Page 91 of 131 FirstFirst ... 41818990919293101 ... LastLast
Results 901 to 910 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #901
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ലോക പ്രശസ്തമാണ് 'ചിനിയ'; എങ്കിലും ബിഹാറിന് സ്വന്തം വാഴ കൃഷി കൈവിടേണ്ടി വരുമോ ?


    കേരളത്തിലെ പോലെ തന്നെ ബിഹാറിലെയും പ്രധാന കാർഷിക വിളയാണ് വാഴ (Banana). അയ്യായിരത്തോളം ഏക്കറിലായി ആറോളം വ്യത്യസ്ത ഇനം വാഴകളാണ് ഗംഗയുടെ വിശാലമായ തീരങ്ങളില്* കൃഷി ചെയ്യുന്നത്. കൃഷിയില്* കേരളം മണ്*സൂണിനെ ആശ്രയിക്കുന്നത് പോലെ ഗംഗയിലെ വേലിയേറ്റങ്ങളാണ് ബിഹാറിലെ കൃഷിയെ നിലനിര്*ത്തുന്നത്. കാലാവസ്ഥാ മാറ്റത്തോടൊപ്പം കര്*ഷകരോടുള്ള ഭരണകൂടത്തിന്*റെ നിസഹകരണം കൂടിയാകുമ്പോള്* കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്*ഷകരും പറയുന്നു.


    ബിഹാറിന്*റെ ഗംഗാ തടങ്ങളിലെ ഒരു പുലര്*കാല കാഴ്ചയാണിത്. സൈക്കിളില്* ഇരുവശത്തും വാഴക്കുല കെട്ടിവച്ച് ഉന്തി തള്ളി അടുത്തുള്ള പട്ടണത്തിലെ കട ലക്ഷ്യമാക്കി നീങ്ങുന്ന കര്*ഷകരുടെ കാഴ്ച. ഈ കാഴ്ചപോലെ തന്നെ ഏറെ മുഷിഞ്ഞതാണ് ആ കര്*ഷകരുടെ ജീവിതവും.



    അന്താരാഷ്ട്രാ വിപണിയില്* സ്വന്തമായ സ്ഥാനമുള്ള ഒന്നാണ് ബിഹാറിലെ ചിനിയ വാഴയിനം. അന്താരാഷ്ട്രാ വിപണി കണ്ടെത്തിയെങ്കിലും അതിന്*റെ ഗുണ ഫലം മണ്ണില്* പണിയെടുക്കുന്ന കര്*ഷകന് ലഭിക്കുന്നില്ലെന്ന് പ്രദേശത്തെ കര്*ഷകരും പറയുന്നു.



    ചിനിയ, ചിനി ചമ്പ, കോതിയ, മാല്*ഭിഗ്, ഗൗരിയ ഇങ്ങനെ ആറിനം വാഴകളാണ് ഗംഗാ തീരത്തില്* വിളഞ്ഞ് നില്*ക്കുന്നവ. എന്നാല്* ചിനിയയാണ് കേമന്*. ബിഹാറിന്*റെ തദ്ദേശീയ ഇനമാണ് ചിനിയ. ഹാജിപ്പൂരിലെ (Hajipur's chiniya banana) കൃഷിയിടങ്ങളില്* നിന്ന് കടല്* കടക്കുന്നവയില്* പ്രധാനിയും ചിനിയ തന്നെയാണ്.


    ചിനിയയുടെ പേരും പെരുമയും പേറുന്നുണ്ടെങ്കിലും ആ അധ്വാനത്തിന്*റെ ഫലം തങ്ങളുടെ ജീവിതത്തിലില്ലെന്ന് കര്*ഷകരും സാക്ഷ്യം പറയുന്നു. രാജ്യാന്തര തലത്തില്* പ്രശസ്തി നേടിയ വാഴയിനം പോത്സാഹിപ്പിക്കാനുള്ള നടപടികള്* സര്*ക്കാറിന്*റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.


    പേരും പേരുമയും കര്*ഷകര്*ക്കും ഗ്രാമത്തിനും കിട്ടുമ്പോള്* ലാഭം ഇടനിലക്കാരിലേക്കും പോകുന്നു. ഇടനിലക്കാരെ ഒഴിവാക്കി. താങ്ങുവില ഉയര്*ത്തുന്ന തരത്തിലുള്ള കാര്*ഷികാശ്വാസ നടപടികളൊന്നും സര്*ക്കാറിന്*റെ ഭാഗത്ത് നിന്നും ഇല്ല.


    എല്ലാ കാര്*ഷിക വിളകളെയും പോലെ വാഴയും ഏറെ വെള്ളം ആവശ്യമുള്ള ഒരിനമാണ്. കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തിലെ മഞ്ഞുരുക്കുമ്പോള്* ഗംഗാ നദി കരകവിയുന്നു. ഗംഗാ തടങ്ങില്* വെള്ളമുയരുമ്പോള്* ആളുയരത്തിലുള്ള വാഴകള്* പോലും മുങ്ങുന്നു.


    വിളവെടുപ്പ് കാലത്തിന് തൊട്ടുമുമ്പോണ് ഇത്തരത്തിലൊരു വെള്ളപ്പൊക്കമെങ്കില്* ഒരു വര്*ഷത്തെ അധ്വാനം വെള്ളമെടുത്തെന്ന് കൂട്ടിയാല്* മതി. കൃഷി നാശമുണ്ടായാല്* സര്*ക്കാര്* നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നത് കര്*ഷകര്*ക്ക് മറ്റൊരു തിരിച്ചടിയാണ്.


    വിപണിയില്* പ്രശസ്തമെങ്കിലും വരുമാനമില്ലാത്തത് കര്*ഷകരെ കൃഷിയിടത്തില്* നിന്നും അകറ്റി നിര്*ത്തുന്നു. അവരില്* പലരും കൃഷിയിടം ഉപേക്ഷിച്ച് തുടങ്ങി. ജീവിത കാലം മുഴുവനും വാഴയ്ക്ക് വെള്ളമൊഴിച്ചിട്ടും തങ്ങളുടെ ജീവിതം പച്ചപിടിക്കാത്തതില്* നിരവധി കൃഷിക്കാരാണ് കൃഷിയിടം വിട്ടത്.


    സര്*ക്കാരും വിപണിയും തങ്ങള്*ക്കൊപ്പമല്ലെന്ന് കര്*ഷകര്* തിരിച്ചറിഞ്ഞിരിക്കുന്നു. ഒപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്* കൂടുതല്* ദുരിതങ്ങളിലേക്കാണ് ഉത്തരേന്ത്യന്* സംസ്ഥാനങ്ങളിലെ സാധാരണ കര്*ഷകന്*റെ യാത്ര. അവര്* ഫലഭൂയിഷ്ടമായ നദീതടങ്ങള്* ഉപേക്ഷിച്ച് ചൂട് കൂടിയ നഗരപ്രാന്തങ്ങളിലേക്ക് കുടിയേറാന്* നിര്*ബന്ധിതരാകുന്നു.


  2. #902
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഒറ്റക്കുലയിൽ തന്നെ നൂറുകണക്കിന് കുഞ്ഞുതേങ്ങകൾ!

    15 വർഷം മുമ്പ് വെച്ച തെങ്ങുകളിലൊന്നിലാണ് ഈ അപൂർവ മാറ്റം കണ്ടത്. പത്തുമാസം മുമ്പ് വരെ സാധാരണ മറ്റ് തെങ്ങുകളെ പോലെ തന്നെ വലുപ്പത്തിൽ കായ്ഫലം ലഭിച്ച് വന്നിരുന്നു. ഇപ്പോൾ പത്തോളം കുലകളിലായി നിറയെ കായ്കളാണുള്ളത്.





    മലപ്പുറം: വേങ്ങര കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവിൽ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിന് താഴെയെത്തിയാൽ അന്തംവിട്ട് മുകളിലേക്ക് നോക്കിപ്പോകും. ഒറ്റക്കുലയിൽ കാണാനാകുന്നത് നൂറുകണക്കിന് കുഞ്ഞുതേങ്ങകൾ. ഒറ്റ നോട്ടത്തിൽ ഈത്തപ്പഴം കായ്ച്ച് നിൽക്കും പോലെ തോന്നിക്കുമെങ്കിലും നൂറുകണക്കിന് കൊച്ചുതേങ്ങകൾ ഒരു തെങ്ങിൽ കായ്ച്ച് നിൽക്കുകയാണിവിടെ.

    കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവിൽ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിലെ ഈ അപൂർവ പ്രതിഭാസം കാണാൻ ജനങ്ങളെത്തുന്നുമുണ്ട്. 15 വർഷം മുമ്പ് വെച്ച തെങ്ങുകളിലൊന്നിലാണ് ഈ അപൂർവ മാറ്റം കണ്ടത്. പത്തുമാസം മുമ്പ് വരെ സാധാരണ മറ്റ് തെങ്ങുകളെ പോലെ തന്നെ വലുപ്പത്തിൽ കായ്ഫലം ലഭിച്ച് വന്നിരുന്നു. ഇപ്പോൾ പത്തോളം കുലകളിലായി നിറയെ കായ്കളാണുള്ളത്.

    നാലുമാസം മുമ്പ് പറമ്പിലെ മറ്റ് തെങ്ങുകൾക്കൊപ്പം ഈ തെങ്ങിൽ നിന്നും തേങ്ങ പറിച്ചിരുന്നു. പുതിയ പ്രതിഭാസത്തിന് ശേഷമുള്ള ചെറിയ തേങ്ങകൾ മൂപ്പെത്തിയിട്ടില്ല. ലക്ഷദീപ് മൈക്രോ ഇനത്തിൽപ്പെട്ട തെങ്ങുകളാണ് ഇത്തരത്തിൽ കായകൾ നൽകാറുള്ളതെന്നും ജനിതകമാറ്റം കാരണം ഇത്തരം പ്രതിഭാസമുണ്ടാകാമെന്നും കൃഷി അസി. ഡയറക്ടർ അറിയിച്ചു.

  3. #903
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മധുരമേറിയ സീതപ്പഴം തന്നെ ആത്തയെന്ന കസ്റ്റാര്*ഡ് ആപ്പിള്*






    അനോന സസ്യകുടുംബത്തിലെ അംഗങ്ങളാണ് ആത്തകൾ. സീതപ്പഴം, രാമപ്പഴം, മുള്ളാത്ത എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന കസ്റ്റാർഡ് ആപ്പിൾ ഇനങ്ങൾ പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. എങ്കിലും ശാസ്ത്രനാമത്തിന്റെ അടിസ്ഥാനത്തിൽ അനോനാ സ്ക്വാമോസ ( സീതപ്പഴം), അനോനാ റെട്ടിക്കുലേറ്റ (രാമപ്പഴം), അനോനാ മൂരിക്കേറ്റ (മുള്ളാത്ത) എന്നിങ്ങനെ വേർതിരിക്കാം. അനോനാ ചെറിമോയ എന്ന ഇനം കൂടി ഉയരമേറിയ പ്രദേശങ്ങളിൽ വളരുന്നതായി കണ്ടിട്ടുണ്ട്.

    സീതപ്പഴത്തെ ഷുഗർ ആപ്പിൾ, സ്വീറ്റ് സോപ്പ് എന്നൊക്കെ വിളിക്കുമെങ്കിൽ മുള്ളാത്തയുടെ പേര് സോർ സോപ്പ് എന്നാണ്. സീതപ്പഴത്തിനു മധുരമാണെങ്കിൽ മുള്ളാത്തയ്ക്കു പുളിരസമാണ് മുന്നിൽ. സീതപ്പഴത്തിന്റെ കുരുവിൽ കീടനാശക സ്വഭാവമുള്ള ഘടകമുള്ളതിനാൽ ജൈവ കീടനാശിനി നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. ചുവപ്പു നിറവും ഹൃദയാകൃതിയുമുള്ള രാമപ്പഴത്തിനു ബുള്ളക്ക് ഹാർട്ട് അഥവാ കാളച്ചങ്കെന്നും വിളിപ്പേരുണ്ട്.

    പുഡിങ് പോലുള്ള ഉൾഭാഗമുള്ളതിനാലാവണം കസ്റ്റാർഡ് ആപ്പിൾ എന്ന പേര് രാമപ്പഴത്തിനും സീതപ്പഴത്തിനും ഉപയോഗിക്കുന്നത്. ആത്തയുടെ സ്വദേശം അമേരിക്കൻ ഭൂഖണ്ഡത്തിലെയും വെസ്റ്റ് ഇൻഡീസിലെയും ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതുന്നു. മിക്ക ആത്തയിങ്ങളും കേരളത്തിലും നന്നായി വളർന്നു ഫലമേകും. ഏതായാലും നമ്മുടെ വീട്ടുവളപ്പുകൾക്ക് യോജിച്ച കസ്റ്റാർഡ് ആപ്പിൾ മധുരമേറിയ സീതപ്പഴം തന്നെ. എന്നാൽ അർബുദ പ്രതിരോധശേഷിയുടെ പേരിൽ മുള്ളാത്തയും കേരളത്തിൽ വ്യാപകമായി നട്ടുവളർത്തുന്നുണ്ട്. ഇവയുടെ വളര്*ച്ചയ്ക്ക് ഏറെ സൂര്യപ്രകാശം ആവശ്യമുണ്ട്. ഏകദേശം 15 അടി ഉയരത്തിൽ നിറയെ ശാഖകളുമായി പടർന്നു വളരുന്ന ആത്തകളുടെ ഗ്രാഫ്റ്റ് തൈകളും ഇപ്പോൾ ലഭ്യമാണ്. രണ്ടു വർഷത്തിനുള്ളിൽ ഫലമേകും.

  4. #904
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നെല്ലിനു പകരം സൂര്യകാന്തി! കേരളത്തില്* വാണിജ്യ സൂര്യകാന്തിക്കൃഷി വിജയിക്കുമോ?








    താന്ന്യം, അന്തിക്കാട് മേഖലയില്* വ്യാപിച്ചുകിടക്കുന്ന ശ്രീരാമന്* ചിറ പാടശേരത്തില്* ഡബിള്* കോള്* പദ്ധതിയില്* ഉള്*പ്പെടുത്തി 2021ല്* പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു ഹെക്ടറില്* സൂര്യകാന്തികൃഷി നടത്തിയത്. ഹെക്ടറിന് 10,000 രൂപ സര്*ക്കാര്* സഹായമായി ചെലവഴിച്ചു. ഇവിടെ മാത്രമല്ല ആലപ്പുഴയിലും പാലക്കാടും കര്*ഷകര്* മുന്നോട്ടു വന്നെങ്കിലും കേരളത്തില്* ഇതുവരെ എണ്ണ ഉല്*പാദനം സാധ്യമായിട്ടില്ല.

    മറ്റിടങ്ങളില്* വേനലില്* ഹെക്ടറിന് 2500 കിലോഗ്രാം വരെ വിത്ത് ലഭിക്കുന്നിടത്ത് ഉല്*പാദനം തീരെ കുറവെങ്കിലും ശ്രീരാമന്*ചിറയില്* കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്*. കൗതുകത്തിനും ഫോട്ടോ ഷൂട്ടിനുമായി നെല്ലിനു പകരം ഒരു പുതിയ വിള തിരഞ്ഞെടുക്കുമ്പോള്* കൃത്യമായ പഠനം ആവശ്യമാണ്.

    സൂര്യകാന്തിക്കൃഷി കേരളത്തിന് ഒട്ടും പരിചിതമല്ല. ജലസേചനം കുറവുമതി എന്നതും, രോഗങ്ങള്* പൊതുവെ ബാധിക്കില്ല എന്നതും അനുകൂല ഘടകങ്ങളാണ്. നാട്ടില്* ലഭ്യമായ എക്*സ്*പെല്ലര്* ഉപയോഗിക്കാമെങ്കിലും എണ്ണയില്* അടങ്ങിയ മെഴുകുപദാര്*ഥം അടിഞ്ഞുകൂട്ടുന്നതിന് 48 മുതല്* 72 മണിക്കൂര്* വരെ ആവശ്യമാണ്, അല്ലെങ്കില്* സങ്കീര്*ണമായ ശുദ്ധീകരണപ്രക്രിയയിലൂടെ മാത്രമേ എണ്ണ ഭക്ഷ്യയോഗ്യമാക്കാനാകൂ. ഒരു കിലോ എണ്ണ ലഭിക്കുന്നതിന് യന്ത്രശേഷി അനുസരിച്ച് 3 മുതല്* 5 വരെ കിലോ വിത്ത് മതിയാകും.

    യുക്രെയ്ന്*, റഷ്യ മുതലായ സൂര്യകാന്തി ഉല്*പാദകരാജ്യങ്ങളിലെ യുദ്ധം വിപണിയില്* സൂര്യകാന്തിയെണ്ണ വില വര്*ധിക്കാന്* കാരണമായിട്ടുണ്ട്. എണ്ണ ശുദ്ധീകരിക്കുന്ന വ്യവസായ സ്ഥാപനം കേരളത്തില്* പ്രവര്*ത്തിക്കുന്നുണ്ടെങ്കിലും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

    തുടര്*ച്ചയായി ഒരേ സ്ഥലത്ത് വിദഗ്ധര്* സൂര്യകാന്തിക്കൃഷി നിര്*ദ്ദേശിക്കുന്നില്ല. ധാരാളം വളം വലിച്ചെടുക്കുന്നതുകൊണ്ട് മൂന്ന് സീസണെങ്കിലും ഇടവേള നല്*കിയശേഷം കൃഷി ആവര്*ത്തിക്കുന്നതാണ് നല്ലത്. വേരുകളിലെ അധിക ജലാംശം കൃഷിയെ ബാധിക്കുമെന്നതിനാല്* നെല്*കൃഷിക്ക് ബദലായി സൂര്യകാന്തിക്കൃഷി പ്രായോഗികവുമല്ല.



  5. #905
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മോസ്സ് കാണാത്ത മലയാളിയുണ്ടാവില്ല, മാസ്സാണ് മോസ്സ്



    പൂപ്പല്*, പായല്* എന്നൊക്കെ പലയിടങ്ങളില്* ഓരോ വാക്കുകള്* ഉപയോഗിക്കാറുണ്ടെങ്കിലും ഇതേ വാക്കുകള്* തന്നെയാണ് ഫംഗസ്സിനും ആല്*ഗേകള്*ക്കും ഉപയോഗിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ മോസിന് കൃത്യമായ ഒരു മലയാള പദം ഇല്ല







    മോസ്സ് കാണാത്ത മലയാളികളുണ്ടാകില്ല.മലയാളികള്* എന്നല്ല, ട്രോപ്പിക്കല്* കാലാവസ്ഥയില്* ജനിച്ചു വളരുന്ന ഒരാള്* പോലും ജീവിത പരിസരങ്ങളില്* മോസ്സുകള്* കാണാതിരുന്നിട്ടുണ്ടാവില്ല. ട്രോപ്പിക്കല്* കാലാവസ്ഥയില്* മാത്രമല്ല, ജലസാന്നിധ്യമുള്ള ഒട്ടൊരുവിധം എല്ലാ പ്രദേശങ്ങളിലും മോസ്സ് വളരും. മരുഭൂമികളില്* അധികം കാണാറില്ലെങ്കിലും അപൂര്*വം ചിലയിനങ്ങള്* മരുഭൂമികളിലും വളരുന്നു. കിണര്*ചുമരിലും, മതിലിലും, മേല്*ക്കൂരയിലും, തെങ്ങിന്റെ കടയിലും, കയ്യാലയിലുമെല്ലാം വളരുന്ന, മലയാളിയുടെ സുപരിചിത സസ്യമായ മോസ്സിന് മലയാള ഭാഷയില്* ഒരു പേര് തേടിപ്പോയാല്* നിരാശയായിരിക്കും ഫലം.

    പൂപ്പല്*, പായല്* എന്നൊക്കെ പലയിടങ്ങളില്* ഓരോ വാക്കുകള്* ഉപയോഗിക്കാറുണ്ടെങ്കിലും ഇതേ വാക്കുകള്* തന്നെയാണ് ഫംഗസ്സിനും ആല്*ഗേകള്*ക്കും ഉപയോഗിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ മോസിന് കൃത്യമായ ഒരു മലയാള പദം ഇല്ല. സര്*ഗ്ഗ സാഹിത്യത്തിലും സങ്കീര്*ണമായ സാംസ്*കാരിക ചര്*ച്ചകളിലും വ്യാപൃതരായിരുന്ന കേരള ജനത പക്ഷെ ശാസ്ത്രവിഷയങ്ങളില്* പിന്നിലായിപ്പോയി എന്നു പറയാതെ വയ്യ.



    മോസ്സുകള്*

    ഹരിതകമുള്ള (Chlorophyll), പ്രകാശസംശ്ലേഷണം (Photosynthesis) നടത്താനാകുന്ന സസ്യ സമൂഹമാണ് മോസ്സുകൾ. യൂക്കാരിയോട്ട് (Eukaryota) സാമ്രാജ്യത്തിലെ പ്ലാന്റെ എന്ന 'രാജകുടുംബത്തിലാണ്' മോസ്സുകള്* ഉള്*പ്പെടുന്നത് (Kingdom Plante). യൂക്കാരിയോട്ടുകള്* എന്നാല്* കോശങ്ങളില്* ന്യൂക്ലിയസും മൈറ്റോകോണ്ട്രിയയും (Mitochondria), ഗോള്*ഗി ബോഡീസും (Golgi Bodies) എന്റോപ്ലാസ്മിക്ക് റെറ്റിക്കുലവും (Endoplasmic Reticulum) എന്നിങ്ങനെ സ്ഥരങ്ങളാൽ ആവരണം ചെയ്യപ്പെട്ട കോശഘടകങ്ങൾ എല്ലാം തന്നെയുള്ള ജൈവ സാമ്രാജ്യമാണ്.


    മോസ്സുകളെ കുറിച്ചുള്ള ബാല്യകാല സ്മൃതികള്* ഇവയാണ്


    • മഴക്കാലത്ത് ഒരിക്കല്* വെട്ടുകല്ലില്* പറ്റി പിടിച്ച മോസിന്റെ പതുപതുത്ത പ്രതലത്തില്* കുഞ്ഞു കവിള്* അമര്*ത്തി നോക്കിയത്.
    • കിണറിന്റെ കൈവരിയില്* വളരുന്ന മോസിലെ കൊളുത്തുകള്*ക്കൊണ്ട് അനിയത്തിയോടൊപ്പം യുദ്ധം ചെയ്തത്.
    • മോസ്സിന്റെ ജീവന്* തുടിക്കുന്ന പച്ചമണം.
    • മഴക്കാലത്ത് മോസ്സിന്റെ മുകളിലൂടെ ഇഴഞ്ഞു പോകുന്ന ചുവപ്പും കറുപ്പും നിറമുള്ള തെരട്ടയെപ്പോലൊരു സുന്ദരിപ്പുഴു .
    • മോസ്സ് അടര്*ത്തി മാറ്റുമ്പോള്* താഴെ കാണാറുള്ള പീക്കിരി ഞാഞ്ഞൂലുകള്* ..



    പ്ലാന്റെ കിങ്ങ്ഡത്തിന്റെ സവിശേഷതകള്*

    ചലന ശേഷി വളരെ കുറവോ, ഒട്ടുമേ ഇല്ലാത്തതുമോ ആയ, ഹരിതകമുള്ള, കോശഭിത്തിയുള്ള സെല്ലുകളോട് കൂടിയ , പ്രകാശസംശ്ലേഷണം നടത്തി 'പാചകം' ചെയ്യാനാകുന്ന 'ജൈവ വിഭാഗമാണ്' കിങ്ങ്ഡം പ്ലാന്റെ ! ഒരു മൊട്ടുസൂചി മുനയെക്കാള്* ചെറിയ ആല്*ഗേ തൊട്ട് പതിനെണ്ണായിരം സ്*ക്വയര്* മീറ്ററോളം വിസ്തൃതിയില്* നിഴല്* വിരിച്ച് , 3,772 താങ്ങുവേരുകളില്* ഉറച്ച് എഴുന്നേറ്റു നിന്ന് വിരിഞ്ഞു വളരുന്ന 'ആചാര്യ ജഗദീഷ് ചദ്രബോസ് ബൊട്ടാണിക്കല്* ഗാര്*ഡനിലെ' ഗ്രേറ്റ് ബാനിയന്* ട്രീ വരെ കിങ്ങ്ഡം പ്ലാന്റേയിലെ അംഗങ്ങളാണ്.

    ഉപവര്*ഗ്ഗങ്ങള്* ( Subclassification )

    ജൈവശാസ്ത്രം വളരെ സങ്കീര്*ണ്ണമായ പ്രഹേളികയാണെന്ന് കരുതരുത്. ജീവന്റെ എന്തെങ്കിലും ഒരു വിഭാഗത്തെ കുറിച്ച് പഠിക്കുമ്പോള്* ആ ജൈവ വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ളത്ര തരം തിരിവുകള്* മനസ്സിലാക്കിയാല്* പിന്നെ കാര്യങ്ങള്* വളരെ എളുപ്പമാണ്. ഒരേ വിഭാഗത്തിലുള്ള ജീവികള്*ക്ക് ചില പൊതു സ്വഭാവം ഉണ്ടാകും, അത് തിരിച്ചറിഞ്ഞാല്* പിന്നെ ജീവികളെയും സസ്യങ്ങളെയുമെല്ലാം കാണുമ്പോള്* വളരെ എളുപ്പത്തില്* ഇവ ഏത് വിഭാഗമാണെന്ന് പറയാം. കൂട്ടുകാരുടെ മുന്നില്* ഷൈന്* ചെയ്യാം!

    സസ്യ രാജ്യകുടുംബത്തിനെ ( Kingdom Plante ) നമുക്ക് അഞ്ച് ഡിവിഷനുകളായി തരം തിരിക്കാം[

    1. താലോഫൈറ്റ (Thallophyta) - പ്ലാന്റെ സാമ്രാജ്യത്തിലെ എഴുന്നേറ്റ് നില്*ക്കാത്ത 'അവികസിതമായ' വിഭാഗം. പ്രധാനമായും ഒന്നില്* കൂടുതല്* കോശങ്ങളുള്ള ആല്*ഗേ ഇനങ്ങള്* ( ഭൂരിഭാഗവും ജലത്തില്* വളരുന്നവയാണ്

    2. ബ്രയോഫൈറ്റ്സ് (Bryophyta) - വാസ്*കുലാര്* ടിഷ്യൂ (Xylem and Phloem) ഇല്ലാത്ത, പക്ഷേ ഏതാനും ഇഞ്ചുകള്* വരെയൊക്കെ എഴുന്നേറ്റ് വളരുന്ന ലൈംഗിക പ്രത്യുത്പാദനം നടത്താന്* കഴിവുള്ള വിഭാഗം - ലിവര്*വോര്*ട്ടുകള്* (Liverworts), ഹോണ്* വോര്*ട്ടുകള്* (Hornworts), മോസ്സുകള്* (Moss)

    3. ടെറിഡോ ഫൈറ്റ്*സ് (Pteridophyta) - കുറച്ചു കൂടെ വികസിച്ച സസ്യങ്ങള്* , ഇവയ്ക്ക് വാട്ടര്* ട്രാന്*സ്*പോട്ടേഷനു വേണ്ടിയുള്ള വാസ്*കുലാര്* ടിഷ്യൂകള്*, വേരുകള്* , എന്നിവയല്ലാമുണ്ട് അതുകൊണ്ടു തന്നെ ജലസാമീപ്യത്തിന് കുറച്ചുകൂടെ അകലേക്ക് മാറി വളരാനൊക്കെ പറ്റും. അതു കൊണ്ട് തന്നെ സസ്യങ്ങളിലെ ഉഭയജീവികള്* എന്ന വിശേഷണം ടെറിഡോഫൈറ്റ്*സ് ഡിവിഷന്* മുതലങ്ങോട്ട് നഷ്ടമാവുകയും ചെയ്യും . പ്രധാനമായും ഫേണുകള്* ( പന്നല്* ചെടികള്* ) ആണ് ഈ വിഭാഗത്തില്* വരുന്നത്.

    5. ജിംനോ സ്*പേമുകള്* (Gymnosperms) - പൂവിടാത്ത പക്ഷെ വികസിതമായ വിത്തുകള്* ഉത്പാദിപ്പിക്കാവുന്ന സസ്യ വിഭാഗം, ഇവിടെ മുതല്* വന്* വൃക്ഷങ്ങളൊക്കെയുണ്ട്. ഉദാഹരണം- പൈന്* മരങ്ങള്* , സൈപ്രസ് മരങ്ങള്*.)

    6. ആഞ്ചിയോസ്*പേംസ് (Angiosperms) - സസ്യ പരിണാമത്തിന്റെ ഏറ്റവും ഇങ്ങേയറ്റത്തുള്ള സപുഷ്പികളായ സസ്യങ്ങള്*. പല സസ്യങ്ങളുടെയും സൂഷ്മമായ പൂവുകള്* നമ്മള്* കാണാറില്ല എങ്കിലും സസ്യസാമ്രാജ്യത്തിലെ 90% അംഗങ്ങളും സപുഷ്പികളാണ് .[

    ഇവയില്* താരം ബ്രയോഫൈറ്റുകള്* തന്നെയാണ്. ഭൂമിയില്* സൈനോബാക്റ്റീരിയങ്ങള്*ക്കും ആല്*ഗേകള്*ക്കും ഫംഗസ്സിനുമെല്ലാം ശേഷം പരിണമിച്ചുണ്ടായവയാണ് ബ്രയോഫൈറ്റ് എന്ന പ്ലാന്റ് ഡിവിഷന്*. ബ്രയോഫൈറ്റ് ഡിവിഷനില്* തന്നെയുള്ള ലിവര്*വേര്*ട്ടുകളുടേയും ഹോണ്*വേര്*ട്ടുകളുടേയും പരിണാമത്തിനു ശേഷം അല്*പം കൂടി മെച്ചപ്പെട്ട പ്ലാന്റ് ഡിസൈനാണ് മോസ്സുകള്* എന്നു പറയാം.

    മോസ്സുകളില്* വേരുകളോട് സാദൃശ്യമുള്ള റൈസോയിഡ്*സ് ഉണ്ട്. റൈസോയിഡ്*സ് ജലവും ന്യൂറ്റിയന്റുകളും മണ്ണില്* നിന്ന് ആഗിരണം ചെയ്യുമെങ്കിലും അത് സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്* എത്തിക്കാനുള്ള സൈലം ടിഷ്യൂകളോ ഇലകള്* ഉത്പാദിപ്പിക്കുന്ന ഫോട്ടോ അസിമിലേറ്റ്*സ് (Photoassimilates) ശരീരമാകമാനം എത്തിക്കാനുള്ള ഫ്*ലോയം ടിഷ്യൂകളോ (Phloem Tissue) ലളിത സസ്യമായ മോസ്സുകള്*ക്ക് ഇല്ല.
    ബ്രോയോഫൈറ്റ്*സ് വരെയുള്ള ഡിവിഷനുകളിലെ സസ്യങ്ങള്*ക്ക് അതിജീവനത്തിന് ജല സാന്നിധ്യം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ സസ്യങ്ങളിലെ 'ഉഭയജീവികള്*' എന്ന പേരിലാണ് ആദ്യ രണ്ട് ഡിവിഷനുകളും അറിയപ്പെടുന്നത് .


    അതുകൊണ്ടു തന്നെ മോസ്സുകള്*ക്ക് സബ്*സ്*ട്രൈറ്റില്* (Substrate) നിന്ന് അധികം ഉയര്*ന്ന് വളരാന്* സാധിക്കില്ല. മോസ്സ് ജലാംശവും ന്യൂട്രിയന്*സും സ്വീകരിക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളില്* കൂടിയുമാണ്. പക്ഷേ മോസ്സുകള്* ഒഴികെയുള്ള ഉയര്*ന്ന ശ്രേണിയിലെ സസ്യങ്ങളില്* ജലം മേലോട്ട് ഉയര്*ത്തുന്നതിന് പ്രധാനമായും മൂന്ന് ബലങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത് .

    (1) ട്രാന്*സ്പിരേഷന്* പുള്* (Transpiration) ഇലകള്* വഴിയുള്ള ജല നഷ്ടത്തിന്റെ ഫലമായി സൈലം ടിഷ്യൂകളിലേക്ക് വേരുകളിലൂടെയുള്ള ജലതന്മാത്രകളുടെ ആഗിരണം .
    (2) ജല തന്മാത്രകളെ സൈലം ടിഷ്യൂകളിലേക്ക് ഒട്ടിച്ചേര്*ക്കല്* (Adhesion).
    (3) ജലതന്മാത്രകളുടെ ഒട്ടിച്ചേരല്* (Cohesion).


    മണ്ണില്* നിന്ന് ഏതാനും ഇഞ്ചുകള്* വരെയൊക്കെ വളര്*ന്ന് ഇലകളോട് അല്*പ്പമൊക്കെ സാമ്യമുള്ള ഘടനയൊക്കെയായി വളരുന്ന മോസ്സുകള്*ക്ക് വാസ്*കുലാര്* ടിഷ്യൂകള്* ഇല്ലാത്തതിനാല്* ജലം പിടിച്ചു നിറുത്താനും ആഗിരണം ചെയ്യാനും അതിന്റെ ഉപരിതല ഘടനയാണ് സഹായിക്കുന്നത്.

    സസ്യശരീരം കൂടിച്ചേര്*ന്ന് നില്*ക്കുമ്പോള്* അനേകം സൂഷ്മമായ ക്യാപ്പിലറി ഫോമേഷന്*സ് (Capillary formation) ഉണ്ടാകുന്നു. ഏതാണ്ട് നമ്മുടെ സ്*പോഞ്ച് പോലെ ! വെള്ളത്തിനെ വലിച്ചെടുക്കാനും ശേഖരിച്ചു വയ്ക്കാനും മോസ്സുകള്*ക്ക് കഴിയും. സ്പാഗ്*നം മോസ്സാണ് ജലശേഖരണ ശേഷിയിലെ നമ്പര്* വണ്*. തണുപ്പുള്ള പ്രദേശങ്ങളിലാണ് സ്പാഗ്*നം മോസ്സ് സാധാരണ കാണപ്പെടുന്നത്. ജിംനോസ്*പേം മരങ്ങളൊക്കെ (Gymnosperm Tree) നിറഞ്ഞ മേഖലകളില്* പൈന്* മരങ്ങളുടെ പരാഗരേണുക്കള്* സീസണില്* മേഖലയിലാകെ അസിഡിക്ക് ആയ ഒരു പോളന്* മെത്ത വിരിക്കും, സ്പാഗ്*നം മോസ്സുകള്* അവയ്ക്ക് മുകളില്* വളരും. ആയിരക്കണക്കിന് വര്*ഷങ്ങള്* മേല്*ക്കുമേല്* വളര്*ന്ന് ഉപരിതല ഭൂമിയാകെ വലിയൊരു സ്*പോഞ്ചുപോലെയാകും.

    നമ്മുടെ നാട്ടിലെ ചെങ്കല്* (Laterite Stone) മേഖലയേക്കാള്* വെള്ളം ആഗിരണം ചെയ്ത് പിടിച്ച് വയ്ക്കാന്* കഴിവുള്ളതാണ് ഇത്തരം പീറ്റ് ബോഗുകള്*. ഭൂമിക്കടിയില്* പല അടരുകളായി ചീഞ്ഞുപോകാത്ത ഇത്തരം മോസ്സ് ലെയറുകളെ 'ടര്*ഫ്' എന്നാണ് പറയുക. ഒന്നാന്തരം വളമാണിത്. നൂറ്റാണ്ടുകള്*ക്ക് മുന്*പേ തന്നെ വളത്തിനും ഇന്ധനമായും പീറ്റ് ഭൂമിയില്* നിന്ന് കുഴിച്ചെടുക്കുന്നുണ്ട്. ഈ തൊഴിലിന് ടര്*ഫ് കട്ടിങ്ങ് എന്നു പറയും.


    പക്ഷെ നമുക്കല്ലാവര്*ക്കും അറിയുന്നതുപോലെ മോസ്സുകള്* ഉള്ള ഇടങ്ങളൊക്കെ വളരെ ലോലമായ പരിസ്ഥിതി മേഖലകളാണ്. കരുതലില്ലെങ്കില്* ആയിരമായിരം വര്*ഷങ്ങളുടെ ജൈവനിധി ശേഖരങ്ങള്* എളുപ്പം ഇല്ലാതാകും. മാത്രമല്ല , പുനഃസൃഷ്ടിക്കാനാകാത്തവിധം പ്രകൃതി നശിച്ചു പോകും. ലോലമായ പരിസ്ഥിതി മേഖലകള്* എന്നുദ്ദേശിച്ചത് മോസ്സുകളും പലയിനം ശലഭങ്ങളും ചെറിയ സപുഷ്പി സസ്യങ്ങളും അനേകം ചെറു ജീവികളും പ്രാണികളുമെല്ലാം നിറഞ്ഞ പാരിസ്ഥിതിക പാരസ്പര്യത്തിന്റെ ഇടങ്ങള്* എന്നതാണ്.

    അതിജീവനത്തില്* കരുത്തര്*

    മോസ്സ് ഉള്*പ്പെടെയുള്ള ജൈവ മേഖലകള്* അതിലോലമാണെങ്കിലും പലയിനം മോസ്സുകളും വിശേഷിച്ച് സ്പാഗ്*നം മോസ്സുകള്* അതിജീവനത്തില്* വളരെ കരുത്തരാണ്. ശൈത്യകാലത്ത് മൈനസ് പത്ത് ഡിഗ്രിയൊക്കെ അന്തരീക്ഷ താപനില പോകുമ്പോഴും 'ഫ്രീസ്*ഡെത്ത്' സംഭവിക്കാതെ ഉള്ളിന്റെ ഉള്ളില്* അടുത്ത വസന്തത്തിലേക്ക് വളരാന്* ജീവനുള്ള കുറച്ച് ഭാഗങ്ങളെങ്കിലും മോസ്സുകള്* കരുതിവച്ചിരിക്കും. സ്*പോഞ്ചുപോലെ അനേകം എയര്*ഗാപ്പ് ഉള്ള മോസ്സുകളുടെ കൂട്ടത്തിന് വലിയ താപപ്രതിരോധശേഷിയാണ് ഉള്ളത്. തണുപ്പ് കാലത്ത് മോസ്സുകളുടെ പുതപ്പിലൊളിച്ച് രക്ഷപ്പെടുന്ന സസ്യങ്ങളുടെ ഉപരിതല വേരുകളും അനേകം പ്രാണികളുമുണ്ട് .

    ഒന്നാം ലോക മഹായുദ്ധകാലം. എല്ലാത്തിനും ക്ഷാമം. പരുത്തി കിട്ടാനില്ല . അന്ന് ഉണക്കിയെടുത്ത സ്പാഗ്*നം മോസ്സ് (Sphagnum moss) ഉപയോഗിച്ചുള്ള ബാന്റേജുകള്* വിവിധ സൈന്യങ്ങള്* വ്യാപകമായി ഉപയോഗിച്ചിരുന്നു . ജലം ആഗിരണം ചെയ്യാനുള്ള ശേഷി,ചില ആന്റി ബാക്റ്റീരിയല്* ശേഷികള്* എന്നിവയൊക്കെയാണ് സ്പാഗ്*നം മോസ്സുകളെ 'സൈനിക പ്രിയമാക്കിയത്'. ഇന്ന് പക്ഷെ ഉദ്യാനകലയിലാണ് വ്യാപകമായി സ്പാഗ്*നം മോസ്സ് ഉപയോഗിക്കുന്നത്, ഓര്*ക്കിഡുകള്*ക്കും മറ്റും വളരാനുള്ള ഒന്നാന്തരം സബ്*സ്*ട്രേറ്റാണ് സ്പാഗ്*നം മോസ്സ്


    സ്പാഗ്*നം മോസ്സ് ഉപയോഗിച്ച് തയ്യാറാക്കിയ സാനിറ്ററി നാപ്കിന്*

    ഇവിടുത്തെ വിപണി ശ്രദ്ധിക്കുമ്പോള്* ഞാന്* കണ്ട കൗതുകകരമായ ഒരു കാര്യം യൂറോപ്പില്* നിന്ന് വരുന്ന സ്പാഗ്*നം മോസ്സ് പാക്കറ്റിലും, പീറ്റ് സബ്*സ്*ട്രേറ്റിലും സോഴ്*സിങ്ങില്* വൈല്*ഡ് മോസ്സ് അല്ല എന്നും ഫാം ചെയ്ത് എടുത്തതാണ് എന്നും കൃത്യമായി മാര്*ക്ക് ചെയ്തിട്ടുണ്ട്. അതേസമയം കിഴക്കന്* ഏഷ്യയില്* നിന്ന് വരുന്ന മോസ്സ് പാക്കറ്റുകളില്* അത് കാണാറില്ല. ലിവര്*വോര്*ട്ടുകളെക്കാള്* അല്*പ്പം ഉയര്*ന്നു വളരാന്* മോസ്സുകള്*ക്ക് കഴിവുണ്ട് . തണ്ടുപോലെ ഉയര്*ന്നു നില്*ക്കുന്ന, വശങ്ങളില്* ഇലകളോട് പ്രാഗ് സാദൃശ്യത്തിലുള്ള സൂഷ്മ വളര്*ച്ചകള്* കാണാം

    ജല സാന്നിധ്യം മോസ്സുകളുടെ വളര്*ച്ചക്ക് അത്യാവശ്യമാണ്, വികസിത സസ്യങ്ങളിലേത് പോലെ ഇലകള്*ക്ക് മുകളില്* ക്യൂട്ടിക്കിളിന്റെ (Cuticle) തിളങ്ങുന്ന ആവരണമില്ലാത്ത സസ്യങ്ങളാണ് ബ്രയോഫൈറ്റ്*സില്* ഉള്ളത് അതുകൊണ്ട് തന്നെ ജല നഷ്ടം കൂടുതലായിരിക്കും. പക്ഷെ ഈ ഘടനയുടെ ഒരു ഗുണം സസ്യത്തിന്റെ ഏത് ഭാഗത്തിലൂടെ വേണമെങ്കിലും ജലം ആഗിരണം ചെയ്യാനാകും എന്നതാണ്.

    50 കോടി വര്*ഷങ്ങള്*ക്ക് മുമ്പുണ്ടായ ഐസ് ഏജ്

    യുകെയിലെ എക്*സിറ്റര്* യൂണിവേഴ്*സിറ്റിയിലെ ഒരു സംഘം ഗവേഷകര്* പഠനങ്ങളില്* നിന്ന് അനുമാനിക്കുന്നത് 50 കോടി വര്*ഷങ്ങള്*ക്ക് മുന്*പ് ഭൂമിയുടെ ഭൂരിഭാഗം കരപ്രദേശങ്ങളും മോസ്സുകള്* ഉള്*പ്പെട്ട ബ്രയോഫയ്റ്റ്*സ് കവര്* ചെയ്തതുകൊണ്ട് അന്തരീക്ഷത്തിലെ കാര്*ബണ്*ഡൈഓക്*സൈഡില്* ഒരു വലിയ ശതമാനവും ഹൈഡ്രോ കാര്*ബണ്* ആയി മാറി എന്നും അതുമൂലം അന്തരീക്ഷത്തിലെ ഹരിത ഗ്രഹ പ്രതിഭാസം (Green House Effect) കുറയുകയും ഭൂമിയിലെ കാലാവസ്ഥ തണുത്തു വരികയും അത് ഒരു ഐസ് ഏജിന് കാരണമായി എന്നുമാണ് .

    ഭൂമിയില്* ഇന്നും പലയിടത്തും 50 കോടി വര്*ഷങ്ങള്*ക്ക് മുന്*പേ സംഭവിച്ച ഐസ് എജിന് മുമ്പേയുള്ള പീറ്റ് ഡെപ്പോസിറ്റ് ലഭ്യമാണ് . അയര്*ലാന്*ഡ് 2020 ല്* പീറ്റ് ബോഗ് ഹാര്*വസ്റ്റിങ്ങ് നിർത്താനുള്ള നയം പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ന് ശേഷം ഒരൊറ്റ പീസ് ടര്*ഫ് പോലും അയര്*ലാന്*ഡിന്റെ മണ്ണില്* നിന്ന് മുറിച്ചെടുക്കാതിരിക്കാനുള്ള പദ്ധതിയാണ് മുന്നോട്ട് നീങ്ങുന്നത്. വെജിറ്റേഷന്* അഴുകാത്ത ഹൈഡ്രോ കാര്*ബണ്* ഡെപ്പോസിറ്ററിയാണ് പീറ്റ് ബോഗുകള്* (Peat Bogs). പീറ്റ് ബോഗുകളിലെ അധികമായ അസിഡിറ്റിയും മണ്ണിലെ ഓക്*സിജന്റെ അഭാവവും മൂലം ജൈവവസ്തുക്കളുടെ സ്വാഭാവികമായ ബാക്റ്റീരിയല്* വിഘടനം നടക്കുന്നില്ലാത്തത് കൊണ്ടു തന്നെ യാതൊരു ദുര്*ഗന്ധമോ അഴുകലോ ഇവിടെ അനുഭവപ്പെടില്ല. ചതുപ്പിലേത് പോലെ ജൈവാവശിഷ്ടങ്ങള്* അഴുകാത്തത് കാരണം ഏറ്റവും പൂര്*ണ്ണമായ ജൈവ ഫോസിലുകള്* പലതും ലഭിക്കുന്ന മേഖലകളാണ് ലോകമെമ്പാടുമുള്ള പീറ്റ് ബോഗുകള്*

    ആയിരക്കണക്കിന് വര്*ഷം പഴക്കമുള്ള ജീവികളുടെയും മനുഷ്യന്റെയും ഒട്ടുമേ കേടാകാത്ത മൃതദേഹങ്ങള്* യൂറോപ്പിന്റെ പലയിടങ്ങളിലായുള്ള പീറ്റ് ബോഗുകളില്* നിന്ന് കണ്ടെടുത്തിട്ടുണ്ട്. മോസ്സുകളില്* അലൈംഗികവും ( Vegetative Reproduction ) ലൈംഗികവുമായ ( Sexual Reproduction ) പ്രജനനം നടക്കാറുണ്ട്. മോസ്സുകളിലെ ലൈംഗിക പ്രത്യുത്പാദനത്തിന് ജലസാന്നിധ്യം അത്യാവശ്യമാണ്.

    ആന്ത്രീഡിയം എന്ന പുരുഷ പ്രത്യുത്പാദന ഘടനയില്* ഉത്പാദിപ്പിക്കപ്പെടുന്ന ആന്തെറോസോയ്ഡ്*സ് (Antherozoids) ജലത്തിലൂടെ ഒഴുകി (അല്*പ്പം നീന്തിയും) ആര്*ക്കിഗോണിയം എന്ന സ്ത്രീ പ്രത്യുത്പാദന ഘടനയില്* ഉത്പാദിപ്പിക്കപ്പെടുന്ന എഗ്ഗിനോട് ചേര്*ന്നുണ്ടാകുന്ന സൈഗോട്ട്, സ്*പോറോഫൈറ്റ് എന്ന സസ്യ ഘടന ഉണ്ടാക്കുകയും അതിനുള്ളില്* അനേകം സ്*പോറുകള്* ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പാകമാകുമ്പോള്* സ്*പോരോ ഫൈറ്റ് പൊട്ടി സ്*പോറുകള്* ചുറ്റിലും പരന്ന് 'വീണ് മുളയ്ക്കുന്നു'. കുഞ്ഞിലേ കിണറ്റിന്* കരയിലെ മോസിലുണ്ടാകുന്ന 'കൊളുത്തുകള്*'കൊണ്ട് വലിച്ച് ചങ്ങാതിമാരോടൊപ്പം യുദ്ധം കൂടിയിട്ടില്ലേ ? അവയെല്ലാം മോസ്സുകളുടെ സ്*പോറോ ഫൈറ്റുകള്* (Sporophyte) ആണ് . അവയ്ക്കുള്ളിലാണ് മോസ്സുകളുടെ സ്*പോറുകള്* (Spore) ഉണ്ടാകുന്നത് !

    പതിനഞ്ചാം നൂറ്റാണ്ടില്* ജീവിച്ചിരുന്ന തോമസ് ടസ്സര്* എന്ന കവിയുടെ രണ്ട് വരികള്* കടമെടുക്കുന്നു.

    'The stone that is rolling, can gather no moss'



  6. #906
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ജലരാജാക്കന്മാർ ഫാഷൻ ലോകത്തെ വിൽപനച്ചരക്ക്; വില കോടികൾ: എന്തുകൊണ്ട് മുതലകൾ?


    HIGHLIGHTS

    • കാലങ്ങളോളം നിലനിൽക്കുമെന്ന പ്രത്യേകതയുണ്ട്
    • കോടികള്* മതിപ്പുള്ള വ്യവസായമാണ് മുതല ഫാമുകളുടേത്


    (ഇടത്) മുതലത്തോലിൽ നിർമിച്ച ബിർക്കിൻ ബാഗുമായി നിത അംബാനി. കരീന കപൂർ, കരീഷ്മ കപൂർ എന്നിവർ സമീപം∙ (വലത്) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശുദ്ധജല തടാകങ്ങളിൽ കണ്ടു വരുന്ന മുതല∙


    മുതലത്തോൽ കൊണ്ടുള്ള ബാഗുകൾ അമേരിക്കയിലേക്ക് അനധികൃതമായി കടത്തിയതിന് സെലിബ്രിറ്റി ഫാഷൻ ഡിസൈനർ നാൻസി ഗോൺസാലസ് അറസ്റ്റിലായ വാര്*ത്ത ഫാഷൻ ലോകത്തെ ഞെട്ടിച്ചിരുന്നു. വർഷങ്ങൾ കൊണ്ടു നാൻസി നേടിയെടുത്ത വിശ്വാസമാണ് അപ്രതീക്ഷിതമായി തകർന്നത്. മാത്രമല്ല അമേരിക്കയിൽ 25 വർഷം വരെ തടവും 5 ലക്ഷം ഡോളർ വരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഇതോടൊപ്പം മുതലകളും ചർച്ചകളിൽ നിറയുകയാണ്.
    വലുപ്പം, ആക്രമണോത്സുകത, അതിശക്തമായ താടിയെല്ല് എന്നിവ കൊണ്ടു എക്കാലത്തും മനുഷ്യ ഭയപ്പെടുത്തിയ ജലജീവിയാണ് മുതല. ദശലക്ഷം വര്*ഷങ്ങളായി ഭൂമിയില്* ജീവിക്കുന്നതായി കണക്കാക്കുന്ന മുതലകള്* ദിനോസര്* യുഗത്തില്* പോലും സ്വതന്ത്ര വിഹാരം നടത്തിയിരുന്നു. ദിനോസറുകളെയും അതിജീവിച്ച ഈ ജലരാജാക്കന്മാര്* പക്ഷേ ഫാഷന്* വ്യവസായത്തെ സംബന്ധിച്ചിടത്തോളം വിലപിടിപ്പുള്ള ഒരു വില്*പനചരക്ക് മാത്രമാണ്.

    ഉരിച്ചെടുത്ത തോല്* ടാന്* ചെയ്തു ചായം പൂശി ഹാന്*ഡ് ബാഗും വാലറ്റും ബെല്*റ്റുമൊക്കെയായി വിപണിയിലെത്തുമ്പോൾ മോഹവിലയാണു ലഭിക്കുന്നത്. മുതലത്തോലിന്റെ ഗുണമേന്മയ്ക്ക് അനുസരിച്ച് വില ഉയരുന്നു. നിലോട്ടിക്കസ് മുതലകളുടെ തോൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹിമാലയൻ ബിർക്കിൻ ബാഗുകൾക്ക് കോടികളാണ് ലക്ഷ്വറി ബ്രാൻഡ് ഹെർമെസ് ഈടാക്കുന്നത്. ജെന്നിഫർ ലോപസ്, വിക്ടോറിയ ബെക്കാം, നിത അംബാനി, കെയ്*ലി ജെന്നർ എന്നീ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബാഗ് ആണിത്.

    (ഇടത്) മോഡൽ കെയ്*ലി ജെന്നറും അമ്മയും ബിർക്കിൻ ബാഗുമായി, (വലത്) ബിർക്കിൻ ഹിമാലയ ബാഗ്∙

    എന്തുകൊണ്ട് മുതലത്തോൽ ?

    മുതലത്തോല്* കൊണ്ടുണ്ടാക്കിയ ഹാന്*ഡ് ബാഗുകള്* കാഴ്ചയിൽ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ഡിസൈനര്*മാര്* പറയുന്നു. കാലങ്ങളോളം നിലനിൽക്കുമെന്നതും സെക്കന്റ് ഹാൻഡ് വിപണിയില്* പോലും മികച്ച വില ലഭിക്കുമെന്നതും ഇവയെ ആകർഷകമാക്കുന്നു. അപൂര്*വ ഇനത്തിൽപ്പെട്ട മുതലത്തോൽ കൊണ്ടുള്ള ഹാന്*ഡ് ബാഗിന്റെ ഉപയോഗം മറ്റുള്ളവരില്*നിന്നും തങ്ങളെ വേറിട്ട് നിര്*ത്തുമെന്നു സെലിബ്രിറ്റികൾ കരുതുന്നു. അതിസമ്പന്നരായ ഉപഭോക്താക്കള്* പലരും വലിയ ഫാഷന്* ഹൗസുകളില്* ഓര്*ഡര്* നല്*കി വര്*ഷങ്ങള്* ഇതിനായി കാത്തിരിക്കാറുണ്ട്. ഹാന്*ഡ് ബാഗ് നിർമാണത്തിന് മുതലത്തോലിനേക്കാള്* മികച്ച അസംസ്കൃതവസ്തു ഇല്ലെന്നു പല ഫാഷന്* ഡിസൈനര്*മാരും അഭിപ്രായപ്പെടുന്നു. ലൂയി വിറ്റോൻ, ഗുച്ചി, വെര്*സേസ് തുടങ്ങി പല പ്രമുഖ ബ്രാന്*ഡുകളും തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഫാഷന്* ആക്സസറീസിനു മുതലത്തോലാണ് ഉപയോഗിക്കുന്നത്.


    നിലോട്ടിക്സ് മുതല∙


    മുതലകള്* 13 തരം

    ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ഓസ്ട്രേലിയ എന്നീ വന്*കരകളിലായി 13 വ്യത്യസ്ത ജനുസ്സില്*പ്പെട്ട മുതലകള്* ജീവിക്കുന്നുണ്ട്. ഇവയില്* ഏറ്റവും വലുപ്പം കൂടിയ സാല്*ട്ട് വാട്ടര്* മുതല ശരാശരി 70 വയസ്സ് വരെ ജീവിക്കുന്നു. നൈല്* മുതലകള്* 70 മുതല്* 100 വര്*ഷം വരെയാണ് ആയുസ്സ്. അമേരിക്കന്* മുതലകള്*ക്ക് 70 വര്*ഷം. ചെറിയ മുതല വർഗങ്ങള്*ക്ക് ആയുര്*ദൈര്*ഘ്യം കുറവാണ്. അവ ശരാശരി 30 മുതല്* 40 വരെ വര്*ഷങ്ങള്* മാത്രമേ ജീവിക്കൂ. പരിസ്ഥിതി മാറ്റങ്ങളും തോലിനായുള്ള വേട്ടയും മുതലകളുടെ എണ്ണം കുറയ്ക്കുന്നതായി പരിസ്ഥിതി വാദികള്* പറയുന്നു. മുതല ഫാമുകളിലെ ഉപയോഗത്തിനായി കാടുകളില്*നിന്നു മുതലകളുടെ മുട്ടകള്* എടുക്കുന്നതിനെ ഇക്കാരണം ചൂണ്ടി മൃഗസ്നേഹികൾ എതിർക്കുന്നു. എന്നാല്* പ്രാദേശിക ജനതയ്ക്ക് മികച്ച വരുമാന മാര്*ഗമാണു മുതല ഫാമുകള്*. മുതലകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതു തടയുന്നതിലൂടെ മനുഷ്യനും കന്നുകാലികള്*ക്കുമെതിരെയുള്ള അവയുടെ ആക്രമണം കുറയ്ക്കാന്* സഹായിക്കുമെന്നും ഫാമുടമുകള്* പറയുന്നു. ഇറച്ചിക്കും മറ്റും വേണ്ടി മൃഗങ്ങളെ വളര്*ത്തുമ്പോൾ തോലിന് വേണ്ടി വളര്*ത്തുന്നതിൽ എന്താണ് തെറ്റെന്നും ഇവര്* ചോദിക്കുന്നു.


    മുതല ഫാം∙


    പണം വാരുന്ന ഫാമുകള്*

    അമേരിക്കയിലും ഓസ്ട്രേലിയയിലും കോടികള്* മതിപ്പുള്ള വ്യവസായമാണ് മുതല ഫാമുകളുടേത്. ഇറച്ചിക്കും തോലിനും വേണ്ടി മുതലകളെയും ചീങ്കണ്ണികളെയും ഈ ഫാമുകളില്* വൻതോതിൽ വളര്*ത്തുന്നു. അമേരിക്കയിലെ ലൂസിയാനയില്* 60 മുതല്* 70 ദശലക്ഷം ഡോളര്* വരെ മൂല്യമുള്ള വ്യവസായമാണ് മുതല വളര്*ത്തല്*. ഓസ്ട്രേലിയയുടെ വടക്കന്* പ്രവിശ്യയിലെ സമ്പദ് വ്യവസ്ഥയിലേക്ക് 100 ദശലക്ഷം ഡോളറാണ് മുതല വളര്*ത്തല്* വ്യവസായത്തിന്റെ സംഭാവന. എന്നാല്* അത്യന്തം മൃഗീയമായ രീതിയിലാണ് തോലിനു വേണ്ടി മുതലകള്* കൊല ചെയ്യപ്പെടുന്നതെന്ന് മൃഗസ്നേഹികളും മൃഗസംരക്ഷണ പ്രവര്*ത്തകരും പറയുന്നു. മുതലയുടെ നട്ടെല്ല് തകര്*ക്കുക, ജീവനോടെ തോലുരിക്കുക, ഷോക്ക് അടിപ്പിക്കുക എന്നിങ്ങനെ അതിക്രൂരമായ രീതിയിലാണ് പല മുതലഫാമുകളും തോല്* ശേഖരിക്കുന്നതെന്ന് പീപ്പിള്* ഫോര്* ദ് എത്തിക്കല്* ട്രീറ്റ്മെന്*റ് ഓഫ് അനിമല്*സ് (പിഇടിഎ) തെളിവ് സഹിതം വാദിക്കുന്നു.



    മുതലത്തോൽ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങൾ∙


    മൃഗത്തോലുകൾക്ക് ബൈ

    ഇത്തരം ക്രൂരതകളുടെ വിഡിയോ പുറത്തു വരാന്* തുടങ്ങിയതോടെ പിഇടിഎ അടക്കമുള്ള പല സംഘടനകളും മൃഗത്തോല്* കൊണ്ടുള്ള ഫാഷന്* ഉത്പന്നങ്ങള്* ബഹിഷ്ക്കരിക്കാന്* ആഹ്വാനം ചെയ്തു. ഇതിനെ തുടര്*ന്ന് പല ബ്രാന്*ഡുകളും മൃഗത്തോലുകള്* കൊണ്ടുള്ള ഉത്പന്നങ്ങള്* ഘട്ടംഘട്ടമായി ഒഴിവാക്കാൻ സന്നദ്ധത അറിയിച്ചു. 2019ൽ വിക്ടോറിയ ബെക്കാം തങ്ങളുടെ ഭാവി ശേഖരത്തില്*നിന്നും മൃഗത്തോലുകള്* കൊണ്ടുള്ള ഉത്പന്നങ്ങള്* ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജില്* സാന്*ഡര്*, വിവിയന്* വെസ്റ്റ് വുഡ്, ഡയാന്* വോന്* ഫര്*സ്റ്റെന്*ബെര്*ഗ്, ചാനല്*, ടോമി ഹില്*ഫിഗര്*, കാല്*വിന്* ക്ലെയ്ന്* തുടങ്ങിയ പല ബ്രാന്*ഡുകളും ഇതേ പാത പിന്തുടര്*ന്നു.
    എന്നാല്* എല്ലാ ബ്രാന്*ഡുകളും അത്ര ഉദാരമനസ്കത ഇക്കാര്യത്തില്* കാണിക്കുന്നില്ല. 2020 നവംബറില്* ലക്ഷ്വറി ഫാഷന്* ബ്രാന്*ഡായ ഹെര്*മെസ് 7.25 ദശലക്ഷം ഡോളര്* മുടക്കി ഓസ്ട്രേലിയയില്* ഒരു കായല്* സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മുതല ഫാം ഇവിടെ സ്ഥാപിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഈ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിലടക്കം വന്* വിമര്*ശനം ഉയർത്തി. ഹെര്*മെസും ലൂയി വിറ്റോനും പോലുള്ള ബ്രാന്*ഡുകള്* വൻവിലയ്ക്ക് മുതലത്തോല്* കൊണ്ടുള്ള ഹാന്*ഡ് ബാഗുകള്* വിറ്റഴിക്കുന്നത് തുടരുന്നു. അതിനാൽ വിമര്*ശനവും ബഹിഷ്കരണവും തുടരുമ്പോഴും ഫാഷന്* ലോകത്തു മുതലത്തോൽ പ്രിയം പെട്ടെന്നൊന്നും അവസാനിക്കുമെന്ന് കരുതുക വയ്യ.


  7. #907
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അവണൂരില്* തമ്പടിച്ച് ആറ്റക്കിളികള്*; തെങ്ങോലകളില്* തൂങ്ങിയാടി കൂടുകള്*; റെക്കോര്*ഡ് വര്*ധനയെന്ന് പ്രദേശവാസികള്*


    മേഖലയിലെ വിശാലമായ നെല്*പാടശേഖരത്തിലാണ് പ്രധാനമായും ഇര തേടല്*. നെല്*ച്ചെടികള്*ക്കു മേലെയിരിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്മാരെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. സംസ്ഥാനത്ത് സാധാരണ കണ്ടുവരുന്ന പക്ഷിവര്*ഗമാണ് ആറ്റക്കുരുവിയെങ്കിലും ഇത്രയധികം പക്ഷികളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണെന്ന് പ്രദേശവാസികള്* പറയുന്നു





    വടക്കാഞ്ചേരി: അവണൂരില്* പാടശേഖരത്തിനരികില്* തമ്പടിച്ച് ആറ്റക്കുരുവിക്കൂട്ടം. ചൂലിശ്ശേരി തോടിനരികിലെ ഏതാനും തെങ്ങുകളിലെഓലത്തുമ്പുകളില്* കാറ്റില്* തൂങ്ങിയാടുന്ന കിളിക്കൂടുകളും കുഞ്ഞിക്കുരുവികളുമൊക്കെ കൗതുകക്കാഴ്ചയാവുകയാണ്. പ്രദേശത്തെ മൂന്ന് തെങ്ങുകളിലായി നൂറ് കണക്കിന് കൂടുകളാണ് പക്ഷികള്* ഒരുക്കിയിട്ടുള്ളത്.
    മേഖലയിലെ വിശാലമായ നെല്*പാടശേഖരത്തിലാണ് പ്രധാനമായും ഇര തേടല്*. നെല്*ച്ചെടികള്*ക്കു മേലെയിരിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്മാരെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. സംസ്ഥാനത്ത് സാധാരണ കണ്ടുവരുന്ന പക്ഷിവര്*ഗമാണ് ആറ്റക്കുരുവിയെങ്കിലും ഇത്രയധികം പക്ഷികളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണെന്ന് പ്രദേശവാസികള്* പറയുന്നു.

    ഇണയെ കണ്ടെത്തിയ ശേഷം 1500 മുതല്* രണ്ടായിരത്തോളം നാരുകള്* ശേഖരിച്ച് ആണ്*പക്ഷിയാണ് കൂടൊരുക്കുന്നത്. പെണ്*പക്ഷിയുടെ ഇഷ്ടാനുസരണമാണ് സ്ഥലം കണ്ടുപിടിച്ച് നിര്*മാണം ആരംഭിക്കുക. പെണ്*പക്ഷി കൂടുനിര്*മാണത്തിന്റെ വിവിധ ഘട്ടങ്ങളില്* പരിശോധനയ്ക്കെത്തും. പരിശോധനയില്* ഏതെങ്കിലും തരത്തില്* ബലക്ഷയം കണ്ടെത്തുകയാണെങ്കില്* ആ കൂട് ഉപേക്ഷിക്കുകയാണ് ചെയ്യുക. അതിനുശേഷം ആണ്*പക്ഷി അടുത്ത കൂടിന്റെ നിര്*മാണം തുടങ്ങും. ഇതേ പെണ്*പക്ഷിക്കു വേണ്ടിത്തന്നെ. ആണ്*പക്ഷിക്ക് മഞ്ഞയും തവിട്ട് നിറം കലര്*ന്ന തൂവലും തലയില്* മഞ്ഞ നിറത്തിലുള്ള കിരീടവും ഉണ്ടാകും. പെണ്*പക്ഷിക്ക് തവിട്ടു നിറമായിരിക്കും.

  8. #908
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കൈവശമുള്ളത് 88 ഡ്രാഗൺഫ്രൂട്ട് ഇനങ്ങൾ: ഒരു തണ്ടിന് 1200 രൂപ വിലയുള്ളതു വരെ

    HIGHLIGHTS

    • കഴിഞ്ഞ വർഷം ആറായിരത്തിലേറെ തണ്ടുകൾ വിറ്റതായാണ് കണക്ക്
    • 1216 ഇഞ്ച് നീളത്തിലുള്ള കട്ടിങ്ങുകൾ കൂടകളിൽ പാകിയാണ് തൈകളുണ്ടാക്കുക



    ആറു വർഷം മുൻപ് നടത്തിയ അമേരിക്കൻ സന്ദർശനമാണ് ചങ്ങനാശേരിക്കു സമീപം മാമ്മൂടുള്ള കാരക്കാട് ജോസഫിനെ ഡ്രാഗൺ ഫ്രൂട്ട് നഴ്സറിയുടെ ഉടമയാക്കിയത്. കേരളത്തിൽ നാമമാത്രമായി മാത്രം ഡ്രാഗൺ ചെടികൾ വിള*ഞ്ഞിരുന്ന അക്കാലത്ത് കാലിഫോർണിയയിലുള്ള മകനാണ് അദ്ദേഹത്തെ ഈ വിള പരിചയപ്പെടുത്തിയത്. അതിവേഗം ഫലം നൽകിത്തുടങ്ങുന്നതും പോഷകസമൃദ്ധവുമായ ഈ പഴം നമ്മുടെ കാലാവസ്ഥയ്ക്കു ചേരുമെന്നു മനസ്സിലായതോടെ മികച്ച ഇനങ്ങൾ നാട്ടിലെത്തിച്ചു വളർത്താനായി ശ്രമം. നല്ല ഇനങ്ങൾ തേടി ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർവരെ അദ്ദേഹം സഞ്ചരിച്ചു. പലോറ എന്ന മഞ്ഞ ഇനം അവിടെനിന്നാണ് കിട്ടിയത്.

    അതൊരു തുടക്കമായിരുന്നു. വിദേശരാജ്യങ്ങളിലെ പരിചയക്കാരുടെ സഹായത്തോടെ 88 ഡ്രാഗൺ ഇനങ്ങളാണ് ഇപ്പോൾ ജോസഫിന്റെ ശേഖരത്തില്*. മൂന്നു മക്കൾ അമേരിക്കയിലുള്ളത് ഇക്കാര്യത്തിൽ ഏറെ സഹായകമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ ഉരുത്തിരിയുന്ന മികച്ച ഇനങ്ങളെക്കുറിച്ച് കൃത്യമായി വിവരം നൽകിയത് അവരാണ്. എന്നാൽ നടീല്*വസ്തു വിൽക്കുന്നത് രുചി ബോധ്യപ്പെട്ട മുപ്പതോളം ഇനങ്ങളുടേതു മാത്രം.

    ഒരു തണ്ടിന് 1200 രൂപ വിലയുള്ള റെഡ് ജയിന, കൺട്രി റോഡ്സ്, ഷുഗർ ഡ്രാഗൺ, ഫ്രാങ്കീസ് റെഡ് എന്നിവ മുതൽ 400 രൂപ വിലയുള്ള കൊളംബിയൻ യെല്ലോവരെയുണ്ട്. 4 തണ്ടെങ്കിലും ആവശ്യപ്പെടുന്നവർക്ക് കൊറിയറായി അയച്ചുകൊടുക്കും. കൊറിയർ ചാർജ് കൂടി നൽകണമെന്നു മാത്രം. അർമാൻഡോ, അമേരിക്കൻ ബ്യൂട്ടി, ഡിലൈറ്റ്, ഇസ്രയേൽ യെല്ലോ, ഐഎസ്ഐഎസ്, പലോറ, നാച്ചുറൽ മിസ്റ്റിക്, ഒരെജോന, കോണ്ടർ, വാൽഡിവിയ റോജ്, ഗോഡ്സില, ലെമൺ ഓറഞ്ച്, വീനസ്, ലിസാ, മക്കിസുപ, ബ്രൂണി എന്നിങ്ങനെ പോകുന്നു മറ്റ് ഇനങ്ങൾ.




    ടും ചുവപ്പുനിറത്തോടു കൂടിയ പുറംതോടും ഉൾഭാഗവുമുള്ള റെഡ് ജയിന വലുപ്പമേറിയ ഡ്രാഗൺ ഇനങ്ങളിലൊന്നാണ്. ഒരു പഴത്തിന് 250450 ഗ്രാം തൂക്കം പ്രതീക്ഷിക്കാം. ആന്റി ഓക്സിഡന്റ് സമ്പന്നമായ ഈ ഇനം അലർജി പ്രശ്നങ്ങളുള്ളവർ അന്വേഷിച്ചെത്തുന്നതായി ജോസഫ് പറഞ്ഞു. ഇക്വഡോറിൽ നിന്നെത്തിച്ച പലോറയ്ക്ക് മഞ്ഞ നിറത്തോടുകൂടിയ ചെറിയ പഴങ്ങളാണ്. ഏറെ മധുരമുള്ള ഈ പഴങ്ങ ൾ വിളവെടുത്തശേഷം 3 മാസംവരെ കേടുകൂടാതെ സൂക്ഷിക്കാം. വാണിജ്യക്കൃഷിക്കും വീട്ടാവശ്യത്തിനും യോജിച്ചത്. പുറമേ ഇരുണ്ട ചുവപ്പുനിറത്തോടു കൂടിയ അമേരിക്കൻബ്യൂട്ടിയുടെ കാമ്പിനു പർപ്പിൾ നിറമാണ്. അര കിലോവരെ തൂക്കം പ്രതീക്ഷിക്കാവുന്ന പഴങ്ങൾ മധുരവും രുചിയുമേറിയതാണ്. ലൊസാഞ്ചലസിൽനിന്നാണ് ജോസഫ് ഈ ഇനം സ്വന്തമാക്കിയത്. പുറമേ ചുവപ്പുനിറവും ഉൾഭാഗം ലൈറ്റ് പർപ്പിൾ നിറവുമുള്ള ഡിലൈറ്റിനു കൂടുതൽ കായ്കളുണ്ടാകും. മധുരവും രുചിയും വേണ്ടുവോളമുണ്ട്. ഇവയ്ക്കു പുറമേ കൃത്രിമപരാഗണത്തിലൂടെ സ്വന്തമായി പല ഇനങ്ങൾ വികസിപ്പിച്ചതായും ജോസഫ് അവകാശപ്പെ ട്ടു. അവയിൽ ഒന്നിനു വണ്ടർബോയി എന്നു പേരിട്ടെങ്കിലും റജിസ്ട്രേഷൻ പൂർത്തിയായിട്ടില്ല. സ്വന്തമായി വികസിപ്പിച്ച ഇനങ്ങൾ വേണ്ടത്ര വിളവെടുത്ത് നിലവാരം ഉറപ്പാക്കിയ ശേഷം വിൽപന ആരംഭിക്കാന്* കാത്തിരിക്കുകയാണ് അദ്ദേഹം.

    ആദ്യവർഷങ്ങളിൽ പരിചയക്കാർക്കും അയൽക്കാർക്കുമൊക്കെ ഡ്രാഗണിന്റെ നടീൽവസ്തുക്കൾ നൽകിയിരുന്ന ജോസഫ് ഇപ്പോൾ ഉത്തരേന്ത്യയിലേക്കും ഗുജറാത്തിലേക്കുമൊക്കെ എത്തിച്ചുകൊടുക്കുന്നു. കഴിഞ്ഞ വർഷം ആറായിരത്തിലേറെ തണ്ടുകൾ വിറ്റതായാണ് കണക്ക്. കുറഞ്ഞ വില കണക്കാക്കിയാൽ പോലും ലക്ഷങ്ങളുടെ വരുമാനമാണ് 65 സെന്റ് വീട്ടുവളപ്പിൽനിന്ന് ഇദ്ദേഹം നേടിയത്. നടീൽവസ്തുക്കളുടെ ഉൽപാദനത്തിനു പ്രാധാന്യം നൽകുന്നതിനാൽ ഇദ്ദേഹത്തിന്റെ തോട്ടത്തിൽ പഴങ്ങൾ പരിമിതമായേ ലഭിക്കൂ. തണ്ടുകൾ നീണ്ടുവരുന്നതനുസരിച്ച് മുറിച്ചുമാറ്റി തൈകളുണ്ടാക്കുകയാണ് പതിവ്.1216 ഇഞ്ച് നീളത്തിലുള്ള കട്ടിങ്ങുകൾ കൂടകളിൽ പാകിയാണ് തൈകളുണ്ടാക്കുക. അപൂർവ ഇനങ്ങളുടെ കൂടുതൽ തൈകളുണ്ടാക്കാനായി ഗ്രാഫ്റ്റിങ് രീതിയും സ്വീകരിക്കാറുണ്ട്. ഒരു കട്ടിങ്ങിൽ നിന്ന് 5 തൈകൾ ലഭിക്കാൻ ഇതുപകരിക്കും. മികച്ച ഇനങ്ങളുടെ 23 ഇഞ്ച് നീളമുള്ള ചെറുതണ്ടുകൾ വേരുപിടിച്ച സാധാരണ ഡ്രാഗൺ തൈകളിലേക്കു ഗ്രാഫ്റ്റ് ചെയ്യുകയാണ്. ഇനഭേദമനുസരിച്ച് ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയില്* വ്യത്യാസമുണ്ടാകും. ഗ്രാഫ്റ്റ് ചെയ്ത തൈകൾ കൂടുതൽ വേഗം പൂവിട്ടുതുടങ്ങുമെന്ന് ജോസഫ് പറഞ്ഞു. അതുകൊണ്ടുതന്നെ പലരും അവ ചോദിച്ചുവാങ്ങാറുണ്ട്.


  9. #909
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഈ മുരിങ്ങക്കൃഷി ഇറച്ചിക്കുവേണ്ടി

    HIGHLIGHTS

    • പോഷകസമൃദ്ധമായ കായൽ മുരിങ്ങ കൃഷി ചെയ്യുന്നവർ




    കായൽ മുരിങ്ങയുമായി പ്രസീലയും ബീനയും (ഇടത്ത്), മുരു വിളവെടുക്കുന്നു (വലത്ത്)



    കായലിലെ മുരിങ്ങക്കൃഷി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എറണാകുളം ജില്ലയിലെ മൂത്തകുന്നത്തേക്കു പോന്നോളൂ. ഇവിടെ പെരിയാർ കടലിൽ ചേരുന്ന ഭാഗത്ത് സത്താർ ഐലൻഡിനു സമീപം കുടുംബശ്രീ അംഗങ്ങളായ 6 പേർ നടത്തുന്ന ഈ കൃഷി പക്ഷേ, മുരിങ്ങയിലയ്ക്കു വേണ്ടിയല്ല. കക്കവർഗത്തിൽപ്പെട്ട മുരു (oyster) എന്ന ജീവിയെ വളർത്തി വരുമാനമുണ്ടാക്കുകയാണ് ഇവര്*. ഉപ്പുവെള്ളത്തിൽ വളരുന്ന കടൽമുരിങ്ങയെ കൃത്രിമ സംവിധാനമുണ്ടാക്കി വന്*തോതില്* ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും വിപണനപിന്തുണയും ഇവർക്കു നൽകിയത് കേന്ദ്രസർക്കാർ സ്ഥാപനമായ സിഎംഎഫ്ആർഐ. കായൽമുരിങ്ങയുടെ വിത്ത് മുതൽ വിപണിവരെ കോർത്തിണക്കി ഇത്തരമൊരു മൂല്യശൃംഖല മറ്റൊരിടത്തുമില്ല.

    മുരു മാത്രമല്ല, കല്ലുമ്മക്കായ ഉൽപാദനം, കൂടുമത്സ്യക്കൃഷി, താറാവ് കാടമുയൽ വളർത്തൽ എന്നിങ്ങനെ തീരദേശത്ത് സാധ്യമായ വ്യത്യസ്ത സംരംഭങ്ങളിലൂടെ മാംസ്യസമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കളിലെത്തിക്കുന്നു ഇവർ. സ്വന്തം ഉൽപന്നങ്ങൾക്കു പുറമെ, പ്രാദേശികമായി ലഭിക്കുന്ന മത്സ്യങ്ങൾ വെട്ടി വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുകയും ചെയ്യുന്നു. കായലിനോടു ചേർന്നുളള ഷെഡിലാണ് സംസ്കരണവും പായ്ക്കിങ്ങും. കണ്ണെത്തുന്ന അകലത്തിലാണ് കായലിലെ വളർത്തു യൂണിറ്റുകളെല്ലാം. സമുദ്ര ഔഷധി എന്ന പേരിൽ മൊബൈൽ വിൽപനയൂണിറ്റും ഇവർക്കുണ്ട്. 6 കുടുംബശ്രീ യൂണിറ്റുകൾ ചേർന്നു തുടക്കം കുറിച്ച ഈ സംരംഭം കായലരികത്തെ സുസ്ഥിര വരുമാന മാതൃക തന്നെ.
    20 വർഷം മുന്*പ് ആരംഭിച്ച ഈ സംരംഭക കൂട്ടായ്മയിൽ ഇപ്പോൾ സജീവമായുള്ളത് പ്രസീല, ബീന, താര, സതി, റോഷ്നി, സുമലത എന്നിവര്*. എറണാകുളം നഗരത്തിലെ നക്ഷത്രഹോട്ടലുകളിലും വീടുകളിലും ഉൽപന്നങ്ങൾ എത്തിച്ച് വിപണനം ഏകോപിപ്പിക്കുന്ന ചുമതല നാട്ടുകാരനായ എ.പി. ഷൈദിനാണ്. സിഎംഎഫ്ആർഐയുടെ സെയിൽസ് കൗണ്ടറിലും മുരുവിറച്ചി ലഭിക്കും. സെലീനിയം, സിങ്ക് എന്നിവയടങ്ങിയ മുരുമാംസം മാംസ്യസമ്പന്നമാണ്.


    മുരുമാംസം


    തീറ്റയോ മറ്റു പരിചരണമോ നൽകാതെ ആദായകരമായി വളർത്താവുന്ന ജീവിയാണ് കടൽമുരുവെന്ന് സംരംഭത്തിൽ പങ്കാളികളായ പ്രസീലയും ബീനയും പറഞ്ഞു. വിളവെടുത്ത മുരുവിന്റെ തോടുകൾ ചരടിൽ കോർത്ത് ഓരുവെള്ളത്തിൽ തൂക്കിയിടുക മാത്രമാണ് കൃഷിക്കാർ ചെയ്യേണ്ടത്. ഇതിനായി കായലിൽ മുളങ്കാലുകൾ നാട്ടി പരസ്പരം ബന്ധിക്കും. കാലുകൾക്ക് കുറുകെ ഉറപ്പിച്ച മുളകളിലാണ് മുരിങ്ങത്തോടുകൾ കോർത്ത ചരടുകൾ അഥവാ റെൻ തൂക്കിയിടുക. ഓരോ ചരടിലും 5 വീതമാണ് കോർക്കുക. 5 മീറ്റർ വീതം നീളവും വീതിയുമുള്ള ഒരു മുരിങ്ങപ്പാടത്ത് ആകെ 300 റെൻ ഉണ്ടാവും.

    ഇത്തരം 2 മുരിങ്ങപ്പാടങ്ങളാണ് ഇവിടെ ഇവർ ഒരുക്കിയിട്ടുള്ളത്. ഉപ്പുരസമുള്ള കായൽവെള്ളത്തിലെ സ്വാഭാവിക സാഹചര്യത്തിൽ പ്രജനനം നടന്നുണ്ടാകുന്ന മുരിങ്ങവിത്തുകൾ ഈ തോടുകളിൽ പറ്റിപ്പിടിച്ച് വാസമുറപ്പിക്കുന്നു. കായൽവെള്ളത്തിലെ ആൽഗപോലുള്ള സൂക്ഷ്മപ്ലവകങ്ങള്* തിന്നാണ് മുരിങ്ങ വളരുക. വളർച്ച സാവധാനമായതിനാൽ ഒന്നര വർഷംകൊണ്ടേ വിളവെടുപ്പിനു പാകമാകുകയുള്ളൂ. മുളങ്കാലുകൾ സ്ഥാപിക്കുന്നതിനും റെൻ കെട്ടിത്തൂക്കുന്നതിനും ആവശ്യമായ പ്രാരംഭ മുതൽമുടക്കു മാത്രമാണുള്ളത്. ഒന്നര വർഷം മുൻപ് നിക്ഷേപിച്ച യൂണിറ്റിന്റെ വിളവെടുപ്പ് നടക്കുന്നു.


    സംസ്കരണ യൂണിറ്റ്


    വിളവെടുക്കുന്നതിനായി ചരടുകൾ അഴിച്ചെടുത്ത് സംസ്കരണകേന്ദ്രത്തിൽ കൊണ്ടുവരും. അവിടെ ശുദ്ധീകരണ(depuration)ത്തിനായി യുവി ട്രീറ്റഡ് ജലത്തിൽ 24 മണിക്കൂർ മുരുവിനെ സൂക്ഷിക്കുന്നു. അവ ഉള്ളിലേക്കെടുക്കുന്ന ശുദ്ധജലം ഉള്ളിലുള്ള ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയപോലുള്ള സൂക്ഷ്മ ജീവികളും ഉള്*പ്പെടെ പുറത്തേക്കുവരുന്നു. ഈ പ്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ സിഎംഎഫ്ആർഐ നൽകിയിട്ടുണ്ട്. 2 ദിവസത്തെ ഫിൽറ്ററിങ് പൂർത്തിയാക്കിയ മുരിങ്ങയുടെ തോടുപൊട്ടിച്ചശേഷം ഉള്ളിലെ മാംസം പുറത്തെടുക്കുന്നു.

    പോഷകസമൃദ്ധമായ മുരിങ്ങ മാംസം കിലോയ്ക്ക് 800 രൂപയാണ് വില. സമാനരീതിയിൽ കല്ലുമ്മക്കായയും വളര്*ത്തുന്നുണ്ട് ഇവര്*. ഇതിന് 6 മാസത്തിനകം വിളവെടുക്കാമെന്ന മെച്ചമുണ്ട്. കടലിൽനിന്നു മാത്രം കിട്ടുന്ന കല്ലുമ്മക്കായ വിത്തുകൾ സിഎംഎഫ്ആർഐ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തിക്കുകയാണ് പതിവ്. ഇത്തവണത്തെ കല്ലുമ്മക്കായ വിളവെടുപ്പു കഴിഞ്ഞു.

    പ്രജനന സീസണായ നവംബർ- ഡിസംബർ മാസങ്ങളിലാണ് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും കൃഷി ആരംഭിക്കുക. കടൽമുരിങ്ങയുടെ ഒരു യൂണിറ്റിന് 30,000 രൂപ മുതൽമുടക്ക് വേണ്ടിവരുമ്പോൾ കല്ലുമ്മക്കായ യൂണിറ്റിന് 45,000 രൂപ വേണ്ടി വരും. വിത്ത് വാങ്ങി നിക്ഷേപിക്കേണ്ടിവരുന്നതുകൊണ്ടാണ് കല്ലുമ്മായക്കൃഷിക്കു മുതൽമുടക്ക് കൂടുന്നതെന്ന് ഷൈദ് പറഞ്ഞു.


  10. #910
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചുവപ്പും പിങ്കും പഴങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് കുളിർമയേകി മഞ്ഞ ഡ്രാഗൺ









    ചുവപ്പും പിങ്കും ഡ്രാഗൺ പഴങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് കുളിർമയേകി മഞ്ഞ ഡ്രാഗൺ. മഞ്ഞ നിറത്തിൽതന്നെ ഒന്നിലേറെ ഡ്രാഗൺ ഇനങ്ങളുണ്ടെങ്കിലും അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ ശ്രദ്ധ നേടിവരുന്ന ഐഎസ്ഐഎസ് എന്ന ഇനമാണ് ചിത്രത്തിൽ. ഇതിന്റെതന്നെ ഇസ്രയേൽ യെല്ലോ, ഓ സി ഗോൾഡ്, ഗോൾഡൻ യെല്ലോ തുടങ്ങിയ വകഭേദങ്ങളുമുണ്ട്.
    മഞ്ഞനിറവും ഡ്രാഗണുമൊക്കെ ചൈനാക്കാരുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഈയിനം വിക സിപ്പിച്ചത് ഇസ്രയേലിലാണ്. നെഗെവ് സർവകലാശാല വികസിപ്പിച്ച ഈ സങ്കര ഇനത്തിന് ഗോൾഡൻ പിത്തായ എന്നും വിളിപ്പേരുണ്ട്. നേരിട്ടു കഴിക്കാം. നല്ല മധുരം, ഒരു കിലോ തൂക്കം, നേരത്തെയുള്ള കായ്പിടിത്തം തുടങ്ങിയ ഗുണങ്ങൾ മൂലം വാണിജ്യക്കൃഷിക്ക് യോജ്യം. പ്രതികൂല സാഹചര്യങ്ങളെ അതി ജീവിക്കാനുള്ള ശേഷി കൂടുതലാണ്. മുള്ളുകളില്ലെന്നതും സവിശേഷത. മനം കവരുന്ന രുചിയുള്ള ഐഎസ്ഐഎസ് ഏറ്റവും മികച്ച ഡ്രാഗൺ ഇനങ്ങളിലൊന്നായി അറിയപ്പെടുന്നു. വിത്തു പാകിയാൽ നല്ല തൈ ലഭിക്കണമെന്നില്ല. അതിനാൽ തണ്ടുമുറിച്ചു നട്ടു വേണം തൈകളുണ്ടാക്കാൻ. കേരളത്തിലും ഈയിനം ഇപ്പോൾ ലഭ്യമാണ്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •