Page 64 of 131 FirstFirst ... 1454626364656674114 ... LastLast
Results 631 to 640 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #631
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    നമ്മുടെ മീനുകൾ






    കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ളി​ലും പോ​ഷ​ക ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും ത​ടാ​ക​ങ്ങ​ളി​ലു​മാ​യി ഇ​രു​നൂ​റി​ല​ധി​കം ഇ​ന​ങ്ങ​ൾ ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ളു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​ൽ 29 ഇ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​വ​യാ​ണ്.

    കേ​ര​ള​ത്തി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ പ്രജന​ന കാ​ലം കാ​ല​വ​ർ​ഷം ത​ന്നെ (ജൂ​ൺ -ഓ​ഗ​സ്റ്റ്). ഊ​ത്ത​യി​ള​ക്ക​വും ഊ​ത്ത​മീ​നും പ​ന​ഞ്ഞീ​നു​മൊ​ക്കെ അ​തേ കാ​ല​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ന്*റെ ദേ​ശീ​യ മ​ത്സ്യ​മാ​യ ക​രി​മീ​ൻ മു​ത​ൽ പു​ഴ​യി​ലെ വെ​റും നി​സാ​ര മീ​നാ​യ പൂ​ഞ്ഞാ​ൻ വ​രെ അ​ടു​ത്ത​റി​യാം.

    കാ​രി​യും മു​ഷി​യും

    ഏ​റെ സാ​മ്യ​ത​ക​ളു​ള്ള പു​ഴ​മീ​നു​ക​ളാ​ണ് കാ​രി​യും മു​ഷി​യും. ര​ണ്ടി​ന്*റെ​യും ത​ല പ​ര​ന്നി​രി​ക്കു​ന്നു. കാ​രി​യു​ടെ നി​റം ഇ​രു​ണ്ട ത​വി​ട്ടു​നി​റ​മാ​ണെ​ങ്കി​ൽ മു​ഷി​യു​ടേ​തു എ​ണ്ണ​ക്ക​റു​പ്പാ​ണ്. നാ​ല് ജോ​ഡി നീ​ണ്ട ബാ​ർ​ബ​ലു​ക​ൾ കാ​രി​ക്കും മു​ഷി​ക്കും കാ​ണാം. ര​ണ്ടി​ന്*റെ​യും ശ​രീ​രം ഏ​താ​ണ്ട് നീ​ണ്ടു​രു​ണ്ട​താ​ണ്.



    കാ​രി​യു​ടെ അംസ​ച്ചി​റ​കി​ലെ മു​ള്ള് വി​ഷ​ക​ര​മാ​ണ്. വി​ഷ​മു​ള്ളി​നു തൊ​ട്ടു​താ​ഴെ വി​ഷ​ഗ്ര​ന്ഥി​യു​ണ്ട്. മു​ഷി​യു​ടെ അം​സ​ച്ചി​റ​കി​ലെ മു​ള്ളി​നു നീ​ള​വും ബ​ല​വും കൂ​ടി​യി​രി​ക്കും. മു​ഷി​യു​ടെ മു​തു​ച്ചി​റ​ക് നീ​ണ്ട​താ​ണ്. കാ​രി​യു​ടേ​തു ചെ​റു​തും. ക​ര​യി​ലും ശ്വ​സി​ക്കാ​നു​ള്ള ഉ​പ​ശ്വ​സ​നാ​വ​യ​വ​ങ്ങ​ൾ ഉ​ള​ള​തി​നാ​ൽ ച​തു​പ്പി​ലും ചെ​ളി​യി​ലു​മൊ​ക്കെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന മീ​നു​ക​ളാ​ണി​വ. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കാ​ലാ​വ​സ്ഥ​യെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വ്.

    പ​ര​മാ​വ​ധി നീ​ളം കാ​രി​ക്കു 40 സെ​ന്*റി​മീ​റ്റ​റും മു​ഷി​ക്കു 60 സെ​ന്*റി​മീ​റ്റ​റു​മാ​ണ്. ക്ര​സ്റ്റേ​ഷ്യ​നു​ക​ൾ, വി​ര​ക​ൾ, ജ​ല​പ്രാ​ണി​ക​ൾ, ആ​ൽ​ഗ​ക​ൾ, ജീ​ർ​ണി​ച്ച സ​സ്യ​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ഹാ​രം. ജ​ലാ​ശ​യ​ത്തി​ന്*റെ അ​ടി​ത്ത​ട്ടി​ലാ​ണ് മി​ക്ക​വാ​റും സ​ഞ്ചാ​രം. മ​ൺ​സൂ​ൺ കാ​ല​ത്താ​ണ് പ്ര​ജ​ന​നം. പെ​ൺ​മ​ത്സ്യ​ങ്ങ​ളു​ടെ വ​യ​ർ വീ​ർ​ത്തി​രി​ക്കു​ന്ന​തു കാ​ണാം. കാ​രി 15000 മു​ത​ൽ 36000 വ​രെ മു​ട്ട​ക​ളി​ടു​ന്നു. മു​ഷി 1000 മു​ത​ൽ 3000 വ​രെ​യും.



    നാ​ട​ൻ മു​ഷി, വ​യ​നാ​ട​ൻ മു​ഷി, കു​രു​ട​ൻ മു​ഷി ഇ​ങ്ങ​നെ പ​ല​ത​രം മു​ഷി​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ആ​ഫ്രി​ക്ക​ൻ മു​ഷി ന​മ്മു​ടെ നാ​ട്ടി​ൽ കു​ടി​യേ​റി​യ​താ​ണ്. ഹെ​ട്രോ​ന്യൂ​സ്റ്റി​ഡേ ഫാ​മി​ലി​യി​ൽ​പ്പെ​ട്ട മീ​നാ​ണ് കാ​രി. മു​ഷി​യാ​ക​ട്ടെ ക്ലേ​രി​ഡേ ഫാ​മി​ലി​യി​ലും.

    ആ​റ്റു​വാ​ള

    ഭാ​ര​ത​പ്പു​ഴ​യും ന​ദി​ക​ളും തോ​ടു​ക​ളു​മൊ​ക്കെ​യാ​ണ് ആ​വാ​സ​കേ​ന്ദ്രം. വം​ശ​നാ​ശ ഭീ​ഷ​ണി​യു​ടെ വ​ക്കി​ലാ​ണ്. ശ​രീ​രം നീ​ണ്ട​തും വ​ശ​ത്തി​ലേ​ക്കു പ​തി​ഞ്ഞ​തു​മാ​ണ്. ഉ​ദ​ര​ഭാ​ഗം ഉ​രു​ണ്ടി​രി​ക്കും. കീ​ഴ്ത്താ​ടി മേ​ൽ​ത്താ​ടി​യേ​ക്കാ​ൾ നീ​ണ്ട​താ​ണ്. ത​ല വ​ലു​തും പ​ര​ന്ന​തും. നീ​ണ്ട നാ​ല് ബാ​ർ​ബ​ലു​ക​ൾ ഉ​ണ്ട്. മു​തു​ച്ചി​റ​ക് താ​ര​ത​മ്യേ​ന ചെ​റു​താ​ണ്. അം​സ​ച്ചി​റ​കി​ലെ മു​ള്ളു​ക​ൾ അ​ത്ര ബ​ല​മു​ള്ള​ത​ല്ല. നീ​ണ്ട പാ​ർ​ശ്വ​രേ​ഖ കാ​ണാം.



    ആ​റ്റു​വാ​ള​യു​ടെ നീ​ളം ഒ​രു മീ​റ്റ​റി​ല​ധി​കം ക​ണ്ടു​വ​രാ​റു​ണ്ട്. ചെ​റു​മ​ത്സ്യ​ങ്ങ​ളും മ​റ്റു ജ​ല​ജീ​വി​ക​ളും ആ​ഹാ​ര​മാ​ക്കു​ന്ന ഈ ​മീ​ൻ സൈ​ലൂ​റി​ഡേ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

    പ​ര​ൽ മീ​നു​ക​ൾ

    ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​യ പ​ര​ൽ മീ​നു​ക​ൾ ഇ​രു​പ​തി​ല​ധിം സ്പീ​ഷി​സു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്നു. ഓ​രോ ഇ​ന​ത്തി​നും പ്ര​ത്യേ​ക​ത​ക​ൾ കാ​ണാ​നാ​വും. വെ​ട്ടി​ത്തി​ള​ങ്ങു​ന്ന ചെ​തു​ന്പ​ലു​ക​ൾ ഇ​വ​റ്റ​യു​ടെ ദൃ​ശ്യ​ഭം​ഗി കൂ​ട്ടു​ന്നു. വാ​ൽ​ച്ചി​റ​ക് ക​വ​ണാ​കൃ​തി​യി​ലാ​ണ്.



    പു​ൽ​നാ​ന്പും ഇ​ല​യും പു​ഴു​വും പ്രാ​ണി​യും ഒ​ച്ചും തു​ട​ങ്ങി ഒ​ത്തു​കി​ട്ടു​ന്ന എ​ന്തും ആ​ഹാ​ര​മാ​ക്കു​ന്ന പ​ര​ൽ​മീ​നു​ക​ൾ ഒ​റ്റ​ത്ത​വ​ണ ഏ​താ​ണ്ട് 500 മു​ത​ൽ 1000 വ​രെ മു​ട്ട​ക​ളി​ടു​ന്നു. പ​ല സ്പീ​ഷി​സി​ൽ​പ്പെ​ട്ട​വ​യും അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​യി ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ​ര​ൽ​മീ​നു​ക​ൾ സി​പ്രി​നി​ഡെ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

    അ​നാ​ബ​സ്

    പ​ച്ച​യും ക​റു​പ്പും ക​ല​ർ​ന്നൊ​രു നി​റം. ഈ ​മീ​നി​നെ കേ​ര​ള​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​ണ്ടി​ക​ള്ളി എ​ന്നു വി​ളി​ക്കാ​റു​ണ്ട്. ഇ​തി​ന്*റെ ച​ർ​മം ന​ല്ല ക​ട്ടി​യു​ള്ള​താ​ണ്. മു​തു​ക​ത്ത് ത​ല മു​ത​ൽ വാ​ൽ​വ​രെ ച​ർ​മ​ബ​ന്ധി​ത​മാ​യ മു​ള്ളു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്നു. പ​ര​മാ​വ​ധി 20 സെ​ന്*റി​മീ​റ്റ​ർ വ​രെ നീ​ളം​വ​ച്ചു കാ​ണു​ന്നു.



    ഇ​തി​ന്*റെ ത​ല​യു​ടെ ര​ണ്ടു വ​ശ​ത്തും വാ​യു​വി​ലെ ഓ​ക്സി​ജ​ൻ സ്വീ​ക​രി​ച്ചു ശ്വ​സി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​വ​യ​വ​ങ്ങ​ൾ (Accessory respiratory organs) ഉ​ള്ള​തി​നാ​ൽ വെ​ള്ളം തീ​രെ കു​റ​ഞ്ഞ കു​ഴി​ക​ളി​ലും മ​റ്റും മാ​സ​ങ്ങ​ളോ​ളം കു​ഴ​പ്പം​കൂ​ടാ​തെ ജീ​വി​ക്കാ​നാ​വും. ചെ​കി​ള​മൂ​ടി നി​ല​ത്തൂ​ന്നി ഈ ​മീ​ൻ ഒ​രു കു​ള​ത്തി​ൽ​നി​ന്നും മ​റ്റൊ​രു കു​ള​ത്തി​ലേ​ക്കു സ​ഞ്ച​രി​ച്ചു കാ​ണു​ന്നു.

    പൂ​ഞ്ഞാ​ൻ

    ജ​ലോ​പ​രി​ത​ല​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന വ​ള​രെ ചെ​റി​യ ഒ​രി​നം മീ​നാ​ണി​ത്. പെ​ൺ​മ​ത്സ്യ​ത്തെ അ​പേ​ക്ഷി​ച്ച് ആ​ൺ മ​ത്സ്യ​ത്തി​നു നീ​ളം കു​റ​വാ​ണ്.



    ചെറിയ ചെ​തു​ന്പ​ലു​ക​ളു​ള്ള ഉ​ട​ലാ​ണ്. മു​തു​ച്ചി​റ​കി​ന്*റെ മു​ൻ​ഭാ​ഗ​ത്താ​യി കാ​ണു​ന്ന ക​റു​ത്ത സ്പോ​ട്ട് ഈ ​മീ​നു​ക​ളെ ദൃ​ശ്യ​ഭം​ഗി​യു​ള്ള​താ​ക്കു​ന്നു. ശാ​സ്ത്ര​നാ​മം Aplocheilus blocki.

    കോ​ലാ​ൻ

    ബി​ലോ​ണി​ഡെ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ​യി​നം മ​ത്സ്യ​ങ്ങ​ളു​ടെ ശ​രീ​രം നീ​ണ്ട​തും കു​ഴ​ലാ​കൃ​തി​യു​ള്ള​തു​മാ​ണ്. ഉ​ട​ലി​നു പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ​നി​റ​മാ​ണു​ള്ള​ത്. ത​ല കൂ​ർ​ത്തി​രി​ക്കു​ന്നു, സി​റി​ഞ്ച് പോ​ലെ. താ​ടി പ​ക്ഷി​യു​ടെ കൊ​ക്കു​പോ​ലെ നീ​ണ്ടു​കൂ​ർ​ത്ത​താ​ണ്. താ​ടി​യെ​ല്ലി​ലെ പ​ല്ലു​ക​ൾ നീ​ണ്ട​തും കൂ​ർ​ത്ത​തു​മാ​ണ്. മു​തു​ച്ചി​റ​കും ഗു​ദ​ച്ചി​റ​കും ഉ​ട​ലി​ന്*റെ പി​ന്ന​റ്റ​ത്താ​യി വാ​ൽ​ച്ചി​റ​കി​നോ​ട​ടു​ത്തു കാ​ണാം.



    ക്ര​മം​തെ​റ്റി അ​ടു​ക്ക​പ്പെ​ട്ട ചെ​തു​ന്പ​ലു​ക​ൾ തീ​രെ ചെ​റു​താ​ണ്. 30 സെ​ന്*റി മീ​റ്റ​റോ​ളം നീ​ളം​വ​ച്ചു കാ​ണാ​റു​ണ്ട്. ജ​ലോ​പ​രി​ത​ല​ത്തി​ൽ ത​ങ്ങി​നി​ന്നു ജീ​വി​ക്കു​ന്ന കോ​ലാ​ൻ മാം​സ​ഭു​ക്കാ​ണ്. ഇ​ന്ത്യ കൂ​ടാ​തെ ഏ​ഷ്യ​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ഈ ​മീ​ൻ ഇം​ഗ്ലീ​ഷി​ൽ Needle fish ആ​ണ്. Xementodon cancila എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. കോ​ലാ എ​ന്ന് ഈ ​മീ​ൻ മ​ധ്യ​കേ​ര​ള​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്നു.

    ആ​ര​ൽ

    പു​ഴ​ക​ളി​ലും അ​രു​വി​ക​ളി​ലും കു​ള​ങ്ങ​ളി​ലു​മൊ​ക്കെ കാ​ണ​പ്പെ​ടു​ന്ന ആ​ര​ൽ അ​ഥ​വാ ആ​ര​ൻ. സ്പൈ​നി ഈ​ൽ എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ അ​റി​യ​പ്പെ​ടു​ക. നീ​ണ്ടു​രു​ണ്ട് പാ​ന്പി​നു സ​ദൃ​ശ​മാ​യ ശ​രീ​രം നീ​ണ്ടു​കൂ​ർ​ത്ത ത​ല, വാ​ൽ​ച്ചി​റ​കു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന മു​തു​ച്ചി​റ​ക്, ഗു​ദ​ച്ചി​റ​ക്, ത​വി​ട്ടു​നി​റ​മു​ള്ള ശ​രീ​ര​ത്തി​ൽ ക​റു​ത്ത പൊ​ട്ടു​ക​ളും വ​ര​ക​ളും എ​ന്നി​ങ്ങ​നെ ആ​ര​ൽ മ​ത്സ്യ​ത്തി​ന്*റെ പൊ​തു​വാ​യ ല​ക്ഷ​ണ​ങ്ങ​ൾ. മു​ക്കാ​ൽ മീ​റ്റ​റോ​ളം നീ​ളം വ​യ്ക്കാ​റു​ണ്ട്.



    ത്വ​ക്ക് അ​ന്ത​രീ​ക്ഷ വാ​യു നേ​രി​ട്ടു ശ്വ​സി​ക്കാ​ൻ പോ​ന്ന​താ​ണ്. ജ​ല​പ്രാ​ണി​ക​ളും ചെ​റു​മ​ത്സ്യ​ങ്ങ​ളു​മൊ​ക്കെ ആ​ഹാ​രം. മ​സ്റ്റാ​സെം​ബ​ല​സ് ആ​ർ​മേ​റ്റ​സ് (Mastacembelus armatus) എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. ഈ ​മീ​നി​ന്*റെ അ​ഞ്ചു സ്പീ​ഷി​സു​ക​ൾ കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്നു.

    പ​ള്ള​ത്തി

    ക​രി​മീ​നി​ന്*റെ ജ​നു​സി​ൽ​പ്പെ​ട്ട ഒ​രു ചെ​റു​മീ​നാ​ണി​ത്. പാ​വം​പി​ടി​ച്ച പ​ള്ള​ത്തി അ​ഥ​വാ ചൂ​ട്ടാ​ച്ചി മ​ഞ്ഞ, ഓ​റ​ഞ്ച്, ത​വി​ട്ടു​നി​റ​ങ്ങ​ളി​ൽ കാ​ണാം. പു​ഴ​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും വെ​ള്ളം​ക​യ​റി​ക്കി​ട​ക്കു​ന്ന വ​യ​ലു​ക​ളി​ലു​മൊ​ക്കെ ഈ ​മീ​ൻ കൂ​ട്ട​മാ​യി കാ​ണ​പ്പെ​ടു​ന്നു.



    വ​ലി​യ ക​ണ്ണു​ക​ളു​ള്ള പ​ള്ള​ത്തി​യു​ടെ ശ​രീ​രം മെ​ലി​ഞ്ഞ് വ​ശ​ങ്ങ​ളി​ലേ​ക്കു പ​തി​ഞ്ഞി​ട്ടാ​ണ്. ശ​രീ​ര​ത്തി​ൽ മൂ​ന്നു ക​റു​ത്ത പൊ​ട്ടു​ക​ൾ ദൃ​ശ്യ​മാ​ണ്. മു​തു​ച്ചി​റ​കു​ക​ളി​ൽ മു​ള്ളു​ക​ളു​ണ്ട്. പെ​ൺ​പ​ള്ള​ത്തി ഇ​രു​ന്നൂ​റോ​ളം മു​ട്ട​ക​ളി​ടു​ന്നു. Etroplus maculatus എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം.

    കു​റു​വ

    കു​റു​വ, കു​റു​ക എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​റു​വ​ച്ച​ര​ൽ സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള മ​ത്സ്യ​മാ​ണ്. പാ​ർ​ശ്വ​ങ്ങ​ളി​ലേ​ക്കു പ​തി​ഞ്ഞ് വീ​തി​യു​ള്ള ശ​രീ​ര​മാ​ണു​ള്ള​ത്. മേ​ൽ​ത്താ​ടി​യി​ൽ ര​ണ്ടു ജോ​ഡി ബാ​ർ​ബ​ലു​ക​ളു​ണ്ട്. വ​ലി​യ ചെ​തു​ന്പ​ലു​ക​ൾ കൊ​ണ്ട് ശ​രീ​രം ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. പാ​ർ​ശ്വ​രേ​ഖ പൂ​ർ​ണ​മാ​ണ്.



    മു​തു​കു​ഭാ​ഗ​ത്തി​ന് ഇ​രു​ണ്ട ചാ​ര​നി​റ​വും ഉ​ദ​ര​ഭാ​ഗ​ത്തി​നു തി​ള​ക്ക​മാ​ർ​ന്ന വെ​ള്ളി​നി​റ​വു​മാ​ണ്. വാ​ൽ​ഞെ​ട്ടി​ൽ ക​റു​ത്ത പൊ​ട്ട് ദൃ​ശ്യ​മാ​ണ്. മി​ത്ര​ഭു​ക്കാ​ണെ​ങ്കി​ലും ജ​ല​സ​സ്യ​ങ്ങ​ളു​ടെ ജീ​ർ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ന്നെ ഇ​ഷ്ട ആ​ഹാ​രം. ചേ​റി​ലെ പു​ഴു​ക്ക​ൾ, ഒ​ച്ചു​ക​ളു​മൊ​ക്കെ ആ​ഹ​രി​ക്കും. Puntius sarana എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം.

    വ​രാ​ൽ

    മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഭ​ക്ഷ്യ​മ​ത്സ്യം ത​ന്നെ വ​രാ​ൽ. ബ്രാ​ൽ, ക​ണ്ണ​ൻ എ​ന്നീ പേ​രു​ക​ളി​ലും പ്രാ​ദേ​ശി​ക​മാ​യി ഇ​തി​നെ വി​ളി​ച്ചു​വ​രു​ന്നു. കൊ​ഴു​പ്പി​ന്*റെ അ​ള​വ് കു​റ​വാ​ണ്. നീ​ണ്ടു​രു​ണ്ട ശ​രീ​ര​പ്ര​കൃ​തി​യാ​ണു​ള്ള​ത്. വ​ഴു​വ​ഴു​പ്പു​ള്ള ഒ​രു ദ്രാ​വ​കം​കൊ​ണ്ട് ആ​വൃ​ത​മാ​ണി​തി​ന്*റെ ഉ​ട​ൽ. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വു​ണ്ട്.



    ത​ല​യ്ക്കു പാ​ന്പി​ന്*റെ ആ​കൃ​തി തോ​ന്നി​പ്പി​ക്കും. സ്നേ​ക് ഹെ​ഡ് എ​ന്നാണ് ഇംഗ്ലീഷ് നാമം. ചാ​നി​ഡെ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ ഇവർ മാം​സ​ഭു​ക്കാ​ണ്. തങ്ങളുടെ കു​ഞ്ഞു​ങ്ങ​ളോ​ട് വളരെ കരുതലും വാ​ത്സ​ല്യവും കാ​ട്ടു​ന്നവരാണ്. വ്യ​ത്യ​സ്ത സ്പീ​ഷി​സു​ക​ളി​ൽ​പ്പെ​ട്ട വ​രാ​ലു​ക​ൾ റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചേ​റു​മീ​ൻ, വാ​ക​വ​രാ​ൽ, വ​ട്ടോ​ൻ എ​ന്നി​വ അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​ങ്ങ​ൾ ത​ന്നെ.

    സാ​ധാ​ര​ണ വ​രാ​ലി​ന്*റെ (Banded snake head) മു​തു​ഭാ​ഗ​ത്തി​നു ക​റു​പ്പ് ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​വും അ​ടി​ഭാ​ഗ​ത്തി​നു വെ​ള്ള​യും മ​ഞ്ഞ​യും ക​ല​ർ​ന്ന നി​റ​വു​മാ​ണ്. ശ​രാ​ശ​രി വ​ലി​പ്പം 30 മു​ത​ൽ 40 സെ​ന്*റി മീ​റ്റ​ർ വ​രും. ചെ​റു​മീ​നു​ക​ൾ, ത​വ​ള​ക്കു​ഞ്ഞു​ങ്ങ​ൾ, പു​ഴു​ക്ക​ൾ, പ്രാ​ണി​ക​ൾ ഒ​ക്കെ​യാ​ണ് ഇ​ഷ്ട​ഭ​ക്ഷ​ണം. ച​ന്നാ​സ്ട്ര​യേ​ക്സ് (channa striatus) എ​ന്നു ശാ​സ്ത്ര​നാ​മം.

    മാ​ന​ത്തു​ക​ണ്ണി

    ജ​ലോ​പ​രി​ത​ല​ത്തി​ൽ ജീ​വി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ചെ​റു​മീ​നാ​ണി​ത്. ശാ​സ്ത്ര​നാ​മം Aplocheilus lineatus എ​ന്നാ​ണ്. മാ​ന​ത്തു​ക​ണ്ണി, പൂ​ച്ചൂ​ട്ടി, നെ​റ്റി​പ്പൊ​ട്ട​ൻ എ​ന്നി​ങ്ങ​നെ പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്നു.



    ശ​രീ​ര​ത്തി​ന്*റെ വ​ശ​ങ്ങ​ളി​ലാ​യി പ​ച്ച​പ്പാ​ർ​ന്ന സ്വ​ർ​ണ​നി​റ​ത്തി​ലും ചു​വ​പ്പു​നി​റ​ത്തി​ലും പൊ​ട്ടു​ക​ൾ കാ​ണാം. ആ​ഹാ​രം പ്രാ​ണി​ക​ളും പു​ഴു​ക്ക​ളു​മൊ​ക്കെ​യാ​ണ്. ഏ​ഴ് സെ​ന്*റി മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വ​ള​രാ​റി​ല്ല. കൊ​തു​കി​ന്*റെ കൂ​ത്താ​ടി​ക​ളെ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന ഉ​പ​കാ​രി​കൂ​ടി​യാ​ണീ ചെ​റു​മ​ത്സ്യം.

    ഭൂ​ഗ​ർ​ഭ വ​രാ​ൽ

    വ​രാ​ൽ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ ഭൂ​ഗ​ർ​ഭ​മ​ത്സ്യം ക​ണ്ടെ​ത്തി. നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് ഫി​ഷ് ജെ​ന​റ്റി​ക്സ് റി​സോ​ഴ്സ് കൊ​ച്ചി കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​സം​ഘ​മാ​ണ് തി​രു​വ​ല്ല സ്വ​ദേ​ശി അ​രു​ൺ വി​ശ്വ​നാ​ഥി​ന്*റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ​നി​ന്ന് പു​തി​യ ഇ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. എ​നി​ഗ്മ ച​ന്ന മ​ഹാ​ബ​ലി എ​ന്നാ​ണി​തി​ന് പേ​ര്.



    മ​ല​പ്പു​റ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ ആ​ദ്യ ഇ​ന​ത്തി​ന്*റെ പേ​ര് എ​നി​ഗ്മ ച​നാ​ഗോ​ളം എ​ന്നാ​ണ്. ലോ​ക​ത്താ​കെ 250ൽപ്പരം ഭൂ​ഗ​ർ​ഭ മ​ത്സ്യ​ങ്ങ​ളു​ള്ള​താ​യാണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഏ​ഴും. മ​ഹാ​പ്ര​ള​യം​മൂ​ല​മാ​കാം ഇ​തി​ൽ ചി​ല​തെ​ങ്കി​ലും സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക​പ്പു​റം എ​ത്തി​പ്പെ​ട്ട​തെ​ന്നു കരുതുന്നു.

    പൂ​ളോ​ൻ

    കൂ​ട്ട​മാ​യാ​ണ് വാ​സ​വും സ​ഞ്ചാ​ര​വും. അ​തി​നാ​ലാ​ക​ണം ?ഒ​രാ​റേ വ​ന്ന​തെ​ല്ലാം പൂ​ണോ​ന്*റെ മ​ക്ക​ൾ?? എ​ന്ന പ​ഴ​ഞ്ചൊ​ല്ലു​ണ്ടാ​യ​ത്. വാ​ള​യു​മാ​യി ഏ​റെ സാ​മ്യം. നീ​ണ്ട​തും മേ​ലു​കീ​ഴാ​യി അ​ല്പം പ​ര​ന്ന​തു​മാ​യ ശ​രീ​രം. വാ​ള​യു​ടെ അ​ത്ര​യും വ​ലി​പ്പ​മി​ല്ല. എ​ന്നാ​ലും 50 സെ. ​മീ​റ്റ​ർ വ​രെ നീ​ളം​വ​ച്ചു കാ​ണു​ന്നു.



    ചെ​തു​ന്പ​ലു​ക​ളി​ല്ലാ​ത്ത ശ​രീ​രം മൃ​ദു​വും ഇ​ളം​മ​ഞ്ഞ നി​റ​ത്തി​ലു​മാ​ണ്. ജ​ല​സ​സ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പൂ​ളോ​ൻ മു​ട്ട​യി​ടു​ക. ആ​ൺ​പെ​ൺ മ​ത്സ്യ​ങ്ങ​ൾ മു​ട്ട​യ്ക്കു കാ​വ​ൽ നി​ൽ​ക്കും. പൂ​ളോ​ന്*റെ ശാ​സ്ത്ര​നാ​മം Glossogobius giuris ഗ്ലോ​സോ​ഗോ​ബി​യ​സ്. സ്ലീ​പ്പ​ർ ഗോ​ബി​യെ​ന്ന് ഇം​ഗ്ലീ​ഷി​ൽ വി​ളി​ക്കും. പൂ​ഴാ​ൻ എ​ന്നു കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വി​ളി​ക്കാ​റു​ണ്ട്.

    ക​രി​മീ​ൻ എ​ന്ന പേ​ൾ​സ്പോ​ട്ട്

    കാ​യ​ലി​ലും പു​ഴ​ക​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്നു. രുചിയിൽ മുന്നിലായതിനാൽ പൊ​ള്ളി​ച്ച​തോ, മ​പ്പാ​സു​ക​റി​യോ, ഫ്രൈ​യോ ഒ​ക്കെ നോ​ൺ വെ​ജ് വി​ഭ​വ​ങ്ങ​ളു​ടെ മു​ൻ​നി​ര ഐ​റ്റം​ത​ന്നെ.



    സ​മൂ​ഹ​ജീ​വി​യാ​ണ്. ചെ​തു​ന്പ​ലു​ക​ളു​ള്ള​വ​യും ഇ​ല്ലാ​ത്ത​വ​യു​മു​ണ്ട്. സ്കെ​യി​ൽ​സ് ക​രി​മീ​നും മി​റ​ർ ക​രി​മീ​നും. വ​സ​ന്ത​കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തി​ന്*റെ തു​ട​ക്ക​ത്തി​ലു​മാ​ണ് പ്ര​ത്യു​ത്പാ​ദ​നം. അ​താ​യ​ത് ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി​ വ​രെ. 1500 മു​ത​ൽ 6000 വ​രെ മു​ട്ട​ക​ൾ ഒ​രു ത​വ​ണ ഇ​ടു​ന്നു. ക​ല്ലി​ലോ മു​ള​ങ്കു​റ്റി​യി​ലോ മ​റ്റേ​തെ​ങ്കി​ലും ഫോ​മ​ഷ​നി​ലോ ആ​വും ഒ​ട്ടി​ച്ചു​വ​യ്ക്കു​ക.

    തി​ള​ങ്ങു​ന്ന പൊ​ട്ടു​ക​ളു​ള്ള​തി​നാ​ലാ​ണ് പേ​ൾ​സ്പോ​ട്ട് എ​ന്ന ഓ​മ​ന​പ്പേ​ര് കി​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ ക​രി​മീ​നി​ന്*റെ ഈ​റ്റി​ല്ലം വേ​ന്പ​നാ​ട്ട് കാ​യ​ലാ​ണ്. മു​ടി​പ്പാ​യ​ലു​ക​ൾ, ഡാ​ഫ്നി​യ, ജീ​ർ​ണി​ച്ച സ​സ്യ​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ഹാ​രം. ശു​ദ്ധ​ജ​ല​ത്തി​ലും ഓ​രു​ജ​ല​ത്തി​ലും ഒ​രു​പോ​ലെ ജീ​വി​ക്കാ​നാ​കു​ന്നു. ശാ​സ്ത്ര​നാ​മം: Etroplus suratensis

    കൂ​രി

    പ​തി​മൂ​ന്നി​നം കൂ​രി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. മ​ഞ്ഞ​ക്കൂ​രി, ചി​ല്ല​ൻ​കൂ​രി, വ​ര​യ​ൻ ചി​ല്ല​ൻ​കൂ​രി, വെ​ള്ള​ച്ചി​ല്ല​ൻ​കൂ​രി, മ​ല​യ​ൻ ചി​ല്ല​ൻ​കൂ​രി, നീ​ല​ച്ചി​ല്ല​ൻ​കൂ​രി എ​ന്നി​വ ചി​ല​യി​ന​ങ്ങ​ളാ​ണ്. രാ​ത്രി പ​ക​ലാ​ക്കി വാ​ഴു​ന്ന ഈ ​മീ​നു​ക​ൾ​ക്ക് കാ​യ​ലി​ന്*റെ​യും പു​ഴ​യു​ടെ​യും അ​ടി​ത്ത​ട്ടാ​ണ് മി​ക്ക​വാ​റും വാ​സ​യി​ടം. തീ​റ്റ​തേ​ടി ജ​ലോ​പ​രി​ത​ല​ത്തി​ലും വ​രാ​റു​ണ്ട്.



    ചെ​തു​ന്പ​ലു​ക​ളി​ല്ലാ​ത്ത ഈ ​മീ​നി​നു പാ​ർ​ശ്വ​രേ​ഖ പൂ​ർ​ണ​മാ​ണ്. വാ​യ്ക്കു ചു​റ്റു​മാ​യി ആ​റോ അ​തി​ല​ധി​ക​മോ ബാ​ർ​ബ​ലു​ക​ൾ കാ​ണാം. മു​തു​ച്ചി​റ​കി​ൽ കൂ​ർ​ത്തൊ​രു മു​ള്ളു​ണ്ട്. കൂ​രി​ക​ൾ​ക്ക് ഉ​രു​ണ്ടു​നീ​ണ്ട ശ​രീ​ര​മാ​ണു​ള്ള​ത്. ബാ​ഗ്രി​ഡേ ഫാ​മി​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു

  2. #632
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇവൻ പുലിയാണ്








    ഇ​​ന്ത്യ​​യി​​ല്* പു​​ലി​​ക​​ള്* ചാ​​കു​​ന്ന​​തി​ന്*റെ നി​​ര​​ക്ക് ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തും വി​​ധം വ​​ര്*​ധി​​ക്കു​​ന്നു എ​​ന്ന വാ​​ര്*​ത്ത കൂ​​ട്ടു​​കാ​​ര്* വാ​​യി​​ച്ചു കാ​​ണു​​മ​​ല്ലോ. 2019 ജ​​നു​​വ​​രി മു​​ത​​ല്* ഏ​​പ്രി​​ല്* വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ള്* പ്ര​​കാ​​രം 218 പു​​ലി​​ക​​ളാ​​ണ് ഈ ​​നാ​​ലു മാ​​സ​​ത്തി​​നു​​ള്ളി​​ല്* ച​​ത്ത​​ത്. 2018ല്* ​​ച​​ത്ത പു​​ലി​​ക​​ളു​​ടെ എ​​ണ്ണം 500 ആ​​യി​​രു​​ന്നു.

    2009 മു​​ത​​ല്* വൈ​​ല്*​ഡ്*​​ലൈ​​ഫ് പ്രൊ​​ട്ട​​ക്*​ഷ​​ന്* സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ഇ​​തു സം​​ബ​​ന്ധി​​ച്ച പ​​ഠ​​ന​​ങ്ങ​​ള്* ന​​ട​​ത്തി​വ​​രി​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ല്* പു​​ലി​​ക​​ളു​​ടെ നി​​ല​​നി​​ല്*​പ്പു ത​​ന്നെ ചോ​​ദ്യ​​ചി​​ഹ്ന​​മാ​​വു​​ക​​യാ​​ണെ​​ന്നാ​​ണ് വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​ര്* പ​​റ​​യു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്* ലോ​​ക​​ത്തി​​ല്* എ​​ത്ര ത​​രം പു​​ലി​​ക​​ളു​​ണ്ടെ​​ന്നും എ​​ന്തൊ​​ക്കെ​​യാ​​ണ് അ​​വ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​ക​​ളെ​​ന്നും നോ​​ക്കാം.

    മാ​​ര്*​ജാ​​ര​​വം​​ശത്തി​​ല്*​പ്പെ​​ട്ട ജീ​​വി​​ക​​ളാ​​ണ് പു​​ലി​​ക​​ള്*. ശാ​​സ്ത്ര​​നാ​​മം പാ​​ന്തേ​​രം പാ​​ര്*​ഡ​​സ്. താ​​ര​​ത​​മ്യേ​​ന ചെ​​റി​​യ കാ​​ലു​​ക​​ളു​​ള്ള ഇ​​വ​​യു​​ടെ ശ​​രീ​​ര​​ത്തി​​നും ത​​ല​​യ്ക്കും വ​​ലു​​പ്പം കൂ​​ടു​​ത​​ലാ​​ണ്. മ​​ണി​​ക്കൂ​​റി​​ല്* 58 കി.​​മി. വേ​​ഗ​​ത്തി​ൽ ഇ​​വ​​യ്ക്ക് ഓ​​ടാ​​ന്* സാ​​ധി​​ക്കും. കാ​​ഴ്ച​​യി​​ല്* ജാ​​ഗ്വാ​​റു​​മാ​​യി സാ​​മ്യ​​മു​​ണ്ടെ​​ങ്കി​​ലും ഇ​​വ ജാ​​ഗ്വാ​​റു​​ക​​ളെ​​ക്കാ​​ള്* ചെ​​റു​​തും ഒ​​തു​​ങ്ങി​​യ ശ​​രീ​​ര​​പ്ര​​കൃ​​ത​​മു​​ള്ള​​വ​​യു​​മാ​​ണ്.

    പെ​​ണ്*​പു​​ലി​​ക​​ളേ​​ക്കാ​​ള്* ആ​​ണ്*​പു​​ലി​​ക​​ള്*​ക്ക് തൂ​​ക്ക​​വും വ​​ലു​​പ്പ​​വും കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും. പെ​​ണ്*​പു​​ലി​​ക​​ളു​​ടെ ഭാ​​രം 21 മു​​ത​​ല്* 60 വരെ കി​​ലോ​​ഗ്രാമും ആ​​ണ്*​പു​​ലി​​ക​​ളു​​ടെ ഭാ​​രം 36 മു​​ത​​ല്* 75 വരെ കി​​ലോഗ്രാമും ആ​​കാം. നീ​ളം 90 മു​​ത​​ല്* 190 വരെ സെ​​ന്*റീമീ​​റ്റ​​ര്*​. 64 മു​​ത​​ല്* 99 വരെ സെ​ന്*റി മീ​​റ്റ​​റാ​​ണ് വാ​​ലി​​ന്*റെ നീ​​ളം.

    ഏ​​ഷ്യ, ആ​​ഫ്രി​​ക്ക ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലാ​​ണ് പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​തെ​ങ്കി​ലും എ​​ണ്ണ​​ത്തി​​ല്* ഗ​​ണ്യ​​മാ​​യ കു​​റ​​വു സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. ആ​​വാ​​സ​​വ്യ​​വ​​സ്ഥാ​നാ​​ശ​​വും വേ​​ട്ട​​യു​​മാ​​ണ് ഇ​തി​നു കാ​​ര​​ണം. ഇ​​തേ​​കാ​​ര​​ണം കൊ​​ണ്ടു​​ത​​ന്നെ ഐ​​യു​​സി​​എ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളെ വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി വ​​രാ​​ന്* സാ​​ധ്യ​​ത​​യു​​ള്ള​​വ​​യു​​ടെ പ​​ട്ടി​​ക​​യി​​ല്* ഉ​​ള്*​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ ്.

    അ​​വ​​സ​​രോ​​ചി​​ത​​മാ​​യി ഇ​​ര​​പി​​ടി​​ക്കു​​ന്ന ശീ​​ലം, വ​​ലി​​യ ഭാ​​ര​​വും വ​​ഹി​​ച്ചു കൊ​​ണ്ട് മ​​ര​​ങ്ങ​​ളി​​ല്* ക​​യ​​റാ​​നു​​ള്ള ക​​ഴി​​വ്, പ്ര​​ശ​​സ്ത​​മാ​​യ ഗൂ​​ഢ​​നീ​​ക്ക​​ങ്ങ​​ള്*, സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടാ​​നു​​ള്ള ക​​ഴി​​വ് തു​​ട​​ങ്ങി​​യ ഗു​​ണ​​ങ്ങ​​ള്* ഇ​​വ​​യെ മാ​​ര്*​ജാ​​ര​​വ​​ര്*​ഗ​​ത്തി​​ല്*​പ്പെ​​ട്ട മ​​റ്റു മൃ​​ഗ​​ങ്ങ​​ളി​​ല്*നി​​ന്ന് വ്യ​​ത്യ​​സ്ത​​രാ​​ക്കു​​ന്നു.
    ഒ​​റ്റ​​യ്ക്കു​​ള്ള താ​​മ​​സം ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ് പു​​ലി​​ക​​ള്*. എ​​ന്നാ​​ല്* ഇ​​ണ​​ചേ​​രു​​മ്പോ​​ഴും കു​​ഞ്ഞു​​ങ്ങ​​ളെ വ​​ള​​ര്*​ത്തു​​മ്പോ​​ഴും ഇ​​വ​​ര്* സം​​ഘ​​മാ​​യി ക​​ഴി​​യാ​​റു​​ണ്ട്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്* ഉ​​ണ​​ര്*​ന്നി​​രു​​ന്ന് ഇ​​ര​​യെ വേ​​ട്ട​​യാ​​ടു​​ന്ന​​താ​​ണ് ശീ​​ലം.

    കൂ​​ടു​​ത​​ല്* സ​​മ​​യ​​വും മ​​ര​​ങ്ങ​​ളി​​ൽ ക​ഴി​യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​വ​യു​ടെ ശ​രീ​ര​ത്തി​ലെ പു​​ള്ളി​​ക​​ള്* ശ​​ത്രു​​ക്ക​​ളു​​ടെ ക​​ണ്ണി​​ല്*​പ്പെ​​ടാ​​തെ മ​​റ​​ഞ്ഞി​​രി​​ക്കാ​​ന്* സ​​ഹാ​​യി​​ക്കു​​ന്നു. ഇ​​ര​​യെ മ​​റ്റാ​​രും കൊ​​ണ്ടു​​പോ​​കാ​​തി​​രി​​ക്കാ​​നാ​ണ് വേ​ട്ട​യാ​ടി പി​ടി​ച്ച ഉ​ട​നെ അ​വ​യെ മ​ര​ത്തി​ൽ ക​യ​റ്റി​വ​യ്ക്കു​ന്ന​ത്.



    * ഗ​ർ​ഭ​കാ​​ലം 106 ദി​​വ​​സം.
    * ശ​​രാ​​ശ​​രി ആ​​യു​​സ് 15 മു​​ത​​ല്* 20 വരെ വ​​യ​​സ്.
    * ലെ​​പ്പേ​​ര്*​ഡ് എ​​ന്ന ഇം​​ഗ്ലീ​​ഷ് വാ​​ക്ക് ഗ്രീ​​ക്ക് വാ​​ക്കാ​​യ ലെ​​പ്പേ​​ര്*​ഡ​​സി​​ല്* നി​​ന്നാ​​ണ് ഉ​​ണ്ടാ​​യ​​ത്.
    leopard = Leon (lion} + Pardus (panther}
    * അ​​ധി​​കം വെ​​ള്ളം കു​​ടി​​ക്കു​​ന്ന ശീ​​ലം ഇ​​വ​​ര്*​ക്കി​​ല്ല. ഇ​​ര​​ക​​ളി​​ല്*നി​​ന്നു​​ള്ള ജ​​ലാം​​ശം മാ​​ത്രം മ​​തി ഇ​​വ​​യ്ക്ക് അ​​തി​​ജീ​​വി​​ക്കാ​​ന്*.
    * മ​​ണി​​ക്കൂ​​റി​​ല്* 58 കി​​ലോ​​മീ​​റ്റ​​ര്* വേ​ഗ​ത്തി​ൽ ഓ​ടാ​ൻ ക​ഴി​യും.

    പു​​ള്ളി അ​​ഥ​​വാ റോ​​സെ​​റ്റെ

    പു​​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്* കാ​​ണ​​പ്പെ​​ടു​​ന്ന പു​​ള്ളി​​ക​​ളാ​​ണ് റോ​​സെ​​റ്റെ​​ക​​ള്*. റോ​​സാ​​പ്പൂ​​ക്ക​​ളു​​ടെ ആ​​കൃ​​തി​​യു​​ള്ള​​തി​​നാ​​ലാ​​ണ് ഇ​​വ​​യു​​ടെ ശ​​രീ​​ര​​ത്തി​​ലു​​ള്ള പു​​ള്ളി​​ക​​ളെ റോ​​സെ​​റ്റെ എ​​ന്നു പ​​റ​​യു​​ന്ന​​ത്. ശ​​ത്രു​​ക്ക​​ളി​​ല്*നി​​ന്ന് ര​​ക്ഷ​​നേ​​ടാ​​നും മ​​റ​​ഞ്ഞി​​രു​​ന്ന് ഇ​​ര പി​​ടി​​ക്കാ​​നും ഈ ​​പു​​ള്ളി​​ക​​ള്* പു​​ലി​​ക​​ളെ ഏ​​റെ സ​​ഹാ​​യി​​ക്കും.

    ഭ​​ക്ഷ​​ണ​​ക്ര​​മം

    മാ​​ന്*, കു​​ര​​ങ്ങ്, പാ​​മ്പ്, വ​​ലി​​യ പ​​ക്ഷി​​ക​​ള്*, സീ​​ബ്ര, മീ​​ന്*, മു​​ള്ള​​ന്*​പ​​ന്നി തു​​ട​​ങ്ങി ത​​ങ്ങ​​ള്*​ക്കു മു​​ന്നി​​ല്* എ​​ത്തു​​ന്ന എ​​ന്തി​​നേ​​യും ഭ​​ക്ഷി​​ക്കും. പ​​തി​​യി​​രു​​ന്ന് ആ​​ക്ര​​മി​​ക്കു​​ന്ന​​താ​​ണ് രീ​​തി. ഇ​​ര​​യ്ക്ക് ര​​ക്ഷ​​പ്പെ​​ടാ​​നോ പ്ര​​തി​​ക​​രി​​ക്കാ​​നോ ഉ​​ള്ള അ​​വ​​സ​​രം​​പോ​​ലും ന​ല്​​കാ​​തെ ഇ​​വ​​ര്* ഇ​​ര​​യു​​ടെ മു​​ക​​ളി​​ലേ​​ക്കു ചാ​​ടി​വീ​​ണ് അ​​വ​യു​ടെ ക​​ഴു​​ത്തി​​ല്* പ​​ല്ലു​​ക​​ള്* ഇ​​റ​​ക്കും.

    ഒ​​ന്*​പ​​തു വീ​​ര​​ന്മാ​​ര്*

    ആ​ദ്യ​കാ​ല​ത്ത് വി​ശ്വ​സി​ച്ചി​രു​ന്ന​ത് പു​​ലി​​ക​​ള്*​ക്ക് ഇ​​രു​​പ​​ത്തി​​യേ​​ഴോ​​ളം ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ള്* ഉ​​ണ്ടെ​​ന്നാ​​ണ്. പ​​തി​​നെ​​ട്ടാം നൂ​​റ്റാ​​ണ്ടി​​ലെ കാ​​ള്* ലി​​ന്ന്യൂ​​സി​​ന്*റെ കാ​​ലം മു​​ത​​ല്* ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്*റെ തു​​ട​​ക്ക​​കാ​​ലം വ​​രെ ഇ​​ത് ശാ​​സ്ത്രീ​​യ​​മാ​​യി അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്*, 1996ല്* ​​ന​​ട​​ത്തി​​യ ഡി​​എ​​ന്*​എ പ​​രി​​ശോ​​ധ​​ന​​ക​​ള്* എ​​ട്ട് ഉ​​പ​​വ​​ര്*​ഗ​​ങ്ങ​​ളാ​​യി പു​​ലി​​ക​​ളെ നി​​ജ​​പ്പെ​​ടു​​ത്തി. പി​​ന്നീ​​ട്, 2001ല്* ​​അ​​റേ​​ബ്യ​​ന്* പു​​ള്ളി​​പ്പു​​ലി എ​​ന്ന ഉ​​പ​​വം​​ശം കൂ​​ടി ഉ​​ള്*​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ പു​​ലി​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്*​പ​​താ​​യി.

    1. ആ​​ഫ്രി​​ക്ക​​ന്* പു​​ള്ളി​​പ്പു​​ലി

    ശാ​സ്ത്ര​നാ​മം പാ​​ന്തേ​​ര പാ​​ര്*​ഡ​​സ് പാ​​ര്*​ഡ​​സ്. സ​​ഹാ​​റാ മ​​രു​​ഭൂ​​മി​​ക്കു ചു​​റ്റു​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ് ഇ​​വ​​യു​​ടെ ആ​​വാ​​സ​​കേ​​ന്ദ്രം. മ​​ഞ്ഞ, സ്വ​​ര്*​ണ നി​​റം, ക​​റു​​പ്പ് എ​​ന്നി​​ങ്ങ​​നെ ഇ​​വ​​യു​​ടെ നി​​റ​​ത്തി​​ല്* വ്യ​​ത്യാ​​സം വ​​രാം.



    മ​​നു​​ഷ്യ​​ന്*റെ ക്രൂ​​ര വി​​നോ​​ദ​​മാ​​യ മൃ​​ഗ​​വേ​​ട്ട അ​​ഥ​​വാ ട്രോ​​ഫി ഹ​​ണ്ടിം​​ഗ് ആ​​ണ് ആ​​ഫ്രി​​ക്ക​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ നി​​ല​​നി​​ല്*​പ്പി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ച​​ത്. മാം​​സ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള വേ​​ട്ട​​യ്ക്കും ഇ​​തി​​ല്* ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​കാ​​ത്ത പ​​ങ്കു​​ണ്ട്.

    2. ഇ​​ന്ത്യ​​ന്* പു​​ള്ളി​​പ്പു​​ലി

    ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് ഫു​​സ്*​​കാ. ഇ​​ന്ത്യ​​ന്* ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ല്* കാ​​ണ​​പ്പെ​​ടു​​ന്ന ഇ​​വ​​യെ ഐ​​യു​​എ​​ന്*​സി​​യു​​ടെ വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന മൃ​​ഗ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്* ഉ​​ള്*​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. തോ​​ലി​​നും ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ള്*​ക്കു​​മാ​​യു​​ള്ള വേ​​ട്ട, മ​​നു​​ഷ്യ​​രി​​ല്*നി​​ന്നു​​ള്ള പീ​​ഡ​​നം, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നാ​​ശം എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളെ വം​​ശ​​നാ​​ശ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.



    ഇ​​ന്ത്യ, നേ​​പ്പാ​​ള്*, ഭൂ​​ട്ടാ​​ന്*, ബം​​ഗ്ലാ​​ദേ​​ശ്, പാ​​ക്കി​​സ്ഥാ​​ന്* എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​വ കാ​​ണ​​പ്പെ​​ടു​​ന്ന​​ത്.
    സ്വ​​ന്തം ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​ക​​ള്*​ക്കും അ​​തി​​ര്*​ത്തി​​ക​​ള്*​ക്കും ഉ​​ള്ളി​​ല്*​ത​​ന്നെ ഇ​​വ പ​​ല​​ത​​രം വാ​​സ​​സ്ഥ​​ല​​ങ്ങ​​ള്* ഒ​​രു​​ക്കാ​​റു​​ണ്ട്.

    3. അ​​റേ​​ബ്യ​​ന്* പു​​ള്ളി​​പ്പു​​ലി

    ഏ​​റ്റ​​വു​​മ​​ധി​​കം വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ഇ​​നം. ശാ​​സ്ത്രീ​​യ നാ​​മം പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് നി​​മ്*ർ. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ പു​​ള്ളി​​പ്പു​​ലി​​ക​​ളാ​​ണ് ഇ​​ത്. ഇ​​ളം മ​​ഞ്ഞ മു​​ത​​ല്* ക​​ടു​​ത്ത സ്വ​​ര്*​ണ നി​​റം വ​​രെ​​യാ​​കാം ഇ​​വ​​യ്ക്ക്.



    അ​​റേ​​ബ്യ​​ന്* ഉ​​പ​​ദ്വീ​​പാ​​ണ് ഇ​​വ​​യു​​ടെ ആ​​വാ​​സ​​സ്ഥ​​ലം. ഇ​​തി​​നു​​പു​​റ​​മേ ഈ​​ജി​​പ്തി​​ലെ സി​​നാ​​യ് ഉ​​പ​​ദ്വീ​​പി​​ലും ഇ​​വ​​യെ കാ​​ണാം. ഉ​​യ​​ര്*​ന്ന പു​​ല്*​പ്ര​​ദേ​​ശ​​ങ്ങ​​ളും പ​​ര്*​വ​​ത​​പ്ര​​ദേ​​ശ​​ങ്ങ​​ളു​​മാ​​ണ് ഇ​​വ​​ താ​​മ​​സി​​ക്കാ​​ന്* തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. അ​​റേ​​ബ്യ​​ന്* ഗാ​​സെ​​ല്*, കേ​​പ് ഹേ​​ര്*, നൂ​​ബി​​യ​​ന്* ഐ​​ബെ​​ക്*​​സ് തു​​ട​​ങ്ങി പ്ര​​ദേ​​ശ​​ത്തു ത​​ന്നെ കാ​​ണ​​പ്പെ​​ടു​​ന്ന ചെ​​റി​​യ മൃ​​ഗ​​ങ്ങ​​ളാ​​ണ് ഇ​​വ​​യു​​ടെ ഇ​​ഷ്ട ഭ​​ക്ഷ​​ണം.

    ക​​ണ​​ക്കു​​ക​​ള്* പ്ര​​കാ​​രം സ്വ​​ന്തം ആ​​വാ​​സ​​സ്ഥ​​ല​​ങ്ങ​​ളി​​ല്* ക​​ഴി​​യു​​ന്ന അ​​റേ​​ബ്യ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ എ​​ണ്ണം 100ല്* ​​താ​​ഴെ മാ​​ത്ര​​മാ​​ണ്. ഐ​​യു​​സി​​എ​​ന്നി​​ന്*റെ റി​​പ്പോ​​ര്*​ട്ട് പ്ര​​കാ​​രം ഗു​​രു​​ത​​ര​​മാം​​വി​​ധം വം​​ശ​​നാ​​ശം സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഇ​​ന​​മാ​​ണി​ത്. വേ​​ട്ട​​യ്ക്കു പു​​റ​​മേ ഇ​​ര​​ക​​ളു​​ടെ കു​​റ​​വ്, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നാ​​ശം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​റേ​​ബ്യ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ​​യും വി​​ല്ല​​ന്*.

    4. പേ​​ര്*​ഷ്യ​​ന്* പു​​ള്ളി​​പ്പു​​ലി

    ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലു​​പ്പം കൂ​​ടി​​യ ഇ​നം. ഇ​​വ​​യെ കൊ​​ക്കേ​​ഷ്യ​​ന്* പു​​ള്ളി​​പ്പു​​ലി എ​​ന്നും വി​​ളി​​ക്കു​​ന്നു. കൊ​​ക്കേ​​ഷ്യ​​ന്* മ​​ല​​നി​​ര​​ക​​ള്*, ഇ​​റാ​​ന്*, കി​​ഴ​​ക്ക​​ന്* തു​​ര്*​ക്കി, തെ​​ക്ക​​ന്* തു​​ര്*​ക്കു​മെ​​നി​​സ്ഥാ​​ന്* എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പേ​​ര്*​ഷ്യ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളെ കാ​​ണാ​​ന്* സാ​​ധി​​ക്കു​​ക.



    ഇ​​റാ​​നി​​ല്* 2007-2011 കാ​​ല​​യ​​ള​​വി​​ല്* ന​​ട​​ന്ന പ​​ഠ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ടെ​​ത്ത​​ല്* പ്ര​​കാ​​രം ഏ​ഴു ശ​​ത​​മാ​​നം പേ​​ര്*​ഷ്യ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളും ച​​ത്ത​​ത് അ​​ന​​ധി​​കൃ​​ത വേ​​ട്ട​​യു​​ടെ ഇ​​ര​​ക​​ളാ​​യും വി​​ഷ​​ബാ​​ധ​​യേ​​റ്റു​​മാ​​ണ്. 18 ശ​​ത​​മാ​​ന​​ത്തോ​​ളം പു​​ള്ളി​​പ്പു​​ലി​​ക​​ള്* ച​​ത്ത​​ത് റോ​​ഡ് അ​​പ​​ക​​ട​​ങ്ങ​​ളി​​ലൂ​​ടെ​​യും. ക​​ണ​​ക്കു​​ക​​ള്* പ്ര​​കാ​​രം 871 മു​​ത​​ല്* 1290 വ​​രെ പേ​​ര്*​ഷ്യ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ള്* മാ​​ത്ര​​മാ​​ണ് ഇ​​ന്ന് അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത്.

    5. വ​​ട​​ക്ക​​ന്* ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി

    മ​​റ്റു പു​​ള്ളി​​പ്പു​​ലി​​ക​​ളേ​​ക്കാ​​ള്* തി​​ള​​ങ്ങു​​ന്ന ഓ​​റ​​ഞ്ച് നി​​റ​​മു​​ള്ള വ​​ട​​ക്ക​​ന്* ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ ആ​​വാ​​സ​​സ്ഥ​​ലം ചൈ​​ന​​യു​​ടെ വ​​ട​​ക്ക​​ന്* പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ്. ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് ജാ​​പൊ​​നെ​​ന്*​സി​​സ്.



    സാ​​ധാ​​ര​​ണ​ മാ​​ന്*, കാ​​ട്ടു​​പ​​ന്നി തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഇ​​വ​​യു​​ടെ ഭ​​ക്ഷ​​ണ​​മെ​​ങ്കി​​ലും ഇ​​വ ചെ​​റു​​പ്രാ​​ണി​​ക​​ളേ​​യും പ​​ക്ഷി​​ക​​ളേ​​യും ഭ​​ക്ഷി​​ക്കാ​​റു​​ണ്ട്. വ​​ന​​ന​​ശീ​​ക​​ര​​ണ​​വും തോ​​ലി​​നാ​​യു​​ള്ള വേ​​ട്ട​​യും ഇ​​വ​​യെ വം​​ശ​​നാ​​ശ​​ത്തി​​ന്*റെ വ​​ക്കോ​​ളം എ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

    6. അ​​മു​​ര്* പു​​ള്ളി​​പ്പു​​ലി

    ഏ​​റ്റ​​വു​​മ​​ധി​​കം വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന വി​ഭാ​ഗ​മാ​ണ് ഇ​വ​യും. വേ​​ള്*​ഡ് വൈ​​ല്*​ഡ്*​​ലൈ​​ഫ് ഫ​​ണ്ടി​​ന്*റെ ക​​ണ​​ക്കു​​ക​​ള്* പ്ര​​കാ​​രം എ​​ഴു​​പ​​തോ​​ളം അ​​മു​​ര്* പു​​ള്ളി​​പ്പു​​ലി​​ക​​ള്* മാ​​ത്ര​​മാ​​ണ് ഇ​​ന്ന് ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് ഓ​​റി​​യെ​​ന്*റാലി​​സ് എ​​ന്ന​​താ​​ണ് ശാ​​സ്ത്ര​നാ​​മം.



    ഫാ​​ര്* ഈ​​സ്റ്റേ​​ണ്* പു​​ള്ളി​​പ്പു​​ലി​​ക​​ള്* എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​വ കി​​ഴ​​ക്ക​​ന്* റ​​ഷ്യ, കൊ​​റി​​യ​​ന്* ഉ​​പ​​ദ്വീ​​പ്, വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്* ചൈ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്* വ​​സി​​ക്കു​​ന്നു. ക​​ട്ടി​​യു​​ള്ള പു​​റം​​തോ​​ല്* ഇ​​വ​​യെ ത​​ണു​​പ്പു​​ള്ള കാ​​ലാ​​വ​​സ്ഥ​​യെ ത​​ര​​ണം ചെ​​യ്യാ​​ന്* സ​​ഹാ​​യി​​ക്കു​​ന്നു. മ​​നു​​ഷ്യ​​രു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റം, ആ​വാ​​സ​​സ്ഥ​​ല​​ങ്ങ​​ള്* കൈ​​യേ​​റി​​ക്കൊ​​ണ്ടു​​ള്ള റോ​​ഡ് നി​​ര്*​മാ​​ണം, കാ​​ട്ടു​​തീ, ശ​​രീ​​ര അ​​വ​​യ​​വ​​ങ്ങ​​ള്*​ക്കും തോ​​ലി​​നു​​മാ​​യു​​ള്ള വേ​​ട്ട തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​മു​​ര്* പു​​ള്ളി​​പ്പു​​ലി​​ക​​ളെ വം​​ശ​​നാ​​ശ​​ത്തി​​ലേ​​ക്ക് തള്ളിവി​​ട്ട​​ത്.

    7. ഇ​​ന്തോ-​​ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി​​ക​​ള്*

    ചൈ​​ന​​യു​​ടെ തെ​​ക്ക​​ന്* പ്ര​​ദേ​​ശ​​ങ്ങ​​ളും തെ​​ക്കു​​കി​​ഴ​​ക്ക​​ന്* ഏ​​ഷ്യ​​യി​​ലും ക​​ണ്ടുവ​​രു​​ന്ന ഇ​​വ​​യു​​ടെ പ്ര​​ധാ​​ന ആ​​വാ​​സ​​സ്ഥ​​ല​​ങ്ങ​​ള്* ബ​​ര്*​മ, താ​​യ്*​​ല​​ന്*​ഡ്, കം​​ബോ​​ഡി​​യ, ചൈ​​ന, വി​​യ​​റ്റ്*​​നാം, മ​​ലേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ്. പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് ഡെ​​ലാ​​കൗ​​രി എ​​ന്നാ​​ണ് ശാ​​സ്ത്ര​നാ​​മം.



    2016ലെ ​​ക​​ണ​​ക്കു​​ക​​ള്* പ്ര​​കാ​​രം 400 മു​​ത​​ല്* 1000 വ​​രെ​​യാ​​ണ് ലോ​​ക​​ത്ത് മു​​ഴു​​വ​​നു​​ള്ള ഇ​​ന്തോ-​​ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ എ​​ണ്ണം. വേ​​ട്ട​​യ്ക്കും ആ​​വാ​​സ​​സ്ഥ​​ല​​ത്തി​​ന്*റെ ന​​ശീ​​ക​​ര​​ണ​​ത്തി​​നും പു​​റ​​മേ ചൈ​​നീ​​സ് മ​​രു​​ന്നു​​ത്പാ​​ദ​​ന​​ത്തി​​ന് ഇ​​വ​​യു​​ടെ ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ള്* ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും അ​വ​യ്ക്കു വം​​ശ​​നാ​​ശ​ ഭീ​​ഷ​​ണി ഉ​​യ​​ര്*​ത്തു​​ന്നു.

    8. ജാ​​വ​​ന്* പു​​ള്ളി​​പ്പു​​ലി

    ഗു​​രു​​ത​​ര​​മാ​​യ വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ജാ​​വ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളെ പ്ര​​ധാ​​ന​​മാ​​യും ക​​ണ്ടു​​വ​​രു​​ന്ന​​ത് ഇ​​ന്തോ​​നേ​ഷ്യ​​യി​​ലെ ജാ​​വ​​യി​​ലാ​​ണ്. ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് മെ​​ലാ​​സ്. പൂ​​ര്*​ണ​​മാ​​യും ക​​റു​​പ്പോ സാ​​ധാ​​ര​​ണ​​യാ​​യി ക​​ണ്ടു​​വ​​രു​​ന്ന പു​​ള്ളി​​ക​​ളോ ത​​ന്നെ​​യാ​​കും ഇ​​വ​​യു​​ടെ നി​​റം.



    ഏ​​റ്റ​​വും ഒ​​ടു​​വി​​ല്* ന​​ട​​ന്ന ക​​ണ​​ക്കെ​​ടു​​പ്പു പ്ര​​കാ​​രം 250ല്* ​​താ​​ഴെ ജാ​​വ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളാ​​ണ് ഇ​​ന്ന് ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പു​​ലി​​വേ​​ട്ട​​യ്ക്കു പു​​റ​​മേ ഇ​​ര​​ക​​ളു​​ടെ കു​​റ​​വ്, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നാ​​ശം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ജാ​​വ​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ ജീ​​വ​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

    9. ശ്രീ​​ല​​ങ്ക​​ന്* പു​​ള്ളി​​പ്പു​​ലി

    പേ​​രു​​പോ​​ലെ ത​​ന്നെ ശ്രീ​​ല​​ങ്ക​​ക്കാ​​രാ​​ണ് ശ്രീ​​ല​​ങ്ക​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ള്*. ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്*​ഡ​​സ് കൊ​​ട്ടി​​യ. ത​​വി​​ട്ടു ക​​ല​​ര്*​ന്ന മ​​ഞ്ഞ​​യാ​​ണ് ഇ​​വ​​യു​​ടെ നി​​റം. വ​​ള​​രെ അ​​ടു​​ത്ത​​ടു​​ത്താ​​യാ​​ണ് ഇ​​വ​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്* പു​​ള്ളി​​ക​​ള്* കാ​​ണ​​പ്പെ​​ടു​​ക.



    ശ്രീ​​ല​​ങ്ക​​യി​​ലെ യാ​​ല നാ​​ഷ​​ണ​​ല്* പാ​​ര്*​ക്കും വി​​ല്*​പാ​​ട്ട് നാ​​ഷ​​ണ​​ല്* പാ​​ര്*​ക്കും പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. 1956ല്* ​​ശ്രീ​​ല​​ങ്ക​​ന്* ജ​​ന്തു​​ശാ​​സ്ത്ര​​ജ്ഞ​​നാ​​യ പോ​​ള്* എ​​ഡ്വാ​​ര്*​ഡ് പൈ​​റി​​സ് ദേ​​രാ​​നി​​യാ​​ഗ​​ല​​യാ​​ണ് ശ്രീ​​ല​​ങ്ക​​ന്* പു​​ള്ളി​​പ്പു​​ലി​​ക​​ളെ ആ​​ദ്യ​​മാ​​യി വ​​ര്*​ഗീ​​ക​​രി​​ച്ച​​ത്. 2008ല്* ​​ഐ​​യു​​സി​​എ​​ന്* ഇ​​വ​​യെ വം​​ശ​​നാ​​ശം നേ​​രി​​ടു​​ന്ന മൃ​​ഗ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്* ഉ​​ള്*​പ്പെ​​ടു​​ത്തി.

    ഞ​ങ്ങ​ൾ ഒ​ന്ന​ല്ല, ര​ണ്ടാ​ണ്

    ചീ​റ്റ​പ്പു​ലി​യും പു​ള്ളി​പ്പു​ലി​യും ഒ​ന്നാ​ണോ എ​ന്ന് പ​ല​പ്പോ​ഴും ന​മു​ക്ക് സം​ശ​യം തോ​ന്നി​യേ​ക്കാം. അ​ല്ല എ​ന്ന​താ​ണ് സ​ത്യം.



    * പു​ള്ളി​പ്പു​ലി​ക​ൾ​ക്ക് റോ​സെ​റ്റെ ആ​കൃ​തി​യി​ലു​ള്ള പു​ള്ളി​ക​ളും ചീ​റ്റ​യ്ക്ക് വൃ​ത്താ​കൃ​തി​യി​ലു​ള്ള പു​ള്ളി​ക​ളു​മാ​ണ് ഉ​ള്ള​ത്.
    * പു​ള്ളി​പ്പു​ലി​ക​ൾ​ക്ക് ഭാ​ര​വും ശ​ക്തി​യും കൂ​ടുത​ലാ​യി​രി​ക്കും. ചീ​റ്റ​ക​ൾ​ക്ക് താ​ര​ത​മ്യേ​ന ഉ​യ​രം കൂ​ടു​ത​ലാ​കും.
    * പു​ള്ളി​പ്പു​ലി രാ​ത്രി​യും ചീ​റ്റ​പ്പു​ലി പ​ക​ലു​മാ​ണ് ഇ​ര തേ​ടി​യി​റ​ങ്ങു​ന്ന​ത്.
    * പു​ള്ള​പ്പു​ലി ഇ​ര​യേ​യും കൊ​ണ്ട് മ​ര​ത്തി​ൽ ക​യ​റു​ന്പോ​ൾ ചീ​റ്റ​പ്പു​ലി അ​വ​യേ​യും കൊ​ണ്ട് പു​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കും.
    * പു​ള്ളി​പ്പു​ലി​ക​ൾ ഏ​കാ​ന്ത​വാ​സി​ക​ളും ചീ​റ്റ​ക​ൾ കൂ​ട്ട​മാ​യി ജീ​വി​ക്ക​ന്ന​വ​രു​മാ​ണ്.
    * പു​ള്ളി​പ്പു​ലി​ക​ൾ​ക്ക് ചെ​റു​തും ദൃ​ഢ​വു​മാ​യ കാ​ലു​ക​ളും ചീ​റ്റ​പ്പു​ലി​ക​ൾ​ക്ക് നീ​ള​മു​ള്ള കാ​ലു​ക​ളു​മാ​ണു​ള്ള​ത്. നീ​ള​മു​ള്ള കാ​ലു​ക​ൾ വേ​ഗ​ത്തി​ൽ ഓ​ടാ​ൻ സ​ഹാ​യി​ക്കും.


  3. #633
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default



    മഹാ നദികൾ






    പ​ല ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും സം​സ്കാ​ര​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​സ​ഞ്ച​രി​ക്കു​ന്പോ​ഴാ​ണ് ഒാ​രോ ന​ദി പേ​രും പെ​രു​മ​യും നേ​ടു​ക. മ​നു​ഷ്യ​സം​സ്കാ​ര​ങ്ങ​ളെ ന​ട്ടു​ന​ന​ച്ചു വ​ള​ർ​ത്തി​യ​ത് മ​ഹാ​ന​ദി​ക​ളാ​ണെ​ന്നു നി​ശ്ച​യം. ആ​ദി​മ നാ​ഗ​രി​ക​ത മാ​ത്ര​മ​ല്ല ആ​ധു​നി​ക ന​ഗ​ര​ങ്ങ​ളും പി​റ​വി​യെ​ടു​ത്തു പ​ട​ർ​ന്നു വ​ള​ർ​ന്ന​ത് ന​ദി​ക്ക​ര​ക​ളി​ലാ​ണ്. ഭൂ​മി​യി​ലെ ആ​കെ ജ​ല​ത്തി​ന്*റെ 97 ശ​ത​മാ​ന​വും സ​മു​ദ്ര​ങ്ങ​ളാ​ണ​ല്ലോ. ശു​ദ്ധ​ജ​ല​ത്തി​ന്*റെ മു​ഖ്യ​പ​ങ്കും ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹി​മ​പാ​ളി​ക​ളി​ൽ ത​ങ്ങി​ക്കി​ട​ക്കു​ന്നു. ലോ​ക​ത്തി​ലാ​കെ​യു​ള്ള ശു​ദ്ധ​ജ​ല​ത്തി​ൽ നി​സാ​രം 0.3 ശ​ത​മാ​നം മാ​ത്രം ന​ദി​ക​ളി​ലും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളി​ലും കാ​ണ​പ്പെ​ടു​ന്നു​വെ​ന്ന​തും കൂ​ട്ടു​കാ​ർ​ക്ക് അ​റി​യാ​മ​ല്ലോ.

    ഏ​തൊ​രു മ​ഹാ​ന​ദി​ക്കും മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്*റെ​യും മ​നു​ഷ്യ​സം​സ്കാ​ര​ത്തി​ന്*റെ​യും ച​രി​ത്ര​ക​ഥ​ക​ളു​ണ്ട്. ലോ​ക​ത്തി​ലെ നീ​ള​മേ​റി​യ ന​ദി​ക​ൾ, ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ന​ദി​ക​ൾ, വ​ലി​പ്പും​കൊ​ണ്ടും മ​റ്റു സ​വി​ശേ​ഷ​ത​ക​ൾ​കൊ​ണ്ടും പ്ര​ശ​സ്ത​മാ​യ ന​ദി​ക​ളൊ​ക്കെ​യും ന​മ്മു​ടെ അ​റി​വി​ന്*റെ അ​ഗാ​ധ​ത​യി​ലേ​ക്കു ഒ​ഴു​കു​ന്നു. വ​ലി​പ്പം​കൊ​ണ്ടും പ്രാ​ധാ​ന്യം​കൊ​ണ്ടും ലോ​ക​പ്ര​ശ​സ്ത​മാ​യ ന​ദി​ക​ളി​ലൂ​ടെ​യൊ​ന്നു സ​ഞ്ച​രി​ക്കാം.

    നൈ​ൽ​ ന​ദി

    ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ ന​ദി. ആ​ഫ്രി​ക്ക​യി​ലെ നൈ​ൽ​ന​ദി​യും തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ആ​മ​സോ​ണ്* ന​ദി​യു​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ന്പ​ൻ ന​ദി​ക​ൾ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ, ഇ​തി​ൽ ഏ​തി​നാ​ണ് നീ​ളം കൂ​ടു​ത​ൽ എ​ന്ന വ​സ്തു​ത​യി​ൽ ത​ർ​ക്കം ബാ​ക്കി​യാ​ണ്.

    ആ​മ​സോ​ണി​നു പ​ര​മാ​വ​ധി 6800 കി​ലോ​മീ​റ്റ​ർ വ​രെ നീ​ള​മാ​കു​ന്പോ​ൾ നൈ​ലി​നാ​ക​ട്ടെ പ​ര​മാ​വ​ധി 6690 കി​ലോ​മീ​റ്റ​റാ​ണ് നീ​ളം. പ​ക്ഷേ, ഗി​ന്ന​സ്ബു​ക്കി​ന്*റെ രേ​ഖ​ക​ൾ പ്ര​കാ​രം ഇ​പ്പോ​ഴും ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മാ​ർ​ന്ന ന​ദി നൈ​ൽ ത​ന്നെ (നീ​ളം 6695 കി​ലോ​മീ​റ്റ​ർ).



    ഇ​ന്നും ഈ​ജി​പ്തി​ലെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ന​ങ്ങ​ളും താ​മ​സി​ക്കു​ന്ന​ത് നൈ​ൽ​ന​ദി​ക്ക​ര​യി​ലാ​ണ്. ഈ​ജി​പ്തി​നു ശു​ദ്ധ​ജ​ല​വും ഭ​ക്ഷ​ണ​വും കൃ​ഷി​ഭൂ​മി​യും ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ഒ​രു​ക്കു​ന്ന​ത് നൈ​ൽ ന​ദി​യാ​ണ്. സു​ഡാ​ൻ മു​ത​ൽ ഈ​ജി​പ്ത് വ​രെ​യു​ള്ള നൈ​ൽ​ന​ദി​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​മ​ത്രെ​യും മ​ണ​ൽ​ക്കാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ക.

    11 ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നൈ​ൽ​ന​ദി അ​വ​സാ​നം ചെ​ന്നു​ചേ​രു​ന്ന​ത് മെ​ഡി​റ്റ​റേനിയ​ൻ ക​ട​ലി​ലാ​ണ്. വൈ​റ്റ് നൈ​ൽ, ബ്ലൂ ​നൈ​ൽ എ​ന്നി​ങ്ങ​നെ നൈ​ൽ​ന​ദി​ക്കു ര​ണ്ടു പ്ര​ധാ​ന പോ​ഷ​ക​ന​ദി​ക​ൾ കാ​ണാം. വെ​ള്ള​ത്തി​ന്*റെ നി​റ​വ്യ​ത്യാ​സ​മാ​ണ് ഇ​ങ്ങ​നെ പേ​രു​ണ്ടാ​കാ​ൻ കാ​ര​ണം.

    നൈ​ൽ​ന​ദി​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ട് അ​സ്വാ​ൻ ആ​ണ്. 34 ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്തു നൈ​ൽ​ന​ദി വെ​ള്ള​മെ​ത്തി​ക്കു​ന്ന വ​ന്പ​ൻ ദൗ​ത്യം. ആ​ഫ്രി​ക്ക​ൻ മ​ഹാ​ഭൂ​ഖ​ണ്ഡ​ത്തി​ന്*റെ പ​ത്തു ശ​ത​മാ​ന​ത്തോ​ളം വി​സ്തൃ​തി വ​രും ഇ​തി​ന്.

    മി​സി​സി​പ്പി

    മി​സി​സി​പ്പി​യു​ടെ ഇ​തി​ഹാ​സ​കാ​ര​ൻ എ​ന്ന പേ​രെ​ടു​ത്ത ലോ​ക​പ്ര​ശ​സ്ത​നാ​യ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​ണ് മാ​ർ​ക് ട്വ​യ്ൻ. ദി ​അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ടോം​സോ​യ​ർ തു​ട​ങ്ങി​യ പ്ര​ശ​സ്ത​മാ​യ കൃ​തി​ക​ളി​ൽ മി​സി​സി​പ്പി ന​ദി ക​ഥാ​പാ​ത്ര​മാ​കു​ന്നു​ണ്ട്.

    ലോ​ക​ത്തി​ലെ നീ​ളം​കൂ​ടി​യ ന​ദി​ക​ളി​ൽ നാ​ലാം സ്ഥാ​ന​മാ​ണ് മി​സി​സി​പ്പി ന​ദി​ക്കു​ള്ള​ത്. പൂർ​ണ​മാ​യും അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ഈ ​ന​ദി മി​നി​സോ​ട്ട​യി​ലെ ഇ​റ്റാ​സ്ക ത​ടാ​ക​ത്തി​ൽ പി​റ​വി​യെ​ടു​ത്തു തെ​ക്കോ​ട്ടൊ​ഴു​കി മെ​ക്സി​ക്ക​ൻ ഉ​ൾ​ക്ക​ട​ലി​ൽ ചെ​ന്നു ചേ​രു​ന്നു.



    മി​സി​സി​പ്പി എ​ന്ന പ​ദ​ത്തി​ന് മ​ഹാ​ന​ദി എ​ന്ന​ർ​ഥം. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ 51 സം​സ്ഥാ​ന​ങ്ങ​ളി​ലെ 31ലും ​പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വെ​ള്ള​മെ​ത്തി​ക്കാ​ൻ ഈ ​ന​ദി​ക്കാ​കു​ന്നു​ണ്ട്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്*റെ എ​ട്ടി​ലൊ​ന്നു പ്ര​ദേ​ശ​ത്ത് പ​ര​ന്നു​കി​ട​ക്കു​ക​യാ​ണ് മി​സി​സി​പ്പി ന​ദീ​ത​ടം. ഏ​ക​ദേ​ശം 31 ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് ഈ ​ന​ദി​യും പോ​ഷ​ക​ന​ദി​ക​ളും​കൂ​ടി വെ​ള്ളം ഒ​ഴു​ക്കു​ന്നു.

    മി​സൂ​റി​യും ഒ​ഹായോ​യു​മാ​ണ് പ്ര​ധാ​ന പോ​ഷ​ക​ന​ദി​ക​ൾ. ര​സ​ക​ര​മാ​യ കാ​ര്യം മി​സൂ​റി​ക്കാ​ണ് മി​സി​സി​പ്പി​യെ​ക്കാ​ൾ നീ​ളം കൂ​ടു​ത​ൽ എന്നതാണ്. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലും സം​സ്കാ​ര​ത്തി​ലു​മൊ​ക്കെ ത​ന​താ​യ സ്ഥാ​നം നേ​ടി​യ ന​ദി​ത​ന്നെ മി​സി​സി​പ്പി. ഒ​രു​കാ​ല​ത്ത് തി​ര​ക്കേ​റി​യ ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളും ഈ ​മ​ഹാ​ന​ദി​ക്കു​ണ്ടാ​യി​രു​ന്നു.

    ആ​മ​സോ​ണ്* ന​ദി

    നീ​ള​ത്തി​ന്*റെ കാ​ര്യ​ത്തി​ൽ വെ​ല്ലു​വി​ളി​യു​ണ്ടെ​ങ്കി​ലും ഒ​ഴു​കു​ന്ന ജ​ല​ത്തി​ന്*റെ കാ​ര്യ​ത്തി​ൽ ആ​മ​സോ​ണി​നെ വെ​ല്ലാ​ൻ ലോ​ക​ത്തി​ലെ മ​റ്റൊ​രു ന​ദി​ക്കും ആ​വി​ല്ല. സ​മു​ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ശു​ദ്ധ​ജ​ല​ത്തി​ന്*റെ അ​ഞ്ചി​ലൊ​രു ഭാ​ഗം ആ​മ​സോ​ണി​ന്*റെ സ്വ​ന്തം. അ​താ​യ​ത് ലോ​ക​ത്തി​ലെ ആ​കെ ന​ദീ​ജ​ല​ത്തി​ന്*റെ അ​ഞ്ചി​ലൊ​രു ഭാ​ഗം ആ​മ​സോ​ണ്* ന​ദി​യി​ൽ​നി​ന്നാ​ണു​പോ​ലും.

    ലോ​ക​ത്തി​ലേ​റ്റ​വും വ​ലി​യ ന​ദീ​ത​ട​മു​ള്ള ന​ദി​ക്കു​ള്ള ബ​ഹു​മ​തി​യും ആ​മ​സോ​ണി​നു​ത​ന്നെ. ഏ​താ​ണ്ട് 75 ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് ആ​മ​സോ​ണ്* വെ​ള്ള​മെ​ത്തി​ക്കു​ന്നു​ണ്ട്.



    1100 പോ​ഷ​ക​ന​ദി​ക​ൾ ആ​മ​സോ​ണി​നു​ണ്ട്. ബ്ര​സീ​ൽ, പെ​റു, കൊ​ളം​ബി​യ, ഇ​ക്വ​ഡോ​ർ, ബൊ​ളീ​വി​യ, വെ​ന​സ്വേല എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്നു. പെ​റു​വി​ലെ ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ആ​മ​സോ​ണ്* ന​ദി കി​ഴ​ക്കോ​ട്ടൊ​ഴു​കി ബ്ര​സീ​ലി​ന്*റെ വ​ട​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​വ​ച്ച് അറ്റ്*ലന്*റി​ക് സ​മു​ദ്ര​ത്തി​ൽ പ​തി​ക്കു​ന്നു.

    ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ന്പ​ൻ മ​ഴ​ക്കാ​ടാ​യ ആ​മ​സോ​ണ്* ഈ ​ന​ദീ​തീ​ര​ത്താ​ണ്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്പീ​ഷി​സി​ലു​ള്ള മ​ത്സ്യ​ങ്ങ​ൾ ആ​മ​സോ​ണ്* ന​ദി​യി​ൽ നീ​ന്തി​ത്തു​ടി​ക്കു​ന്നു. വ​ലി​പ്പം​കൊ​ണ്ടും വേ​ലി​യേ​റ്റ​നേ​ര​ത്തു ന​ദി​യു​ടെ ഒ​ഴു​ക്കി​നെ​തി​രേ തി​ര​ക​ൾ ഉ​യ​രു​ന്ന​തു​കൊ​ണ്ടും ക​ട​ൽ​ന​ദി എ​ന്നും ആ​മ​സോ​ണ്* ന​ദി​ക്കു വി​ശേ​ഷാ​ൽ വി​ളി​പ്പേ​രു​ണ്ട്. ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കൂ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ല​ക്കം ചോ​ക്ലേ​റ്റി​ൽ വാ​യി​ച്ചു കാ​ണു​മ​ല്ലോ.

    യാം​ഗ്സി ന​ദി

    ചൈ​ന​ക്കാ​ർ ചാ​ങ്ജി​യാം​ഗ് എ​ന്നു വി​ളി​പ്പേ​രി​ട്ടു വി​ളി​ക്കു​ന്ന യാം​ഗ്സി ന​ദി​ക്കു ലോ​ക​ത്തു നീ​ള​ത്തി​ന്*റെ കാ​ര്യ​ത്തി​ൽ മൂ​ന്നാം​സ്ഥാ​ന​മാ​ണു​ള്ള​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള ന​ദി. ഒ​രു രാ​ജ്യ​ത്തി​ലൂ​ടെ മാ​ത്രം ഒ​ഴു​കു​ന്ന ന​ദി​ക​ളി​ൽ​വ​ച്ച് ഏ​റ്റ​വും നീ​ള​മാ​ർ​ന്ന ന​ദി എ​ന്ന സ്ഥാ​ന​വും യാം​ഗ്സി​ക്കു സ്വ​ന്തം.

    ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഴ​മു​ള്ള ന​ദി​കൂ​ടി​യാ​ണി​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ 180 മീ​റ്റ​ർ​വ​രെ ആ​ഴ​മു​ണ്ട്. അ​ഗാ​ധ​മാ​യ മ​ല​യി​ടു​ക്കു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന യാം​ഗ്സി ന​ദി​ക്കു ചൈ​ന​യു​ടെ ച​രി​ത്രം, സം​സ്കാ​രം, സാ​ന്പ​ത്തി​ക​മേ​ഖ​ല എ​ന്നി​വ​യു​മാ​യി തി​ക​ഞ്ഞ ബ​ന്ധം കാ​ണാം. ഏ​താ​ണ്ട് 6300 കി​ലോ​മീ​റ്റ​ർ നീ​ളം.



    ചൈ​ന​യു​ടെ അ​ഞ്ചി​ലൊ​ന്നു സ്ഥ​ല​ത്തു യാം​ഗ്സി വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​ന​ദീ​ത​ട​ത്തി​നു 18 ല​ക്ഷ​ത്തി​ലേ​റെ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ്യാ​പ്തി വ​രു​ന്നു. ചൈ​ന​യി​ലെ ഏ​ക​ദേ​ശം മൂ​ന്നി​ലൊ​ന്നു ജ​ന​ങ്ങ​ളും വ​സി​ക്കു​ന്ന​തു യാം​ഗ്സി​യു​ടെ തീ​ര​ങ്ങ​ളി​ലാ​ണ്.

    ടി​ബ​റ്റ​ൻ തീര​ഭൂ​മി​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു പി​റ​വി​യെ​ടു​ക്കു​ന്ന യാം​ഗ്സി ന​ദി പ​ടി​ഞ്ഞാ​റോ​ട്ടൊ​ഴു​കി ഷാ​ങ്ഹാ​യ് എ​ന്ന സ്ഥ​ല​ത്ത് ഈ​സ്റ്റ് ചൈ​നാ​ക്ക​ട​ലി​ൽ ചെ​ന്ന് പ​തി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും എ​ട്ടു പോ​ഷ​ക​ന​ദി​ക​ളും മ​റ്റ് ചെ​റു​ന​ദി​ക​ളും​ഈ ന​ദി​ക്കു​ണ്ട്. യാ​ലോ​ങ്, മി​ൻ, ജി​യ​റ്റ ലി​ങ്, ഹാ​ൻ എ​ന്നി​വ​യാ​ണ് പോ​ഷ​ക​ന​ദി​ക​ളി​ൽ പ്ര​ധാ​ന​മാ​യ​ത്.

    ഈ ​ന​ദി​യി​ലെ ഏ​റ്റം പ്ര​ധാ​ന​പ്പെ​ട്ട ഡാം ​ത്രീ​ഗോ​ർ​ജ​സ് ഡാം. 2006​ൽ പ​ണി പൂ​ർ​ത്തി​യാ​യ​താ​ണ്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റവും വ​ന്പ​ൻ ജ​ല​സേ​ച​ന പ​ദ്ധ​തി​കൂ​ടി​യാ​ണി​ത്. ചൈ​ന​യു​ടെ ച​രി​ത്ര​ത്തി​ലൂ​ട​നീ​ളം യാം​ഗ്സി ന​ദി ക​വി​ഞ്ഞൊ​ഴു​കി വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​വ​ച്ചി​ട്ടു​ണ്ട്.

    ഗം​ഗ

    ഏ​ഷ്യ​യി​ലെ വ​ന്പ​ൻ ന​ദി​ക​ളി​ലൊ​ന്നും ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ന​ദി​യു​മാ​ണ് ഗം​ഗ. ഗം​ഗോ​ത്രി​യി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ഭാഗീ​ര​ഥി, ബ​ദ്രി​നാ​ഥി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ള​ക​ന​ന്ദ എ​ന്നീ ന​ദി​ക​ൾ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ൽ​വ​ച്ച് ചേ​ർ​ന്ന് ഗം​ഗ​യാ​യി തീ​രു​ന്നു.



    2525 കി​ലോ​മീ​റ്റ​റാ​ണ് ഗം​ഗ​യു​ടെ നീ​ളം. ഇ​ന്ത്യ​യി​ൽ​നി​ന്നു ബം​ഗ്ലാ​ദേ​ശി​ലേ​ക്കു ക​ട​ന്നു​പോ​കു​ന്ന ഈ ​ന​ദി ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ചെ​ന്നു പ​തി​ക്കു​ന്നു.

    ബ്ര​ഹ്മ​പു​ത്ര

    ടി​ബ​റ്റി​ലെ മാ​ന​സ സ​രോ​വ​ർ ത​ടാ​ക​ത്തി​ന​ടു​ത്തു​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ്ര​ഹ്മ​പു​ത്രാ ന​ദി ഒ​ടു​വി​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ചെ​ന്നു ചേ​രു​ന്നു.



    ചൈ​ന, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന ബ്ര​ഹ്മ​പു​ത്ര​യും ഏ​ഷ്യ​യി​ലെ വ​ലി​യ ന​ദി​ക​ളി​ലൊ​ന്നാ​ണ്.

    സി​ന്ധു

    ഹി​മാ​ല​യ​ത്തി​ലെ മാ​ന​സ സ​രോ​വ​ർ ത​ടാ​ക​ത്തി​നു സ​മീ​പ​മാ​ണ് സി​ന്ധു ന​ദി​യു​ടെ ഉ​ത്ഭ​വം. കാ​ഷ്മീ​രി​ലെ ല​ഡാ​ക്കി​ലൂ​ടെ ഒ​ഴു​കി ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കു​ന്ന സി​ന്ധു ഏ​ക​ദേ​ശം 3200 കി​ലോ​മീ​റ്റ​ർ താ​ണ്ടി പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ​വ​ച്ച് അ​റ​ബി​ക്ക​ട​ലി​ൽ പ​തി​ക്കു​ന്നു.



    സി​ന്ധു ഏ​ഷ്യ​യി​ലെ വ​ന്പ​ൻ ന​ദി​ക​ളി​ലൊ​ന്നു​ത​ന്നെ.

    ടൈ​ഗ്രി​സ് ന​ദി

    യൂ​ഫ്ര​ട്ടീ​സ് ന​ദി ആ​രം​ഭി​ക്കു​ന്നി​ട​ത്തു​നി​ന്ന് ഏ​ക​ദേ​ശം 80 കി​ലോ​മീ​റ്റ​ർ മാ​റി ഹ​സാ​ർ എ​ന്ന ത​ടാ​ക​ത്തി​ലാ​ണ് ടൈ​ഗ്രി​സി​ന്*റെ ഉ​ത്ഭ​വം. തു​ർ​ക്കി​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്താ​ണി​ത്. തു​ർ​ക്കി, സി​റി​യ, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി ടൈ​ഗ്രി​സ് പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ ചെ​ന്നു പ​തി​ക്കു​ന്നു. ഇ​തി​ന്*റെ ഒ​ഴു​ക്ക് യൂ​ഫ്ര​ട്ടീ​സ് ന​ദി​ക്കു സ​മാ​ന്ത​ര​മാ​യാ​ണ് 1850 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ന​ദി​യാ​ണ് ടൈ​ഗ്രി​സ്. പ്ര​ധാ​ന പോ​ഷ​ക​ന​ദി വാ​തി ത​ർ​ത്താ​ർ. പ്ര​ധാ​ന ഡാം ​മൊ​സൂ​ൾ. ഇ​ത് ഇ​റാ​ക്കിലാ​ണ്.



    ടൈ​ഗ്രിസ്, യൂ​ഫ്ര​ട്ടീ​സ് എ​ന്നീ ര​ണ്ടു ന​ദി​ക​ൾ​ക്കി​ട​യി​ലാ​ണു മെസ​പ്പൊ​ട്ടോ​മി​യ​ൻ സം​സ്കാ​രം വ​ള​ർ​ന്ന​ത്. ?മാ​ന​വ​സം​സ്കാ​ര​ത്തി​ന്*റെ ക​ളി​ത്തൊ​ട്ടി​ൽ​? എ​ന്നു ലോ​ക​മെ​ങ്ങും അ​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത​മാ​യ പ്ര​ദേ​ശം മെ​സ​പ്പൊ​ട്ടേ​മി​യ​യാ​ണ്. ?ന​ദി​ക​ൾ​ക്കി​ട​യി​ലെ നാ​ട്? എ​ന്നാണ് മെ​സ​പ്പൊ​ട്ടോ​മി​യ എ​ന്ന വാ​ക്കി​ന​ർ​ഥം.

    കോം​ഗോ ന​ദി

    ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ന​ദി. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​ന് 220 മീ​റ്റ​റി​ല​ധി​കം ആ​ഴം. നീ​ള​ത്തി​ന്*റെ കാ​ര്യ​ത്തി​ൽ ആ​ഫ്രി​ക്ക​യി​ൽ ര​ണ്ടാം സ്ഥാ​നം. ലോ​ക​ത്തി​ലാ​ക​ട്ടെ ഒ​ൻ​പ​താം സ്ഥാ​ന​വും. നൈ​ൽ ന​ദി ക​ഴി​ഞ്ഞാ​ൽ ആ​ഫ്രി​ക്ക​ൽ സം​സ്കാ​ര​ത്തെ പോ​ഷി​പ്പി​ച്ച ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​ദി​യാ​ണ് കോം​ഗോ.



    സ​യ​ർ എ​ന്നാ​യി​രു​ന്നു പ​ണ്ട് കോം​ഗോ ന​ദി​യു​ടെ പേ​ര്. ഒ​ട്ടേ​റെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ട് കോം​ഗോ​യു​ടെ മൂ​ന്നി​ലൊ​ന്നു ദൂ​രം മാ​ത്ര​മേ സ​ഞ്ചാ​ര​യോ​ഗ്യ​മാ​കൂ. കോം​ഗോ ന​ദീ​ത​ട​ത്തി​ന്*റെ വി​സ്തൃ​തി ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്*റെ വി​സ്തൃ​തി​യു​ടെ 13 ശ​ത​മാ​നം വ​രും. ഭൂ​മ​ധ്യ​രേ​ഖ ര​ണ്ടു​ത​വ​ണ മു​റി​ച്ചു​ക​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഒ​രേ​യൊ​രു ന​ദി​യാ​ണി​ത്.

    യൂ​ഫ്ര​ട്ടീ​സ്

    മു​രാ​ട്, കാ​ര എ​ന്ന ര​ണ്ടു ന​ദി​ക​ളാ​യാ​ണ് യൂ​ഫ്ര​ട്ടീ​സി​ന്*റെ ആ​രം​ഭം. കി​ഴ​ക്ക​ൻ യൂ​ഫ്ര​ട്ടീ​സ് എ​ന്നും പ​ടി​ഞ്ഞാ​റ​ൻ യൂ​ഫ്ര​ട്ടീ​സെ​ന്നു​മാ​ണ് അ​വ അ​റി​യ​പ്പെ​ടു​ക. കു​റേ ദൂ​രം അ​ങ്ങ​നെ ഒ​ഴു​കി ഒ​ത്തു​കൂ​ടി യൂ​ഫ്ര​ട്ടീ​സാ​യി മാ​റു​ക​യാ​ണ്. 2800 കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി​ച്ചെ​ന്ന് ടൈ​ഗ്രി​സു​മാ​യി ചേ​രു​ന്നു. യൂ​ഫ്ര​ട്ടീ​സി​ന്*റെ കൂ​ടു​ത​ൽ ഭാ​ഗ​വും തു​ർ​ക്കി​യി​ലാ​ണ്. ബാ​ലി​ക്, സ​ജൂ​ർ, ഖാ​ബ​ർ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പോ​ഷ​ക ന​ദി​ക​ൾ.



    ടൈ​ഗ്രിസ് ന​ദി​യാ​ക​ട്ടെ ഒ​ടു​വി​ൽ യൂ​ഫ്ര​ട്ടീ​സ് ന​ദി​യി​ൽ പ​തി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഇ​റാക്കിൽ ഒ​ന്നാ​യി ഒ​ഴു​കു​ന്ന ഈ ​ന​ദി ഷാ​റ്റ് അ​ൽ അ​റ​ബ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു.

    വോ​ൾ​ഗാ ന​ദി

    റ​ഷ്യ​യു​ടെ ദേ​ശീ​യ​ന​ദി​യാ​ണു വോ​ൾ​ഗ. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ന​ദി. ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ മോ​സ്കോ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നു മ​ഹാ​ന​ഗ​ര​ങ്ങ​ൾ വോ​ൾ​ഗ​യു​ടെ തീ​ര​ത്താ​ണ്. മോ​സ്കോ​യ്ക്കു വ​ട​ക്കു​പ​ടി​ഞ്ഞാ​റ് വാ​ൽ​ഡൈ കു​ന്നു​ക​ളി​ലാ​ണ് വോ​ൾ​ഗ​യു​ടെ പി​റ​വി.



    കാ​സ്പി​യ​ൻ ക​ട​ലി​ൽ പ​തി​ക്കു​ന്ന ഈ ​ന​ദി​ക്ക് ഇ​രു​ന്നൂ​റോ​ളം ചെ​റു​പു​ഴ​ക​ളു​ണ്ട്. ച​രി​ത്ര​ത്തി​ലും സം​സ്കാ​ര​ത്തി​ലും സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള വോ​ൾ​ഗാ ന​ദി​യെ റ​ഷ്യ​ക്കാ​ർ മാ​താ​വാ​യി ക​രു​തു​ന്നു. 3530 കി​ലോമീ​റ്റ​റാ​ണ് നീ​ളം.

    നൈ​ഗ​ർ ന​ദി

    പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യു​ടെ ന​ദി​യാ​യ നൈ​ഗ​ർ 4180 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് മാ​ലി, നൈ​ഗ​ർ, ബ​നി​ൻ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് അറ്റ്*ലാന്*റി​ക് സ​മു​ദ്ര​ത്തി​ലെ ഗ​ൾ​ഫ് ഓ​ഫ് ന്യൂ​ഗി​നി​യി​ൽ എ​ത്തു​ന്നു.



    നൈ​ഗ​ർ ന​ദി​യു​ടെ പേ​രി​ൽ​നി​ന്നാ​ണ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ നൈ​ഗ​റി​നും നൈ​ജീ​രി​യ​യ്ക്കും ആ ​പേ​രു കി​ട്ടി​യ​ത്. നൈ​ഗ​ർ ഡെ​ൽ​റ്റാ പ്ര​ശ​സ്ത​മാ​ണ്. നൈ​ഗ​ർ ന​ദി മീ​ൻ​പി​ടി​ത്ത​ത്തി​നും ഡെ​ൽ​റ്റാ കൃ​ഷി​ക്കും പ്ര​സി​ദ്ധം.

    ഹു​യാംഗ് ഹോ ​ന​ദി

    ഏ​റ്റ​വും നീ​ളം​കൂ​ടി​യ ന​ദി​ക​ളി​ൽ ചൈ​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും ലോ​ക​ത്ത് ആ​റാം സ്ഥാ​ന​വും. മ​ഞ്ഞ​ന​ദി എ​ന്നും ചൈ​നീ​സ് സം​സ്കാ​ര​ത്തി​ന്*റെ ക​ളി​ത്തൊ​ട്ടി​ൽ എ​ന്നും ചൈ​ന​യു​ടെ ദുഃ​ഖം എ​ന്നു​മൊ​ക്കെ പ​ല വി​ശേ​ഷ​ണ​ങ്ങ​ൾ പേ​റു​ന്ന ചൈ​നീ​സ് ന​ദി. ചൈ​ന​യി​ലെ ക​ർ​ഷ​ക​രു​ടെ ഉ​റ്റ​മി​ത്ര​മാ​ണീ ന​ദി. ഈ ​ന​ദീ​തീ​ര​ത്താ​ണു ചൈ​നീ​സ് സം​സ്കാ​രം രൂ​പ​പ്പെ​ട്ട​ത്.



    ലോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ഞ്ഞ​നി​റ​മാ​ർ​ന്ന പൊ​ടി​മ​ണ്ണി​ലൂ​ടെ ഒ​ഴു​കു​ന്ന​തി​നാ​ലാ​ക​ണം ഈ ​ന​ദി​ക്കു മ​ഞ്ഞ​നി​റം കൈ​വ​ന്ന​ത്. അ​തു​കൊ​ണ്ട് മ​ഞ്ഞ​ന​ദി എ​ന്നു പേ​രും കി​ട്ടി. പ്ര​ള​യം​മൂ​ലം ചൈ​ന​ക്കാ​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന ന​ദി​കൂ​ടി​യാ​ണി​ത്. ആ​യ​തി​നാ​ൽ ചൈ​ന​യു​ടെ ദുഃ​ഖം എ​ന്നും വി​ളി​ക്ക​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​ന​ദി​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

    ഹു​യാംഗ് ഹോ​യെ​യാ​ങ്ങ്സി ന​ദി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​നാ​ലാ​ണ് ഗ്രാ​ൻ​ഡ് ക​നാ​ൽ ബി​സി 500ൽ ​ആ​രം​ഭി​ച്ച് നൂ​റോ​ളം കൊ​ല്ല​മെ​ടു​ത്താ​ണ് ഈ ​ക​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​ത്. ഇ​തു യു​നെ​സ്കോ ലോ​ക പൈ​കൃ​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.

    ഡാ​ന്യൂ​ബ് ന​ദി

    പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ബ്ലാ​ക് ഫോ​റ​സ്റ്റ് കു​ന്നു​ക​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ബ്രെ​ഗ് എ​ന്ന ന​ദി​യി​ൽ​നി​ന്നാ​ണ് ഡാ​ന്യൂ​ബി​ന്*റെ ജ​ന​നം. 2850 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ഒ​ഴു​കി ഡാ​ന്യൂ​ബ് ന​ദി ക​രി​ങ്ക​ട​ലി​ൽ ചെ​ന്നു ചേ​രു​ന്നു.



    ജ​ർ​മ​നി, ഓ​സ്ട്രി​യ, സ്ലൊ​വാ​ക്യ, ഹം​ഗ​റി, ക്രൊ​യേ​ഷ്യ, സെ​ർ​ബി​യ, ബ​ൾ​ഗേ​റി​യ, റു​മേ​നി​യ, യു​ക്രെ​യ്ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് യാ​ത്ര. യൂ​റോ​പ്പി​ന്*റെ ച​രി​ത്ര​ത്തി​ൽ വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള ന​ദി​യ​ത്രേ ഡാ​ന്യൂ​ബ്. പ​ണ്ട് ഗ​താ​ഗ​ത​ത്തി​ന് ഈ ​ന​ദി വ​ള​രെ സ​ഹാ​യി​ച്ചു. വ​ലു​തും ചെ​റു​തു​മാ​യ ഒ​ട്ടേ​റെ പോ​ഷ​ക​ന​ദി​ക​ളി​ൽ ര​ണ്ടാം​സ്ഥാ​ന​മു​ള്ള ന​ദി​ത​ന്നെ ഇ​ത്.

    *******************************

    ക​റു​ത്ത ന​ദി എ​ന്നാ​ണ് റി​യോ നീ​ഗ്രോ അ​റി​യ​പ്പെ​ടു​ന്ന​ത്. പേ​രി​നു പി​ന്നി​ലെ കാ​ര​ണം ഈ ​ന​ദി​യു​ടെ നി​റം ത​ന്നെ​യാ​ണ്. ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന റി​യോ നീ​ഗ്രോ ആ​മ​സോ​ൺ ന​ദി​യു​ടെ ഒ​രു പോ​ഷ​ക ന​ദി​യാ​ണ്.



    ക​റു​ത്ത ന​ദി​യെ​ന്നാ​ണ് പേ​രെ​ങ്കി​ലും ഇ​തി​ലെ വെ​ള്ളം അ​ത്ര​യ്ക്ക​ങ്ങ് ക​റു​പ്പ​ല്ല. ന​ല്ല ക​ടു​പ്പ​മു​ള്ള തേ​യി​ല വെ​ള്ള​ത്തി​ന്*റെ നി​റം എ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

    എ​ന്നാ​ൽ ദൂ​രെ നി​ന്നു നോ​ക്കു​ന്പോ​ൾ ക​റു​ത്ത നി​റ​മാ​യി തോ​ന്നു​ന്ന​തു കൊ​ണ്ടാ​ണ് റി​യോ നീ​ഗ്രോ​യെ ക​റു​ത്ത ന​ദി എ​ന്നു വി​ളി​ക്കു​ന്ന​ത്.

    *******************************

    നദികളുടെ നാട് എന്നറിയപ്പെടുന്ന ബംഗ്ലാദേശിൽ എഴുന്നൂറോളം നദികളുണ്ട്.

    *******************************

    കൊളം​ബിയ​യി​ലെ കാ​നോ ക്രി​സ്റ്റേ​ൽ​സ് എ​ന്ന ന​ദി​യെ പ​ഞ്ച​വ​ർ​ണ ന​ദി എ​ന്നാ​ണ് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന​ത്. ഇ​വി​ടേ​യും പേ​രി​നു പി​ന്നി​ലെ കാ​ര​ണം ന​ദി​യു​ടെ നി​റം ത​ന്നെ​യാ​ണ്. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന നി​റ​ങ്ങ​ൾ ചാ​ർ​ത്തി നി​ൽ​ക്കു​ന്ന​തി​നാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ദി എ​ന്നാ​ണ് പ​ഞ്ച​വ​ർ​ണ ന​ദി​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.



    ജൂ​ലൈ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് കാ​നോ ക്രി​സ്റ്റേ​ൽ​സ് പ്ര​ധാ​ന​മാ​യും നി​റ​മ​ണി​യു​ക. മ​ഞ്ഞ, പ​ച്ച, നീ​ല, ക​റു​പ്പ്, ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ​ആ​രാ​ണെ​ന്ന​റി​യാ​മോ? ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ൽ വ​ള​രു​ന്ന മാ​ക​റേ​നി​യ ക്ലാ​വി​ഗേ​ര എ​ന്ന ചെ​ടി​യാ​ണ് ന​ദീ ജ​ല​ത്തി​നു വ​ർ​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

    ലി​ക്വി​ഡ് റെ​യി​ൻ​ബോ എ​ന്നും കാ​നോ ക്രി​സ്റ്റേ​ൽ​സ് അ​റി​യ​പ്പെ​ടു​ന്നു.

    *******************************

    ആ​ർ​ക്*ടിക് സ​മു​ദ്ര​ത്തി​ൽ പ​തി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ന​ദീ​വ്യ​വ​സ്ഥ​യാ​ണ് യെ​നി​സേ​യ്. വ​ർ​ഷ​ത്തി​ന്*റെ പ​കു​തി​യി​ൽ കൂ​ടു​ത​ൽ കാ​ലം മ​ഞ്ഞു​റ​ഞ്ഞ് കി​ട​ക്കു​ന്ന ന​ദി. പൈ​ൻ​മ​ര​ങ്ങ​ൾ ഇ​ട​തി​ങ്ങി​വ​ള​രു​ന്ന സു​ന്ദ​ര പ്ര​ദേ​ശം. റ​ഷ്യ​യി​ലെ സൈ​ബീ​രി​യ​യി​ലൂ​ടെ ഒ​ഴു​കു​ന്ന യെ​നി​സേ​യ്.

    നീ​ള​ത്തി​ൽ സൈ​ബീ​രി​യ​ൻ ന​ദി​ക​ളി​ൽ മൂ​ന്നാം​സ്ഥാ​ന​വും ലോ​ക​ത്തി​ൽ പ​ത്താം​സ്ഥാ​ന​വു​മു​ള്ള ന​ദി ലെ​ന.

    റ​ഷ്യ​യു​ടെ കി​ഴ​ക്കേ​ഭാ​ഗ​ത്തേ​യും ചൈ​ന​യു​ടെ വ​ട​ക്കു​കി​ഴ​ക്ക് അ​റ്റ​ത്തേ​യും വേ​ർ​തി​രി​ച്ചൊ​ഴു​കു​ന്ന ന​ദി​യാ​യ അ​മു​ർ, ഏ​ഷ്യ​യി​ലെ വ​ന്പ​ൻ ന​ദി​ക​ളി​ലൊ​ന്നാ​ണി​ത്. മി​സി​സി​പ്പി​ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ ന​ദീ​ത​ട​വ്യ​വ​സ്ഥ​യു​ള​ള വ​ട​ക്കേ അ​മേ​രി​ക്ക​ൻ ന​ദി​യാ​യ മ​ക്കെ​ൻ​സ്, തെ​ക്കേ അ​മേ​രി​ക്ക​യി​ലെ നീ​ള​മേ​റി​യ ന​ദി​ക​ളി​ലൊ​ന്നാ​യ ഒ​റി​നോ​കോ എന്നിവ നീ​ള​ത്തി​ൽ ഏ​ഷ്യ​യി​ൽ ഏ​ഴാം സ്ഥാ​ന​വും ലോ​ക​ത്ത് 12-ാം സ്ഥാ​ന​വു​മു​ള്ള ന​ദി​കളാ​ണ്.

    ചൈ​ന​യി​ലെ മെ​ക്കോ​ങ് ന​ദി, ഇ​ത് ടി​ബ​റ്റ്, മ്യാ​ൻ​മ​ർ, ല​ാവോ​സ്, താ​യ്*ലൻ​ഡ്, കം​ബോ​ഡി​യ, വി​യ​റ്റ്നാം ​എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി തെ​ക്ക​ൻ ചൈ​നാ​ക്ക​ട​ലി​ൽ പ​തി​ക്കു​ന്നു. ഇ​തി​നു 4300 കി.​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​മു​ണ്ട്.


  4. #634
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബൈ ബൈ ജങ്ക് ഫുഡ്സ്






    സ്കൂ​ൾ വി​ട്ട് ബേ​ക്ക​റി​യി​ലേ​ക്ക് കയറാനൊ​രു​ങ്ങി​യ അ​പ്പു​ക്കു​ട്ട​നെ തോ​മ​സ് മാ​ഷ് കൈ​യോ​ടെ പി​ടി​കൂ​ടി.

    എ​ങ്ങോ​ട്ടാ ഓ​ട്ടം? മാ​ഷ് ചോ​ദ്യ​മെ​റി​ഞ്ഞു. സ​ർ, ട്യൂ​ഷ​ന് പോ​കു​ന്ന​തി​ന് മു​ൻ​പ് എ​ന്തെ​ങ്കി​ലും ക​ഴി​ച്ചി​ട്ട് പോ​ക​ണ​മെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞി​രുന്നു. അ​പ്പോ ഒ​രു ബ​ർ​ഗ​ർ ക​ഴി​ച്ചി​ട്ട് പോ​കാ​മെ​ന്ന് ക​രു​തി​യ​താ... അ​പ്പു​ക്കു​ട്ട​ൻ മ​റു​പ​ടി ന​ൽ​കി.

    ഉത്തരം കേട്ടതും മാ​ഷ് അ​പ്പു​ക്കു​ട്ട​ന്*റെ കൈ​യി​ലേ​ക്ക് ഒ​രു പ​ത്ര ക​ട്ടിംഗ് കൊടുത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്*റെ ജ​ങ്ക് ഫു​ഡ് നി​രോ​ധ​ന​മാ​യി​രു​ന്നു വാർത്ത. തോ​മ​സ് മാ​ഷ് അ​പ്പു​ക്കു​ട്ട​നെ ചേ​ർ​ത്തു നി​ർ​ത്തി​ക്കൊ​ണ്ട് ഒ​രു ക​ഥ പ​റ​യ​ട്ടേ​യെ​ന്ന് ചോ​ദി​ച്ചു. അ​പ്പു​ക്കു​ട്ട​ന് ആ​കാം​ക്ഷ​യാ​യി, എ​ന്ത് ക​ഥ​യാ മാ​ഷേ? അ​പ്പു​ക്കു​ട്ട​ൻ ചോ​ദി​ച്ചു. നീ ​ഇ​പ്പോ​ൾ തി​ന്നാ​ൻ പോ​യ ബ​ർ​ഗ​റി​ന്*റെ​യും ജ​ങ്ക് ഫു​ഡു​ക​ളു​ടെ​യും ക​ഥ...

    രുചിയല്ല, ആരോഗ്യമാണ് പ്രധാനം

    രാ​വി​ലെ മു​ത​ൽ പ​റ​ന്പി​ൽ പണിയെടുക്കു​ന്ന ഒ​രാ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉൗ​ർ​ജം എ​ത്ര​യാ​ണെ​ന്ന് കൂ​ട്ടു​കാ​ർ​ക്ക​റി​യാ​മോ? 500 -600 വ​രെ കാ​ല​റി. ഇ​ത്ര​യും കാ​ല​റി​യാ​ണ് ഒ​രൊ​റ്റ ബ​ർ​ഗ​റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ഇ​തു ക​ഴി​ച്ച് ക്ലാ​സി​ൽ അ​ട​ങ്ങി​യി​രു​ന്നാ​ൽ ഈ ​ഉൗ​ർ​ജ​ത്തി​ന് എ​ന്ത് സം​ഭ​വി​ക്കും? അ​ധി​കം വൈ​കാ​തെ ഈ ​കൊ​ഴു​പ്പെ​ല്ലാം അ​ടി​ഞ്ഞു​കൂ​ടി ചൈ​ൽ​ഡ് ഡ​യ​ബ​റ്റി​സ് അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

    ബ​ർ​ഗ​റി​ന്*റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ര​ണ്ട് ബ്ര​ഡു​ക​ൾ മൈ​ദ​കൊ​ണ്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​ൽ സിം​ഗി​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മാ​ത്ര​മാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വി​റ്റാ​മി​നു​ക​ളോ ഫൈ​ബ​റോ ന​ല്ല കൊ​ഴു​പ്പു​ക​ളോ മി​ന​റ​ലു​ക​ളോ പ്രോ​ട്ടീ​നോ ഇ​ല്ല. ഇ​തി​ലു​പ​യോ​ഗി​ക്കു​ന്ന ഡാ​ൽ​ഡ​യി​ലാ​ക​ട്ടെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത പൂ​രി​ത കൊ​ഴു​പ്പു​ക​ളാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

    ജ​ങ്ക് ഫു​ഡി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​റ​ച്ചി​യും മു​ട്ട​യു​മെ​ല്ലാം ബ്രോ​യ്*ലർ ചി​ക്ക​ന്*റേതാ​യ​തി​നാ​ൽ ഇ​തും കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ഫൈ​ബ​റു​ക​ളി​ല്ലാ​ത്ത സിം​ഗി​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് വ​ള​രെ വേ​ഗം (ഒ​രു മ​ണി​ക്കൂ​റി​ൽ) ദ​ഹി​ക്കും. ഇ​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ട്ടും. ഇ​ൻ​സു​ലി​ൻ ഇ​വ പെ​ട്ടെ​ന്നു​ത​ന്നെ ശ​രീ​ര കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും.

    ഇ​വ ക​ഴി​ച്ചി​ട്ട് അ​ട​ങ്ങി ഇ​രി​ക്കു​ന്ന​തി​നാ​ൽ കാ​ല​റിക്ക് പ്രവർത്തിക്കാൻ അ​വ​സ​രം ല​ഭി​ക്കി​ല്ല. അ​വ അ​മി​ത കൊ​ഴു​പ്പാ​യി ശ​രീ​ര കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു കൂ​ടും. ഇ​ത് കു​ട്ടി​ക​ളി​ൽ പ്ര​മേ​ഹം പോ​ലു​ള്ള രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കും.



    ഇത് ആരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്

    ന​ന്നാ​യി പ​ഠി​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കൂ​ട്ടു​കാ​ർ​ക്ക​റി​യാ​മ​ല്ലോ?
    ആ​ഹാ​ര​ശീ​ല​ങ്ങ​ൾ​കൊ​ണ്ട് ധാ​രാ​ളം രോ​ഗ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് സ്കൂ​ൾ കാന്*റീ​നി​ലും പ​രി​സ​ര​ത്തും ഫു​ഡ് സേ​ഫ്റ്റി അഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ങ്ക് ഫു​ഡി​നെ പ​ടി​ക​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

    കാ​ര​ണം ബ​ർ​ഗ​റും പി​സ​യും പ​ഫ്സും ഫ്ര​ഞ്ച് ഫ്രൈ​സു​മൊ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​ത്ര ന​ല്ല​ത​ല്ലെ​ന്ന​തു ത​ന്നെ. കോ​ള, ചി​പ്സ്, ബ​ർ​ഗ​ർ, പിസ, കാ​ർ​ബ​ണേ​റ്റ​ഡ് ജ്യൂസു​ക​ൾ തു​ട​ങ്ങി ജ​ങ്ക് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽപ്പെ​ടു​ന്ന എ​ല്ലാ ഭ​ക്ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.

    സ്കൂ​ൾ കാന്*റീ​നു​ക​ൾ​ക്കൊ​പ്പം ഹോ​സ്റ്റ​ൽ മെ​സ്സി​ലും നി​യ​മം ബാ​ധ​ക​മാ​കും. ഇ​തി​ന് പു​റ​മേ സ്കൂ​ൾ മേ​ള​ക​ളി​ലും മ​റ്റും ജ​ങ്ക് ഫു​ഡ് ക​ന്പ​നി​ക​ളു​ടെ ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജ​ങ്ക് ഫു​ഡ് സാം​പി​ളു​ക​ൾ ന​ൽ​കു​ന്ന​തി​നും സ്കൂ​ളി​ലും പാ​ഠ്യ​വ​സ്തു​ക്ക​ളി​ലും ഭ​ക്ഷ്യ​ക​ന്പ​നി​ക​ളു​ടെ ലോ​ഗോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

    ആദ്യ പീരീ​ഡി​ൽ ക്ലാ​സി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​വ​സാ​ന പീരീ​ഡി​ലും ശ്ര​ദ്ധ കി​ട്ടാ​നും ഉ​ച്ച​യ്ക്കു ശേ​ഷം ഉ​റ​ക്കം തൂ​ങ്ങാ​തി​രി​ക്കാ​നും ബു​ദ്ധി വ​ള​രാ​നും ജ​ങ്ക് ഫു​ഡ് സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വി​പ​രീ​ത ഫ​ലം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന​തും കൂ​ട്ടു​കാ​ർ ശ്ര​ദ്ധി​ക്ക​ണം. ന​ല്ല ഭ​ക്ഷ​ണം ന​ന്നാ​യി ക​ഴി​ച്ച് ന​ന്നാ​യി പ​ഠി​ക്കാ​ൻ ഈ ​നി​രോ​ധ​നം സ​ഹാ​യി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​നും ഈ ​നി​രോ​ധ​നം ഉ​പ​ക​രി​ക്കു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം.

    എ​ന്താ​ണ് ജ​ങ്ക് ഫു​ഡ്

    2016ൽ ​സെ​ന്*റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യ​ണ്*മെ​ന്*റ് സം​ഘ​ടി​പ്പി​ച്ച ഓ​ണ്*ലൈ​ൻ സ​ർ​വേ പ്ര​കാ​രം രാ​ജ്യ​ത്ത് 93 ശ​ത​മാ​നം കു​ട്ടി​ക​ളും ജ​ങ്ക് ഫു​ഡി​ന്*റെ പി​ടി​യി​ലാ​ണ്. കൂ​ടു​ത​ൽ കു​ട്ടി​ക​ളും കാ​ന്*റീ​നി​ൽ നി​ന്നോ സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ നി​ന്നോ ആ​ണ് ക​ഴി​ക്കു​ന്ന​ത്. 68 ശ​ത​മാ​നം കു​ട്ടി​ക​ളും ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ടി​ന്നി​ല​ട​ച്ച പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തി​ൽ 53 ശ​ത​മാ​നം പേ​ർ ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്നു. 9നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 13,200 കു​ട്ടി​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

    ജ​ങ്ക് ഫു​ഡ് അ​ഥ​വാ വെ​ളു​ത്ത വി​ഷം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന് ഒ​ട്ടും ന​ല്ല​ത​ല്ല. പോ​ഷ​ക​മൂ​ല്യ​ങ്ങ​ൾ കു​റ​വും കാ​ല​റി കൂ​ടു​ത​ലു​മു​ള്ള ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് ജ​ങ്ക് ഫു​ഡ്. കൊ​ഴു​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ ഇ​വ​യി​ൽ അ​മി​ത​മാ​യി​രി​ക്കും. കൂ​ടാ​തെ നാ​രു​ക​ൾ, പ്രോ​ട്ടീ​ൻ, വി​റ്റാ​മി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ഗു​ണ​ങ്ങ​ൾ വ​ള​രെ കു​റ​വു​മാ​യി​രി​ക്കും. വൈ​റ്റ് ബ്ര​ഡ് ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ദ.

    പാ​യ്ക്ക​റ്റ് സൂ​പ്പി​ലും നൂ​ഡി​ൽ​സി​ലും പൊ​ട്ട​റ്റോ ഫ്രൈ​യി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന റി​ഫൈ​ൻ​ഡ് ഉ​പ്പ്, പാ​യ്ക്ക​റ്റു​ക​ളി​ലെ പാ​ലു​ത്പന്ന​ങ്ങ​ൾ, ചോ​ക്ലേറ്റി​ലും മി​ഠാ​യി​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന റി​ഫൈ​ൻ​ഡ് പ​ഞ്ച​സാ​ര, ത​വി​ടു ക​ള​ഞ്ഞ വെ​ളു​ത്ത അ​രി തു​ട​ങ്ങി​യ​വ ജ​ങ്ക് ഫു​ഡി​ൽ പെ​ടും.

    നി​രോ​ധി​ക്കാ​ൻ പ​ത്തു കാ​ര​ണ​ങ്ങ​ൾ

    ജ​ങ്ക് ഫു​ഡ് നി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് പ​ത്തു കാ​ര​ണ​ങ്ങ​ളാ​ണ്.

    1. പൊ​ണ്ണ​ത്ത​ടി
    2. പ​ഠ​ന​ത്തി​ലെ പി​ന്നോ​ട്ടു​പോ​ക​ൽ
    3. ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി
    4. അ​ല​ർ​ജി
    5. ഡ​യ​ബ​റ്റി​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത
    6. പി​ന്നീ​ടു​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ
    7. വി​ല​യി​ലെ വ​ർ​ധ​ന​
    8. ദു​ശ്ശീ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി
    9. ന​ല്ല ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി
    10. കു​ട്ടി​ക​ളി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം

    പൂട്ടു വീണത് ആർക്കൊക്കെ*?

    * ഫ്ര​ഞ്ച് ഫ്രൈ​സ്
    * പൊ​ട്ട​റ്റോ ചി​പ്സ്
    * കോ​ള​ക​ൾ
    *ഐസ്ക്രീം
    * പാ​ക്ക​റ്റ് ഭ​ക്ഷ​ണം (റെ​ഡി ടു ​ഈ​റ്റ്)
    * നൂ​ഡി​ൽ​സ്
    *ബ​ർ​ഗ​ർ
    * പീ​റ്റ്സ
    * പ​ഫ്സ്
    * മീ​റ്റ് റോ​ൾ
    * വൈ​റ്റ് ബ്രെ​ഡ്
    * പാ​ക്ക് ചെ​യ്ത സൂ​പ്പ്
    * മി​ഠാ​യി
    * ചോ​ക്ലേ​റ്റ്
    *മ​ധു​ര​ പ​ല​ഹാ​ര​ങ്ങ​ൾ

    ഈറ്റ് ഹെൽത്തി

    വൈറ്റ​മി​നു​ക​ളും ല​വ​ണ​ങ്ങ​ളും അ​ന്ന​ജ​വും ഗ്ലൂ​ക്കോ​സും അ​ട​ങ്ങി​യ കോം​പ്ല​ക്സ് കാ​ർ​ബോ ഹൈ​ഡ്രേ​റ്റ് ആ​ഹാ​ര​മാ​ണ് കു​ട്ടി​ക​ൾ ക​ഴി​ക്കേ​ണ്ട​ത്. ജ​ങ്ക് ഫു​ഡി​ന് പ​ക​രം പ​ഴ​ങ്ങ​ൾ ശീ​ല​മാ​ക്കാം. ഓ​റ​ഞ്ച്, ആ​പ്പി​ൾ, പേ​ര​യ്ക്ക, മാ​ങ്ങ, ക​ഷണ​ങ്ങ​ളാ​ക്കി​യ പൈ​നാ​പ്പി​ൾ, ഏ​ത്ത​പ്പ​ഴം എ​ന്നി​വ സ്കൂ​ൾ ബാ​ഗി​ൽ ക​രു​താം.

    പ​ച്ച​ക്ക​റി​ക​ൾ പ​ച്ച​യ്ക്കു ത​ന്നെ ക​ഴി​ക്കു​ന്ന സാ​ല​ഡു​ക​ൾ ല​ഞ്ച് ബോ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്താം. കാ​ര​റ്റ്, ത​ക്കാ​ളി, വെ​ള്ള​രി, സ​വാ​ള തു​ട​ങ്ങി​യ​വ ല​ഞ്ച് ബോ​ക്സി​ലേ​ക്ക് എ​ടു​ക്കാം. മ​ത്തി പോ​ലു​ള്ള ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ ഓ​ർ​മ​ശ​ക്തി വർധിപ്പിക്കാൻ* സ​ഹാ​യി​ക്കും.

    നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ ടി​ഫി​ൻ ബോ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്താം. ക​പ്പ​ല​ണ്ടി​യും ശ​ർ​ക്ക​ര​യും ചേ​രു​ന്ന ക​ട​ല മി​ഠാ​യി, ശ​ർ​ക്ക​ര​യോ ക​രി​പ്പെ​ട്ടി​യോ ചേ​ർ​ത്ത റാ​ഗി കൊ​ഴു​ക്ക​ട്ട, ചെ​ന്പാ​വ​രി കൊ​ണ്ടു​ള്ള കൊ​ഴു​ക്ക​ട്ട, ഗോ​ത​ന്പ് ഉ​ണ്ട, സു​ഖി​യ​ൻ, എ​ള്ളു​ണ്ട, ഇ​ല​യ​ട, ആ​വി​യി​ൽ പു​ഴു​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ൾ, ബ​ദാം പോ​ലു​ള്ള ന​ട്സ്, ഡ്രൈ ​ഫ്രൂ​ട്ട്സ് തു​ട​ങ്ങി​യ​വ​യും സ്കൂ​ളി​ലേ​ക്കു​ള്ള പാ​ത്ര​ത്തി​ൽ എ​ടു​ക്കാം.

    ത​വി​ടു ക​ള​യാ​ത്ത അ​രി​യു​ടെ ചോ​റ്, ന​വ​ര​യ​രി, പു​ലാ​വ്, ച​പ്പാ​ത്തി, ഇ​ഡ​ലി, ദോ​ശ എ​ന്നി​വ​യെ​ല്ലാം ഈ ​ഗ​ണ​ത്തി​ൽ പെ​ടും. മൈ​ദ, ത​വി​ടു ക​ള​ഞ്ഞ അ​രി, പ​ഞ്ച​സാ​ര എ​ന്നി​വ സിം​ഗി​ൾ കാ​ർ​ബോ ഹൈ​ഡ്രേ​റ്റ് ആ​ഹാ​ര​ങ്ങ​ളാ​ണ്. മീ​ൻ, നാ​ട​ൻ കോ​ഴി​യി​റ​ച്ചി, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, മു​ട്ട, പ​യ​ർ, ക​ട​ല (മു​ള​പ്പി​ച്ചെ​ടു​ത്താ​ൽ ന​ല്ല​ത്) എ​ന്നി​വ​യും ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. പ്രോ​ട്ടീ​ൻ വി​ഭ​വ​ങ്ങ​ളും മാ​റി​മാ​റി ഉ​ൾ​പ്പെ​ടു​ത്താം. മീ​ൻ ആ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ല്ല​തെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

    പ​യ​റു വ​ർ​ഗ​ങ്ങ​ളി​ൽ ബീ​റ്റ്റൂ​ട്ട്, വെ​ണ്ട​യ്ക്ക, പ​യ​ർ, പാ​വ​യ്ക്ക, വ​ഴു​ത​ന​ങ്ങ, മു​രി​ങ്ങ​യി​ല, ചീ​ര, കൂ​ണ്* തു​ട​ങ്ങി ല​ഭ്യ​മാ​യ എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും കു​ട്ടി​ക​ൾ ക​ഴി​ക്ക​ണം. ദ​ഹ​ന​വും ആ​ഗി​ര​ണ​വും ഉ​ൾ​പ്പ​ടെ​യു​ള്ള ശ​രീ​ര​ത്തി​ന്*റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ആ​ന്*റി ഓ​ക്സൈ​ഡു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ച​ക്ക, മാ​ത​ളം തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളും സ്കൂ​ളി​ലേ​ക്ക് ക​രു​താം.

    തേ​ങ്ങ​യിലുണ്ട് ഊർജം

    കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ഹാ​ര​ത്തി​ൽ തേ​ങ്ങ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം.

    തോ​ര​ൻ ക​റി​ക​ളി​ൽ തേ​ങ്ങ അ​ധി​കം വേ​വി​ക്കാ​ൻ പാ​ടി​ല്ല. വി​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ ഓ​ർ​മ​ശ​ക്തി കൂ​ടു​വാ​ൻ ഏ​റെ സ​ഹാ​യി​ക്കും. ക​റി​ക​ളി​ൽ തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ക്കു​ന്ന​തും ന​ല്ല​താ​ണ്.


  5. #635
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ആലമ്പാടി




    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 1
    തദ്ദേശീയ കന്നുകാലിയിനങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ചെറുതും വലുമായ നിരവധി ഇനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തിൽനിന്ന് ഉരുത്തിരിച്ചെടുത്തിട്ടുള്ളതാണ് പല വിദേശയിനം പശുക്കളും. എന്നാൽ, അവയ്ക്ക് ഇന്ത്യയിൽ അത്ര പ്രചാരമില്ല. ഇന്ത്യയുടെ തനത് ഇനങ്ങൾ പ്രധാനമായും പാലിനുവേണ്ടി വളർത്താൻ കഴിയില്ലെന്നതുകൊണ്ടുതന്നെ അവയുടെ പ്രചാരവും എണ്ണവും കുറഞ്ഞുവരികയാണ്. ഇന്ത്യയിലെ ചിലയിനം കന്നുകാലികളെയും അവയുടെ പ്രത്യേകതകളും പരിചയപ്പെടുത്തുന്ന ചെറു കുറിപ്പുകളുടെ ശ്രേണിയിലെ ആദ്യത്തെ കണ്ണിയിൽ തമിഴ്*നാട് ഇനമായ ആലമ്പാടി കന്നുകാലികളെക്കുറിച്ചറിയാം.

    ആലമ്പാടി കന്നുകാലി

    തമിഴ്*നാട്ടിലെ ധർമപുരി ജില്ലയാണ് സ്വദേശം. വരൾച്ചയെ അതിജീവിക്കാനുള്ള ശേഷിയുള്ള ഇനമാണ്. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയുമായും ആലമ്പാടി ഇനം കന്നുകാലികൾ ഇണങ്ങും. പാലുൽപാദനത്തിൽ ഏറെ പിന്നിലാണ്.

    കറുപ്പ്, കവിട്ട് നിറങ്ങളിൽ കാണപ്പെടുന്ന ആലമ്പാടി ഇനം കന്നുകാലികളുടെ നെറ്റിയിലും കാലുകളിലും വാലിലും വെള്ള നിറങ്ങൾ കാണാം. വളഞ്ഞ കൊമ്പുകളോടുകൂടിയ ചെറിയ തലയാണ് ഇവയ്ക്കുള്ളത്.

    ആലമ്പാടി ഇനം പശുവണ്ടി വലിക്കുന്നതിനും നിലം ഉഴുതുമറിക്കാനും കർഷകർ ഏറെ ഉപയോഗിച്ചിരുന്ന ഇനമാണെങ്കിലും ഇന്ന് ഈ ഇനത്തിൽപ്പെട്ട കന്നുകാലികൾ വളരെ കുറച്ചു മാത്രമേ തമിഴ്*നാട്ടിലുള്ളൂ. അതായത് *ഏറെക്കുറെ വംശനാശം വന്നിരിക്കുന്നു. കാളവണ്ടിയോട്ടം പോലുള്ള കാർഷിക?സാംസ്കാരിക കായിക പരിപാടികൾ നിരോധിച്ചതാണ് ആലമ്പാടി ഇനം കന്നുകാലികളുടെ നാശത്തിന് കാരണമായതെന്നാണ് കർഷകരുടെയും ബ്രീഡർമാരുടെയും ആരോപണം.


  6. #636
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? അമൃത് മഹൽ





    • 100 മൈൽ സഞ്ചരിക്കാൻ രണ്ടു ദിവസംമാത്രമാണ് വേണ്ടിവന്നത്
    • യുദ്ധസാമഗ്രികൾ വഹിക്കാൻവേണ്ടിയായിരുന്നു ഇവയെ *ഉപയോഗിച്ചിരുന്നത്

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 2
    കർണാടകയിലെ ചിക്*മംഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, ടംകുർ, ദേവനഗർ എന്നിവിടങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ഹഗലവതി, ചിത്രദുർഗ് ഇനങ്ങളുമായയി സാമ്യമുണ്ട്. സഹനശീലം, വേഗം എന്നിവ ഈ ഇനം കാളകളുടെ ഗുണങ്ങളായിരുന്നു. അതുകൊണ്ടുതന്നെ, പണ്ടുകാലത്ത് യുദ്ധസാമഗ്രികൾ വഹിക്കാൻവേണ്ടിയായിരുന്നു ഇവയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പാലുൽപാദനത്തിൽ ബഹദൂരം പിന്നിലായിരുന്നെങ്കിലും രാജകൊട്ടാരങ്ങളിലേക്കുള്ള പാലിനും പാലുൽപന്നങ്ങൾക്കും ഇവയെയായിരുന്നു വളർത്തിയിരുന്നത്.

    മൈസൂരിലെ വിജയനഗര സാമ്രാജ്യത്തിന്റെ പ്രത്യേക ശ്രദ്ധ ലഭിച്ച രണ്ടിനം കന്നുകാലികളിലൊന്നാണ് അമൃത് മഹാൽ. കാലിവളർത്തലുകാരായ ഗൊല്ലാസ് വിഭാഗക്കാരാണ് ഈ ഇനം പശുക്കളെ പരിപാലിച്ചുപോന്നിരുന്നത്. പിന്നീട് ചിക്ക ദേവരാജ വൊഡയാറിന്റെ ഭരണകാലത്ത് കൊട്ടാരങ്ങളിൽ നെയ്യും പാലും വിതരണം ചെയ്യുന്നതിനായി ബട്ടർ ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചിരുന്നു. അവിടുത്തെ പ്രധാന ഇനം കന്നുകാലികൾ ഇവയായിരുന്നു. പിന്നീട് ഹൈദർ അലി ചുമതലയേറ്റപ്പോൾ ബട്ടർ ഡിപ്പാർട്ട്മെന്റ് എന്നത് അമൃത് മഹൽ എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ആ പേര് ഈ ഇനം കന്നുകാലികൾക്കും വീണു.

    100 മൈൽ അകലേക്കു തോക്കുകൾ കൊണ്ടുപോകുന്നതിനായി അമൃത് മഹൽ കാളകളെ ഹൈദർ അലി ഉപയോഗിച്ചതോടെ ബ്രിട്ടീഷുകാർക്കും ഈ ഇനത്തോട് പ്രിയം കൂടി. 100 മൈൽ സഞ്ചരിക്കാൻ രണ്ടു ദിവസംമാത്രമാണ് വേണ്ടിവന്നത്. ഇതാണ് ബ്രിട്ടീഷുകാർക്ക് ഈ ഇനത്തോട് പ്രിയം കൂടാൻ കാരണം. ടിപ്പുസുൽത്താനും അമൃത് മഹാൽ ഇനം കാളകളുണ്ടായിരുന്നു.


  7. #637
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബച്ചോർ







    • വിശ്രമമില്ലാതെ ദീർഘനേരം പണിയെടുക്കാൻ ഇവർക്കുകഴിയും

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 3
    ബിഹാറിലെ വടക്കൻ ജില്ലകളിൽ കണ്ടുവരുന്ന ചെറിയ ഇനം കന്നുകാലി. ഇന്ത്യക്കും നേപ്പാളിനും ഇടയിലുള്ള ഭാഗത്താണ് ഇവയെ കണ്ടുവരിക. ഹരിയാന കന്നുകാലികളുമായി സാമ്യമുള്ള ഇവയുടെ കാളകളെ വണ്ടിവലിക്കുന്നതിനായിട്ടായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഏത് കാലാവസ്ഥയുമായി ഇണങ്ങുന്ന ഇനം. വണ്ടിവലിക്കാൻ ഉപയോഗിക്കുന്ന ഇനം കന്നുകാലികളിൽ മറ്റുള്ളവയെ അപേക്ഷിച്ച് മെച്ചപ്പെട്ട പാലുൽപാദനം ഇവയ്ക്കുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലുള്ള കാലത്ത് ബിഹാറിൽ ഏറെ പ്രചാരമുള്ള കന്നുകാലിയിനമായിരുന്നു ബച്ചോർ.
    തവിട്ട്, തവിട്ട് കലർന്ന വെള്ള നിറങ്ങളിലാണ് ബച്ചോർ കന്നുകാലികൾ കാണപ്പെടുക. ചെറിയ കഴുത്തും ഉറച്ച പേശികളുള്ള മുതുകും പരന്ന പിൻഭാഗവും ഇവയുടെ പ്രത്യേകതകളാണ്. ഇടത്തരം വലുപ്പമുള്ള കൊമ്പുകളാണുള്ളത്. വിശ്രമമില്ലാതെ ദീർഘനേരം പണിയെടുക്കാൻ ഇവർക്കുകഴിയും.




  8. #638
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബദ്രി







    • ഉത്തരാഖണ്ഡിലെ ആദ്യ അംഗീകൃത കന്നുകാലിയിനം

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 4
    വണ്ടിവലിക്കാനും പാലുൽപാദനത്തിനുമായി വളർത്തിയിരുന്ന നാടൻ കന്നുകാലിയിനമാണ് ബദ്രി. ഉത്തരാഖണ്ഡിലെ അൽമോര, പൗരി ഗർവാൾ ജില്ലകളുടെ മലമ്പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഉയർന്ന രോഗപ്രതിരോധശേഷിയുള്ള ഇവയ്*ക്ക് ഒരുവിധത്തിലുമുള്ള രോധബാധ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ മലമ്പ്രദേശങ്ങളിൽനിന്നുള്ള ശുദ്ധമായ പുല്ലുകളാണ് ആഹാരം. അതുകൊണ്ടുതന്നെയാകാം ഇവയ്ക്ക് ഉയർന്ന രോഗപ്രതിരോധശേഷി ലഭിച്ചതെന്ന് കരുതപ്പെടുന്നു.

    ഉത്തരാഖണ്ഡിലെ ആദ്യ അംഗീകൃത കന്നുകാലിയിനമാണ് ബദ്രി. അതുകൊണ്ടുതന്നെ ഇവയെ വളർത്തുന്നതിന് പ്രത്യേക പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

    ഉത്തരാഖണ്ഡ് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ഐഐടി റൂർക്കിയും സംയുക്തമായി നടത്തിയ പഠനത്തിൽ ബദ്രി പശുക്കളുടെ പാലിൽ 90 ശതമാനവും എ2 ബീറ്റാ കേസിൻ പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയരുന്നു. മറ്റേത് ഇന്ത്യൻ ഇനത്തേക്കാളും വളരെ കൂടുതലാണിത്.
    പ്രത്യേകതകൾ നിരവധി


    • കറുപ്പ്, തവിട്ട്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു.
    • വീതികൂടിയ ചെറിയ കഴുത്ത്. തിളങ്ങുന്ന കണ്ണുകൾ.
    • നീളമേറിയ വാൽ.
    • ഉയരം 105 സെന്റി മീറ്റർ.
    • പാലുൽപാദനം പ്രതിദിനം മൂന്നു ലീറ്റർ.

    ഏറ്റവും പുതിയ കണക്കനുസരിച്ച് ഉത്തരാഖണ്ഡിൽ 16 ലക്ഷം ബദ്രി ഇനം കന്നുകാലികളുണ്ട്. രാഷ്*ട്രീയ ഗോകുൽ മിഷൻ, നാഷണൽ കാമധേനു ബ്രീഡിങ് സെന്റർ, സെൻട്രൽ ഹെർഡ് റജിസ്ട്രേഷൻ, നാഷണൽ ഡയറി പ്ലെയിൻ തുടങ്ങിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരുന്നു. കൂടാതെ 2012ൽ ബദ്രി ഇനം പശുക്കളെ സംരക്ഷിക്കുന്നതിന് പ്രത്യേക ബ്രീഡിങ് സെന്ററും തുടങ്ങി. ഇവിടെ ഇപ്പോൾ 150 പശുക്കളുണ്ട്.


  9. #639
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബർഗുർ





    • ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലി

    ബർഗുർ കാളഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 5
    തമിഴ്*നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലുള്ള ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലിയാണ് ബർഗുർ. വെള്ള പൊട്ടുകളോടുകൂടിയ തവിട്ട് മേനിയാണ് ഇക്കൂട്ടർക്കുള്ളത്. ഇടത്തരം വലുപ്പമുള്ള ഇവയുടെ കൊമ്പുകൾ നീളമേറിയതും അഗ്രം കൂർത്തതുമാണ്. ആക്രമണസ്വഭാവമുള്ളതിനാൽ മെരുക്കി വളർത്തുക പ്രയാസമേറിയ കാര്യമാണ്. സഹനശക്തി, വേഗം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഇവയുടെ പാലിന് ഔഷധഗുണമുണ്ട്. ബർഗുർ മേഖലയിലെ കന്നഡ സംസാരിക്കുന്ന ലിംഗായത്തുകൾ ഇവയെ പ്രത്യേകം വളർത്തുന്നുണ്ട്. പ്രധാനമായും മലമ്പ്രദേശങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിച്ചുവരുന്നത്.
    ബർഗുർ പശു

  10. #640
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയിലെ കഴുകന്മാരില്ലാതെയാവുന്നു? എന്തുകൊണ്ട്?



    1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി.

    കഴിഞ്ഞ 13 വർഷത്തെ കണക്കെടുത്താൽ ഗുജറാത്തിലെ കഴുകന്മാരുടെ എണ്ണം 70 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് 2018 -ലെ സെൻസസ് ഡാറ്റ വെളിപ്പെടുത്തുന്നു. 2005 മുതലുള്ള കണക്കെടുത്താൽ കഴുകന്മാരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2016 മുതൽ 2018 വരെയുള്ള സമയം എടുത്താൽ ഇത് 18 ശതമാനമായി കുറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

    സംസ്ഥാനത്തെ മിക്ക പ്രധാന ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2005 മുതൽ അഹമ്മദാബാദ് പ്രദേശത്ത് കഴുകൻമാരുടെ ജനസംഖ്യയിൽ 80 ശതമാനം കുറവുണ്ടായി. 2018 -ൽ അവയുടെ എണ്ണം 254 -ൽ നിന്ന് 50 ആയി കുറഞ്ഞു. വെള്ളനിറത്തിലുള്ള കഴുകന്മാരുടെ എണ്ണം 254 -ൽ നിന്ന് ഇപ്പോൾ അഞ്ചായി കുറഞ്ഞിരിക്കയാണ്. ഒരുകാലത്ത് സംസ്ഥാനത്തെ കഴുകന്മാരുടെ ഏറ്റവും വലിയ താമസമേഖലയായിരുന്നു ഐ*ഐ*എം അഹമ്മദാബാദ്. എന്നാൽ ഇപ്പൊ ഒരു കഴുകൻ പോലും അവിടെ അവശേഷിക്കുന്നില്ല. കാമ്പസിലെ വികസന പ്രവർത്തനങ്ങളാകാം കാരണം.

    2005 -ൽ സൂറത്തിൽ 300 -ലധികം കഴുകന്മാരുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഈ സംഖ്യ പൂജ്യമാണ്. കച്ച് പോലുള്ള മറ്റ് ഭാഗങ്ങളിലും സമാനമായ ഒരവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. അവിടെ 2005 മുതൽ കഴുകന്മാരുടെ എണ്ണം എണ്ണൂറായി കുറഞ്ഞു.

    വനനശീകരണം, നിർമ്മാണങ്ങൾ തുടങ്ങിയ മനുഷ്യന്*റെ പ്രവർത്തനങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് കാര്യമായ ഭീഷണിയായി എന്നാണ് ഈ അപകടകരമായ സംഖ്യകൾ ചൂണ്ടികാണിക്കുന്നത്. 1970 -കള്*ക്കുശേഷം, ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ എണ്ണം 60 ശതമാനത്തോളമാണ് കുറഞ്ഞത്. വീടുവെക്കുന്നതിനും വ്യവസായത്തിനും വേണ്ടി വന്യമായ ആവാസവ്യവസ്ഥകൾ വൻതോതിൽ നശിപ്പിക്കുന്നതാണ് ഇതിനു കാരണമായിത്തീർന്നത്.

    അതേസമയം, സർവേയിൽ പങ്കെടുത്ത 33 ജില്ലകളിൽ എട്ടിലും ഇവയുടെ എണ്ണത്തിൽ വർധനവുണ്ടായി. ഉദാഹരണത്തിന്, ജുനാഗതിലെ ഗിർ, ഗിർണാർ വന്യജീവി സങ്കേതങ്ങളിലെ കഴുകന്മാരുടെ എണ്ണം ഇരുപത്തിയാറായി വർദ്ധിച്ചു.

    1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി. 1980 -കളിൽ ഇന്ത്യയിൽ 40 ദശലക്ഷത്തോളം കഴുകന്മാർ ഉണ്ടായിരുന്നു. അവ പ്രധാനമായും മൂന്ന് ഇനങ്ങളായിരുന്നു - വൈറ്റ്-ബാക്കഡ് കഴുകൻ, ലോംഗ് ബിൽഡ് കഴുകൻ, സ്ലെൻഡർ ബിൽഡ് കഴുകൻ. 2017 -ലെ കണക്കനുസരിച്ച്, ഈ സംഖ്യ വെറും 19,000 ആയി കുറഞ്ഞു.

    ഏറ്റവും കൂടുതൽ കഴുകന്മാരുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ എണ്ണം പരിശോധിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഈ വർഷം ഫെബ്രുവരിയിൽ, മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കേരളത്തിലെ ഒരു കഴുകൻ സംരക്ഷണ പരിപാടിക്കായി വയനാട്ടിൽ എത്തുകയുണ്ടായി. അവിടെ കടുവ സംരക്ഷണ പദ്ധതി പോലെ ഒരു ദേശീയ കഴുകൻ സംരക്ഷണ പദ്ധതിക്ക് ആഹ്വാനം ചെയ്യുകയും സംസ്ഥാനങ്ങളിലെ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക നിർദ്ദേശം നൽകുകയും ചെയ്തു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •