Page 98 of 131 FirstFirst ... 488896979899100108 ... LastLast
Results 971 to 980 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #971
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    കണ്ടുകാണാതാവുന്ന കണ്ടലിടങ്ങൾ; കണ്ടൽ സമ്പത്തിന്റെ 70% സ്വകാര്യ ഉടമസ്ഥതയിൽ


    നമ്മുടെ കണ്ടൽസമ്പത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുമ്പോൾ വനം-പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായലംഘനവും കണ്ടലുകളുടെ നശീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം




    17-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിന്റെ തീരങ്ങളിൽ കാണുന്ന കണ്ടൽവനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്, എന്നാൽ, ജൈവവൈവിധ്യങ്ങളുടെ ഈ കലവറ അതിവേഗം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നുവെന്നാണ്* വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) പുറത്തിറക്കിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട്-2022 പറയുന്നത്.

    കേരളത്തിലെ കണ്ടൽ കണ്ടവരുണ്ടോ?


    തിരുവാതിരയും ഞാറ്റുവേലയും അരങ്ങൊഴിയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട് ജൈവവൈവിധ്യ സംരക്ഷണത്തിൽ വിയർക്കുകയാണ്. നീണ്ട കടൽത്തീരമുണ്ടെങ്കിലും കേരളത്തിലെ കണ്ടൽക്കാടുകളുടെ അവസ്ഥ പരിതാപകരമാണ്. ദിനംപ്രതി നഷ്ടമാകുന്ന വനസമ്പത്തിന്റെ പുനരുജ്ജീവനമോ കാര്യമായ തിരിച്ചുപിടിക്കലോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ചെമ്മീൻ ഫാമുകളും ടൂറിസത്തിനു വേണ്ടിയുള്ള കൈയേറ്റങ്ങളും അസന്തുലിത വികസന പ്രവർത്തനങ്ങളും കാലാവസ്ഥാവ്യതിയാനവും അടിക്കടിയുണ്ടാകുന്ന ചക്രവാതച്ചുഴിയുമൊക്കെ കേരളതീരങ്ങളിൽ നിലവിലുള്ള കണ്ടൽവനങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. നമ്മുടെ കണ്ടൽസമ്പത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനം വകുപ്പ് പറയുമ്പോൾ വനം-പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനവും കണ്ടലുകളുടെ നശീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം.



    കണക്കുകളിലെ വാസ്തവം
    ഇന്ത്യയിൽ കണ്ടുവരുന്ന 59 തരം കണ്ടൽച്ചെടികളിൽ 17 ഇനങ്ങളിൽപ്പെട്ട യഥാർഥ കണ്ടൽ സ്പീഷീസുകൾ കേരളതീരത്തുണ്ട്. 900 ഹെക്ടർ ആണ് കേരളത്തിലെ ആകെ കണ്ടൽവനങ്ങളുടെ വ്യാപ്തിയെന്നാണ് ഫോറസ്റ്റ് സർവേ ഓഫ്* ഇന്ത്യ(എഫ്.സി.ഐ) യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി ഇതുതന്നെയാണ് അവസ്ഥ. കേരളത്തിലെ കണ്ടൽ സംരക്ഷണപ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല എന്നതിന്റെ തെളിവാണിത്.

    • 2003- 800
    • 2005- 500
    • 2009- 500
    • 2011- 600
    • 2013- 600
    • 2015- 900
    • 2017- 900
    • 2021- 900


    • എറണാകുളം - 206
    • കണ്ണൂർ- 639
    • കാസർഗോഡ്- 91
    • മൊത്തം- 936 ഹെക്ടർ



    എം .രെമിത്ത് കണ്ണൂർ കണ്ടൽ പ്രൊജക്ട്
    ഹിമാലയൻ നദികളും ഉപദ്വീപീയൻ നദികളും എക്കൽ നിക്ഷേപിച്ച് സൃഷ്ടിക്കുന്ന ഡെൽറ്റാ പ്രദേശങ്ങൾ വളരെ വലുതും തുടർച്ചയുള്ളതുമാണ്. കേരളത്തിൽ കണ്ണൂർ, കാസർകോട്*, എറണാകുളം തുടങ്ങിയ ജില്ലകളിൽ മാത്രമേ തുടർച്ചയുള്ള കണ്ടൽപ്രദേശങ്ങളുള്ളൂ. അറബിക്കടലിലേക്ക് 41 നദികൾ ഒഴുകുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായുള്ള എക്കൽനിക്ഷേപങ്ങളും കണ്ടൽവനങ്ങളും കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ്. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ.) യുടെ കണക്കുകൾ കേരളത്തെ സംബന്ധിച്ച് ആധികാരികമല്ല. മൂന്നെണ്ണമൊഴികെയുള്ള ജില്ലകൾ നേരിട്ടുള്ള സർവേക്ക് വിധേയമാക്കിയിട്ടില്ല.

    ഉപഗ്രഹചിത്രങ്ങളിലൂടെയുള്ള വിവരശേഖരണമായതിനാൽ കേരളത്തിലെ ചിതറിക്കിടക്കുന്ന പല കണ്ടൽപ്രദേശങ്ങളും സർവ്വേയിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. പുഴ കടലിൽ ചേരുന്ന പൊഴിപ്രദേശത്ത്, വേലിയേറ്റസമയത്ത് കടലിൽനിന്ന് ഉപ്പുവെള്ളം കയറിവരുന്ന ഇടങ്ങളിലാണ് സാധാരണ കണ്ടൽ വളരുക. മുമ്പ് കായൽപ്രദേശങ്ങളിൽ കണ്ടൽ ധാരാളമായുണ്ടായിരുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ 1990-കളിൽ 700 ചതുരശ്ര കിലോ മീറ്റർ കണ്ടൽ പ്രദേശം കേരളത്തിലുണ്ടായിരിക്കാമെന്ന് അനുമാനമുണ്ട്.


    മറ്റു പഠനങ്ങൾ
    നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് 2018-ൽ നടത്തിയ പഠനത്തിൽ 2117 ഹെക്ടർ കണ്ടൽക്കാടാണ് കേരളത്തിലുള്ളത്. കുസാറ്റിലെ ഗവേഷകയായ ഡോ. സി.എം. പ്രീതി നടത്തിയ പഠനത്തിൽ 1700 ഹെക്ടർ കണ്ടൽ കേരളത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

    • കാസർകോട്*- 90
    • കണ്ണൂർ- 900
    • കോഴിക്കോട്- 74
    • മലപ്പുറം- 38
    • തൃശ്ശൂർ- 89
    • എറണാകുളം- 396
    • കോട്ടയം- 44
    • ആലപ്പുഴ- 110
    • കൊല്ലം- 36
    • തിരുവനന്തപുരം- 5
    • മൊത്തം- 1782 ഹെക്ടർ

    വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടിൽ ലോകവന്യജീവി സമ്പത്തിന്റെ 69 ശതമാനവും അപ്രത്യക്ഷമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പറയുന്നുണ്ട്. ഭൂമിയുടെ ശ്വാസകോശമായ, കനോപ്പിയിലുൾപ്പെടെ പകരം വെക്കാനില്ലാത്ത ആവാസവ്യവസ്ഥയുള്ള കണ്ടൽക്കാടുകൾ അപ്രത്യക്ഷമാകുന്നുവെന്ന റിപ്പോർട്ടിലെ പരാമർശം അതീവഗൗരവമുള്ളതാണ്.
    കടലുണ്ടിയിലെ കണ്ടൽ |

    കണ്ടലിന്റെ പ്രാധാന്യം
    ജൈവവൈവിധ്യത്തിന്റെ അക്ഷയപാത്രമാണ് കണ്ടൽക്കാടുകൾ. ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന സങ്കീർണമായ ആവാസവ്യവസ്ഥയാണിത്. അഴിമുഖങ്ങളിലും പൊഴികളിലുമുള്ള തണ്ണീർത്തട ജീവികളുടെയും സമുദ്രജീവികളുടെയും പ്രജനനകേന്ദ്രം കൂടെയാണിവ. ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യഹരിത സ്വഭാവമുള്ളവയാണ്. ഉഷ്ണമേഖലാക്കാടുകളേക്കാൾ വളരെയധികം കാർബൺ വലിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അന്തരീക്ഷ മലിനീകരണത്തെ തടയാനും പ്രകൃതിദുരന്തങ്ങളെ ചെറുക്കാനുമുള്ള കഴിവും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

    കാരണങ്ങൾ , തടസ്സങ്ങൾ
    മാലിന്യപ്രശ്നവും മണൽ അടിഞ്ഞുകൂടുന്നതും തണ്ണീർത്തടങ്ങൾ ചെമ്മീന്* കൃഷിക്കായി വകമാറ്റിയതുമൊക്കെ കേരളത്തിൽ കണ്ടൽ കുറയാൻ കാരണമായി. കേരളത്തിലെ കണ്ടൽപ്രദേശങ്ങളിൽ ഏറിയ പങ്കും സ്വകാര്യഭൂമിയിലും റവന്യൂ ഭൂമിയിലുമാണെന്നതും സംരക്ഷണത്തിന് വെല്ലുവിളിയാണ്.
    കണ്ണൂരിലെ കണക്കെടുക്കാം... 2017-2018 കാലഘട്ടത്തിൽ വന്യജീവി വകുപ്പിന്റെ കണക്കു പ്രകാരം കണ്ണൂരിൽ 1500 ഹെക്ടർ കണ്ടൽ ഉണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കണ്ടൽ വെട്ടി മാത്രം 500 ഹെക്ടർ ഷ്രിംപ് ഫാമുകൾ (ചെമ്മീൻ കെട്ടുകൾ) കണ്ണൂരിൽ ഉണ്ടാക്കിയിട്ടുണ്ട്. അത് വർധിച്ചുവരികയാണ്. ചെമ്മീൻ കൃഷിക്കും കണ്ടലിന്റെ വളർച്ചയ്ക്കും അനുയോജ്യമായത് ഒരേ ഭൂപ്രദേശങ്ങളാണെന്നതാണ് (വേലിയേറ്റ- വേലിയിറക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ) കണ്ടൽനശീകരണത്തിന് പ്രധാന കാരണം.
    പരമ്പരാഗത ഷ്രിംപ് ഫാമുകൾക്ക് 80% സബ്സിഡിയും അല്ലാത്ത എക്സോട്ടിക് സ്പീഷീസുകൾക്ക് 40% സബ്സിഡിയും കൊടുക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരം കൂടുതലാളുകൾ കണ്ടൽപ്രദേശങ്ങൾ ചെമ്മീൻ കെട്ടുകളാക്കി മാറ്റുന്നുണ്ട്. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ സ്ഥാപിച്ചപ്പോഴും ആ മേഖലയിലുള്ള കണ്ടൽക്കാടുകൾക്ക് വൻതോതിൽ നാശം സംഭവിച്ചിട്ടുണ്ട്. നശിപ്പിക്കപ്പെടുന്ന കണ്ടലിന്റെ 75 ശതമാനവും സ്വകാര്യവ്യക്തികളുടെ കയ്യിലാണെന്നതാണ് നശീകരണം തടയാന് വിനയാകുന്നത്. കേരളത്തിലെ 2100 ഹെക്ടർ കണ്ടൽക്കാടുകളിൽ 440 ഹെക്ടർ മാത്രമാണ് വനംവകുപ്പിന്റെ കയ്യിലുള്ളത്. ഇതിൽത്തന്നെ വനംവകുപ്പ് ഏറ്റെടുത്ത കണ്ടൽക്കാടുകളിൽ വെള്ളക്കെട്ടുംതണ്ണീർത്തടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

    പരിഹാരങ്ങൾ
    സ്വകാര്യ വ്യക്തികളുടെ കയ്യിൽനിന്നും ഏറ്റെടുത്തില്ലെങ്കിൽ കേരളത്തിലെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ പോലും ഇല്ലാതാകുന്ന കാലം വിദൂരമല്ല. കേരളത്തിൽ കണ്ടൽ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലെന്നതാണ് പ്രശ്നം. ആകെയുള്ളത് തീരദേശ സംരക്ഷണ നിയമമാണ് (സി.ആർ.സെഡ്.). ഈ നിയമത്തിലെ വകുപ്പ് 1(A) പ്രകാരം സംരക്ഷണമുള്ള ഇനങ്ങളാണ് കണ്ടലെങ്കിലും തീരദേശവികസന വകുപ്പ് സംരക്ഷണത്തിന് കാര്യമായ നടപടി എടുക്കുന്നില്ല.

    കണ്ണൂരിൽ വനംവകുപ്പ് നടത്തിയ വിപുലമായ സർവേ പ്രകാരം എക്സ്പേർട്ട് കമ്മിറ്റി സ്വകാര്യ ഉടമസ്ഥരെ കണ്ടെത്തുകയും സാക്ഷ്യപത്രം വാങ്ങിക്കുകയും ചെയ്ത് ഏകദേശം 250 ഹെക്ടർ കണ്ടൽപ്രദേശം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പക്ഷേ, കഴിഞ്ഞ ഏപ്രിലിലിൽ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽ, വനംവകുപ്പ് ഏറ്റെടുക്കേെണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തി. ഇതാണ് നിലവിൽ കണ്ടൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന പ്രധാന പ്രശ്നം.

    തീരസംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ചിലഭേദഗതികളിൽ 1(A) പ്രകാരം കണ്ടലുകൾ ചെറുതായി വെട്ടാമെന്നു നിർദേശവും 1(B) പ്രകാരം കണ്ടലും അതിനോടു ചേർന്ന വെള്ളക്കെട്ടുളള പ്രദേശവും തരംമാറ്റാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്. ഇതും വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കോസ്റ്റൽ സോൺ മാനേജ്മെൻ*റ് അതോറിറ്റി (സി.സെഡ്.എം.എ.) കാര്യമായ നടപടി എടുത്തേ മതിയാവൂ.

    കണ്ടൽ സംരക്ഷണത്തിനായി പ്രത്യേക നിയമവും അനിവാര്യമാണ്. അല്ലെങ്കിൽ വനസംരക്ഷണ നിയമത്തിലുൾപ്പെടുത്തി കണ്ടൽ സംരക്ഷിക്കാൻ നിലവിലെ ഭൂമിവില ആസ്പദമാക്കി സ്യകാര്യവ്യക്തികൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കുന്ന നടപടി സർക്കാർ പുനരാരംഭിക്കണം. ജലാശയങ്ങൾക്കു സമീപം കൂടുതൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതികളും കാര്യക്ഷമമാകണം. കടലുണ്ടി, കൊയിലാണ്ടി മാതൃകയിൽ കൂടുതൽ കണ്ടൽ റിസർവുകളും കേരളത്തിലാവശ്യമാണ്. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽനിന്നും കടൽത്തീരത്തെ സംരക്ഷിക്കാൻ കണ്ടൽച്ചെടികളും കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരളസർക്കാരിന്റെ പദ്ധതിയാണ് ഹരിതതീരം. പക്ഷേ കേരളത്തിലെ പൂഴിമണൽ നിറഞ്ഞ ബീച്ചുകളിൽ കണ്ടൽ വളർത്തുന്നത് പ്രായോഗികമല്ല.

    മാതൃകയാക്കേണ്ട മഹാരാഷ്ട്രൻ മോഡൽ
    "കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ തിരിച്ചുപിടിച്ചത് ഇരട്ടിയിലധികം കണ്ടൽ വനസമ്പത്താണ്. മിക്കതും സ്വാഭാവിക വളർച്ചയ്ക്ക് അവസരം ഒരുക്കിയും ചിലത് നിർബന്ധിത വച്ചുപിടിപ്പിക്കൽ വഴിയും. ഇതിനായി മാംഗ്രോവ് സെല്ലും മാംഗ്രോവ് ഫൗണ്ടേഷനും പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ ലക്ഷ്യത്തോടെ വലിയ കണ്ടൽപ്ലാേന്റഷനുകൾ ഒരുക്കി. ഒപ്പം നിയമസംവിധാനവും ശക്തമാക്കി. കണ്ടൽക്കാടുകളുള്ള ഭൂരിഭാഗം സര്ക്കാർ ഭൂമിയും റിസർവ് വനങ്ങളുടെ പരിധിയിൽപ്പെടുത്തി വനം വകുപ്പിനു കൈമാറി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ (ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ) നശിപ്പിക്കപ്പെടുന്ന കണ്ടലുകൾക്ക് നഷ്ടപരിഹാരമായി പ്രോജക്ടിന് വകയിരുത്തിയ തുകയുടെ രണ്ടു ശതമാനം കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ടിലേക്ക് നൽകണമെന്ന് തീരുമാനിച്ചു. ഇത് വഴി അന്യാധീനപ്പെട്ട കണ്ടലിന്റെ പത്തിരട്ടി മഹാരാഷ്ട്രയിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. 2005-ൽ നിന്ന് 2021-ലേക്കെത്തുമ്പോൾ മഹാരാഷ്ട്രയിലെ കണ്ടൽക്കാടുകളിൽ 74 ശതമാനത്തിന്റെ വർധനവുണ്ട്. 18600 ഹെക്ടറുള്ളത് 32400 ഹെക്ടറായി. 720 കിലോ മീറ്റർ തീരദൈർഘ്യമുള്ള മഹാരാഷ്ട്രയിൽ 32,400 ഹെക്ടർ കണ്ടൽവനമുണ്ടെങ്കിൽ 590 കിലോ മീറ്റര് തീരദൈർഘ്യമുള്ള കേരളത്തിൽ വർഷങ്ങളായി 1000 ഹെക്ടറിൽ താഴെ മാത്രമാണ് കണ്ടലുള്ളത്. ഇത് വിചിത്രമാണ്."
    എൻ. വാസുദേവൻ ഐ.എഫ്.എസ്.
    (റിട്ട. ചീഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ, മഹാരാഷ്ട്ര, മുൻ മാംഗ്രോവ് സെൽ തലവൻ, മഹാരാഷ്ട്ര)


    WWF റിപ്പോർട്ടിലെ പരാമർശവും ഇന്ത്യയും
    റിപ്പോർട്ടിൽ പരാമർശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനപ്രദേശമായ സുന്ദർബന്റെ മൂന്നിൽ രണ്ടു ഭാഗവും ബംഗ്ലദേശിലാണ്. ബാക്കിയുള്ളവ ഇന്ത്യയിലും. സുന്ദർബൻ മൊത്തം 10 ലക്ഷം ഹെക്ടറുണ്ടെങ്കിലും അതിൽ ഇന്ത്യയിലുള്ളത് 2.1 ലക്ഷം ഹെക്ടറാണ്. ഇന്ത്യയിലെ കണ്ടൽവനങ്ങൾക്ക് കാര്യമായ ശോഷണം സംഭവിച്ചിട്ടില്ലെന്നും സംരക്ഷിതമായിത്തന്നെ നിലനിൽക്കുന്നുവെന്നുമാണ് ഫോറസ്റ്റ് സർവേ ഓഫ്* ഇന്ത്യ(എഫ്.സി.ഐ.)യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ടൽവനങ്ങളുടെ സ്വാഭാവിക വളർച്ചക്കും വച്ചുപിടിപ്പിക്കലിനും ആക്കംകൂട്ടിയ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ഫലം കണ്ടുവെന്നാണ് 2021-വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ലെ സർവ്വേ പ്രകാരമുള്ള കണ്ടൽ വനങ്ങളേക്കാൾ 1700 ഹെക്ടർ വർധനവാണ് 2021-ൽ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
    കഴിഞ്ഞ പത്തുവർഷത്തെ ഇന്ത്യയിലെ കണ്ടൽ വനസമ്പത്ത്(എഫ്.എസ്.ഐ. സർവേപ്രകാരം)

    1. 2001 - 448200
    2. 2003 - 444800
    3. 2005 - 458100
    4. 2009 - 463900
    5. 2011 - 466300
    6. 2013 - 462800
    7. 2015 - 474000
    8. 2017 - 492100
    9. 2019 - 497500
    10. 2021 - 499200(ഹെക്ടറിലാണ് കണക്കുകൾ)

    ഇന്ത്യയിൽ കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ളത് പശ്ചിമ ബംഗാളിലും ഗുജറാത്തിലുമാണ്. പക്ഷേ, കണ്ടൽ വർധന ഏറ്റവും കൂടുതലുണ്ടായത് ഒഡിഷയിലും(800 ഹെക്ടർ) മഹാരാഷ്ട്രയിലുമാണ്(400 ഹെക്ടർ). പ്രകൃതിദത്ത പുനരുജ്ജീവനത്തിലൂടെയാണ് മിക്കയിടത്തും വർധനവുണ്ടായത്.

    ജി-20 നേതാക്കളുമായി ബാലിയിലെ കണ്ടല്*വനത്തില്* നരേന്ദ്ര മോദി |

    ഇൻഡൊനീഷ്യയിലെ ബാലിയിൽ നടന്ന 17-ാം ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജൊക്കോ വിഡോഡോ തുടങ്ങിയ നേതാക്കൾ ബാലിയിലെ ഏറ്റവും വലിയ കണ്ടൽവനമായ തമാൻ ഹുതൻ രായ എൻഗുറായ് സന്ദർശിച്ചു. ആഗോളപരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒപ്പം കണ്ടൽച്ചെടി നട്ടുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരേ പൊരുതാനുള്ള മറ്റൊരു നിർണായക ചുവടുവെയ്പ്പ് നടത്തി.
    ഇൻഡോനീഷ്യയുടെ ജി-20 അധ്യക്ഷതയ്ക്ക കീഴിലുള്ള ഇൻഡോനീഷ്യയുടെയും യു.എ.ഇയുടെയും സംയുക്ത സംരംഭമായ മാംഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റിൽ ഇന്ത്യ അംഗമായി. കല്ലേൻ പൊക്കുടനെപ്പോലുള്ളവരുടെ ലോകശ്രദ്ധ നേടിയ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു പേരുകേട്ട കേരളം അതിൽനിന്ന് പിറകോട്ടുപോകുന്നത് ശരിയല്ല. കാലാവസ്ഥാവ്യതിയാനങ്ങളും അതിതീവ്രമഴയും മിന്നൽ പ്രളയവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയാളികൾ പരിസ്ഥിതി സന്തുലനത്തിൽ ശ്രദ്ധ ചെലുത്തിയേ മതിയാവൂ.


  2. #972
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുൾപ്പെടെ 73% രാജ്യങ്ങളിൽ ഉപ്പിന്റെ അമിതോപയോ​ഗം; അളവ് കുറയ്ക്കണമെന്ന് ലോകാരോ​ഗ്യസംഘടന



    ഭക്ഷണത്തിൽ രുചി കൂട്ടുന്നതിൽ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചി പാടേ മാറും. മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോ​ഗിക്കുന്നതാണ് അഭികാമ്യം. എന്നാൽ പലരും ഭക്ഷണസാധനങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോ​ഗിക്കുന്നവരാണ്. ഇപ്പോഴിതാ ലോകാരോ​ഗ്യസംഘടന വരെ ഇക്കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

    വ്യാഴാഴ്ച എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്ത ലോകാരോ​ഗ്യസംഘടന ആളുകളുടെ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോ​ഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.

    ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ 2025ഓടെ സോഡിയത്തിന്റെ ഉപഭോ​ഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോ​ഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. അഞ്ചുശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം കുറയ്ക്കാനുള്ള നിർബന്ധിതവും സമ​ഗ്രവുമായ നയങ്ങൾ നടപ്പിലാക്കുന്നുള്ളു എന്നും ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

    സോഡിയം കുറയ്ക്കാനുള്ള ഫലപ്രദമായ ഇടപെടലുകളിലൂടെ 2030 ആകുമ്പോഴേക്കും ഏഴു ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് സംഘടന വിലയിരുത്തുന്നത്. സോഡിയം ഡയറ്റിൽ അവശ്യമായ പോഷകമാണെങ്കിലും അളവ് കൂടുന്നത് പല ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കുന്ന സാഹചര്യമാണുള്ളത്.
    ലോകാരോ​ഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ​ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാ​ഗം പേരും 10.8 ​ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലർക്കും അറിയുന്നതാണെങ്കിലും ഉപ്പിന്റെ ഉപയോ​ഗത്തിൽ മാത്രം യാതൊരു കുറവും സംഭവിക്കുന്നില്ല.
    ഉപ്പിന്റെ അമിതോപയോ​ഗം മരണം ഉൾപ്പെടെയുള്ള ​അവസ്ഥകളിലേക്ക് ചെന്നെത്തിക്കാൻ സാധ്യതയുണ്ടെന്ന് പല മുൻപഠനങ്ങളും വ്യക്തമാക്കിയിരുന്നു. ​ഗ്യാസ്ട്രിക് കാൻസർ, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, കിഡ്നി രോ​ഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം അമിത അളവിൽ ഉപ്പ് കഴിക്കുന്നത് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
    അനാരോ​ഗ്യകരമായ ഭക്ഷണരീതിയാണ് ആ​ഗോളതലത്തിലെ മരണങ്ങളും അസുഖങ്ങളും ഉയർത്തുന്ന ഘടകങ്ങളിലൊന്ന്, അമിത അളവിൽ കഴിക്കുന്ന സോഡിയമാണ് പ്രധാന കുറ്റവാളി- ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു.
    ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സംബന്ധിച്ച് ലോകാരോ​ഗ്യസംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ നിർമാതാക്കൾ തയ്യാറാകണമെന്നും ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
    ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തിൽ ​ഗവേഷകർ കണ്ടെത്തിയിരുന്നു.
    ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദം നൽകുമെന്നാണ് പഠനത്തിൽ പറഞ്ഞത്. എലികളിൽ നടത്തിയ പഠനത്തിൽ അമിത അളവിൽ* ഉപ്പ് ഉപയോ​ഗിച്ച ഡയറ്റ് നൽകിയ വിഭാ​ഗത്തിന്റെ സ്ട്രെസ് ഹോർമോൺ 75 ശതമാനം വർധിച്ചതായി കണ്ടെത്തുകയായിരുന്നു. എഡിൻബർ​ഗ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.


  3. #973
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വഴിയിലേക്ക്* വലിച്ചെറിയില്ല, മാലിന്യത്തിൽനിന്ന് സി.എൻ.ജി.; കേരളം കണ്ട് പഠിക്കണം ഇന്ദോർ മാതൃക





    ഇന്ദോറിലെ മെറ്റീരിയൽ റിക്കവറി കേന്ദ്രത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്നു |

    വിഷപ്പുകയില്* ശ്വാസമെടുക്കാന്* പാടുപെടുകയാണ് കൊച്ചി നഗരം. നഗരത്തിന്റെ മാലിന്യം ഇക്കാലമത്രയും പേറിയിരുന്ന ബ്രഹ്*മപുരത്തെ മാലിന്യമലയ്ക്ക് പിടിച്ച തീ ദിവസങ്ങളോളം പുകഞ്ഞു കത്തിയതോടെ ഗ്യാസ് ചേംബറില്* അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിയിലെ ജനങ്ങള്*. പ്ലാന്റ് സ്ഥിതിചെയ്യുന്ന ബ്രഹ്*മപുരവും പരിസരപ്രദേശങ്ങളും മാത്രമല്ല, കൊച്ചി നഗരത്തിലേക്കും ജില്ലാ അതിര്*ത്തി കടന്നും വിഷപ്പുക എത്തി. പ്ലാസ്റ്റിക് കത്തിയതിനെ തുടര്*ന്നുണ്ടായ വിഷപ്പുക ശ്വസിക്കുക്കന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്*നങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ശ്വാസതടസ്സം, ചുമ, കണ്ണെരിയല്*, തൊലിപ്പുറത്തെ ചൊറിച്ചില്* എന്നിങ്ങനെ പലവിധമാണ് ആരോഗ്യപ്രശ്*നങ്ങള്*. പുകമൂലം സ്വന്തം വീട്ടില്* പോലും കഴിയാനാകാത്ത അവസ്ഥയിലായിരുന്നു നഗരത്തിലെ ജനങ്ങള്*. മാലിന്യനീക്കം നിലച്ചതായിരുന്നു മറ്റൊരു പ്രതിസന്ധി. റോഡുകളില്* പലയിടത്തും മാലിന്യം കുന്നുകൂടി. മാലിന്യം ശേഖരിക്കാന്* ലോറി എത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യം നിറഞ്ഞു. പല സ്ഥലങ്ങളിലും മൂക്കുപൊത്താതെ നടക്കാന്* പറ്റാതായി. ചെറു ഫ്*ളാറ്റുകളിലും മറ്റും കഴിയുന്നവര്* ഏറെ ബുദ്ധിമുട്ടി. മാലിന്യം എവിടെ കൊണ്ടുകളയുമെന്ന് അറിയാത്ത അവസ്ഥ.

    ബ്രഹ്*മപുരത്ത് മാലിന്യമലക്ക് തീപിടിച്ചതുമൂലം ഉണ്ടായ ദുരിതം മാത്രമാണോ നമ്മുടെ പ്രശ്*നം? മാലിന്യ സംസ്*ക്കരണത്തിന്റെ കാര്യത്തില്* കൊള്ളാവുന്ന ഒരു മാതൃകയെങ്കിലും നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ്* ഉത്തരം. മാലിന്യം സംസ്*ക്കരിക്കാനാകാത്ത പ്രശ്*നമായി നമുക്ക് മുന്നില്* മല പോലെ വളര്*ന്നുകിടക്കുകയാണ്. ബ്രഹ്*മപുരവും ലാലൂരും ഞെളിയന്*പറമ്പും വിളപ്പില്*ശാലയുമെല്ലാം നമ്മുടെ തീരാത്ത തലവേദനകളാണ്. ആരോഗ്യ, സാമൂഹിക സൂചികകളില്* ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്* ആദ്യ 150-ല്* പോലുമില്ല. പക്ഷേ, കാര്യക്ഷമമായ മാലിന്യ സംസ്*ക്കരണത്തിന് രാജ്യത്തുതന്നെ നമുക്ക് മാതൃകകളുണ്ട്. മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും കര്*ണാടകയിലെ മൈസൂരുവുമെല്ലാം മികച്ച മാതൃകകളാണ്.

    മധ്യപ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഇന്ദോര്*. പക്ഷേ, ചുരുങ്ങിയ വര്*ഷങ്ങള്*ക്കൊണ്ടാണ് ഇന്ദോര്* സമ്പൂര്*ണ മാലിന്യസംസ്*കരണം എന്ന ലക്ഷ്യം കൈവരിച്ചത്. ഇന്ന് കാര്യക്ഷമമായി നഗരമാലിന്യം സംസ്*ക്കരിക്കുന്ന അവര്* അതില്*നിന്ന് വരുമാനവുമുണ്ടാക്കുന്നു. 35 ലക്ഷം ജനങ്ങള്* താമസിക്കുന്ന ഇന്ദോര്* മാലിന്യക്കാര്യത്തില്* രാജ്യത്തിനുതന്നെ മാതൃകയാണ്. മാലിന്യപ്രശ്*നത്താല്* നട്ടംതിരിയുന്ന നമുക്കും പകര്*ത്താവുന്ന വലിയ മാതൃക.

    ബ്രഹ്*മപുരം പ്ലാന്റില്*നിന്നുള്ള കാഴ്ച |

    ഇന്ദോര്*, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം

    എല്ലാ പ്രഭാതത്തിലും ബോളിവുഡ് ഗായകന്* ഷാന്* ആലപിച്ച 'ഇന്ദോര്* ഹുവാ ഹേ നമ്പര്* വണ്*' എന്ന സ്വച്ഛതാ ഗാനത്തിന്റെ അകമ്പടിയില്* വീട്ടുപടിവാതിക്കല്* വന്ന് നില്*ക്കുന്ന മാലിന്യശേഖരണ വണ്ടികള്*... അതില്* കൃത്യമായി മാലിന്യം നിക്ഷേപിക്കുന്ന ജനങ്ങള്*... രാജ്യത്തെ ഏറ്റവും വൃത്തിയേറിയ നഗരമായ ഇന്ദോറിലെ നിത്യേനയുളള കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് ദൗത്യത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദോര്*, തുടര്*ച്ചയായ ആറാം വര്*ഷവും സ്വച്ഛ് സര്*വേക്ഷ(ശുചിത്വ സര്*വേ)ണില്* ഒന്നാമതെത്തിയിരുന്നു. വെളിയിട വിസര്*ജ്ജനമുള്*പ്പെടെ എല്ലാത്തരം മാലിന്യങ്ങളും നഗരത്തിലെവിടെയുമില്ലെന്ന് ഉറപ്പാക്കുന്നതില്* ജാഗരൂകരാണ് ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* (ഐ.എം.സി). ജനങ്ങളാകട്ടെ ഇതിനോട് പൂര്*ണമായും സഹകരിക്കുകയും ചെയ്യുന്നു. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം ചവറ്റുകുട്ടകള്* സ്ഥാപിച്ചിട്ടുണ്ട്. ജൈവവും അജൈവവുമായ മാലിന്യങ്ങള്* നിക്ഷേപിക്കുന്നതിന് വെവ്വേറെ കുട്ടകളുണ്ട്. ജനങ്ങള്* മാലിന്യം ഇതില്* മാത്രം കൃത്യമായി നിക്ഷേപിക്കുന്നു. ദിവസത്തില്* മൂന്ന് നേരം മാലിന്യങ്ങള്* നഗരസഭ നീക്കംചെയ്യും. നടപ്പാതകളും റോഡുകളും അടിച്ചുവൃത്തിയാക്കും. ഒപ്പം വീടുകളില്*നിന്നും സ്ഥാപനങ്ങളില്* നിന്നുമുള്ള മാലിന്യങ്ങളും കൃത്യമായി ശേഖരിക്കും.

    രാജ്യത്തെ ആദ്യത്തെ സെവന്* സ്റ്റാര്* മാലിന്യവിമുക്ത നഗരമാണ് ഇന്ദോര്*. പൊതുവിടത്തിലെ വിസര്*ജ്ജനം പൂര്*ണമായി ഇല്ലാതാക്കാന്* ഐ.എം.സിക്ക് സാധിച്ചു എന്നതാണ് മറ്റൊരുനേട്ടം. നഗരത്തിലും പ്രാന്തപ്രദേശത്തും ശൗചാലയങ്ങള്* സ്ഥാപിച്ചാണ് നഗരസഭ ഇക്കാര്യം നടപ്പാക്കിയത്. ഇന്ന് ഇന്ദോറിലാരും പൊതുവിടത്ത് വിസര്*ജ്ജനം നടത്താറില്ല. ദേവ്ഗാര്*ഡിയനിലെ 150 ഏക്കര്* വിസ്തൃതിയുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലാണ് നഗരത്തിലെ മാല്യങ്ങള്* സംസ്*ക്കരിക്കുന്നത്. മാലിന്യനീക്കത്തിനായി ആയിരത്തിലേറെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. 2016-ല്* വൃത്തിയുടെ കാര്യത്തില്* രാജ്യത്ത് 25-ാം സ്ഥാനത്തായിരുന്നു ഇന്ദോര്*. എന്നാല്*, അടുത്ത വര്*ഷം അവര്* ഒന്നാമതെത്തി. പിന്നീട് തുടര്*ച്ചയായ വര്*ഷങ്ങളില്* അവര്* തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്*, എങ്ങനെയാണ് അവര്* ഒരു വര്*ഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്? ഉത്തരം ലളിതമാണ്, നടപ്പാക്കാന്* ബുദ്ധിമുട്ടും. 100 ശതമാനം ഉറവിടത്തില്* തന്നെ മാലിന്യം തരംതിരിച്ചതാണ്* അവരുടെ മാലിന്യസംസ്*കരണത്തിന്റെ വിജയകാരണം. ഇത് മാലിന്യസംസ്*കരണത്തിന്റെ തുടര്*ന്നുള്ള ഘട്ടങ്ങളിലും പിന്തുടര്*ന്നു.


    ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ |

    മാലിന്യ സംസ്*ക്കരണത്തിലെ ഇന്ദോര്* മാതൃക

    35 ലക്ഷം ജനസംഖ്യയുള്ള ഇന്ദോര്* പ്രതിദിനം 1900 ടണ്* മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. നിലവില്* ഈ മാലിന്യം മുഴുവന്* സംസ്*ക്കരിക്കപ്പെടുകയാണ്. ഏതാനും വര്*ഷങ്ങള്*ക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യയിലെ മറ്റേതൊരു സാധാരണ നഗരത്തേയും പോലെ മാലിന്യസംസ്*ക്കരണം വലിയ പ്രശ്*നമായിരുന്നു ഇന്ദോറിലും. തുടക്കത്തില്* നഗരത്തിലെ മാലിന്യം ദിവസേന ശേഖരിക്കുന്ന പതിവുണ്ടായിരുന്നില്ല. മാലിന്യ സംസ്*ക്കരണം ഒരു ചീഞ്ഞുനാറുന്ന പ്രശ്*നം തന്നെയായിരിന്നു. വഴിനീളെ മാലിന്യം കുന്നുകൂടിക്കിടന്നു. തെരുവുനായകള്* മാലിന്യം വലിച്ചുകൊണ്ട് നടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതുകണ്ട് സഹികെട്ടാണ് മാലിന്യസംസ്*ക്കരണത്തിന് ഐ.എം.സി ഇറങ്ങിപ്പുറപ്പെടുന്നത്.

    താഴേത്തട്ടിലെ ജനങ്ങളെ ബോധവല്*ക്കരിച്ചുകൊണ്ട് മാത്രം വിജയിക്കുന്ന പദ്ധതിയായതിനാല്* വീടുകളില്*നിന്നു തന്നെ തുടക്കംകുറിച്ചു. ചെറിയ തോതില്* മാലിന്യം സംസ്*ക്കരിക്കുന്ന പദ്ധതിയുമായാണ് കോര്*പറേഷന്* രംഗത്തെത്തിയത്. തുടക്കത്തില്* രണ്ട് വാര്*ഡുകളിലായിരുന്നു പദ്ധതി. തിരഞ്ഞെടുത്ത രണ്ട് വാര്*ഡുകളിലെ 100 ശതമാനം മാലിന്യവും ശേഖരിക്കാനായിരുന്നു പദ്ധതി. തരംതിരിച്ച് മാലിന്യം ശേഖരിക്കാനും ശ്രദ്ധിച്ചു. ഇത് വിജയിച്ചതോടെ രണ്ട് മാസത്തിന് ശേഷം 10 വാര്*ഡുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എട്ട് മാസത്തിനുള്ളില്* നഗരസഭയിലിലെ 85 വാര്*ഡുകളിലും പദ്ധതി നിലവില്* വന്നു.

    മാലിന്യങ്ങള്* ഉറവിടത്തില്* തന്നെ വേര്*തിരിക്കുന്നതില്* പൊതുജനപങ്കാളിത്തം വലിയ പ്രാധാന്യമര്*ഹിക്കുന്നതാണ്. ഇതിനായി എങ്ങനെ മാലിന്യം തരംതിരിക്കും എന്നത് പറഞ്ഞുകൊടുക്കാന്* പ്രത്യേകസംഘം ഓരോ വീടുകളിലും കയറിയിറങ്ങി. മാലിന്യരഹിത മാര്*ക്കറ്റ് പ്രചാരണത്തിലൂടെ മാര്*ക്കറ്റില്*നിന്നുള്ള മാലിന്യങ്ങള്* കുറച്ചു.

    നങ്ങള്* ഇതിനോട് പൂര്*ണമായും സഹകരിച്ചു. ഓരോ വാര്*ഡും മാലിന്യമുക്തമാക്കാന്* അവര്* ശ്രദ്ധിച്ചു. ഭക്ഷണ മാലിന്യങ്ങള്* പല വീടുകളും കംപോസ്റ്റാക്കിയും മാറ്റി. കുപ്പികളും പാത്രങ്ങളും പരമാവധി പുനരുപയോഗിക്കാന്* തുടങ്ങി. വീടുകളില്*നിന്ന് ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്* എന്നതിന് പുറമേ ഭക്ഷണമാലിന്യങ്ങള്*, ഖരമാലിന്യങ്ങള്*, പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി മാലിന്യം, ഹാനികരമായ മാലിന്യം, ഇ മാലിന്യം എന്നിങ്ങനെ ആറു രീതിയില്* തരംതിരിച്ചാണ് മാലിന്യങ്ങള്* ശേഖരിക്കുന്നത്.

    തരംതിരിച്ച മാലിന്യങ്ങള്* മുന്*സിപ്പാലിറ്റിയുടെ വാഹനത്തില്* പ്രത്യേകം പ്രത്യേകമായി തന്നെ നിക്ഷേപിക്കണം. 50 കിലോയില്* താഴെ ഉത്പാദിപ്പിക്കുന്ന മാലിന്യം കോര്*റേഷന്* വീടുകളിലെത്തി ശേഖരിക്കും. വലിയ തോതിലുള്ള മാലിന്യങ്ങള്* പ്രത്യേക സംവിധാനത്തിലൂടെയും ശേഖരിച്ചു.

    മാലിന്യശേഖരണത്തിന് പിന്തുണ നല്*കാന്* മൂന്ന് ഷിഫ്റ്റുകളിലായി 8500 ശുചീകരണ തൊഴിലാളികളെയാണ് കോര്*പറേഷന്* നിയമിച്ചിരിക്കുന്നത്.


    ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ |

    സംസ്*ക്കരിക്കാന്* കാര്യക്ഷമമായ മാര്*ഗങ്ങള്*

    മാലിന്യങ്ങള്* വിവിധ കേന്ദ്രങ്ങളില്*നിന്ന് ശേഖരിക്കാനായി കോര്*പറേഷന് ആയിരത്തോളം വാഹനങ്ങളാണുള്ളത്. മാലിന്യം ശേഖരിക്കാന്* എത്തുന്ന വാഹനത്തിനും ആറ് പ്രത്യേക ഭാഗങ്ങളുണ്ട്. ഇതില്* തരംതിരിച്ചാണ് വീടുകളില്*നിന്ന് മാലിന്യം ശേഖരിക്കുക. ദിവസവും വാഹനം വീട്ടുപടിക്കലെത്തുമ്പോള്* സ്വച്ഛതാ ഗാനം മുഴങ്ങും. വീടുകളില്*നിന്ന് ആളുകള്* കൃത്യമായി സജ്ജീകരിച്ചിട്ടുള്ള അറകളില്* മാത്രം മാലിന്യം നിക്ഷേപിക്കും. വീടിന്* പുറത്ത് ഇത് പ്രത്യേകം വേര്*തിരിച്ച് വെച്ചാല്* ശുചീകരണ തൊഴിലാളികള്* തന്നെ മാലിന്യം വാഹനത്തിലേക്ക് മാറ്റും. ഈ വാഹനങ്ങളില്* ശേഖരിക്കുന്ന മാലിന്യങ്ങള്* ഗാര്*ബേജ് ട്രാന്*സ്ഫര്* സ്റ്റേഷനുകളിലേ(ജി.ടി.എസ്)ക്കാണ് എത്തിക്കുക. പ്രതിദിനം ടണ്* കണക്കിനു മാലിന്യമാണ് ഓരോ ജി.ടി.എസും കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്* നിരവധി കേന്ദ്രങ്ങള്* നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഇവിടെനിന്നാണ് മാലിന്യങ്ങള്* ജൈവ, അജൈവ മാലിന്യങ്ങള്* വേര്*തിരിച്ച് സംസ്*കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. ഖരമാലിന്യം മെറ്റീരിയല്* റിക്കവറി ഫെസിലിറ്റി കേന്ദ്രത്തില്* എത്തിക്കും. ജൈവ മാലിന്യങ്ങള്* ബയോഗ്യാസ് പ്ലാന്റുകളിലേക്കും മാറ്റും. മാലിന്യങ്ങള്* തൂക്കി തിട്ടപ്പെടിത്തിയശേഷം കംപ്രസ് ചെയ്താണ് മെറ്റീരിയല്* റിക്കവറി കേന്ദ്രത്തിലേക്കോ കംപോസ്റ്റ് പ്ലാന്റിലേക്കോ മാറ്റുന്നത്. ഇതിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ജി.പി.എസ്. സംവിധാനമുണ്ട്. ഇതുവഴി വാഹനങ്ങള്* കൃത്യമായി ട്രാക്ക് ചെയ്യും.

    രാജ്യത്തെ മറ്റ് നഗരസഭകള്* മാലിന്യമലകള്*കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് ഇന്ദോര്* കാര്യക്ഷമമായി മെറ്റീരിയല്* റിക്കവറി സംവിധാനം കൊണ്ടുപോകുന്നത്. ഇവിടെ മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത മുന്*നിര്*ത്തി ഇതിനെ കൃത്യമായി വേര്*തിരിക്കുന്നു.

    മെറ്റീരിയല്* റിക്കവറി കേന്ദ്രത്തിലെത്തിക്കുന്ന മാലിന്യങ്ങള്* ആദ്യം ഭാരനിര്*ണയം നടത്തും. തുടര്*ന്ന് വലിപ്പം, മെറ്റീരിയല്*, ഉപയോഗസാധ്യത എന്നിവയെല്ലാം പരിഗണിച്ച് അവയെ 18 വിഭാഗങ്ങളായി തരംതിരിക്കും. പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബര്* തുടങ്ങി ഉപയോഗ സാധ്യതയുള്ള ഖരമാലിന്യങ്ങള്* വേര്*തിരിച്ചു വിവിധ കമ്പനികള്*ക്കു പുനരുപയോഗത്തിനു കൈമാറും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്* (ആര്*.ഡി.എഫ്.) ആയി സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.

    ഇതിനായി ഭാരത് സിമിന്റ് ഉള്*പ്പെടെയുള്ള കമ്പനികളുമായി ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* കരാറിലേര്*പ്പെട്ടിട്ടുണ്ട്. ജൈവമാലിന്യങ്ങള്* സംസ്*ക്കരിക്കുന്നതിനായി 550 ടണ്* ശേഷിയുള്ള പ്ലാന്റും ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷനുണ്ട്. അതുവഴി മാലിന്യത്തില്*നിന്ന് ഊര്*ജ്ജം നിര്*മിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കുന്നു.


    ഗോവര്*ധന്* ബയോ സി.എന്*.ജി. പ്ലാന്റ് |

    മാലിന്യത്തില്*നിന്ന് ഊര്*ജം, വരുമാനം
    ചോയിത്രം മാര്*ക്കറ്റിലെ ജൈവമാലിന്യങ്ങള്* സംസ്*കരിക്കുന്ന പ്ലാന്റാണ് ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* ആദ്യം ആരംഭിച്ചത്. നഗരത്തിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ മാര്*ക്കറ്റാണ് ചോയിത്രം മാര്*ക്കറ്റ്. ദിവസേന 20 ടണ്* മാലിന്യമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നത്. മാര്*ക്കറ്റിന് സമീപത്താണ് ആദ്യം സി.എന്*.ജി. പ്ലാന്റ് കോര്*പറേഷന്* സ്ഥാപിച്ചത്. ഇന്ദോര്* കോര്*പറേഷനും മഹീന്ദ്ര ആന്*ഡ് മഹീന്ദ്രയുമായി ചേര്*ന്നു പി.പി.പി. മാതൃകയില്* സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 800 കിലോ ബയോ സി.എന്*.ജി. ഉല്*പാദിപ്പിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. നഗരത്തിലെ 22 ബസുകള്*ക്ക് ഇന്ധനമായിരുന്നത് ഈ സി.എന്*.ജിയാണ്. ഇതെല്ലാം വലിയ മാറ്റമാണ് നഗരത്തില്* കൊണ്ടുവന്നത്. മാലിന്യം വലിയ ആദായം നല്*കുമെന്ന തിരിച്ചറിവായിരുന്നു അതില്* പ്രധാനം. അത് മുന്നില്*കണ്ടാണ് പദ്ധതി വിപുലീകരിക്കാന്* ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* തീരുമാനിച്ചത്. 70 വര്*ഷത്തോളം ഇന്ദോറിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ദേവഗുരാഡിയയിലാണ് ബയോ സി.എ.ന്*.ജി. പ്ലാന്റ് സ്ഥാപിച്ചത്. 150 കോടി മുതല്* മുടക്കില്* നിര്*മിച്ച ഗോവര്*ദ്ധന്* പ്ലാന്റ് 2022 ഫെബ്രുവരിയില്* പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

    15 ഏക്കറില്* സ്ഥിതി ചെയ്യുന്ന പ്ലാന്റ് ജൈവമാലിന്യത്തില്*നിന്ന് സി.എന്*.ജി. നിര്*മിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റും ഈ രീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റുമാണ്. സ്വകാര്യ കമ്പനിയായ എവര്* എന്*വിറോ റിസോഴ്*സ് മാനേജ്*മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്*ന്നാണ് ഇന്ദോര്* മുന്*സിപ്പാലിറ്റി ഗോവര്*ദ്ധന്* പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 550 ടണ്* മാലിന്യം സംസ്*ക്കരിക്കാനുള്ള ശേഷിയുള്ള പ്ലാന്റില്* 17,000 കിലോ സി.എന്*.ജിയും 10 ടണ്* ജൈവവളവും ഉത്പാദിപ്പിക്കാനാകും. പ്ലാന്റ് പ്രവര്*ത്തിക്കുന്നതിനാവശ്യമായ ജൈവ മാലിന്യം കോര്*പറേഷന്* കമ്പനിക്ക് നല്*കും. പകരമായി പ്രതിവര്*ഷം കമ്പനി 2.5 കോടി രൂപയാണ് റോയല്*റ്റിയായി നഗരസഭയ്ക്ക് നല്*കുക. പ്ലാന്റില്* ഉത്പാദിപ്പിക്കുന്ന സി.എന്*.ജിയുടെ പാതി നഗരസഭ തിരികെ വാങ്ങും. വിപണിവിലയില്* അഞ്ച് രൂപ കുറവിലാണ് കമ്പനി നഗരസഭയ്ക്ക് സി.എന്*.ജി. വില്*ക്കുന്നത്. നഗരത്തിലെ 146 ബസുകളില്* ഈ ഇന്ധനമാണ് ഉപയോഗിക്കുന്നത്. പ്ലാന്റില്* നിര്*മിക്കുന്ന സി.എന്*.ജിയുടെ പകുതി വാങ്ങുന്നത് മേഖലിലെ ഗ്യാസ് വിതരണക്കാരായ സ്വകാര്യ കമ്പനികളാണ്. പ്ലാന്റില്* ഉത്പാദിപ്പിക്കപ്പെടുന്ന കംപോസ്റ്റ് കമ്പനി വില്*ക്കുകയും ചെയ്യുന്നു.


    ഇന്ദോറില്* ശേഖരിച്ച ജൈവമാലിന്യം പ്ലാന്റിലേക്ക് മാറ്റുന്നു |

    ശുചിത്വ റാങ്കിങ്ങില്* നമ്മള്* എവിടെ?

    ആരോഗ്യ വിദ്യാഭ്യാസ മേഖലയില്* രാജ്യത്ത് തന്നെ മുന്നില്* നില്*ക്കുന്ന നമ്മുടെ സംസ്ഥാനം പക്ഷേ ,വൃത്തിയുടെ കാര്യത്തില്* വളരെ പിന്നിലാണ്.

    2022-ലെ സ്വച്ഛതാ സര്*വേയില്* 1650 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു കേരളം.100 താഴെ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്* ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. ജാര്*ഖണ്ഡും ഉത്തരാഖണ്ഡും ഹിമാചല്* പ്രദേശുമെല്ലാം നമുക്ക് മുന്നിലാണ്. പത്തു ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളില് ആദ്യത്തെ 200-നുള്ളില്* കേരളത്തില്*നിന്നുള്ളത് ഒരു നഗരം മാത്രമാണ്, ആലപ്പുഴ.
    പട്ടികയില്* 190-ാം സ്ഥാനത്താണ് ആലപ്പുഴ. പട്ടികയില്* കൊച്ചിയുടെ സ്ഥാനം 298-ആണ്. തിരുവനന്തപുരം (305), തൃശ്ശൂര്* (313), പാലക്കാട് (319), കോഴിക്കോട് (336) കൊല്ലം (366) എന്നിങ്ങനെയാണ് തുടര്*ന്നുള്ള സ്ഥാനങ്ങള്*. ഈ പട്ടികയില്* ആന്ധ്രാപ്രദേശിലെ തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മൈസൂരു രണ്ടാമതും ന്യൂഡല്*ഹി മുന്*സിപ്പല്* കോര്*പറേഷന്* മൂന്നാംസ്ഥാനത്തുമാണ്.


    നമുക്ക് എന്താണ് ചെയ്യാന്* സാധിക്കുക?
    കേരളത്തില്* പ്രതിദിനം ഏകദേശം 1800 ടണ്* അജൈവ പാഴ്*വസ്തുക്കള്* രൂപപ്പെടുന്നുണ്ടെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്* പറയുന്നത്. ഇതില്* പുനഃചംക്രമണ യോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളുണ്ട്. വീടുകളില്* രൂപപ്പെടുന്ന മുഴുവന്* അജൈവിക പാഴ്വസ്തുക്കളും വീടുകളില്*നിന്നും സ്ഥാപനങ്ങളില്*നിന്നും വൃത്തിയായി തരംതിരിച്ച് ശേഖരിച്ച് പുനഃചംക്രമണത്തിനോ പുനരുപയോഗത്തിനോ വിധേയമാക്കുക എന്നതാണ് പ്രായോഗികമായ മാര്*ഗം. ഇക്കാര്യം വിജയകരമായി നടപ്പാക്കിയ മറ്റു മാതൃകകള്* പിന്തുടരാവുന്നതാണ്. ഉറവിടത്തില്* തന്നെ പരമാവധി വേര്*തിരിക്കാന്* ബോധവത്കരണം നല്*കിയാല്* ഇത് വിജയകരമായി നടപ്പാക്കാം.
    കൃത്യമായി വേര്*തിരിക്കുന്ന മാലിന്യം ശേഖരിച്ച്, റീസൈക്കിള്* ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് വികേന്ദ്രീകൃതമായോ കേന്ദ്രീകൃതമായോ ഇത് ചെയ്യണം. നിലവില്* കട്ടിയുള്ള വസ്തുക്കള്* പാഴ്വസ്തു വ്യാപാരികള്* ശേഖരിക്കുകയും പരമാവധി റീസൈക്ലിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്* കട്ടികുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്* ആരും ശേഖരിക്കുന്നില്ല. ബാക്കിയുള്ളവ അശാസ്ത്രീയമായി വീടുകളിലും സ്ഥാപനങ്ങളിലും കത്തിച്ചുകളയുകയോ, അലക്ഷ്യമായി വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. 100 ശതമാനം ഇത് ശേഖരിക്കുകയും പുനരുപയോഗിക്കുകയും ചെയ്താല്* മാത്രമേ ഈ പ്രശ്*നത്തിന് പരിഹാരം കണാന്* സാധിക്കുകയുള്ളൂ.


    ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനാവാതെ കൊച്ചി നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ |

    സംസ്ഥാനത്തെ മാലിന്യത്തില്* 49 ശതമാനവും ഗാര്*ഹിക മാലിന്യമാണെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്*. വീടുകളില്*നിന്നും കച്ചവടസ്ഥാപനങ്ങളില്*നിന്നുമുള്ള ജൈവ- അജൈവ മാലിന്യങ്ങള്* വേര്*തിരിക്കാതെ ഒരു പ്രദേശത്ത് കേന്ദ്രീകൃതമായി കൊണ്ടുതള്ളുകയാണ് ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും ചെയ്തിരുന്നത്.

    ബ്രഹ്*മപുരത്തും വിളപ്പില്*ശാലയിലും ലാലൂരിലും ഞെളിയന്*പറമ്പിലും വടവാതൂരിലുമെല്ലാം ഇങ്ങനെയാണ് മാലിന്യങ്ങള്* കുന്നുകൂടിയതും. എന്നാല്*, ഇതിനെതിരേ വലിയ ജനകീയ പ്രതിഷേധം ഉയര്*ന്നതോടെ ഇവയില്* പലതും അടച്ചു. പകരം ജൈവ മാലിന്യം ഉറവിടത്തില്* തന്നെ സംസ്*കാരിക്കാനുള്ള പദ്ധതികള്* പല തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പിലാക്കി. ജൈവമാലിന്യ സംസ്*കരണത്തിനായി പല തദ്ദേശസ്ഥാപനങ്ങളും ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് യൂണിറ്റുകളും വിതരണം ചെയ്തിരുന്നു. ജൈവ മാലിന്യങ്ങള്* മുഴുവന്* ഉറവിടത്തില്* തന്നെ കമ്പോസ്റ്റും ബയോഗ്യാസുമാക്കി മാറ്റുകയോ, ഒരു കേന്ദ്രീകൃത സംവിധാനത്തില്* ബയോഗ്യാസ് ആക്കിമാറ്റുകയോയാണ് പ്രായോഗികമാര്*ഗം. ഹരിതകര്*മ സേനയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വലിയ പ്രശ്*നമില്ലാത്ത രീതിയില്* മുന്നോട്ട് പോകുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. എന്നാല്* ചുരുക്കം ചില നല്ല മാതൃകകള്* ഒഴിച്ചാല്* വലിയ നഗരപ്രദേശങ്ങളില്* ഈ പദ്ധതികള്* പലതും ഫലപ്രദമായില്ല.

    കൃത്യമായ ആസൂത്രണത്തോടെയും കാര്യമായ മേല്*നോട്ടത്തോടെയും നടപ്പാലാക്കിയാല്* മാത്രമേ കേരളത്തില്* ഇത്തരം പദ്ധതികള്* നടപ്പാകൂ എന്നതാണ് യാഥാര്*ത്ഥ്യം. ഒപ്പം ജനങ്ങളുടെ സഹകരണവും. പൊതുജനപങ്കാളിത്തമില്ലാതെ ഒരു മാലിന്യസംസ്*കരണ പദ്ധതിയും വിജയിച്ചിട്ടില്ല.

  4. #974
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആഗോള സമുദ്ര നിരപ്പ്: ദ്വീപ് രാഷ്ട്രങ്ങള്* മാത്രമല്ല, ഇന്ത്യന്* നഗരങ്ങളും ഭീഷണിയില്*



    ദ്വീപ് രാഷ്ട്രങ്ങൾ മാത്രമല്ല, വൻകിട ഇന്ത്യൻ ന​ഗരങ്ങളും ആ​ഗോള സമുദ്ര നിരപ്പ് മൂലം ഭീഷണി നേരിടുകയാണ് |

    ആഗോള സമുദ്ര നിരപ്പ് വര്*ധനവ് ദ്വീപ് രാഷ്ട്രങ്ങളെ ബാധിക്കുമെന്ന് റിപ്പോര്*ട്ട് വന്നത് അടുത്തിടെയാണ്. എന്നാല്* ദ്വീപ് രാഷ്ട്രങ്ങളെ മാത്രമല്ല ഇത് ബാധിക്കുകയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റൊരു പഠനം. പുതിയ റിപ്പോര്*ട്ടുകള്* പ്രകാരം ഇന്ത്യയിലെ ചെന്നൈ, കൊല്*ക്കത്ത എന്നിവ ഉള്*പ്പെടെയുളള വന്*നഗരങ്ങളും ആഗോള സമുദ്ര നിരപ്പ് വര്*ധനവ് മൂലം ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നു. 2100 ഓടെ ഹരിതഗൃഹ വാതക ബഹിര്*ഗമനത്തിന് തടയിടുവാന്* കഴിഞ്ഞില്ലെങ്കില്* ഏഷ്യന്* നഗരങ്ങളുടെ സ്ഥിതി മോശമാകുമെന്നും നേച്വര്* ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്* പ്രസിദ്ധീകരിച്ച പഠന റിപ്പോര്*ട്ട് മുന്നറിയിപ്പ് നല്*കുന്നു.

    യാങ്കോണ്*, ബാങ്കോക്ക്, മനില തുടങ്ങിയ ഏഷ്യന്* നഗരങ്ങളും സമുദ്ര നിരപ്പ് വര്*ധനവ് മൂലം ഭീഷണി നേരിടുന്നുണ്ട്. തീരപ്രദേശങ്ങളില്* ജനങ്ങള്* കൂടുതല്* ജനങ്ങള്* തിങ്ങിപ്പാര്*ക്കുന്ന രാജ്യങ്ങള്*ക്കെല്ലാം തന്നെ ഇത് ഭീഷണിയാണ്. 1971 മുതല്* 2006 മുതല്* വരെയുള്ള കാലയളവില്* പ്രതിവര്*ഷം 1.9 മില്ലിമീറ്റര്* എന്ന തോതില്* സമുദ്ര നിരപ്പുയര്*ന്നു. 2006 മുതല്* 2018 വരെയുള്ള കാലയളവില്* പ്രതിവര്*ഷം 3.7 മില്ലിമീറ്ററെന്ന തോതിലും വര്*ധന രേഖപ്പെടുത്തിയതായി ലോക അന്തരീക്ഷ നിരീക്ഷണ സംഘടന പുറത്ത് വിട്ട റിപ്പോര്*ട്ടുകള്* ചൂണ്ടിക്കാട്ടുന്നു.


    ആഗോള താപനമാണ് സമുദ്ര നിരപ്പുയരുന്നതിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. താപവര്*ധനവ് മൂലം മഞ്ഞുപാളികള്* ഉരുകുന്നത് സമുദ്രനിരപ്പുയരുന്നതിന് ഇടയാക്കുന്നു


    തീരപ്രദേശത്തെ വെള്ളപ്പൊക്കങ്ങള്* (coastal flooding) 2006 നെ അപേക്ഷിച്ച് 2100-ല്* 18 മടങ്ങ് വര്*ധിക്കുമെന്നും പുതിയ റിപ്പോര്*ട്ട് മുന്നറിയിപ്പ് നല്*കുന്നു. 1900 മുതല്* ആഗോള സമുദ്ര നിരപ്പില്* 15 മുതല്* 25 ശതമാനം വരെ വര്*ധനവാണ് രേഖപ്പെടുത്തിയത്. മാലിദ്വീപ്, തുവാളു, മാര്*ഷല്* ദ്വീപ്, നൗരു, കിരിബാറ്റി തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങള്* തുടച്ച് നീക്കപ്പെട്ടേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്*ഗവണ്*മെന്റല്* പാനല്* ഓണ്* ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങള്* ചൂണ്ടിക്കാട്ടുന്നു.

  5. #975
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കോളിഫ്ലവര്* ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

    കോളിഫ്ലവറിൽ അട*ങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ഫ്രോണ്ടിയേഴ്*സ് ഇൻ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിൽ പറയുന്നു.




    വിറ്റാമിൻ കെ, കോളിൻ, ഇരുമ്പ്, കാൽസ്യം എന്നിവയുൾപ്പെടെ മറ്റ് നിരവധി പോഷകങ്ങളാലും കോളിഫ്*ളവർ സമ്പന്നമാണ്. കോളിഫ്ലളവറിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഒരു കപ്പ് കോളിഫ്*ളവറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവറിലെ ഉയർന്ന ഫൈബർ അടങ്ങിയതും അത് പോലെ ശരീരഭാരം കുറയ്ക്കാൻ സഹായകവുമാണ്.

    സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യം കാരണം കോളിഫ്ലവർ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാണ്. ഒരു ആന്റിഓക്*സിഡന്റായി പ്രവർത്തിക്കുന്ന സൾഫോറാഫെയ്ൻ ഹൃദ്രോഗം ഉണ്ടാവുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു.

    കോളിഫ്ലവറിൽ ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്*സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു.
    കോളിഫ്ലവറിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഒരു ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റായി പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ക്യാൻസർ, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നു.

    കോളിന്റെ ഒരു സമ്പുഷ്ടമായ സ്രോതസ്സാണ് കോളിഫ്ലവർ. മാനസികാവസ്ഥയ്ക്കും ഓർമ്മയ്ക്കും നമുക്ക് ആവശ്യമായ ഒരു പോഷകമാണ്. അതുപോലെ, കേന്ദ്ര നാഡീവ്യൂഹത്തിന് സന്ദേശം എത്തിക്കുന്ന ഒരു രാസ സന്ദേശവാഹകനായ അസറ്റൈൽകോളിന്റെ ഒരു പ്രധാന നിർമാണഘടകമാണിത്. തലച്ചോറിന്റെ വികാസത്തിനും കോളിൻ അത്യാവശ്യമാണ്.

    കോളിഫ്ലവറിൽ ഇൻഡോൾ -3-കാർബിനോൾ (I3C) എന്ന സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഒരു സസ്യ ഈസ്ട്രജനായി പ്രവർത്തിക്കുകയും ഈസ്ട്രജന്റെ അളവ് ക്രമീകരിച്ച് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യും.

    കോളിഫ്ളവറിൽ അട*ങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ഫ്രോണ്ടിയേഴ്*സ് ഇൻ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിൽ പറയുന്നു.

  6. #976
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കാം ഈ നാല് ഭക്ഷണങ്ങൾ

    തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിലും വികാസത്തിലും ബി 12 പ്രധാന പങ്ക് വഹിക്കുന്നു.
    ഈ പോഷകത്തിന്റെ കുറവ് ബലഹീനത, ക്ഷീണം, തലകറക്കം, ഹൃദയമിടിപ്പ്, ശ്വാസതടസ്സം എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, ഗ്യാസ് എന്നിവയ്ക്കും കാരണമാകും.





    ശരീരത്തിന്റെ സജീവമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ക്ഷീണവും അലസതയും അനുഭവപ്പെടുക ചെയ്യുന്നുണ്ടെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ കുറവുണ്ടാകാം. ശരീരത്തിലെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് പരിശോധിക്കാൻ പതിവായി രക്തപരിശോധന നടത്തുന്നത് നല്ലതാണ്.
    തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിലും വികാസത്തിലും ബി 12 പ്രധാന പങ്ക് വഹിക്കുന്നു.
    ഈ പോഷകത്തിന്റെ കുറവ് ബലഹീനത, ക്ഷീണം, തലകറക്കം, ഹൃദയമിടിപ്പ്, ശ്വാസതടസ്സം എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, ഗ്യാസ് എന്നിവയ്ക്കും കാരണമാകും. വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...

    പാലക്ക് ചീര...
    പാലക്ക് ചീരയിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. വളരെ പോഷക സമൃദ്ധമായ പച്ചക്കറിയാണ് പാലക്ക് ചീര. ഇത് ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളിക് ആസിഡ്, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

    തെെര്...
    തൈരിൽ പ്രോട്ടീനും വിറ്റാമിൻ ബി 12 യും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തൈരിൽ കുറച്ച് സരസഫലങ്ങൾ ചേർത്ത് ഉന്മേഷദായകവും പോഷകപ്രദവുമായ ഭക്ഷണമായി കഴിക്കാം.

    ബീറ്റ്റൂട്ട്...
    ബീറ്റ്റൂട്ടിൽ ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കാനും രക്തചംക്രമണവും സ്റ്റാമിനയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

    പാൽ...
    പശുവിൻ പാൽ പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയ്*ക്കൊപ്പം വിറ്റാമിൻ ബി 12 ന്റെ നല്ല ഉറവിടമാണ്. പ്രതിദിനം 2 കപ്പ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ചീസ് പോലുള്ള പാൽ ഉൽപന്നങ്ങളും വിറ്റാമിൻ ബി 12 ന്റെ നല്ല ഉറവിടമാണ്.

  7. #977
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    എല്ലാ ഇത്തിൾക്കണ്ണിയും ഓസുകാരല്ല; പൊന്നരിവാൾ കൊണ്ട് മുറിക്കപ്പെടുന്നവരുമുണ്ട് | Ecostories



    മറ്റുള്ളവരുടെ പ്രയത്നത്തെയും സമ്പത്തിനെയും ഊറ്റി ജീവിക്കുന്നവരെ വിളിക്കുന്ന പേരാണല്ലോ ഇത്തിൾക്കണ്ണി എന്നത്. സസ്യങ്ങളിലെ ഇത്തിൾക്കണ്ണി എന്നറിയപ്പെടുന്ന വിഭാഗത്തിൽ നിന്നാണ് ഈ പ്രയോഗം വരുന്നത്. പൊതുവേ ചന്ദനം ഉൾപ്പെടുന്ന സന്റാലേസ് എന്ന സസ്യനിരയിൽ കാണുന്ന, മറ്റു സസ്യങ്ങളുടെ സഹായത്താൽ ജീവിക്കുന്ന ഒരു കൂട്ടം ചെടികളെയാണ് ഇത്തിൾക്കണ്ണികൾ അഥവാ മിസിൽട്ടോ എന്നു വിളിക്കുന്നത്.


    മറ്റു ചെടികളിൽ പറ്റിപ്പിടിച്ച് അവയിൽനിന്നു ലവണങ്ങളും ജലവും പോഷകങ്ങളും ഇവ വലിച്ചെടുക്കുന്നു. പലപ്പോഴും ആതിഥേയസസ്യം മുരടിച്ചുപോകാനും വളർച്ച നിലച്ചുപോകാനും ഇവ വളരുന്ന കമ്പുകൾ ഉണങ്ങിപ്പോകാനുമെല്ലാം ഇത്തിൾക്കണ്ണികൾ കാരണമാവാറുണ്ട്. പല ഇത്തിൾക്കണ്ണികളും നല്ല നിലയിൽത്തന്നെ പ്രകാശസംശ്ലേഷണം നടത്താറുള്ളപ്പോൾ ചിലതാവട്ടെ പൂർണമായും തങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന സസ്യങ്ങളെ ഉപജീവിച്ച് കഴിയുന്നവരാണ്. ആദ്യമാദ്യം ഭക്ഷണം ഉണ്ടാക്കുന്ന ചിലയിനങ്ങൾ ഒരിക്കൽ തങ്ങൾ വളരുന്ന മരത്തിൽ വേരുറപ്പിച്ചുകഴിഞ്ഞാൽപ്പിന്നെ പ്രകാശസംശ്ലേഷണം നടത്താൻപോലും മെനക്കെടാറില്ല. അങ്ങനെയുള്ള ചിലർ അവരുടെ ഹരിതകം വേണ്ടന്നു വച്ച് മഞ്ഞനിറത്തിലേക്കു പോവാറുണ്ട്. പൂർണമായും മറ്റു മരത്തിന്റെ ഉള്ളിൽ വളരുന്ന ചില മിസിൽട്ടോകൾ ഉണ്ട്, ഇവയെ കാണാൻ പോലും പറ്റില്ല. പൂവും കായയും മാത്രമാവും പുറത്തേക്ക് തലന്നീട്ടുന്നത്. ഒരിക്കൽ വളർന്നുകഴിഞ്ഞാൽ മരത്തലപ്പു മുഴുവൻ വ്യാപിച്ച് തങ്ങൾക്ക് നിലനിൽക്കാനും പോഷകമെത്തിക്കാനും മാത്രമായി ആതിഥേയസസ്യങ്ങളെ ഒതുക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.



    ഇത്തിൾക്കണ്ണിയുടെ കായ് |

    പല മിസിൽട്ടോകളുടെയും വിത്തുകൾ വിതരണം നടത്തുന്നതു പക്ഷികളാണ്. ഇവയുടെ പശ നിറഞ്ഞ പഴം അകത്താക്കുന്ന പക്ഷികൾക്ക് അവ എളുപ്പത്തിൽ കാഷ്ഠിക്കാൻ പറ്റാറില്ല. അങ്ങനെ വരുമ്പോൾ ഏതെങ്കിലും മരത്തിന്റെ തടിയിൽ പോയി പിൻഭാഗം ഉരസിയാൽ മാത്രമേ കായയുടെ പശപശപ്പ് കാരണം വിത്തിനെ വെളിയിൽ കളയാൻ സാധിക്കുകയുള്ളൂ. അപ്പോൾ ഈ വിത്തുകൾ മരത്തടികളിൽ പറ്റിപ്പിടിക്കുകയും അവിടെ മുളച്ചുവരാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു. ചിലപ്പോൾ പശ കാരണം കൊക്കിൽ ഒട്ടിപ്പിടിക്കുന്ന വിത്തുകളും ഇതുപോലെ മരങ്ങളിൽ ഉരസിവേണം കളയാൻ. വിസിൻ എന്നറിയപ്പെടുന്ന ഈ പശയാവട്ടെ മരത്തിൽ വിട്ടുപോകാതെ ഒട്ടിപ്പിടിക്കാൻ വിത്തിനെ സഹായിക്കുകയും ചെയ്യുന്നു.

    പല വിളകൾക്കും മരങ്ങൾക്കും ഇത്തിൾക്കണ്ണികൾ മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവ ബാധിച്ച കമ്പുകൾ വെട്ടിക്കളഞ്ഞാൽപ്പോലും ഹൊസ്റ്റോടിയ എന്നറിയപ്പെടുന്ന വേരിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ വീണ്ടും വളർന്നുവരാൻ ശേഷിയുള്ളവയാണ് പല ഇനങ്ങളും. മിസിൽട്ടോകളിൽ പലതും മനുഷ്യർക്ക് വിഷബാധയ്ക്ക് കാരണമാകാറുണ്ട്. വിഷമടങ്ങിയ പല ചെടികളെയും പോലെ ഇവയും പലവിധ ഔഷധങ്ങളായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കാറുണ്ട്. നേപ്പാളിൽ എല്ലു പൊട്ടലിന്റെ ചികിത്സയ്ക്ക് ഇവ ഉപയോഗിച്ചിരുന്നു.

    പരാദസസ്യങ്ങൾ ആയി വിലകുറച്ചു കാണാനുള്ളതല്ല ഇത്തിൾക്കണ്ണികൾ. ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം വളരെയേറെയാണ്. പലതും അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽനിന്നു നീക്കം ചെയ്താൽ പ്രതീക്ഷിക്കാത്തത്ര ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള കീസ്റ്റോൺ സ്പീഷിസുകൾ പോലുമാണ്. പല ചെടികളെയും പരാഗണങ്ങൾക്കു സഹായിക്കുന്ന നിരവധി ജീവികൾ ഇവയുടെ ഇലകളും തളിരും തിന്നു ജീവിക്കുന്നുണ്ട്. വളരെ ഘനത്തിൽ വളർന്നുനിൽക്കുന്ന ചില ഇത്തിൾക്കണ്ണികളുടെ കൂട്ടങ്ങളിൽ കൂടുണ്ടാക്കി ജീവിക്കുന്ന പക്ഷികൾ ഉണ്ട്. നിരവധിയായ പൂമ്പാറ്റകൾ ഇത്തിൾക്കണ്ണികളുടെ ഇലയിൽ മുട്ടയിടുന്നവയാണ്, വിരിഞ്ഞു വരുന്ന ലാർവകൾ ഇവയുടെ ഇലകളും പൂക്കളും ആഹരിച്ചു വളർന്ന് മനോഹരമായ ശലഭങ്ങൾ ആയി മാറുന്നു. ഇത്തിൾക്കണ്ണിയുള്ളതുകൊണ്ടു മാത്രമാണ് ഈ ശലഭങ്ങൾ നിലനിൽക്കുന്നത്. കാഴ്ചയ്ക്ക് അതീവഭംഗിയുള്ള റോയൽ ശലഭങ്ങൾ മിക്കവാറും ഇത്തിൾക്കണ്ണികളിലാണ് മുട്ടയിടുന്നത്. ഇത്തിൾക്കണ്ണികളുടെ ഇലയിൽ ഉള്ള വിഷം ആഹരിക്കുന്നതിനാൽ ഇത്തരത്തിലുള്ള പല ശലഭപ്പുഴുക്കളിലും ഈ വിഷാംശം കാണപ്പെടുകയും പക്ഷികൾ അവയെ തിന്നാതെ മാറിപ്പോകുകയും ചെയ്യാറുണ്ട്.

    വിലാസിനി ശലഭം |

    ഇത്തിൾക്കണ്ണികളുമായി മനുഷ്യന് ഉള്ള ബന്ധങ്ങൾക്ക് മനുഷ്യനോളംതന്നെ പ്രായമുണ്ട്. ആസ്റ്ററിക്സ് കോമിക്സുകളിൽ അമാനുഷികശക്തി നൽകാൻ ശേഷിയുള്ള അദ്ഭുതമരുന്ന് ഉണ്ടാക്കാൻ ഗെറ്റ്എ*ഫിക്സിന് നിർബന്ധമായും വേണ്ട ചേരുവകളിൽ ഒന്ന് മിസിൽട്ടോയാണ്, അതാവട്ടെ സ്വർണ അരിവാളുകൊണ്ടു വേണം മുറിച്ചെടുക്കാൻ. പല മാനവസംസ്കാരങ്ങളിലും പലവിധ ഇത്തിൾക്കണ്ണികൾക്ക് നിറയെ പ്രാധാന്യം കൽപ്പിച്ചിരുന്നു. ഇത്തിൾക്കണ്ണിയുടെ കായകൾക്ക് പുംബീജങ്ങളുടെ രൂപവുമായി സാമ്യമുള്ളതിനാൽ പുരുഷ ഫെർട്ടിലിറ്റിയുടെ പ്രതീകമായി മിസിൽട്ടോകൾ അറിയപ്പെട്ടിരുന്നു. റോമക്കാർക്കാവട്ടെ മിസിൽട്ടോ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമായിരുന്നു, വീടുകളെ സംരക്ഷിക്കാനായി അവർ അത് വാതിൽപ്പടികളിൽ തൂക്കിയിട്ടിരുന്നു. ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളിൽ മിസിൽട്ടോയ്ക്ക് സ്ഥാനമുണ്ട്.

    വിക്ടോറിയൻ കാലത്ത് ഇത്തിൾക്കണ്ണിയുടെ കീഴെ നിൽക്കുന്ന സ്ത്രീയെ ചുംബിക്കാൻ ആർക്കും അനുമതിയുണ്ടായിരുന്നു, ഏതെങ്കിലും സ്ത്രീ അതു നിരസിച്ചാൽ അവൾക്ക് നിർഭാഗ്യം വരുമായിരുന്നത്രേ.

    അമേരിക്കൻ സംസ്ഥാനമായ ഒക്​ലഹോമയുടെയും ബ്രിട്ടനിലെ ഹിയർഫോർഡ്ഷെയറിന്റെയും ഔദ്യോഗിക പുഷ്പമായി ഇത്തിൾക്കണ്ണിയെ കാണാം. എല്ലാ വർഷവും ബ്രിട്ടീഷ് നഗരമായ ടെൻബറി വെൽസ ഒരു മിസിൽട്ടോ ഉൽസവം തന്നെ നടത്താറുണ്ട്, ആ അവസരത്തിൽ ഒരു മിസിൽട്ടോ രാജ്ഞിയെ വാഴിക്കുകയും ചെയ്യും അവർ.

    വെറും ഇത്തിൾക്കണ്ണിയെന്നുപറഞ്ഞ് തള്ളിക്കളയേണ്ട ഒരു കൂട്ടം ചെടികൾ അല്ല, പരാദങ്ങൾ എന്നുവിളിച്ച് നമ്മൾ നശിപ്പിക്കാൻ തുനിയുന്ന ഇത്തിൾക്കണ്ണികൾ. ഇനിയൊരിക്കൽ ആരെയെങ്കിലും ഇത്തിൾക്കണ്ണി എന്നു വിളിക്കുമ്പോൾ നമ്മൾ അയാളെ കളിയാക്കുകയല്ല, അഭിനന്ദിക്കുകയാണെന്നു ഓർക്കണം.


  8. #978
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയിൽ 150, ലോകത്താകെ 200; വംശനാശത്തിലേക്ക് നടന്നടുത്ത് പേരിൽതന്നെ ഇന്ത്യയുള്ള പക്ഷി


    1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലും ഉള്*പ്പെടുത്തിയിരിക്കുകയാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാര്*ഡുകളെ. ഇതോടെ ഇവയെ വേട്ടയാടുന്നതിന് തടസ്സങ്ങളുണ്ടാകും

    ​ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാഡ് |


    ഇന്ത്യയിലാകെ 150 ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡ്(Great Indian Bustard) പക്ഷികളാണ്* ശേഷിക്കുന്നത്; ലോകത്താകെ ഇരുന്നൂറിനടുത്തും. ഐ.യു.സി.എന്*.(ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗക്കാരായി ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളെ പ്രഖ്യാപിക്കുന്നത് 1994-ലാണ്. രാജസ്ഥാന്*, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്*ണാടക, മധ്യപ്രദേശ് തുടങ്ങിയിടങ്ങളിലായി ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡിന്റെ സാന്നിധ്യമുണ്ടായിരുന്നു. നിലവില്* രണ്ട് സംസ്ഥാനങ്ങളില്* മാത്രമാണിവയുടെ സാന്നിധ്യം.

    ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുടെ എണ്ണം കുറയലിന് പിന്നില്* നിരവധി കാരണങ്ങളുണ്ട്. വൈദ്യുതി ലൈനുകളിടിച്ചുള്ള മരണങ്ങളാണ് രാജ്യത്ത് റിപ്പോര്*ട്ട് ചെയ്തവയില്* അധികവും. വേട്ടക്കാരെ തിരിച്ചറിയുന്നതിന് വശങ്ങളിലേക്കാണ് ഇവര്*ക്ക് കൂടുതലും കാഴ്ചശക്തിയുള്ളത്. ഇതിനാല്*തന്നെ മുമ്പിലുള്ള വൈദ്യുതി ലൈനുകള്* ഇവ കാണണമെന്നില്ല. മറ്റു തടസങ്ങളിൽ കൂട്ടിയിടിച്ചുള്ള അപകടവും തുടർന്നുള്ള മരണവും ഈ പക്ഷിക്ക് പതിവാണ്*. വൈല്*ഡ്*ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ 2017 മുതല്* 2020 വരെയുള്ള കാലയളവില്* താര്* പ്രദേശത്ത്* ഇത്തരത്തില്* ആറ് കേസുകള്* റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്.

    പ്രൊജക്ട് ടൈഗര്* പോലെയൊന്ന്
    ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡ്* പക്ഷികളുടെ സംരക്ഷണത്തിന് സുപ്രീം കോടതി ഇടപെടല്* പല തവണ ഉണ്ടായിട്ടുണ്ട്. വൈദ്യുതി ലൈനുകളിടിച്ചുള്ള മരണങ്ങള്* കുറയ്ക്കാന്* ലൈനുകള്* ഭൂമിക്കടിയിലൂടെ സ്ഥാപിക്കാന്* അധികൃതരോട് ഏപ്രില്* 2021-ല്* സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു വര്*ഷത്തെ സമയവും ഇതിന് പറ്റുന്നയിടങ്ങള്*ക്കായി സുപ്രീം കോടതി നല്*കിയിരുന്നു. കടുവകളുടെ സംരക്ഷണത്തിനായി നിലവില്* വന്ന പ്രൊജക്ട് ടൈഗര്* പോലെയുള്ള പദ്ധതികള്* ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുടെ കാര്യത്തില്* സ്വീകരിക്കുവാന്* കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. 2012-ൽ പിന്നീട് പ്രൊജക്ട് ബസ്റ്റാർഡ് എന്നൊരു പദ്ധതി ആവിഷ്കരിക്കുകയായിരുന്നു.



    സംരക്ഷണത്തിന് കേന്ദ്രവും
    ഇപ്പോഴിതാ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലും ഈ പക്ഷികളെ ഉള്*പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇവയെ വേട്ടയാടുന്നതിന് തടസ്സങ്ങളുണ്ടാകും. കൂടുതല്* സംരക്ഷണ പ്രവര്*ത്തനങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്* വിഭാവനം ചെയ്തിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുടെ പ്രധാന ആവാസവ്യവസ്ഥകള്* ദേശീയോദ്യാനങ്ങളോ വന്യജീവി സങ്കേതങ്ങളോ ആയി പ്രഖ്യാപിക്കുന്നതാണ് ഇതില്* പ്രധാനം. രാജസ്ഥാന്*, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വനംവകുപ്പിന്റെയും വൈല്*ഡ്*ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും സഹായത്തോടെ സംരക്ഷിത പ്രജനന കേന്ദ്രങ്ങള്* സ്ഥാപിക്കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. പക്ഷികളുടെ സംരക്ഷണത്തിന് സംസ്ഥാനങ്ങള്*ക്ക് കേന്ദ്രം സാമ്പത്തിക സഹായവും നല്*കും.

    രാജസ്ഥാന്റെ സംസ്ഥാന പക്ഷി

    രാജസ്ഥാന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡ്. മാത്രവുമല്ല, ലോകത്താകമാനമുള്ള ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുടെ 96 ശതമാനത്തിന്റെയും വാസസ്ഥലം കൂടിയാണ് രാജസ്ഥാന്*.രാജ്യത്താകെയുള്ള 150 പക്ഷികളില്* 128 എണ്ണത്തിന്റെയും വാസസ്ഥലം രാജസ്ഥാന്* തന്നെയാണ്. രാജ്യതലത്തിലും ആഗോളത്തലത്തിലും സംരക്ഷിത വിഭാഗക്കാര്* കൂടിയാണിവര്*. 1960-ല്* 1,260-ഓളം ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുണ്ടായിരുന്നു. കഴിഞ്ഞ 30 വര്*ഷത്തിനിടെ എണ്ണത്തില്* 75 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്* 11 സംസ്ഥാനങ്ങളില്* ഈ പക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും നിലവില്* കൂടുതലും കാണുന്നത്* രാജസ്ഥാന്*, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്*.
    മഹാരാഷ്ട്ര, കര്*ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയിടങ്ങളില്* ചെറിയ തോതില്* ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുണ്ട്. പക്ഷി വിഭാഗക്കാരാണെങ്കിലും പറക്കല്* വിദ്ഗധരല്ല ഇക്കൂട്ടര്*. 15 കിലോഗ്രാം വരെ ഇവയ്ക്ക് ഭാരം വെയ്ക്കുവാന്* സാധിക്കും. പറക്കും പക്ഷികളില്* ഭാരമേറിയ പക്ഷി കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകള്*. നാലടി വരെയാണ് സാധാരണയായി കണ്ടുവരാറുള്ള നീളം. ആണ്*വിഭാഗമായിരിക്കും ഭാരത്തില്* മുന്*പന്തിയില്*. തൂവലുകളുടെ നിറം നോക്കിയാണ് ആണ്*-പെണ്* വിഭാഗങ്ങളെ തിരിച്ചറിയുക. കറുത്ത നിറത്തിലുള്ള കിരീടം ചൂടിയവരാകും പെണ്*വിഭാഗക്കാര്*. ഗോഡാവന്* എന്നാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളെ പ്രാദേശികമായി അറിയപ്പെടുന്നത്.

    ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് |

    1972 വരെയുള്ള സ്ഥിതി
    1972-ല്* ഇവയെ വേട്ടയാടുന്നതിന് നിരോധനം വരുന്നതിന് മുന്*പ് ഇവയുടെ ഭൂരിഭാഗം വരുന്നവയും ഭൂമിയില്*നിന്നു തുടച്ചു നീക്കപ്പെട്ടു. 1980-ല്* 1000 എന്ന സംഖ്യയില്*നിന്നും ഇപ്പോള്* 150-ലേക്ക് വേട്ടയാടലിന്റെ പ്രത്യാഘാതങ്ങള്* വന്നെത്തിയിരിക്കുന്നു. വൈദ്യുത ലൈനുകളിടിച്ച് പ്രതിവര്*ഷം 18 പക്ഷികളെങ്കിലും മരിക്കുന്നതായി വൈല്*ഡ്* ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്*ട്ടുണ്ട്. 15 കിലോയോളം ഭാരമുള്ളതിനാല്* വൈദ്യുതി ലൈനുകളെത്തുമ്പോള്* പെട്ടെന്നൊരു മാറ്റം ഇവയ്ക്ക് സാധ്യമാകില്ല. ഇത് മരണസംഖ്യ കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മുന്*വശത്ത് ശക്തി കുറഞ്ഞുള്ള കാഴ്ചശക്തിയും അപകടത്തിന്റെ തോത് കൂട്ടുന്നു. 2009-ലെ ഇന്ത്യന്* ഗവണ്*മെന്റിന്റെ റിക്കവറി പ്രേഗ്രാമുകളില്* മുന്*ഗണന നല്*കിയിരുന്ന വിഭാഗക്കാര്* കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകള്*.

    രാജ്യത്ത് ചീറ്റകള്* പോലെയുള്ള വന്യജീവികളെ പുനരവതരിപ്പിക്കുമ്പോള്* കടുത്ത വംശനാശ ഭീഷണി നേരിടുന്ന പക്ഷിവിഭാഗത്തെ അവഗണിക്കുന്നത് വിമര്*ശന സ്വരങ്ങള്*ക്കും കാരണമാകുന്നുണ്ട്. രാജസ്ഥാനില്* ജയ്*സാല്*മറില്* കാപ്റ്റീവ് പ്രജനന പദ്ധതി (captive breeding project) നടപ്പിലാക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുടെ സംരക്ഷണത്തിനാണിത്. വനപ്രദേശങ്ങളില്*നിന്നു കൊണ്ടുവന്ന 25 പക്ഷിക്കുഞ്ഞുങ്ങള്* ഇവിടെയുണ്ട്. അടുത്ത മൂന്ന് വര്*ഷത്തിനുള്ളില്* പ്രായപൂര്*ത്തിയാവുകയും ഇവയെ വനപ്രദേശങ്ങളില്* പുനരവതരിപ്പിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട 50 ശതമാനം പ്രവര്*ത്തനങ്ങള്* മാത്രമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിദ്ഗധര്* പറയുന്നു. കൂട്ടിലടിച്ചുള്ള പ്രജനനമാണിനി മുമ്പിലുള്ള വെല്ലുവിളി.

    കിട്ടുന്നതെന്തും ഭക്ഷണമാക്കുന്ന ഒമ്*നിവോര്*സ് (omnivores) വിഭാഗക്കാര്* കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകള്*. ചുറ്റുപ്പാടുമുള്ള ആസ്വാദ്യകരമായ ഭക്ഷണമായിരിക്കും പ്രധാന ആഹാരം. ചെറു സസത്*നികള്*, ഉരഗങ്ങള്*, പുഴുക്കള്* തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്*. രാജ്യത്ത് മഴക്കാലത്താണ് പ്രധാനമായും ഇവ പ്രജനനം നടത്താറ്. വിത്തുകള്*, നിലക്കടല തുടങ്ങിയവയാണ് തണുള്ളതും വരള്*ച്ചയേറിയതുമായ കാലയളവിലെ ഭക്ഷണങ്ങള്*.
    പ്രായപൂര്*ത്തിയെത്തിയ ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകള്*ക്ക് പരുന്ത്, ഈജിപ്ഷ്യന്* വള്*ച്ചറുകള്* തുടങ്ങിയവയാണ് പ്രധാന വേട്ടക്കാര്*. ചാര ചെന്നായ്ക്കൾ ഇവയെ ആക്രമിച്ചതായി റിപ്പോര്*ട്ടുകളുണ്ട്. കുഞ്ഞന്* ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകള്* നിരവധി വന്യജീവികളില്*നിന്നും ഭീഷണി നേരിടുന്നുണ്ട്. മേയുന്ന പശുക്കള്* മുട്ട ചവിട്ടി നശിപ്പിക്കുന്നതായും കണ്ടുവരാറുണ്ട്. മാര്*ച്ച് മുതല്* സെപ്റ്റംബര്* വരെയാണ് പ്രജനന കാലയളവ്. ഇവയുടെ പ്രത്യുത്പാദന സ്വഭാവത്തെ പറ്റി വിവരങ്ങളുണ്ടെങ്കിലും കൂടൊരുക്കുന്നതും ഇണചേരലിനെയും പറ്റിയുള്ള വിവരങ്ങള്* കുറവാണ്.

    വര്*ഷം തോറും പുതിയ കൂടുകള്*
    ഒരു തവണ പ്രജനന ലക്ഷ്യത്തോടെ സ്ഥാപിച്ച കൂടുകള്* പിന്നീട് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകള്* ഉപയോഗിക്കില്ല. വര്*ഷംതോറും പുതിയ കൂടുകള്* ഇതിനായി സ്ഥാപിച്ച് കൊണ്ടേയിരിക്കും. മുന്*വര്*ഷങ്ങളില്* മറ്റ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡ് പക്ഷികള്* സ്ഥാപിച്ച് കൂടുകളും ചിലപ്പോള്* ഉപയോഗിക്കാറുണ്ട്. മണ്ണില്* ചെറിയ കുഴികളുണ്ടാക്കിയാണ് കൂടൊരുക്കല്*. ആണ്*/ പെണ്* വിഭാഗങ്ങള്*ഒന്നിൽ കൂടുതൽ ഇണകളിൽ ഇണചേരുന്നതായും ആണ്*പക്ഷി നിരവധി പെണ്*പക്ഷികളുമായി ഇണചേരുന്നതായും ശ്രദ്ധയില്*പെട്ടിട്ടുണ്ട്. ഒരു മുട്ടയാകും പെണ്*പക്ഷികളിടുക. ഒരു മാസമാണ് അടിയിരിക്കല്* കാലയളവ്. ആണ്*പക്ഷിക്ക്* അഞ്ചോ ആറോ വര്*ഷത്തിനുള്ളില്* പ്രായപൂര്*ത്തിയാവും. പെണ്*പക്ഷിക്കിത് രണ്ട് മുതല്* മൂന്ന് വരെ വര്*ഷങ്ങളാണ്. 12 മുതല്* 15 വര്*ഷം വരെയാണ് ഗ്രേറ്റ് ഇന്ത്യന്* ബസ്റ്റാഡുകളുടെ ശരാശരി ആയുസ്സ്. 210 മുതല്* 250 സെന്റിമീറ്റര്* വരെയാണ് ചിറകളവ്.

    പ്രൊജക്ട് ബസ്റ്റാഡിന്റെ വരവ്
    പ്രജനന കാലയളവൊഴികെയുള്ള സമയങ്ങളില്* ദേശാടന സ്വഭാവം ഇക്കൂട്ടര്* കാട്ടുന്നതായും റിപ്പോര്*ട്ടുകളുണ്ട്. എണ്ണം വന്*തോതില്* കുറഞ്ഞതോടെ 2011-ല്* ഇവയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗക്കാരായി പ്രഖ്യാപിച്ചു. ആവാസവ്യവസ്ഥാ നാശമാണ് മറ്റൊരു പ്രധാന വെല്ലുവിളി. 2012-ല്* ഇന്ത്യന്* സര്*ക്കാര്* ഇവയുടെ സംരക്ഷണത്തിനായി പ്രൊജക്ട് ബസ്റ്റാഡ് എന്നൊരു പദ്ധതി ആവിഷ്*കരിച്ചു. പ്രൊജക്ട് ടൈഗറിന് സമാനമായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും കാര്യമായി മുന്നോട്ടു പോയില്ല. 1970-കളില്* രാജ്യത്തെ കടുവകളുടെ സംരക്ഷണത്തിനായി നിലവില്* വന്ന പദ്ധതിയാണ് പ്രൊജക്ട് ടൈഗര്*.


  9. #979
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സമുദ്രം മരിച്ചാൽ എല്ലാം മരിക്കുന്നു; ബ്ലൂ ഇക്കോണമി ഇന്ത്യയെ ഓർമിപ്പിക്കുന്നത് | സമുദ്രദിനം ഇന്ന്


    ബോംബെയില്* നിന്ന് ലണ്ടനിലേക്കുള്ള ഇന്ത്യന്* ഉടമസ്ഥതയിലുള്ള ആദ്യ വാണിജ്യ കപ്പലിന്റെ കന്നി യാത്രയുടെ സ്മരണയ്ക്കായി ആണ് ഏപ്രില്* അഞ്ചിന് ദേശീയ സമുദ്രദിനം ആഘോഷിക്കുന്നത്. സിന്ധ്യ സ്റ്റീം നാവിഗേഷന്* കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനം 1919 ഏപ്രില്* 5-ന് ബോംബെയില്* നിന്ന് ലണ്ടനിലേക്കുള്ള യാത്ര പുറപ്പെട്ടു. എസ്എസ് ലോയല്*റ്റി എന്നായിരുന്നു കപ്പലിന്റെ പേര്. ഈ വര്*ഷം 60-ാം ദേശീയ സമുദ്രദിനം ആഘോഷിക്കുകയാണ്



    'കടലിനെ ആരു ഭരിക്കുന്നുവോ അവർ ലോകത്തേയും ഭരിക്കും.''
    ആൽഫ്രഡ് മാഹൻ എന്ന അമേരിക്കൻ സമുദ്ര വിജ്ഞാനീയ സൈദ്ധാന്തികൻ പതിറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണ്. എന്നാൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ അക്കാലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രോ വിൽസൺ മുൻപോട്ടു വച്ച പതിനാലിന നിർദേശത്തിൽ കടൽ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന പരികല്പനയാണ് മുൻപോട്ട് വച്ചത്. 1994-ൽ ഐക്യരാഷ്ട്ര സംഘടനയുടെ വേദിയിൽ പ്രൊഫ. ഗുന്തർ പോളിയാണ് നീല സമ്പദ് വ്യവസ്ഥ എന്ന പരികൽപന മുന്നോട്ടുവെച്ചത്.

    ഇന്ത്യക്ക് 8,118 കിലോ മീറ്റര്* ദൂരം തീരവും 2.01 ദശലക്ഷം ചതുരശ്ര കിലോ മീറ്റര്* വരുന്ന സമുദ്രമേഖലയില്* പരമാധികാരവും ഉണ്ട്. 118 ചെറുകിട തുറമുഖവും 12 വലിയ തുറമുഖവുമുണ്ട്. പ്രതിവര്*ഷം 1400 ദശലക്ഷം ചരക്കുകളുടെ നീക്കവും ഈ തുറമുഖങ്ങളിലൂടെ നടക്കുന്നുണ്ട്. നമ്മുടെ കടലില്* വാണിജ്യ അടിസ്ഥാനത്തില്* പിടിക്കുന്ന 665 ഇനങ്ങളില്*പ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളും ഉണ്ട്. 17 കോടിയോളം വരുന്ന ജനങ്ങള്* തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതി വാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്.നമ്മുടെ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള കടലില്*നിന്ന് ഒരു വര്*ഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടണ്* ആണെന്നതാണ് സര്*ക്കാരിന്റെ കണക്ക്. എന്നാല്*, ഇപ്പോള്* നാം പിടിക്കുന്ന മത്സ്യം ശരാശരി 35 ലക്ഷം ടണ്*മാത്രമാണ്. ഇന്ത്യന്* കടലില്* കണക്കുകളനുസരിച്ച് ഏകദേശം 3.12 ലക്ഷം യാനങ്ങള്* പ്രവര്*ത്തിക്കുന്നു.

    സമുദ്രവിഭവങ്ങളുടെ ചൂഷണമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികവളര്*ച്ചയ്ക്ക് കടല്*വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അന്വേഷണമാണ് ബ്ലൂ ഇക്കോണമിയുടെ മര്*മം.ആധുനിക വ്യവസായങ്ങള്*ക്ക് കടല്* ഖനിജങ്ങള്* ആവശ്യമാണ്. കംപ്യൂട്ടര്* ചിപ്പുകള്* പോലെയുള്ളവയ്ക്കാണ് അവയുടെ ആവശ്യം കൂടുതലായി വേണ്ടിവരുന്നത്. ഇത്തരം അസംസ്*കൃത വസ്തുക്കള്*ക്കു വേണ്ടിയുള്ള ആഴക്കടല്* ഖനനം കടലിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. മറ്റ് രാജ്യങ്ങളില്* പുറംകടലിലാണ് ഖനനം നടക്കുന്നത്.എണ്ണ, പ്രകൃതി വാതകങ്ങള്*, മാംഗനീസ് നൊഡ്യൂള്*സ്, കോപ്പര്*, നിക്കല്*, കോബാള്*ട്ട്, പോളി മെറ്റാലിക് ഉല്*പ്പന്നങ്ങള്* എന്നിവയും ഖനനം ചെയ്ത് കടലില്* നിന്നെടുക്കാം.കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതി വാതകങ്ങളും ഉള്*പ്പെടെ എല്ലാത്തരം വിഭവങ്ങളുടെയും വിനിയോഗം ലക്ഷ്യമാക്കി കേന്ദ്ര സര്*ക്കാര്* കൊണ്ടുവന്ന നയമാണ് നീലസമ്പദ് വ്യവസ്ഥ അഥവാ ബ്ലൂ ഇക്കോണമി.

    നിസ്സാര തുക ലൈസന്*സ് ഫീ നല്*കി സെനഗലിന്റെ കടലില്* പ്രവര്*ത്തിച്ച സ്പാനിഷ് ട്രാളറുകള്* അവിടത്തെ കടല്* തൂത്തുവാരി. 1994-ല്* സെനഗലിലെ തൊഴിലാളികള്* 95,000 ടണ്* മത്സ്യം പിടിച്ചത് പത്തു വര്*ഷം കഴിഞ്ഞപ്പോള്* നേര്*പകുതിയായി. മത്സ്യസംസ്*കരണ ശാലകളിലെ 50-60 ശതമാനം പേരെയും പിരിച്ചുവിട്ടു. തുടര്*ന്ന് സെനഗല്* മത്സ്യസഹകരണ കരാറില്*നിന്നു പിന്*മാറി. 'സെനഗല്*വത്കരണം' എന്നു മത്സ്യ ഗവേഷകര്* വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറാ ലിയോണ്*, കേപ് വെര്*ദെ എന്നീ രാജ്യങ്ങളില്* ഇപ്പോഴും തുടരുകയാണ്.

    തീരത്തുനിന്ന് 12 നോട്ടിക്കല്* മൈല്* വരെയുള്ള അതിര്*ത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയല്* വാട്ടേഴ്*സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കല്* മൈല്* വരെയുള്ള ജലാതിര്*ത്തി 'യു.എന്*. കണ്*വന്*ഷന്* ഓണ്* ദ് ലോസ് ഓഫ് ദ് സീ' EEZ ആയി നിര്*വചിക്കുന്നു. യു.എന്*. കണ്*വന്*ഷന്* രേഖ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും യു.എസ്. അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്തു തീരരാജ്യങ്ങള്* പരമാധികാരം അവകാശപ്പെടുന്നത് 'എക്*സസീവ് മാരിടൈം ക്ലെയിം' അഥവാ കടന്നു കയറി ഉയര്*ത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയല്* വാട്ടേഴ്*സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കല്* മൈലിനപ്പുറമുള്ള കടല്*) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കില്* 'പൊതുവഴി'യോ ആയാണു യു.എസ്. കാണുന്നത്.അവിടെ സ്വതന്ത്രമായി കടന്നുപോകാനും വേണ്ടിവന്നാല്* സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണു യു.എസിന്റെ വാദം.
    എന്നാല്*, ഇന്ത്യയ്ക്ക് 200 നോട്ടിക്കല്* മൈല്* വരെയുള്ള സമുദ്രാതിര്*ത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാ നടപടികള്* സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ.അവിടെക്കൂടി കടന്നുപോകുമ്പോള്* പടക്കപ്പലുകള്* തീരരാജ്യത്തെ അറിയിക്കണം. അഭ്യാസം നടത്താനാണെങ്കില്* അനുമതി വാങ്ങിയിരിക്കണം.12 നോട്ടിക്കല്* മൈലിനപ്പുറത്തേക്ക് ഒരു തീരരാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ഊന്നിപ്പറയാന്* യു.എസ്. 'സൃഷ്ടിച്ച സംഭവം' എന്നൊരു വാദവുമുണ്ട്. തീരത്തുനിന്ന് 12 നോട്ടിക്കല്* മൈല്* വരെയുള്ള അതിര്*ത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി(ടെറിട്ടോറിയല്* വാട്ടേഴ്*സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കല്* മൈല്* വരെയുള്ള ജലാതിര്*ത്തി, 'യു.എന്*. കണ്*വന്*ഷന്* ഓണ്* ദ് ലോസ് ഓഫ് ദ് സീ' എക്*സ്*ക്ലൂസീവ് ഇക്കണോമിക് സോണ്* (EEZ) ആയി നിര്*വചിക്കുന്നു.
    യു.എന്*. കണ്*വന്*ഷന്* രേഖ പക്ഷേ, യു.എസും അംഗീകരിച്ചിട്ടില്ല. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയല്* വാട്ടേഴ്*സ് അല്ലാത്ത സമുദ്രപ്രദേശം(12 നോട്ടിക്കല്* മൈലിനപ്പുറമുള്ള കടല്*) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കില്* 'പൊതുവഴി'യോ ആയാണു യു.എസ്. കാണുന്നത്. കടല്*നിയമത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന 1973 മുതല്* '82 വരെ നടത്തിയ ചര്*ച്ചകളെത്തുടര്*ന്നു രൂപപ്പെട്ടതാണ് നിലവിലെ കടല്* അവകാശങ്ങള്*. ഈ ഉടമ്പടിയനുസരിച്ചു കരയില്*നിന്നു 12 നോട്ടിക്കല്* മൈല്* (22 കിലോ മീറ്റര്*) തീരക്കടലും(ടെറിട്ടോറിയല്* സീ) അതിനപ്പുറത്തുള്ള 200 നോട്ടിക്കല്* മൈല്* (370 കിലോ മീറ്റര്*) അതതു രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയും (EEZ) അതിനു പുറത്തേക്കുള്ളതു പുറംകടലും (ഹൈ സീ) ആണ്. ഇന്ത്യയില്* തീരക്കടലിലെ അവകാശം സംസ്ഥാനങ്ങള്*ക്കാണ്.
    ആഫ്രിക്കയിലെ സീഷെല്*സ് മുതല്* സമോവ വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഇന്ത്യന്* സമുദ്രത്തില്* കപ്പല്* ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടല്* പര്യവേക്ഷണം, കടല്*ക്കൊള്ളക്കാരെ തുരത്തല്* എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുളുമായി ചേര്*ന്ന് സംയുക്തമായ പ്രവര്*ത്തനം ഇന്ത്യ നടത്തണമെന്ന് ബ്ലൂ ഇക്കോണമി രേഖ പറയുന്നു.

    നമ്മുടെ കടലില്* വാണിജ്യാടിസ്ഥാനത്തില്* പിടിക്കുന്ന 665 ഇനങ്ങളില്*പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ടെന്നും കണക്കുകള്* പറയുന്നു.17 കോടിയോളം വരുന്ന ജനം തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്.
    അമേരിക്കയുമായി 1992 മുതല്* അറബിക്കടലില്* നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ മലബാര്* എക്*സര്*സൈസ്, 2001 മുതല്* ഫ്രാന്*സുമായി ചേര്*ന്നുള്ള വരുണ, 2004 മുതല്* ബ്രട്ടനുമായി ചേര്*ന്നു നടത്തുന്ന കൊങ്കണ്*, 2012 മുതല്* ജപ്പാനുമായി ചേര്*ന്നുള്ള ജീമെക്*സ്, 2015 മുതല്* ഓസ്*ട്രേലിയയുമായി സംയുക്തമായി നടത്തുന്ന ഓസിന്*സക്*സ് തുടങ്ങിയ പ്രവര്*ത്തനങ്ങളും ശക്തിപ്പെടുത്തണം എന്ന് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം പറയുന്നു. സാമ്പത്തിക രംഗത്തും സമുദ്ര മേഖലയിലും വന്*കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവര്*ത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്.സമീപകാലത്ത് ഇന്ത്യയും ജപ്പാനും അമേരിക്കയും ഓസ്*ട്രേലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററല്* സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവയ്പാണ്.


    പ്രതിരോധനീക്കങ്ങള്* പരസ്പരം അറിയിക്കാന്* ബാധ്യസ്ഥമായ കരാറുകള്* ഈയിടെ ഇന്ത്യയും അമേരിക്കയും തമ്മില്* ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേര്*ന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പല്*പ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കന്* മനോഭാവത്തിന്റെ ബഹിര്*സ്ഫുരണമാണ് എന്നാണ് സര്*ക്കാര്* വിമര്*ശകര്* പറയുന്നത്. 'ചൈനയെ വളയല്*' പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തില്* രൂപീകരിച്ച 'ക്വാഡ്' സഖ്യത്തില്* ഇന്ത്യ പൂര്*ണ അംഗമായി മാറിയതിനു പിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ജപ്പാനും ഓസ്ട്രേലിയയുമാണ് ക്വാഡിലെ മറ്റ് അംഗങ്ങള്*. അമേരിക്കയുടെ സൈനിക താല്*പ്പര്യങ്ങള്*ക്ക് ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താല്*പ്പര്യങ്ങളോട് നിഷേധനിലപാട് സ്വീകരിക്കുകയുമാണ് അവര്* ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കന്* ലഡാക്ക് വിഷയത്തില്* വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പുമാണ് പുറത്തുവരുന്നത്. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും എന്ന കാര്യത്തില്* സംശയമില്ല. അമേരിക്കന്* പടക്കപ്പല്* ലക്ഷദ്വീപിനു സമീപം ഇന്ത്യന്* സമുദ്രാതിര്*ത്തി ലംഘിച്ച സംഭവം രാജ്യത്തിന്റ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തില്* സംശയമില്ല.

    അമേരിക്ക നേതൃത്വം നല്*കുന്ന ഇന്*ഡോ-പസിഫിക്, ക്വാഡ് എന്നീ തന്ത്രപര കൂട്ടായ്മകളെക്കുറിച്ച് റഷ്യക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇന്*ഡോ-പസിഫിക് കൂട്ടായ്മയേക്കാള്* എല്ലാവരെയും ഉള്*ക്കൊള്ളുന്നത് ഏഷ്യ-പസിഫിക് എന്ന ആശയമായിരിക്കുമെന്നാണ് റഷ്യയുടെ വിദേശമന്ത്രി സെര്*ജി ലാവ്*റോവ് അഭിപ്രായപ്പെട്ടത്. എന്നാല്*, സമുദ്രപാതകളെല്ലാം സ്വതന്ത്രവും എല്ലാവരേയും ഉള്*ക്കൊള്ളുന്നതുമാകണമെന്ന ഇന്ത്യയുടെ അഭിപ്രായം തന്നെയാണ് റഷ്യക്കും. ഇരുരാജ്യവും 2019-ല്* ഒപ്പുവച്ച ചെന്നൈ-വ്*ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പദ്ധതിക്കും അത് ഗുണകരമാകും.റഷ്യ-പാകിസ്ഥാന്* ബന്ധത്തെ പര്*വതീകരിച്ചു കാണിച്ച്, ഇന്ത്യയില്*നിന്ന് റഷ്യ അകലുകയാണെന്നും പാകിസ്താനോട് കൂടുതല്* അടുക്കുകയാണെന്നുമുള്ള വ്യാഖ്യാനങ്ങള്* വരുന്നുണ്ട്. അവര്* മറച്ചുവയ്ക്കുന്ന ഒരു സുപ്രധാന കാര്യം ഇന്ത്യാ വിഭജനത്തിനുശേഷം ഇന്ത്യയുടെ ശത്രുപക്ഷത്തേക്ക് പാകിസ്താനെ കൊണ്ടുപോകുകയും ഒന്നിലേറെ സൈനികസഖ്യങ്ങളില്* അംഗമാക്കുകയും ആയുധവും സമ്പത്തും നല്*കി ഇന്ത്യാ വിരുദ്ധചേരിയില്* ഉറപ്പിച്ചതും അമേരിക്കയായിരുന്നുവെന്ന കാര്യമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ-അമേരിക്ക തന്ത്രപര സൗഹൃദം ശക്തമാകുമ്പോഴും അമേരിക്ക ഇപ്പോഴും ആയുധ സാമ്പത്തിക സഹായം പാകിസ്താനിലേക്കൊഴുക്കുന്ന കാര്യവും മറക്കരുത്.

    ഇന്ത്യന്* സ്വാതന്ത്ര്യലബ്ധിയോടെ ആരംഭിച്ച പരസ്പരബന്ധങ്ങള്*, നികിത ക്രൂഷ്*ചേവ് അധികാരമേറ്റതോടെയാണ് ശക്തമായത്. ഇന്ത്യന്* വിദേശനയമായി നെഹ്*റു സ്വീകരിച്ച ചേരിചേരാനയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാകിസ്താനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോള്*, ഇന്ത്യന്* വിദേശനയത്തോട് അനുഭാവപൂര്*ണമായ സമീപനമാണ് സോവിയറ്റ് യൂണിയന്* സ്വീകരിച്ചത്. 1950-കളിലും 1960-കളിലും ഐക്യരാഷ്ട്ര സംഘടനയില്* കശ്മീര്* പ്രശ്*നം ഉന്നയിക്കപ്പെട്ടപ്പോള്* ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയന്* വീറ്റോ പ്രയോഗിച്ചത് ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. 1961-ല്* പോര്*ച്ചുഗലിന്റെ അധീനതയില്*നിന്ന് ഗോവയെ ഇന്ത്യ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയില്* ഇന്ത്യയോടൊപ്പം നിന്നത് സോവിയറ്റ് യൂണിയനായിരുന്നു.
    1963 മുതല്* അവര്* നല്*കിയ മിഗ്21 യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളുമാണ് 1965-ലെ ഇന്ത്യ-പാകിസ്ഥാന്* യുദ്ധത്തില്* ഇന്ത്യന്* വിജയത്തെ സഹായിച്ചത്. യുദ്ധാനന്തരം ചര്*ച്ചകളിലൂടെ ഇരുരാജ്യത്തിനുമിടയില്* സമാധാനം സ്ഥാപിച്ചത് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന അലക്*സി കോസിജിന്റെ നേതൃത്വത്തില്* താഷ്*കെന്റില്* നടന്ന ചര്*ച്ചകളിലൂടെയായിരുന്നു. 1971-ലെ ഇന്ത്യ-പാകിസ്ഥാന്* യുദ്ധത്തില്* ഇന്ത്യയെ സമ്മര്*ദത്തിലാക്കാന്* വിന്യസിച്ച അമേരിക്കന്* ഏഴാം നാവികപ്പടയുടെ ഭീഷണിയെ നേരിടാന്* ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ നാവികസേനാ വിന്യാസമാണ്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്*.എസ്. വിക്രമാദിത്യ 2004-ല്* റഷ്യയില്*നിന്ന് വാങ്ങിയതാണ്. ഇപ്പോഴും ഇന്ത്യക്കാവശ്യമുള്ള ആയുധങ്ങളുടെ അറുപതു ശതമാനത്തിലേറെയും നല്*കുന്നത് റഷ്യയാണ്. ഇന്ത്യയുടെ വ്യവസായവികസനത്തിന് അടിത്തറ പാകിയ പൊതുമേഖലയിലെ വന്*വ്യവസായ സംരംഭങ്ങളായ ഭിലായ്, ബൊക്കാറോ സ്റ്റീല്*പ്ലാന്റുകള്*, ഭാരത് ഹെവി ഇലക്ട്രിക്കല്*സ് എന്നിവ സോവിയറ്റ് യൂണിയന്റെ സംഭാവനയായിരുന്നു. സോവിയറ്റ് യൂണിയന്* ഒരു കമ്യൂണിസ്റ്റിതര രാഷ്ട്രത്തിന് ആദ്യമായിനല്*കുന്ന സഹായമായിരുന്നു ഭിലായ് സ്റ്റീല്* പ്ലാന്റ്. 1980-കള്*വരെ സോവിയറ്റ് യൂണിയനായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളി.



    കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന് ഇന്നുള്ള രണ്ട് വിമാനവാഹിനി കപ്പലിനു പുറമേ പുതിയ ആറ് സബ് മറൈനുകളും 30 യുദ്ധക്കപ്പലുകളും 150 യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും കൂടി ഇന്ത്യ അടിയന്തരമായി നിര്*മിക്കണം എന്ന് SAGAR (security and growth for all in the region) നയരേഖ പറയുന്നു. സാഗര്*മാല പദ്ധതിയുടെ ഭാഗമായി പുതിയ ആറ് തുറമുഖങ്ങള്*കൂടി നിര്*മിക്കാന്* പദ്ധതിയുണ്ട്.സാഗര്*മാല പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്*ക്കു പുറമെ 609 കൂറ്റന്* കെട്ടിടസമുചയങ്ങളും 14 കോസ്റ്റല്* ഡെവലപ്*മെന്റ് സോണുകളും 12 കോസ്റ്റല്* ടൂറിസ്റ്റ് സര്*ക്യൂട്ടുകളും 2000 കിലോമീറ്റര്* തീരദേശ റോഡുകളും വരാന്*പോവുകയാണ്.


    സമുദ്രാതിര്*ത്തിയിലുള്ള അയല്* രാജ്യങ്ങളൊക്കെ ഇന്ത്യയുമായി അകലുകയും ശ്രീലങ്കയിലും മാലദ്വീപിലും ചൈന തുറമുഖങ്ങള്* നിര്*മിക്കുകയും ചെയ്തതോടെ ഡീഗോ ഗാര്*ഷ്യ സൈനിക താവളത്തിന്റ പ്രാധാന്യം കുറഞ്ഞതായി അമേരിക്കയും മനസ്സിലാക്കുന്നുണ്ട്. ലോകത്തെ പ്രധാന ചരക്കുനീക്കം നടക്കുന്ന മലാക്ക സ്ട്രയിറ്റില്*നിന്നും ആരംഭിക്കുന്ന അന്താരാഷ്ട്ര കപ്പല്*പാത ലക്ഷദ്വീപുകള്*ക്കിടയിലൂടെയാണ് ഗള്*ഫിലേക്കും ആഫ്രിക്കയിലേക്കും പോകുന്നത്. ദ്വീപിനെ ഒരു സൈനിക ഔട്ട് പോസ്റ്റാക്കാനുള്ള അമേരിക്കന്* താല്*പര്യം ഇതുകൊണ്ടുകൂടിയാണ്.

    ഏപ്രില്* ഏഴിന്* ലക്ഷദ്വീപിന് 130 നോട്ട്ടിക്കല്* മൈല്* പടിഞ്ഞാറു കൂടി കടന്നുപോയെന്നും ഇന്ത്യയുടെ അനുമതി വാങ്ങിയില്ലെന്നും യു.എസ്. നാവികസേനയുടെഏഴാം കപ്പല്*വ്യൂഹത്തിന്റെ കമാന്*ഡര്* വെളിപ്പെടുത്തി.യു.എസ്എസ്. ജോണ്* പോള്* ജോണ്*സ് എന്ന കപ്പലാണ് ഇന്ത്യയുടെ എക്*സ്*കസീവ് ഇക്കണോമിക് സോണ്* (EEZ) കടന്ന് യാത്ര ചെയ്തത്. തീരരാജ്യത്തിന്റെ അനുമതിയോടെ മാത്രമേ മറ്റു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്* ഇഇസെഡില്* പ്രവേശിക്കാന്* പാടുള്ളു. ഈ നിലപാടിനെയാണ് ഇന്ത്യയുടെ അമിതമായ അവകാശവാദമെന്നു യുഎസ് വ്യാഖ്യാനിക്കുന്നത്. ഏഴാം കപ്പല്*വ്യൂഹത്തില്* 50-70 കപ്പലുകള്*, 150 വിമാനങ്ങള്*, ഏതാണ്ട് 20,000 നാവികര്* ഉള്*പ്പെടുന്നു.1971-ലെ യുദ്ധത്തില്* പാകിസ്താനെ സഹായിക്കാനായി ഏഴാം കപ്പല്* പട മുന്*പും ഇവിടെയെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനക്കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്*നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്*നങ്ങളില്* ഇന്ത്യയും യു.എസും തമ്മില്* അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു. പ്രധാനമായും എക്*സ്*ക്ലൂസീവ് ഇക്കണോമിക് സോണ്* (EEZ) സംബന്ധിച്ച കാര്യങ്ങളില്*.

    ഭൂമിയുടെ 70 ശതമാനവും ആവരണം ചെയ്തിരിക്കുന്നത് സമുദ്രത്താലാണ്. പത്ത് ലക്ഷം സ്പീഷീസുകളുടെ ആവാസവ്യവസ്ഥയായ സമുദ്രമാണ് ലോകത്തെ പകുതിയിലധികം ഓക്*സിജനും ഉത്പാദിപ്പിക്കുന്നത്.മനുഷ്യരുടെ പ്രവൃത്തി മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്*ബണ്* ഡൈ ഓക്*സൈഡിന്റെ 25 ശതമാനത്തോളം വലിച്ചെടുക്കുന്നത് സമുദ്രമാണ്. 60 വര്*ഷത്തിനുള്ളില്* ഇത് വര്*ധിച്ചിട്ടുണ്ട്. ഇതും സമുദ്രതാപനവും കടല്*വെള്ളത്തില്* അമ്ലത്തിന്റെ അംശം കൂടിവരുന്നു. സമുദ്രം മരിച്ചാല്* നമ്മളും മരിക്കുന്നു എന്ന ആശയത്തിന്റെ പ്രസക്തി ഇവിടെയാണ്.സമുദ്രം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം സമുദ്ര അടിയന്തരാവസ്ഥ നേരിടുകയാണെന്നും യു ന്* സെക്രട്ടറി ജനറല്* അന്റോണിയോ ഗുട്ടെറസ് പറയുകയുണ്ടായി.
    യു.എന്*. സുസ്ഥിര വികസനലക്ഷ്യം -14 പറയുന്നു, ''സമുദ്രത്തിലെയും കടലുകളിലെയും അതിലെ ആവാസ വ്യവസ്ഥയെയും വിഭവങ്ങളെയും സുസ്ഥിരമായും സുരക്ഷിതമായും പരിപാലിക്കണം.'' തുടര്*ന്ന് അമേരിക്കയും കാനഡയും നോര്*വേയുമടക്കമുള്ള ആറ് രാജ്യങ്ങള്* ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്ര സമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും ആസ്ട്രലിയയും നിയമനിര്*മാണം നടത്തി.കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ്*വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്*വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്*വ്യവസ്ഥ വളര്*ന്നുവെന്ന് കണക്കുകള്* കാണിക്കുന്നു.

    യഥാര്*ഥത്തില്* കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തില്* കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാള്* ഉള്*ക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താല്* തന്നെയാണ്.


    ഗുണ്ടര്* പൗലി എന്ന ബെല്*ജിയം ധനശാസ്ത്രജ്ഞന്* എഴുതിയ 'ദ ബ്ലൂ ഇക്കോണമി 10 ഇയേഴ്സ് 100 ഇന്നൊവേഷന്*സ് 100 മില്യന്* ജോബ്' എന്ന ഗ്രന്ഥത്തിലാണ് നീല സമ്പദ്*വ്യവസ്ഥയെന്ന പ്രയോഗം ലോകം ആദ്യം കേള്*ക്കുന്നത്. നീല സമ്പദ്ഘടനയുടെ പ്രധാന ഘടകമായി അദ്ദേഹം വിവക്ഷിച്ചത് സുസ്ഥിര മത്സ്യബന്ധനം, അമിതചൂഷണം ഒഴിവാക്കല്*, മത്സ്യക്കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയാണ്. കൂടാതെ, ജൈവ വസ്തുക്കളുടെ മാലിന്യത്തെ ഊര്*ജമാക്കി മാറ്റല്*, പൊതുസമൂഹത്തിന്റെ സഹകരണത്തോടെ 100 ബിസിനസ് മോഡല്* സുസ്ഥിരവും തുല്യവുമായ വികസനം എന്നിവയുടെ റോഡ് മാപ്പായിട്ടാണ് നീല സമ്പദ്*വ്യവസ്ഥ വിവക്ഷിക്കപ്പെട്ടത്. കടല്* ആവാസവ്യവസ്ഥ സുസ്ഥിരമായി നിലനിര്*ത്തുന്നതിനും തീരദേശവാസികളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനും ഈ ദേശീയ സമുദ്രദിനം നമുക്ക് ആചരിക്കാം.


  10. #980
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വെള്ളപുതച്ച ഒട്ടകങ്ങളും മണൽപ്പരപ്പും; സഹാറയിൽ അന്ന് മഞ്ഞ് പെയ്തപ്പോൾ | Magics of Nature


    പര്*വതങ്ങളില്* തണുപ്പ് നിലനില്*ക്കുകയാണെങ്കില്*, ഇനിയും വലിയ ഇടവേളകളില്ലാതെ സഹാറയില്* മഞ്ഞ് പെയ്യാന്* സാധ്യതയുണ്ട്.


    മഞ്ഞിൽപ്പുതഞ്ഞ മരുഭൂമിയിലെ ഒട്ടകം | ചിത്രം: കരിം ബൗച്ചെറ്റാറ്റ

    നാല്*പത്തിനാലു വര്*ഷങ്ങള്*ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്* 1979 ഫെബ്രുവരി 18-ന്, ഒരു അത്ഭുതം നടന്നുവെന്ന് വാര്*ത്ത പരന്നു. ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലെ ചുവന്ന മണല്*ക്കടലില്* ശക്തമായി മഞ്ഞുവീഴുന്നു. ഫോട്ടോയെടുക്കാന്* ഡിജിറ്റല്* ക്യാമറയോ വിവരം സന്ദേശമായി അയയ്ക്കാന്* മൊബെല്* ഫോണോ ഇല്ലാത്ത കാലം. ടെലിവിഷന്* പോലും പലയിടത്തും കണ്ടുതുടങ്ങുന്നേ ഉളളു. അടുത്ത ദിവസങ്ങളില്* വാര്*ത്ത കേട്ടവര്*ക്കും വായിച്ചറിഞ്ഞവര്*ക്കുമെല്ലാം അന്നതൊരു കടങ്കഥപോലെ തോന്നി. അധികമാരും കാണാതെപോയ ആ ശക്തമായ മഞ്ഞുവീഴ്ചയുടെ ആയുസ്സ് കേവലം അരമണിക്കൂര്* മാത്രമായിരുന്നു.
    പിന്നീടിങ്ങോട്ട്, നാലു പതിറ്റാണ്ടിനു ശേഷം നാലു തവണ വീണ്ടും സഹാറയില്* മഞ്ഞു പെയ്തു. 2016, 2018, 2021 എന്നീ വര്*ഷങ്ങള്*ക്കുശേഷം 2022 ജനുവരി 18-നാണ് അവസാനമായി മഞ്ഞു വീണത്. സഹാറയെ വേറിട്ട് നിര്*ത്തുന്നത് അതിന്റെ വലിപ്പവും ഒറ്റപ്പെട്ടു നില്*ക്കുന്ന ഭൂമിശാസ്ത്രവുമാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ മഴയുടെയും മഞ്ഞുവീഴ്ചയുടെയും സമയവും അളവും വിതരണവും മാപ്പ് ചെയ്യാന്* ഫീല്*ഡ് നിരീക്ഷണങ്ങളേക്കാള്* ഉപഗ്രഹ റിമോട്ട് സെന്*സിംഗ് രീതികളാണ് ഇപ്പോള്* ഉപയോഗിക്കുന്നത്. ഇത് നിലവില്*വന്നിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ 1970-കള്*ക്കു മുമ്പുള്ള മഞ്ഞുവീഴ്ചയെക്കുറിച്ച് വിശ്വസനീയമായ രേഖകളൊന്നും ലഭ്യമല്ല. 300-400 കൊല്ലങ്ങള്*ക്കുമുമ്പ് ഇവിടെ മഞ്ഞുപെയ്യുമായിരുന്നുവെന്ന് ചില ശാസ്ത്രജ്ഞര്* വിശ്വസിക്കുന്നുണ്ട്.
    'മരുഭൂമിയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്ന ഐന്* സെഫ്രയില്* പകല്* 50 ഡിഗ്രി സെല്*ഷ്യസില്* കൂടുതല്* ചൂടാണു രേഖപ്പെടുത്താറുള്ളത്. വടക്കു പടിഞ്ഞാറന്* അള്*ജീരിയയിലെ ഐന്* സെഫ്രയിലെ താപനില -2 ഡിഗ്രി സെല്*ഷ്യസായി കുറഞ്ഞ ദിവസത്തിലാണ് മഞ്ഞുവീണത്. 2005-ലെ ഒരു രാത്രിയില്* ഇവിടെ -14 ഡിഗ്രി തണുപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിരുന്നില്ല.
    മഞ്ഞുപുതഞ്ഞ മരുഭൂമി | Photo: www.facebook.com/kbouchetata

    അറ്റ്*ലസ് പര്*വതനിരകള്* സഹാറ മരുഭൂമിയുമായി ചേരുന്ന ഇടമാണിത്. സമുദ്രനിരപ്പില്*നിന്ന് 1,000 മീറ്റര്* ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. രാത്രിയില്* തണുപ്പ് കൂടുതലാണെങ്കിലും വായുവില്* ആവശ്യത്തിന് ജലകണികകൾ ഇല്ലാത്തതിനാൽ ഇവിടെ സാധാരണയായി മഞ്ഞ് പെയ്യാറില്ല. എന്നാല്*, അവസാന തവണ വന്ന മഞ്ഞുകാറ്റ് സഹാറയുടെ മണല്*പ്പരപ്പിനെ പൂര്*ണമായി വെള്ള മേലാപ്പ് അണിയിച്ചുകളഞ്ഞു. മഞ്ഞുരുകാന്* ഏതാണ്ട് ഒരു ദിവസം പൂര്*ണമായെടുക്കുകയും ചെയ്തു. 2018-ലും ഉയര്*ന്ന പ്രദേശങ്ങളില്* 30 സെന്റിമീറ്റര്* കനത്തില്* വരെ മഞ്ഞ് വീണിരുന്നു.



    ഏറ്റവും ചൂടുള്ള മരുഭൂമി
    ഭൂമിയിലെ ഏറ്റവും ചൂടുള്ള മരുഭൂമിയാണ് സഹാറ മരുഭൂമി. ഇത് വടക്കന്* ആഫ്രിക്കയിലെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു: അള്*ജീരിയ, ചാഡ്, ഈജിപ്ത്, ലിബിയ, മാലി, മൗറിറ്റാനിയ, മൊറോക്കോ, നൈജര്*, വെസ്റ്റേണ്* സഹാറ, സുഡാന്*, ടുണീഷ്യ. പടിഞ്ഞാറ് അറ്റ്*ലാന്റിക് സമുദ്രം, കിഴക്ക് ചെങ്കടല്*, വടക്ക് മെഡിറ്ററേനിയന്* കടല്*, തെക്ക് സഹേല്* സവന്ന എന്നിവയാണ് സഹാറയുടെ അതിര്*ത്തി.
    അങ്ങേയറ്റം വരണ്ട കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴയും മേഘങ്ങളുടെ രൂപീകരണവും തടയുന്ന, സ്ഥിരമായ ഉയര്*ന്ന മര്*ദ്ദമുള്ള ഇടം. ഉപരിതലത്തില്* ബാഷ്പീകരിക്കപ്പെട്ട ജലത്തിന് ഇവിടെ ഉയരാനും തണുക്കാനും കഴിയില്ല. ഇതുകൊണ്ടുതന്നെ മേഘങ്ങള്* സാധാരണമായി രൂപം കൊള്ളാറില്ല. എന്നാല്* മൊറോക്കോയിലെയും അള്*ജീരിയയിലെയും ഉയര്*ന്ന പ്രദേശങ്ങളില്* ഉയര്*ന്നു വരുന്ന വായു തണുക്കുകയും ഘനീഭവിക്കുകയും ചെയ്യും. ശീതകാല വായു, അറ്റ്*ലാന്റിക്, മെഡിറ്ററേനിയന്* എന്നിവിടങ്ങളില്*നിന്ന് വടക്കന്* സഹാറയിലേക്ക് തണുത്തതും ഈര്*പ്പമുള്ളതുമായ വായു വലിച്ചെടുക്കാറുണ്ട്. ഈ സീസണില്* സഹാറയുടെ പ്രാന്തപ്രദേശത്ത് മഴ പെയ്യാറുണ്ട്. ഈ ഈര്*പ്പം മരവിക്കുമ്പോഴാണ് മഞ്ഞുപരലുകള്* രൂപപ്പെടുകയും മഞ്ഞുവീഴ്ചയുടെ പുതപ്പ് ഉണ്ടാകുകയും ചെയ്യുന്നത്.

    വൈറലായി കരീമിന്റെ ഫോട്ടോകള്*
    കൃത്യസമയത്ത്, കൃത്യമായ ഇടത്ത് എത്തിച്ചേരുക എന്നത് ഒരു ഫോട്ടോഗ്രാഫര്*ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. 2018-ല്* ഐന്* സെഫ്ര എന്ന ചെറുപട്ടണത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു അമേച്വര്* ഫോട്ടോഗ്രാഫറായ കരിം ബൗച്ചെറ്റാറ്റ. സഹാറ മരുഭൂമിയിലെ അത്ഭുതക്കാഴ്ച തീര്*ത്തും അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ കണ്ണില്* പതിഞ്ഞത്. തിളങ്ങുന്ന ചുവന്ന മണല്*ക്കടല്* മഞ്ഞിന്റെ നേര്*ത്ത പുതപ്പ് പുതച്ച് കിടക്കുന്ന കാഴ്ച. ഉടനെതന്നെ തന്റെ ക്യാമറയില്* ഈ ദൃശ്യങ്ങള്* പകര്*ത്തുമ്പോള്* അത് ലോകമൊട്ടാകെ ഇങ്ങനെ പ്രചരിക്കുമെന്ന് അദ്ദേഹം പോലും ഓര്*ത്തിരുന്നില്ല. ഈ മഞ്ഞ് ഏകദേശം ഒരു ദിവസം നീണ്ടുനിന്നു. ചരിവുകള്* കുത്തനെയുള്ള സ്ഥലങ്ങളിലെല്ലാം ആകര്*ഷകമായ ചുഴലിക്കാറ്റുകള്* തീര്*ത്ത പാറ്റേണുകളില്* മഞ്ഞ് പുതിയ ഡിസൈനുകള്* പണിതു. ഒട്ടകങ്ങളും മണല്*ക്കൂനകളും ഒരുപോലെ മഞ്ഞില്* പുതഞ്ഞുനില്*ക്കുന്ന കാഴ്ചകള്* മതിയാവോളം കരീം തന്റെ ഫ്രെയിമുകളിൽ പകര്*ത്തി. കത്തി നില്*ക്കുന്ന സൂര്യനു കീഴെ, 58 ഡിഗ്രി ചൂടില്* മഞ്ഞ് ഉരുകി തീരുന്നതുവരെ അദ്ദേഹം ചിത്രങ്ങളെടുത്തു.
    'മരുഭൂമിയില്* മഞ്ഞ് വീഴുന്നത് കണ്ട് എല്ലാവരും സ്തംഭിച്ചുപോയി; വളരെ അപൂര്*വമായ ഒരു സംഭവമായിരുന്നു അത്. ഒരുകൂട്ടം നല്ല ഫോട്ടോകള്* പകര്*ത്താനും അത് ലോകത്തിനു മുമ്പില്* എത്തിക്കാനും കഴിഞ്ഞതില്* ഞാന്* അതിയായ സന്തോഷവാനാണ്.'' പടങ്ങള്* വൈറലായ ശേഷം കരീം ബൗച്ചെറ്റാറ്റ സോഷ്യല്* മീഡിയയില്* കുറിച്ചിട്ട വാക്കുകളാണിത്.
    സഹാറയിലെ മഞ്ഞു വീഴ്ച ചിത്രങ്ങൾ പകർത്തിയ കരീം

    മഞ്ഞും മഴയും കാലാവസ്ഥാ വ്യതിയാനവും
    വരണ്ടിരിക്കുന്ന സഹാറയില്* പ്രതിവര്*ഷം 100 മില്ലീമീറ്ററില്* താഴെ മഴ ലഭിക്കാറുണ്ട്. അതിന്റെ നാല് വശങ്ങളില്* മൂന്നിലും ജലാശയങ്ങളാണ്. അറ്റ്*ലാന്റിക് സമുദ്രം, മെഡിറ്ററേനിയന്* കടല്*, ഇന്ത്യന്* മഹാസമുദ്രം എന്നിവിടങ്ങളില്*നിന്ന് ശൈത്യകാലത്ത് വടക്കന്* സഹാറയിലെ ന്യൂനമര്*ദ്ദ ചുഴലിക്കാറ്റും വേനല്*ക്കാലത്ത് തെക്കന്* സഹാറയില്* മണ്*സൂണ്* മഴയും മൂലം ആര്*ദ്രവായു ഈ മേഖലയിലേക്ക് വരുന്നു. അതിനാല്* മരുഭൂമിയുടെ പ്രാന്തപ്രദേശത്ത് മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്. സഹാറയില്* മഞ്ഞുപെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് ഇന്നും വലിയ ഉത്തരങ്ങളൊന്നുമില്ല. ഇതിനു മുമ്പുള്ള മഞ്ഞുവീഴ്ചകളെ ശാസ്ത്രജ്ഞര്* അത്ര കൃത്യമായി പിന്തുടര്*ന്നിരുന്നുമില്ല.
    ആഗോളതലത്തില്*, കാലാവസ്ഥാ വ്യതിയാനം കൂടുതല്* പ്രവചനാതീതമായ കാലാവസ്ഥയിലേക്ക് നയിക്കുന്നതിന്റെ ഫലംകൂടിയാണ് ഇത്തരം മഞ്ഞുവീഴ്ച. സഹാറയുടെ പല പ്രാന്തപ്രദേശങ്ങളിലും മഴയുടെ തോത് വര്*ദ്ധിച്ചത് ഇതിനെ സാധൂകരിക്കുന്നു. പര്*വതങ്ങളില്* തണുപ്പ് നിലനില്*ക്കുകയാണെങ്കില്*, ഇനിയും വലിയ ഇടവേളകളില്ലാതെ സഹാറയില്* മഞ്ഞ് പെയ്യാന്* സാധ്യതയുണ്ട്.
    കാലാവസ്ഥാ വ്യതിയാനത്തില്* സഹാറ നേരിടുന്ന പ്രധാന വെല്ലുവിളി ഇതൊന്നുമല്ല. പര്*വതങ്ങളുടെ കര കൂടുതലുള്ള ഭാഗം മരുഭൂമിയായി മാറാനും സഹാറയുടെ മധ്യഭാഗം വരണ്ടതായിത്തന്നെ തുടരാനും കൂടുതല്* ചൂടാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷകര്* കരുതുന്നത്. സമീപദശകങ്ങളില്*, തെക്കന്* സഹേല്* കൂടുതല്* വരണ്ട് മരുഭൂമിയായി മാറുന്നതു കാരണം സഹാറ തന്നെ വലുതായിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലും ഇത് തുടരാന്* സാധ്യതയുണ്ട്. എന്നാല്*, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിത്തന്നെ, 15000 വര്*ഷങ്ങള്*ക്കപ്പുറം സഹാറ വീണ്ടും ഹരിതാഭമാവുമെന്ന പ്രതീക്ഷയും ചില ഗവേഷകര്* തരുന്നുണ്ട്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •