Page 77 of 131 FirstFirst ... 2767757677787987127 ... LastLast
Results 761 to 770 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #761
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default


    Kure naalayittulla oru agraham aanu oru kulam undakanam ennu? aa photoyil kannunna pole.
    Minimum ethra sthalam vendivarum athinu? and how much it will costs ??

    Quote Originally Posted by BangaloreaN View Post
    തെക്കരുടെ കൊക്കർണി, വടക്കരുടെ വാലൻ കിണർ; കേട്ടിട്ടുണ്ടോ ഈ അദ്ഭുതത്തെക്കുറിച്ച്?




    ഈ ന്യൂജെൻ കാലത്തും പഴമയോടും പാരമ്പര്യത്തോടുമുള്ള മലയാളികളുടെ പ്രണയം വർധിച്ചു വരികയാണ്. അതല്ലെങ്കിലും നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മാത്രമേ പലതിന്റെയും മൂല്യം നമ്മൾ തിരിച്ചറിയുകയുള്ളൂ. നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും മാതൃകയിൽ പഴയ വാസ്തുകലാപാരമ്പര്യം തിരിച്ചുപിടിക്കാൻ ശ്രമം നടത്തുന്ന ആർക്കിടെക്റ്റുകൾക്കുപോലും പിടികൊടുക്കാത്ത ഒരു പരമ്പരാഗത മാതൃകയാണ് കൊക്കർണികൾ. കുളങ്ങളും കൽപടവുകളും എല്ലാം പുനർനിർമിക്കാൻ കഴിഞ്ഞപ്പോഴും കൊക്കർണികൾ മാത്രം ആധുനികതയ്ക്ക് പിടികൊടുത്തില്ല എന്നത് അത്ഭുതമാണ്.
    പഴയകാലത്ത് വിശാലമായ ഭവനങ്ങളുടെ മുഖ്യ ജലവിഭവസ്രോതസ്സായിരുന്ന കൊക്കർണികളെ പറ്റി ഇന്ന് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. 'കൊക്കർണി'കൾ അഥവാ 'കൊക്കരണി'കൾ എന്നാൽ കിണറുകൾക്കു സമാനമായ ഒരുതരം ജലസ്രോതസുകളാണ്. ഇവയെ പ്രാദേശികമായ ഭാഷാശൈലിയുടെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ, 'വാലൻകിണർ' എന്നും വിശേഷിപ്പിച്ച് കേൾക്കുന്നുണ്ട്.എന്നാൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നിർമിതി ഇന്ന് പലയിടങ്ങളിലും മൂടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
    ഗാർഹിക ആവശ്യങ്ങൾക്കായി വെള്ളം എടുക്കുന്നതിനായിട്ടാണ് കൊക്കർണികൾ ഉപയോഗിച്ചിരുന്നത് എങ്കിലും ഒരിക്കലും കിണറുകൾക്ക് സമാനമായിരുന്നില്ല കൊക്കർണികൾ. കിണറുകളിലെപ്പോലെ 'കൊക്കർണി'കളിൽ വെള്ളം കോരിയെടുക്കുന്നതിനുള്ള കപ്പിയോ കയറോ ഉണ്ടാവുകയില്ല.
    പകരം, വെള്ളം എടുക്കുന്നതിനായി അടിത്തട്ടിൽ വരെ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന വിധത്തിലുള്ള ചവിട്ടുപടികളാണ് ഉണ്ടാകുക. മഴക്കാലത്ത് ഇതിൽ വെള്ളം ഉയർന്ന് വരുമ്പോൾ പടികൾക്ക് മുകളിൽ നിന്നും വെള്ളം കോരിയെടുക്കാം. വേനലിൽ വെള്ളം വറ്റുന്ന അവസ്ഥയിൽ മാത്രം കൂടുതൽ പടികൾ ഇറങ്ങി താഴേക്കു ചെന്ന് വെള്ളമെടുക്കാം.
    കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വരുന്ന കാലഘങ്ങളിൽ പ്രദേശത്തെ മറ്റ് ജലസ്രോതസുകൾ വറ്റിവരണ്ടാൽ പോലും കൊക്കർണികളിൽ വെള്ളം ഉണ്ടായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഒരു പ്രദേശത്ത് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതും കൊക്കർണികളിൽ നിന്നായിരിക്കും. വാസ്തുവിദഗ്ദർ അത്ര കൃത്യമായി സ്ഥാനം നിർണയിച്ച ശേഷമാണു ഓരോ കൊക്കർണിയും നിർമിച്ചിരുന്നത്.
    സാധാരണ കിണറുകൾ കുത്തുന്ന ആളുകളിൽ നിന്നും വ്യത്യസ്തരായി പ്രത്യേക വൈദഗ്ദ്യം ലഭിച്ച ആളുകളാണ് കൊക്കർണിയുടെ നിർമാണം നോക്കുന്നത്. തറവാട് വീടുകൾക്ക് പുറമെ, ക്ഷേത്രാവശ്യങ്ങൾക്കായും പ്രത്യേക കൊക്കർണികൾ നിർമിച്ചിരുന്നു. നിലവിൽ കേരളത്തിൽ കാണാൻ കഴിയുന്ന കൊക്കർണികൾ അത്രയും ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ളവയാണ്. വീടുകളോട് അനുബന്ധിച്ചുണ്ടായിരുന്നവ പലതും ഇന്ന് ഇല്ലാതായിക്കഴിഞ്ഞു.
    കിണറുകൾക്ക് സമാനമായി വൃത്തരൂപത്തിലും, കുളങ്ങൾക്ക് സമാനമായി ചതുരാകൃതിയിലും, ഷട്ഭുജാകൃതിയിലും ഒക്കെ കൊക്കർണികൾ നിർമിക്കാറുണ്ട്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലായി മൂടപ്പെട്ട രൂപത്തിൽ ഉപയോഗശൂന്യമായ കൊക്കർണികൾ കണ്ടെടുത്തിട്ടുണ്ട്. നിർമാണത്തിൽ ഏറെ വേറിട്ട് നിൽക്കുന്ന ഈ ജലസ്രോതസ്സുകൾ മലയാളികൾക്ക് കൈമോശം വന്നു പോയ പാരമ്പര്യ നിർമിതികളെ തന്നെയാണ് കാണിക്കുന്നത്.


  2. #762
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Kure naalayittulla oru agraham aanu oru kulam undakanam ennu? aa photoyil kannunna pole.
    Minimum ethra sthalam vendivarum athinu? and how much it will costs ??
    cheriya kulam mathiyenkil 2-3 cents polum mathiyavum.

  3. #763
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    steps okke vechu paniyan kooduthal space veno ?

    How much it will costs ???

    Quote Originally Posted by BangaloreaN View Post
    cheriya kulam mathiyenkil 2-3 cents polum mathiyavum.

  4. #764
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പച്ചോളിയില്* നിന്നും എണ്ണ വേര്*തിരിച്ചെടുക്കാം; വ്യാവസായികാടിസ്ഥാനത്തില്* കൃഷി ചെയ്*താല്* വന്*ലാഭം



    ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്*മാര്*, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്*കര്*, തായ്*വാന്*, ഫിലിപ്പീന്*സ്, തായ്*ലാന്റ്, വിയറ്റ്*നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്* പച്ചോളി കൃഷി ചെയ്യുന്നത്.
    വിപണിയില്* വില അല്*പം കൂടുതലാണെങ്കിലും പച്ചോളിയില്* നിന്നും വേര്*തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണങ്ങള്* നിരവധിയാണ്.
    സുഗന്ധദ്രവ്യങ്ങളും സോപ്പുകളും മരുന്നുകളുമെല്ലാം നിര്*മിക്കാന്* ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. ഫിലിപ്പീന്*സ് ആണ് ഈ ചെടിയുടെ ജന്മദേശം. പുതിനയുടെ കുടുംബത്തില്*പ്പെട്ട ചെറിയ കുറ്റിച്ചെടിയായി വളരുന്ന ചെടിയാണിത്. മൂന്നടി ഉയരത്തില്* വളരുന്ന ഈ ചെടിയില്* ചെറുതും മങ്ങിയ പിങ്കും വെളുപ്പും കലര്*ന്ന നിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്നു. ഇതില്*നിന്ന് വേര്*തിരിച്ചെടുക്കുന്ന എണ്ണയുടെ ഡിമാന്റ് കാരണം പല ഏഷ്യന്* രാജ്യങ്ങളും പച്ചോളിയുടെ കൃഷി ആരംഭിച്ചിട്ടുണ്ട്.
    ഒരു കിലോ എണ്ണയ്ക്ക് 1200 മുതല്* 1250 രൂപ വരെ വിപണിയില്* വിലയുണ്ട്. ഇന്ത്യയില്* ലക്*നൗവിലെ സെന്*ട്രല്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്* ആന്*ഡ് ആരോമാറ്റിക് ക്രോപ്*സ് 'സമര്*ഥ്' എന്ന പേരില്* ഉയര്*ന്ന വിളവ് തരുന്ന പുതിയ ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എണ്ണയ്ക്ക് ഡിമാന്റുള്ളതുകൊണ്ടുതന്നെ വ്യാവസായികാടിസ്ഥാനത്തില്* കൃഷി ചെയ്*താല്* വന്*ലാഭം നേടാന്* കഴിയും.
    ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്*മാര്*, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്*കര്*, തായ്*വാന്*, ഫിലിപ്പീന്*സ്, തായ്*ലാന്റ്, വിയറ്റ്*നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്* പച്ചോളി കൃഷി ചെയ്യുന്നത്.
    ലാമിയേസിയേ കുടുംബത്തില്*പ്പെട്ട പച്ചോളിയില്* നിന്നുണ്ടാക്കുന്ന തൈലം വേദനസംഹാരിയായും ചര്*മ സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇലകള്* ഔഷധച്ചായ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. മുറിവുണക്കാനുള്ള കഴിവും ശരീരഭാരം കുറയ്ക്കാനുള്ള കഴിവും ഈ എണ്ണയ്ക്കുണ്ട്. കുമിള്*നാശിനിയായും കീടനാശിനിയായും എണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഡെര്*മറ്റൈറ്റിസ്, സോറിയാസിസ് എന്നിവയ്*ക്കെതിരെയുള്ള ചികിത്സയ്ക്കും ഈ എണ്ണ ഫലപ്രദമാണ്.
    വ്യത്യസ്*ത ഇനത്തില്*പ്പെട്ട ഈ ഔഷധസസ്യങ്ങളില്* ജാവ, ജോഹോറെ, സിങ്കപ്പൂര്*, ഇന്തോനേഷ്യ എന്നിവയാണ് സാധാരണയായി കൃഷി ചെയ്യുന്നത്. ജോഹോറെ എന്ന ഇനത്തിലാണ് ഏറ്റവും ഗുണനിലവാരമുള്ള എണ്ണയുള്ളത്. എന്നാല്*, മറ്റ് രണ്ടിനങ്ങളുമാണ് കൂടുതല്* എണ്ണ ഉത്പാദിപ്പിക്കുന്നത്.
    സമുദ്രനിരപ്പില്* നിന്നും 1100 മീറ്റര്* വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്* നന്നായി വളരുന്ന ചെടിയാണിത്. പച്ചോളി ചെടികള്* ആര്*ദ്രതയുള്ളതും അല്*പം ചൂടുള്ളതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. 150 മുതല്* 325 വരെ സെ.മീ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം. മഴ കുറവുള്ള സ്ഥലങ്ങളില്* ജലസേചനസൗകര്യങ്ങള്* ഏര്*പ്പെടുത്തി കൃഷി ചെയ്യാവുന്നതാണ്. 25 ഡിഗ്രി മുതല്* 30 ഡിഗ്രി വരെയാണ് ചെടികള്* വളരാന്* നല്ലത്.
    നല്ല ജൈവവളമുള്ള മണ്ണിലാണ് ചെടി വളര്*ത്തേണ്ടത്. 5.5 മുതല്* 6.0 വരെ പി.എച്ച് മൂല്യമുള്ള മണ്ണിലാണ് കൃഷി ചെയ്യേണ്ടത്. നഴ്*സറികളില്* വേര് പിടിപ്പിച്ച തൈകള്* വാങ്ങി കൃഷി ചെയ്യാവുന്നതാണ്.
    തണ്ടില്* നിന്നും ആദ്യത്തെ മൂന്ന് ജോഡി ഇലകള്* ശ്രദ്ധയോടെ നീക്കം ചെയ്യണം. മൂന്ന് സെ.മീ അകലത്തില്* നഴ്*സറിയിലെ ബെഡ്ഡില്* നടണം. നനച്ചശേഷം തണലില്* വെക്കണം. ഏകദേശം അഞ്ച് ആഴ്ചകള്*ക്ക് ശേഷം വേരുകള്* മുളച്ച് വരും. ഒമ്പതോ പത്തോ ആഴ്ചകള്* കഴിഞ്ഞാല്* പ്രധാന കൃഷിത്തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്.
    മണ്ണ് ഉഴുതുമറിക്കുമ്പോള്* ഒരു ഹെക്ടര്* ഭൂമിയില്* 15 മുതല്* 20 ടണ്* ചാണകപ്പൊടി ചേര്*ക്കണം. വേര് പിടിപ്പിച്ച തൈകള്* പറിച്ചുമാറ്റുന്നതിന് മുമ്പ് നന്നായി നനയ്ക്കണം. ഒരു ഹെക്ടര്* സ്ഥലത്ത് 28,000 വേര് പിടിപ്പിച്ച തൈകള്* നടാവുന്നതാണ്. 60 സെ.മീ അകലത്തിലാണ് നടേണ്ടത്.
    യഥാസമയത്തുള്ള ജലസേചനം അത്യാവശ്യമാണ്. മലനിരകളില്* മഴയെ ആശ്രയിച്ചാണ് ഈ കൃഷി ചെയ്യുന്നത്. ആദ്യത്തെ 45 ദിവസങ്ങളില്* ഓരോ മൂന്ന് ദിവസം കൂടുമ്പോളും നനയ്ക്കണം.
    നാല് മുതല്* ആറ് മാസങ്ങള്* കൊണ്ട് വിളവെടുക്കാം. ഇലകള്* മങ്ങിയ പച്ചനിറമാകുമ്പോഴോ ബ്രൗണ്* നിറമാകുമ്പോഴോ വിളവെടുപ്പിന് പാകമായെന്ന് മനസിലാക്കാം. അതിരാവിലെ തന്നെ വിളവെടുക്കുമ്പോള്* കൂടുതല്* എണ്ണ ഉത്പാദിപ്പിക്കാം. ഇളംതണ്ടുകളില്* നിന്നാണ് 30 മുതല്* 50 സെ.മീ നീളത്തില്* മുറിച്ചെടുക്കുന്നത്. ഇതില്* മൂന്ന് ജോഡി മൂപ്പെത്തിയ ഇലകളുണ്ടായിരിക്കണം.
    മുറിച്ചെടുത്ത ഇലകളും തണ്ടുകളും നാല് ദിവസത്തോളം വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് ഉണക്കണം. ശരിയായ രീതിയില്* ഉണക്കിയെടുത്ത തണ്ടുകളില്* നിന്ന് നന്നായി എണ്ണ ലഭിക്കും. ഒരു ഹെക്ടര്* സ്ഥലത്ത് നിന്നും സാധാരണയായി രണ്ട് ടണ്* ഉണങ്ങിയ ഇലകളും 60 കി.ഗ്രാം എണ്ണയും ലഭിക്കും.


  5. #765
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    steps okke vechu paniyan kooduthal space veno ?

    How much it will costs ???
    Cost okke valla pole aavum - Labour, materials ellam kollunnaa vilayanu.

    Nattil relative paara ulla sthalathu kinar kutthiyathinu 2.5 lakhs chilavu vannu.

  6. #766
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Pillerkku othiri nalayulla oru agraham aanu oru swimming pool venamennu. athu kondu koodiyaanu ippol naatil oru flat nokkunathu.
    Aside bangaloreil valla landed propertyum kittanundo cheap ratinu ??

    Quote Originally Posted by BangaloreaN View Post
    Cost okke valla pole aavum - Labour, materials ellam kollunnaa vilayanu.

    Nattil relative paara ulla sthalathu kinar kutthiyathinu 2.5 lakhs chilavu vannu.

  7. #767
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by frincekjoseph View Post
    Pillerkku othiri nalayulla oru agraham aanu oru swimming pool venamennu. athu kondu koodiyaanu ippol naatil oru flat nokkunathu.
    Aside bangaloreil valla landed propertyum kittanundo cheap ratinu ??
    Bangalore plot okke kanum, rates ariyilla.
    ippol Bangalore ennu paranjal oru jillayude valuppam ulla area aanu.

    Swimming pool okke paniyan pattiya valiya plot venamenil kodikal kure vendi varum.

  8. #768
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Swimming pool onnum venda... entengilum plot undengil onnu para

    Quote Originally Posted by BangaloreaN View Post
    Bangalore plot okke kanum, rates ariyilla.
    ippol Bangalore ennu paranjal oru jillayude valuppam ulla area aanu.

    Swimming pool okke paniyan pattiya valiya plot venamenil kodikal kure vendi varum.

  9. #769
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  10. #770
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മധുരം കൊല്ലും ചക്കരക്കൊല്ലി, ഇലയിലും വേരിലും ഔഷധഗുണമുള്ള സസ്യം



    Highlights
    വിത്ത് മുളപ്പിച്ചും തണ്ടുകള്* മുറിച്ച് നട്ടും കൃഷി ചെയ്യാറുണ്ട്. വിത്ത് പഴത്തില്* നിന്നെടുത്ത ശേഷം ഒരു ദിവസം വെള്ളത്തില്* കുതിര്*ത്ത് വെക്കും. അതിനുശേഷമാണ് നഴ്*സറി ബെഡ്ഡില്* നടുന്നത്.
    ഔഷധഗുണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സസ്യമാണ് ചക്കരക്കൊല്ലി. ഇന്ത്യയാണ് ഈ ചെടിയുടെ സ്വദേശം. പല സ്ഥങ്ങളിലും ഗുര്*മാര്* എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ പേരിന്റെ അര്*ഥം തന്നെ മധുരത്തെ കൊല്ലുന്നത് എന്നതാണ്. അപ്പോസിനേഷ്യ എന്ന സസ്യകുടുംബത്തില്*പ്പെട്ട ഈ ചെടി മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും കേരളത്തിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഉത്തര്*പ്രദേശിലും പഞ്ചാബിലും കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ ചില പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ജിംനെമ സില്*വെസ്റ്റര്* എന്ന ശാസ്ത്രനാമമുള്ള ചക്കരക്കൊല്ലിയുടെ ഇല ചവച്ചരച്ചിട്ട് മധുരം കഴിച്ചാല്* മധുരിക്കില്ലെന്നതാണ് പ്രത്യേകത.
    നീളത്തില്* പടര്*ന്നുവളരുന്ന ഇനം ചെടിയാണിത്. ഇലകളുടെ മുകള്* ഭാഗം മിനുസമാര്*ന്നതും അടിഭാഗം നല്ല വെല്*വെറ്റ് പോലെ മൃദുവുമാണ്. ഇലകള്*ക്ക് ആറ് മുതല്* 12 മി.മീ വരെ നീളമുണ്ടായിരിക്കും.
    പൂക്കള്* വളരെ ചെറുതും മഞ്ഞനിറത്തിലുള്ളതും ബെല്* ആകൃതിയിലുള്ളതുമാണ്. പഴങ്ങളില്* ഒറ്റ വിത്ത് മാത്രമേ ഉണ്ടാകുകയുള്ളു. ഓവല്* ആകൃതിയില്* രണ്ടുവശവും അല്*പം കൂര്*ത്ത പോലുള്ള പഴങ്ങളാണ്. കട്ടികുറഞ്ഞ വിത്തുകളാണ്.
    വൈറസ് മൂലമുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കണ്ണ്, പല്ല് എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്* അകറ്റാനും ചക്കരക്കൊല്ലി അടങ്ങിയ ഔഷധം ഉപയോഗിക്കാറുണ്ട്. അലര്*ജിക്കെതിരെയും തടി കുറയ്ക്കാനും ചുമ നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്*ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്*ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു.
    നല്ല ചുവന്നതും നീര്*വാര്*ച്ചയുള്ളതുമായ മണ്ണാണ് വളര്*ത്താന്* അനുയോജ്യം. അല്ലെങ്കില്* കറുത്ത മണ്ണും ഉപയോഗിക്കാം. വെള്ളം കെട്ടിനില്*ക്കാത്ത മണ്ണ് അത്യാവശ്യമാണ്.
    ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും ഇത് വളരും. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാം. മിതമായ നിരക്കില്* മഴ ലഭിക്കുന്ന പ്രദേശത്തും വളര്*ത്താവുന്നതാണ്. നടാനായി കുഴിയെടുക്കുമ്പോള്* 45 സെ.മീ ആഴമുള്ളതും രണ്ട് ചെടികള്* തമ്മില്* 2.5 മീറ്റര്* അകലമുള്ളതുമായ കുഴികളാണ് സാധാരണ തയ്യാറാക്കുന്നത്. നടുന്നതിന് മുമ്പായി ജൈവവളം ചേര്*ക്കണം. ജലസേചനം നടത്തിയശേഷം മാത്രമേ തൈകള്* നടാന്* പാടുള്ളു.
    വിത്ത് മുളപ്പിച്ചും തണ്ടുകള്* മുറിച്ച് നട്ടും കൃഷി ചെയ്യാറുണ്ട്. വിത്ത് പഴത്തില്* നിന്നെടുത്ത ശേഷം ഒരു ദിവസം വെള്ളത്തില്* കുതിര്*ത്ത് വെക്കും. അതിനുശേഷമാണ് നഴ്*സറി ബെഡ്ഡില്* നടുന്നത്. 15 മുതല്* 20 ദിവസം വരെ എടുത്ത ശേഷമാണ് വിത്തുകള്* മുളയ്ക്കുന്നത്. 45 ദിവസം പ്രായമായാല്* തൈകള്* പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. ഒരു ഏക്കര്* ഭൂമിയില്* ഒരു കിലോ വിത്ത് ആവശ്യമാണ്.
    ഒരു ഹെക്ടര്* ഭൂമിയില്* അഞ്ച് ടണ്* ജൈവവളം ചേര്*ക്കണം. വേനല്*ക്കാലത്ത് അഞ്ച് ദിവസം കൂടുമ്പോള്* നിര്*ബന്ധമായും നനച്ചിരിക്കണം. അല്ലെങ്കില്* സാധാരണയായി 15 ദിവസം കൂടുമ്പോളാണ് നനയ്ക്കുന്നത്. ജലസേചനം നടത്തുന്നത് ചെടി വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. മണ്ണിലെ പോഷകങ്ങള്* കളകള്* വലിച്ചെടുക്കുന്നതിനാല്* കൃത്യമായി കളകള്* പറിച്ചുമാറ്റണം. ഉണങ്ങിയ ഇലകളും മരക്കമ്പുകളുമെല്ലാം ഉപയോഗിച്ച് പുതയിടല്* നടത്തിയാല്* ഈര്*പ്പം നഷ്ടപ്പെടില്ല.
    നട്ടുവളര്*ത്തി രണ്ടുവര്*ഷം കഴിഞ്ഞാല്* വിളവെടുക്കാന്* പാകമാകും. ചെടികളില്* പൂക്കളുണ്ടാകുമ്പോളാണ് വിളവെടുപ്പ് നടത്തുന്നത്. ജൂലായ് ആദ്യവാരത്തിലാണ് സാധാരണ കര്*ഷകര്* വിളവെടുപ്പ് നടത്താറുള്ളത്. പൂക്കളോടൊപ്പമുള്ള ഇലകളാണ് പറിച്ചെടുക്കുന്നത്. വര്*ഷത്തില്* ഒരിക്കലാണ് വിളവെടുപ്പ്. 15 വര്*ഷത്തോളം പരിചരിച്ച് വിളവുണ്ടാക്കാം.
    വിളവെടുത്ത ഇലകള്* നന്നായി കഴുകി വൃത്തിയാക്കും. തണലത്ത് വെച്ച് ഉണക്കിയെടുക്കണം. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് 10 ദിവസത്തോളം വെച്ചാണ് ഉണക്കിയെടുക്കുന്നത്. ഉണങ്ങിയ ഇലകള്* പോളിത്തീന്* ബാഗുകളിലും വേരുകള്* നെയ്*തെടുത്ത ചാക്കുകളിലുമാണ് സൂക്ഷിക്കുന്നത്. നല്ല ഉണങ്ങിയ സ്ഥലത്തുതന്നെയാണ് ഇവ സൂക്ഷിക്കേണ്ടത്. ഒരു ഹെക്ടര്* ഭൂമിയില്* നിന്ന് ഇപ്രകാരം കൃഷി ചെയ്ത് ഒരു പ്രാവശ്യം വിളവെടുത്താല്* 1250 കി.ഗ്രാം ഉണങ്ങിയ ഇലകള്* ലഭിക്കും.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •