Quote Originally Posted by BangaloreaN View Post
മറയൂരിന്റെ മനമിളക്കി മരത്തക്കാളി !



വിളവെടുപ്പിന് പാകമായ മരത്തക്കാളി

മറയൂർ മലനിരകളിൽ മരത്തക്കാളി വിളവെടുപ്പിന് പാകമായി. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് മരത്തക്കാളി പാകമായത്. ഇന്ത്യയിൽ അപൂർവം ഭൂപ്രദേശങ്ങളിൽ മാത്രമേ മരത്തക്കാളി വിളയൂ. വൈകി എത്തിയ മഴയിൽ ഹരിതാഭമായി തീർന്ന തോട്ടങ്ങളിൽ ചുവന്നു തുടുത്ത പഴങ്ങൾ വിളഞ്ഞു കിടക്കുന്നത് കർഷകനും കാഴ്ചക്കാർക്കും മനം നിറയ്ക്കുന്ന കാഴ്ച. കാലാവസ്ഥാ വ്യതിയാനം വിളവ് പകുതിയോളം കുറയാൻ കാരണമായെന്നു കർഷകർ പറയുന്നു. മറയൂർ, കാന്തല്ലൂർ, മൂന്നാർ പ്രദേശങ്ങളിൽ സന്ദർശനത്തിനു എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കൾ. കിലോഗ്രാമിന് 60 മുതൽ 100 രൂപ വരെ കർഷകന് ലഭിക്കുന്നു. ഏഥൻസ്, പെറു രാജ്യങ്ങളിലാണ് ഈ സസ്യം ആദ്യം കണ്ടെത്തിയത് .

വർഷങ്ങളായി മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ഇവ വളരാറുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യം കൈവരിച്ചത് അടുത്ത കാലത്ത്. ഒരു ടൺ ഉൽപാദനം നിലവിൽ കാന്തല്ലൂർ - മറയൂർ പ്രദേശങ്ങളിലുണ്ട്. 15 മീറ്ററോളം ഉയരത്തിൽ വളരുന്നചെടിയിൽ നിന്നു 20 കിലോ വരെ വിളവ് ലഭിക്കും. പഴത്തിനുള്ളിലെ വിത്തിൽ നിന്നുള്ള തൈ വളർത്തിയാണ് കൃഷി . നാലു വർഷത്തിനുള്ളിൽ വിളവ് ലഭിച്ചു തുടങ്ങും 12 വർഷം വരെ ലഭിക്കും. 10 അടി അകലത്തിൽ ചെടികൾ നടണം. ചാണകം മാത്രമാണ് വളമായി നൽകുന്നത്.വൈറ്റമിൻ എയും അയണും ധാരാളമായി അടങ്ങിയിട്ടുള്ള മരത്തക്കാളിക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരേറെ.
ചാണകം എന്ന് പറയുമ്പോൾ പശുവിന്റെ അല്ലെ ?? അപ്പോൾ വില കുറവാണല്ലോ ... സ്വർണാംശം ഒക്കെ ഉള്ളതല്ലേ...?