Page 51 of 131 FirstFirst ... 41495051525361101 ... LastLast
Results 501 to 510 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #501
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    കരിമ്പിന്റെ ബൃഹദാരണക്യം


    മുറ്റത്തിനരുകില്* അരമുള്ള ഇലകളാല്* കാറ്റിനെ മുറിവേല്*പ്പിച്ചും, പാടങ്ങളില്* പച്ചയലയിളക്കിയും മുറ്റിത്തഴച്ച കരിമ്പുകളുടെ സാന്നിധ്യം ഇന്ന് സിനിമാപ്പാട്ടില്* മാത്രം. ചെറുപ്പത്തില്* കരിമ്പുതുണ്ടുകള്* കടിച്ചീമ്പിയതും ഓര്*മയിലെ നഷ്ടമാധുര്യമായി. നീളന്*തണ്ടുള്ളതും പുല്ലുപോലെ വളരുന്നതും അടക്കം 3370 അംഗങ്ങളാണ് കരിമ്പുകുടുംബത്തിലെന്നത് എത്ര പേര്*ക്ക് അറിയാം. കണ്ണൂര്* ജില്ലയിലെ തളാപ്പില്* ലോകത്തിലെ മുഴുവന്* കരിമ്പ് ഇനങ്ങളെയും സംരക്ഷിക്കുന്ന ഒരു ഗവേഷണകേന്ദ്രമുണ്ട്. കരിമ്പിന്റെ ജനിതകബാങ്ക്. കരിമ്പുചെടിയെ നട്ടുനനച്ചില്ലെങ്കിലും മലയാളിക്ക് അഭിമാനിക്കാം. ലോകോത്തരമായ ഈ ഗവേഷണകേന്ദ്രത്തിന്റെ പേരില്*.

    വേരുപിടിത്തം

    1961 ലാണ് തളാപ്പില്* കരിമ്പ് ഗവേഷണകേന്ദ്രം പ്രവര്*ത്തനം തുടങ്ങിയത്. തളിപ്പറമ്പിലെ കാര്*ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായിരുന്നു ഇത്. വെസ്റ്റ് കോസ്റ്റ് റീജ്യണല്* സെന്റര്* ഓഫ് ഷുഗര്* കെയ്ന്* ബ്രീഡിങ് ഇന്*സ്റ്റിറ്റ്യൂട്ട് എന്നായിരുന്നു അന്ന് സ്ഥാപനത്തിന്റെ പേര്. തളാപ്പില്* പ്രവര്*ത്തനം തുടങ്ങിയതോടെയാണ് കരിമ്പ് ഗവേഷണ കേന്ദ്രം എന്നാക്കി മാറ്റിയത്. ഇന്ത്യന്* കൌണ്*സില്* ഓഫ് അഗ്രിക്കള്*ച്ചറല്* റിസര്*ച്ചിന്റെ കീഴില്* കോയമ്പത്തൂരിലെ ഷുഗര്*കെയ്ന്* ബ്രീഡിങ് ഇന്*സ്റ്റിറ്റ്യൂട്ട് റിസര്*ച്ച് സെന്ററിന്റെ ഉപകേന്ദ്രമാണ് തളാപ്പിലെ കരിമ്പ് ഗവേഷണ കേന്ദ്രം.



    ഇതിന്റെ മറ്റ് രണ്ട് ഉപകേന്ദ്രങ്ങളിലൊന്ന് പാലക്കാട് ജില്ലയിലെ അഗളിയിലും വേറൊന്ന് ഹരിയാനയിലെ കര്*ണാലിലുമാണ്. 1926ലാണ് കോയമ്പത്തൂരില്* ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. തുടക്കത്തില്* 2500 ഇനം കരിമ്പിനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കോയമ്പത്തൂരിലെ ആസ്ഥാനത്ത് നിന്നാണ് ഇവ കൊണ്ടുവന്നത്. പിന്നീട് പലഘട്ടത്തിലായാണ് 3370 കരിമ്പിനങ്ങള്* ശേഖരിച്ച് ലോകത്തിലെ ഏറ്റവും വലിയ കരിമ്പ് ജനിതക ബാങ്കായി മാറിയത്. അമേരിക്കയിലെ ഫ്ളോറിഡയിലെ മിയാമിയിലാണ് മറ്റൊരു വലിയ കരിമ്പ് ജനിതക ശേഖരമുള്ളത്. എന്നാല്* ഇത് തളാപ്പിലെ അത്രയും ബൃഹത്തല്ല. മറ്റ് രാജ്യങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളിലില്ലാത്ത 1806 ഇനങ്ങള്* തളാപ്പിലുണ്ട്. പുല്ലും മുളയും ഉള്*പ്പെടുന്ന സസ്യവര്*ഗത്തിലാണ് അംഗത്വം.

    മൊത്തമുള്ള 20 ഏക്കറില്* 15 ഏക്കറിലാണ് കരിമ്പിനങ്ങള്* കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. കാലാവസ്ഥയ്ക്ക് ഇണങ്ങാത്ത ചിലത് ലബോറട്ടറിയില്* സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷിയും ഉല്പാദന ശേഷിയും പഞ്ചസാര അളവും കൂടിയ സങ്കരയിനം കരിമ്പ് ചെടിക്കുള്ള ഗവേഷണത്തിനായാണ് ഇവിടെ കരിമ്പിന്*തണ്ട് ഉല്*പ്പാദിപ്പിക്കുന്നത്. ലോകത്തെ മുഴുവന്* കരിമ്പിനങ്ങളും സംരക്ഷിക്കുകയും പുതിയ സങ്കരയിനം കരിമ്പ് ചെടി ഉണ്ടാക്കാനാവശ്യമായ കരിമ്പ് തണ്ടുകള്* നല്*കലുമാണ് കേന്ദ്രത്തിന്റെ മുഖ്യപ്രവര്*ത്തനം.

    കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്* തളാപ്പ് തിരഞ്ഞെടുത്തത് രണ്ട് പ്രത്യേകത കൊണ്ടാണ്.മണ്ണായിരുന്നു ഏറ്റവും അനുയോജ്യം. അടുത്തെങ്ങും കരിമ്പ് കൃഷിയില്ലാത്തതിനാല്* കരിമ്പിന് രോഗപ്പടര്*ച്ചയ്ക്ക് വലിയ സാധ്യതയില്ലെന്നതാണ് മറ്റൊന്ന്. റെഡ് ഹോട്ട്, ഷുഗര്* കെയ്ന്* മൊസെയ്ക് എന്നിവയാണ് കരിമ്പിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്*. എന്നാല്* ഈ രോഗങ്ങളില്* നിന്നെല്ലാം സുരക്ഷിതമാണ് ഇവിടം. പുറത്ത് നിന്ന് കൊണ്ടു വരുന്ന കരിമ്പിനങ്ങള്* രോഗമുക്തമാണോയെന്ന് കോയമ്പത്തൂരില്* പരിശോധന നടത്തും. അടുത്ത ഒരു വര്*ഷം നീരീക്ഷിക്കുകയും ചെയ്യും. എന്നിട്ടേ ഇവിടെ കൊണ്ടു വന്ന് നടാറുളളു. അതിനാല്* കാത്യമായ രോഗബാധയില്ല.|

    പരിപാലനം ശ്രമകരം

    മറ്റ് കൃഷികേന്ദ്രങ്ങളില്* പിന്തുടരുന്ന ലാഘവബുദ്ധിയോടെയുള്ള പരിപാലനരീതിയല്ല തളാപ്പിലെ എന്നതാണ് ഏറെ ശ്രദ്ധേയം. തൊഴിലാളി മുതല്* ശാസ്ത്രജ്ഞര്* വരെ ആര്*ക്കെങ്കിലും ചെറിയ ഒരു പാളിച്ചയോ പാകപ്പിഴയോ സംഭവിച്ചാല്* ഇല്ലാതാകുന്നത് ലോകത്തിലെ അമൂല്യമായ ഒരിനമാകും നഷ്ടപ്പെടുന്നത്. ട്രോപ്പിക്കല്* കാലാവസ്ഥയില്* മാത്രമാണ് സങ്കരയിനം കരിമ്പ് ഉണ്ടാക്കാനാവൂ. അഗളിയിലും കോയമ്പത്തൂരിലും ഈ കാലാവസ്ഥയായതിനാല്* സങ്കരയിനം ഉണ്ടാക്കുന്നത് അവിടെയാണ്. കണ്ണൂരില്* നിന്ന് സങ്കരയിനം കരിമ്പ് തണ്ട് കൊണ്ടുപോകും. സങ്കരയിനത്തിന്റെ വിത്ത് ഉണ്ടാക്കി അത് മുളപ്പിച്ചുണ്ടാകുന്ന കരിമ്പ് ചെടിയുടെ തണ്ടാണ് കര്*ഷകര്*ക്ക് നല്*കുന്നത്. ഗവേഷണകേന്ദ്രത്തില്* ഒരു വര്*ഷം കൃഷി ചെയ്ത സ്ഥലം തരിശിട്ട് മറ്റൊരു ഭാഗത്താണ് പിന്നീട് കൃഷി. ആദ്യം സണ്*ഹമ്പ് എന്ന ചെടി നടും. പച്ചില വളമായി ഉപയോഗിക്കുന്ന ഈ ചെടി 45 ദിവസം കഴിയുമ്പോള്* മണ്ണിനോടൊപ്പം ഉഴുത് മറിച്ച് നിക്ഷേപിക്കും. മൂന്ന് ശാസ്ത്രജ്ഞര്*, മൂന്ന് ടെക്നിക്കല്* അസിസ്റ്റന്റ്, ഒരു അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനും ആണ് സ്ഥിരം ജീവനക്കാര്*. കരിമ്പ് കൃഷി പരിപാലനത്തിനും മറ്റുമായി വേറെയും ജീവനക്കാരുണ്ട്. ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് കണ്ണൂര്* തളാപ്പിലെ താഴ്ന്ന ഭൂമിയിലാണ്. മഴക്കാലത്തെ കനത്ത വെള്ളക്കെട്ടാണ് പ്രധാന ഭീഷണി. അത്യദ്ധ്വാനം ചെയ്താണ് കരിമ്പിനങ്ങളെ സംരക്ഷിക്കുന്നത്.

    തമിഴ്നാടും കര്*ണാടകവുമാണ് കരിമ്പ് കൃഷിയില്* കൂടുതല്* തല്*പ്പരരെന്ന് ഡോ. കെ ചന്ദ്രന്* പറഞ്ഞു. കടലാസ് നിര്*മ്മാണത്തിനാവശ്യമായ ഗവേഷണത്തിനാണ് ഇത്. കൂടുതല്* നാരുണ്ടെന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. പുനലൂരും ചിറ്റൂരുമുള്ള ഷുഗര്*മില്ലുകള്*ക്ക് താഴുവീണതോടെ കേരളത്തില്* കരിമ്പിന്റെ വ്യാവസായികപ്രധാന്യം അവസാനിച്ചു.

  2. #502
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാണാം വീടിനകത്തെ 'താറാവു താര'

    വസന്തകാലത്താണ് വീട്ടുടമസ്ഥര്* താറാവുകള്*ക്കായി വാതില്* തുറന്നിടുന്നത്.

    +







    സ്ഥിരമായി ആനകള്* പോകുന്ന വഴിയെ ആനത്താരയെന്നു വിളിയ്ക്കാമെങ്കില്* സ്ഥിരമായി കാനഡ ഗൂസ് ഇനത്തില്* പെട്ട താറാവുകള്* പോകുന്ന വഴിയെ താറാവു താരയെന്നും വിളിയ്ക്കാം. അത്തരമൊരു താറാവു താരയെക്കുറിച്ചാണ് പറയാന്* പോകുന്നത്.
    തോട്ടിലോ പറമ്പിലോ പാടത്തോ ആണ് ഈ താറാവു താരയെന്ന് കരുതിയെങ്കില്* തെറ്റി. വീടിന്റെ ഒത്ത നടുവില്* കൂടിയാണ് താറാവുകളുടെ സഞ്ചാരം.
    അമേരിക്കയിലുള്ള ഓറഗണിലെ കൊളംബിയ നദിക്കരയിലെ ഡെഷ്യൂട്*സില്* താമസിയ്ക്കുന്ന ദമ്പതികളുടെ വീടിനുള്ളിലാണ് ഈ താറാവ് താരയുള്ളത്.
    ഇവരുടെ മകള്* ഐയാന്* സ്മിത്ത് എഴുതിയ ബ്ലോഗിലൂടെയാണ് ഈ കൗതുകമുണര്*ത്തുന്ന വീടിനെ പറ്റി പുറം ലോകം അറിഞ്ഞത്.
    വീടിന്റെ തുറന്നുവച്ച് ഒരു വാതിലിലൂടെ താറാവുകള്* വരിവരിയായി മറുഭാഗത്തേക്ക് പോകും. ദിവസേന വീടിനകത്തുകൂടി പോകുന്ന ഇവ വീട്ടിലുള്ളവര്*ക്കോ വീട്ടിലുള്ളവര്* ഇവര്*ക്കോ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാറില്ല.
    പത്ത് വര്*ഷമായി ഈ ദമ്പതികള്* ഇവിടെയാണ് താമസിയ്ക്കുന്നത്. പക്ഷേ ആദ്യമായാണ് താറാവുകള്* ഇത്തരത്തില്* വീടിനുള്ളില്* സഞ്ചാരപാത കണ്ടെത്തുന്നത്.

  3. #503
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മന്നവേന്ദ്രാ വിളങ്ങുന്നു...

    ചക്ക ഉൽപന്നങ്ങളുമായി കെ.പി. സണ്ണി


    അലസനായ മലയാളിക്ക് ഏറ്റവും യോജിച്ച വിളയാണ് പ്ലാവ് എന്ന് കുത്തനാപ്പിള്ളിൽ സണ്ണി പറയുമ്പോൾ മൊത്തം മലയാളികളെയും അലസർ എന്നു വിളിച്ചതിൽ പ്രതിഷേധിക്കാൻ വരട്ടെ. അലസന്റെ വിള എന്നു റബറിനെ പണ്ട് സായിപ്പും വിളിച്ചിട്ടുണ്ടല്ലോ.
    കർഷകരുടെയും പ്രവാസികളുടെയുമൊക്കെ അധ്വാനത്തെ മറന്നിട്ടല്ല സണ്ണി ഇതു പറയുന്നത്. മറിച്ച്, കേരളത്തിന്റെ ഇന്നത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ, റബർ ഉൾപ്പെടെ അധ്വാനഭാരം കുറഞ്ഞ വിളകളോടുള്ള നമ്മുടെ വർധിച്ച താൽപര്യം, പുതു തലമുറയ്ക്കു കൃഷിയോടുള്ള മനോഭാവം, ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് സണ്ണിയുടെ ഈ സംബോധന. പ്ലാവിന് അലസമായ പരിപാലനം മതിയല്ലോ. ചക്ക പ്രമേഹക്കാർക്കു പറ്റിയ ഭക്ഷണമാണ് എന്ന കണ്ടെത്തലും ജൈവോൽപന്നങ്ങളോടുള്ള താൽപര്യവും ചേര്*ന്നതോടെ വിപണിയും സുരക്ഷിതം.

    ഇടുക്കി ചെറുതോണി തടിയമ്പാട്ട് കെ.പി. സണ്ണിക്കു പ്ലാവിനോടുള്ള ഇഷ്ടം പക്ഷേ അലസതകൊണ്ടല്ല. മികച്ച ജൈവ കർഷകനും ജൈവകൃഷിയുടെ പ്രചാരകനുമാണ് ഇദ്ദേഹം. മാത്രമല്ല, തന്റെ കാർഷിക നിലപാടുകൾ നാലുപേരറിയാനായി മൂന്നു വർഷത്തോളം 'ഇടുക്കി വൃത്താന്തം' എന്ന പേരില്* ഒരു പത്രം തന്നെ അച്ചടിച്ചു പുറത്തിറക്കിയിരുന്നു. പത്രമുടമയും പത്രാധിപരും ലേഖകനും വിതരണക്കാരനുമെല്ലാം സണ്ണി തന്നെ. മാസത്തിൽ ഒന്നേ ഇറങ്ങൂ. ചക്ക ഉൽപന്നനിര്*മാണത്തിലും വിപണിയിലും സജീവമായതോടെ പത്രം തൽക്കാലം നിർത്തി.
    പണ്ട്, പട്ടിണിക്കാലത്ത് ആണ്ടില്* ആറു മാസവും കുടുംബത്തെ പോറ്റിയിരുന്ന പ്ലാവിനെ പഴമക്കാർ സ്നേഹത്തോടെ അമ്മച്ചിപ്ലാവെന്നാണ് വിളിച്ചിരുന്നത്. ഇന്നും ഒരു കുടുംബത്തിന്റെ മുഴുവൻ പശിയടക്കാൻ പറ്റുന്ന മറ്റൊരു പഴമില്ല. പഴങ്ങളില്* മന്നൻ ചക്കപ്പഴം തന്നെയെന്നു സണ്ണി.
    വൈവിധ്യമാർന്ന ഉൽപന്നങ്ങൾ




    പതിനഞ്ചു വർഷം മുമ്പേ ചക്ക ഉൽപന്നങ്ങളിലേക്കു തിരിഞ്ഞ സണ്ണി, ചക്ക കട്*ലെറ്റും, ഐസ്ക്രീമും നിർമിച്ച് നന്നായി വിൽക്കുകയും ചെയ്തിരുന്നു. തുടര്*ന്ന് സമാന ചിന്താഗതിക്കാരായ ജൈവ കർഷകരെ സംഘടിപ്പിച്ച് നബാർഡിന്റെ പിന്തുണയോടെ 2016 മാർച്ചിൽ മന്നൻ ഓർഗാനിക് ഫാർമർ പ്രൊഡ്യൂസേഴ്സ് എന്ന കമ്പനി രൂപീകരിച്ചു. 10,000 രൂപയുടെ അഞ്ച് ഓഹരികൾ വീതം എടുത്ത 22 കർഷകരാണ് അംഗങ്ങള്*.
    ഇടുക്കിയിൽ ചക്ക സുലഭമായതിനാൽ കിലോയ്ക്കു മൂന്നു രൂപ നിരക്കിലാണ് സംഭരണം. കുരുവും ചകിണിയും നീക്കിയ പഴംപച്ച ചുളകൾ കിലോ 30 രൂപയ്ക്കും വാങ്ങുന്നു. ഇത് അരച്ചു പൾപ് രൂപത്തിലാക്കി ഡീപ് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു. ചക്ക സീസണ്* അല്ലാത്തപ്പോഴും ഉൽപന്നങ്ങൾ വിപണിയിലിറക്കാം എന്നതാണു ഗുണം. തടിയമ്പാടു യൂണിറ്റിൽ വൈവിധ്യമാർന്ന ഒട്ടേറെ ഉൽപന്നങ്ങളാണ് മന്നൻ കമ്പനി ഉണ്ടാക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും വിപണനമേളകളിലും വിറ്റഴിക്കുന്നു.
    ജനപ്രീതി നേടിയതും ജനം ശീലമാക്കിയതുമായ ഭക്ഷ്യോൽപന്നങ്ങള്* ചക്കകൊണ്ട് ഉണ്ടാക്കാനൊരുങ്ങുകയാണ് സണ്ണി. ചോക്കലേറ്റ്, ഐസ്ക്രീം, സിപ്പപ്, മിക്സ്ചർ എന്നിവ ഉദാഹരണം. ചക്കകൊണ്ടുള്ള ചോക്കലേറ്റ് കാണുമ്പോൾ ആളുകൾ കൗതുകത്തോടെ വാങ്ങുന്നു. ചക്ക മിക്സ്ചറും ചക്ക ഐസ്ക്രീമും ചക്ക സിപ്പപ്പും ഗോതമ്പുപൊടിപോലെ പൊടിപ്പിച്ചെടുത്ത ചക്കക്കുരുപ്പൊടിയുമെല്ലാം ഇങ്ങനെ എളുപ്പം വിപണി നേടുന്നു.








    ചക്ക വരട്ടിയത്, ചക്കക്കുരു അവലോസുണ്ട, കുമ്പിളപ്പം, ചക്ക പപ്പടം, ചക്ക മുറുക്ക് തുടങ്ങിയവയ്ക്കും പ്രിയമേറെ. മുള്ളുനീക്കിയ ചക്കമടൽ അച്ചാറാണ് മറ്റൊരു വിശേഷ വിഭവം. ചക്കവിനാഗരി വിപണിയിലിറക്കാനും ഉദ്ദേശ്യമുണ്ട്.
    ചക്കപ്പഴം വൈൻ ഒന്നാന്തരം. നല്ല വിപണനസാധ്യതയുമുണ്ട്. പക്ഷേ നിർമിക്കാനും വിൽക്കാനും കർഷകര്*ക്ക് അനുവാദമില്ല. ചക്കയുടെ വക്കീലന്മാർ ഈ തടസ്സം നീക്കാനും ശ്രമിക്കണമെന്നാണ് സണ്ണിയുടെ പക്ഷം.

  4. #504
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഔഷധ കലവറയായ ചെന്നെല്ല്; നെല്ലിനങ്ങളുടെ രാജാവ്

    കുറിച്യര്* വിശിഷ്ടനെല്ലിനമായാണ് ചെന്നെല്ലിനെ കാണുന്നത്.

    #







    കേരളത്തിന്റെ നാടന്*നെല്ലിനങ്ങളില്* നവരയോളം തന്നെ പ്രാധാന്യമുള്ളതാണ് വയനാടന്* ഇനമായ 'ചെന്നെല്ല്'. ഇവിടത്തെ കുറിച്യ,കുറുമ വിഭാഗത്തില്*പ്പെട്ട കര്*ഷകര്* ഇന്നും ഈയിനത്തെ നെല്ലിനങ്ങളുടെ രാജാവായി കരുതുന്നു.


    120 മുതല്* 150 ദിവസം വരെ മൂപ്പുള്ള ഇനമാണ് ചെന്നെല്ല്. നെല്*ച്ചെടികള്*ക്ക് 50 സെന്റീമീറ്റര്* വരെ ഉയരമുണ്ട്. നീണ്ട് ഉരുളന്* ആകൃതിയിലുള്ള നെല്ലരിക്ക് ചുവന്ന നിറമാണ്. മൂപ്പുകൂടിയ ഇനമായതിനാല്* 'നഞ്ച' സീസണില്* മാത്രമേ (ഇടവപ്പാതിയെ ആശ്രയിച്ചുള്ള കൃഷി) ഇതു കൃഷി ചെയ്യാറുള്ളു. ഒരേക്കറില്* നിന്ന് ആയിരം കിലോഗ്രാമോളം വിളവ് ലഭിക്കുമെന്ന് കുറിച്യകര്*ഷകനും നാടന്*നെല്ലിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്* രാമന്* പറഞ്ഞു. നല്ല കീടരോഗപ്രതിരോധശേഷിയുള്ള ഇനമാണിതെന്നും കണ്ടിട്ടുണ്ട്.

    കുറിച്യര്* വിശിഷ്ട നെല്ലിനമായാണ് ചെന്നെല്ലിനെ കരുതുന്നത്. ആരാധനാമൂര്*ത്തികള്*ക്ക് ഇതുപയോഗിച്ചുണ്ടാക്കിയ അപ്പവും പായസവും പുത്തരിയുമൊക്കെ സമര്*പ്പിക്കുന്നു. ശ്വാസനാളത്തില്* പുണ്ണുണ്ടായി മരണത്തിനുവരെ കാരണമാകുന്ന 'അടപ്പന്* രോഗത്തിന്' ചെന്നെല്ല് ഒറ്റമൂലിയാണെന്ന് ഇടത്തന കുറിച്യ തറവാട്ടിലെ അപ്പച്ചന്* വൈദ്യര്* പറഞ്ഞു. ഇത് പച്ചമരുന്നു ചേര്*ത്തരച്ച് രോഗിയുടെ നാക്കില്* തൊടുകയും നെഞ്ചില്* പുരട്ടുകയും ചെയ്യുന്നു. ഛര്*ദ്ദി,വയറുകടി എന്നിവയ്ക്കും ചെന്നെല്ല് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

    ചെന്നെല്ലിന്റെ ഗുണത്തെ സംബന്ധിച്ച് ഗവേഷണങ്ങളും നടന്നിട്ടുണ്ട്. തമിഴ്*നാട്ടിലെ 'നൂറുള്* ഇസ്ലാം സെന്റര്* ഓഫ് നാനോ ടെക്*നോളജിയും' , 'അണ്ണാമലൈ യൂണിവേഴ്*സിറ്റിയും' നടത്തിയ പഠനത്തില്* ചെന്നെല്ലില്* ഔഷധ ഫീനോളുകള്*, ഫ്*ളവനോയ്ഡുകള്*,പ്രോട്ടീന്*,കാര്*ബോഹൈഡ്രേറ്റ ് എന്നിവ നല്ലതോതിലുണ്ടെന്ന് തെളിഞ്ഞു.ഫീനോളുകളുടെ സാന്നിദ്ധ്യം ഇതിന്റെ നിരോക്*സീകാരകശേഷി കൂടുമ്പോള്* ഫ്*ളവനോയ്ഡുകള്*,ഹൃദ്രോഗം,അള്*സര്*, വാതരോഗങ്ങള്* എന്നിവയ്*ക്കെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്* കാരണമാകുന്നു. ചെന്നെല്ലിന്റെ വകഭേദമായ 'കുഞ്ഞിനെല്ല്' മഞ്ഞപ്പിത്തില്* നിന്ന് മുക്തി നേടാന്* രോഗികള്*ക്ക് നല്*കുന്നുണ്ട്.

    'നവര'യെപ്പോലെ ചെന്നെല്ലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്* നടന്നിട്ടില്ലെന്നതാണ് വാസ്തവം. ഈയിനം ഉള്*പ്പെടെ 21 വയനാടന്* നെല്ലിനങ്ങള്*ക്ക് കേന്ദ്ര ആക്ടിനുകീഴില്* രജിസ്*ട്രേഷന്* ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ചില പ്രദേശങ്ങളില്* മാത്രമായി അവശേഷിക്കുന്ന ചെന്നെല്ലിന്റെ കൃഷിക്ക് മുന്തിയ പരിഗണന ലഭിക്കേണ്ടിയിരിക്കുന്നു.

  5. #505
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പൊന്*മുട്ടയിടുന്ന എമു പക്ഷി

    പൂര്*ണ്ണ വളര്*ച്ചയെത്തിയ എമുവിന് 60 മുതല്* 70 കിലോ തൂക്കവും ആറ് അടി ഉയരവും ഉണ്ടാകും










    ലോകത്തിലെ എറ്റവും വലിയ രണ്ടാമത്ത പക്ഷിയായ എമു രൂപത്തിലും ഭാവത്തിലും ജീവിതരീതിയിലുമെല്ലാം കൗതുകമുണര്*ത്തുന്ന ആസ്ത്രലിയക്കാരനാണ്.എമുവിനെ വളര്*ത്തുന്നത് മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കായിട്ടാണ്. പൂര്*ണ്ണ വളര്*ച്ചയെത്തിയ എമുവിന് 60 മുതല്* 70 കിലോ തൂക്കവും ആറ് അടി ഉയരവും ഉണ്ടാകും.
    ഇവയ്ക്ക് പറക്കുവാന്* കഴിയില്ല എന്നാല്* ശരീരം തണുപ്പിക്കുവനാണ് ഇവ ചിറകുകള്* ഉപയോഗിക്കുന്നത്. നീളം കൂടിയ കഴുത്തില്* മയിലിന് സമാനമായ നീല തൂവലുകളും നീണ്ടു ബലമേറിയ കാലുകളില്* ചര്*മ്മം മൂടിയ മുന്ന് വിരലുകളുമുണ്ട്. മണിക്കൂറില്* 50 കിലോമീറ്റര്* വേഗത്തില്* ഒടുന്ന ഇവയുടെ ഒരോ കുതിപ്പിനും 9 അടി അകലമുണ്ട്.
    ദീര്*ഘദൂരം നീന്തുവാന്* കഴിവുള്ളവയാണ് എമു പക്ഷികള്*.പെണ്*പക്ഷികള്*ക്ക് ആണിനേക്കാള്* വലുപ്പമുണ്ട്. രണ്ട് വയസ്സാകുമ്പോള്* പ്രായപൂര്*ത്തിയാകുന്ന ഇവയ്ക്ക് ജീവിതകാലത്തില്* ഒരു ഇണ മാത്രമേ ഉണ്ടാകുകയൊള്ളു. എന്നാല്* പെണ്*പക്ഷികള്* മൊട്ടയിട്ട് അത് വിരിയാന്* അണ്*പക്ഷികളെ ഏല്*പ്പിച്ച ശേഷം മറ്റ് ആണ്* പക്ഷികളുമായി ചങ്ങാത്തത്തിലാകും.വര്*ഷത്തില്* 20 മുതല്* 50 മുട്ടവരെ ഇവയിടും. മുട്ടയ്ക്ക് അരകിലോഗ്രാം തൂക്കം വരെയുണ്ടാകും.
    മുട്ടവിരിയിക്കുന്നതും അടയിരിക്കുന്നതും ആണ്*പക്ഷികളാണ്. 56 ദിവസം കൊണ്ട് മുട്ടവിരിയും അടയിരിക്കുന്ന സമയത്ത് അണ്* പക്ഷികള്* ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ വിസര്*ജ്ജിക്കുകയോ ചെയ്യില്ല. ശരീരത്തില്* സംഭരിച്ചിട്ടുള്ള കൊഴുപ്പ് പാളിയില്* നിന്നാണ് ഇവയ്ക്ക് ഇതിനുള്ള ഊര്*ജ്ജം ലഭിക്കുന്നത്.
    എട്ട് ആഴ്ചകൊണ്ട് ആണിന്റെ ഭാരത്തില്* വലിയ കുറവ് ഉണ്ടാകും. മുട്ടയില്* നിന്ന് വിരിയുന്ന 10 ഇഞ്ച് മാത്രം പൊക്കമുള്ള കുഞ്ഞുങ്ങള്*ക്ക് കറുപ്പും വെളുപ്പും ഇടകലര്*ന്ന നിറമാണ്. കുഞ്ഞ് വിരിഞ്ഞിറങ്ങുമ്പോള്* ആണ്*പക്ഷി അതീവ ജാഗ്രതയോടെ കാവല്* നില്*ക്കും. തള്ള എമുവാണ് കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. ആണ്*പക്ഷികള്* ആറുമാസക്കാലം കുഞ്ഞുങ്ങളെ സംരക്ഷിച്ച് ഭക്ഷണം കഴിപ്പിക്കാന്* പഠിപ്പിക്കുന്നു.
    പുഴുക്കളും പൂക്കളും പച്ചിലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക് ധാരാളം വെള്ളവും കൊറിക്കാന്* കല്ലുകളും ആവശ്യമാണ്. തീറ്റ സഞ്ചിയില്* കല്ലുകളുമുണ്ടങ്കിലെ ഇവയ്ക്ക് ദഹനം നടക്കുകയൊള്ളു.35 വയസ്സുവരെ ജീവിക്കുമെങ്കിലും 25 വയസ്സുവരെയേ പെണ്*പക്ഷികള്* മുട്ടയിടു.
    ഒരു പക്ഷിയില്* നിന്ന് 50 കിലോഗ്രാം വരെ ഇറച്ചി ലഭിക്കും. ചുവന്ന നിറത്തിലുള്ള ഇറച്ചി മൃദുവും രൂചികരവുമാണ്. കൊളസ്*ട്രേള്* രഹിതമാണ് ഇവയുടെ ഇറച്ചി. ഇറച്ചിയെപ്പോലെ ഇവയില്* നിന്നും എടുക്കുന്ന എണ്ണയും നല്ലതാണ്. സൗന്ദര്യ വര്*ദ്ധക ലേപനങ്ങളില്* വ്യാപകമായി ഇത് ഉപയോഗിക്കുന്നുണ്ട്. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയില്* കൂടുതല്* ലഭിക്കും.കേരളത്തില്* പാലക്കാട് ജില്ലയിലെ കണ്ണനൂരിലും പുതുപ്പരിയാരത്തും നെന്മാറയിലും നല്ലേപ്പിള്ളിയിലും എമു ഫാമുകള്* ഉണ്ട്. പക്ഷികളുടെ ഉയര്*ന്ന വിലയാണ് കൃഷി വ്യാപിക്കാത്തതിന് കാരണം.

  6. #506
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    റമ്പൂട്ടാനിൽ വിളയുന്ന ബിസിനസ്



    നാല് ഏക്കറിലെ റബർ വെട്ടി 2008-ൽ റമ്പൂട്ടാൻ നട്ട കാഞ്ഞിരപ്പള്ളി കൊണ്ടൂപ്പറമ്പ് തങ്കം എസ്*റ്റേറ്റിലെ റെന്നി ജേക്കബിന്റെ അനുഭവം കേരളത്തിൽ പുതിയൊരു ട്രെൻഡിന് തുടക്കം കുറിക്കുമോ? മൂന്നാം വർഷം മുതൽ ഫലം തരുന്ന, 100 വർഷത്തോളം ആയുസ്സുള്ള റമ്പൂട്ടാൻ ഒരേക്കറിൽ നിന്ന് പ്രതിവർഷം ശരാശരി 46 ലക്ഷം രൂപ വരുമാനം തരുന്നുവെന്ന് കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി വിളവെടുക്കുന്ന റെന്നി ജേക്കബ്.



    വിളവെടുപ്പിന് പാകമായാലും 20 ദിവസത്തോളം പഴം മരത്തിൽ തന്നെ നിർത്താമെന്നതാണ് റമ്പൂട്ടാന്റെ മറ്റൊരു സവിശേഷത. മറ്റു പഴവർഗങ്ങൾ പോലെ പെട്ടെന്നു പഴുത്ത് കേടുവന്നു പോകാത്തതിനാൽ കർഷകന് ആധി പിടിക്കേണ്ട കാര്യമില്ല
    പ്രീമിയം എന്ന അംഗീകാരവും സ്വാദും പോഷകഗുണവുമുള്ളതിനാലും കീടനാശിനി പ്രയോഗം തീരെ ആവശ്യമില്ലാത്തതിനാലും വർഷം തോറും വർധിച്ചു വരുന്ന ഡിമാൻഡും റെഡിമാർക്കറ്റും റമ്പൂട്ടാൻ കൃഷിയെ പിന്നെയും ആകർഷകമാക്കുന്നുവെന്ന് റെന്നിയുടെ അനുഭവം.






    കാർഷിക കേരളത്തിൽ കർക്കടകം പഞ്ഞമാസമായിരുന്നു. പ്രത്യേകിച്ച് ഒന്നും വിളവെടുക്കാനില്ല. കടുത്ത മഴയിൽ കൃഷിനാശം സാധാരണമാണു താനും. കൃഷി കുറഞ്ഞെങ്കിലും കടുത്ത മഴയായതുകൊണ്ട് ദിവസക്കൂലിക്കാർക്കും മറ്റും ഇന്നും കർക്കടകം പഞ്ഞമാസം തന്നെ. എന്നാൽ കർക്കടകത്തിൽ വിളവെടുക്കുന്ന ഒരു പഴത്തിന്റെ കൃഷി കേരളത്തിൽ വേരുപിടിക്കുന്നു. വിദേശിയായ റമ്പൂട്ടാനാണ് ഈ താരം.

    റബർകൃഷിയുടെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിലെ ഒരു പ്ലാന്റർ നാല് ഏക്കറിലെ ടാപ്പിങ്ങുണ്ടായിരുന്ന റബർ വെട്ടി 2008-ൽ അവിടെ റമ്പൂട്ടാൻ ഫാം ആരംഭിച്ചുവെന്നു കേട്ടാൽ വിശ്വസിക്കുന്നതെങ്ങനെ? സംഗതി സത്യമാണ്. എന്നു മാത്രമല്ല മൂന്നാം വർഷം മുതൽ (2011 മുതൽ) വിളവെടുത്തു തുടങ്ങിയ ഈ ഫാമിൽ നിന്നുള്ള വിളവും ആദായവും വർഷാവർഷം വർധിച്ചു വരികയുമാണ്.
    റബർകൃഷിയിൽ അതിന്റെ നല്ല കാലത്തുപോലും ഒരേക്കറിൽ നിന്ന് പരമാവധി ഉണ്ടാക്കാവുന്ന ആദായം 50,000 രൂപയും ഇപ്പോഴത്തെ ദയനീയ വിലയിൽ 30,000 രൂപയ്ക്കടുത്തുമാണെന്നിരിക്കെ ഒരേക്കർ റമ്പൂട്ടാൻ ഫാമിൽ നിന്ന് കഴിഞ്ഞ ആറു വർഷമായി റെന്നി ജേക്കബ് ഉണ്ടാക്കുന്നത് അതിന്റെ അഞ്ചും പത്തും ഇരട്ടി അതായതു വർഷം തോറും ശരാശരി 4-6 ലക്ഷം രൂപ. (റബറിന്റെ ആദ്യടാപ്പിങ്ങിന് ചുരുങ്ങിയത് ഏഴര വർഷമെങ്കിലും കാക്കണമെന്നതും ഓർക്കണം).

    'റമ്പൂട്ടാൻകൃഷി വെറും കൗതുകമല്ലെന്ന് തെളിയിക്കാനാണ് ഞാൻ അഞ്ചു വർഷം വരെ കാത്തിരുന്നത്. നമ്മുടെ കാലാവസ്ഥയിൽ മാവും പ്ലാവും പോലെ വളരുകയും എന്നാൽ വാണിജ്യപരമായി പതിന്മടങ്ങ് ലാഭം തരികയും ചെയ്യുന്നതാണ് റമ്പൂട്ടാൻകൃഷി. ആറു വർഷം തുടർച്ചയായി നല്ല വിളവും വിലയും കിട്ടിയതാണ് വൻതോതിലുള്ള റമ്പൂട്ടാൻ ഫാമിങ്ങിന്റെ സാധ്യതകളെപ്പറ്റി എനിക്കിപ്പോൾ ആത്മവിശ്വാസം തരുന്നത്,' റെന്നി ജേക്കബ് പറയുന്നു.

    ഒരേക്കറിൽ നൂറ് തൈകൾ വെച്ച് 400 റമ്പൂട്ടാൻ തൈകളാണ് 20 അടി വീതം അകലം വിട്ട് നട്ടത്. എൻ18, ഇ35, എച്ച്ജി റെഡ് എന്നീ മൂന്നിനത്തിൽപ്പെട്ട തൈകൾ. മൂന്നാം വർഷം മുതൽ വിളവെടുത്തു തുടങ്ങി. മൂന്നാം വർഷം മരമൊന്നിന് 15 കിലോ വെച്ച് പഴം ലഭിച്ചപ്പോൾ നാലാം വർഷം ഇത് 30 കിലോയായി. അഞ്ചും ആറും വർഷം 50-70 കിലോ വീതം കിട്ടി. എന്നാൽ, മരങ്ങൾ വളർന്നു തിങ്ങിത്തുടങ്ങിയതിനാൽ അഞ്ചാമത്തേയും ആറാമത്തേയും വർഷങ്ങളിൽ 40% മരങ്ങളും നന്നായി കായ്ച്ചില്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ വേദനയോടെയാണെങ്കിലും ബുദ്ധിപൂർവം ഒരു കാര്യം ചെയ്തു - 120 മരങ്ങൾ മാത്രം നിർത്തി 280 എണ്ണവും വെട്ടിക്കളഞ്ഞു.

    'പിന്നെയാണ് അദ്ഭുതമുണ്ടായത്. വളരാൻ ഇടവും വേണ്ടത്ര സൂര്യപ്രകാശവും കിട്ടിയപ്പോൾ ഗോളാകൃതിയിൽ വളർന്ന് ഓരോ മരവും ഓരോ പന്തലായി. വിളവിലാണ് അതിലും വലിയ അദ്ഭുതമുണ്ടായത് - ഒരു മരത്തിൽ നിന്ന് ചുരുങ്ങിയത് 100 കിലോ മുതൽ ഫലം കിട്ടിത്തുടങ്ങി. തൈ നടുമ്പോൾ 40 അടി വീതം അകലം പാലിക്കുന്നതാണ് ഉത്തമമെന്നും ബോധ്യമായി,' ഒരു തുടക്കക്കാരന്റെ അനുഭവപാഠങ്ങൾ റെന്നി നിരത്തുന്നു.

    ഗോളാകാരമാർന്ന് വളർന്നു നിൽക്കുന്ന റമ്പൂട്ടാൻ മരത്തിന്റെ 360 ഡിഗ്രി മുഴുവനും കായ്ക്കുമെന്നതാണ് അനുഭവം. ഈ വർഷം നാലേക്കറിലെ 120 മരങ്ങളിൽ നിന്നായി ലഭിക്കാവുന്ന 25,000 കിലോഗ്രാം റമ്പൂട്ടാൻ ഇന്ത്യയിലെ റെക്കോഡായി മാറും. അതായത് കിലോഗ്രാമിന് 120 രൂപ വെച്ച് ഏതാണ്ട് 30 ലക്ഷം രൂപയ്ക്കു മേൽ വരുമാനം.

    ചില മരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 300 കിലോഗ്രാം വരെ ഫലം ലഭിച്ചു. 500 കിലോഗ്രാം വരെ ഫലം തന്ന മരങ്ങളും ഉണ്ടെന്നു റെന്നി പറയുന്നു.വർഷത്തിൽ ഒരു തവണയാണ് വിളവെടുപ്പ് - ജൂൺ- ഓഗസറ്റിൽ. വിളവെടുപ്പിന് പാകമായാലും 30 ദിവസത്തോളം പഴം മരത്തിൽ തന്നെ നിർത്താമെന്നതാണ് റമ്പൂട്ടാന്റെ മറ്റൊരു സവിശേഷത.

    കൃഷിരീതികൾ, വിളസംരക്ഷണം, വിളവെടുപ്പ്, വിപണനം എന്നീ മേഖലകളിലെല്ലാം സ്വന്തമായ പാഠങ്ങൾ വികസിപ്പിച്ചെടുക്കാനും റെന്നിക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം 15 വർഷത്തിലേറെ യുഎസിൽ ഈ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഡോ. സണ്ണി ജോർജിന്റെ നേതൃത്വത്തിലുള്ള ആർ&ഡി വിഭാഗവും കൂട്ടിനുണ്ട്. റമ്പൂട്ടാൻ പോലെ ദക്ഷിണേഷ്യയിൽനിന്നു വന്ന പഴവർഗങ്ങളുടെ നഴ്*സറിയായ ഹോംഗ്രോൺ ബയോടെക്കിന്റെ പ്രമോട്ടർ കൂടിയാണ് റെന്നി ജേക്കബ്.
    റമ്പൂട്ടാൻ കൃഷി: ചില പാഠങ്ങൾ

    1. നല്ല നടീൽ രീതി - ഏക്കറിൽ 30 തൈകൾ, തമ്മിൽ 40 അടി വീതം അകലം
    2. യോജിച്ച ഇടവിളകൾ - പപ്പായ, പൈനാപ്പിൾ
    3. നടീൽ തന്ത്രം - ആദ്യം ഏക്കറിൽ 70 തൈകൾ നടുക, ക്രമേണ ആറാം വർഷം 30 ആക്കുക
    4. മരത്തിന്റെ സൈസ് ശരാശരി 12-15 അടി ഉയരം, 30 അടി ചുറ്റളവ്
    5. മരത്തിന്റെ ആകൃതി ഗോളാകൃതി, താഴത്തെ കൊമ്പുകൾ ഒരടിയോളം താഴെ വരെ
    6. വിള സംരക്ഷണം - പഴയ മീൻവല തുടങ്ങിയവ ഉപയോഗിച്ച് അണ്ണാൻ, കിളികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കണം
    7. പൂക്കുന്ന സീസൺ ജനുവരി-മാർച്ച്
    8. വിളവെടുപ്പ് - ജൂൺ-ഓഗസ്റ്റ്
    9. വിളവെടുപ്പ് ഉപകരണം - വലത്തോട്ടി
    10. ലൈറ്റ് പ്രൂണിങ് - വിളവെടുപ്പിന് ശേഷം കൊമ്പുകളുടെ 6 മുതൽ 12 ഇഞ്ചു വെച്ച്
    11. ഹാർഷ് പ്രൂണിങ് - അധികം വളർന്ന 25% മരങ്ങളും ഓരോ വർഷവും
    12. വളം - അധികവും ഓർഗാനിക് വളം, വളരെ മിതമായ തോതിൽ രാസവളം
    13. രാസവസ്തുക്കൾ കീടനാശിനി, കുമിൾനാശിനി, കളനാശിനി എന്നിവ ആവശ്യമില്ല
    14. ശരാശരി ഭാരം - ഒരു കിലോവിൽ 25-20 പഴം
    15. ഏകദേശ മൊത്തവില - കേരളത്തിൽ കിലോഗ്രാമിന് 130-150 രൂപ; യുഎഇയിൽ 200-250 രൂപ
    16. ചില്ലറ വിൽപന വില - കേരളത്തിൽ കിലോഗ്രാമിന് 200-250 രൂപ; യുഎഇയിൽ 400-600 രൂപ

  7. #507
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    തകരയുടെ ഔഷധ ഗുണങ്ങള്*


    ശ്വാസകോശ രോഗങ്ങള്*ക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഉത്തമ ഔഷധമായ തകരയുടെ പ്രത്യേകതകളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത

    #










    ഇന്ത്യയില്* എല്ലാ ഭാഗത്തും, പ്രധാനമായും കേരളത്തില്* സര്*വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടില്* പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാര്*ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്* ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടന്* പാട്ടിലും കഥകളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട്, തവര പുരാണം എന്നിങ്ങനെ പരാമര്*ശിക്കുന്നുണ്ട്.
    ഇംഗ്ളീഷില്* റിങ് വോം പ്ലാന്റ് , സിക്കിള്* സെന്ന, ടോവര എന്നെല്ലാം പറയപ്പെടുന്നു. തമിഴര്*ക്ക് തഗരൈ, ഊശിത്തഗരൈ എന്നിങ്ങനെയും സംസ്*കൃതത്തില്* ചക്രമര്*ദ, പ്രപൂന്നടം, ദദ്രൂഘ്നം, എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. മറാത്തിയില്* തഗരിസൈ, ബംഗാളിയില്* ചാവുകെ എന്നിങ്ങനെയെല്ലാം പേരുള്ള തകര, സിസാല്* പിനിയേസിയേ കുടുംബത്തിലെ അംഗമാണ്*. ശാസ്ത്രീയനാമം കാസിയ ടോറ ലിന്*, കാസിയ ബോറേന്*സിസ് മിക്വ ്, കാസിയ ന്യുമിലിസ് കൊളാഡ് എന്നിങ്ങനെയാണ്. ഇതില്* നമ്മുടെ നാട്ടില്* വ്യാപകമായി കാണപ്പെടുന്നയിനം കാസിയ ടോറ ലിന്* ആണ്.
    മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളര്*ന്നുവരുന്നു. മിക്ക ഏഷ്യന്* രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തകര മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്* പുതുമഴയോടെ മുളയ്ക്കും. ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയില്* നിറയെ പച്ചയും ഇളം പച്ചയും കലര്*ന്ന ഇലകളുണ്ടാകും. ഇലകള്* വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ആദ്യം മുളയ്ക്കുന്ന ഇലകള്* താരതമ്യേന ചെറുതായിരിക്കും. കൈയിലിട്ടുരച്ചു നോക്കിയാല്* രൂക്ഷഗന്ധമാണുണ്ടാവുക.
    നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയ നിറത്തിലുള്ളതും കണ്ടുവരുന്നു. കായകള്* നേര്*ത്തുമെലിഞ്ഞ് 10-12 സെന്റീമീറ്റര്* നീളമുണ്ടാകും. പോഡിനുള്ളില്* 20-25 വിത്തുകള്* കാണും. വിത്തുകള്*ക്ക് തവിട്ടുകലര്*ന്ന കറുപ്പു നിറമായിരിക്കും. ജൂണ്*, ജൂലായ് മാസങ്ങളില്* മുളച്ചുപൊന്തുന്ന ഇവ നവംബര്* മാസത്തോടെ വിത്തായി ജനുവരി-ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും.
    ഔഷധഗുണം
    ഒട്ടേറെ രാജ്യങ്ങളില്* ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര. ചൈനയിലും ആഫ്രിക്കന്* അമേരിക്കന്* രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകള്*ക്കുള്ള മരുന്നുകളില്* അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. ആന്റി ഓക്സിഡന്റ് ആയി ഇത് അലോപ്പതിയില്* ഉപയോഗിക്കുന്നുണ്ട്.
    ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോള്*ഡിന്*, ക്രൈസോഫനോള്*, കാഥര്*ടെയ്ന്*, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്*, ഇമോഡിന്*, റുബ്രോഫുസാരിന്*, സ്റ്റിഗ്മാസ്റ്റിറോള്*, ടാര്*ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്* അനുഗൃഹീതമാണ് നമ്മുടെ തകര.
    ആയുര്*വേദത്തില്* ചര്*മരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്*, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാന്* ഇതിന്റെ വിത്ത് അരച്ച് ലേപനം ചെയ്യാറുണ്ട്. ദുര്*ഗന്ധം വമിക്കുന്ന വൃണങ്ങള്* ശമിപ്പിക്കാന്* തകരയില ആവണക്കെണ്ണയില്* അരച്ച് പുരട്ടാറുണ്ട്.
    ശ്വാസകോശരോഗങ്ങള്*ക്ക് തകരയിലയുടെ നീര് തേനില്* ചേര്*ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും. മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നതും രോഗശമനമുണ്ടാക്കും. പാമ്പുകടിയേറ്റാല്* വിഷം ശമിപ്പിക്കാന്* തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ.് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂര്*ണം, കാസിസാദി ഘൃതം, മഹാവിഷഗര്*ഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുര്*വേദമരുന്നുകളില്* തകര സമൂലം ഉപയോഗിക്കുന്നു.
    കരളിനെയും, കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദനയെയും രക്താദിമര്*ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്ന, അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ ഈ മഴമാസങ്ങളില്* നാം മറക്കരുത് . ഉപ്പേരിയായും കറിയായും തകരവടയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം.

    വേര് , വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുര്*വേദ വിധിയനുസരിച്ചാവണം അല്ലെങ്കില്* അധികമായാല്* അമൃതും വിഷമാകുന്നതുപോലെ വിപരീതമായേക്കും.

  8. #508
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇത്തിരി അച്ചാറും ഉപ്പിലിട്ടതും ; പിന്നെ ഉമയുടെ കൈപ്പുണ്യവും

    വീട്ടില്*ത്തന്നെ ജൈവപച്ചക്കറികള്* കൊണ്ടുള്ള മൂല്യവര്*ദ്ധിത ഉത്പന്നങ്ങള്* ഉണ്ടാക്കി വിറ്റഴിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശിയായ ഉമ വിനേഷ് .

    #







    "നമ്മള്* മലയാളികള്*ക്ക് അച്ചാറിനോടുള്ള താല്*പ്പര്യം ഒന്ന് വേറെ തന്നെ ആണ്... അതുപോലെ കൊണ്ടാട്ടങ്ങളോടും.... എത്ര കറികള്* ഉണ്ടെങ്കിലും ലേശം അച്ചാറോ, ഉപ്പിലിട്ടതോ അല്ലെങ്കില്* കുറച്ചു കൊണ്ടാട്ടമെങ്കിലും ഉണ്ടെങ്കിലേ നമുക്ക് ഒരു തൃപ്തി കിട്ടുകയുള്ളു... ഊണിനു മാത്രമല്ല,, ചപ്പാത്തി, ദോശ, ഇഡ്ഡലി... എന്തിന് പുട്ടിനും ഉപ്പുമാവിനും വരെ പറ്റിയാല്* അച്ചാര്* കൂട്ടുന്നവരാണ് നമ്മള്* മലയാളികള്*...." ഇത് ഇരിങ്ങാലക്കുടക്കാരി ഉമ വിനേഷിന്റെ അഭിപ്രായം.
    ജൈവപച്ചക്കറികളില്* ഉപ്പും മുളകുപൊടിയും കലര്*പ്പില്ലാത്ത ചേരുവകളും ചേര്*ത്ത് ഉമ തയ്യാറാക്കുന്ന അച്ചാറുകളും കൊണ്ടാട്ടങ്ങളും കടല്* കടക്കുകയാണ്. നാവില്*കൊതിയൂറുന്ന രുചികള്*ക്ക് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ. ഉപരോധം ഏര്*പ്പെടുത്തിയ ഖത്തറിലുമെത്തി ഉമയുടെ കൈപ്പുണ്യം.
    ഫെയ്*സ്ബുക്കും വാട്*സ് ആപ്പും ഇല്ലാത്തവര്* ആരുമുണ്ടാകില്ലല്ലോ. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികളുടെ തനതുരുചി ആസ്വദിക്കണമെങ്കില്* മെസഞ്ചറിലോ വാട്*സ് ആപ്പിലോ ഉമയ്ക്ക് ഒരു മെസ്സേജ് അയച്ചാല്* മതി. രണ്ടോ മൂന്നോ ദിവസത്തെ കാത്തിരിപ്പ് മാത്രം മതി. കടകളില്* പോയി വാങ്ങാമെന്ന് കരുതിയെങ്കില്* നിങ്ങള്*ക്ക് തെറ്റി. കേടുകൂടാതെ നാളുകളോളം സൂക്ഷിക്കാന്* ചേര്*ക്കുന്ന ചേരുവകളൊന്നും തന്റെ ശുദ്ധമായ ഉല്*പ്പന്നങ്ങളില്* ചേര്*ത്ത് വിറ്റഴിക്കാന്* ഉമ തയ്യാറല്ലെന്നതു തന്നെ കാരണം.
    വറുത്ത നാരങ്ങ അച്ചാര്* , മധുര നാരങ്ങ അച്ചാര്*, ഉണക്ക നെല്ലിക്ക അച്ചാര്*, വറുത്ത നെല്ലിക്ക, എരുമാങ്ങ, എണ്ണമാങ്ങാ, അവക്ക മാങ്ങ, മധുര മാങ്ങ, തക്കാളി വെളുത്തുള്ളി അച്ചാര്*, ചേന വെളുത്തുള്ളി അച്ചാര്*, ജാതിക്ക അച്ചാര്* എന്നിവയിലെല്ലാം ശുദ്ധമായ പുതുരുചികള്* കണ്ടെത്തി ആളുകളില്* എത്തിക്കുകയാണ് ഈ വീട്ടമ്മ. മായവും മന്ത്രവും ഒന്നും ഇല്ലാതെ തന്നെ വിഭവങ്ങള്* ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്*. അതുപോലെ കുമ്പളങ്ങ, പയര്*, പാവയ്ക്കാ, വടുകപ്പുളി, കായത്തൊലി, കൊത്തമര എന്നിവയെല്ലാമുണ്ട് ഉമയുടെ കൈയില്*.. കപ്പ പപ്പടവും കൈപുണ്യങ്ങളില്* ഒന്നാണ്.
    രുചിയിലും ഗുണത്തിലും മുന്നില്* നില്*ക്കുന്നതിനാല്* ഉമയുടെ ഈ ഉല്പന്നങ്ങള്*ക്കെല്ലാം ഇന്ന് കേരളത്തിനകത്തും പുറത്തും ആവശ്യക്കാരേറെയാണ്.
    ഉമയുടെ തക്കാളി-വെളുത്തുള്ളി അച്ചാറിന്റെയും വറുത്ത നാരങ്ങ അച്ചാറിന്റെയും രുചി ആസ്വദിച്ച ഉപഭോക്താവിന് പറയാനുള്ളത് ഇതാ..
    നാടന്* പുളിയിഞ്ചി കറി, ചമ്മന്തിപ്പൊടി,ദോശ-ഇഡലി എന്നിവയ്ക്കാവശ്യമായ ചട്*നിപ്പൊടികള്*,അവലോസുപൊടികള്* എന്നിവയെല്ലാം വിശ്വസിച്ച് കഴിക്കാനുള്ള അവസരമാണ് ഉമ നല്*കുന്നത്. ഇതൊന്നുമല്ലാതെ ഉപ്പിലിട്ട വിഭവങ്ങളും കായ വറുത്തതും ശര്*ക്കര ഉപ്പേരിയുമെല്ലാം ഉമ വീട്ടില്*ത്തന്നെ ഉണ്ടാക്കുന്നുണ്ട്. മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്*പ്പൊടി എന്നിവയെല്ലാം വീട്ടില്*ത്തന്നെ കഴുകി ഉണക്കിപ്പൊടിച്ചെടുത്താണ് ആവശ്യക്കാര്*ക്ക് നല്*കുന്നത്.
    ഉമയുടെ മാങ്ങ അച്ചാറും തൈര് മുളകും ആസ്വദിച്ച ഒരു ഉപഭോക്താവിന്റെ ഫെയ്*സ്ബുക്ക് പോസ്റ്റ്.......
    എല്ലാ ഞായറാഴ്ചകളിലും തൃശൂരില്* നടക്കുന്ന കാര്*ഷിക വിപണിയുടെ നാട്ടുചന്തയില്* ഉമ നേരിട്ട് അച്ചാറുകളും കൊണ്ടാട്ടങ്ങളും വില്*പ്പനയ്*ക്കെത്തിക്കുന്നുണ്ട്. നേരത്തെ തന്നെ വിളിച്ചു പറയുന്നവര്*ക്കാണ് ഇവ തയ്യാറാക്കി എത്തിക്കുന്നത്. 'ഫെയ്*സ്ബുക്കില്* ഞാന്* അംഗമായിട്ടുള്ള എല്ലാ ഗ്രൂപ്പില്* നിന്നും കൃഷിയിലും മൂല്യവര്*ദ്ധിത ഉത്പന്നങ്ങള്* ഉണ്ടാക്കി വിറ്റഴിക്കുന്ന കാര്യത്തിലും വളരെ നല്ല പിന്തുണയാണുള്ളത്. വിഷരഹിതമായ നല്ലൊരു നാളെ നമ്മളെക്കൊണ്ട് കഴിയുന്ന വിധം സൃഷ്ടിക്കുക എന്നതായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. മായമില്ലാത്ത ഭക്ഷണം പ്രദാനം ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം.' ഉമ വ്യക്തമാക്കുന്നു.

  9. #509
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പക്ഷികളെ വേട്ടയാടിയ ആഫ്രിക്കന്* മത്സ്യങ്ങളെ കൊന്നൊടുക്കിയ മലയാളി

    കേരളവുമായി ആത്മബന്ധം പുലര്*ത്തിയ ലോകപ്രശസ്ത പക്ഷിഗവേഷകനായിരുന്നു സാലിം അലി. അദ്ദേഹത്തിന്റെ 30-ാം ചരമ വാര്*ഷികമാണ് ജൂലൈ 20ന്. ഭരത്പൂര്* പക്ഷിസങ്കേതം അദ്ദേഹത്തിന് എക്കാലവും സ്വര്*ഗഭൂമിയായിരുന്നു. മലയാളിയായ വൈല്*ഡ് ലൈഫ് വാര്*ഡന്* ബിയോ ജോയിയുടെ പ്രയത്*നം പക്ഷിസങ്കേതത്തിന് പുനര്*ജന്മം നല്*കി.









    ലോകപ്രശസ്ത പക്ഷിസങ്കേതമായ ഭരത്*പുരിന്*(രാജസ്ഥാൻ) പുനർജന്മം നൽകാൻ മലയാളിയായ വനപാലകന്റെ കരസ്പർശം വേണ്ടിവന്നു.തടാകങ്ങളും തണ്ണീർത്തടങ്ങളും അതിൽ നീന്തിത്തുടിക്കുന്ന വർണപ്പക്ഷികളുമാണ്* ഭരത്*പുരിന്റെ പ്രകൃതി സൗന്ദര്യത്തിന്* മാറ്റുകൂട്ടുന്നത്*. അവയ്ക്ക്* കുടപിടിക്കാൻ പടർന്ന്* പന്തലിച്ചുനിൽക്കുന്ന വൃക്ഷങ്ങളും.
    പക്ഷികളുടെ ഒടിഞ്ഞുഞെരിഞ്ഞ അസ്ഥികൂടങ്ങൾ, തൂവൽക്കൂട്ടങ്ങൾ, ചുണ്ടുകൾ, കണ്ണുകൾ കൂടാതെ ചെറിയ മീനുകളുടെ അവശിഷ്ടങ്ങൾകൂടി കാണാമായിരുന്നു. മത്സ്യത്തിന്റെ കുടൽമാലകളിലും കട്ടപിടിച്ച രക്തത്തിലും അവ കലർന്നുകിടന്നു.
    ഭരത്*പുർ പക്ഷിസങ്കേതത്തിലെ വൈൽഡ്* ലൈഫ്* വാർഡനായ കോതമംഗലം സ്വദേശി ബിജോ ജോയ്* കാഴ്ചയിൽ വലിയ മത്സ്യത്തെ ചളിവെള്ളത്തിൽനിന്ന്* പിടിച്ച്* കരയിലിട്ട്* വയറുകീറിയപ്പോൾ കണ്ടുനിന്ന ആൾക്കൂട്ടം അമ്പരന്നു. ഭരത്*പുരിന്റെ ആവാസവ്യവസ്ഥ നശിപ്പിച്ച്* പെറ്റുപെരുകിയ ആഫ്രിക്കൻ മത്സ്യത്തെ (African Cat Fish) ഉന്മൂലനം ചെയ്യാൻ നിരവധി സന്നദ്ധസംഘടനാ പ്രവർത്തകരുടെ സഹായം അദ്ദേഹത്തിന്* കിട്ടി. മഹത്തായ ഒരു കൂട്ടായ്മയായി അത്* രൂപംകൊണ്ടപ്പോൾ രാജസ്ഥാനിലെ പ്രകൃതിസ്നേഹികൾ ആശ്വസിച്ചു. ഭരത്*പുരിനെ വിനാശത്തിൽനിന്ന്* കരകയറ്റിയതാണ്.
    പക്ഷികളുടെ ഒടിഞ്ഞുഞെരിഞ്ഞ അസ്ഥികൂടങ്ങൾ, തൂവൽക്കൂട്ടങ്ങൾ, ചുണ്ടുകൾ, കണ്ണുകൾ കൂടാതെ ചെറിയ മീനുകളുടെ അവശിഷ്ടങ്ങൾകൂടി കാണാമായിരുന്നു. മത്സ്യത്തിന്റെ കുടൽമാലകളിലും കട്ടപിടിച്ച രക്തത്തിലും അവ കലർന്നുകിടന്നു. തണ്ണീർത്തടങ്ങളെ വേട്ടയാടി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ആഫ്രിക്കൻ മത്സ്യങ്ങളെ ഉന്മൂലനം ചെയ്തത്* ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങുമുള്ള പ്രകൃതിസ്നേഹികൾ ശ്രദ്ധിച്ചു.

    2000-ത്തിൽ ഐ.എഫ്*.എസ്*. പരീക്ഷ ജയിച്ച ബിജോജോയ്* 2014 നവംബർ മുതൽ ഭരത്*പുരിൽ വൈൽഡ്* ലൈഫ്* വാർഡനാണ്*. കോതമംഗലം നെല്ലിമറ്റം തുറക്കല വീട്ടിൽ ജോയി ജോണിന്റെ മകനാണ്*. ഈയിടെ ബിജോ ജോയിക്ക്* രാജസ്ഥാൻ വനംവകുപ്പിന്റെ പ്രത്യേക അംഗീകാരം കിട്ടി. ലോകപ്രശസ്തമായ രൺതംഭോർ കടുവസങ്കേതത്തിലെ ഡെപ്യൂട്ടി ഫീൽഡ്* ഡയറക്ടറായി നിയമിക്കപ്പെട്ടു. ഈ ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ്* അദ്ദേഹം.
    തണ്ണീർത്തടങ്ങളിലും തടാകങ്ങളിലും ഏത്* പ്രതികൂല സാഹചര്യത്തെയും നേരിട്ട്* തഴച്ചുവളരാൻ ആഫ്രിക്കൻ മത്സ്യത്തിന്* കഴിയും. വളർച്ചയെത്തിയവയ്ക്ക്* മൂന്നടി നീളംവരും. വലിയ പക്ഷികളുടെ ഇരയായ തവളകളെയും മറ്റ്* ഉഭയജീവികളെയും ചെറിയ മീനുകളെയും വൻമത്സ്യം വിഴുങ്ങും. ഇരുണ്ട ഭൂഖണ്ഡത്തിൽനിന്ന്* ഭരത്*പുരിലെത്തിയ വലിയമത്സ്യം പക്ഷി സങ്കേതത്തെ കീഴ്*മേൽ മറിച്ചു. അവ ക്രമേണ ഭീഷണിയും ശല്യവുമായി. പ്രകൃതിസ്നേഹികളെ അത്* പരിഭ്രാന്തരാക്കി.
    മത്സ്യങ്ങളുടെ വയറുകീറിയപ്പോള്*
    ഈ ആഫ്രിക്കൻ ജലഭൂതത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രക്രിയ മുന്നോട്ടുപോകുന്നു. ചാലക്കുടി സ്വദേശി കെ.ആർ. അനൂപ്* വൈൽഡ്* ലൈഫ്* വാർഡനായിരുന്നപ്പോഴാണ് ദൗത്യം തുടങ്ങിയത്*. 2014-ൽ അത്* ബിജോജോയി ഏറ്റെടുത്തു.
    2005-ൽ ബംഗാളിയായ ഒരു നിർമാണക്കരാറുകാരനാണ്* ആഫ്രിക്കൻ മത്സ്യത്തെ ഭരത്*പുരിലെ തടാകങ്ങളിൽ കൊണ്ടിട്ടത്*. അതോടെ സങ്കേതത്തിന്റെ ഒരവസ്ഥ തുടങ്ങി. മത്സ്യകൃഷിക്ക് യോജിച്ചതാണെന്ന് പ്രചരിപ്പിച്ചെങ്കിലും മത്സ്യം ഇതിനിടയിൽ ഇന്ത്യയിലെ നിരവധി തണ്ണീർത്തടങ്ങളിലെ പരിസ്ഥിതിക്ക് വിനാശകരമായിത്തീർന്നു. 2000-ത്തിൽ കേന്ദ്രസർക്കാർ ഈ മത്സ്യത്തെ ഇന്ത്യയിൽ നിരോധിച്ചിരുന്നതാണ്. എന്നിട്ടും അത് ഭരത്പുരിൽ നുഴഞ്ഞുകയറി. തണ്ണീർത്തടങ്ങളും തടാകങ്ങളുമാണ് ഭരത് പുരിന്റെ അത്യപൂർവമായ പ്രത്യേകത.

    തന്റെ ആത്മകഥയിൽ (Fall of a Sparrow) സാലിം അലി അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം പറയാറുണ്ട്, യമുനയുടെ തീരത്ത് ഒരു താജ്മഹൽ നമുക്ക് വീണ്ടും നിർമിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, ഭരത്പുർ പക്ഷിസങ്കേതം നശിച്ചാൽ ഉയിർത്തെഴുന്നേൽപ്പ് അസാധ്യമാകും. ഭരത്പുർ മഹാരാജാവിന്റെ സ്വകാര്യനായാട്ട് വനപ്രദേശമാണ് 1956-ൽ പക്ഷിസങ്കേതമായി സ്ഥാപിക്കപ്പെട്ടത്. 1981-ൽ അത് ദേശീയോദ്യാനമായി കേന്ദ്രസർക്കാർ ഉയർത്തി.
    1985-ൽ യുനെസ്കോയുടെ ലോക പൈതൃകമേഖലയായി. ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 375 ഇനം പക്ഷികൾ ഭരത്പുരിലുണ്ട്. സൈബീരിയയിൽനിന്ന്* വർഷംതോറും ദേശാടനത്തിന് എത്തിയിരുന്ന സൈബീരിയൻ കൊക്കുകൾ സങ്കേതത്തിന് അന്തർദേശീയ മാനംനൽകി. 2005 മുതൽ കൊക്കുകൾ വിടപറഞ്ഞു. 29 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിന്റെ വിസ്തീർണം. 1972-ൽ കേന്ദ്രസർക്കാർ വന്യജീവിസംരക്ഷണനിയമം പ്രാബല്യത്തിലാക്കിയതോടെ ഭരത്പുരിൽ തോക്കുകളുടെ ഗർജനം നിലച്ചു.
    അതിനുമുമ്പ് പക്ഷിവേട്ട വിനോദമായിരുന്നു. രാജകുടുംബാംഗങ്ങളും വി.ഐ.പി.കളും അവിടെ വേട്ടയ്ക്ക് എത്തിയിരുന്നു. 1938-ൽ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലിൻലിത് ഗോ പ്രഭുവിന്റെ സന്ദർശനത്തിന് താറാവുവർഗത്തിൽപ്പെട്ട 4273 പക്ഷികളെ തോക്കിന് ഇരയാക്കിയിരുന്നു.
    തടാകങ്ങളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥ ആഫ്രിക്കൻ മത്സ്യങ്ങൾ എങ്ങനെ തകിടംമറിച്ചെന്ന് പരിസ്ഥിതിപ്രേമികൾക്ക് ബോധ്യമായി. അവർ സഹായഹസ്തവുമായി മുന്നോട്ടുവന്നു.
    2014 നവംബറിൽ വൈൽഡ് ലൈഫ് വാർഡൻ ബിജോ ജോയി ഓപ്പറേഷൻ മംഗൂർ തുടങ്ങി. മത്സ്യങ്ങളെ വലയിട്ട് പിടിച്ച് കൊല്ലുകയായിരുന്നു ദൗത്യം.
    മത്സ്യത്തിന്റെ വയറ്റില്* നിന്ന് പുറത്തെടുത്ത നീര്*പക്ഷിയുടെ ശരീരഭാഗം
    2014-15ൽ 7304 മത്സ്യങ്ങളെയും 2016-ൽ 40,117 മത്സ്യങ്ങളെയും ഈ വർഷം 9277 എണ്ണത്തെയും പിടിച്ച്* കൊന്നു. പല മത്സ്യങ്ങളുടെയും വയറുകീറി നാട്ടുകാരെ കാണിച്ചുകൊടുത്തു. തടാകങ്ങളിലെ നീർപക്ഷികളെയാണ് മത്സ്യം വിഴുങ്ങിയിരുന്നത്. അതിനാൽ ചെറിയ നീർപക്ഷികളുടെ എണ്ണം തടാകത്തിൽ കുറഞ്ഞിരുന്നു. ഏത് പ്രതികൂലസാഹചര്യത്തെയും നേരിട്ടുകൊണ്ട് തഴച്ചു വളരാനുള്ള കരുത്ത് ആഫ്രിക്കൻ മത്സ്യങ്ങൾക്ക് ഉണ്ടായിരുന്നു. മത്സ്യങ്ങളെ പിടിച്ച്* കൊന്നൊടുക്കാൻ ഒരു കർമസമിതി രൂപവത്*കരിച്ചിരുന്നു. ബിജോ ജോയിയെ കൂടാതെ പരിസ്ഥിതിപ്രവർത്തകരായ ബിക്രം ഗ്രെവാളും, ഡോ. ഗോപിസുന്ദറും സമിതിയിൽ അംഗങ്ങളായിരുന്നു.
    എത്രകാലംകൊണ്ട് ആഫ്രിക്കൻ മത്സ്യങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയും? അതിന് ബിജോ ജോയി നൽകുന്ന മറുപടി ഇങ്ങനെയാണ്: പത്തുവർഷം നീണ്ടുനിൽക്കുന്നതാണ് കർമപദ്ധതി. ഏതായാലും പകുതിയിലേറെ മത്സ്യങ്ങളെ പിടികൂടി കൊല്ലാൻ കഴിഞ്ഞു. സങ്കേതത്തെ ഭാഗികമായി രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. മഹത്തായ സംരക്ഷണപദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ബിജോജോയിക്ക് പ്രശസ്തമായ സീഡ് ലൈഫ് ടൈം കൺസർവേഷൻ വൈൽഡ് ലൈഫ് അവാർഡ് ലഭിച്ചു. ഭരത്പുരിലെ മുൻ റെയ്*ഞ്ച് ഓഫീസർ അബ്രാർ ഖാനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. സാലിം അലിയുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. മാതൃഭൂമി കോഴിക്കോട് ചീഫ് ഫോട്ടോഗ്രാഫർ മധുരാജുമൊത്ത് ഞാൻ ഈയിടെ ഭരത്പുർ സന്ദർശിച്ചപ്പോൾ അബ്രാൻഖാനെ പരിചയപ്പെടുത്തിയത്* ബിജോ ജോയി ആയിരുന്നു.
    ആഫ്രിക്കയിലുടനീളമുള്ള മത്സ്യം 1950-ൽ ഫ്രഞ്ചുകാർ വഴിയാണ് ഇന്ത്യയിൽ എത്തിയതെന്ന് ഗവേഷണം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനായ ഡോ. അഞ്ചൻ പ്രുസ്തി തെളിയിച്ചു. ഈ മത്സ്യം പതിനായിരിക്കണക്കിന് മുട്ടയിടുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അവ വിരിഞ്ഞ് കുഞ്ഞുങ്ങളാകും. ചെറിയ മത്സ്യങ്ങളെ വൻമത്സ്യങ്ങൾ തിന്നുന്നു. അതിനാൽ നീർക്കാക്ക, ചേരക്കോഴി തുടങ്ങിയ പക്ഷികളുടെ തീറ്റ മുടങ്ങി. തടാകത്തിലെ മത്സ്യങ്ങൾ അല്പം വലുതായാൽ വർണക്കൊക്ക്, പെലിക്കൻ തുടങ്ങിയവയ്ക്ക് ഇരയാണ്. എന്നാൽ, അവ വളരുന്നതിനുമുമ്പുതന്നെ ആഫ്രിക്കൻ മത്സ്യങ്ങളുടെ ഇരയാവുന്നു. അതിനാൽ ആഫ്രിക്കൻമത്സ്യത്തെ അടിയന്തരമായി ഉന്മൂലനം ചെയ്യണമെന്ന ഉപദേശമാണ് ദെഹ്*റാദൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയത്. വനംവകുപ്പിലെ ജീവനക്കാർക്കുപുറമെ സന്നദ്ധസംഘടനകളും ടൂറിസ്റ്റുകളെ കൊണ്ടുനടക്കുന്ന റിക്ഷക്കാരും ഓപ്പറേഷൻ മംഗൂറിനെ സഹായിച്ചതായി ബിജോ ജോയി പറഞ്ഞു. ചെലവുകൾക്കായി പത്തുലക്ഷം രൂപ രാജസ്ഥാൻ സർക്കാർ അനുവദിച്ചിരുന്നു. ഭരത്പുരിൽ തന്റെ പിൻഗാമി ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്ന് ബിജോ ജോയി പറഞ്ഞു.
    ഭരത്പുരും മലയാളികളും
    ഭരത്പൂര്* പക്ഷി സങ്കേതം
    ഭരത്പുർ പക്ഷിസങ്കേതത്തിന് മലയാളിബന്ധങ്ങൾ ഏറെയുണ്ട്. പക്ഷിസങ്കേതത്തിലെ ആവാസവ്യവസ്ഥകളെക്കുറിച്ച് 1980-ൽ സാലിം അലി അധ്യക്ഷനായ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയാണ് ആധികാരികപഠനങ്ങൾ നടത്തിയത്. മലയാളിയായ ഡോ. വി.എസ്. വിജയനും ഭാര്യ ഡോ. ലളിതയും പഠനസമിതികളിൽ അംഗങ്ങളായിരുന്നു. ഇരുവരും പ്രശസ്തരായ പക്ഷിഗവേഷകരാണ്. സൈബീരിയൻ കൊക്കുകളെക്കുറിച്ചാണ് ഡോ. ലളിത പഠനങ്ങൾ നടത്തിയത്. പക്ഷികളുടെ ദേശാടനം പഠിക്കാൻ അവയെ അടയാളപ്പെടുത്തി വിടുന്ന സംഘത്തിൽ സാലിം അലിയോടൊപ്പം ഡോ. ആർ. സുഗതൻ പ്രവർത്തിച്ചു.
    പെരുമ്പാവൂർ സ്വദേശിയായ അദ്ദേഹം ഇപ്പോൾ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ശാസ്ത്രജ്ഞനാണ്. മുളന്തുരുത്തി സ്വദേശി സുരേന്ദ്രനും സാലിം അലിയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഐ.സി.എസ്*. ഉദ്യോഗസ്ഥനും പ്രമുഖ നയതന്ത്രപ്രതിനിധിയുമായ കെ.പി.എസ്. മേനോൻ 1936-ൽ ഭരത്പുരിൽ അഡ്മിനിസ്*ട്രേറ്ററായിരുന്നു. ഭരത്പുരിന്റെ കാര്യത്തിൽ അദ്ദേഹവും താത്*പര്യം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നെഹ്രുവും അന്നത്തെ കൃഷിമന്ത്രി റാഫി അഹമ്മദ്* കിദ്*വായിയും ചേർന്നാണ് പക്ഷിസങ്കേതം രൂപവത്*കരിക്കാൻ സാലിം അലിയുടെ ശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകിയത്.

  10. Likes firecrown liked this post
  11. #510
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    6.67 കോടി വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡിന് മധ്യപ്രദേശ്




    12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുന്നു. ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയായിരുന്നു മാരത്തൺ വൃക്ഷത്തൈ നടീൽ. നർമ്മദ നദിയുടെ ഇരുകരകളിലുമായാണ് നൂറുകണക്കിനാളുകൾ ചേർന്ന് വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചത്.
    നർമ്മദ നദി കടന്നു പോകുന്ന 24 ജില്ലകളിലായിരുന്നു വൃക്ഷത്തൈകൾ നട്ടത്. നർമ്മദയുടെ ഉത്ഭവ സ്ഥാനമായ അമർകാന്തകിൽ മുഖ്യമന്ത്രി ശിവ്*രാജ് സിങ് ചൗഹാൻ രാവിലെ വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം മുഴുവൻ ഹരിതവൽക്കരിക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ഇവിടെ വൃക്ഷത്തൈകൾ നടുന്നതിന്റെ ഗുണം മധ്യപ്രദേശിനു മാത്രമല്ല ലോകത്തിനാകമാനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുട്ടികളും യുവജനങ്ങളും 24 ജില്ലകളിലായി വൃക്ഷത്തൈ നടീലിൽ പങ്കുചേർന്നു.






    വൃക്ഷത്തൈ നടീൽ നിരീക്ഷിക്കാനായി ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളും രംഗത്തുണ്ടായിരുന്നു. വിതരണത്തിനായി 3 കോടി വൃക്ഷത്തൈകൾ തയാറാക്കിയത് വനംവകുപ്പായിരുന്നു.ബാക്കിയുള്ളവ സ്വകാര്യ നഴ്സറിയിൽ നിന്നും മറ്റു തദ്ദേശീയ വകുപ്പുകളിൽ നിന്നും സ്വീകരിച്ചു. 2016ൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കുന്നത്. 5.4 കോടി വൃക്ഷത്തെകളാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലായി അന്ന് വച്ചുപിടിപ്പിച്ചത്.

    വൃക്ഷത്തൈകളുടെ സംരക്ഷണം ഉറപ്പാക്കാനും വളർച്ച നിരീക്ഷിക്കാനുമായി ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം പ്രതിനിധികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •