Page 133 of 133 FirstFirst ... 3383123131132133
Results 1,321 to 1,327 of 1327

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #1321
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


    സമുദ്രത്തിന്റെ അടിത്തട്ടില്* കുമിഞ്ഞുകൂടുന്നത് 1.1 കോടി ടണ്* പ്ലാസ്റ്റിക്ക് മാലിന്യം - പഠനം

    കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്




    മുദ്രങ്ങളില്* പ്ലാസ്റ്റിക്ക് മാലിന്യങ്ങള്* എപ്പോഴും ചൂടേറിയ ചര്*ച്ചയാണ്. ഈ മാലിന്യങ്ങളുടെ എത്ര പങ്കാകും അടിത്തട്ടിലെത്തുക? 30 ലക്ഷം ടണ്* മുതല്* 1.1 കോടി ടണ്* വരെ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിന്റെ അടിത്തട്ടിലടിയുന്നതെന്നാണ് പുതിയ പഠനം കണക്കാക്കുന്നത്. ഓസ്*ട്രേലിയയിലെ നാഷണല്* സയന്*സ് ഏജന്*സിയായ സിഎസ്*ഐആര്*ഒ (കോമണ്*വെല്*ത്ത് സയന്റിഫിക് ആന്*ഡ് ഇന്*ഡസ്ട്രിയല്* റിസര്*ച്ച് ഓര്*ഗനൈസേഷന്*), കാനഡയിലെ യൂണിവേഴ്*സിറ്റി ഓഫ് ടൊറന്റോ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.


    "സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് കരുതുന്നത്", ഗവേഷണത്തിന് നേതൃത്വം നല്*കിയവര്* പറയുന്നു.

    എല്ലാ നിമിഷവും ഒരു ഗാര്*ബേജ് ട്രക്കിന്റെയത്ര വരുന്ന മാലിന്യമാണ് കടലിലെത്തുന്നതെന്ന് വേൾഡ് എക്കണോമിക് ഫോറം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങള്*ക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2040- ഓടെ ഇരട്ടിയാകുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചന. സമുദ്രോപരിതലത്തിലെത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കുമെത്തുന്നത്. മാലിന്യങ്ങള്* സമുദ്രത്തിലെത്തുന്നത് തടഞ്ഞാല്* മാലിന്യ തോത് തീര്*ച്ചയായും കുറയ്ക്കുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

    റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്* (ROV) പോലുള്ള ഉപകരണങ്ങള്* ശേഖരിച്ച വിവരങ്ങള്* അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്*ട്ട് തയ്യാറാക്കിയിരിക്കുന്നത്. സിഎസ്*ഐആര്*ഒയുടെ തന്നെ എന്*ഡിങ് പ്ലാസ്റ്റിക്ക് വേസ്റ്റ് മിഷന്* എന്ന പദ്ധതിയുടെ ഭാഗം കൂടിയായിരുന്നു ഗവേഷണം. കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

  2. #1322
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    കടലിൽ ചൂടേറുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കും, അതിജീവനത്തിനും തടസ്സമെന്ന് പഠനം



    കോമൺ ഒക്ടോപസ് |

    ഗോളതാപനത്തെ തുടര്*ന്ന് സമുദ്രോപരിതലത്തില്* താപനില ഉയരുന്നത് നീരാളികളെയും ബാധിക്കുന്നതായി പഠനം. സമുദ്രോപരിതലത്തില്* താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുമെന്നും അതുവഴി അവയുടെ അതിജീവന ശേഷി കുറയുമെന്നുമാണ് പഠനം പറയുന്നത്. നീരാളികളുടെ നിലനില്*പ്പ് ഭീഷണി ചൂണ്ടിക്കാട്ടുന്ന റിപ്പോര്*ട്ട് ഗ്ലോബല്* ചേഞ്ച് ബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


    നീരാളിയുടെ തലച്ചോറിന്റെ 70 ശതമാനവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രവര്*ത്തനങ്ങള്*ക്കാണ് വിനിയോഗിക്കുന്നത്. പരസ്പരമുള്ളആശയവിനിമയം, വേട്ടക്കാര്*, ഇര എന്നിവയെ തിരിച്ചറിയാനുമെല്ലാം സഹായിക്കുന്നത് കണ്ണാണ്. അതിനാൽ തന്നെ താപനില ഉയരുന്നതു മൂലമുള്ള കാഴ്ച്ചക്കുറവ് ഇവയുടെ അതിജീവനത്തിന് വെല്ലുവിളി ഉയർത്തും.





    വ്യത്യസ്ത താപനിലയിൽ ജീവിക്കുന്ന നീരാളികളിൽ അതിജീവനതോത് വ്യത്യസ്ത രീതിയിലാണെന്നും പഠനം കണ്ടെത്തി. താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്നും ഗര്*ഭിണികളായ നീരാളികളും അവയുടെ കുഞ്ഞുങ്ങളും കടുത്ത താപനിലയില്* ചത്തൊടുങ്ങുന്നതും ഗവേഷകരുടെ ശ്രദ്ധയില്*പ്പെട്ടിട്ടുണ്ട്.

    നീരാളികളുടെ മുട്ടകളെയും അവയുടെ അമ്മ നീരാളികളെയും 19 ഡിഗ്രി സെല്*ഷ്യസ്, 22 ഡിഗ്രി സെല്*ഷ്യസ്, 25 ഡിഗ്രി എന്നിങ്ങനെ വ്യത്യസ്ത താപനിലകളിൽ ക്രമീകരിച്ച് പഠിച്ചു. ചൂട് കൂടുന്നതിന് അനുസരിച്ച് കാഴ്ചശക്തിയെ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം നീരാളികളുടെ ശരീരത്തിൽ കുറയുന്നതായും പഠന സംഘം കണ്ടെത്തി. 2100 ആവുമ്പോൾ സമുദ്രത്തിന് 25 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടാവുമെന്നാണ് പ്രചവചനം. 25 ഡിഗ്രി സെല്*ഷ്യസില്* കാഴ്ചശക്തിക്ക് ഗുണകരമാകുന്ന കുറഞ്ഞ പ്രോട്ടീനുകള്* മാത്രമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 25 ഡിഗ്രി സെല്*ഷ്യസിൽ മുട്ടകളില്* ഭൂരിഭാഗവും വിരിഞ്ഞില്ല. മുട്ട അതിന്റെ വളര്*ച്ചയുടെ ആദ്യ ഘട്ടത്തിലായിരിക്കുമ്പോള്* തന്നെ അമ്മ നീരാളി മരിച്ചതാണ് ഒരുപരിധി വരെ ഇതിന് കാരണമെന്നും ഗവേഷകര്* പറയുന്നു. "2100-ഓടെ പഠനത്തില്* ചൂണ്ടിക്കാട്ടുന്നത് പോലെയുള്ള സംഭവവികാസങ്ങളുണ്ടാക്കുമോയെന്നത് ഉറപ്പില്ല, എന്നാല്* ആഗോള താപനം തീര്*ച്ചയായും നീരാളികള്*ക്ക് വെല്ലുവിളി തന്നെയാണ്", ഗവേഷകര്* വിശദീകരിക്കുന്നു.

    മൂന്നോ അല്ലെങ്കിൽ അത്ര തന്നെയോയുള്ള ഡി​ഗ്രി സെൽഷ്യസ് വർധനവ് പോലും ഈ ജീവികളുടെ നാശത്തിന് കാരണമാകുമെന്നാണ് പഠനത്തിന്റെ സഹരചയിതാവ് പ്രതികരിച്ചത്.


  3. #1323
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    കാബേജും ചീരയും പായലും;കൃഷിക്കിറങ്ങുകയാണ് നാസ, അതും അമ്പിളിമാമനിൽ!


    നട്ടു നനച്ചു വളര്*ത്തിയവര്*ക്കറിയാം ഒരു ചെടി വളര്*ത്തിയെടുക്കാനുള്ള പെടാപ്പാടുകള്*. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്* കൃഷിക്കിറങ്ങുകയാണ് നാസ. ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്* വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്* കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ കൂട്ടിയിട്ടുണ്ടാവും. ആദ്യഘട്ടത്തില്* പായലും കാബേജ് ഇനത്തില്* പെട്ട ബ്രാസിക്കയും പായലും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്*ഹൗസുകളില്* വളര്*ത്താന്* ശ്രമിക്കുക.

    2026ല്* സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിലെ പ്രധാനപ്പെട്ട മൂന്നു പരീക്ഷണങ്ങളിലൊന്നായിരിക്കും ചന്ദ്രനിലെ ചെടിവളര്*ത്തല്*. ലൂണാര്* എഫക്ട്*സ് ഓണ്* അഗ്രികള്*ച്ചുറല്* ഫ്*ളോറ അഥവാ leaf എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്*കിയിരിക്കുന്ന പേര്. ഭാവിയിലെ ചൊവ്വാ ദൗത്യം അടക്കമുള്ള അന്യഗ്രഹ ദൗത്യങ്ങള്*ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്* നാസയുടെ ലീഫ് പരീക്ഷണം വഴി ലഭിച്ചേക്കും.

    കൊളറാഡോ ആസ്ഥാനമായുള്ള സ്*പേസ് ലാബ് ടെക്*നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്* ചന്ദ്രനിലെ സാഹചര്യത്തില്* എങ്ങനെയാണ് പ്രതികരിക്കുന്നതെന്നായിരിക്കും പരീക്ഷിക്കുക. ചെറിയ ഗ്രോത്ത് ചേംബറുകളിലായിട്ടായിരിക്കും ഓരോ ചെടിയും വളര്*ത്തിയെടുക്കാന്* ശ്രമിക്കുക. വളര്*ച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്യും.

    സൂര്യനില്* നിന്നുള്ള അമിത റേഡിയേഷനും സൂര്യപ്രകാശവും പൊടിയും മറ്റും തടഞ്ഞ് വളര്*ച്ചക്ക് അനുകൂലസാഹചര്യങ്ങളൊരുക്കുകയാണ് ഈ ഗ്രോത്ത് ചേംബറുകളുടെ ലക്ഷ്യം. നിരവധി കാര്യങ്ങള്* പരിഗണിച്ചാണ് ലീഫ് പരീക്ഷണത്തിനായി മൂന്നു ചെടികള്* ശാസ്ത്രജ്ഞര്* തെരഞ്ഞെടുത്തത്. ആശാളി എന്നറിയപ്പെടുന്ന ചീരയുടെ പ്രത്യേകത ഇതിന്റെ ജനിതക കോഡ് പൂര്*ണമായും കണ്ടെത്തിയിട്ടുണ്ടെന്നതാണ്. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ലാത്ത പ്രദേശങ്ങളില്* സസ്യങ്ങളെ വളര്*ത്താന്* ശ്രമിച്ചാല്* അതിന്റെ ജനിതകഘടനക്ക് മാറ്റം വരുമെന്ന ആശങ്ക ശാസ്ത്രത്തിനുണ്ട്. ചന്ദ്രനില്* വളര്*ത്തുന്ന ചീരയുടെ ഡിഎന്*എ പരിശോധന വഴി ജനിതക മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാവും.

    പ്രത്യേകം വേരുകളോ തണ്ടോ ഇല്ലാത്ത പായലാണ് ചന്ദ്രനിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയെളുപ്പം ഭൂമിയിലെ ജലാശയങ്ങളില്* പടര്*ന്നു പിടിക്കുന്നവയാണിവ. പരിമിതമായ സാഹചര്യങ്ങളിലും ഈ പായലുകള്*ക്ക് ചന്ദ്രനില്* വളരാനാവുമോ എന്നതാണ് പരീക്ഷണം. ഭൂമിയില്* പൊതുവേ ഇത്തരം പായലുകളെ കളകളായിട്ടാണ് കരുതുന്നതെങ്കില്* ചന്ദ്രനിലെത്തിയാല്* ഇവ മാംസ്യത്തിന്റേയും ഓക്*സിജന്റേയും ഉറവിടമായി മാറും. ചന്ദ്രനിലെ ബ്രാസിക്ക കൃഷി വിജയിച്ചാല്* സഞ്ചാരികള്*ക്ക് ഭക്ഷണത്തില്* പോഷണത്തിന്റെ കുറവുമുണ്ടാവില്ല.

    ആദ്യമായല്ല ബഹിരാകാശത്ത് ചെടി വളര്*ത്തുന്നത്. എന്നാല്* ചന്ദ്രനില്* സസ്യങ്ങള്* വളര്*ത്തിയെടുക്കാനുള്ള പരീക്ഷണം നാസ നടത്തുന്ന ആദ്യമായാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്* മുള്ളങ്കി മുതല്* സൂര്യകാന്തി പൂക്കള്* വരെ ശാസ്ത്രജ്ഞര്* വളര്*ത്തിയിട്ടുണ്ട്. 2019ല്* ചൈനീസ് ബഹിരാകാശ ഏജന്*സിയുടെ ചാങ് ഇ 4 ദൗത്യത്തിനിടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പരുത്തി ഇനത്തില്* പെട്ട വിത്തുകള്* മുളപ്പിച്ചെടുക്കുന്നതില്* വിജയിച്ചിരുന്നു. എന്നാല്* അന്ന് ചെടി വളര്*ത്താനുള്ള ചേംബറിന്റെ തെര്*മല്* കണ്*ട്രോള്* സംവിധാനത്തിനുണ്ടായ കുഴപ്പം അപ്രതീക്ഷിത തിരിച്ചടിയാവുകയും പരീക്ഷണം ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ടി വരികയുമായിരുന്നു.
    Last edited by BangaloreaN; 04-18-2024 at 09:56 AM.

  4. #1324
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    പച്ച മാത്രമല്ല പര്*പ്പിളും അന്യഗ്രഹ ജീവന്റെ ലക്ഷണമാവാം - വഴിത്തിരിവായി പുതിയ പഠനം





    സാധാരണ പച്ച നിറത്തെയാണ് ഭൂമിയിലെ ജീവന്റെ ലക്ഷണമായി കണക്കാക്കുന്നത്. ആല്*ഗകള്* മുതല്* വലിയ സെക്കോയ മരങ്ങള്* വരെ ഭൂമിയിലെ ഹരിതാഭയുടെ ഭാഗമാണ്. ആ ഹരിതാഭയെ ആശ്രയിച്ചാണ് ഭൂമിയിലെ മറ്റ് ജീവജാലങ്ങളെല്ലാം നിലകൊള്ളുന്നത്. അന്യഗ്രഹ ജീവന്* തേടുന്നതിലും പച്ച നിറത്തിന്റെ സാന്നിധ്യം തിരയാറുണ്ട്. എന്നാല്* പച്ചനിറം മാത്രമല്ല പര്*പ്പിളും ജീവനുള്ളതിന്റെ ലക്ഷണമാവാം എന്ന സൂചനയാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്. അതായത് ഭൂമിയിലെ പ്രകൃതിയില്* പച്ചനിറം എവിടെയെല്ലാമുണ്ടോ, സമാനമായി മറ്റൊരു ഗ്രഹത്തില്* പര്*പ്പിള്* ആയിരിക്കാം ആ സ്ഥാനത്ത് എന്നാണ് പഠനം പറയുന്നത്.


    പച്ചനിറത്തിലുള്ള ക്ലോറോഫിലിന്റെ സഹായത്തോടെ ഓക്*സിജന്* ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ഭൂമിയിലെ പല സസ്യങ്ങള്*ക്കും ജീവരൂപങ്ങള്*ക്കും പച്ചനിറം കൈവരാന്* കാരണം. എന്നാല്* മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന മറ്റൊരു ഗ്രഹത്തില്* കാര്യങ്ങള്* മറ്റൊരു രീതിയിലാവാം. കാരണം ബാക്ടീരിയ പോലുള്ള ജീവജാലങ്ങള്*ക്ക് പ്രകാശം കുറവുള്ളതും ഓക്*സിജന്* ഇല്ലാത്തതുമായ സ്ഥലങ്ങളില്* ജീവിക്കാന്* കഴിയും.

    ഭൂമിയില്* തന്നെ അത്തരം സ്ഥലങ്ങളുണ്ട്. അവിടെ പര്*പ്പിള്* നിറത്തിലുള്ള പിഗ്മെന്റുകളുടെ സഹായത്തോടെയാണ് അദൃശ്യമായ ഇന്*ഫ്രാറെഡ് റേഡിയേഷനില്* നിന്ന് ബാക്ടീരിയകള്* പ്രകാശ സംശ്ലേഷണം നടത്തുന്നത്. അത്തരം ബാക്ടീരിയകള്* ധാരാളമുള്ള ഒരു വിദൂര ഗ്രഹം ഉണ്ടെങ്കില്*, ജെയിംസ് വെബ്ബ് ദൂരദര്*ശിനി പോലുള്ള അത്യാധുനിക ബഹിരാകാശ ദൂരദര്*ശിനികളിലൂടെ നോക്കുമ്പോള്* മറ്റൊരു പ്രകാശമായിരിക്കാം ആ ഗ്രഹങ്ങള്* സൃഷ്ടിക്കുക.

    പര്*പ്പിള്* നിറത്തിലുള്ള ബാക്ടീരിയകള്*ക്ക് പലവിധ സാഹചര്യങ്ങളെ അതിജീവിക്കാന്* സാധിക്കും. അക്കാരണം കൊണ്ടുതന്നെ ജീവന്റെ ആദ്യ ഘട്ടങ്ങളില്* നില്*ക്കുന്ന ഗ്രഹങ്ങളില്* അത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാവാന്* സാധ്യതയേറെയാണെന്ന് ഗവേഷകര്* പറയുന്നു.

    ജെയിംസ് വെബ്ബ് ദൂരദര്*ശിനി പോലുള്ളവ പ്രകാശവര്*ഷങ്ങള്*ക്കപ്പുറമുള്ള ഗ്രഹങ്ങളിലെ പോലും ജീവസാന്നിധ്യം തേടുന്ന ദൗത്യത്തിലാണ്. ഇതുവരെയുള്ള ധാരണങ്ങളുടെ അടിസ്ഥാനത്തില്* ഒരുക്കിയ ചില ജീവന്റെ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരച്ചില്*. പച്ചനിറവും അതിലൊന്ന് തന്നെ. എന്നാല്* പച്ച മാത്രമല്ല പര്*പ്പിളും ജീവന്റെ അടിയാളമായിരിക്കാം എന്നാണ് കാള്* സാഗന്* ഇന്*സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്* പറയുന്നത്.

    പര്*പ്പിള്* സള്*ഫര്* ബാക്ടീരിയകളേയും മറ്റ് ബാക്ടീരിയകളെയും പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്*. മഞ്ഞ, ഓറഞ്ച്, തവിട്ട്, ചുവപ്പ് എന്നിവയുള്*പ്പെടെയുള്ള നിറങ്ങളിലുള്ള ബാക്ടീരിയകളെയെല്ലാം പര്*പ്പിള്* ബാക്ടീരിയകള്* എന്നാണ് ശാസ്ത്രജ്ഞര്* വിളിക്കാറ്. ഊര്*ജം കുറഞ്ഞ ഇന്*ഫ്രാറെഡ് പ്രകാശത്തില്* നിന്നുള്ള ഊര്*ജ്ജം പ്രകാശസംശ്ലേഷണം ചെയ്ത് ജീവിക്കാന്* ഈ ബാക്ടീരിയകള്*ക്ക് സാധിക്കുന്നു. ചുവന്ന കുള്ളന്* നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളില്* ഇത്തരം ജീവന്റെ സാധ്യതയുണ്ട്.


  5. #1325
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    'ആഹാ ഹാ': ചിരിച്ചതല്ല, ഓസ്ട്രേലിയയിലെ ഒരു കടന്നലിന്റെ പേരാണ്



    തമാശക്കാരനായ മെന്*കെയുടെ മനസ്സില്* ഒരു ആശയം മിന്നി. പുതിയ കടന്നലിനെ കണ്ടപ്പോള്* വായില്* നിന്ന് പുറത്ത് ചാടിയ ശബ്ദം തന്നെയാകട്ടെ അതിന്റെ പേര്! അങ്ങനെ പുതിയ കടന്നലുകളുടെ ജീനസ് നാമം 'ആഹാ' (Aha) എന്നായി.






    ശാസ്ത്രജ്ഞരും തമാശകള്* പറയുകയും ആസ്വദിക്കുകയും ചെയ്യും. ചിലര്* ഒരു ചുവടുകൂടി മുന്*പോട്ട് പോയി തങ്ങളുടെ ഗവേഷണത്തില്* പോലും തമാശ കലര്*ത്തിയെന്ന് വരും. അത്തരമൊരാളാന് പ്രശസ്ത അമേരിക്കന്* കീടശാസ്ത്രജ്ഞനായ ആര്*ണോള്*ഡ് മെന്*കെ (Arnold Menke).


    വര്*ഷം 1976. അമേരിക്കന്* തലസ്ഥാനമായ വാഷിങ്ടണിലെ യു. എസ്. നാഷണല്* മ്യൂസിയത്തിലായിരുന്നു അന്ന് അദ്ദേഹത്തിന് ജോലി. മറ്റൊരു ലോകപ്രശസ്ത കീടശാസ്ത്രജ്ഞനായിരുന്ന ഹവാര്*ഡ് ഇവാന്*സ് (Howard Evans) മെന്*കെയുടെ അടുത്ത സുഹൃത്തായിരുന്നു. ഉലകം ചുറ്റി കടന്നലുകളെ ശേഖരിക്കുന്നതില്* പ്രസിദ്ധരായിരുന്നു ഇവാന്*സും അദ്ദേഹത്തിന്റെ സഹപ്രവര്*ത്തകന്* മാത്യൂസും. 1970 കളില്* അവര്* ഓസ്ട്രേലിയയിൽ നിന്നും ധാരാളം കടന്നലുകളെ ശേഖരിച്ചിരുന്നു. അവയില്* ചിലതിനെ അദ്ദേഹം വിശദ പഠനത്തിനായി മെന്*കെയ്ക്ക് അയച്ചുകൊടുത്തു. കൂട്ടത്തില്* ഒരു കടന്നലിനെ കണ്ടപ്പോള്* തന്നെ അതൊരു പുതിയ ജീനസ്സായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
    ''ആഹാ, ഒരു പുതിയ ജീനസ്സ് (Aha, a new genus).' ആ സമയത്ത് തൊട്ടടുത്ത് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്*ത്തകനായ എറിക്ക് ഗ്രിസ്സെല്* (Eric Grissel) നില്*ക്കുന്നുണ്ടായിരുന്നു. മെന്*കെ പറഞ്ഞത് വിശ്വാസമില്ലാത്തതുപോലെ ഗ്രിസ്സെല്* ഒരു ശബ്ദമുണ്ടാക്കി.
    ''ഹാ (Ha).' ഒറ്റ നോട്ടത്തില്* ഒരുപോലെ തോന്നിച്ച എട്ട് കടന്നലുകളുണ്ടായിരുന്നു. എന്നാല്* സൂക്ഷ്മപരിശോധനയില്* അവ ഒരേ ജീനസില്* പെട്ട രണ്ട് സ്പീഷീസുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

    പേരുകള്* പിറക്കുന്നു

    പുതിയ ജീവികള്*ക്ക് പേരിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുവരെ ഉപയോഗിക്കാത്ത പേരായിരിക്കണം. പല നിയമങ്ങളും പാലിക്കണം. തമാശക്കാരനായ മെന്*കെയുടെ മനസ്സില്* ഒരു ആശയം മിന്നി. പുതിയ കടന്നലിനെ കണ്ടപ്പോള്* വായില്* നിന്ന് പുറത്ത് ചാടിയ ശബ്ദം തന്നെയാകട്ടെ അതിന്റെ പേര്! അങ്ങനെ പുതിയ കടന്നലുകളുടെ ജീനസ് നാമം 'ആഹാ' (Aha) എന്നായി. രണ്ട് സ്പീഷീസുകളുണ്ടെന്ന് പറഞ്ഞല്ലോ. ആദ്യം കണ്ട സ്പീഷീസിന് 'ഹാ' (ha) എന്നും പേരിട്ടു. അങ്ങനെ ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വിചിത്രമായ 'ആഹാ ഹാ' (Aha ha) എന്ന ശാസ്ത്രീയനാമം പിറന്നു. രണ്ടാമത്തെ സ്പീഷീസിന് അദ്ദേഹം തന്റെ സുഹൃത്തിന്റെ പേര് നല്കി. അങ്ങനെ അത് ആഹാ ഇവാന്*സി (Aha evansi) ആയി. അതേ കുറിച്ച് മെന്*കെ ഇങ്ങനെയെഴുതി:
    ''ഇവാന്*സിന്റെ മദ്യം കഴിച്ചുവീര്*ത്ത വലിയ അരക്കെട്ടാണ് അതിനെ കണ്ടപ്പോള്* എനിക്ക് ഓര്*മ്മവന്നത്.''


    ആർനോൾഡ് മെൻകെ

    കുഴികുത്തിക്കടന്നലുകള്*

    ക്രാബ്രോണിഡേ (നേരത്തേ സ്*ഫെസിഡേ) കുടുംബത്തിലെ (Family: Crabronidae) മിസ്*കോഫിനി ഗോത്രത്തിലെ (Tribe: Miscophini) അംഗങ്ങളാണ് ആഹാ കടന്നലുകള്*. മണ്ണില്* ചെറിയ കുഴികളുണ്ടാക്കിയാണ് മിസ്*കോഫിനികള്* മുട്ടയിടുന്നത്. അങ്ങനെയാണ് അവയ്ക്ക് കുഴികുത്തിക്കടന്നലുകള്* (digger wasps) എന്ന വിളിപ്പേര് ലഭിച്ചത്. മുട്ടയിടുന്നതിന് മുന്*പ് പെണ്*കടന്നലുകള്* കുഴിയില്* കുഞ്ഞുങ്ങള്*ക്കായുള്ള ഭക്ഷണം ഒരുക്കിവയ്ക്കും. കാലുകളില്ലാത്ത പുഴുക്കളാണ് അവയുടെ കുഞ്ഞുങ്ങള്*. പുല്*ച്ചാടികള്* പോലുള്ള കീടങ്ങളും കൊച്ചു ചിലന്തികളും മറ്റുമാണ് കുഞ്ഞുങ്ങളുടെ ആഹാരം. ശരീരത്തിന്റെ പിന്*ഭാഗത്തുള്ള വിഷമുള്ളുകൊണ്ട് കുത്തി ബോധരഹിതരാക്കിയാണ് പെണ്*കടന്നലുകള്* ഇരകളെ ജീവനോടെ കൂട്ടിലെത്തിക്കുന്നത്. മറ്റുള്ള ആണ്*കടന്നലുകളേയും തേനീച്ചകളേയും പോലെ തന്നെ കുഴികുത്തിക്കടന്നലുകളുടെ പുരുഷന്മാര്*ക്കും വിഷമുള്ളില്ല. ആണായാലും പെണ്ണായാലും മുതിര്*ന്ന കടന്നലുകളുടെ ഭക്ഷണം പൂന്തേനും അതുപോലുള്ള മധുരദ്രാവകങ്ങളുമാണ്. 7.5 മില്ലീമീറ്റര്* മാത്രം നീളമുള്ള കൊച്ചു കടന്നലാണ് ആഹാ ഹാ. ശരീരത്തിന് കറുപ്പ് നിറമാണെങ്കിലും ചിറകുകള്*ക്ക് സ്ഫടിക നിറമാണ്. തലയിലും ഉരസ്സിലും കാലുകളിലും നിറയെ വെള്ളിനിറമുള്ള കൊച്ചുരോമങ്ങളുണ്ട്. ആഹാ ഇവാന്*സി ആഹാ ഹായേക്കാള്* വലിയ കടന്നലാണ്. നീളം 10 മില്ലീമീറ്ററുണ്ട്. ചിറകുകള്* ഇരുണ്ടതാണെന്ന പ്രത്യേകതയുമുണ്ട്.


    ആഹായുടെ മുഖം

    കടുവയെ പിടിക്കാനൊരു കിടുവ

    ക്രാബ്രോണിഡേ കുടുംബത്തിലെ മറ്റൊരു കടന്നലാണ് ബെംബിക്*സ് (Bembix). മണല്*ക്കടന്നലുകള്* (Sand wasps) എന്ന വിഭാഗത്തില്*പ്പെടുന്ന സാമാന്യം വലിയ കടന്നലുകളാണ് ബെംബിക്*സ്. അവയുടെ സ്വഭാവരീതികള്* മിസ്*കോഫിനി കടന്നലുകളെ പോലെ തന്നെയാണ്. 1972 ല്* ഇവാന്*സും മാത്യൂസും പടിഞ്ഞാറന്* ആസ്*ത്രേലിയയിലെ കുനുനുറയില്* (Kununurra) അവിടെ മാത്രം കണ്ടുവരുന്ന ഒരു പുതിയ ബെംബിക്*സ് കടന്നലിനെ കുറിച്ച് പഠിക്കുകയായിരുന്നു. പില്*ക്കാലത്ത് അവര്* അതിന് ബെംബിക്*സ് മോമ (Bembix moma) എന്ന് പേരിട്ടു. അന്നത്തെ പഠനാനുഭവത്തെ കുറിച്ച് 1983 ല്* ഇവാന്*സ് ഇങ്ങനെയെഴുതി:
    ''ലിലി ക്രീക്കില്* നടന്ന ആ സംഭവം എനിക്ക് നല്ല ഓര്*മ്മയുണ്ട്. അത് നടന്നത് 1972 സപ്തംബര്* 16 നായിരുന്നു. എ449 (A449) എന്നതായിരുന്നു കൂടിന്റെ നമ്പര്*. കൂടിനുള്ളിലുള്ള വസ്തുക്കള്* മുഴുവന്* ഞാന്* ഒരു കടലാസ്സിലേക്ക് കൊട്ടിയിട്ടു. ഒട്ടേറെ ഈച്ചകളുടേയും തേനീച്ചകളുടേയും കടന്നലുകളുടേയും ഇടയില്* ഉച്ചവെയിലില്* തിളങ്ങുന്ന ഈ സുന്ദരന്മാരുമുണ്ടായിരുന്നു.'' ആ സുന്ദരന്മാര്* മറ്റാരുമല്ല നമ്മുടെ ആഹാ ഹാ തന്നെ. ഒരു ബെംബിക്*സ് മോമ പെണ്*കടന്നല്* അതിന്റെ കുഞ്ഞുങ്ങള്*ക്ക് തീറ്റയായി ബോധംകെടുത്തി കൊണ്ടുവന്നതായിരുന്നു ആ കടന്നലുകള്*. ആകെ ഏഴ് കടന്നലുകളുണ്ടായിരുന്നു. എല്ലാം സുന്ദരന്മാര്*. സുന്ദരികള്* ഒന്നുപോലുമില്ലായിരുന്നു! എന്തുകൊണ്ടായിരിക്കാം ആണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചത്? ഒരുപക്ഷേ ആണുങ്ങള്*ക്ക് പ്രത്യാക്രമണം ചെയ്യാനുള്ള വിഷമുള്ളുകള്* ഇല്ലാത്തതുകൊണ്ടാകാം. പിന്നീട് ഇതുവരെ ഒരു പെണ്* ആഹാ ഹായെ ആരും പിടികൂടിയതായി അറിവില്ല. ആഹാ ഇവാനിയെ കിട്ടിയത് ആസ്*ത്രേലിയയിലെ വിക്ടോറിയയില്* നിന്നാണ്. അതും ഒരു ആണ്*കടന്നലായിരുന്നു. ആകെ ഒരെണ്ണം മാത്രം. എന്നാല്* ഇവാന്*സും മാത്യൂസും ഹാര്*വാര്*ഡ് സര്*വകലാശാലയിലെ സുവോളജി മ്യൂസിയത്തിന് കൊടുത്ത കടന്നലുകളില്* ഒന്ന് ഒരു പെണ്* ആഹാ ഇവാന്*സിയായിരുന്നു.


    വീണ്ടും തമാശ



    ആഹാ കടന്നൽ

    മെന്*കെയുടെ തമാശ അവിടം കൊണ്ടും അവസാനിച്ചില്ല. അദ്ദേഹം തന്റെ കാറിന്റെ നമ്പര്* ആഹാ ഹാ (AHA HA) എന്നാക്കിമാറ്റി (അമേരിക്കയില്* പ്രത്യേക ഫീസ് കൊടുത്താല്* വാനിറ്റി നമ്പര്* പ്ലേറ്റ് ഉപയോഗിക്കാം). മാത്രമല്ല ആഹാ ഹാ യുമായി ബന്ധപ്പെട്ട ഒരു സുഹൃത്തിന്റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്രേ:
    ''ദൈവങ്ങള്* (ഇവാന്*സുമാരും) ഇനിയും ഇതുപോലെ ഒരു അവസരം തരികയാണെങ്കില്* ആ ജീനസിന് ഞാന്* ഓനോ (Ohno) എന്ന് പേരിടും.'' ഭാഗ്യവശാലോ നിര്*ഭാഗ്യവശാലോ അങ്ങനെയൊരു അവസരം അദ്ദേഹത്തിന് പിന്നീട് ലഭിച്ചിട്ടില്ല.

    ഫോട്ടോയ്ക്ക് പിന്നാലെ


    ആഹാ ഹായെക്കുറിച്ച് പില്*ക്കാലത്ത് കൂടുതല്* പഠനങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ മുഴുകായ ഫോട്ടോയും ലഭ്യമല്ല. ആകെയുള്ളത് 1980 ല്* പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ള ആഹാ ഇവാന്*സിയുടെ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ഫോട്ടോ മാത്രമാണ്. നേരത്തേ സൂചിപ്പിച്ച ഇവാന്*സിന്റെ 1983 ലെ ലേഖനത്തില്* ആഹാ ഹായുടെ ഒരു വര്*ണ്ണചിത്രത്തെ കുറിച്ച് ഇങ്ങനെയൊരു സൂചനയുണ്ട്:
    ''ആഹാ ഹാ ഇപ്പോള്* സയന്*സ് 82 ന്റെ താളുകളലങ്കരിച്ചിരിക്കുന്നു (അതും ഒട്ടും കുറയാതെ വര്*ണ്ണത്തില്* തന്നെ). അങ്ങനെ നമ്മുടെ സ്വന്തം എഡിറ്റര്* ആര്*ണോള്*ഡ് മെന്*കെ പ്രശസ്തിയിലേക്ക് വിക്ഷേപിക്കപ്പെട്ടിരിക്കുന്നു.'' ലോകപ്രശസ്ത ഗവേഷണ പ്രസിദ്ധീകരണമായ സയന്*സിന്റെ (Science) മറ്റൊരു പ്രസിദ്ധീകരണമായിരുന്നു സയന്*സ് 82. സയന്*സില്* ശുദ്ധ ശാസ്ത്രമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്* ജനകീയശാസ്ത്രമായിരുന്നു സയന്*സ് 82 ല്* പ്രസിദ്ധീകരിച്ചിരുന്നത് (ഓരോ വര്*ഷവും അതിന്റെ പേര് മാറിയിരുന്നു). 1979 ല്* പ്രസിദ്ധീകരണം തുടങ്ങിയ ഈ മാസിക 1986 ല്* പ്രസിദ്ധീകരണം നിര്*ത്തുകയാണുണ്ടായത്. അവയില്* ഒരെണ്ണം പോലും ഓണ്*ലൈന്* ലൈബ്രറികളില്* ലഭ്യമല്ല. ഒട്ടേറെ പുരസ്*കാരങ്ങള്* നേടിയ പ്രശസ്ത അമേരിക്കന്* എഴുത്തുകാരനായ റിച്ചാര്*ഡ് കോണിഫാണ് (Richard Conniff) സയന്*സ് 82 ലെ ലേഖനമെഴുതിയത്. ഏറെ പ്രതീക്ഷകളൊന്നുമില്ലെങ്കിലും ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ അദ്ദേഹത്തെ ബന്ധപ്പെട്ടു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉടന്* തന്നെ അദ്ദേഹത്തിന്റെ മറുപടി വന്നു: ''അയ്യോ. അത് തിരഞ്ഞു കണ്ടുപിടിക്കാന്* ബുദ്ധിമുട്ടായിരിക്കും. ഞാനിപ്പോള്* യാത്രയിലാണ്. തിങ്കളാഴ്ച കഴിഞ്ഞ് എപ്പോഴെങ്കിലും എന്നെ ഓര്*മ്മപ്പെടുത്താമോ?'' ഞാന്* ഓര്*മ്മപ്പെടുത്തുകയും ഇ മെയില്* വഴി അദ്ദേഹം ലേഖനം അയച്ചുതരികയും ചെയ്തു. നിര്*ഭാഗ്യവശാല്* ലേഖനത്തില്* ആഹാ ഹാ യുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ! പിന്നീട് സാക്ഷാല്* മെന്*കെയെ തന്നെ ഈ മെയിലിലൂടെ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും വന്നില്ല.



    https://www.mathrubhumi.com/environm...a-ha-1.9503372




  6. #1326
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    പ്ലാസ്റ്റിക്കുമായി മല്ലിടുന്ന ഭൂമി, മറ്റൊരു ഭൗമദിനമവസാനിക്കുമ്പോൾ | Earth Day 2024


    വര്*ഷംതോറും ദശലക്ഷക്കണക്കിന് ടണ്* പ്ലാസ്റ്റിക്കുകളാണ് ഭൂമിയിലും സമുദ്രങ്ങളിലുമായി കുമിഞ്ഞുകൂടുന്നത്. ഇത് ഭൂമിയിലെ ഓരോ ജീവനുതന്നെയും ഭൂമിക്കും ഭീഷണിയാണ്..






    ഭൂമി ഒരു വലിയ യുദ്ധത്തിലാണ്. കര മുതല്* കടല്* വരെ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുമായി. ഭൂമിക്ക് ആകെയും അതിലെ ജീവജാലങ്ങള്*ക്കും വലിയ വിപത്താണ് പ്ലാസ്റ്റിക്കുകള്*. ഈ സാഹചര്യത്തില്* ഇത്തവണത്തെ ഭൗമദിനത്തിന് (ഏപ്രില്* 22) ഏറെ പ്രസക്തിയുണ്ട്. പ്ലാനറ്റ് vs പ്ലാസ്റ്റിക്ക്*സ് എന്നതാണ് ഈ ഭൗമദിനത്തിന്റെ പ്രമേയം.


    എന്തിന് ഭൗമദിനം?

    1970 ഏപ്രില്* 22-നാണ് ആദ്യമായി ഭൗമദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരല്*ചൂണ്ടുന്നത്. ഭൂമിയെ പാരിസ്ഥിതികമായ ഭീഷണികളില്ലാതെ സുരക്ഷിതമായി നിലനിര്*ത്തുകയെന്നതാണ് ഭൗമദിനത്തിന്റെ ലക്ഷ്യം. ഭൗമദിനത്തിന്റെ തുടക്കം മുതല്* തന്നെ ആഗോളതലത്തില്* വലിയ പരിപാടികളും പ്രവര്*ത്തനങ്ങളുമായി ബന്ധപ്പെട്ടു നടന്നുവെന്നതും ശുഭസൂചനയാണ്. ഈ ദിനത്തില്* മരങ്ങള്* നട്ടും മാലിന്യങ്ങള്* നീക്കിയും നിരവധി പേരാണ് ഭൗമദിനത്തില്* ഭൂമിയുടെ പോരാളികളാകുന്നത്. പരിസ്ഥിതിസംരക്ഷണമടക്കമുള്ള വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന നിരവധി സംഘടനകൾ ഭൗ​മദിനത്തിന്റെ ഭാ​ഗമായി വിവിധ പരിപാടികൾ ആ​ഗോളതലത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

    ഗ്ലോബല്* റിസ്*ക്* റിപ്പോര്*ട്ട് 2024

    വേള്*ഡ് എക്*ണോമിക് ഫോറത്തിന്റെ 2024-ലെ ഗ്ലോബല്* റിസ്*ക്*സ് റിപ്പോര്*ട്ട് (Global Risks Report 2024) അടുത്ത പത്തുവര്*ഷത്തിനുള്ളില്* മനുഷ്യരാശി നേരിടേണ്ടിവന്നേക്കാവുന്ന ആദ്യ പത്തുവെല്ലുവിളികളുടെ പകുതിയും പാരിസ്ഥിതികമായ പ്രശ്*നങ്ങള്* മൂലമാണെന്ന് കണ്ടെത്തി. ആവാസവ്യവസ്ഥാ നാശം, ജൈവവൈവിധ്യശോഷണം, പ്രതികൂല കാലാവസ്ഥാ സംഭവങ്ങള്* എന്നിവയും ഇതില്* ഉള്*പ്പെടുന്നു. കാലാവസ്ഥാ പ്രതിസന്ധിയുമായി പടപൊരുതുന്നതില്* പ്രകൃതിക്കുള്ള പങ്ക് പ്രധാനമാണ്. മനുഷ്യപ്രേരിതമായ കാര്*ബണ്* ഡയോക്*സൈഡ് ബഹിര്*ഗമനങ്ങളുടെ 54 ശതമാനവും വലിച്ചെടുത്ത് ആഗോള താപത്തിന്റെ വേഗത കുറയ്ക്കാന്* കഴിഞ്ഞ പത്തുവര്*ഷത്തിനുള്ളില്* ഭൂമിക്ക് കഴിഞ്ഞു. അതേസമയം മുന്*പുണ്ടായിട്ടില്ലാത്ത തരത്തില്* നമ്മള്*ക്ക് ജീവജാലങ്ങള്*, സമുദ്ര ജീവിവര്*ഗങ്ങള്*, സസ്യങ്ങള്* എന്നിവയെ നഷ്ടമായികൊണ്ടിരിക്കുകയാണ്.



    2024-ലെ ഭൗമദിനത്തോടനുബന്ധിച്ച് ചെന്നൈയില്* എര്*ത്ത്*ഡേ.ഓര്*ഗ സംഘടിപ്പിച്ച് സ്*പെഷ്യന്* ബീച്ച് ക്ലീനപ്പ് |

    എര്*ത്ത്*ഡേ.ഓര്*ഗ്

    1970- ഏപ്രില്* 22 ഭൗമദിനത്തിലാണ് ഗ്ലോബല്* എന്*വയോണ്*മെന്റ് എന്*ജിഒയായ എര്*ത്ത്*ഡേ.ഓര്*ഗ് പിറവികൊള്ളുന്നത്. 54 വര്*ഷങ്ങള്*ക്കുശേഷം 190-ഓളം രാജ്യങ്ങളിലായുള്ള ഒന്നരലക്ഷത്തിലധികം സംഘടനകളുമായി ചേര്*ന്ന് പരിസ്ഥിതി സംബന്ധമായ പ്രവര്*ത്തനങ്ങളില്* വലിയൊരു സ്ഥാനമുറപ്പിക്കാൻ എര്*ത്ത്*ഡേ.ഓര്*ഗിന് കഴിഞ്ഞു.2018-ല്* ജുഹു ബീച്ചില്* സേവ് ദി ബീച്ച് ക്യാംപയിന്റെ ഭാഗമായി, Anheuser-Busch InBev-ന്റെയും സഹകരണത്തോടെ, 16,768 വോളണ്ടിയര്*മാരുടെ സഹായത്തോടെ ടണ്* കണക്കിന് പ്ലാസ്റ്റിക്കുകളാണ് നീക്കം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി ബോളിവുഡ് താരങ്ങള്* എന്നിവരുടെ പ്രശംസയും ഇതിന് സംഘടനയ്ക്ക് ലഭിച്ചു. 2022-ല്* Eicher Group Foundation-ന്റെ കൂടി സഹകരണത്തോടെ ഇന്ത്യ ഒട്ടാകെയുള്ള നിരവധി പ്രദേശങ്ങളില്*നിന്ന് 22,300 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശുചീകരണത്തിലൂടെ ശേഖരിച്ചത്. രാജ്യതലസ്ഥാനമായ ഡല്*ഹിയില്* മേയര്* ഓഫീസുമായി സഹകരിച്ച് ഡല്*ഹിയില്* പ്ലാസ്റ്റിക് മാലിന്യമൊഴിവാക്കുന്നതിനായുള്ള ബോധവത്കരണ, പ്ലാസ്റ്റിക് ബദല്* എന്നിവയും എര്*ത്ത്*ഡേ.ഓര്*ഗിന്റെ പ്രധാന പ്രവര്*ത്തനങ്ങളിലൊന്നാണ്. ഡല്*ഹി മുനിസിപ്പല്* കോര്*പ്പറേഷന്* പരിസരങ്ങളിലെ മാര്*ക്കറ്റുകളില്* പരിസ്ഥിതി സൗഹാര്*ദമായ ക്ലോത്ത് ബാഗുകളും ലഭ്യമാക്കി. രാജ്യത്ത് ഒരുനഗരപ്രദേശത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതും ഡല്*ഹിയിലാണെന്നാണ് കണക്കുകള്*. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് ഉത്പാദനം 2040- ഓടെ 60 ശതമാനമായി കുറയ്ക്കുകയെന്നതും എര്*ത്ത്*ഡേ.ഓര്*ഗിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.


    ഗ്ലോബല്* സെല്*ഫിയുമായി നാസ

    ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ആദ്യചിത്രങ്ങള്*ക്ക് അവകാശികള്* നാസയിലെ ബഹിരാകാശ സഞ്ചാരികളാണ്. നാസയുടെ ഉപഗ്രഹങ്ങളും നിലവില്* ഭൂമിയുടെ ചിത്രങ്ങള്* പകര്*ത്തുന്നു. 2024-ലെ ഭൗമദിനത്തില്* ഒരു ഗ്ലോബല്*സെല്*ഫിയുമായി എത്തുകയാണ് നാസ. മലനിരകള്*, പുഴകള്*, നദി, ആകാശം എന്നിവയുടെ പശ്ചാത്തലത്തില്* നിങ്ങളെടുത്ത ഒരു സെല്*ഫി സാമൂഹികമാധ്യമങ്ങളില്* ഗ്ലോബല്*സെല്*ഫി എന്ന ഹാഷ്ടാഗില്* (#GlobalSelfie) പങ്കുവെയ്ക്കുകയാണ് വേണ്ടത്.



    ആവാസവ്യവസ്ഥ സംരക്ഷണം-യു.എന്*.ഇ.പി

    ഭൗമദിനത്തില്* ഭൂമിയെ സംരക്ഷിക്കാന്* നമ്മള്* ഓരോത്തരും ചെയ്യേണ്ടതായ കാര്യങ്ങളാണ് യു.എന്*.ഇ.പി (യുണൈറ്റ്ഡ് നേഷന്*സ് എന്*വയോണ്*മെന്റ് പ്രോഗ്രാം) വിശദീകരിക്കുന്നത്. 2000-മുതല്* വരള്*ച്ചാസംഭവങ്ങളുടെ ദൈര്*ഘ്യത്തിലും എണ്ണത്തിലുമുണ്ടായത് 29% വര്*ധനവാണ്. ആഗോള തലത്തില്* തന്നെ ഈ പ്രശ്*നങ്ങള്*ക്ക് പരിഹാരം കാണേണ്ടത് അതിപ്രധാനമാണ്. മലനിരകള്*, സമുദ്രം, നദികളും പുഴകളും, കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശം, വനങ്ങള്* തുടങ്ങിയ ആവാസവ്യവസ്ഥകളും സംരക്ഷണത്തില്* അതീവപ്രാധാന്യം അര്*ഹിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന് എതിരേ ശബ്ദമുയര്*ത്താന്* യു.എന്*.ഇ.പിയുടെ 'ആക്ട് നൗ; സ്പീക്ക് അപ്പ്' എന്ന ക്യാംപയിനുമുണ്ട്. ഇതില്* പൗരന്മാര്*ക്ക് ഗവണ്*മെന്റുകളോടും വിവിധ ബിസിനസ് സ്ഥാപനങ്ങളോടും ആഗോള താപവര്*ധനവ് 1.5 ഡിഗ്രി സെല്*ഷ്യസിനുള്ളില്* പരിമിതപ്പെടുത്തുന്നതിന് ആഹ്വാനം ചെയ്യാം.




    കളിപ്പാട്ടങ്ങളില്* പോലും ഇന്ന് പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളോടുള്ള പ്രിയം ഭൂമിക്ക് തന്നെ ദോഷമാണ്. ഇത്തരം പ്ലാസ്റ്റിക്കുകള്* ആയിരത്തിലേറെ വര്*ഷമെടുത്ത് മാത്രമേ മണ്ണിൽ ദ്രവിക്കൂ (Degrade). നിലവില്* പ്രതിവര്*ഷം ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ മൂന്നില്* രണ്ടും മാലിന്യമായി പുറന്തള്ളപ്പെടുന്നു. ആഗോള ജനസംഖ്യയുടെ വലിയൊരു വിഭാഗവും വായുമലിനീകരണം നേരിടുന്നുണ്ടെന്നാണ് കണക്കുകള്* നല്*കുന്ന സൂചന. വായുമലിനീകരണം ആരോഗ്യത്തെ തന്നെ നശിപ്പിക്കാന്* കെല്*പ്പുള്ളതാണ്. ഭൗമദിനത്തില്* മരം നട്ടുമൊക്കെയായി ഭൂമിക്ക് തണല്* നാം വിരിക്കാറുണ്ട്. എന്നാല്* തെറ്റായ മരം ഉചിതമല്ലാത്ത സ്ഥലത്ത് നടുന്നത് ജൈവവൈവിധ്യത്തിന് തന്നെ ദോഷം ചെയ്യും.

  7. #1327
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    നെല്ലിയാമ്പതി മലനിരകളിൽ സ്റ്റെല്ലേറിയ വർഗത്തിൽപ്പെട്ട പുതിയ സസ്യം





    ജനിതകശാസ്ത്രജ്ഞയായ ബാർബറ മാക്ലിന്റോക്കിന്റെ പേരിട്ടു

    പാലക്കാട് : നെല്ലിയാമ്പതി മലനിരകളിൽ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വർഗത്തിൽപ്പെട്ട പുതിയ ഇനം സസ്യം ഗവേഷകർ കണ്ടെത്തി. സ്റ്റെല്ലേറിയ മീഡിയ എന്ന സസ്യവിഭാഗത്തിലുൾപ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങൾ, വിദളങ്ങൾ, ദളങ്ങൾ, പൂമ്പൊടിരൂപങ്ങൾ, വിത്ത്, ഉപരിതലഘടന എന്നിവയിൽനിന്ന് പുതിയ സസ്യം വ്യത്യസ്തമാണ്.


    ജനിതകശാസ്ത്രജ്ഞയായ ബാർബറ മാക്ലിന്റോക്കിന്റെ ബഹുമാനാർത്ഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിന്റോക്കിയേ എന്ന് പേരിട്ടു.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •