Page 65 of 131 FirstFirst ... 1555636465666775115 ... LastLast
Results 641 to 650 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #641
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബെലാഹി



    • പ്രതിവർഷം 1014 കിലോഗ്രാം പാലാണ് ശരാശരി ഉൽപാദനം

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 6
    പ്രധാനമായും ഹരിയാനയിലെ ശിവാലിക് മലനിരകളിൽ കാണപ്പെടുന്ന നാടൻ കന്നുകാലിയിനം. ഹരിയാനയിലെ ആംബല, പഞ്ചകുല, യമുനാനഗർ ജില്ലകളിലും ചണ്ഡിഗഡിലും ഇവ കാണപ്പെടുന്നുണ്ട്. നിറങ്ങളുടെ മിശ്രണത്തെ വിശേഷിക്കാൻ ഉപയോഗിക്കുന്ന പദമാണ് ബെലാഹ. വെളുത്ത തലയും നെഞ്ചും കറുപ്പോ, തവിട്ടോ ശരീരവുമാണ് ബെലാഹി കന്നുകാലിയിനത്തിനുള്ളത്. എല്ലാവർക്കും ഒരേ രീതിയിലുള്ള നിറവിന്യാസമാണെങ്കിലും ഘടനയിൽ നേരിയ മാറ്റമുണ്ടാകും. വലിയ ചെലവില്ലാതെ വളർത്താൻ കഴിയുന്ന ഇനമെന്നും ഇവയെ വിശേഷിപ്പിക്കാം.

    ഉയർന്ന് അകത്തേക്കു വളഞ്ഞ കൂർത്ത കൊമ്പുകളാണ് മറ്റൊരു പ്രത്യേകത. പ്രതിവർഷം 1014 കിലോഗ്രാം പാലാണ് ശരാശരി ഉൽപാദനം.


  2. #642
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബിൻഝാർപുരി







    • തൂവെള്ള അല്ലെങ്കിൽ കറുപ്പു കലർന്ന വെള്ള നിറമാണുള്ളത്

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 7

    ഒഡീഷയിലെ ജജ്*പുർ, കേന്ദ്രപര, ഭാദ്രക് ജില്ലകളിൽ കണ്ടുവരുന്ന തദ്ദേശീയ ഇനം. പാലിനും വണ്ടിവലിക്കുന്നതിനും വളത്തിനുംവേണ്ടിയാണ് ഇവയെ വളർത്തുന്നത്. ഇടത്തരം വലുപ്പമുള്ള ഇവയ്ക്ക് തൂവെള്ള അല്ലെങ്കിൽ കറുപ്പു കലർന്ന വെള്ള നിറമാണുള്ളത്. തവിട്ട്, കറുപ്പ് നിറങ്ങളിലും ഇവയെ കാണാം. ഈ ഇനത്തിലെ കാളകൾക്ക് മുതുകിൽ മുഴയും മുഖത്തും കഴുത്തിലും കറുപ്പു നിറവും ഉണ്ടാകും. ഇടത്തരം വലുപ്പമുള്ള കൊമ്പുകളാണ് ഇവയ്ക്കുള്ളത്. പാലുൽപാദനം പ്രതിവർഷം ശരാശരി 1200 ലീറ്റർ
    ബിൻഝാർപുരി പശു

  3. #643
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പിടിക്കപ്പെടാതിരിക്കാൻ നിയമമറിഞ്ഞു പക്ഷികളെ വളർത്താം



    • കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്
    • ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം

    പക്ഷിപ്രേമികൾക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം. ഏതൊക്കെ പക്ഷികളെ വളർത്താം, വളർത്താൻ പാടില്ല, ഇന്ത്യൻ ഉത്ഭവമുള്ള പക്ഷികളെ കിട്ടിയാൻ എന്തു ചെയ്യണം എന്നിവയൊക്കെ കുഴക്കുന്ന പ്രശ്*നങ്ങൾ തന്നെ. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയാടലുമാണ് പല നാടൻ പക്ഷികളുടെയും നാശത്തിനു കാരണം. പ്രാവ്, കൊറ്റി, പരുന്ത് തുടങ്ങിയ പക്ഷികളുടെ എണ്ണത്തിൽ വന്ന കുറവ് പക്ഷിവേട്ട തന്നെ.
    ഒരു പക്ഷി അല്ലെങ്കിൽ ഒരു കൂട്ടം പക്ഷികൾ കൊല്ലപ്പെടുമ്പോഴോ പിടിക്കപ്പെടുമ്പോഴോ അവ മാത്രമല്ല നശിക്കുന്നത് എന്ന് ഓർമ വേണം. അവയെ കാത്തിരിക്കുന്ന മുട്ടകൾ, കുഞ്ഞുങ്ങൾ, ഇണകൾ എല്ലാം നശിക്കുന്നു.

    1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർന്ന തത്തകൾ (നാടന് ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്*സാൻ*ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലം ഷെഡ്യൂളിൽ ഉൾപ്പെടും. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. നിയമത്തിലെ 55സി പ്രകാരം ഏതൊരു വ്യക്തിക്കും ഏതെങ്കിലും തരത്തിലുള്ള വന്യജീവി സംരക്ഷണ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചീഫ് വൈല്ഡ്*ലൈഫ് വാർഡനോ, കേന്ദ്ര സർക്കാരിന്റെ വന്യജീവി വിഭാഗത്തിനോ നോട്ടീസ് നൽകാം. വ്യക്തി നൽകുന്ന നോട്ടീസിന്റെ അടിസ്ഥാനത്തില് 60 ദിവസത്തിനകം നിയമനടപടികൾ വന്നില്ലെങ്കിൽ വ്യക്തിക്കു നേരിട്ട് കോടതിയെ സമീപിക്കാം. നേരത്തെ ഇല്ലാതിരുന്ന ഈ ഭേദഗതി 1991ലാണ് നിലവിൽ വന്നത്. നിയമത്തിൽ *ഉൾപ്പെട്ട എല്ലാത്തരം പക്ഷിമൃഗാദികളുടെയും ഉരഗജീവികളുടെയും ഉൽപാദനം, കയറ്റുമതി, വ്യാപാരം എന്നിവയും തടഞ്ഞിട്ടുണ്ട്.

    സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.

    വന്യജീവികളല്ലെങ്കിലും പണി കിട്ടും

    അലങ്കാരപക്ഷികളെ വളർത്തുമ്പോൾ പോലും അവയുടെ കൂടിന്റെയും മറ്റ് ആവശ്യസാധനങ്ങളുടെയും കാര്യത്തിൽ ശ്രദ്ധ വേണം. വീടുകളിൽ പ്രജനനം നടത്തി വിൽക്കുന്നവരാണെങ്കിലും പെറ്റ് ഷോപ്പുകളിലാണെങ്കിലും അവയെ സൂക്ഷിക്കേണ്ട കൂടുകൾക്ക് നിശ്ചിത വലുപ്പമുണ്ട്. മാത്രമല്ല, കൂടുകളിൽ എപ്പോഴും ശുദ്ധജലവും വൃത്തിയുള്ള ഭക്ഷണവും ആവശ്യത്തിനു വെളിച്ചവും കിട്ടേണ്ടതാണ്. കടയിലോ വീട്ടിലോ വൃത്തിഹീനമായ സാഹചര്യത്തിൽ പീഡിപ്പിക്കപ്പെടുന്ന പക്ഷിമൃഗാദികളെ കണ്ടാൽ അതും നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കാര്യമാണ്.

    യാത്രയിൽ ഒപ്പം കൂട്ടാം

    യാത്രകളിൽ ചിലർ തങ്ങളുടെ അരുമപ്പക്ഷികളെയും കൂടെക്കൂട്ടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ സൗകര്യത്തിനു കൂട് തെരഞ്ഞെടുക്കാതെ പക്ഷികളുടെ സൗകര്യത്തിനു തെരഞ്ഞെടുക്കുക. കുറഞ്ഞത് അവയ്ക്ക് നിന്നു തിരിയാനും നിവർന്നു നിൽക്കാനും ചിറകുകൾ വിരിക്കാനും സൗകര്യമുള്ള കൂടുകളാണ് ഉത്തമം. കൂടാതെ ദീർഘദൂരയാത്രകളിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കരുതണം.


  4. #644
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഭക്ഷ്യഎണ്ണ ഉപയോഗിക്കുമ്പോള്* ഇക്കാര്യങ്ങള്* അറിഞ്ഞിരിക്കാം


    നമ്മുടെ ആഹാരത്തില്* 24-28 ശതമാനം വരെ ഊര്*ജം ലഭിക്കുന്നത് എണ്ണയില്* നിന്നാണ്. ഒരു ദിവസം ഇരുപത് ഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നര്*ത്ഥം. എണ്ണ ഏതായാലും അളവ് കൂടിയാല്* ദോഷമേ ചെയ്യൂ.
    ഏത് എണ്ണയാണെങ്കിലും രണ്ടു തവണയില്* കൂടുതല്* ഉപയോഗിക്കുന്നത് നല്ലതല്ല. എണ്ണ ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്* പിന്നെ നന്നായി അരിച്ച ശേഷമേ, ഉപയോഗിക്കാവൂ. ഒരു തവണ ഉപയോഗിച്ച എണ്ണയില്* നിന്നും ഭക്ഷണ പദാര്*ത്ഥങ്ങള്* പൂര്*ണ്ണമായി നീക്കം ചെയ്യണം. ഒരു മസ്ലിന്* തുണി ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ നന്നായി അരിച്ച് സൂക്ഷിക്കണം. ഒരിക്കല്* ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്*, അതില്* പുതിയ എണ്ണ ചേര്*ക്കരുത്.
    ടോക്കോട്രൈനോള്*, ലിപ്പോയിക് ആസിഡ്, ഒറൈസനോള്* എന്നിവ അടങ്ങിയിട്ടുള്ളതാണ് തവിടെണ്ണ. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്* ലിപ്പോയിക് ആസിഡ് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കുറയാതെ നിലനിര്*ത്താനും ടോക്കോട്രൈനോള്* സഹായിക്കുന്നു.
    ഒറൈസനോള്* ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാന്* സഹായിക്കും. സ്ത്രീകളില്* ആര്*ത്തവ വിരാമവുമായി ബന്ധപ്പെട്ടുള്ള ഹോര്*മോണ്* വ്യതിയാനങ്ങളും അത് സംബന്ധമായ മറ്റ് അസുഖങ്ങളും കുറയ്ക്കാന്* ഒറൈസനോള്* സഹായിക്കുമെന്ന് പഠനങ്ങള്* പറയുന്നു.
    ഭക്ഷണം ഡീപ് ഫ്രൈ ചെയ്യാനും മറ്റും തവിടെണ്ണ കൂടുതലായി ഉപയോഗിച്ചുവരുന്നു. സാധാരണ എണ്ണകള്*ക്ക് സ്മോക്കിങ് പോയിന്റ് കുറവായിരിക്കും. അവ ചൂടാക്കുമ്പോള്*, കെമിക്കല്* ഘടകങ്ങള്*ക്ക് ഒരുപാട് മാറ്റങ്ങള്* സംഭവിക്കും. എന്നാല്* തവിടെണ്ണയുടെ സ്മോക്കിങ് പോയിന്റ് കൂടുതല്* ആയതിനാല്*, ഉയര്*ന്ന ചൂടിലും മാറ്റം സംഭവിക്കുന്നില്ല.
    ഓരോ എണ്ണയ്ക്കും ഗുണവും ദോഷവുമുണ്ട്. ശരീരകോശങ്ങളുടെ പ്രവര്*ത്തനങ്ങള്*ക്ക് ഉപയോഗിക്കപ്പെടുന്ന അപൂരിത കൊഴുപ്പുകള്* വെല്*ച്ചെണ്ണയില്* കുറവാണ്. ഇത് സൂര്യകാന്തി എണ്ണ, തവിടെണ്ണ, എള്ളെണ്ണ എന്നിവയില്* കൂടുതലായുണ്ട്. വെളിച്ചെണ്ണയില്* നാല്*പത് ശതമാനം ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്*ച്ചയ്ക്ക് സഹായിക്കും. നല്ലത് ഒന്നിലധികം എണ്ണകള്*കരുതലോടെ ഭക്ഷണത്തിലുള്*പ്പെടുത്തുക എന്നതാണ്. ദിവസം രണ്ട് കറിയുണ്ടാക്കുകയാണെന്നിരിക്കട്ടെ, ഒന്നില്* വെളിച്ചെണ്ണ ചേര്*ക്കാം. അടുത്തതില്* സൂര്യകാന്തി എണ്ണയോ തവിടെണ്ണയോ ഉപയോഗിക്കാം. ഒമേഗ 6 ഫാറ്റി ആസിഡുകള്* അടങ്ങിയ സൂര്യകാന്തി എണ്ണ, കോണ്*ഫ്*ലാവര്* ഓയില്* എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകള്* ഉള്ള കടുകെണ്ണ, തവിടെണ്ണ എന്നിവയും വെളിച്ചെണ്ണയും മാറി മാറി ഉപയോഗിക്കാം.


  5. #645
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    റെഡ് മീറ്റോ, വൈറ്റ് മീറ്റോ; നമുക്ക് വേണ്ടത്?





    മാംസാഹാരം പ്രോട്ടീനിന്റെയും പലതരം വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ്. എങ്കിലും അതിന്റെ ഉപയോഗത്തെക്കുറിച്ച് വൈദ്യശാസ്ത്രവിദഗ്ദ്ധന്മാര്* ഒട്ടനവധി പരീക്ഷണങ്ങള്* നടത്തുകയും അതിന്റെ വെളിച്ചത്തില്* സുപ്രധാനങ്ങളായ പല നിരീക്ഷണങ്ങളും പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അതില്* പ്രധാനപ്പെട്ട ഒന്നാണ് റെഡ് മീറ്റും ലീന്* മീറ്റ് അഥവാ വൈറ്റ് മീറ്റും തമ്മിലുള്ള താരതമ്യ പഠനം.
    ആരോഗ്യചര്*ച്ചകളില്* മിക്കപ്പോഴും ഉയര്*ന്നുകേള്*ക്കുന്ന രണ്ട് പദങ്ങളാണ് റെഡ് മീറ്റും ലീന്* മീറ്റും. ശരീരഭാരം കുറയ്ക്കുന്ന പുതിയ പുതിയ ഡയറ്റ് രീതികള്* പ്രചാരത്തില്* വന്നതോടെ ആരോഗ്യ മാസികകളിലും ആരോഗ്യ പരിപാടികളിലും ഈ പദങ്ങള്* സര്*വസാധാരണമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
    എന്താണ് റെഡ് മീറ്റും ലീന്* മീറ്റും തമ്മിലുള്ള വ്യത്യാസമെന്നും ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നോക്കാം.
    എന്താണ് റെഡ് മീറ്റ് ?
    ലളിതമായ ഭാഷയില്* പറഞ്ഞാല്* വേവിക്കാത്ത അവസ്ഥയില്* ചുവന്ന നിറത്തില്* കാണപ്പെടുന്ന മാംസമാണ് റെഡ് മീറ്റ്. അതിന് ചുവപ്പുനിറം നല്*കുന്നത് അതിലെ പ്രോട്ടീന്* ആയ മയോഗ്ലോബിന്റെ സാന്നിധ്യമാണ്. {https://www.ncbi.nlm.nih.gov/pubmed/23190143 }. ഇവ പ്രധാനമായും സസ്തനികളായ മൃഗങ്ങളുടെ മാംസമാണ്.
    മട്ടന്*, ബീഫ്, പോര്*ക്ക് തുടങ്ങിയ കൊഴുപ്പുകൂടിയ മാംസമാണ് സാധാരണയായി റെഡ് മീറ്റ് വിഭാഗത്തില്* പെടുന്നത്.
    റെഡ് മീറ്റില്* അടങ്ങിയിരിക്കുന്ന പ്രധാന പോഷകഘടകങ്ങള്* സിങ്ക്, അയേണ്*, വിറ്റാമിന്* ബി 6, വിറ്റാമിന്* ബി 12, തയമിന്*, റൈബോഫ്*ലാവിന്* മുതലായവയാണ്. വിളര്*ച്ചപോലുള്ള രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട മിനറല്*സും പോഷകങ്ങളുമാണ് ഇവ.
    റെഡ് മീറ്റില്* വലിയതോതില്* പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തില്* വലിയതോതിലുള്ള പൂരിത കൊഴുപ്പിന്റെ സാന്നിധ്യം ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. സ്*ട്രോക്ക് ഉണ്ടാവാനുള്ള സാധ്യതയെയും അത് വര്*ധിപ്പിക്കുന്നു. റെഡ് മീറ്റിന്റെ അമിതമായ ഉപയോഗം കോളോറെക്ടല്* കാന്*സര്* അഥവാ, മലാശയ അര്*ബുദത്തിന്റെ സാധ്യത വര്*ധിപ്പിക്കുന്നു.
    ഓസ്ട്രേലിയന്* ഹാര്*ട്ട് ഫൗണ്ടേഷന്റെ ശുപാര്*ശ പ്രകാരം? ഒരാള്*ക്ക് ഒരാഴ്ച കഴിക്കാവുന്ന റെഡ് മീറ്റിന്റെ അളവ് 455 ഗ്രാമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
    ചില പഠനങ്ങള്* റെഡ് മീറ്റിന്റെ ഉപഭോഗവും പ്രമേഹരോഗസാധ്യതയും തമ്മില്* ബന്ധമുണ്ടെന്ന് ചില സൂചനകള്* തരുന്നുണ്ട്.
    റെഡ് മീറ്റ് പാചകം ചെയ്യുന്നത് ഉയര്*ന്ന ചൂടില്* ആണെന്നതും ഇതിന്റെ ദൂഷ്യവശങ്ങളില്* ഒന്നാണ്. അങ്ങനെ പാകംചെയ്യുകവഴി ആരോഗ്യത്തിന് ഹാനികരമായ പല പദാര്*ത്ഥങ്ങളും ഇവയില്* രൂപപ്പെടാന്* വഴിയൊരുക്കുന്നു. അതില്* പ്പെട്ടവയാണ്, heterocyclic amines (HAs), polycyclic aromatic hydrocarbons (PAHs), advanced glycation end-products (AGEs) മുതലായവ. ഇവ മൃഗങ്ങളില്* കാന്*സര്* ഉണ്ടാക്കാന്* കാരണമാകുന്നു എന്ന് ഗവേഷണങ്ങള്* തെളിയിച്ചിട്ടുണ്ട്. മനുഷ്യരിലും ഇത് കാന്*സറിന് വഴിയൊരുക്കിയേക്കാം എന്ന നിഗമനത്തിന്റെ കാരണവും ഒരുപക്ഷെ, ഇതാകാം. മാംസാഹാരം മാത്രമല്ല മറ്റു പല ഭക്ഷണസാധനങ്ങളും അമിതമായ ചൂടില്* പാകംചെയ്യുന്നത് ഇത്തരം ആരോഗ്യപ്രശ്*നങ്ങള്*ക്ക് കാരണമായേക്കാം.
    വൈറ്റ് മീറ്റ്
    :താരതമ്യേന കൊഴുപ്പ് കുറവുള്ള മാംസമാണ് ഈ വിഭാഗത്തില്*പ്പെടുന്നത്. കോഴി, താറാവ്, ടര്*ക്കി മുതലായവയുടെ മാംസം ലീന്* മീറ്റിന് ഉദാഹരണങ്ങളാണ്. കൊഴുപ്പുള്ള ഭാഗങ്ങള്* പാടെ ഒഴിവാക്കി മുറിച്ചെടുത്ത മറ്റു മാംസങ്ങളും ഇതില്* പ്പെടുത്താം. (മീനും ഈ വിഭാഗത്തില്*പ്പെടുമെങ്കിലും സാധാരണയായി മീനിനെ മാംസാഹാരത്തിന്റെ ഗണത്തില്*പ്പെടുത്താത്തതിനാല്* അതിനെക്കുറിച്ച് പിന്നീടൊരവസരത്തില്* പ്രതിപാദിക്കാം.) റെഡ് മീറ്റിനെ അപേക്ഷിച്ച് കൊഴുപ്പുകുറഞ്ഞ മാംസമാണ് ഇവ.
    കുറഞ്ഞതോതിലുള്ള കൊഴുപ്പും (പ്രത്യേകിച്ചും പൂരിത കൊഴുപ്പ്) അതുകൊണ്ടുതന്നെ കുറഞ്ഞ കലോറിയുമാണ് ലീന്* മീറ്റില്* അടങ്ങിയിരിക്കുന്നത്. സെലീനിയം, വിറ്റാമിന്* ബി 3, ബി 6 എന്നിവയുടെ നല്ലൊരു ഉറവിടമാണ് ലീന്* മീറ്റ്. സെലീനിയം നമ്മുടെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുകയും നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
    പക്ഷെ, ഇന്നത്തെ ഇറച്ചിക്കോഴിയുത്പാദനത്തില്* വ്യാപകമായി കാണപ്പെടുന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗം ആളുകളില്* പലവിധ ആരോഗ്യപ്രശ്*നങ്ങള്*ക്ക് കാരണമാവുന്നുണ്ട്.
    2019 ജൂണില്* പുറത്തുവിട്ട അമേരിക്കന്* ജേണല്* ഓഫ് ക്ലിനിക്കല്* ന്യൂട്രീഷ്യന്റെ ഏറ്റവും പുതിയ പഠനപ്രകാരം റെഡ് മീറ്റും വൈറ്റ് മീറ്റും ഒരേപോലെ തന്നെ കൊളസ്*ട്രോളിന് കാരണമാകുന്നു. 21-നും 65 -നും ഇടയില്* പ്രായമുള്ള 113 സ്ത്രീ-പുരുഷന്മാരില്* നടത്തിയ വ്യത്യസ്ത ഡയറ്റ് ഉപയോഗിച്ചുള്ള പഠനപ്രകാരം രക്തത്തിലെ കൊളസ്*ട്രോള്* നിരക്കിന്റെ ഉയര്*ച്ചയില്* ഈ രണ്ട് മാംസാഹാരങ്ങളും പങ്കുവഹിക്കുന്നുണ്ടെന്ന് ഗവേഷകര്* കണ്ടെത്തി. സസ്യാഹാരങ്ങളില്*പ്പെട്ട പ്രോട്ടീന്* ഭക്ഷണങ്ങള്* ഇവയേക്കാള്* സുരക്ഷിതമാണെന്നും പഠനം സൂചിപ്പിക്കുന്നു.[https://www.medicalnewstoday.com/articles/325392.php#1]
    റെഡ്മീറ്റിനെക്കാള്* അപകടംപിടിച്ചത് സംസ്*കരിച്ച മാംസത്തിന്റെ ഉപയോഗമാണെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്* ചൂണ്ടിക്കാണിക്കുന്നത്. രുചി കൂട്ടാനും അധികനാള്* കേടാകാതെയിരിക്കാനും വേണ്ടി മാംസത്തില്* മറ്റു പദാര്*ത്ഥങ്ങള്* ചേര്*ക്കുന്നതാണ് പ്രോസസ്ഡ് മീറ്റിനെ അപകടകാരിയാക്കുന്നത്.
    തിരഞ്ഞെടുക്കേണ്ടത്?
    :റെഡ് മീറ്റിനും ലീന്* മീറ്റിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ഉപഭോഗത്തില്* താഴെ പ്രതിപാദിക്കുംവിധം ചില മാറ്റങ്ങള്* വരുത്തിയാല്* നമുക്ക് ഗുണകരമാക്കാവുന്ന ഒട്ടനവധി ഘടകങ്ങള്* ഇവയിലുണ്ട്.
    1. ഏതുതരം മാംസം തിരഞ്ഞെടുത്താലും കൊഴുപ്പടങ്ങിയ ഭാഗങ്ങള്* ഒഴിവാക്കി ഉപയോഗിക്കാന്* ശ്രമിക്കുക.
    2. പായ്ക്ക് ചെയ്ത മാംസം വാങ്ങുമ്പോള്* ന്യൂട്രീഷ്യന്* ലേബല്* കൃത്യമായി നോക്കി അതിലെ കൊഴുപ്പിന്റെ അളവുകുറഞ്ഞതാണെന്ന് ഉറപ്പുവരുത്തുക.
    3. കോഴി, ടര്*ക്കി മുതലായവയുടെ മാംസം തൊലികളഞ്ഞ് ഉപയോഗിക്കുക.
    4. പ്രോസസ്ഡ് മാംസ ഉത്പന്നങ്ങളായ ഹോട്ട് ഡോഗ്, സോസേജ്, ബര്*ഗര്* മുതലായവ കഴിവതും ഒഴിവാക്കുക. അവയില്* ഉയര്*ന്നതോതില്* കൊഴുപ്പ് മാത്രമല്ല ഉപ്പും അടങ്ങിയിരിക്കുന്നു.
    5. മാംസം ഉയര്*ന്ന ചൂടില്* പാകംചെയ്യാതിരിക്കുക. എണ്ണയില്* വറുത്തെടുക്കുന്നത് പരമാവധി ഒഴിവാക്കുക. കരിഞ്ഞ മാംസം ഭക്ഷിക്കാതിരിക്കുക.
    ശരിയായ അളവിലും രീതിയിലും നമ്മുടെ ഡയറ്റില്* ഉള്*പ്പെടുത്തിയാല്* റെഡ് മീറ്റും ലീന്* മീറ്റും നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്* നല്*കുന്നുണ്ടെന്ന പുതിയ പഠനങ്ങള്* എന്തായാലും മാംസാഹാരപ്രിയര്*ക്ക് വലിയൊരു ആശ്വാസമാണ്.


  6. #646
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഡയറ്റിങ്ങിലാണോ? എങ്കില്* ജീരകവെള്ളത്തെ കൂടെ കൂട്ടിക്കോളു




    ണ്ട് സ്*ക്കൂളിലേക്ക് പോവുമ്പോള്* ഭക്ഷണത്തോടൊപ്പം ഒരു കുപ്പി ജീരക വെള്ളവും ഉണ്ടാവും. കാലം മുന്നോട്ട് പോയപ്പോള്* പലതരത്തിലുള്ള ദാഹശമനികള്* രംഗത്ത് വന്നു. എന്നാല്* രുചികരമായ ഈ പാനീയത്തിന് സവിശേഷതകള്* ഏറെയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്* ശരീരത്തില്* അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാമെന്നാണ് വിദഗ്ധര്* പറയുന്നത്.
    ജീരകവെള്ളത്തിന്റെ ഗുണങ്ങള്* ഇവയൊക്കെയാണ്
    കുറഞ്ഞ കലോറി മാത്രമേ ജീരകവെള്ളത്തില്* അടങ്ങിയിട്ടുള്ളൂ. ദാഹമകറ്റാന്* ജ്യൂസോ മധുരപാനീയങ്ങളോ കുടിക്കുമ്പോള്* അളവില്* കവിഞ്ഞ കലോറി നമ്മുടെ ശരീരത്തിലെത്തും.എന്നാല്* ദാഹമകറ്റാന്* പതിവാക്കുന്നത് ജീരകവെള്ളമാണെങ്കില്* ഈ അനാവശ്യ കലോറി ഒഴിവാക്കാം. ഒരു സ്പൂണ്* ജീരകത്തില്* 7 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.
    ആന്റി ഓക്സിഡന്റുകളാല്* സമ്പുഷ്ടം- ആന്റി ഓക്സിഡന്റുകളാല്* സമ്പുഷ്ടമാണ് ജീരകവെള്ളം. ശരീരത്തിന് ദോഷകരമായ ഓക്സിജന്* റാഡിക്കലുകളെ നീക്കം ചെയ്യാന്* ആന്റി ഓക്സിഡന്റുകള്*ക്ക് കഴിയും. ധാരാളം വിറ്റമിന്* എ, സി, കോപ്പര്* എന്നിവയും ജീരകത്തില്* അടങ്ങിയിട്ടുണ്ട്.
    ജീരകത്തില്* അടങ്ങിയിരിക്കുന്ന ആന്റി ഇന്*ഫ്ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും. ഇത് ദഹനത്തിനും നെഞ്ചെരിച്ചല്* പോലുള്ള പ്രശ്നങ്ങള്*ക്കും പരിഹാരമായി ഉപയോഗിക്കാം. ശരീരത്തിലെ ഷുഗര്*, കൊഴുപ്പ്, കാര്*ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി ഗട്ട് ബാക്ടീരിയയെ നിലനിര്*ത്താന്* ജീരകത്തിന് സാധിക്കും.


  7. #647
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    text_format
    വെറുതെയല്ല, ഈ കാര്യങ്ങൾ കൂടി അറിഞ്ഞ് ഓട്സ് കഴിച്ചോളൂ...




    മലയാളികളുടെ ഭക്ഷണത്തിൽ ഇപ്പോൾ ഓട്സിന് ഒഴിച്ചുകൂടാനാകാത്തൊരു സ്ഥാനമുണ്ട്. മിക്കവരുടെയും ഒരു നേരത്തെ ഭക്ഷണംതന്നെ ഓട്സ് ആണ്. ഏറെ പോഷകസമ്പന്നവും ആരോഗ്യദായകവുമാണ് ഓട്സ് എന്നതിൽ സംശയം വേണ്ട.
    ഗോതമ്പ്, ബാർലി, അരി എന്നിവയെപ്പോലെ ഒരു ധാന്യവർഗമാണ് ഓട്സ്. ഓട്ട് മീൽ, ഓട്ട് ഫ്*ളോർ ഇങ്ങനെ രണ്ടു രീതിയാലാണ് ഓട്സ് ഉള്ളത്. മറ്റു ധാന്യങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കൺ, പ്രോട്ടീൻ എന്നീ രണ്ടു ഘടകങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം ബീറ്റാഗ്ലൂക്കൺ ആണ്. ഇത് അലിയുന്ന നാരാണ്. നമ്മുടെ ശാരീരിക പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഇതേറെ ആവശ്യമാണുതാനും.

    അന്നജം, മാംസ്യം, കൊഴുപ്പ് എന്നീ മാക്രോന്യൂട്രിയന്റുകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ചു കൊഴുപ്പായി മാറാനുള്ള പ്രവണത ഇവ കുറയ്ക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തെയും മസ്തിഷ്കാഘാതത്തെയും തടയുന്നതിനൊപ്പം ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും ചെയ്യും.

    അവനാലിൻ എന്നാണ് ഓട്സിലുള്ള പ്രോട്ടീന്റെ പേര്. പാൽ, മുട്ട, ഇറച്ചി എന്നിവയിലുള്ള പ്രോട്ടീൻ പോലെതന്നെയാണിതും. ബി1, ബി2, ബി3, ബി5, ബി9 എന്നീ വൈറ്റമിനുകളും കാത്സ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നീ ധാതുക്കളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഗോതമ്പിനെക്കാൾ കുറവാണ് ഇവയിൽ നാരുകൾ.
    ഓട്സിൽ അടങ്ങിയിരിക്കുന്ന അവനാലിൻ പ്രോട്ടീൻ ചിലരിൽ ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നതയി പറയുന്നുണ്ട്. ദീർഘനാളത്തെ ഉപയോഗത്തിൽ മാത്രമേ ഇതു സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളു.

    പാലിലോ വെള്ളത്തിലോ ഓട്സ് വേവിക്കാവുന്നതാണ്. എന്നാൽ കൂടിയ അളവിൽ പാൽ ചേർക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. ****എന്തുതന്നെയായലും ജീവിതശൈലീരോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് സുരക്ഷിതമായി കഴിക്കാൻ സാധിക്കുന്ന ഒരു സമീകൃതാഹാരം തന്നെയാണ് ഓട്സ് എന്നതിൽ സംശയം വേണ്ട.

  8. #648
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കറിവേപ്പിലയുടെ അമൂല്യ ഗുണങ്ങള്*





    'ഒരില... ഒരായിരം ഗുണങ്ങള്*' എന്നാണ് കറിവേപ്പിലയെക്കുറിച്ച് പണ്ടുള്ളവര്* പറഞ്ഞിരുന്നത്. പണ്ടുകാലത്തെ നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ ഘടകമായിരുന്നു. ഇന്നത്തെക്കാലത്ത് വിഷമരുന്നുകള്* തളിക്കാത്ത കറിവേപ്പില കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കറിവേപ്പില വായിലിട്ട് ചവയ്ക്കുന്നത് വായിലുള്ള ദുര്*ഗന്ധത്തെ അകറ്റും. പ്രകൃതിദത്ത മൗത്ത് വാഷിന്റെ ഗുണം ചെയ്യും. കേരളത്തിലെ കാലാവസ്ഥയില്* വളരെ എളുപ്പത്തില്* വളര്*ത്താവുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയുടെ ഗുണങ്ങള്* പരിചയപ്പെടാം

    • ദഹനപ്രക്രിയ ശരിയായരീതിയില്* നടക്കുന്നതിന് കറിവേപ്പില സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം കറിവേപ്പില കഴിക്കുകയും അത് ആമാശയത്തില്* എത്തുകയും ചെയ്യുമ്പോള്*, കറിവേപ്പിലയുടെ സാന്നിധ്യം ദഹനം ത്വരിതപ്പെടുത്തുന്ന ദീപനരസങ്ങള്* ഉണ്ടാക്കുന്നത് വര്*ധിപ്പിക്കുന്നു. കൃമിശല്യം അകറ്റുന്നതിന് വളരെ നല്ലൊരു ഔഷധമാണ് കറിവേപ്പില. ഇഞ്ചിയും കറിവേപ്പിലയും ചേര്*ത്ത് അരച്ച് മോരിനോപ്പം കഴിക്കുന്നത് ദഹനപ്രശ്*നങ്ങള്*ക്ക് നല്ലൊരു പരിഹാരമാണ്.
    • കറിവേപ്പിലകൊണ്ട് ത്വക്കിനെ ബാധിക്കുന്ന വിവിധതരം അണുബാധകള്*, ചിക്കന്*പോക്*സിന്റെ പാടുകള്* എന്നിവ കുറയ്ക്കാന്* സാധിക്കുന്നു. കറിവേപ്പിലയുടെ ആന്റി-ബാക്ടീരിയല്* ഗുണമാണ് ഇതിനു സഹായിക്കുന്നത്. ഇരുപത് കറിവേപ്പിലയില കുറച്ചു വെള്ളംചേര്*ത്ത് കുഴമ്പുപരുവത്തില്* അരച്ചെടുക്കുക. ഇത് രോഗബാധയുള്ള പ്രദേശത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. ത്വക്കിലുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ ശമനം ലഭിക്കും. പ്രാണികള്* കടിച്ചതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്* ഒഴിവാക്കുന്നതിന് കറിവേപ്പിലയുടെ നീര് പുരട്ടുന്നത് ഗുണം ചെയ്യും.
    • വിറ്റാമിന്*-എ യുടെ കലവറതന്നെയാണ് കറിവേപ്പില. കണ്ണിന്റെ ഉപരിതല കോര്*ണിയയെ സംരക്ഷിക്കുന്ന കരോട്ടിനോയ്ഡുകള്* വിറ്റാമിന്*-എ യില്* അടങ്ങിയിരിക്കുന്നു. വിറ്റാമിന്*-എ യുടെ അഭാവം രാത്രിയില്* അന്ധത, കണ്ണിന് മൂടല്* എന്നിവയ്ക്ക് ഇടയാക്കും. വിറ്റാമിന്*-എ യുടെ അതിയായ കുറവ് കാഴ്ചശക്തി തന്നെ നഷ്ടപ്പെടുന്നതിനും വഴിതെളിക്കാം. ദിവസേന കറിവേപ്പില ഭക്ഷണത്തില്* ഉള്*പ്പെടുത്തി കഴിച്ചാല്* കാഴ്ചശക്തി വര്*ധിപ്പിക്കുമെന്ന് പഠനങ്ങള്* പറയുന്നു.
    • ഭക്ഷണത്തില്* കറിവേപ്പില ചേര്*ക്കുന്നതിലൂടെ ഓര്*മശക്തി വര്*ധിപ്പിക്കാന്* കഴിയുമെന്നാണ് പഠനങ്ങള്* തെളിയിക്കുന്നത്. എലികളില്* നടത്തിയ ഒരു പഠനത്തില്*നിന്ന് മനസ്സിലാക്കാന്* കഴിഞ്ഞത് കറിയില്*നിന്ന് ലഭിക്കുന്ന കറിവേപ്പിലയുടെ അളവ് അല്*ഷിമേഴ്*സ് പോലുള്ളവയുടെ തീവ്രത ക്രമാനുഗതമായി കുറയ്ക്കാന്* സഹായിക്കും എന്നതാണ്.
    • ശരീരത്തിന്റെ പ്രവര്*ത്തനങ്ങളില്* കരള്* പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്* കരളിനെ ഫ്രീ റാഡിക്കലുകളുടെ ആക്രമണങ്ങളില്*നിന്നും വൈറസ്, ബാക്ടീരിയല്* ആക്രമണങ്ങളില്*നിന്നും അണുബാധമൂലമുണ്ടാകുന്ന ആക്രമണങ്ങളില്* നിന്നും സംരക്ഷിക്കേണ്ടതുണ്ട്.
    • കറിവേപ്പിലയെ കുറിച്ച് നടത്തിയ ഗവേഷണങ്ങളില്* ഇലകളില്* അടങ്ങിയിരിക്കുന്ന ടാനിനുകളും കാര്*ബാസോല്* ആല്*ക്കലൈഡുകളും നല്ല ഹെപ്പോറ്റ് സംരക്ഷക ഘടകങ്ങളാണ് പ്രദര്*ശിപ്പിച്ചത്. ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളില്*നിന്നുള്ള കരളിനെ സംരക്ഷിക്കുന്നതില്* ഇവ സഹായകമാണ്.
    • അകാലനര, മുടികൊഴിച്ചില്*, താരന്* എന്നിവയെല്ലാത്തിനുമുള്ള ഒരു ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പില വെളിച്ചെണ്ണയില്* ചൂടാക്കി തലയില്* തേച്ചുപിടിപ്പിക്കുന്നത് തലമുടി വളരുന്നതിന് സഹായിക്കുന്നു. തലമുടിയുടെ സ്വാഭാവികനിറം നിലനിര്*ത്തുന്നതിന് കറിവേപ്പിലയിട്ടു കാച്ചിയ എണ്ണയോളം നല്ലതാണ്



  9. #649
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മഹാരാഷ്*ട്രയുടെ സ്വന്തം ഡാംഗി



    • ഉഴവിനുവേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുക








    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 8
    ഗുജറാത്തിലെ ഡാംഗ് ജില്ലയിലും മഹാരാഷ്*ട്രയിലെ താനെ, നാസിക്, അഹമ്മദ് നഗർ തുടങ്ങിയ ജില്ലകളിലും കാണപ്പെടുന്നു. ഉഴവിനുവേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുക. അതിതീവ്ര മഴയുള്ള പ്രദേശങ്ങളിലും നെൽപ്പാടങ്ങളിലും മലമ്പ്രദേശങ്ങളിലും മടികൂടാതെ പണിയെടുക്കാനുള്ള പാടവം ഇവർക്കുണ്ട്. ഇവയുടെ ശരീരം ഒരു എണ്ണ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കനത്ത മഴയുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇവയെ സഹായിക്കും. വെളുപ്പിൽ കറുപ്പ് അല്ലെങ്കിൽ ചുവപ്പ് പൊട്ടുകൾ നിറഞ്ഞ ശരീരം. കൂർത്ത ചെറിയ കൊമ്പുകൾ, ചെറിയ തല എന്നിവയാണ് മറ്റു പ്രത്യേകതകൾ. പ്രതിവർഷം ശരാശരി 430 കിലോഗ്രാം പാലാണ് ഉൽപാദനശേഷി. പാലിലെ കൊഴുപ്പിന്റെ അളവ് 4.3 ശതമാനമാണ്.












  10. #650
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വായുവില്*നിന്ന് കുടിവെള്ളം; ലിറ്ററിന് 5 രൂപ നിരക്കില്* ഇനി റെയില്*വെ സ്റ്റേഷനുകളില്* ലഭിക്കും





    ഇന്ത്യയില്* നിര്*മിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്*ക് വഴി പ്രതിദിനം 1000 ലിറ്റര്* വെള്ളം ഉത്പാദിപ്പിക്കാന്* കഴിയും.





















    വായുവില്* നിന്ന് കുടിവെള്ളമുണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങള്* കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്* ഇതാ ഇന്ത്യന്* റെയില്*വെ വായുവില്*നിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച് യാത്രക്കാര്*ക്ക് നല്*കുന്നു.
    സൗത്ത് സെന്*ട്രല്* റെയില്*വെ ഇതാദ്യമായി സെക്കന്ദരാബാദ് റെയില്*വെ സ്റ്റേഷനില്* സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. 'മേഘദൂത്' എന്നാണിതിന് പേരിട്ടിരിക്കുന്നത്.
    ഇന്ത്യയില്* നിര്*മിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്*ക് വഴി പ്രതിദിനം 1000 ലിറ്റര്* വെള്ളം ഉത്പാദിപ്പിക്കാന്* കഴിയും.
    കുടിവെള്ളം ശേഖരിക്കുന്നതിന്റെ ഘട്ടങ്ങള്*

    1. എയര്* ഫില്*റ്റര്* വഴി വായുവില്*നിന്ന് ആദ്യം ജലകണം ആഗിരണംചെയ്*തെടുക്കുന്നു.
    2. വായുവില്*നിന്ന് ലഭിക്കുന്ന ജലകണം കണ്ടന്*സര്* പ്രതലത്തിലൂടെ കടത്തിവിടുന്നു.
    3. വായുവില്*നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കള്*വേര്*തിരിച്ചശേഷം കുടിക്കാന്* യോഗ്യമാക്കുന്നു
    4. തുടര്*ന്ന് ടാങ്കില്* ശേഖരിക്കുന്നു.
    5. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് തയ്യാറാക്കുന്നു.

    Conserve Water, Conserve Life: Railways introduces 'Meghdoot' device to harvest water directly from air, which is then filtered & remineralised for drinking

    Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards pic.twitter.com/lSWqDkf8WB
    ? Piyush Goyal (@PiyushGoyal) December 17, 2019
    രണ്ടുരൂപമുതല്* എട്ടുരൂപവരെയാണ് ഇത്തരത്തില്* ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയില്*വെ ഈടാക്കുക. സ്വന്തമായി കുപ്പികൊണ്ടുവരുന്നവര്*ക്ക് ലിറ്ററിന് 5 രൂപ നല്*കിയാല്*മതി. കുപ്പിയില്*നിറച്ച ഒരു ലിറ്റര്* കുടിവെള്ളത്തിന് എട്ട് രൂപ നല്*കണം.
    300 മില്ലീലിറ്റര്* വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കില്* രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎല്* വെള്ളത്തിന് 5 രൂപയും കുപ്പികയ്യിലുണ്ടെങ്കില്* മൂന്നുരൂപയും നല്*കണം.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •