നമ്മൾ കാണുന്നത് കുറുക്കൻമാരെത്തന്നെയോ; കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസം അറിയാം
1. By Steve Garvie from Dunfermline, Fife, Scotland - Golden Jackal, CC BY-SA 2.0, https://commons.wikimedia.org/w/inde...curid=11460994 |
2. By Mvshreeram - Own work, CC BY-SA 4.0, https://commons.wikimedia.org/w/inde...curid=93741481
ഒറ്റനോട്ടത്തില്‍* സമാനം എന്ന് തോന്നിക്കുന്ന രണ്ട് സസ്തനി മൃഗങ്ങളാണ് കുറുക്കനും ( Fox ) കുറുനരിയും ( Jackal ) ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍* ഇവയൊക്കെ ആണ്
- കുറുക്കനും ( Fox ) കുറുനരിയും ( Jackal ) രണ്ടു പേരും കനിഡെ ( Canidae ) കുടുംബത്തില്‍* പെട്ട സസ്തനികളാണെങ്കിലും വ്യത്യസ്ത ജനുസുകളില്‍* പെട്ട ജീവികള്‍* ആണ്. കുറുക്കന്* വള്*പസ് ( Vulpes.) ജീനസിലും കുറുനരി ( Jackal ) കനിസ് ( Canis) ജീനസിലും ഉള്*പ്പെടുന്നു.
- കുറുക്കന്മാര്* അന്റാര്*ട്ടിക്ക ഒഴിച്ച് സര്*വ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു. 37 സ്പീഷിസുകളും സബ് സ്പീഷിസുകളുമായി നിരവധി ഇനം കുറുക്കന്മാര്* ഉണ്ട്. ഏറ്റവും കൂടുതല്‍* കാണപ്പെടുന്നത് ചെമ്പന്‍* കുറുക്കന്മാരാണ് ( Vulpes vulpes) . ഹിമാലയ താഴ്വരകള്‍* മുതല്‍* കന്യാകുമാരി വരെ കാണപ്പെടുന്ന ഇനം ബംഗാള്‍* കുറുക്കന്* ( Vulpes bengalensis ) എന്ന ഇനം ആണ്. എന്നാല്‍* കുറുനരികള്‍* പ്രധാനമായും ദക്ഷിണേഷ്യ, മിഡില്‍* ഈസ്റ്റ്, തെക്കു കിഴക്കന്‍* യൂറോപ്പ്, മധ്യ - ഉത്തര ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍* മാത്രം കാണുന്നവയാണ്. നമ്മുടെ നാട്ടില്‍* കാണുന്ന ഇനം ശ്രീലങ്കന്‍* കുറുനരി Canis aureus naria ആണ്. ലോകത്തെങ്ങും ആയി മൂന്ന് വിഭാഗം കുറുനരികളാണ് പ്രധാനമായും ഉള്ളത്.
കുറുക്കന്മാരുടെ ദേഹം മുഴുവന്‍* മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും.
- കുറുക്കന്* വലിപ്പം കുറഞ്ഞതും നീളം കുറഞ്ഞതും ആയ ജീവി ആണ്. ഒരു വലിയ പൂച്ചയുടെ വലിപ്പം മാത്രം. 2 മുതല്‍* - 5 കിലോഗ്രാം മാത്രം ഭാരമുള്ള ഇവയുടെ. തലയും ഉടലും ചേര്*ന്നുള്ള ആകെ നീളം 60 മുതല്‍*90 സെന്റീമീറ്റര്‍* മാത്രമാണ്. കുറുനരികള്‍*ക്ക് നായയുടെ വലിപ്പം ഉണ്ടാകും നീണ്ട ശരീരമാണ്. 9 മുതല്‍* 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും ഇവര്‍*ക്ക് ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും.
- കുറുക്കന്മാരുടെ ദേഹം മുഴുവന്‍* മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും. വാലഗ്രം കറുപ്പ് നിറമുണ്ട്.എന്നാല്‍* കുറുനരികള്‍*ക്ക് , അത്ര ഭംഗിയില്ലാത്ത മുഷിഞ്ഞ രോമാവരണം ആണുണ്ടാകുക. . വാല്* കുറുക്കന്റെ വാലോളം നീളവും രോമാവരണവും ഉള്ളതല്ല.
- കുറുക്കന്റെ മുഖം അധികം കൂര്*ക്കാതെ , നെറ്റിത്തടം അല്‍*പ്പം പരന്നും പ്രത്യേകതരത്തില്‍* മൂക്ക് ഇത്തിരി മാത്രം നീണ്ടതും ആണ്. കുറുനരിയുടെ മൂഖം കൂര്*ത്തതും മൂക്ക് നല്ല നീളം ഉള്ളതും ആണ്.
- കുറുക്കന്മാര്* സമ്മിശ്ര ഭോജികള്‍* ആണ്. ചെറിയ ജീവികള്‍* കൂടാതെ സസ്യ ഭാഗങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കും. കുറുനരിയും മിശ്ര ഭോജി ആണെങ്കിലും മാംസാഹാരം കൂടുതല്‍* ഇഷ്ടപ്പെടുന്ന ജീവി ആണ്. മാംസം വലിച്ച് കീറാന്‍* ഉതകുന്ന കോമ്പല്ലുകള്‍* ഇവയ്ക്ക് ഉണ്ട്.
പല ഇനം കുറുക്കന്മാരും അപൂര്*വ്വമായേ ഉറക്കെ ഓലി ഇടാറുള്ളു. ചിനക്കല്‍* ശബ്ദം ഉണ്ടാക്കുകയാണ് ചെയ്യുക. പലതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങള്‍* ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്.
കുറുനരികള്‍* കൂട്ടമായി ഓളിയിടും. അപായ സൂചന കൈമാറാനും ഭക്ഷണ വിവരം കൈമാറാനും ശത്രുക്കളെ ഭയപ്പെടുത്താനും ആണ് ഓളിയിടാറ്
- കേരളത്തില്‍* കുറുക്കന്മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. വളരെ അപൂര്*വ്വമായി മാത്രമേ ഇവയെ കാണാറുള്ളു. കുറുനരികള്‍* ധാരാളമായി ഇപ്പോഴും ഉണ്ട്.
- കുറുക്കന്മാര്* ആണും പെണ്ണും കുട്ടികളും കൂടിയ കുടുംബ സംഘമായി ഇരതേടും. കുറുനരികള്‍* ഇണയോടൊപ്പം ആണ് ഇരതേടുക. അത്തരം ജോഡികളുടെ സംഘമായും ഇരതേടും.
കുറുക്കന്മാരും കുറുനരികളും പൊതുവെ ഏകപത്*നീ വ്രതകാരാണ് . എങ്കിലും അപൂര്*വ്വം മറ്റുള്ളവരുമായും ഇണ ചേരും
- പല ഇനം കുറുക്കന്മാരും അപൂര്*വ്വമായേ ഉറക്കെ ഓലി ഇടാറുള്ളു. . ചിനക്കല്‍* ശബ്ദം ഉണ്ടാക്കുകയാണ് ചെയ്യുക. പലതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങള്‍* ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. കുറുനരികള്‍* കൂട്ടമായി ഓളിയിടും. അപായ സൂചന കൈമാറാനും ഭക്ഷണത്തെ കുറിച്ചുള്ള വിവരം കൈമാറാനും ശത്രുക്കളെ ഭയപ്പെടുത്താനും ഒക്കെ ഓളിയിടും.
- കുറുക്കന്മാര്* മനുഷ്യരുമായി സമ്പര്*ക്കം ഇഷ്ടപ്പെടാത്തവരാണ്. കഴിയുന്നതും ആളുകളുടെ മുന്നില്‍* പെടാതെ ഒളിഞ്ഞ് ഒഴിഞ്ഞ് മാറി കഴിയും. കുറുനരികള്‍* കുറേക്കൂടി ധൈര്യവന്മാരാണ്. ഇരുവരും കാടതിര്*ത്തികളും മനുഷ്യവാസ പരിസരങ്ങളും ഇഷ്ടപ്പെടുന്നു.
- കുറുനരികള്‍* തങ്ങളുടെ അവകാശമേഖലകള്* അടയാളപ്പെടുത്താന്‍* മൂത്രം മലം എന്നിവ തൂകി മാര്‍*ക്ക് ചെയ്യും. അതിക്രമിച്ച് കടക്കുന്നവര്‍*ക്കെതിരെ ശബ്ദമുണ്ടാക്കും. നായകളുമായും ശണ്ഠകൂടും .