Page 68 of 131 FirstFirst ... 1858666768697078118 ... LastLast
Results 671 to 680 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #671
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    എപ്പോഴും തണുത്തിരിക്കും, പ്ലാസ്റ്റിക്കുകളോട് 'നോ' പറയാം, ഈ മുള കൊണ്ടുള്ള കുപ്പികളുടെ ഉപയോഗങ്ങളിങ്ങനെ...




    Highlights
    പ്രകൃതിയില്* നിന്ന് ലഭിക്കുന്ന വസ്തുക്കള്* ഉപയോഗിച്ച് നിര്*മ്മിക്കുന്നതുകൊണ്ട് വെള്ളത്തിന് നല്ല തണുപ്പുണ്ടാകും. പ്ലാസ്റ്റിക് ബോട്ടിലുകള്* അഥവാ പ്ലാസ്റ്റിക് കുപ്പികള്* ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. മുളയുടെ പാത്രങ്ങളില്* വെള്ളം ശേഖരിക്കുന്നത് വേനല്*ക്കാലത്ത് എന്തുകൊണ്ടും നല്ലതാണ്.
    പ്രകൃതിവിഭവങ്ങളാല്* സമ്പന്നമായ സംസ്ഥാനമാണ് ആസ്സാം. ഇന്ത്യയില്* ഏറ്റവും കൂടുതല്* മുള ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് ആസാം. ഇവിടുത്തെ ജനതയുടെ സാംസ്*കാരികവും സാമൂഹികവുമായ ജീവിതശൈലിയില്* മുള കൊണ്ടുള്ള ഉത്പന്നങ്ങള്*ക്ക് വളരെ പ്രാധാന്യമുണ്ട്. പ്രധാനമായും കെട്ടിട നിര്*മാണത്തിനും വീട്ടുപകരണങ്ങള്* നിര്*മിക്കാനുമാണ് ഇവര്* മുള ഉപയോഗിക്കുന്നത്. ഇവിടെ ആസാമില്* നിന്നുള്ള ഒരു സംരംഭകനായ ധൃതിമാന്* ബോറ മുളകള്* ഉപയോഗിച്ചുള്ള കുപ്പികള്* നിര്*മിച്ച് പ്ലാസ്റ്റിക്കുകള്* ഒഴിവാക്കാനുള്ള സുരക്ഷിതമായ മാര്*ഗം കാണിച്ചുതരികയാണ്.
    ആസാമില്* മുള ഉപയോഗിച്ച് ധാരാളം കരകൗശലവസ്തുക്കള്* ഉണ്ടാക്കുന്നുണ്ട്. പൂര്*ണമായും യന്ത്രങ്ങള്* ഒഴിവാക്കി കൈത്തൊഴിലായാണ് അവര്* ഉത്പന്നങ്ങള്* നിര്*മിക്കുന്നത്. തൊപ്പികള്*, പായകള്*, കളിപ്പാട്ടങ്ങള്* എന്നിവയെല്ലാം വീടുകളില്* നിന്നുതന്നെ ഇവര്* നിര്*മിച്ചുനല്*കുന്നു. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ കൈത്തൊഴിലായല്ല ഇതൊന്നും ഇവര്* ചെയ്യുന്നത്. ജാതിയും മതവും നോക്കാതെ എല്ലാ വിഭാഗത്തില്*പ്പെട്ട കര്*ഷകരും ആസാമില്* മുള കൊണ്ടുള്ള ഉത്പന്നങ്ങള്* നിര്*മിക്കുന്നു.
    മുള കൊണ്ടുള്ള കുപ്പികള്*/ബോട്ടിലുകള്*
    പ്രകൃതിയില്* നിന്നും ലഭിക്കുന്ന വസ്തുക്കള്* ഉപയോഗിച്ച് ഉണ്ടാക്കാന്* കഴിയുന്ന സുരക്ഷിതമായ ഉത്പ്പന്നങ്ങളാണ് ധൃതിമാന്* ബോറ ഉണ്ടാക്കുന്നത്. അപകടകരമായ വസ്തുക്കള്* ഒന്നും ഉപയോഗിക്കാതെ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്* ആവശ്യമായ ഉപകരണങ്ങള്* നിര്*മ്മിക്കാന്* കഴിയുമെന്നാണ് ഇദ്ദേഹം തെളിയിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് പ്രകൃതിയിലേക്ക് കൂടുതല്* അടുക്കാനുള്ള വഴിയാണ് ഇത്തരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്* നിര്*മിക്കുന്ന സംരംഭകര്* നമുക്ക് പറഞ്ഞുതരുന്നത്.
    ഐ.ഐ.ടിയില്* പഠനം നടത്തിയ ശേഷമാണ് ഇദ്ദേഹം സംരംഭകനായത്. മുള കൊണ്ടുള്ള ബോട്ടിലുകള്* പ്രകൃതിയുമായി അലിഞ്ഞുചേരുന്നതായതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നില്ല. കുപ്പിയില്* വെള്ളം നിറച്ചാല്* വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുമെന്ന പേടിയേ വേണ്ട. വളരെ എളുപ്പത്തില്* നമുക്ക് ഉപയോഗിക്കാനും യാത്രകളില്* കൂടെ കൊണ്ടുപോകാനും കഴിയുന്ന തരത്തിലാണ് ഈ കുപ്പികള്* രൂപകല്*പ്പന ചെയ്തിരിക്കുന്നത്. കുപ്പിയുടെ മുകളില്* കോര്*ക്ക് ഉപയോഗിച്ച് അടയ്ക്കാന്* കഴിയുന്നതുകൊണ്ട് വെള്ളം പുറത്തേക്ക് പോകില്ല. 200 രൂപ മുതല്* 400 രൂപ വരെയാണ് കുപ്പിയുടെ വില.
    പ്രകൃതിയില്* നിന്ന് ലഭിക്കുന്ന വസ്തുക്കള്* ഉപയോഗിച്ച് നിര്*മ്മിക്കുന്നതുകൊണ്ട് വെള്ളത്തിന് നല്ല തണുപ്പുണ്ടാകും. പ്ലാസ്റ്റിക് ബോട്ടിലുകള്* അഥവാ പ്ലാസ്റ്റിക് കുപ്പികള്* ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. മുളയുടെ പാത്രങ്ങളില്* വെള്ളം ശേഖരിക്കുന്നത് വേനല്*ക്കാലത്ത് എന്തുകൊണ്ടും നല്ലതാണ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്* ഇതില്* ശേഖരിക്കുന്ന വെള്ളത്തിന് കഴിയും. പ്ലാസ്റ്റിക് ബോട്ടിലുകളില്* വേനല്*ക്കാലത്ത് വെള്ളം ശേഖരിച്ചാല്* കൂടുതല്* ചൂടാകുകയേയുള്ളു.
    മൗസം ബോറ എന്ന സുഹൃത്തും ഒപ്പം ചേര്*ന്നാണ് മുള കൊണ്ടുള്ള ബോട്ടിലുകള്* നിര്*മിക്കുന്നത്. www.tribalplanets.com എന്ന വെബ്*സൈറ്റിലൂടെ തങ്ങളുടെ ഉത്പന്നം ആവശ്യക്കാരിലെത്തിക്കാന്* ഇവര്* ശ്രമിക്കുന്നു. ഇത്തരത്തിലുള്ള പുതിയ പരിസ്ഥിതിസൗഹൃദ ഉല്*പ്പന്നങ്ങള്* ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രയാസമുള്ളതുകൊണ്ട് ബോധവല്*ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രാദേശികമായ ആളുകള്* പ്ലാസ്റ്റിക്കിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരാണ്.
    ഇവര്* നിര്*മിച്ചിരിക്കുന്ന മുള കൊണ്ടുള്ള ബോട്ടിലുകള്* ആവശ്യക്കാരുടെ വീടുകളിലെത്തിക്കാന്* സാങ്കേതിക വിദ്യയെയും കൂട്ടുപിടിക്കാനാണ് തീരുമാനം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്* പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമ്പോള്* ഇത്തരം പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്* നിര്*മിക്കുന്നവരെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്.


  2. #672
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കോപ്പര്* മഗ്ഗിലാണോ വെള്ളം കുടിക്കുന്നത് ? എങ്കില്* അറിയാം ഇക്കാര്യങ്ങള്*...




    Highlights
    പണ്ട് ചെമ്പുപാത്രങ്ങളായിരുന്നു വീടുകളില്* കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാല്* പിന്നീട് അവയുടെ സ്ഥാനത്ത് സ്റ്റീലും ഗ്ലാസ്സുമൊക്കെയെത്തി. എങ്കിലും കോപ്പറിന്*റെ മഗ്ഗും ഗ്ലാസും മറ്റും വിപണിയില്* വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
    പണ്ട് ചെമ്പുപാത്രങ്ങളായിരുന്നു വീടുകളില്* കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാല്* പിന്നീട് അവയുടെ സ്ഥാനത്ത് സ്റ്റീലും ഗ്ലാസ്സുമൊക്കെയെത്തി. എങ്കിലും കോപ്പറിന്*റെ മഗ്ഗും ഗ്ലാസും മറ്റും വിപണിയില്* വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കോപ്പര്* മഗ്ഗില്* വെള്ളം കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? ഉണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തില്* പറയുന്നത്.
    കോപ്പറിന്*റെ മഗ്ഗില്* വെള്ളം ഒഴിച്ചുവെയ്ക്കുന്നത് വെള്ളത്തിലെ ബാക്ടീരിയയെയും സൂക്ഷ്മ ജീവികളെയും നശിപ്പിക്കാന്* സഹായിക്കും. അതിന് വേണ്ടിയാണ് പണ്ടുകാലത്ത് ആളുകള്* രാത്രി ചെമ്പുപാത്രത്തില്* വെള്ളം എടുത്തുവെച്ചതിന് ശേഷം അതില്* നിന്നും രാവിലെ വെള്ളം കുടിക്കുന്നത്.
    അതുമാത്രമല്ല, കോപ്പര്* മഗ്ഗിലെ വെള്ളം നല്ല തണുപ്പുളളതായിരിക്കും. തണുത്ത വെള്ളം കുടിക്കാന്* ആഗ്രഹിക്കുന്നവര്*ക്ക് ചെമ്പിന്*റെ കപ്പില്* വെള്ളം കുടിക്കാവുന്നതാണ്.
    മനുഷ്യന്*റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കോപ്പര്*. കോപ്പര്* അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. സീഫുണ്ട് , ഉരുളക്കിഴങ്ങ് , പയര്* , നട്സ് , പച്ചിലകറികള്* ചോക്ലേറ്റ് എന്നിവയില്* കോപ്പര്* ധാരാളം അടങ്ങിയിട്ടുണ്ട്.




  3. #673
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വിസ്മയവിത്ത് കസ്*കസ്




    സര്*ബത്തിലും ഐസ്*ക്രീമിലും ഫലൂദയിലുമൊക്കെ നിത്യസാന്നിധ്യം. ഇവയുടെ സവിശേഷ രൂപഭാവങ്ങള്*ക്ക് കണ്ണു കിട്ടാതിരിക്കാന്* തീരെ ചെറിയ കറുത്ത അരിമണിപോലെ ഒരുതരം വിത്തുകള്* വിതറിയിരിക്കുന്നത് നമുക്കെല്ലാം പരിചിതമാണ്. ഒറ്റ നോട്ടത്തില്* ഏത് മധുരവിഭവത്തിന്റെയും മുകള്*ത്തട്ടില്* ഇവയുണ്ടാകും. എന്നാല്* ഒന്നു കൊറിക്കാമെന്നുവച്ചാല്* ഒട്ടു പിടിതരികയുമില്ല. നാവിലെ രസമുകുളങ്ങളെ തട്ടിയും തലോടിയും ഓടിനടക്കുന്ന ഇവ ത്രസിപ്പിക്കുന്ന സ്വാദിനോടൊപ്പം അറിയാതെ മനസ് ഓടിമറയുകയും ചെയ്യും. ഇതാണ് കസ്*കസ് അഥവാ 'കശകശ' എന്ന സുഗന്ധവിത്തുകളുടെ മുഖമുദ്ര.

    വിത്ത് എത്ര ചെറുതാണെന്നറിയണമെങ്കില്* ഇതാ നോക്കൂ- 3300 കസ്*കസ് വിത്തു വേണം ഒരു ഗ്രാം തൂങ്ങാന്*. ഒരുപൗണ്ട് വിത്ത് എന്നു പറയുമ്പോള്* ഒന്നു മുതല്* രണ്ടുദശലക്ഷം കശ കശ വിത്തു വേണ്ടിവരും.

    രുചിവിഭവങ്ങളിലെ താരമാണിത്. വിവിധരാജ്യങ്ങളില്* കശ കശ വിത്ത് ചേര്*ത്ത നിരവധി വിഭവങ്ങള്* സുലഭമാണ്. ഇവയെല്ലാം ബ്രഡ്, ഐസ്*ക്രീം, കുക്കി, നൂഡില്*സ്, സീഡ് റോള്*, ഡസേര്*ട്ട്, നട്ട് റോള്*, കേക്ക്, പേസ്ട്രി, ക്രീം, ചീസ് ഡിഷ്, ബിസ്*കറ്റ് തുടങ്ങിയ മധുരപലഹാരങ്ങളിലെ അവിഭാജ്യചേരുവയുമാണ്. തീരെ ചെറിയ കശകശ വിത്തുകള്*ക്ക് പരസ്പരം ഒട്ടിപ്പിടിക്കാന്* കഴിവുണ്ട്. ഇന്നിപ്പോള്* വിവിധ ഭക്ഷ്യവിഭവങ്ങള്* തയാറാക്കുന്നതിന് കുശിനികളിലെയും നിറസാന്നിധ്യമാണ് കശകശ.

    സസ്യപരിചയം

    സുഗന്ധവിള എന്നു പേരെടുത്ത കറുപ്പുചെടിയുടെ വിത്താണ് കശകശ. സുഗന്ധവിള എന്നതിനേക്കാളുപരി ഒരുവേള മയക്കുമരുന്ന് എന്ന നിലയ്ക്കുകൂടി കുപ്രസിദ്ധി നേടി. ചെടിയുടെ പേര് ഓപ്പിയം പോപ്പി. 'പപ്പാവര്* സോമ്*നിഫെറം' എന്ന് സസ്യനാമം. ചികിത്സക്കുള്ള കറുപ്പ് വേര്*തിരിച്ചെടുക്കുന്നത് ഇതില്* നിന്നാണ്. ബേക്കറി പലഹാരങ്ങളില്* ഉപയോഗിക്കുന്നത് എന്ന അര്*ഥത്തില്* 'ബ്രഡ് സീഡ് പോപ്പി' എന്നും പേരുണ്ടിതിന്. ഒരലങ്കാരപ്പൂച്ചെടി കൂടിയാണ് ആകര്*ഷകമായ പൂക്കള്* വിടര്*ത്തുന്ന കറുപ്പ്. കിഴക്കന്* മെഡിറ്ററേനിയന്* പ്രദേശങ്ങളാണ് ജന്*മദേശം.

    വാര്*ഷിക വളര്*ച്ചാസ്വഭാവമുള്ള ചെടിയാണു കറുപ്പ്. 100 സെന്റീ മീറ്റര്* വരെ ഉയരത്തില്* വളരും. ചെടിക്ക് പൊതുവേ ഇളം തവിട്ടു കലര്*ന്ന പച്ചനിറമാണ്. ഇലകളും തണ്ടും രോമാവൃതം. ജൂണ്* മുതല്* ഓഗസ്റ്റ് വരെയാണ് പൂക്കാലം. പൂക്കള്*ക്ക് 30 മുതല്* 100 മില്ലിമീറ്റര്* വരെ വലിപ്പം. ഇളംവയലറ്റ്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളില്* നാലിതള്* വീതം ഉണ്ടാകും. ഇതളുകളുടെ താഴ്ഭാഗത്ത് കടുംനിറത്തില്* അടയാളങ്ങള്* കാ ണാം. ഉരുണ്ട കായ്കള്*. ചെടിയുടെ ഏതു ഭാഗത്ത് മുറിവുണ്ടാക്കിയാലും വെളുത്ത കറ ചാടുന്നതു കാണാം.

    കറുപ്പ് യുദ്ധവും കറുപ്പ് ഗുഹകളും

    തെക്കു- കിഴക്കന്* ഏഷ്യയിലെ മെസപ്പൊട്ടോമിയയില്* 3400 ബിസിയില്* കറുപ്പുചെടികള്* കൃഷി ചെയ്തിരുന്നതിന് രേഖകളുണ്ട്. ഇവിടെ നിന്ന് ഈ ചെടിയുടെ സവിശേഷസിദ്ധികളറിഞ്ഞ് ഇത് അനായാസം പ്രചരിക്കുകയും ആവശ്യം കൂടി വരികയും ചെയ്തു. കറുപ്പു വളര്*ത്താനും സംസ്*കരിക്കാനും ശ്രമങ്ങള്* നടത്തിയ വിവിധ രാജ്യങ്ങള്* ഇതിന്റെ കൃഷിച്ചെലവ് പരമാവധി കുറയ്ക്കാനും നോക്കിയിരുന്നു.

    ലോകത്തിന്റെ വിദൂരമേഖലകളിലെ ദരിദ്ര കര്*ഷകരാണ് ചെറിയ കൃഷിയിടങ്ങളില്* കറുപ്പുകൃഷി നടത്തിയിരുന്നത്. വരണ്ട കാലാവസ്ഥയില്* ഇത് സുഗമമായി വളര്*ന്നിരുന്നു. മധ്യഏഷ്യയിലെ തുര്*ക്കി മുതല്* പാക്കിസ്ഥാന്*, ബര്*മ്മ തുടങ്ങിയവ യുടെ പര്*വത പ്രാന്തങ്ങളിലും കൊളംബിയ മെക്*സിക്കോ തുടങ്ങിയ ലാറ്റിന്* അമേരിക്കന്* രാജ്യങ്ങളിലും ഇതു തഴ ച്ചു വളരുന്നു. ഉത്പന്നം വിളയിക്കുന്ന കര്*ഷകര്* നല്ല വില നല്*കുന്ന വ്യാപാരികള്*ക്ക് കറുപ്പ് വില്*ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കറുപ്പ് ചൈനയിലേക്ക് കടത്തി ചീനരെ കറുപ്പിന്റെ അടിമകളാക്കി. 1800 കളുടെ മധ്യകാലത്ത് കറുപ്പുയുദ്ധം ഉണ്ടായതും ചരിത്രം. ചൈനയിലും തെക്കുകിഴക്കന്* ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലുമൊക്കെ കറുപ്പ് വില്*ക്കാനും വാങ്ങാനും പറ്റിയ കറുപ്പ് ഗുഹകള്* ഉണ്ടായിരുന്നു. 'ഹല്*ഗില്*' എന്നായിരുന്നു കറുപ്പുചെടിക്ക് സുമേറിയന്*മാര്* നല്*കിയ പേര്. 'ഹല്*' എന്നാല്* സന്തോഷം, 'ഗില്*' എന്നാല്* ചെടി.

    കൃഷിയറിവുകള്*

    നീണ്ട പകലുകളും ദൈര്*ഘ്യം കുറഞ്ഞ രാത്രികളും ഇഷ്ടപ്പെടുന്ന ചെടിയാണ് പോപ്പി. അന്തരീക്ഷ ആര്*ദ്രത കുറ ഞ്ഞ സമശീതോഷ്ണ പ്രദേശത്ത് നന്നായി വളരും. ചെളിമണ്ണ്, കളിമണ്ണ്, മണല്* മണ്ണ് തുടങ്ങി വിവിധയിടങ്ങളില്* ഇതു വളര്*ത്താം. മണല്* കലര്*ന്ന കളിമണ്ണ് ഏറ്റവും ഉത്തമം. സമുദ്ര നിരപ്പില്* നിന്ന് 1000 മീറ്ററോളം ഉയരമുള്ള പര്*വത നിരകളിലാണ് തെക്കുകിഴക്കന്* ഏഷ്യയിലെ കറുപ്പു കൃഷിയധികവും. മാര്*ച്ചു മാസത്തോടെ കൃഷിയിടമൊരുക്കുന്നു. എന്നിട്ട് ചപ്പുചവറുകളും ഇലകളും ശിഖരങ്ങളുമൊക്കെ കൂട്ടി തീയിട്ട് മണ്ണ് ചുടുന്നു. ചാരം അടങ്ങിയ മണ്ണ് ഓഗസ്റ്റ്-സെപ്റ്റംബറിലെ മഴ തീരുന്നതോടെ കൃഷിക്കു പാകമാകും. നിലം ഒന്നുകൂടി കിളച്ചൊരുക്കി കല്ലുകളും ഇലകളും നീക്കി നിരപ്പാക്കുന്നു. അടിവളമായി കോഴിക്കാഷ്ഠം, മനുഷ്യ വിസര്*ജ്യം, വവ്വാലുകളുടെ കാഷ്ഠം എന്നിവ ഉപയോഗിക്കുക പതിവാണ്. ഒക്*ടോബര്* അവസാനത്തോടെ നടീല്* പൂര്*ത്തിയായിരിക്കണം. നവംബര്*-ഡിസംബര്* മാസങ്ങളിലെ നീണ്ടപകലുകളുടെ സാന്നിധ്യം ഉപയോഗിക്കാനാണിത്.


    കറുപ്പു വിത്തുകള്* വീശിവിതയ്ക്കുകയോ നുരിയിടുകയോ ചെയ്യാം. ഒരേക്കര്* സ്ഥലത്ത് കൃഷിയിറക്കാന്* ഒരു പൗണ്ട് വിത്തു വേണം. കറുപ്പിനോടൊപ്പം ഇടവിളകളായി ബീന്*സ്, കാബേജ്, പരുത്തി, സ്പിനാച്ച്, പുകയില, ചോളം തുടങ്ങിയവയും വളര്*ത്തുന്ന പതിവുണ്ട്. അധികവരുമാനത്തിന് ഇവ ഉപകരിക്കും. 20-40 സെന്റീമീറ്ററാണ് ചെടികള്*ക്ക് അനുകൂലമായ ഇടയകലം. ഒരു ചതുരശ്ര മീറ്ററില്* എട്ടു മുതല്* 12 ചെടികള്* എന്നര്*ഥം. നട്ട് 3-4 മാസം കഴിയുമ്പോള്* അതായത് ഡിസംബര്* അവസാനം മുതല്* ഫെബ്രുവരി ആദ്യം വരെയുള്ള കാലയളവില്* ചെടികള്* നിറയെ പൂ ചൂടും. വളര്*ന്ന ചെടി 3-5 അടി വരെ ഉയരാം. ഒരു ചെടിയില്* നിന്ന് മൂന്നു മുതല്* അഞ്ചുകായ് വരെ കിട്ടും. ഒരു ഹെക്ടറില്* 60,000 മുതല്* 1,20,000 ചെടികള്* വരെയുണ്ടാകും. ഇതില്* നിന്നാകട്ടെ 1,20,000 മുതല്* 2,75,000 വരെ കായ്കളും കിട്ടും. കായില്* നിന്ന് പൂവിതളുകള്* കൊഴിഞ്ഞ് ഏതാണ്ട് രണ്ടാഴ്ച കഴിയുമ്പോള്* വിളവെടുപ്പിന്റെ ഭാഗമായ ടാപ്പിംഗ് തുടങ്ങാം. വിളഞ്ഞ കായ്ക ള്* കടുംപച്ച നിറമാകും. തടിച്ചു വീര്*ക്കും. കായിലെ മുനകള്* നേരെ മുകളിലേക്കാണ് നില്*ക്കുന്നതെങ്കില്* വിളവെടുക്കാം.ചെറിയ ബ്ലേഡോ, കണ്ണാടിക്കഷണമോ കൊണ്ട് കായ്കളുടെ വശം കോറുന്നു. ഒരു മില്ലിമീറ്റര്* താഴ്ചയിലേ വരയാവൂ. ഉച്ചതരിഞ്ഞുവേണം കായ്കള്* വരയാന്*. രാത്രി കായ്കളുടെ പുറത്ത് ഇവ ഉറഞ്ഞു കൂടി കട്ടിയാകും. അടുത്ത ദിവസം അതിരാവിലെ ഇത് ഒരു ബ്ലേഡു കൊണ്ട് ചുരണ്ടിയെടുത്ത് ശേഖരിക്കും. കായ്കള്* ഈ വിധത്തില്* ദിവസങ്ങളോളം കറ ചുരത്തിക്കൊണ്ടേയിരിക്കും. കഴുത്തിലോ അരയിലോ തൂക്കിയ ഒരു പാത്രത്തിലാകും കറ ശേഖരിക്കുക. ഒറ്റക്കായില്* നിന്നു തന്നെ 10 മുതല്* 100 മില്ലി ഗ്രാം വരെ കറുപ്പു കിട്ടും. ശരാശരി വിളവ് 80 മില്ലിഗ്രാം ആണ്. ഒരു ഹെക്ടറില്* നിന്ന് എട്ടു മുതല്* 15 കിലോഗ്രാം വരെയാണ് കറുപ്പു കിട്ടുക.

    ഏറ്റവും കൂടുതല്* കറ തരുന്ന കായ്കള്* വേര്*തിരിച്ച് അടയാളപ്പെടുത്തി തണ്ടില്* നിന്ന് മുറിച്ച് കീറി വെയിലത്തുണക്കും. ഈ വിത്തുകള്* അടുത്ത കൃഷിക്കുപയോഗിക്കും. ചെടികളില്* നിന്നെടുക്കുന്ന കറുപ്പ് ദിവസങ്ങളോളം ഉണക്കി വേണം ഈര്*പ്പമുക്തമാക്കാന്*. മികച്ച കറുപ്പിന് ബ്രൗണ്* നിറമായിരിക്കും. കറുപ്പ് എത്ര നാള്* വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം.

    ഉത്പാദനവിശേഷങ്ങള്*

    മയക്കുമരുന്ന് എന്ന കുപ്രസിദ്ധി ഉള്ളതിനാല്* കറുപ്പ് കൃഷി നിയമ വ്യവസ്ഥയുടെ കര്*ശന മേല്*നോട്ടത്തിലാണ് എക്കാലവും. എങ്കിലും ഔഷധനിര്*മാണത്തിലെ അവിഭാജ്യചേരുവ എന്ന നിലയ്ക്ക് കറുപ്പിന്റെ നിയമവിധേയമായ കൃഷി നടക്കുന്നത് ഇന്ത്യ, തുര്*ക്കി, ഓസ്*ട്രേലിയ എന്നിവിടങ്ങളിലാണ്. 2000 ടണ്* കറുപ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇത് ഔഷധ നിര്*മിതിക്കാവശ്യമായ അസംസ്*കൃത പദാര്*ഥമായി ഉപയോഗപ്പെടുന്നു.

    അഫ്ഗാനിസ്ഥാനാണ് ആഗോളതലത്തില്* കറുപ്പ് ഉത്പാദനത്തില്* മുന്നിട്ടു നില്*ക്കുന്നത്. 2001 മുതലാണ് ഇവര്* മുന്*നിരയില്* എത്തിയത്. ഇവിടെ കൊക്കോ കൃഷി ചെയ്യുന്നതിനേക്കാള്* കൂടുതല്* സ്ഥലം കറുപ്പു ചെടികള്* വളര്*ത്താനാണ് ഉപയോഗിക്കുന്നത്.

    മധ്യപ്രദേശ്, രാജസ്ഥാന്*, ഉത്തര്* പ്രദേശ് എന്നിവിടങ്ങളിലെ അംഗീകൃത മേഖലകളില്* മാത്രമേ നിലവില്* കറുപ്പുകൃഷി അനുവദിച്ചിട്ടുള്ളു. ഇവിടങ്ങളില്* ഫെബ്രുവരി-മാര്*ച്ചിലാണ് കറുപ്പ് വളര്*ത്തി വേര്*തിരിക്കുന്നത്. കശകശ വിത്തും വെള്ളവും നാരങ്ങാനീരും ചേര്*ത്ത് തയാറാക്കുന്ന കശകശ ചായ (പോപ്പി സീഡ് ടീ) ഏറെ പ്രസിദ്ധമാണ്.

    കറുപ്പുചെടി വളര്*ത്തുന്നതിന് മൂന്നു കാരണങ്ങള്*

    പ്രധാനമായും മൂന്നു കാര്യങ്ങള്*ക്കാണ് കറുപ്പുചെടി വളര്*ത്തുന്നത്. ഇതിലൊന്ന് മനുഷ്യന്* കഴിക്കാനിഷ്ടപ്പെടുന്ന കശകശ വിത്ത് ഉത്പാദിപ്പിക്കാന്*. ഇനിയൊന്ന് ഔഷധവ്യവസായത്തിലെ പ്രധാന ചേരുവയായ കറുപ്പ് ഉത്പാദിപ്പിക്കാന്*. മൂന്നാമത്തേത് ആല്*ക്കലോയിഡുകളുടെ നിര്*മാണത്തിന്.

    കശകശയുടെ ഔഷധമേന്മകള്*

    * കാണാന്* ചെറുതെങ്കിലും വിസ്മയകരമായ നിരവധി ഔഷധമേന്മകള്* കശകശ വിത്തിനുണ്ട്.

    * കാര്*ബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, ഭക്ഷ്യയോഗ്യമായ നാര് എന്നിവയ്ക്കുപുറമേ നിയാസിന്*, പാന്റോതെനിക് ആസിഡ്, പിറി ഡോക്*സിന്*, റിബോഫ്*ളാവിന്*, തയമിന്*, ജീവകം എ,സി,ഇ,കെ എന്നി വയും സോഡിയം, പൊട്ടാസ്യം, കാത്സ്യം, കോപ്പര്*, ഇരുമ്പുസത്ത്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലേനിയം, സിങ്ക് എന്നീ ധാതുക്കളും കശകശ വിത്തില്* അടങ്ങിയിരിക്കുന്നു.

    * സ്ത്രീകളില്* പ്രത്യുത്പാദനശേഷി വര്*ധിപ്പിക്കുന്നു.
    * നാരിന്റെ സാന്നിധ്യം ദഹനം വര്*ധിപ്പിക്കുന്നു. ശരീരത്തിലെ കോര്*ട്ടിസോള്* നിലവാരം കുറച്ച് ഉറക്കം നല്*കുന്നു.
    * വായിലുണ്ടാകുന്ന വ്രണങ്ങള്*ക്ക് (അള്*സര്*) പരിഹാരമാണ്. ശരീരത്തിന്റെ ഊര്*ജനില ഉയര്*ത്തുന്നു.
    * എല്ലുകളുടെ ശക്തി വര്*ധിപ്പിക്കുന്നു.
    * രക്തസമ്മര്*ദ്ദം ക്രമീകരിക്കുന്നു.
    * രോഗപ്രതിരോധശേഷി വര്*ധിപ്പിക്കുന്നു.
    * കൊളസ്*ട്രോള്* തോത് കുറയ്ക്കുക വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
    * പ്രമേഹ ബാധിതര്*ക്ക് ആശ്വാസമാകുന്നു.
    * കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
    * അര്*ബുദപ്രതിരോധശേഷി നല്*കുന്നു.
    * വൃക്കയിലെ കല്ലുകളുടെ ചികിത്സയില്* ഉപകരിക്കുന്നു.
    * തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനം കാര്യക്ഷമമാക്കുന്നു.
    * ചര്*മ്മത്തെ സംരക്ഷിക്കുന്നു, താരന്* നശിപ്പിക്കുന്നു, മുടിവളര്*ച്ച ത്വരിതപ്പെടുത്തുന്നു.


  4. #674
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അവസ്ഥയും സമയവും പാകവും






    കോഷ്ഠ വിരുദ്ധം
    'കോഷ്ഠം' എന്ന പദത്തിന് അന്തര്*ഭാഗം എന്നാണ് അര്*ഥം. ആമാശയം, പച്യമനാശയം , പകാശ്വയം എന്നിവ ഉള്*പ്പെടുന്ന മഹാസ്രോതസ്സിനെയാണ് ആയുര്*വേദം 'കോഷ്ഠം' എന്ന പദംകൊണ്ട് വ്യവഹരിക്കുന്നത്. വാതാദികളായ ദോഷങ്ങളെക്കൊണ്ട് കോഷ്ഠം മൂന്നുതരത്തിലുണ്ട്. വാതദോഷം അധികരിച്ച കോഷ്ഠം രൂക്ഷസ്വഭാവം ഉള്ളതിനാല്* മലബന്ധം ഉണ്ടാകും. 'ക്രൂരകോഷ്ഠം' എന്നാണ് ഇതിനു സംജ്ഞ. പിത്തദോഷം വര്*ധിച്ച കോഷ്ഠം, പിത്തത്തിന്റെ സരം (ഒഴുകുക) എന്ന സ്വഭാവഗുണംകൊണ്ട് 'മൃദു'വാണ്. ഇവര്*ക്ക് മലം അതിസരിച്ച് ബഹിര്*ഗമിക്കും. ദോഷങ്ങള്* സമസ്ഥിതിയിലുള്ളവര്*ക്ക് 'മധ്യ' കോഷ്ഠമാകും. മിതമായതോതില്* മലവിസര്*ജനം, തൃപ്തികരമായി നടക്കുന്നതിനാല്* മധ്യ കോഷ്ഠമാണ് ശ്രേഷ്ഠം.


    ക്രൂരകോഷ്ഠന്മാര്* ഔഷധവും ആഹാരവും കോഷ്ഠസ്ഥിതി അറിഞ്ഞ് ഉപയോഗിക്കണം. ഗുരുസ്വഭാവത്തിലുള്ളതും എന്നാല്* മലശോധന ഉണ്ടാക്കുന്നതുമായ ദ്രവ്യങ്ങളേ ഇവര്* ആഹരിക്കാവൂ. മൃദുകോഷ്ഠന്* അളവില്* കുറഞ്ഞതും മന്ദവീര്യമുള്ളതും മലശോധന അധികരിപ്പിക്കാത്തതുമായ ദ്രവ്യങ്ങള്* ഭക്ഷിക്കണം. അതിനു പകരം ക്രൂരകോഷ്ഠന്* അളവില്* കുറഞ്ഞതും മന്ദവീര്യമുള്ളതും മലശോധന ഉണ്ടാക്കാത്തതുമായ ദ്രവ്യം കഴിക്കുന്നതും മൃദുകോഷ്ഠന്* ഗുരുവായതും (കട്ടിയുള്ളത്) മലശോധന അധികരിച്ചിരിക്കുന്നതുമായ ദ്രവ്യം കഴിക്കുന്നതും കോഷ്ഠവിരുദ്ധമാകുന്നു.


    അവസ്ഥാവിരുദ്ധം
    വ്യക്തി ഏത് അവസ്ഥയിലാണെന്ന് അറിഞ്ഞുവേണം ആഹാരം കഴിക്കാന്*. അവസ്ഥയ്ക്കു യോജിക്കാത്തവണ്ണമുള്ള ആഹാരം ഉപയോഗിക്കുന്നതാണ് അവസ്ഥാവിരുദ്ധം. അത്യധ്വാനം, മൈഥുനം, വ്യായാമം അവയാല്* ക്ഷീണിച്ചിരിക്കുന്നവരുടെ ശരീരത്തിന് രൂക്ഷതയുണ്ടാകും. അതുകൊണ്ടുതന്നെ വാതം കോപിച്ചിരിക്കും. അവര്* ഈ അവസ്ഥയില്* വാതകോപകരമായ ആഹാരമോ, പാനീയമോ ഉപയോഗിക്കുകയോ വീണ്ടും വാതകോപകരമായ പ്രവൃത്തികളില്* ഏര്*പ്പെടുകയോ ചെയ്താല്* അത് അവസ്ഥാവിരുദ്ധമാണ്. പകരം വാതശമനകരമായ ആഹാരപാനീയങ്ങളാണ് ഉപയോഗിക്കേണ്ടത്. കഫവര്*ധകവും സ്നിഗ്ധ ശീതാദിഗുണങ്ങളുള്ളതുമായ ആഹാരംകൊണ്ട് വാതശമനം സാധിക്കാം എന്നതിനാല്* അങ്ങനെയുള്ളവ ഉപയോഗിക്കണം. ഉറക്കമൊഴിയുന്നതുകൊണ്ട് രൂക്ഷതയും അതുവഴി വാതദോഷവര്*ധനയും ഉണ്ടാകും. അതിന് നല്ലതുപോലെ ഉറങ്ങുകതന്നെയാണ് പോംവഴി. ഈ സ്ഥിതിയില്* സ്നിഗ്ധത ശീത ഗുരുമന്ദ സ്വഭാവമുള്ള ആഹാരങ്ങള്* കഴിക്കാനും പാടില്ല. കാരണം ഉറക്കത്തിന്റെ ആലസ്യത്തെ അത് വര്*ധിപ്പിച്ചുകളയും. ഉറങ്ങാന്*കഴിയാത്ത സ്ഥിതി, എന്നാല്* നിദ്രാരാഹിത്യത്തിന്റെ അലസതയുമുണ്ട് എന്നാണെങ്കില്* അലസതയകറ്റുന്ന രൂക്ഷവും ലഘുവുമായ ആഹാരങ്ങളാണ് കഴിക്കേണ്ടത്. അവസ്ഥയെ മാനിച്ചുള്ളതല്ലെങ്കില്* ദോഷവര്*ധനയും അതുവഴി രോഗങ്ങളും സംഭവിക്കും.

    ക്രമവിരുദ്ധം
    ആഹാരം കഴിച്ചുശീലിച്ച സമയത്തുതന്നെ ആഹരിക്കണം. കാലം തെറ്റിക്കഴിച്ചാല്* ഭക്ഷിക്കുന്ന അന്നം വായുവിനാല്* സ്തംഭിക്കപ്പെട്ട് ഏറെസമയംകൊണ്ടു മാത്രമേ ദഹിക്കുകയുള്ളൂ. സമയത്ത് ആഹാരം ആമാശയത്തില്* എത്താതിരുന്നാല്* ക്രമേണ അമ്ളപിത്തം ഉദരവ്രണം തുടങ്ങിയ രോഗങ്ങള്*ക്ക് കാരണമാകും. സമയത്തിന് ഭക്ഷിക്കാതിരിക്കുന്ന സ്വഭാവം സ്ഥിരമായാല്* ഇപ്പറഞ്ഞ രോഗങ്ങള്* ഉണ്ടാകാനുള്ള സാധ്യതയ്ക്കു പുറമെ, ആഹാരത്തോടുള്ള ആര്*ത്തി ഇല്ലാതാകുകയും സ്ഥായിയായ അരുചിയും കഴിച്ചാല്* ചര്*ദിക്കുകയുമൊക്കെ സംഭവിക്കാം. വിശപ്പ് എന്തുകൊണ്ട് അനുഭവപ്പെടുന്നില്ലാ എന്ന അവസ്ഥയില്* അതിന്റെ കാരണം പരിചിന്തനംചെയ്ത് പരിഹാരം കണ്ടെത്തണം. വിശക്കാതെ ഭക്ഷണം കഴിക്കുന്നത് ക്രമവിരുദ്ധമാണ്. മലമൂത്ര വേഗങ്ങള്* പുറപ്പെടുവിക്കണമെന്നു തോന്നിയാല്* അതു സാധിച്ചശേഷമേ ഭക്ഷണം കഴിക്കാവൂ. പകരം പ്രകൃതിവേഗങ്ങളെ അമര്*ത്തി ഭക്ഷണം കഴിച്ചാല്* അതും ക്രമവിരുദ്ധമാണ്. ആഹാരം കഴിക്കുന്നതിനും ക്രമമുണ്ട്. ആദ്യം ദ്രവപ്രായമായതോ, അത്ര ശുഷ്കമല്ലാത്തതോ ആഹരിക്കണം. നാവിനെ ആഹാരവുമായി പൊരുത്തപ്പെടുന്നതിനും അന്നനാളത്തിലേക്കുള്ള വഴിയില്* ആഹാരത്തെ സ്വീകാര്യമാക്കിയെടുക്കുന്നതിനും ആണിത്. ഗുരുവും മധുരവും സ്നിഗ്ധവുമായ ആഹാരപദാര്*ഥങ്ങള്* തുടര്*ന്നു കഴിച്ചുകൊള്ളണം. പുളിപ്പും ലവണാധിക്യമുള്ളതും മധ്യത്തില്* ആഹരിക്കണം. രൂക്ഷമായുള്ളവയും ഇതരരസങ്ങളും ഏറ്റവുമൊടുവില്* കഴിക്കണം. അഷ്ടാംഗസംഗ്രഹം അന്നപാന വിധിയില്* ഇങ്ങനെ ആഹാരംകഴിക്കുന്നതിനുള്ള ക്രമം വിശദമാക്കിയിട്ടുണ്ട്. മേല്*പ്പറഞ്ഞ ഏതു ക്രമത്തില്*നിന്നുമുള്ള വ്യതിചലനം ക്രമവിരുദ്ധമാകുന്നു.

    പരിഹാരവിരുദ്ധം

    അന്നമായി കഴിക്കുന്നവയ്ക്ക് യുക്തമായ അനുപാനം (പാനീയം) ആയുര്*വേദം നിശ്ചയിച്ചിട്ടുണ്ട്. അത് അങ്ങനെതന്നെ ശീലിക്കണം. ഒരു ഭക്ഷണത്തിന്റെ ദഹനപ്രക്രിയയില്* സഹായിക്കുന്നതാണ് അനുപാനം. ഉദാഹരണത്തിന് പന്നിമാംസം കഴിച്ചാല്* തേന്* ചേര്*ത്ത പച്ചവെള്ളമാണ് യുക്തമായ അനുപാനം. നേരെമറിച്ച് പന്നിമാംസം കഴിച്ചിട്ട് ഉഷ്ണപദാര്*ഥങ്ങളോ ചൂടുള്ള പാനീയങ്ങളോ കുടിച്ചാല്* അത് പരിഹാരവിരുദ്ധമാകുന്നു. അനുപാനം മാത്രമല്ല, ഭക്ഷണത്തോടനുബന്ധമായി ഉപയോഗിക്കുന്ന ഏതൊരു ദ്രവ്യവും പരിഹാര വിരുദ്ധമാകാതിരിക്കാന്* ശ്രദ്ധിക്കണം. ഇല്ലെങ്കില്* അത് ദഹനവൈഷമ്യത്തിനും ആഹാരം വിഷമയമാക്കുന്നതിനും ഇടയാക്കും.

    ഉപചാര വിരുദ്ധം

    സ്നേഹദ്രവ്യങ്ങളില്* ശ്രേഷ്ഠമാണ് ഘൃതം (നെയ്യ്). അത് ശീതവീര്യമുള്ളതാണ്. സ്നിഗ്ധമാണ്. രസത്തിലും വിപാകത്തിലും മധുരമാണ്. ശീതവീര്യവും മധുരവിപാകവുമായ ദ്രവ്യങ്ങള്* കഫദോഷത്തെയും മേദോധാതുവിനെയും വര്*ധിപ്പിക്കും. ഈ ഗുണവിശേഷങ്ങളുള്ള നെയ്യോ, നെയ്യ് ധാരാളമായി ചേര്*ന്ന പലഹാരങ്ങളോ ഭക്ഷിച്ച ഉടനെ തണുത്ത പദാര്*ഥങ്ങള്* (തണുത്ത വെള്ളവും ഇതിലുള്*പ്പെടും) കഴിച്ചാല്* അതില്* ഉള്*ച്ചേര്*ന്ന ശീതമധുര സ്വഭാവങ്ങള്* കഫ?മേദസ്സുകളെ ദുഷിപ്പിക്കും. അഭിഷ്യന്ദിയായും (കഫവര്*ധകം) പ്രവര്*ത്തിക്കും. നെയ്യ് സേവയ്ക്ക് ചെറുചൂടുവെള്ളമാണ് യുക്തമായ അനുപാനം. ശാസ്ത്രീയമായ ഇത്തരം ഉപചാരങ്ങളെ പാലിക്കാതെ, തികച്ചും വിരുദ്ധമായ ഉപചാരങ്ങള്* ശീലിക്കരുതെന്നു സാരം.

    പാകവിരുദ്ധം

    ഒരു ഭക്ഷ്യവസ്തു പാകപ്പെടുത്തുമ്പോള്* അതിന്റെ വേവ്? നിശ്ചയിക്കുന്നത് ഭക്ഷിച്ചുകഴിഞ്ഞാല്* ദഹനത്തിന്റെ എളുപ്പം കണക്കാക്കിയാണ്. വേവ് കൂടിയാലും കുറഞ്ഞാലും വെന്ത്കരിഞ്ഞുപോയാലും അതു പാകവിരുദ്ധമാണ്. അരി ചോറാക്കുമ്പോള്* ഉണ്ടാകുന്ന വേവ് വ്യത്യാസങ്ങള്* ആലോചിക്കുക. വേവിക്കുക എന്ന അര്*ഥത്തില്* പാകത്തിനും, ദഹിക്കുക എന്ന അര്*ഥത്തില്* പാകത്തിനും ഇതു വിരുദ്ധമാണ്. പാകവിരുദ്ധമായവ കഴിക്കുന്നത് ഛര്*ദി, അതിസാരം എന്നിവയ്ക്കും ദഹനമാന്ദ്യത്തിനും ആമാവസ്ഥയിലുണ്ടാകാറുള്ള ഇതരരോഗങ്ങള്*ക്കും കാരണമാകും.

    സംയോഗ വിരുദ്ധം

    ആഹാര കല്*പ്പനകളില്* സംയോഗം (തമ്മില്* ചേര്*ക്കുന്നത്) പ്രധാനമാണ്. വിവരിച്ചപ്പോള്* ?സംയോഗം? വിശദമാക്കിയിട്ടുണ്ട്. അതില്* പറഞ്ഞതില്*നിന്നു വ്യത്യസ്തമായ ഏതു ?ഭക്ഷണക്കൂട്ടം സംയോഗവിരുദ്ധമായി കണക്കാക്കണം. സംയോഗവിരുദ്ധത്തിന് ഉദാഹരണമായി ചരകസംഹിതയില്* പറയുന്നത് പുളിരസമുള്ളവയും പാലും ഒരുമിച്ച് ചേര്*ക്കുന്നതാണ്.? ഇക്കാലത്ത് സുഹൃദ്സദസ്സുകളിലെ ഹൃദ്യഭക്ഷണമായ ?ഫ്രൂട്ട് സാലഡ്? ഈ വീക്ഷണത്തില്* നോക്കുമ്പോള്* സംയോഗവിരുദ്ധമായ ഭക്ഷണമാണ്. പാലോ, പാലില്*നിന്നുള്ള ഉല്*പ്പന്നമായ ഐസ്ക്രീമോ? ഫ്രൂട്ട് സാലഡിലെ ഒരു പ്രധാന ചേരുവയാണ്. ഇതില്* ഇടുന്ന പഴവര്*ഗങ്ങളില്* മുന്തിരിങ്ങ, പൈനാപ്പിള്* തുടങ്ങിയ പുളിരസമുള്ളവയും ഉള്*പ്പെടുന്നുണ്ട്. ആര്*ദ്രമായ (പഴുത്തശേഷം ഉണങ്ങാത്തത്) മുന്തിരിങ്ങ പുളിരസമുള്ളതും പിത്തകഫങ്ങളെ വര്*ധിപ്പിക്കുന്നതും ഗുരുവും ഉഷ്ണവുമാണെന്ന് രസാദിഘടന നിര്*ണയിച്ചതാണ്. പരസ്പരവിരുദ്ധമായ രസവീര്യങ്ങള്* സൃഷ്ടിക്കുന്ന ദഹനാനന്തര പദാര്*ഥത്തില്* ആമവിഷം?രൂപപ്പെടും കേവലം പുളിരസമുള്ള പഴങ്ങള്* മാത്രമല്ല പാലിനോടൊപ്പം ചേര്*ന്നു സംയോഗവിരുദ്ധമാകുന്നത്. ?സര്*വം അമ്ളം പയസാ ഏകധ്യം വിരുദ്ധം; തതഃ ഉത്തരംവാ ഫലംച വിരുദ്ധം?എന്ന അഷ്ടാംഗസംഗ്രഹത്തിലെ വിരുദ്ധഹാര നിരൂപണം കണക്കിലെടുത്താല്* പാലിനോടു ചേര്*ത്തും പാലിനു മുമ്പും പാല്* കഴിച്ചശേഷവും ഏതു പഴം കഴിക്കുന്നതും വിരുദ്ധമാകുന്നു. പാലിനോടൊരുമിച്ചു കഴിക്കണമെന്നില്ല, അടുത്തടുത്ത് ഇവ ആമാശയത്തില്* ചെന്നാലും വിരുദ്ധഗുണം ഉണ്ടാക്കുമെന്നു സാരം. ഏത്തപ്പഴവും പാലും ഒരുമിച്ചു കഴിക്കുന്നത് ഈ സിദ്ധാന്തപ്രകാരം ശരിയല്ല.
    പഴങ്ങള്* സ്വഭാവേന മധുരരസവും മധുരവിപാകവും സ്നിഗ്ധശീത ഗുണങ്ങളുള്ളതും കഫവര്*ധകവുമാണ്. പാലിനും ഇതേ ഗുണങ്ങളാണുള്ളത്. എന്നതിനാല്* ദഹനത്തിലൂടെ അളവില്*ക്കൂടുതലായി ഉണ്ടാകുന്ന ഈ മധുരാദികള്* വീര്യവിരുദ്ധംകൂടി ആകുന്നുണ്ട്. (വീര്യവിരുദ്ധം എന്ന പ്രകരണം വായിക്കുക) സംയോഗവിരുദ്ധമാകരുത് ഒരു ഭക്ഷണവും.

    ഹൃദ് വിരുദ്ധം

    ഹൃദ്യമായതിനു വിരുദ്ധം എന്നതാണ് ഹൃദ്വിരുദ്ധം. മനസ്സിന് ഇഷ്ടപ്പെടുന്നതാണ് ഹൃദ്യം. മനസ്സില്* പിടക്കാതെയുള്ള ആഹാരം നിര്*ബന്ധപൂര്*വമോ, സാഹചര്യവശാലോ കഴിക്കേണ്ടിവരുമ്പോള്* അസാത്മ്യതയുടെ പ്രശ്നങ്ങളുണ്ടാകും. ഇതു ദോഷങ്ങളെ പ്രകോപിപ്പിക്കും. ഛര്*ദിയും ദഹനക്കേടും ആഹാരത്തില്* വെറുപ്പും ജനിപ്പിക്കും. അത്തരം ഭക്ഷണം ഒഴിവാക്കുകതന്നെ വേണം.

    സമ്പദ്വിരുദ്ധം

    ഉപയോഗിക്കുന്ന ?ദ്രവ്യം? ദഹനേന്ദ്രിയത്തിനു സ്വീകാര്യമായ രസപൂര്*ത്തി? സംഭവിച്ചതാകണം. പഴുത്ത മാങ്ങയോ പഴുത്ത ചക്കയോ ശരിയായ രസപൂര്*ത്തിയിലാണെങ്കില്* ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ്. എന്നാല്* വേണ്ടത്ര പഴുക്കാത്ത അവസ്ഥയിലോ, പഴുത്തുലഞ്ഞുപോയ അവസ്ഥയിലോ ഉപയോഗിക്കുന്നത് സമ്പദ്വിരുദ്ധമാകുന്നു. വിളയാത്ത ധാന്യങ്ങളും ഫലങ്ങളും കിഴങ്ങുകളും വേണ്ടത്ര വളര്*ച്ചയെത്താതെയുള്ള ഇലക്കറിവര്*ഗങ്ങളുമൊക്കെ ശരിയായ രസപൂര്*ത്തിയെത്താത്തവയായതിനാല്* സമ്പദ്വിരുദ്ധമായി കണക്കാക്കി ഉപേക്ഷിക്കണം. ദോഷ?ധാതുക്കളുടെ ദൂഷണം ഒഴിവാക്കാനാണിത്. സമ്പദ്വിരുദ്ധത്തിന് ശുഭഗുണവിരുദ്ധം എന്നും പര്യായമുണ്ട്.

    വിധിവിരുദ്ധം

    ആഹാരം കഴിക്കേണ്ട രീതി കൃത്യമായി ആയുര്*വേദം നിര്*ദേശിച്ചിട്ടുണ്ട്. ഉപയോഗവ്യവസ്ഥ എന്നാണ് ഇതിനു പേര്. വിധിപ്രകാരമല്ലാത്ത ഭക്ഷണരീതിയാണ് വിധിവിരുദ്ധം. തുറന്നു വച്ച ആഹാരം കഴിക്കുക, അസമയത്തു കഴിക്കുക, ധൃതിയില്* കഴിക്കുക, മലിനമായതു കഴിക്കുക, വൃത്തിഹീനനായി ഇരുന്നു കഴിക്കുക തുടങ്ങിയ കാര്യങ്ങളും വിധിവിരുദ്ധമാണെന്നു മനസ്സിലാക്കണം.

  5. #675
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സൗന്ദര്യം വർദ്ധിപ്പിക്കും,​ പ്രമേഹത്തെയും പ്രതിരോധിക്കുന്ന ഇല - ​ഉ​ലു​വ​യി​ല


    രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ഒ​രു​ ​പോ​ലെ​ ​സ​ഹാ​യ​ക​മാ​യ​ ​ഉ​ലു​വ​യി​ല​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ​ഉ​ത്ത​മ​ ​ഔ​ഷ​ധ​മാ​ണ്. ര​ക്ത​ത്തി​ലെ​ ​ഇ​ൻ​സു​ലി​ന്റെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​ഉ​ലു​വ​യി​ല​ ​നീ​രി​ന് ​അ​ത്ഭു​ത​ക​ര​മാ​യ​ ​ക​ഴി​വു​ണ്ട്.​ ​ഇ​തി​ലു​ള്ള​ ​സാ​പോ​നി​ൻ​സ് ​ആ​ണ് ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​തി​ലു​ള്ള​ ​പ്ര​കൃ​തി​ദ​ത്ത​ ​ഫൈ​ബ​റാ​യ​ ​ഗാ​ല​ക്ടോ​മാ​ന​ൻ​ ​ര​ക്ത​ത്തി​ലേ​ക്കു​ള്ള​ ​പ​ഞ്ച​സാ​ര​യു​ടെ​ ​ആ​ഗി​ര​ണം​ ​കു​റ​യ്ക്കും.
    ​ ​ഇ​ൻ​സു​ലി​ന്റെ​ ​ഉ​ത്പാ​ദ​ന​ത്തി​ന് ​സ​ഹാ​യി​ക്കു​ന്ന​ ​അ​മി​നോ​ ​ആ​സി​ഡു​ക​ളും​ ​ഉ​ലു​വ​യി​ല​യി​ൽ​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ടൈ​പ്പ് 2​ ​ഡ​യ​ബെ​റ്റി​സി​നു​ള്ള​ ​മി​ക​ച്ച​ ​മ​രു​ന്നാ​ണി​ത്. പ്ര​മേ​ഹ​രോ​ഗി​കൾ ഉ​ലു​വ​ ​ഇ​ല​ ​ക​റി​ക​ളി​ലും​ ​സാ​ല​ഡി​ലും​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​തി​ന് ​പു​റ​മേ​ ​ഉ​ലു​വ​ ​ഇ​ല​ ​ചേ​ർ​ത്ത് ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​ദി​വ​സ​വും​ ​മൂ​ന്നോ​ ​നാ​ലോ​ ​പ്രാ​വ​ശ്യം​ ​കു​ടി​ക്കു​ന്ന​തും​ ​ഗു​ണം​ ​ന​ൽ​കും. ഹൃ​ദ​യാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ഇ​തി​ലു​ള്ള​ ​ഗാ​ല​ക്ടോ​മാ​ന​ൻ​ ​എ​ന്ന​ ​ഘ​ട​ക​ത്തി​ന് ​ക​ഴി​വു​ണ്ട്.​ ​കൊ​ള​സ്*​ട്രോ​ൾ​ ​നി​യ​ന്ത്രി​ക്കാ​നും​ ​ഉ​ലു​വ​യി​ല​ ​സ​ഹാ​യി​ക്കും. ഉ​ലു​വ​യി​ല​യി​ൽ​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​ഇ​രു​മ്പ് ​വി​ള​ർ​ച്ച​ ​അ​ക​റ്റാ​നും​ ​ഹീ​മോ​ഗ്ലോ​ബി​ൻ​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സ​ഹാ​യി​ക്കും.


  6. #676
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബ്രോയിലർ കോഴികള്* വേഗം വളരുന്നത് ഹോർമോൺ കുത്തിവെച്ചിട്ടോ ?





    ഏറെക്കാലങ്ങളായി നമ്മൾ കേള്*ക്കുന്ന ഒരു കാര്യമാണ് ഹോര്*മോണ്* കുത്തി വെയ്ക്കപ്പെട്ട ബ്രോയ്*ലര്* കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ?. വെറ്റെറിനറി സര്*ജനായ ഡോ. സുവർണ ഹരിദാസ് "ബോധി കോമൺസി"എഴുതിയ ലേഖനം.

    നമ്മുടെ ദൈനംദിന പ്രശ്നങ്ങള്*ക്ക് വസ്തുനിഷ്ഠമായ ഉത്തരം കണ്ടെത്തുന്നതിനു ശാസ്ത്രീയമായ വിശകലനവും നിരീക്ഷണവും ഏറെ സഹായകരമാണ്. കേള്*ക്കുമ്പോൾ ശരിയാണെന്ന് തോന്നുന്ന പലതും ചിലപ്പോൾ കൂടുതൽ അന്വേഷിക്കുമ്പോൾ ശരിയല്ലെന്ന് ബോധ്യപ്പെടാം. അങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും ഏറെക്കാലങ്ങളായി നമ്മൾ കേള്*ക്കുന്നതുമായ ഒരു കാര്യവുമാണ് ഹോര്*മോണ്* കുത്തി വെയ്ക്കപ്പെട്ട ബ്രോയ്*ലര്* കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. എന്നാല്* ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ?

    ബ്രോയ്*ലർ കോഴികൾ നാല്പത് ദിവസത്തിൽ രണ്ടര കിലോ ശരീരഭാരം എത്തുന്നതെങ്ങനെ? ഈ ദ്രുതഗതിയിലെ ശരീരഭാരവർദ്ധനയിൽ ഹോര്*മോണുകൾക്ക് പങ്കുണ്ടോ?

    ഒറ്റ വാചകത്തിൽ ഉത്തരം പറയാം. ബ്രോയ്*ലർ കോഴികളുടെ ശരീരഭാരം കൂടുന്നത് ഹോർമോണുകൾ കുത്തി വെക്കുന്നത് കൊണ്ടല്ല. ഇത് കേൾക്കുമ്പോൾ ഉടലെടുക്കുന്ന സ്വാഭാവികമായ സംശയം നമ്മൾ അടുക്കള മുറ്റത്ത് വളർത്തുന്ന കോഴികൾക്ക് ഈ ഒരു വളർച്ചാ തോത് കാണുന്നില്ലല്ലോ എന്നതാണ്. ആ വ്യത്യാസം വരുന്നത് ജനിതക തിരഞ്ഞെടുപ്പ് (genetic selection) കൊണ്ടാണ്.


    അടുക്കള മുറ്റത്തു നമ്മൾ മുട്ടയ്ക്ക് വേണ്ടി വളർത്തുന്ന കോഴികളിൽ നിന്ന് വ്യത്യസ്തമാണ് ഇറച്ചിക്കോഴികൾ. കഴിക്കുന്ന ഭക്ഷണം ശരീരഭാരമായി മാറ്റുവാനുള്ള കഴിവ് (ഫീഡ് കൺവെർഷൻ എഫിഷ്യൻസി) ഇവയ്ക്ക് വളരെ കൂടുതൽ ആണ്. ഒരു കിലോ ശരീരഭാരം ഉണ്ടാകാൻ ബ്രോയ്*ലർ കോഴിക്ക് ആവശ്യം വരിക ഒന്നര കിലോ തീറ്റ മാത്രമാണ്. കൃത്യമായ ബ്രീഡ് തിരഞ്ഞെടുപ്പുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.
    ബ്രോയ്*ലർ ഇനങ്ങൾ ഉണ്ടാകുന്നതെങ്ങനെ?

    നമ്മുടെ വീട്ടിൽ രണ്ടു പശുക്കൾ ഉണ്ടെന്നു കരുതുക. ഒന്നിന് നല്ല കറവയും, രണ്ടാമത്തേതിന് കുറവുമാണെന്നു കരുതുക. ഒരേ കാളയുടെ ബീജത്തിൽ നിന്ന് ഗർഭം ധരിച്ചാൽ നല്ല കറവയുള്ള പശുവിനുണ്ടാകുന്ന കുഞ്ഞിനു രണ്ടാമത്തേതിന്റെ കുഞ്ഞിനേക്കാൾ കറവകൂടുതൽ ആയിരിക്കും. അങ്ങനെ വരുമ്പോൾ ആദ്യത്തെ പശുവിനെ നിർത്തി രണ്ടാമത്തെ പശുവിനെ നമ്മൾ ഒഴിവാക്കില്ലേ? പ്രകൃതി നിർദ്ധാരണമെന്ന പ്രക്രിയയുടെ നിര്*മിതരൂപമാണിത്. പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്ന ബ്രോയ്*ലർ കോഴികൾ ഉണ്ടായതും ഇങ്ങനെ തന്നെ.




    നമ്മൾ ഇന്ന് കാണുന്ന കോഴികളുടെയെല്ലാം പ്രപിതാമഹൻ ആണ് ?റെഡ് ജംഗിൾ ഫൗൾ? എന്ന കാട്ടുകോഴി. മനുഷ്യർ കൃഷിയും, മൃഗപരിപാലനവും തുടങ്ങിയപ്പോൾ മെരുക്കിയെടുത്ത പല ജീവികളിൽ ഒന്നാണിത്. അതിൽ നിന്നാണ് പലയിനങ്ങൾ ഉണ്ടായത്. തുടക്കത്തിൽ കോഴിപ്പോരിനും മൃഗബലിക്കുമായി ഉപയോഗിച്ചിരുന്ന കോഴികളെ പിന്നീട് മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളർത്താൻ തുടങ്ങി. ആദ്യകാലത്തു വളർത്തിയിരുന്ന കോഴികള്* വർഷത്തിൽ മുപ്പത് മുട്ടകൾ മാത്രമാണ് നൽകിയിരുന്നത്. മാംസത്തിനേക്കാൾ എല്ലുകൾക്ക് ഭാരമുണ്ടായിരുന്നു. മുൻപ് പറഞ്ഞ ഉദാഹരണം പോലെ പെട്ടന്ന് ശരീരഭാരം വർദ്ധിക്കുന്ന കോഴികളെ പരിപാലിച്ചു കൊണ്ട് ബ്രോയ്*ലർ കോഴികളുടെ വർഗങ്ങളും, കൂടുതൽ മുട്ടയുത്പാദിപ്പിക്കുന്നവയെ പരിപാലിച്ചു കൊണ്ട് മുട്ടക്കോഴികളുടെ വർഗങ്ങളും മനുഷ്യർ സൃഷ്ടിക്കുകയാണുണ്ടായത്.

    ഇങ്ങനെ നമ്മൾ 'നിര്*മിച്ചെടുക്കുന്ന' കോഴികളുടെ മാംസം സുരക്ഷിതമാണോ?

    തീർച്ചയായും സുരക്ഷിതമാണ്. നമ്മൾ ഇന്ന് കാണുന്ന പച്ചക്കറികളും പഴങ്ങളും ജീവിവർഗങ്ങളും എല്ലാം ഇത്തരത്തിൽ തിരെഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നു വന്നവയാണ്. തവിട് കുറഞ്ഞ, കൂടുതൽ ധാന്യമുള്ള നെല്ല്, കായ്ഫലം കൂടിയ തെങ്ങുകൾ, ഉത്പാദന ശേഷി കൂടിയ പശുക്കൾ എന്നിവ പോലെ ഒരെണ്ണം മാത്രമാണ് ബ്രോയ്*ലർ കോഴിയും. മനുഷ്യർക്കാവശ്യമുള്ള പോഷകങ്ങളെക്കുറിച്ചുള്ള പഠനങ്ങളെക്കാൾ കൂടുതൽ പഠനങ്ങൾ ബ്രോയിലർ കോഴികൾക്കാവശ്യമായ പോഷകങ്ങളെപ്പറ്റി നടന്നിട്ടുണ്ട്..ആവശ്യമായ പോഷകങ്ങളും ഊർജവും അടങ്ങിയ സമീകൃതാഹാരം നൽകുന്നതിലൂടെ മെച്ചപ്പെട്ട വളര്*ച്ചാ നിരക്ക് ഉണ്ടാകുന്നു.വളർച്ചാ ഹോർമോണുകൾ കുത്തിവെക്കുന്നു എന്ന കഥ പിന്നെ എങ്ങനെ വന്നതാണ്?

    ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്*ട്രേഷൻ (FDA) 1956ൽ ബീഫ് ബ്രീഡുകളിൽ ഗ്രോത് ഹോർമോൺ പെല്ലറ്റ്സിന്റെ (Growth Hormone Pellets) ഉപയോഗം അപ്രൂവ് ചെയ്തിരുന്നു. നൂറ് മുതൽ ഇരുന്നൂറ് ദിവസം വരെ ഫീഡ്*ലോട്ടിൽ (feedlot) നിൽക്കുന്ന കന്നുകാലികൾക്ക് കൊഴുപ്പ് കുറഞ്ഞ മാംസോത്പാദനത്തിന് സഹായിക്കാൻ വേണ്ടിയാണ് ഈ കുത്തിവെയ്പ്പുകള്* അനുവദിച്ചത്. എന്നാല്*, ഇതേ ഹോർമോണുകൾ വെറും നാല്പതു ദിവസം മാത്രം വളര്*ത്തപ്പെടുന്ന കോഴികളിൽ പ്രയോജനം നൽകുന്നില്ല.

    മറ്റൊരു പ്രധാനകാര്യം, ഗ്രോത് ഹോർമോണിന്റെ ഘടനാപരമായ സവിശേഷതയാണ്.പ്രോടീൻ/സ്റ്റിറോയ്ഡ് എന്നിങ്ങനെ രണ്ട് തരത്തിൽ ഉള്ള ഹോർമോണുകൾ ആണുള്ളത്. ഇൻസുലിൻ പോലെ ഒരു പ്രോടീൻ ഹോർമോണാണ് ഗ്രോത് ഹോർമോണും. പ്രോടീൻ ഹോർമോണുകളുടെ ഒരു പ്രത്യേകത എന്നത്, അവ അന്നനാളത്തിൽ എത്തുമ്പോൾ തന്നെ വിഘടിക്കുകയും പ്രവർത്തനക്ഷമം അല്ലാതെ ആവുകയും ചെയ്യും എന്നതാണ്. പ്രമേഹരോഗികള്*ക്ക് ഇൻസുലിൻ കുത്തിവെപ്പായി മാത്രം നൽകുന്നതിന്റെ ശാസ്ത്രീയവശം ഇതാണ്. അതായത് ബ്രോയ്*ലർ കോഴിയുടെ തീറ്റയിൽ ഗ്രോത് ഹോർമോൺ കലർത്തിയാൽ അത് കോഴിയെയോ, അത് വഴി മനുഷ്യരെയോ ബാധിക്കുക എന്നത് ശാസ്ത്രീയമായി സാധ്യമല്ല. പ്രശ്നങ്ങള്* അവിടം കൊണ്ടു തീരുന്നില്ല.

    ഇനി ഗ്രോത് ഹോർമോണിന് എന്തെങ്കിലും പ്രബലമായ ഒരു പ്രഭാവം ബ്രോയ്*ലർ കോഴികളുടെ വളർച്ചയിൽ ഉണ്ടാക്കണം എങ്കിൽത്തന്നെ ദിവസത്തിൽ പല പ്രാവശ്യം കുത്തിവെപ്പ് എടുക്കേണ്ടി വരും (Czarick and Fairchild, 2012) എന്നാണ് ശാസ്ത്രീയപഠനങ്ങള്* പറയുന്നത്. ആയിരക്കണക്കിന് കോഴികൾ ഉള്ള ബ്രോയിലർ ഫാമുകളിൽ ഇത് തീർത്തും പ്രായോഗികമല്ലാത്തതും, വളരെ ചിലവേറിയതുമായ മാർഗമാണ്. ഇങ്ങനെ കുത്തിവെച്ചു എന്നു തന്നെ ഇരിക്കട്ടെ, മാംസത്തിൽ അടങ്ങിയിരിക്കുന്ന ഗ്രോത് ഹോർമോൺ മനുഷ്യരുടെ അന്നനാളത്തിൽ വെച്ചു വിഘടിച്ചു പോവുകയും ചെയ്യും.

    ഏതൊരു ജീവിയിലും വളർച്ചയ്ക്ക് ആവശ്യമായ ഈസ്റ്റ്രജൻ, പ്രോജെസ്റ്റെറോൻ, റെസ്റ്റോസ്റ്റിറോൻ തുടങ്ങിയ സെക്സ് ഹോർമോണുകൾ ഉണ്ട്. ഇവ സ്റ്റിറോയ്ഡ് കാറ്റഗറിയിൽ ഉള്ളവയാണ്. ബ്രോയ്*ലർ കോഴികളിലും ഇത്തരം പ്രകൃതിദത്തമായ ഹോർമോണുകള്* ഉണ്ട്. എന്നാൽ ഈ ഹോര്*മോണുകളിലെ 2 മുതൽ 5% വരെ മാത്രമാണ് അന്നനാളത്തിൽ നടക്കുന്ന ഉപാപചയ പ്രവർത്തനങ്ങളും ഫസ്റ്റ് പാസ് എഫക്റ്റും (first pass effect) കടന്നു ബയോആക്റ്റീവ് ഫോമിൽ മനുഷ്യശരീരത്തിൽ എത്തുക (Parodi et al, 2010). നാനോഗ്രാമിൽ മാത്രം അടങ്ങിയിട്ടുള്ള ഒരു വസ്തുവിന്റെ 2% എന്നത് പ്രബലമായ ഒരു അളവല്ല.


    ഫീഡ് അഡിറ്റിവ്*സ്

    ബ്രോയ്*ലർ കോഴികള്*ക്ക് നല്*കേണ്ടുന്ന പോഷകങ്ങളെ പറ്റി വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ. മൾട്ടി വിറ്റാമിനുകൾ, എൻസൈമുകള്*, പിഎച് നിലനിർത്തുന്നതിനായി ചേര്*ക്കുന്ന വസ്തുക്കള്* എന്നിവയാണ് നിലവില്* അംഗീകൃത കോഴിത്തീറ്റയിൽ ചേർക്കപ്പെടുന്ന ഫീഡ് അഡിറ്റിവ്സ്. ഇവയൊന്നും തന്നെ മനുഷ്യർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല. മറ്റൊന്ന് ആന്റിമൈക്രോബിയൽസ് ആണ്.

    കോഴിക്കുഞ്ഞുങ്ങളിലെ അണുബാധകൾ തടയാനും അന്നനാളത്തിൽ സ്വാഭാവികമായി കാണുന്ന സൂക്ഷ്മജീവികളുടെ എണ്ണം നിയന്ത്രിക്കാനും അതിൽ മാറ്റം വരുത്തുവാനും വേണ്ടി മുൻപ് ആന്റിമൈക്രോബിയൽസ് ഉപയോഗിച്ചിരുന്നു. എന്നാൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഇത്തരം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയാണുണ്ടായത്. എന്നാല്* ഇന്ത്യയിലെ സ്വകാര്യ ഫാമുകളില്* ഈ നിയന്ത്രണങ്ങള്* ഒന്നും വിലപ്പോവാറില്ല. കമ്പോളാധിഷ്ഠിത മത്സരത്തില്* മുന്*പന്തിയിലെത്തുന്നതിനായി എന്തും ചെയ്യുമെന്ന അവസ്ഥയാണ് നിലനില്*ക്കുന്നത്.

    ഇതിനൊരു ഉദാഹരണമാണ് കോളിസ്റ്റിന്* എന്ന ആന്റിബയോടിക്*. മൾടി ഡ്രഗ് റെസിസ്റ്റന്റ് ബാക്റ്റീരിയകൾ മുഖേന മനുഷ്യരില്* ഉണ്ടാകുന്ന അസുഖങ്ങൾക്ക് വേണ്ടി നല്*കുന്ന ശക്തമായ ഒരു മരുന്നാണ് കോളിസ്റ്റിന്* (Colistin). ഇന്ത്യയിലെ സ്വകാര്യ ഫാമുകളില്* പലയിടങ്ങളിലും കോളിസ്റ്റിന്* വ്യാപകമായി ഉപയോഗിക്കുന്നതായി റിപോർടുകൾ ഉണ്ട്. കൃത്യമായ ഡോസിങ്, കാലയളവ്, withdrawal period എന്നിവ പാലിക്കാതെയുള്ള ആന്റിബയോട്ടിക്* ഉപയോഗം മൾടി ഡ്രഗ് റെസിസ്റ്റന്റ് ആയ ബാക്റ്റീരിയകള്*, അഥവാ സൂപ്പര്* ബഗുകള്*, ഉണ്ടാകുന്നതിന് ഇടയാക്കുന്നു എന്നതാണ് ഇതിലെ ദോഷവശം. അവസാന പ്രതിരോധം (last line of defence) എന്ന നിലയിൽ മനുഷ്യരിൽ ഉപയോഗിക്കപ്പെടുന്ന കോളിസ്റ്റിൻ പോലെയുള്ള മരുന്നുകളോട് പ്രതിരോധശേഷി നേടുന്ന സൂപ്പർ ബഗുകൾ ആരോഗ്യരംഗത്ത് കടുത്ത വെല്ലുവിളിയാവും എന്നത് നിസ്തർക്കമാണ്.

    ഇത്തരം യഥാര്*ത്ഥപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം ?കോഴികളിലെ ഹോര്*മോണ്*? എന്ന അശാസ്ത്രീയതയ്ക്ക് പിറകേ പോകുന്നതിലെ അപകടം ഇനിയും നാം തിരിച്ചറിയേണ്ടതുണ്ട്. പൗൾട്രി ഫാമുകളിലെ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗം നിയമം മൂലം നിയന്ത്രിക്കേണ്ടതാണ്. സര്*ക്കാര്* വക ഫാമുകളില്* ഈ നിയന്ത്രണങ്ങള്* ഏര്*പ്പെടുത്തുവാന്* എളുപ്പമായതു കൊണ്ടു തന്നെ, അവിടങ്ങളില്* നിന്നും ഇറച്ചി വാങ്ങുന്നത് കൂടുതല്* സുരക്ഷിതമായിരിക്കും.

    ശാസ്ത്രീയപരിപാലനമുറകളിലൂടെ ലഭിക്കുന്ന ബ്രോയ്*ലർ ചിക്കന്റെ മാംസം മനുഷ്യരിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. കോഴിയുടെ വളര്*ച്ച ത്വരിതപ്പെടുത്തുവാന്* ഹോര്*മോണ്* കുത്തിവയ്ക്കുന്നു എന്നൊക്കെ പറയുന്നവര്* വിഷയത്തെ കുറിച്ച് അറിവില്ലാത്തവരാണ്. അത്തരം അശാസ്ത്രീയമായ കാര്യങ്ങള്* പ്രചരിപ്പിച്ചാല്*, ഈ മേഖലയില്* നിലനില്*ക്കുന്ന യഥാര്*ത്ഥപ്രശ്നങ്ങളില്* നിന്നും ശ്രദ്ധ മാറിപ്പോകും. അത് സമൂഹത്തിനാകെയാണ് ദോഷമുണ്ടാക്കുക.

  7. #677
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അറിയുമോ കേരളത്തിന്റെ സ്വന്തം അനങ്ങന്*മല പശുക്കളെ?

    HIGHLIGHTS

    • ഒരു മീറ്ററിനടുത്ത് മാത്രമാണ് അനങ്ങന്*മല പശുക്കളുടെ ഉയരം
    • പരമാവധി മൂന്ന് ലിറ്റര്* വരെയാണ് പാലുൽപാദനം




    അനങ്ങൻമല പശു


    പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന കൂറ്റന്* കരിങ്കല്* മലയായ അനങ്ങന്*മല പ്രകൃതിസ്നേഹികളുടെയും സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്. പ്രകൃതിസൗന്ദര്യം കൊണ്ടും ജൈവവൈവിധ്യത്താലും മാത്രമല്ല ഐതിഹ്യപെരുമകളാലും അനങ്ങന്*മല സമ്പന്നമാണ്. വള്ളുവനാടിന്*റെ തനത് നാട്ടുവൈദ്യപാരമ്പര്യത്തെ പരിപോഷിപ്പിച്ചതില്* അനങ്ങന്*മലയിലെ ഔഷധസസ്യസമ്പത്ത് വഹിച്ച സ്ഥാനം സമാനതകളില്ലാത്തതാണ്. രാമരാവണയുദ്ധത്തില്* അതിദാരുണമായി മുറിവേറ്റ രാമലക്ഷ്മണന്*മാരെ രക്ഷിക്കാനായി മൃതസഞ്ജീവനി തേടിയിറങ്ങിയ ഹനുമാനുമായി ബന്ധപ്പെട്ടതാണ് അനങ്ങന്*മലയുടെ ഐതിഹ്യം. മൃതസഞ്ജീവനി ഔഷധം നിറഞ്ഞ ദ്രോണഗിരി പര്*വ്വതവുമായി ഹനുമാന്* പറക്കുന്നതിനിടയില്* പര്*വ്വതത്തിന്*റെ ഒരു ഭാഗം ഈ മേഖലയില്* അടര്*ന്നുവീണ് മണ്ണിലുറച്ചെന്നാണ് വിശ്വാസം. ഹനുമാന്* അതിശക്തനായിരുന്നിട്ടും അടര്*ന്നുവീണ മലയുടെ ഭാഗം ഉയര്*ത്താന്* കഴിഞ്ഞില്ലെന്നും അന്നു മുതല്* ഇവിടം അനങ്ങാമല അഥവാ അനങ്ങന്*മല എന്നറിയപ്പെട്ടുതുടങ്ങി എന്നുമാണ് ഐതിഹ്യം. അനങ്ങന്*മലയിലെ ഔഷധസസ്യപെരുമയുടെ പിന്നിലെ രഹസ്യവും ഇതാണത്രേ.

    കാര്*ഷികസമൃദ്ധിയിലും അനങ്ങന്*മലയടിവാരം കീര്*ത്തികേട്ടതാണ്. പേരുകേട്ട പരമ്പരാഗത നെല്*വിത്തിനങ്ങളിലൊന്നായ ചുനങ്ങാടന്* നെല്ല് അനങ്ങന്*മലയടിവാരത്തെ ചുനങ്ങാടന്* ഗ്രാമത്തിലെ വയലേലകളില്* ഉരുത്തിരിഞ്ഞയിനമാണ്. ഇന്ന് പാലക്കാടിന്*റെ ടൂറിസം ഭൂപടത്തില്* സവിശേഷമായ ഒരു സ്ഥാനം അനങ്ങന്*മലയ്ക്കുണ്ട്. പേരും പെരുമയുമേറെയുള്ള ഈ ഗിരിനിരയുടെ താഴ്വാരത്തില്* ഉരുത്തിരിഞ്ഞ വള്ളുവനാടിന്*റെ തനതുപശുക്കളാണ് അനങ്ങന്*മല പശുക്കള്*. അനങ്ങന്*മലയുടെയും സമാന്തരമായുള്ള കൂനന്*മലയുടെയും ഇടയിലുള്ള കാര്*ഷികഗ്രാമങ്ങളാണ് അനങ്ങന്*മല തനത് പശുക്കളുടെ വംശഭൂമിക (ബ്രീഡിംഗ് ട്രാക്ക്). ആയിരത്തി ഇരുനൂറ് മീറ്റര്* വരെ ഉയരത്തില്* ഇരുപത് കിലോമീറ്റര്* ദൂരത്തില്* വ്യാപിച്ചു കിടക്കുന്ന അനങ്ങന്*മലയെന്ന പരിസ്ഥിതിവ്യൂഹവുമായി ചേര്*ന്ന് രൂപപ്പെട്ട പ്രത്യേക സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് അനങ്ങന്*മല പശുക്കളെ മറ്റിനങ്ങളില്*നിന്നും വേറിട്ടുനിര്*ത്തുന്നത്.


    അനങ്ങൻമലയടിവാരത്തിൽ മേഞ്ഞുനടക്കുന്ന അനങ്ങൻമല പശുക്കൾ


    ഒരു കാലത്ത് ഈ മേഖലയില്* എണ്ണത്തില്* ഏറെയുണ്ടായിരുന്ന ഈ കുറിയ ഇനം പശുക്കള്* ഇന്ന് വംശനാശത്തിന്*റെ വക്കിലാണ്. സങ്കരയിനം പശുക്കളെ അപേക്ഷിച്ച് പാലുല്*പ്പാദനവും ആദായവും കുറഞ്ഞ നാടന്*പശുക്കളെ പരിപാലിക്കാനുള്ള കര്*ഷകരുടെ വിമുഖതയും, മാംസാവശ്യങ്ങള്*ക്കായുള്ള വില്*പ്പന വ്യാപകമായതുമാണ് അനങ്ങന്*മല പശുക്കള്*ക്ക് ഭീഷണിയായത്. അനങ്ങന്*മലയുടെയും സമാന്തരമായുള്ള കൂനന്*മലയുടെയും താഴ്വാരത്തെ മേലൂര്*, കീഴൂര്*, അനങ്ങനടി, അമ്പലപ്പാറ തുടങ്ങിയ ചില ഗ്രാമങ്ങളിലാണ് ഈ പശുക്കള്* ഇന്ന് അവശേഷിക്കുന്നത്, അതും ചുരുങ്ങിയ എണ്ണം മാത്രം. 'കന്നില്ലാതെ കൃഷിയിക്കിറങ്ങരുതെ'ന്ന നാട്ടുപ്രമാണം ഇന്നും മനസ്സില്* സൂക്ഷിക്കുന്ന ഈ ഗ്രാമങ്ങളിലെ പരമ്പരാഗതകര്*ഷകരാണ് വംശനാശത്തിന് വിട്ടുനല്*കാതെ അനങ്ങന്*മല പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്.

    അറിയാം, അനങ്ങന്*മല പശുക്കളെ

    പൊതുവെ ശാന്തസ്വഭാവവും ഏറെയിണക്കമുള്ളതുമാണ് അനങ്ങന്*മല പശുക്കള്*. കര്*ഷകര്* രാവിലെ തൊഴുത്തുകളില്*നിന്ന് അഴിച്ചുവിടുന്ന പശുക്കള്* പകലന്തിയോളം മലയടിവാരത്തും മലമുകളിലും മേഞ്ഞു നടക്കും. കറവയുള്ള പശുക്കളെ കറവ കഴിഞ്ഞതിനു ശേഷമാണ് മേയാൻ വിടുക. കഠിനമായ പാറക്കെട്ടുകള്* മറികടക്കാനും കുത്തനെയുള്ള മലമടക്കുകള്* കയറിയിറങ്ങാനും തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ കൈകാലുകളും അതിനനുയോജ്യമായ കുളമ്പുകളും അനങ്ങന്*മല പശുക്കള്*ക്കുണ്ട്. തീറ്റതേടലും ഇണയെക്കണ്ടെത്തലും ഇണചേരലുമെല്ലാം ഈ മലകയറ്റത്തിനിടയ്ക്കു തന്നെ. പശുക്കിടാക്കള്* ജനിച്ച് വീഴുന്നതുപോലും അനങ്ങന്*മലയുടെ കരിങ്കല്* മാറിലേക്കാണ്. ഇടക്ക് ദാഹമകറ്റാന്* മലഞ്ചെരുവുകളിലെ ഉറവകള്*ക്കരികില്* പശുക്കള്* കൂട്ടമായി ഒത്തുചേരും. പകല്* മുഴുവന്* കിലോമീറ്ററുകളോളം നീണ്ട പര്*വ്വതസഞ്ചാരത്തിനൊടുവില്* സന്ധ്യമയങ്ങുമ്പോള്* മലയിറങ്ങി കര്*ഷകഭവനങ്ങളിലെ തൊഴുത്തിലേക്ക് പശുക്കള്* തിരികെയെത്തും. കര്*ഷകര്* ഈ രീതിയില്* ഇണക്കി വളര്*ത്തുന്ന പശുക്കളെ കൂടാതെ സ്വതന്ത്രരായി വിഹരിക്കുന്ന പശുക്കളും കാളകളും അനങ്ങന്*മലയുടെ മുകളിലുണ്ട്.

    അനങ്ങൻമല പശു


    ഒരു മീറ്ററിനടുത്ത് മാത്രമാണ് അനങ്ങന്*മല പശുക്കളുടെ ഉയരം. ശരീരഭാരം ഏകദേശം 150 - 200 കിലോഗ്രാം വരെയാണ്. വെളുപ്പ്, ചുവപ്പ് കലര്*ന്ന തവിട്ട്, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും പശുക്കള്* കാണപ്പെടുന്നത്. നീണ്ട മുഖവും, വീതിയേറിയ നെറ്റിത്തടവും, ഇരുവശങ്ങളിലേക്കും വിരിഞ്ഞ് അകത്തേക്ക് വളര്*ന്ന അര്*ദ്ധവൃത്താകൃതിയിലുള്ള കൊമ്പുകളും, ആലില പോലെ നീണ്ട ചെവികളും, കണ്ണിന് ചുറ്റും വാല്*ക്കണ്ണെഴുതിയതുപോലുള്ള കറുപ്പ് നിറവും, മുതുകിലെ ചെറിയ പൂഞ്ഞയും, കഴുത്തിലെ ഇറക്കമുള്ള താടയും, നിലത്തറ്റം മുട്ടുന്ന വാലും വാല്*മുടിയും, കുറുകിയ കാലുകളും, അനങ്ങന്*മല പശുവിന്*റെ ഒത്തലക്ഷണങ്ങളാണ്.

    ആണ്ടിലൊരു പ്രസവം അനങ്ങന്*മല പശുക്കളില്* സാധാരണയാണ്. പരമാവധി മൂന്ന് ലിറ്റര്* വരെയാണ് പ്രതിദിന പാല്* ഉല്*പ്പാദനമെങ്കിലും പാലിലെ കൊഴുപ്പും മറ്റ് ഖരപദാര്*ഥങ്ങളുടെ അളവും ഉയര്*ന്നതാണ്. രുചിയിലും ഗുണത്തിലുമെല്ലാം പാലും തൈരും നെയ്യുമെല്ലാം ഒരു പടി മുന്നില്* തന്നെ. അനങ്ങന്*മലയില്* ഏറെയുള്ള ഔഷധ സസ്യങ്ങളാണ് പശുക്കളുടെ പ്രധാന ആഹാരമെന്നതിനാല്* പാലിനും പാലുൽപന്നങ്ങള്*ക്കും ഔഷധഗുണമുണ്ടാവുമെന്നാണ് കര്*ഷകരുടെ വിശ്വാസം. ഒപ്പം അനങ്ങന്*മല പശുക്കളുടെ ചാണകവും മൂത്രവും ഏറെ പ്രാധാന്യത്തോടെ ജൈവകൃഷിക്കായി ഉപയോഗിച്ച് പോരുന്നു.








  8. #678
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    നമ്മുടെ മീനുകൾ





    കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ളി​ലും പോ​ഷ​ക ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും ത​ടാ​ക​ങ്ങ​ളി​ലു​മാ​യി ഇ​രു​നൂ​റി​ല​ധി​കം ഇ​ന​ങ്ങ​ൾ ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ളു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​ൽ 29 ഇ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​വ​യാ​ണ്.

    കേ​ര​ള​ത്തി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ പ്രജന​ന കാ​ലം കാ​ല​വ​ർ​ഷം ത​ന്നെ (ജൂ​ൺ -ഓ​ഗ​സ്റ്റ്). ഊ​ത്ത​യി​ള​ക്ക​വും ഊ​ത്ത​മീ​നും പ​ന​ഞ്ഞീ​നു​മൊ​ക്കെ അ​തേ കാ​ല​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ന്*റെ ദേ​ശീ​യ മ​ത്സ്യ​മാ​യ ക​രി​മീ​ൻ മു​ത​ൽ പു​ഴ​യി​ലെ വെ​റും നി​സാ​ര മീ​നാ​യ പൂ​ഞ്ഞാ​ൻ വ​രെ അ​ടു​ത്ത​റി​യാം.

    കാ​രി​യും മു​ഷി​യും

    ഏ​റെ സാ​മ്യ​ത​ക​ളു​ള്ള പു​ഴ​മീ​നു​ക​ളാ​ണ് കാ​രി​യും മു​ഷി​യും. ര​ണ്ടി​ന്*റെ​യും ത​ല പ​ര​ന്നി​രി​ക്കു​ന്നു. കാ​രി​യു​ടെ നി​റം ഇ​രു​ണ്ട ത​വി​ട്ടു​നി​റ​മാ​ണെ​ങ്കി​ൽ മു​ഷി​യു​ടേ​തു എ​ണ്ണ​ക്ക​റു​പ്പാ​ണ്. നാ​ല് ജോ​ഡി നീ​ണ്ട ബാ​ർ​ബ​ലു​ക​ൾ കാ​രി​ക്കും മു​ഷി​ക്കും കാ​ണാം. ര​ണ്ടി​ന്*റെ​യും ശ​രീ​രം ഏ​താ​ണ്ട് നീ​ണ്ടു​രു​ണ്ട​താ​ണ്.



    കാ​രി​യു​ടെ അംസ​ച്ചി​റ​കി​ലെ മു​ള്ള് വി​ഷ​ക​ര​മാ​ണ്. വി​ഷ​മു​ള്ളി​നു തൊ​ട്ടു​താ​ഴെ വി​ഷ​ഗ്ര​ന്ഥി​യു​ണ്ട്. മു​ഷി​യു​ടെ അം​സ​ച്ചി​റ​കി​ലെ മു​ള്ളി​നു നീ​ള​വും ബ​ല​വും കൂ​ടി​യി​രി​ക്കും. മു​ഷി​യു​ടെ മു​തു​ച്ചി​റ​ക് നീ​ണ്ട​താ​ണ്. കാ​രി​യു​ടേ​തു ചെ​റു​തും. ക​ര​യി​ലും ശ്വ​സി​ക്കാ​നു​ള്ള ഉ​പ​ശ്വ​സ​നാ​വ​യ​വ​ങ്ങ​ൾ ഉ​ള​ള​തി​നാ​ൽ ച​തു​പ്പി​ലും ചെ​ളി​യി​ലു​മൊ​ക്കെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന മീ​നു​ക​ളാ​ണി​വ. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കാ​ലാ​വ​സ്ഥ​യെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വ്.

    പ​ര​മാ​വ​ധി നീ​ളം കാ​രി​ക്കു 40 സെ​ന്*റി​മീ​റ്റ​റും മു​ഷി​ക്കു 60 സെ​ന്*റി​മീ​റ്റ​റു​മാ​ണ്. ക്ര​സ്റ്റേ​ഷ്യ​നു​ക​ൾ, വി​ര​ക​ൾ, ജ​ല​പ്രാ​ണി​ക​ൾ, ആ​ൽ​ഗ​ക​ൾ, ജീ​ർ​ണി​ച്ച സ​സ്യ​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ഹാ​രം. ജ​ലാ​ശ​യ​ത്തി​ന്*റെ അ​ടി​ത്ത​ട്ടി​ലാ​ണ് മി​ക്ക​വാ​റും സ​ഞ്ചാ​രം. മ​ൺ​സൂ​ൺ കാ​ല​ത്താ​ണ് പ്ര​ജ​ന​നം. പെ​ൺ​മ​ത്സ്യ​ങ്ങ​ളു​ടെ വ​യ​ർ വീ​ർ​ത്തി​രി​ക്കു​ന്ന​തു കാ​ണാം. കാ​രി 15000 മു​ത​ൽ 36000 വ​രെ മു​ട്ട​ക​ളി​ടു​ന്നു. മു​ഷി 1000 മു​ത​ൽ 3000 വ​രെ​യും.



    നാ​ട​ൻ മു​ഷി, വ​യ​നാ​ട​ൻ മു​ഷി, കു​രു​ട​ൻ മു​ഷി ഇ​ങ്ങ​നെ പ​ല​ത​രം മു​ഷി​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ആ​ഫ്രി​ക്ക​ൻ മു​ഷി ന​മ്മു​ടെ നാ​ട്ടി​ൽ കു​ടി​യേ​റി​യ​താ​ണ്. ഹെ​ട്രോ​ന്യൂ​സ്റ്റി​ഡേ ഫാ​മി​ലി​യി​ൽ​പ്പെ​ട്ട മീ​നാ​ണ് കാ​രി. മു​ഷി​യാ​ക​ട്ടെ ക്ലേ​രി​ഡേ ഫാ​മി​ലി​യി​ലും.

    ആ​റ്റു​വാ​ള

    ഭാ​ര​ത​പ്പു​ഴ​യും ന​ദി​ക​ളും തോ​ടു​ക​ളു​മൊ​ക്കെ​യാ​ണ് ആ​വാ​സ​കേ​ന്ദ്രം. വം​ശ​നാ​ശ ഭീ​ഷ​ണി​യു​ടെ വ​ക്കി​ലാ​ണ്. ശ​രീ​രം നീ​ണ്ട​തും വ​ശ​ത്തി​ലേ​ക്കു പ​തി​ഞ്ഞ​തു​മാ​ണ്. ഉ​ദ​ര​ഭാ​ഗം ഉ​രു​ണ്ടി​രി​ക്കും. കീ​ഴ്ത്താ​ടി മേ​ൽ​ത്താ​ടി​യേ​ക്കാ​ൾ നീ​ണ്ട​താ​ണ്. ത​ല വ​ലു​തും പ​ര​ന്ന​തും. നീ​ണ്ട നാ​ല് ബാ​ർ​ബ​ലു​ക​ൾ ഉ​ണ്ട്. മു​തു​ച്ചി​റ​ക് താ​ര​ത​മ്യേ​ന ചെ​റു​താ​ണ്. അം​സ​ച്ചി​റ​കി​ലെ മു​ള്ളു​ക​ൾ അ​ത്ര ബ​ല​മു​ള്ള​ത​ല്ല. നീ​ണ്ട പാ​ർ​ശ്വ​രേ​ഖ കാ​ണാം.



    ആ​റ്റു​വാ​ള​യു​ടെ നീ​ളം ഒ​രു മീ​റ്റ​റി​ല​ധി​കം ക​ണ്ടു​വ​രാ​റു​ണ്ട്. ചെ​റു​മ​ത്സ്യ​ങ്ങ​ളും മ​റ്റു ജ​ല​ജീ​വി​ക​ളും ആ​ഹാ​ര​മാ​ക്കു​ന്ന ഈ ​മീ​ൻ സൈ​ലൂ​റി​ഡേ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

    പ​ര​ൽ മീ​നു​ക​ൾ

    ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​യ പ​ര​ൽ മീ​നു​ക​ൾ ഇ​രു​പ​തി​ല​ധിം സ്പീ​ഷി​സു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്നു. ഓ​രോ ഇ​ന​ത്തി​നും പ്ര​ത്യേ​ക​ത​ക​ൾ കാ​ണാ​നാ​വും. വെ​ട്ടി​ത്തി​ള​ങ്ങു​ന്ന ചെ​തു​ന്പ​ലു​ക​ൾ ഇ​വ​റ്റ​യു​ടെ ദൃ​ശ്യ​ഭം​ഗി കൂ​ട്ടു​ന്നു. വാ​ൽ​ച്ചി​റ​ക് ക​വ​ണാ​കൃ​തി​യി​ലാ​ണ്.



    പു​ൽ​നാ​ന്പും ഇ​ല​യും പു​ഴു​വും പ്രാ​ണി​യും ഒ​ച്ചും തു​ട​ങ്ങി ഒ​ത്തു​കി​ട്ടു​ന്ന എ​ന്തും ആ​ഹാ​ര​മാ​ക്കു​ന്ന പ​ര​ൽ​മീ​നു​ക​ൾ ഒ​റ്റ​ത്ത​വ​ണ ഏ​താ​ണ്ട് 500 മു​ത​ൽ 1000 വ​രെ മു​ട്ട​ക​ളി​ടു​ന്നു. പ​ല സ്പീ​ഷി​സി​ൽ​പ്പെ​ട്ട​വ​യും അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​യി ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ​ര​ൽ​മീ​നു​ക​ൾ സി​പ്രി​നി​ഡെ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

    അ​നാ​ബ​സ്

    പ​ച്ച​യും ക​റു​പ്പും ക​ല​ർ​ന്നൊ​രു നി​റം. ഈ ​മീ​നി​നെ കേ​ര​ള​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​ണ്ടി​ക​ള്ളി എ​ന്നു വി​ളി​ക്കാ​റു​ണ്ട്. ഇ​തി​ന്*റെ ച​ർ​മം ന​ല്ല ക​ട്ടി​യു​ള്ള​താ​ണ്. മു​തു​ക​ത്ത് ത​ല മു​ത​ൽ വാ​ൽ​വ​രെ ച​ർ​മ​ബ​ന്ധി​ത​മാ​യ മു​ള്ളു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്നു. പ​ര​മാ​വ​ധി 20 സെ​ന്*റി​മീ​റ്റ​ർ വ​രെ നീ​ളം​വ​ച്ചു കാ​ണു​ന്നു.



    ഇ​തി​ന്*റെ ത​ല​യു​ടെ ര​ണ്ടു വ​ശ​ത്തും വാ​യു​വി​ലെ ഓ​ക്സി​ജ​ൻ സ്വീ​ക​രി​ച്ചു ശ്വ​സി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​വ​യ​വ​ങ്ങ​ൾ (Accessory respiratory organs) ഉ​ള്ള​തി​നാ​ൽ വെ​ള്ളം തീ​രെ കു​റ​ഞ്ഞ കു​ഴി​ക​ളി​ലും മ​റ്റും മാ​സ​ങ്ങ​ളോ​ളം കു​ഴ​പ്പം​കൂ​ടാ​തെ ജീ​വി​ക്കാ​നാ​വും. ചെ​കി​ള​മൂ​ടി നി​ല​ത്തൂ​ന്നി ഈ ​മീ​ൻ ഒ​രു കു​ള​ത്തി​ൽ​നി​ന്നും മ​റ്റൊ​രു കു​ള​ത്തി​ലേ​ക്കു സ​ഞ്ച​രി​ച്ചു കാ​ണു​ന്നു.

    പൂ​ഞ്ഞാ​ൻ

    ജ​ലോ​പ​രി​ത​ല​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന വ​ള​രെ ചെ​റി​യ ഒ​രി​നം മീ​നാ​ണി​ത്. പെ​ൺ​മ​ത്സ്യ​ത്തെ അ​പേ​ക്ഷി​ച്ച് ആ​ൺ മ​ത്സ്യ​ത്തി​നു നീ​ളം കു​റ​വാ​ണ്.



    ചെറിയ ചെ​തു​ന്പ​ലു​ക​ളു​ള്ള ഉ​ട​ലാ​ണ്. മു​തു​ച്ചി​റ​കി​ന്*റെ മു​ൻ​ഭാ​ഗ​ത്താ​യി കാ​ണു​ന്ന ക​റു​ത്ത സ്പോ​ട്ട് ഈ ​മീ​നു​ക​ളെ ദൃ​ശ്യ​ഭം​ഗി​യു​ള്ള​താ​ക്കു​ന്നു. ശാ​സ്ത്ര​നാ​മം Aplocheilus blocki.

    കോ​ലാ​ൻ

    ബി​ലോ​ണി​ഡെ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ​യി​നം മ​ത്സ്യ​ങ്ങ​ളു​ടെ ശ​രീ​രം നീ​ണ്ട​തും കു​ഴ​ലാ​കൃ​തി​യു​ള്ള​തു​മാ​ണ്. ഉ​ട​ലി​നു പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ​നി​റ​മാ​ണു​ള്ള​ത്. ത​ല കൂ​ർ​ത്തി​രി​ക്കു​ന്നു, സി​റി​ഞ്ച് പോ​ലെ. താ​ടി പ​ക്ഷി​യു​ടെ കൊ​ക്കു​പോ​ലെ നീ​ണ്ടു​കൂ​ർ​ത്ത​താ​ണ്. താ​ടി​യെ​ല്ലി​ലെ പ​ല്ലു​ക​ൾ നീ​ണ്ട​തും കൂ​ർ​ത്ത​തു​മാ​ണ്. മു​തു​ച്ചി​റ​കും ഗു​ദ​ച്ചി​റ​കും ഉ​ട​ലി​ന്*റെ പി​ന്ന​റ്റ​ത്താ​യി വാ​ൽ​ച്ചി​റ​കി​നോ​ട​ടു​ത്തു കാ​ണാം.



    ക്ര​മം​തെ​റ്റി അ​ടു​ക്ക​പ്പെ​ട്ട ചെ​തു​ന്പ​ലു​ക​ൾ തീ​രെ ചെ​റു​താ​ണ്. 30 സെ​ന്*റി മീ​റ്റ​റോ​ളം നീ​ളം​വ​ച്ചു കാ​ണാ​റു​ണ്ട്. ജ​ലോ​പ​രി​ത​ല​ത്തി​ൽ ത​ങ്ങി​നി​ന്നു ജീ​വി​ക്കു​ന്ന കോ​ലാ​ൻ മാം​സ​ഭു​ക്കാ​ണ്. ഇ​ന്ത്യ കൂ​ടാ​തെ ഏ​ഷ്യ​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ഈ ​മീ​ൻ ഇം​ഗ്ലീ​ഷി​ൽ Needle fish ആ​ണ്. Xementodon cancila എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. കോ​ലാ എ​ന്ന് ഈ ​മീ​ൻ മ​ധ്യ​കേ​ര​ള​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്നു.

    ആ​ര​ൽ


    പു​ഴ​ക​ളി​ലും അ​രു​വി​ക​ളി​ലും കു​ള​ങ്ങ​ളി​ലു​മൊ​ക്കെ കാ​ണ​പ്പെ​ടു​ന്ന ആ​ര​ൽ അ​ഥ​വാ ആ​ര​ൻ. സ്പൈ​നി ഈ​ൽ എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ അ​റി​യ​പ്പെ​ടു​ക. നീ​ണ്ടു​രു​ണ്ട് പാ​ന്പി​നു സ​ദൃ​ശ​മാ​യ ശ​രീ​രം നീ​ണ്ടു​കൂ​ർ​ത്ത ത​ല, വാ​ൽ​ച്ചി​റ​കു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന മു​തു​ച്ചി​റ​ക്, ഗു​ദ​ച്ചി​റ​ക്, ത​വി​ട്ടു​നി​റ​മു​ള്ള ശ​രീ​ര​ത്തി​ൽ ക​റു​ത്ത പൊ​ട്ടു​ക​ളും വ​ര​ക​ളും എ​ന്നി​ങ്ങ​നെ ആ​ര​ൽ മ​ത്സ്യ​ത്തി​ന്*റെ പൊ​തു​വാ​യ ല​ക്ഷ​ണ​ങ്ങ​ൾ. മു​ക്കാ​ൽ മീ​റ്റ​റോ​ളം നീ​ളം വ​യ്ക്കാ​റു​ണ്ട്.



    ത്വ​ക്ക് അ​ന്ത​രീ​ക്ഷ വാ​യു നേ​രി​ട്ടു ശ്വ​സി​ക്കാ​ൻ പോ​ന്ന​താ​ണ്. ജ​ല​പ്രാ​ണി​ക​ളും ചെ​റു​മ​ത്സ്യ​ങ്ങ​ളു​മൊ​ക്കെ ആ​ഹാ​രം. മ​സ്റ്റാ​സെം​ബ​ല​സ് ആ​ർ​മേ​റ്റ​സ് (Mastacembelus armatus) എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. ഈ ​മീ​നി​ന്*റെ അ​ഞ്ചു സ്പീ​ഷി​സു​ക​ൾ കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്നു.

    പ​ള്ള​ത്തി

    ക​രി​മീ​നി​ന്*റെ ജ​നു​സി​ൽ​പ്പെ​ട്ട ഒ​രു ചെ​റു​മീ​നാ​ണി​ത്. പാ​വം​പി​ടി​ച്ച പ​ള്ള​ത്തി അ​ഥ​വാ ചൂ​ട്ടാ​ച്ചി മ​ഞ്ഞ, ഓ​റ​ഞ്ച്, ത​വി​ട്ടു​നി​റ​ങ്ങ​ളി​ൽ കാ​ണാം. പു​ഴ​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും വെ​ള്ളം​ക​യ​റി​ക്കി​ട​ക്കു​ന്ന വ​യ​ലു​ക​ളി​ലു​മൊ​ക്കെ ഈ ​മീ​ൻ കൂ​ട്ട​മാ​യി കാ​ണ​പ്പെ​ടു​ന്നു.



    വ​ലി​യ ക​ണ്ണു​ക​ളു​ള്ള പ​ള്ള​ത്തി​യു​ടെ ശ​രീ​രം മെ​ലി​ഞ്ഞ് വ​ശ​ങ്ങ​ളി​ലേ​ക്കു പ​തി​ഞ്ഞി​ട്ടാ​ണ്. ശ​രീ​ര​ത്തി​ൽ മൂ​ന്നു ക​റു​ത്ത പൊ​ട്ടു​ക​ൾ ദൃ​ശ്യ​മാ​ണ്. മു​തു​ച്ചി​റ​കു​ക​ളി​ൽ മു​ള്ളു​ക​ളു​ണ്ട്. പെ​ൺ​പ​ള്ള​ത്തി ഇ​രു​ന്നൂ​റോ​ളം മു​ട്ട​ക​ളി​ടു​ന്നു. Etroplus maculatus എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം.

    കു​റു​വ

    കു​റു​വ, കു​റു​ക എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​റു​വ​ച്ച​ര​ൽ സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള മ​ത്സ്യ​മാ​ണ്. പാ​ർ​ശ്വ​ങ്ങ​ളി​ലേ​ക്കു പ​തി​ഞ്ഞ് വീ​തി​യു​ള്ള ശ​രീ​ര​മാ​ണു​ള്ള​ത്. മേ​ൽ​ത്താ​ടി​യി​ൽ ര​ണ്ടു ജോ​ഡി ബാ​ർ​ബ​ലു​ക​ളു​ണ്ട്. വ​ലി​യ ചെ​തു​ന്പ​ലു​ക​ൾ കൊ​ണ്ട് ശ​രീ​രം ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. പാ​ർ​ശ്വ​രേ​ഖ പൂ​ർ​ണ​മാ​ണ്.



    മു​തു​കു​ഭാ​ഗ​ത്തി​ന് ഇ​രു​ണ്ട ചാ​ര​നി​റ​വും ഉ​ദ​ര​ഭാ​ഗ​ത്തി​നു തി​ള​ക്ക​മാ​ർ​ന്ന വെ​ള്ളി​നി​റ​വു​മാ​ണ്. വാ​ൽ​ഞെ​ട്ടി​ൽ ക​റു​ത്ത പൊ​ട്ട് ദൃ​ശ്യ​മാ​ണ്. മി​ത്ര​ഭു​ക്കാ​ണെ​ങ്കി​ലും ജ​ല​സ​സ്യ​ങ്ങ​ളു​ടെ ജീ​ർ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ന്നെ ഇ​ഷ്ട ആ​ഹാ​രം. ചേ​റി​ലെ പു​ഴു​ക്ക​ൾ, ഒ​ച്ചു​ക​ളു​മൊ​ക്കെ ആ​ഹ​രി​ക്കും. Puntius sarana എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം.

    വ​രാ​ൽ

    മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഭ​ക്ഷ്യ​മ​ത്സ്യം ത​ന്നെ വ​രാ​ൽ. ബ്രാ​ൽ, ക​ണ്ണ​ൻ എ​ന്നീ പേ​രു​ക​ളി​ലും പ്രാ​ദേ​ശി​ക​മാ​യി ഇ​തി​നെ വി​ളി​ച്ചു​വ​രു​ന്നു. കൊ​ഴു​പ്പി​ന്*റെ അ​ള​വ് കു​റ​വാ​ണ്. നീ​ണ്ടു​രു​ണ്ട ശ​രീ​ര​പ്ര​കൃ​തി​യാ​ണു​ള്ള​ത്. വ​ഴു​വ​ഴു​പ്പു​ള്ള ഒ​രു ദ്രാ​വ​കം​കൊ​ണ്ട് ആ​വൃ​ത​മാ​ണി​തി​ന്*റെ ഉ​ട​ൽ. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വു​ണ്ട്.



    ത​ല​യ്ക്കു പാ​ന്പി​ന്*റെ ആ​കൃ​തി തോ​ന്നി​പ്പി​ക്കും. സ്നേ​ക് ഹെ​ഡ് എ​ന്നാണ് ഇംഗ്ലീഷ് നാമം. ചാ​നി​ഡെ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ ഇവർ മാം​സ​ഭു​ക്കാ​ണ്. തങ്ങളുടെ കു​ഞ്ഞു​ങ്ങ​ളോ​ട് വളരെ കരുതലും വാ​ത്സ​ല്യവും കാ​ട്ടു​ന്നവരാണ്. വ്യ​ത്യ​സ്ത സ്പീ​ഷി​സു​ക​ളി​ൽ​പ്പെ​ട്ട വ​രാ​ലു​ക​ൾ റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചേ​റു​മീ​ൻ, വാ​ക​വ​രാ​ൽ, വ​ട്ടോ​ൻ എ​ന്നി​വ അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​ങ്ങ​ൾ ത​ന്നെ.

    സാ​ധാ​ര​ണ വ​രാ​ലി​ന്*റെ (Banded snake head) മു​തു​ഭാ​ഗ​ത്തി​നു ക​റു​പ്പ് ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​വും അ​ടി​ഭാ​ഗ​ത്തി​നു വെ​ള്ള​യും മ​ഞ്ഞ​യും ക​ല​ർ​ന്ന നി​റ​വു​മാ​ണ്. ശ​രാ​ശ​രി വ​ലി​പ്പം 30 മു​ത​ൽ 40 സെ​ന്*റി മീ​റ്റ​ർ വ​രും. ചെ​റു​മീ​നു​ക​ൾ, ത​വ​ള​ക്കു​ഞ്ഞു​ങ്ങ​ൾ, പു​ഴു​ക്ക​ൾ, പ്രാ​ണി​ക​ൾ ഒ​ക്കെ​യാ​ണ് ഇ​ഷ്ട​ഭ​ക്ഷ​ണം. ച​ന്നാ​സ്ട്ര​യേ​ക്സ് (channa striatus) എ​ന്നു ശാ​സ്ത്ര​നാ​മം.

    മാ​ന​ത്തു​ക​ണ്ണി

    ജ​ലോ​പ​രി​ത​ല​ത്തി​ൽ ജീ​വി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ചെ​റു​മീ​നാ​ണി​ത്. ശാ​സ്ത്ര​നാ​മം Aplocheilus lineatus എ​ന്നാ​ണ്. മാ​ന​ത്തു​ക​ണ്ണി, പൂ​ച്ചൂ​ട്ടി, നെ​റ്റി​പ്പൊ​ട്ട​ൻ എ​ന്നി​ങ്ങ​നെ പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്നു.



    ശ​രീ​ര​ത്തി​ന്*റെ വ​ശ​ങ്ങ​ളി​ലാ​യി പ​ച്ച​പ്പാ​ർ​ന്ന സ്വ​ർ​ണ​നി​റ​ത്തി​ലും ചു​വ​പ്പു​നി​റ​ത്തി​ലും പൊ​ട്ടു​ക​ൾ കാ​ണാം. ആ​ഹാ​രം പ്രാ​ണി​ക​ളും പു​ഴു​ക്ക​ളു​മൊ​ക്കെ​യാ​ണ്. ഏ​ഴ് സെ​ന്*റി മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വ​ള​രാ​റി​ല്ല. കൊ​തു​കി​ന്*റെ കൂ​ത്താ​ടി​ക​ളെ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന ഉ​പ​കാ​രി​കൂ​ടി​യാ​ണീ ചെ​റു​മ​ത്സ്യം.

    ഭൂ​ഗ​ർ​ഭ വ​രാ​ൽ

    വ​രാ​ൽ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ ഭൂ​ഗ​ർ​ഭ​മ​ത്സ്യം ക​ണ്ടെ​ത്തി. നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് ഫി​ഷ് ജെ​ന​റ്റി​ക്സ് റി​സോ​ഴ്സ് കൊ​ച്ചി കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​സം​ഘ​മാ​ണ് തി​രു​വ​ല്ല സ്വ​ദേ​ശി അ​രു​ൺ വി​ശ്വ​നാ​ഥി​ന്*റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ​നി​ന്ന് പു​തി​യ ഇ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. എ​നി​ഗ്മ ച​ന്ന മ​ഹാ​ബ​ലി എ​ന്നാ​ണി​തി​ന് പേ​ര്.



    മ​ല​പ്പു​റ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ ആ​ദ്യ ഇ​ന​ത്തി​ന്*റെ പേ​ര് എ​നി​ഗ്മ ച​നാ​ഗോ​ളം എ​ന്നാ​ണ്. ലോ​ക​ത്താ​കെ 250ൽപ്പരം ഭൂ​ഗ​ർ​ഭ മ​ത്സ്യ​ങ്ങ​ളു​ള്ള​താ​യാണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഏ​ഴും. മ​ഹാ​പ്ര​ള​യം​മൂ​ല​മാ​കാം ഇ​തി​ൽ ചി​ല​തെ​ങ്കി​ലും സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക​പ്പു​റം എ​ത്തി​പ്പെ​ട്ട​തെ​ന്നു കരുതുന്നു.

    പൂ​ളോ​ൻ

    കൂ​ട്ട​മാ​യാ​ണ് വാ​സ​വും സ​ഞ്ചാ​ര​വും. അ​തി​നാ​ലാ​ക​ണം ?ഒ​രാ​റേ വ​ന്ന​തെ​ല്ലാം പൂ​ണോ​ന്*റെ മ​ക്ക​ൾ?? എ​ന്ന പ​ഴ​ഞ്ചൊ​ല്ലു​ണ്ടാ​യ​ത്. വാ​ള​യു​മാ​യി ഏ​റെ സാ​മ്യം. നീ​ണ്ട​തും മേ​ലു​കീ​ഴാ​യി അ​ല്പം പ​ര​ന്ന​തു​മാ​യ ശ​രീ​രം. വാ​ള​യു​ടെ അ​ത്ര​യും വ​ലി​പ്പ​മി​ല്ല. എ​ന്നാ​ലും 50 സെ. ​മീ​റ്റ​ർ വ​രെ നീ​ളം​വ​ച്ചു കാ​ണു​ന്നു.



    ചെ​തു​ന്പ​ലു​ക​ളി​ല്ലാ​ത്ത ശ​രീ​രം മൃ​ദു​വും ഇ​ളം​മ​ഞ്ഞ നി​റ​ത്തി​ലു​മാ​ണ്. ജ​ല​സ​സ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പൂ​ളോ​ൻ മു​ട്ട​യി​ടു​ക. ആ​ൺ​പെ​ൺ മ​ത്സ്യ​ങ്ങ​ൾ മു​ട്ട​യ്ക്കു കാ​വ​ൽ നി​ൽ​ക്കും. പൂ​ളോ​ന്*റെ ശാ​സ്ത്ര​നാ​മം Glossogobius giuris ഗ്ലോ​സോ​ഗോ​ബി​യ​സ്. സ്ലീ​പ്പ​ർ ഗോ​ബി​യെ​ന്ന് ഇം​ഗ്ലീ​ഷി​ൽ വി​ളി​ക്കും. പൂ​ഴാ​ൻ എ​ന്നു കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വി​ളി​ക്കാ​റു​ണ്ട്.

    ക​രി​മീ​ൻ എ​ന്ന പേ​ൾ​സ്പോ​ട്ട്

    കാ​യ​ലി​ലും പു​ഴ​ക​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്നു. രുചിയിൽ മുന്നിലായതിനാൽ പൊ​ള്ളി​ച്ച​തോ, മ​പ്പാ​സു​ക​റി​യോ, ഫ്രൈ​യോ ഒ​ക്കെ നോ​ൺ വെ​ജ് വി​ഭ​വ​ങ്ങ​ളു​ടെ മു​ൻ​നി​ര ഐ​റ്റം​ത​ന്നെ.



    സ​മൂ​ഹ​ജീ​വി​യാ​ണ്. ചെ​തു​ന്പ​ലു​ക​ളു​ള്ള​വ​യും ഇ​ല്ലാ​ത്ത​വ​യു​മു​ണ്ട്. സ്കെ​യി​ൽ​സ് ക​രി​മീ​നും മി​റ​ർ ക​രി​മീ​നും. വ​സ​ന്ത​കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തി​ന്*റെ തു​ട​ക്ക​ത്തി​ലു​മാ​ണ് പ്ര​ത്യു​ത്പാ​ദ​നം. അ​താ​യ​ത് ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി​ വ​രെ. 1500 മു​ത​ൽ 6000 വ​രെ മു​ട്ട​ക​ൾ ഒ​രു ത​വ​ണ ഇ​ടു​ന്നു. ക​ല്ലി​ലോ മു​ള​ങ്കു​റ്റി​യി​ലോ മ​റ്റേ​തെ​ങ്കി​ലും ഫോ​മ​ഷ​നി​ലോ ആ​വും ഒ​ട്ടി​ച്ചു​വ​യ്ക്കു​ക.

    തി​ള​ങ്ങു​ന്ന പൊ​ട്ടു​ക​ളു​ള്ള​തി​നാ​ലാ​ണ് പേ​ൾ​സ്പോ​ട്ട് എ​ന്ന ഓ​മ​ന​പ്പേ​ര് കി​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ ക​രി​മീ​നി​ന്*റെ ഈ​റ്റി​ല്ലം വേ​ന്പ​നാ​ട്ട് കാ​യ​ലാ​ണ്. മു​ടി​പ്പാ​യ​ലു​ക​ൾ, ഡാ​ഫ്നി​യ, ജീ​ർ​ണി​ച്ച സ​സ്യ​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ഹാ​രം. ശു​ദ്ധ​ജ​ല​ത്തി​ലും ഓ​രു​ജ​ല​ത്തി​ലും ഒ​രു​പോ​ലെ ജീ​വി​ക്കാ​നാ​കു​ന്നു. ശാ​സ്ത്ര​നാ​മം: Etroplus suratensis

    കൂ​രി

    പ​തി​മൂ​ന്നി​നം കൂ​രി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. മ​ഞ്ഞ​ക്കൂ​രി, ചി​ല്ല​ൻ​കൂ​രി, വ​ര​യ​ൻ ചി​ല്ല​ൻ​കൂ​രി, വെ​ള്ള​ച്ചി​ല്ല​ൻ​കൂ​രി, മ​ല​യ​ൻ ചി​ല്ല​ൻ​കൂ​രി, നീ​ല​ച്ചി​ല്ല​ൻ​കൂ​രി എ​ന്നി​വ ചി​ല​യി​ന​ങ്ങ​ളാ​ണ്. രാ​ത്രി പ​ക​ലാ​ക്കി വാ​ഴു​ന്ന ഈ ​മീ​നു​ക​ൾ​ക്ക് കാ​യ​ലി​ന്*റെ​യും പു​ഴ​യു​ടെ​യും അ​ടി​ത്ത​ട്ടാ​ണ് മി​ക്ക​വാ​റും വാ​സ​യി​ടം. തീ​റ്റ​തേ​ടി ജ​ലോ​പ​രി​ത​ല​ത്തി​ലും വ​രാ​റു​ണ്ട്.



    ചെ​തു​ന്പ​ലു​ക​ളി​ല്ലാ​ത്ത ഈ ​മീ​നി​നു പാ​ർ​ശ്വ​രേ​ഖ പൂ​ർ​ണ​മാ​ണ്. വാ​യ്ക്കു ചു​റ്റു​മാ​യി ആ​റോ അ​തി​ല​ധി​ക​മോ ബാ​ർ​ബ​ലു​ക​ൾ കാ​ണാം. മു​തു​ച്ചി​റ​കി​ൽ കൂ​ർ​ത്തൊ​രു മു​ള്ളു​ണ്ട്. കൂ​രി​ക​ൾ​ക്ക് ഉ​രു​ണ്ടു​നീ​ണ്ട ശ​രീ​ര​മാ​ണു​ള്ള​ത്. ബാ​ഗ്രി​ഡേ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.


  9. #679
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സംസ്ഥാനത്തെ ഏറ്റവും വലിയ പരിഹാരവനം പൂര്*ത്തിയാവുന്നു.

    പലപ്പോഴും പരിഹാരവനവല്*ക്കരണം കടലാസില്* മാത്രമായി ഒതുങ്ങി പോകുകയാണ് പതിവ്. സ്ഥലലഭ്യതയുടെ പരിമിതിയാണ് പ്രധാന കാരണം. മരം മുറിക്കുന്നതിന് പകരമായി പത്തിരട്ടി മരം നട്ടുപിടിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്*ശനമായി പരിശോധിക്കുന്നതിനുള്ള നടപടികള്* വനം വകുപ്പ് ആരംഭിച്ചു കഴിഞ്ഞു

    മരം മുറിച്ച് മാറ്റുന്നതിന് പരിഹാരമായി വച്ചുപിടിപ്പിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ വനം കഴക്കൂട്ടം സൈനിക് സ്*കൂളില്* പൂര്*ത്തിയാവുന്നു. സൈനിക് സ്*കൂളിലെ അന്*പത്തിയൊന്ന് ഏക്കറില്* വനംവകുപ്പിന്റെ സാമൂഹ്യവനവല്*ക്കരണ വിഭാഗത്തിന്റെ നേതൃത്തില്* തയ്യാറാക്കിയ പരിഹാരവനം മെയ്മാസത്തില്* സ്*കൂളിന് കൈമാറുമെന്ന് മുഖ്യവനം മേധാവി പി കെ കേശവന്* അറിയിച്ചു.
    കഴക്കൂട്ടം മുക്കോല ദേശീയപാത ബൈപാസിനായി സ്ഥലം ഏറ്റെടുത്ത സമയത്ത് മുറിച്ച് മാറ്റിയ 4500 വൃക്ഷങ്ങള്*ക്ക് പരിഹാരമായി സൈനിക് സ്*കൂള്* വിട്ടു നല്*കിയ 51 ഏക്കറിലാണ് 2016ല്* പരിഹാര വനം വച്ചു പിടിപ്പിച്ചത്. അപൂര്*വ്വയിനം മരങ്ങളും സസ്യങ്ങളും ഉള്*പ്പെടെ ഫലവൃക്ഷങ്ങള്*, ഔഷധ സസ്യങ്ങള്*, തടി ആവശ്യത്തിനുപയോഗിക്കാവുന്ന മരങ്ങള്* തുടങ്ങി 38 വ്യത്യസ്ത ഇനം മരങ്ങളും സസ്യലതാദികളുമാണ് ഇവിടെ നട്ടു വളര്*ത്തിയത്. ലക്ഷ്മിതരു, കമ്പകം, മാവ് , ആര്യവേപ്പ് , ബദാം. കുടമ്പുളി, ഈട്ടി, രക്തചന്ദനം, മന്ദാരം, ഞാവല്*, അശോകം, ഉങ്ങ്, കണിക്കൊന്ന, നെല്ലി, കുമ്പിള്*, മഹാഗണി, പുളി, അകില്* തുടങ്ങിയ വൃക്ഷങ്ങള്* ഈ പരിഹാര വനത്തിന്റെ ഭാഗമാണ്. മൂന്ന് ഭാഗങ്ങളായി തിരിച്ച് വലിയ കുഴികളുണ്ടാക്കി ഭൂമിയുടെയും മണ്ണിന്റെയും കാലവാസ്ഥയുടെയും പ്രത്യേകതകള്*ക്കിണങ്ങുന്ന മരങ്ങളുടെ തൈകളും വിത്തുകളും ഇവിടെ നട്ടത്. ദേശീയപാതാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്*മ്മിച്ച് പരിപാലിക്കുന്ന വനം അടിക്കാടുകളായി വളര്*ന്ന അക്കേഷ്യാ സാന്നിധ്യം കൂടി നിശ്ശേഷം ഇല്ലാതാക്കി മെയ്മാസത്തില്* സ്*കൂളിന് കൈമാറും. പിന്നീടുള്ള പരിപാലനം സ്*കൂളിന്റേതായിരിക്കുമെന്നും ഇതിനോടകം തന്നെ ഇവിടം കാടിന്റെ സ്വാഭാവിക അവസ്ഥയിലായി കഴിഞ്ഞതായും സ്ഥലം സന്ദര്*ശിക്കവേ അദ്ദേഹം വ്യക്തമാക്കി.


    വനഭൂമി വിട്ടു നല്*കിയതിനുള്ള പരിഹാര വനങ്ങള്* സ്ംസ്ഥാനത്തിന്റെ പലഭാഗത്തും നിര്*മ്മിച്ചിട്ടുണ്ടെങ്കിലും മരം മുറിച്ചു മാറ്റിയതിന് പരിഹാരമായി ഇത്ര വലിയ തോതില്* വനം നട്ടുപിടിപ്പിച്ചത് കഴക്കൂട്ടത്താണ്. വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ ഭാഗമായി മുറിച്ചു മാറ്റപ്പെട്ട 15540 മരങ്ങള്*ക്ക് പരിഹാരമായി ഇതേ ക്യാമ്പസില്* 35 ഹെക്ടറില്* മറ്റൊരു പരിഹാര വനം കൂടി തയ്യാറായി വരികയാണ്. ഇതില്* 12 ഹെക്ടര്* സ്ഥലത്ത് 2018ല്* വ്യത്യസ്ത ഇനങ്ങളില്* പെട്ട 1250 മരങ്ങള്* നട്ടു പിടിപ്പിച്ചു കഴിഞ്ഞു. നിലവില്* മൂന്ന് വര്*ഷത്തെ പരിപാലനമാണ് വനം വകുപ്പ് ഇതുവരെ നടത്തി വന്നിരുന്നത്. ഇത് അഞ്ചുവര്*ഷമായി വര്*ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
    സാമൂഹ്യവനവല്*ക്കരണ വിഭാഗത്തിന്റെ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ വനം കണ്*സര്*വേറ്റര്*മാരുടെ നേതൃത്വത്തിലാണ് പരിഹാര വനവല്*ക്കരണം നടപ്പിലാക്കുക. മറ്റു വകുപ്പുകളുമായി സംയോജിച്ച് പരിഹാരവനവല്*ക്കരണം കാര്യക്ഷമമായി നടപ്പിലാക്കാന്* സാധിക്കും. ഒരു മരം മുറിച്ചാല്* പകരം 10 മരം നടണമെന്നാണ് വ്യവസ്ഥ. ഏത് വകുപ്പാണോ മരം മുറിക്കുന്നത് അവരുടെ ഫണ്ട് ഉപയോഗിച്ചാണ് വനം നിര്*മ്മിക്കുക.നിലവില്* സര്*ക്കാര്* ഭൂമിയില്* മാത്രമാണ് ഇത്തരത്തില്* പരിഹാര വനം വച്ചുപിടിപ്പിച്ചു നല്*കുക. സ്ഥലം കൈവശമുള്ള മറ്റു വകുപ്പുകള്*ക്ക് ഇതിനായി വനം വകുപ്പിനെ സമീപിക്കാം.സംസ്ഥാനത്ത് എവിടെ മരം മുറിച്ചാലും അതിനുള്ള പരിഹാര വനവല്*ക്കരണം സ്ഥലം ലഭ്യമായ മറ്റൊരിടത്ത് പ്രാവര്*ത്തികമാക്കാമെന്നും മുഖ്യ വനം മേധാവി അറിയിച്ചു.
    പലപ്പോഴും പരിഹാരവനവല്*ക്കരണം കടലാസില്* മാത്രമായി ഒതുങ്ങി പോകുകയാണ് പതിവ്. സ്ഥലലഭ്യതയുടെ പരിമിതിയാണ് പ്രധാന കാരണം. മരം മുറിക്കുന്നതിന് പകരമായി പത്തിരട്ടി മരം നട്ടുപിടിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്*ശനമായി പരിശോധിക്കുന്നതിനുള്ള നടപടികള്* വനം വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

  10. #680
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നാശത്തിലേക്ക് വിട്ടുകൊടുക്കില്ല, കേരളത്തിന്റെ തനത് ഇനം വടകര പശുക്കളെ

    വടകര പശുവും കുട്ടിയും


    വടക്കന്* പാട്ടിന്*റെ ഈരടികളിലൂടെയും കളരിപ്പയറ്റിന്*റെ പെരുമയിലൂടെയും ലോകത്തിന് സുപരിചിതമായ നാടാണ് വടകരയും അതുള്*പ്പെടുന്ന കടത്തനാടന്* ദേശവും. പേരും പെരുമയും ചരിത്രപ്രൗഢിയും ഏറെയുള്ള വടകരയെന്ന ദേശത്തിന് സ്വന്തമെന്ന് പറയാന്* ഒരു തനതിനം പശുക്കള്* കൂടിയുണ്ട്, അതാണ് വടകര പശുക്കള്*. തീരസാമീപ്യം ഏറെയുള്ള കടത്തനാടിന്*റെ മണ്ണില്* ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ നാടന്* പശുക്കളാണ് വടകര പശുക്കള്*.

    വടകര പശുവിന്*റെ വിശേഷങ്ങള്*

    വടകര താലൂക്കിലെ വളയം, ചെക്യാട്, നരിപറ്റ, വാണിമേല്*, വേളം തുടങ്ങിയ പഞ്ചായത്തുകളിലെ പരമ്പരാഗത കര്*ഷകരാണ് വടകര പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്. ഇന്ത്യന്* കാര്*ഷിക ഗവേഷണ കൗണ്*സില്* പ്രത്യേക ബ്രീഡ് എന്ന പദവി നല്*കിയ കേരളത്തിലെ ഏക പശുവിനമായ വെച്ചൂര്* പശുക്കളുമായി സ്വഭാവത്തിലും ശരീരപ്രത്യേകതകളിലും ഏറെ സമാനതകള്* പുലര്*ത്തുന്നവയാണ് വടകര പശുക്കള്*.
    പരമാവധി 100 മുതല്* 125 സെന്*റീമീറ്റര്* വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കള്* കാണപ്പെടുന്നത്. ചെറുതും മുന്നോട്ട് ചാഞ്ഞ് നില്*ക്കുന്നതുമായ മുതുകിലെ പൂഞ്ഞയും, വശങ്ങളിലേക്ക് വളര്*ന്ന് അകത്തേക്ക് വളഞ്ഞ ചെറിയ കൊമ്പുകളും, കഴുത്തിലെ നന്നായി ഇറങ്ങി വളര്*ന്ന താടയും, നിലത്തറ്റം മുട്ടുന്ന വാലുകളുമെല്ലാം വടകര പശുവിന്*റെ ശരീരപ്രത്യേകതകളാണ്. ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോട് കൂടിയ ചെറിയ മുലക്കാമ്പുകളും വടകര പശുവിന്*റെ ലക്ഷണങ്ങളാണ്.

    വടകര കാള


    കേരളത്തിലെ മറ്റ് നാടന്* പശുക്കളുമായി താരതമ്യപ്പെടുത്തിയാല്* പാലുല്*പ്പാദനത്തില്* മുന്*പന്തിയില്* നില്*ക്കുന്നവരാണ് വടകര പശുക്കള്*. ദിവസം 3 മുതല്* 3.5 ലിറ്റര്* വരെ നല്ല കൊഴുപ്പുള്ള പാല്* ലഭിയ്ക്കും. ദീര്*ഘനാള്* നീണ്ടുനില്*ക്കുന്ന കറവക്കാലവും വടകര പശുക്കള്*ക്കുണ്ട്. പരമാവധി പത്ത് മാസം വരെ കറവ നടത്താം. പ്രസവാനന്തരം മൂന്ന് മാസമെത്തുമ്പോള്* വീണ്ടും ഇണ ചേര്*ക്കാം. വര്*ഷത്തില്* ഒരു പ്രസവം വടകര പശുക്കളില്* സാധാരണയാണ്. 20 തവണയിലേറെ പ്രസവിച്ച പശുക്കള്* വടകര മേഖലയിലുണ്ട്. ആയുസിന്*റെ കാര്യത്തിലും പശുക്കള്* മുന്നില്* തന്നെ. സാംക്രമികരോഗാണുക്കള്* മൂലമുണ്ടാകുന്ന രോഗങ്ങള്* പിടിപെടുന്നതും അപൂർവം.

    വെച്ചൂര്*, കാസര്*ഗോഡ് പശുക്കളെ അപേക്ഷിച്ച് ആരോടും ഇണങ്ങുന്ന ശാന്ത സ്വഭാവക്കാരാണ് വടകര പശുക്കള്*. മൂക്കുകയറിടാതെയും കെട്ടിയിടാതെയുമെല്ലാം വളര്*ത്താം. വടകര പശുക്കളുടെ പരിപാലനച്ചെലവും തീരെ തുച്ഛമാണ്. പറമ്പില്* വളരുന്ന ഏത് പച്ചപ്പുല്ലും, പച്ചിലകളും, ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം വടകര പശുക്കള്*ക്ക് പ്രിയമുള്ള ആഹാരങ്ങളാണ്.
    വടകര പശുക്കള്* - വംശനാശത്തിന്*റെ വക്കില്*

    കേരള കാര്*ഷിക സര്*വകലാശാല ദേശീയ കാര്*ഷിക ടെക്നോളജി പദ്ധതിയുടെ ഭാഗമായി 2003-ല്* നടത്തിയ സമഗ്രപഠനത്തില്* വടകര മേഖലയില്* 20,000ൽപരം തനതിനം പശുക്കള്* സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സര്*വകലാശാലയിലെ ശാസ്ത്രജ്ഞന്*മാരായ ഡോ. കെ. അനില്*കുമാറിന്*റെയും, ഡോ. കെ.പി. രഘുനന്ദനന്*റെയും നേതൃത്വത്തിലായിരുന്നു അന്ന് വടകര മേഖലയില്* പഠനം നടത്തിയത്. എന്നാല്*, പത്തുവര്*ഷം കഴിഞ്ഞ് 2013ല്* വീണ്ടും കണക്കെടുത്തപ്പോള്* വടകര പശുക്കളുടെ എണ്ണം ആയിരത്തില്* താഴെ മാത്രമായിരുന്നു. ഒരു തനത് ജീവിയിനം എത്ര വേഗത്തിലാണ് വംശനാശത്തിലേക്ക് നീങ്ങുന്നത് എന്നതിന്*റെ ആഴം വ്യക്തമാക്കുന്ന കണക്കാണിത്. ഈയൊരു സാഹചര്യത്തിലാണ് മൃഗസംരക്ഷണവകുപ്പ് വടകര പശുക്കളുടെ സുസ്ഥിരമായ സംരക്ഷണത്തിനായുള്ള പദ്ധതിക്ക് തുടക്കമിടുന്നത്.








Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •