Page 63 of 131 FirstFirst ... 1353616263646573113 ... LastLast
Results 621 to 630 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #621
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ആനപ്പിണ്ടത്തിൽ നിന്ന് സ്*പെഷ്യൽ പേപ്പർ നിർമ്മിക്കും ശ്രീലങ്കയിലെ ഈ പ്രകൃതിസൗഹൃദഫാക്ടറി

    ഈ ആനപ്പിണ്ടം വിലകൂടിയ സ്*പെഷ്യൽ പേപ്പറായി പുനർജ്ജനിക്കും. വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു സ്*പെഷ്യൽ പ്രൊഡക്ടാണ് റാണ്ടേനിയൻ സ്*പെഷ്യൽ പേപ്പർ.

    ?ആനവായിൽ അമ്പഴങ്ങ? എന്നു കേട്ടിട്ടില്ലേ? പഴമൊഴിയാണെങ്കിലും, സംഭവം ശരിയാണ്. കരയിലെ ഏറ്റവും വലിയ മൃഗമായ ആനക്ക്* തീറ്റ കുറച്ചൊന്നും കിട്ടിയാൽ പോരാ.ദിവസേന ഏകദേശം 150 കിലോയോളം ഭക്ഷണം അകത്തുചെല്ലണം വളർച്ചയെത്തിയ ഒരു ഗജവീരന്. കാട്ടാന മരത്തൊലി, മരച്ചില്ല, പച്ച ഇലകൾ, ഇല്ലി, പുല്ല്* എന്നിവയൊക്കെ തിന്നുമ്പോൾ നാട്ടാന പനംപട്ട, തെങ്ങോല, കൈത, പനമരം, ചോളത്തണ്ട്*, കരിമ്പ്*, പഴം എന്നിവയൊക്കെ ഭക്ഷണമാക്കുന്നു.പണമുള്ള ഉടമസ്ഥർ അരി, നെല്ല്*, മുതിര, റാഗി, ഗോതമ്പ്* എന്നിവ പാകപ്പെടുത്തി ആനക്കു കൊടുക്കാറുണ്ട്. അങ്ങനെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്റെ നാൽപതു ശതമാനം മാത്രമാണ് കുടലിൽ ആഗിരണം ചെയ്യപ്പടുന്നത്. ബാക്കി, എരണ്ടത്തിലൂടെ പിണ്ടമായി വിസർജ്ജിക്കപ്പെടുന്നു.

    ദിവസേന ഏകദേശം 100 കിലോയോളം പിണ്ടമിടും ഒരാന. ആനപോകും വഴിയിലെല്ലാം ചുമ്മാ കിടക്കുന്ന അതിന്റെ പിണ്ടത്തെ നല്ലൊരാവശ്യത്തിനായി പ്രയോജനപ്പെടുത്തുന്ന ഒരു നാടുണ്ട്, റാണ്ടേനിയ. ഇത് ശ്രീലങ്കയിലെ ഒരു ഉൾനാടൻ ഗ്രാമമാണ്. അവർക്കിത് ഒരു അസംസ്കൃതവസ്തുവാണ്. 'എക്കോ മാക്സിമസ്' എന്നപേരിൽ ഒരു കമ്പനിയുണ്ട് റാണ്ടേനിയയിൽ. അവിടെ ഈ ആനപ്പിണ്ടം വിലകൂടിയ സ്*പെഷ്യൽ പേപ്പറായി പുനർജ്ജനിക്കും. വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു സ്*പെഷ്യൽ പ്രൊഡക്ടാണ് റാണ്ടേനിയൻ സ്*പെഷ്യൽ പേപ്പർ.

    എല്ലാം തുടങ്ങുന്നത് ഇരുപതുവർഷം മുമ്പാണ്. തുസിത രണസിംഗെ എന്നുപേരായ ഒരു തദ്ദേശീയൻ, തന്റെ സായാഹ്*ന സവാരിക്കിടെ യാദൃച്ഛികമായി വഴിയരികിൽ വീണുകിടക്കുന്ന ആനപ്പിണ്ടം കാണുന്നു. എന്തുകൊണ്ട് ഇത് പേപ്പർ പൾപ്പുണ്ടാക്കാൻ പ്രയോജനപ്പെടുത്തിക്കൂടാ..? അദ്ദേഹത്തിന്റെ മനസ്സിൽ തോന്നി. ഇന്ന് എക്കോ മാക്സിമസ് എന്ന രണസിംഗയുടെ സ്ഥാപനത്തിൽ നിർമിക്കപ്പെടുന്ന, ആനപ്പിണ്ടം കൊണ്ടുണ്ടാക്കുന്ന സ്*പെഷ്യൽ പേപ്പറിൽ തീർത്ത പേഴസണലൈസ്ഡ് സ്റ്റേഷനറി ഉത്പന്നങ്ങൾ കയറ്റിഅയക്കപെടുന്നത് മുപ്പതിലധികം വിദേശ രാജ്യങ്ങളിലേക്കാണ്.


    ശ്രീലങ്കയിൽ ആദ്യമായി ഇത്തരത്തിൽ ആനപ്പിണ്ടം ഉപയോഗിച്ച് സ്*പെഷ്യൽ പേപ്പർ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എക്കോ മാക്സിമസ് ആണ്. ഫാക്ടറിയിലേക്ക് സമീപത്തുള്ള ആനവളർത്തുകേന്ദ്രത്തിൽ നിന്നും, അല്ലാതെയുമായി ആനപ്പിണ്ടം നിത്യേന വന്നെത്തുന്നു. അർദ്ധഖരാവസ്ഥയിൽ പച്ചനിറത്തിലുള്ള ആനപ്പിണ്ടത്തിന് ഇട്ടപാടെ ഒരു ദുർഗന്ധമുണ്ടാകും എങ്കിലും, വെയിലത്തിട്ട് നല്ലപോലെ ഉണക്കിക്കഴിയുമ്പോഴേക്കും ആ ഗന്ധം അപ്രത്യക്ഷമാകുന്നു. പിന്നീട് ഈ പിണ്ടത്തെ ബോയിലറിലേക്ക് എത്തിച്ച് നല്ലപോലെ ചൂടാക്കുന്നു. കീടാണുവിമുക്തമാക്കാൻ വേണ്ടി ഒരു മണിക്കൂർ നേരം ചൂടാക്കിയ ശേഷം ഈ പിണ്ടം ഓഫ് കട്ട് എന്നറിയപ്പെടുന്ന പേപ്പർ വേസ്റ്റുമായി ചേർത്താണ് സ്*പെഷ്യൽ പേപ്പറിന് വേണ്ട പൾപ്പ് ഉണ്ടാക്കിയെടുക്കുന്നത്.



    ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സിലോണിൽ എഴുത്ത് നടന്നിരുന്നത് കല്ലിന്മേലായിരുന്നു. പിന്നീട് ഇലകളിലേക്ക് എഴുത്ത് മാറി. താളിയോലകളിൽ എഴുത്താണികൊണ്ടായി എഴുത്ത്. സിലോൺ പോർച്ചുഗലിന്റെ കോളനിയായപ്പോഴാണ് ആധുനിക രീതിയിലുള്ള പേപ്പർ നിർമ്മാണം തുടങ്ങുന്നത്. ഈറ്റയും മറ്റും ഉപയോഗിച്ചാണ് അതിനുവേണ്ട പൾപ്പ് ഉണ്ടാക്കിയിരുന്നത്. ഇതിന്റെ പ്രശ്നമെന്തെന്നാൽ, വർഷാവർഷം ടൺ കണക്കിന് മരങ്ങളാണ് പൾപ്പിനു വേണ്ടി വെട്ടിനിരത്തപ്പെട്ടിരുന്നത്. പേപ്പർ നിർമ്മാണത്തിനുള്ള വേറിട്ട മാർഗം എന്ന നിലയിലാണ് ആനപ്പിണ്ടം, വാഴനാര്, വൈക്കോൽ തുടങ്ങിയ അസംസ്കൃതവസ്തുക്കൾ കണക്കാക്കപ്പെടുന്നത്.


    പേപ്പർ പൾപ്പിനെ വേണ്ട കളറുമായി കൂട്ടിക്കലർത്തി വലപോലുള്ള ഒരു ചതുര ഫ്രയ്മിലേക്ക് നിരത്തിയ ശേഷം അതിനെ കംപ്രസ് ചെയ്ത് ഫാബ്രിക് പൾപ്പ് ഷീറ്റ് നിർമ്മിക്കപ്പെടുന്നു. അതിനെ വീണ്ടും യന്ത്രമുപയോഗിച്ച് അതിലെ ജലാംശം പൂർണ്ണമായി ചോർത്തിക്കളയുന്നു. ഈ ഷീറ്റുകൾ ഒന്നൊന്നായി എടുത്ത് ഒരു അലുമിനിയം ഷീറ്റ് ഇസ്തിരി മെഷീനിൽ ഇട്ട് ചുളുക്കുകൾ നിവർത്തിയെടുക്കുന്നു. അതോടെ ആനപ്പിണ്ടത്തിൽ നിന്ന് സ്*പെഷ്യൽ പേപ്പറിലേക്കുള്ള യാത്ര പൂർണ്ണമാകുന്നു. ഇന്നത്തെ പിണ്ടം നാളത്തെ പേപ്പറാകും.


    ഫാക്ടറിയുടെ പല കോണുകളിലായി പല നിറങ്ങളിലുള്ള സ്പെഷ്യൽ പേപ്പറിന്റെ കെട്ടുകൾ കിടക്കുന്നു. മണ്ണിന്റെ നിറമുള്ളത്, നീലയുടെ നിറഭേദങ്ങളിൽ ഉള്ളത്, ഇലപ്പച്ച, കടും ചോപ്പ് എന്നിങ്ങനെ പല നിറങ്ങളിൽ സ്*പെഷ്യൽ പേപ്പർ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്. ഗ്രാംസ് പെർ സ്*ക്വയർ മീറ്റർ അഥവാ GSM ആണ് പേപ്പറിന്റെ കനത്തെ സൂചിപ്പിക്കുന്നത്. കുറഞ്ഞ കനമുള്ള 100 GSM പേപ്പർ മുതൽ മുതൽ 400 GSM കനമുള്ള കാർഡുകൾ വരെ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്.

    1948 -ൽ ബ്രിട്ടീഷുകാർ കൂടി സ്ഥലം വിട്ടശേഷം തദ്ദേശീയ സർക്കാർ വന്നു. അക്കാലത്ത് ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈക്കോലിൽ നിന്ന് പേപ്പറുണ്ടാക്കുന്ന 12 ഫാക്ടറികൾ തുറന്നു. 1993 ആയപ്പോഴേക്കും അവയുടെ എണ്ണം രണ്ടായി ചുരുങ്ങി. അതിൽ ഒരു സ്ഥാപനത്തിലേക്കും എക്കോ മാക്സിമസ് തങ്ങളുടെ വിശേഷപ്പെട്ട പേപ്പർ നൽകുന്നുണ്ട്. പ്രകൃതിയെ കഴിയുന്നത്ര കുറച്ച് നശിപ്പിച്ചുകൊണ്ടുള്ള സാങ്കേതികതയാണ് ഈ ആനപ്പിണ്ടത്തിൽ നിന്നുള്ള പേപ്പർ നിർമാണം മുന്നോട്ടുവെക്കുന്നത്.

  2. #622
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണിവിടം




    മഴയുടെ തണുപ്പും പഴക്കവുമുണ്ട് ചിറാപുഞ്ചി എന്ന പേരിന്. ജൂണിൽ മഴയിലൂടെ നനഞ്ഞ് കുഞ്ഞുകുട വരാന്തയിൽ ഒതുക്കിവച്ച് ക്ലാസിലിരിക്കുമ്പോൾ മുതൽ നാമെല്ലാം കേട്ട പേര്. ലോകത്ത് ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലമേതെന്ന ടീച്ചറുടെ ചോദ്യത്തിന് കണ്ണടച്ച് എഴുതിയ ഉത്തരങ്ങളിലൊന്ന്... സ്കൂൾകാലം തൊട്ടേ മോഹിപ്പിക്കുന്ന ചിറാപുഞ്ചിയുടെ ആർദ്രതയറിയാനാണ് ഈ യാത്ര. പക്ഷേ, മഴയോളം ഉള്ളിലേക്കെത്തിയ മറ്റു ചില കാഴ്ചകളാണ് ചിറാപുഞ്ചി ഒരുക്കിവച്ചിരുന്നത്. ശ്വസിക്കുന്ന, തളിർക്കുന്ന, പൂക്കുന്ന പാലങ്ങളിൽ നടക്കാം. കുന്നിൻമുകളിലെ സമുദ്രാന്തർഗുഹയിലെ അരുവിയിൽ കാൽതൊടാം..
    നിലംതൊടാ ജലപാതം
    ലോകത്തിലെ ഏറ്റവും നനവേറിയ സ്ഥലമെന്ന് ഒരിക്കൽ വിഖ്യാതി നേടിയ ചിറാപുഞ്ചിയിൽ എത്തുമ്പോൾ ആദ്യകാഴ്ച ഒരു വെള്ളച്ചാട്ടമായിരുന്നു. നമ്മുടെ അതേ ഉയരത്തിൽനിന്നു വീഴുന്ന േനർത്തുനീണ്ടൊരു ജലപാതം. താഴോട്ടു കാഴ്ചയില്ല. വെള്ളച്ചാട്ടത്തിന്റെ ഉദ്ഭവം തൊടാനെന്നവണ്ണം താഴെ നിന്നു പൊങ്ങി വരുന്നുണ്ട് മ*ഞ്ഞ്. മഴമേഘങ്ങൾ യാത്ര പറഞ്ഞെങ്ങോ പോയിരുന്നു. നീണ്ട കരച്ചിലിനൊടുവിൽ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ചിരിപോലെ, ഇടയ്ക്കിടെ പെയ്യുന്ന ചെറുചാറ്റൽ മഴയിലും ആകാശം തെളിഞ്ഞു ചിരിച്ചു.
    ??കഴിഞ്ഞ പതിനാലു ദിവസവും നിർത്താതെ മഴ പെയ്യുകയായിരുന്നു. ഇന്നാണു മാനംതെളിഞ്ഞത്??, ഹോംസ്റ്റേയിലെ പയ്യൻ പറഞ്ഞു. ആ രണ്ടാഴ്ചയിലെ മഴയാണ് ബാക്കിയാവാതെ അങ്ങു താഴെക്കാണുന്ന ബംഗ്ലദേശ് സമതലങ്ങളിൽ െവള്ളപ്പൊക്കമായി മാറിയത്. ബംഗ്ലദേശിലൂടെയെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തി മഴപെയ്യിച്ച് അങ്ങോട്ടുതന്നെ ജലമൊഴുക്കി മാതൃക കാണിക്കുന്ന പ്രദേശമാണ് സോഹ്റ എന്ന ചിറാപുഞ്ചി.
    ചിറാപുഞ്ചിയിൽ വൈരുധ്യങ്ങളേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണെങ്കിലും ജലദൗർലഭ്യമുണ്ടിവിടെ. മലയിടുക്കുകളിൽ കാണുന്ന ചോലക്കാടും വരണ്ട കാടുകളിൽ കാണപ്പെടുന്ന ചെടികളും ഒരുപോലെ വളരുന്നിടം. സാധാരണഗതിയിൽ നമുക്ക് അപ്രാപ്യമായത് പർവതനിരകളും മറ്റ് ഉയരമുള്ള ഇടങ്ങളുമാണല്ലോ ..എന്നാൽ ഇവിടെയത് ആഴങ്ങളാണ്. അതായത് ചിറാപുഞ്ചിയിൽ നാം നിൽക്കുക കുന്നിൻമുകളിലാണ്. വെള്ളച്ചാട്ടങ്ങളുടെ ഉദ്ഭവത്തിൽ നമുക്കെത്താം. പക്ഷേ, പതനം കാണുക ബുദ്ധിമുട്ടാണ്. ഈ പ്രകൃതിയാണു വരൾച്ചയ്ക്കും കാരണം. അവിടെ പെയ്യുന്ന മഴയൊന്നാകെ ബംഗ്ലദേശ് സമതലങ്ങളിലേക്കു കുത്തിയൊലിച്ചു പായും.
    സോഹ്റ എന്നാണു മേഘാലയ സംസ്ഥാനത്തിലെ ഈ സ്ഥലത്തിന്റെ ആദ്യ പേര്. പിന്നീട് ചിറാപുഞ്ചിയായി. വീണ്ടും േസാഹ്റ എന്നു പേരു മാറ്റി.. ഗുവാഹത്തിയിൽനിന്നു സുഹൃത്തിന്റെ കാറിനാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്ര. ഷില്ലോങ്ങിനടുത്തുള്ള ഉമിയാം എന്ന തടാകത്തിന്റെ കാഴ്ച മനോഹരം. മെയ്*ലിം, മവ്ക്ഡോക് എന്നീ ചെറുഗ്രാമങ്ങൾ താണ്ടി മാലിന്യങ്ങൾ കാണപ്പെടാത്ത സുന്ദരമായ വഴിയാണ് ഏതാണ്ട് പീഠഭൂമി എന്നു പറയാവുന്ന സോഹ്റയിലെത്തിക്കുന്നത്. മേഘാലയ സംസ്ഥാനത്തിലെ ഖാസി മലനിരകളിൽ 4869 അടി ഉയരത്തിലാണ് സോഹ്റ എന്ന ചെറിയ അങ്ങാടി സ്ഥിതിചെയ്യുന്നത്. വാഗമണ്ണിലേതു പോലെ പച്ചയണിഞ്ഞ കുന്നുകളാണ് ചുറ്റും. പക്ഷേ, മേൽപ്പറഞ്ഞ താഴ്ചകൾ അല്ലെങ്കിൽ മലയിടുക്കുകൾ കുന്നുകളുടെ തുടർച്ചയെ ഭേദിക്കുന്നു. അങ്ങുതാഴെ ബംഗ്ലദേശ് സമതലങ്ങൾ. ബംഗാൾ ഉൾക്കടലിൽനിന്നെത്തുന്ന മൺസൂൺ കാറ്റിനെ തടുത്തുയർത്തി മഴപെയിക്കുന്നത് ഈ മലയിടുക്കുകളും നിരകളുമാണ്. ഈ മലയിടുക്കുകൾ ഫണലുകൾപോലെ കാറ്റിനെ ഉൾക്കൊള്ളുമത്രേ.
    ഒരു വർഷം ശരാശരി 11777 മില്ലിമീറ്ററാണ് കിട്ടുന്ന മഴയെന്നു കണക്കുകൾ. കേരളത്തിനു കിട്ടുന്നതിന്റെ ഏതാണ്ടു നാലിരട്ടി. 1861 ൽ ചിറാപുഞ്ചിയിൽ പെയ്ത മഴ ഗിന്നസ്ബുക്കിനെ വരെ നനയിച്ചു. ഒരു പ്രദേശത്ത് ഒരു വർഷം ലഭിക്കുന്ന പരമാവധി മഴയാണിത്. ഒരു മാസത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞതിനുള്ള റെക്കോർഡും ചിറാപുഞ്ചിക്കുതന്നെ (ജൂലൈ 1861, 9300 മില്ലീമീറ്റർ). പക്ഷേ, ഇപ്പോൾ സോഹ്റയ്ക്കു വെള്ളിമെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്നു. തൊട്ടടുത്തുള്ള മൗസിൻട്രാം ആണ് ലോകത്തിലേറ്റവും മഴ കിട്ടുന്ന സ്ഥലം. എങ്കിലും ലോകത്തെ ഏറ്റവും നനവേറിയ സ്ഥലമെന്ന ബോർ*ഡ് നിൽപ്പുണ്ട് സോഹ്റയിൽ ഇപ്പോഴും.
    സോഹ്റയിലെ ഓർമക്കോലങ്ങൾ
    **ഡേ ക്ലൗഡ് എന്ന ചെറിയൊരു ഗസ്റ്റ് ഹൗസിൽ റൂമെടുത്ത ശേഷം കറങ്ങാനാരംഭിച്ചു. വിശാലമായ പുൽമേടുകൾക്കിടയിൽ കെട്ടിടങ്ങൾ അപൂർവമാണ്. പക്ഷേ, ഖനികൾ കൊണ്ടു മുറിവേറ്റ കുന്നുകൾ ധാരാളമുണ്ട്. കെട്ടിടങ്ങളെല്ലാം വികൃതമായി രൂപകൽപ്പന ചെയ്തവയാണ്.. പണിപൂർത്തിയായ കെട്ടിടങ്ങൾ ചുരുക്കം. പഴയരീതിയിൽ പണിത കെട്ടിടങ്ങൾ നോംഗ്സ്*വില്ലയിലെ പള്ളിക്കടുത്തു കണ്ടു. തൊട്ടടുത്തുള്ള കുന്നിൻമുകളിൽ മഞ്ഞിനിടയിലൂടെ ചില ഓർമക്കോലങ്ങൾ, തെളിഞ്ഞുവന്നു.. വാഹനം അങ്ങോട്ടുവിട്ടു.
    സോഹ്റയൊന്നാകെ കാണാവുന്ന ഒരു കുന്ന്. 1845 ലെ പ്രെസ്ബൈറ്റീരിയൻ സെമിത്തേരിയാണിത്. ഖാസി മലനിരകളിൽ സുവിശേഷത്തിനെത്തിയ ആദ്യ മിഷനറിമാരുടെതാണ് ഇവ. സന്ധ്യയ്ക്ക് ഈ പരേതാത്മാക്കളോടു സൊറ പറഞ്ഞിരിക്കാൻ നല്ല രസമാണ്. ചിറാപുഞ്ചിയിലും സമീപത്തും താമസിക്കുന്ന ജനവിഭാഗമാണ് ഖാസികൾ. അവരുടെ പേരു തന്നെയാണ് മലനിരകൾക്കും. ഇപ്പോഴും മരുമക്കത്തായസമ്പ്രദായം പിന്തുടരുന്നവരാണു ഖാസികൾ. അതുെകാണ്ടുതന്നെ സ്ത്രീകൾക്ക് വലിയ സ്വാതന്ത്രമുണ്ട്. വിവാഹത്തിൽ വരെ സ്വതാൽപര്യം സംരക്ഷിക്കാറുള്ള ഖാസി വനിതകൾ തന്നെയാണു സോഹ്റയുടെ പല മേഖലകളിലും മുന്നിട്ടുനിൽക്കുന്നത്. കടകളിലും ഹോട്ടലുകളിലും പ്രധാനറോൾ ഇവരുടേതാണ്.
    കൃഷിയാണു മുഖ്യവരുമാനം. മുന്തിയ ഇനം ആപ്പിളും ഓറഞ്ചും ചിറാപുഞ്ചിയുടെ പ്രത്യേകതകളാണ്. ഓറഞ്ചിന്റെ നാട് എന്നാണത്രേ ചിറാപുഞ്ചി എന്ന പേരിന്റെ അർഥം. പൊതുഗതാഗതസൗകര്യം കുറവാണ്. മാരുതി ആൾട്ടോയാണ് ടാക്സി. ഖാസി ഭാഷയിൽ സോഹ്റ എന്നാൽ പഴങ്ങൾ വിൽക്കാനുള്ള സ്ഥലമെന്നാണ്. സ്വന്തമായ ഭാഷയുണ്ടെങ്കിലും ലിപിയില്ല. മിഷനറിമാരുടെ വരവോടെ ഇവർ ഇംഗ്ലിഷിൽ തങ്ങളുടെ ഭാഷ എഴുതിത്തുടങ്ങി. ഇ പ്പോൾ ഖാസിഭാഷയിൽ പത്രങ്ങളുണ്ട്. നമ്മുടെ മംഗ്ലിഷ് പോലെയാണു അച്ചടി. അതുെകാണ്ട് ഇംഗ്ലിഷ് ആണെങ്കിലും ഒന്നും മനസ്സിലാവില്ല.
    സെമിത്തേരിയിൽനിന്നിറങ്ങി വരുമ്പോൾ ഒരു കുഞ്ഞ് അരുവി കാണാം. അതിനപ്പുറം സോഹ്റയുടെ നാട്ടുരാജാവിന്റെ ശവക്കല്ലറയുണ്ട്. സിയെം എന്നാണു രാജാവിനെ വിളിച്ചിരുന്നത്. രാജമാതാവും ഇവിടെ അന്തിയുറങ്ങുന്നു. 1921 ൽ അവസാനമായി ഇവിടെ സംസ്കാരം നടന്നുവെന്നു ബോർഡിൽ വായിക്കാം. ബോർഡുകളില്ലെങ്കിൽ ഈ സ്മാരകങ്ങൾ ആരറിയാൻ?
    കുന്നിന്* മുകളിലെ കടൽഗുഹകൾ
    സോഹ്റയിൽനിന്നുള്ള മറ്റൊരു കാഴ്ചയാണ് കടൽഗുഹകൾ. മേഘാലയ സംസ്ഥാനത്തെ ചുണ്ണാമ്പുകൽ ഗുഹകൾ ലോകപ്രശസ്തമാണ്. മുപ്പതു കിലോ മീറ്റ*ർ ദൂരമുള്ള ഗുഹകൾ വരെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ചുണ്ണാമ്പു പാറ ഗുഹകളിലൊന്ന് മേഘാലയയിലാണ്. ചിറാപുഞ്ചി പട്ടണത്തോട് വളരെ അടുത്തൊരു ഗുഹയുണ്ട് അർവ ലോഷ്യാന കേവ്സ്. െപൻഷ്നോങ് വനത്തിനുള്ളിലായി പർവതത്തിനുള്ളിലേക്കു നടന്നു കയറാവുന്ന, വിശാലമായ ഗുഹ. താരതമ്യേന ചെറുതും എത്തിപ്പെടാൻ എളുപ്പമുള്ളതുമാണ് അർവാ ഗുഹ. ഉള്ളിൽ നീരുറവകളും ഭിത്തികളിൽ കടൽജീവികളുടെ ഫോസിലുമൊക്കെയുണ്ട്. പണ്ട് ഈ ഗുഹകൾ കടലിനടിയിലായിരുന്നുവെന്നതിന് ഈ ഫോസിലുകളാണ് തെളിവ്.
    ശില്പവടിവാർന്ന ചുണ്ണാമ്പുപാറകൾ മാടിവിളിക്കുമെങ്കിലും ഇടുക്കവും ഇരുട്ടും ചിലപ്പോഴെങ്കിലും നമ്മെ പിന്നോട്ടുവലിക്കും. ഗുഹയിലെ തണുപ്പിൽനിന്ന് ഇറങ്ങുമ്പോൾ കുടയ്ക്കു പകരം മുളകൊണ്ടുണ്ടാക്കിയ വലിയ തടുക്ക് ധരിച്ചൊരു സഞ്ചാരി തണുപ്പാസ്വദിക്കുന്നു. സോഹ്റയിലെ മുള ഉപകരണങ്ങൾ പ്രശസ്തമാണ്. സോഹ്റയിൽ നിന്ന് അര മണിക്കൂർ യാത്രയേ അറവാ ഗുഹയിലേക്കുള്ളൂ. മേഘാലയ അഡ്*വെഞ്ചർ അസോസിയേഷൻ നടത്തുന്ന കേവ് യാത്രകൾക്കായി വിദേശസഞ്ചാരികളടക്കം ഇവിടെെയത്താറുണ്ട്.
    ജീവിക്കുന്ന പാലങ്ങൾ
    സോഹ്റയിൽനിന്നുള്ള മറ്റൊരു അപൂർവ കാഴ്ചയാണ് തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വേർപ്പാലങ്ങൾ. നദിക്കുകുറുകെ ഒരു തരം ആൽമരത്തിന്റെ വേരു വളർത്തിയുണ്ടാക്കുന്ന ജീവനുള്ള പാലങ്ങൾ. ലോകത്തിലെ അപൂർവമായ വിദ്യ. ഡേ ക്ലൗഡിലെ പയ്യനാണ് പാലങ്ങൾക്കടുത്തുള്ള ഹോംസ്റ്റേയുടെ നമ്പർ തന്നത്. ചിറാപുഞ്ചിയിൽനിന്ന് ഏകദേശം മുക്കാൽമണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. ശേഷം ടിർന എന്ന വില്ലേജ്. ഖാസി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമമാണിത്. ഇവിടുന്ന് ഏതാണ്ട് 3000 ലധികം പടികൾ കാട്ടിലൂടെ ഇറങ്ങിയും കയറിയും മൂന്നുതൂക്കുപാലത്തിലൂടെ സാഹസിക യാത്ര നടത്തിയും മൂന്നു മണിക്കൂർ കൊണ്ട് എത്തുന്ന സ്ഥലമാണ് നോംഗ്രിയാ. ഖാസി വിഭാഗക്കാർക്ക് ഇപ്പോഴും നിർമാണ സാമഗ്രികൾ തങ്ങളുടെ വീട്ടിലെത്തിക്കുക പ്രയാസകരമാണ്. അപ്പോൾ ആധുനികരീതിയിൽ പാലം നിർമിക്കുന്നതിനെപ്പറ്റി പറയേണ്ടല്ലോ. ഇതിനായി ഖാസി പൂർവികർ കണ്ടുപിടിച്ച വിദ്യയാണ് വേര് വളർത്തി അരുവിക്കുകുറുകെ കടത്തുക എന്നത്.


  3. #623
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വലക്കുടുക്കിൽ കടലാമകൾ; ഇപ്പോൾ അവ കൊല്ലപ്പെട്ടിരിക്കാം ?







    വംശനാശ ഭീഷണി നേരിടുന്നതിനാൽ വനംവകുപ്പിന്റെ സംരക്ഷിത വിഭാഗത്തിൽ പെടുന്ന കടലാമകളെ മത്സ്യത്തൊഴിലാളികൾ വലയിലാക്കുന്ന ചിത്രം പുറത്തുവിട്ട് പരിസ്ഥിതി പ്രവർത്തകൻ. കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ഗ്രീൻ റൂട്*സ് എന്ന സംഘടനയുടെ സാരഥിയും സജി ജയമോഹൻ എന്ന ഫൊട്ടോഗ്രഫറാണ് വലകളിൽ കുടുങ്ങിയ കടലാമകളുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
    ഒലിവ് റിഡ്*ലി ഇനത്തിൽപെട്ടവ എന്നു കരുതുന്ന കടലാമകളാണ് സജി പകർത്തിയ ചിത്രത്തിലുള്ളത്. മത്സ്യസമ്പത്തിന്റെ വര്*ധനയക്ക് വിഘാതം സൃഷ്ടിക്കുന്ന ജെല്ലിഫിഷുകളെ നശിപ്പിക്കുന്ന 'ഒലീവ് റിഡ്ലി' ഇനത്തില്*പ്പെട്ട കടലാമകള്* കടലിന്റെയും മത്സ്യതൊഴിലാളികളുടെയും മിത്രങ്ങളാണെന്ന അറിവ് പുതുതലമുറയ്ക്കില്ല.
    വന്യജീവി നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽപെടുന്നതാണ് കടലാമ. ഇതിനെ വേട്ടയാടുന്നതും മുട്ടകൾ ശേഖരിക്കുന്നതും കുറ്റകരമാണ്. എന്നാൽ ഈ വിഷയത്തിൽ വേണ്ടത്ര ബോധവത്കരണം ഇല്ലാത്തതിനാൽ കടലാമയെ ഇറച്ചിയായും മറ്റും കൊല്ലുന്ന സ്ഥിതിയുണ്ട്. മത്സ്യത്തൊഴിലാളികളും മറ്റും കടലിൽ ഉപേക്ഷിക്കുന്ന വലകളും തീരങ്ങളിൽ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് കാരിബാഗുകള്*, പോളിത്തീന്* കവറുകള്* തുടങ്ങിയ മാലിന്യങ്ങളും വലിയതോതിൽ കടലാമകൾക്ക് ഭീഷണിയാകുന്നുണ്ട്. പലപ്പോഴും കടലാമകൾ ഇവയിലും മറ്റും കുരുങ്ങി ജീവൻ വെടിയുന്ന സ്ഥിതിയാണുള്ളത്.


    സെപ്റ്റംബർ മുതൽ മാർച്ചുവരെയാണ് കടലാമയുടെ പ്രജനനകാലം. പണ്ട് തീരത്തിന്റെ എല്ലാഭാഗത്തും ഇവ വരുമാ യിരുന്നെങ്കിലും കടൽഭിത്തിയുള്ളതിനാൽ ഇപ്പോൾ എല്ലാ തീരങ്ങളിലും അവ എത്താറില്ല. മുട്ടയിടാനും മറ്റും തീരത്തേക്കു വരുന്ന മാർഗത്തിൽ മത്സ്യത്തൊഴിലാളികളുടെ വലയിലും മറ്റും കുടുങ്ങുന്ന ആമകളെ ഇറച്ചിക്കായും മറ്റും വിൽപ്പന നടത്താറുണ്ട്. തീരങ്ങളിലും മറ്റും ബോധവത്കരണം ഉറപ്പാക്കി കടലാമകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
    ജനപങ്കാളിത്തത്തോടെ കടലാമകളുടെ സംരക്ഷണം
    സംസ്ഥാന ജൈവ വൈവിധ്യ ബോര്*ഡ് കാസർകോട് കേന്ദ്ര സർവകലാശാല, പ്രദേശത്തെ ജൈവവൈവിധ്യ പരിപാലന സമിതികള്*, തദ്ദേശ സ്ഥാപനങ്ങള്*, എന്*ജിഒകള്* എന്നിവരുമായി ചേര്*ന്ന് വംശനാശഭീഷണി നേരിടുന്ന ഒലിവ റിഡ്*ലി കടലാമകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കടലാമകള്* മുട്ടയിടുന്ന സ്ഥലങ്ങള്* കണ്ടെത്തി അവയുടെ മാപ്പിങ്ങ്, കടലാമകളെ സംരക്ഷിക്കുന്നതിന് പൊതുജനബോധവല്*ക്കരണം, മുട്ടവിരിയിക്കുന്നതിനുള്ള ഹാച്ചറി സജ്ജമാക്കല്*, കടലാമകളുടെ സംരക്ഷണകേന്ദ്രം, ദീര്*ഘനാളത്തെ നിരീക്ഷണത്തിനുവേണ്ടി കടലാമകള്*ക്ക് ടാഗിടുക എന്നിവയാണ് പദ്ധതിയിൽ ഉള്*പ്പെടുന്നത്.

    ജൈവവൈവിധ്യ ബോര്*ഡിന്റെയും ജൈവവൈവിധ്യ ക്ലബ്ബുകളുടെയും വോളന്റിയര്*മാരും കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാര്*ത്ഥികളുമാണ് ജന്തുശാസ്ത്രത്തിലെ വിദഗ്ധരുടെ മേല്*നോട്ടത്തില്* പൊതുജനബോധവല്*ക്കരണ പരിപാടികള്*, പരിശീലന പരിപാടികള്*, ശില്*പ്പശാലകള്* എന്നിവയ്ക്ക് നേതൃത്വം നല്*കുന്നത്. എന്നാൽ ഇതോടൊപ്പം കേരളത്തിൽ കടലാമകൾ എത്തുന്ന ആലപ്പുഴ, കൊല്ലം തുടങ്ങിയ തീരങ്ങളിലും ബോധവത്കരണം ഉറപ്പാക്കണമെന്നതാണ് വലയിലായ കടലാമകളുടെ ഫെയ്*സ്ബുക് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.



    ആമയുടെ പേരിൽ ചെമ്മീന് അമേരിക്കൻ വിലക്ക്; കൂടുതൽ ബാധിക്കുക കേരളത്തെ


    ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് യുഎസ് വിലക്ക്. വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ വലകളിൽ കുടുങ്ങുന്നതു തടയുന്നതിനായി ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് (ടെഡ്) ഘടിപ്പിക്കണമെന്ന ആവശ്യം നിറവേറ്റാത്ത പശ്ചാത്തലത്തിലാണു നടപടി. പരിഹാര നടപടി ആവശ്യപ്പെട്ടു സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഡ) കയറ്റുമതി സ്ഥാപനങ്ങൾക്കു കത്തു നൽകി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനു കീഴിലുള്ള നാഷനൽ മറൈൻ ഫിഷറി സർവീസിന്റെ നിർദേശ പ്രകാരമാണു വിലക്ക്.

    പ്രതിസന്ധി കൂടുതൽ ബാധിക്കുന്നതു കേരളത്തെയാണ്. ശരാശരി 35,000 ടൺ ചെമ്മീനാണ് ഇവിടെ കടലിൽ നിന്നു പിടിക്കുന്നത്. ചെമ്മീൻ കയറ്റുമതി മേഖലയും 3,800 ലേറെ വരുന്ന മത്സ്യബന്ധന ട്രോൾ ബോട്ടുകളും പ്രതിസന്ധിയിലാകും. അടിത്തട്ടിലെ മത്സ്യങ്ങളെ കോരിയെടുക്കുന്ന ട്രോൾ വലകളിൽ കടലാമകൾ കയറിയാലും അവയ്ക്കു രക്ഷപ്പെടാൻ കഴിയുന്ന സംവിധാനം സമുദ്ര ഗവേഷണ സ്ഥാപനമായ സിഫ്റ്റ് മുൻപു തന്നെ വികസിപ്പിച്ചിരുന്നു. എന്നിട്ടും, ബോട്ടുകളിൽ ഇവ ഘടിപ്പിക്കുന്നതിൽ വീഴ്ച വന്നുവെന്നാണു വിലയിരുത്തൽ. കേന്ദ്ര സർക്കാരും എംപിഡ ഉൾപ്പെടെയുള്ള ഏജൻസികളും യഥാസമയം ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരുന്നു എന്നാണു മത്സ്യത്തൊഴിലാളി സമൂഹം പറയുന്നത്.

    ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണു യുഎസ്. 2018ൽ ഇന്ത്യ കയറ്റുമതി ചെയ്ത 6,15,690 ടൺ ചെമ്മീന്റെ 36% യുഎസിലേക്കായിരുന്നു. അതിനാൽ വിലക്ക് ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്നാണ് ആശങ്ക.

  4. #624
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പഞ്ചസാരയ്ക്ക് ബദലായി ഇനി തേൻ ക്യൂബുകൾ






    ന്യൂഡൽഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
    തേൻ ക്യൂബുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ലോക്*സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകി. ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്കുപകരം തേൻ ക്യൂബ്യുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.തേൻ ഉത്പാദനം വർധിക്കുന്നത് ആദിവാസികൾക്കും മറ്റ് കർഷകർക്കും ഗുണംചെയ്യും.


  5. #625
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മത്തങ്ങാക്കുരുവിലുണ്ട് ഗുണങ്ങളേറെ




    • കരോട്ടിനോയ്ഡ്, ജീവകം ഇ എന്നിവ മത്തൻ കുരുവിലുണ്ട്.
    • ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ ദഹനത്തിനു നല്ലത്

    മത്തങ്ങ തൊലിയും കുരുവും കളഞ്ഞ് നുറുക്കി കറി വയ്ക്കുകയാണ് പതിവ്. എന്നാൽ, ഉപേക്ഷിക്കുന്ന മത്തങ്ങക്കുരുവിൽ ഒരുപാട് ഗുണങ്ങളുണ്ട്.

    ഹൃദയത്തിന്


    മത്തങ്ങാക്കുരുവിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ ഇവയുണ്ട്. ഇവ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്തസമ്മർദവും ഉയർന്ന കൊളസ്ട്രോളും കുറയ്ക്കാൻ മത്തങ്ങാക്കുരുവിൽനിന്നുള്ള എണ്ണയ്ക്കു കഴിയും.
    നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനം കൂട്ടാനും മത്തങ്ങയ്ക്കു കഴിവുണ്ട്. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുകയും ഇത് രക്തപ്രവാഹം കൂട്ടുകയും ധമനികളിൽ പ്ലേക്ക് അടിയാനുള്ള.സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതും ഹൃദയാരോഗ്യം കൂട്ടുന്നു.

    പ്രമേഹത്തിന്

    മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ഇത് ഏറെ നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാലാണ് പ്രമേഹത്തിന് ഇത് ഫലപ്രദമാകുന്നത്. മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണം പ്രമേഹസാധ്യത 33 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
    ദഹനത്തിന്

    ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ ദഹനത്തിനു നല്ലത്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഉറക്കം

    ഉറങ്ങാൻ കിടക്കും മുൻപ് കുറച്ച് മത്തങ്ങാക്കുരു കഴിക്കൂ. ഇതിൽ ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ദിവസം ഏതാണ്ട് 1 ഗ്രാം ട്രിപ്റ്റോഫാൻ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും. മത്തങ്ങാക്കുരുവിലെ സിങ്ക്, ട്രിപ്റ്റോഫാനെ സെറാടോണിൻ ആയും പിന്നീട് മെലാടോണിൻ ആയും മാറ്റുന്നു. ഈ ഹോർമോൺ ആണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്.

    പുരുഷന്മാർക്ക്

    മത്തങ്ങാക്കുരുവിൽ സിങ്ക് ധാരാളം അടങ്ങിയതിനാൽ പുരുഷന്മാരിൽ ബീജത്തിന്റെ ഗുണം വർധിപ്പിക്കുന്നു. കൂടാതെ കീമോ തെറാപ്പി, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഇവ മൂലം ബീജത്തിന് നാശം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തങ്ങാക്കുരുവിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ടെക്സ്റ്റോസ്റ്റീറോണിന്റെ അളവും മെച്ചപ്പെടുത്തുന്നു. പുരുഷന്മാരിലെ പ്രത്യുൽപാദന ക്ഷമതയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ ഈ ഘടകങ്ങൾ സഹായിക്കും.
    പ്രോസ്റ്റേറ്റ് വീക്കം

    പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയായ Prostatic Hyper Plasia (BPH) യുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ മത്തങ്ങാക്കുരു സഹായിക്കും. യൂറിനറി ബ്ലാഡറിന് ഉണ്ടാകുന്ന രോഗാവസ്ഥകളെ കുറയ്ക്കാനും മത്തങ്ങാക്കുരു സഹായിക്കും.
    മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. പലപ്പോഴും ഭക്ഷണത്തിലൂടെ ഇത് ലഭിക്കാറില്ല.രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം മഗ്നീഷ്യം ആവശ്യമാണ്.

    ആന്റി ഓക്സിഡന്റുകളായ കരോട്ടിനോയ്ഡ്, ജീവകം ഇ എന്നിവയും മത്തൻ കുരുവിലുണ്ട്. ഇൻഫ്ലമേഷന്* കുറയ്ക്കാനും നിരവധി രോഗങ്ങളിൽനിന്നു സംരക്ഷണമേകാനും ഇത് സഹായിക്കും. ഏതാണ്ട് 28 ഗ്രാം മത്തങ്ങാക്കുരുവിൽ 151 കാലറിയുണ്ട്. നാരുകൾ, അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകം കെ, ഫോസ്ഫറസ്, മാംഗനീസ്, ഇരുമ്പ്, സിങ്ക്, കോപ്പർ എന്നിവയും നിരവധി ആന്റി ഓക്സിഡന്റുകളും പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, ജീവകം ബി 2 (റൈബോ ഫ്ലേവിൻ) ഫോളേറ്റ് ഇവയും മത്തൻ കുരുവിൽ ഉണ്ട്. മത്തന്* കുരുവും അതിന്റെ എണ്ണയും നിരവധി പോഷകങ്ങളും സസ്യ സംയുക്തങ്ങളും അടങ്ങിയതാണ്. ഇവയാണ് ആരോഗ്യഗുണങ്ങൾ ഏകുന്നത്.


  6. #626
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഏറ്റവുമധികം പാലുൽപാദിപ്പിക്കുന്ന പത്തിനം പശുക്കൾ ഇവയാണ്





    • എല്ലാ ഇനങ്ങളും മികച്ച പാലുൽപാദനമുള്ളവരല്ല
    • ലോകത്തിൽ ഏറ്റവുമധികം പാലുൽപാദനമുള്ള ഇനം

    പാലുൽപാദിപ്പിക്കുന്ന കന്നുകാലി ഇനങ്ങൾ ലോകത്താകെ എണ്ണൂറിലധികമുണ്ട്. എന്നാൽ, എല്ലാ ഇനങ്ങളും മികച്ച പാലുൽപാദനമുള്ളവരല്ല. ചിലയിനങ്ങൾ ഇറച്ചിക്കായി മാത്രം വളർത്തുമ്പോൾ മറ്റു ചിലതിനെ പാലിനുവേണ്ടി മാത്രം വളർത്തുന്നു. രണ്ടിനുംകൂടി വളർത്തുന്ന ഇനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ പാലുൽപാദനമുള്ള പത്തിനം പശുക്കളെ പരിചയപ്പെടാം.
    1. ഹോൾസ്റ്റീൻ ഫ്രീഷ്യൻ (എച്ച്എഫ്)

    ലോകത്തിൽ ഏറ്റവുമധികം പാലുൽപാദനമുള്ള ഇനം. കറുപ്പും വെളുപ്പും നിറമുള്ള ഈ ഇനം നെതർലൻഡ്*സ്, ജർമനി, ഓസ്ട്രിയ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ഉരുത്തിരിഞ്ഞുവന്നതാണ്. 365 ദിവസം 32,740 കിലോഗ്രാം പാലാണ് ഇവയുടെ ഉൽപാദനശേഷി.
    2. നോർവീജിയൻ റെഡ്

    എൻആർഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. 1935ൽ നോർവേയിൽ വികസിപ്പിച്ചെടുത്തു. 1970 മുതൽ കൂടുതൽ വളർത്തിവരുന്ന ഇനം. പ്രതിവർഷം 10,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.
    3. കോസ്*ട്രോമ

    25 വർഷത്തോളം ആയുസുള്ള റഷ്യൻ ഇനം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ റഷ്യയുടെ ഉത്തര വോൾഗ റീജിയണിലെ കോസ്*ട്രോമ ഒബ്ലാസ്റ്റിൽ വികസിപ്പിച്ചു. പ്രാദേശിക കന്നുകാലികളെ ബ്രൗൺസ്വിസ്, ആൽഗോ, ഐർഷയർ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്തായിരുന്നു കോസ്*ട്രോമയെ വികസിപ്പിച്ചത്. പ്രതിവർഷം 10,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി. പാലുൽപാദന?സംസ്കരണ വിഭാഗത്തിൽ ഏറെ ഉപയോഗപ്രദമായ ഇനവുമാണ്.
    ഏറ്റവുമധികം പാലുൽപാദനമുള്ള ഇനങ്ങൾ4. ബ്രൗൺ സ്വിസ്

    പ്രശസ്ത അമേരിക്കൻ കന്നുകാലിയിനം. ചീസ് ഉൽപാദനത്തിനായി ഇവയുടെ പാലാണ് കൂടുതൽ ഉപയോഗിക്കുക. പ്രതിവർഷം 9,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.
    5. സ്വീഡിഷ് റെഡ്

    പേരുപോലെതന്നെ സ്വീഡിഷ് ഇനം. സ്വീഡിഷ് റെഡ് ആൻഡ് വൈറ്റ് എന്നും പേരുണ്ട്. 1920ൽ സ്വീഡിഷ് റെഡ് പൈഡ്, സ്വീഡിഷ് ഐർഷയർ ഇനങ്ങളിൽനിന്ന് വികസിപ്പിച്ചു. ആയുർദൈർഘ്യത്തിൽ പേരുകേട്ട ഇനം. *പ്രതിവർഷം 8,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.
    6. ഐർഷയർ

    സ്കോട്ട്*ലൻഡ് ഇനം. ശരീരത്തിൽ ചുവപ്പ്?വെള്ള നിറങ്ങൾ. ഉൽപാദനശേഷി പ്രതിവർഷം 7,831 കിലോഗ്രാം.
    7. ആംഗ്ലിയൻ

    ജർമൻ സ്വദേശി. പാലിൽ ഉയർന്ന തോതിലുള്ള കൊഴുപ്പാണ് മുഖ്യ മേന്മ. ഉൽപാദനശേഷി പ്രതിവർഷം 7,570 കിലോഗ്രാം.
    8. ഗ്വേൺസി

    ചാനൽ ദ്വീപസമൂഹത്തിലെ ഗ്വേൺസി ദ്വീപിൽനിന്നുള്ള ഇനം. ഇവയുടെ പാലിന് രുചി, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കൂടുതലാണ്. പാലിന് ചെറിയ മഞ്ഞനിറവുമുണ്ട്. ബീറ്റാ കരോട്ടിൻ കൂടുതലുള്ളതാണ് പാലിന്റെ ഈ നിറംമാറ്റത്തിനു കാരണം. ഏറ്റവും കൂടുതൽ എ2 പാൽ ഉൽപാദിപ്പിക്കുന്ന ഇനം എന്ന വിശേഷണവുമുണ്ട്. 7,363 കിലോഗ്രാമാണ് പ്രതിവർഷ ഉൽപാദനശേഷി.
    9. മിൽക്കിങ് ഷോർട്ട്ഹോൺ
    ഇംഗ്ലണ്ടിലെ ഷോർട്ട്ഹോണിൽ ഉരുത്തിരിഞ്ഞുവന്നത്. 7,000 കിലോഗ്രാം പാലാണ് പ്രതിവർഷ ഉൽപാദനം.
    10. ലോ ലാൻഡ് റെഡ് പൈഡ്
    സ്വദേശം ഫ്രാൻസ്. ഫ്രാൻസിലെ പ്രാദേശിക ബ്രീഡ് ആയ ആർമോരിക്കനും ഡച്ച് മ്യൂസ് റിൻ സെൽ, ഡ്യൂഷെ റോട്ട്ബണ്ട് ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്താണ് ലോ ലാൻഡ് റെഡ് പൈഡിനെ വികസിപ്പിച്ചത്. പ്രതിവർഷം 6,900 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.




  7. #627
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വാഴപ്പഴത്തിന്റെ വിവിധ ഇനങ്ങള്* ഇതാ, മാങ്ങ കഴിഞ്ഞാല്* കേമന്* വാഴപ്പഴം തന്നെ



    ഇന്ന് സാധാരണ കര്*ഷകര്* ഹൈടെക്കിലേക്ക് മാറുന്നത് കൂടുതല്* വിളവ് മുന്നില്*ക്കണ്ടാണ്. തമിഴ്*നാട്ടിലെ സേലം, തൃശിനാപ്പള്ളി, തേനി, കമ്പം എന്നിവിടങ്ങളില്* ഹൈടെക്ക് വാഴക്കൃഷി നടത്തുന്നു
    ലോകത്തില്* ഏറ്റവും കൂടുതല്* വാഴപ്പഴം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാങ്ങ കഴിഞ്ഞാല്* പിന്നെ കേമന്* വാഴപ്പഴം തന്നെ. പോഷകസമൃദ്ധവും രുചികരവുമായ വാഴപ്പഴം കയറ്റുമതി സാധ്യതകളുള്ളതുമാണ്. ഇന്ത്യയില്* വാഴപ്പഴത്തിന്റെ എത്ര ഇനങ്ങള്* കൃഷി ചെയ്യുന്നുവെന്നത് കൗതുകകരമായ അറിവാണ്. അന്യസംസ്ഥാനങ്ങള്* വാഴക്കൃഷി ഹൈടെക്കായി മാറ്റിക്കഴിഞ്ഞു.
    വാഴയുടെ ജന്മദേശം വടക്കുകിഴക്കന്* ഏഷ്യന്* രാജ്യങ്ങളും ഇന്ത്യയുമാണെന്ന് കരുതുന്നു. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണെന്നതാണ് വാഴപ്പഴത്തിന്റെ മേന്മ. വാഴ കേരളത്തില്* മഴയെ ആശ്രയിച്ച് ഏപ്രില്*-മെയ് മാസങ്ങളിലും ഓണത്തിന് വിളവെടുക്കാവുന്ന രീതിയില്* ഒക്ടോബര്*-നവംബറിലുമാണ് കൃഷി ചെയ്യുന്നത്.
    വാഴപ്പഴത്തിന്റെ വിവിധ ഇനങ്ങള്*
    കര്*ണാടകയില്* കൃഷി ചെയ്യുന്ന ഇനങ്ങളാണ് റോബസ്റ്റ, രസ്താലി, ഡ്വാര്*ഫ് കാവന്*ഡിഷ്, പൂവന്*, മൊന്തന്* എന്നിവ.

    നേന്ത്രന്*, പാളയംകോടന്*, രസ്താലി, മൊന്തന്*, ചുവന്ന പഴം, റോബസ്റ്റ എന്നിവ കേരളത്തിലെ പ്രധാനപ്പെട്ട ഇനങ്ങളാണ്.

    ഡ്വാര്*ഫ് കാവന്*ഡിഷ്, രസ്താലി, റോബസ്റ്റ, അമൃത്പന്ത്, തെല്ലചക്രകേലി, ചക്രകേലി, മൊന്തന്*, കര്*പ്പൂര പൂവന്*, യെനഗു ബൊന്ത എന്നിവ ആന്ധ്രപ്രദേശില്* കൃഷി ചെയ്യുന്ന പഴങ്ങളുടെ ഇനമാണ്.
    റോബസ്റ്റ, വിരൂപാക്ഷി, ചുവന്ന പഴം, പൂവന്*, രസ്താലി, മൊന്തന്*, കര്*പൂരവള്ളി, നേന്ത്രന്*, സാക്കി, പേയന്*, മട്ടി എന്നിവയാണ് തമിഴ്*നാട്ടിലെ വിവിധ ഇനങ്ങള്*.
    ജഹാജി, ചിനി ചമ്പ, മാല്*ഭോഗ്, ഹോണ്ട, മഞ്ജഹാജി, ബോര്*ജഹാജി, ചിനിയ, കഞ്ച്*കോല്*, ഭിംകോല്*, കുല്*പതി, ജടികോല്*, ഭാരത് മോനി എന്നിവയാണ് ആസ്സാമിലെ വിവിധയിനം വാഴകള്*.

    ബസ്രായ്, സിങ്കപ്പുരി എന്നിവയാണ് ഝാര്*ഖണ്ഡില്* കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്*.

    ചിനിയ, ഡ്വാര്*ഫ് കാവന്*ഡിഷ്, അല്*പോണ്*, ചിനി ചമ്പ, കോതിയ, മാല്*ഭിഗ്, മുതിയ, ഗൗരിയ എന്നിവയാണ് ബീഹാറിലെ വാഴയിനങ്ങള്*.

    ലക്കാടന്*, ഡ്വാര്*ഫ് കാവന്*ഡിഷ്, ഹരിചാല്*, ഗന്*ഡേവി സെലക്ഷന്*, ബസ്രായ്, റോബസ്റ്റ്, G-9, ശ്രീമതി എന്നിവ ഗുജറാത്തിലെ കര്*ഷകര്* കൃഷി ചെയ്യുന്നവയാണ്.

    ഡ്വാര്*ഫ് കാവന്*ഡിഷ്, ശ്രീമന്തി, ബസ്രായ്, റോബസ്റ്റ്, ലാല്* വെല്*ചി, സെയ്ഫ്ഡ് വെല്*ചി, രാജേലി നേന്ത്രന്*, ഗ്രാന്*ഡ് നെയ്ന്*, ചുവന്ന പഴം എന്നിവയാണ് മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഇനങ്ങള്*.
    ഡ്വാര്*ഫ് കാവന്*ഡിഷ്, റോബസ്റ്റ, ചമ്പ എന്നിവ ഒറീസയിലെ വാഴയിനങ്ങളാണ്.
    ഇന്ത്യയില്* ഏറ്റവും കൂടുതല്* പ്രചാരത്തിലുള്ള വാഴകള്*
    ഡ്വാര്*ഫ് കാവന്*ഡിഷ് വളരെ പ്രചാരമുള്ള ഇനമാണ്. കാബൂളി, സിന്ധുറാണി എന്നീ പേരുകളിലെല്ലാം ഡ്വാര്*ഫ് കാവന്*ഡിഷ് അറിയപ്പെടുന്നു. ഇതിന്റെ ചെടി വളരെ ചെറുതും പഴങ്ങള്* വലുതുമാണ്. അതുപോലെ അകക്കാമ്പ് വളറെ മൃദുലവും മധുരതരവുമാണ്. ബാംബെഗ്രീന്* എന്നും ഹരിചാല്* എന്നും അറിയപ്പെടുന്ന റോബസ്റ്റയും പഴങ്ങളുടെ ഇനത്തില്* വളരെ പ്രധാനപ്പെട്ടതാണ്. വാഴത്തൈകള്* മൂന്ന് മുതല്* നാല് മീറ്റര്* വരെ ഉയരത്തില്* വളരും.
    ഹൈടെക്കായി വാഴ വളര്*ത്താം
    ഇന്ന് സാധാരണ കര്*ഷകര്* ഹൈടെക്കിലേക്ക് മാറുന്നത് കൂടുതല്* വിളവ് മുന്നില്*ക്കണ്ടാണ്. തമിഴ്*നാട്ടിലെ സേലം, തൃശിനാപ്പള്ളി, തേനി, കമ്പം എന്നിവിടങ്ങളില്* ഹൈടെക്ക് വാഴക്കൃഷി നടത്തുന്നു.
    ടിഷ്യുകള്*ച്ചര്* തൈകള്* ഉപയോഗിച്ചാണ് ഹൈടെക് വാഴക്കൃഷി നടത്തുന്നത്. ഒരേ രീതിയില്* വളര്*ന്ന് ഒരുമിച്ച് വിളവെടുപ്പ് നടത്താമെന്നതാണ് ഹൈടെക് വാഴക്കൃഷിയുടെ മേന്മ. നല്ലയിനം തൈകള്* തിരഞ്ഞെടുക്കണം.
    ഗ്രാന്*ഡ് നെയ്ന്*, സ്വര്*ണമുഖി എന്നിവ കേരളത്തില്* ഹൈടെക് രീതിയില്* കൃഷി ചെയ്ത് വിജയിച്ച വാഴയിനങ്ങളാണ്.


  8. #628
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അമിതവണ്ണം കുറയ്ക്കാൻ ഗ്രീൻ കോഫി സഹായിക്കുമോ...?



    ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീൻ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
    ഗ്രീൻ കോഫിയെ കുറിച്ച് അധികം പേരും കേട്ടിട്ടുണ്ടാകില്ല. സാധാരണ കോഫി പോലെ കോഫി പഴങ്ങളുടെ വിത്തുകളാണ് ഗ്രീൻ കോഫി ബീൻസ്. ഗ്രീൻ കോഫി ബീൻസിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
    ഗ്രീൻ കോഫി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ക്ലോറോജനിക് ആസിഡ് കാർബോഹൈഡ്രേറ്റിന്റെ ആഗീരണത്തെ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്ത് ശരീരഭാരം കുറച്ച് പ്രമേഹത്തെ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ​
    ഗ്രീൻ കോഫി ബീൻസ് രക്തധമനികളെ സ്വാധീനിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീൻ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഇന്ത്യൻ ജേണൽ ഓഫ് ഇന്നൊവേറ്റീവ് റിസർച്ച് ആൻഡ് ഡവലപ്മെൻറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
    അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ​ഗ്രീൻ കോഫി സഹായിക്കും. ​ഗ്രീൻ കോഫി കുടിക്കുന്നത് നിങ്ങളുടെ ചെറുകുടലിൽ പഞ്ചസാര ആഗിരണം ചെയ്യുന്നത് കുറയ്ക്കും. ഇത് കൊഴുപ്പായി സൂക്ഷിക്കാൻ ലഭ്യമായ പഞ്ചസാരയുടെ കുറവിലേക്ക് നയിക്കുന്നു.
    ഗ്രീൻ കോഫി എപ്പോഴും ഭക്ഷണത്തിന് ശേഷം ​കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് ​ഗവേഷകർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ഗ്രീൻ കോഫി കഴിക്കുന്നത് സഹായിക്കും. രുചി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് കുറച്ച് തേൻ അല്ലെങ്കിൽ കറുവപ്പട്ട ചേർക്കാവുന്നതാണ്.


  9. #629
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വാഴത്തടയില്*നിന്ന് ബയോപ്ലാസ്റ്റിക്; സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകര്*






    പ്ലാസ്റ്റിക്ക് പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും ഉയര്*ത്തുന്ന വലിയ ഭീഷണിയെക്കുറിച്ച് ലോകത്തിന് ഇന്ന് ഏറെ അവബോധമുണ്ട്. എന്നാല്* പ്ലാസ്റ്റിക് ഉപയോഗിക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തു കണ്ടെത്താന്* ലോകമെമ്പാടുമുള്ള ഗവേഷകര്* ശ്രമിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്*സിറ്റിയിലെ ഗവേഷകര്* അത്തരമൊരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.
    വാഴത്തടയില്*നിന്ന് പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന വസ്തു ഉണ്ടാക്കാമെന്നാണ് ഗവേഷകര്* കണ്ടെത്തിയിരിക്കുന്നത്. വാഴയുടെ അവശിഷ്ടത്തില്*നിന്ന് ബയോപ്ലാസ്റ്റിക് നിര്*മാണത്തിനുള്ള അസംസ്*കൃതവസ്തുവായ നാനോസെല്ലുലോസ് വേര്*തിരിച്ചെടുക്കാനാവുമെന്നാണ് കണ്ടെത്തല്*. ഒരുവിധ ദൂഷ്യങ്ങളുമില്ലാത്ത ഈ വസ്തു ഉപയോഗിച്ചുള്ള ബയോപ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കാനായാല്* പ്ലാസ്റ്റിക് ഉപയോഗം വലിയ പരിധിവരെ കുറയ്ക്കാനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
    വാഴയുടെ പ്രധാന ഭാഗമായ പിണ്ടി അഥവാ വാഴത്തടയുടെ ഉള്*ഭാഗത്തുള്ള മാംസളമായ ഭാഗത്തുനിന്നാണ് നാനോസെല്ലുലോസ് ഉദ്പാദിപ്പിക്കുന്നത്. 90 ശതമാനവും വെള്ളമുള്ള വാഴത്തടയില്* 10 ശതമാനം മാത്രമാണ് ഖരവസ്തുവുള്ളത്. വാഴത്തട ചെറിയ കഷ്ണങ്ങളാക്കി നുറുക്കി താഴ്ന്ന ഊഷ്മാവില്* ജലാംശം നീക്കി ഉണക്കി പൊടിക്കും. തുടര്*ന്ന് ചില സംസ്*കരണ പ്രക്രിയകളിലൂടെ നാനോ സെല്ലുലോസ് വേര്*തിരിച്ചെടുക്കുന്നു. ഇതില്*നിന്നാണ് ബയോപ്ലാസ്റ്റിക് നിര്*മിക്കുന്നത്.
    ഗവേഷകര്* വികസിപ്പിച്ചെടുത്ത ബയോപ്ലാസ്റ്റിക് കടലാസിന്റെ കനമുള്ള ബയോപ്ലാസ്റ്റിക്ക് പ്രധാനമായും ഭക്ഷ്യവസ്തുക്കള്* പാക്ക് ചെയ്യാനാണ് ഉപയോഗിക്കാനാവുക. കൂടുതല്* കട്ടിയുള്ള രൂപത്തിലാണങ്കില്* ഷോപ്പിങ് ബാഗുകളും പ്ലേറ്റുകളുമെല്ലാം നിര്*മിക്കാനാകുമെന്നും ഗവേഷകര്* പറയുന്നു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത, പൂര്*ണമായും ജീർണിക്കുന്ന വസ്തുവാണ് ഇത്. സൂക്ഷ്മാണുക്കളുമായി പ്രവര്*ത്തിക്കുന്നതിനാല്* എളുപ്പത്തില്* മണ്ണില്* അലിഞ്ഞുചേരുകയും ചെയ്യും.
    ഓരോ തവണ കുല വെട്ടിയ ശേഷവും വാഴയുടെ വലിയ ഭാഗവും നശിപ്പിക്കപ്പെടുകയാണ്. മറ്റു കൃഷികളെ അപേക്ഷിച്ച് വാഴകൃഷിക്ക് ശേഷം ബാക്കിയാകുന്ന ഭാഗങ്ങള്* വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മാലിന്യം കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ബയോപ്ലാസ്റ്റിക് നിര്*മിക്കാനാവുമെന്നതാണ് കണ്ടെത്തലിന്റെ പ്രാധാന്യമെന്ന് ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്*സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും ഗവേഷകയുമായ ജയശ്രീ ആര്*ക്കോട്ട് പറയുന്നു.


  10. #630
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഗാഡിമായി ദേവിക്ക് പൂജ; ബലി നല്*കിയത് ലക്ഷക്കണക്കിന് മൃഗങ്ങളെ


    രണ്ട് ദിവസം നീണ്ട് നിക്കുന്ന ഉത്സവത്തില്* ആട്, പോത്ത്, പന്നി, പ്രാവ്, കോഴി, എലി തുടങ്ങി വിവിധ ജീവികളുടെ ബലി നല്*കലാണ് ഉത്സവത്തിന്*റെ മുഖ്യആകര്*ഷണം. അടുത്ത വര്*ഷം മുഴുവന്* ഭാഗ്യം ലഭിക്കുന്നതിനാണ് ആ മൃഗബലി. പുലര്*ച്ചെ ആരംഭിക്കുന്ന പഞ്ചബലിയോടെയാണ് ചടങ്ങുകള്* ആരംഭിക്കുന്നത്. എലി, ആട്, കോഴി, പന്നി, പ്രാവ് എന്നിവയെ ബലി നല്*കിയാണ് ഉത്സവം ആരംഭിക്കുന്നത്. ഖുക്രി എന്ന പ്രത്യേകതരം കത്തികൊണ്ടാണ് ബലി നല്*കുന്നത്
    ലോകത്തിന്*റെ വിവിധ ഭാഗങ്ങളില്* നിന്നുള്ള മൃഗസ്നേഹികളുടെ അഭ്യര്*ത്ഥനയും പ്രതിഷേധങ്ങളും ഫലംകണ്ടില്ല, ഇത്തവണയും ആയിരക്കണക്കിന് മൃഗങ്ങള്*ക്ക് ഗാഡിമായ് ഉത്സവത്തിനിടയില്* ജീവന്* നഷ്ടമായി. 260 വര്*ഷമായി കാഠ്*മണ്ഡുവിലെ ഹിന്ദു അമ്പലത്തില്* അഞ്ച് വര്*ഷത്തെ ഇടവേളകളില്* നടക്കുന്ന ആഘോഷമാണ് ഗാഡിമായി ഉത്സവം.

    കാഠ്*മണ്ഡുവിലെ ബരിയാപൂര്* എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. കാഠ്*മണ്ഡുവില്* നിന്ന് 160 കിലോമീറ്റര്* ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്.

    ഡിസംബര്* 2 മുതലാണ് ഇവിടെ ഗാഡിമായി ഉത്സവം ആരംഭിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിക്കുന്ന ഉത്സവത്തില്* ആട്, പോത്ത്, പന്നി, പ്രാവ്, കോഴി, എലി തുടങ്ങി വിവിധ ജീവികളുടെ ബലി നല്*കലാണ് ഉത്സവത്തിന്*റെ മുഖ്യആകര്*ഷണം.

    അടുത്ത വര്*ഷം മുഴുവന്* ഭാഗ്യം ലഭിക്കുന്നതിനാണ് ആ മൃഗബലി. പുലര്*ച്ചെ ആരംഭിക്കുന്ന പഞ്ചബലിയോടെയാണ് ചടങ്ങുകള്* ആരംഭിക്കുന്നത്.

    എലി, ആട്, കോഴി, പന്നി, പ്രാവ് എന്നിവയെ ബലി നല്*കിയാണ് ഉത്സവം ആരംഭിക്കുന്നത്. ഖുക്രി എന്ന പ്രത്യേകതരം കത്തികൊണ്ടാണ് ബലി നല്*കുന്നത്.

    ഒരുദിവസം 3000 മുതല്* 6500 പോത്തുകള്* വരെ ഇവിടെ ബലി നല്*കാറുണ്ടെന്നാണ് വിവരം.

    ക്ഷേത്രത്തില്* ആരാധനയ്ക്കായി എത്തുന്ന ആളുകള്* കൊണ്ടുവരുന്നതാണ് ഈ മൃഗങ്ങള്*.

    ഈ വര്*ഷം നടന്ന മൃഗബലിയില്* എത്ര മൃഗങ്ങള്*ക്ക് ജീവന്* നഷ്ടമായി എന്നതിനേക്കുറിച്ചുള്ള വിവരം ഇനിയും പുറത്ത് വന്നിട്ടില്ല.

    എന്നാല്* ഉത്സവത്തിന്*റെ ആദ്യദിനം തന്നെ മൂവായിരത്തിലധികം പോത്തുകളെ ബലി നല്*കിയിട്ടുണ്ടെന്നാണ് മൃഗാവകാശ സംരക്ഷണ പ്രവര്*ത്തനങ്ങളില്* സജീവമായിട്ടുള്ളവര്* വിശദമാക്കുന്നത്.

    മൃഗ സംരക്ഷണ പ്രവര്*ത്തകര്* പുറത്തുവിടുന്ന കണക്കുകള്* പ്രകാരം അഞ്ച് ലക്ഷത്തോളം ആടുകളും പോത്തുകളും പ്രാവുകളും 2009ല്* നടന്ന ഉത്സവത്തിനിടെ ബലി നല്*കിയിട്ടുണ്ട്.

    ലോകത്തിന്*റെ വിവിധ ഭാഗങ്ങളില്* നിന്നുള്ള പ്രതിഷേധം ശക്തമായതോടെ ബലി നല്*കുന്ന മൃഗങ്ങളുടെ എണ്ണം ക്ഷേത്രം ട്രസ്റ്റികള്* കുറച്ചിരുന്നു. 2015ല്* മൃഗബലി ഇനി നടത്തില്ലെന്ന് ക്ഷേത്ര അധികാരികള്* പ്രഖ്യാപിച്ചിരുന്നു.

    എന്നാല്* ഈ പ്രഖ്യാപനം മറികടന്നാണ് കഴിഞ്ഞ ദിവസങ്ങളില്* വന്*തോതില്* ഇവിടെ മൃഗബലി നടന്നതെന്ന് അന്തര്*ദേശീയ മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബറില്* നേപ്പാള്* സുപ്രീം കോടതി മൃഗബലി നിരോധിക്കാന്* ആവശ്യമായ നടപടികള്* സ്വീകരിക്കാന്* സര്*ക്കാരിന് നിര്*ദേശം നല്*കിയിരുന്നുവെന്നാണ് മൃഗസ്നേഹികള്* വിശദമാക്കുന്നത്.

    Gadhimai festival

    ബലി നല്*കാനുളള മൃഗങ്ങള്*ക്ക് പലപ്പോഴും വെള്ളവും ഭക്ഷണവും നല്*കാതെ ഒരു ഫുട്ബോള്* ഗ്രൗണ്ടിന് സമാനമായ തുറന്നയിടത്ത് കെട്ടിയിട്ടാണ് ബലി നല്*കുന്നത്.

    ലോകത്തിലെ തന്നെ ഏറ്റവുമധികം ചോര ചിന്തുന്ന ഉത്സവമായാണ് ഗാഡിമായി കണക്കാക്കുന്നത്. ഹിന്ദു ദേവതയായ ഗാഡിമായി മൃഗബലി നല്*കുന്നതിലൂടെ പൈശാചിക പ്രവര്*ത്തനങ്ങ ളില്* നിന്ന് വിശ്വാസികള്*ക്ക് മോചനം നല്*കുന്നുവെന്നാണ് വിശ്വാസം.

    മൃഗബലിക്ക് പുറമേ തേങ്ങ, മധുരപലഹാരങ്ങള്*, ചുവന്ന തുണി എന്നിവയും ഇവിടെ പൂജിക്കാന്* ഉപയോഗിക്കാറുണ്ട്.

    രണ്ട് നൂറ്റാണ്ടുകള്*ക്ക് മുന്*പ് ഒരു തടവുകാരന് സ്വപ്നത്തില്* ഗാഡിമായി പ്രത്യക്ഷപ്പെട്ട് മൃഗബലി നല്*കാന്* ആവശ്യപ്പെട്ടുവെന്നും ഇയാള്* ഉണര്*ന്നപ്പോള്* വിലങ്ങ് അഴിഞ്ഞ് കിടക്കുന്നതായി കണ്ടുവെന്നുമാണ് വിശ്വാസം. ഗാഡിമായിയോടുള്ള നന്ദി സൂചകമായാണ് മൃഗബലി നല്*കാനുള്ള ക്ഷേത്രം നിര്*മ്മിക്കുന്നത്.

    ഇത്തരം ആചാരങ്ങളെ തള്ളിക്കളയണമെന്നും മൃഗബലി അനാവശ്യമാണെന്ന് വാദിക്കുന്നവരും യാഥാസ്ഥിതിക വിശ്വാസികളുമായി നേപ്പാളിലെ ജനതയെ തന്നെ രണ്ടായി തിരിക്കുന്ന ഒന്നായി നിലവില്* ഗാഡിമായി ഉത്സവം മാറിയിട്ടുണ്ട്.

    സുപ്രീം കോടതിയുടെ നിര്*ദേശം മാനിക്കാതെ മൃഗബലി തുടരുമ്പോള്* ജീവന്* നഷ്ടപ്പെടുന്ന അവസാന മണിക്കൂറുകളില്* മൃഗങ്ങള്*ക്ക് നേരിടുന്ന കഷ്ടപ്പാടുകള്* കുറക്കാനുള്ള നടപടികള്* എങ്കിലും സ്വീകരിക്കണമെന്നാണ് മൃഗാവകാശ സംരക്ഷണ പ്രവര്*ത്തകരുടെ ആവശ്യം.

    തങ്ങള്* ആചാരങ്ങള്*ക്ക് എതിരല്ല. എന്നാല്* ഇത്തരം അനാചാരങ്ങള്*ക്ക് അറുതി വരണമെന്നാണ് ഫെഡറേഷന്* ഓഫ് അനിമല്* വെല്*ഫെയര്* നേപ്പാള്* പ്രസിഡന്*റ് സ്നേഹ സ്ഷ്രേട പറയുന്നത്.

    എന്നാല്* ബലി നിര്*ത്താന്* ആവില്ലെന്നും ബലി നിര്*ത്തുന്നത് തങ്ങളുടെ ഭാവിയെ തന്നെ ഇരുട്ടിലാക്കുമെന്നുമാണ് വിശ്വാസികള്* വാദിക്കുന്നത്.

    മൃഗബലിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യുന്ന അവസ്ഥയും ഉത്സവത്തിനിടെയുണ്ടായെന്നാണ് അന്തര്*ദേശീയ മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നത്.

    ലക്ഷക്കണക്കിന് ആളുകളാണ് ഉത്സവത്തില്* ഭാഗമാകാന്* ബരിയാപൂരിലേക്ക് എത്തുന്നത്.

    കോടതി അലക്ഷ്യം കാണിച്ചെന്ന് വിശദമാക്കി ക്ഷേത്ര ട്രസ്റ്റികള്*ക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മൃഗസ്നേഹികള്*.

    ലോകത്തിലെ തന്നെ ഏറ്റവുമധികം ചോര ചിന്തുന്ന ഉത്സവമായാണ് ഗാഡിമായി കണക്കാക്കുന്നത്. ഹിന്ദു ദേവതയായ ഗാഡിമായി മൃഗബലി നല്*കുന്നതിലൂടെ പൈശാചിക പ്രവര്*ത്തനങ്ങ ളില്* നിന്ന് വിശ്വാസികള്*ക്ക് മോചനം നല്*കുന്നുവെന്നാണ് വിശ്വാസം.

    മൈഥിലി, ഭോജ്*പുരി, ഭാജിക ഭാഷകള്* സംസാരിക്കുന്നവര്* ഉള്*പ്പെടുന്ന സമൂഹമാണ് മാദേശികള്*. 18ാം നൂറ്റാണ്ടില്* ഷാ ഭരണകാലത്ത് ഇന്ത്യയില്* നിന്ന് നേപ്പാളിലേക്ക് കുടിയേറിയ ബ്രാഹ്മണ, ദലിത് വിഭാഗങ്ങളില്*പ്പെട്ട ഇവരാണ് ഈ ഉത്സവം കൊണ്ടാടുന്നത്.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •