Page 41 of 59 FirstFirst ... 31394041424351 ... LastLast
Results 401 to 410 of 587

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #401
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default


  പതിനായിരം കൈകള്* ഒന്നിച്ചു; ഒരു പുഴ പുനര്*ജ്ജനിച്ചു

  അവര്* വീണ്ടെടുക്കുന്നത് ഒരു പുഴയെ മാത്രമല്ല ഒരു ദേശത്തിന്റെ കഴിഞ്ഞകാല ജീവിതത്തെയും അതിന്റെ നന്*മകളെയുംകൂടിയാണ്

  +


  ബണ്ട് പാലത്തിനുസമീപം നടന്ന ശുചീകരണയജ്ഞത്തില്* പങ്കെടുക്കുന്ന 70 വയസ്സുള്ള ഗിരിജ
  ണ്ണൂരിലെ ഒരു പുഴയെ വീണ്ടെടുക്കാന്* ദേശമൊന്നാകെ ഒരുമിച്ചപ്പോള്* പ്രകൃതിയുടെ ജൈവികതകളെ വീണ്ടെടുക്കാനുള്ള മഹായത്*നങ്ങളില്* ഒരു വലിയ ചുവടുവയ്പും മാതൃകയുമായി അതുമാറി. ഒരു ദേശത്തിന്റെ സാമൂഹ്യജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന, ചരിത്രത്തിന്റെ ആഴങ്ങളിലേയ്ക്കു നീരോട്ടമുള്ള കാനാമ്പുഴയെയാണ് കണ്ണൂരിലെ ജനങ്ങള്* കൈകള്* കോര്*ത്ത് തങ്ങളുടെ നിത്യജീവിതത്തിലേയ്ക്ക് പുനരാനയിച്ചത്.
  കാനാമ്പുഴയെ വീണ്ടെടുക്കുന്നതിനായി ഞായറാഴ്ച നടന്നത് സമാനതകളില്ലാത്ത ജനകീയ മഹായത്*നമായിരുന്നു. തോടായും പിന്നെ പുഴയായും ഒന്*പതര കിലോമീറ്റര് ഒഴുകിയിരുന്ന കാനാമ്പുഴയെ വീണ്ടും ഒഴുക്കുള്ള പുഴതന്നെയാക്കാന്* ഇരുകരയിലെയും ജനങ്ങളാകെ അണിനിരന്നു. വീടിന്റെയും കിണറിന്റെയും അടുത്തായി ഒഴുക്കുനിലച്ച്, രോഗാണുവാഹിയായി, ദുര്*ഗന്ധവാഹിയായിരുന്ന കാനാമ്പുഴയെ യഥാര്*ഥ പുഴയാക്കാനുള്ള പരിശ്രമത്തിന്റെ തുടക്കം.

  കാനാമ്പുഴ ഒരുകാലത്ത് കണ്ണൂരിന്റെ ഒരു പ്രധാന ജലസ്രോതസ്സായിരുന്നു. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്മലയില്*നിന്ന് ഒരരുവിയായി ഉദ്ഭവിച്ച് മാച്ചേരി കണ്ടമ്പേത്ത് എത്തുമ്പോഴേക്കും തോടായി മാറി, ആദികടലായിയിലൂടെ അറബിക്കടലില്* പതിച്ചിരുന്ന പുഴ. കാനാമ്പുഴയുടെ കരയായതിനാലാണ് കാനത്തൂരെന്നും പിന്നെ കാനനൂരെന്നും ഇപ്പോള്* കണ്ണൂരെന്നും ദേശത്തിന് പേരുവന്നതെന്നാണ് ചരിത്രം.

  ഒരുകാലത്ത് ഒഴുകിയേടം മുഴുവന്* നെല്ലറയാക്കിയിരുന്നു കാനാമ്പുഴ. പിന്നീടെപ്പോഴോ കാട് വളര്*ന്നും മാലിന്യം നിറഞ്ഞും പുഴ അപ്രത്യക്ഷമായി. പുഴയുടെ ഓരങ്ങളില്* കൃഷിചെയ്തിരുന്നവരുടെയും മത്സ്യംപിടിച്ചിരുന്നവരുടെയും പുഴവെള്ളമുപയോഗിച്ച് ദൈനംദിനാവശ്യങ്ങള്* നിറവേറ്റിയിരുന്നവരുടെയുമെല്ലാം ആശ്രയം പതിയെപ്പതിയെ ഇല്ലാതാവുകയായിരുന്നു. കണ്ണില്ലാത്ത മലിനീകരണവും നശീകരണങ്ങളുമെല്ലാം അതിന് കാരണമായി. ഇന്ന് മാലിന്യംനിറഞ്ഞും അഴിമുഖത്ത് മണ്ണടിഞ്ഞും ഒഴുക്കുനിലച്ച് ചെറുതോടുകളായിമാറി ഈ ജീവസ്രോതസ്. തീരത്തെ കൃഷിയും പച്ചപ്പും നശിച്ചു.
  പുഴയുടെ അമൂല്യത തിരിച്ചറിയുന്നതിന് കാലം ഏറെ വേണ്ടിവന്നു. ജലദൗര്*ലഭ്യവും കുടിവെള്ളപ്രശ്*നവും കാര്*ഷിക പ്രതിസന്ധികളും അടക്കമുള്ള അനുഭവങ്ങളില്*നിന്ന് പാഠം ഉള്*ക്കൊള്ളേണ്ടിവന്നു. പ്രകൃതിയും മണ്ണും ജലവുമെല്ലാം കാത്തുവയ്*ക്കേണ്ടതാണെന്ന തിരിച്ചറിവിലേയ്ക്ക് പുതിയ തലമുറ മാറിച്ചിന്തിക്കാന്* തുടങ്ങിയതോടെയാണ് കേരളത്തില്* മറ്റു പലയിടങ്ങളിലുമെന്നപോലെ ഇവിടെയും പുഴയുടെ വീണ്ടെടുപ്പ് എന്ന ആശയത്തിലേയ്ക്ക് ഈ ദേശം എത്തിച്ചേര്*ന്നത്.

  പുഴയ്ക്ക് ജീവന്*നല്*കാന്* പലപദ്ധതികള്* വന്നു. എന്നാല്* ഒന്നും ഫലപ്രദമായില്ല. ഒടുവിലാണ് കാനാമ്പുഴയുടെ വീണ്ടെടുപ്പിന് ഒരു സമഗ്രപദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നനിലയിലാണ് 'ഹരിതകേരളം' പദ്ധതിയിലുള്*പ്പെടുത്തി പുഴയിലെ മാലിന്യംനീക്കാന്* തീരുമാനിച്ചത്. മന്ത്രി രാമചന്ദ്രന്* കടന്നപ്പള്ളിയുടെ നേതൃത്വത്തില്* തയ്യാറാക്കിയ സമഗ്രപദ്ധതിലെ ആദ്യ ഇനമായി 5,000 പേര്* ഒരുമിച്ച് പുഴയിലെ മാലിന്യം നീക്കാന്* തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച പുഴയുടെ തീരത്തുകൂടി 10 കിലോ മീറ്റര്* ജനകീയയാത്ര നടത്തിയിരുന്നു.
  ഞായറാഴ്ചയായിരുന്നു ശിചീകരണ പ്രവൃത്തിയുടെ ആദ്യ ഘട്ടം. നൂറുകണക്കിനാളുകളാണ് പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തിയില്* പങ്കാളികളാകാന്* എത്തിച്ചേര്*ന്നത്. ചേലോറ സ്രാമ്പിയില്* ആദ്യദിനത്തിലെ പ്രവൃത്തിയില്*ത്തന്നെ തോടിനെ ഏറെക്കുറെ വീണ്ടെടുക്കാന്* നാട്ടുകാര്*ക്ക് സാധിച്ചു. എളയാവൂര്* കൂടത്തില്*താഴെയിലും നിശ്ചയിച്ചതിലുമേറെ വൊളന്റിയര്*മാര്* ശുചീകരണത്തിനെത്തിയിരുന്നു.

  പുഴ വീണ്ടെടുക്കല്* യത്*നത്തിന്റെ കേന്ദ്രീകൃത ഉദ്ഘാടനം നടന്ന താഴെചൊവ്വയില്* വിവിധ രാഷ്ട്രീയപാര്*ട്ടി നേതാക്കള്*, സന്നദ്ധസംഘടനാ നേതാക്കള്*, സര്*വ്വീസ് സംഘടനാ പ്രവര്*ത്തകര്* എന്നിവരടക്കം വന്* ജനാവലിയാണ് ശുചീകരണത്തില്* പങ്കാളികളാകാനെത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, രാമചന്ദ്രന്* കടന്നപ്പള്ളി, പി.കെ.ശ്രീമതി എം.പി., ഹരിതകേരളം മിഷന്* വൈസ് ചെയര്*പേഴ്*സണ്* ടി.എന്.സീമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയര്* ഇ.പി.ലത, സംഘാടകസമിതി കണ്വീനര്* എന്*.ചന്ദ്രന്* തുടങ്ങിയവരുടെ നേതൃത്വത്തില്* ജനപ്രതിനിധികളും ജനങ്ങള്*ക്കൊപ്പം നിന്നു.

  നവീകരണ പ്രവര്*ത്തനങ്ങള്*ക്ക് മുന്നോടിയായി പുഴ കടലിലേയ്ക്കു പതിക്കുന്ന കടലായി അഴിമുഖത്ത് കടല്*വെള്ളം പുഴയിലേയ്ക്ക് പ്രവേശിക്കുന്നതിന് അഴിമുറിച്ചിരുന്നു. മണ്ണടിഞ്ഞുകൂടി പൂര്*ണമായും ഒഴുക്കുനിലച്ച് അഴിയല്ലാതായിമാറിയ സ്ഥിതിയായിരുന്നു ഇവിടെ. അഴിമുറിച്ചതോടെ കുറുവ പാലത്തിനപ്പുറത്തേക്കുവരെ കടലില്*നിന്ന് വെള്ളമെത്തി. മാലിന്യവും ചെളിയും കാരണം കറുത്ത നിറത്തിലുള്ളതെങ്കിലും ജലപ്രവാഹമുണ്ടായി. മാലിന്യം നീക്കംചെയ്യുന്നതിന് അത് വളരെ സഹായകമായി. വെള്ളമൊഴുകിയെത്തിയത് താഴെചൊവ്വയ്ക്കപ്പുറം കടലായിവരെയുള്ള പ്രദേശത്തെ ജനങ്ങളില്* വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. പണ്ടത്തെപ്പോലെ വീണ്ടും ഒഴുക്കുള്ള പുഴയായി കാനാമ്പുഴ മാറുമെന്ന പ്രത്യാശ. അത് തുടര്*ന്നുള്ള ജോലികള്*ക്ക് ആക്കവും ആവേശവും വര്*ധിപ്പിക്കുകയും ചെയ്തു.
  ബണ്ട് പാലത്തിനടുത്ത് പുഴ അഴുക്കുകൊണ്ട് 'കരിമ്പുഴ'യായിത്തീര്*ന്നിട്ട് ഏറെക്കാലമായിരുന്നു. ഞായറാഴ്ച രാവിലെ ആ രോഗാണുസമുദ്രം വൃത്തിയാക്കാനിറങ്ങിയത് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളാണ്. മുതിര്*ന്നവര്* പാലത്തിനുകീഴില്*നിന്ന് കോരിയെടുത്ത് കരയിലേക്കിട്ട പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം കുട്ടികള്* ദൂരെ കൊണ്ടുപോയി നിക്ഷേപിച്ചു.

  പതിറ്റാണ്ടുകള്*ക്കുശേഷം പുഴയിലേയ്ക്കു വീണ്ടുമിറങ്ങിയ പ്രായമായവരുടെ ഓര്*മകളില്* പഴയ പുഴയൊഴുകി. 'എന്റെ ചെറുപ്പത്തില്*, ഇവിടെനിന്നാണ് കുളിച്ചിരുന്നത്, ഇവിടെയായിരുന്നു തുണിയലക്കിയിരുന്നത്'- അവര്* ആത്മഗതം ചെയ്തു. അമ്പതോ അറുപതോ കൊല്ലംമുന്*പ് ആളുകള്* കുളിക്കുകയും നീന്തുകയും ചെയ്ത കടവുകള്* വീണ്ടും സജീവമായി. ആരും വെറുതെയിരുന്നില്ല, ചെളിയിലിറങ്ങാന്* കഴിയാത്തവര്* ഉപ്പുമാവും വെല്ലക്കാപ്പിയും തയ്യാറാക്കി ജോലിചെയ്യുന്നവര്*ക്കു നല്കി.
  പുഴയില്*നിന്ന് കരയ്ക്കുകയറ്റിയ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചിട്ടു. രോഗവാഹിനിയായ തോടിനെ എല്ലാ തടസ്സങ്ങളും നീക്കി തെളിനീരൊഴുക്കുള്ള ഒരു ചെറുപുഴയായി മാറ്റാനാകുമെന്ന പ്രതീക്ഷയാണ് മാച്ചേരിമുതല്* കടലായി വരെയുള്ള കാനാമ്പുഴക്കരയിലാകെ നിറഞ്ഞത്. അത് സ്വാഭാവികമായിരുന്നു, അവര്* വീണ്ടെടുക്കുന്നത് ഒരു പുഴയെ മാത്രമായിരുന്നില്ല ഒരു ദേശത്തിന്റെ കഴിഞ്ഞകാല ജീവിതത്തെയും അതിന്റെ നന്*മകളെയുംകൂടിയായിരുന്നു.

 2. #402
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  വീട്ടിലെങ്ങനെ ബോണ്*സായി വളര്*ത്താം

  അലങ്കാരത്തോടൊപ്പം മികച്ചൊരു വരുമാന മാര്*ഗം കൂടിയാണ് ബോണ്*സായി ചെടിവളര്*ത്തല്*

  +  വീടിനകത്തും പൂന്തോട്ടത്തിലും ഒഴിച്ചുകൂടാത്ത ഒന്നായി ബോണ്*സായി ഇനത്തിലെ അലങ്കാര ചെടികള്* മാറിക്കഴിഞ്ഞു. പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളന്* മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയില്* നിയന്ത്രിച്ചു നിര്*ത്തുന്ന ബോണ്*സായ് വിപ്ലവത്തിലേക്ക് എത്തിച്ചത്.
  ബോണ്*സായി ചരിത്രം
  ബോണ്*സായി എന്ന വാക്കിന്റെ അര്*ത്ഥം തളികയിലെ സസ്യം എന്നാണ്. ഇതിന് പ്രധാനമായും വേണ്ടത് ക്ഷമയാണ്. ബോണ്*സായി വളര്*ത്തുന്നതിന് പല രീതികളും ഉപയോഗിക്കുന്നുണ്ട്. നേര്*ലംബരീതി(ചൊക്കന്*), ചുരുളന്* രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്*), വളഞ്ഞു പിരിയന്* രീതി (ഹാങ്കര്*), ചാഞ്ഞുവളരുന്ന രീതി (കെങ്കായി), പാറമേന്* വളര്*ത്തുന്ന രീതി എന്നിവയാണ് പ്രധാനമായിട്ടുമുള്ളത്.
  ഏകദേശം 15 മുതല്* 20 വര്*ഷം വരെ ഒരു ബോണ്*സായി ചെടിയുണ്ടാകുവാന്* ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്* 10 വര്*ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്* ചെടിച്ചട്ടിയില്* സ്വതന്ത്രമായി നട്ട് വളര്*ത്തുന്നു.അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്* ആരംഭിക്കുന്നത്.
  ബോണ്*സായി എങ്ങനെ വളര്*ത്തും
  ബോണ്*സായി ഉണ്ടാക്കുവാന്* വേണ്ട വൃക്ഷങ്ങളുടെ തൈകള്*ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്* ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്*ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് ആവശ്യമാണ്.
  അരയാല്*, പേരാല്*, വാളന്*പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ് എന്നിങ്ങനെ വന്* വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്*സായിയാക്കിമാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്*സായിയായി വളര്*ത്താം എന്നാല്* ഇവയ്ക്ക് മേല്*പ്പറഞ്ഞ പ്രത്യേകതകള്* എല്ലാം ഉണ്ടാകണമെന്നു മാത്രം.
  രണ്ടു ഘട്ടങ്ങളായിട്ടാണ ബോണ്*സായി ഉണ്ടാക്കുന്നത്. അദ്യഘട്ടത്തില്* ചെടിയുടെ തായ് വേര് മുറിച്ചുമാറ്റി ചട്ടികളില്* നടുകയാണ് വേണ്ടത്. ഈ ചട്ടികളില്* തുല്യഅളവില്* മണ്ണും ജൈവവളവും ചേര്*ത്തുവേണം തൈകള്* നടുവാന്*. ഇവയ്ക്ക് സാധാരണ രീതിയില്* ജലസേചനവും വളവും നല്*കി വളര്*ത്തുക.
  ബോണ്*സായി നടുമ്പോള്*
  ചെടി അധികം ഉയരം വയ്ക്കാതെ വ്യാപിച്ച് വളരുകയോ ചെയ്യാതെ ശാഖമുറിച്ച് നിയന്ത്രിക്കണം. ഏകദേശം എട്ട് 10 വര്*ഷത്തിന് ശേഷം ബോണ്*സായി രണ്ടാം ഘട്ടം ആരംഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ചെടികളുടെ വളര്*ച്ച പരിശോധിച്ചാണ്.തൈകള്*ക്ക് ആവശ്യത്തിന് വേരും ശാഖകളും വരുന്നതും ശ്രദ്ധിക്കണം. വളര്*ച്ച തൃപ്തികരമെങ്കില്* ആദ്യത്തെ ചട്ടിയില്* നിന്നും തൈകള്* ഇളക്കിയെടുക്കണം.
  പരന്ന് അധികം ഉയരമില്ലാത്ത ചട്ടികളില്* മൂന്ന് നാല് വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്* ഉണ്ടാകണം. ഇത്തരത്തിലുള്ള ചട്ടിവേണം തിരഞ്ഞെടുക്കുവാന്*. തൈയ്യുടെ വേരുകള്* ഇറങ്ങി നശിക്കാത്തവിധം ചട്ടികള്* ആവശ്യമാണ് ഇത്തരം ചട്ടികള്* വിപണിയില്* ലഭിക്കും. ചെടിയുടെ തായ്ത്തടിയുടെ വണ്ണം ചട്ടിയുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.
  ചെടിയുടെ വളര്*ച്ച നിയന്ത്രിക്കേണ്ടത് ചെറിയ നൂല്*കമ്പികള്* ഉപയോഗിച്ചാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ അലുമിനിയം കമ്പിയോ ചെമ്പ് കമ്പിയോ ലംബമായി കടത്തിവിടുക. ശേഷം കമ്പി ഉള്*പ്പടെ സുക്ഷിരങ്ങള്* ചെറിയ പ്ലാസ്റ്റിക് വലകഷണങ്ങള്* ഉപയോഗിച്ച് അടയ്ക്കുക. പഴയ ചട്ടിയില്* നിന്നെടുത്ത ചെടി അതിന്റെ വേരുകള്* പകുതിയോളം ചെത്തിമിനുക്കി പുതിയ ചട്ടിയില്* കൊള്ളുന്ന വിധത്തിലാക്കുക.
  അതിന് ശേഷം ചട്ടിയുടെ ചുവട്ടില്* ചരല്* നിറഞ്ഞ കട്ടിയുള്ള മണ്ണ് നിരത്തുക. ചെടിഅതിലേക്ക് ഉറപ്പിച്ച് നിറുത്തണം. ആവശ്യമില്ലാത്ത തളിരിലകളും ചില്ലകളും വെട്ടി മാറ്റണം. ശേഷം ലംബമായി നില്*ക്കുന്ന കമ്പികൊണ്ട് ചെടിയുടെ തായ് തടി വരിഞ്ഞുമുറുക്കുക. ശാഖകള്* ആവശ്യമുള്ള രീതിയില്* കമ്പികൊണ്ട് കെട്ടി നിയന്ത്രിക്കണം.
  ചട്ടിയുടെ ബാക്കിയുള്ള സ്ഥലത്ത് ചാണകപ്പൊടി,മണല്* എന്നിവ നിറയ്ക്കാം. തണലിനും അലങ്കാരത്തിനുമായി ഇതിന് മുകളില്* പായല്* നിരത്തണം. അദ്യത്തെ രണ്ട് ആഴ്ച തണലില്* വെച്ച് നനച്ചതിന് ശേഷം പിന്നീട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. ഒപ്പം നനയ്ക്കുകയും വളപ്രയോഗവും നടത്താം. ചെടിയുടെ ചുവട്ടില്* വെള്ളം ഒഴിക്കുന്നതിനു നല്ലത് സ്പ്രേയര്* ഉപയോഗിച്ച് ഇലകള്* നനയ്ക്കുന്നതാണ്.ഇങ്ങനെ 10 മുതല്* 20 വര്*ഷം വരെ ചെടിയെ നിയന്ത്രിച്ച് വളര്*ത്തണം. ഓരോ വര്*ഷം കഴിയുമ്പോഴും ചെടിയുടെ ഭംഗി കൂടി വരുകയെയുള്ളു. വളര്*ച്ചയ്ക്ക് അനുസരിച്ച് കമ്പി അഴിച്ചുകെട്ടണം.
  20 സെന്റിമീറ്റര്* വരെ ഉയരത്തിലാണ് സാധാരണ ബോണ്*സായി ചെടിക്കുള്ളത്. എന്നാല്* പലവലുപ്പത്തിലും ആകൃതിയിലും ബോണ്*സായി ചെടികള്* ഉണ്ട്. ചൈനക്കാര്* ബോണ്*സായിയുടെ ആകൃതിയെക്കാള്* ഉയരത്തിനായിരുന്നു പ്രധാന്യം കൊടുക്കുന്നത്. ബോണ്*സായിയായി നട്ടുവളര്*ത്തുന്ന ചെടികളില്* നിന്നു തന്നെ അതിന്റെ വംശഗുണമുള്ള പുതിയ ചെടികള്* സൃഷ്ടിച്ചെടുക്കാം. ലെയറിങ്ങാണ് ഇതിനായി നടത്തുന്നത്.
  ലെയറിങ്ങിനായി ചെടിയുടെ അഞ്ച് സെന്റിമീറ്റര്* വലുപ്പത്തില്* തൊലിമാറ്റിയ ശേഷം ഇവിടെ വളര്*ച്ച ഹോര്*മോണുകള്* തേച്ചുപിടിപ്പിക്കുക.ഈ ഭഗത്ത് ഒരു പ്ലാസ്റ്റിക് കവറിലിട്ട് അടിഭാഗം കെട്ടി പ്ലോട്ടിങ്ങ് മിശ്രിതം നിറയ്ക്കണം. കൂടിന്റെ മുകള്* ഭാഗം കെട്ടി ചെറിയ തുളകള്* ഇട്ട് നനയ്ക്കണം. കുറച്ച് ദിവസങ്ങള്*ക്ക് ശേഷം വേരുകള്* ഉണ്ടാകും. അപ്പോള്* ചെടിയുടെ അടിഭാഗം മുറിച്ച് ഇവയെ പുതിയ ചെടിയാക്കിമാറ്റം.
  ബോണ്*സായികള്* വളരുംതോറുമാണ് ഭംഗി വര്*ദ്ധിക്കുന്നത്. ആല്*ത്തറകളും ആല്*വൃക്ഷങ്ങളും അതേരീതിയില്* ഉണ്ടാക്കുവാന്* കഴിയും. 500 രൂപ മുതല്* 15000 രൂപ വരെയാണ് ഇതിന് വില ലഭിക്കുക.

 3. #403
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  കണ്ണപുരത്ത് മാമ്പഴം സുലഭം; തിന്നാന്* പോലും ആളില്ല

  വീണ് നശിക്കുന്ന മാങ്ങകള്* ഉപയോഗയോഗ്യമാക്കാനും വിവിധ തരത്തിലുള്ള മാങ്ങകളെ പരിചയപ്പെടുത്താനും കൂട്ടായ്മ സഹായിച്ചു

  കണ്ണപുരം ഒരു മാവ് ഗ്രാമമാണ്. ഓരോ നൂറ് മീറ്ററിലും ഒരു മാവെങ്കിലും കണ്ണപുരം പഞ്ചായത്തിലുണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠിച്ച ലോര്* (ലൈഫ് ഓറിയന്റഡ് റിയല്* എഡ്യുക്കേഷന്*) എന്ന കൂട്ടായ്മ കണ്ടെത്തിയത്. ഈ മാവുകളൊന്നും ആരും ഉപയോഗപ്പെടുത്തുന്നില്ല. മാമ്പഴങ്ങള്* വാണിജ്യാവശ്യത്തിനെന്നല്ല തിന്നാന്*പോലും ആരും ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.
  200 വര്*ഷം പഴക്കമുള്ള തേനൂറുന്ന മാമ്പഴമായ വെല്ലത്താന്* മാവ് ഒരുവര്*ഷം മുന്നേ മുറിച്ചുമാറ്റിയിരുന്നു. മറ്റൊരിടത്തും കാണാത്തതായിരുന്നു പ്രാദേശികമായി വിളിപ്പേരുള്ള വെല്ലത്താന്* മാവ്.
  ഈ വെല്ലത്താന്* മാവിനെ സംരക്ഷിക്കാന്* ലോര്* കൂട്ടായ്മ പ്രവര്*ത്തകര്* അതിന്റെ കമ്പുകള്* ശേഖരിച്ച് വിദ്യാര്*ഥികളുടെ സഹായത്തോടെ അവ ഒട്ടിച്ചു. ഇങ്ങനെ തയ്യാറാക്കിയ അന്*പതോളം ഒട്ടുമാവിന്* തൈകള്* നടാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ.
  ഈ കൂട്ടായ്മ കണ്ണപുരം പഞ്ചായത്തിലെ ചുണ്ട കുറുവക്കാവിന് സമീപമുള്ള ആര്*.ഗോപാലന്* മാസ്റ്റരുടെ വീട്ടുവളപ്പിലെ നാട്ടുമാവിന്* ചുവട്ടില്* ഒത്തുചേര്*ന്നു. ലോറിന്റെ കൂടെ ഫ്രൂട്ട് ലവേഴ്*സ് കേരളയും കണ്ണപുരം ഗ്രാമപ്പഞ്ചായത്തും ഒത്തുചേര്*ന്നപ്പോള്* അയ്യായിരത്തോളം വിവിധയിനം മാവിന്*തൈകള്* നട്ട് പിടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ.
  നാട്ടുമാവുകള്* നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം 5, 6, 7 ക്ലാസുകളിലെ വിദ്യാര്*ഥികള്*ക്ക് സയന്*സും കണക്കും സാഹിത്യവും പഠിപ്പിക്കാനുള്ള ബോധനരീതിയും ഇവര്* ആവിഷ്*കരിച്ചിട്ടുണ്ട്. കൂട്ടായ്മയില്* പരിസ്ഥിതി പ്രവര്*ത്തകര്*, കര്*ഷകര്*, കൃഷി ഓഫീസര്*മാര്*, അധ്യാപകര്*, വിദ്യാര്*ഥികള്*, തൊഴിലാളികള്*, മാധ്യമ വിദ്യാര്*ഥികള്* തുടങ്ങി നിരവധിപേര്* പങ്കെടുത്തു.
  വീണ് നശിക്കുന്നതും കാക്ക കൊത്തി നശിപ്പിക്കുന്നതുമായ മാങ്ങകള്* ഉപയോഗയോഗ്യമാക്കുക, മാങ്ങയുടെ വിവിധ തരത്തിലുള്ള സംസ്*കരണപ്രവര്*ത്തനങ്ങള്* പരിചയപ്പെടുത്തുക, നാട്ടുമാവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികപ്രവര്*ത്തനങ്ങളും ജനകീയവത്കരിക്കുക, നാട്ടുമാവിന്*തൈകള്* വിദ്യാര്*ഥികളെ ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്യുക എന്നിവയാണ് ഇവരുടെ പ്രവര്*ത്തനങ്ങള്* .തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് ഈ പരിപാടി ഏല്*പ്പിക്കുന്നത് ഒരുവര്*ഷക്കാലത്തെ പദ്ധതിയാണിത്. കൂട്ടായ്മയില്* വിവിധ തരത്തിലുള്ള മാങ്ങകളെ പരിചയപ്പെടുത്തുകയും പ്രദര്*ശിപ്പിക്കുകയും ചെയ്തു.
  കണ്ണപുരം മാങ്ങ, ബപ്പക്കായ്, പവിഴരേഖ, വെല്ലത്താന്*, മൂവാണ്ടന്*, സിന്ദൂരരേഖ, ഒളോന്* മാങ്ങ, തത്തച്ചുണ്ടന്*, ചേരിമാങ്ങ, ഉരുണി മാങ്ങ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണന്റെ വീട്ടിലുള്ള അദ്ദേഹം വിളിപ്പേരിട്ടിട്ടുള്ള കണ്ണപുരം റെഡ് തുടങ്ങി വിവിധതരം കാട്ടുമാങ്ങകള്* പ്രദര്*ശിപ്പിച്ചു.
  തുടര്*ന്ന് കൂട്ടായ്മയില്* പങ്കെടുത്തവര്* ചുണ്ടയിലെ വിവിധ ഭാഗങ്ങളില്* നടന്ന് നാട്ടുമാങ്ങകള്* ശേഖരിച്ച് ഭക്ഷിക്കുകയും വിത്ത് ശേഖരിക്കുകയും ചെയ്തു.ഏകദേശം ഇരുന്നൂറിലധികം വിവിധങ്ങളായ നാട്ടുമാങ്ങകള്* കണ്ണപുരത്തുണ്ടെന്നാണ് ലോറിന്റെ വിലയിരുത്തല്*. കൂട്ടായ്മയ്ക്കുശേഷം എ.വി.ജയചന്ദ്രന്* മാസ്റ്ററുടെ വീട്ടില്*നിന്ന് മാങ്ങകള്* കൊണ്ടുണ്ടാക്കിയ രുചികരമായ വിവിധങ്ങളായ കറികളും അച്ചാറുകളും ജാമുകളും അടങ്ങിയ ഔഷധക്കഞ്ഞി ഏവര്*ക്കും പ്രിയങ്കരമായി.

 4. #404
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  വാല്*മുതുക് നിറഞ്ഞ് വീണ്ടും പെലിക്കന്*കൂട്ടം

  കുമ്പളങ്ങി-കണ്ടക്കടവ് റോഡിലെ വാല്*മുതുകില്* എത്തിയ പെലിക്കന്*, പെയ്ന്റഡ് സ്റ്റോര്*ക്ക് തുടങ്ങിയ പക്ഷികള്*
  പള്ളുരുത്തി > കുമ്പളങ്ങി-കണ്ടക്കടവ് റോഡിലെ വാല്*മുതുകില്* പെലിക്കന്*, പെയ്ന്റഡ് സ്റ്റോര്*ക്ക് തുടങ്ങിയ പക്ഷികള്* ഞായറാഴ്ച കൂട്ടത്തോടെ വിരുന്നെത്തി. ഏപ്രില്*, മെയ് മാസങ്ങളിലാണ് പെലിക്കനുകള്* ഇന്ത്യയില്* പ്രജനനം നടത്തുന്നത്. കുമ്പളങ്ങി കൂടാതെ തട്ടേക്കാടും കുമരകത്തും ഇവ എത്താറുണ്ട്.
  നീണ്ട കൊക്കുകളും കഴുത്തില്* തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. മത്സ്യമാണ് പ്രധാന ഭക്ഷണം. ദിവസേന രണ്ട് കിലോയോളം മീന്* അകത്താക്കും. ഇരതേടി ദിവസേന 100 കിലോമീറ്ററിലധികം സഞ്ചരിക്കും. തെക്ക് കിഴക്കേ യൂറോപ്പുമുതല്* ഏഷ്യയിലെയും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലുമാണ് ഇവ തമ്പടിക്കുക. വെണ്*കൊതുമ്പന്നം, ഈസ്റ്റേണ്* വൈറ്റ് പെലിക്കന്*, റോസി പെലിക്കന്* എന്നിങ്ങനെ വിവിധ പേരുകളില്* ഇവ അറിയപ്പെടുന്നു.
  ആയിരക്കണക്കിനു കിലോമീറ്ററുകള്* സഞ്ചരിച്ചാണ് ഏപ്രില്* മെയ് മാസത്തില്* പെലിക്കനുകള്* വാല്*മുതുകിലെത്തുന്നത്. കഴിഞ്ഞ സീസണില്* പെലിക്കനുകള്* കണ്ടക്കടവിലെ തെങ്ങുകളില്* കൂടുകൂട്ടിയിരുന്നു. പെലിക്കനുകള്*ക്ക് അനുയോജ്യമായ കാലാവസ്ഥയും നല്ല മത്സ്യവുമുള്ള വാല്*മുതുകില്* ഇത്തവണയും കൂടുകൂട്ടി താമസിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്*. കുമ്പളങ്ങി-കണ്ടക്കടവ് റോഡിലെ പ്രദേശം വനം വകുപ്പിന്റെയും കുമ്പളങ്ങി പഞ്ചായത്തിന്റെയും നിരീക്ഷണത്തിലാണ്.
  വലിയ ഇനം കൊക്കില്*പ്പെട്ട പെയ്ന്റഡ് സ്റ്റോര്*ക്ക കേരളത്തില്* വര്*ണ്ണ കൊക്ക് എന്നും പൂത കൊക്കെന്നും അറിയപ്പെടുന്നവയാണ്. മഞ്ഞച്ചുണ്ടുകളും ചിറകില്* ചായം പൂശിയ പോലുള്ള നിറവും ആകര്*ഷകരമാണ്. പിന്*ഭാഗത്തെ പിങ്ക് കളറാണ് പെയിന്റഡ് സ്റ്റോര്*ക്കെന്ന് പേരു വരാന്* കാരണം. നീണ്ട കാലുകള്* ചെളിക്കുള്ളിലേക്ക് ആഴ്ന്നിറക്കി ചെളിയില്* പതുങ്ങിയിരിക്കുന്ന മീനുകളെയും വാല്* മാക്രികളെയുമാണ് ഇവ ഭക്ഷിക്കുന്നത്. ഒക്റ്റോബര്* മുതല്* മെയ് വരെയാണ് പ്രജനനകാലം. പെലിക്കന്* പക്ഷികള്* കൂടു കൂട്ടുന്ന ചില്ല പങ്കിട്ട് ഇവയും കൂടുകൂട്ടാറുണ്ട്.

 5. #405
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  'പെരിയാറിന് ഒരു ഇല്ലിത്തണല്*'; ജൂണ്* അഞ്ചിന് സിപിഐ എം 20,000 ഇല്ലിതൈകള്* നടും


  കൊച്ചി > പെരിയാറിന് ഇനി ഇല്ലിക്കാടുകള്* തണലും കാവലുമൊരുക്കും. പരിസ്ഥിതി ദിനമായ ജൂണ്* അഞ്ചിന് സിപിഐ എമ്മിന്റെ നേതൃത്വത്തില്* പെരിയാറിന്റെ ഇരുകരകളുമായി 20,000 ഇല്ലിതൈകള്* നടുമെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് വാര്*ത്താസമ്മേളനത്തില്* പറഞ്ഞു.

  'പെരിയാറിന് ഒരു ഇല്ലിത്തണല്*' എന്ന പേരിലാകും പരിപാടി. ജില്ലയില്* പെരിയാര്* കൈവഴികളടക്കം 100 കിലോമീറ്ററാണ് ഒഴുകുന്നത്. ഇതിന്റെ ഇരുവശങ്ങളിലുമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്* സിപിഐ എം പ്രവര്*ത്തകരും അനുഭാവികളും അണിനിരക്കും. തുടര്*ന്ന് വൈകിട്ട് 5ന് പെരിയാറിന്റെ തീരങ്ങളില്* തൈകള്* നടും. സംസ്ഥാനത്ത് ഒരു കോടി വൃക്ഷ തൈകള്* വെച്ചുപിടിപ്പിക്കുന്ന സര്*ക്കാര്* തീരുമാനത്തിന്റെ ഭാഗമായാണിത്. ആലുവയില്* സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്* പങ്കെടുക്കും. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്* അണിനിരക്കും. ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിട്ട്യൂട്ട് നടുവാനുള്ള ഇല്ലിതൈകള്* നല്*കും. പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ഇത്ര വിപുലമായ ജനകീയ ക്യാമ്പയിന്* ഇതാദ്യമാണെന്ന് രാജീവ് പറഞ്ഞു.

  പരിപാടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്* ജൂണ്* രണ്ടിന് വൈകിട്ട് 5ന് ഏരിയാ കേന്ദ്രങ്ങളില്* പെരിയാര്* സംരക്ഷണസദസ് സംഘടിപ്പിക്കും. വിവിധ തലത്തിലുള്ള പ്രവര്*ത്തനങ്ങള്* ഏകോപിപ്പിക്കാന്* ഏരിയാതലത്തില്* 25നകവും ലോക്കല്* തലങ്ങളില്* 28നകവും സംഘാടക സമിതികള്* രൂപീകരിക്കും. കവളങ്ങാട്, കോതമംഗലം, പെരുമ്പാവൂര്*, കാലടി, നെടുമ്പാശേരി, അങ്കമാലി, ആലുവ, കളമശേരി, ആലങ്ങാട്, പറവൂര്*, എറണാകുളം എന്നീ ഏരിയാകളില്* നിന്നായി ആയിരങ്ങള്* പരിപാടിയില്* പങ്കെടുക്കും. റസിഡന്റ് അസോസിയേഷന്*, സാംസ്കാരിക സംഘടനകള്*, ക്ളബ്ബുകള്*, സ്കൂള്* പിടിഎകള്*, ബഹുജനസംഘടനകള്*, ട്രേഡ്യൂണിയനുകള്* എന്നിവയും പരിപാടിയില്* അണിചേരും.

  പെരിയാറിന്റെ തീരങ്ങളില്* സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്* അവരുടെ അനുമതിയോടെയാകും ഇല്ലി നടുക. ഇതിന്റെ പരിപാലത്തിനായി പ്രാദേശിക തലത്തില്* കമ്മിറ്റികളെ ചുമതലപ്പെടുമെന്നും രാജീവ് പറഞ്ഞു.

 6. #406
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  ഒരാള്* ഒറ്റയ്ക്ക് ഒരു വനമുണ്ടാക്കിയ കഥ

  ''എന്റെ ബാല്യകാല സുഹൃത്തുക്കളില്* ഏറെപ്പേരും ഉദ്യോഗംതേടി നഗരത്തിലേക്കു ചേക്കേറി. ചിലര്* തോക്കെടുത്തു തീവ്രവാദികളായി മാറി. പക്ഷേ, ഞാന്* ഇവരെക്കാളൊക്കെ സംതൃപ്തനാണ്, കാരണം എനിക്കു മാത്രമല്ലേ ഭാവിതലമുറയ്ക്കും സകല ചരാചരങ്ങള്*ക്കുംവേണ്ടി ഇവിടെ ഒരു വനമുണ്ടാക്കാന്* സാധിച്ചുള്ളൂ''

  #


  മൊലായി ഉണ്ടാക്കിയ വനം
  1979-ലെ മഴക്കാലത്ത് ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകി. നദീതീരത്തുള്ള ഗ്രാമമാണ് അസം സംസ്ഥാനത്തിലെ കോകിലാമുഖ്. വെള്ളപ്പൊക്കം അവസാനിച്ചപ്പോള്* കുത്തൊഴുക്കില്*പ്പെട്ട് നദീതീരത്തടിഞ്ഞ നൂറുകണക്കിനു പാമ്പുകള്* മണലിന്റെ ചൂടേറ്റ് ചത്തുമലച്ചു. ഒരു പുല്*നാമ്പുപോലും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ഗ്രാമവാസികള്*ക്കതു പതിവ് കാഴ്ചയായിരുന്നു.
  എന്നാല്* 'ജാദവ് മൊലായി പയെങ്' എന്ന പതിനാറുകാരനെ ആ കാഴ്ച ഏറെ വേദനിപ്പിച്ചു. പിന്നെ നീണ്ട 30 വര്*ഷം അയാള്* അധ്വാനിച്ചു. അങ്ങനെ മണല്*പ്പരപ്പ് വനമായി മാറി, 1360 ഏക്കര്* വിസ്തൃതിയിലുള്ള ഒറ്റയാള്* തീര്*ത്ത വനം.
  വനം എന്ന ധനം
  തീരത്ത് പച്ചപ്പില്ലാത്തതാണ് പാമ്പുകളുടെ കൂട്ടമരണത്തിന് കാരണമെന്ന് മൊലായിക്ക് മനസ്സിലായി. ഗ്രാമത്തിലെ മുതിര്*ന്നവരോട് അവിടെ മരംവെച്ചുപിടിപ്പിക്കണമെന്ന് മൊലായി പറഞ്ഞു. അവര്* പരിഹസിച്ചു ചിരിച്ചു, മണല്*പ്പരപ്പില്* ഏതുമരം വളരാനാണ്.! തുടര്*ന്ന് ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു, അവരും മൊലായിയുടെ ആശയം പുച്ഛിച്ചുതള്ളി.
  മൊലായ് നിരാശനായെങ്കിലും നിശ്ചയദാര്*ഢ്യം കൈവിട്ടില്ല. 'അരുണാ സപ്പോരി' എന്നറിയപ്പെട്ട ആ മണല്*ദ്വീപില്* ആദ്യം മുളയും ഇലവുമരവും നട്ടു. മണലിനെ ഫലഭൂയിഷ്ഠമാക്കാന്* കുഴികളില്* ചാണകപ്പൊടി ചേര്*ത്തു.
  മണ്ണിന് ഇളക്കവും ജീവനും പകരാന്* ചിതലുകളെയും മറ്റു ഷഡ്പദങ്ങളെയും മണ്ണിരയെയുമെത്തിച്ചു. മുളയ്ക്കും ഇലവിനും മുളച്ചുപൊന്തി വളരാനായി. തുടര്*ന്ന് തേക്കുള്*പ്പെടെ പലയിനം വൃക്ഷങ്ങളും കുറ്റിച്ചെടികളും പുല്ലുകള്*പോലും മൊലായി അവിടെ നട്ടു. ഒറ്റദിവസംപോലും മുടങ്ങാതെ നടീല്* തുടര്*ന്നു.
  ഇത്രയും തൈകളെ വെള്ളംകോരി നനയ്ക്കുക അസാധ്യമായിരുന്നു. പകരം തൈകളുടെ ചുവട്ടില്* സുഷിരമിട്ട മണ്*ചട്ടികള്* വെച്ചു. തുള്ളികളായി വീണ ജലം തൈകള്*ക്കു ദിവസങ്ങളോളം നനവേകി. വറ്റിയപ്പോള്* കുടങ്ങളില്* വെള്ളം വീണ്ടും നിറച്ചു. മൂന്ന് പതിറ്റാണ്ടുകൊണ്ട് അവിടം നല്ലൊരു കാടായി. മൊലായി നട്ട മരങ്ങളും അവയുടെ വിത്ത് വീണ് പൊടിച്ചവയുമായി ആയിരക്കണക്കിനു മരങ്ങള്*. 'മൊലായി കത്തോനി' (മൊലായി വനം) എന്നപേരില്* അവിടം പ്രസിദ്ധമായി.
  ഫോറസ്റ്റ് മാന്* ഓഫ് ഇന്ത്യ!
  ഇന്ന് 1360 ഏക്കറിലുള്ള മൊലായി വനത്തില്* വ്യത്യസ്തമായ മരങ്ങളും സസ്യങ്ങളും മാത്രമല്ല ഉള്ളത്. 2008 ല്* ഒരു കാട്ടാനക്കൂട്ടം അവിടെയെത്തി. വന്യജീവികള്*ക്കു പ്രിയങ്കരമായ സസ്യങ്ങളെക്കുറിച്ച് മൊലായിക്കറിയാമായിരുന്നു.
  അവ തിന്നാന്* മാനുകളും കാണ്ടാമൃഗങ്ങളും കാട്ടുപോത്തുകളുമൊക്കെയെത്തി. അവയ്ക്കു പുറകെ ഇരപിടിയന്*മാരായ പുലികളും കടുവകളുമൊക്കെ. നിരവധിയിനം പക്ഷികളും മൊലായി വനത്തിലേക്കു ചേക്കേറി.
  മരത്തൈകളുടെ നടീല്* മൊലായി ഇന്നും തുടരുന്നുണ്ട്. ഒപ്പം തന്റെ വനത്തെ ജാഗ്രതയോടെ കാക്കുകയും ചെയ്യുന്നു. വേട്ടക്കാര്*ക്കും പരിസ്ഥിതി ധ്വംസകര്*ക്കും ഇവിടേക്കു പ്രവേശനമില്ല. 54-കാരനായ മൊലായിയുടെ ജീവിതമാര്*ഗം പശുപരിപാലനമാണ്. മുന്* പ്രസിഡന്റ് എ.പി.ജെ. അബ്ദുള്*കലാം 2012-ല്* മൊലായിക്ക് 'ഫോറസ്റ്റ് മാന്* ഓഫ് ഇന്ത്യ' എന്ന ബഹുമതി നല്*കി, തുടര്*ന്ന് പത്മശ്രീയുള്*പ്പെടെ നിരവധി പുരസ്*കാരങ്ങളും.

 7. #407

  Default

  keralathile best coffee companies ethokkeyanu?...pure coffee, not instant coffee like bru....indian coffee houseinte powder upayogichittundu...enikku athra ishtamalla....pinne njagalude chengannur prabhat coffee ennu paranjoru company undu...they have plantations in wayanadu and coorg...ithu nalla taste aanu...vere ariyavunnathu kottayathe royal coffee...athum athra pora..
  Huge fan of Lalettan!
  My ratings for last 5 Lalettan movies:
  * 10/17 - Villain - 2.5/5
  * 08/17 - VP - 2.5/5
  * 04/17 - 1971 - 2.5/5
  * 01/17 - MVT - 2/5

  * 10/16 - Pulimurugan - 2/5


 8. #408
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  ധ്രുവമേഖലയില്*നിന്നുള്ള പക്ഷികള്*ക്ക് കേരളം ഇഷ്ടദേശമാകുന്നു

  ചെങ്കാലന്* പുള്ളിന്റെ സന്ദര്*ശനം ആദ്യമായിട്ടാണ് കേരളത്തില്* രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമാകാം പക്ഷി കേരളത്തില്* എത്തിയതെന്ന് കരുതുന്നു

  #


  ചെങ്കാലന്* പുള്ള് ഫോട്ടോ: കെ. ഐ. ബിജോയ്
  ചെങ്കാലന്* പുള്ള് (Amur Falcon) ഉള്*പ്പെടെ അഞ്ച് ഇനം പുതിയ പക്ഷികളെ തട്ടേക്കാട് പക്ഷി സങ്കേതത്തില്* ആദ്യമായി കണ്ടെത്തി. എറണാകുളം ജില്ലയില്* കോതമംഗലത്ത് നിന്ന് 15 കിലോമീറ്റര്* അകലെയാണ് ഈ സങ്കേതം. പരേതനായ പ്രശസ്ത പക്ഷി ഗവേഷകര്* സാലിം അലിയുടെ പേരിലാണ് ഈ സങ്കേതം അറിയപ്പെടുന്നത്.
  ചെങ്കാലന്* പുള്ളിന്റെ സന്ദര്*ശനം ആദ്യമായിട്ടാണ് കേരളത്തില്* രേഖപ്പെടുത്തുന്നതെന്ന് പക്ഷി ഗവേഷകനും തട്ടേക്കാട് സങ്കേതത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. ആര്*. സുഗതന്* മാതൃഭൂമിയോട് പറഞ്ഞു. സൈബീരിയയാണ് ഈ പക്ഷിയുടെ ജന്മനാട്. നാഗാലാന്*ഡ് വഴി മധ്യേന്ത്യയില്* എത്തുകയും തുടര്*ന്ന് മഹാരാഷ്ട്ര വഴി അറബിക്കടല്* കടന്ന് ദക്ഷിണാഫ്രിക്കയില്* താവളം തേടുകയും ചെയ്യും. ജന്മനാട്ടില്* അതിശൈത്യം കുറയുമ്പോള്* തിരിച്ചു പറക്കുന്നു.
  പാലക്കാട്ടും നെടുമ്പാശ്ശേരിയിലും കൊച്ചി നഗരത്തിന് സമീപമുള്ള കായല്* ദ്വീപുകളിലും ചെങ്കാലന്* പുള്ളുകളെ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയില്* ഈയിടെ ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമാകാം പക്ഷി കേരളത്തില്* എത്തിയതെന്ന് ഡോ.സുഗതന്* പറഞ്ഞു. അന്തര്*ദേശീയ തലത്തിലുള്ള പക്ഷി നിരീക്ഷണ സംഘങ്ങള്* അവയുടെ വെബ്സൈറ്റില്* ചെങ്കാലന്* പുള്ളിനെ അവതരിപ്പിച്ചുകഴിഞ്ഞു.
  ചെങ്കാലന്* പുള്ള് ഫോട്ടോ: കെ. ഐ. ബിജോയ്
  അതുപോലെ വര്*ണക്കൊക്കുകളും (Painted Stork) കൊക്ക് വര്*ഗത്തില്*പ്പെട്ട ഐബീസ് പക്ഷിയും കരണ്ടികൊക്കും (Spoon Bill) വെള്ള കഴുത്തുള്ള കൊക്കും (White necked Stork) ആദ്യമായി തട്ടേക്കാട് എത്തി. വര്*ണ്ണകൊക്കുകള്* കൂടുതലും ഉത്തരേന്ത്യയിലാണുള്ളത്. രാജസ്ഥാനിലെ ഭരത്പൂര്* പക്ഷി സങ്കേതത്തിലും ഗുജറാത്തിലും വര്*ണ്ണക്കൊക്കുകളെ കൂടുതലായി കാണാറുണ്ട്. വെള്ളക്കഴുത്തുള്ള കൊക്കിനെയും കരണ്ടിക്കൊക്കിനെയും കേരളത്തിന് പുറത്തുള്ള വനപ്രദേശങ്ങളിലാണ് കാണാറുള്ളത്. തൃശ്ശൂരിലെ കോള്*നിലങ്ങളില്* വര്*ണക്കൊക്കുകളെ കണ്ടെത്താന്* കഴിഞ്ഞിട്ടുണ്ട്.
  തണ്ണീര്*ത്തടങ്ങളാണ് വെള്ളകൊക്കിനും കരണ്ടികൊക്കിനും ഇഷ്ടമുള്ള ആവാസവ്യവസ്ഥ. ആഫ്രിക്കയിലും ഏഷ്യയിലെ ചില രാജ്യങ്ങളിലും ഈ കൊക്കുകളുണ്ട്. അതുപോലെ മലമുഴക്കി വേഴാമ്പലുകളെ (Great Indian Hornboll) ഇപ്പോള്* തട്ടേക്കാട് കണ്ടുതുടങ്ങിയിട്ടുണ്ട്. കുറച്ചുകാലമായി അവ സമീപപ്രദേശങ്ങളിലെ എടമലയാര്*, പൂയംകുട്ടി വനങ്ങളിലായിരുന്നു തങ്ങളുടെ ആവാസസ്ഥാനമായി തിരഞ്ഞെടുത്തിരുന്നത്. വലിയ വൃക്ഷങ്ങളില്* സ്വാഭാവികമായി രൂപപ്പെട്ടിട്ടുള്ള വലിയ വിള്ളലുകളിലോ പൊത്തുകളിലോ ആണ് അവ കൂടുകൂട്ടി മുട്ടയിടാറുള്ളൂ. ഇത്തരം സ്വാഭാവിക വിള്ളലുകള്* കണ്ടെത്താന്* കഴിഞ്ഞില്ലെങ്കില്* അവ കൂടുകൂട്ടില്ല. ഇവ ഗുരുതരമായ വംശനാശം നേരിടാന്* അതാണ് കാരണമെന്ന് പക്ഷി ഗവേഷകര്* പറയുന്നു.
  മണലൂതിപ്പക്ഷി ഫോട്ടോ: ഡോ. രാജു കസംബെ
  മെയ് 10നായിരുന്നു അന്താരാഷ്ട്ര ദേശാടനപക്ഷി ദിനം. ഈ ദിനാഘോഷങ്ങളോടനുബന്ധിച്ച് മുംബൈയിലെ തണ്ണീര്*ത്തടങ്ങളില്* Crew Sandpiper (മണലൂതി) എന്ന പക്ഷിയെ കണ്ടെത്തിയിരുന്നു. 2014 ഡിസംബര്*, 2015 ഫെബ്രുവരി എന്നീ മാസങ്ങളില്* കാലില്* വളയമിട്ട് അടയാളപ്പെടുത്തിവിട്ട പക്ഷികളിലൊന്നിനെയാണ് കണ്ടെത്തിയതെന്ന് മുംബൈ നാച്വറല്* ഹിസ്റ്ററി സൊസൈറ്റിയിലെ പക്ഷി ഗവേഷകനായ ഡോ. രാജു കസംബെ പറഞ്ഞു. മുംബൈയിലെ ഈ പക്ഷികള്* റഷ്യന്* ഉത്തരധ്രുവ പ്രദേശങ്ങളിലേക്കാണ് ദേശാടനം നടത്തുന്നത്. അഞ്ച് മാസങ്ങള്* അവിടെ ചിലവഴിച്ച ശേഷം തിരിച്ച് മുംബൈയിലും പരിസരപ്രദേശങ്ങളിലും എത്തുന്നു.
  അവ ഉത്തരധ്രുവം സന്ദര്*ശിക്കുന്നതായി ആധികാരികമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. തണ്ണീര്*ത്തടങ്ങളിലെ ചെളിപ്രദേശങ്ങളില്* അവ കൂട്ടമായി കഴിയുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളാണ് ഡോ.രാജു കസംബെയും എസ്. കൃഷ്ണനും ചേര്*ന്നെടുത്തത്. ദേശാടനത്തിനായി പക്ഷികളെ അടയാളപ്പെടുത്തിവിടുന്ന ചുമതല 1927 മുതല്* മുംബൈ നാച്വറല്* ഹിസ്റ്ററി സൊസൈറ്റി ചെയ്തുവരുന്നു.

 9. #409
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  പാചകത്തിന് നെയ്യ് ഉപയോഗിച്ചാൽ?


  ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമാണ് നെയ്യ്. എന്നാൽ അടുത്ത കാലത്തായി ‘ആരോഗ്യബോധമുള്ള’ പലരും അനാരോഗ്യകരം എന്നു കരുതി നെയ്യ് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാറാണ് പതിവ്. എന്നാൽ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങൾ അറിയാം.
  നെയ്യിൽ കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകുന്നു. കൊഴുപ്പിനെ നീക്കാനും കൊഴുപ്പ് കോശങ്ങളെ ചൂരുക്കാനും സഹായിക്കുന്ന അമിനോ ആസിഡുകൾ നെയ്യിലുണ്ട്.

  പാചകത്തിന് ഉപയോഗിക്കാൻ ഏറ്റവും നല്ലത് നെയ്യ് ആണെന്ന് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ട് നെയ്യ് മികച്ചതാകുന്നു എന്നു നോക്കാം.

  ∙ എണ്ണയിൽ ഉള്ളതിനെക്കാൾ വിഷഹാരികൾ കുറവ്
  1600 പോലെ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോള്* സസ്യ എണ്ണകളെയോ സീഡ് ഓയിലുകളെയോ അപേക്ഷിച്ച് വളരെ കുറച്ച് ടോക്സിനുകളെ മാത്രമേ നെയ്യ് പുറന്തള്ളുന്നുള്ളൂ. സോയാബീൻ എണ്ണ നെയ്യിനെക്കാൾ പത്തുമടങ്ങ് അക്രിലാമൈഡ് പുറപ്പെടുവിക്കുന്നു എന്നാണ് ഒരു പഠനം പറയുന്നത്.

  ∙ ഉയർന്ന സ്മോക്കിങ്ങ് പോയിന്റ്

  വളരെ ഉയർന്ന താപനിലയിൽ നെയ്യിന് ഉയർന്ന സ്മോക്കിങ്ങ് പോയിന്റ് ഉണ്ട്. അതുകൊണ്ട് ഫ്രീറാഡിക്കലുകളായി അത് വിഘടിക്കപ്പെടുന്നില്ല. ശരീരകലകൾക്കു കേടുപാടുകൾ വരുത്തുന്ന ഉറപ്പില്ലാത്ത തന്മാത്രളകളാണ് ഫ്രീ റാഡിക്കലുകൾ ധൈര്യമായി നിങ്ങൾക്ക് എന്തും നെയ്യിൽ വറുക്കാം.

  ∙ വേഗം കേടാകില്ല

  നെയ്യിൽ നിന്നും മിൽക്ക് സോളിസുകൾ നീക്കം ചെയ്തതിനാൽ എളുപ്പം കേടാകില്ല. നെയ്യ് സൂക്ഷിച്ചു വയ്ക്കാൻ വളരെ എളുപ്പവുമാണ്. ഫ്രിഡ്ജില്* വയ്ക്കേണ്ട ആവശ്യമില്ല. ആഴ്ചകളോളം റൂം ടെമ്പറേച്ചറിൽ വയ്ക്കാവുന്നതാണ്.

  ∙ ദഹനത്തിനു സഹായകമാകും

  ഉയർന്ന അളവിൽ ബ്യൂട്ടിറിക് ആസിഡും മറ്റ് ലഘു ശ്രേണി പൂരിത കൊഴുപ്പുകളും നെയ്യിലുണ്ട്. ഇത് ദഹനത്തിന് സഹായകമാണ്. വേദന കുറയ്ക്കുന്നു. വെണ്ണയെക്കാൾ ഗാഢത കൂടുതൽ ഉള്ളതിനാലാണിത്.

  ∙ ഭാരം കുറയ്ക്കാൻ

  ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് നെയ്യിൽ ധാരാളം ഉണ്ട്. നെയ്യ് കഴിച്ചാൽ ശരീരഭാരം കുറയും എന്നു ചുരുക്കം.

 10. #410
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  91,996

  Default

  ക്വിനോവയ്ക്ക് ആരാധകരേറുന്നു

  ക്വിനോവ
  അരിയും ഗോതമ്പുംപോലുള്ള മുഖ്യധാന്യങ്ങളിൽനിന്നു പാശ്ചാത്യരുടെ ശ്രദ്ധ ചെറുധാന്യങ്ങളിലേക്കു തിരിയുന്നു. ആരോഗ്യപരിപാലനത്തിൽ ആഹാരശീലത്തിനുള്ള നിർണായക പ്രാധാന്യം തിരിച്ചറിഞ്ഞാണത്രെ ഈ ചുവടുമാറ്റം. ആരാധകർ സൂപ്പർഫുഡ് എന്നു വിശേഷിപ്പിക്കുന്ന ക്വിനോവയാണ് അടുത്ത കാലത്ത് ഈ രീതിയിൽ ഏറ്റവും പ്രചാരത്തിലാകുന്നതെന്ന് 'ദി ഇക്കണോമിസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
  ക്വിനോവ തെക്കേ അമേരിക്കയിലെ ആൻഡിയൻ പ്രദേശത്തു പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നു. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്ന*ോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു വർഷമായി ഇന്ത്യയിൽ ഇതിന്റെ കൃഷി പ്രചരിപ്പിച്ചു വരികയാണ്.


  നിന്ന നിൽപിൽ ക്വിനോവയ്ക്കുണ്ടായ പ്രിയം മാറ്റിമറിച്ചതു പെറുവിലെ കർഷകരുടെ തലവരയാണ്. ക്വിനോവ കൃഷി ചെയ്യാത്തവർക്കുപോലും ഇതിന്റെ ഗുണഫലം അനുഭവിക്കാനാകുന്നുണ്ടെന്നു മിനസോട്ട സർവകലാശാല നടത്തിയ പഠനത്തിൽ ചൂണ്ടിക്ക*ാട്ടുന്നു. ക്വിനോവയുടെ പ്രിയവും വിലയും കുത്തനെ ഉയർന്നതോടെ ക്വിനോവക്കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാണ് മറ്റ*ു കർഷകർക്കും ഭാഗ്യം കൊണ്ടുവന്നത്. എക്കാലവും ക്വിനോവ മുഖ്യാഹാരമാക്കിയിരുന്ന ഇവർ ഏറെ പണം കൈവന്നതോടെ മറ്റു ധാന്യങ്ങളും വിളകളും വൻതോതിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതായി പഠനം നടത്തിയ മാർക്ക് ബെലേമെയർ ചൂണ്ടിക്ക*ാട്ടുന്നു.

  ഭക്ഷണകാര്യത്തിൽ രസകരമായ ഇതേ മാറ്റം പോപ് സോർഗം പോലുള്ള ചെറുധാന്യങ്ങൾ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന പടിഞ്ഞ*ാറൻ ആഫ്രിക്കയിലും സംഭവിക്കുന്നുണ്ട്. പുതിയ വിത്തിനങ്ങളും സാങ്കേതികവിദ്യകളും പ്രചാരത്തിലായതിനു പിന്നാലെ ചെറുധാന്യങ്ങളുടെ വിളവു കുത്തനെ ഉയരുകയും വിപണിയിൽ ഇവയ്ക്കു പ്രിയവും വിലയും ഏറുകയും ചെയ്തതോടെ വരുമാനം വർധിച്ച കർഷകർ അരി കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ അവിടെ 2006ലേക്കാൾ അരി ഉപഭോഗം 25 ശതമാനം കൂടിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ചെറുധാന്യങ്ങളുടെ ഉപഭോഗം ആനുപാതികമായി കുറയുകയും ചെയ്തു.
  പാശ്ചാത്യ നാടുകളിൽ ആരാധകർക്കു 'സൂപ്പർഫുഡ്' ആണെങ്കിലും എതിരാളികൾക്കു ക്വിനോവ ഒരു രുചിയുമില്ലാത്ത വെറും 'ചവർ' ആണത്രെ.

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •