Page 67 of 67 FirstFirst ... 1757656667
Results 661 to 667 of 667

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #661
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default


  കേരളത്തിന്റെ ഒരോയൊരു തനത് കോഴിയിനം വംശനാശഭീഷണിയിൽ  • വർഷം 70 മുട്ടകൾ
  • അടയിരിക്കാൻ ബഹുമിടുക്കർ
  കേരളത്തിന്റെ ഒരേ ഒരു തനത് കോഴി ജനുസാണ് തലശ്ശേരിക്കോഴികൾ. മലബാർ മേഖലയിലെ തലശ്ശേരി, വടകര, കേന്ദ്ര ഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളിൽ ഒരു കാലത്ത് വ്യാപകമായിരുന്ന ഇവ ഇന്ന് സങ്കരയിനം കോഴികളുടെ അതിപ്രസരത്താൽ അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്. നാടൻ കോഴികളുടെ പ്രധാന ഗുണമായ കാട്ടുകോഴികളുടെ രൂപ ഘടനയും, ഉയർന്ന മാതൃത്വ ഗുണവും, രോഗപ്രതിരോധ ശേഷിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്.
  അടുക്കളമുറ്റത്തും മറ്റും ചികഞ്ഞു തീറ്റ തേടാൻ പ്രാപ്തരായ ഇവയുടെ ഉൽപാദനം വർഷത്തിൽ ഏതാണ്ട് 70 മുട്ടകളാണ്. സാന്ദ്രീകൃത തീറ്റ ചെറിയ അളവിൽ നൽകുന്നത് ഇവയുടെ ഉൽപാദന വർധനയ്ക്കു സഹായകമാണ്. ആറു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയുടെ മുട്ടയ്ക്ക് 40 മുതൽ 45 ഗ്രാം വരെ ഭാരമുണ്ട്. മുട്ടകൾ തവിട്ടു നിറത്തിലും, ഇളം തവിട്ടു നിറത്തിലും കാണപ്പെടുന്നു. മുട്ടയുടെ മഞ്ഞക്കരുവിനു ഓറഞ്ച് നിറമാണ്. ഇത്തരത്തിൽ ഫ്രീ റേഞ്ച് രീതിയിൽ വളർത്തപ്പെടുന്ന തനി നാടനായ ഇവയുടെ മുട്ടയ്ക്ക് 8 രൂപയിൽ കുറയാത്ത വില ലഭിക്കുന്നു.
  ശുഷ്കമായ മുതൽ മുടക്കും, ഉയർന്ന വരുമാന ലഭ്യതയുമാണ് ഈ നാടൻ ജനുസിനെ ഏറ്റവും പ്രിയങ്കരമാക്കി തീർത്തിരിക്കുന്നത്. ഉൽപാദന ശേഷി കൂടിയ കോഴി ഇനങ്ങൾ അടയിരിക്കാത്തതു കൊണ്ട് അട ഇരിക്കൽ സ്വഭാവമുള്ള തലശ്ശേരിക്കോഴികളെ അടവയ്ക്കാനായും ഉപയോഗിച്ചുവരുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ഇവയ്ക്ക് ഇരപിടിയന്മാരിൽനിന്നു രക്ഷപ്പെടാനുള്ള കഴിവും എടുത്ത് പറയേണ്ടതാണ്.
  പൊതുവെ കറുപ്പ് നിറത്തിൽ കാണപ്പെടുന്ന കോഴികളുടെ കഴുത്തിലും, വാലിലും, പുറകിലുമൊക്കെയായി തിളങ്ങുന്ന നീല നിറത്തിലുള്ള തൂവലുകളും കാണാം. ചില പൂവൻ കോഴികളുടെ കഴുത്തിലെ സ്വർണവും നീലയും നിറത്തിൽ ഇഴചേർന്നു കാണപ്പെടുന്ന തൂവലുകൾ ഒരു പ്രത്യേക ഭംഗി തന്നെയാണ്. പൂവൻ കോഴികളുടെ ശരാശരി ശരീര ഭാരം 1.62 കിലോ ഗ്രാമും, പിടകളുടെ 1.24 കിലോ ഗ്രാമുമാണ്.


  തലയിൽ ചുവപ്പ് നിറത്തിലോ, കറുപ്പ് കലർന്ന ചുവപ്പ് നിറത്തിലോ കാണപ്പെടുന്ന ഒറ്റപ്പൂവുണ്ട്. ഇവയുടെ കാതുകൾക്കും ചുവപ്പ് നിറം തന്നെ. ഒറ്റ നോട്ടത്തിൽ കരിങ്കോഴിയുടെ രൂപ സാദൃശ്യം തോന്നാമെങ്കിലും തലശ്ശേരിക്കോഴികളുടെ ത്വക്കിന്* വെള്ള നിറമാണ്. നാടൻ സ്വാദുള്ള ഇവയുടെ ഇറച്ചിക്കറി മലബാർ മേഖലകളിൽ പ്രസിദ്ധമാണ്.
  അന്യം നിന്നു പോകുന്ന കേരളത്തിന്റെ ഒരേഒരു കോഴി ജനുസ്സായ തലശ്ശേരിക്കോഴികളുടെ സംരക്ഷണവും, ഗവേഷണവുമെല്ലാം വെറ്ററിനറി സർവകലാശാല കഴിഞ്ഞ 5 വർഷമായി ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. തലശ്ശേരിക്കോഴികളുടെ മികച്ച മാതൃശേഖരമുള്ള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള എഐസിആർപി കോഴി ഫാമിൽനിന്ന് ഇവയുടെ കൊത്തുമുട്ടകൾ ലഭ്യമാണ്.
 2. #662
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default

  നെല്ലിലുമാകാം മൂല്യവര്*ധന
  നെല്ലിന്റെ ഉത്പന്നവൈവിധ്യവത്കരണം നമ്മള്* ശ്രദ്ധപതിപ്പിക്കാത്ത ഒരു മേഖലയാണ്. അരിയില്* നിന്ന് ന്യൂഡില്*സ് മുതല്* തവിടെണ്ണ വരെ ഉണ്ടാക്കുന്ന സംരംഭങ്ങള്* സ്വകാര്യമേഖയിലുണ്ട്. എന്നാല്* ഇവയുടെ ഗുണഫലം കൃഷിക്കാര്*ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. നെല്ലിന്റെ ഉത്പന്ന വൈ വിധ്യവത്കരണ സാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണവും കര്*ഷക കൂട്ടായ്മയുടെ ഈ രംഗത്തേക്കുള്ള പ്രവേശനവുമാണ് ആവശ്യം.

  തവിടെണ്ണ

  ഭാരതത്തില്* അടുത്ത കാലത്തായി തവിടെണ്ണയുടെ ഉപഭോഗം വര്* ധിച്ചുകൊണ്ടിരിക്കുകയാണ്. കൊളസ്*ട്രോള്* കുറയ്ക്കാനുള്ള അതിന്റെ ശേ ഷിയാണ് കാരണം . മൂന്നു വിഭാഗത്തില്*പെട്ട നിരോക്*സീനോളാണ് ഇവയില്* മുഖ്യം. കേരളത്തില്* ഉപയോഗിക്കുന്ന തവിടെണ്ണയിലേറെയും മറ്റു സം സ്ഥാനങ്ങളില്* നിന്നെത്തുന്നതാണ്.

  ഹൈദരാബാദിലുള്ള 'ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്* ടെക്*നോളജി' തവിടില്* നിന്ന് എണ്ണ വേര്*തിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൂന്നുണ്ട്. 19 ഓളം വ്യവസായ സ്ഥാപനങ്ങള്*ക്ക് ഈ സാങ്കേതിക വിദ്യ നല്*കിക്കഴിഞ്ഞു. 'ടെക്*നോളജി മിഷന്* ഓണ്* ഓയില്* സീഡ്*സ്, പള്*സസ് ആന്*ഡ് മെയ്*സ്' എന്ന കേന്ദ്ര കാര്*ഷിക മന്ത്രാലയത്തിന്റെ പദ്ധതിയുടെ കീഴിലുള്ള ഗ്രാന്റ് ഈ വ്യവസായങ്ങള്*ക്കു ലഭിക്കും.

  റൈസ് വൈന്*

  വൈന്* ഉപഭോഗം ലോകമെമ്പാടും കുതിച്ചുകയറുകയാണ്. ഭാരതത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകത്ത് അരി വൈന്* സമൃധമായി വിപണനം ചെയ്യുന്ന ഫിലിപ്പീന്*സിനും മറ്റും ഇത് ഏറെ ഗുണകരമായിട്ടുണ്ട്. സാക്കി എന്ന പേരിലറിയപ്പെടുന്ന അരി വൈ ന്* ജപ്പാനിലും ചൈനയിലും ഏറെ പ്രിയങ്കരമാണ്. ചോറിനെ റൈസ് യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ചാണ് അരി വൈന്* ഉണ്ടാക്കുന്നത്.


  മുളപ്പിച്ച അരി

  മുളപ്പിച്ച ചെമ്പാവരി ആരോഗ്യ ഭക്ഷണമായി പ്രിയം നേടുകയാണ്. ഇതുമായി ബന്ധപ്പെട്ട അനേകം ഉത് പന്നങ്ങള്* പേറ്റന്റ് നേടിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം നെല്ലിനെ വെള്ളത്തില്* കുതിര്*ത്ത് മുളപ്പിച്ചെടു ക്കുക മാത്രമാണ് ഇതിന് പിന്നിലുള്ള സാങ്കേതികവിദ്യ. ഇത്തരം അരി പാകം ചെയ്തു കഴിച്ചാല്* രക്തസമ്മ ര്*ദ്ദം കുറയുമെന്നും ഉറക്കമില്ലായ്മ് മാറുമെന്നും ആര്*ത്തവതകരാറുകള്* പരിഹരിക്കപ്പെടുമെന്നും, കരളിന് ഉത്തേജനം ലഭിക്കുമെന്നും തെളിഞ്ഞി ട്ടുണ്ട്. പാചകഗുണവും പോഷകമേ ന്മയും കൂടുമെന്നതാണ് മറ്റു ഗുണ ങ്ങള്*. ഗാമാ അമിനോ ബ്യട്ടറിക്ക് ആസിഡെന്ന നീരോക്*സികാരി മുള പ്പിച്ച ചെമ്പാവില്* സാധാരണ അരിയേ ക്കാള്* പത്തിരട്ടി കൂടുമെന്നും, ഭക്ഷ്യ നാര് , വിറ്റാമിന്*-ഇ, നിയാസിന്* ലൈ സിന്* എന്നിവ നാലിരട്ടിയാവുമെന്നും, വിറ്റാമിന്* ബിയും മഗ്*നീഷ്യവും മുന്നിരട്ടി ആവുമെന്നും കണ്ടെത്തിയി ട്ടുണ്ട്. സമീപകാല പഠനങ്ങള്* അനു സരിച്ച് ഇത്തരം അരി അല്*ഷൈമേഴ്*സ്, ഡയബറ്റിസ്, കുടലിലെ കാന്*സര്*, ഹൃദ്രോഗം, തലവേദന, മലബന്ധമെ ന്നിവ മാറ്റാന്* സഹായിക്കും. ഒരു കിലോഗ്രാം മുളപ്പിച്ച അരിക്ക് അന്തര്*ദേശീയ വിപണിയില്* 300 ലേറെ രൂപ വില വരാന്* കാരണമി താണ്. ഇത്തരം അരി ഉപയോഗിച്ച് റൈസ് ബോള്*, റൈസ് സൂപ്പ്, കു ക്കീസ് എന്നിവയൊക്കെ ഉണ്ടാക്കി വിപണനം ചെയ്യുന്നു .

  അരി ബ്രഡ്ഡ്

  അരിമാവില്* നിന്ന് ഉണ്ടാക്കുന്ന ബ്രഡിന് വ്യവസായ സാധ്യതയേ റുന്നുണ്ട്. ഗോതമ്പ്, മൈദ എന്നിവയുപയോഗിച്ച് ബ്രഡ് ഉണ്ടാക്കുന്ന തിനേക്കാള്* അരി ബ്രഡിനു ഏഷ്യ യില്* പ്രിയമായിക്കഴിഞ്ഞു. 80 ശതമാനം അരിയും 20 ശതമാനം ഗ്*ളൂട്ടനും (മാവില്* നിന്ന് വേര്*തിരിക്കുന്ന പശിമയുള്ള പ്രോട്ടീന്*) ചേര്*ത്താണ് റൈസ് ബ്രെഡ് ഉണ്ടാക്കുന്നത് . ഗ്*ളൂട്ട ന്* ഇല്ലാത്ത അരി ബ്രഡും ഉണ്ടാക്കു ന്നു. ഇതു കൂടാതെ ബ്രഡ് റോള്*സ് , ഉണക്ക മുന്തിരി ചേര്*ത്ത റൈസ് ബ്രഡ്, നട്ട് റൈസ് ബ്രഡ് തുടങ്ങിയ പുതിയ ഉത്പന്നങ്ങളും വിപണിയില്* എത്തിയിട്ടുണ്ട്.

  ജൈവ അരി, നിറമുള്ള അരി, സുഗ ന്ധഅരി റെഡിടുഈറ്റ് റൈസ് എന്നിവയ്*ക്കൊക്കെ വിപണന സാധ്യത ഏറിയിട്ടുമുണ്ട്. കേരളത്തിലെ നെല്* കര്*ഷകര്* ഉത്പന്ന വൈവിധ്യവത്ക രണത്തിനു വൈകാതെ തുടക്കമി ടേണ്ടിയിരിക്കുന്നു. ഇതു നെല്*കൃഷി കൂടുതല്* ലാഭകരമാക്കും.


 3. #663
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default

  ഇതെങ്ങനെയുണ്ടെന്ന് പറഞ്ഞേ, നല്ല നാടന്* തെങ്ങോല സ്ട്രോ...!...

  പ്ലാസ്റ്റിക് വിമുക്തമായ ഈ കുഴല്* പുറത്തിറക്കിയിരിക്കുന്നത് ബാംഗുലുരു കേന്ദ്രമാക്കിയുള്ള സ്റ്റാര്*ട്ട് അപ് കമ്പനിയായ എവലോ ജ്യ എന്ന സംരംഭമാണ്. ബാംഗലുരുവിലെ ചെറുതും വലുതുമായ മിക്ക കടകളിലും ഇത് വിതരണത്തിനെത്തിയിട്ട് ഒരു വര്*ഷം പിന്നിട്ടു. കേരളത്തില്* താമസിയാതെ വലിയ മുന്നേറ്റമുണ്ടാക്കുമെന്നു കമ്പനി ഓപ്പറേറ്റിങ് മാനേജര്* ജോഷി ജോണ്* പറഞ്ഞു. ബാംഗുലുരു മലയാളികളായ സജി, ജോഷി ജോണ്*, ഡേവിഡ്, ജോഷി, ലിയോ, സന്ദീപ് എന്നിവരാണ് ഓല സ്ട്രോയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങള്*. ചെറിയ അളവിലും വലിയ അളവിലും സ്ട്രോകള്* ലഭ്യമാണ്.

  ഉണങ്ങിയ ഓലയ്ക്കാല്* ഈര്*ക്കില്* മാറ്റിയ ശേഷം കുഴലുരൂപത്തിലാക്കുന്നു. ഇളകി പോകാതിരിക്കാന്* ജൈവപശതേച്ച് ഒട്ടിക്കും. ഒന്നിന് വില 50 പൈസയില്* താഴെയേ വരൂ. ഉപയോഗിച്ച ശേഷം കളയാം. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. വീട്ടില്* തന്നെ സ്വന്തമായും നിര്*മിക്കാം.
  കോട്ടയം എംജി യൂണിവേഴ്സിറ്റി കോളജ് വിദ്യാര്*ഥികളുടെ കണ്ടുപിടിത്തമായ പോത എന്ന പുല്ലിന്റെ തണ്ട് കൊണ്ടുണ്ടാക്കിയ സ്ട്രോയും ഇതേ പോലെ മാതൃകയാക്കാവുന്ന ഒന്നാണ്. നാട്ടിന്*പുറത്തെ പാടത്തും വരമ്പുകളിലും കാണുന്ന പോത എന്ന പുല്*ച്ചെടിയുടെ തണ്ട് മുറിച്ചെടുത്ത ശേഷം അകത്തെ മാര്*ദവമുള്ള ഭാഗം കുത്തി പുറത്തു കളഞ്ഞ് കുഴലുപോലെയാക്കും. തുടര്*ന്ന് വൃത്തിയാക്കി ഉപയോഗിക്കാം.
  എറണാകുളം സ്വദേശി ഷിജോജോയ് ആണ് ആശയം മുന്നോട്ട് വച്ചത്. ഇതു കൂട്ടുകാരായ അഭിജിത്ത്, അജിത്ത് എന്നിവര്* പ്രാവര്*ത്തികമാക്കുകയായിരുന്നു. എംഎസ്സി എണ്*വയോണ്*മെന്റല്* സയന്*സ് വിദ്യാര്*ഥികളായ ഇവര്* ഈ കണ്ടുപിടിത്തവുമായാണ് മേളയിലെത്തിയത്. കുറഞ്ഞ ചെലവില്* സംസ്*കരിച്ച് കടകളില്* എത്തിച്ചാല്* പ്ലാസ്റ്റിക് സ്ട്രോകളോട് കടക്ക് പുറത്ത് പറഞ്ഞ് തനിനാടനിലേക്ക് മടങ്ങാം.


 4. #664
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default

  ജ്യൂസ്* കുടിക്കാൻ ഒരു പോത തണ്ടെടുക്കട്ടെ...?
  കൊച്ചി
  പ്ലാസ്*റ്റിക്* പുറന്തള്ളാം... പക്ഷേ, കരിക്കും ജ്യൂസുമൊക്കെ കുടിക്കാൻ സ്ട്രോ ഇല്ലാതെ എങ്ങനാ..? ഈ സങ്കടത്തിന്* ഷിജോയ്*ക്ക്* ഉത്തരമുണ്ട്*. പാഴ്*ച്ചെടിയിൽനിന്നുപോലും സ്*ട്രോ ഉണ്ടാക്കാമെന്നാണ്* എംജി സർവകലാശാല പരിസ്ഥിതി പഠനവിഭാഗം മൂന്നാം സെമസ്*റ്റർ വിദ്യാർഥിയായ ഷിജോ ജോയി കണ്ടെത്തിയിരിക്കുന്നത്*. പെയേഷ്യ വിഭാഗത്തിലുള്ള ?പോത? ചെടിയിൽനിന്നുള്ള ഈ ഉൽപ്പന്നത്തിന്* സർവകലാശാലയുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞു. ഇനി പേറ്റന്റ്* എടുത്ത്* വിപണിയിലിറക്കിയാൽ മതി. പരിസ്ഥിതിയെ മലിനമാക്കുന്ന പ്ലാസ്*റ്റിക്* സ്*ട്രോ പ്രശ്*നത്തിൽ ഇതോടെ പരിഹാരമാകുമെന്ന്* ഷിജോ പറയുന്നു.
  പ്ലാസ്*റ്റിക്* കപ്പിനും ഗ്ലാസിനും എല്ലാം പകരക്കാർ എത്തിയിട്ടും സ്*ട്രോയുടെ കാര്യത്തിൽ ബദലുകളൊന്നും അവതരിപ്പിക്കപ്പെട്ടിരുന്നില്ല. ഗ്ലാസിലും ലോഹത്തിലും നിർമിച്ചവ വലിയ റെസ്*റ്റോറന്റുകളിൽ കാണാം. പക്ഷേ, വില കട്ടി. അതിനുള്ള മറുപടി കൂടിയാണ്* പ്രകൃതിദത്തമായ ബയോ സ്*ട്രോ. പാടത്തും പറമ്പിലും സമൃദ്ധമായി വളർന്നുനിൽക്കുന്ന പോതയെ മുളന്തുരുത്തി തുപ്പംപടി സ്വദേശി ഷിജോ ഏതാനും മാസംമുമ്പാണ്* ശ്രദ്ധിച്ചുതുടങ്ങിയത്*. പ്ലാസ്*റ്റിക്* സ്*ട്രോയോളം നീളമില്ലെങ്കിലും പോത തണ്ടിനെ അനായാസം കുഴലാക്കി മാറ്റാം. അകത്തെ ദ്വാരം അൽപ്പം വലുതാക്കി ബാക്*ടീരിയയും ഫംഗസും നീക്കിയാൽ സ്*ട്രോ റെഡി. വലിയ പണച്ചെലവില്ലാതെ വിപണിയിലുമെത്തിക്കാം.
  സർവകലാശാലയിൽ സെപറേഷൻ സാങ്കേതികത സംബന്ധിച്ച്* അടുത്തിടെ നടന്ന അന്താരാഷ്*ട്ര സെമിനാറിൽ ബയോസ്*ട്രോ അവതരിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി ശാസ്*ത്രജ്ഞർ തന്റെ കണ്ടെത്തലിനെ അഭിനന്ദിച്ചതായി ഷിജോ പറഞ്ഞു.

 5. #665
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default

  ഈ മനോഹര വസ്ത്രങ്ങള്* ഉണ്ടാക്കിയത് മാലിന്യത്തില്*നിന്നാണ്!
  HIGHLIGHTS
  പഴയ പഞ്ചസാര ചാക്കുകൾ ഉപയോഗിച്ച് മൊബൈൽ ജാക്കറ്റുകളും, പോളിയെത്തിലീൻ ബാഗുകൾ ഉപയോഗിച്ച് റീസൈക്കിൾ ചെയ്ത ജാക്കറ്റുകളും, പാൽ പാക്കറ്റുകളിൽനിന്ന് പെൻസിൽ കേസുകളും ഇവിടെ ഉണ്ടാക്കുന്നു.  ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്* ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. എല്ലാ വാര്*ത്തയും ഒന്നുവിടാതെ വായിക്കുന്ന നമ്മള്*, എന്നാല്* അതിനുവേണ്ടി ഒരു ചെറുവിരല്* പോലും അനക്കാറില്ല എന്നതാണ് വാസ്തവം. പ്രളയം വീട്ടുപടിക്കല്* എത്തിനില്*ക്കുമ്പോഴും ഞാന്* ഒരാള്* വിചാരിച്ചാല്* എന്ത് നടക്കാനാണ് എന്ന മുടന്തന്* ന്യായം പറഞ്ഞു നമ്മള്* തടിതപ്പാന്* നോക്കും. എന്നാല്* ഒരാള്* വിചാരിച്ചാല്* പലതും നടക്കുമെന്ന് തെളിയിക്കുയാണ് മാലിന്യത്തില്*നിന്ന് വസ്ത്രങ്ങള്* ഉണ്ടാകുന്ന, ജൂലിയറ്റ് നമുജ്ജു.
  വെറും 23 വയസ്സ് മാത്രമുള്ള ജൂലിയറ്റ്, ഇന്ന് ലോകമറിയപ്പെടുന്ന ഒരു ഫാഷന്* ഡിസൈനറാണ്. ആര്*ക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്* ഉപയോഗിച്ച് വസ്ത്രങ്ങള്* നിര്*മ്മിച്ച് അവര്* ഫാഷന്* ലോകത്ത് പുതിയ തരംഗം സൃഷ്ടിക്കുകയാണ്. അത് മാത്രമല്ല, മാലിന്യങ്ങളില്* നിന്ന് വസ്ത്രങ്ങള്* ഉണ്ടാക്കാന്* ജൂലിയറ്റിനെ സഹായിക്കുന്നത് ശാരീരിക വൈകല്യമുള്ള ആളുകളാണ്. കേള്*വിശക്തി നഷ്ടപ്പെട്ടവരും, കാഴ്ച മങ്ങിയവരും അടക്കം ജീവിതത്തിന്റെ പരീക്ഷണത്തില്* കാലിടറിവീണ അനേകം ആളുകള്*ക്ക് ഒരു പ്രതീക്ഷയാണ് കിമൂലി ഫാഷിനബിലിറ്റി എന്ന ഈ സ്ഥാപനം.
  പ്രകൃതി സംരക്ഷണത്തിനോടൊപ്പം ഈ സ്ഥാപനം അനേകം ആളുകള്*ക്ക് പുതിയ ജീവിതം കൂടി തുറന്നുകൊടുക്കുകയാണ്. ഉഗാണ്ടയില്* ഭിന്നശേഷിക്കാരെ ഇപ്പോഴും ശപിക്കപ്പെട്ടവരായിട്ടാണ് കണക്കാക്കുന്നത്. ആളുകളുടെ പരിഹാസം ഭയന്ന് പുറത്തിറക്കാന്* മടിച്ച് അവര്* വീടിനുള്ളില്* തന്നെ കഴിഞ്ഞു കൂടുന്നു. ഇരുളടഞ്ഞ അവരുടെ ജീവിതം ആ നാലുചുമരുകളില്* ഒതുങ്ങിപ്പോകാതിരിക്കാന്* ജൂലിയറ്റ് അവരെ വസ്ത്ര നിര്*മ്മാണം പരിശീലിപ്പിച്ചു. തയ്ക്കാനും, പുതിയ രീതിയില്* വസ്ത്രം രൂപകല്*പന ചെയ്യാനും അവരെ പഠിപ്പിച്ചു. അങ്ങനെ അവരുടെ ജീവിതത്തിന് പുതിയ അര്*ത്ഥവും, മാനവും നല്*കാന്* ജൂലിയറ്റിന് കഴിഞ്ഞു. നിലവില്* 500 പേരോളം അവിടെ ജോലി ചെയ്യുന്നുണ്ട്. 2024 ആകുമ്പോഴേക്കും ഇത് ആയിരമാക്കാനാണ് അവരുടെ പദ്ധതി.

  മാലിന്യത്തെ കുറിച്ചുള്ള നാട്ടുകാരുടെ വീക്ഷണവും ഇതുമൂലം മാറ്റാന്* കഴിഞ്ഞിട്ടുണ്ടെന്ന് ജൂലിയറ്റ് പറയുന്നു. പല ഘട്ടങ്ങളായിട്ടാണ് വസ്ത്രങ്ങളുടെ നിര്*മ്മാണം പൂര്*ത്തിയാകുന്നത്. ആദ്യം മാലിന്യങ്ങള്* ശേഖരിച്ച്, തരം തിരിക്കുന്നു. തുടര്*ന്ന് അത് തയ്ക്കുന്നു. എന്നാല്* മാലിന്യങ്ങളില്*നിന്നും, ചവറില്*നിന്നും അവര്* ഉണ്ടാകുന്ന വസ്ത്രങ്ങള്*, രൂപഭംഗിയിലും, ഗുണനിലവാരത്തിലും ഒട്ടും പിന്നിലല്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് സിംഗപ്പൂരും, ജര്*മ്മനിയിലും, മറ്റ് യൂറോപ്യന്* രാജ്യങ്ങളിലും അവര്* നടത്തിയ ഫാഷന്* ഷോകള്*. 'ഫാഷനിലൂടെ പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം', ജൂലിയറ്റ് പറഞ്ഞു. പഴയ പഞ്ചസാര ചാക്കുകള്* ഉപയോഗിച്ച് മൊബൈല്* ജാക്കറ്റുകളും, പോളിയെത്തിലീന്* ബാഗുകള്* ഉപയോഗിച്ച് റീസൈക്കിള്* ചെയ്ത ജാക്കറ്റുകളും, പാല്* പാക്കറ്റുകളില്*നിന്ന് പെന്*സില്* കേസുകളും ഇവിടെ ഉണ്ടാക്കുന്നു. ഇത് പ്രാദേശികമായി വില്*ക്കുന്നതിന് പുറമെ വിദേശത്തേക്കും കയറ്റി അയയ്ക്കുന്നു.

  'ഇങ്ങനെ 3000 ഉല്*പ്പന്നങ്ങളാണ് ഞങ്ങള്* വിജയകരമായി പുനര്*നിര്*മ്മിച്ചത്. സ്പാകള്* വഴിയും, കോസ്*മെറ്റിക് കമ്പനികല്* വഴിയും ഞങ്ങളുടെ ഉല്പന്നങ്ങള്* ഞങ്ങള്* വിറ്റഴിക്കുന്നു. 130 ഓളം യുവാക്കള്*ക്ക് തൊഴിലവസരങ്ങളും, ഭിന്നശേഷിക്കാര്*ക്ക് ജീവിതവും ഇത് നല്*കുന്നു. ജര്*മ്മനിയില്* നടന്ന വസ്ത്ര പ്രദര്*ശന പരിപാടികളില്*നിന്ന് ഞങ്ങള്*ക്ക് വികലാംഗരായ 250 സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനാവശ്യമുള്ള തുക സ്വരൂപിക്കാനായി'- അവര്* പറഞ്ഞു.

  മാലിന്യം പെറുക്കുന്ന ജോലി മിക്കവാറും ഒരറപ്പോടെയാണ് എല്ലാവരും കാണുന്നത്. പക്ഷെ അതില്* നിന്നാണ് ഇത്ര മനോഹരമായ വസ്ത്രങ്ങള്* ഉണ്ടാകുന്നതെന്ന് ആരും മനസിലാകുന്നില്ലെന്ന് അവര്* പറയുന്നു. 'പലപ്പോഴും ഇതിനെ കുറിച്ചറിയുമ്പോള്* ആളുകള്* മുഖം തിരിക്കും. മാലിന്യം കൈകൊണ്ടു എടുക്കാനും, അത് കഴുക്കാനും ഒക്കെ നാണക്കേട് വിചാരിക്കുന്ന ആളുകളുണ്ടാകും. പക്ഷെ അതൊന്നും ഒരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല. നിങ്ങളുടെ കൈയില്* അഴുക്കു പുരണ്ടാല്* മാത്രമേ എന്തെങ്കിലും നല്ലത് നിങ്ങള്*ക്ക് ഉണ്ടാക്കാന്* സാധിക്കൂ'-ജൂലിയറ്റ് പറഞ്ഞു.

  ഒരു നാമ്പില്* നിന്ന് ഒരു കാട് എന്ന് പറയുംപോലെ, ആര്*ക്കും വേണ്ടാത്ത മാലിന്യത്തില്*നിന്നാണ് ലോകം ഉറ്റുനോക്കുന്ന നൂതന വസ്ത്ര സങ്കല്പങ്ങള്* ജൂലിയറ്റ് ഉണ്ടാകുന്നത്. മനസ്സുണ്ടെങ്കില്* മാര്*ഗ്ഗവും ഉണ്ടാകും എന്ന് തെളിയുക്കുകയാണ് ജൂലിയറ്റും, അവരുടെ വിപ്ലവകരമായ ഫാഷന്* സ്ഥാപനവും. കാലത്തിന്റെ കുത്തൊഴുക്കില്* ഒളിച്ചു പോകാതെ അനേകം പേര്*ക്ക് ഒരു കൈത്താങ്ങായി, ഒരു പ്രചോദനമായി വസ്ത്രലോകത്ത് ഒളിമങ്ങാതെ അത് നിലനില്*ക്കുക തന്നെ ചെയ്യും.


 6. #666
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default

  പാടങ്ങളിലേക്കെത്തും നെല്ലുപുഴുങ്ങി ഉണക്കിക്കുത്തുന്ന യന്ത്രവണ്ടി


  പുഴുങ്ങാനും നനയ്ക്കാനും ഉണക്കാനുംവേണ്ടി ഒരു അറയാണ്. കുത്തിയെടുക്കാനാണ് രണ്ടാമത്തെ അറ.

  നെല്ല് പുഴുങ്ങി ഉണക്കിക്കുത്തുന്ന യന്ത്രവണ്ടി.  കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്*നിന്ന് ഇനി നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകേണ്ട. നെല്ല് പുഴുങ്ങി ഉണക്കിക്കുത്തുന്ന മില്ല് പാടങ്ങളിലേക്ക് കര്*ഷകരെ തേടിയെത്തും. തൃശ്ശൂരില്* നടക്കുന്ന വൈഗ കാര്*ഷിക മേളയില്* യന്ത്രം പ്രദര്*ശിപ്പിച്ചു.
  ഈ സംവിധാനമുപയോഗിച്ച് 600 കിലോഗ്രാം നെല്ല് പുഴുങ്ങി ഉണക്കി കല്ലുനീക്കി തവിടുപോകാതെ കുത്തിയെടുക്കാന്* 20 മണിക്കൂര്*മതി. മഴയോ മഞ്ഞോ കൊടുംവേനലോ എന്തുമാകട്ടെ, യന്ത്രം നിര്*ത്താതെ പ്രവര്*ത്തിപ്പിക്കാം.
  കൊടും മഴയിലും പുഴുങ്ങിക്കുത്തി ഉണക്കിയെടുക്കാം. വരരുചി എന്നാണ് യന്ത്രത്തിന് പേരിട്ടിരിക്കുന്നത്.
  പുഴുങ്ങാനും നനയ്ക്കാനും ഉണക്കാനുംവേണ്ടി ഒരു അറയാണ്. കുത്തിയെടുക്കാനാണ് രണ്ടാമത്തെ അറ. ട്രാക്ടറിലാണ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്.
  ഡീസലും ഗ്യാസും ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവര്*ത്തനം. പാലക്കാട് ഷൊര്*ണൂര്* പനമണ്ണ കോതകുറിശ്ശിയിലെ ശ്രീജേഷ് പി. നെടുങ്ങാടിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്*.
  കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് യന്ത്രം വികസിപ്പിച്ചത്. 38 ലക്ഷം ചെലവിട്ടു. 30 ലക്ഷത്തില്* യന്ത്രം നിര്*മിച്ചുനല്*കാനാകും.


 7. #667
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  99,990

  Default

  കൂടുതല്* മധുരിക്കട്ടെ നമ്മുടെ പൈനാപ്പിള്*

  കേരളത്തിന് ഇന്ന് ഏറ്റവുമധികം പണം നല്കുന്ന കാര്*ഷിക വിളകളിലൊന്നാണ് പൈനാപ്പിള്*. ആദായകരമായ കൃഷി എന്ന നിലയിലും കേരളത്തിലെ റബ്ബര്* കൃഷിയെ നിലനിര്*ത്തുന്നതില്* വലിയ പങ്കുവഹിക്കുന്നു എന്ന നിലയിലും പൈനാപ്പിളിനുള്ള പ്രധാന്യം വലുതാണ്.
  ഉത്പാദനം കുറഞ്ഞു, കൃഷിയിടം കൂടി
  ഉത്പാദനത്തില്* കഴിഞ്ഞ വര്*ഷം നേരിയ ഇടിവു വന്നതൊഴിച്ചാല്* പൈനാപ്പിള്* കാര്*ഷിക രംഗം വളര്*ച്ചയിലാണ്. പ്രതിവര്*ഷം 4 ലക്ഷം ടണ്* പൈനാപ്പിള്* കേരളത്തില്* ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വര്*ഷം അതില്* 10 ശതമാനമെങ്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്*ഷങ്ങളിലെ വെള്ളപ്പൊക്കങ്ങള്*, കാലാവസ്ഥയില്* വന്നുകൊണ്ടിരിക്കുന്ന വ്യതിയാനം എന്നിവ കാരണങ്ങളാണ്.
  കേരളത്തില്* 40,000 ഏക്കര്* സ്ഥലത്ത് പൈനാപ്പിള്* കൃഷിയുണ്ട്. ഇക്കൊല്ലം മുതല്* കൃഷിയിടത്തില്* വര്*ധനയുണ്ടാകുന്നുണ്ട്. 'ഹാരിസണ്* മലയാളം' പോലുള്ള വലിയ പ്ലാന്റര്*മാര്* അവരുടെ സ്ഥലങ്ങള്* പൈനാപ്പിള്* കൃഷിക്ക് പാട്ടത്തിനു നല്കാന്* തയ്യാറായതാണ് ഈ മാറ്റത്തിനുള്ള ഒരു കാരണം. വലിയ പൈനാപ്പിള്* തോട്ടങ്ങളും കര്*ഷകരും ഇത്തരത്തില്* മുന്നേറിയപ്പോള്* ചെറുകിട കര്*ഷകര്* കൃഷിയില്* നിന്ന് പിന്തിരിഞ്ഞിട്ടുമുണ്ട്. വിലയിലെ അസ്ഥിരത, ചിലവില്* വന്ന വര്*ധന, വെള്ളപ്പൊക്കം എന്നിവയാണ് ചെറുകിടക്കാരെ പിന്നോട്ടടിച്ചത്.
  കൃഷിസ്ഥലത്തിന്റെ അളവില്* വര്*ധന വന്നപ്പോള്*, ഉത്പാദനത്തില്* കുറവ് വന്നതിന് കാരണങ്ങളുണ്ട്. കൂടുതല്* സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ചപ്പോള്* വിത്തിനായി ('കാനി') തോട്ടങ്ങളില്* നിന്ന് ചെടികള്* എടുത്തതും അസ്ഥിരമായ കാലാവസ്ഥയും ആണ് മുഖ്യം. ചൂടും മഴയും കൃത്യമായ തോതില്* ലഭിക്കേണ്ട വിളയാണിത്. വര്*ഷവും അതിനു ശേഷമുള്ള ചൂടും ക്രമാതീതമായി വര്*ധിച്ചത് വിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്.
  വെല്ലുവിളിയും പരിഹാരവും
  പൈനാപ്പിള്* രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നാണ് വിലയിലെ അസ്ഥിരതയും പഴം സൂക്ഷിക്കാനുള്ള പ്രയാസവും. ഇപ്പോള്* കേരളത്തില്* കൃഷിചെയ്യുന്ന പൈനാപ്പിള്* പൊതുവേ വേഗം നശിച്ചുപോകുന്ന പഴമുള്ള ഇനമാണ്. 'മൗറീഷ്യസ്' ഇനത്തില്*പ്പെട്ട ഈ പൈനാപ്പിളിനാണ് 'വാഴക്കുളം പൈനാപ്പിള്*' എന്ന 'ഭൂസൂചിക' ലഭിച്ചത്.
  എന്നാല്*, വ്യാവസായികാടിസ്ഥാനത്തില്* നോക്കുമ്പോള്* കുറച്ചുകൂടി മെച്ചപ്പെട്ട 'എം.ഡി.2' എന്ന ഇനം കൂടുതലായി കൃഷിചെയ്യേണ്ടതുണ്ടെന്ന് പൈനാപ്പിള്* കര്*ഷകനും 'പൈനാപ്പിള്* ഗ്രോവേഴ്സ് അസോസിയേഷന്* കേരള' പ്രസിഡന്റുമായ ബേബി ജോണ്* പേടിക്കാട്ടുകുന്നേല്* പറയുന്നു. മൗറീഷ്യസ് പൈനാപ്പിളിനുള്ള ഏതാണ്ടെല്ലാ ഗുണമേന്മയും എം.ഡി.2 വും അവകാശപ്പെടുന്നുണ്ട്. ഇന്ന് വിപണിയില്* പൈനാപ്പിളിന്റെ വില നിശ്ചയിക്കുന്നതിലേക്ക് വാഴക്കുളം വളര്*ന്നതിന് പിന്നിലും ഈ ദീര്*ഘ വീക്ഷണമാണ്.
  എന്തുകൊണ്ട് എം.ഡി.2.
  മൗറീഷ്യസിനെ അപേക്ഷിച്ച് ചീഞ്ഞുപോകാതെ കൂടുതല്*നാള്* സൂക്ഷിക്കാമെന്നതാണ് 'എം.ഡി.2' വിന്റെ ഏറ്റവും പ്രധാന ഗുണം. പൈനാപ്പിള്* വിപണിയിലെ എക്കാലത്തേയും വലിയ വെല്ലുവിളിയാണ് പഴം ഉണ്ടായി നിശ്ചിത കാലയളവിനുള്ളില്*ത്തന്നെ വിളവെടുത്ത് വില്*ക്കണമെന്നത്. മൂപ്പെത്തിയാല്* ചെടിയില്* പരമാവധി നാലുദിവസത്തില്* കൂടുതല്* പൈനാപ്പിള്* നിര്*ത്താനാവില്ല. മൗറീഷ്യസ് ഇനത്തില്*പ്പെട്ട പൈനാപ്പിള്* വിളവെടുത്ത് പരമാവധി 12 ദിവസമാണ് സൂക്ഷിക്കാനാവുക. എന്നാല്* എം.ഡി.2 ഒരുമാസം വരെ കേടാകാതെ സൂക്ഷിക്കാം.
  ഡല്*ഹി, കശ്മീര്* പോലുള്ള വിപണിയിലേക്ക് ലോറികളില്* കയറ്റിപ്പോകുന്ന പൈനാപ്പിള്* കേടാകാതെ ഒരുമാസം ഇരിക്കുന്നത് കര്*ഷകനെയും കച്ചവടക്കാരനെയും സംബന്ധിച്ച് വലിയ ആശ്വാസമാണ്. പഴച്ചാറിന്റേയും മധുരത്തിന്റേയും അളവ് മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പുറംതൊലിയുടെ കനവും അകത്തെ കൂഞ്ഞിലിന്റെ (കോര്*) വലിപ്പവും കുറവാണ്. പഴത്തിന്റെ ആകൃതിയും സംസ്*കരണത്തിന് കൂടുതല്* അനുയോജ്യമാണ്.
  സൂക്ഷിപ്പ് കാലാവധി കൂടുതലുള്ളതിനാല്* കുറഞ്ഞ ചെലവില്* കടല്*മാര്*ഗം കയറ്റുമതിയും സാധ്യമാണ്. ഗള്*ഫിലേക്ക് പോലും വിമാന മാര്*ഗമുള്ള കയറ്റുമതിക്ക് കൂലിയിനത്തില്* മാത്രം കിലോയ്ക്ക് 60 രൂപ വരുമ്പോള്*, കടല്*മാര്*ഗമായാല്* ഇത് ആറ് രൂപയായി താഴും. മൂല്യവര്*ധിത ഉത്പന്നങ്ങള്* നിര്*മിക്കാന്* ഏറ്റവും അനുയോജ്യം എന്ന നിലക്കാണ് പുതിയ ഇനത്തെ പ്രോത്സാഹിപ്പിക്കാന്* കര്*ഷകരുടെ ഇടയില്*നിന്ന് തന്നെ ആവശ്യങ്ങളുയരുന്നത്. പൈനാപ്പിള്* പള്*പ്പ്, ജ്യൂസ്, കാന്*ഡി, ജാം തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങള്* വിപണനസാധ്യത മുന്നില്*ക്കണ്ട് നിര്*മിക്കാം.
  പൈനാപ്പിള്* സംസ്*കരണം
  ഈ സീസണില്* പൈനാപ്പിളിന് വില കുറയാത്തതിനാല്* വന്*കിട സംസ്*കരണ ഫാക്ടറികള്*ക്ക് വേണ്ടത്ര പൈനാപ്പിള്* കിട്ടിയില്ല. പൈനാപ്പിള്* വില കുറയുമ്പോഴാണ് സംസ്*കരണ ഫാക്ടറികളും കമ്പനികളും വാങ്ങി പള്*പ്പാക്കുന്നത്. വര്*ധിച്ചവിലയില്* ഇപ്പോഴത്തെ ഇനം പൈനാപ്പിള്* വാങ്ങി സംസ്*കരിക്കുന്നത് ലാഭകരവുമല്ല.
  ചെറുകിട കമ്പനികള്* വലിപ്പം കുറഞ്ഞ സി-ക്ലാസ് ഇനത്തില്*പ്പെട്ട പൈനാപ്പിള്* വാങ്ങിയാണ് കുറേയെല്ലാം പ്രവര്*ത്തിച്ചത്. ഇത്തരം സ്ഥാപനങ്ങളില്* സ്ഥിരംതൊഴിലോ തൊഴിലാളികളോ ഇല്ല. എന്നാല്*, വലിയ കമ്പനികള്*ക്ക് ഇത് സാധിക്കില്ല. അതിനാല്*, പൈനാപ്പിള്* കിട്ടാതെ വരുമ്പോള്* മാമ്പഴവും മറ്റും അയല്* സംസ്ഥാനങ്ങളില്* നിന്നെടുത്ത് സംസ്*കരിച്ചാണ് പിടിച്ചുനില്*ക്കുന്നത്.
  എം.ഡി.2 ഇനം സംസ്*കരണത്തെ ആശ്രയിച്ച് വിപണിയിലെത്തിക്കാവുന്ന ഇനമാണ്. പൈനാപ്പിള്* ഉത്പാദനത്തിന്റെ നിശ്ചിത ശതമാനം ഈ ഇനമാവുകയും അത് വിപണിയിലെത്തുകയും ചെയ്താല്* മൂല്യവര്*ധിത ഉത്പന്നങ്ങളുടേയും പൈനാപ്പിളിന്റേയും കയറ്റുമതി മെച്ചപ്പെടും. കമ്പനികള്*ക്കും ഫാക്ടറികള്*ക്കും ലാഭകരായി പ്രവര്*ത്തിക്കാനുമാകും.
  വാഴക്കുളം പൈനാപ്പിള്* മാര്*ക്കറ്റ്എവിടെ പൈനാപ്പിള്* മിഷന്*...?
  ബാങ്കുകള്* വായ്പനല്കുന്നതില്* കാണിക്കുന്ന ഉദാരതയും പൈനാപ്പിള്* മേഖലക്ക് താങ്ങാണ്. 350 കോടി രൂപ ഈ മേഖലയില്* വിവിധ ബാങ്കുകള്* വായ്പയായി നല്കിയിട്ടുണ്ട്. 8.9 ശതമാനം വാര്*ഷിക പലിശനിരക്കില്* വരെ ദേശസാത്കൃത ബാങ്കുകള്* വായ്പനല്കുന്നുണ്ട്. കര്*ഷകരെ സഹായിക്കാനെന്നു പറഞ്ഞ് കൊണ്ടുവന്ന പൈനാപ്പിള്* മിഷന്* എവിടെപ്പോയെന്നു പോലും അറിയില്ല. ഒരു കോടി രൂപയാണ് മിഷന് നല്കിയിരുന്നത്. കര്*ഷര്*ക്ക് ഇത് പ്രയോജനപ്പെട്ടില്ലെന്നു മാത്രം.
  സര്*ക്കാര്* എന്തു ചെയ്യണം...?
  കേരളത്തിന് പ്രതിവര്*ഷം 800 കോടിയുടെ വരുമാനം നേടിത്തരുന്ന കാര്*ഷിക ഭഷ്യവിളയാണ് പൈനാപ്പിള്*. പുതിയ ഇനം പൈനാപ്പിള്* ചെടി കര്*ഷകരിലെത്തിക്കാനുള്ള ബാധ്യത സര്*ക്കാരിനുണ്ട്. എം.ഡി.2 ടിഷ്യൂ കള്*ച്ചറിലൂടെ വളര്*ത്തി കര്*ഷകര്*ക്ക് കൃഷിയിടത്തില്* ഉപയോഗിക്കാവുന്ന വലിപ്പത്തില്* ലഭ്യമാക്കണം. ആദ്യ ഘട്ടങ്ങളില്* മാത്രം മതി ഇത്.
  പിന്നീട് കര്*ഷകര്* തന്നെ അവരുടെ കൃഷിയിടങ്ങളില്* നിന്ന് 'കാനി' (വിത്ത് തൈകള്*) എടുത്തുകൊള്ളും. വെജിറ്റബിള്* ആന്റ് ഫ്രൂട്ട് പ്രൊമോഷന്* കൗണ്*സില്* കേരളക്ക് ഈ കാര്യത്തില്* ഏറെ ചെയ്യാനാകും. സര്*ക്കാര്* ഉടമസ്ഥതയിലുള്ള വാഴക്കുളം പൈനാപ്പിള്* കമ്പനിക്കും ഈ പ്രവര്*ത്തനം ഏറ്റെടുക്കാം. ഇവിടെ ഇപ്പോള്* വിത്തുത്പാദന കേന്ദ്രം പ്രവര്*ത്തിക്കുന്നുമുണ്ട്. പൈനാപ്പിള്* സംസ്*കരണത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കാനുള്ള മികച്ച മാര്*ഗങ്ങളിലൊന്നായിരിക്കും ഇത്.
  ആഭ്യന്തര ഉപയോഗം
  പൈനാപ്പിളിന്റെ ആഭ്യന്തര ഉപയോഗം വര്*ധിച്ചു വരികയാണ്. ടെട്രാ പായ്ക്ക് ജ്യൂസ് വിപണിയുടെ വര്*ധന, പഴങ്ങള്* ശീലിക്കുന്ന ഭക്ഷണസംസ്*കാരം, ചൂടും ശീതളപാനീയങ്ങളുടെ വില്*പ്പനയും കൂടുന്നത് എന്നിവ പൈനാപ്പിളിന്റെ വിപണിസാധ്യത കൂട്ടുന്നുണ്ട്.
  ഓരോ വര്*ഷവും പൈനാപ്പിളിന്റെ ഡിമാന്*ഡ് 10 ശതമാനം കണ്ട് വര്*ധിക്കുന്നു എന്നാണ് പൈനാപ്പിള്* ഗ്രോവേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്*. ഡല്*ഹി മാര്*ക്കറ്റില്* 10 വര്*ഷം മുന്*പ് പ്രതിദിനം 20 ടണ്* വിറ്റിരുന്നത് 300 ടണ്* വരെ വില്*ക്കുന്നു എന്നതാണ് മറ്റൊരു കണക്ക്. ആന്ധ്രയിലും മഹാരാഷ്ട്രയിലും 50 വീതം മാര്*ക്കറ്റുകളില്* വാഴക്കുളം പൈനാപ്പിള്* വില്*ക്കുന്നുണ്ട്.
  അയല്* സംസ്ഥാനങ്ങളില്* നിന്ന് വരുന്ന ലോറികള്*ക്ക് കേരളത്തില്* നിന്ന് തിരിച്ചുള്ള ലോഡ് നല്കുന്നത് പൈനാപ്പിള്* വിപണിയാണ്. കേരളത്തിലേക്കുള്ള ലോറിക്കൂലിയില്* വലിയ കുറവു വരുത്തുന്നുണ്ട് പൈനാപ്പിള്*. ഇത് നമ്മുടെ ആഭ്യന്തര ഭക്ഷ്യവിപണിയില്* വിലവര്*ധനയെ ലഘൂകരിക്കുന്നു.
  ശുദ്ധമായ പഴം
  ഇന്ന് വിപണിയില്* ലഭിക്കുന്ന പഴവര്*ഗങ്ങളില്* ഏറ്റവും ശുദ്ധമായതും കീടനാശിനിയില്ലാത്തതുമായ പഴമാണ് പൈനാപ്പിള്* എന്ന് പഠനങ്ങള്* തെളിയിക്കുന്നു. ജര്*മനിയിലേക്ക് കയറ്റുമതിചെയ്യുന്ന തമിഴ്നാട് ആസ്ഥാനമായ എക്*സ്പോര്*ട്ടിങ് കമ്പനി 2020 ജനവരിയില്* 107 മാനദണ്ഡങ്ങള്* വച്ച് നടത്തിയ പരിശോധനയിലും ഇത് വ്യക്തമാണ്. വാഴക്കുളത്ത് നിന്ന് വാങ്ങിയ പൈനാപ്പിളില്* നിന്നുണ്ടാക്കിയ പള്*പ്പാണ് ഈ പരിശോധനയ്ക്ക് അവരെടുത്തത്.


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •