Page 70 of 131 FirstFirst ... 2060686970717280120 ... LastLast
Results 691 to 700 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #691
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default


    സീതപ്പഴത്തിന്റെ ഗുണങ്ങള്*


    നമ്മുടെ ഫ്രൂട്ട് വിപണിയില്* സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്*ഡ് ആപ്പിള്*). നാട്ടിന്*പുറങ്ങളിലാണെങ്കില്* ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പലര്*ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം.
    ശരീരത്തിന് വേണ്ട വിറ്റാമിനുകള്*, ധാതുക്കള്*, അയേണ്*, പൊട്ടാസ്യം, മഗ്*നീഷ്യം, കോപ്പര്* ഇങ്ങനെ ഒരുപിടി ആരോഗ്യഘടകങ്ങളാല്* സമ്പന്നമാണ് സീതപ്പഴം.
    ഉദരസംബന്ധമായ പ്രശ്നങ്ങള്* പരിഹരിക്കാനും, ചര്*മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്*ത്താന്* സീതപ്പഴത്തിനാകും.
    1. അള്*സര്*, അസിഡിറ്റി എന്നിവയെ അകറ്റാന്* ഏറെ സഹായകമാണ് സീതപ്പഴം.
    2. ചര്*മ്മത്തിന് തിളക്കമേകാന്* സഹായിക്കുന്ന മൈക്രോന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ള ഫലമാണിത്.


    3. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഉത്തമമാണ് സീതപ്പഴം.

    4. ധാരാളം അയേണ്* അടങ്ങിയിട്ടുള്ളതിനാല്* വിളര്*ച്ചയുള്ളവര്* ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
    5. ഫൈബറിനാല്* സമ്പന്നമായത് കൊണ്ട് മലബന്ധം അകറ്റാനും ദഹനപ്രവര്*ത്തനങ്ങള്* സുഗമമാക്കാനും ഇത് സഹായകമാണ്.
    6. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്* രക്തസമ്മര്*ദ്ദമുള്ളവര്*ക്കും നല്ലതാണ് സീതപ്പഴം.
    7. പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുള്ള പഴമാണ് സീതപ്പഴം.
    8. ക്യാന്*സറിനെ ചെറുക്കാനും ഒരു പരിധി വരെ സീതപ്പഴത്തിനാകും


  2. #692
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    Quote Originally Posted by BangaloreaN View Post
    സീതപ്പഴത്തിന്റെ ഗുണങ്ങള്*


    നമ്മുടെ ഫ്രൂട്ട് വിപണിയില്* സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്*ഡ് ആപ്പിള്*). നാട്ടിന്*പുറങ്ങളിലാണെങ്കില്* ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പലര്*ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം.
    ശരീരത്തിന് വേണ്ട വിറ്റാമിനുകള്*, ധാതുക്കള്*, അയേണ്*, പൊട്ടാസ്യം, മഗ്*നീഷ്യം, കോപ്പര്* ഇങ്ങനെ ഒരുപിടി ആരോഗ്യഘടകങ്ങളാല്* സമ്പന്നമാണ് സീതപ്പഴം.
    ഉദരസംബന്ധമായ പ്രശ്നങ്ങള്* പരിഹരിക്കാനും, ചര്*മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്*ത്താന്* സീതപ്പഴത്തിനാകും.
    1. അള്*സര്*, അസിഡിറ്റി എന്നിവയെ അകറ്റാന്* ഏറെ സഹായകമാണ് സീതപ്പഴം.
    2. ചര്*മ്മത്തിന് തിളക്കമേകാന്* സഹായിക്കുന്ന മൈക്രോന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ള ഫലമാണിത്.


    3. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഉത്തമമാണ് സീതപ്പഴം.

    4. ധാരാളം അയേണ്* അടങ്ങിയിട്ടുള്ളതിനാല്* വിളര്*ച്ചയുള്ളവര്* ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
    5. ഫൈബറിനാല്* സമ്പന്നമായത് കൊണ്ട് മലബന്ധം അകറ്റാനും ദഹനപ്രവര്*ത്തനങ്ങള്* സുഗമമാക്കാനും ഇത് സഹായകമാണ്.
    6. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്* രക്തസമ്മര്*ദ്ദമുള്ളവര്*ക്കും നല്ലതാണ് സീതപ്പഴം.
    7. പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുള്ള പഴമാണ് സീതപ്പഴം.
    8. ക്യാന്*സറിനെ ചെറുക്കാനും ഒരു പരിധി വരെ സീതപ്പഴത്തിനാകും

    ഇത് ആത്തക്ക അല്ലേ...🤔

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  3. #693
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Quote Originally Posted by sankar1992 View Post
    ഇത് ആത്തക്ക അല്ലേ...🤔

    Sent from my S9 Plus using Tapatalk
    Chila sthalangalil ithineyum Athakka ennu parayum.

    But njangalude avideyokke Athakka ennu parayunnathu ithanu.

  4. Likes sankar1992 liked this post
  5. #694
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    കമ്പളപ്പാടത്തെ പോത്തുകളെക്കുറിച്ചറിയാമോ?

    HIGHLIGHTS

    • ദക്ഷിണ കാനറ പോത്തുകള്* - കമ്പളപ്പാടത്തെ കരുത്ത്
    • കമ്പളയ്ക്ക് വിലക്ക്, മറികടക്കാന്* നിയമനിര്*മാണം




    മത്സരത്തിൽ നിന്ന്


    ചേറ്റുപാടത്ത് തന്*റെ പോത്തുകളുടെ പിന്നാലെ സര്*വ്വം മറന്ന് കുതിച്ച് ഉസൈന്* ബോള്*ട്ടിന്*റെ ട്രാക്ക് റെക്കോർഡിനെ കടത്തിവെട്ടിയ ശ്രീനിവാസ ഗൗഡയുടെ പ്രകടനമാണ് കമ്പളപോത്തോട്ടത്തെ വാര്*ത്തകളില്* നിറച്ചത്. ശ്രീനിവാസയെ തേടി കേന്ദ്രകായിക മന്ത്രാലയത്തിന്*റേതടക്കം അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഏറെയെത്തി. കായികക്ഷമത തെളിയിക്കാനായി ഡല്*ഹി സ്പോര്*ട്സ് അതോറിറ്റിയിലേക്കുള്ള ക്ഷണവുമെത്തി. ഇപ്പോള്* നിഷാന്ത് ഷെട്ടിയെന്ന മറ്റൊരു ചെറുപ്പക്കാരന്* വെറും 9.51 സെക്കന്*റ് കൊണ്ട് നൂറുമീറ്റര്* ദൂരം പിന്നിട്ട് ശ്രീനിവാസയുടെ റെക്കോര്*ഡിനെ മറികടന്നെന്നാണ് വാര്*ത്തകള്*.
    കമ്പളയുടെ ചേറ്റുപാടത്ത് ഓരോ ദിവസവും പുതിയ റെക്കോഡുകള്* പിറക്കുമ്പോള്* ആ ക്രെഡിറ്റിന്*റെ അവകാശികള്* കമ്പളയോട്ടക്കാര്* മാത്രമല്ല, അവര്*ക്കു മുന്നില്* അവരേക്കാള്* വേഗത്തില്* കുതിച്ച പോത്തുകള്*ക്കും കൂടിയുള്ളതാണ്. കമ്പളപ്പാടത്ത് കരുത്തോടെ കുതിക്കുന്ന ഈ ഉശിരന്* പോത്തുകളെക്കുറിച്ച് ഒരു കൗതുകത്തിനെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏതിനത്തില്*പ്പെട്ട പോത്തുകളാണ് കമ്പളപ്പൂട്ടിനിറങ്ങുതെന്നറിയാമോ? കമ്പളകാര്*ഷികോത്സവത്തിന്*റെ സ്വന്തം പോത്തുകളായ ദക്ഷിണ കാനറ/സൗത്ത് കാനറ ഇനം പോത്തുകളാണവര്*. ഉഡുപ്പി, ദക്ഷിണ കന്നട തുടങ്ങിയ തീരമേഖലകളില്* ഉരുത്തിരിഞ്ഞ മെയ്യഴകും ശരീരക്ഷമതയും കായികകരുത്തുമെല്ലാം ഒത്തുചേര്*ന്ന തുളുനാടിന്*റെ തനത് ഇനങ്ങളാണ് സൗത്ത് കാനറ പോത്തുകള്*.


    മത്സരത്തിൽനിന്ന്


    കമ്പള ഉത്സവവും സൗത്ത് കാനറ പോത്തുകളും

    കമ്പള ഉത്സവത്തിന്*റെ ചരിത്രം ആരംഭിക്കുന്നത് തന്നെ *ആയിരം വര്*ഷം മുന്*പാണ്. പിറവിക്കു പിന്നിലെ ചരിത്രങ്ങളും ഏറെ. ആനയെയും കുതിരയെയുമെല്ലാം പോലെ ദക്ഷിണ കര്*ണാടകയില്* ഏറെയുള്ള കരുത്തന്* പോത്തുകളെ യുദ്ധാവശ്യങ്ങള്*ക്ക് ഉപയോഗിക്കാന്* കഴിയുമോ എന്ന ഹൊയ്സാല രാജാക്കന്മാരുടെ ആലോചനയില്* നിന്നാണത്രേ കമ്പളയുടെ തുടക്കം. തങ്ങളുടെ യുദ്ധമുന്നണിയില്* ചേര്*ക്കാന്* പോത്തിന്*പറ്റത്തിലെ കരുത്തന്മാരെ കണ്ടെത്തുന്നതിനായി പോത്തുകളെയെല്ലാം അണിനിരത്തിയുള്ള പോത്തോട്ടമായിരുന്നു അന്നു നടത്തിയത്. ആദ്യ കാലത്ത് രാജാക്കന്മാരാണ് കമ്പളപ്പോരിന് നേതൃത്വം നല്*കിയതെങ്കില്* പിന്നീട് ഭൂപ്രഭുക്കളും തുടര്*ന്ന് സാധാരണക്കാരായ കര്*ഷകരുമെല്ലാം കമ്പള പോത്തോട്ടത്തെ ഏറ്റെടുത്ത് ഉത്സവമാക്കി. കൃഷിയില്* നല്ല വിളവ് ലഭിക്കാന്* ശിവന്*റെ പ്രതിരൂപമായ കാദ്രിയിലെ മജ്ജുനാഥ ഭാഗവാനെ പ്രീതിപ്പെടുത്താന്* വേണ്ടി കര്*ഷകര്* തുടക്കമിട്ടതാണ് കമ്പളയെന്ന വാദവുമുണ്ട്.

    ആരംഭചരിത്രമെന്തായാലും ആയിരം വര്*ഷം പിന്നിടുമ്പോഴും കമ്പളയുത്സവത്തിന്*റെ പകിട്ടിന് ഒരു മങ്ങലുമേറ്റിട്ടില്ല. ആദ്യ കാലത്ത് ആചാരമായാണ് കമ്പള നടന്നതെങ്കില്* ഇന്ന് വീറും വാശിയുമേറിയ കായികമത്സരങ്ങളാണ് ഓരോ കമ്പളപോത്തോട്ടവും. നവംബര്* മുതല്* മാര്*ച്ച് വരെയാണ് കമ്പളയുത്സവത്തിന്*റെ കാലം. 140-145 മീറ്റര്* വരെ നീളവും 10 മീറ്റര്* വീതിയുമുള്ള ചളി നിറഞ്ഞ പാടമാണ് കമ്പളയുടെ ട്രാക്ക്. തുളുനാട്ടില്* ഒരു സീസണില്* അന്*പതിലധികം കമ്പളപോത്തോട്ടങ്ങള്* നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കമ്പളകളോരോന്നും സംഘടിപ്പിക്കാന്* കമ്പള സമിതികളുമുണ്ട്. നിലവില്* 20ല്*പ്പരം കമ്പള സമിതികള്* തുളുനാട്ടിലുണ്ട്. രണ്ട് ജോടി പോത്തുകളാണ് ഒരു സമയം കമ്പളപ്പാടത്ത് മത്സരത്തിനിറങ്ങുക. കെട്ടിയ ചാട്ടയുമായി പോത്തുകളുടെ പിന്നാലെ പോത്തോട്ടക്കാര്* (കമ്പള ജാക്കി) ഉശിരോടെ കുതിക്കും. ലക്ഷങ്ങള്* സമ്മാനതുകയുള്ള മത്സരങ്ങളാണ് ഇന്ന് കമ്പളകളോരോന്നും.

    മത്സര ട്രാക്ക്


    കമ്പള മത്സരത്തിനായി ഉപയോഗിക്കുന്ന ദക്ഷിണ കാനറ പോത്തുകളെ പരിപാലിക്കുന്നതും രാജകീയമായി തന്നെ. കമ്പള ലക്ഷ്യമാക്കി ചെറുപ്രായത്തില്* തന്നെ നല്ല പോത്തിന്* കിടാക്കളെ കണ്ടെത്തി മികച്ച പരിചരണം നല്*കി വളര്*ത്തുകയും പരിശീലനം നല്*കുകയും ചെയ്യും. പോത്തുകള്*ക്ക് പ്രത്യേക ആഹാരക്രമവും പരിപാലന രീതിയുമെല്ലാമുണ്ട്. ഇതിനായി പ്രത്യേക സ്ഥാപനങ്ങള്* പോലും ദക്ഷിണ കന്നടയിലുണ്ട്. മുറ, സുര്*ത്തി, മെഹ്സാന തുടങ്ങിയ ഉത്തരേന്ത്യന്* പോത്തിനങ്ങളുടെ ബീജം സൗത്ത് കാനറ എരുമകളില്* കൃത്രിമ ബീജധാനം നടത്തി ഉണ്ടാക്കുന്ന ജനിതകഗുണം ഉയര്*ന്ന അപ്ഗ്രേഡഡ് സൗത്ത് കാനറ പോത്തുകളെയും ഇപ്പോള്* കമ്പളമത്സരങ്ങളില്* കാണാം. പോത്തുകള്*ക്ക് മാത്രമല്ല, മികച്ച പോത്തോട്ടക്കാരനും കമ്പളക്കാലത്ത് താരപരിവേഷമാണ്.
    ദക്ഷിണ കാനറ പോത്തുകള്* - കമ്പളപ്പാടത്തെ കരുത്ത്

    ഉഡുപ്പി, ഷിമോഗ, ദക്ഷിണ കന്നഡ മേഖലകളിലെ കര്*ഷകരാണ് ദക്ഷിണ കാനറ പോത്തുകളെയും എരുമകളേയും പ്രധാനമായും പരിപാലിക്കുന്നത്. കമ്പളയുത്സവത്തിന് കേളികേട്ടതും ഈ നാടുകള്* തന്നെ. നീണ്ട മുഖവും വിസ്തൃതമായ നെറ്റിത്തടവും നീണ്ട കഴുത്തും നല്ല കട്ടികൂടിയ താടയും പരന്ന് ചെറുപിരിവുകളോടെ പിന്നോട്ട് വളര്*ന്ന നീളന്* കൊമ്പുകളും നിലത്തറ്റം മുട്ടുമാറ് തോന്നിക്കുന്ന വാലുകളുമെല്ലാം സൗത്ത് കാനറയിനത്തിന്*റെ ശാരീരികസ്വഭാവങ്ങളാണ്. 2-3 വര്*ഷം പ്രായമെത്തുമ്പോഴാണ് സൗത്ത് കാനറ എരുമകളുടെ ആദ്യപ്രസവം. ഓരോ പ്രസവങ്ങള്*ക്കിടയിലെയും ഇടവേള ഒന്നര മുതല്* മൂന്ന് വര്*ഷം വരെ നീളും. പരമാവധി 5 മുതല്* 7 വരെ ലിറ്ററാണ് പ്രതിദിന പാലുൽപാദനം.




    കുറഞ്ഞ പാലുൽപാദനം മാത്രമുള്ള സൗത്ത് കാനറ എരുമകളെ വളര്*ത്തി വലുതാക്കുന്നതിനേക്കാള്* കമ്പളയ്ക്കായി പോത്തുകളെ പൊന്നുപോലെ പരിപാലിക്കാനാണ് കര്*ഷകര്*ക്ക് ഇഷ്ടം. അവര്*ക്ക് വരുമാനം നേടിക്കൊടുക്കുന്നതും അതുതന്നെ. ഇക്കാരണത്താല്* ദക്ഷിണ കർണാടകത്തില്* തനത് സൗത്ത് കാനറയിനത്തില്*പ്പെട്ട എരുമകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് കണക്ക്. മാത്രമല്ല, സൗത്ത് കാനറ എരുമകളില്* സുര്*ത്തി, മുറാ തുടങ്ങിയ ഇനങ്ങളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജാദാനം വ്യാപകമായതും തനത് സൗത്ത് കാനറ പോത്തുകള്*ക്ക് ഭീഷണിയായിത്തീര്*ന്നിട്ടുണ്ട്.

    കമ്പളയ്ക്ക് വിലക്ക്, മറികടക്കാന്* നിയമനിര്*മാണം

    ജല്ലിക്കെട്ട് നിരോധനത്തെ തുടര്*ന്ന് ഇടക്കാലത്ത് കമ്പള മത്സരത്തിനും വിലക്ക് വന്നിരുന്നു. എന്നാല്*, കര്*ഷകരുടെയും കമ്പളസ്നേഹികളുടെയും പ്രതിഷേധത്തെയും വികാരത്തെയും മറികടക്കാന്* ഈ വിലക്കുകള്*ക്കൊന്നും കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. കമ്പളയ്ക്കായി കര്*ണാടക സര്*ക്കാര്* പ്രത്യേക നിയമനിര്*മാണം നടത്തി. കൃഷിയിടങ്ങളില്* നിലമുഴാന്* ട്രാക്ടറുകളും കൃത്രിമബീജാധാനത്തിലുള്ള സൗകര്യങ്ങളുമെല്ലാം വ്യാപകമായ ഈ കാലത്തും തനതിനം സൗത്ത് കാനറ പോത്തുകള്* വംശനാശമാകാതെ സംരക്ഷിക്കപ്പെടുന്നത് കമ്പളയുത്സവങ്ങള്* കാരണമാണെന്നായിരുന്നു പ്രത്യേക കമ്പളനിയമത്തിലെ ഒരു നിരീക്ഷണം.

    സൗത്ത് കാനറ പോത്തുകള്*ക്ക് ബ്രീഡ് പദവി

    പേരും പെരുമയും ഏറെയുള്ള പോത്തിനങ്ങളാണെങ്കിലും സൗത്ത് കാനറ എരുമകളും പോത്തുകളും ഇതുവരെ ഒരു പ്രത്യേക ജനുസായി ദേശീയതലത്തില്* അംഗീകരിക്കപ്പെട്ടിട്ടില്ല. ദേശീയ മൃഗജനിതകശാസ്ത്ര ഗവേഷണ സ്ഥാപനമായ കര്*ണാലിലെ നാഷണല്* ബ്യൂറോ ഓഫ് അനിമല്* ജനറ്റിക്സ് പുറത്തിറക്കുന്ന പട്ടികയില്* ഇടംപിടിച്ചാല്* മാത്രമേ പ്രത്യേക ജനുസായി ദേശീയതലത്തില്* അംഗീകരിക്കപ്പെടുകയുള്ളൂ.

    മത്സരത്തിൽ നിന്ന്


    ദക്ഷിണ കന്നഡ/സൗത്ത് കാനറ എരുമകളുടേയും, പോത്തുകളുടെയും സമ്പൂര്*ണ്ണ ജനിതക-ശാരീരിക പഠനങ്ങള്* പൂര്*ത്തിയാക്കി അതുമായി ബന്ധപ്പെട്ട റിപ്പോര്*ട്ടുകള്* നാഷണല്* അനിമല്* ജനറ്റിക്സ് ബ്യൂറോയില്* സംസ്ഥാന ഭരണകൂടം സമര്*പ്പിച്ചത് ഈയിടെയാണ്. തങ്ങളുടെ നാടിന്*റെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായ തനത് സൗത്ത് കാനറ പോത്തുകള്*ക്ക് ബ്രീഡ് പദവി ലഭിക്കാമെന്ന് തന്നെയാണ് നാടിന്*റെയും നാട്ടുകാരുടെയും സര്*ക്കാരിന്*റെയും പ്രതീക്ഷ. ബ്രീഡ് പദവി ലഭിക്കുന്നതോടെ ദക്ഷിണ കാനറ പോത്തുകളെ സംരക്ഷിക്കുന്നതിനായുള്ള ഫണ്ടുകളും കൂടുതല്* ഗവേഷണ സഹായങ്ങളുമെല്ലാം ലഭ്യമാവും.




  6. #695
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    തീന്*മേശയിലെ താരമായി ചക്ക; നട്ടുവളര്*ത്താം മികച്ച പ്ലാവ് ഇനങ്ങള്*


    വര്*ഷം മുഴുവന്* ചക്ക ലഭിക്കുന്ന ഇനങ്ങള്* ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും നല്ല മഴക്കാലത്ത് കായ്പിടിത്തം കുറവായിരിക്കും.







    സംസ്ഥാന ഫലമായ ചക്കയ്ക്ക് സ്വീകാര്യത ഏറിയതോടെ വിപണികളിലും അത് താരമായി മാറിക്കഴിഞ്ഞു. ഇത്തവണ സീസണ്* ആരംഭിച്ചതിന് ശേഷം കച്ചവടക്കാര്* ഓടിനടന്നാണ് ചക്ക വാങ്ങിക്കൂട്ടുന്നത്. കിഴക്കന്* മേഖലയില്* റോഡുകളില്* ചക്ക കയറ്റിപ്പോകുന്ന നിരവധി വാഹനങ്ങള്* കാണാന്* കഴിയും.


    പണ്ട് പറമ്പുകളില്* ആര്*ക്കും വേണ്ടാതെ പഴുത്തുചീഞ്ഞ് വീണുകിടന്ന കാലമൊക്കെ മാറി. ചക്ക ഇന്ന് തീന്*മേശയിലെ താരമായി മാറിക്കഴിഞ്ഞു. 'ഇടിച്ചക്ക' എന്ന പേരില്* മൂപ്പെത്തും മുമ്പേ ഉള്ളവയാണ് കച്ചവടക്കാര്* കൂടുതല്* കൊണ്ടുപോകുന്നത്. തുടക്കത്തില്* 40 മുതല്* 45 രൂപ വരെ ഒരു ചക്കയ്ക്ക് ലഭിച്ചിരുന്നു. സീസണ്* ആയതോടെ ഇത് 20 മുതല്* 30 രൂപ വരെയായി കുറഞ്ഞു. എന്നാല്*, കച്ചവടക്കാര്* വിപണികളില്* ചക്ക വിറ്റഴിക്കുന്നത് മൂന്നും നാലും ഇരട്ടി വിലയ്ക്കാണ്.
    കേരളത്തിന് പുറത്തേക്ക് ചക്ക കയറ്റി അയച്ചാണ് കച്ചവടക്കാര്* ലാഭം കൊയ്യുന്നത്. എറണാകുളം ജില്ലയില്* കാലടിയിലാണ് ഇതിന്റെ പ്രധാന വിപണി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്* വിപണി ആരംഭിച്ചതോടെ പോത്താനിക്കാട്, പൈങ്ങോട്ടൂര്*, കല്ലൂര്*ക്കാട് തുടങ്ങിയ കിഴക്കന്* മേഖലയില്* ഉള്ളവര്*ക്ക് അനുഗ്രഹമായി മാറി. കാലിത്തീറ്റ മുതല്* കുട്ടികള്*ക്കുള്ള ടിന്നിലടച്ച ഭക്ഷണങ്ങള്* വരെ ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്നതായാണ് പറയുന്നത്.

    പഴുത്തതിനെയും മൂപ്പെത്തിയതിനെയും അപേക്ഷിച്ച് ഇടിച്ചക്കകളാണ് വില്പനയ്ക്കായി കൂടുതല്* പോകുന്നത്. വലിപ്പം കൂടിയവയ്ക്ക് പുറത്ത് തൂക്കത്തിനാണ് വിലയെന്നതിനാല്* കച്ചവടക്കാര്*ക്കും ഇതിനോടാണ് താത്പര്യം. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ചക്കയുടെ സീസണ്* ആരംഭിക്കാന്* വൈകിയിരുന്നു. സാധാരണഗതിയില്* ഡിസംബര്* മാസത്തില്* ആരംഭിക്കേണ്ട ചക്കയുടെ സീസണ്* ഫെബ്രുവരിയിലേക്ക് നീണ്ടു. ചക്കയ്ക്ക് മികച്ച വില ലഭിക്കുന്നത് കര്*ഷകരുടെ വരുമാനം കൂടുന്നതിനും കാരണമായിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്* പ്ലാവ് നട്ട് ചക്ക ഉത്പാദിപ്പിക്കാന്* പലരും ഈ രംഗത്തേക്ക് വരാന്* തുടങ്ങിയതും ഇതുകൊണ്ടാണ്.

    ചക്കയില്* നിന്ന് മൂല്യവര്*ധിത ഉത്പന്നങ്ങള്*
    ചക്ക ഇന്ന് പല വിഭവങ്ങളായാണ് തീന്*മേശയില്* എത്തുന്നത്. മലയാളികള്*ക്ക് ഏറെ പ്രിയമുള്ള ചക്കപ്പുഴുക്ക്, ഇടിച്ചക്ക തോരന്*, ചക്കക്കുരു മെഴുക്കുപുരട്ടി എന്നിവ കൂടാതെ, ചക്ക കൊണ്ടുള്ള നിരവധി ഉത്പന്നങ്ങളും ഇന്ന് ലഭ്യമാണ്. ചിപ്*സ്, ഹല്*വ, പായസം, വൈന്* തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്* ഉത്പാദിപ്പിക്കാന്* കഴിഞ്ഞാല്* വിപണിയില്* നേട്ടം കൊയ്യാന്* കഴിയും. ഇടിച്ചക്ക മുതല്* പഴുത്ത ചക്കവരെ സംസ്*കരിച്ച് ദീര്*ഘകാലം സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ഇന്ന് സംസ്ഥാനത്ത് ലഭ്യമാണ്.
    നട്ടുവളര്*ത്താം മികച്ച ഇനങ്ങള്*

    ഏഷ്യയാണ് ചക്കയുടെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശങ്ങളില്* എവിടെയും പ്ലാവ് വളരും. വിയറ്റ്*നാം, തായ്ലാന്*ഡ്, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്* രാജ്യങ്ങളില്* പ്ലാവുകൃഷി വലിയതോതില്* നടക്കുന്നുണ്ട്. വിയറ്റ്*നാം സൂപ്പര്* ഏര്*ലി, മലേഷ്യന്* ഇനമായ ജെ-33, ജാക്ക് ഡ്യാങ്, സൂര്യ തുടങ്ങിയ പ്ലാവ് ഇനങ്ങള്* കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകയാല്* മികച്ച വിളവ് ലഭിക്കുന്നവയാണ്.

    വര്*ഷം മുഴുവന്* ചക്ക ലഭിക്കുന്ന ഇനങ്ങള്* ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും നല്ല മഴക്കാലത്ത് കായ്പിടിത്തം കുറവായിരിക്കും. കൃഷിവകുപ്പിന്റെ ഫാമില്* നിന്നും അംഗീകൃത നഴ്*സറികളില്* നിന്നും പ്ലാവിന്*തൈകള്* വാങ്ങാന്* ശ്രദ്ധിക്കണം. നാടന്* ഇനങ്ങളായ മുട്ടന്* വരിക്കയും തേന്*വരിക്കയും നഴ്*സറികളില്* ലഭ്യമാണ്.

  7. #696
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ഇനി കുടിക്കാം താമരപ്പൂ സർബത്ത്; തൊട്ടുകൂട്ടാൻ തണ്ടുകൊണ്ടൊരച്ചാറും




    തവനൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ വികസിപ്പിച്ച താമരപ്പൂ സർബത്ത്, അച്ചാർ, വറ്റൽ, പൊടി, കിംച്ചി എന്നിവ

    മലപ്പുറം: താമര വെറുമൊരു പൂവല്ല എന്ന് തെളിയിച്ചിരിക്കുകയാണ് തവനൂരിലെ കൃഷിവിജ്ഞാനകേന്ദ്രം. താമരപ്പൂവിൽനിന്ന് രുചിയേറിയ സർബത്ത് ഇവിടത്തെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. സർബത്ത് മാത്രമല്ല അച്ചാർ, വറ്റൽ, പൊടി, കിംച്ചി തുടങ്ങി അഞ്ച് മൂല്യവർധിത ഉത്പന്നങ്ങളാണ് ഒറ്റയടിക്ക് താമരയിൽനിന്നുണ്ടാക്കിയത്.
    താമരത്തണ്ടുകൊണ്ടുള്ള കൊണ്ടാട്ടവും അച്ചാറും നേരത്തേ വിപണിയിലുണ്ട്. പക്ഷേ പൂകൊണ്ടുള്ള സർബത്ത് ഏറ്റവും പുതിയതാണ്. ഇതിന്റെ സ്വാഭാവികമായ നിറംതന്നെയാണ് ഏറെ ആകർഷകം. അതിൽ ചേർക്കുന്ന ഫ്ലേവറിനനുസരിച്ച് രുചിയും മാറുമെന്ന് ഗവേഷകയായ ഡോ. ലില്യാ ബേബി പറയുന്നു.

    പരീക്ഷണാർഥമാണ് സർബത്ത് വികസിപ്പിച്ചത്. വിപണിയിലിറക്കുന്നതിനുമുമ്പ് ചില പരിശോധനകൾകൂടി നടത്തേണ്ടതുണ്ട്. കാർഷിക സർവകലാശാലയാണ് അതു ചെയ്യേണ്ടത്. ദീർഘകാലാടിസ്ഥാനത്തിലുള്ള ഉപയോഗം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്നാണ് പരിശോധിക്കുക. ഈ ഘട്ടംകൂടി കഴിഞ്ഞാൽ സർബത്ത് വിപണിയിലിറങ്ങും.
    സർബത്തിനൊപ്പം താമരക്കിഴങ്ങും തണ്ടുംകൊണ്ടുള്ള അച്ചാർ, തണ്ടുകൊണ്ടുള്ള കിംച്ചി, കിഴങ്ങുകൊണ്ടുള്ള പൊടി എന്നിവയും വ്യത്യസ്ത ഉത്പന്നങ്ങളാണ്. കിംച്ചി ഒരുതരം കൊറിയൻ വിഭവമാണ്. താമരത്തണ്ട് അൽപ്പം വേവിച്ച്, ഉപ്പിലും വിനാഗിരിയിലുമിട്ടാണിത് നിർമിക്കുന്നത്. കിഴങ്ങ് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടി കുറുക്കുപോലുള്ള വിഭവങ്ങളുണ്ടാക്കാനുപയോഗിക്കാം. ആരോഗ്യദായകമാണ് ഇത്.

    താമരക്കിഴങ്ങിന്റെ പൊടിയും ഗോതമ്പുപൊടിയും ചേർത്ത് ബിസ്*കറ്റ് നേരത്തേ കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വിപണി പിടിക്കുകയാണെങ്കിൽ തിരുനാവായയിലെ താമരപ്പാടങ്ങളിൽ വളർത്തുന്ന താമരയെ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് കെ.വി.കെ. അധികൃതർ ലക്ഷ്യമിടുന്നത്. ഇത് താമരക്കർഷകർക്ക് വലിയ സഹായമാവും. കേന്ദ്രം മേധാവി പി.കെ. അബ്ദുൾജബ്ബാറാണ് ഗവേഷണങ്ങൾക്ക് നേതൃത്വംനൽകുന്നത്.


  8. #697
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    പ്രമേഹത്തെ പേടിക്കണ്ട, പഞ്ചസാര പൂര്*ണമായും ഉപേക്ഷിക്കാം? സ്റ്റീവിയയുടെ കൃഷി വര്*ധിപ്പിക്കാന്* ശ്രമം





    HIGHLIGHTS
    ഇന്ന് ആഗോളതലത്തില്* സ്റ്റീവിയ ഉത്പന്നങ്ങള്* വില്*ക്കുന്ന പ്രധാന കമ്പനിയാണ് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്*ത്തിക്കുന്ന 'പ്യുവര്* സര്*ക്കിള്*'. ഇവര്* സ്റ്റീവിയ ഗ്ലൂക്കോസാഡുകള്* സംസ്*കരിച്ച് വിതരണം ചെയ്യുന്നത് 250 ഭക്ഷ്യകമ്പനികള്*ക്കാണ്.


    പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. പ്രമേഹം, ഹൃദ്രോഗം, ഉയര്*ന്ന രക്തസമര്*ദം, ചീത്ത കൊളസ്*ട്രോള്*, അനാരോഗ്യകരമായ ശരീരഭാരം എന്നിവയ്*ക്കെല്ലാം കാരണക്കാരനാണ് പഞ്ചസാര. ഇന്റര്*നാഷനല്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്*സ്ഡ് അഗ്രിക്കള്*ച്ചര്* സ്*കില്* ഡെവലപ്*മെന്റ് ഓര്*ഗനൈസേഷന്* ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം കുറയ്ക്കാനായി പഞ്ചസാരയ്ക്ക് പകരമായി സ്റ്റീവിയ അഥവാ മധുരതുളസി വ്യാപകമായി ഉപയോഗിക്കാനുള്ള പ്രോത്സാഹനം നല്*കുകയാണ്. സ്റ്റീവിയയുടെ കൃഷി വര്*ധിപ്പിക്കാനാണ് ഇവര്* ശ്രമിക്കുന്നത്.

    പൂജ്യം കലോറി ഊര്*ജമാണ് സ്റ്റീവിയയിലുള്ളത്. പഞ്ചസാരയേക്കാള്* 30 ഇരട്ടി മധുരവുമുണ്ട്. സ്റ്റീവിയ ഇന്റര്*നാഷനല്* സമ്മിറ്റ് എന്ന പേരില്* ശാസ്ത്രജ്ഞന്*മാരെയും ആയുര്*വേദ മേഖലയിലുള്ളവരെയും നാച്ചുറോപ്പതിയിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് 2020 മാര്*ച്ച് 21 ന് ജയ്പൂരില്* കൂട്ടായ്മ സംഘടിപ്പിക്കാനാണ് അഗ്രികള്*ച്ചര്* സ്*കില്* ഡെവല്പ്*മെന്റ് ഓര്*ഗനൈസേഷന്റെ സ്ഥാപകനായ അതുല്* ഗുപ്തയുടെ ശ്രമം.
    സ്റ്റീവിയ കൃഷി ചെയ്യുന്നവരെയും ഗവേഷകരെയും വ്യാപാരികളെയും എല്ലാം ഈ മേളയില്* പങ്കെടുപ്പിക്കുന്നുണ്ട്. ഈ കൃഷിയുടെ സാധ്യതകളെപ്പറ്റി മനസിലാക്കാനും പുതിയ അവസരങ്ങള്* ഉണ്ടാക്കിയെടുക്കാനും പുതിയ ഉപയോഗങ്ങള്* കണ്ടെത്താനുമൊക്കെയാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മാര്*ക്കറ്റിങ്ങ്, സ്റ്റീവിയ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്*ക്കുള്ള വിപണി കണ്ടെത്തല്*, വ്യാവസായികാടിസ്ഥാനത്തില്* ഈ ചെടി വളര്*ത്താന്* പ്രോത്സാഹനം നല്*കുക എന്നിവയെല്ലാം ഇവരുടെ ലക്ഷ്യമാണ്.
    സ്റ്റീവിയ കൃഷി ചെയ്യാന്* താല്*പര്യമുള്ളവരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കൃഷിക്കായി പണം നിക്ഷേപിക്കാനുള്ള ആശയം കണ്ടെത്തിയ ഇവര്* ഭൂമി നല്*കാനും തൊഴിലാളികളെ നല്*കാനും അനുയോജ്യമായ കാലാവസ്ഥ ലഭ്യമാക്കാനുമെല്ലാം തയ്യാറാണ്.

    ഇന്ന് ആഗോളതലത്തില്* സ്റ്റീവിയ ഉത്പന്നങ്ങള്* വില്*ക്കുന്ന പ്രധാന കമ്പനിയാണ് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്*ത്തിക്കുന്ന 'പ്യുവര്* സര്*ക്കിള്*'. ഇവര്* സ്റ്റീവിയ ഗ്ലൂക്കോസാഡുകള്* സംസ്*കരിച്ച് വിതരണം ചെയ്യുന്നത് 250 ഭക്ഷ്യകമ്പനികള്*ക്കാണ്. ഇതുമായി ബന്ധപ്പെട്ട് 200 പേറ്റന്റുകള്* ഈ കമ്പനിക്കുണ്ട്. ഇന്ന് ഇന്ത്യയില്* ഏകദേശം 100 ഉത്പന്നങ്ങളില്* സ്റ്റീവിയ ഉപയോഗിക്കുന്നുണ്ട്. പ്രകൃതിദത്ത ഷുഗര്* ഫ്രീ ക്യാപ്*സൂളുകളും കലോറി ഇല്ലാത്ത ഡയറ്ററി സപ്ലിമെന്റുകളും വിപണിയിലുണ്ട്.

    സ്റ്റീവിയ കൃഷി ചെയ്യുന്ന വിധം
    ഗ്രോബാഗിലോ ചട്ടിയിലോ വളര്*ത്താവുന്നതാണ് സ്റ്റീവിയ. ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്*റ്റോ ചേര്*ത്ത് ചട്ടി നിറയ്ക്കണം.
    ഇളം ചൂടുള്ള കാലാവസ്ഥയാണ് വളരാന്* നല്ലത്. അത്യാവശ്യം ഈര്*പ്പമുള്ള കാലാവസ്ഥ വേണം.
    ജൈവവളങ്ങള്* മാത്രം ചേര്*ത്താല്* മതി. അരയടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ചാണകപ്പൊടിയും മണലും കലര്*ത്തി ചെടി നടാം.
    മൂന്ന് മാസം ആയാലേ ഇലകള്* പറിച്ചെടുക്കാവൂ. ഇലകള്* 8 മണിക്കൂര്* നന്നായി ഉണക്കി പൊടിച്ചാണ് മധുരത്തിന് പകരമായി ഉപയോഗിക്കുന്നത്.
    ചായയുണ്ടാക്കുമ്പോള്* ചൂടുവെള്ളത്തില്* രണ്ടോ നാലോ സ്റ്റീവിയയുടെ ഇലകള്* ഇട്ടുനോക്കൂ. നല്ല മധുരത്തുളസി ചായ കുടിക്കാം.
    വെള്ളപ്പൂക്കള്* വിരിഞ്ഞാല്* ഇലകള്* പറിച്ചെടുക്കാന്* സമയമായി എന്നു മനസിലാക്കാം.
    കേരളത്തില്* തൃശൂരിലും എറണാകുളത്തും നഴ്*സറികളില്* സ്റ്റീവിയയുടെ തൈകള്* ലഭ്യമാണ്. കേരള കാര്*ഷിക സര്*വകലാശാലയിലും ലഭിച്ചേക്കാം.



    https://ml.wikipedia.org/wiki/%E0%B4...B4%B2%E0%B4%BF





    Last edited by BangaloreaN; 02-28-2020 at 01:21 PM.

  9. #698
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    തുകൽ നിർമിക്കാൻ കള്ളിമുൾ ചെടി മതി!



    അഡ്രിയാന്* ലോപ്പസും മാര്*ട്ടി കസാരസും ഡെസ്സേര്*ട്ടോ എന്ന കള്ളിമുള്* ചെടിയുടെ ഇലയിൽ നിന്ന് വികസിപ്പിച്ച ലെതറുമായി

    ചെടിയുടെ ഇലയില്* നിന്ന് തുകല്* നിര്*മിച്ച് മെക്*സിക്കോയിലെ യുവസംരംഭകരായ അഡ്രിയാന്* ലോപ്പസും മാര്*ട്ടി കസാരസും. ഡെസ്സേര്*ട്ടോ എന്ന കള്ളിമുള്* ചെടിയുടെ ഇലകളില്* നിന്നാണ് ഇവർ തുകൽ നിർമിച്ചത്. ലെതറിന്റെ ഉപയോഗം മൂലമുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു വിപ്ലവമാറ്റമാണ് ഇവർ ഇതിലൂടെ ലക്ഷ്യമിടുന്നത്.


    പീപ്പിള്* ഫോര്* എത്തിക്കല്* ട്രീറ്റ്*മെന്റ് ഓഫ് ആനിമല്*സിന്റെ (പെറ്റ) കണക്കുകള്* പ്രകാരം നൂറു കോടിയിലധികം മൃഗങ്ങളെയാണ് ആഗോള തുകല്* വ്യവസായത്തിനായി കൊല്ലുന്നത്. ടണ്* കണക്കിന് രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് മൃഗങ്ങളുടെ തോലിനെ ഉപയോഗപ്രദമാക്കി മാറ്റുന്നത്. ധാരാളം ജലം ഈ ആവശ്യമുണ്ട്. അത്തരത്തിൽ നിരവധി പാരിസ്ഥിക പ്രശ്നങ്ങൾക്കാണ് ഇത് കാരണമാകുന്നത്. മൃഗങ്ങളില്* നിന്നല്ലാത്ത ഫോക്*സ് ലെതർ വിപണിയിലുണ്ട്. എന്നാല്* പ്ലാസ്റ്റിക്കിൽ നിന്ന് നിർമിക്കുന്നതിനാൽ മാലിന്യമായി ഇത് അവശേഷിക്കുന്നു.
    ഇതിനെല്ലാം പരിഹാരമായാണ് കള്ളിമുള്* ചെടിയുടെ ഇലയില്* നിന്ന് തുകൽ നിർമിക്കുന്ന സാങ്കേതിക വിദ്യ ഇവർ വികസിപ്പിച്ചെടുത്തത്. ?അഡ്രിയാനോ ഡി മാര്*ട്ടി? എന്ന് പേരിട്ട കമ്പനി ലെതറുണ്ടാക്കുന്നത് ഡെസ്സേര്*ട്ടോ എന്ന കള്ളിമുള്* ചെടിയുടെ ഇലയ്ക്ക് രൂപമാറ്റം വരുത്തുമ്പോള്* ശരിയായ ലെതര്* പോലെ തോന്നിക്കുന്നു. മാത്രമല്ല ജലനഷ്ടവും കുറവാണ്. പരിസ്ഥിതിക്ക് പ്രശ്*നമുണ്ടാക്കാത്ത രീതിയില്* പ്രകൃതിദത്തമായ നിറങ്ങള്* ഉപയോഗിച്ചാണ് ഇവയെ ഉത്പന്നമായി മാറ്റിയെടുക്കുന്നത്. നിരവധി വര്*ണ്ണങ്ങളില്* ഈ ഫാബ്രിക് ലഭ്യമാണ്. സസ്യത്തില്* നിന്ന് നിര്*മ്മിക്കുന്നതിനാല്* ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും പ്രകൃതിക്ക് നാശമില്ല. ഇവ മണ്ണിൽ അലിഞ്ഞു ചേരുമെന്നാണ് ഇവര്* അവകാശവാദമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്*ട്ട് ചെയ്യുന്നു.




    യഥാര്*ത്ഥ ലെതറിന്റെ വില തന്നെ മാത്രമേ ഈ കള്ളിമുള്* ലെതറിനും ഉള്ളൂ. ബാഗും ഷൂസും മാത്രമല്ല കാര്* സീറ്റ് വരെ ഈ ഉത്പന്നം ഉപയോഗിച്ച് നിര്*മ്മാതാക്കള്* ഒരുക്കുന്നു.








  10. #699
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Acai berry, baraba, military sapota? Mubarak?s orchard in Edappal is home to rare fruits

    Acai berry is not available in markets as the fruit perishes within hours after it was plucked from plant. One of the highest calorie fruits in the world, acai berry is dried and ground with coffee beans to make acai coffee, which is a popular beverage in Latin American countries.



    Acai berry in Mubarak's orchard
    The orchard of Mubarak Ibrahim at Kololamba in Edappal in Malappuram district is home to rare varieties of fruits. Mubarak and his wife Roufina, a teacher, take care of the plants like their children. They have even cultivated acai berry, the Brazilian fruit, in their orchard.
    Acai berry is not available in markets as the fruit perishes within hours after getting plucked from plant. One of the highest calorie fruits in the world, acai berry is dried and ground with coffee beans to make acai coffee, which is a popular beverage in Latin American countries. Bottled juice of acai berry also is available in markets in America and Europe.
    Acai palm resembles areca palm and its flowers also are similar. Normally acai palm blooms only after eight years. But the one in Mubarak?s orchard bloomed and yielded within four years due to the extreme care provided.
    Fruits in Mubarak's orchard
    Apart from acai berry, Mubarak?s orchard also has Jamaican baraba fruit, Bangkok rose apple, rambutan varieties from Indonesia, Malaysia and Thailand, Vietnam peanut, military sapota (it is named because the colour resembles Indian military uniform), Indonesian lime, Italian orange which can be eaten without peeling.

    Mubarak had been working abroad for about eight years and later returned and worked with an agriculture-based company Macson Tillers in Palakkad. It was then he started dreaming of a fruit orchard. He collected seeds and saplings from different sources and took them home to make the garden. Mubarak?s wife and children also help in maintaining the orchard.


  11. #700
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    വംശനാശഭീഷണിയിലാണ് ഈ ജീവികള്*


    പ്രതികൂല സാഹചര്യങ്ങളില്* ഇവയ്ക്ക് രൂപമാറ്റം സംഭവിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്* വംശനാശം നേരിടുന്ന ജീവികളില്* ഇവയും പെടുന്നു.






    കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മനുഷ്യന്റെ വേട്ടയാടലും കാട്ടുതീയുമെല്ലാം മൂലം ഒട്ടേറെ ജീവികള്* വംശനാശഭീഷണിയിലാണ്. പറക്കാന്* കഴിയാത്ത കകാപോ തത്തകളും അപൂര്*വമായി മാത്രം കാണപ്പെടുന്ന ചുവന്ന ചെന്നായയും ലെതര്*ബാക്ക് കടലാമയുമെല്ലാം അതില്* പെടുന്നു. വംശം നിലനിര്*ത്താന്* തീവ്രശ്രമം നടത്തുന്ന ചില ജീവികളെ പരിചയപ്പെടാം.
    കകാപോ
    കകാപോന്യൂസിലാന്*ഡില്* മാത്രം കണ്ടുവരുന്ന പറക്കാന്* കഴിവില്ലാത്ത ഒരിനം തത്തയാണ് കകാപോ.രാത്രികാലങ്ങളില്* മാത്രം ഇര തേടാന്* ഇറങ്ങുന്ന ഇവയ്ക്ക് മഞ്ഞയും പച്ചയും നിറമാണ്. അമിതമായ വേട്ടയാടലും മറ്റും മൂലം ഇപ്പോള്* 148 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.
    റെഡ് വോള്*ഫ്
    റെഡ് വോള്*ഫ് വളരെ അപൂര്*വമായി മാത്രം കാണപ്പെടുന്ന ജീവിയാണ് റെഡ് വോള്*ഫ്. ന്യൂയോര്*ക്കിന്റെയും മധ്യ ടെക്*സാസിന്റെയും ചില ഭാഗങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. റക്കൂണുകളെയും മുയലുകളെയും എലികളെയുമാണ് ഇവ ഭക്ഷണമാക്കുന്നത്. കറുപ്പും ബ്രൗണും കലര്*ന്ന നിറമാണ് ഇവയ്ക്ക്. കാലുകള്*ക്കും ചെവിയ്ക്കും ചുവപ്പ് കലര്*ന്ന നിറമാണ്. ആകെ 40 എണ്ണം മാത്രമേ ഇപ്പോള്* ഭൂമിയിലുള്ളൂ.
    ചൈനീസ് ജയന്റ് സാലമാന്*ഡര്*
    ചൈനീസ് ജയന്റ്ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളാണ് ഇവ. ചൈനയിലെ യാങ്*സി നദിയിലും ചില പര്*വതപ്രദേശങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്.ജലമലിനീകരണവും ഭക്ഷണത്തിനായുള്ള വേട്ടയാടലും ചില മരുന്നുകള്* ഉണ്ടാക്കാനുമായി ഉപയോഗിക്കുന്നത് മൂലം ഇവ വലിയ ഭീഷണി നേരിടുകയാണ്. 20 ശതമാനത്തോളം മാത്രമേ ഇപ്പോള്* അവശേഷിക്കുന്നുള്ളൂ.
    ലെതര്*ബാക്ക് കടലാമ
    ലെതര്*ബാക്ക് കടലാമ ഇന്ന് ജീവിച്ചിരിക്കുന്നതില്* വെച്ച് ഏറ്റവും വലിയ കടലാമയാണ് ഇത്.അറ്റ്*ലാന്റിക് മഹാസമുദ്രം, പസഫിക് സമുദ്രം, ഇന്ത്യന്* മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 1980-ല്* 115000 എണ്ണത്തോളം ഉണ്ടായിരുന്നെങ്കില്* 2007-ല്* 26000 ആയി കുറഞ്ഞു.
    മൗണ്ടെയന്* ഗോറില്ല
    മൗണ്ടെയന്* ഗോറില്ലകിഴക്കന്* ആഫ്രിക്കയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് ഇവ കൂട്ടമായി താമസിക്കുന്നത്. ഒരു ശരാശരി മൗണ്ടെയന്* ഗോറില്ലയുടെ തൂക്കം 180 കിലോഗ്രാിനടുത്ത് വരും. 170 സെന്റീമീറ്റര്* ഉയരവുമുണ്ട്.ഒച്ചുകളും ഉറുമ്പുകളും മരത്തൊലിയുമൊക്കയാണ് ഇവയുടെ ഭക്ഷണം. 800 ഗോറില്ലകള്* മാത്രമേ ഇപ്പോള്* ശേഷിക്കുന്നുള്ളൂവെന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്*.
    അമുര്* പുള്ളിപ്പുലി
    അമുര്* പുള്ളിപ്പുലികിഴക്കന്* റഷ്യ, കൊറിയന്* ദ്വീപുകള്*, വടക്കുകിഴക്കന്* ചൈന എന്നിവിടങ്ങളില്* കാണപ്പെടുന്ന ഇവ കടുത്ത വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലികളാണ്.
    ആക്*സോലോട്ടില്*
    ആക്*സോലോട്ടില്*മെക്*സിക്കന്* തടാകങ്ങളില്* കാണപ്പെടുന്ന ഒരിനം ലാര്*വയാണ് ആക്*സോലോട്ടല്*. ശക്തിയുള്ള വാലും ബലം കുറഞ്ഞ കാലുകളുമുളള ഇവ ലാര്*വാദശയില്* തന്നെ മുട്ടയിടാന്* തുടങ്ങുന്നു.രണ്ടുമൂന്ന് ആഴ്ചകള്* കൊണ്ട് മുട്ട വിരിയുന്നു.പ്രതികൂല സാഹചര്യങ്ങളില്* ഇവയ്ക്ക് രൂപമാറ്റം സംഭവിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്* വംശനാശം നേരിടുന്ന ജീവികളില്* ഇവയും പെടുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •