ ചേർക്കാം. അതുമല്ലെങ്കിൽ അല്പം പഞ്ചസാര ചേർക്കാം.

    നീലച്ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യുന്നതിനെ തടയും. അതുകൊണ്ട് ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ ശേഷമോ വേണം ബ്ലൂ ടീ കുടിക്കുവാൻ. ലോഹപ്പാത്രങ്ങൾ ഒഴിവാക്കി മൺപാത്രങ്ങളിൽ കുടിക്കുന്നത് ഗുണങ്ങൾ വർധിപ്പിക്കും.



    https://www.manoramaonline.com/healt...-benefits.html

  5. #815
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആളുകൾ മണിക്കൂറുകളോളം കാത്തുനിന്ന് കാണുന്ന മരം!








    HIGHLIGHTS
    ഒടുവിൽ ആവശ്യക്കാർ കൂടിയപ്പോൾ, പ്രവേശനം ഉറപ്പാക്കാനായി ആളുകളോട് ഓൺലൈനിൽ റിസർവേഷൻ നടത്താൻ അധികൃതർ നിർദ്ദേശിച്ചു.



    എല്ലാ വർഷവും, ഒക്ടോബർ അവസാനം, പതിനായിരക്കണക്കിന് ആളുകൾ ചൈനയിലെ ഒരു ബുദ്ധക്ഷേത്രത്തിലേക്ക് ഒഴുകി എത്തുന്നു. ക്ഷേത്രം കാണാനും, പ്രാർത്ഥിക്കാനും വേണ്ടി മാത്രമല്ല, അവർ അവിടെ വരുന്നത്. മറിച്ച് ജിങ്കോ ബിലോബ വൃക്ഷം അതിന്റെ മഞ്ഞ ഇലകൾ പൊഴിക്കുന്ന അതിമനോഹരമായ കാഴ്ച കാണാനും കൂടിയാണ്. ഇത് കാണാനെത്തുന്ന ആളുകളുടെ തിരക്ക് നിയന്ത്രിക്കാനാകാതെ ക്ഷേത്രത്തിന് ഒടുവിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തേണ്ടി വന്നു. മാത്രവുമല്ല ഇത് ഒരു നോക്ക് കാണാൻ മണിക്കൂറുകളോളമാണ് ആളുകൾ ക്ഷമയോടെ കാത്തിരിക്കുന്നത്.

    ചൈനയിലെ ഷാങ്*സി പ്രവിശ്യയിലെ സോങ്*നാൻ പർവതനിരയിലെ ഗു ഗുവാനിൻ ബുദ്ധക്ഷേത്രത്തിലാണ് 1,400 വർഷം പഴക്കമുള്ള ഈ വൃക്ഷമുള്ളത്. ചൈനയിലെ ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളായ ടാങ് രാജവംശത്തിലെ (618907) ചക്രവർത്തിയായ ലി ഷിമിൻ നട്ടുപിടിപ്പിച്ചതാണ് ഇതെന്ന് ചിലർ പറയുന്നു. ഇത് ക്ഷേത്രത്തിന് മുകളിലൂടെ പടർന്ന് പന്തലിച്ച് നിൽക്കുന്നു. ഓരോ ശരത്കാലത്തും കുറച്ച് ദിവസത്തേക്ക് മാത്രം മഞ്ഞനിറത്തിലുള്ള ഇലകൾ ഒരു മഴപോലെ പെയ്യുന്നു. പൊഴിഞ്ഞുവീണ ഇലകൾ ക്ഷേത്രത്തിന്റെ മണ്ണ് സ്വർണ്ണ വർണ്ണമാക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇത്, ലോകത്തിലെ ഏറ്റവും മനോഹരമായ ജിങ്കോ ബിലോബ ട്രീ എന്നാണ് അറിയപ്പെടുന്നത്.
    ക്ഷേത്രത്തിലെ പുരാതനമായ ഈ മരം സന്ദർശിക്കുന്നത് എല്ലായ്പ്പോഴും നാട്ടുകാരുടെ പരമ്പരാഗത ശരത്കാല ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ, മനോഹരമായ വൃക്ഷത്തിന്റെ ഫോട്ടോകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുതൽ, അവ കാണാൻ രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികളും, വിദേശികളും മത്സരിക്കുകയാണ്. ഒക്ടോബർ അവസാനം മുതൽ ഡിസംബർ ആദ്യം വരെ 20 ദിവസത്തിനുള്ളിൽ 60,000 ആളുകൾ ഗു ഗുവാനിൻ ബുദ്ധക്ഷേത്രത്തിലെ സ്വർണമരം സന്ദർശിക്കാൻ വന്നതായി 2017 -ൽ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പ്രതിദിനം മൂവായിരത്തോളം സന്ദർശകരെയാണ് ക്ഷേത്രം അനുവദിച്ചത്.

    ഒടുവിൽ ആവശ്യക്കാർ കൂടിയപ്പോൾ, പ്രവേശനം ഉറപ്പാക്കാനായി ആളുകളോട് ഓൺലൈനിൽ റിസർവേഷൻ നടത്താൻ അധികൃതർ നിർദ്ദേശിച്ചു. പ്രായമായവർക്ക് റിസർവേഷൻ വേണ്ടായെങ്കിലും മറ്റെല്ലാവർക്കും ആ മരം ഒന്നടുത്ത് കാണണമെങ്കിൽ റിസർവേഷൻ നടത്തണം. അതും മൂന്ന്, നാല് മണിക്കൂർ ക്യൂ നിന്നാൽ മാത്രമേ മരത്തെ ഒന്ന് കാണാൻ തന്നെ സാധിക്കുകയുള്ളു. ഇപ്പോൾ സന്ദർശകരുടെ എണ്ണം പിന്നെയും വർദ്ധിപ്പിച്ചു. ക്ഷേത്രം ദിവസേനയുള്ള സന്ദർശകരുടെ എണ്ണം 7,200 ആയി ഉയർത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സന്ദർശന സമയം. 2016 -ൽ ഈ വൃക്ഷം ഓൺലൈനിൽ വൈറലായപ്പോൾ മുതൽ, 1,400 വർഷം പഴക്കമുള്ള ജിങ്കോ ബിലോബയും അതിന്റെ 'സ്വർണ്ണ ഇലകളും' സോഷ്യൽ മീഡിയയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കയാണ്.










  6. #816
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നായയുടെ മുഖവും പുലിയുടെ ശരീരപ്രകൃതിയുമുള്ള പൊഹയനെ സംബന്ധിച്ച പുകമറനീക്കി വന്യജീവി ഗവേഷകന്* ; മിത്തായി കരുതിയിരുന്ന മൃഗം മാര്*ജാര വംശത്തിന്റെ ഉല്*പ്പത്തിക്കും മുമ്പുള്ള ജീവവര്*ഗം

    ഡിജോ തോമസ് തയാറാക്കിയ പൊഹയന്* എന്ന നീലഗിരി ചെറുവന്റെ രേഖാചിത്രം.

    തൃശൂര്*: ഹിമാലയന്* യതിയെപോലെ മിത്തായി കരുതിയിരുന്ന ജീവവര്*ഗമായ പൊഹയനെ സംബന്ധിച്ച പുകമറനീക്കി വന്യജീവി ഗവേഷകന്*. മാര്*ജാര വംശത്തിന്റെ ഉല്*പ്പത്തിക്കും മുമ്പുള്ള ജീവവര്*ഗമാണ് പൊഹയനെന്നാണു കണ്ടെത്തല്*. മൂന്നാറും ഊട്ടിയും ഉള്*പ്പെടുന്ന ദക്ഷിണേന്ത്യയിലെ തണുപ്പുകൂടുതലുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നതെന്നും വന്യജീവി ഗവേഷകനായ ഡിജോ തോമസ് പറയുന്നു.
    നായയുടെ മുഖവും പുലിയുടെ ശരീരപ്രകൃതിയുമുള്ള പൊഹയന്* പഴങ്കഥകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ഇത്തരമൊരു ജീവിയുണ്ടെന്നു വ്യക്തമായിരുന്നെങ്കിലും ഫോട്ടോയടക്കമുള്ള തെളിവുകള്* ലഭ്യമായിരുന്നില്ല. പിന്നീട് പൊഹയന്* യാഥാത്ഥ്യമാണെന്നു വിലയിരുത്തിയ വനംവകുപ്പ് ഇവയെ മാര്*ജാര വംശത്തില്* ഉള്*പ്പെടുത്തി. അഞ്ചു വര്*ഷത്തിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് ഡിജോ പെഹായന്റെ രഹസ്യം കണ്ടെത്തിയത്. പൊഹയനില്*നിന്നാണ് മാര്*ജാര വംശത്തിന്റെ ഉത്പ്പത്തിയെന്നാണ് കണ്ടെത്തല്*.

    കോടാനുകോടി വര്*ഷങ്ങള്*ക്കൊണ്ടാണ് പരിണാമം സംഭവിക്കുന്നതെന്നിരിക്കെ പൊഹയന്* ചരിത്രാതീത കാലത്തിന്റെ ജീവിക്കുന്ന ശേഷിപ്പാണെന്നു ഡിജോ പറയുന്നു. ദക്ഷിണേന്ത്യയില്* 30 മുതല്* 50 വരെ പൊഹയന്* മാത്രമേയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. വിവിധ പേരുകളില്* അറിയപ്പെടുന്ന പൊഹയന്, നീലഗിരി ചെറുവന്* എന്ന പൊതുനാമമാണ് ഡിജോ നല്*കിയിരിക്കുന്നത്.

    * സവിശേഷത
    നായയുടെ മുഖമുള്ള നീലഗിരി ചെറുവന് പുലിയെക്കാള്* അല്*പ്പം നീളം കുറവാണ്. ജീവലോകത്ത് സവിശേഷബുദ്ധി പ്രകടിപ്പിക്കുന്ന ഇവ ഒളിഞ്ഞിരിക്കാന്* പ്രത്യേകം ശ്രദ്ധ പുലര്*ത്താറുണ്ട്. വനംവകുപ്പിന്റെ ശേഖരത്തില്*പ്പോലും ഇവയുടെ ഫോട്ടോ ലഭ്യമല്ല. നീലഗിരി ചെറുവന്*, ആദിവാസി കുടികളില്*നിന്നാണ് പ്രധാന ഭക്ഷണമായ നായ്ക്കള പിടികൂടുന്നത്. പലപ്പോഴും പുലിയുടേതെന്നു കരുതുന്ന കാല്*പ്പാടുകള്* യഥാര്*ഥത്തില്* ചെറുവന്റേതാകാമെന്നും ഡിജോ നിരീക്ഷിക്കുന്നു.

    * ഗവേഷണം

    ആദിവാസി മേഖലകളിലെത്തി ദൃക്*സാക്ഷി വിവരണങ്ങളടക്കം വിശകലനം ചെയ്താണ് ഡിജോ, നീലഗിരി ചെറുവനെ തിരിച്ചറിഞ്ഞതും അടയാളപ്പെടുത്തിയതും. എഫ് 38-എന്*.സി.പി.എം എന്ന സവിശേഷ മാനദണ്ഡങ്ങളിലൂടെയാണ് ഗവേഷണം. നേരത്തെ നീലഗിരി കടുവയെന്ന ജീവവര്*ഗത്തെ കണ്ടെത്തി അടയാളപ്പെടുത്തിയ ഡിജോ, ഇന്ത്യന്* സയന്*സ് കോണ്*ഗ്രസുകളില്* ഇതുസംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇതേ ജീവവര്*ഗത്തിന്റെ കുടുംബത്തിന്റെ ഉള്*പ്പെട്ടതാണ് നീലഗിരി ചെറുവനെന്നാണ് ഡിജോയുടെ കണ്ടെത്തല്*.
    തൃശൂരിന്റെ പ്രാന്ത പ്രദേശങ്ങളിലടക്കം കണ്ടെത്തിയ നീലഗിരി കടുവയും വംശനാശ ഭീഷണിയിലാണ്. പൊഹയനെ കുറിച്ച് നേരത്തെ ബി.ബി.സി. ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. നീലഗിരി ചെറുവന്റെ ഛായചിത്രവും ഡിജോ തയ്യാറാക്കിയിട്ടുണ്ട്.

    * കങ്കാരുവംശം
    കങ്കാരു വര്*ഗത്തില്*പെട്ട വന്യജീവിയും കേരളത്തിലുണ്ടെന്നു ഡിജോ കണ്ടെത്തിയിരുന്നു. രക്ത അധിക എന്നു നാമകരണം ചെയ്ത ഈ ജീവവര്*ഗത്തെ കുറിച്ചുള്ള ഗവേഷണം വന്*കരകള്* കടന്നുള്ള പരിണാമ ബന്ധങ്ങളിലേക്ക് നയിക്കാന്* സാധ്യതയുണ്ടെങ്കിലും വനം വകുപ്പും സര്*ക്കാര്* ഏജന്*സികളും മുഖംതിരിച്ചുവെന്നു ഡിജോ പറയുന്നു.

  7. #817
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ്ലാസ്റ്റിക്കൊന്നും പാഴല്ല, ഒക്കെ വീടായി മാറുകയാണ്; ആദ്യ വീട് കര്*ണാടകയില്*




    പ്ലാസ്റ്റിക്ക് കൊണ്ട് പരിസ്ഥിതി സൗഹൃദമായ വീട്
    Photo: twitter.com/ANI
    കാലാവസ്ഥാമാറ്റത്തെ പറ്റിയാണ് ലോകമെങ്ങും സംസാരം. പരിസ്ഥിതി സംരക്ഷകരും ശാസ്ത്രജ്ഞരുമെല്ലാം ഈ മാറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നാണ് മുന്നറിയിപ്പ് നല്*കുന്നത്. കാലാവസ്ഥാമാറ്റത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്ന പ്രധാന വില്ലനാണ് പ്ലാസ്റ്റിക്ക്. എത്ര നിരോധിച്ചിട്ടും പലവഴികളിലൂടെ അത് നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്* ശരിയായി സംസ്*ക്കരിക്കാനും നിരവധി മാര്*ഗനിര്*ദേശങ്ങള്* വരുന്നുണ്ട്. അതില്* ഒരു ആശയം മികച്ച രീതിയില്* നടപ്പാക്കുകയാണ് കര്*ണാടകയിലെ പ്ലാസ്റ്റിക് ഫോര്* ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്* എന്ന സംഘടന. റീസൈക്കിള്* ചെയ്ത പ്ലാസ്റ്റിക്ക് കൊണ്ട് പരിസ്ഥിതി സൗഹൃദമായ വീട് നിര്*മിച്ചിരിക്കുകയാണ് ഇവര്*. 1,500 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഈ വീടിന്റെ നിര്*മാണം. വീടുകളില്* നിന്ന് മാലിന്യങ്ങള്* നീക്കം ചെയ്യുന്ന ഒരു സ്ത്രീക്ക് വേണ്ടിയാണ് സംഘടന ഈ വീട് നിര്*മിച്ചത്.
    ഡെക്കാന്* ഹെറാള്*ഡിന്റെ റിപ്പോര്*ട്ടനുസരിച്ച് നാലരലക്ഷം രൂപ മുതല്*മുടക്കിലാണ് ഈ വീട് നിര്*മിച്ചിരിക്കുന്നത്. കര്*ണാടകയിലെ പാച്ചാണ്ടി എന്ന സ്ഥലത്താണ് ഈ വീട്. ചെലവ് കുറവാണെന്ന് മാത്രമല്ല പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയാണ് ഈ വീടിന്റെ നിര്*മാണം. സംസ്*കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് തയ്യാറാക്കിയ 60 പാനലുകളാണ് വീടിനായി ഉപയോഗിച്ചതെന്ന് സംഘടന പറയുന്നു. ഓരോ പാനലും 25 കിലോ പ്ലാസ്റ്റിക്ക് കൊണ്ടാണ് തയ്യാറാക്കിയത്.

    കര്*ണാടകയിലെ ആദ്യത്തെ റീസൈക്കിള്*ഡ് പ്ലാസ്റ്റിക് ഹൗസാണ് ഇതെന്നാണ് സംഘടനയുടെ തലവനായ ഷിഫ്ര ജേക്കബ്*സ് പറയുന്നത്. വീട് പണിയാന്* ഉള്ള സാധനങ്ങളുടെ ഉറപ്പും ഗുണമേന്മയും പരീക്ഷിച്ചറിഞ്ഞശേഷമാണ് ഉപയോഗിക്കുന്നതെന്നും ജേക്കബ്*സ്. ഇതുപോലെ 20 വീടുകള്* കൂടി ഈ പ്രദേശത്ത് പണിയാനാണ് ഇവരുടെ പ്ലാന്*.
    ഭൂമിയില്* ഇപ്പോഴത്തെ കണക്കനുസരിച്ച് എട്ട് മില്യണ്* പ്ലാസ്റ്റിക്ക് വേസ്റ്റ് ഉള്ളതായാണ് കണക്ക്. ഇത്തരത്തില്* പ്രയോജനപ്രദമായ പ്ലാസ്റ്റിക്ക് പുനരുപയോഗങ്ങള്* പരിസ്ഥിതിയെ രക്ഷിക്കാന്* സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ വീടുകളെ പിന്തുണക്കുന്നവര്*.


  8. #818
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആവളപാണ്ടിയിലെ ഈ ദൃശ്യഭം​ഗിക്ക് പിന്നിൽ വലിയൊരു ചതിയുണ്ട്





    കോഴിക്കോട് ആവളപാണ്ടി കുറ്റിയോട്ട് നടയിൽ പൂത്ത മുള്ളൻപായലും അതിന്റെ ദൃശ്യഭം​ഗിയും ഇന്ന് നിരവധി പേരെയാണ് അവിടേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അത്ര സുഖകരമായ കാര്യമായിരിക്കില്ല ഇനി വരാൻ പോകുന്നത്. തെക്കനമേരിക്കൻ സ്വദേശിയായ കബോംബ ഫര്*കാറ്റ എന്ന ചെടിയാണ് ഈ നാട്ടുകാർ പറയുന്ന മുള്ളൻ പായൽ. മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അതിവേ​ഗം പടർന്നു പിടിക്കുന്ന ജലസസ്യമാണ് ഈ കാണുന്നത്.


    മുള്ളൻപായലിന് ജനശ്രദ്ധ കിട്ടിയതും, അവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതും അതിന്റെ വ്യാപനത്തിന്റെ വേ​ഗം വർധിപ്പിക്കുമെന്ന് വിദ​​ഗ്ധർ പറയുന്നു. കാണാൻ വരുന്നവരെല്ലാം ഈ ചെടികൾ പറിച്ചുകൊണ്ടു പോകുന്നുണ്ട്. അവരുടെ നാട്ടിലെ ജലാശയങ്ങളിലെത്തിയാൽ അധികം വൈകാതെ അവിടവും ആവളപാണ്ടിപോലെയാകും. അങ്ങനെ ജലാശയത്തിലെ ഈ അമേരിക്കൻ അധിനിവേശം നമ്മുടെ നാട്ടിലും നടപ്പാകും.


  9. #819
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഈ പക്ഷിനിരീക്ഷകന്റെ പ്രവർത്തനങ്ങൾ പുതുജീവൻ നൽകിയത് മരിച്ചുകൊണ്ടിരുന്ന 63 തടാകങ്ങൾക്ക്






    Highlights
    തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ രണ്ട് ജില്ലകളിലെ 12 മത്സ്യബന്ധന സഹകരണസംഘങ്ങൾ അദ്ദേഹത്തെ സമീപിച്ചു. ഇന്നത്തെ കണക്കനുസരിച്ച് 43 ഗ്രാമങ്ങളിലായി 63 തടാകങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.
    മനീഷ് രാജങ്കാര്* ഒരു പക്ഷിനിരീക്ഷകനാണ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള തടാകങ്ങള്*ക്ക് പുതുജീവന്* നല്*കിയ ആളാണ് അദ്ദേഹം. ഒരുപാട് പക്ഷികള്* ആ തടാകങ്ങള്* സന്ദര്*ശിക്കാറുണ്ടായിരുന്നു. എന്നാല്*, പയ്യെപ്പയ്യെ തടാകത്തിന്റെ അവസ്ഥ മോശമായി. വെള്ളം വറ്റിത്തുടങ്ങി. എന്നാല്*, ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി തടാകത്തിന്റെ ചരിത്രവും പ്രാധാന്യവും മനസിലാക്കാൻ മനീഷ് തീരുമാനിച്ചു.
    വിദർഭ മേഖലയിൽ കോഹ്*ലി, തെലി, കുൻബി, സോനാർ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങളുണ്ട്. കൂടാതെ, മഹർ, ഗോണ്ട്, ധീവാർ തുടങ്ങി കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ചില സമുദായങ്ങളും ഇവിടെയുണ്ട്. ഈ ആളുകൾ പ്രാഥമികമായി മത്സ്യബന്ധനം നടത്തുകയോ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരാണ്. ചിലർ വീട്ടുജോലിക്കാരായും പ്രവർത്തിക്കുന്നു.
    1960 -ൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രൂപീകരണം മത്സ്യ സഹകരണ സംഘങ്ങൾക്ക് ജന്മം നൽകി. അതുവഴി സമുദായ അംഗങ്ങൾക്ക് ജലസേചനം, മത്സ്യബന്ധനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വെള്ളം ഉപയോഗിക്കാൻ കഴിയുമായിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ
    ഇവിടെ ചൂഷണത്തിന്മേൽ നിയന്ത്രണമേർപ്പെടുത്തുകയോ ജലാശയങ്ങളുടെ ആരോ​ഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. ഭണ്ഡാര ജില്ലയിലെ 1901 -ലെ ഗസറ്റിയർ പ്രകാരം 12,000 തടാകങ്ങളുണ്ടായിരുന്നു, ഇന്ന് 2,700 തടാകങ്ങളാണ് ശേഷിക്കുന്നത് മനീഷ് പറഞ്ഞു.
    തന്റെ ജിജ്ഞാസയാണ് കമ്മ്യൂണിറ്റികളെക്കുറിച്ച് അറിയാനും പൂനെ ആസ്ഥാനമായുള്ള ഒരു ഉപദേഷ്ടാവിന്റെ സഹായം തേടാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മനീഷ് പറയുന്നു. പ്രദേശവാസികളിൽ ഈ ജലാശയങ്ങൾ ചെലുത്തുന്ന പാരിസ്ഥിതികവും ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം മനീഷ് സൂക്ഷ്മമായി മനസിലാക്കി. ഫിഷറീസ് ഡിപാർട്മെന്റിൽ നിന്ന് പുതിയതരം മത്സ്യങ്ങളെ കിട്ടിയതോടെ പ്രാദേശികമായ മത്സ്യത്തിന് അവയുടെ പ്രാധാന്യവും ആവാസവ്യവസ്ഥയും നഷ്ടമായി. കീടനാശിനികളും രാസവളങ്ങളും ഉൾപ്പെടുന്ന കാർഷിക രീതികൾ ജലാശയത്തിലെത്തി അതിന്റെ ജൈവവൈവിധ്യത്തെ ബാധിച്ചുവെന്നും മനീഷ് പറഞ്ഞു. 2014 -ലെ സർക്കാരിന്റെ ജലയുക്ത ഷിവർ പദ്ധതി നടപ്പിലാക്കിയതും തടാകങ്ങളെയും ജൈവൈവിധ്യത്തെയും ബാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന് മനസിലായി.
    പരിസ്ഥിതി പ്രവർത്തകൻ കൂടിയായ മനീഷ് പിന്നീട് Bhandara Nisarga Va Sanskriti Abhyas Mandal (BNVSAM) എന്ന എൻജിഒ -യ്ക്ക് രൂപം നൽകി. തടാകത്തിലെ മത്സ്യങ്ങളെയും ആവാസ വ്യവസ്ഥയെയും തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും എൻജിഒ തീരുമാനിച്ചു. അതിനായി തടാകങ്ങളിലെ കളകൾ നീക്കം ചെയ്യുകയും നിലവിലുള്ള മത്സ്യങ്ങൾ നശിച്ചുപോകാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യുക എന്നതായിരുന്നു ആദ്യ പ്രവർത്തനം. ചുറ്റുമുള്ള തടാകങ്ങളിലെ പ്രാദേശികമായ സസ്യജാലങ്ങളെ കണ്ടെത്തി അവയെ വീണ്ടും നട്ടുപിടിപ്പിക്കാനും കമ്മ്യൂണിറ്റികൾ തീരുമാനിച്ചതായി മനീഷ് പറഞ്ഞു. പിന്നീട് സമീപത്തുനിന്നും പ്രാദേശികമായ മത്സ്യങ്ങളെ തടാകത്തിലെത്തിച്ചു.
    തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ രണ്ട് ജില്ലകളിലെ 12 മത്സ്യബന്ധന സഹകരണസംഘങ്ങൾ അദ്ദേഹത്തെ സമീപിച്ചു. ഇന്നത്തെ കണക്കനുസരിച്ച് 43 ഗ്രാമങ്ങളിലായി 63 തടാകങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഈ ശ്രമത്തിലൂടെ പ്രാദേശിക സസ്യജാലങ്ങളുടെ എണ്ണം കൂടി. മത്സ്യത്തിന് ആവശ്യമായ ഭക്ഷണവും സുരക്ഷിതമായ ആവാസ വ്യവസ്ഥയും ഉള്ളതിനാൽ മീൻപിടിത്തം വർദ്ധിച്ചു. Ghanod Gaon talab -ൽ മാത്രം മത്സ്യബന്ധനം 98 കിലോഗ്രാമിൽ നിന്ന് 630 കിലോഗ്രാമായി ഉയർന്നു. Motha Talav Arjuni -ൽ ഉത്പാദനം 120 കിലോഗ്രാമിൽ നിന്ന് 249 കിലോഗ്രാമായി ഉയർന്നു. മറ്റ് അഞ്ച് തടാകങ്ങളിലെ ഫലങ്ങളും 2016 -ൽ നടത്തിയ സർവേയിൽ സമാനമാണ്.
    ഏതായാലും പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ മനീഷിന്റെ പ്രവർത്തനം ഈ തടാകങ്ങൾക്കെല്ലാം പുതുജീവൻ നൽകിയിരിക്കുകയാണ്.


    ------------------------------------------------------------------------------------------------------------------------------------------------------------------------------------------------


    Maharashtra Bird Watcher Singlehandedly Helps Revive 63 Lakes Across 43 Villages


    Manish Rajankar in Bhandara and Gondia districts brought the tribal community together imbibing sustainability in their lives
    A Pied Kingfisher diving into the water for a catch, a Heron swooping for fish and perhaps a low-flying Bronze-winged Jacana are some of the usual sights you may spot in lake Navtalab in Gondia district, Maharashtra.
    It would be hard to believe now that just a few years ago, the lake was filled with overgrown weeds and was a dirty and deteriorating water body.
    It is the efforts of Manish Rajankar, an avid birdwatcher and regular visitor, that condition of a dozen lakes in the area was transformed.
    There is a huge population of birds that visits these lakes but, it was disappointing to see the conditions of the lake constantly deteriorating, Manish said.
    Manish decided to understand the history and importance of the lake for the local community.
    The Vidarbha region houses many tribal communities like the Kohli, Teli, Kunbi, Sonar and other agricultural communities. They are also other communities such as Mahar, Gond, Dhivars and few more, said Manish.
    These people primarily fish and are involved in agricultural activities, and some of them also work as domestic help.
    Ploughing of a lake tank bed before plantationThe formation of the Maharashtra state in the year 1960 also gave birth to fish co-operative societies where community members could use the water for irrigation, fishing and other purposes.
    Moreover, there was no control over the exploitation or even monitoring the health of water bodies known to exist since the 16th century. As per the 1901 gazetteer of Bhandara district, there were 12,000 lakes, and today there are about 2,700 lakes, Manish said.
    The bird watcher says it was his curiosity that led him to learn about the communities and earn a fellowship from a Pune-based mentor. I learned the ecological, historical and socio-economic impact of these water bodies on the locals closely, he added.
    With the introduction of non-native fish from the fisheries department, the native fish lost their importance and also the habitat. Agricultural practices involving pesticides and chemical fertilisers reached the water body and affected its biodiversity, Manish said.
    Non-native fish species like Grass carp, Pangasius pangasius, Cyprinus carpio, Anabas testudineus, Tilapia, Nilotica and Mossambicus got recorded during the study.
    The bird watcher turned environmentalist also saw massive biodiversity loss during the de-silting of lakes under the Jalyukta Shivar scheme of the government in 2014, aimed at improving their water carrying capacity.
    Plant collection from the neighbouring lake for replantationThe moves led to massive damage on the ecosystem, causing soil erosion, destruction of habitat and other losses of fish species, he added.
    Manish said discussions with the local communities during the study also revealed the loss of catch and the rapid disappearance of species.
    The environmentalist then formed the Bhandara Nisarga Va Sanskriti Abhyas Mandal (BNVSAM), an NGO based in Arjuni Morgaon in Gondia district.


    We decided to find solutions to bring back the fish and habitat of the lake. The first thought was to remove the invasive weed and ensure the existing fish population do not get harmed, he added.
    Manish said the communities also decided to identify the native plant species in the surrounding lakes and replant them.
    The task was carried out by ploughing the tank bed of the lake area during summer which usually gets submerged during monsoon.
    Replantation of indigenous plant species for restorationPlants like Hydrilla verticillata, Ceratophyllum demersum, Vallisneria spiralis and floating plant species like Nymphoides Indicum, Nymphoides hydrophylla, Nymphaea cristata along with partly submerged plants like Eleocharis Dulcis got replanted.
    In 2009, we started with Navtalab (lake) in the area and planting native plant species. With a success of about 50-70 per cent that year, the people decided to introduce indigenous fish varieties from neighbouring Navegaon lake, he told The Better India.
    The environmentalist said some of the fish species saw reverse migration from the upstream water flow. Slowly, the health of Nav-talaab improved and people living in the vicinity saw the difference, he added.
    Manish said eventually, each of the 12 fishing co-operatives in the two districts started approaching him to revive the lakes. As of today, there are 63 lakes across 43 villages are being worked upon to improve their health, he added.
    Patiram Tumsare, a local from Dhivar community, said the efforts showed the number of local plant species thrived and also individual plants grew. With enough food for fish and safe habitat, the catch increased. In Ghanod Gaon talab alone the fish catch increased from 98 kg to 630 kg, while in Motha Talav Arjuni the production increased from 120 kg to 249 kg, he said.
    Patiram said similar were the results in five other lakes were surveyed in the year 2016. The fish population, native plants and birds visiting the area are monitored now, he added.
    Traditional fish catching methods introduced using bamboo netsRakesh Patil, an Angler working towards the conservation of native fish Mahseer in Pune, said, Grass carp, Pangus, Cyprinus carpio, Nilotica and Tilapia and Mozambique tilapia are all invasive species. Tilapia especially are highly invasive, and they have high fertility and adaptability.
    Explaining further Rakesh said the Anabus is mostly reported in South and East India as is reared for its medicinal value. Also, it gets categorised as invasive as it can breathe and stay alive out of the water, he added.
    The expert said that carps are plant eaters, and like Rohu, grass carp and common carp species eat away the food of the plant.
    Fishers also buy tilapia, Indian Major Carp (IMC) seeds and fingerlings because they grow faster than local species, he added.
    However, Rakesh said that restoring the native biodiversity and habitat could be achieved and helps to protect the ecology in the long run. The key is also to have separate water body to protect the native fish for pisciculture, he added.
    Five years of struggle, involving knocking on the doors of the Bombay High Court and persistent follow up with the local body, has finally reaped some fruits to an activist and the Godavari river.
    Devang Jani, a Nashik-based environmentalist, living on the banks of the Godavari River in Nashik, Maharashtra has succeeded in pushing authorities to revive several natural springs flowing through the river.
    The Godavari River, which originates about 25 kilometres from Nashik in Trimbakeshwar, is a free-flowing river. However, the Panchavati area where a large number of devotees visit, it faces a concrete bed, over which it flows.
    Heavy machinery removing concrete from Godavari river bankThe concretisation of the river bed was done in the year 2002 for Ram Kund (pond) and Lakshman Kund along the stretch from Ahilyadevi Holkar bridge to the Gadge Maharaj bridge, a span of around two km, said Devang, who is also the president of the Godapremi Seva Samiti.
    Devang said the concretisation happened as part of a development project and was soon forgotten. However, in 2014, some historians finally brought to light that seven holy ponds were being blocked under the concrete.
    A deeper study and exploring historical documents like the Bombay Presidency Nasik Gazeteer, 1883 revealed the presence of 17 ponds in the stretch. They are also present in the city survey conducted by the British Deputy Land Record Map of 1917, Devang said.
    The activist said the locations of these ponds mentioned in the documents coincided with the stretch where concretisation was done.
    Further studies from experts revealed that the 17 ponds were natural springs and small water sources, that ensured the river water keeps flowing, keeping the river alive, Devang said.
    The activist then filed a Public Interest Litigation (PIL) with the Bombay High Court in 2015, seeking to de-concretise and restore the river to its original state.
    However, after the Nashik Municipal Corporation (NMC) failed to reply to the application by 2017, the High Court instructed the Devang to make a presentation to the NMC. The NMC had to listen to that, and take the necessary steps in two months.
    In his presentation, Devang argued that removing the concrete was crucial, as it was disturbing the flow of the river, polluting it, and the water remained stagnant above the concrete river bed.
    Later in 2017, the then municipal commissioner Tukaram Mundhe approved the decision and ordered to de-concretise the structure under the Smart City project, Devang told The Better India.
    After many administrative delays, the work order was finally sanctioned, and the work of removing the concrete began from the Gandhi Talav (lake), downstream from the Ahilyadevi Holkar bridge, on December 13, 2019.
    But, some residents opposed the move, and the work stopped abruptly again, Devang said.
    Undeterred, the activist said he filed a contempt notice against the NMC, after which de-concretisation started in another patch of the river bed.
    Devang Jani at Godavari river whilst the concrete is removedThe local body took up reviving five ponds initially, of which two have been restored in June this year, he added. About 150 dumpers, carting 200 tonnes of concrete, were removed from these two spots alone, Devang added.


    According to Devang, the natural springs have started flowing again after 19 years, and the change is visible at various levels.
    The pollution level due to water stagnation has reduced. The natural springs ensure the river is flowing naturally and the floods have reduced as well, Devang said.
    Prakash Thavil, Chief Executive Officer at of the Smart City project, Nashik, said a scientific approach was adopted to restore the natural springs.
    The concretisation was done in 2002 for the Kumbh Mela, one of the largest religious congregations in the world. Two ponds were chosen to get de-concretised initially for the first phase. We are yet to see the results and will know once the water recedes post-monsoon, Prakash said.
    The official said the report from Central Water and Power Research Station (CWPRA) also suggested to remove obstacles from the river bed to ease the flow of water.
    Steps are currently being taken accordingly, and the immediate results are that these areas did not get flooded like they usually do, Prakash said. Prakash emphasised the need for a more scientific approach on the origin of the natural springs and the possibility of an aquifer in the area.
    Only then the remaining works of removing concrete from the bed will be carried out. The ultimate aim is to rejuvenate the water body to its original state, he said.
    Picture of Godavari river landscape taken around 1956-58 without concretisationResidents claim this year they did not have to undergo much of the suffering and fear the floods due to the move.
    Every year the water is released from the Gangapur dam which eventually floods the river and swells the water flow area. However, the removing of the concrete before the monsoon increased the depth and size of the water channel, said Narendra Dharne, a resident along banks of the river.
    Narendra said residents often have to relocate in fear of flooding. But this year, the residents around the patch could heave a sigh of relief.
    We realised that concretisation causes artificial flooding and hence the decision to remove the concrete is for the better, he added.
    Another local Jagdish Ramaiya, living beside the river for 50 years, said. The swelling of the river when the discharge of the dam crossed 5,000 cusecs was common. If the discharge was at 10,000 cusecs, it guaranteed that water entered my house.
    Ramaiya said this year the water did not leave the bank, as the water in the river started flowing freely. The chances of floods have reduced drastically, he added.




  10. #820
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചകിരിച്ചോർ മികച്ച ജൈവവളമാക്കാം, വെറും 30 ദിവസംകൊണ്ട്


    HIGHLIGHTS

    • ചകിരിച്ചോര്* ഉപയോഗിച്ച് എന്തൊക്കെ ഉല്*പന്നങ്ങള്* ഉണ്ടാക്കാം?

    തൊണ്ടില്*നിന്ന് ചകിരി വേര്*തിരിച്ചെടുക്കുമ്പോള്* ബാക്കി വരുന്ന പദാര്*ഥമാണ് ചകിരിച്ചോര്*. അത് പരിസരങ്ങളില്* കെട്ടിക്കിടക്കുമ്പോള്* അത്രയും സ്ഥലം ഉപയോഗശൂന്യമാകുകയും, മഴ പെയ്യുമ്പോള്* വെള്ളം കെട്ടിനിന്ന് അതില്* കൊതുകുകള്* പെരുകുകയും ചെയ്യുന്നു. കയര്* മേഖലയാകെ അഭിമുഖീകരിച്ചിരുന്ന പ്രശ്നമാണിത്. എന്നാല്* ഇന്ന് കഥ മാറിയിരിക്കുന്നു. രാജ്യം കയര്* ഉല്*പന്നങ്ങളുടെ കയറ്റുമതിയില്* നേടിയ വിദേശനാണ്യത്തിൽ നല്ലൊരു പങ്ക് ചകിരിച്ചോറിൽ നിന്നാണ്. കയറ്റുമതിയില്* ചകിരി/കയറിനെക്കാള്* മികച്ചു നില്*ക്കുന്നത് ഉപോല്*പന്നമായ ചകിരിച്ചോർ തന്നെ.
    ചകിരിച്ചോര്* ഉപയോഗിച്ച് എന്തൊക്കെ ഉല്*പന്നങ്ങള്* ഉണ്ടാക്കാം? ഇന്ന് ഇതിനു പല ഉത്തരങ്ങള്* ബന്ധപ്പെട്ട സര്*ക്കാര്* സ്ഥാപനങ്ങള്* നല്*കുന്നുണ്ട്. അവയില്* പ്രധാനമാണ് ചകിരിച്ചോര്* ഉപയോഗിച്ചു നിര്*മിക്കുന്ന ജൈവവളം. ആലപ്പുഴയിലെ കയര്* ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ചകിരിച്ചോര്* വെറും 30 ദിവസംകൊണ്ട് ഗുണമേന്മയുള്ള ജൈവവളമാക്കാം.

    ചകിരിച്ചോര്* ബ്ലോക്ക്*

    ചകിരിച്ചോര്* വിവിധ വലുപ്പത്തിലുള്ള ബ്ലോക്കുകള്* ആക്കി മാറ്റാം. മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനു വേണ്ടിയാണ് ബ്ലോക്കുകള്* ആക്കി മാറ്റുന്നത്. ഈ ബ്ലോക്കിലേക്ക് വെള്ളം ഒഴിക്കുമ്പോള്* വികസിച്ച് ചകിരിച്ചോര്* പഴയപടിയാകും. അത് ചെടികള്*ക്കു വളമായി ഉപയോഗിക്കാം. പോഷകങ്ങള്* ആവശ്യത്തിനില്ല എന്നത് ഇതിന്റെ പോരായ്മയാണ്. എന്നാല്* ചകിരിച്ചോറിനു മണ്ണിനെക്കാള്* എട്ടു മടങ്ങ്* കൂടുതല്* വെള്ളം ആഗിരണം ചെയ്തു സൂക്ഷിക്കാന്* കഴിയുമെന്നതിനാല്* മണ്ണുമായി ചേര്*ത്ത് ഉപയോഗിക്കുമ്പോള്* കടുത്ത വേന*ൽ ക്കാലത്തുപോലും മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതെയിക്കും.
    ചകിരിച്ചോര്* കംപോസ്റ്റ്

    ചകിരിച്ചോര്* മാത്രമായാൽ ചെടികൾക്ക് വേണ്ടവിധം പോഷകമൂല്യം കിട്ടുന്നില്ല എന്ന പോരായ്മ പരിഹരിക്കാനാണ് അത് കംപോസ്റ്റാക്കുന്നത്. ചകിരിച്ചോറിലുള്ള ലിഗ്നിന്*, സെല്ലുലോസ് തുടങ്ങിയ രാസപദാര്*ഥങ്ങള്* സാധാരണ അന്തരീക്ഷത്തില്* വിഘടിക്കാറില്ല. ബാക്ടീരിയകള്*ക്ക് ഇതിനെ വിഘടിപ്പിക്കാന്* കഴിവു കുറവുമാണ്. എന്നാല്* ചില കുമിളുകള്*ക്ക് ലിഗ്നിനെയും, സെല്ലുലോസിനെയും വിഘടിപ്പിക്കാന്* കഴിയും. ആ കഴിവുപയോഗിച്ച് പ്ലൂറോട്ടസ് (Pleurotus) വിഭാഗത്തിലെ ചില ജീവികള്* നല്ല രീതിയില്* വിഘടനം നടത്തുന്നതായി മനസ്സിലായി. പ്രസ്തുത കുമിളിന്റെ വിത്ത് തയാറാക്കി ചകിരിച്ചോറില്* ചേർത്ത് 30 ദിവസം ആവശ്യത്തിന് ജലാംശം നല്*കിയപ്പോള്* അതു വിഘടിച്ച് മികച്ച വളമായെന്നു കണ്ടു. ഇങ്ങനെ കയര്* ഗവേഷണകേന്ദ്രം വികസിപ്പിച്ച കൂൺവിത്താണ് പിത്ത് പ്ലസ്. ഇത് വെറും 5 പാക്കറ്റ് ഉപയോഗിച്ച് ഒരു ടണ്* ചകിരിച്ചോര്* വളമാക്കിമാറ്റാം. 400 ഗ്രാമിന്റെ പിത്ത് പ്ലസ് പാക്കറ്റ് 50 രൂപയ്ക്ക് ഗവേഷണകേന്ദ്രത്തില്* ലഭിക്കും.
    ചകിരിച്ചോര്* വളമാക്കല്*

    ഒരു ടണ്* ചകിരിച്ചോര്* വളമാക്കിമാറ്റാന്* 5 പാക്കറ്റ് പിത്ത് പ്ലസും, 5 കിലോ യൂറിയയും ആവശ്യമാണ്*. ഇത് ചെയ്യാന്* ഷെഡ്* ആവശ്യമില്ല. വെറും മണ്ണില്*, സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത സ്ഥലം മതി. നിലത്ത് 5 മീറ്റര്* നീളവും 3 മീറ്റര്* വീതിയും അടയാളപ്പെടുത്തുക. അവിടേക്ക് ആദ്യം 100 കിലോ ചകിരിച്ചോര്* നിരത്തുക. അതിനു മുകളില്* ഒരു പാക്കറ്റ് പിത്ത് പ്ലസ് പൊടിച്ച് വിതറുന്നു. വീണ്ടും അതിനു മുകളില്* 100 കിലോ ചകിരിച്ചോര്* നിരത്തുന്നു. അതിനു മുകളിലായി ഒരു കിലോ യൂറിയ നിരത്തുന്നു. ഇങ്ങനെ ചകിരിച്ചോറും, പിത്ത് പ്ലസും, യൂറിയയും മാറിമാറി നിരത്തുക. അങ്ങനെ 10 നിര ഇടുമ്പോഴേക്കും ഒരു ടണ്* ആകും. ആ കൂന നന്നായി നനയ്ക്കുക. കയ്യിലെടുത്തു പിഴിയുമ്പോള്* വെള്ളം പോകുന്ന തരത്തില്* ജലാംശം നിലനിര്*ത്തണം. ചൂടുസമയങ്ങളില്* ദിവസവും നനയ്ക്കുകയും, മഴ സമയങ്ങളില്* ഒഴു കിപ്പോകാതിരിക്കാന്* ഓല വെട്ടി മുകളില്* ഇട്ട് സംരക്ഷിക്കുകയും വേണം. 30 ദിവസം അത് അങ്ങനെ നില നിര്*ത്തുക. ചെറിയ തവിട്ടുനിറം മാറി കടുംതവിട്ടു നിറമാകുന്നതാണ് കംപോസ്റ്റ് ആയതിന്റെ സൂചന. ഗുണ നിലവാരം സൂക്ഷ്മമായി അറിയണമെങ്കില്* നൈട്രജന്*, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ അളവു പരിശോധിച്ചാൽ മതി. കയര്* ഗവേഷണകേന്ദ്രത്തില്* അതിനു സൗകര്യമുണ്ട്.

    കയര്* കൃഷിമിത്ര

    ചകിരിച്ചോര്* വളമാക്കാന്* പിത്ത് പ്ലസിനൊപ്പം 5 കിലോ യൂറിയയും ചേർക്കേണ്ടതുണ്ട്. എന്നാല്* യൂറിയ ഉപയോഗിക്കുന്നതില്* ജൈവകൃഷിക്കാർ വിമുഖത കാണിക്കാറുണ്ട്. അതിനാല്* യൂറിയയ്ക്കു പകരം മറ്റു പ്രകൃതിസൗഹൃദ നൈട്രജന്* പ്രദായനികള്* പരീക്ഷിച്ചു. അസോള, വേപ്പിന്*പിണ്ണാക്ക്, മത്സ്യാവശിഷ്ടം എന്നിവ നിശ്ചിത അനുപാതത്തില്* ചേര്*ത്തു നിര്*മിക്കുന്ന വളം ഫലപ്രദമെന്നു കണ്ടു . ഇതിന് കയര്* കൃഷിമിത്രഎന്നാണ് പേര് നല്*കിയിരിക്കുന്നത്. ഇത് തയാറാക്കാന്* ഒരു ടൺ ചകിരിച്ചോറിന് 5 പാക്കറ്റ് പിത്ത് പ്ലസ്, 2.5 കിലോ അസോള, അത്ര തന്നെ വേപ്പിന്*പിണ്ണാക്ക്, മത്സ്യാവശിഷ്ടം എന്നിവ ആവശ്യമാണ്*. ചകിരിച്ചോര്* വളം നിര്*മിക്കുന്നതു പോലെതന്നെ നിലത്ത് 5x3 മീറ്റര്* വിസ്തൃതിയില്* ചകിരിച്ചോറും, പിത്ത് പ്ലസും വിവിധ തട്ടുകളായി ഇടുന്നു. യൂറിയയ്ക്ക് പകരം 500 ഗ്രാം വീതം അസോളയും, വേപ്പിന്*പിണ്ണാക്കും, മത്സ്യാവശിഷ്ടവും ചേര്*ന്ന മിശ്രിതവും.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •