Page 88 of 133 FirstFirst ... 3878868788899098 ... LastLast
Results 871 to 880 of 1323

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #871
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default


    Quote Originally Posted by firecrown View Post
    mayiline konnu curry vekkunnu....ivanokke manushyanano?


    @kandahassan @BangaloreaN
    watched the video now only. They did not kill the the peacock. 🦚🦚🦚
    Last edited by BangaloreaN; 11-22-2021 at 07:51 PM.

  2. #872

    Default

    Quote Originally Posted by BangaloreaN View Post
    watched the video now only. They did not kill the the peacock. 連連連
    Heavy twist aayirunnu....ithinu munpu kure buildup videos undu....ithu climax aanu.....i was like "how can you kill that thing"?....then they surprised me
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  3. #873
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    Quote Originally Posted by firecrown View Post
    Heavy twist aayirunnu....ithinu munpu kure buildup videos undu....ithu climax aanu.....i was like "how can you kill that thing"?....then they surprised me
    Oru New Zealand video kandittundu YouTube-il.
    aviduthe Malayalikal license eduthu oru Mayiline (Mayil is considered as Agricultural pest in that area) vedi vechu konnu kari vekkunnathu.

  4. Likes firecrown liked this post
  5. #874
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    'വാള്*' വീശും, തൊന്തരവെങ്കില്* ചുരുണ്ട് പന്തുപോലെ, പിന്നെ സേഫ്: ഇപ്പോള്* ചുരുളി സ്റ്റാര്*


    X
    ഈനാമ്പേച്ചി | ഫോട്ടോ : AP

    ല്ലാവരേയും വഴിതെറ്റിച്ച് വിടുന്ന പെരുമാടനെ പിടിച്ച് കെട്ടാന്* തലയില്* കൊട്ടയുമായി കാട്ടില്*പോയ തിരുമേനിയുടെ കഥ പറഞ്ഞാണല്ലോ ചുരുളി സിനിമ ആരംഭിക്കുന്നത്. വഴിയില്* പന്ത് പോലെന്തോകിടക്കുന്നത് കണ്ട് പിള്ളേര്*ക്ക് കളിക്കാന്* കൊടുക്കാമല്ലോ എന്നോര്*ത്ത് തിരുമേനി അതെടുത്ത് കൊട്ടയില്* ഇട്ടു. കുറച്ച് കഴിഞ്ഞപ്പോള്* കൊട്ടയിലൊരനക്കം. തലേലിരിക്കുന്നത് മാടനാണെന്ന് തിരുമേനിക്ക് ഇതുവരെ പിടികിട്ടിയിരുന്നില്ല. കൊട്ടയ്കകത്ത് പന്തുപോലെ ചുരുണ്ട് കിടന്ന ഈനാമ്പേച്ചി ആ വഴി പോ, ഈ വഴി പോ എന്നൊക്കെ പറഞ്ഞ് വഴി തെറ്റിച്ച തിരുമേനി ഇപ്പഴും കണ്ട വഴിയെല്ലാം പോയ്*ക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് സിനിമ തുടരുന്നത്.
    ഈനാമ്പേച്ചിയെ നേരിട്ട് കണ്ടവര്* കുറവാണെങ്കിലും ആരെയെങ്കിലും കളിയാക്കാന്* അവസരം കിടിയാല്* 'ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്' എന്ന പ്രയോഗം ഉപയോഗിക്കാത്തവര്* കുറവാണ് താനും. സത്യത്തില്* ഈ രണ്ട് ജീവികളും തമ്മിലുള്ള സാമ്യം രൂപത്തിലല്ല. മരപ്പട്ടിയും ഈനാമ്പേച്ചിയും ആളുകളുടെ മുന്നില്* ഇറങ്ങാന്* പേടിയുള്ളവരാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന , പകല്* ഇരുളിലും മാളത്തിലും ഒളിച്ച് കഴിയുന്ന രാത്രിഞ്ചരര്*. മരപ്പട്ടികള്* അത്രയൊന്നും ഭീഷണി നേരിടാത്തവരും ഇപ്പോഴും ധാരളം കാണാന്* കിട്ടുന്നവരും ആണെങ്കിലും ഈനാമ്പേച്ചികള്* വലിയ വംശനാശപ്രതിസന്ധിയില്* ഉള്ള സാധു ജീവി ആണ്. ഇവയുടെ സംരക്ഷണം കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്* ഇവ എന്നെന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൂടെന്നില്ല.

    വയര്* ഉരച്ച് നടക്കുന്ന, മുട്ടയിട്ട് വംശവര്*ദ്ധനവ് നടത്തുന്നഉരഗങ്ങളുടെ കൂട്ടത്തിലല്ല പക്ഷെ ഇവര്*. നമ്മളേപ്പോലെ പ്രസവിച്ച് കുഞ്ഞിനെ മുലയൂട്ടുന്നസസ്തനി ഇനത്തില്* പെട്ട ജീവിയാണ്.
    എന്തെങ്കിലും തൊന്തരവ് വന്നാലുടന്*ചുരുണ്ട് പന്തുപോലെ കിടക്കാനുള്ള കഴിവാണ് ഈനാമ്പേച്ചിയുടെ ഏറ്റവും പ്രധാന പ്രത്യേകത.വളരെ പതുക്കെയാണ്നടന്ന് പോകുക, അത് കണ്ടാല്* ഉടുമ്പിന്റേയുംമുതലക്കുഞ്ഞിന്റേയും ഒക്കെ വകയിലെബന്ധുവായ ഒരുതരം ഉരഗം എന്ന് തെറ്റിദ്ധരിക്കും. വയര്* ഉരച്ച് നടക്കുന്ന, മുട്ടയിട്ട് വംശവര്*ദ്ധനവ് നടത്തുന്ന ഉരഗങ്ങളുടെ കൂട്ടത്തിലല്ല പക്ഷെ ഇവര്*. നമ്മളേപ്പോലെ പ്രസവിച്ച് കുഞ്ഞിനെ മുലയൂട്ടുന്നസസ്തനി ഇനത്തില്* പെട്ട ജീവിയാണ്. ശത്രുക്കളില്* നിന്നും തടി രക്ഷിക്കാനായി പരിണാമവഴിയില്* ആര്*ജ്ജിച്ച അനുകൂലനം ആണ് ബോളുപോലെ ഉരുണ്ടുള്ള ഈ കിടത്തം. ഇവരേപ്പോലെതന്നെ അര്*മാഡിലോകളുംശരീരം ഉരുട്ടിപ്പിടിച്ച് കടുപ്പമുള്ള കവചശല്*ക്കങ്ങള്* ഉള്ള പുറം ഭാഗം മാത്രം കാട്ടി രക്ഷപ്പെടുന്നവരാണ്. തേരട്ടകളുടെ കൂട്ടത്തില്* ബോളട്ടകളായ പില്* മില്ലിപെഡുകളുംഈ ഉരുണ്ട് കിടത്തം ചെയ്യുന്നവയാണ്.

    പാംഗോളിന്* എന്ന് ഇംഗ്ലീഷ് പേരുള്ള ഇവരുടെ എട്ട് സ്പീഷിസുകളാണ് ലോകത്തെങ്ങുമായി ഉള്ളത് .
    ഏഷ്യയില്* കാണപ്പെടുന്നത് നാലിനങ്ങള്* ആണ്. ഇന്ത്യന്* ഈനാംപേച്ചി (Manis crassicaudata), ഫിലിപ്പീന്* ഈനമ്പേച്ചി(Manis culionensis), സുണ്ട ഈനാമ്പേച്ചി, (Manis javanica) ചൈനീസ് ഈനാമ്പേച്ചി (Manis pentadactyla). ആഫ്രിക്കയിലും ഇതുപോലെ നാലിനങ്ങള്* ഉണ്ട്. കരി വയറന്* ഈനാമ്പേച്ചി (Phataginus tetradactyla), വെള്ള വയറന്* ഈനാമ്പേച്ചി (Phataginus tricuspis),ഭീമന്* നില ഈനാമ്പേച്ചി (Smutsia gigantea) ടെമ്മിനിക്കിന്റെ നില ഈനാമ്പേച്ചി (Temminck's Ground pangolin - Smutsia temminckii).എന്നിവ.


    ചിതൽപുറ്റുകളും മറ്റും കൂർത്ത നഖങ്ങൾ ഉപയോഗിച്ച് പൊളിച്ചാണ് ഈനാമ്പേച്ചി ചിതലുകളയെും ഉറുമ്പുകളെയും ആഹാരമാക്കുന്നത് | ANIഇന്ത്യന്* ഉപഭൂഖണ്ഡത്തില്* കാണപ്പെടുന്ന ഇനമാണ് Manis crassicaudata ( Indian Pangolin). ഇത്കൂടാതെ ചൈനീസ് പാംഗോളിന്* ആയ Manis pentadactyla കൂടി ഇന്ത്യയുടെ വടക്ക് കിഴക്കന്* സംസ്ഥാനങ്ങളില്* റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്. Pholidota HmUdn Manidae കുടുംബത്തിലാണ് ഇവര്* ഉള്*പ്പെട്ടിരിക്കുന്നത്. തടിവാലന്* ഈനാമ്പേച്ചി, ചെതുമ്പന്* ഉറുമ്പ്തീനി ( thick-tailed pangolin , scaly anteater) എന്നീ പേരുകള്* കൂടി ഇവര്*ക്ക് ഉണ്ട്. ഈനാംപേച്ചി എന്നപേര് നമ്മുടെ മലയാളത്തില്* എങ്ങനെ വന്നു എന്നറിയില്ല. ഉറുമ്പ് ചിതല്* എന്നിവയെയും അവയുടെ മുട്ടകളും ലാര്*വകളുംആണ് ഇവരുടെ ഏറ്റവും ഇഷ്ടമുള്ള തീറ്റ. അതിനാല്* ഉറുമ്പ് തീനി എന്ന പേരിലും ഈനാമ്പേച്ചി അറിയപ്പെടുന്നുണ്ട്. ശരീരം മുഴുവന്* കടുപ്പമേറിയ ശല്*ക്കങ്ങള്* ഉള്ള ഇവയുടെ വല്ലാത്ത രൂപം സൂചിപ്പിക്കാനാവും ഈനാമ്പേച്ചി എന്ന മെനകെട്ട പേര് പണ്ടാരോ ഇട്ടത്.
    കെരാറ്റിന്* കൊണ്ട് നിര്*മ്മിച്ചഉറച്ച കവച ശല്*ക്കങ്ങള്* ഒന്നിനു മേല്* ഒന്നായി നിരയൊപ്പിച്ച് ക്രമീകരിച്ചിരിക്കുന്ന പുറം ഭാഗംആണ് ഈ സാധുക്കളുടെരക്ഷ. 11 മുതല്* 13 വരെ നിര ശല്*ക്കങ്ങള്* പുറത്ത് ഉണ്ടാകും.

    ശരീരം മൊത്തം 160 മുതല്* 200 വരെ ശല്*ക്കങ്ങള്* കാണും.ഇന്ത്യന്* ഈനാമ്പേച്ചിക്ക് ഉള്ള ഏറ്റവും അഗ്രത്തിലെഒരു ശല്*ക്കം ചൈനീസ് ഈനാമ്പേച്ചിക്ക് കാണില്ല.


    കടുവകളെ കുഴപ്പിക്കും പൊതിയാ തേങ്ങകള്*
    ശത്രുക്കളുടെ മുന്നില്* പെട്ടാല്* നീളന്* നഖങ്ങളുള്ള മുങ്കാലുകൊണ്ട് തല പൊതിഞ്ഞുപിടിക്കും, ശരീരം മൊത്തം ലോഹ കവചം പോലുള്ള പുറം ശല്*ക്കങ്ങള്* മാത്രമാണ് പുറമേക്ക് കാണാന്* ഉണ്ടാകൂ. പൈനിന്റെ വിത്ത് പോലെയുണ്ടാകും ആ രൂപം. വാലഗ്രത്തിലെ വാള്*മൂര്*ച്ചയുള്ള ശല്*ക്കം കൊണ്ട് ഗുണ്ടകള്* കത്തിവീശുമ്പോലെ ശത്രുവിനെ തട്ടിമാറ്റാനും ശ്രമിക്കും. ഒരു രക്ഷയും ഇല്ലെങ്കില്* മൊത്തം ചുരുട്ടി പന്തുപോലെ ആക്കി ചത്തപോലെ കിടക്കും. ചുരുണ്ട് കൂടാന്* കഴിയുന്നതുപോലെ തന്നെ ഇവയുടെ ശല്*ക്കങ്ങളുടെ നിറവും ഒളിഞ്ഞ് കഴിയാന്* സഹായിക്കുന്നതാണ്. പൊടിമണ്ണിന്റെ നിറമായതിനാല്* അനങ്ങാതെ കിടന്നാല്* ചിലപ്പോള്* ഇരപിടിയന്മാര്* കാണാതെ രക്ഷപ്പെടും. പ്രധാന ശത്രുക്കളായ പുലികളും കടുവകളും കാട്ട് നായകളും ഒക്കെപൊതിയാ തേങ്ങ കിട്ടിയപോലെ കുറച്ച് നേരം തട്ടിക്കളിച്ച് ഉപേക്ഷിക്കും. കടിച്ചിട്ടും മാന്തീട്ടും ഒന്നും കാര്യമില്ല. പല്ലും നഖവും പോയത് മിച്ചം. ഉരുക്ക് പാളികള്*പോലെയാണ് പുറം കവചം. ആകെ പതം ഉള്ള അടിവയറും മുഖത്തിന്റെ കീഴ്ഭാഗവും ചുരുളലില്* ഉള്ളില്* ഒളിപ്പിച്ച് സുരക്ഷിതമാക്കീട്ടുണ്ടാകും. ശരീരത്തില്* ഇത്തരത്തില്* ശല്*ക്കങ്ങള്* ഉള്ള ഏക സസ്തനി ഇനം ഈനാമ്പേച്ചിയാണ്.

    പെണ്* ഈനാമ്പേച്ചിയ്ക്ക് ആണിനേക്കള്* വലിപ്പം കുറവാണ്, അവയ്ക്ക് ഒരു ജോഡി മുലകള്* കൂടി ഉണ്ടാകും


    പെറുക്കി തിന്നില്ല, തലയേക്കാള്* നീളമുള്ളനാവുകൊണ്ടാണ് തീറ്റ


    ചിതലരിച്ച കെട്ടിടത്തിൽ ഇരതേടുന്ന ഈനാമ്പേച്ചിഏകാന്ത ജീവിതം നയിക്കുന്നവരും നാണംകുണുങ്ങികളും രാത്രിസഞ്ചാരികളും ആണ് ഇവര്*. ഒരു മീറ്ററിനടുത്ത് നീളവും പത്ത് പതിനഞ്ച് കിലോ ഭാരവുമുണ്ടാകും ഒരു ഈനാമ്പേച്ചിക്ക്. പെണ്* ഈനാമ്പേച്ചിയ്ക്ക് ആണിനേക്കള്* വലിപ്പം കുറവാണ്, അവയ്ക്ക് ഒരു ജോഡി മുലകള്* കൂടി ഉണ്ടാകും. കോണ്* രൂപത്തിലുള്ള നീണ്ട തലയും കുഞ്ഞ് കണ്ണുകളുമാണുണ്ടാകുക. മുങ്കാലുകളില്* പല വലിപ്പത്തിലുള്ള, ഉറപ്പും മൂര്*ച്ചയും ഉള്ള മൂന്ന് നീളന്* നഖങ്ങളുണ്ടാകും. മുങ്കാലുകളും പിങ്കാലുകളും രൂപത്തിലും സ്വഭാവത്തിലും ഉപയോഗത്തിലും വ്യത്യാസമുള്ളവയാണ്. ചെറിയ മൂര്*ച്ച കുറഞ്ഞ നഖങ്ങളുള്ളതും അടിഭാഗത്ത് തടിച്ച തൊലിയുള്ളതുമാണ് പിന്*കാലുകള്*. മുങ്കാലുകളിലെ കൂര്*ത്ത ഉഗ്രന്* നഖങ്ങള്* കൊണ്ട് ഉറപ്പുള്ള ചിതല്* പുറ്റുകളും ഉറുമ്പില്* മാളങ്ങളും മരത്തടികളും കുത്തി മറിച്ചും മാന്തിപ്പൊളിച്ചും ഒപ്പംപിങ്കാലുകള്* കൊണ്ട് മണ്ണ് പിറകോട്ട് തെറിപ്പിച്ചും ഇവര്* ഇരതേടും. അരിമണി വണ്ണമുള്ള ചിതലുകളെയും ഉറുമ്പുകളെയും എത്ര തിന്നണം ഇതിന്റെ വയര്* ഒന്ന് നിറയാന്* എന്ന് നമ്മള്* അമ്പരക്കും. വിരലുകൊണ്ട് പെറുക്കി തിന്നാനൊന്നും കഴിയില്ല. തലയേക്കാള്* നീളമുള്ള നാവുകൊണ്ടാണ് തീറ്റ.



    ഒരു വര്*ഷം അകത്താക്കുന്നത് 10 കോടി ചിതലുകളെ
    പശയുള്ള നീളന്* നാവ് മാളങ്ങളുടെ ഉള്ളിലേക്കും വിടവുകളിലേക്കും നൂഴ്ത്തിക്കയറ്റി അതിലെ പശയില്* ഒട്ടിപ്പിടിപ്പിച്ച് ചിതലിനേയും ഉറുമ്പിനേയും വലിച്ച് അകത്താക്കുന്ന ശീലക്കാരാണ്. ചിലതരം വണ്ടുകളേയും പാറ്റകളേയും തിന്നാന്* ഇഷ്ടമാണ്. ഉറുമ്പുകളുടേയും അതുപോലുള്ള തീറ്റകളുടേയും ജീവന്മരണ പോരാട്ടത്തിനിടയില്* അവര്*ക്ക് കടിക്കാന്* കിട്ടുന്ന ഏക മൃദുല സ്ഥലം ഇവരുടെ കണ്ണാണല്ലോ. അത്തരം കടികള്* തടയാനുള്ള കണ്*പോളകള്* ഇവര്*ക്ക് ഉണ്ട്. വായില്* പല്ലില്ലാത്തതിനാല്* ചവയ്ക്കാതെ നേരെ വയറ്റിലേക്കാണ് ഭക്ഷണം എത്തുക. നാവില്* പറ്റിയ ചെറിയ ചരല്* കല്ലുകളും മണ്ണും മണലും സസ്യഭാഗങ്ങളും ഒക്കെ വയറ്റില്* എത്തും. വയറിലെ ശക്തമായ മസിലുകള്* മണലും കല്ലും ഒക്കെ കൂട്ടി ഉരച്ച് അരച്ച് ഭക്ഷണം നന്നായി ദഹിപ്പിക്കും . രാത്രിഞ്ചരന്മാരായ ഇവര്*ക്ക് നല്ല ഘ്രാണശക്തിയുണ്ട്. അതിനാല്* മണ്ണിനടിയിലെ ചിതല്*, ഉറുമ്പ് കൂടുകള്* മണത്ത് കണ്ട് പിടിക്കാന്* ഒരു വിഷമവും ഇല്ല. കുറ്റിച്ചെടികളുടെ മുകളില്* കൂട് കൂട്ടുന്ന പുളിയുറുമ്പുകളേയും ഇവര്* വെറുതെ വിടുകയില്ല. പകല്* മണ്ണില്* മാളങ്ങളുണ്ടാക്കി അതില്*ഒളിച്ച് കഴിയുകയാണ് ശീലം. ഒരു വര്*ഷം കൊണ്ട് 100 ദശലക്ഷം ചിതലുകളെ വരെ ഇവര്* തിന്നും എന്നതിനാല്* , ചിതലുകളുടെ എണ്ണം നിയന്ത്രിക്കുന്നതില്* പ്രധാന പങ്ക് ഉള്ളവരാണ് ഈനാമ്പേച്ചികള്*.


    ഔഷധത്തിനായുള്ള വേട്ടയാടല്*
    ഈനാമ്പേച്ചിയെ മാംസത്തിനായും ഇവയുടെ കവച ശല്*ക്കങ്ങള്*ക്കും തൊലിക്കും വേണ്ടി വ്യാപകമായി വേട്ടയാടുന്നുണ്ട്. വളരെ പണ്ടു മുതലേ ചൈനക്കാര്* ലൈംഗീക ഉത്തേജക ഔഷധം എന്ന വിശ്വാസത്തിലാണ് ഇതിനെ പ്രധാനമായും കൊന്നു തിന്നുന്നത്. ഇവയുടെ ശല്*ക്കങ്ങള്*ക്കും ആ കഴിവ് ഉണ്ടെന്നാണ് തെറ്റായ വിശ്വാസം . പക്ഷെ അത്തരത്തില്* ഇവയ്ക്ക് ഔഷധ ഗുണമുള്ളതായി ഒരു തെളിവും ഇല്ല. ഇവയുടെ തൊലി ഉപയോഗിച്ച് ഷൂകളും ബാഗുകളും ഉണ്ടാക്കാന്* വേണ്ടി പോലും ഇവയെ കൊല്ലുന്നുണ്ട്. ഏറ്റവും കൂടുതല്* കള്ളക്കടത്ത് നടക്കുന്ന സസ്തനി മൃഗം ഇതാണ്.

    വിവിധ ആവശ്യങ്ങൾക്കായി അനധികൃതമായി വേട്ടയാടിയ ഇനാമ്പേച്ചിയുടെ തൊലിയും ശൽക്കങ്ങളും | Getty imagesപരമ്പരാഗത വൈദ്യത്തില്* ഇവയ്ക്ക് വന്* ശക്തിയുണ്ട് എന്ന ചൈനീസ് , വിയറ്റ്*നാം വിശ്വാസം ആണ് ഇവരെ ലോകത്ത് ഏറ്റവും നിര്*ഭാഗ്യവാന്മാരായ ജീവി ആക്കിയത്. 2019 ല്* മാത്രം ചൈനയിലേക്ക് 195000 ഈനാമ്പേച്ചികളെ അവയുടെ ശല്*ക്കങ്ങള്*ക്ക് വേണ്ടി കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. പാരമ്പര്യ ചികിത്സയില്* മരുന്നായി ഇവയുടെ കവച ശല്*ക്കങ്ങള്* ഉപയോഗിക്കുന്നത് ചൈന നിരോധിച്ചുവെങ്കിലും ഇവയുടെ വേട്ടയും കള്ളക്കടത്തും ഇപ്പോഴും നിര്*ബാധം തുടരുന്നുണ്ട്.
    കൊറോണ വൈറസ് വാവലുകളില്* നിന്ന് മനുഷ്യരിലേക്ക് എത്തിയത് ഈനാമ്പേച്ചികളിലൂടെ ആണ് എന്ന് ആദ്യം കരുതപ്പെട്ടിരുന്നെങ്കിലും പൂര്*ണ്ണമായ ജിനോം പരിശോധനയില്* ഇവയുടെ ഉള്ളിലെ വൈറസും മനുഷ്യരുടെ ഉള്ളിലെ വൈറസും തമ്മില്* അവയുടെ ആര്*.എന്*.എ യില്* 92% സാമ്യം മാത്രമേ കണ്ടെത്താന്* കഴിഞ്ഞുള്ളു. അതോടെ ആ തെറ്റിദ്ധാരണ മാറി. സാര്*സ് രോഗം പടര്*ന്ന കാലത്ത് മരപ്പട്ടികളിലൂടെ ആണ് ഇവ പരക്കുന്നത് എന്ന ഭീതിയേത്തുടര്*ന്ന് വ്യാപകമായി അവയെ കൊന്നൊടുക്കിയിരുന്നത് പോലെഈനാമ്പേച്ചികളേയും ആളുകള്* കൊല്ലാന്* തുടങ്ങിയേനെ. എങ്കില്* ഇവയുടെ വംശം കുറ്റിയറ്റ് പോകാനും കൂടി കോവിഡ് ഒരു കാരണമാകുമായിരുന്നു.


  6. #875

    Default

    *�� 1000 രൂപയുണ്ടോ..? നിലമ്പൂരിൽ നിന്ന് കയറാം.. കറങ്ങാം വയനാട്ടിൽ; കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ക്ലച്ച് പിടിക്കുന്നു..!*



    കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നിലമ്പൂരിൽനിന്ന് ബസിൽ വയനാട്ടിലേക്കുള്ള ഉല്ലാസയാത്ര പി.വി. അൻവർ എം.എൽ.എ. ഫ്ലാഗ്ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയുടെ ആദ്യ ഉല്ലാസ യാത്രയാണ് നിലമ്പൂർ-വയനാട് സർവീസ്. താമരശ്ശേരി ചുരത്തിന്റെ ഹരിതഭംഗി ആസ്വദിച്ച് വയനാട്ടിലെത്തുന്ന യാത്രയിൽ വയനാട് ജില്ലയിലെ പൂക്കോട് തടാകം, ബാണാസുരസാഗർ ഡാം, കർലാട് തടാകം, ടീ മ്യൂസിയം തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാം. ഒരാൾക്ക് നാല് നേരം ഭക്ഷണമടക്കം 1,000 രൂപയാണ് നിരക്ക്.

    ഇന്നത്തെ ട്രിപ്പ് രാവിലെ അഞ്ചിന് കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിൽനിന്ന് പുറപ്പെട്ടു. രാത്രി പത്തോടെ തിരിച്ചെത്തും. മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്ന് ഇന്ന് തന്നെ വയനാട് യാത്ര നടത്തുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നിലമ്പൂർ-വയനാട് ഉല്ലാസയാത്ര നടത്തുന്നത്.

    ♦️ *ഇനി 25-ന്;*
    ➖➖➖➖➖➖➖
    അടുത്ത 25-ന് ഒരു യാത്രകൂടിയുണ്ടാകാൻ സാധ്യതയുണ്ട്. മലക്കപ്പാറയിലേക്കും വിനോദസഞ്ചാര യാത്ര നടത്തുന്നത് ആലോചനയിലാണെന്ന് അധികൃതർ.
    King is always king 🤴 ...

  7. #876
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    70120 കിലോഗ്രാം തൂക്കം വയ്ക്കുന്ന ആടിനം: ഇത് അജലോകത്തെ ബിഗ് ബി





    • എണ്ണക്കറുപ്പിന്റെ ഏഴഴകാണ് ബീറ്റൽ ആടുകളുടെ മേനിക്കുള്ളത്

    പഞ്ചാബ് സംസ്ഥാനത്തെ ഗുര്*ദാസ്പുര്*, അമൃത്സര്* എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്* ആടുകളുടെ വംശഭൂമിക. ഗുര്*ദാസ്പുരിലെ ബട്ടാല എന്ന നഗരത്തിന്റെ പേരില്* നിന്നാണ് ഈ ആടുകള്*ക്ക് ബീറ്റല്* എന്ന പേര് ലഭിച്ചത്. പഞ്ചാബിലെ ഗോത്രവര്*ഗ്ഗമായ സാന്*സി ആദിവാസി സമൂഹമാണ് പരമ്പരാഗതമായി ബീറ്റല്* ആടുകളുടെ പ്രധാന പരിരക്ഷകർ. പാക്കിസ്ഥാനിലും പ്രശസ്തമായ ബീറ്റല്* ആടുകള്*ക്ക് ലാഹോറി ആടുകള്* എന്ന പേരുമുണ്ട്. അമൃതസാരി എന്ന് അറിയപ്പെടുന്നതും ബീറ്റൽ തന്നെ. ഉയർന്ന പാല്* ഉല്*പാദനത്തിനും മാംസോല്*പാദനമികവിനും പ്രത്യുല്*പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്* ആടുകള്*. പൂജ്യം ഡിഗ്രി വരെയെത്തുന്ന തണുപ്പിനെയും 50 ഡിഗ്രി വരെ ഉയരുന്ന ചൂടിനെയും അതിതീവ്രവര്*ഷക്കാലത്തെയുമെല്ലാം അതിജീവിക്കാനുള്ള കാലാവസ്ഥാപ്രതിരോധശേഷി ബീറ്റല്* ആടുകള്*ക്കുണ്ട്. ആകാരത്തിന്റെയും ശരീരതൂക്കത്തിന്റെയും പാലുൽപാദനത്തിന്റെയും കാര്യത്തിൽ ജമുനാപാരി ആടുകൾക്ക് പിന്നിലാണെങ്കിലും പ്രത്യുൽപാദനക്ഷമതയിലും വൈവിധ്യമാർന്ന കാലാവസ്ഥകളോടുള്ള ഇണക്കത്തിലും ജമുനാപാരിയേക്കാൾ മികവ് ബീറ്റൽ ആടുകൾക്കാണ്.

    എണ്ണക്കറുപ്പിന്റെ ഏഴഴകാണ് ബീറ്റൽ ആടുകളുടെ മേനിക്കുള്ളത്. തിളക്കമുള്ള തവിട്ടുകലര്*ന്ന കറുപ്പ് നിറത്തിലും, തവിട്ടിലും കറുപ്പിലും പടർന്ന വെളുത്ത പാടുകളോടെയും ബീറ്റല്* ആടുകളെ കാണാം. ഏകദേശം ഒരടിയോളം വലുപ്പത്തില്* താഴേക്ക് തൂങ്ങി വളര്*ന്ന വീതിയുള്ള നീളന്* ചെവികളും, മുന്നോട്ട് തള്ളിനില്*ക്കുന്ന നാസികപാലവും റോമന്* മൂക്കും, വലിയ ഒരു കോൺ പോലെ നീണ്ട അകിടുകളും ബീറ്റല്* ആടുകളുടെ കരിവര്*ണ്ണത്തിന്റെ മാറ്റ് കൂട്ടും. പിന്നോട്ട് പിരിഞ്ഞ് വളര്*ന്ന നീളന്* കൊമ്പുകളാണ് ബീറ്റല്* ആടുകളുടെ മറ്റൊരു സവിശേഷത. ബീറ്റൽ പെണ്ണാടുകളെ 11-12 മാസം പ്രായമെത്തുമ്പോൾ ഇണചേർക്കാം. 16-17 മാസം പ്രായമെത്തുമ്പോള്* ആദ്യപ്രസവം നടക്കും. രണ്ടും മൂന്നും കുഞ്ഞുങ്ങള്* ഒറ്റ പ്രസവത്തിൽ സാധാരണയാണ്. കുഞ്ഞുങ്ങള്*ക്ക് ശരാശരി 3 കിലോയിലധികം ജനനതൂക്കമുണ്ടാവും.
    നല്ലതുപോലെ പാല്* നല്*കി വളര്*ത്തിയാല്* മികച്ച വളര്*ച്ചാനിരക്കുള്ള കുഞ്ഞുങ്ങള്* മൂന്നുനാലു മാസങ്ങൾകൊണ്ട് 20 കിലോയോളം ശരീരതൂക്കം കൈവരിക്കും. പ്രസവം കഴിഞ്ഞ ആടുകളിൽ കറവക്കാലം ഏകദേശം 6 മാസത്തോളം നീണ്ടുനില്*ക്കും. ദിവസം ശരാശരി 2.5 മുതല്* 3 വരെ ലീറ്റര്* പാല്* ലഭിക്കും.
    പ്രസവം കഴിഞ്ഞ് 5 മാസം പിന്നിടുമ്പോള്* വീണ്ടും ഇണചേര്*ക്കാം. രണ്ട് പ്രസവങ്ങള്* തമ്മില്* 10 മുതല്* 11 മാസം ഇടവേളയുണ്ടാകും. പൂര്*ണ്ണവളര്*ച്ച കൈവരിച്ച ബീറ്റല്* മുട്ടനാടുകൾക്ക് ശരാശരി 70 മുതല്* പരമാവധി 120 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും. പെണ്ണാടുകള്*ക്ക് 50 മുതല്* 70 കിലോഗ്രാം വരെ തൂക്കമുണ്ടാകും. നല്ല വളർച്ചയും തൂക്കവും ഉള്ളതുകൊണ്ട് തന്നെ അതിനനുസരിച്ച് ധാരാളം തീറ്റ കഴിക്കുന്നവയുമാണ് ബീറ്റൽ ആടുകൾ. മുതിർന്ന ഒരാടിന് പ്രതിദിനം അഞ്ചുകിലോഗ്രാം വരെ തീറ്റപ്പുല്ല്, വൃക്ഷയിലകൾ എന്നിവയടങ്ങിയ പരുഷാഹാരവും ശരീരതൂക്കത്തിന്റെ ഒരു ശതമാനം എന്ന കണക്കിൽ പിണ്ണാക്കും തവിടും ധാന്യപ്പൊടികളും അടങ്ങുന്ന സാന്ദ്രീകൃതതീറ്റയും ശരീരസംരക്ഷണത്തിന് വേണ്ടി മാത്രം നൽകേണ്ടതുണ്ട്.
    പെണ്ണാടുകൾക്ക് പാലുൽദനത്തിന്റെ തോതും, മുട്ടനാടുകൾക്ക് ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കുന്നതും അനുസരിച്ച് കൂടുതൽ തീറ്റ നൽകണം. തീറ്റച്ചെലവ് പൊതുവെ കൂടുതൽ ആണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മികച്ച ശരീരതൂക്കം കൈവരിക്കുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങളുടെ വിൽപനയിലൂടെയും പാൽ വിപണനത്തിലൂടെയും മുടക്കുമുതൽ എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ കഴിയും എന്നത് ഉറപ്പാണ്.
    തദ്ദേശീയമായ വര്*ഗ്ഗമേന്മ കുറഞ്ഞ ആടുകളുടെ വര്*ഗോദ്ധാരണത്തിനായി രാജ്യമെങ്ങും ബീറ്റല്* ആടുകളെ വ്യാപകമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഇനങ്ങളുമായി പ്രജനനം നടത്തി ഗുജറാത്തി ബീറ്റല്*, ഹൈദരബാദി ബീറ്റല്* തുടങ്ങിയ നിരവധി ഉപഇനങ്ങള്* ഇന്ന് ഉരുത്തിരിഞ്ഞിട്ടുണ്ട് മലബാറി പെണ്ണാടുകളും ബീറ്റൽ ആടുകളും തമ്മിൽ ശാസ്ത്രീയ രീതിയിലുള്ള വർഗ്ഗസങ്കരണം കേരളത്തിൽ ഏറെ വിജയിച്ച ഒരു പ്രജനനമാർഗമാണ്. മലബാറി പെണ്ണാടുകളും ബീറ്റൽ മുട്ടനാടുകളും തമ്മിലുള്ള പ്രജനനം വഴിയുണ്ടാവുന്ന ആദ്യതലമുറയിലെ കുഞ്ഞുങ്ങൾ പൊതുവെ വളർച്ചാനിരക്കിലും പ്രത്യുൽപാദനക്ഷമതയിലും മലബാറിയേക്കാൾ മികച്ചതും രോഗപ്രതിരോധഗുണത്തിൽ ബീറ്റലിനേക്കാൾ ഏറെ മികവുള്ളവയുമായിരിക്കും.


  8. #877
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    ഹസ്കിയുടെ നാട്; ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രദേശങ്ങളിലൊന്നായ സൈബീരിയ



    • റഷ്യയുടെ 77 ശതമാനത്തോളം വരുന്ന ഭൂപ്രദേശമാണ് സൈബീരിയ

    Siberian Husky. യുക്രെയ്നിലെ യുദ്ധമുഖത്തു നിന്നു മലയാളി വിദ്യാർഥിനിക്കൊപ്പം സ്നേഹവിമാനം കയറി എത്തിയ സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട സൈറ എന്ന വളർത്തുനായയാണല്ലോ ഇപ്പോൾ കേരളത്തിലെ താരം. കാലാവസ്ഥ കൊണ്ടും സവിശേഷ ജീവജാലങ്ങളുടെ സാന്നിധ്യം കൊണ്ടും പ്രത്യേകതയുള്ള സൈബീരിയയുടെ കൂടുതൽ വിശേഷങ്ങളറിഞ്ഞാലോ..

    ∙റഷ്യയുടെ ഭൂരിഭാഗം
    ലോകത്തെ ഏറ്റവും വലിയ രാജ്യമാണല്ലോ റഷ്യ. ആ റഷ്യയുടെ 77 ശതമാനത്തോളം (ഏകദേശം 1.3 കോടി ചതുരശ്ര കിലോമീറ്റർ) വരുന്ന ഭൂപ്രദേശമാണ് സൈബീരിയ. പക്ഷേ റഷ്യൻ ജനസംഖ്യയുടെ 27 ശതമാനത്തോളം മാത്രമേ സൈബീരിയയിൽ വസിക്കുന്നുള്ളൂ. സാധാരണ ജീവജാലങ്ങൾക്ക് അധിവസിക്കുവാൻ പറ്റാത്തത്രയും മഞ്ഞു മൂടപ്പെട്ട വനമേഖലയാണ് സൈബീരിയയിൽ ഭൂരിഭാഗവും. എന്നാൽ ഇതിനിടയിൽ തന്നെ പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്. ഉറങ്ങുന്ന ഭൂപ്രദേശം എന്ന താർതാർ ഭാഷയിലുള്ള വാക്കിൽ നിന്നാണ് സൈബീരിയ എന്ന പേര് ഉത്ഭവിച്ചതെന്നു കരുതപ്പെടുന്നു. റഷ്യയ്ക്കു പുറമേ കസഖ്സ്ഥാനിലേക്കും സൈബീരിയ വ്യാപിച്ചു കിടക്കുന്നു.
    Chulyshman river gorge and view of Katu-Yaryk pass in Altai mountains, Siberia, Russia.
    തണുപ്പ് മാത്രമല്ല

    തണുപ്പിനു പേരുകേട്ട പ്രദേശമാണ് സൈബീരിയ. സൈബീരിയയിലെ സാഖയിൽ 68 ഡിഗ്രി സെൽഷ്യസ് തണുപ്പ് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് ചൂടു കൂടുന്ന പ്രദേശങ്ങളും സൈബീരിയയിലുണ്ട്. കൽക്കരി, പെട്രോളിയം, വജ്രം, ഇരുമ്പയിര്, സ്വർണം തുടങ്ങിയവ കൊണ്ടു സമ്പന്നമായ ഭൂഗർഭമാണ് സൈബീരിയയുടേത്. റഷ്യയിലെ എണ്ണയുടെയും വാതകത്തിന്റെയും 70% സൈബീരിയയിൽ നിന്നാണ് വരുന്നത്. സൈബീരിയൻ പ്രദേശങ്ങൾ കാരണം ലോകത്തിലെ പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നാമതാണ് റഷ്യ.

    ∙സൈബീരിയയുടെ മുത്ത്
    ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബെയ്ക്കൽ സൈബീരിയയിലാണ്. 1642 മീറ്റർ ആണ് ഈ തടാകത്തിന്റെ ആഴം. അതായത് നമ്മുടെ ഇടുക്കി ഡാമിന്റെ (169 മീറ്റർ) പത്തു മടങ്ങോളം! ഭൂമിയിലെ ആകെ ശുദ്ധജലത്തിന്റെ (മഞ്ഞായി മാറാത്തത്) 20 ശതമാനവും ഉള്ളത് ബെയ്ക്കൽ തടാകത്തിലാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകത്തിലേക്ക് മുന്നൂറിലേറെ നദികളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നുണ്ട്. സൈബീരിയയുടെ മുത്ത് എന്നാണ് ബെയ്*ക്കൽ അറിയപ്പെടുന്നത്.

    ∙സൈബീരിയ എന്ന ജയിൽ
    സോവിയറ്റ് ഭരണകാലത്ത് കുറ്റവാളികളെയും രാജ്യദ്രോഹികളെന്നു മുദ്ര കുത്തപ്പെട്ടവരെയും നാടു കടത്തിയിരുന്നത് സൈബീരിയിലേക്കാണ്.
    ഗുലാഗ് എന്ന ലേബർ ക്യാംപുകളിലേക്കാണ് ഇവരെ പ്രധാനമായും കൊണ്ടുപോയിരുന്നത്. നൊബേൽ സമ്മാന ജേതാവായ അലക്സാണ്ടർ സോൾഷെനിത്*സിന്റെ ഗുലാഗ് ആർക്കിപെലാഗോ ഇവിടത്തെ ശിക്ഷാരീതികൾ വിവരിക്കുന്ന നോവലാണ്.

    Snow-covered winter mountain lake, Russia, Siberia

    ട്രാൻസ് സൈബീരിയൻ റെയിൽവേ

    സൈബീരിയൻ പ്രദേശങ്ങൾ പൂർണമായും തങ്ങളുടെ അധീനതയിൽ നിർത്താൻ റഷ്യ നിർമിച്ചതാണു ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈനായ ട്രാൻസ് സൈബീരിയൻ റെയിൽവേ. മോസ്കോയെയും സൈബീരിയയിലെ വ്ലാഡിവോസ്റ്റോക്കിനെയും ബന്ധിപ്പിക്കുന്ന ട്രാൻസ്-സൈബീരിയൻ റെയിൽവേ ശൃംഖലയ്ക്കു 9,288.2 കിലോമീറ്റർ നീളമുണ്ട്. ഓരോ സ്റ്റേഷനുകളിലും 10-20 മിനിറ്റ് സ്റ്റോപ്പുകൾ ഉള്ള ഈ ട്രെയിൻയാത്ര പൂർത്തീകരിക്കാൻ 6 രാത്രിയും 7 പകലും വേണ്ടി വരും.

    ∙കടുവ മുതൽ കരടി വരെ
    മാർജാരവംശത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ വിഭാഗമാണ് സൈബീരിയൻ കടുവകൾ. ശരാശരി 11 അടിയോളം (3.3 മീറ്റർ) വരും ഇവയുടെ നീളം. റഷ്യയുടെ കിഴക്കൻ പ്രദേശത്ത് കണ്ടുവരുന്ന ഇവ ചൈനയിലും ഉത്തര കൊറിയയിലും വിരളമായി കാണപ്പെടാറുണ്ട്. റഷ്യചൈന അതിർത്തിയിലെ നദിയായ അമുറിന്റെ തീരങ്ങളിൽ കൂടുതലായി കാണപ്പെടുന്നതിനാൽ അമുർ കടുവകൾ എന്നും ഇവ അറിയപ്പെടുന്നു. ധ്രുവക്കരടി, സൈബീരിയൻ ചിപ്മങ്ക് എന്ന അണ്ണാറക്കണ്ണൻ, സൈബീരിയൻ തവിട്ടുകരടി, റക്കൂൺ നായ, അമുർ പുലി, സൈബീരിയൻ കസ്തൂരിമാൻ, യൂറേഷ്യൻ ലിങ്ക്സ് എന്ന കാട്ടുപൂച്ച, അമുർ ഗോറൽ എന്ന കാട്ടാട് തുടങ്ങിയവയും സൈബീരിയയിൽ കൂടുതലായി കാണപ്പെടുന്ന ജീവികളാണ്.


  9. #878
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    മാവില ഉപയോഗിച്ച് പൽപ്പൊടിയും; അറിയാം മാവിലയുടെ ഗുണങ്ങൾ




    മാവിലയും പല്ല് തേപ്പും
    മാവില മാത്രം ഉപയോഗിച്ചുള്ള 'ദന്തധാവനം' അഥവാ പല്ല് തേപ്പ് ദിനചര്യയുടെ ഭാഗമായി കേരളത്തില്* മുമ്പ് നിലനിന്നിരുന്നു. നാട്ടിന്*പുറങ്ങളില്* ഇന്നും പല്ല് വെടിപ്പാക്കാന്* മാവില ഉപയോഗിക്കുന്നവരുണ്ട്. 'പഴുത്ത മാവില കൊണ്ട് പല്ല് തേച്ചാല്* പുഴുത്ത പല്ലും നവരത്*നമാകും' എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇന്ന് മാര്*ക്കറ്റില്* പല്ലിന് ശോഭ പകരുന്ന പല ചൂര്*ണ്ണങ്ങളിലും മാവില ഘടകമാണ്. പല്ലിന് മാത്രമല്ല മോണരോഗങ്ങള്*, അരുചി, പ്രമേഹം, രക്തസമ്മര്*ദം, ഛര്*ദി, ചര്*മരോഗങ്ങള്*, അതിസാരം, പൊള്ളല്*, അ ള്*സര്*, ചെവി വേദന ഇവയിലെല്ലാം മുറ്റത്തെ മാവില നല്ല ഫലം തരുന്നു.
    ശരീരത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്* മാവിലയില്* അടങ്ങിയിട്ടുണ്ട്. Mangiferin എന്ന ഘടകം മാവിലയില്* സമൃദ്ധമാണ്. പോളിഫി നോള്*സ്, ടെര്*പെനോയ്ഡ്സ്, ഇരുമ്പ്, സോഡിയം, കാല്*സ്യം, മഗ്നീഷ്യം, ജീവകങ്ങളായ A, B,E, C ഇവയാണ് മറ്റ് ഘടകങ്ങള്*.
    മാവിന്റെ തളിര്, മൂപ്പെത്തിയ ഇലകള്*, പഴുത്ത ഇലകള്*, ഇലഞെട്ട്, ഇവയെല്ലാം ആയുര്*വേദം വിവിധ രോഗങ്ങളില്* ഔഷധമാക്കാറുണ്ട്. 'ആമ്ര പല്ലാവാദി കഷായം', 'ജംബാമ്രപല്ലവാദി കഷായം' ഇവയില്* മാവില ഘടകമാണ്.

    തളിരില

    • 10 ഗ്രാം മാവിന്റെ തളിരില രണ്ട് കുരുമുളക് മണിയും ചേര്*ത്ത് ചതച്ചു കഴിക്കുന്നത് ദഹനക്കേട് മൂലമുള്ള ഛര്*ദി, വയറുവേദന, അതിസാരം ഇവയ്ക്ക് ഗുണം ചെയ്യും.
    • മാവിന്റെ തളിരില പിഴിഞ്ഞ നീര് 10 മില്ലിലിറ്റര്* സമം തേനും ചേര്*ത്ത് കഴിക്കുന്നത് ഛര്*ദ്ദി അകറ്റും.

    മൂപ്പെത്തിയ ഇലകള്*

    • മൂപ്പെത്തിയ വൃത്തിയാക്കിയ രണ്ട് മാവിലകള്* രണ്ട് ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്* രാത്രിയില്* ഇട്ട് വെച്ച് രാവിലെ അരിച്ചു കുടിക്കുന്നത് പ്രമേഹരോഗിക്ക് ഗുണകരമാണ്. ആഴ്ചയില്* രണ്ട് തവണ ഈ പാനീയം കഴിക്കാം.
    • മൂപ്പെത്തിയ മാവിലകളും സമം ഞാവലിന്റെ ഇലകളും, മഞ്ഞളും അല്പം ശര്*ക്കരയും തൈരിന്* വെള്ളത്തില്* അരച്ച് പുരട്ടുന്നത് കരപ്പനും തൊലിയിലെ പാടുകളും നീക്കും.
    • ചുമയും ശ്വാസം മുട്ടലും ഉള്ളപ്പോള്* ഔഷധങ്ങള്*ക്കൊപ്പം മൂപ്പെത്തിയ മാവില രണ്ടെണ്ണം ചേര്*ത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചാറിയ ശേഷം തേനും ചേര്*ത്ത് കഴിക്കുന്നത് ആശ്വാസം പകരും. കുട്ടികള്*ക്കും നല്*കാം. ചുമയുള്ളപ്പോള്* രണ്ട് നേരം മാത്രമാണിത് ഉപയോഗിക്കേണ്ടത്.

    പഴുത്തിലകള്*

    • 10 ഗ്രാം മാവിന്റെ പഴുത്തിലകള്* വൃത്തിയാക്കി അര ലിറ്റര്* വെള്ളത്തില്* രണ്ട് ഏലക്കയും ചേര്*ത്ത് തിളപ്പിച്ച് കഴിക്കുന്നത് അതിവേഗം ക്ഷീണമകറ്റും. ഒപ്പം ഒരു ഗ്ലാസ് പാല്* ചേര്*ത്ത് തിളപ്പിച്ചും കഴിക്കാം.
    • മാവിന്റെ പഴുത്തില 2-3 എണ്ണം കീറിയിട്ട് അര ലിറ്റര്* വെള്ളം തിളപ്പിച്ച് കവിള്*ക്കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റും. മോണ രോഗത്തിന് ശമനമേകും.
    • മാവിന്റെ പഴുത്തിലചേര്*ത്ത് തിളപ്പിച്ച വെള്ളത്തില്* കുളിക്കുന്നത് ശരീര വേദനയകറ്റും.

    ഉണങ്ങിയ മാവിലകള്*

    • നിഴലില്* ഉണക്കിയ മാവിലകള്* പൊടിച്ചു വയ്ക്കുക. ഈ പൊടി ഒരു ചെറിയ സ്പൂണ്* ചേര്*ത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അതിസാര രോഗിക്ക് ഫലപ്രദമാണ്. ദിവസം മൂന്ന് തവണ കഴിക്കാം.
    • ഉണങ്ങിയ മാവില കത്തിച്ചെടുത്ത ഭസ്മം നേര്*മ്മയായി പുരട്ടുന്നത് പൊള്ളലിന് ഫലപ്രദമാണ്.

    മാവിലയ്ക്ക് പുറമെ മാമ്പൂവ്, വിത്ത്, പച്ചമാങ്ങ, ഉണക്കിയെടുത്ത പച്ചമാങ്ങ, പഴുത്ത മാങ്ങ, വേര് ഇവയെല്ലാം ആയുര്*വേദം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ മാവില്* നിന്ന് പഴുത്തത്, പറിച്ചു വെച്ച് പഴുത്തത്, ഉണക്കിയെടുത്തത്, പാലിനൊപ്പം വേവിച്ചത് എന്നിങ്ങനെ മാങ്ങയുടെ വിശേഷഗുണങ്ങളും പറയുന്നു. മാവില്* പറ്റിപ്പിടിച്ച് വളരുന്ന ഇത്തിളിനെയും ആയുര്*വേദത്തില്* ഔഷധമാക്കാറുണ്ട്.

    ആമ്ര, രസാള, പിക വല്ലഭ, മാകന്ദ തുടങ്ങി നിരവധി പേരുകള്* മാവിനുണ്ട്. Mangifera indica എന്നാണ് മാവിന്റെ ശാസ്ത്രനാമം. Anacardiaceae ആണ് കുടുംബം.


  10. #879
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    നരേന്ദ്ര മോദി പ്രഖ്യാപിച്ചു, അരിക്ക് ഇനി ഗുണമേറും; തീൻമേശയിലേക്ക് വരുന്നൂ ഫോർട്ടിഫൈഡ് റൈസ്..!


    HIGHLIGHTS

    • ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അരിയാഹാരം കഴിക്കുന്നത് ഇന്ത്യക്കാരാണ്
    • ലോകത്താകമാനമുള്ള അരിയുൽപാദനത്തിന്റെ 90 ശതമാനത്തിലേറെ ഏഷ്യൻ രാജ്യങ്ങളിലാണ്



    അരി ഇനി പഴയ അരി ആകില്ല. അതിന്റെ രൂപം മാറില്ലെങ്കിലും ഭാവവും ഗുണവും മാറാൻ പോകുകയാണ്. പോഷകഗുണമുള്ള അരി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ചാണ് അരിയും കാലത്തിനനുസരിച്ച് മാറുന്നത്. ഫോർട്ടിഫൈഡ് റൈസ് എന്ന അരി (Fortified Rice) രാജ്യം മുഴുവൻ ക്രമേണ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. പോഷകഘടകങ്ങൾ ചേർത്ത് സമ്പുഷ്ടമാക്കിയ അരി വിതരണം ചെയ്യാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞദിവസം അംഗീകാരം നൽകി. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ലക്ഷ്യം വിളർച്ചയും രക്തക്കുറവും പരിഹരിക്കുകയെന്നതാണ്. ലോക ജനസംഖ്യയുടെ പകുതിയിലേറെ വരുന്നവരുടെ പ്രധാന ഭക്ഷണമാണ് അരി. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അരിയാഹാരം കഴിക്കുന്നത് ഇന്ത്യക്കാരും.

    ∙ എന്താണ് ഫോർട്ടിഫൈഡ് റൈസ്..?
    പോഷകസമ്പുഷ്ടമാക്കിയ അരിയെന്നാണ് ഇതിനർഥം. അരി പ്രധാനമായും രണ്ടുവിധത്തിലാണ് പോഷകസമ്പുഷ്ടമാകുന്നത്. വെള്ള അരിയായാലും ചുവപ്പ് അരിയായാലും സ്വാഭാവികമായി അതിലുള്ള തവിട് കളയാതെ ഉപയോഗിക്കുമ്പോൾ അത് പോഷകസമ്പുഷ്ടമാണ്. കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ അരി പോളിഷ് ചെയ്യുമ്പോൾ അതിലെ തവിട് നഷ്ടപ്പെടുകയും പോഷകഗുണങ്ങൾ വലിയ അളവിൽ ഇല്ലാതാകുകയും ചെയ്യുന്നു. ഇന്ത്യയിൽ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത് ഇത്തരം അരിയാണ്. അതിനാൽത്തന്നെ അവശ്യ പോഷകഘടകങ്ങൾ ലഭ്യമല്ലാത്തതിനാൽ അതിന്റെ കുറവുമൂലമുള്ള വിളർച്ചയും രക്തക്കുറവും സംഭവിക്കുകയും അതുമൂലമുള്ള രോഗങ്ങൾ വർധിക്കുകയും ചെയ്യുന്നു. കുട്ടികളിലും സ്ത്രീകളിലുമാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് അരിയിൽ കൃത്രിമമായി പോഷകവസ്തുക്കൾ ചേർത്ത് ഫോർട്ടിഫൈഡ് റൈസ് എന്ന രീതി കൊണ്ടുവരുന്നത്.
    ഫോളിക് ആസിഡ്, അയേൺ (ഇരുമ്പ്), സിങ്ക്, വിറ്റാമിൻ എ, ബി1, ബി2, ബി3, ബി6, ബി 12 എന്നിവ ചേർത്താണ് അരി സമ്പുഷ്ടമാക്കുന്നത്. അരി പൊടിരൂപത്തിലാക്കുകയാണ് ഇതിന്റെ ആദ്യപടി. പിന്നീട് നേരത്തെ പറഞ്ഞ പോഷകഘടകങ്ങൾ വെള്ളവുമായി ചേർത്ത്, പൊടിച്ച അരിയോടൊപ്പം കലർത്തുന്നു. ഈ കുഴമ്പ് മെഷീനിലൂടെ കടത്തിവിട്ട് സാധാരണ അരിയുടെ രൂപത്തിലാക്കുന്നു. ഇതാണ് ഫോർട്ടിഫൈഡ് അരി. പോഷകസമ്പുഷ്ടമായ ഈ അരി പിന്നീട് സാധാരണ അരിയോടൊപ്പം ചേർക്കുന്നു. ഒരു കിലോഗ്രാം സാധാരണ അരിയിൽ പത്ത് ഗ്രാം ഫോർട്ടിഫൈഡ് അരിയാണ് ചേർക്കേണ്ടതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്നു.
    P
    ഇത് പ്ലാസ്റ്റിക് അരിയല്ല

    ഫോർട്ടിഫൈഡ് അരിയെന്നത് പ്ലാസ്റ്റിക് അരിയാണെന്ന ആരോപണം തെറ്റാണെന്ന് എഫ്സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) അധികൃതർ പറയുന്നു.ആന്ധ്രയിൽ ഫോർട്ടിഫൈഡ് അരിയുടെ ഉപയോഗം വ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 17 ലക്ഷം കുട്ടികൾക്ക് ഇവ നൽകിക്കഴിഞ്ഞതായി എഫ്​സിഐ പറയുന്നു. 55,607 അങ്കണവാടികളിലൂടെയും ഇത് വിതരണം ചെയ്തുകഴിഞ്ഞു. കേരളത്തിലും വൈകാതെ ഈ അരി വ്യാപകമാകുമെന്നു പറയുന്നു. 3 ഘട്ടങ്ങളിലായി രണ്ടുവർഷത്തിനകം രാജ്യം മുഴുവൻ ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. പ്രതിവർഷ ചെലവ് 2700 കോടി രൂപ. 2024 വരെ ഇതിന്റെ പൂർണ ചെലവ് വഹിക്കുക കേന്ദ്രമാണ്. എഫ്സിഐയും വിവിധ സർക്കാർ ഏജൻസികളും ചേർന്ന് ഇതിനകംതന്നെ 88.65 ലക്ഷം മെട്രിക് ടൺ ഫോർട്ടിഫൈഡ് അരി ശേഖരിച്ചിട്ടുള്ളതായി പറയുന്നു.
    ∙ ബയോ ഫോർട്ടിഫിക്കേഷൻ
    ഫോർട്ടിഫിക്കേഷൻ രണ്ടുതരത്തിലുണ്ട്. നേരത്തെ വിശദീകരിച്ച ഫോർട്ടിഫിക്കേഷനും ബയോ ഫോർട്ടിഫിക്കേഷനും. ജെനിറ്റിക് എൻജിനീയറിങ് സാങ്കേതികവിദ്യ പ്രകാരം ഉണ്ടാക്കിയെടുക്കുന്ന നെല്ലിൽനിന്ന് അരിയുണ്ടാക്കുന്നതിനെയാണ് ബയോ ഫോർട്ടിഫിക്കേഷൻ എന്നുപറയുന്നത്. വിറ്റാമിനുകളും പോഷകഘടകങ്ങളും ഉൾച്ചേർന്ന നെല്ലിനം കൃഷി ചെയ്ത് അരി ഉണ്ടാക്കിയെടുക്കുകയെന്നതുതന്നെ. ഇതിനായി പോഷകഘടകങ്ങളുടെ ജീൻ നെല്ലിൽ ഉൾക്കൊള്ളിക്കണം. പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്ത ഗോൾഡൻ റൈസ് ഇത്തരത്തിൽ പെട്ടതാണ്. നേരിയ മഞ്ഞനിറമുള്ള ഗോൾഡൻ റൈസ് വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമാണ്. പക്ഷേ നെല്ലിൽ ജീൻ ഉൾക്കൊള്ളിക്കൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുള്ളതിനാൽ ബയോ ഫോർട്ടിഫിക്കേഷൻ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ജീനിനൊപ്പം ആന്റി ബയോട്ടിക് റെസ്റ്റിസ്റ്റൻസ് ജീൻ കൂടി അരിയിൽ ഉൾക്കൊള്ളിക്കേണ്ടിവരുമെന്നതാണ് പ്രശ്നം. ഇത്തരം ജീൻ ശരീരത്തിൽ കടന്നാൽ ആന്റിബയോട്ടിക് മരുന്നുകളോട് ശരീരം പ്രതികരിക്കാതാകും. അതിനാൽത്തന്നെ ബയോ ഫോർട്ടിഫിക്കേഷനെക്കുറിച്ചുള്ള ചർച്ചയും വാഗ്വാദങ്ങളും എപ്പോഴും സജീവമാണ്.


    അരിയുൽപാദനം

    നൂറിലേറെ രാജ്യങ്ങളിൽ നെല്ല് വിളയുന്നുണ്ടെങ്കിലും ലോകത്താകമാനമുള്ള അരിയുൽപാദനത്തിന്റെ 90 ശതമാനത്തിലേറെ ഏഷ്യൻ രാജ്യങ്ങളിലാണ്. പോഷകഗുണം അടിസഥാനപ്പെടുത്തി ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ നെല്ലിനങ്ങളുണ്ട്. ഏതു വിഭാഗത്തിലുള്ള അരിയായാലും പോളിഷ് ചെയ്ത് തവിട് കളയുന്നതോടെ പോഷക ഗുണത്തിൽ വലിയതോതിൽ കുറവുവരുന്നു. തവിടോടുകൂടിയുള്ള അരി കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ ഒരുപാട് പോഷകങ്ങളാണ് ലഭിക്കുന്നത്. തവിട് കളയുന്നതോടെ അരിയിൽ അന്നജം മാത്രം അവശേഷിക്കുന്നു. അന്നജം ശരീരത്തിന് അത്യാവശ്യമാണെങ്കിലും സമീകൃതാഹാരമാകുന്നില്ല. അതുകൊണ്ടുതന്നെ അരിഭക്ഷണം മാത്രം കഴിക്കുന്ന ഭൂരിഭാഗം ജനങ്ങൾക്കും മറ്റ് പോഷകങ്ങൾ അന്യമാകുന്നു. ഇതിനു പരിഹാരമെന്ന നിലയ്ക്കാണ് ഫോർട്ടിഫൈഡ് അരിയെക്കുറിച്ചുള്ള ചിന്തകൾ ഉയരുന്നത്.




  11. #880
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    കേന്ദ്ര നിയമം: വളർത്തുമൃഗങ്ങളുടെ വിൽപനശാലകൾക്ക് താഴുവീഴുന്നു






    തൃശൂർ: 2016 ഡിസംബറിലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ ഭേദഗതി നിർദേശങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾ തുടങ്ങിയതോടെ വളർത്തുമൃഗങ്ങളുടെ ചെറുകിട വിൽപനശാലകൾക്ക് താഴുവീഴുന്നു. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ കേരളത്തിലെ നിലവിലെ വളർത്തുമൃഗ വിൽപനകേന്ദ്രങ്ങൾ ഒന്നും ബാക്കിയുണ്ടായേക്കില്ല. നടപടിക്ക് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളുമായി നേരിൽകണ്ട് നിയമം നടപ്പാക്കാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.


    കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ൽ കൊണ്ടുവന്ന് രണ്ട് വർഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ് വളർത്തുമൃഗങ്ങളുടെ വിൽപന സംബന്ധിച്ച കാര്യങ്ങളുള്ളത്. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിർദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാർപ്പിക്കുന്ന ഇരുമ്പുകൂടിന് 24 ചതുരശ്ര അടി വേണമെന്നാണ് പുതിയ നിർദേശം. നായ്വർഗങ്ങളുടെ അടുത്ത് പൂച്ചയുടെയോ ഇവ രണ്ടിന്*റെയും അടുത്ത് പക്ഷി, മുയൽ, പന്നികൾ തുടങ്ങിയവയുടെയോ കൂടുകൾ സജ്ജീകരിക്കാൻ പാടില്ല. ഈ നിർദേശങ്ങൾ നടപ്പാക്കാൻ വലിയ സൂപ്പർ മാർക്കറ്റ് വലുപ്പത്തിലുള്ള കടമുറികൾ വേണമെന്ന് വ്യക്തം.

    മൂന്ന് മാസത്തിലൊരിക്കൽ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി കടയുടമക്ക് സാക്ഷ്യപത്രം നൽകണം. മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) എന്ന സംഘടനക്കും വിൽപനശാലകളിൽ പരിശോധന നടത്താനും നടപടിക്ക് ശിപാർശ ചെയ്യാനും അധികാരമുണ്ട്. അറവുശാലയുടെ 100 മീറ്റർ പരിധിയിൽ ആയിരിക്കരുത് വിൽപനശാലയെന്നും നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കാമെന്നും ഭേദഗതിയിൽ നിർദേശിക്കുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •