സീതപ്പഴത്തിന്റെ ഗുണങ്ങള്*


നമ്മുടെ ഫ്രൂട്ട് വിപണിയില്* സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്*ഡ് ആപ്പിള്*). നാട്ടിന്*പുറങ്ങളിലാണെങ്കില്* ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പലര്*ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം.
ശരീരത്തിന് വേണ്ട വിറ്റാമിനുകള്*, ധാതുക്കള്*, അയേണ്*, പൊട്ടാസ്യം, മഗ്*നീഷ്യം, കോപ്പര്* ഇങ്ങനെ ഒരുപിടി ആരോഗ്യഘടകങ്ങളാല്* സമ്പന്നമാണ് സീതപ്പഴം.
ഉദരസംബന്ധമായ പ്രശ്നങ്ങള്* പരിഹരിക്കാനും, ചര്*മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്*ത്താന്* സീതപ്പഴത്തിനാകും.
1. അള്*സര്*, അസിഡിറ്റി എന്നിവയെ അകറ്റാന്* ഏറെ സഹായകമാണ് സീതപ്പഴം.
2. ചര്*മ്മത്തിന് തിളക്കമേകാന്* സഹായിക്കുന്ന മൈക്രോന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ള ഫലമാണിത്.


3. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഉത്തമമാണ് സീതപ്പഴം.

4. ധാരാളം അയേണ്* അടങ്ങിയിട്ടുള്ളതിനാല്* വിളര്*ച്ചയുള്ളവര്* ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
5. ഫൈബറിനാല്* സമ്പന്നമായത് കൊണ്ട് മലബന്ധം അകറ്റാനും ദഹനപ്രവര്*ത്തനങ്ങള്* സുഗമമാക്കാനും ഇത് സഹായകമാണ്.
6. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്* രക്തസമ്മര്*ദ്ദമുള്ളവര്*ക്കും നല്ലതാണ് സീതപ്പഴം.
7. പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുള്ള പഴമാണ് സീതപ്പഴം.
8. ക്യാന്*സറിനെ ചെറുക്കാനും ഒരു പരിധി വരെ സീതപ്പഴത്തിനാകും