Page 130 of 130 FirstFirst ... 3080120128129130
Results 1,291 to 1,299 of 1299

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #1291
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default


    സംരംഭകസാധ്യതകള്* തുറന്ന് തുണിമാലിന്യം; 90 ശതമാനം പുനരുപയോഗിക്കാം







    ഴന്തുണി 90 ശതമാനത്തോളവും പുനരുപയോഗിക്കാമെന്നിരിക്കെ പ്രയോജനപ്പെടുത്തുന്നത് 20-30 ശതമാനംമാത്രം. ശരാശരി 60-70 ലക്ഷം ടണ്ണിലേറെ ടെക്സ്*റ്റൈല്* മാലിന്യം ഇന്ത്യയില്* ഒരുവര്*ഷമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.


    ഇതില്* 61 ശതമാനത്തിലേറെ കോട്ടണും 19 ശതമാനം പോളിസ്റ്ററുമാണ്. ആഗോളതലത്തില്* 9.2 കോടി ടണ്ണാണ് പ്രതിവര്*ഷമുണ്ടാകുന്ന തുണിമാലിന്യമെന്ന് 'ഫാഷന്* ഫോര്* ഗുഡ്സ്' ഓര്*ഗനൈസേഷന്റെ കണക്കുകള്* വ്യക്തമാക്കുന്നുണ്ട്.

    തുണിമാലിന്യത്തിന്റെ 70 ശതമാനവും കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുകയാണ്. മാലിന്യത്തോത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടൊപ്പം പുതിയ സംരംഭകസാധ്യതകള്* ഈ മേഖലയില്* വന്നുതുടങ്ങിയിട്ടുണ്ട്. അതിവേഗം മാറുന്ന ഫാഷനാണ് തുണിമാലിന്യം കൂടാനുള്ള പ്രധാനകാരണം. തയ്യല്*കേന്ദ്രങ്ങളില്*നിന്നുള്ള തുണിക്കഷണങ്ങളും മാലിന്യമാകുന്നു.

    ഒരു ഷര്*ട്ടോ കുര്*ത്തയോ തുന്നുമ്പോള്* ഏതാണ്ട് 25-100 ഗ്രാം തുണി മാലിന്യമായിമാറും. അതിന്റെ സാധ്യതകള്* കണ്ടെത്തി പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് സംരംഭകര്*.

    പഴന്തുണിക്ക് 'ലൈഫു'ണ്ട്, വിലയും

    പഴയ സാരി തയ്ച്ച് ചുരിദാറും പാവാടയും ബ്ലൗസുമെല്ലാമാക്കി മാറ്റുന്നവരുണ്ടെങ്കിലും അതിനപ്പുറം ഇത്തരം തുണിത്തരങ്ങളുടെ സാധ്യത കണ്ടെത്തിയവര്* ചുരുക്കമാണ്. സംരംഭകരായ 'ബ്ലൂ മേഡ് ഗ്രീനും' 'ഭൂമി'യുമെല്ലാം പങ്കുവെക്കുന്നത് ഇത്തരം ആശയമാണ്. കോഴിക്കോട്ടെ 'ഗ്രീന്* വേംസ്' ഏതാനും മാസംകൊണ്ട് കോഴിക്കോട്- കൊച്ചി എന്നിവിടങ്ങളില്*നിന്ന് ശേഖരിച്ചത് 100 ടണ്ണിലേറെ പഴന്തുണിയാണെന്ന് ടെക്സ്റ്റൈല്* വേസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിലെ ഗോപികാ സന്തോഷ് പറഞ്ഞു. കാഞ്ഞങ്ങാട്ടെ ബ്ലൂ മേഡ് ഗ്രീന്* രണ്ടുമാസംകൂടുമ്പോള്* 15 കിലോ ടെയ്ലറിങ് വേസ്റ്റ് ശേഖരിക്കും.

    ഡോ. നിര്*മല പത്മനാഭനും ഇസബെല്ല തോമസും ഉഷാ രമേഷും ശുഭ മാത്യുവുമാണ് 'ഭൂമി'യെ നയിക്കുന്നത്. കൊച്ചിയില്*നിന്നുള്ള തയ്യല്*യൂണിറ്റിലെ മാലിന്യമാണ് ശേഖരിക്കുന്നത്. ആവശ്യത്തിനുമാത്രം തുണിത്തരങ്ങള്* വാങ്ങുകയും അവ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ മാലിന്യം കുറയ്ക്കാനാകുമെന്ന് ഇസബെല്ല പറഞ്ഞു.

  2. #1292
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    65,724 തൈകള്* കൊണ്ടെഴുതിയ 'ഭാരത് മാതാ'; ഗിന്നസ് റെക്കോഡ് നേടി മഹാരാഷ്ട്ര വനംവകുപ്പ്



    65,724 ചെടികൾ കൊണ്ട് മഹാരാഷ്ട്ര വനംവകുപ്പ് ഭാരത് മാതാ എന്നെഴുതിയപ്പോൾ |

    മുംബൈ: ഗിന്നസ് ബുക്ക് ഓഫ് വേള്*ഡ് റെക്കോഡ്*സില്* ഇടം നേടി മഹാരാഷ്ട്ര വനംവകുപ്പ്. ചന്ദ്രാപ്പുരിലെ തഡോബ ഫെസ്റ്റിവലില്* 65,724 തൈകള്* ഉപയോഗിച്ച് ഭാരത് മാതാ എന്നെഴുതിയാണ് വനംവകുപ്പ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.


    'ഭാരത് മാതാ' എന്ന് വായിക്കാന്* കഴിയുന്ന രീതിയിലാണ് തൈകള്* ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്* വൈറലാണ്. സംസ്ഥാന വനംവകുപ്പ് മന്ത്രി സുധീര്* മുങ്കന്തിവാര്* വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.




    'ഭാരത് മാതാ' എന്ന വാക്ക് സൃഷ്ടിക്കാന്* 26 ഇനങ്ങളില്*പ്പെട്ട 65,724 ചെടികളാണ് ഉപയോഗിച്ചത്. 2023-ല്* അസം വനംവകുപ്പാണ് ഈ റെക്കോഡ് മുന്*പ് സ്വന്തമാക്കിയത്. 3,22,444 തൈകള്* ഉപയോഗിച്ചാണ് 22.22 കിലോമീറ്റര്* നീളമുള്ള ഗിന്നസ് റെക്കോഡ് അസം വനംവകുപ്പ് സ്ഥാപിച്ചത്.

  3. #1293
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    രാത്രിയിൽ കായലിലെ നീല വെളിച്ചം കാണാൻ കുമ്പളങ്ങിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്...


    കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ രാത്രിയിൽ കായലിലെ നീല വെളിച്ചം ഒരു നിലാവു പോലെ നിങ്ങളെ പിന്തുടർന്നിരുന്നോ? സിനിമയ്ക്കൊപ്പം ഹിറ്റായൊരു പ്രതിഭാസമാണ് കവര് അഥവാ കായലിലെ നീല വെളിച്ചം. കൈക്കുടുന്നയിൽ കോരിയെടുക്കാൻ തോന്നുന്നത്ര മനോഹരമാണ് ആ ദൃശ്യം. ആ കാഴ്ച നേരിൽ കണ്ട് ആസ്വദിക്കണം എന്നുള്ളവർക്ക് കൊച്ചി കുമ്പളങ്ങിയിലേക്കു വരാം.

    കുമ്പളങ്ങിയിൽ വീണ്ടും കവരിന്റെ സീസൺ ആരംഭിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ നീലപ്പുളപ്പ്. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചതോടെ ഇവ ദൃശ്യമാകും. ഇവ കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെ ആളുകളാണ് കുമ്പളങ്ങിയിൽ എത്തുന്നത്. പടിഞ്ഞാറൻ മേഖലയിലെ ഒഴുക്കില്ലാത്ത കെട്ടുകളിലാണ് ഇവ മനോഹരമായി ദൃശ്യമാകുക. വേനൽ കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം.

    ബയോലൂമിനസെൻസ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന നാട്ടുഭാഷയിൽ വിളിക്കുന്നത്. ബാക്ടീരിയ, ഫംഗസ് ആൽഗെ പോലെയുള്ള സൂഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. നമുക്കിത് കൗതുകവും അത്ഭുതവുമൊക്കെ ആണെങ്കിലും ഇവയ്ക്ക് അത് പ്രതിരോധ മാർഗം കൂടിയാണ്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ഇണയെയും ഇരയെയും ആകർഷിക്കാനുമൊക്കെ സൂഷ്മ ജീവികൾ ഈ വെളിച്ചം ഉപയോഗിക്കുന്നു. കടലിനോട് ചേർന്നുള്ള കായൽ തീരങ്ങളിലാണ് ഇവ കൂടുതലായും ദൃശ്യമാകുന്നത്.

    എന്താണ് കവര്

    ബയോലൂമിനസെന്*സ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ആല്*ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്* പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാലാണിത് സംഭവിക്കുന്നത്. കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ബയോലൂമിനസെന്*സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്.

    നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ് കവര് (sea sparkle). ഇവ ലോകത്തെമ്പാടും തീരത്തോടടുത്തുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഒരു ഏകകോശ പ്രോട്ടിസ്റ്റ ആയ ഈ ജീവിയുടെ സിന്റിലോണുകൾ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് കോശാംഗങ്ങളിൽ നടക്കുന്ന ല്യൂസിഫെറിൻ-ല്യൂസിഫെറേസ് പ്രവർത്തനത്തിന്റെ ഫലമായി അതിന്റെ കോശദ്രവ്യത്തിൽ ആകമാനം ജൈവദീപ്തി ഉല്പാദിപ്പിക്കപ്പെടുന്നു.

    നൊക്റ്റിലൂക്ക സിന്റിലൻസ് പ്ലാങ്ക്ടൻ, ഡയാറ്റമുകൾ, മറ്റ് ഡൈനൊഫ്ലജെല്ലേറ്റുകൾ, മത്സ്യങ്ങളുടെ മുട്ട, ബാക്റ്റീരിയ എന്നിവയെ ഫാഗോസൈറ്റോസിസ് വഴി വിഴുങ്ങുന്നു. ഇവയുടെ ഭക്ഷണമായ ഫൈറ്റോ പ്ലാങ്ക്റ്റണുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ നൊക്റ്റിലൂക്ക സിന്റിലൻസ് കൂടുതലായി കാണപ്പെടാറുണ്ട്. പോഷകസമൃദ്ധമായ വെള്ളവും അനുകൂലമായ കാലാവസ്ഥയും ഇവ കൂടുതൽ കാണുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ്. വെള്ളത്തിന് ഇളക്കം ഉണ്ടാകുമ്പോൾ നൊക്റ്റിലൂക്ക സിന്റിലൻസ് ഉണ്ടാക്കുന്ന തിളക്കം വെള്ളത്തിനു മുകളിൽ ദീപ്തിയായി കാണാം.



  4. #1294
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    കേരളത്തിൽ കാട്ടാനകൾ പെറ്റുപെരുകുന്നു



    കാൽനൂറ്റാണ്ടിനിടെ വർധിച്ചത് 63 ശതമാനം, രാജ്യത്ത് 17.2 ശതമാനം മാത്രം പഠനം നടത്തിയതു മൂന്നു സ്വകാര്യ ഏജൻസികൾ


    ആലപ്പുഴ: കാൽനൂറ്റാണ്ടിനിടയിൽ രാജ്യത്ത് കാട്ടാനകൾ 17.2 ശതമാനം വർധിച്ചപ്പോൾ കേരളത്തിലിത് 63 ശതമാനം. വന്യജീവി ആക്രമണം കൂടിയതിനെത്തുടർന്ന് കഴിഞ്ഞവർഷമാണ് 1993-നും 2017-നും ഇടയിലെ കണക്കെടുത്തത്. ഇത് എം.പി.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കു കൈമാറി.

    സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ (സി.സി.ഇ.), സേവ് വെസ്റ്റേൺ ഘട്ട്സ് പീപ്പിൾ ഫൗണ്ടേഷൻ (എസ്.ഡബ്ല്യു.ജി.പി.എഫ്.), രാഷ്ട്രീയ കിസാൻ മഹാസംഘ് (ആർ.കെ.എം.എസ്.) എന്നീ സംഘടനകൾ ചേർന്നാണു പഠനം നടത്തിയത്. വന്യജീവി ആക്രമണത്തിൽ 90 ശതമാനവും വനത്തിനു പുറത്താണു നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇവ ജനവാസമേഖലകളിലേക്കു വരുന്നതിനുള്ള പ്രധാനകാരണം അവയുടെ പെരുപ്പമാണെന്നും റിപ്പോർട്ടിലുണ്ട്.


    കേരളത്തിലെ ആകെ ഭൂമിയുടെ 29.11 ശതമാനമാണു വനവിസ്തൃതി. വന്യജീവികളുടെ പെരുപ്പം കൂടുമ്പോൾ മത്സരമുണ്ടാകുന്നു. വെള്ളവും ഭക്ഷണവും തേടി കാടിറങ്ങുന്നു. വനംവകുപ്പിന്റെ 2022-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1004 മനുഷ്യ-വന്യജീവി സംഘർഷ കേന്ദ്രങ്ങളുണ്ട്. ഫോറസ്റ്റ് സ്റ്റേഷനുകൾ 124 എണ്ണം മാത്രം.

    ഒരാനയുടെ വിഹാരപരിധി 90-800 ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ, ഒരാനയ്ക്കുള്ള വനത്തിലെ വിഹാരപരിധി ഏറ്റവും കുറവ് കേരളത്തിലാണ്.

    പരിസ്ഥിതിസംരക്ഷണത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരുമായ ‘കൺസർവേഷൻ റെഫ്യൂജീസ്’ എന്ന വിഭാഗത്തോടൊപ്പം ‘പ്രിഡേഷൻ റെഫ്യൂജീസ്’ എന്ന പ്രയോഗവും അധികം വൈകാതെ രാജ്യത്തു കേട്ടുതുടങ്ങുമെന്ന് പഠന സംഘാംഗവും താമരശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്സ് ഫാക്കൽറ്റിയുമായ ഡോ. മാനുവൽ തോമസ് പറഞ്ഞു.

    വന്യജീവികൾ ജനവാസമേഖലകളിലേക്കിറങ്ങുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങളില്ലാതെ തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുന്നവരാണു ‘പ്രിഡേഷൻ റെഫ്യൂജീസ്’.

    ഒരു ആവാസവ്യവസ്ഥയിൽ എത്ര വന്യജീവികളെ ഉൾക്കൊള്ളാമെന്നതു സംബന്ധിച്ച് വിശദപഠനം ആവശ്യമാണെന്നു വിദഗ്ധർ നിർദേശിക്കുന്നു. അധികമുള്ളവയെ മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിക്കാം. വനാതിർത്തികളിൽ കിടങ്ങുകളും സൗരോർജ വേലികളടക്കമുള്ള സംരക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം.

    കാൽനൂറ്റാണ്ടിനിടെയുള്ള ആനകളുടെ വർധന

    സംസ്ഥാനം വർധന (ശതമാനത്തിൽ)

    കേരളം 63

    തമിഴ്നാട് 20

    കർണാടക 10

    അസം 3.5


    ആനകളുടെ വനത്തിലെ വിഹാരപരിധി (ചതുരശ്ര കിലോമീറ്ററിൽ)

    സംസ്ഥാനം ഒരാനയ്ക്കുള്ള വിഹാരപരിധി

    കേരളം 1.70

    ഝാർഖണ്ഡ് 33.80

    ഒഡിഷ 22.40

    മേഘാലയ 8.44

    തമിഴ്നാട് 6.35

    കർണാടക 3.73

    അസം 3.50
    Last edited by BangaloreaN; 03-06-2024 at 10:02 AM.

  5. #1295
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    ബയോമൈനിങ്ങിനായി 95.24 കോടിയുടെ കരാർ: നാലരലക്ഷം മെട്രിക് ടൺ മാലിന്യം നീക്കും; വീണ്ടെടുക്കുന്നത് 60 ഏക്കർ



    പ്രതീകാത്മകചിത്രം


    തിരുവനന്തപുരം > ബയോമൈനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 നഗരസഭകളിലെ മാലിന്യക്കൂനകൾ (ലെഗസി ഡമ്പ് സൈറ്റുകൾ) നീക്കുന്നതിന്* നാഗ്പുരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാർ. ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമാണിത്. മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ കെഎസ്ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ എസ്എംഎസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കൂനകൾ ഇല്ലാതാകുമെന്നു മാത്രമല്ല, നഗരങ്ങളിലെ 60 ഏക്കറിൽപ്പരം ഭൂമി വീണ്ടെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു. എസ്എംഎസ് ലിമിറ്റഡ് ഡയറക്ടർ ആസിഫ് ഹുസൈൻ കമ്പനിയെ പ്രതിനിധാനംചെയ്*ത്* ചടങ്ങിൽ പങ്കെടുത്തു.

    കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർകോട്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. 95.24 കോടി രൂപയാണ് ചെലവ്. 20 ലെഗസി ഡമ്പ് സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്ക്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശപ്രകാരം ബയോമൈനിങ്* സമയത്ത് പുറത്തുവരുന്ന വസ്തുക്കൾ സുരക്ഷിതമായി നീക്കും. മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ് എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്തുക്കൾ ഭൂമി നികത്താനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.


  6. #1296
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    കാടിറങ്ങുന്ന ജീവികൾ കാലാവസ്ഥാ അഭയാർഥികളോ?


    ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളില്* ജന്തുജാലങ്ങളുടെ കുടിയേറ്റത്തിന്റെ വേഗം ഈ നൂറ്റാണ്ടില്* മൂന്നുമടങ്ങായിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.കേരള തീരത്തു നിന്ന് മത്തി ഉള്*പ്പെടെയുള്ള മത്സ്യ ഇനങ്ങള്* മുംബൈയ്ക്ക് വടക്കുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുന്നതായി നിരീക്ഷണങ്ങളുണ്ട്. ആഗോള താപനം- മൂലം അവയുടെ സ്വാഭാവിക ആവാസ മേഖലയില്* കഴിയാന്* പറ്റാതെ വരുമ്പോള്* കുടിയേറ്റത്തുണ (assisted migration) നല്*കണം എന്ന നയം സ്വീകരിച്ചിട്ടുണ്ട് അമേരിക്കയിലെ ഫിഷ് ആന്*ഡ് വൈല്*ഡ് ലൈഫ് സര്*വീസ് (FWS).







    കാട്ടാന, കാട്ടുപോത്ത്, കരടി, കാട്ടുപന്നി, കടുവ, പുലി... കാട്ടുമൃഗങ്ങള്* നാട്ടിലിറങ്ങുകയും മനുഷ്യര്*ക്ക് ജീവപായം ഉള്*പ്പെടെ സംഭവിക്കുകയും ചെയ്യുന്നത് പുതിയൊരിനം പ്രകൃതി ദുരന്തമായി സര്*ക്കാര്* പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്*നാട്, കര്*ണാടക സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണെന്ന് നമുക്കുറിയാം. പക്ഷേ, ഇത് ഇവിടത്തെ മാത്രം സ്ഥിതിയല്ല. ലോകത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും ഇതു തന്നെ സ്ഥിതി. വന്യമൃഗങ്ങള്* നാട്ടിലേക്ക് ഇറങ്ങി വരികയും ഒരു തരം വിഭ്രമാവസ്ഥയില്* പെട്ട് നാശം വിതയ്ക്കുകയോ സ്വയം നാശത്തില്* പെട്ടുപോവുകയോ ചെയ്യുന്നത്, ഒരു തരത്തില്* പറഞ്ഞാല്* ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ അഭയാര്*ഥികള്* (Climate Refugees) എന്നോ ആഗോളതാപന അഭയാര്*ഥികള്* (Global warming Refugees) എന്നോ ഒക്കെ ഈ വന്യമൃഗങ്ങളെ പേരിട്ട് വിളിക്കുന്നുണ്ട് ശാസ്ത്രലോകം. നമ്മുടെ സഹോദരങ്ങളുടെ കൊലയാളികളായിത്തീരുന്ന കാട്ടാനകളും കാട്ടുപോത്തുകളുമൊക്കെ ഒരു തരത്തില്* ഇത്തരം കാലാവസ്ഥാ / താപന അഭയാര്*ഥികള്* തന്നെ. വേലി കെട്ടിയോ പാട്ട കൊട്ടിയോ കൊന്നൊടുക്കിയോ ഇത്തരം പ്രശ്*നങ്ങള്*ക്ക് പരിഹാരം എളുപ്പമല്ല എന്ന് വ്യക്തമാക്കുന്നുണ്ട് ശാസ്ത്രലോകം. പ്രശസ്ത ഫ്രഞ്ച് ദാര്*ശനികന്* ബ്രൂണോ ലത്വറിന്റെ, '' ഡൗണ്* ടു എര്*ത്ത് - പൊളിറ്റിക്*സ് ഇന്* ദ ന്യൂ ക്ലൈമാറ്റിക് റെജിം'' എന്ന പുസ്തകം വന്നതോടെയാണ് കാലാവസ്ഥാ മാറ്റത്തെയും അതിന്*റെ ഫലങ്ങളെയും കുറിച്ചുള്ള വിചാരങ്ങള്*ക്ക് പുതിയൊരു ദിശാബോധം കൈവന്നത്.



    നഗരച്ചെന്നായ്ക്കള്* (Urban Coyotes) | Photo: Wiki / By National Park Service from USA - C-144 crossing street, Public Domain, https://commons.wikimedia.org/w/inde...curid=65805024


    അമേരിക്കയില്* കാലിഫോര്*ണിയ സംസ്ഥാനത്ത് ചെന്നായ്ക്കള്* തെരുവിലിറങ്ങി വളര്*ത്തു മൃഗങ്ങളെ പിടിച്ചു കൊണ്ടു പോകുന്നതും മനുഷ്യരെ ആക്രമിക്കുന്നതും ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലേ പതിവ് വാര്*ത്തയാണ്. അതിനെത്തുടര്*ന്നാണ് വന്യമൃഗങ്ങള്* നാട്ടിലിറങ്ങുന്നതിനെക്കുറിച്ചുള്ള ചര്*ച്ചകള്* പരിസ്ഥിതി ശാസ്ത്രജ്ഞര്*ക്കിടയില്* വ്യാപകമായത്. നഗരച്ചെന്നായ്ക്കള്* (Urban Coyotes) എന്നൊരു വിഭാഗം തന്നെ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട് ഈ നൂറ്റാണ്ടില്*. നമ്മുടെ നാട്ടിലും കാടിനോടു ചേര്*ന്ന പ്രദേശങ്ങളിലും കാട്ടിലൂടെയുള്ള ഹൈവേകളിലുമൊക്കെ ആനയുടെയും മറ്റും സാന്നിധ്യം സാധാരണമായിരുന്നല്ലോ. അവ അടുത്ത കാലത്ത് വ്യാപകമായിത്തന്നെ മനുഷ്യരെ കൊല്ലാന്* തുടങ്ങിയപ്പോളാണ് കാട്ടാനകള്* ഒരു ഭീതിയായി മാറിയത്. അതുവരെ നമുക്ക് അവ തെല്ലൊരു സാഹസികതയുടെ രസമുള്ള കൗതുകക്കാഴ്ചയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ മാറ്റങ്ങളുണ്ടാകുന്നതായിട്ടാണ് നിഗമനം. ജന്തുജാലങ്ങള്*ക്ക് സ്വന്തം ഇടങ്ങളില്* താമസിക്കാന്* കഴിയാത്ത വിധം കാലാവസ്ഥാ വ്യതിയാനം വരികയും വന്യമൃഗങ്ങള്* കുടിയേറാന്* ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് ഒരു വിഭാഗം പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്*, അവയ്ക്ക് എവിടേക്കാണ് കുടിയേറാന്* കഴിയുക !

    ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളില്* ജന്തുജാലങ്ങളുടെ കുടിയേറ്റത്തിന്റെ വേഗം ഈ നൂറ്റാണ്ടില്* മൂന്നുമടങ്ങായിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. രണ്ടായിരത്തോളം പഠനങ്ങളെ അടിസ്ഥാനമാക്കി ബ്രിട്ടനിലെയും തായ്*വാനിലെയും പരിസ്ഥിതി ഗവേഷകര്* ചേര്*ന്ന് സയന്*സ് മാഗസിനില്* പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യമുള്ളത്. മൃഗങ്ങള്* മാത്രമല്ല, സസ്യങ്ങളും ഇത്തരത്തില്* മറ്റിടങ്ങളിലേക്കു പടര്*ന്നു കയറുന്നുണ്ടെന്നാണ് നിഗമനം. കേരളത്തിലെ വനങ്ങളില്* പടര്*ന്നു കയറുന്ന മഞ്ഞക്കൊന്ന പോലുള്ളവ ഇത്തരം കാലാവസ്ഥാ കുടിയേറ്റമാണോ എന്നു വിശദീകരിക്കേണ്ടത് പരിസ്ഥിതി ശാസ്ത്രജ്ഞരാണ്. സെന്ന സിയമീ എന്ന ശാസ്ത്രീയനാമമുള്ള മഞ്ഞക്കൊന്നയുടെ വ്യാപനം കേരളത്തിലെ വനങ്ങളില്* അത്ര വ്യാപകമൊന്നുമല്ല എന്നാണ് ഒരുവിഭാഗം പരിസ്ഥിതി ഗവേഷകരുടെ നിഗമനം. അതേസമയം, കാട്ടില്* നിന്ന് മഞ്ഞക്കൊന്ന പറിച്ചു നീക്കാനുള്ള നടപടികള്* വനം വകുപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. അധിനിവേശ സസ്യങ്ങളുടെ കുടിയേറ്റത്തിന് കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധമുണ്ടോ എന്നും ശാസ്ത്രീയമായി വിശദീകരിക്കേണ്ടിയിരിക്കുന്നു.



    രാക്ഷസക്കൊന്നകള്* അഥവാ മഞ്ഞക്കൊന്നകള്* |

    ശലഭങ്ങള്*, പക്ഷികള്*, മത്സ്യങ്ങള്*


    ബ്രിട്ടിഷ് ദ്വീപുകളില്* വ്യാപകമായി കാണപ്പെടുന്ന കൊമ്മ (Comma) ചിത്രശലഭങ്ങളുടെ ആവാസ മേഖല 20 വര്*ഷത്തിനിടെ ഏതാണ്ട് 137 മൈല്* വടക്കോട്ടു മാറിയിട്ടുണ്ടെന്നാണ് ഗവേഷകര്* കണ്ടെത്തിയിട്ടുള്ളത്.

    അമേരിക്കയിലെ സിയെറ നെവഡ പര്*വത മേഖലയില്* നടത്തിയ ഒരു ഗവേഷണത്തില്* കണ്ടെത്തിയതനുസരിച്ച് അവിടത്തെ 53 ഇനം പക്ഷികളില്* 48 ഇനവും ആവാസമേഖല വിട്ട് മറ്റിടങ്ങളിലേക്കു പോയിട്ടുണ്ട്. കേരള തീരത്തു നിന്ന് മത്തി ഉള്*പ്പെടെയുള്ള മത്സ്യ ഇനങ്ങള്* മുംബൈയ്ക്ക് വടക്കുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുന്നതായി നിരീക്ഷണങ്ങളുണ്ട്.

    മത്സ്യങ്ങള്* ഉള്*പ്പെടെയുള്ള സമുദ്ര ജീവികള്*ക്ക് കാലാവസ്ഥാ വ്യതിയാനം - ആഗോള താപനം- മൂലം അവയുടെ സ്വാഭാവിക ആവാസ മേഖലയില്* കഴിയാന്* പറ്റാതെ വരുമ്പോള്* കുടിയേറ്റത്തുണ (assisted migration) നല്*കണം എന്ന നയം സ്വീകരിച്ചിട്ടുണ്ട് അമേരിക്കയിലെ ഫിഷ് ആന്*ഡ് വൈല്*ഡ് ലൈഫ് സര്*വീസ് (FWS). ശലഭങ്ങള്*, പക്ഷികള്*, മത്സ്യങ്ങള്*, കടലിലെ മറ്റുജീവജാതികള്* എന്നിവയൊക്കെ സ്വന്തം ആവാസമേഖലകള്* വിട്ടുപോവുകയോ മറ്റിടങ്ങളില്* കുടിയേറുകയോ ചെയ്യുന്നുണ്ട്. എന്നാല്* പലപ്പോളും നാം അക്കാര്യം അറിയുക തന്നെയില്ല. പ്രത്യക്ഷത്തില്* അത് മനുഷ്യരെ ബാധിക്കുകയുമില്ല.


    പന്നിവേട്ട

    കേരളത്തില്* കാട്ടുപന്നികള്* വന്*തോതില്* നാട്ടിലിറങ്ങുകയും കൃഷിക്കും മറ്റും വലിയ നാശം വിതയ്ക്കുകയും ചെയ്യാന്* തുടങ്ങിയിട്ട് പത്തു പതിനഞ്ചു വര്*ഷത്തിലധികമായി. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുകയാണ് നമ്മുടെ എളുപ്പവഴി. ഇന്നിപ്പോള്* അനുമതിയോടെ തന്നെ ഓരോ ആഴ്ചയും നൂറുകണക്കിനു കാട്ടു പന്നികളെ വെടിവെച്ചു കൊല്ലുന്നുണ്ട് കേരളത്തില്*. എന്തുകൊണ്ട് പന്നികള്* പെരുകുന്നു എന്നും അവ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നു എന്നും അന്വേഷിക്കേണ്ടതുണ്ട്. പുറത്തുകണ്ടാലുടന്* വെടി എന്ന് നിയമമുണ്ടാക്കുന്നത് ഒരു കുറുക്കുവഴിയാണ്. കാട്ടുപന്നികളുടെ കാര്യത്തില്* ഇപ്പോള്* മലയോരമേഖലകളില്* മിക്കയിടത്തും അംഗീകൃത വെടിക്കാരുടെ സാഹസികതയും പരികര്*മികളായ തെളിക്കാരുടെ കാടിളക്കലും ഒക്കെ ചേര്*ന്ന മൃഗയാ വിനോദങ്ങള്* സാധാരണമായിട്ടുണ്ട്.

    കാട്ടാന, കാട്ടുപോത്ത്, തുടങ്ങിയ വന്യമൃഗങ്ങള്* നാട്ടിലേക്ക് ഇറങ്ങി വരികയും കാട്ടിലേക്ക് മടങ്ങുകയുമാണ് ചെയ്തിരുന്നതെങ്കില്* നമ്മുടെ പൊതു സമൂഹം അതിനെ കാര്യമാക്കുമായിരുന്നില്ല. കാടിനോടു ചേര്*ന്ന പ്രദേശങ്ങളില്* ജീവിക്കുന്ന താരതമ്യേന ദരിദ്രരായ ജനങ്ങളുടെ വിധി എന്ന് സഹതപിക്കുകയേ ചെയ്യുമായിരുന്നുള്ളൂ. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്* നിത്യേനയെന്നോണം മനുഷ്യരെ ആക്രമിച്ചു കൊല്ലാന്* തുടങ്ങിയതോടെയാണ് പൊതുസമൂഹം പ്രശ്*നത്തെ ഗൗരവത്തില്* എടുത്തത്. ആന, പോത്ത്, പന്നി തുടങ്ങിയ മൃഗങ്ങള്*ക്ക് കുടിയേറ്റത്തുണ നല്*കി അവയെ മറ്റെതെങ്കിലും ആവാസ മേഖലയിലേക്ക് മാറ്റാനുള്ള ഒരു സാധ്യതയും നമുക്കു മുന്നിലില്ല. കുടിയേറാന്* അവയ്ക്ക് ഇടവുമില്ല. വിഭ്രാന്തിയിലായ വന്യമൃഗങ്ങളെ എന്തു ചെയ്യും നമ്മള്*!

    ശലഭങ്ങള്*, പക്ഷികള്*, ജലജീവികള്* തുടങ്ങിയവ ആവാസ മേഖല മാറ്റുന്നതു പോലെ സസ്തനികള്* ആവാസ മേഖല മാറ്റാറില്ലെന്നാണ് വനം-പരിസ്ഥിതി മേഖലയിലുള്ള ശാസ്ത്രജ്ഞരുടെ നിഗമനം. അത്തരം കാര്യങ്ങളില്* നിരീക്ഷണങ്ങള്* ശാസ്ത്രീയമാകണമെങ്കില്* ചുരുങ്ങിയത് ഒരു പത്തു കൊല്ലത്തെയെങ്കിലും ഡാറ്റ ആവശ്യവുമാണ്. ഗവേഷണത്തിന് വിപുലമായ സന്നാഹങ്ങളും വിദഗ്ധരുടെ സേവനവും കൂടിയേ തീരൂ. പെട്ടെന്ന് എത്തിച്ചേരാവുന്നതും പ്രാഥമിക യുക്തിയില്* നില്*ക്കുന്നതുമായ നിഗമനങ്ങളിലേക്ക് എത്തുകയാണ് ഇക്കാര്യത്തില്* നമ്മുടെ രീതി. അതുകൊണ്ടു തന്നെ പ്രശ്*നങ്ങളെ കൃത്യമായി വിശകലനം ചെയ്യാനോ ശാസ്ത്രീയമായ പരിഹാരസാധ്യതകളെക്കുറിച്ച് ആലോചിക്കാനോ നാം മെനക്കെടാറുമില്ല.

    പക്ഷേ, എവിടേക്ക്!

    2050 ആകുമ്പോഴേക്ക് ലോകത്തുള്ള സസ്യജന്തുജാലങ്ങളില്* മൂന്നിലൊന്നോളവും വംശനാശ ഭീഷണിയിലാകുമെന്നാണ് 2004-ല്* നേച്ചര്* മാസികയില്* പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലെ കണ്ടെത്തല്*. ഇപ്പോള്* സംരക്ഷണ പ്രവര്*ത്തനങ്ങള്* മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്*, പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളല്ലാതെ കൃത്യമായ നിഗമനങ്ങള്* സാധിക്കുന്നില്ലെന്നും അതു കൊണ്ടു തന്നെ സംരക്ഷണ പ്രവര്*ത്തനങ്ങള്* ഫലപ്രദമാണോ എന്ന് പറയാനാവില്ലെന്നുമാണ് ഒരു വിഭാഗം പരിസ്ഥിതി ഗവേഷകരുടെ അഭിപ്രായം. 2050 ആകുമ്പോഴേക്ക് ലോകജനസംഖ്യ 900 കോടിയിലേക്ക് എത്തിയേക്കും. മനുഷ്യരുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്*ക്കാവശ്യമായ ഭക്ഷണത്തിനും മറ്റു സൗകര്യങ്ങള്*ക്കുമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഇനിയും വളരെക്കൂടും. ഭൂമിയുടെ ചൂട് നിശ്ചയമായും അസഹ്യമാംവിധം കൂടിയിരിക്കും. ഭൂപ്രദേശത്തിന്റെ ഒരു ഭാഗം കടലിലായിപ്പോയിട്ടുണ്ടാകും. വലിയൊരു പങ്ക് വനങ്ങള്* കൂടി കടന്നുകയറ്റങ്ങളില്* പെട്ടിട്ടുണ്ടാകും. കൂടിയ ചൂടില്* പരിഭ്രാന്തരായിത്തീരുന്ന വന്യമൃഗങ്ങള്* അവയുടെ ആവാസകേന്ദ്രങ്ങളില്* നിന്ന് സ്വയമറിയാതെ തന്നെ പലായനം ചെയ്യും. പക്ഷേ, എവിടേക്ക്!




    ആഗോള താപനം മൂലം വന്യജീവികള്* നേരിടുന്ന ആദ്യപ്രതിസന്ധി ആവാസവ്യവസ്ഥയുടെ തകര്*ച്ചയാണ് (Habitat disruption). പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്* മനുഷ്യര്*ക്ക് അനുഭവവേദ്യമാകുന്നതിന്റെ എത്രയോ മടങ്ങ് സൂക്ഷ്മമായും ശക്തമായും അനുഭവപ്പെടുന്നവരാണല്ലോ ഇതര ജീവികള്*. സസ്യങ്ങളുടെയും ജന്തുക്കളുടെയും ജീവിതചക്രത്തില്* (Life Cycle) വലിയ മാറ്റങ്ങളുണ്ടാകുന്നു എന്നതാണ് ആഗോള താപനത്തിന്റെ മറ്റൊരു വലിയ പ്രശ്*നം. കണിക്കൊന്ന കാലം തെറ്റി പൂക്കുന്നതും ദേശാടനപ്പക്ഷികളുടെ വരവിലുണ്ടാകുന്ന കാലഭേദവുമൊക്കെ കേരളത്തില്* നമുക്ക് പ്രത്യക്ഷത്തില്* അറിയാവുന്നതാണല്ലോ. മഴയുടെ കാലം തെറ്റിപ്പോകുന്നതും മത്തി കിട്ടാനില്ലാതാകുന്നതും ഒക്കെ ആഗോള താപനത്തിന്റെ കൂടി ഫലങ്ങള്* തന്നെ. ആയിരക്കണക്കിന് വര്*ഷങ്ങളിലെ സഹവാസത്തിലൂടെ വിവിധയിനം ജീവജാലങ്ങളും പ്രകൃതിയും ആര്*ജിച്ച സഹവര്*ത്തിത്വം തകരുന്നു. സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളോട് ഓരോ ജീവിയും ഓരോതരത്തില്* പ്രതികരിക്കാന്* തുടങ്ങുകയാണ് ചെയ്യുന്നത്. ഇത് പ്രകൃതിയുടെ താളം തന്നെ തെറ്റിക്കുന്നു.

    ആഗോള താപനം മൂലം സ്വന്തം ആവാസസ്ഥാനങ്ങളില്* നിന്ന് മാറിപ്പോകുന്നത് മൃഗങ്ങള്* മാത്രമല്ല. 2008-ല്* ശരാശരി രണ്ടു കോടിയോളം മനുഷ്യര്* ഇക്കാരണത്താല്* സ്വന്തം ഇടങ്ങളില്* നിന്ന് മാറിപ്പോയതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. 1985 മുതല്* യുണൈറ്റഡ് നേഷന്*സ് എന്*വയണ്*മെന്റല്* പ്രോഗ്രാം (UNEP) കാലാവസ്ഥാ കുടിയേറ്റം എന്ന പരികല്പന ഉപയോഗിക്കുന്നുണ്ട്. ഓരോ വര്*ഷവും കൂടിക്കൂടി വന്ന ഈ ആഗോളതാപന കുടിയേറ്റം 2022-ല്* പത്തുകോടിയിലേക്ക് എത്തി. മനുഷ്യര്*ക്ക് ഒരിടത്തു നിന്നു പോവുകയും മറ്റൊരിടത്ത് വാസം ഉറപ്പിക്കുകയും ചെയ്യാം. എന്നാല്*, മൃഗങ്ങള്*ക്ക് അവയുടെ ആവാസ കേന്ദ്രങ്ങളില്* നിന്ന് പോകാനേ കഴിയുന്നുള്ളൂ. അവര്*ക്ക് എത്താന്* മറ്റ് ഇടങ്ങളില്ല. 2050 ആകുമ്പോഴേക്ക് മനുഷ്യരുടെ ആഗോള താപന കുടിയേറ്റം 14 കോടിയിലധികമാകുമെന്നാണ് കണക്കാക്കുന്നത്.

    എളുപ്പത്തില്* വിശദീകരിക്കാനോ പരിഹാരം കണ്ടെത്താനോ കഴിയാത്ത പ്രശ്*നങ്ങളില്* പെടുമ്പോള്* പറഞ്ഞു നില്*ക്കാനുള്ള ഒരു ഉപായമായി ആഗോളതാപനം മാറിയിട്ടുണ്ട് എന്ന് കരുതുന്നവരുമുണ്ട് ശാസ്ത്രജ്ഞര്*ക്കിടയില്*. എന്നാല്*, കാലാവസ്ഥാമാറ്റത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ലോകമെങ്ങുമുള്ള മനുഷ്യര്* പങ്കുവെക്കുന്ന ആകുലതകള്* ആര്*ക്കാണ് തള്ളിക്കളയാനാവുക! നിത്യേന നാം അനുഭവിക്കുന്ന ദുരിതങ്ങള്* ഓ! സ്വാഭാവികം എന്ന് അവഗണിക്കമാവുന്നതല്ലല്ലോ.


    കെനിയയിൽ പിടികൂടിയ ആനക്കൊമ്പുകൾ |
    വഴി കണ്ടു പിടിക്കണം

    1989-ലാണ് അന്താരാഷ്ട്രതലത്തില്* ആനക്കൊമ്പ് വ്യാപാരം നിരോധിച്ചത്. കൊമ്പിനു വേണ്ടിയുള്ള ആനവേട്ട തുടര്*ന്നാല്* വളരെ വേഗം ആനകള്*ക്കു വംശനാശം വന്നേക്കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ലോകമെങ്ങും ആനക്കൊമ്പ് വ്യാപാരം നിരോധിച്ചത്. എന്നാല്* അതിനു ശേഷവും ഏറെക്കാലം കൊമ്പിനു വേണ്ടിയുള്ള ആനവേട്ടകള്* നടക്കുന്നുണ്ടായിരുന്നു. ബ്രിട്ടിഷ് ഇക്കോളജിക്കല്* സൊസൈറ്റിയുടെ പീപ്പിള്* ആന്*ഡ് നേച്ചര്* ജേണലില്* പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തില്* ആഫ്രിക്കന്* ആനകള്* അഭയാര്*ഥികളായിത്തീര്*ന്ന സാഹചര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അംഗോളയിലെ ആഭ്യന്തയുദ്ധകാലത്ത് ആനകള്* വേട്ടയാടപ്പെടുകയും വനങ്ങള്* അതിവേഗം ശോഷിക്കുകയും ചെയ്തപ്പോള്* വലിയൊരു വിഭാഗം ആനകള്* വിദൂര ദേശങ്ങളിലേക്ക് പലായനം ചെയ്തതിനെക്കുറിച്ച്. സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയില്* സ്വന്തം ഇടങ്ങളില്* നിന്ന് വിട്ട് അഭയാര്*ഥികളായി അലയുന്നത് ആനകളുടെ രീതിയാണെന്ന് പ്രബന്ധം പറയുന്നു.

    ഏഷ്യന്* ആനകള്* സ്വന്തം മേഖലകളില്*നിന്ന് പുറത്തിറങ്ങുകയും എങ്ങോട്ടെന്നില്ലാതെ അലയുകയും ചെയ്യുന്ന സംഭവങ്ങള്* പത്തു പതിനഞ്ചു വര്*ഷത്തിനിടെ പലപ്പോളും വാര്*ത്തകളായിട്ടുണ്ട്. തീറ്റയും വെള്ളവും കുറയുന്നത് ഒരു കാരണമായിരിക്കാം. എന്നാല്* യഥാര്*ഥ കാരണം അതു മാത്രമാകണമെന്നില്ല എന്നാണ് പരിസ്ഥിതി ശാസ്ത്ര പഠനങ്ങള്* ചൂണ്ടിക്കാണിക്കുന്നത്.
    എന്താണ് കാരണം എന്നു കണ്ടെത്തേണ്ടത് നമ്മുടെ വനം - പരിസ്ഥിതി ശാസ്ത്രജ്ഞരുടെ ഉത്തരവാദിത്തമാണ്. ആനകള്* കാടിനു പുറത്തേക്കിറങ്ങുന്നത് കൂടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കണമെങ്കില്* അത്തരം സംഭവങ്ങളെക്കുറിച്ചുള്ള പത്തു വര്*ഷത്തെയെങ്കിലും ഡേറ്റ എടുത്ത് വിശകലനം ചെയ്യണം. കാട്ടാനകളുടെയും കാട്ടുപോത്തിന്റെയും ഒക്കെ ആക്രമണത്തില്* മനുഷ്യര്* കൊല്ലപ്പെടുന്ന സംഭവങ്ങള്* കൂടിയിട്ടുണ്ടെന്നത് പ്രത്യക്ഷത്തില്* നമുക്ക് അനുഭവപ്പെടുന്നുണ്ട്. എന്തു കൊണ്ട് അതു സംഭവിക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനു പരിഹാരമുണ്ടോ എന്നറിയണം. തീര്*ച്ചയായും അതൊക്കെ എളുപ്പവഴിയില്* ക്രിയ ചെയ്ത് ഉത്തരങ്ങളിലേക്ക് എത്താനാവുന്ന പ്രശ്*നങ്ങളല്ല. പക്ഷേ, പ്രശ്*നങ്ങള്* മനസ്സിലാക്കേണ്ടതുണ്ട്, നിര്*ധാരണം ചെയ്യേണ്ടതുണ്ട്. ഉത്തരങ്ങളിലേക്കുള്ള വഴികള്* ഓരോന്നോരോന്നായി കണ്ടെടുക്കേണ്ടതുണ്ട്.

  7. #1297
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    ജീവജലത്തിന് ഒരു മണ്*പാത്രം; പക്ഷികള്*ക്ക് അതിജീവനം സാധ്യമാക്കിയ 11 വർഷം




    ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്*പാ​ത്രം പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം വി​ത​ര​ണം ചെ​യ്യാ​നു​ള്ള മ​ൺ​പാ​ത്ര​ങ്ങ​ൾ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ത​യാ​റാ​ക്കു​ന്നു

    ആ​ലു​വ: സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന് ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യ ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്*പാ​ത്രം പ​ദ്ധ​തി 12ാം വ​ർ​ഷ​ത്തി​ലേ​ക്ക്. ശ്രീ​മ​ന്* നാ​രാ​യ​ണ​ന്*റെ വ്യ​ത്യ​സ്ത പ​ദ്ധ​തി​യി​ലൂ​ടെ 11 വ​ർ​ഷ​ങ്ങ​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ക്ഷി​ക​ള്*ക്കാ​ണ് അ​തി​ജീ​വ​നം സാ​ധ്യ​മാ​യ​ത്. ക​ഴി​ഞ്ഞ വ​ര്*ഷം വ​രെ 1,37,000 മ​ണ്*പാ​ത്ര​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വി​ത​ര​ണം ചെ​യ്തു.

    2022ല്* ​വി​ത​ര​ണം ഒ​രു​ല​ക്ഷം തി​ക​ഞ്ഞ​പ്പോ​ള്* പ്ര​ധാ​ന​മ​ന്ത്രി മ​ന്* കി ​ബാ​ത്തി​ലൂ​ടെ ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്*ത്ത​ന​ത്തെ പ്ര​ശം​സി​ച്ചി​രു​ന്നു. ഒ​രു​ല​ക്ഷം തി​ക​ഞ്ഞ മ​ണ്*പാ​ത്രം ക​ഴി​ഞ്ഞ ജ​നു​വ​രി 17ന് ​നാ​രാ​യ​ണ​ന്* പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രി​ട്ട്​ സ​മ​ര്*പ്പി​ച്ചു. ഇ​പ്പോ​ള്* കൂ​ടു​ത​ല്* വ്യ​ക്തി​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്* മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. ഇ​തു​മൂ​ലം, വ​ര്*ഷം​തോ​റും പ​തി​നാ​യി​രം മ​ണ്*പാ​ത്ര​ങ്ങ​ള്* വി​ത​ര​ണം ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് പ​തി​ന​യ്യാ​യി​ര​മാ​യി​ട്ടും തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ത്ത​വ​ണ കാ​സ​ര്*കോ​ട് മു​ത​ല്* ക​ന്യാ​കു​മാ​രി​വ​രെ പാ​ത്ര​ങ്ങ​ള്* എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.











  8. #1298
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    കാട്ടാനകളെ അകറ്റാന്* വനാതിര്*ത്തിയില്* 'പ്രത്യേക തരം തേനീച്ചകള്*'; പ്രഖ്യാപിച്ച് മുഖ്യമന്ത്രി






    തിരുവനന്തപുരം: കാട്ടാനകളെ അകറ്റാന്* വനാതിര്*ത്തികളില്* പ്രത്യേക തരം തേനീച്ചയെ വളര്*ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്*. കരടികള്* ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്*ത്തുക. മനുഷ്യ വന്യജീവി സംഘര്*ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സര്*ക്കാര്* മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


    വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്* ചേര്*ന്ന ഉന്നതതല യോഗത്തിലാണ് വന്യജീവി പ്രശ്*നത്തില്* കൂടുതല്* പരിഹാര നടപടികള്* തീരുമാനിച്ചത്. കാട്ടാന ശല്യം കുറയ്ക്കാന്* തേനീച്ചകളെ വളര്*ത്തുന്ന പദ്ധതിയാണ് തീരുമാനങ്ങളില്* പ്രധാനം.


    ജനങ്ങള്*ക്ക് മുന്നറിയിപ്പ് നല്*കുന്നതിന് സര്*ക്കിള്*, ഡിവിഷന്* തലത്തില്* വാട്*സ്ആപ്പ് ഗ്രൂപ്പുകള്* രൂപീകരിച്ചു. വയനാട് മേഖലയിലെ തോട്ടങ്ങളില്* അടിക്കാടുകള്* നീക്കം ചെയ്യുന്നുണ്ട്. വനത്തിനുള്ളില്* മൃഗങ്ങള്*ക്ക് വെള്ളം ലഭ്യമാക്കാന്* കുളങ്ങളും വാട്ടര്*ടാങ്കുകളും നിര്*മ്മിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്*ക്കായി 64 പമ്പ് ആക്ഷന്* തോക്കുകള്* ഉള്*പ്പടെ കൂടുതല്* ഉപകരണങ്ങള്* വാങ്ങുന്നതിന് തീരുമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ വകുപ്പുകളുടെ പ്രവര്*ത്തന പുരോഗതിയും യോഗം വിലയിരുത്തി.


    'കരടി ഇല്ലാത്തിടത്ത് ആനയെ അകറ്റാൻ തേനീച്ച'; വന്യജീവി പ്രശ്നത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി





    തിരുവനന്തപുരം: വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഉന്നതതല യോഗം ചേർന്നു. 24 മണിക്കൂറും കൺട്രോൾ റൂം തുറന്നു. ഇനി എമർജൻസി റൂം തുടങ്ങും. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


    പഞ്ചായത്ത് തലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങും. മനുഷ്യ വന്യജീവി സംഘർഷം ഉള്ള സ്ഥലത്ത് താൽകാലിക വാച്ചർമാരെ നിയോഗിക്കും. അടിക്കാടുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. 28 റാപ്പിഡ് റെസ്പോൺസ് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ജനജാഗ്രതാ സമിതി കൂടുതൽ ശക്തമാക്കും.


    വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടിയുണ്ടാകും. വന്യജീവികൾക്ക് വെള്ളം കിട്ടാനുള്ള സൗകര്യം ഉണ്ടാക്കും. നഷ്ടപരിഹാരം നൽകാനുള്ള 13 കോടി രൂപയിൽ ആറ് കോടി നൽകി, ഏഴ് കോടി രൂപ ഉടൻ നൽകും. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കിഫ്ബി വഴി 110 കോടിയുടെ കൂടി പദ്ധതി നടപ്പിലാക്കും.


    അധിനിവേശ സസ്യങ്ങൾ അകറ്റാൻ നടപടിയെടുക്കും. ആനയെ അകറ്റാൻ പ്രത്യേക തെനീച്ചയെ വളർത്തും. എന്നാൽ അത്തരം തേനീച്ച കരടികളെ ആകർഷിക്കുമെന്നതിനാൽ കരടി ഇല്ലാത്ത സ്ഥലത്ത് മാത്രമേ ഇവയെ വളർത്താൻ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.


  9. #1299
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,985

    Default

    സംസ്ഥാനത്ത് 406 കിലോമീറ്റര്* നീർച്ചാൽ വീണ്ടെടുത്തു

    ദുരന്തം നേരിടും, ജലം സംരക്ഷിക്കും





    തിരുവനന്തപുരം: ഉരുള്*പൊട്ടല്*പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനും ജലം സംരക്ഷിക്കാനുമുള്ള പ്രവര്*ത്തനത്തിന്റെ ഭാഗമായി പശ്ചിമഘട്ട മേഖലയില്* കണ്ടെത്തിയ 10,133 നീര്*ച്ചാലുകളില്* 406.14 കിലോമീറ്റര്* വീണ്ടെടുത്തു. നവകേരളം മിഷന്* വിവിധമേഖലയിലുള്ളവരെ പങ്കാളികളാക്കി ഒരുവര്*ഷമെടുത്താണ് മാപ്പത്തണിലൂടെ നീര്*ച്ചാലുകള്* വീണ്ടെടുത്തത്. സംരക്ഷണം ഉള്*പ്പെടെയുള്ള തുടര്*പ്രവര്*ത്തനങ്ങള്*ക്ക് തദ്ദേശസ്ഥാപനങ്ങള്* കര്*മപദ്ധതി നടപ്പാക്കും.


    ആദ്യം 230 പഞ്ചായത്തുകളില്*

    തുടക്കത്തില്* പശ്ചിമഘട്ടത്തോടുചേര്*ന്ന 230 ഗ്രാമപ്പഞ്ചായത്തുകളിലായിരുന്നു മാപ്പത്തണ്*. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്* നടക്കാനുണ്ട്. ഉരുള്*പൊട്ടലും മറ്റു പ്രകൃതിദുരന്തങ്ങളും നേരിട്ട പ്രദേശങ്ങളിലായിരുന്നു ആദ്യസര്*വേ. നീര്*ച്ചാല്* വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഉരുള്*പൊട്ടലും മണ്ണിടിച്ചിലും തടയാനാകും.


    പുനർജീവിപ്പിച്ച നീർച്ചാലുകൾ കിലോമീറ്ററില്*

    മാപ്പത്തണ്* വിവരം തദ്ദേശസ്ഥാപനങ്ങള്*ക്ക്

    ഹരിതകേരളം മിഷനിലെ റിസോഴ്സ് പേഴ്സണ്*, ഇന്റേണുകള്*, യുവ പ്രൊഫഷണലുകള്*, തൊഴിലുറപ്പ് തൊഴിലാളികള്* എന്നിവര്* മുഖേന കണ്ടെത്തിയതും വീണ്ടെടുത്തതുമായ നീര്*ച്ചാലുകളുടെ വിവരം തദ്ദേശസ്ഥാപനങ്ങള്*ക്ക് കൈമാറി. സംരക്ഷണത്തിനു മുന്*ഗണന തദ്ദേശസ്ഥാപനങ്ങളാണ് നിശ്ചയിക്കുക. കൊല്ലം ജില്ലയിലെ അലയമണ്* പഞ്ചായത്ത് നീര്*ച്ചാല്* വീണ്ടെടുക്കലില്* ഏറ്റവും മുന്നിലെത്തി. സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിന്റെ ഭാഗമായി സാറ്റലൈറ്റ് ചിത്രങ്ങള്* പരിശോധിച്ചാണ് മലകളും കുന്നുകളും ഉള്*പ്പെടെയുള്ള ദുര്*ഘടപ്രദേശങ്ങളില്* നേരിട്ടെത്തി വിവരം ശേഖരിച്ചത്. റീബില്*ഡ് കേരള ഇനിഷ്യേറ്റീവ്, ഐ.ടി. മിഷനുകീഴിലുള്ള ഐസിഫോസ് തുടങ്ങിയവയുടെ സഹായമുണ്ടായി.

    തുടര്*പ്രവര്*ത്തനം വിപുലമാക്കും

    നീര്*ച്ചാല്* വീണ്ടെടുക്കല്* എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വേണ്ടിവരും. അവര്*ക്കുമാത്രമായി തുടര്*പ്രവര്*ത്തനം നടപ്പാക്കാനാവില്ല. വിവിധവകുപ്പുകളെ സംയോജിപ്പിച്ച് തുടര്*പ്രവര്*ത്തനം വിപുലീകരിക്കണം. യോജിച്ച പ്രവര്*ത്തനം ആവശ്യമാണ്. ഇതിന് പ്രത്യേക കര്*മപദ്ധതി തയ്യാറാക്കണം.

    -ഡോ. ടി.എന്*. സീമ, സംസ്ഥാന കോ-ഓര്*ഡിനേറ്റര്*, നവകേരളം കര്*മപദ്ധതി.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •