-
12-07-2020, 02:05 PM
#821
-
12-10-2020, 06:47 PM
#822
-
01-11-2021, 01:51 PM
#823
മട്ടയിൽ ഒളിപ്പിച്ചു കടത്തിയ മട്ട അരി; ഇത് പാലക്കാടൻ മട്ടയുടെ പിന്നിലെ ഐതിഹ്യം
HIGHLIGHTS
- പാലക്കാടൻ മട്ട യഥാർഥത്തിൽ ഒരു തരമല്ല
- മട്ട ഇനങ്ങൾ കാണണമെങ്കിൽ ഇന്നു തിരഞ്ഞു നടക്കണം
അരി രാജകീയ ഭക്ഷണമായിരുന്ന കാലം. സാധാരണ ജനങ്ങൾ കഴിച്ചിരുന്നതു ചാമയാണ്. രാജാവിന്റെ പാടത്തു കൃഷി ചെയ്തിരുന്ന നെല്ല് ധൈര്യവാനായ ഒരു കർഷകൻ കവുങ്ങിന്റെ പാള അഥവാ മട്ടയിൽ ഒളിപ്പിച്ചു കടത്തി. രഹസ്യമായി വിതച്ചു. അങ്ങനെ രാജഭക്ഷണത്തിന്റെ രുചി ജനമറിഞ്ഞു. മട്ടയിൽ ഒളിപ്പിച്ചു കടത്തിയ ആ അരിയെയും അവർ മട്ടയെന്നു വിളിച്ചു - ഇത് പാലക്കാട്ടെ നെൽക്കർഷകന്റെ അഭിമാനമായ പാലക്കാടൻ മട്ടയുടെ ഐതിഹ്യം.
ഊണായും കഞ്ഞിയായും മുറുക്കും കൊണ്ടാട്ടവുമുൾപ്പെടെയുള്ള പലഹാരങ്ങളായും പാലക്കാടൻ മട്ടയുടെ രുചി നാടറിഞ്ഞു. തനിമയുടെ അംഗീകാരമായി 2007ൽ ഭൗമ സൂചികാ (ജിഐ) അംഗീകാരവും ലഭിച്ചു.
പാലക്കാടൻ മട്ട
പാലക്കാടൻ മട്ട യഥാർഥത്തിൽ ഒരു തരമല്ല. ചെങ്കഴമ, ചേറ്റടി, അരുവക്കാരി, ആര്യൻ, വട്ടൻ, ഇലുപ്പപൂച്ചമ്പൻ, ചിറ്റേനി, തവളക്കണ്ണൻ എന്നിങ്ങനെ പാരമ്പര്യ നെല്ലിനങ്ങളും കുഞ്ഞുകുഞ്ഞ്, ജ്യോതി എന്നിവയും ഉൾപ്പെടുന്ന ഒരു കുടുംബമാണത്. കാഴ്ചയിലും രുചിയിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ ചുവപ്പു കലർന്ന തവിട്ടു നിറമുള്ള ചവരോടു കൂടിയ അരിമണികളാണ് പൊതുവേയുള്ള പ്രത്യേകത. ഇതു മുതലെടുത്താണു പാലക്കാടൻ മട്ടയുടെ പേരിൽ വിപണിയിലേക്കു വ്യാജൻ എത്തുന്നതും. വെള്ള അരിയിൽ ചായം പൂശി പാലക്കാടൻ മട്ടയുടെ പേരിൽ വിൽപന നടക്കുന്നതായി കർഷകർ പറയുന്നു.
സവിശേഷമായ പാലക്കാടൻ മണ്ണും ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റും ചുട്ടുപൊള്ളുന്ന പാലക്കാടൻ വെയിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുമാണു പാലക്കാടൻ മട്ടയ്ക്കു രുചി പകരുന്ന പ്രകൃതിയുടെ ചേരുവകൾ. അതാണു മറ്റൊരു നാട്ടിൽ വിളയിച്ചെടുത്താലും അരി പാലക്കാടൻ മട്ടയാവാത്തത്.
കുറയുന്ന കൃഷി
ഒരു കാലത്തു പാലക്കാട്ടെ നെൽപ്പാടങ്ങളിൽ നിറഞ്ഞു വിളഞ്ഞിരുന്ന മട്ട ഇനങ്ങൾ കാണണമെങ്കിൽ ഇന്നു തിരഞ്ഞു നടക്കണം. ഭൗമ സൂചിക പദവി ലഭിച്ച് 13 വർഷം പിന്നിടുമ്പോൾ മട്ട കർഷകരുടെ എണ്ണവും നെല്ലുൽപാദനവും കുറയുകയാണു ചെയ്തത്. പാലക്കാട്ട് എത്ര ഏക്കറിൽ മട്ട കൃഷി ചെയ്യുന്നുവെന്ന കണക്ക് അധികൃതരുടെ പക്കലും ലഭ്യമല്ല. പല ഇനങ്ങളുടെയും കൃഷി പേരിനു മാത്രമായി.
നെൽക്കർഷകരെ സംബന്ധിച്ച് ഉപജീവനമാണു പ്രധാനം. ഹെക്ടറിന് 6 ടണ്ണിനു മുകളിൽ വിളവു ലഭിക്കുന്ന പുതിയ ഇനം നെൽവിത്തുകൾ ഒഴിവാക്കി വിളവു കുറഞ്ഞ നാടൻ മട്ട ഇനങ്ങൾ കൃഷി ചെയ്യണമെങ്കിൽ ഉയർന്ന വില ഉറപ്പാക്കാൻ സംവിധാനം വേണം. നിലവിൽ ഭൂരിഭാഗം കർഷകരുടെയും ആശ്രയം സർക്കാരിന്റെ നെല്ലെടുപ്പാണ്. 27.48 രൂപയാണ് ഒരു കിലോഗ്രാം നെല്ലിനു വില. ഇനം ഏതായാലും ഒരേ വിലയ്ക്കാണു സംഭരണം.
അതേ സമയം, കിലോയ്ക്ക് 110 രൂപയ്ക്കാണ് യഥാർഥ പാലക്കാടൻ മട്ട അരിയുടെ വിൽപന. ഉൽപാദനക്കുറവു മൂലം ഇതു വിപണിയിൽ സുലഭമല്ലതാനും. ലാഭം പ്രതീക്ഷിക്കാതെ, നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏതാനും കർഷകരാണ് പാരമ്പര്യ ഇനങ്ങൾ വേരറ്റുപോകാതെ കാക്കുന്നത്.
നേട്ടം കർഷകർക്കില്ല
ഡാർജിലിങ് തേയിലയ്ക്കോ ബസ്മതി അരിക്കോ ലഭിച്ചതു പോലുള്ള നേട്ടം ജിഐ റജിസ്ട്രേഷൻ വഴി പാലക്കാടൻ മട്ടയ്ക്കു ലഭിച്ചില്ലെന്നു റജിസ്ട്രേഷൻ നേടിയെടുത്ത കർഷക കൂട്ടായ്മയായ പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ചെയർമാനും പ്രമുഖ നെൽക്കർഷകനുമായ പി. നാരായണനുണ്ണി പറയുന്നു. കർഷക കൂട്ടായ്മയിലാണു പാലക്കാടൻ മട്ടയ്ക്ക് അംഗീകാരം നേടിയെടുത്തത്. എന്നാൽ പ്രതിസന്ധിയുണ്ടായതു വിപണനത്തിലാണ്. പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്നവർക്കാണ് ഉയർന്ന വിലയുടെ പ്രയോജനം. ഉൽപാദകരിൽനിന്നു നെല്ല് സംഭരിച്ചു വിപണനം ചെയ്യാനുള്ള സംവിധാനം ഉണ്ടായില്ല. മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും വിപണിയിൽ ഇടപെടാനുമുള്ള മൂലധനം കർഷകർക്കില്ല. കുറഞ്ഞ വിളവും വിലക്കുറവും മൂലം ഒട്ടേറെ കർഷകർ മട്ട കൃഷിയിൽ നിന്നു പിന്മാറി.
അതേസമയം, പാലക്കാടൻ മട്ടയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ വരും തലമുറയ്ക്കെങ്കിലും പ്രയോജനപ്പെടുമെന്നു കരുതുന്നതായി ഉണ്ണി പറയുന്നു. മട്ട കൃഷിയറിവുകളുടെ പ്രചാരണത്തിന് ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്നു.
-
01-11-2021, 01:53 PM
#824
അരിയെന്നാൽ മട്ടയരി, പുഴങ്ങലരി, പച്ചരി... എന്നാൽ അതിനുമപ്പുറമാണ് ശരിക്കുള്ള വേർതിരിവ്
HIGHLIGHTS
- 62 നെല്ലിനങ്ങൾ വികസിപ്പിച്ച് പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം

പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിലെ പുതിയ നെല്ലിനമായ അക്ഷയ മാത്തൂരിൽ കൃഷി ചെയ്തപ്പോൾ62 ഹിറ്റുകൾ. അതിൽ പലതും മെഗാഹിറ്റ്. സിനിമയിലല്ല, വയലിലാണ്. ലോകമാകെ രുചിയുടെയും മികവിന്റെയും പേരിൽ ലോകമറിയുന്ന ഏറ്റവും മികച്ച നെൽവിത്തുകൾ സൃഷ്ടിച്ച കാർഷിക സർവകലാശാലയുടെ പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിന്റെ വിജയകഥയാണിത്. ഏറ്റവും പുതിയതായി ഇറങ്ങിയ സുപ്രിയ, അക്ഷയ എന്നീ ഇനങ്ങളും വയലിൽ മികച്ച വിളവു നൽകുന്നു. 3 പുതിയ ഇനങ്ങളുടെ പണിപ്പുരയിലാണ് നെല്ല് ഗവേഷണകേന്ദ്രം.
അരിയെത്ര?
മട്ടയരി, പുഴങ്ങലരി, പച്ചരി എന്നൊക്കെയാണ് പൊതുവേ പറയാറുണ്ടെങ്കിലും ഇതിനുമപ്പുറമാണ് നെല്ലിന്റെ ശരിക്കുള്ള വേർതിരിവ്.
ഉണ്ണുന്നവനറിയില്ല ഉണ്ട നെല്ലിന്റെ മികവ്.
അരിയുടെ രുചിയെന്നത് നെല്ലിനെ ആശ്രയിച്ചാണ്. ഓരോ മണ്ണിനു ചേരുന്ന തരത്തിൽ രോഗപ്രതിരോധ ശേഷി, കീടപ്രതിരോധശേഷി, മൂപ്പ്, കൃഷിക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ്, ഉൽപാദനക്ഷമത തുടങ്ങി വിവിധ ഘടകങ്ങൾ നോക്കിയാണ് കർഷകർ വിത്തിറക്കുന്നത്. വൈക്കോലിന്റെ അളവും ഘടകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഒരിനം തന്നെ ഏറെ കാലം ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ലാബുകളിലും വയലിലും ഒരുപോലെ പഠനങ്ങൾക്കു ശേഷമാണ് ഓരോ നെൽവിത്തും പുറത്തിറക്കുക. നാടൻ നെല്ലിനങ്ങൾ ഉപയോഗിച്ചും ദേശീയരാജ്യാന്തര നെല്ലിനങ്ങൾ ഉപയോഗിച്ചുമാണ് ഒരു പ്രത്യേക ഇനം വിത്ത് വികസിപ്പിക്കുക. ചെറിയ അളവിൽ കൃഷി ചെയ്ത ശേഷമാണ വൻതോതിൽ ഇവ ഉപയോഗിക്കുക.
നെല്ലിന്റെ അഴകളവുകൾ
അരിയുടെ ഗുണമെന്നാൽ നെല്ലിന്റെ അഴകളവുകളാണ്. ഇവയൊക്കെയാണു നെല്ലിന്റെ ഗുണമേന്മ നിർണയിക്കുന്ന ഘടകങ്ങൾ:
- നെൽച്ചെടിയുടെ ഉയരം
- ഇലയുടെ വീതി
- കതിരിന്റെ നീളം
- നെൽമണിയുടെ നീളം, വീതി
- 1000 നെൽമണിയൂടെ തൂക്കം
- വാസന (മണം)
- അരിയുടെ നീളം, വീതി, നിറം, ആകൃതി,
- പാചക ഗുണം
കലാമണ്ഡലം പോലൊരു പിടിബി
കലാമണ്ഡലത്തിലെ കലാകാരന്മാർക്ക് പേരിനു മുന്നിൽ ആ പേരു ചേർക്കുന്നതിന്റെ അഭിമാനം പോലെയാണ് പട്ടാമ്പിയിൽനിന്നിറങ്ങുന്ന നെല്ലിനങ്ങളുടെ പേരുകളുടെ മുന്നിൽ പിടിബി എന്ന മൂന്നക്ഷരം വരുന്നത്. പിടിബി എന്ന പേരിനൊപ്പമാണ് നെല്ല് അറിയുക. ഉദാഹരണത്തിന് അക്ഷയ എന്ന ഇനം അറിയപ്പെടുക പിടിബി62 (കെഎയു അക്ഷയ ) എന്ന പേരിലാണ്. പട്ടാമ്പി ഗവേഷണകേന്ദ്രത്തിലെ അറുപത്തിരണ്ടാമത്തെ ഇനം എന്നതാണ് പിടിബി62 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കെഎയു എന്നത് കേരള കാർഷിക സർവകലാശാല എന്നതിന്റെ ചുരുക്കെഴുത്ത്
പട്ടാമ്പിയിലെ ഇനങ്ങൾ
പൊന്നാര്യൻ, എരവപ്പാണ്ടി, വെള്ളരി, വെളുത്തരി കയമ, അതിക്കിരായ, പറമ്പുവട്ടൻ, തവളക്കണ്ണൻ (ചുവപ്പ്), തവളക്കണ്ണൻ (വെള്ള), തെക്കൻചീര,
ഹള്ളിഗ, തെക്കൻ ചിറ്റേനി, കമയ, മസ്കരി, കവുങ്ങിൻ പൂത്താല, കവുങ്ങിൻ പൂത്താല (വെള്ള), ഗഡുഹള്ളിഗ, വടക്കൻ ചിറ്റേനി, വെളുത്തവട്ടൻ,
ചെറിയ ആര്യൻ, ചുവന്ന വട്ടൻ, തൊണ്ണൂറാൻ, ചെങ്കയമ, കൊടിയൻ, കട്ടമോടൻ, കറുത്തമോടൻ, ചുവന്നമോടൻ, എലപ്പൂചമ്പാൻ, അരുവക്കാരി.
അരിക്കിരായി, വലിയ ചമ്പാൻ, അന്നപൂർണ, അശ്വതി, ജ്യോതി, ശബരി, ഭാരതി, സുവർണമോടൻ, സ്വർണപ്രഭ, മട്ടത്രിവേണി,ജയതി,
ആതിര, ഐശ്വര്യ, ഹർഷ, വർഷ, അനശ്വര, സംയുക്ത,വൈശാഖ്, സുപ്രിയ, അക്ഷയ.
-
01-11-2021, 01:54 PM
#825
-
01-12-2021, 02:26 PM
#826
ചെണ്ട കൊട്ടുന്ന ഒരു തത്ത; പരിചയപ്പെടാം ഈ വ്യത്യസ്തനെ

എല്ലാവർക്കും ഇഷ്ടമുള്ള ഒരു പക്ഷിയാണ് തത്ത. പലനിറത്തിൽ കാണപ്പെടുന്ന ഭംഗിയുള്ള ഇവ നമ്മുടെ വീടിനടുത്തെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. തത്തകളുടെ കൂട്ടത്തിൽ തന്നെ പലനിറത്തിലും വലുപ്പത്തിലുമുള്ളവ ഉണ്ട്. കൊക്കാറ്റൂ (Cockatoo) എന്ന് കേട്ടിട്ടുണ്ടോ ? കക്കാറ്റിയുഡേ (Cacatuidae) കുടുംബത്തിൽ നിന്നുള്ള തത്തകളുടെ 21 ഇനങ്ങളിൽ ഒന്നാണ് കൊക്കാറ്റൂ. ഇവയുടെ കൂട്ടത്തിലുള്ള ഏറ്റവും വലുതിനെ വിളിക്കുന്നത് പാം കൊക്കാറ്റൂ (Palm cockatoo) എന്നാണ്. ഗോലിയാത്ത് കൊക്കാറ്റൂ, ഗ്രേറ്റ് ബ്ലാക് കൊക്കാറ്റൂ എന്നുമൊക്കെ ഇതിന് പേരുണ്ട്.
ഇവ പ്രധാനമായും കാണപ്പെടുന്നത് നോർത്തേൺ ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിലാണ്. കറുത്ത വലിയ കൊക്കുകളും തലയുടെ മുകളിലുള്ള വലിയ തൂവലുകളും ഇവയ്ക്ക് പ്രത്യേകമായ ഒരു ഭംഗി നൽകുന്നു. പാം കൊക്കാറ്റൂവിന്റെ കൊക്കിന് 3.5 ഇഞ്ച് വരെ നീളമുണ്ടാകും. ശക്തമായ കൊക്കുകൾ ഉപയോഗിച്ച് വലിയ പഴങ്ങളും വിത്തുകളും നട്സുമെല്ലാം കഴിക്കാൻ എളുപ്പം സാധിക്കുന്നു.
ഈ പക്ഷിയുടെ മറ്റൊരു പ്രത്യേകത തന്റെ സ്ഥലം അടയാളപ്പെടുത്താനായി ഇവ കാലിൽ വടി പിടിച്ച് പൊള്ളയായ മരത്തിൽ അടിച്ച് ശബ്ദമുണ്ടാക്കുന്നു. Drumming എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ ഡ്രമ്മിംഗ് 100 മീറ്റർ അകലെ വരെ എത്തുന്നു. പാം കൊക്കാറ്റൂകൾ 60 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ഇണയെ ആകർഷിക്കാൻ വേണ്ടിയും ഇത്തരം ശബ്ദങ്ങൾ ഇവ പുറപ്പെടുവിക്കുന്നു.
-
01-12-2021, 02:27 PM
#827
ശത്രുക്കളെ പേടിപ്പിക്കാന്* ശരീരം പുതപ്പുപോലെയാക്കും, ആണിനേക്കാളും നൂറിരട്ടി വലുപ്പം; വേറെ ലെവലാണ് പെണ്* പുതപ്പുനീരാളി

നീരാളികളുടെ കൂട്ടത്തിൽ ഒരു വ്യത്യസ്തനുണ്ട്. പുതപ്പുനീരാളി അഥവാ Blanket octopus. കാഴ്ചയിൽ ഒരു കസവുസാരിയാണെന്ന് തോന്നിപ്പിക്കുന്ന ഇനമാണ് ഇത്. കടലിനടിയിലൂടെ സാരിപോലെയുള്ള ശരീരം വീശി ഇവ പോകുന്നതുതന്നെ പുതിയ ഒരു കാഴ്ചാനുഭവമാണ്. ഇവയുടെ ആണും പെണ്ണും തമ്മിലുള്ള വലുപ്പവ്യത്യാസം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ആൺ നീരാളിയേക്കാളും നൂറിരട്ടിയോളം വലുപ്പവും 40000 ഇരട്ടി ഭാരവും കാണും പെൺനീരാളിക്ക്. രണ്ടു സെന്റീമീറ്ററാണ് ആൺനീരാളിയുടെ ഏകദേശ വലുപ്പം. പെണ്ണിനോ ? രണ്ട് മീറ്ററും! ശത്രുക്കളെ നേരിടേണ്ടി വരുമ്പോൾ പെൺനീരാളികൾ തങ്ങളുടെ ശരീരം പുതപ്പുപോലെ വിടർത്തും. അതു കാണുമ്പോൾ ശത്രുക്കൾ അമ്പരന്ന് സ്ഥലം കാലിയാക്കുകയും ചെയ്യും!
ഇങ്ങനെ ഒരേ ജീവിവർഗത്തിലെ ആണും പെണ്ണും രൂപംകൊണ്ടും വലുപ്പംകൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നതിനെ ആൺപെൺ രൂപവ്യത്യാസം (Sexual Diamorphism) എന്നാണ് പറയുക. പൂവൻകോഴി, പിടക്കോഴി, ആൺമയിൽ-പെൺമയിൽ തുടങ്ങിയ പക്ഷികളിലുള്ള രൂപവ്യത്യാസം പോലെത്തന്നെ. ആൺ-പെൺ രൂപവ്യത്യാസം ഏറ്റവും കൂടുതലുള്ള ജീവികളിലൊന്നാണ് Blanket octopus. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
-
01-12-2021, 03:10 PM
#828
ചാണകം കൊണ്ട് പെയ്ന്*റ് നിർമിച്ച് ഖാദി; നിതിൻ ഗഡ്കരി വിപണിയിലിറക്കും |

ന്യൂഡൽഹി: ചാണകം കൊണ്ട് നിർമിച്ച പെയിൻ്റ് വിപണിയിലെത്തുന്നു. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമീഷൻ ആണ് ചാണകപ്പെയിൻ്റ് പുറത്തിറക്കുന്നത്. 'ഖാദി പ്രകൃതിക് പെയിൻ്റ്' എന്നാണ് പുതിയ പെയിൻ്റിൻ്റെ പേര്. സാധാരണ പെയ്ന്*റിൽ നിന്നും വ്യത്യസ്തമായി പൂർണമായും പരിസ്ഥിതി സൗഹൃദ പെയിന്*റാണ് ഇതെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പെയിൻ്റ് വിപണിയിലിറക്കുക. പശുചാണകം കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ പെയിൻ്റ് എന്നാണ് പെയിൻ്റിന് ഖാദി നൽകുന്ന വിശദീകരണം. ഫംഗസ് വിമുക്തവും ആന്റി ബാക്ടീരിയലുമായ പെയ്ന്*റിൽ സാധാരണ പെയിൻ്റുകളിൽ കാണുന്ന ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം പോലുള്ളവ ഇതിൽ ഇല്ലെന്നാണ് അവകാശവാദം.
ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്*മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്റ് വികസിപ്പിച്ചത്. ചാണകമാണ് പ്രധാന ഘടകം. വിലക്കുറഞ്ഞ പെയ്ന്*റ് പ്ലാസ്റ്റിക് ഡിസ്റ്റംപെർ പെയിന്റ്, പ്ലാസ്റ്റിക് ഇമൽഷൻ എന്നീ രണ്ട് വിധത്തിൽ ലഭിക്കും. ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡാർഡ്*സിന്റെ അംഗീകാരത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുന്നത്.
ചാണകത്തിന്*റെ ഉപഭോഗം വർധിപ്പിക്കാൻ കഴിയുന്നതിലൂടെ പശുവിനെ വളർത്തുന്ന കർഷകർക്കും ഗോശാലകൾക്കും വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും ഒരു പശുവിന് വർഷത്തിൽ 30,000 രൂപയോളം ഇത്തരത്തിൽ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഖാദി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
-
01-13-2021, 09:42 AM
#829
തടി കുറയ്ക്കാൻ എളുപ്പ വഴിയുണ്ടെന്ന് ഗവേഷകർ, ചൈനീസ് ഓലോങ് ചായ ഫലപ്രദമെന്ന് കണ്ടെത്തൽ
പ്രതിദിനം രണ്ട് കപ്പ് ഓലോങ് ചായ കുടിക്കുന്നത് ഉറങ്ങുമ്പോള്* പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാന്* സഹായിക്കുമെന്ന് പഠനം. രാത്രിയില്* ദഹന പ്രക്രിയയെ വേഗത്തിലാക്കിയാണ് ഓലോങ് ചായ ഈ അദ്ഭുതം പ്രവര്*ത്തിക്കുന്നതെന്നാണ് ഗവേഷകര്* തെളിയിച്ചിരിക്കുന്നത്. ജപ്പാനിലെ സുക്കുബ സര്*വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്*.
തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യമുള്ള ഒരുകൂട്ടം വളണ്ടിയര്*മാരിലാണ് പഠനം നടത്തിയത്. ഇവര്*ക്ക് ഒന്നുകില്* ഓലോങ് ചായയോ ശുദ്ധമായ കഫീനോ രണ്ടാഴ്ച തുടര്*ച്ചയായി കുടിക്കാന്* നല്*കുകയായിരുന്നു. ശേഷം ശരീരത്തില്* ഇവയുടെ പ്രവര്*ത്തനങ്ങള്* എന്തെല്ലാം മാറ്റങ്ങള്*ക്കിടയാക്കി എന്ന് നിരീക്ഷിക്കുകയും ചെയ്തു.
ഓലോങ് ചായയും കഫീനും ഒരുപോലെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്* പ്രവര്*ത്തിച്ചു. എന്നാല്* ഓലോങ് ചായ ഉറങ്ങുമ്പോള്* പോലും തന്റെ പ്രവര്*ത്തനം തുടര്*ന്നുവെന്നതാണ് ഗവേഷകരെ ഞെട്ടിച്ചുകളഞ്ഞത്. ഓലോങ് ചായ നമ്മുടെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നുവെന്നും ഹൃദയമിടിപ്പ് കൂട്ടുന്നുവെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്*കിയ പ്രൊഫ. കുംപെയ് ടൊകുയാമ പറയുന്നത്. ഏതെങ്കിലും ആഘോഷകാലത്ത് ഭക്ഷണത്തിലൂടെ അധിക കൊഴുപ്പ് ശരീരത്തിലെത്തിയാലും ദിവസം രണ്ട് ഓലോങ് ചായ കുടിച്ചാല്* ആ പ്രശ്*നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
ഉറങ്ങുമ്പോള്* പോലും ശരീരത്തിലെ ദഹനം വേഗത്തില്* നടക്കുന്നുവെന്നത് ദഹനം ഒരിക്കലും നിലക്കാത്ത അവസ്ഥയിലേക്കാണ് പലപ്പോഴും എത്തിക്കുന്നത്. ഇത് ശരീരഭാരം കുറക്കാന്* സ്വാഭാവികമായും സഹായിക്കുന്നു. ഉറക്കം കുറക്കാന്* സഹായിക്കുന്നവയാണ് കഫീന്* അറിയപ്പെടുന്നത്. അങ്ങനെയാണ് പലപ്പോഴും കഫീന്* ശരീരഭാരം കുറക്കുന്നത്. അതേസമയം, ഓലോങ് ചായ കുടിച്ചവരുടെ ഉറക്കത്തിലും കാര്യമായ മാറ്റങ്ങള്* രേഖപ്പെടുത്തിയിട്ടില്ല.
സാധാരണ തേയില നിര്*മിക്കുന്ന ചെടിയില്* നിന്ന് തന്നെയാണ് ഓലോങ് ചായയും എടുക്കുന്നത്. എന്നാല്* ഓലോങ് ചായക്ക് എടുക്കുന്ന തേയിലച്ചെടിയുടെ ഇല ഉണങ്ങി ചായക്കുള്ള പരുവമാവാന്* എടുക്കുന്ന ഓക്*സിഡേഷന്റെ അളവും രാസപ്രവര്*ത്തനവും വ്യത്യസ്തമായിരിക്കും. ഇതാണ് ഓലോങ് ചായക്ക് യോഗ്യമായ തേയിലയെ വേര്*തിരിക്കുന്ന പ്രധാന ഘടകം. സാധാരണ ഗ്രീന്* ടീക്ക് ഉപയോഗിക്കുന്ന തേയില ചെറിയ രീതിയില്* ഓക്*സിഡേഷന്* സംഭവിച്ചിട്ടുള്ളവയാണെങ്കില്* കട്ടന്* ചായക്ക് ഉപയോഗിക്കുന്ന ചായപ്പൊടിക്കുപയോഗിക്കുന്ന തേയില കൂടിയ അളവില്* ഓക്*സിഡേഷന് വിധേയമായിട്ടുള്ളതായിരിക്കും.
ഒരേസമയം ഗ്രീന്* ടീയുടേയും കട്ടന്* ചായയുടേയും സവിശേഷതകള്* ഒത്തിണങ്ങിയതാണ് ഓലോങ് ചായ. ഗ്രീന്* ടീയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഏറെ പ്രസിദ്ധമാണെങ്കിലും ഓലോങ് ചായയെക്കുറിച്ചുള്ള വിവരങ്ങള്* അത്ര പ്രസിദ്ധമല്ല. അതേസമയം, ചൈനീസ് മരുന്നുകളില്* ഇത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട് താനും. ആഗോളതലത്തില്* ചായ ഉപയോഗിക്കുന്നവരില്* വെറും രണ്ട് ശതമാനം മാത്രമാണ് ഓലോങ് ചായ കുടിക്കുന്നത്.
നേരത്തെ നടത്തിയ പഠനങ്ങളില്* തന്നെ ഓലോങ് ചായ കുടിക്കുന്നവരില്* 3.4 ശതമാനം കൂടുതല്* കലോറി കത്തി പോകുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല ഓലോങ് ചായ കുടിക്കുന്ന മുതിര്*ന്ന പൗരന്മാരില്* തലച്ചോറിന്റെ പ്രവര്*ത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്* ബാധിക്കാനുള്ള സാധ്യത 64 ശതമാനം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. 61 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങള്* ഇല്ലാതാക്കുമെന്നും അര്*ബുദത്തെ പോലും തടയുമെന്നും മുന്*പ് നടന്ന പഠനം പറഞ്ഞിരുന്നു.
അടുത്തകാലത്തായി ചായയുടെ ആരോഗ്യ ഗുണങ്ങളെ പറ്റിയുള്ള പഠനങ്ങള്* വലിയ തോതില്* പുറത്തുവരുന്നുണ്ട്. എല്ലാത്തരം ചായയും ഹൃദയസംബന്ധമായ അസുഖങ്ങളേയും അര്*ബുദത്തേയും മറവിരോഗത്തേയും അകറ്റി നിര്*ത്താന്* സഹായിക്കുന്നുവെന്നാണ് പഠനങ്ങള്* ഊന്നി പറയുന്നത്. ഓലോങ് ചായ കുടിച്ചാല്* എളുപ്പം തടി കുറക്കാമെന്ന പഠനം ന്യൂട്രിയന്റ്*സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
-
01-18-2021, 12:31 PM
#830
അകില്* അഥവാ ഊദ് മരം വളര്*ത്താം; ഒരു മരം തരുന്നത് ഒരുലക്ഷം രൂപയുടെ വരുമാനം

Highlights
സാധാരണയായി സമുദ്രനിരപ്പില്* നിന്നും ഏകദേശം 750 മീറ്റര്* ഉയരമുള്ള സ്ഥലത്താണ് അകില്* മരം നന്നായി വളരുന്നത്. കളിമണ്ണും മണലും കലര്*ന്ന മണ്ണിലും പൈന്*, ദേവദാരു തുടങ്ങിയ വൃക്ഷങ്ങള്* വളരുന്ന തരത്തിലുള്ള മണ്ണിലുമാണ് ഈ മരം വളരുന്നത്.
അത്തറിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്* ഓര്*മ്മിക്കപ്പെടേണ്ട മരമാണ് ദൈവത്തിന്റെ മരമായി വിശേഷിപ്പിക്കപ്പെടുന്ന തെക്ക് കിഴക്കന്* ഏഷ്യക്കാരനായ അകില്* അഥവാ ഊദ്. 40 മീറ്ററോളം ഉയരത്തിലും 80 സെ.മീറ്ററോളം വിസ്തൃതിയിലും വളരുന്ന അകില്* മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്*പ്പെട്ട ഊദ് മരങ്ങളില്* നിന്ന് സുഗന്ധതൈലമായ അഗര്* വേര്*തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്* നിന്ന് ശരാശരി നാല് കിലോഗ്രാമിനോടടുപ്പിച്ച് വിളവ് ലഭിക്കുന്ന ഈ മരം ഇപ്പോള്* കാട് വിട്ട് നാട്ടിലേക്കും വളരാന്* തുടങ്ങിയിരിക്കുന്നു.
ഒരു പ്രത്യേകതരം ഫംഗസിന്റെ പ്രവര്*ത്തനത്താലാണ് വിലകൂടിയ സുഗന്ധതൈലമായ അഗര്* ഉത്പാദിപ്പിക്കുന്നത്. ഫിയാലോഫോറ പാരസൈറ്റിക്ക (Phialophora parasitica) എന്നാണ് ഈ ഫംഗസിന്റെ പേര്. ഇത് കാരണമുണ്ടാകുന്ന ഒരുതരം രോഗപ്പകര്*ച്ചയെ ചെറുക്കാനായി ഊദ് മരം ഉത്പാദിപ്പിക്കുന്ന തവിട്ടുനിറത്തിലുള്ള ഒരുതരം പശയാണ് സുഗന്ധമുള്ള തൈലമായി മാറ്റപ്പെടുന്നത്. ഇനങ്ങളെയും സ്ഥലത്തെയും ശാഖകളെയും വേരുകളുടെ ഉത്ഭവസ്ഥാനത്തെയും പശ ഉണ്ടാകാനായെടുക്കുന്ന സമയത്തെയും വിളവെടുക്കുന്ന രീതികളെയുമെല്ലാം ആശ്രയിച്ച് അഗര്* അഥവാ അത്തറിന്റെ ഗുണനിലവാരവും വ്യത്യാസപ്പെടും.
വ്യത്യസ്ത രാജ്യങ്ങളില്* പല പേരുകളിലായാണ് അഗര്* അറിയപ്പെടുന്നത്. സംസ്*കൃതത്തില്* അഗുരു എന്നും തമിഴില്* അകില്* എന്നും അറിയപ്പെടുന്നു. അഗര്* അഥവാ അത്തര്* ഉത്പാദിപ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നത് മരത്തിന്റെ വേരുകളിലും താഴ്ഭാഗത്തുമാണ്. യഥാര്*ഥത്തില്* ഫംഗസ് തുളച്ചുകയറുമ്പോള്* സ്വയം പ്രതിരോധമാര്*ഗം അവലംബിക്കുകയാണ് മരം ചെയ്യുന്നത്. അഗറില്* നിന്ന് ആവിയില്* വാറ്റിയെടുക്കുന്നതാണ് ഊദ് എന്ന സുഗന്ധതൈലം. മതപരമായ ചടങ്ങുകളിലാണ് ഈ തൈലം ഉപയോഗിക്കാറുള്ളത്. പല തവണകളായി വാറ്റിയെടുക്കുമ്പോള്* പല തരത്തിലുള്ള ഗ്രേഡുകളിലുള്ള എണ്ണയായാണ് മാറ്റപ്പെടുന്നത്. നേര്*പ്പിക്കാത്ത എണ്ണ ചര്*മത്തില്* സുരക്ഷിതമായി ഉപയോഗിക്കാം.
ഉദ്ദീപനൗഷധമായും ടോണിക്കായും ദഹനമെളുപ്പമാക്കാനും ശരീരവേദനയില്ലാതാക്കാനും സന്ധിവാത സംബന്ധമായ പ്രശ്*നങ്ങളില്ലാതാക്കാനുമെല്ലാം ഊദ് തൈലം സഹായിക്കുമെന്നാണ് കണ്ടെത്തല്*. ഭക്ഷണത്തിന് രുചി തോന്നിപ്പിക്കാനും മനസ് ശാന്തമാക്കി ഉറക്കം ലഭിക്കാനും ഈ ഔഷധഗുണമുള്ള എണ്ണ സഹായിക്കുന്നു.
21 അക്വിലേറിയ ഇനങ്ങള്* ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്വിലേറിയ ബൈലോനി, അക്വിലേറിയ ബനെന്*സിസ്, അക്വിലേറിയ ബെക്കാറിയാന, അക്വിലേറിയ ബ്രാക്കിയാന്ത, അക്വിലേറിയ സിട്രിനികാര്*പ, അക്വിലേറിയ ഫിലാരിയല്*, അക്വിലേറിയ ഖാസിയാന, അക്വിലേറിയ മൈക്രോകാര്*പ, അക്വിലേറിയ പാര്*വിഫോലിയ, അക്വിലേറിയ റൂഗോസ, അക്വിലേറിയ സിനെന്*സിസ് എന്നിവ അവയില്* ചിലതാണ്.
സാധാരണയായി സമുദ്രനിരപ്പില്* നിന്നും ഏകദേശം 750 മീറ്റര്* ഉയരമുള്ള സ്ഥലത്താണ് അകില്* മരം നന്നായി വളരുന്നത്. കളിമണ്ണും മണലും കലര്*ന്ന മണ്ണിലും പൈന്*, ദേവദാരു തുടങ്ങിയ വൃക്ഷങ്ങള്* വളരുന്ന തരത്തിലുള്ള മണ്ണിലുമാണ് ഈ മരം വളരുന്നത്. 20 ഡിഗ്രി സെല്*ഷ്യസിനും 33 ഡിഗ്രി സെല്*ഷ്യസിനും ഇടയില്* താപനിലയുള്ള പ്രദേശങ്ങളാണ് അകില്* മരം വളര്*ത്താന്* അനുയോജ്യം.
അഗര്* കൂടുതലായി ലഭിക്കുവാന്* ധാരാളം മരങ്ങള്* നട്ടുവളര്*ത്തണം. കൃഷി ചെയ്യാനായി വിത്തുകള്* തെരഞ്ഞെടുക്കുമ്പോള്* സുഗന്ധതൈലം ഉത്പാദിപ്പിക്കുന്ന ഇനം നോക്കി തെരഞ്ഞെടുക്കണം. വിത്ത് പൂര്*ണമായി മൂത്ത് പാകമാകുന്ന അവസരത്തില്*ത്തന്നെ കൃഷിഭൂമി തയ്യാറാക്കാനുള്ള സംവിധാനമൊരുക്കണം. മറ്റ് വിളകളുടെ ഇടവിളയായി കൃഷി ചെയ്യാനും പറ്റുന്ന മരമാണിത്.
കൃത്രിമമായി പ്രത്യേകതരം ഫംഗസിനെ അക്വിലേറിയ മരത്തിന്റെ കലകളിലൂടെ കുത്തിവെച്ച് അഗര്* ഉത്പാദിപ്പിക്കുന്നുണ്ട്. വെള്ളം വേരുകളിലൂടെ മരത്തിന്റെ ശാഖകളിലേക്കും ഇലകളിലേക്കും കടത്തിവിടുന്ന കലകളിലൂടെയാണ് ഫംഗസിനെയും കടത്തിവിടുന്നത്. കുറച്ച് മാസങ്ങള്* കഴിഞ്ഞാല്* പശപോലെയുള്ള മരക്കറ മരത്തിന്റെ വേരുകളിലും ശാഖകളിലുമുള്ള മുറിവുകള്*ക്കു ചുറ്റും രൂപപ്പെടുന്നത് കാണാം. ഫംഗസ് കുത്തിവെച്ച് നാല് മാസങ്ങള്*ക്ക് ശേഷമാണ് ഈ പശ ഊറിവരുന്നത്. ഇത് തീയില്* ചൂടാക്കിയാല്* നല്ല ഗന്ധം ആസ്വദിക്കാം. വിളവെടുക്കുന്ന സമയത്ത് വേരുകളുടെ ഭാഗം കുഴിച്ചെടുത്ത് പശ വേര്*തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
പലപ്പോഴും മൂന്നോ നാലോ വര്*ഷങ്ങള്*ക്കുള്ളില്* വെള്ളം കെട്ടിനില്*ക്കുന്നത് കാരണം ചെടി നശിച്ചുപോകാറുണ്ട്. കൃഷി ചെയ്യുമ്പോള്* വെള്ളം വാര്*ന്നു പോകുന്ന രീതിയില്* ചരിവുള്ള പ്രദേശത്തായിരിക്കുന്നതാണ് ഉചിതം. തൈകള്* ഏകദേശം 90 സെ.മീറ്ററോളം വളരുമ്പോഴാണ് പ്രധാന കൃഷിഭൂമിയിലേക്ക് മാറ്റിനടുന്നത്. നടാനുപയോഗിക്കുന്ന മണ്ണ് കട്ടിയുള്ളതാണെങ്കില്* ചകിരിച്ചോറ് ചേര്*ത്ത് മയപ്പെടുത്താം. പെട്ടെന്ന് ലയിച്ചു ചേരുന്ന സ്വഭാവമുള്ള ട്രിപ്പിള്* സൂപ്പര്* ഫോസ്*ഫേറ്റും ഡൈ അമോണിയം ഫോസ്*ഫേറ്റും മിതമായ അളവില്* മാത്രം നല്*കാറുണ്ട്. അമിതമായ വളപ്രയോഗം കാരണം തൈകള്* നശിച്ചുപോകും. നന്നായി വിളവെടുക്കാനായാൽ ഒരു അകില്* മരത്തില്* നിന്നും ഒരുലക്ഷം രൂപയോളം വരുമാനം ലഭിക്കും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules