ഓസ്*ട്രേലിയ കത്തുന്നു; ചാമ്പലായത് 1.56 കോടി ഏക്കര്*



















കങ്കാരുക്കളുടെയും കൊവാളകളുടെയും നാടായ ഓസ്*ട്രേലിയയില്* കാട്ടുതീ പടര്*ന്നുപിടിക്കുന്നുവെന്ന വാര്*ത്തകളാണ് മാസങ്ങളായി നമ്മള്* കാണുന്നത്. കഴിഞ്ഞവര്*ഷം സെപ്റ്റംബറില്* കത്താന്* തുടങ്ങിയ തീ അണയ്ക്കാന്* ഇതുവരെ കഴിഞ്ഞിട്ടില്ല

വേനല്*ക്കാലത്ത് സാധാരണയായി എല്ലാ വര്*ഷവും ഓസ്*ട്രേലിയയില്* കാട്ടുതീയുണ്ടാകാറുണ്ട്. എന്നാല്*, ഇത്തവണ അത് നിയന്ത്രിക്കാനാകാത്തവിധം മാരകമായി പടര്*ന്നു. തെക്കുകിഴക്കന്* സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയ്ല്*സ്, വിക്ടോറിയ എന്നിവിടങ്ങളെയാണ് പ്രധാനമായും തീ വിഴുങ്ങിയത്.
ബുഷ് ഫയര്*
കുറ്റിക്കാടുകള്*ക്ക് തീപിടിക്കുന്ന ബുഷ് ഫയര്* ആണ് ഓസ്*ട്രേലിയയില്* നാശം വിതയ്ക്കുന്നത്. കുറ്റിക്കാടുകളില്* പടര്*ന്ന തീ വലിയ മരങ്ങളെയടക്കം ചാമ്പലാക്കി മുന്നേറുന്നു. മിന്നലേറ്റോ അല്ലെങ്കില്* മറ്റൈന്തങ്കിലും കാരണങ്ങളാലോ ഉണ്ടാകുന്ന തീപ്പൊരിയില്*നിന്നാണ് തീ വ്യാപിക്കുന്നത്. എന്നാല്*, മനഃപൂര്*വം കാടിന് തീകൊളുത്തുന്ന സമൂഹവിരുദ്ധരുടെ പ്രവൃത്തിയും കാട്ടുതീയുണ്ടാക്കുന്നു.
ദുരന്തത്തിന്റെ വ്യാപ്തി
? ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്* പ്രദേശം(അതായത് 1.56 കോടി ഏക്കര്*). നമ്മുടെ കേരളത്തിന്റെ ഒന്നരയിരട്ടി വരുമിത്. 38 ലക്ഷം ഹെക്ടറാണ് കേരളത്തിന്റെ ആകെ ഭൂവിസ്തൃതി.
? കഴിഞ്ഞവര്*ഷം ബ്രസീലിലെ ആമസോണ്* കാടുകളിലും 2018-ല്* അമേരിക്കയിലെ കാലിഫോര്*ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്* ഏഴിരട്ടി വ്യാപ്തിയുള്ളതാണ് ഓസ്*ട്രേലിയയിലെ തീ. ആമസോണില്* ഒമ്പതുലക്ഷവും കാലിഫോര്*ണിയയില്* എട്ടുലക്ഷവും ഹെക്ടര്* ഭൂമിയാണ് കത്തിയത്.

തീതുപ്പും മേഘവ്യാളി
കാട്ടുതീയെത്തുടര്*ന്ന് ഓസ്*ട്രേലിയയുടെ കാലാവസ്ഥയില്*ത്തന്നെ വന്*മാറ്റമാണുണ്ടായത്. തീയില്*നിന്നുണ്ടായ കറുത്ത പുക മേഘപടലങ്ങളായി മാറി പ്രദേശത്ത് പ്രത്യേക കാലാവസ്ഥ സൃഷ്ടിച്ചു. അപകടകരമായ പൈറോക്യുമുലോനിംബസ് മേഘങ്ങളാണ് ഇത്തരത്തില്* രൂപപ്പെട്ടത്. 'തീതുപ്പുന്ന മേഘവ്യാളി' എന്നാണ് നാസ പൈറോക്യുമുലോനിംബസ് മേഘങ്ങളെ വിളിച്ചത്. പൈറോക്യുമുലോനിംബസ് മേഘക്കൂട്ടം ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റുമുണ്ടാക്കും. ഇത് കാട്ടുതീ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കാനിടയാക്കും.
കാലാവസ്ഥാമാറ്റവും കാട്ടുതീയും
ഇന്ത്യന്* ഓഷന്* ഡൈപോളെന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഓസ്*ട്രേലിയയില്* ഇത്തവണ കാട്ടുതീ ഇത്രയേറെ മാരകമാക്കിയതെന്നാണ് വിദഗ്ധര്* പറയുന്നത്. ഇന്ത്യന്* ഓഷന്* ഡൈപോള്* മേഖലയില്* അന്തരീക്ഷതാപനില വര്*ധിപ്പിക്കുന്നതിനും വരണ്ടതാക്കുന്നതിനും കാരണമായി.
എന്നാല്*, കാര്*ബണ്* ബഹിര്*ഗമനത്തിന്റെ തോതുയര്*ന്നത് ഭൂമിയിലെ മുഴുവന്* പ്രദേശങ്ങളിലും താപനിലയുയര്*ത്തിയിട്ടുണ്ട്. ദശാബ്ദത്തിലെ ഏറ്റവും ഉയര്*ന്ന ചൂടാണ് ഓസ്*ട്രേലിയയില്* ഇപ്പോള്* രേഖപ്പെടുത്തുന്നത്.
ഇന്ത്യന്* ഓഷന്* ഡൈപോള്*
സമുദ്രോപരിതലത്തിലെ ഊഷ്മാവില്* അസാധാരണമാംവിധത്തില്* ഏറ്റക്കുറച്ചിലുണ്ടാകുന്നതിന്റെ ഫലമായി ഇന്ത്യന്* മഹാസമുദ്രത്തിന്റെ പശ്ചിമമേഖലയിലുള്ള പ്രദേശങ്ങളില്* ചൂടുകൂടുകയും കിഴക്കന്* ഭാഗങ്ങളില്* ചൂടുകുറയുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ഇന്ത്യന്* ഓഷന്* ഡൈപോള്* അഥവാ ഇന്ത്യന്* നിനോ.
വന്യജീവികളെ ചുട്ടെരിച്ച്
കാട്ടുതീ ഓസ്*ട്രേലിയയിലെ അപൂര്*വവും വംശനാശം നേരിടുന്നതുമായ ജന്തുജാലങ്ങള്*ക്ക് വന്*നാശമുണ്ടാക്കി. വന്യജീവിവൈവിധ്യത്താല്* സമ്പന്നമാണ് ഓസ്*ട്രേലിയയുടെ കിഴക്കന്* പ്രദേശങ്ങള്*. പേരുകേട്ട കങ്കാരു ദ്വീപിന്റെ മൂന്നിലൊരു ഭാഗവും കൊവാളകളുടെയും അപൂര്*വയിനം പക്ഷികളുടെയും കേന്ദ്രമായ ഫ്*ലിന്*ഡേഴ്*സ് ചേയ്*സ് ദേശീയോദ്യാനവും കാട്ടുതീയില്* ചാമ്പലായി.
കൊവാള
25,000 കൊവാളകള്* വെന്തുമരിച്ചുവെന്നാണ് കണക്ക്. ഇതിനിയും ഉയരും. കങ്കാരു ദ്വീപില്* മാത്രം ഉണ്ടായിരുന്നത് അമ്പതിനായിരത്തോളം കൊവാളകളാണ്. വളരെപ്പതുക്കെ സഞ്ചരിക്കുന്നതിനാലും അപകടസാഹചര്യങ്ങളില്* വൃക്ഷങ്ങള്*ക്ക് മുകളില്* പന്തുപോലെ ചുരുണ്ടിരുന്ന് രക്ഷനേടാന്* ശ്രമിക്കുന്ന സ്വഭാവമുള്ളതിനാലും കാട്ടുതീയില്*പ്പെടാന്* ഏറ്റവും സാധ്യതയുള്ള ജീവിയാണ് കൊവാളകള്*.
കങ്കാരു ദ്വീപ് ഡുന്നാര്*ട്ട്
നിലവില്*ത്തന്നെ വംശനാശഭീഷണി നേരിടുന്ന ജീവിയാണ് കങ്കാരു ദ്വീപ് ഡുന്നാര്*ട്ട്. എലിയെപ്പോലെ തോന്നിക്കുന്ന ചെറു സഞ്ചിമൃഗമായ ഇവയ്ക്ക് അടുത്ത ദശാബ്ദത്തോടെ പൂര്*ണമായും വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുണ്ട്. കാട്ടുതീയോടെ, അവശേഷിച്ച ഡുന്നാര്*ട്ടുകളും നശിച്ചുവെന്ന ഭയത്തിലാണ് അധികൃതര്*.
കൊക്കാട്ടൂ തത്തകള്*
ഓസ്*ട്രേലിയയില്* മാത്രം കാണപ്പെടുന്ന പക്ഷിയാണ് ഗ്ലോസി ബ്ലാക്ക് കൊക്കാട്ടൂ തത്തകള്*. വംശനാശത്തിന്റെ വക്കിലാണ് ഇവയും.
ലിഗുറിയാന്* തേനീച്ച
ലോകത്തെ ഏറ്റവും ശുദ്ധമായ തേനാണ് ലിഗുറിയാന്* തേനീച്ചകളുടേതെന്നു കരുതുന്നു.


Content Highlights: Millions of animals are dying from the Australian fires