Page 86 of 86 FirstFirst ... 3676848586
Results 851 to 855 of 855

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #851
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,756

  Default


  പോഷകത്തി*ൽ മുമ്പിൽ വാഴക്കൂമ്പ്; അറിയാം ഈ ആരോഗ്യഗുണങ്ങൾ


  HIGHLIGHTS

  • രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം
  • അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ട്


  വാഴപ്പഴം ഇഷ്ടപ്പെടുന്നവരുടെയും സ്ഥിരമായി കഴിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്: പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം. നന്നായി പാചകം ചെയ്താൽ രുചികരമായ കറി. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം.
  വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം (5.74 മി.ഗ്രാം/ 100 ഗ്രാം) ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും അത്യുത്തമം. രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധരുടെ പക്ഷം. ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തിൽ ഭേദമാക്കാനും സഹായിക്കും.
  പ്രമേഹ രോഗികൾക്ക് വാഴക്കൂമ്പിനോടു പ്രിയം ഉണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരും. ആഴ്ചയിൽ 34 ദിവസം കറിയായി ഉപയോഗിക്കുന്നതാവും ഉചിതം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും പ്രയോജനകരമെന്നു കണ്ടെത്തിയിട്ടുണ്ട്. വിളർച്ചയുള്ള കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകണം.

  വാഴക്കൂമ്പിന്റെ ഗുണഗണങ്ങൾ തീർന്നിട്ടില്ല.. മുലപ്പാൽ കൂടുമെന്നുള്ളതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് ഇതു ഔഷധം. ശരീരത്തിലെ പ്രൊജസ്ട്രോൺ ഹോർമോൺ വർധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകൾക്ക് ഗുണം ചെയ്യും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.
  ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഇന്ത്യയിൽ വാഴക്കൂമ്പ് മുൻപേ പരിചിതമായിരുന്നെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തിടെയാണ് പ്രിയമേറിയത്. ഇതുപയോഗിച്ചുള്ള ഒട്ടേറെ പാചക വിധികൾ അവിടെ പ്രചരിക്കുന്നു. കറിയായി കഴിച്ചാണ് നമുക്കു ശീലമെങ്കിൽ സാലഡ് ആയി വരെ കഴിക്കാൻ അവർ തയാർ.

  വാഴക്കൂമ്പ് വേണമെങ്കിൽ സ്വന്തം പുരയിടത്തിൽ വാഴ വളർത്തണമെന്ന സ്ഥിതിയും മാറി. പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് യഥേഷ്ടം ലഭ്യമാണ്. വലിയ വിലയില്ലെന്ന ആശ്വാസവുമുണ്ട്.


 2. #852
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,756

  Default

  രോഗങ്ങളെ അകറ്റാൻ കൂൺ പതിവായി കഴിക്കാം, കാൻസറിനുള്ള സാധ്യതയും കുറയ്ക്കാം


  HIGHLIGHTS

  • കൂണിനങ്ങൾ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ
  • ബട്ടൺ കൂണിന്റെ ഉപയോഗം ഇൻസുലിന്റെ ഉൽപാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്

  R\പൂപ്പൽ വർഗത്തിൽപ്പെട്ട ഒരിനം സസ്യങ്ങളുടെ ഫലമാണ് കൂൺ. ഭക്ഷ്യയോഗ്യമായ കുമിളുകളെ മഷ്*റൂം എന്നു വിളിക്കുന്നു. കൂണിനങ്ങൾ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ. കേരളത്തിൽ കൃഷി ചെയ്യാവുന്നവ 250 ഓളം ഇനങ്ങൾ മാത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടൺ കൂൺ ആണ്. എന്നാൽ, കേരളത്തിൽ കൃഷിക്ക് അനുയോജ്യം ചിപ്പിക്കൂണും പാൽക്കൂണുമാണ്.

  ചിപ്പിക്കൂണുകളിൽ പ്രധാനപ്പെട്ടവ വെള്ള നിറത്തിലുള്ള പ്ലൂറോട്ടസ് ഫ്ലോറിഡ, പിങ്ക് നിറത്തിലുള്ള പ്ലൂറോട്ടസ് ഈയസ്, ചാരനിറമുള്ള പ്ലൂറോട്ടസ് സാജർ - കാജു, നീളമുള്ള തണ്ടോടു കൂടിയ പ്ലൂറോട്ടസ് അൾമേറിയസ് എന്നിവയാണ്. വെള്ള നിറത്തിലുള്ള പാൽക്കൂൺ കാലോസൈബ് ജനുസിൽപെടുന്നു. പ്രകൃതിയിൽ കൂണുകളെ കച്ചിക്കൂനകളിലും ജീർണിച്ച മരത്തടികളിലും ചിതൽപ്പുറ്റുകളുള്ള സ്ഥലങ്ങളിലും മരങ്ങളുടെ തടങ്ങളിലും ജൈവാംശം കൂടുതലുള്ള മണ്ണിലും കാണാം.

  ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന ഒരു സമ്പൂർണ സംരക്ഷിതാഹാരമാണ് കൂൺ. ഇനം, വളർച്ചാഘട്ടം, കാലാവസ്ഥ ഉപയോഗിക്കുന്ന ജൈവാവശിഷ്ടം എന്നിവയെ ആശ്രയിച്ച് കൂണിന്റെ പോഷകാഹാരമൂല്യം വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കൂൺ, മാംസ്യം, ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയാണ്. കൂണിലെ അന്നജം വിഘടിക്കപ്പെടുമ്പോൾ സ്റ്റാർച്ച്, പെന്റോസുകൾ, ഹെക്*സോസുകൾ, ഡൈസാക്രയിഡുകൾ, അമിനോ ഷുഗറുകൾ, ഷുഗർ ആൽക്കഹോളുകൾ എന്നിവ ഉണ്ടാകുന്നു. നാരിലെ ഘടകങ്ങൾ ഭാഗികമായി ദഹിക്കപ്പെടുന്ന പോളീസാക്റൈഡുകളും കൈറ്റിനുമാണ് ഭക്ഷ്യക്കൂണുകളിലെ കൊഴുപ്പ് അപൂരിത വിഭാഗത്തിൽപെടുന്നു. അതിനാൽ കലോറി മൂല്യം വളരെ കുറവും കൊളസ്*ട്രോൾ രഹിതവുമാണ്. കൂൺ മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ വർധിപ്പിക്കുന്നു. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകളും പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് കാൻസറുകളെ തടുക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. റേഡിയോ കീമോതെറാപ്പികളുടെ പാർശ്വഫലങ്ങൾ കുറയ്ക്കുവാനും ഇവയ്ക്ക് കഴിവുള്ളതായി ലെന്റിനുല, ട്രാമീറ്റസ്, ബട്ടൺ എന്നീ കൂണുകളുടെ പഠനങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ കുറയ്ക്കുവാൻ ചിപ്പിക്കൂണുകൾക്കും കഴിവുണ്ട്. ബട്ടൺ കൂണിന്റെ ഉപയോഗം ഇൻസുലിന്റെ ഉൽപാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം കൊളസ്*ട്രോൾ എന്നീ ജീവിതശൈലീരോഗങ്ങൾക്ക് കൂൺ ഒരു പ്രതിവിധിയാണ്.

  വൈറസ്, ബാക്*ടീരിയ, കുമിൾ എന്നിവ കൊണ്ടുണ്ടാകുന്ന പല രോഗങ്ങൾക്കും കൂൺ ഉപയോഗം തടയിടുന്നു. ശരീരത്തിലെ രോഗകാരികളായ തന്മാത്രകളുടെ നശീകരണം, നീർവീഴ്*ച കുറയ്ക്കുക എന്നീ കഴിവുകൾ കൂണിനുണ്ട്. സോഡിയം-പൊട്ടാസ്യത്തിന്റെ സുരക്ഷിതമായ അനുപാതം, രക്തചംക്രമണത്തിന്റെ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനാൽ ഹൃദയത്തിന്റെ ഒരു ടോണിക്കായി കൂണിനെ കരുതാം.കരൾ, കിഡ്*നി എന്നിവയെ സംരക്ഷിക്കുന്നതായി കാണുന്നു. ശ്വാസകോശരോഗങ്ങളെ പരിഹരിക്കുന്നു. വിളർച്ചയെ തടയുന്നു. നല്ല മാനസികാവസ്ഥ നിലനിർത്തുവാനും കൂൺ സഹായകമാണ്. അമിത മാംസഭോജനവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങളാലും പച്ചക്കറികളിലെ കീടനാശിനികളുടെ അവശിഷ്ട വിഷാംശത്താലും മലയാളിയുടെ തീൻ മേശയിൽ കൂണിന് സവിശേഷമായ ഒരിടം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി പറയാം. ദിവസവും അൻപത് ഗ്രാം ചിപ്പിക്കൂൺ കഴിക്കൂ, രോഗങ്ങളെ അകറ്റൂ എന്നാകട്ടെ കേരള ജനതയുടെ ഭക്ഷ്യശീലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മുദ്രാവാക്യം.


 3. #853

  Default

  They're Healthy. They're Sustainable. So Why Don't Humans Eat More Bugs?

  https://time.com/5942290/eat-insects...nkId=112573372
  അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

 4. #854
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,756

  Default

  ദിവസം 30 ലീറ്റര്* പാല്*, കേരളത്തിന് വേണം ഫ്രീസ് വാള്* പശുക്കളെ

  HIGHLIGHTS

  • 300 ദിവസ ദൈര്*ഘ്യമുള്ള ഒരു കറവക്കാലത്ത് ശരാശരി 4000 കി.ഗ്രാം പാല്*  ഫ്രീസ് വാള്* പശുഉയര്*ന്ന ഉല്*പാദന-പ്രത്യുല്*പാദനക്ഷമത, രോഗപ്രതിരോധ ശേഷി, തീറ്റ പരിവര്*ത്തന ശേഷി, കാലാവസ്ഥയുമായി അതിവേഗം ഇണങ്ങിച്ചേരുന്ന സ്വഭാവം, കൈകാര്യം ചെയാനുള്ള എളുപ്പം എന്നീ ഗുണഗണങ്ങളോടുകൂടിയ പശുക്കളെ സ്വന്തമാക്കുകയെന്നത് ഏതൊരു ക്ഷീരകര്*ഷകന്റെയും സ്വപ്നമാണ്. ഇത്തരം സവിശേഷതകളെല്ലാം ഒത്തിണക്കിയ കന്നുകാലി ഇനമാണ് ഫ്രീസ് വാള്*.
  പാലുല്*പാദനം വര്*ധിപ്പിച്ച് പാലിന്റെയും പാലുല്*പ്പന്നങ്ങളുടെയും വര്*ധിതാവശ്യങ്ങള്* നികത്തുക എന്ന ഉദ്ദേശ്യത്തോടെ ന്യൂഡല്*ഹിയിലെ ഇന്ത്യന്* കാര്*ഷിക ഗവേഷണ കൗണ്*സിലും ഇന്ത്യന്* മിലിറ്ററി കന്നുകാലി വളര്*ത്തല്* കേന്ദ്രങ്ങളും സംയുക്തമായി 1985ല്* രൂപം കൊടുത്ത സങ്കര പ്രജനന പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ സങ്കര കന്നുകാലി ഇനമാണ് ഫ്രീസ് വാള്*. അത്യുല്*പാദനശേഷിയുള്ള, ഗവ്യ ജനുസില്*പ്പെട്ട വിദേശയിനം ഹോള്* സ്*റ്റൈന്* ഫ്രീഷ്യന്റെയും, ഉയര്*ന്ന രോഗപ്രതിരോധശേഷിയും താപസമ്മര്*ദ്ദത്തെ പ്രതിരോധിക്കാന്* കഴിവുമുള്ള സ്വദേശി സഹിവാള്* ഇനവും ചേര്*ന്ന സങ്കരയിനമാണ് ഇവ. അതായത് 62% ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്റെയും 38% സഹിവാളിന്റെയും വര്*ഗഗുണമാണ് ഫ്രീസ് വാള്* പശുക്കളില്* ഉണ്ടായിരുന്നത്.

  300 ദിവസ ദൈര്*ഘ്യമുള്ള ഒരു കറവക്കാലത്ത് ശരാശരി 4000 കി.ഗ്രാം പാലും 4 % കൊഴുപ്പുമാണ് ഈ പശുക്കളില്*നിന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്* 300 ദിവസങ്ങളുള്ള കറവക്കാലത്തില്* 3000 മുതല്* 6000 കിലോഗ്രാം വരെ പാലുല്*പ്പാദിപ്പിക്കുന്നവയാണ് ഇവ. ഇന്ത്യയൊട്ടാകെയുള്ള 37 സൈനിക ഫാമുകളില്* നടത്തിയ സന്തതിപരമ്പര പരീക്ഷണങ്ങളില്* ഫ്രീസ് വാള്* പശുക്കള്* ഇന്ത്യയിലെത്തന്നെ വിവിധ കാര്*ഷിക കാലാവസ്ഥ മേഖലകള്*ക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

  ഫ്രീസ് വാള്* പശു

  ഫ്രീസ് വാള്* പ്രത്യേകതകള്*


  • വെള്ളയും കറുപ്പും, വെള്ളയും ബ്രൗണും, ചുവപ്പ്, കറുപ്പ്, കടുത്ത ബ്രൗണ്* എന്നീ നിറങ്ങളില്* ഇവയെ കാണാറുണ്ടെങ്കിലും വെള്ളയും കറുപ്പും നിറമാണ് കൂടുതല്* പ്രകടമാകുന്നത്.


  • നീണ്ട് തൂങ്ങിയ ചെവികള്*
  • തൂങ്ങിക്കിടക്കുന്ന താട, ശാന്ത സ്വഭാവം.
  • കാഴ്ചയില്* സഹിവാളിന്റേതു പോലെ വലുപ്പമുള്ള തല, കുറ്റിച്ച കൊമ്പുകള്*, കുറുകിയ കാലുകള്*, തടിച്ചു ഭാരിച്ച ശരീരപ്രകൃതിയും ഹോള്*സ്റ്റ്യന്* ഫ്രീഷ്യന്റെ കറുപ്പും വെളുപ്പും കലര്*ന്ന നിറത്തിലുമുള്ളവയാണ് ഉത്തമ ഫ്രീസ് വാള്* പശുക്കള്*. എങ്കിലും ഇരു ജനുസുകളുടെയും ജനിതക അനുപാതമനുസരിച്ച് ഫ്രീസ് വാള്* പശുക്കളുടെ ശാരീരികവും ഉല്*പ്പാദന- പ്രത്യുല്*പ്പാദനപരവുമായ സവിശേഷതകള്* വ്യത്യാസപ്പെട്ടിരിക്കും.  സഹിവാള്*, ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്* ഇനങ്ങള്*

  പടിഞ്ഞാറന്* പാക്കിസ്ഥാനിലെ മോണ്ട് ഗോമറി ജില്ലയാണ് സഹിവാളിന്റെ ഉത്ഭവസ്ഥാനം. പഞ്ചാബ്, ഡല്*ഹി, ഉത്തര്*പ്രദേശ്, ബീഹാര്* എന്നിവിടങ്ങളില്* അധികമായി കാണാം. ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥയില്* ജീവിക്കാനുള്ള കഴിവുണ്ട്. ചുവപ്പു കലര്*ന്ന തവിട്ടു നിറം. 300 ദിവസത്തെ കറവക്കാലത്ത് ശരാശരി 2725- 3175 കി.ഗ്രാം വരെ പാലുല്*പാദിപ്പിക്കാന്* കഴിവുണ്ട്. 5-6 % വരെയാണ് പാലിലെ കൊഴുപ്പിന്റെ അളവ്. ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന തൊലി അയഞ്ഞതായതിനാല്* ലോല എന്ന പേരിലും അറിയപ്പെടുന്നു.
  ഹോളണ്ട് ആണ് ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്* പശുക്കളുടെ ഉറവിടം. നല്ല വലുപ്പമുള്ള ശരീരത്തില്* കറുപ്പും വെളുപ്പും പാടുകള്* കാണാം. നല്ല ആരോഗ്യമുള്ള മുതിര്*ന്ന പശുക്കള്*ക്ക് 400-520 കി.ഗ്രാം വരെ ശരീര ഭാരമുണ്ടായിരിക്കും. ഇവയുടെ ദിവസേന പാലുല്*പാദനം 40 കി.ഗ്രാമും വാര്*ഷിക പാലുല്*പാദനം 4500- 9000 കി.ഗ്രാമും ആണ്. എന്നാല്* പാലിലെ കൊഴുപ്പിന്റെ അളവ് അത്ര ആകര്*ഷണീയമല്ല (3.5 % മാത്രം). കിടാവുകളുടെ ജനനസമയത്തെ ശരീരഭാരം 30-40 കി.ഗ്രാമാണ്. രണ്ടര വയസ് പ്രായത്തില്* ആദ്യ കിടാവിന് ജന്മം നല്*കുന്ന ഇവയ്ക്ക് ഓരോ വര്*ഷവും കിടാങ്ങളുണ്ടാകുന്നു. സഹിവാള്* - ഹോള്*സ്*റ്റൈന്* ഫ്രീഷ്യന്* പശുക്കളുടെ മേന്മകള്* പ്രയോജനപ്പെടുത്തുന്നതിനും ഒപ്പം അവയുടെ ന്യൂനതകള്* പരിഹരിക്കുന്നതിനുമായി ഉരുത്തിരിഞ്ഞ സങ്കരയിനമായ ഫീസ് വാള്* പശുക്കള്* വര്*ഷംതോറും ചൂടു കൂടി വരുന്ന കേരള കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നതില്* തര്*ക്കമില്ല.


  ഫ്രീസ് വാള്*
  ഫ്രീസ് വാള്* പശുക്കളുടെ പ്രത്യുല്*പാദനക്ഷമത

  ഉയര്*ന്ന പ്രത്യുല്*പ്പാദനക്ഷമത പ്രകടമാക്കുന്ന ഇവ 12 മാസം പ്രായം മുതല്*ത്തന്നെ പ്രൗഢതയും 16 മാസത്തില്* ലൈംഗിക പക്വതയും ആര്*ജിക്കുന്നു. ഗര്*ഭാശയ രോഗങ്ങളോ, പോഷകക്കുറവോ മറ്റു ജനിതക തകരാറുകളോ ഇല്ലെങ്കില്* ഒന്നോ രണ്ടോ കൃത്രിമ ബീജാധാനത്തില്* ഗര്*ഭവതികളാകുന്നു. അടുത്തടുത്ത രണ്ടു പ്രസവങ്ങള്* തമ്മിലുള്ള അന്തരം ശരാശരി 13 മാസമാണ്. സാധാരണയായി 80% പശുക്കളും 3 വയസ്സിനുള്ളില്* പ്രസവിക്കുന്നു. കൂടാതെ പ്രസവശേഷം 45 മുതല്* 90 ദിവസങ്ങള്*ക്കുള്ളില്* മദി ലക്ഷണങ്ങള്* പ്രകടിപ്പിക്കുകയും ചെയ്യും.
  ഫ്രീസ് വാള്* കിടാവുകളുടെ ജനനസമയത്തെ ശരാശരി ശരീരഭാരം 35 കി.ഗ്രാമാണ്, എന്നാല്* പ്രായപൂര്*ത്തിയായ പശുക്കളുടെ ശരീരഭാരം 400 മുതല്* 550 കി.ഗ്രാം വരെയാണ്.
  മറ്റു ഉല്*പ്പാദന-പ്രത്യുല്*പ്പാദന സംബന്ധിയായ പ്രശ്*നങ്ങളെല്ലാം നിയന്ത്രണ വിധേയമാണ്. ആവശ്യത്തിന് വ്യായാമം നല്*കിയാല്* ഹോള്*സ്റ്റെന്* ഫ്രീഷ്യന്* ഇനങ്ങള്*ക്ക് സാധാരണയായി കണ്ടുവരാറുള്ള കുളമ്പു സംബന്ധമായ തകരാറുകള്* ഇവയില്* കാണാറില്ല.

  കൂടാതെ, വേനല്*ക്കാലത്തെ താപസമ്മര്*ദ്ദത്തെ അതിജീവിക്കാനും ഉല്*പ്പാദനം നിലനിര്*ത്താനും ഇവയ്ക്ക് പ്രത്യേക കഴിയുണ്ട്. ശാസ്ത്രീയമായ അകിടു പരിപാലനവും കറവയും ഉറപ്പാക്കിയാല്* ഡയറിഫാമിലെ സാമ്പത്തിക ഭദ്രതയെ പിടിച്ചുകുലുക്കുന്ന കാലിരോഗമായ അകിടു വീക്കം വളരെ വിരളമായേ ഇവയില്* കാണാറുള്ളൂ.
  കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇരുന്നൂറ്റിയമ്പതോളം ഫ്രീസ് വാള്* പശുക്കളാണ് ഇന്ന് കേരള വെറ്ററിനറി ആന്*ഡ് ആനിമല്* സയന്*സസ് സര്*വ്വകലാശാലയുടെ കീഴിലുള്ള തുമ്പൂര്*മുഴി കന്നുകാലി പ്രജനന കേന്ദ്രത്തില്* വളര്*ത്തുന്നത്. പരമാവധി പ്രതിദിന പാലുല്*പാദനം 30 ലീറ്റര്* വരെ ഈ പശുക്കളില്* നിന്നും ലഭിച്ചിട്ടുണ്ട്. ക്ഷീരവികസന മേഖലയിലും മാംസോല്*പ്പാദന രംഗത്തും ഗണ്യമായ സംഭാവനകള്* നല്*കാന്* ഫ്രീസ് വാള്* പശുക്കള്*ക്കു കഴിയും എന്ന് നിസ്സംശയം പറയാം.


 5. #855
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,756

  Default

  നേന്ത്രപ്പഴം കപ്പൽ വഴി യൂറോപ്പിലേക്ക്; നടപടികൾ തുടങ്ങി  HIGHLIGHTS
  കേരളത്തിന്*റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പൽ കയറുകയാണ്. പ്രതിവർഷം 2000 ടൺ നേന്ത്രപ്പഴത്തിന്*റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.  ഇടുക്കി: സംസ്ഥാനത്ത് നിന്ന് നേന്ത്രപ്പഴം കപ്പൽ വഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ തുടങ്ങി. കൃഷിവകുപ്പിന് കീഴിലെ വിഎഫ്പിസികെയാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. ഏത്തവാഴ കർഷകർക്ക് എല്ലാക്കാലത്തും മികച്ച വില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
  കേരളത്തിന്*റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പൽ കയറുകയാണ്. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നത് മുതൽ കയറ്റുമതിയുടെ അവസാനം വരെ വെജിറ്റബിൾ ആന്*റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്*റെ നേതൃത്വത്തിNലാണ. 85 ശതമാനം മൂപ്പായ വാഴക്കുലകൾ താഴെ വീഴാതെ വെട്ടിയെടുത്ത് തോട്ടത്തിൽ വച്ച് തന്നെ പടലകളാക്കും. നേരെ എറണാകുളം നടക്കുരയിലെ സംഭരണകേന്ദ്രത്തിലേക്ക്. ഇവിടെ വച്ച് കേടുപാടുകളോ ക്ഷതമോ സംഭവിച്ച കായ്കൾ നീക്കും. പീന്നീട് ഓരോ പടലയും കഴുകി ഈർപ്പം നീക്കി പായ്ക്ക് ചെയ്ത് റീഫർ കണ്ടൈനറിലേക്ക്. താപനില ക്രമീകരിക്കാവുന്ന കണ്ടൈനറുകൾ 25 ദിവസത്തിനുള്ളിൽ കപ്പൽ കയറി യൂറോപ്പിലെത്തും.
  ഓരോ പെട്ടിയിലുമുള്ള ക്യൂആർകോഡ് സ്കാൻ ചെയ്താൽ കൃഷിക്കാരുടെ വിവരങ്ങളും നിലം ഒരുക്കുന്നത് മുതൽ പായ്ക്ക് ഹൗസ് പരിചരണങ്ങൾ വരെ സ്ക്രീനിൽ തെളിയും. നിലവിൽ വിമാനമാർഗം കുറഞ്ഞ അളവിലാണ് കേരളത്തിൽ നിന്ന് ഏത്തപ്പഴം കയറ്റുമതി. ഇനി കപ്പൽ മാർഗം കുറഞ്ഞ ചെലവിൽ കൂടുതൽ കയറ്റി അയക്കാം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കാണ് കയറ്റുമതി. പ്രതിവർഷം 2000 ടൺ നേന്ത്രപ്പഴത്തിന്*റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •