Page 98 of 98 FirstFirst ... 4888969798
Results 971 to 974 of 974

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #971
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,140

  Default


  കണ്ടുകാണാതാവുന്ന കണ്ടലിടങ്ങൾ; കണ്ടൽ സമ്പത്തിന്റെ 70% സ്വകാര്യ ഉടമസ്ഥതയിൽ


  നമ്മുടെ കണ്ടൽസമ്പത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുമ്പോൾ വനം-പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായലംഘനവും കണ്ടലുകളുടെ നശീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം
  17-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിന്റെ തീരങ്ങളിൽ കാണുന്ന കണ്ടൽവനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്, എന്നാൽ, ജൈവവൈവിധ്യങ്ങളുടെ ഈ കലവറ അതിവേഗം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നുവെന്നാണ്* വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) പുറത്തിറക്കിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട്-2022 പറയുന്നത്.

  കേരളത്തിലെ കണ്ടൽ കണ്ടവരുണ്ടോ?


  തിരുവാതിരയും ഞാറ്റുവേലയും അരങ്ങൊഴിയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട് ജൈവവൈവിധ്യ സംരക്ഷണത്തിൽ വിയർക്കുകയാണ്. നീണ്ട കടൽത്തീരമുണ്ടെങ്കിലും കേരളത്തിലെ കണ്ടൽക്കാടുകളുടെ അവസ്ഥ പരിതാപകരമാണ്. ദിനംപ്രതി നഷ്ടമാകുന്ന വനസമ്പത്തിന്റെ പുനരുജ്ജീവനമോ കാര്യമായ തിരിച്ചുപിടിക്കലോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ചെമ്മീൻ ഫാമുകളും ടൂറിസത്തിനു വേണ്ടിയുള്ള കൈയേറ്റങ്ങളും അസന്തുലിത വികസന പ്രവർത്തനങ്ങളും കാലാവസ്ഥാവ്യതിയാനവും അടിക്കടിയുണ്ടാകുന്ന ചക്രവാതച്ചുഴിയുമൊക്കെ കേരളതീരങ്ങളിൽ നിലവിലുള്ള കണ്ടൽവനങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. നമ്മുടെ കണ്ടൽസമ്പത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനം വകുപ്പ് പറയുമ്പോൾ വനം-പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനവും കണ്ടലുകളുടെ നശീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം.  കണക്കുകളിലെ വാസ്തവം
  ഇന്ത്യയിൽ കണ്ടുവരുന്ന 59 തരം കണ്ടൽച്ചെടികളിൽ 17 ഇനങ്ങളിൽപ്പെട്ട യഥാർഥ കണ്ടൽ സ്പീഷീസുകൾ കേരളതീരത്തുണ്ട്. 900 ഹെക്ടർ ആണ് കേരളത്തിലെ ആകെ കണ്ടൽവനങ്ങളുടെ വ്യാപ്തിയെന്നാണ് ഫോറസ്റ്റ് സർവേ ഓഫ്* ഇന്ത്യ(എഫ്.സി.ഐ) യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി ഇതുതന്നെയാണ് അവസ്ഥ. കേരളത്തിലെ കണ്ടൽ സംരക്ഷണപ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല എന്നതിന്റെ തെളിവാണിത്.

  • 2003- 800
  • 2005- 500
  • 2009- 500
  • 2011- 600
  • 2013- 600
  • 2015- 900
  • 2017- 900
  • 2021- 900


  • എറണാകുളം - 206
  • കണ്ണൂർ- 639
  • കാസർഗോഡ്- 91
  • മൊത്തം- 936 ഹെക്ടർ  എം .രെമിത്ത് കണ്ണൂർ കണ്ടൽ പ്രൊജക്ട്
  ഹിമാലയൻ നദികളും ഉപദ്വീപീയൻ നദികളും എക്കൽ നിക്ഷേപിച്ച് സൃഷ്ടിക്കുന്ന ഡെൽറ്റാ പ്രദേശങ്ങൾ വളരെ വലുതും തുടർച്ചയുള്ളതുമാണ്. കേരളത്തിൽ കണ്ണൂർ, കാസർകോട്*, എറണാകുളം തുടങ്ങിയ ജില്ലകളിൽ മാത്രമേ തുടർച്ചയുള്ള കണ്ടൽപ്രദേശങ്ങളുള്ളൂ. അറബിക്കടലിലേക്ക് 41 നദികൾ ഒഴുകുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായുള്ള എക്കൽനിക്ഷേപങ്ങളും കണ്ടൽവനങ്ങളും കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ്. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ.) യുടെ കണക്കുകൾ കേരളത്തെ സംബന്ധിച്ച് ആധികാരികമല്ല. മൂന്നെണ്ണമൊഴികെയുള്ള ജില്ലകൾ നേരിട്ടുള്ള സർവേക്ക് വിധേയമാക്കിയിട്ടില്ല.

  ഉപഗ്രഹചിത്രങ്ങളിലൂടെയുള്ള വിവരശേഖരണമായതിനാൽ കേരളത്തിലെ ചിതറിക്കിടക്കുന്ന പല കണ്ടൽപ്രദേശങ്ങളും സർവ്വേയിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. പുഴ കടലിൽ ചേരുന്ന പൊഴിപ്രദേശത്ത്, വേലിയേറ്റസമയത്ത് കടലിൽനിന്ന് ഉപ്പുവെള്ളം കയറിവരുന്ന ഇടങ്ങളിലാണ് സാധാരണ കണ്ടൽ വളരുക. മുമ്പ് കായൽപ്രദേശങ്ങളിൽ കണ്ടൽ ധാരാളമായുണ്ടായിരുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ 1990-കളിൽ 700 ചതുരശ്ര കിലോ മീറ്റർ കണ്ടൽ പ്രദേശം കേരളത്തിലുണ്ടായിരിക്കാമെന്ന് അനുമാനമുണ്ട്.


  മറ്റു പഠനങ്ങൾ
  നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് 2018-ൽ നടത്തിയ പഠനത്തിൽ 2117 ഹെക്ടർ കണ്ടൽക്കാടാണ് കേരളത്തിലുള്ളത്. കുസാറ്റിലെ ഗവേഷകയായ ഡോ. സി.എം. പ്രീതി നടത്തിയ പഠനത്തിൽ 1700 ഹെക്ടർ കണ്ടൽ കേരളത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

  • കാസർകോട്*- 90
  • കണ്ണൂർ- 900
  • കോഴിക്കോട്- 74
  • മലപ്പുറം- 38
  • തൃശ്ശൂർ- 89
  • എറണാകുളം- 396
  • കോട്ടയം- 44
  • ആലപ്പുഴ- 110
  • കൊല്ലം- 36
  • തിരുവനന്തപുരം- 5
  • മൊത്തം- 1782 ഹെക്ടർ

  വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടിൽ ലോകവന്യജീവി സമ്പത്തിന്റെ 69 ശതമാനവും അപ്രത്യക്ഷമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പറയുന്നുണ്ട്. ഭൂമിയുടെ ശ്വാസകോശമായ, കനോപ്പിയിലുൾപ്പെടെ പകരം വെക്കാനില്ലാത്ത ആവാസവ്യവസ്ഥയുള്ള കണ്ടൽക്കാടുകൾ അപ്രത്യക്ഷമാകുന്നുവെന്ന റിപ്പോർട്ടിലെ പരാമർശം അതീവഗൗരവമുള്ളതാണ്.
  കടലുണ്ടിയിലെ കണ്ടൽ |

  കണ്ടലിന്റെ പ്രാധാന്യം
  ജൈവവൈവിധ്യത്തിന്റെ അക്ഷയപാത്രമാണ് കണ്ടൽക്കാടുകൾ. ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന സങ്കീർണമായ ആവാസവ്യവസ്ഥയാണിത്. അഴിമുഖങ്ങളിലും പൊഴികളിലുമുള്ള തണ്ണീർത്തട ജീവികളുടെയും സമുദ്രജീവികളുടെയും പ്രജനനകേന്ദ്രം കൂടെയാണിവ. ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യഹരിത സ്വഭാവമുള്ളവയാണ്. ഉഷ്ണമേഖലാക്കാടുകളേക്കാൾ വളരെയധികം കാർബൺ വലിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അന്തരീക്ഷ മലിനീകരണത്തെ തടയാനും പ്രകൃതിദുരന്തങ്ങളെ ചെറുക്കാനുമുള്ള കഴിവും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

  കാരണങ്ങൾ , തടസ്സങ്ങൾ
  മാലിന്യപ്രശ്നവും മണൽ അടിഞ്ഞുകൂടുന്നതും തണ്ണീർത്തടങ്ങൾ ചെമ്മീന്* കൃഷിക്കായി വകമാറ്റിയതുമൊക്കെ കേരളത്തിൽ കണ്ടൽ കുറയാൻ കാരണമായി. കേരളത്തിലെ കണ്ടൽപ്രദേശങ്ങളിൽ ഏറിയ പങ്കും സ്വകാര്യഭൂമിയിലും റവന്യൂ ഭൂമിയിലുമാണെന്നതും സംരക്ഷണത്തിന് വെല്ലുവിളിയാണ്.
  കണ്ണൂരിലെ കണക്കെടുക്കാം... 2017-2018 കാലഘട്ടത്തിൽ വന്യജീവി വകുപ്പിന്റെ കണക്കു പ്രകാരം കണ്ണൂരിൽ 1500 ഹെക്ടർ കണ്ടൽ ഉണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കണ്ടൽ വെട്ടി മാത്രം 500 ഹെക്ടർ ഷ്രിംപ് ഫാമുകൾ (ചെമ്മീൻ കെട്ടുകൾ) കണ്ണൂരിൽ ഉണ്ടാക്കിയിട്ടുണ്ട്. അത് വർധിച്ചുവരികയാണ്. ചെമ്മീൻ കൃഷിക്കും കണ്ടലിന്റെ വളർച്ചയ്ക്കും അനുയോജ്യമായത് ഒരേ ഭൂപ്രദേശങ്ങളാണെന്നതാണ് (വേലിയേറ്റ- വേലിയിറക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ) കണ്ടൽനശീകരണത്തിന് പ്രധാന കാരണം.
  പരമ്പരാഗത ഷ്രിംപ് ഫാമുകൾക്ക് 80% സബ്സിഡിയും അല്ലാത്ത എക്സോട്ടിക് സ്പീഷീസുകൾക്ക് 40% സബ്സിഡിയും കൊടുക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരം കൂടുതലാളുകൾ കണ്ടൽപ്രദേശങ്ങൾ ചെമ്മീൻ കെട്ടുകളാക്കി മാറ്റുന്നുണ്ട്. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ സ്ഥാപിച്ചപ്പോഴും ആ മേഖലയിലുള്ള കണ്ടൽക്കാടുകൾക്ക് വൻതോതിൽ നാശം സംഭവിച്ചിട്ടുണ്ട്. നശിപ്പിക്കപ്പെടുന്ന കണ്ടലിന്റെ 75 ശതമാനവും സ്വകാര്യവ്യക്തികളുടെ കയ്യിലാണെന്നതാണ് നശീകരണം തടയാന് വിനയാകുന്നത്. കേരളത്തിലെ 2100 ഹെക്ടർ കണ്ടൽക്കാടുകളിൽ 440 ഹെക്ടർ മാത്രമാണ് വനംവകുപ്പിന്റെ കയ്യിലുള്ളത്. ഇതിൽത്തന്നെ വനംവകുപ്പ് ഏറ്റെടുത്ത കണ്ടൽക്കാടുകളിൽ വെള്ളക്കെട്ടുംതണ്ണീർത്തടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

  പരിഹാരങ്ങൾ
  സ്വകാര്യ വ്യക്തികളുടെ കയ്യിൽനിന്നും ഏറ്റെടുത്തില്ലെങ്കിൽ കേരളത്തിലെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ പോലും ഇല്ലാതാകുന്ന കാലം വിദൂരമല്ല. കേരളത്തിൽ കണ്ടൽ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലെന്നതാണ് പ്രശ്നം. ആകെയുള്ളത് തീരദേശ സംരക്ഷണ നിയമമാണ് (സി.ആർ.സെഡ്.). ഈ നിയമത്തിലെ വകുപ്പ് 1(A) പ്രകാരം സംരക്ഷണമുള്ള ഇനങ്ങളാണ് കണ്ടലെങ്കിലും തീരദേശവികസന വകുപ്പ് സംരക്ഷണത്തിന് കാര്യമായ നടപടി എടുക്കുന്നില്ല.

  കണ്ണൂരിൽ വനംവകുപ്പ് നടത്തിയ വിപുലമായ സർവേ പ്രകാരം എക്സ്പേർട്ട് കമ്മിറ്റി സ്വകാര്യ ഉടമസ്ഥരെ കണ്ടെത്തുകയും സാക്ഷ്യപത്രം വാങ്ങിക്കുകയും ചെയ്ത് ഏകദേശം 250 ഹെക്ടർ കണ്ടൽപ്രദേശം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പക്ഷേ, കഴിഞ്ഞ ഏപ്രിലിലിൽ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽ, വനംവകുപ്പ് ഏറ്റെടുക്കേെണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തി. ഇതാണ് നിലവിൽ കണ്ടൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന പ്രധാന പ്രശ്നം.

  തീരസംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ചിലഭേദഗതികളിൽ 1(A) പ്രകാരം കണ്ടലുകൾ ചെറുതായി വെട്ടാമെന്നു നിർദേശവും 1(B) പ്രകാരം കണ്ടലും അതിനോടു ചേർന്ന വെള്ളക്കെട്ടുളള പ്രദേശവും തരംമാറ്റാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്. ഇതും വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കോസ്റ്റൽ സോൺ മാനേജ്മെൻ*റ് അതോറിറ്റി (സി.സെഡ്.എം.എ.) കാര്യമായ നടപടി എടുത്തേ മതിയാവൂ.

  കണ്ടൽ സംരക്ഷണത്തിനായി പ്രത്യേക നിയമവും അനിവാര്യമാണ്. അല്ലെങ്കിൽ വനസംരക്ഷണ നിയമത്തിലുൾപ്പെടുത്തി കണ്ടൽ സംരക്ഷിക്കാൻ നിലവിലെ ഭൂമിവില ആസ്പദമാക്കി സ്യകാര്യവ്യക്തികൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കുന്ന നടപടി സർക്കാർ പുനരാരംഭിക്കണം. ജലാശയങ്ങൾക്കു സമീപം കൂടുതൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതികളും കാര്യക്ഷമമാകണം. കടലുണ്ടി, കൊയിലാണ്ടി മാതൃകയിൽ കൂടുതൽ കണ്ടൽ റിസർവുകളും കേരളത്തിലാവശ്യമാണ്. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽനിന്നും കടൽത്തീരത്തെ സംരക്ഷിക്കാൻ കണ്ടൽച്ചെടികളും കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരളസർക്കാരിന്റെ പദ്ധതിയാണ് ഹരിതതീരം. പക്ഷേ കേരളത്തിലെ പൂഴിമണൽ നിറഞ്ഞ ബീച്ചുകളിൽ കണ്ടൽ വളർത്തുന്നത് പ്രായോഗികമല്ല.

  മാതൃകയാക്കേണ്ട മഹാരാഷ്ട്രൻ മോഡൽ
  "കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ തിരിച്ചുപിടിച്ചത് ഇരട്ടിയിലധികം കണ്ടൽ വനസമ്പത്താണ്. മിക്കതും സ്വാഭാവിക വളർച്ചയ്ക്ക് അവസരം ഒരുക്കിയും ചിലത് നിർബന്ധിത വച്ചുപിടിപ്പിക്കൽ വഴിയും. ഇതിനായി മാംഗ്രോവ് സെല്ലും മാംഗ്രോവ് ഫൗണ്ടേഷനും പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ ലക്ഷ്യത്തോടെ വലിയ കണ്ടൽപ്ലാേന്റഷനുകൾ ഒരുക്കി. ഒപ്പം നിയമസംവിധാനവും ശക്തമാക്കി. കണ്ടൽക്കാടുകളുള്ള ഭൂരിഭാഗം സര്ക്കാർ ഭൂമിയും റിസർവ് വനങ്ങളുടെ പരിധിയിൽപ്പെടുത്തി വനം വകുപ്പിനു കൈമാറി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ (ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ) നശിപ്പിക്കപ്പെടുന്ന കണ്ടലുകൾക്ക് നഷ്ടപരിഹാരമായി പ്രോജക്ടിന് വകയിരുത്തിയ തുകയുടെ രണ്ടു ശതമാനം കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ടിലേക്ക് നൽകണമെന്ന് തീരുമാനിച്ചു. ഇത് വഴി അന്യാധീനപ്പെട്ട കണ്ടലിന്റെ പത്തിരട്ടി മഹാരാഷ്ട്രയിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. 2005-ൽ നിന്ന് 2021-ലേക്കെത്തുമ്പോൾ മഹാരാഷ്ട്രയിലെ കണ്ടൽക്കാടുകളിൽ 74 ശതമാനത്തിന്റെ വർധനവുണ്ട്. 18600 ഹെക്ടറുള്ളത് 32400 ഹെക്ടറായി. 720 കിലോ മീറ്റർ തീരദൈർഘ്യമുള്ള മഹാരാഷ്ട്രയിൽ 32,400 ഹെക്ടർ കണ്ടൽവനമുണ്ടെങ്കിൽ 590 കിലോ മീറ്റര് തീരദൈർഘ്യമുള്ള കേരളത്തിൽ വർഷങ്ങളായി 1000 ഹെക്ടറിൽ താഴെ മാത്രമാണ് കണ്ടലുള്ളത്. ഇത് വിചിത്രമാണ്."
  എൻ. വാസുദേവൻ ഐ.എഫ്.എസ്.
  (റിട്ട. ചീഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ, മഹാരാഷ്ട്ര, മുൻ മാംഗ്രോവ് സെൽ തലവൻ, മഹാരാഷ്ട്ര)


  WWF റിപ്പോർട്ടിലെ പരാമർശവും ഇന്ത്യയും
  റിപ്പോർട്ടിൽ പരാമർശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനപ്രദേശമായ സുന്ദർബന്റെ മൂന്നിൽ രണ്ടു ഭാഗവും ബംഗ്ലദേശിലാണ്. ബാക്കിയുള്ളവ ഇന്ത്യയിലും. സുന്ദർബൻ മൊത്തം 10 ലക്ഷം ഹെക്ടറുണ്ടെങ്കിലും അതിൽ ഇന്ത്യയിലുള്ളത് 2.1 ലക്ഷം ഹെക്ടറാണ്. ഇന്ത്യയിലെ കണ്ടൽവനങ്ങൾക്ക് കാര്യമായ ശോഷണം സംഭവിച്ചിട്ടില്ലെന്നും സംരക്ഷിതമായിത്തന്നെ നിലനിൽക്കുന്നുവെന്നുമാണ് ഫോറസ്റ്റ് സർവേ ഓഫ്* ഇന്ത്യ(എഫ്.സി.ഐ.)യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ടൽവനങ്ങളുടെ സ്വാഭാവിക വളർച്ചക്കും വച്ചുപിടിപ്പിക്കലിനും ആക്കംകൂട്ടിയ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ഫലം കണ്ടുവെന്നാണ് 2021-വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ലെ സർവ്വേ പ്രകാരമുള്ള കണ്ടൽ വനങ്ങളേക്കാൾ 1700 ഹെക്ടർ വർധനവാണ് 2021-ൽ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
  കഴിഞ്ഞ പത്തുവർഷത്തെ ഇന്ത്യയിലെ കണ്ടൽ വനസമ്പത്ത്(എഫ്.എസ്.ഐ. സർവേപ്രകാരം)

  1. 2001 - 448200
  2. 2003 - 444800
  3. 2005 - 458100
  4. 2009 - 463900
  5. 2011 - 466300
  6. 2013 - 462800
  7. 2015 - 474000
  8. 2017 - 492100
  9. 2019 - 497500
  10. 2021 - 499200(ഹെക്ടറിലാണ് കണക്കുകൾ)

  ഇന്ത്യയിൽ കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ളത് പശ്ചിമ ബംഗാളിലും ഗുജറാത്തിലുമാണ്. പക്ഷേ, കണ്ടൽ വർധന ഏറ്റവും കൂടുതലുണ്ടായത് ഒഡിഷയിലും(800 ഹെക്ടർ) മഹാരാഷ്ട്രയിലുമാണ്(400 ഹെക്ടർ). പ്രകൃതിദത്ത പുനരുജ്ജീവനത്തിലൂടെയാണ് മിക്കയിടത്തും വർധനവുണ്ടായത്.

  ജി-20 നേതാക്കളുമായി ബാലിയിലെ കണ്ടല്*വനത്തില്* നരേന്ദ്ര മോദി |

  ഇൻഡൊനീഷ്യയിലെ ബാലിയിൽ നടന്ന 17-ാം ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജൊക്കോ വിഡോഡോ തുടങ്ങിയ നേതാക്കൾ ബാലിയിലെ ഏറ്റവും വലിയ കണ്ടൽവനമായ തമാൻ ഹുതൻ രായ എൻഗുറായ് സന്ദർശിച്ചു. ആഗോളപരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒപ്പം കണ്ടൽച്ചെടി നട്ടുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരേ പൊരുതാനുള്ള മറ്റൊരു നിർണായക ചുവടുവെയ്പ്പ് നടത്തി.
  ഇൻഡോനീഷ്യയുടെ ജി-20 അധ്യക്ഷതയ്ക്ക കീഴിലുള്ള ഇൻഡോനീഷ്യയുടെയും യു.എ.ഇയുടെയും സംയുക്ത സംരംഭമായ മാംഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റിൽ ഇന്ത്യ അംഗമായി. കല്ലേൻ പൊക്കുടനെപ്പോലുള്ളവരുടെ ലോകശ്രദ്ധ നേടിയ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു പേരുകേട്ട കേരളം അതിൽനിന്ന് പിറകോട്ടുപോകുന്നത് ശരിയല്ല. കാലാവസ്ഥാവ്യതിയാനങ്ങളും അതിതീവ്രമഴയും മിന്നൽ പ്രളയവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയാളികൾ പരിസ്ഥിതി സന്തുലനത്തിൽ ശ്രദ്ധ ചെലുത്തിയേ മതിയാവൂ.


 2. #972
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,140

  Default

  ഇന്ത്യയുൾപ്പെടെ 73% രാജ്യങ്ങളിൽ ഉപ്പിന്റെ അമിതോപയോ​ഗം; അളവ് കുറയ്ക്കണമെന്ന് ലോകാരോ​ഗ്യസംഘടന  ഭക്ഷണത്തിൽ രുചി കൂട്ടുന്നതിൽ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചി പാടേ മാറും. മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോ​ഗിക്കുന്നതാണ് അഭികാമ്യം. എന്നാൽ പലരും ഭക്ഷണസാധനങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോ​ഗിക്കുന്നവരാണ്. ഇപ്പോഴിതാ ലോകാരോ​ഗ്യസംഘടന വരെ ഇക്കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

  വ്യാഴാഴ്ച എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്ത ലോകാരോ​ഗ്യസംഘടന ആളുകളുടെ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോ​ഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.

  ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ 2025ഓടെ സോഡിയത്തിന്റെ ഉപഭോ​ഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോ​ഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. അഞ്ചുശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം കുറയ്ക്കാനുള്ള നിർബന്ധിതവും സമ​ഗ്രവുമായ നയങ്ങൾ നടപ്പിലാക്കുന്നുള്ളു എന്നും ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

  സോഡിയം കുറയ്ക്കാനുള്ള ഫലപ്രദമായ ഇടപെടലുകളിലൂടെ 2030 ആകുമ്പോഴേക്കും ഏഴു ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് സംഘടന വിലയിരുത്തുന്നത്. സോഡിയം ഡയറ്റിൽ അവശ്യമായ പോഷകമാണെങ്കിലും അളവ് കൂടുന്നത് പല ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കുന്ന സാഹചര്യമാണുള്ളത്.
  ലോകാരോ​ഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ​ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാ​ഗം പേരും 10.8 ​ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലർക്കും അറിയുന്നതാണെങ്കിലും ഉപ്പിന്റെ ഉപയോ​ഗത്തിൽ മാത്രം യാതൊരു കുറവും സംഭവിക്കുന്നില്ല.
  ഉപ്പിന്റെ അമിതോപയോ​ഗം മരണം ഉൾപ്പെടെയുള്ള ​അവസ്ഥകളിലേക്ക് ചെന്നെത്തിക്കാൻ സാധ്യതയുണ്ടെന്ന് പല മുൻപഠനങ്ങളും വ്യക്തമാക്കിയിരുന്നു. ​ഗ്യാസ്ട്രിക് കാൻസർ, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, കിഡ്നി രോ​ഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം അമിത അളവിൽ ഉപ്പ് കഴിക്കുന്നത് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
  അനാരോ​ഗ്യകരമായ ഭക്ഷണരീതിയാണ് ആ​ഗോളതലത്തിലെ മരണങ്ങളും അസുഖങ്ങളും ഉയർത്തുന്ന ഘടകങ്ങളിലൊന്ന്, അമിത അളവിൽ കഴിക്കുന്ന സോഡിയമാണ് പ്രധാന കുറ്റവാളി- ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു.
  ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സംബന്ധിച്ച് ലോകാരോ​ഗ്യസംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ നിർമാതാക്കൾ തയ്യാറാകണമെന്നും ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
  ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തിൽ ​ഗവേഷകർ കണ്ടെത്തിയിരുന്നു.
  ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദം നൽകുമെന്നാണ് പഠനത്തിൽ പറഞ്ഞത്. എലികളിൽ നടത്തിയ പഠനത്തിൽ അമിത അളവിൽ* ഉപ്പ് ഉപയോ​ഗിച്ച ഡയറ്റ് നൽകിയ വിഭാ​ഗത്തിന്റെ സ്ട്രെസ് ഹോർമോൺ 75 ശതമാനം വർധിച്ചതായി കണ്ടെത്തുകയായിരുന്നു. എഡിൻബർ​ഗ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.


 3. #973
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,140

  Default

  വഴിയിലേക്ക്* വലിച്ചെറിയില്ല, മാലിന്യത്തിൽനിന്ന് സി.എൻ.ജി.; കേരളം കണ്ട് പഠിക്കണം ഇന്ദോർ മാതൃക

  ഇന്ദോറിലെ മെറ്റീരിയൽ റിക്കവറി കേന്ദ്രത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്നു |

  വിഷപ്പുകയില്* ശ്വാസമെടുക്കാന്* പാടുപെടുകയാണ് കൊച്ചി നഗരം. നഗരത്തിന്റെ മാലിന്യം ഇക്കാലമത്രയും പേറിയിരുന്ന ബ്രഹ്*മപുരത്തെ മാലിന്യമലയ്ക്ക് പിടിച്ച തീ ദിവസങ്ങളോളം പുകഞ്ഞു കത്തിയതോടെ ഗ്യാസ് ചേംബറില്* അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിയിലെ ജനങ്ങള്*. പ്ലാന്റ് സ്ഥിതിചെയ്യുന്ന ബ്രഹ്*മപുരവും പരിസരപ്രദേശങ്ങളും മാത്രമല്ല, കൊച്ചി നഗരത്തിലേക്കും ജില്ലാ അതിര്*ത്തി കടന്നും വിഷപ്പുക എത്തി. പ്ലാസ്റ്റിക് കത്തിയതിനെ തുടര്*ന്നുണ്ടായ വിഷപ്പുക ശ്വസിക്കുക്കന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്*നങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ശ്വാസതടസ്സം, ചുമ, കണ്ണെരിയല്*, തൊലിപ്പുറത്തെ ചൊറിച്ചില്* എന്നിങ്ങനെ പലവിധമാണ് ആരോഗ്യപ്രശ്*നങ്ങള്*. പുകമൂലം സ്വന്തം വീട്ടില്* പോലും കഴിയാനാകാത്ത അവസ്ഥയിലായിരുന്നു നഗരത്തിലെ ജനങ്ങള്*. മാലിന്യനീക്കം നിലച്ചതായിരുന്നു മറ്റൊരു പ്രതിസന്ധി. റോഡുകളില്* പലയിടത്തും മാലിന്യം കുന്നുകൂടി. മാലിന്യം ശേഖരിക്കാന്* ലോറി എത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യം നിറഞ്ഞു. പല സ്ഥലങ്ങളിലും മൂക്കുപൊത്താതെ നടക്കാന്* പറ്റാതായി. ചെറു ഫ്*ളാറ്റുകളിലും മറ്റും കഴിയുന്നവര്* ഏറെ ബുദ്ധിമുട്ടി. മാലിന്യം എവിടെ കൊണ്ടുകളയുമെന്ന് അറിയാത്ത അവസ്ഥ.

  ബ്രഹ്*മപുരത്ത് മാലിന്യമലക്ക് തീപിടിച്ചതുമൂലം ഉണ്ടായ ദുരിതം മാത്രമാണോ നമ്മുടെ പ്രശ്*നം? മാലിന്യ സംസ്*ക്കരണത്തിന്റെ കാര്യത്തില്* കൊള്ളാവുന്ന ഒരു മാതൃകയെങ്കിലും നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ്* ഉത്തരം. മാലിന്യം സംസ്*ക്കരിക്കാനാകാത്ത പ്രശ്*നമായി നമുക്ക് മുന്നില്* മല പോലെ വളര്*ന്നുകിടക്കുകയാണ്. ബ്രഹ്*മപുരവും ലാലൂരും ഞെളിയന്*പറമ്പും വിളപ്പില്*ശാലയുമെല്ലാം നമ്മുടെ തീരാത്ത തലവേദനകളാണ്. ആരോഗ്യ, സാമൂഹിക സൂചികകളില്* ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്* ആദ്യ 150-ല്* പോലുമില്ല. പക്ഷേ, കാര്യക്ഷമമായ മാലിന്യ സംസ്*ക്കരണത്തിന് രാജ്യത്തുതന്നെ നമുക്ക് മാതൃകകളുണ്ട്. മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും കര്*ണാടകയിലെ മൈസൂരുവുമെല്ലാം മികച്ച മാതൃകകളാണ്.

  മധ്യപ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഇന്ദോര്*. പക്ഷേ, ചുരുങ്ങിയ വര്*ഷങ്ങള്*ക്കൊണ്ടാണ് ഇന്ദോര്* സമ്പൂര്*ണ മാലിന്യസംസ്*കരണം എന്ന ലക്ഷ്യം കൈവരിച്ചത്. ഇന്ന് കാര്യക്ഷമമായി നഗരമാലിന്യം സംസ്*ക്കരിക്കുന്ന അവര്* അതില്*നിന്ന് വരുമാനവുമുണ്ടാക്കുന്നു. 35 ലക്ഷം ജനങ്ങള്* താമസിക്കുന്ന ഇന്ദോര്* മാലിന്യക്കാര്യത്തില്* രാജ്യത്തിനുതന്നെ മാതൃകയാണ്. മാലിന്യപ്രശ്*നത്താല്* നട്ടംതിരിയുന്ന നമുക്കും പകര്*ത്താവുന്ന വലിയ മാതൃക.

  ബ്രഹ്*മപുരം പ്ലാന്റില്*നിന്നുള്ള കാഴ്ച |

  ഇന്ദോര്*, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം

  എല്ലാ പ്രഭാതത്തിലും ബോളിവുഡ് ഗായകന്* ഷാന്* ആലപിച്ച 'ഇന്ദോര്* ഹുവാ ഹേ നമ്പര്* വണ്*' എന്ന സ്വച്ഛതാ ഗാനത്തിന്റെ അകമ്പടിയില്* വീട്ടുപടിവാതിക്കല്* വന്ന് നില്*ക്കുന്ന മാലിന്യശേഖരണ വണ്ടികള്*... അതില്* കൃത്യമായി മാലിന്യം നിക്ഷേപിക്കുന്ന ജനങ്ങള്*... രാജ്യത്തെ ഏറ്റവും വൃത്തിയേറിയ നഗരമായ ഇന്ദോറിലെ നിത്യേനയുളള കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് ദൗത്യത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദോര്*, തുടര്*ച്ചയായ ആറാം വര്*ഷവും സ്വച്ഛ് സര്*വേക്ഷ(ശുചിത്വ സര്*വേ)ണില്* ഒന്നാമതെത്തിയിരുന്നു. വെളിയിട വിസര്*ജ്ജനമുള്*പ്പെടെ എല്ലാത്തരം മാലിന്യങ്ങളും നഗരത്തിലെവിടെയുമില്ലെന്ന് ഉറപ്പാക്കുന്നതില്* ജാഗരൂകരാണ് ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* (ഐ.എം.സി). ജനങ്ങളാകട്ടെ ഇതിനോട് പൂര്*ണമായും സഹകരിക്കുകയും ചെയ്യുന്നു. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം ചവറ്റുകുട്ടകള്* സ്ഥാപിച്ചിട്ടുണ്ട്. ജൈവവും അജൈവവുമായ മാലിന്യങ്ങള്* നിക്ഷേപിക്കുന്നതിന് വെവ്വേറെ കുട്ടകളുണ്ട്. ജനങ്ങള്* മാലിന്യം ഇതില്* മാത്രം കൃത്യമായി നിക്ഷേപിക്കുന്നു. ദിവസത്തില്* മൂന്ന് നേരം മാലിന്യങ്ങള്* നഗരസഭ നീക്കംചെയ്യും. നടപ്പാതകളും റോഡുകളും അടിച്ചുവൃത്തിയാക്കും. ഒപ്പം വീടുകളില്*നിന്നും സ്ഥാപനങ്ങളില്* നിന്നുമുള്ള മാലിന്യങ്ങളും കൃത്യമായി ശേഖരിക്കും.

  രാജ്യത്തെ ആദ്യത്തെ സെവന്* സ്റ്റാര്* മാലിന്യവിമുക്ത നഗരമാണ് ഇന്ദോര്*. പൊതുവിടത്തിലെ വിസര്*ജ്ജനം പൂര്*ണമായി ഇല്ലാതാക്കാന്* ഐ.എം.സിക്ക് സാധിച്ചു എന്നതാണ് മറ്റൊരുനേട്ടം. നഗരത്തിലും പ്രാന്തപ്രദേശത്തും ശൗചാലയങ്ങള്* സ്ഥാപിച്ചാണ് നഗരസഭ ഇക്കാര്യം നടപ്പാക്കിയത്. ഇന്ന് ഇന്ദോറിലാരും പൊതുവിടത്ത് വിസര്*ജ്ജനം നടത്താറില്ല. ദേവ്ഗാര്*ഡിയനിലെ 150 ഏക്കര്* വിസ്തൃതിയുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലാണ് നഗരത്തിലെ മാല്യങ്ങള്* സംസ്*ക്കരിക്കുന്നത്. മാലിന്യനീക്കത്തിനായി ആയിരത്തിലേറെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. 2016-ല്* വൃത്തിയുടെ കാര്യത്തില്* രാജ്യത്ത് 25-ാം സ്ഥാനത്തായിരുന്നു ഇന്ദോര്*. എന്നാല്*, അടുത്ത വര്*ഷം അവര്* ഒന്നാമതെത്തി. പിന്നീട് തുടര്*ച്ചയായ വര്*ഷങ്ങളില്* അവര്* തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്*, എങ്ങനെയാണ് അവര്* ഒരു വര്*ഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്? ഉത്തരം ലളിതമാണ്, നടപ്പാക്കാന്* ബുദ്ധിമുട്ടും. 100 ശതമാനം ഉറവിടത്തില്* തന്നെ മാലിന്യം തരംതിരിച്ചതാണ്* അവരുടെ മാലിന്യസംസ്*കരണത്തിന്റെ വിജയകാരണം. ഇത് മാലിന്യസംസ്*കരണത്തിന്റെ തുടര്*ന്നുള്ള ഘട്ടങ്ങളിലും പിന്തുടര്*ന്നു.


  ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ |

  മാലിന്യ സംസ്*ക്കരണത്തിലെ ഇന്ദോര്* മാതൃക

  35 ലക്ഷം ജനസംഖ്യയുള്ള ഇന്ദോര്* പ്രതിദിനം 1900 ടണ്* മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. നിലവില്* ഈ മാലിന്യം മുഴുവന്* സംസ്*ക്കരിക്കപ്പെടുകയാണ്. ഏതാനും വര്*ഷങ്ങള്*ക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യയിലെ മറ്റേതൊരു സാധാരണ നഗരത്തേയും പോലെ മാലിന്യസംസ്*ക്കരണം വലിയ പ്രശ്*നമായിരുന്നു ഇന്ദോറിലും. തുടക്കത്തില്* നഗരത്തിലെ മാലിന്യം ദിവസേന ശേഖരിക്കുന്ന പതിവുണ്ടായിരുന്നില്ല. മാലിന്യ സംസ്*ക്കരണം ഒരു ചീഞ്ഞുനാറുന്ന പ്രശ്*നം തന്നെയായിരിന്നു. വഴിനീളെ മാലിന്യം കുന്നുകൂടിക്കിടന്നു. തെരുവുനായകള്* മാലിന്യം വലിച്ചുകൊണ്ട് നടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതുകണ്ട് സഹികെട്ടാണ് മാലിന്യസംസ്*ക്കരണത്തിന് ഐ.എം.സി ഇറങ്ങിപ്പുറപ്പെടുന്നത്.

  താഴേത്തട്ടിലെ ജനങ്ങളെ ബോധവല്*ക്കരിച്ചുകൊണ്ട് മാത്രം വിജയിക്കുന്ന പദ്ധതിയായതിനാല്* വീടുകളില്*നിന്നു തന്നെ തുടക്കംകുറിച്ചു. ചെറിയ തോതില്* മാലിന്യം സംസ്*ക്കരിക്കുന്ന പദ്ധതിയുമായാണ് കോര്*പറേഷന്* രംഗത്തെത്തിയത്. തുടക്കത്തില്* രണ്ട് വാര്*ഡുകളിലായിരുന്നു പദ്ധതി. തിരഞ്ഞെടുത്ത രണ്ട് വാര്*ഡുകളിലെ 100 ശതമാനം മാലിന്യവും ശേഖരിക്കാനായിരുന്നു പദ്ധതി. തരംതിരിച്ച് മാലിന്യം ശേഖരിക്കാനും ശ്രദ്ധിച്ചു. ഇത് വിജയിച്ചതോടെ രണ്ട് മാസത്തിന് ശേഷം 10 വാര്*ഡുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എട്ട് മാസത്തിനുള്ളില്* നഗരസഭയിലിലെ 85 വാര്*ഡുകളിലും പദ്ധതി നിലവില്* വന്നു.

  മാലിന്യങ്ങള്* ഉറവിടത്തില്* തന്നെ വേര്*തിരിക്കുന്നതില്* പൊതുജനപങ്കാളിത്തം വലിയ പ്രാധാന്യമര്*ഹിക്കുന്നതാണ്. ഇതിനായി എങ്ങനെ മാലിന്യം തരംതിരിക്കും എന്നത് പറഞ്ഞുകൊടുക്കാന്* പ്രത്യേകസംഘം ഓരോ വീടുകളിലും കയറിയിറങ്ങി. മാലിന്യരഹിത മാര്*ക്കറ്റ് പ്രചാരണത്തിലൂടെ മാര്*ക്കറ്റില്*നിന്നുള്ള മാലിന്യങ്ങള്* കുറച്ചു.

  നങ്ങള്* ഇതിനോട് പൂര്*ണമായും സഹകരിച്ചു. ഓരോ വാര്*ഡും മാലിന്യമുക്തമാക്കാന്* അവര്* ശ്രദ്ധിച്ചു. ഭക്ഷണ മാലിന്യങ്ങള്* പല വീടുകളും കംപോസ്റ്റാക്കിയും മാറ്റി. കുപ്പികളും പാത്രങ്ങളും പരമാവധി പുനരുപയോഗിക്കാന്* തുടങ്ങി. വീടുകളില്*നിന്ന് ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്* എന്നതിന് പുറമേ ഭക്ഷണമാലിന്യങ്ങള്*, ഖരമാലിന്യങ്ങള്*, പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി മാലിന്യം, ഹാനികരമായ മാലിന്യം, ഇ മാലിന്യം എന്നിങ്ങനെ ആറു രീതിയില്* തരംതിരിച്ചാണ് മാലിന്യങ്ങള്* ശേഖരിക്കുന്നത്.

  തരംതിരിച്ച മാലിന്യങ്ങള്* മുന്*സിപ്പാലിറ്റിയുടെ വാഹനത്തില്* പ്രത്യേകം പ്രത്യേകമായി തന്നെ നിക്ഷേപിക്കണം. 50 കിലോയില്* താഴെ ഉത്പാദിപ്പിക്കുന്ന മാലിന്യം കോര്*റേഷന്* വീടുകളിലെത്തി ശേഖരിക്കും. വലിയ തോതിലുള്ള മാലിന്യങ്ങള്* പ്രത്യേക സംവിധാനത്തിലൂടെയും ശേഖരിച്ചു.

  മാലിന്യശേഖരണത്തിന് പിന്തുണ നല്*കാന്* മൂന്ന് ഷിഫ്റ്റുകളിലായി 8500 ശുചീകരണ തൊഴിലാളികളെയാണ് കോര്*പറേഷന്* നിയമിച്ചിരിക്കുന്നത്.


  ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ |

  സംസ്*ക്കരിക്കാന്* കാര്യക്ഷമമായ മാര്*ഗങ്ങള്*

  മാലിന്യങ്ങള്* വിവിധ കേന്ദ്രങ്ങളില്*നിന്ന് ശേഖരിക്കാനായി കോര്*പറേഷന് ആയിരത്തോളം വാഹനങ്ങളാണുള്ളത്. മാലിന്യം ശേഖരിക്കാന്* എത്തുന്ന വാഹനത്തിനും ആറ് പ്രത്യേക ഭാഗങ്ങളുണ്ട്. ഇതില്* തരംതിരിച്ചാണ് വീടുകളില്*നിന്ന് മാലിന്യം ശേഖരിക്കുക. ദിവസവും വാഹനം വീട്ടുപടിക്കലെത്തുമ്പോള്* സ്വച്ഛതാ ഗാനം മുഴങ്ങും. വീടുകളില്*നിന്ന് ആളുകള്* കൃത്യമായി സജ്ജീകരിച്ചിട്ടുള്ള അറകളില്* മാത്രം മാലിന്യം നിക്ഷേപിക്കും. വീടിന്* പുറത്ത് ഇത് പ്രത്യേകം വേര്*തിരിച്ച് വെച്ചാല്* ശുചീകരണ തൊഴിലാളികള്* തന്നെ മാലിന്യം വാഹനത്തിലേക്ക് മാറ്റും. ഈ വാഹനങ്ങളില്* ശേഖരിക്കുന്ന മാലിന്യങ്ങള്* ഗാര്*ബേജ് ട്രാന്*സ്ഫര്* സ്റ്റേഷനുകളിലേ(ജി.ടി.എസ്)ക്കാണ് എത്തിക്കുക. പ്രതിദിനം ടണ്* കണക്കിനു മാലിന്യമാണ് ഓരോ ജി.ടി.എസും കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്* നിരവധി കേന്ദ്രങ്ങള്* നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഇവിടെനിന്നാണ് മാലിന്യങ്ങള്* ജൈവ, അജൈവ മാലിന്യങ്ങള്* വേര്*തിരിച്ച് സംസ്*കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. ഖരമാലിന്യം മെറ്റീരിയല്* റിക്കവറി ഫെസിലിറ്റി കേന്ദ്രത്തില്* എത്തിക്കും. ജൈവ മാലിന്യങ്ങള്* ബയോഗ്യാസ് പ്ലാന്റുകളിലേക്കും മാറ്റും. മാലിന്യങ്ങള്* തൂക്കി തിട്ടപ്പെടിത്തിയശേഷം കംപ്രസ് ചെയ്താണ് മെറ്റീരിയല്* റിക്കവറി കേന്ദ്രത്തിലേക്കോ കംപോസ്റ്റ് പ്ലാന്റിലേക്കോ മാറ്റുന്നത്. ഇതിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ജി.പി.എസ്. സംവിധാനമുണ്ട്. ഇതുവഴി വാഹനങ്ങള്* കൃത്യമായി ട്രാക്ക് ചെയ്യും.

  രാജ്യത്തെ മറ്റ് നഗരസഭകള്* മാലിന്യമലകള്*കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് ഇന്ദോര്* കാര്യക്ഷമമായി മെറ്റീരിയല്* റിക്കവറി സംവിധാനം കൊണ്ടുപോകുന്നത്. ഇവിടെ മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത മുന്*നിര്*ത്തി ഇതിനെ കൃത്യമായി വേര്*തിരിക്കുന്നു.

  മെറ്റീരിയല്* റിക്കവറി കേന്ദ്രത്തിലെത്തിക്കുന്ന മാലിന്യങ്ങള്* ആദ്യം ഭാരനിര്*ണയം നടത്തും. തുടര്*ന്ന് വലിപ്പം, മെറ്റീരിയല്*, ഉപയോഗസാധ്യത എന്നിവയെല്ലാം പരിഗണിച്ച് അവയെ 18 വിഭാഗങ്ങളായി തരംതിരിക്കും. പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബര്* തുടങ്ങി ഉപയോഗ സാധ്യതയുള്ള ഖരമാലിന്യങ്ങള്* വേര്*തിരിച്ചു വിവിധ കമ്പനികള്*ക്കു പുനരുപയോഗത്തിനു കൈമാറും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്* (ആര്*.ഡി.എഫ്.) ആയി സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.

  ഇതിനായി ഭാരത് സിമിന്റ് ഉള്*പ്പെടെയുള്ള കമ്പനികളുമായി ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* കരാറിലേര്*പ്പെട്ടിട്ടുണ്ട്. ജൈവമാലിന്യങ്ങള്* സംസ്*ക്കരിക്കുന്നതിനായി 550 ടണ്* ശേഷിയുള്ള പ്ലാന്റും ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷനുണ്ട്. അതുവഴി മാലിന്യത്തില്*നിന്ന് ഊര്*ജ്ജം നിര്*മിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കുന്നു.


  ഗോവര്*ധന്* ബയോ സി.എന്*.ജി. പ്ലാന്റ് |

  മാലിന്യത്തില്*നിന്ന് ഊര്*ജം, വരുമാനം
  ചോയിത്രം മാര്*ക്കറ്റിലെ ജൈവമാലിന്യങ്ങള്* സംസ്*കരിക്കുന്ന പ്ലാന്റാണ് ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* ആദ്യം ആരംഭിച്ചത്. നഗരത്തിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ മാര്*ക്കറ്റാണ് ചോയിത്രം മാര്*ക്കറ്റ്. ദിവസേന 20 ടണ്* മാലിന്യമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നത്. മാര്*ക്കറ്റിന് സമീപത്താണ് ആദ്യം സി.എന്*.ജി. പ്ലാന്റ് കോര്*പറേഷന്* സ്ഥാപിച്ചത്. ഇന്ദോര്* കോര്*പറേഷനും മഹീന്ദ്ര ആന്*ഡ് മഹീന്ദ്രയുമായി ചേര്*ന്നു പി.പി.പി. മാതൃകയില്* സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 800 കിലോ ബയോ സി.എന്*.ജി. ഉല്*പാദിപ്പിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. നഗരത്തിലെ 22 ബസുകള്*ക്ക് ഇന്ധനമായിരുന്നത് ഈ സി.എന്*.ജിയാണ്. ഇതെല്ലാം വലിയ മാറ്റമാണ് നഗരത്തില്* കൊണ്ടുവന്നത്. മാലിന്യം വലിയ ആദായം നല്*കുമെന്ന തിരിച്ചറിവായിരുന്നു അതില്* പ്രധാനം. അത് മുന്നില്*കണ്ടാണ് പദ്ധതി വിപുലീകരിക്കാന്* ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* തീരുമാനിച്ചത്. 70 വര്*ഷത്തോളം ഇന്ദോറിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ദേവഗുരാഡിയയിലാണ് ബയോ സി.എ.ന്*.ജി. പ്ലാന്റ് സ്ഥാപിച്ചത്. 150 കോടി മുതല്* മുടക്കില്* നിര്*മിച്ച ഗോവര്*ദ്ധന്* പ്ലാന്റ് 2022 ഫെബ്രുവരിയില്* പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

  15 ഏക്കറില്* സ്ഥിതി ചെയ്യുന്ന പ്ലാന്റ് ജൈവമാലിന്യത്തില്*നിന്ന് സി.എന്*.ജി. നിര്*മിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റും ഈ രീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റുമാണ്. സ്വകാര്യ കമ്പനിയായ എവര്* എന്*വിറോ റിസോഴ്*സ് മാനേജ്*മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്*ന്നാണ് ഇന്ദോര്* മുന്*സിപ്പാലിറ്റി ഗോവര്*ദ്ധന്* പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 550 ടണ്* മാലിന്യം സംസ്*ക്കരിക്കാനുള്ള ശേഷിയുള്ള പ്ലാന്റില്* 17,000 കിലോ സി.എന്*.ജിയും 10 ടണ്* ജൈവവളവും ഉത്പാദിപ്പിക്കാനാകും. പ്ലാന്റ് പ്രവര്*ത്തിക്കുന്നതിനാവശ്യമായ ജൈവ മാലിന്യം കോര്*പറേഷന്* കമ്പനിക്ക് നല്*കും. പകരമായി പ്രതിവര്*ഷം കമ്പനി 2.5 കോടി രൂപയാണ് റോയല്*റ്റിയായി നഗരസഭയ്ക്ക് നല്*കുക. പ്ലാന്റില്* ഉത്പാദിപ്പിക്കുന്ന സി.എന്*.ജിയുടെ പാതി നഗരസഭ തിരികെ വാങ്ങും. വിപണിവിലയില്* അഞ്ച് രൂപ കുറവിലാണ് കമ്പനി നഗരസഭയ്ക്ക് സി.എന്*.ജി. വില്*ക്കുന്നത്. നഗരത്തിലെ 146 ബസുകളില്* ഈ ഇന്ധനമാണ് ഉപയോഗിക്കുന്നത്. പ്ലാന്റില്* നിര്*മിക്കുന്ന സി.എന്*.ജിയുടെ പകുതി വാങ്ങുന്നത് മേഖലിലെ ഗ്യാസ് വിതരണക്കാരായ സ്വകാര്യ കമ്പനികളാണ്. പ്ലാന്റില്* ഉത്പാദിപ്പിക്കപ്പെടുന്ന കംപോസ്റ്റ് കമ്പനി വില്*ക്കുകയും ചെയ്യുന്നു.


  ഇന്ദോറില്* ശേഖരിച്ച ജൈവമാലിന്യം പ്ലാന്റിലേക്ക് മാറ്റുന്നു |

  ശുചിത്വ റാങ്കിങ്ങില്* നമ്മള്* എവിടെ?

  ആരോഗ്യ വിദ്യാഭ്യാസ മേഖലയില്* രാജ്യത്ത് തന്നെ മുന്നില്* നില്*ക്കുന്ന നമ്മുടെ സംസ്ഥാനം പക്ഷേ ,വൃത്തിയുടെ കാര്യത്തില്* വളരെ പിന്നിലാണ്.

  2022-ലെ സ്വച്ഛതാ സര്*വേയില്* 1650 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു കേരളം.100 താഴെ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്* ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. ജാര്*ഖണ്ഡും ഉത്തരാഖണ്ഡും ഹിമാചല്* പ്രദേശുമെല്ലാം നമുക്ക് മുന്നിലാണ്. പത്തു ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളില് ആദ്യത്തെ 200-നുള്ളില്* കേരളത്തില്*നിന്നുള്ളത് ഒരു നഗരം മാത്രമാണ്, ആലപ്പുഴ.
  പട്ടികയില്* 190-ാം സ്ഥാനത്താണ് ആലപ്പുഴ. പട്ടികയില്* കൊച്ചിയുടെ സ്ഥാനം 298-ആണ്. തിരുവനന്തപുരം (305), തൃശ്ശൂര്* (313), പാലക്കാട് (319), കോഴിക്കോട് (336) കൊല്ലം (366) എന്നിങ്ങനെയാണ് തുടര്*ന്നുള്ള സ്ഥാനങ്ങള്*. ഈ പട്ടികയില്* ആന്ധ്രാപ്രദേശിലെ തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മൈസൂരു രണ്ടാമതും ന്യൂഡല്*ഹി മുന്*സിപ്പല്* കോര്*പറേഷന്* മൂന്നാംസ്ഥാനത്തുമാണ്.


  നമുക്ക് എന്താണ് ചെയ്യാന്* സാധിക്കുക?
  കേരളത്തില്* പ്രതിദിനം ഏകദേശം 1800 ടണ്* അജൈവ പാഴ്*വസ്തുക്കള്* രൂപപ്പെടുന്നുണ്ടെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്* പറയുന്നത്. ഇതില്* പുനഃചംക്രമണ യോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളുണ്ട്. വീടുകളില്* രൂപപ്പെടുന്ന മുഴുവന്* അജൈവിക പാഴ്വസ്തുക്കളും വീടുകളില്*നിന്നും സ്ഥാപനങ്ങളില്*നിന്നും വൃത്തിയായി തരംതിരിച്ച് ശേഖരിച്ച് പുനഃചംക്രമണത്തിനോ പുനരുപയോഗത്തിനോ വിധേയമാക്കുക എന്നതാണ് പ്രായോഗികമായ മാര്*ഗം. ഇക്കാര്യം വിജയകരമായി നടപ്പാക്കിയ മറ്റു മാതൃകകള്* പിന്തുടരാവുന്നതാണ്. ഉറവിടത്തില്* തന്നെ പരമാവധി വേര്*തിരിക്കാന്* ബോധവത്കരണം നല്*കിയാല്* ഇത് വിജയകരമായി നടപ്പാക്കാം.
  കൃത്യമായി വേര്*തിരിക്കുന്ന മാലിന്യം ശേഖരിച്ച്, റീസൈക്കിള്* ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് വികേന്ദ്രീകൃതമായോ കേന്ദ്രീകൃതമായോ ഇത് ചെയ്യണം. നിലവില്* കട്ടിയുള്ള വസ്തുക്കള്* പാഴ്വസ്തു വ്യാപാരികള്* ശേഖരിക്കുകയും പരമാവധി റീസൈക്ലിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്* കട്ടികുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്* ആരും ശേഖരിക്കുന്നില്ല. ബാക്കിയുള്ളവ അശാസ്ത്രീയമായി വീടുകളിലും സ്ഥാപനങ്ങളിലും കത്തിച്ചുകളയുകയോ, അലക്ഷ്യമായി വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. 100 ശതമാനം ഇത് ശേഖരിക്കുകയും പുനരുപയോഗിക്കുകയും ചെയ്താല്* മാത്രമേ ഈ പ്രശ്*നത്തിന് പരിഹാരം കണാന്* സാധിക്കുകയുള്ളൂ.


  ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനാവാതെ കൊച്ചി നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ |

  സംസ്ഥാനത്തെ മാലിന്യത്തില്* 49 ശതമാനവും ഗാര്*ഹിക മാലിന്യമാണെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്*. വീടുകളില്*നിന്നും കച്ചവടസ്ഥാപനങ്ങളില്*നിന്നുമുള്ള ജൈവ- അജൈവ മാലിന്യങ്ങള്* വേര്*തിരിക്കാതെ ഒരു പ്രദേശത്ത് കേന്ദ്രീകൃതമായി കൊണ്ടുതള്ളുകയാണ് ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും ചെയ്തിരുന്നത്.

  ബ്രഹ്*മപുരത്തും വിളപ്പില്*ശാലയിലും ലാലൂരിലും ഞെളിയന്*പറമ്പിലും വടവാതൂരിലുമെല്ലാം ഇങ്ങനെയാണ് മാലിന്യങ്ങള്* കുന്നുകൂടിയതും. എന്നാല്*, ഇതിനെതിരേ വലിയ ജനകീയ പ്രതിഷേധം ഉയര്*ന്നതോടെ ഇവയില്* പലതും അടച്ചു. പകരം ജൈവ മാലിന്യം ഉറവിടത്തില്* തന്നെ സംസ്*കാരിക്കാനുള്ള പദ്ധതികള്* പല തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പിലാക്കി. ജൈവമാലിന്യ സംസ്*കരണത്തിനായി പല തദ്ദേശസ്ഥാപനങ്ങളും ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് യൂണിറ്റുകളും വിതരണം ചെയ്തിരുന്നു. ജൈവ മാലിന്യങ്ങള്* മുഴുവന്* ഉറവിടത്തില്* തന്നെ കമ്പോസ്റ്റും ബയോഗ്യാസുമാക്കി മാറ്റുകയോ, ഒരു കേന്ദ്രീകൃത സംവിധാനത്തില്* ബയോഗ്യാസ് ആക്കിമാറ്റുകയോയാണ് പ്രായോഗികമാര്*ഗം. ഹരിതകര്*മ സേനയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വലിയ പ്രശ്*നമില്ലാത്ത രീതിയില്* മുന്നോട്ട് പോകുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. എന്നാല്* ചുരുക്കം ചില നല്ല മാതൃകകള്* ഒഴിച്ചാല്* വലിയ നഗരപ്രദേശങ്ങളില്* ഈ പദ്ധതികള്* പലതും ഫലപ്രദമായില്ല.

  കൃത്യമായ ആസൂത്രണത്തോടെയും കാര്യമായ മേല്*നോട്ടത്തോടെയും നടപ്പാലാക്കിയാല്* മാത്രമേ കേരളത്തില്* ഇത്തരം പദ്ധതികള്* നടപ്പാകൂ എന്നതാണ് യാഥാര്*ത്ഥ്യം. ഒപ്പം ജനങ്ങളുടെ സഹകരണവും. പൊതുജനപങ്കാളിത്തമില്ലാതെ ഒരു മാലിന്യസംസ്*കരണ പദ്ധതിയും വിജയിച്ചിട്ടില്ല.

 4. #974
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  105,140

  Default

  ആഗോള സമുദ്ര നിരപ്പ്: ദ്വീപ് രാഷ്ട്രങ്ങള്* മാത്രമല്ല, ഇന്ത്യന്* നഗരങ്ങളും ഭീഷണിയില്*  ദ്വീപ് രാഷ്ട്രങ്ങൾ മാത്രമല്ല, വൻകിട ഇന്ത്യൻ ന​ഗരങ്ങളും ആ​ഗോള സമുദ്ര നിരപ്പ് മൂലം ഭീഷണി നേരിടുകയാണ് |

  ആഗോള സമുദ്ര നിരപ്പ് വര്*ധനവ് ദ്വീപ് രാഷ്ട്രങ്ങളെ ബാധിക്കുമെന്ന് റിപ്പോര്*ട്ട് വന്നത് അടുത്തിടെയാണ്. എന്നാല്* ദ്വീപ് രാഷ്ട്രങ്ങളെ മാത്രമല്ല ഇത് ബാധിക്കുകയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റൊരു പഠനം. പുതിയ റിപ്പോര്*ട്ടുകള്* പ്രകാരം ഇന്ത്യയിലെ ചെന്നൈ, കൊല്*ക്കത്ത എന്നിവ ഉള്*പ്പെടെയുളള വന്*നഗരങ്ങളും ആഗോള സമുദ്ര നിരപ്പ് വര്*ധനവ് മൂലം ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നു. 2100 ഓടെ ഹരിതഗൃഹ വാതക ബഹിര്*ഗമനത്തിന് തടയിടുവാന്* കഴിഞ്ഞില്ലെങ്കില്* ഏഷ്യന്* നഗരങ്ങളുടെ സ്ഥിതി മോശമാകുമെന്നും നേച്വര്* ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്* പ്രസിദ്ധീകരിച്ച പഠന റിപ്പോര്*ട്ട് മുന്നറിയിപ്പ് നല്*കുന്നു.

  യാങ്കോണ്*, ബാങ്കോക്ക്, മനില തുടങ്ങിയ ഏഷ്യന്* നഗരങ്ങളും സമുദ്ര നിരപ്പ് വര്*ധനവ് മൂലം ഭീഷണി നേരിടുന്നുണ്ട്. തീരപ്രദേശങ്ങളില്* ജനങ്ങള്* കൂടുതല്* ജനങ്ങള്* തിങ്ങിപ്പാര്*ക്കുന്ന രാജ്യങ്ങള്*ക്കെല്ലാം തന്നെ ഇത് ഭീഷണിയാണ്. 1971 മുതല്* 2006 മുതല്* വരെയുള്ള കാലയളവില്* പ്രതിവര്*ഷം 1.9 മില്ലിമീറ്റര്* എന്ന തോതില്* സമുദ്ര നിരപ്പുയര്*ന്നു. 2006 മുതല്* 2018 വരെയുള്ള കാലയളവില്* പ്രതിവര്*ഷം 3.7 മില്ലിമീറ്ററെന്ന തോതിലും വര്*ധന രേഖപ്പെടുത്തിയതായി ലോക അന്തരീക്ഷ നിരീക്ഷണ സംഘടന പുറത്ത് വിട്ട റിപ്പോര്*ട്ടുകള്* ചൂണ്ടിക്കാട്ടുന്നു.


  ആഗോള താപനമാണ് സമുദ്ര നിരപ്പുയരുന്നതിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. താപവര്*ധനവ് മൂലം മഞ്ഞുപാളികള്* ഉരുകുന്നത് സമുദ്രനിരപ്പുയരുന്നതിന് ഇടയാക്കുന്നു


  തീരപ്രദേശത്തെ വെള്ളപ്പൊക്കങ്ങള്* (coastal flooding) 2006 നെ അപേക്ഷിച്ച് 2100-ല്* 18 മടങ്ങ് വര്*ധിക്കുമെന്നും പുതിയ റിപ്പോര്*ട്ട് മുന്നറിയിപ്പ് നല്*കുന്നു. 1900 മുതല്* ആഗോള സമുദ്ര നിരപ്പില്* 15 മുതല്* 25 ശതമാനം വരെ വര്*ധനവാണ് രേഖപ്പെടുത്തിയത്. മാലിദ്വീപ്, തുവാളു, മാര്*ഷല്* ദ്വീപ്, നൗരു, കിരിബാറ്റി തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങള്* തുടച്ച് നീക്കപ്പെട്ടേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്*ഗവണ്*മെന്റല്* പാനല്* ഓണ്* ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങള്* ചൂണ്ടിക്കാട്ടുന്നു.

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •