കൊക്കുകളെ സംരക്ഷിച്ച് സ്ത്രീശക്തിയുടെ വിജയം




വയല്* നായ്ക്കന്* കൊക്കുകള്* |
ദുശ്ശകുനങ്ങളുടെ പക്ഷിയാണിത്. നിങ്ങള്* എന്തിന് ഈ പക്ഷിയെ സ്നേഹിക്കുന്നു? ഈ പക്ഷി പ്ലേഗ് പരത്തും.
ഗ്രാമത്തില്* കൂടുകൂട്ടിയ വലിയ കൊക്കുകളെ തുരത്താന്* നാട്ടുകാര്* സംഘടിച്ച് പക്ഷിയുടെ കൂടുള്ള വലിയ മരം വെട്ടി വീഴ്ത്തി. വയല്* നായ്ക്കന്* കൊക്കുകള്* പരിഭ്രാന്തരായി പറന്നകന്നു. ചില മുട്ടകള്* നിലത്ത് വീണ് പൊട്ടി. കുഞ്ഞുങ്ങളെ നിലത്തുനിന്ന് കയ്യിലെടുത്ത് ദുഃഖിച്ചുനിന്ന യുവതിയെ നാട്ടുകാര്* കൂട്ടമായി പരിഹസിച്ചു.
അസം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്*നിന്ന് അകലെയുള്ള ദാദര, പച്ചാര എന്നീ ഗ്രാമങ്ങളിലെ വലിയ കൊക്കുകളെയാണ് ഗ്രാമീണര്* വിരട്ടിയോടിച്ചത്. നാട്ടുകാരുടെ പരിഹാസത്തില്* മനസ്സ് പതറാതെ ഈ കൊക്കുകളെ സംരക്ഷിക്കാനുള്ള ദൗത്യം ഡോ. പൂര്*ണിമ ദേവി ബര്*മന്* ഏറ്റെടുത്തു. പത്തു വര്*ഷം കഴിഞ്ഞപ്പോള്* ഗ്രാമീണര്* പൂര്*ണിമയോടൊപ്പം ചേര്*ന്നു. കൊക്കുകളെ സംരക്ഷിക്കാനുള്ള സംഘടിതശ്രമം പുതിയ ചരിത്രം എഴുതി.
ഡോ.പൂര്*ണിമ രാഷ്ട്രപതിയില്*നിന്നു പുരസ്*കാരം സ്വീകരിക്കുന്നു | ഗ്രാമീണ സ്ത്രീകളെ സംഘടിപ്പിച്ചാണ് പ്രകൃതി സംരക്ഷണം യാഥാര്*ത്ഥ്യമാക്കിയത്. ആദ്യഘട്ടത്തിലെ എതിര്*പ്പുകളെല്ലാം വനിതാ കൂട്ടായ്മയില്* അപ്രത്യക്ഷമായി. ഇന്ന് ഈ സ്ത്രീശക്തിക്ക് അന്തര്*ദേശീയ അംഗീകാരം കിട്ടി. വംശനാശം നേരിട്ടിരുന്ന കൊക്കുകളെ പൂര്*ണമായും സംരക്ഷിക്കാന്* കഴിഞ്ഞുവെന്ന് ഡോ. പൂര്*ണിമ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പ്രകൃതി സംരക്ഷണത്തിനായി രൂപീകരിച്ച ആരണ്യക് എന്ന സംഘടനയില്* ആയിരത്തോളം പേര്* അംഗങ്ങളായി. സ്ത്രീശക്തിയുടെ പ്രതീകമായി അത്് മാറി. അസം ഇപ്പോള്* പല സംസ്ഥാനങ്ങളിലും വയല്* നായ്ക്കന്* എന്ന വലിയ കൊക്കുകള്* കാണപ്പെട്ടിരുന്നു. ക്രമേണ പരിസ്ഥിതി നാശത്തെതുടര്*ന്ന് കൊക്കുകളുടെ വംശം നശിച്ചു. ഇപ്പോള്* അസമില്* മാത്രമേ ഇവയുള്ളൂ. ഒരു ചെറിയ കൂട്ടം കംബോഡിയയില്* ഉണ്ട്.
വയല്* നായ്ക്കന്* കൊക്കുകളെ സംരക്ഷിക്കുന്ന സ്ത്രീസംഘം | അസമില്* അവശേഷിക്കുന്ന ഈ കൊക്കുകളെ സംരക്ഷിക്കാനാണ് ഡോ. പൂര്*ണിമയുടെ നേതൃത്വത്തില്* സ്ത്രീകള്* മുഖ്യമായും ഒത്തുചേര്*ന്നത്. നീണ്ട പത്തു വര്*ഷങ്ങള്* കൊണ്ട് ആരണ്യക് പ്രസ്ഥാനത്തിന് ശക്തി കിട്ടി. ഗ്രാമങ്ങളിലുള്ള അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്* വിജയിച്ചുവെന്ന് അഭിമാനത്തോടെ ഡോ. പൂര്*ണിമ പറയുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗ്രീന്* ഓസ്*കാര്* പുരസ്*കാരം എന്നറിയപ്പെടുന്ന വിറ്റ് ലി അവാര്*ഡ് ബ്രിട്ടനില്*നിന്ന് ആരണ്യകിന് ലഭിച്ചു. കൂടാതെ സ്ത്രീശാക്തീകരണത്തിന് നല്*കുന്ന ഉന്നത ബഹുമതിയായ നാരി പുരസ്*കാര്* കേന്ദ്ര സര്*ക്കാറില്*നിന്നും ഡോ. പൂര്*ണിമയ്ക്ക് ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്*നിന്നു പുരസ്*കാരം ഡോ. പൂര്*ണിമ ഏറ്റുവാങ്ങി.
വയല്* നായ്ക്കന്* കൊക്കുകളെ സംരക്ഷിക്കുന്ന സ്ത്രീസംഘം | 2007-ല്* ഗുവാഹത്തി യൂണിവേഴ്സിറ്റിയില്* പി.എച്ച്ഡി. പഠനത്തിന് ചേര്*ന്ന പൂര്*ണിമയുടെ ഗവേഷണ പദ്ധതി ഇടയ്ക്ക് വെച്ച് തടസ്സപ്പെട്ടു. കൊക്കുകളെ സംരക്ഷിക്കാനുള്ള പ്രസ്ഥാനം രൂപീകരിക്കുകയായിരുന്നു അന്ന്. തുടക്കത്തില്* എതിര്*പ്പുകള്* നേരിട്ടതിനാല്* പ്രകൃതിസ്നേഹികളെ സംഘടിപ്പിക്കാന്* സമയം വേണ്ടി വന്നു. ഒടുവില്* ജനങ്ങളെ ബോധവത്കരിച്ച് അവരുടെ മനസ്സ് മാറ്റാന്* കൂടുതല്* സമയം ചെലവഴിക്കേണ്ടി വന്നു. മുടങ്ങിക്കിടന്ന ഗവേഷണം പൂര്*ത്തിയാക്കാന്* കഴിഞ്ഞപ്പോള്* പൂര്*ണിമക്ക് പി.എച്ച്ഡി. ബിരുദം ലഭിച്ചു.
തിരിഞ്ഞുനോക്കുമ്പോള്* വലിയൊരു വിജയത്തിന്റെ കഥയാണ് പറയാനുള്ളതെന്ന് ഡോ. പൂര്*ണിമ പറഞ്ഞു. കൊക്കുകള്* സംരക്ഷിക്കപ്പെടുന്നതിനാല്* അവയുടെ എണ്ണം ഇന്നു കൂടിയിട്ടുണ്ട്. ഗുവാഹത്തിക്ക് സമീപമുള്ള ഗ്രാമങ്ങളില്* കൊക്ക് സംരക്ഷണം കാണാന്* ഇന്തയിലെയും വിദേശത്തെയും പ്രകൃതിസ്നേഹികള്* എത്തിക്കൊണ്ടിരിക്കുന്നത് തന്റെ പ്രസ്ഥാനത്തിന് ശക്തി പകരുന്നുവെന്ന് ഡോ. പൂര്*ണിമ പറഞ്ഞു.
വയല്* നായ്ക്കന്* കൊക്കുളെ മുദ്രണം ചെയ്ത സാരി |