Page 97 of 131 FirstFirst ... 47879596979899107 ... LastLast
Results 961 to 970 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #961
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    അമിതവണ്ണം കുറയ്ക്കും, രോ​ഗപ്രതിരോധശേഷി കൂട്ടും; ശീലമാക്കാം ചെറുധാന്യങ്ങൾ





    കാൽസ്യം, ധാതു- ലവണങ്ങൾ എന്നിവ ധാരാളം അടങ്ങിയതിനാൽ വാതരോഗികൾക്ക് എല്ലുകളെ ബലപ്പെടുത്തുന്നതിനും നീർക്കെട്ട് കുറയ്ക്കുന്നതിനും മില്ലെറ്റുകൾ ശീലമാക്കാം. വിറ്റാമിൻ ബി സമൃദ്ധമായ ധാന്യമായതിനാൽ, അൾഷിമേഴ്*സ്, പാർക്കിൻസൺസ് രോഗികൾക്ക് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്*സിഡന്റായ പോളിഫിനോളുകൾ തലച്ചോറിന്റെ ഓക്*സിഡേറ്റീവ് സ്*ട്രെസ് കുറയ്ക്കുന്നതിനും അതുവഴി മസ്തിഷ്*ക ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന് ചാമ അരി, വരക് എന്നിവ പോഷകസമൃദ്ധവും ദഹനസംബന്ധമായ പ്രശ്*നങ്ങൾ ഉണ്ടാകാത്തതും എന്നാൽ രുചികരവും ആണ്. മാത്രമല്ല, ചെറുധാന്യങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ശിശുക്കൾക്കുപോലും ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അനീമിയ ഒഴിവാക്കുന്നതിനും ആവശ്യമായ കലോറി, പ്രോട്ടീൻ കാൽസ്യം, നാരുകൾ, ആന്റി ഓക്*സിഡന്റുകൾ, സിങ്ക്, മഗ്*നീഷ്യം, കോപ്പർ, വിറ്റാമിൻ ബി- കോംപ്ലക്*സ് എന്നിവയാൽ സമ്പന്നമാണ് മില്ലറ്റുകൾ. ഇതിനുദാഹരണമാണ് കൂവരക്, കോഡോ മില്ലറ്ററുകൾ തുടങ്ങിയവ. ഗർഭിണികളുടെ ആരോഗ്യം ഭാവിതലമുറയുടെ ആരോഗ്യം കൂടിയാണ് എന്നും നാം ഓർക്കേണ്ടതുണ്ട്.

    നല്ല ആരോഗ്യ സംരക്ഷണത്തിനും തീരാവ്യാധികൾക്കുമുള്ള ചികിത്സയിൽ സ്വാധീനം ചെലുത്തുന്നതിനും ഇവയ്ക്ക് കഴിയും. ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം, കാൻസർ ദഹനനാളത്തിലെ പ്രശ്*നങ്ങൾ എന്നിവയ്ക്ക് യോജിച്ച ഭക്ഷണം കൂടിയാണ്.
    ഇന്നത്തെ ലോകം മാറ്റങ്ങൾക്കും പുതുമകൾക്കും പിന്നാലെ പായുമ്പോൾ പ്രാചീന ഭക്ഷണ രീതിയിലേക്ക് തിരിച്ചു പോകണം എന്ന വാദം ഉന്നയിക്കാതെ നിലവിലുള്ള ഭക്ഷണ രീതിയെ എങ്ങനെ മെച്ചപ്പെടുത്താം, ഏതു രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാം എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. എല്ലാത്തരം ധാന്യങ്ങളും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താനും പുതുതലമുറയ്ക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ അവയെ അവതരിപ്പിക്കാനും നാം ശ്രദ്ധിക്കണം.

    ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും പ്രകൃതിയ്ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്. സമീകൃത ആഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് ചെറുധാന്യങ്ങൾ. ഇനി ഇവയുടെ കൃഷിരീതിയാകട്ടെ വെള്ളം കുറച്ചുമാത്രം ഉപയോഗിച്ചുള്ളതായതിനാൽ സ്വാഭാവികമായി കൃഷി ചെയ്യാൻ സാധിക്കുന്നു. അങ്ങനെ ഭക്ഷ്യ വൈവിധ്യവും കാർഷിക വൈവിധ്യവും മെച്ചപ്പെടുത്താൻ സാധിക്കുന്നു.

    അന്താരാഷ്ട്ര ചെറുധാന്യവർഷമായ 2023 സുരക്ഷിതവും സുസ്ഥിരവും ആരോഗ്യകരവുമായ ഭാവിയിലേക്കുള്ള ചുവടുവയ്പ്പായി മാറാൻ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടു വരേണ്ടതുണ്ട്.


  2. #962
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സ്വിറ്റ്*സർലൻഡിലെ മലകളിൽ മഞ്ഞില്ല, പകരം കള്ളിച്ചെടികൾ; വില്ലനാകുന്നത് ആഗോള താപനം



    പ്രതീകാത്മക ചിത്രം | Photo: Gettyimage
    ഗോള താപനത്തിന്റെ ഫലമായി ലോകമെങ്ങും മാറ്റങ്ങളുണ്ടായിരിക്കുകയാണ്. മഞ്ഞിന് പകരം ചൂട്, ചൂടിന് പകരം മഞ്ഞ് എന്നിങ്ങനെ പോകുന്നു മാറ്റങ്ങള്*. ഇത്തരമൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സ്വിറ്റ്*സര്*ലന്*ഡ്. മഞ്ഞുമൂടിയ മലനിരകള്* ധാരാളമുള്ള സ്വിറ്റ്*സര്*ലന്*ഡിലെ മലനിരകളിന്ന് അധിനിവേശ സസ്യമായ കള്ളിച്ചെടികളുടെ പിടിയില്* അമര്*ന്നിരിക്കുകയാണ്*. സ്വിറ്റ്*സര്*ലന്*ഡിലെ വലായിസ് എന്ന ഭൂപ്രദേശത്താണ് ഈ മാറ്റം. ജൈവൈവിധ്യത്തിന് തന്നെ ഭീഷണിയായി തീര്*ന്നിരിക്കുകയാണ് ഒപ്ടുണിയ ജെനുസ്സില്*പെടുന്ന കള്ളിച്ചെടികള്*.
    ഒപ്ടുണിയ ജെനുസ്സിനൊപ്പം മറ്റൊരു കളളിച്ചെടിയെ കൂടി പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. വലായിസിന്റെ തലസ്ഥാനമായ സിയോണിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പച്ചപ്പ് മൂടിയ താഴ്ന്ന പ്രദേശങ്ങളുടെ 23 ശതമാനവും കള്ളിച്ചെടികളാണിപ്പോള്*. വലായിസില്* ലഭ്യമായ ഭൂപ്രദേശത്തിന്റെ മൂന്നിലൊന്നിലും കള്ളിച്ചെടികള്*ക്ക് സ്ഥാനമുറപ്പിക്കാന്* സാധിക്കുമെന്ന് വിദ്ഗധര്* മുന്നറിയിപ്പ് നല്*കുന്നു.
    കള്ളിച്ചെടി വിഭാഗത്തില്*പെടുന്ന ഇവയുടെ സാന്നിധ്യം സ്വിറ്റ്*സര്*ലന്*ഡില്* 18-ാം നൂറ്റാണ്ട് മുതലാണ് രേഖപ്പെടുത്താന്* തുടങ്ങിയത്. വടക്കന്* അമേരിക്കയില്* നിന്നുമാണിവ അവതരിക്കപ്പെട്ടതെന്ന കരുതപ്പെടുന്നു. വലായിസിന് സമീപമുള്ള മലമ്പ്രദേശങ്ങളായ ടിച്ചീനോ, ഗ്രിസണ്*സ് എന്നിവിടങ്ങളിലും കള്ളിച്ചെടികളുടെ സാന്നിധ്യമുണ്ട്. മലമ്പ്രദേശത്ത് നിലനില്*ക്കുന്ന ചൂടേറിയ കാലാവസ്ഥ ഇവയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതായി പരിസ്ഥിതിപ്രവര്*ത്തകര്* വിലയിരുത്തുന്നു.

    മഞ്ഞുമൂടിയ മേഖലകള്* കുറയുന്നത് കള്ളിച്ചെടിക്ക് വളരാനുള്ള അനുകൂല കാലാവസ്ഥയും ഒരുക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്* പലയിടങ്ങളിലും മഞ്ഞിന്റെ സാന്നിധ്യം ഇപ്പോള്* തീരെ കുറവാണ്. 800 മീറ്ററില്* താഴെയുള്ള മേഖലകളില്* മഞ്ഞ് മൂടിയ ദിനങ്ങള്* 1970 മുതല്* പകുതിയായി കുറഞ്ഞിട്ടുണ്ട്. മഞ്ഞുള്ളപ്പോള്* പോലും അതിന്റെ ദൈര്*ഘ്യം ഒരു മാസമായി കുറഞ്ഞു. 1871-1900 കാലയളവിനെ അപേക്ഷിച്ച് ശരാശരി താപനിലയില്* 2.4 ഡിഗ്രി സെല്*ഷ്യസ് വര്*ധനവാണ് സ്വിറ്റ്*സര്*ലന്*ഡില്* രേഖപ്പെടുത്തിയത്.



  3. #963
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വനമില്ലാത്ത ലക്ഷദ്വീപിലെ വനവിസ്തൃതി 90 ശതമാനം, കേരളത്തിൽ 55; പിഴച്ചത് കണക്കോ കണക്കെടുപ്പ് രീതിയോ?



    "കേരളത്തില്* 1991ല്* വനാവരണം 26.48ശതമാനമായിരുന്നു. ഇന്നത് 54.74 ആയി വര്*ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. എന്നുമാത്രമല്ല, വനവിസ്തൃതി വീണ്ടും വര്*ദ്ധിച്ച് 75 ശതമാനംവരെ എത്താന്* ഇടയുണ്ട് എന്നുമാണ് ഏറ്റവും പുതിയ ഡാറ്റ മുന്*നിര്*ത്തിയുള്ള വാദം. എന്നുവെച്ചാല്* നാടിനേക്കാള്* കൂടുതലാണ് കാടെന്ന്! നാട്ടിലാകെ കാടുകേറിയെന്ന്. അതെങ്ങനെ ശരിയാകും?"



    കാടെവിടെ മക്കളേ എന്നു കരഞ്ഞുവിളിച്ച മലയാളകവിത ഇനി നാടെവിടെ മക്കളേ എന്നു വേവലാതിപ്പെടേണ്ടി വരുമോ? ഏറെക്കാലമായി വികസനപ്രവര്*ത്തനങ്ങളും ആധുനിക ജീവിതവും വനംകയ്യേറലും കാരണം കേരളത്തിന്റെ വനഭൂമി കുറഞ്ഞു വരികയാണ് എന്ന വേവലാതിയാണല്ലോ നമ്മുടെ നാട്ടിലെ പരിസ്ഥിതിപ്രവര്*ത്തകരും ഒരുകൂട്ടം കവികളുമൊക്കെ പലപല മാധ്യമങ്ങളിലൂടെ സമൂഹത്തിലേയ്ക്കു പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്* പറഞ്ഞാല്*, പരിസ്ഥിതിയുടെ രാഷ്ട്രീയം കറങ്ങിക്കൊണ്ടിരിക്കുന്ന അച്ചുതണ്ടാണ് വനനശീകരണത്തെയും വനം കൈയേറ്റത്തെയും കുറിച്ചുള്ള ഇത്തരം ആശങ്കകള്*. കേരളത്തിന്റെ കാലവസ്ഥയില്* വരുന്ന മാറ്റങ്ങള്*- പ്രത്യേകിച്ചും മഴ കുറയുന്നതും ചിലപ്പോള്* മഴ കൂടുന്നതും, കാലംതെറ്റിയും അളവുതെറ്റിയും തോന്നിയപോലെ മഴ പെയ്യുന്നതും, അതുവഴി സംഭവിക്കുന്ന പ്രളയങ്ങളും മണ്ണൊലിപ്പും ഉരുള്*പൊട്ടലും ഉടനെയുണ്ടാകുന്ന വരള്*ച്ചയും അടക്കമുള്ള എല്ലാ ദുരന്തങ്ങളും വനനശീകരണത്തിന്റെയും വനമേഖല കയ്യേറുന്നതിന്റെയും കേന്ദ്രബിന്ദുവിനു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.

    1959ലെ എക്കണോമിക് റവ്യൂ പ്രകാരം കേരളത്തിലെ വനവിസ്തൃതി, 24,33000 ഏക്കര്* അഥവാ 9846 സ്*ക്വയര്* കിലോമീറ്റര്* ആയിരുന്നു. അത് കേരളത്തിലെ ആകെയുള്ള ഭൂവിസ്തൃതിയുടെ 25.8 ശതമാനം വരുമായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകരിക്കപ്പെട്ട ഉടനെയുണ്ടായിരുന്ന വനവിസ്തൃതിയില്*നിന്ന് നമ്മളിപ്പോള്* ഏറെ പുറകോട്ടു പോയിരിക്കുന്നു എന്നും, വനത്തിന്റെ, പ്രത്യേകിച്ചും നിബിഡവനത്തിന്റെ അളവ് ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്, തുടങ്ങിയ വേവലാതികളിലായിരുന്നു കേരളത്തിന്റെ പാരിസ്ഥിതികമായ അവബോധം വേരുറപ്പിച്ചത്.

    എന്നാല്* കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ 2021ലെ ഫോറസ്റ്റ് സര്*വേയനുസരിച്ച് കേരളത്തിലെ വനവിസ്തൃതി, ആകെയുള്ള ഭൂവിസ്തൃതിയുടെ 54.74 ശതമാനമാണ്. കേരളത്തില്* 1991ല്* വനാവരണം 26.48ശതമാനമായിരുന്നു. ഇന്നത് 54.74 ആയി വര്*ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. എന്നുമാത്രമല്ല, വനവിസ്തൃതി വീണ്ടും വര്*ദ്ധിച്ച് 75 ശതമാനംവരെ എത്താന്* ഇടയുണ്ട് എന്നുമാണ് ഏറ്റവും പുതിയ ഡാറ്റ മുന്*നിര്*ത്തിയുള്ള വാദം. എന്നുവെച്ചാല്* നാടിനേക്കാള്* കൂടുതലാണ് കാടെന്ന്! നാട്ടിലാകെ കാടുകേറിയെന്ന്. അതെങ്ങനെ ശരിയാകും? എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്?

    1957 മുതല്* കേരളത്തില്* നടക്കുന്ന പാരിസ്ഥിതിക പ്രചരണങ്ങളുടെയും അതുവഴി സംഭവിച്ച വനവിസ്തൃതിയുടെയും ഫലമായിട്ടാണ് ഈ വര്*ദ്ധനവ് എന്നാണ് ഇതിനെക്കുറിച്ചുള്ള ഒരു വിശദീകരണം. ഇത്തരമൊരു വിശദീകരണം ഇപ്പോള്* ഭരിച്ചുകൊണ്ടിരിക്കുന്നവര്*ക്കു മാത്രമല്ല, ഇതിനുമുമ്പ് കേരളം ഭരിച്ച സര്*ക്കാറുകള്*ക്കൊക്കെയും ആശ്വാസം നല്കും. തങ്ങള്* വനം കൊള്ളയടിക്കുകയായിരുന്നു എന്നു സമൂഹവും മാധ്യമങ്ങളും പ്രചരിപ്പിച്ചപ്പോഴും യഥാര്*ത്ഥത്തില്* തങ്ങള്* വനം വികസിപ്പിക്കുകയായിരുന്നു എന്ന് ഇനിമുതല്* പുരപ്പുറത്തു കയറിനിന്നു വിളിച്ചു പറയാമല്ലോ! വനം വികസിച്ചു വികസിച്ചു നാടു കയ്യേറുകയാണ് എന്നും, അങ്ങനെ കേരളത്തിലെ മനുഷ്യരുടെ ഭൂരിഭാഗം സ്ഥലവും കയ്യടക്കി വനം ക്രമാതീതമായി വികസിക്കുന്നതുകൊണ്ടാണ് വന്യജീവികള്* നാട്ടിലേയ്ക്കിറങ്ങി കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നത് എന്നുമാണ് ഈ ഡാറ്റാവിശകലനത്തിന്റെ തുടര്*ച്ച. ഇത്രയൊന്നും കാട് ആവശ്യമില്ലല്ലോ, അതുകൊണ്ട് കുറേ കാടു കയ്യേറി നാടാക്കിയാലെന്താ എന്നൊരു ചിന്തയും ഇതിന്റെ തുടര്*ച്ചതന്നെ. ഇന്ത്യയില്* വനവിസ്തൃതി വര്*ദ്ധിച്ച അഞ്ചു സംസ്ഥാനങ്ങളില്* മൂന്നാം സ്ഥാനത്താണ് ഇപ്പോള്* കേരളമെന്നും, വനംകൊള്ളക്കാരുടെയും മാഫിയകളുടെയും കുരുക്ക് തകര്*ക്കാന്* കഴിഞ്ഞതും വനവത്കരണം ഫലവത്തായി നടപ്പിലാക്കിയതുമാണ് ഇതിനു കാരണം എന്നും സര്*ക്കാരും അവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും പുളകിതരാകുന്നുമുണ്ട്.

    കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്*പ്പടെയുള്ള വിവിധ സംഘടനകളും, പരിസ്ഥിതിപ്രവര്*ത്തകരും, കവികളുമൊക്കെ തികച്ചും അശാസ്ത്രീയമായ രീതിയില്* പ്രകൃതിസ്*നേഹം വളര്*ത്തി നാടിനെ പിന്നോട്ടടിപ്പിക്കുകയാണ് എന്നും, അതുവഴി സര്*ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു എന്നും, വികസനത്തെ തടസ്സപ്പെടുത്തുന്നതുവഴി ഇക്കൂട്ടര്* ജനങ്ങളുടെ സുഖജീവിതം അസാധ്യമാക്കുന്നു എന്നും, നാടാകെ കാടുകേറി നശിക്കുന്നുവെന്നും, കാട്ടുമൃഗങ്ങള്* പെരുകി നാട്ടില്* മനുഷ്യര്*ക്ക് പൊറുതിമുട്ടുന്നു എന്നും തുടങ്ങി, ഇക്കൂട്ടര്*തന്നെയാണ് പ്രധാനമായും സില്*വര്* ലൈന്* പദ്ധതിയെ എതിര്*ക്കുന്നത് എന്നതിനാല്* പൊളിഞ്ഞു പാളീസായ ഇവരുടെ വനരോദനം സില്*വര്*ലൈനിന് അനുകൂലമാക്കിയെടുക്കാന്* പറ്റുമോ എന്ന ചിന്തയും തകൃതിയായി നടക്കുന്നുണ്ട്.എന്നാല്*, കേരളത്തിന്റെ വടക്കോട്ടും തെക്കോട്ടും - പ്രത്യേകിച്ച് വയനാടും ഇടുക്കിയും മൂന്നാറും പോലുള്ള പ്രദേശങ്ങളിലേയ്ക്ക്- യാത്രചെയ്യുന്നവര്*ക്ക് കേന്ദ്രപരിസ്ഥിതിവകുപ്പിന്റെ അവകാശവാദങ്ങള്* ദഹിക്കാന്* കുറച്ചു ബുദ്ധിമുട്ടാണ്. പലപ്പോഴായി കേരളത്തില്* ഭരണം നടത്തിയ സര്*ക്കാറുകള്* നിയമസഭയില്* അവതരിപ്പിച്ച രേഖകളിലുള്ള വിവരങ്ങളും, കേരളത്തില്* വനമേഖല വികസിച്ചുവരുന്നു എന്നും അത് നാടിനേക്കാള്* കൂടുതലാണ് എന്നുമുള്ള അവകാശവാദങ്ങളെ തുണയ്ക്കുന്നവയല്ല.
    1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമിയില്* നടന്ന കയ്യേറ്റങ്ങളെ നിയമപരമായി ക്രമപ്പെടുത്താന്* ഇനിയും ബാക്കിയുണ്ടോ എന്ന് പതിനാലാം നിയമസഭയുടെ പത്താം സമ്മേളനത്തില്* ഒരു ചോദ്യമുണ്ടായിരുന്നു. അന്നത്തെ വനംവകുപ്പുമന്ത്രി കെ. രാജുവാണ് 3-4-2018ന് ആ ചോദ്യത്തിനു മറുപടി നല്കിയത്. നിയമസഭയില്* എഴുതി നല്കിയ ആ മറുപടിയില്* അദ്ദേഹം വിശദീകരിച്ചത്, വനംവകുപ്പില്* ലഭ്യമായ കണക്കുകള്* പ്രകാരം 1-1-1977ന് മുമ്പു നടന്ന വനം കയ്യേറ്റത്തില്* ഉദ്ദേശം 5668 ഹെക്ടര്* വനഭൂമി ഇനിയും നിയമപരമായി ക്രമപ്പെടുത്താന്* ബാക്കിയുണ്ട് എന്നായിരുന്നു.

    അതേ നിയമസഭയുടെ പതിനാലാം സമ്മേളനത്തില്* ചോദിച്ച മറ്റൊരു ചോദ്യത്തിന് 30-1-2019ല്* എഴുതി അവതരിപ്പിച്ച മറുപടിയനുസരിച്ച് 1977 ജനുവരി ഒന്നിനുശേഷം കേരളത്തില്* ആകെ 11917 ഹെക്ടറിലധികം വനഭൂമി കയ്യേറിയിട്ടുണ്ട്. ഇതില്* 4628 ഹെക്ടര്* മാത്രമാണ് ഒഴിപ്പിച്ചെടുക്കാന്* സാധിച്ചത്. മാത്രമല്ല, വനം കൈയേറ്റം ഒഴിപ്പിക്കുന്നതില്* വനംവകുപ്പ് പരാജയപ്പെട്ടു എന്ന് കംട്രോളര്* ആന്റ് ഓഡിറ്റര്* ജനറലുടെ റിപ്പോര്*ട്ടില്* പരാമര്*ശിക്കുന്നതായും മന്ത്രി നിയമസഭയില്* സമ്മതിക്കുന്നുണ്ട്. ടൂറിസം മേഖലയായ മൂന്നാര്* കോന്നി, കോതമംഗലം റേഞ്ചുകളിലാണ് കൂടുതല്* വനംകയ്യേറ്റം നടന്നിട്ടുള്ളത് എന്നും സി ആന്റ് ജീ റിപ്പോര്*ട്ടില്* പരാര്*ശിക്കുന്നതായി പറഞ്ഞിരിക്കുന്നു.

    1.1.1977ന് ശേഷം നടന്ന കയ്യേറ്റങ്ങളില്* ഇനിയും ഒഴിപ്പിക്കാന്* അവശേഷിക്കുന്നത് 7289 ഹെക്ടര്* വനഭൂമിയാണെന്നും, ഇതില്* 1100 ഹെക്ടര്* മൂന്നാര്* ഡിവിഷനിലും, 148 ഹെക്ടര്* കോതമംഗലം ഡിവിഷനിലും, 11 ഹെക്ടര്* കോന്നി ഡിവിഷനിലും ആണെന്നും പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഇതു കൂടാതെ, മുമ്പു പറഞ്ഞ 7289 ഹെക്ടറില്* ഉള്*പ്പെടാത്ത കോതമംഗലം ഡിവിഷനിലെത്തന്നെ കാളിയാര്* റെയ്ഞ്ചിലെ 310 ഹെക്ടര്* വനഭൂമിയിലെ കൈയേറ്റവും സി ആന്റ് ജീ റിപ്പോര്*ട്ടില്* പരാമര്*ശിക്കുന്നതായി നിയമസഭാരേഖകളില്* പറയുന്നുണ്ട്.

    വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് തിരുവാങ്കുളം നേച്ചര്* ലവേഴ്*സ് മൂവ്*മെന്റും വണ്* എര്*ത്ത് വണ്* ലൈഫ് സൊസൈറ്റിയും ഫയല്* ചെയ്തിട്ടുള്ള രണ്ടു കേസുകളില്* ഒക്*ടോര്*ബര്* 2015ന് കേരളാ വനംവകുപ്പ് ഫയല്* ചെയ്തിരിക്കുന്ന എതിര്* സത്യവാങ്മൂലത്തില്* പറയുന്ന പ്രകാരം ഏറ്റവും കൂടുതല്* വനംകയ്യേറ്റം നടന്നിട്ടുള്ളത് മൂന്നാര്* ഡിവിഷനിലും (3189 ഹെക്ടര്*), മണ്ണാര്*ക്കാട് ഡിവിഷനിലും (2789 ഹെക്ടര്*) വയനാട് സൗത്ത് ഡിവിഷനിലും (1259 ഹെക്ടര്*) ആണ്. അതേപോലെ ഏറ്റവും കൂടുതല്* വനം കയ്യേറ്റങ്ങള്* ഒഴിപ്പിക്കാന്* ബാക്കിയുള്ളത് മണ്ണാര്*ക്കാട് ഡിവിഷനിലും, (2700 ഹെക്ടര്*), വയനാട് സൗത്ത് ഡിവിഷനിലും (1202 ഹെക്ടര്*), മൂന്നാര്* ഡിവിഷനിലും (1100 ഹെക്ടര്*) ആണ്. വനഭൂമിയും റവന്യൂഭൂമിയും തമ്മില്* ജണ്ട കെട്ടി തിരിക്കാത്തതാണ് കയ്യേറ്റങ്ങളെ സഹായിച്ചതെന്നും ഇതേ മറുപടിയില്* വനംവകുപ്പ് സമ്മതിക്കുന്നുണ്ട്.

    യുനെസ്*കോയുടെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കപ്പെട്ട അഗസ്ത്യാര്*കൂടം വനമേഖലയില്*പ്പെട്ട ബോണക്കാട്ടും ഇടുക്കിയിലെ പാപ്പാത്തിച്ചോലയിലും വനഭൂമിയില്* കുരിശുകള്* നാട്ടിയാണ് കയ്യേറ്റം നടക്കുന്നത് എന്ന് നേരത്തേ പല മാധ്യമങ്ങളും റിപ്പോര്*ട്ടു ചെയ്തിരുന്നു. അഗസ്ത്യാര്* കൂടത്തിലെ ബോണക്കാട്ട് വനത്തിനുള്ളില്* 16 കുരിശുകളാണത്രേ കണ്ടെത്തിയത്! കറിച്ചട്ടിമലയില്* 15 വര്*ഷംമുമ്പ് ആരംഭിച്ച തീര്*ത്ഥാടനത്തിന്റെ മറവിലാണ് കുരിശുനാട്ടലും കയ്യേറ്റശ്രമവും നടക്കുന്നത്. ആദ്യകാലങ്ങളില്* മരക്കുരിശുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ഇപ്പോള്* അവയ്ക്കു പകരം സ്ഥിരരൂപത്തിലുള്ളവ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ കുരിശുമല എന്ന പേരിലാണത്രേ! മലയുടെ ഏറ്റവും മുകളിലായി ആള്*ത്താരയും നിര്*മ്മിച്ചിരിക്കുന്നു. ബോണക്കാട്ടേയ്ക്ക് എത്തുന്നവരെ വനംവകുപ്പിന്റെ ചെക്*പോസ്റ്റില്* പരിശോധന നടത്തിയാണ് മുകളിലേയ്ക്കു പറഞ്ഞു വിടുന്നത്. പരിശോധനയുടെ ഈ കടമ്പയും കടന്നെത്തിയവരാണ് ബോണക്കാട്ട് നിര്*മ്മാണപ്രവര്*ത്തനങ്ങള്* നടത്തുന്നത്. അതിനര്*ത്ഥം മതചിഹ്നങ്ങള്* ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്* വനമേഖലയില്* ഇപ്പോഴും വ്യാപകമാണ് എന്നുതന്നെ.


    സംസ്ഥാനത്താകെ 12415. 896 ഹെക്ടര്* വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 261 കേസുകള്* നിലവിലുണ്ട് എന്നും, 43727.89 ഏക്കര്* വനം കാട്ടുതീയില്* നശിച്ചതായും രേഖകള്* സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ വനഭൂമിയില്* കയ്യേറ്റവും വനനശീകരണവും നടന്നിട്ടും കേരളത്തില്* വനവിസ്തൃതി ക്രമാതീതമായി വര്*ദ്ധിക്കാന്* എന്നായിരിക്കും കാരണം?


    ഒരു ഉദാഹരണം പറഞ്ഞാല്* കാര്യം എളുപ്പത്തില്* മനസ്സിലാകും.
    ലക്ഷദ്വീപില്* വനം ഇല്ല എന്ന കാര്യം എല്ലാവര്*ക്കും അറിയാവുന്നതാണല്ലോ. 1991ലെ കണക്കുപ്രകാരം ലക്ഷദ്വീപില്* സ്വാഭാവികമായും വനാവരണം പൂജ്യമായിരുന്നു. എന്നാല്* 2001 ലെ കണക്കുപ്രകാരം ലക്ഷദ്വീപില്* ആകെയുള്ള ഭൂവിസ്തൃതിയുടെ 85.91 ശതമാനം വനമായിമാറി. 2021ല്* വനവിസ്തൃതി വീണ്ടും വര്*ദ്ധിച്ച് ആകെയുള്ള ഭൂവിസ്തൃതിയുടെ 90.33 ശതമാനമായിരിക്കുന്നു! എന്നാല്* ലക്ഷദ്വീപില്* ഇപ്പോഴും വനമില്ല എന്ന് അവിടത്തുകാര്*ക്കറിയാം. പിന്നെ എന്തുകൊണ്ടാണ് സര്*ക്കാര്* ഡാറ്റയനുസരിച്ച് തൊണ്ണൂറു ശതമാനത്തിലധികം വനമെന്നു കാണിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്. വനവിസ്തൃതി അടയാളപ്പെടുത്താന്* ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലും പരിഗണനയിലും വരുന്ന മാറ്റമാണ് നാടിനെക്കൂടി കാടാക്കി അടയാളപ്പെടുത്തുന്നത്. ലക്ഷദ്വീപിലെ തെങ്ങുകളാകെ ഇപ്പോള്* വനത്തിന്റെ കണക്കിലാണ് പെടുത്തിയിരിക്കുന്നത് എന്നര്*ത്ഥം. പുതിയ കണക്കെടുപ്പുരീതിയനുസരിച്ച് വനവും പ്ലാന്റേഷനും മാത്രമല്ല വനാവരണത്തില്* വരുന്നത് എന്നര്*ത്ഥം. നമ്മുടെ നാട്ടിലെ പ്ലാവും മാവും തെങ്ങും കവുങ്ങുമൊക്കെ വനമായി കണക്കുകൂട്ടിയാണ് പുതിയ സാങ്കേതികവിദ്യകള്* വനാവരണത്തെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് കേരളത്തിന്റെ ആകെയുള്ള ഭൂവിസ്തൃതിയുടെ പകുതിയിലധികവും വനമാണെന്നും വനമേഖല കൃമാതീതമായി വര്*ദ്ധിച്ചുവരികയാണ് എന്നുമൊക്കെ കണക്കുകള്* കാണിക്കുന്നത്. മറ്റൊരു തരത്തില്* പറഞ്ഞാല്*, ഇന്നത്തെ സാങ്കേതികവിദ്യയും വനത്തിന്റെ നിര്*വചനവും വെച്ച് 1957ല്* സര്*വേ നടത്തിയിരുന്നുവെങ്കില്* ഇന്നു കാണിക്കുന്നതിനേക്കാള്* എത്രയോ കൂടുതല്* വനാവരണമായിരിക്കും അന്നുണ്ടായിരിക്കുക. വനനശീകരണത്തെക്കുറിച്ചും വനം കൈയേറ്റത്തെക്കുറിച്ചുമുള്ള നമ്മുടെ വേവലാതികള്* അപ്പാടെ അവസാനിക്കാന്* കാലമായിട്ടില്ല എന്നര്*ത്ഥം.


  4. #964
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാടുകൾക്ക് കാർബൺ വലിച്ചെടുക്കാനുള്ള കഴിവ് കുറയുന്നുവെന്ന് പഠനം


    ഉയര്*ന്ന ഉത്പാദനക്ഷമതയുള്ളപ്പോള്* സസ്യങ്ങള്*ക്ക് കൂടുതല്* കാര്*ബണ്* ആഗിരണം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നു




    ലോകത്താകമാനമുള്ള കാടുകള്*ക്ക് കാര്*ബണ്* ആഗിരണം ചെയ്*തെടുക്കാനുള്ള കഴിവ് കുറയുന്നതായി പഠനം. നേച്വര്* എന്ന ജേണലില്* പ്രസിദ്ധീകരിച്ച പഠനറിപ്പോര്*ട്ടിലാണ് ഈ കണ്ടെത്തൽ. ആഗോള താപന വര്*ധനവ്, വനനശീകരണം, കൃഷി ആവശ്യങ്ങള്*ക്കായി വനഭൂമി ഉപയോഗിക്കല്* തുടങ്ങിയവയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇത് കാര്*ബണ്* ആഗിരണം ചെയ്*തെടുക്കുവാനുള്ള വനപ്രദേശങ്ങളുടെ കഴിവ് കുറക്കുന്നതിനൊപ്പം തന്നെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകസാന്നിധ്യം ഉയരാനും കാരണമാകുന്നു. ലോകമെമ്പാടുമുള്ള വനപ്രദേശങ്ങള്*ക്ക് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും പഠനം വിശകലനം ചെയ്യുന്നു.

    വനങ്ങൾക്ക് കാര്*ബണ്* ആഗിരണം ചെയ്*തെടുക്കാവുള്ള കഴിവ് കുറയുന്നത് വലിയ പ്രദേശങ്ങളില്* പെട്ടെന്നുള്ള പാരിസ്ഥിതിക മാറ്റങ്ങള്*ക്കിടയാക്കുമെന്ന് കരുതപ്പെടുന്നതായി പഠനത്തിന്റെ രചയിതാക്കളിലൊരാളായ ഡോ.പാട്രിക് അഭിപ്രായപ്പെടുന്നു. കാലിഫോര്*ണിയയിലുണ്ടായ കാട്ടുതീയാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചൂടുള്ള അന്തരീക്ഷം കാട്ടുതീയുടെ കാഠിന്യം കൂട്ടുന്നു. ഇത് വലിയൊരു വനപ്രദേശത്തിന്റെ പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റമാണ്. കാട്ടുതീ മൂലം വനപ്രദേശം വരണ്ട ഭൂമിയാകുകയും കാര്*ബണ്* വലിച്ചെടുക്കാനുള്ള കഴിവ് കുറയുകയും ചെയ്യുന്നു.

    വനഭൂമി കൂടുതലുള്ള മേഖലകളിൽ ഈ രീതിയിൽ കാർബൺ ആഗിരണശേഷി കുറയുന്നത് വനഭൂമി എന്നന്നേക്കായി നഷ്ടപ്പെടാനുള്ള കാരണമായേക്കാമെന്ന് ഗവേഷകർ പറയുന്നു.

    അതേസമയം ആമസോണ്*, യൂറോപ്പിന്റെ വടക്കന്* പ്രദേശം എന്നിവിടങ്ങളില്* സംഭവിക്കുന്നത് മറ്റൊന്നാണ്. ഇവിടങ്ങളില്* കാര്*ബണ്* ആഗിരണം ചെയ്*തെടുക്കാനുള്ള വനഭൂമിയുടെ കഴിവ് കൂടി. എന്നാല്* കാലാവസ്ഥ വ്യതിയാനം പോലുള്ള ഭീഷണികള്* ആമസോണ്* മഴക്കാടുകള്* നേരിടുന്നുണ്ട്.
    കൂടുതല്* മരങ്ങള്* നട്ട് പിടിപ്പിക്കല്*, സീറോ കാര്*ബണ്* ബഹിര്*ഗമനമെന്ന ലക്ഷ്യം എന്നിവയിലൂടെ കാര്*ബണ്* ആഗിരണം ചെയ്*തെടുക്കുന്ന ശേഷി ഉയര്*ത്താമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


  5. #965
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    തമിഴ്നാടുൾപ്പെടെ മൂന്നുസംസ്ഥാനങ്ങളിൽ കഴുകന്മാരുടെ സർവേ


    ദക്ഷിണേന്ത്യയിൽ നാലുതരം കഴുകന്മാരെ കണ്ടുവരുന്നുണ്ട്



    ഗൂഡല്ലൂർ: തമിഴ്നാടുൾപ്പെടെ മൂന്നുസംസ്ഥാനങ്ങളിൽ കഴുകന്മാരുടെ സർവേ തുടങ്ങി. ഇരട്ട സെൻസസ് ഒഴിവാക്കുന്നതിനാണ് തമിഴ്*നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ ഒരേസമയം സർവേ നടത്തുന്നത്. സർവേയിൽ കണ്ടെത്തുന്ന കഴുകൻ ഇനങ്ങളെ പത്തുസ്ഥലങ്ങളുടെ പേരിൽ തരംതിരിക്കും.
    കഴുകന്മാരെ കുറിച്ചുള്ള പഠനങ്ങളിൽ വിദഗ്ധനായ ഒരാൾ, ഒരു ഫോറസ്റ്റ് ഓഫീസർ, രണ്ട് സന്നദ്ധപ്രവർത്തകർ, ഒരു ഫോറസ്റ്റ് റെയ്*ഞ്ചർ എന്നിവരടങ്ങുന്ന അഞ്ചംഗസംഘമാണ് സർവേ നടത്തുക. തമിഴ്*നാട്ടിലെ നീലഗിരി, ഈറോഡ് ജില്ലകളിലാണ് സർവേ. മുതുമലയിൽ 35 സ്ഥലങ്ങളിൽ സർവേ നടത്താനാണ് ഉദ്ദേശിക്കുന്നത്.
    ദക്ഷിണേന്ത്യയിൽ നാലുതരം കഴുകന്മാരെ കണ്ടുവരുന്നുണ്ട്. അവ നീലഗിരി ബയോസ്ഫിയർ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുതുമല കടുവാസങ്കേതത്തിലെ സെഗൂർ പീഠഭൂമിയാണ് വെള്ളക്കഴുത്തുള്ള കഴുകന്റെ ആവാസകേന്ദ്രം.


  6. #966
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അഞ്ചുവർഷമായി കാണാനില്ല; എവിടെ പോയി തേൻകിളിയും ആട്ടക്കാരനും?


    കൃഷ്ണപ്പരുന്ത്, നാട്ടുമൈന, നാട്ടുകുയിൽ, പച്ചിലക്കുടുക്ക പോലെയുള്ള ചില പക്ഷികളുടെ എണ്ണത്തിൽ നേരിയ വര്*ധനവ്*




    കറുപ്പൻ തേൻകിളി, നാട്ടിലക്കിളി, തത്തച്ചിന്നൻ


    തുറവൂർ: ജില്ലയിൽ നാട്ടുപക്ഷികളുടെ കണക്കെടുപ്പു പൂർത്തിയായപ്പോൾ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് പക്ഷിനിരീക്ഷകർ. നാലുദിവസത്തെ കണക്കെടുപ്പിൽ 1,000 നിരീക്ഷണങ്ങളിൽ നിന്നായി 150-ഇനം പക്ഷികളെയാണു കണ്ടെത്തിയത്. ചില പക്ഷികൾ വംശനാശത്തിന്റെ വക്കിലാണെങ്കിൽ മറ്റു ചില പക്ഷികളെ പേരിനുപോലും കാണാനായില്ലെന്ന് നിരീക്ഷകർ പറയുന്നു.

    ഇന്ത്യൻ രാച്ചുക്ക്, ആട്ടക്കാരൻ പക്ഷി, കറുപ്പൻ തേൻകിളി, വലിയ പൊന്നി മരംകൊത്തി എന്നിവയാണ് അഞ്ചുവർഷത്തിനിടയിലെ നിരീക്ഷണങ്ങളിൽ ഒരിക്കൽപ്പോലും കാണാത്തയിനങ്ങൾ. കാലൻകോഴി, നാട്ടിലക്കിളി, തത്തച്ചിന്നൻ, തണ്ടാൻ മരംകൊത്തി, അയോറക്കിളി, വലിയ വാലുകുലുക്കി, പനങ്കാക്ക, അരിപ്രാവ് എന്നിവയുടെ എണ്ണത്തിൽ ആശങ്കാജനകമായ കുറവു സംഭവിച്ചിട്ടുമുണ്ട്.

    കിളികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ കാവുകൾ, കുറ്റിക്കാടുകൾ എന്നിവ വലിയതോതിൽ ഇല്ലാതാകുന്നത് ഇവയുടെ പ്രജനനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് പക്ഷിനിരീക്ഷകൻ ഹരികുമാർ മാന്നാർ പറഞ്ഞു. കൃഷ്ണപ്പരുന്ത്, നാട്ടുമൈന, നാട്ടുകുയിൽ, പച്ചിലക്കുടുക്ക പോലെയുള്ള ചില പക്ഷികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്.

  7. #967
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പെട്ടിയും പറയും ഉപയോഗിച്ച കുട്ടനാടൻ കാർഷികവിപ്ലവം; നിധിയാണ് പൈതൃക സമ്പ്രദായങ്ങൾ |






    കാർഷിക ജൈവവൈവിധ്യം എന്ന പ്രയോഗം വിളകൾ, കന്നുകാലികൾ, വനം, മത്സ്യബന്ധനം എന്നിവയുൾപ്പെടെ കൃഷിക്കും ഭക്ഷണത്തിനും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്ന സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയുടെ വൈവിധ്യത്തെയും വ്യതിയാനത്തെയും പ്രതിനിധീകരിക്കുന്നു. ജീവിവൈവിധ്യം, ജനിതക വൈവിധ്യം, ആവാസവ്യവസ്ഥയുടെ വൈവിധ്യം എന്നിവ മാത്രമല്ല, ഭൂമിയും ജലസ്രോതസ്സുകളും കാർഷിക ഉൽപാദനത്തിനായി ഉപയോഗിക്കുന്ന വ്യത്യസ്ത രീതികളും വിവിധ തലങ്ങളിലുള്ള മനുഷ്യ ഇടപെടലുകളെ സ്വാധീനിക്കുന്ന സാംസ്കാരിക വൈവിധ്യവും കാർഷിക ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വികസിച്ചു വന്ന പുരാതന കാർഷിക സമ്പ്രദായങ്ങൾ ജനപ്പെരുപ്പത്തിന്റെയും വികസനത്തിന്റെയും സമ്മർദ്ദങ്ങൾക്കിടയിലും നിലനിൽക്കുന്നുവെന്നത് ആശ്വാസകരമാണ്.


    സാങ്കേതിക പുരോഗതികൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി സുസ്ഥിരമായി പരിപാലിക്കപ്പെടുന്ന ഭൂപ്രകൃതിയും ഉപജീവനമാർഗങ്ങളും ആധുനിക കൃഷി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിരവധി ഉൾക്കാഴ്ചകൾ നൽകുന്നു. കൃഷിയുടെ ഉത്ഭവത്തിനു ശേഷം കർഷകരും കന്നുകാലി ഇടയന്മാരും മത്സ്യത്തൊഴിലാളികളും വൈവിധ്യമാർന്നതും പ്രാദേശികമായി പൊരുത്തപ്പെടുന്നതുമായ നിരവധി കാർഷിക സമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുകയും സമർത്ഥമായി പുത്തൻ സാങ്കേതിക വിദ്യകൾ ഇവയുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. പൈതൃക മൂല്യമുള്ള നിരവധി സുസ്ഥിര സംവിധാനങ്ങൾ ഇപ്പോൾ കാർഷിക പൈതൃക സംവിധാനങ്ങളായി (agricultural heritage systems, AHS) അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചില കാർഷിക സമ്പ്രദായങ്ങളെ അഗ്രോ ബയോ ഡൈവേഴ്*സിറ്റി ഹെറിറ്റേജ് സിസ്റ്റങ്ങളായി തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുക്തി ഇനിപ്പറയുന്നവയാണ്:

    പ്രാദേശികമായി കാർഷിക സംവിധാനങ്ങൾ അവിടുത്തെ ജനതയെ തുടർച്ചയായി ഭക്ഷണവും മറ്റ് ഉപജീവന ആവശ്യങ്ങളും നൽകി സംരക്ഷിച്ചിട്ടുണ്ടാകും.
    ഈ മേഖലകളിൽ സ്വാഭാവിക പരിണാമവും തിരഞ്ഞെടുപ്പും തുടർന്നുകൊണ്ടിരിക്കയാണ്.
    കാർഷിക പൈതൃക സംവിധാനങ്ങൾക്ക് അനുകൂലന ഗവേഷണത്തിന്, പ്രത്യേകിച്ച് കാലാവസ്ഥാ ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനും വൈവിധ്യമാർന്ന ജീനുകളും ജീൻ സ്രോതസ്സുകളും നൽകാൻ കഴിഞ്ഞേക്കും.
    ഇത്തരം സംവിധാനങ്ങളിലെ സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ സസ്യങ്ങളുടെയും മൃഗങ്ങളുടെ പുതിയ ഇനങ്ങളുടെ വികസനത്തിലേക്കും നയിക്കാൻ സാദ്ധ്യതയുണ്ട്.
    പൈതൃക കാർഷിക സംവിധാനങ്ങൾ എങ്ങിനെ തിരിച്ചറിയും?
    ഫിലിപ്പൈൻസിലെ പ്രശസ്തമായ ഇഫുഗാവോ നെൽകൃഷി ടെറസ്സുകൾ, ചൈനയിലെ ഫുഷൗ നഗരത്തിലെ ജാസ്മിൻ-തേയില കൃഷി സമ്പ്രദായം, ബംഗ്ലാദേശിലെ ഫ്ലോട്ടിംഗ് ഗാർഡൻ കാർഷിക രീതികൾ എന്നിങ്ങനെ ലോകമെമ്പാടും പ്രശംസ നേടിയ ചില കാർഷിക പൈതൃക സംവിധാനങ്ങളെ ലോക ഭക്ഷ്യ കാർഷിക സംഘടന (FAO) ആഗോള പ്രാധാന്യമുള്ള അഗ്രികൾച്ചറൽ ഹെറിറ്റേജ് സിസ്റ്റംസ് (GIAHS) ആയി പ്രഖ്യാപിച്ചു. നിലവിൽ, 23 രാജ്യങ്ങളിലായി 72 GIAHS ഉണ്ട്. ആഗോളതലത്തിൽ പ്രധാനപ്പെട്ട കാർഷിക പൈതൃക സംവിധാനങ്ങൾ കാർഷിക ജൈവവൈവിധ്യം, പ്രതിരോധശേഷിയുള്ള ആവാസവ്യവസ്ഥകൾ, മൂല്യവത്തായ സാംസ്കാരിക പൈതൃകം എന്നിവ സമന്വയിപ്പിക്കുന്ന മികച്ച കാർഷിക സംവിധാനങ്ങളാണ്. ഇന്ത്യയിൽ, മൂന്ന് കാർഷിക പൈതൃക സമ്പ്രദായങ്ങൾ GIAHS ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
    കേരളത്തിലെ സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് കൃഷി സമ്പ്രദായം
    ഒഡീഷയിലെ കോരാപുട്ട് പരമ്പരാഗത കൃഷി
    കാശ്മീരിലെ പാംപോർ കുങ്കുമപൂവ് കൃഷി സംവിധാനം.

    ആഗോള ശ്രദ്ധ ആവശ്യമുള്ള നിരവധി കാർഷിക പൈതൃക സംവിധാനങ്ങൾ ഇന്ത്യയിൽ ഇനിയും ഉണ്ട്. ദേശീയതലത്തിൽ അല്ലെങ്കിൽ പ്രാദേശിക തലത്തിൽ lകാർഷിക പൈതൃക സംവിധാനങ്ങൾ തിരിച്ചറിയുന്നതിന് കർഷകരും കാർഷിക ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന ഒരു പങ്കാളിത്ത രീതി സ്വീകരിക്കുന്നത് നന്നായിരിക്കും. കാർഷിക പൈതൃക സംവിധാനങ്ങൾ തിരിച്ചറിയുന്നതിന് ഇനിപ്പറയുന്ന അഞ്ച് പൊതു മാനദണ്ഡങ്ങൾ ഉപയോഗിക്കാം.

    1. ഉദ്ദേശിക്കുന്ന കാർഷിക സമ്പ്രദായം കർഷക സമൂഹങ്ങളുടെ ഭക്ഷണത്തിനും ഉപജീവന സുരക്ഷയ്ക്കും സംഭാവന നൽകുന്നതായിരിക്കണം.
    സാധാരണഗതിയിൽ, കാർഷിക പൈതൃക സമ്പ്രദായങ്ങൾ തുടരുന്ന കർഷകർ, നിലവിലുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ വിളകളുടെയും മൃഗങ്ങളുടെയും പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പരസ്പര പ്രയോജനങ്ങൾ ഉത്തമമാക്കി കാര്യക്ഷമവും സുസ്ഥിരവുമായ ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്*തിട്ടുണ്ടാവും. ഉദാഹരണത്തിന്, കുട്ടനാട്ടിലെ കൃഷി, വർഷം മുഴുവനും വെള്ളത്തിനടിയിലായ അവസ്ഥയിൽ നെല്ല് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധനങ്ങൾ രൂപപ്പെട്ടുവന്നു. അധിക ജലം എങ്ങനെ പുറത്തു കളയും എന്നതായിരുന്നു പ്രധാന പ്രശ്നം. സമുദ്രനിരപ്പിന് താഴെയുള്ള കൃഷിയുടെ വിജയത്തിന് ബണ്ടുകളുടെ നിർമ്മാണവും അവയുടെ പരിപാലനവും പ്രധാന ഘടകങ്ങളാണ്. താഴ്ന്ന നിലയിൽ നിന്ന് ഉയർന്ന നിലയിലേക്ക് വെള്ളം പമ്പ് ചെയ്യണം. ആദ്യ കാലങ്ങളിൽ തേക്കു കുട്ട, ചക്രം എന്നിവ ഉപയോഗിച്ചിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയിലെ ഒരു വർക്ക്ഷോപ്പ് ഉടമ "പെട്ടിയും പറയും എന്ന പ്രത്യേക പമ്പ് സെറ്റ് രൂപപ്പെടുത്തിയെടുത്തത് കുട്ടനാട്ടിലെ നെൽകൃഷിയെ മൊത്തത്തിൽ വിപ്ലവകരമായി മാറ്റി. " പെട്ടിയും പറയും എന്ന് ഇപ്പോഴും അറിയപ്പെടുന്ന ഈ പ്രത്യേക പമ്പ് സെറ്റ് ആദ്യമായി നിർമ്മിച്ചത് 1916-ലാണ്.

    2. സമ്പന്നവും അതുല്യവുമായ കാർഷിക ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കണം.
    പരിഗണിക്കുന്ന കാർഷിക സമ്പ്രദായം ഭൂവ്യവസ്ഥകളിൽ സമ്പന്നവും അതുല്യവുമായ കാർഷിക ജൈവവൈവിധ്യം പ്രതിഫലിപ്പിക്കണം. ഉദാഹരണത്തിന്, സ്പീഷിസുകൾ, ഇനങ്ങൾ, കർഷകരുടെ ഇനങ്ങൾ, വിള പരിവർത്തനം (crop rotation), ഒന്നിലധികം വിളകൾ, സമ്മിശ്ര കൃഷി, കാർഷിക വനവൽക്കരണം മുതലായവ. വിളവ് സുസ്ഥിരമാക്കാനും ഉൽപ്പാദനവും ആവാസവ്യവസ്ഥ സേവനങ്ങളും വർദ്ധിപ്പിക്കാനും നിരവധി വിളകളെയും ഇനങ്ങളെയും സംരക്ഷിച്ചും വളർത്തിയും വിളനാശത്തിന്റെ സാധ്യത കുറയ്ക്കാനുള്ള കർഷകരുടെ ശ്രമങ്ങളുടെ ഫലമാണിത്. ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ തന്ത്രം കർഷകർക്ക് കീടങ്ങൾ, രോഗങ്ങൾ, വരൾച്ച, മറ്റ് സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന് സുരക്ഷിതത്വം നൽകുന്നു. കേരളത്തിലെ പുരയിടയാധിഷ്ഠിത കൃഷി സമ്പ്രദായം ഒരു ഉദാഹരണമാണ്.

    3.സമ്പന്നമായ പരമ്പരാഗത അറിവുകളെയും സാങ്കേതികവിദ്യകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ സമ്പ്രദായങ്ങൾ
    കാർഷിക പൈതൃക സമ്പ്രദായങ്ങൾ തുടരുന്ന കർഷകർക്ക് അവർ താമസിക്കുന്ന പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥകളുടെ സങ്കീർണതകളെക്കുറിച്ച് വിശാലമായ അറിവ് ഉണ്ടാകും. സസ്യങ്ങൾ, മൃഗങ്ങൾ, മണ്ണ്, പൊതു പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അറിവ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട നിരീക്ഷണങ്ങളുടെ ഒരു നീണ്ട പരമ്പരയിലൂടെ ശേഖരിക്കപ്പെട്ടതാണ്. പാരിസ്ഥിതിക സേവനങ്ങൾ സൃഷ്ടിക്കുന്നതിലും അവർ ആശ്രയിക്കുന്ന വിഭവ അടിത്തറ സംരക്ഷിക്കുന്നതിലും ജൈവ വൈവിധ്യം നിർണായക ഘടകമാണെന്ന് കർഷകർക്ക് അറിയാം. പ്രാദേശിക പ്രകൃതിവിഭവങ്ങൾ, തദ്ദേശീയ സാങ്കേതികവിദ്യകൾ, പ്രകൃതിവിഭവങ്ങളുടെയും ഭൂപ്രകൃതിയുടെയും മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിവ് സംരക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

    4. ശക്തമായ സാംസ്കാരിക മൂല്യങ്ങൾ, സാമൂഹിക വ്യവസ്ഥയുടെ കൂട്ടായ രൂപങ്ങൾ, റിസോഴ്സ് മാനേജ്മെന്റിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള മൂല്യ വ്യവസ്ഥകൾ എന്നിവ പ്രസ്തുത കാർഷിക സമ്പ്രദായത്തിന് ഉണ്ടായിരിക്കണം.
    കാലക്രമേണ ഒരു പ്രത്യേക സമ്പ്രദായത്തിന് അനുയോജ്യമായ കാർഷിക സംവിധാനങ്ങളുടെ വികസനത്തോടൊപ്പം, സാമൂഹിക വ്യവസ്ഥ, മൂല്യ വ്യവസ്ഥ, റിസോഴ്സ് മാനേജ്മെന്റ് രീതികളുടെയും ഭക്ഷ്യ ഉൽപ്പാദന സാങ്കേതികവിദ്യകളുടെയും ഭാഗമായ സാംസ്കാരിക രീതികൾ എന്നിവയും വികസിച്ചുവന്നിട്ടുണ്ടാകണം. ഗ്രാമീണ സമൂഹങ്ങളിൽ ഉൾച്ചേർത്ത ഈ സാമൂഹിക വ്യവസ്ഥകൾ തങ്ങളുടെ പരമ്പരാഗത അറിവുകൾ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. മിക്ക കാർഷിക സമ്പ്രദായങ്ങളിലും കാർഷിക രീതികൾ, പരിസ്ഥിതി, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

    5. രൂപപ്പെട്ടുവന്ന അതിശയകരമായ ഭൂപ്രകൃതികളും മറ്റ് സവിശേഷതകളും, ഭൂമിയുടെയും ജലത്തിന്റെയും വിനിയോഗം എന്നിവ തന്ത്രപ്രധാനമായ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഫലമായിരിക്കണം.

    നമ്മുടെ പൂർവ്വികർ തങ്ങൾക്കാവശ്യമായ കാർഷികോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പ്രകൃതിയെയും പരിസ്ഥിതിയെയും പലവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനായി അവർ കുന്നുകൾ, മലകൾ, കാടുകൾ, തണ്ണീർത്തടങ്ങൾ, പ്രകൃതിദത്ത ജലപ്രവാഹങ്ങൾ എന്നിവയെ നിരപ്പ് തട്ടുകൾ, പുൽമേടുകൾ, സമ്മിശ്രവിള സമ്പ്രദായങ്ങൾ എന്നിങ്ങനെ മികച്ച ഭക്ഷ്യോത്പാദന സംവിധാനങ്ങളാക്കി മാറ്റി. ജനങ്ങൾ തമ്മിലുള്ള ദീർഘകാല ഇടപെടലുകൾ സംസ്*കാരങ്ങളുടെയും ഭൂപ്രകൃതികളുടെയും വിശാലമായ ശ്രേണിയും കരയും വെള്ളവും കൈകാര്യം ചെയ്യുന്നതിനുള്ള സുസ്ഥിര സംവിധാനങ്ങളും സൃഷ്ടിച്ചു. മണ്ണ് സംരക്ഷിക്കുന്നതിനായി കേരളത്തിലെ കുന്നിൻ ചെരിവുകളിൽ കയ്യാലകൾ, കാസർഗോട്ടെ സുരംഗങ്ങൾ, കുടിവെള്ളം കിട്ടുന്നതിന് വയനാട്ടിലെ കേണി എന്നിവ ഉദാഹരണങ്ങളാണ്.

    പൈതൃക കാർഷിക സമ്പ്രദായങ്ങളായി കരുതാൻ സാദ്ധ്യതയുള്ള കേരളത്തിലെ ചില കാർഷിക വ്യവസ്ഥകൾ താഴെ കൊടുക്കുന്നു..
    പൊക്കാളി, കൈപ്പാട് നെൽകൃഷി സമ്പ്രദായങ്ങൾ
    കോൾ കൃഷി
    അട്ടപ്പാടിയിലെ പഞ്ചകൃഷി
    മലഞ്ചെരുവുകളിലെ പ്യൂർട്ടോറിക്കൻ തട്ടുകൾ
    കാസർകോട്* ജില്ലയിൽ കാണുന്ന സുരംഗം
    വയനാട്ടിലെ കേണി
    കട്ടമരം ഉപയോഗിച്ചുള്ള തീരദേശ മത്സ്യബന്ധനം

    ഓരോ കാർഷിക പൈതൃക വ്യവസ്ഥയ്ക്കും അതിന്റേതായ വികസനത്തിന്റെ കഥയുണ്ട്. ഭക്ഷണവും ഉപജീവന സുരക്ഷയും പ്രദാനം ചെയ്യാനും മനുഷ്യന്റെ ക്ഷേമത്തിനും ജീവിത നിലവാരത്തിനും സംഭാവന നൽകാനും പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ മറ്റ് പാരിസ്ഥിതിക ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കാനും ഇവക്കുള്ള ഇന്നത്തെയും ഭാവിയിലെയും കഴിവ് ഒരു ചരിത്ര സംവിധാനത്തിന്റെ പ്രസക്തിയായി തിരിച്ചറിയണം. അവയിൽ പലതും സുസ്ഥിര വികസനത്തിനായി മഹത്തായ സംഭാവനകൾ നല്കുന്നതായി കാണാം. കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടൽ (adaptation), ലഘൂകരണം (mitigation), ഭൂമി, ജലം, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം പ്രത്യേക പരാമർശം അർഹിക്കുന്നു.


  8. #968
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നാടനല്ല പച്ചമുളക്, കാന്താരിയും കാപ്പിയുമടക്കം വിദേശികൾ; സംസ്ഥാനത്ത് കൃഷി ചെയ്യുന്നത് 452 വിളകൾ



    പച്ചമുളകും, കാന്താരിയും, വറ്റൽമുളകും, ഉരുളക്കിഴങ്ങും, കാപ്പിയുമൊക്കെ വിദേശികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. തേയിലയും നാട്ടുകാരനല്ല! റബ്ബർ, മരച്ചീനി, കശുവണ്ടി, കൈതച്ചക്ക, കൊക്കോ, ശീമച്ചക്ക, ശീമച്ചേമ്പ്, അവക്കാഡോ, മാംഗോസ്റ്റിൻ, സപ്പോട്ട, പാഷൻഫ്രൂട്ട്, പേര, പപ്പായ, ബിലിമ്പി, ചാമ്പ, പുകയില എന്നിവ പഴയകാല വരത്തന്മാരാണ്.

    പ്രതീകാത്മക ചിത്രം |

    ഒരു നാട്ടിൽ കൃഷി ചെയ്യുന്ന വിളകളെ സ്വദേശി, വിദേശി എന്നിങ്ങനെ സാധാരണ തിരിക്കാറുണ്ട്. നമ്മൾ കൃഷി ചെയ്യുന്ന വിളകളിൽ നല്ലൊരു പങ്ക് വിദേശത്തു നിന്നും വന്നവയാണ്. നാടനാണോ, വിദേശിയാണോ എന്ന് തിരിച്ചറിയാനാവാത്തവിധം നമ്മുടെ നാടുമായി ഇഴുകി ചേർന്നവ ധാരാളമുണ്ട്. പച്ചമുളകും, കാന്താരിയും, വറ്റൽമുളകും, ഉരുളക്കിഴങ്ങും, കാപ്പിയുമൊക്കെ വിദേശികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. തേയിലയും നാട്ടുകാരനല്ല! റബ്ബർ, മരച്ചീനി, കശുവണ്ടി, കൈതച്ചക്ക, കൊക്കോ, ശീമച്ചക്ക, ശീമച്ചേമ്പ്, അവക്കാഡോ, മാംഗോസ്റ്റിൻ, സപ്പോട്ട, പാഷൻഫ്രൂട്ട്, പേര, പപ്പായ, ബിലിമ്പി, ചാമ്പ, പുകയില എന്നിവ പഴയകാല വരത്തന്മാരാണ്. അടുത്ത കാലത്ത് വന്നവരിൽ പ്രധാനികളാണ് റാംബൂട്ടാൻ, പുലാസൻ, ഡ്രാഗൺ പഴം, ദുരിയൻ, ജബോട്ടിക്കാബ, റൊളീനിയ, മിറക്കിൾ ഫ്രൂട്ട്, സ്റ്റാർ ആപ്പിൾ, സൂറിനാം ചെറി, കുപുവാസ്സു, മുട്ടപ്പഴം, അച്ചാച്ച പഴം മുതലായവ.

    കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആർദ്ര ഉഷ്ണമേഖലയിൽ പെടും (Humid tropics). സാധാരണ ഗതിയിൽ ഉഷ്ണമേഖലാ വിളകൾ മാത്രമേ ഇവിടെ വളർത്താൻ പറ്റൂ. പക്ഷേ, തണുപ്പുകൂടിയ ഹൈറേഞ്ച് പ്രദേശങ്ങൾ കൂടിയുള്ളതു കൊണ്ട് തണുപ്പു കാലാവസ്ഥയിൽ വളരുന്ന വിളകളും ചിലയിടങ്ങളിൽ വളർത്താൻ പറ്റും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ ആപ്പിൾ, പീച്ച്, പ്ലം, സ്ട്രോബെറി എന്നിവ കൃഷി ചെയ്യുന്നുണ്ട്. തേയില, ഓറഞ്ച്, ഏലം, കാപ്പി എന്നിവയ്ക്കും മിതമായ കാലാവസ്ഥയേ പാടുള്ളു. അതു കൊണ്ടാണ് ഇവ വയനാട്ടിലും ഇടുക്കിയിലും പ്രസിദ്ധിയാർജ്ജിച്ചത്.

    2011 ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ കേരളത്തിൽ 142 തരം വിളകളാണ് കൃഷി ചെയ്യുന്നത് എന്ന് കണ്ടു. ഈ സംഖ്യ വളരെ കുറവാണ് എന്നു കണ്ടതിനാൽ കേരളത്തിൽ കൃഷി ചെയ്യുന്ന വിളകളുടെ വൈവിധ്യം പരിശോധിക്കുന്നതിന് ഒരു കണക്കെടുക്കണം എന്നു തീരുമാനിച്ചു. മാത്രമല്ല, അടുത്തകാലത്ത് പല പുതിയ പഴങ്ങളും പച്ചക്കറികളും സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ നിന്നു കൊണ്ട് വരുന്ന പ്രവണത വർദ്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടു. പഠനത്തിൽ നിന്നുള്ള വിവരങ്ങൾ അതിശയിപ്പിക്കുന്നതാണ്! കേരളത്തിൽ 82 സസ്യകുടുംബങ്ങളിൽ ഉൾപ്പെടുന്ന 452 വിളകൾ ഏറിയും കുറഞ്ഞുമായി കൃഷി ചെയ്യുന്നുണ്ട്!


    നാടനും വിദേശിയുമടക്കം 118 പഴവർഗ്ഗങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്! പച്ചക്കറികൾ 73 എണ്ണമാണ്. ധാന്യങ്ങൾ -15, പയർവർഗങ്ങൾ-10, എണ്ണക്കുരുക്കൾ-8, കിഴങ്ങ് വിളകൾ 24, സ്റ്റാർച്ച്-മധുര വിളകൾ-8 എന്നിങ്ങനെയാണ് ഭക്ഷ്യയോഗ്യമായ മറ്റ് വിളകൾ. ഭക്ഷ്യയോഗ്യമായ വിളകൾ എല്ലാം കൂടി 256 എണ്ണമുണ്ട്. പാനീയ വിളകൾ 5 ഉം, സുഗന്ധ വിളകൾ 21 ഉം ആണ്. വളരെയധികം വൈവിധ്യം കാണപ്പെടുന്ന പഴവർഗ്ഗമാണ് കേരളത്തിന്റെ ഔദ്യോഗിക ഫലം കൂടിയായ നമ്മുടെ സ്വന്തം പ്ലാവ്. ഇനങ്ങളുടെ വൈവിധ്യം സ്വാഭാവികമായും ഇന്ത്യക്കാരായ വിളകളിലാവും കൂടുതലുണ്ടാവുക. ഈ വൈവിധ്യം വളരെയധികം കാണപ്പെടുന്ന വിളകളാണ് നെല്ല്, മാവ്, പ്ലാവ്, കുരുമുളക്, ഏലം മുതലായവ. പരപരാഗണം നടക്കുന്നതു കൊണ്ടാവും വിദേശിയായ മരച്ചീനിയിലും നല്ല തോതിൽ വൈവിധ്യം കാണുന്നുണ്ട്.

    സാധാരണ വളർത്തുന്ന 45 ഔഷധ സസ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീറ്റപ്പുല്ലുകൾ 42 എണ്ണമുണ്ട്. ധാരാളം അലങ്കാര സസ്യങ്ങളുണ്ടെങ്കിലും പൂക്കൾ മുറിച്ചുപയോഗിക്കുന്ന (cut flowers) 20 എണ്ണത്തിന്റെ പേരു മാത്രമേ ലിസ്റ്റിൽ പെടുത്തിയിട്ടുള്ളൂ. അലങ്കാര ഇലകൾക്കു (Cut Foliage) വേണ്ടിയുള്ളവ 14 എണ്ണമുണ്ട്. മറ്റുള്ളവ, ആവരണ വിളകൾ-4, പച്ചില വിളകൾ-10, നാര് വിളകൾ-6 , റബ്ബര്-1, തൈലങ്ങൾ (essential oils)-7, പലവക ഉപയോഗങ്ങൾ-18 എന്നിങ്ങനെയാണ്. ഈ ലിസ്റ്റ് പോലും പൂർണ്ണമാകണമെന്നില്ല!

    ഇത്രയധികം വിളകൾ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയുടെ എണ്ണം കുറവാണ്. മിക്കവയും പുരയിട കൃഷിയുടെ ഭാഗമായാണ് വളർത്തുന്നത്. കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിനു മുകളിൽ വിസ്തൃതിയുള്ള വിളകൾ നാലെണ്ണമേ ഉള്ളൂ തെങ്ങ്, റബ്ബർ, നെല്ല്, വാഴ എന്നിവ. ഇവയുൾപ്പെടെ 10,000 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള വിളകൾ 17 എണ്ണം മാത്രമാണ്. ഇവയെ വിസ്തീർണ്ണം അനുസരിച്ച് റാങ്ക് ചെയ്താലുള്ള ക്രമം: തെങ്ങ് (1), റബ്ബർ (2) , നെല്ല് (3), വാഴ (4), കമുക് (5), പ്ലാവ് (6), കാപ്പി (7), കുരുമുളക് (8 ), മാവ് (9), മരച്ചീനി (10), കശുവണ്ടി (11), ഏലം (12), തേയില (13), ജാതി (14), പപ്പായ (15), മുരിങ്ങ (16), കൊക്കോ (17). 5000 ഹെക്ടറിൽ കൂടുതൽ കൃഷിയുള്ളവയുടെ കണക്കും കൂടിയെടുത്താൽ അഞ്ചു വിളകൾ കൂടിയുണ്ടാവും, വാളൻ പുളി (18 ), കൈതച്ചക്ക (19), ചേമ്പ് (20), ചേന (21), പച്ചപയർ (22) എന്നിങ്ങനെ.

    വിളകളുടെ ലിസ്റ്റും പഠനത്തിന്റെ കൂടുതൽ വിവരങ്ങളും അറിയാൻ താത്പര്യമുള്ളവർക്ക് പ്രബന്ധത്തിന്റെ പൂർണ രൂപം ഇവിടെ വായിക്കാം.

    https://www.researchgate.net/publica...ROPS_IN_KERALA

  9. #969
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    റെക്കോഡ് വർധനവ്; ഒഡീഷൻ തീരത്ത് ഇക്കുറി മുട്ടയിട്ടത് ആറരലക്ഷം കടലാമകൾ


    മുട്ടയിട്ടതിന് ശേഷം പെണ്* കടലാമകള്* കടലിലേക്ക് മടങ്ങും


    റഷികുലിയ നദിക്കരയിൽ ഇക്കുറി കൂടൊരുക്കിയ ഒലിവ് റിഡ്*ലി കടലാമകൾ |

    ത്തവണ ഒഡീഷന്* നദിക്കരയില്* മുട്ടയിട്ടത് റെക്കോഡ് കണക്കിന് വരുന്ന ഒലിവ് റിഡ്*ലി കടലാമകള്*. ​ഗഞ്ജാം ജില്ലയിലെ ഋഷികുലിയ നദിയില്* 6.37 ലക്ഷം ഒലിവ് റിഡ്*ലി കടലാമകളാണ് ഇക്കുറി മുട്ടിയിട്ടത്. കഴിഞ്ഞ വര്*ഷത്തെ അപേക്ഷിച്ച് 86,000 കടലാമകളുടെ വര്*ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഒലിവ് റിഡ്*ലി കടലാമകള്* കൂട്ടത്തോടെ കൂടൊരുക്കുന്ന മാസ് നെസ്റ്റിങ് ഇക്കൊല്ലം ഫെബ്രുവരി 23-ന് ആരംഭിച്ചിരുന്നു. ബെര്*ഹംപുര്* വനംവകുപ്പാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.

    കഴിഞ്ഞവര്*ഷം 5,50,317 ലക്ഷം കടലാമകളാണ് മുട്ടിയിട്ടത്. 2018-ല്* ഇത് നാല് ലക്ഷത്തിലധികമായിരുന്നു. ഇക്കുറി കൂടൊരുക്കല്* ഒരു മാസം മുന്*പേ ആരംഭിച്ചതായും ഈ രംഗത്തെ വിദ്ഗധര്* പറയുന്നു. ഇനിയും മുട്ടകള്* വിരിയാനുണ്ടെന്നാണ് കരുതപ്പെടുന്നത്. മുട്ടകള്* സംരക്ഷിക്കാനുള്ള നടപടികള്* സ്വീകരിച്ചതായും അധികൃതര്* വ്യക്തമാക്കി. വേട്ടക്കാരില്* നിന്നും മുട്ടകള്* സംരക്ഷിക്കാന്* പ്രദേശവാസികളുടെയടക്കം സഹായം തേടിയിട്ടുണ്ട്.

    മുട്ടയിട്ടതിന് ശേഷം പെണ്* കടലാമകള്* കടലിലേക്ക് മടങ്ങും. കുറുനരി, കാട്ടുപന്നി, പക്ഷികള്* തുടങ്ങിയവയില്* നിന്നും മുട്ടകള്* ഭീഷണി നേരിടുന്നുണ്ട്. മുട്ടകള്* സംരക്ഷിക്കുന്നതിനായി ഇക്കുറി മേഖലയില്* വേലിയും കെട്ടിയിട്ടുണ്ട്. പക്ഷികളില്* നിന്നും സംരക്ഷണം നല്*കുന്നതിനായി കൊതുക് വലകളും ഉപയോഗിക്കും. അമ്മ കടലാമകളുടെ അസാന്നിധ്യത്തില്* കുഞ്ഞന്* കടലാമകളെ തിരികെ കടലിലെത്തിക്കാന്* സഹായിക്കുന്നത് അധികൃതരാണ്.


  10. #970
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കുതിച്ചുയർന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധർ






    മുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്*. 2019-ല്* സമുദ്രങ്ങളില്* 171 ട്രില്ല്യണ്* പ്ലാസ്റ്റിക്കുകള്* ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്*ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്* ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനായി ക്യാംപയിന്* നടത്തുന്ന സംഘടന കൂടിയാണിത്. മലിനീകരണം നിയന്ത്രിക്കാന്* നടപടികള്* സ്വീകരിച്ചില്ലെങ്കില്* 2040 ഓടെ പ്ലാസ്റ്റിക് മാലിന്യത്തില്* 2.6 മടങ്ങ് വര്*ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത് എന്ന് റിപ്പോര്*ട്ടില്* പറയുന്നു.

    1979 മുതല്* 2019 വരെയുള്ള കാലയളവില്* 11,777 സമുദ്ര സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്*ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യവും ഇക്കാലയളവില്* സമുദ്രങ്ങളില്* വര്*ധിച്ചു, ഇത് ഗുരുതരമായ സാഹചര്യമാണ്. ഉറവിടത്തില്* തന്നെ പ്രശ്*നത്തിന് പരിഹാരം കാണുന്ന തലത്തില്* ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്* ഒരു ആഗോള ഉടമ്പടിയാണ് വേണ്ടതെന്ന് വിദ്ഗധര്* പറയുന്നു.

    മൈക്രോപ്ലാസ്റ്റിക്കുകള്* സമുദ്ര മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. സമുദ്രജീവികള്* പലപ്പോഴും ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് മൈക്രോപ്ലാസ്റ്റിക്കുകള്* ആഹാരമാക്കുന്നു. ആഗോള തലത്തില്* നടപടിയുണ്ടായില്ലെങ്കില്* അടുത്ത 10 മുതല്* 15 വര്*ഷത്തിനുള്ളില്* പ്ലാസ്റ്റിക് മാലിന്യത്തില്* ഇരട്ടി വര്*ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •