ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബെലാഹി



  • പ്രതിവർഷം 1014 കിലോഗ്രാം പാലാണ് ശരാശരി ഉൽപാദനം

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 6
പ്രധാനമായും ഹരിയാനയിലെ ശിവാലിക് മലനിരകളിൽ കാണപ്പെടുന്ന നാടൻ കന്നുകാലിയിനം. ഹരിയാനയിലെ ആംബല, പഞ്ചകുല, യമുനാനഗർ ജില്ലകളിലും ചണ്ഡിഗഡിലും ഇവ കാണപ്പെടുന്നുണ്ട്. നിറങ്ങളുടെ മിശ്രണത്തെ വിശേഷിക്കാൻ ഉപയോഗിക്കുന്ന പദമാണ് ബെലാഹ. വെളുത്ത തലയും നെഞ്ചും കറുപ്പോ, തവിട്ടോ ശരീരവുമാണ് ബെലാഹി കന്നുകാലിയിനത്തിനുള്ളത്. എല്ലാവർക്കും ഒരേ രീതിയിലുള്ള നിറവിന്യാസമാണെങ്കിലും ഘടനയിൽ നേരിയ മാറ്റമുണ്ടാകും. വലിയ ചെലവില്ലാതെ വളർത്താൻ കഴിയുന്ന ഇനമെന്നും ഇവയെ വിശേഷിപ്പിക്കാം.

ഉയർന്ന് അകത്തേക്കു വളഞ്ഞ കൂർത്ത കൊമ്പുകളാണ് മറ്റൊരു പ്രത്യേകത. പ്രതിവർഷം 1014 കിലോഗ്രാം പാലാണ് ശരാശരി ഉൽപാദനം.