Page 102 of 131 FirstFirst ... 25292100101102103104112 ... LastLast
Results 1,011 to 1,020 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #1011
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    പുകയിൽനിന്ന് പച്ചപ്പിലേയ്ക്കൊരു ഇ-ടേൺ; വേഗം കൈവരിച്ച് റാേഡിലെ ഹരിത വിപ്ലവം



    2015-16 കാലഘട്ടത്തില്* ഇന്ത്യയില്* ഇലക്ട്രിക് വാഹനങ്ങള്* എത്തിതുടങ്ങിയിരുന്നെങ്കിലും ഇവയ്*ക്കൊന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നാണ് വാസ്തവം.






    ഇന്ധനങ്ങളുടെ ഇറക്കുമതിയും ഉപയോഗവും പരിമിതപ്പെടുത്തുക എന്നതിനൊപ്പം വാഹനങ്ങളില്* നിന്നുള്ള മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ലോകം മുഴുവന്* ഇലക്ട്രിക് വാഹനങ്ങള്* പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സര്*ക്കാരുകളും വാഹന നിര്*മാതാക്കളും കൈകോര്*ത്തുള്ള ഈ ഇലക്ട്രിക് ഉദ്യമത്തിലൂടെ അന്തരീക്ഷ-വായു മലിനീകരണം കുറയ്ക്കാന്* സാധിക്കുമോയെന്നതും വാഹനങ്ങളില്* നിന്നുള്ള മലിനീകരണത്തിന് ശാശ്വത പരിഹാരമാണോ?

    വാഹനങ്ങളില്* നിന്നുള്ള മലിനീകരണം

    ഇന്ത്യന്* സാഹചര്യം പരിഗണിച്ചാല്* വായു മലിനീകരണത്തിന്റെ പ്രധാനകാരണമായി വിലയിരുത്തുന്ന ഒന്നാണ് വാഹനങ്ങളില്* നിന്നുള്ള പുക. കാര്*ബണ്* ഡയോക്*സൈഡ്, കാര്*ബണ്* മോണോക്*സൈഡ്, ഹൈഡ്രോകാര്*ബണ്*, നൈഡ്രജന്* ഓക്*സൈഡ് തുടങ്ങിയവയാണ് പ്രധാനമായും വാഹനങ്ങളുടെ പുകയില്* നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഡല്*ഹി ഉള്*പ്പെടെയുള്ള പ്രധാന നഗരങ്ങള്* രൂക്ഷമായ വായു മലിനീകരണം റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ 10 വര്*ഷത്തിലധികം പഴക്കമുള്ള ഡീസല്* വാഹനങ്ങള്*ക്ക് നിരോധനവുമുണ്ട്.




    വാഹനങ്ങളില്* നിന്നുള്ള എമിഷന്* സംബന്ധിച്ച് ഡല്*ഹി ആസ്ഥാനമായുള്ള കേന്ദ്രം നടത്തിയ പഠനം അനുസരിച്ച് 2035 ആകുന്നതോടെ വാഹനങ്ങളില്* നിന്ന് അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്*ബണ്* ഡയോക്*സൈഡ് 1212 ദശലക്ഷം ടണ്* ആയിരിക്കുമെന്നാണ് വിലയിരുത്തല്*. 2005-ലെ കണക്ക് അനുസരിച്ച് ഇത് 208 ദശലക്ഷമായിരുന്നെന്നാണ് റിപ്പോര്*ട്ട്. വാഹനങ്ങളുടെ എണ്ണം വര്*ധിച്ചത് തന്നെയാണ് മലിനീകരണത്തിന് പ്രധാന കാരണം. വാഹന രജിസ്*ട്രേഷന്* കണക്ക് അനുസരിച്ച് 1951-ല്* 0.3 ദശലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്* 2016-ല്* ഇത് 230.03 ദശലക്ഷമാണ്.

    പ്രശ്*നപരിഹാരം

    പരിസ്ഥിതി-അന്തരീക്ഷ മലിനീകരണം വലിയ വിപത്തായാണ് സര്*ക്കാരുകള്* പരിഗണിക്കുന്നത്. ഇത് കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളും സര്*ക്കാര്* അധികാര കേന്ദ്രങ്ങള്* നടപ്പാക്കുന്നുണ്ട്. വാഹനങ്ങളില്* നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി വലിയ നടപടികളാണ് സര്*ക്കാര്* കൈക്കൊണ്ടിട്ടുള്ളത്. വാഹനങ്ങളുടെ ഇന്ധനക്ഷമത പരിശോധിക്കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കിയതാണ് ഇതിനായി സ്വീകരിച്ച ആദ്യ നടപടിയെന്നാണ് വിലയിരുത്തുന്നത്. 2015 ഏപ്രില്* 23-നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

    വാഹനങ്ങളില്* നിന്നുള്ള മലിനീകരണ തോത് വര്*ധിച്ച് വരുന്നത് കണക്കിലെടുത്ത് ഇത് കുറയ്ക്കാന്* സ്വീകരിച്ച സുപ്രധാന ചുവടുവയ്പ്പായിരുന്നു ഭാരത് സ്റ്റേജ് 4 (ബി.എസ്.4) നിലവാരത്തിലുള്ള വാഹനങ്ങള്* നിര്*ബന്ധമാക്കിയത്. 2017 ഏപ്രില്* ഒന്ന് മുതലാണ് രാജ്യത്ത് ബി.എസ്.4 മാനദണ്ഡങ്ങള്* പാലിക്കുന്ന എന്*ജിനിലുള്ള വാഹനങ്ങള്* നിര്*ബന്ധമാക്കിയത്. മൂന്ന് വര്*ഷങ്ങള്*ക്കപ്പുറം 2020 ഏപ്രില്* മാസത്തിലാണ് ഇന്ത്യയില്* ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങള്* നിര്*ബന്ധമാക്കിയത്. താരതമ്യേന മലിനീകരണ തോത് കുറവാണെന്നതാണ് ബി.എസ്.5 ഒഴിവാക്കി ബി.എസ്.6-ലേക്ക് നീങ്ങിതത്.




    2020-ല്* തന്നെയാണ് മറ്റൊരു സുപ്രധാന പദ്ധതിക്ക് കൂടി കേന്ദ്ര സര്*ക്കാര്* തുടക്കം കുറിച്ചത്. നാഷണല്* ഇലക്ട്രിക് മൊബിലിറ്റി മിഷന്* പ്ലാന്* 2020 ആയിരുന്നു ഇത്. ഇലക്ട്രിക് വെഹിക്കിളുകള്* പ്രോത്സാഹിപ്പിക്കുന്നതിനായി ഫാസ്റ്റര്* അഡോപ്ഷന്* ആന്*ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്*ഡ് ഇലക്ട്രിക് വെഹിക്കിള്*സ് (ഫെയിം) പദ്ധതിയും ഇതിന്റെ ഭാഗമായി ഒരുങ്ങിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്*ക്ക് സബ്*സിഡി, ഇന്*സെന്റീവ്*സ് എന്നിവ ഉറപ്പാക്കുന്നതായിരുന്നു ഫെയിം. ഇപ്പോള്* ഈ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നിലവിലുള്ളത്. 2024 വരെയാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്.

    ഇലക്ട്രിക് വാഹനങ്ങള്* പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറഞ്ഞ ബദല്* ഇന്ധന സംവിധാനങ്ങളും സര്*ക്കാര്* പരിഗണനയിലുണ്ട്. ഇതിനായി എല്*.പി.ജി, സി.എന്*.ജി, ബയോ-ഡീസല്*, ബാറ്ററിയില്* പ്രവര്*ത്തിക്കുന്ന ഹൈഡ്രജന്* ഫ്യുവല്* സെല്*, സോളാര്* വാഹനങ്ങളും സര്*ക്കാര്* പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്* ഉപയോഗിക്കാനുള്ള ബോധവത്കരണങ്ങളും ഇതിലുണ്ട്. മെട്രോ, ഇ-ഓട്ടോ തുടങ്ങിയ ഗതാഗത മര്*ഗങ്ങള്* ഉപയോഗിക്കാനാണ് സര്*ക്കാര്* ജനങ്ങളോട് നിര്*ദേശിക്കുന്നത്.

    ശാശ്വത പരിഹാരം

    ഗതാഗത മേഖലയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്*. ഇത് കൂടുതല്* ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്. മലിനീകരണ തോത് കുറയ്ക്കാന്* ഏറ്റവും ഫലവത്തായ മാര്*ഗവും ഇതാണെന്നാണ് വിലയിരുത്തല്*. പത്ത് വര്*ഷത്തിനുള്ളില്* ഇലക്ട്രിക് വാഹനങ്ങളില്* കൈവരിക്കണമെന്ന് ഉറപ്പിച്ച ലക്ഷ്യം വളരെ കുറഞ്ഞ കാലങ്ങള്*കൊണ്ട് നേടിയിട്ടുണ്ടെന്നാണ് സര്*ക്കാരുകള്* അവകാശപ്പെടുന്നത്. തിരക്കുള്ള നഗരങ്ങളില്* പൊതുഗതാഗത സംവിധാനത്തിനായി ഇലക്ട്രിക് ബസുകള്* പോലെയുള്ളവയും സജീവമാണ്.

    ലോകത്തിലുടനീളമുള്ള വാഹന നിര്*മാതാക്കള്* ഭാവിയില്* ഫോസില്* ഫ്യുവല്* ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ നിര്*മാണം അവസാനിപ്പിക്കുമെന്നും പൂര്*ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്* തന്നെ 2050-ഓടെ നിരത്തുകളില്* പൂര്*ണമായും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് വിലയിരുത്തല്*. ആഡംബര വാഹന നിര്*മാതാക്കളായ വോള്*വോ ഉള്*പ്പെടെയുള്ള കമ്പനികളാണ് ഭാവിയില്* ഇലക്ട്രിക് വാഹനങ്ങള്* മാത്രമായിരിക്കും എത്തിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുള്ളവ.




    2015-16 കാലഘട്ടത്തില്* ഇന്ത്യയില്* ഇലക്ട്രിക് വാഹനങ്ങള്* എത്തിതുടങ്ങിയിരുന്നെങ്കിലും ഇവയ്*ക്കൊന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നാണ് വാസ്തവം. എന്നാല്*, 2020-ല്* സര്*ക്കാര്* ഇലക്ട്രിക് വാഹനങ്ങള്*ക്ക് പ്രോത്സാഹനം നല്*കുകയും വാഹന നിര്*മാതാക്കളോട് ഇലക്ട്രിക് വാഹനങ്ങള്* നിര്*മിക്കാന്* ആവശ്യപ്പെടുകയും ചെയ്*തോടെ വൈദ്യുത വാഹന മേഖലയില്* വലിയ കുതിപ്പാണുണ്ടായിട്ടുള്ളത്. ഇന്ത്യയിലെ മുന്*നിര വാഹന നിര്*മാതാക്കളില്* ചില കമ്പനികളെ മാറ്റി നിര്*ത്തിയാല്* ബാക്കിയുള്ള കമ്പനികളുടെ വാഹന ശ്രേണിയില്* ഒരു ഇലക്ട്രിക് വാഹനമെങ്കിലും കാണാന്* സാധിക്കും.

    പൂര്*ണമായും ഇലക്ട്രിക് കരുത്തില്* പ്രവര്*ത്തിക്കുന്ന വാഹനങ്ങള്*ക്ക് ടെയ്ല്*പൈപ്പ് എമിഷനുകള്* ഉണ്ടാവില്ലെന്നതാണ് മലിനീകരണം കുറയുമെന്നതിന് കാരണം. അതേസമയം, ഇലക്ട്രിക് സിറ്റി ഉത്പാദിപ്പിക്കുമ്പോള്* മലിനീകരണമുണ്ടാകുന്നില്ലേയെന്നതാണ് പൊതുവായി ഉയരുന്ന സംശയം. എന്നാല്*, വൈദ്യുതി ഉണ്ടാക്കുമ്പോള്* ഉണ്ടാകുന്ന മലിനീകരണത്തെക്കാള്* മൂന്ന് ഇരട്ടിയാണ് ഫോസില്* ഇന്ധനങ്ങള്* ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്* പുറന്തള്ളുന്നതെന്നാണ് നിതി ആയോഗിന്റെ റിപ്പോര്*ട്ടില്* പരാമാര്*ശിച്ചിരിക്കുന്നത്.




    ജനങ്ങള്* ഏറ്റെടുത്ത് ഇ.വി.

    ചെലവ് കുറഞ്ഞ യാത്രയ്*ക്കൊപ്പം മലിനീകണം കുറയ്ക്കാന്* ജനങ്ങളും ഒരുക്കമാണെന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്*പ്പനയും തെളിയിക്കുന്നത്. 2020-ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 1,23,092 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്* ചെയ്തിരുന്നത്. 2021 ആയപ്പോഴേക്കും അത് 3,27,976 ആയി ഉയര്*ന്നതായാണ് കണക്ക്. 2022-ല്* ഇത് പത്ത് ലക്ഷത്തിന് മുകളിലേക്ക് കുതിച്ചിരുന്നു. 10,15,196 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് ആ വര്*ഷം എത്തിയത്. 2023-ലെ മാര്*ച്ച് 15 വരെയുള്ള കണക്ക് അനുസരിച്ച് 2,56,980 ഇലക്ട്രിക് വാഹനങ്ങള്* രജിസ്റ്റര്* ചെയ്തിട്ടുണ്ട്.

  2. #1012
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    അന്ന് കാട് ഉപജീവനത്തിന്*, ഇന്ന് തേക്കടിയുടെ സംരക്ഷകര്*; 'വസന്തസേന' | Environment Day Special



    "വസന്ത സേന എന്ന വനസംരക്ഷണ സംഘടന രൂപീകൃതമായിട്ട് 20 വര്*ഷങ്ങള്* കഴിഞ്ഞു. തങ്ങള്* അനുദിനം നശിപ്പിച്ചിരുന്ന കാടിന്റെ സംരക്ഷണം തങ്ങള്* തന്നെ ഏല്*ക്കുകയാണെന്ന് വനിതകളുടെ നിശ്ചയദാര്*ഢ്യത്തോട് അധികൃതര്* സമ്മതം മൂളുകയായിരുന്നു. യാതൊരു ലാഭവും ലക്ഷ്യമാകാതെയാണ് അംഗങ്ങളുടെ പ്രവര്*ത്തനങ്ങള്*








    പെരിയാർ കടുവ സങ്കേതം



    തുടക്കം

    2002 ഒക്ടോബര്* മാസം 22-ാം തീയതിയാണ് 'വസന്തസേന'യ്ക്ക് തുടക്കമാകുന്നത്. കാട് ഉപജീവനമാര്*ഗമാക്കിയിരുന്നു കുടുംബമായിരുന്നു 2002-ന് മുമ്പ് പെരിയാര്* കടുവ സങ്കേതത്തിന്റെ പരിസരത്തുണ്ടായിരുന്നത്. 96-ലാണ് വേള്*ഡ് ബാങ്കിന്റെ സഹായത്തോടെ കേന്ദ്ര സര്*ക്കാര്* ആദിവാസി വിഭാഗങ്ങളെയും വനാതിര്*ത്തിയില്*നിന്ന് രണ്ട് കിലോ മീറ്റര്* അകലെ താമസിക്കുന്നവരെയും ചേര്*ത്ത് എക്കോ ഡെവലപ്*മെന്റ് കമ്മിറ്റി (ഇ.ഡി.സി.)കൾ രൂപീകരിക്കുന്നത്*.

    വനസംരക്ഷണത്തെ പറ്റി ഇ.ഡി.സി. അംഗങ്ങള്*ക്ക് ബോധവത്കരണ ക്ലാസായിരുന്നു അടുത്ത പടി. ഈ ക്ലാസിലാണ് വനത്തിലെ വിഭവങ്ങള്* സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി പലരും തിരിച്ചറിയുന്നത്. അന്ന് വനസംരക്ഷണത്തിന് തൊഴിലാളികള്* നന്നേ കുറവായിരുന്നു. വാഹനസൗകര്യങ്ങളും പൊതുവേ കുറവ്. തുടര്*ന്നാണ് രാത്രികാലങ്ങളില്* വന സംരക്ഷണത്തിനായി ഇഡിസിയിലെ പുരുഷന്മാരുടെ സഹായം തേടുന്നത്.

    നിർണായകമായത് ക്ലാസ്

    അനുദിനം നശിച്ചു കൊണ്ടിരുന്ന കാടിന്റെ പ്രാധാന്യം വനിതകൾ ബോധവത്കരണ ക്ലാസിലൂടെ തിരിച്ചറിയുകയായിരുന്നു പകല്* സംരക്ഷണം തങ്ങള്* ഏറ്റെടുക്കാമെന്ന് തുടര്*ന്ന് വനിതകള്* (പെരിയാര്* കോളനി അംഗങ്ങള്*) അധികൃതരെ അറിയിക്കുകയായിരുന്നു. പകല്*സമയങ്ങളിലാണ് വനവിഭവങ്ങള്* മോഷണത്തിനായി പലരും കണ്ടു വെയ്ക്കുന്നത്. തുടര്*ന്ന് വനിതകളുടെ നിര്*ദേശം അധികൃതര്* അംഗീകരിക്കുകയായിരുന്നു.

    മറ്റ് മേഖലകളില്* താമസിക്കുന്ന ഇ.ഡി.സി. വനിതകളുടെ താത്പര്യവും അധികൃതര്* തേടി. എട്ട് ഇ.ഡി.സികളിലെ 101 വനിതകള്* ഇതിന് സമ്മതം മൂളിയതോടെ യഥാര്*ത്ഥ്യമായത് സരസ്വതിയെ പോലെയുള്ള വനിതകളുടെ സ്വപ്*നം കൂടിയാണ്. സ്വയം മുന്നോട്ട് വന്നവരായിരുന്നെങ്കിലും കാലക്രമേണ അംഗങ്ങളുടെ എണ്ണം 40-കളിലേക്ക് ചുരുക്കപ്പെട്ടു.

    മരണപ്പെട്ടു പോയവര്*, സ്ഥലം വിറ്റ് പോയവര്* ഒക്കെ ഈ പട്ടികയിലുണ്ടായിരുന്നു. അതാണ് എണ്ണം കുറയുന്നതിന് കാരണമായി സംഘടനയുമായി ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നത്. 70-നും മുകളില്* പ്രായമായവരൊക്കെ സംഘടനയില്* ഇന്ന് അംഗങ്ങളാണ്. വസന്തസേന എന്ന വനസംരക്ഷണ സംഘടന രൂപീകൃതമായിട്ട് 20 വര്*ഷങ്ങള്* കഴിഞ്ഞു.



    വനത്തിനുള്ളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുമായി അം​ഗങ്ങൾ

    പ്രവര്*ത്തനങ്ങള്*

    രാവിലെ പത്ത് മണിക്കാണ് അംഗങ്ങളുടെ ഡ്യൂട്ടി ആരംഭിക്കുക. രജിസ്റ്ററില്* ഒപ്പിടുകയാണ് അടുത്ത പടി. തുടര്*ന്ന് എട്ടു കിലോ മീറ്റര്* (ചന്ദന മരങ്ങളുള്ള മേഖല) വനത്തിനുള്ളിലൂടെ നടക്കും. വനത്തിനുള്ളില്* എന്തെങ്കിലും അനധികൃത പ്രവര്*ത്തനങ്ങള്* നടക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും വന്യജീവികള്* പരിക്കേറ്റിട്ടുണ്ടോയെന്നും ഇതോടൊപ്പം പരിശോധിക്കും. തുടര്*ന്ന് മൂന്നു മണിക്ക് അന്ന് കാട്ടില്* നടന്ന സംഭവങ്ങള്*, കണ്ട വന്യജീവികള്* എന്നിവയെ കുറിച്ചുള്ള റിപ്പോര്*ട്ട് എഴുതി നല്*കും.

    വനത്തിനുള്ളിലെ പ്ലാസ്റ്റിക് ശേഖരണവും അംഗങ്ങളുടെ ചുമതലയാണ്. ഗ്രീന്* ഡേ ആചരണം പോലെയുള്ള പ്രത്യേക ദിനാചരണങ്ങളും ഇവരുടെ നേതൃത്വത്തില്* നടക്കുന്നുണ്ട്. 925 സ്*ക്വയര്* കിലോ മീറ്റര്* വിസ്തീര്*ണമുള്ളതാണ് പെരിയാര്* കടുവ സങ്കേതം. അഞ്ചു റേഞ്ചുകളില്* തേക്കടി റേഞ്ചിന്റെ എട്ടു കിലോ മീറ്റര്* വരുന്ന വനപ്രദേശം മാത്രമാണ് വസന്തസേന സംരക്ഷിക്കുന്നത്. ബാക്കിയുളളയിടങ്ങളില്* വനംവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്*ത്തിക്കുന്നവരുണ്ട്.

    ലാഭമില്ല, സ്*നേഹം കാടിനോട് മാത്രം

    സാമ്പത്തികമായി ലാഭം പറ്റാതെയാണ് വസന്തസേന പ്രവര്*ത്തിക്കുന്നത്. എല്ലാ രണ്ടു വര്*ഷം കൂടുമ്പോഴും വനംവകുപ്പ് അധികൃതര്* മറ്റിടങ്ങളിലേക്ക് വനസംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അംഗങ്ങള്*ക്ക് പഠനയാത്ര സംഘടിപ്പിക്കും. വനപ്രദേശത്ത് പോകുന്നതിനാവശ്യമായ റെയിന്* കോട്ട്, ലഞ്ച് ബോക്*സ് തുടങ്ങിയവ വനംവകുപ്പ് അംഗങ്ങള്*ക്കായി നല്*കിയിട്ടുണ്ട്.

    ദിനംപ്രതി സ്വന്തം പോക്കറ്റില്*നിന്ന് പണം മുടക്കി താമസിക്കുന്നയിടത്ത് നിന്ന് എട്ടു കിലോ മീറ്ററോളം യാത്ര ചെയ്താണ് അംഗങ്ങള്* വനത്തിലേക്കെത്തുന്നത്. തൊഴിലുറപ്പ്, കൂലിപ്പണി പോലെയുള്ള പ്രവര്*ത്തനങ്ങള്*ക്ക് പോകാറുള്ള ഇവര്* തൊഴിലുപേക്ഷിച്ചാണ് വനസംരക്ഷണത്തിനിറങ്ങുന്നത്. ഓരോത്തരും ഊഴമനുസരിച്ചാണ് വനസംരക്ഷണത്തിനിറങ്ങുന്നത്. അതിനാല്* ഒരാള്* മാസം മൂന്ന് തവണ മാത്രം ഇത്തരത്തിലെത്തിയാല്* മതിയെന്നും സംഘടനയിലെ അംഗങ്ങള്* പറയുന്നു.

    ആളുകള്* കുറഞ്ഞതോടെ മറ്റിടങ്ങളില്*നിന്ന് വസന്തസേനയിലേക്ക് ആളുകളെ എടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പലരും സാമ്പത്തിക ലക്ഷ്യം വെച്ചാണെത്തിയത്. പലര്*ക്കും ആത്മാര്*ത്ഥയും കുറവായിരുന്നു. പ്രമോദ് ജി. കൃഷ്ണന്* എന്ന ഐ.എഫ്എസ്. ഉദ്യോഗസ്ഥനായിരുന്നു സംഘടനയുടെ തലപ്പത്ത് ആദ്യകാലത്തുണ്ടായിരുന്നത്. അസിസ്റ്റന്*ഡ് ഫീല്*ഡ് ഡയറക്ടര്* ശിവദാസ് നല്*കിയ പിന്തുണയുടെ കൂടി ബലത്തിലാണ് സംഘടന ഈ നിലയില്* വളര്*ന്നത്.



    വസന്തസേനയിലെ അം​ഗങ്ങൾ

    പ്രതിബന്ധങ്ങള്*

    സ്ത്രീകള്* വനസംരക്ഷണത്തിനിറങ്ങുന്നത് നാട്ടുനടപ്പല്ലെന്ന് വിശ്വസിക്കുന്ന ഒരു കാലത്താണ് സംഘടന രൂപം കൊള്ളുന്നത്. കുടുംബത്തില്*നിന്നുള്ള പിന്തുണയില്ലാതെ വനിതകള്*ക്ക് ഈ രംഗത്തേക്ക് കടന്നു വരാന്* സാധിക്കില്ല. ആദ്യകാലത്ത് വനത്തിനുള്ളില്* നടന്ന പല അനധികൃത പ്രവര്*ത്തനങ്ങളും പുറത്തു കൊണ്ടുവരാന്* സംഘടനയ്ക്ക് കഴിഞ്ഞു. വനം ഏത് വിധേനയും സംരക്ഷിക്കണമെന്ന വനിതകളുടെ നിശ്ചയദാര്*ഢ്യത്തിന് മുന്നില്* അധികൃതര്* സമ്മതം മൂളിയില്ലായിരുന്നെങ്കില്* കഥ മറ്റൊന്നാകുമായിരുന്നു.

  3. #1013
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കേരളത്തിൽനിന്ന് വെജിറ്റേറിൻ പാൽ, ഉൽപന്നം പുറത്തിറക്കാൻ കൊച്ചിയിലെ കമ്പനി, അമേരിക്കൻ സഹായം!

    ആന്റിബയോട്ടിക്കുകളോ മൃഗകൊഴുപ്പുകളോ ഇല്ലാത്ത ഉൽപന്നമെന്ന നിലയിലാണ് വിപണനം ലക്ഷ്യമിട്ടിരിക്കുന്നത്.




    കൊച്ചി: പാലിന് പകരമുപയോഗിക്കാവുന്ന സസ്യാധിഷ്ടിത ബദല്* ഉൽപന്നങ്ങള്* നിര്*മ്മിക്കാന്* ലക്ഷ്യമിട്ട് കൊച്ചി ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പ്. അമേരിക്കന്* കമ്പനിയായ പി മെഡ്സുമായും ഇന്*ഡ്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് സയന്*സുമായും ചേര്*ന്ന് രൂപീകരിച്ച പി ഫുഡ്സ് എന്ന കമ്പനിയാണ് പാലിന് പകരമുള്ള സസ്യ പ്രോട്ടീന്* ഉത്പന്നങ്ങള്* നിര്*മ്മിക്കുന്നത്. ചായക്കും കാപ്പിക്കും പാലിന് പകരമുപയോഗിക്കാവുന്ന ചിലവു കുറഞ്ഞ സസ്യാധിഷ്ടിത ഉൽപന്നമെന്ന നിലയിലാണ്
    ജസ്റ്റ് പ്ലാന്*റ്സ്വികസിപ്പിച്ചെടുക്കുന്നത്. സസ്യാധിഷ്ടിത പോഷക ഉൽപന്നങ്ങള്*ക്കുള്ള പുതിയ വിപണി ലക്ഷ്യം വച്ചാണ് ഉല്*പന്നങ്ങള്* പുറത്തിറക്കുന്നത്.

    ആന്റിബയോട്ടിക്കുകളോ മൃഗകൊഴുപ്പുകളോ ഇല്ലാത്ത ഉൽപന്നമെന്ന നിലയിലാണ് വിപണനം ലക്ഷ്യമിട്ടിരിക്കുന്നത്. മൂല്യവര്*ധിത സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ മുന്* നിരക്കാരായ സിന്തൈറ്റ് അമേരിക്കന്* കമ്പനിയായ പി മെഡ്സിന്*റെ സഹകരണത്തോടെയാണ് പുതിയ ഉത്പന്നങ്ങള്* വികസിപ്പിക്കുന്നത്.. ഉൽപന്നത്തിനാവശ്യമായ മുഴുവന്* ചേരുവകളും ഇന്*ഡ്യയില്* നിന്നു തന്നെയാണ് സമാഹരിക്കുന്നത്. ആദ്യ ഘട്ടത്തില്* മുന്*നിര ഓണ്*ലൈന്* ബ്രാന്*ഡുകള്* വഴിയാണ് വിപണനം ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മാളുകളിലും ഉൽപന്നമെത്തുമെന്നും കമ്പനി വ്യക്തമാക്കി.


  4. #1014
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    നൂറുകണക്കിന് അപൂര്*വ പക്ഷികള്* നിറഞ്ഞ അത്ഭുത ബീച്ച്; ആന്*ഡമാനിലെ ചിഡിയ തപു






    ആന്*ഡമാന്* നിക്കോബാര്* ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോര്*ട്ട്*ബ്ലെയറില്* നിന്നും ഏകദേശം 25 കിലോമീറ്റര്* അകലെയാണ് ചിഡിയ തപു സ്ഥിതി ചെയ്യുന്നത്. കരമാര്*ഗം തന്നെ ഇവിടേക്ക് എത്താനാകും. ആന്*ഡമാന്* കാണാനായി എത്തുന്ന മിക്കവാറും സഞ്ചാരികളും ചിഡിയ തപു ബീച്ചില്* എത്താറുണ്ട്. പലപ്പോഴും ഇവര്* അതിമനോഹരമായ ഈ ബീച്ച് മാത്രം കണ്ട് മടങ്ങാറാണ് പതിവ്. എന്നാല്* ഉള്ളിലേക്ക് കടന്ന് അവിടുത്തെ ചെറിയ വനപ്രദേശങ്ങളിലേക്ക് എത്തുമ്പോഴാണ് ഈ പ്രദേശത്തിന്റെ യഥാര്*ഥ സൗന്ദര്യം മനസ്സിലാവുക.




    ഇടതൂര്*ന്ന് നില്*ക്കുന്ന കണ്ടല്*ക്കാടുകളാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. ഈ കാടുകളിലാണ് ദ്വീപിലെ പക്ഷിസമ്പത്തുള്ളത്. പ്രകൃതിയൊരുക്കിയ പക്ഷിസ്വര്*ഗമാണ് ഇവിടെ കാത്തിരിക്കുന്നത്. അപൂര്*വവും മനോഹരവുമായ നിരവധി പക്ഷികള്* സഞ്ചാരികള്*ക്ക് മുന്നിലൂടെ പാറിപ്പറക്കും. പക്ഷികളൊരുക്കുന്ന സംഗീതവും യാത്രയെ വേറിട്ട അനുഭവമാക്കി മാറ്റും.




    വന്*കരകള്* താണ്ടിയെത്തുന്ന ദേശാടനപ്പക്ഷികളെയും ചിഡിയ തപുവില്* കാണാം. ആന്*ഡമാന്* മരംകൊത്തി, ആന്*ഡമാന്* ഡ്രോണ്*ഗോ, വെള്ള കടല്* കഴുകന്*, ആന്*ഡമാന്* ഗ്രീന്* പീജിയണ്* തുടങ്ങി അപൂര്*വ പക്ഷികളുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. പക്ഷികള്*ക്ക് പുറമെ മുതലകളെയും ഭീമന്* ഉടുമ്പുകളെയും ഈ ബീച്ചില്* കാണാം. ദ്വീപിലെ കാടുകളിലൂടെ നടത്തുന്ന ഒരു ട്രക്കിങില്* വിസ്മയിപ്പിക്കുന്ന ഇത്തരം പല കാഴ്ചകളും സഞ്ചാരികള്*ക്ക് മുന്*പിലെത്തും. ചിഡിയ തപുവിലെ സൂര്യാസ്തമയവും പ്രശസ്തമാണ്. ബീച്ചിലൂടെ നടന്ന് സൂര്യാസ്തമയ കാഴ്ച കാണാം.

  5. #1015
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ലോകത്ത് ഏറ്റവും കൂടുതല്* മനുഷ്യജീവനെടുക്കുന്ന കാട് ; ജപ്പാനിലെ ആത്മഹത്യാവനം


    ജീവനെടുക്കുന്ന ജപ്പാനിലെ ഓക്കിഗഹാര വനം (Aokigahara forest in japan)




    പ്പാനിലെ ഓക്കിഗഹാര വനത്തിന് സീ ഓഫ് ട്രീസ് എന്നാണ് പേര്. മേഘങ്ങളില്* തല ചായ്ച്ചുറങ്ങുന്ന, കടുംപച്ചിലച്ചാര്*ത്തുള്ള ഭീമന്* മരങ്ങള്* നിറഞ്ഞ കാട്. കത്തിനിക്കുന്ന വെയില്* അല്*പ്പമൊന്ന് താഴ്ന്നാല്* കാറ്റിന്റെ സ്വഭാവം മാറും. നിഴല്* മൂടിയ കാടിനുള്ളില്* അനക്കങ്ങള്* കാണും. കാതുകൂര്*പ്പിച്ചാല്* കാട് കരയുന്നത് കേള്*ക്കും. ആത്മാക്കളുടെ മന്ത്രണം പോലെ ഇളംകാറ്റില്* ഇലകള്* കൂട്ടിയുരസും. കരിയിലകള്* ഞെരിയുന്ന കാലടിശബ്ദത്തിനൊപ്പം മരണത്തിന്റെ ചുവടുകള്* പ്രതിധ്വനിയ്ക്കും. പായല്* മൂടിയ വേരുകളില്* ചവിട്ടി ഈ കാടിന്റെ ഉള്ളകങ്ങളിലേക്ക് പോയവരാരും പിന്നെ മടങ്ങി വന്നിട്ടില്ല. ജീര്*ണിച്ചഴുകിയ ശരീരങ്ങളായി അവര്* മരങ്ങള്*ക്കടിയില്* മരിച്ചുകിടക്കും.


    തലസ്ഥാനമായ ടോക്കിയോയില്* നിന്ന് രണ്ട് മണിക്കൂര്* അകലെ, അഗ്നി കിനിയുന്ന ഫുജി പര്*വതത്തിലേക്ക് കണ്ണുംനട്ട്, മുപ്പതിലേറെ കിലോമീറ്റര്* വിസ്തൃതിയില്* പരന്നുകിടക്കുന്ന ഓക്കിഗഹാരയ്ക്ക് സൂയ്*സൈഡ് ഫോറസ്റ്റ് എന്ന ചീത്തപ്പേര് കൂടിയുണ്ട്. അമേരിക്കയിലെ ഗോള്*ഡന്* ഗേറ്റ് ബ്രിഡ്ജ് കഴിഞ്ഞാല്* ലോകത്ത് ഏറ്റവുമധികം ആത്മഹത്യകള്* നടക്കുന്നത് ഓക്കിഗഹാരയിലാണ്.

    മൃഗങ്ങള്* കടിച്ചൂറി, അഴുകി, പുഴുക്കള്* പുളയ്ക്കുന്ന പാതിയുടലുകള്*...നാളുകള്*ക്കു ശേഷമാകും മൃതദേഹങ്ങള്* വീണ്ടെടുക്കുന്നത്. ദുര്*ഗന്ധം വമിക്കുന്ന മാംസക്കഷണങ്ങളെ വാരിപ്പൊതിഞ്ഞുകെട്ടി വനം വകുപ്പുകാര്* അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ദുരാത്മാക്കള്* മൃതദേഹത്തെ വിട്ടുപോകില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഈ മൃതദേഹങ്ങളെ കാടിനുള്ളില്* കിടന്ന് അലിഞ്ഞുതീരാന്* നാട്ടുകാര്* സമ്മതിക്കില്ല. മറ്റ് മൃതദേഹങ്ങള്*ക്കൊപ്പം മോര്*ച്ചറിയില്* സൂക്ഷിക്കാനും. ഇവയെ പോലീസ് സ്റ്റേഷനിലെ പ്രത്യേക മുറിയില്* സൂക്ഷിക്കും.




    ഗ്രീക്ക് പുരാണങ്ങളില്* പാതി പോത്തും പാതി മനുഷ്യനുമായി മിനോട്ടോര്* എന്ന സത്വത്തെ, പുറത്തിറങ്ങാന്* പറ്റാത്ത രീതിയില്* പണിതീര്*ത്ത വ്യൂഹത്തില്* തടവിലിട്ടിരുന്ന കഥ പറയുന്നുണ്ട്. ഓക്കിഗഹാര അതുപോലെയാണ്. ഇടതിങ്ങി വളരുന്ന കൂറ്റന്* മരങ്ങളാണ് തലങ്ങും വിലങ്ങും. ഇലയും ചുള്ളിയും വീണടിഞ്ഞു പതുപതുത്ത അടിത്തട്ടിലേക്ക് സൂര്യന് കണ്ണെത്തിച്ചു നോക്കിയാല്* കാണാനാകില്ല. വഴി തെറ്റുക എളുപ്പമാണ്. നൂറ്റാണ്ടുകള്* പഴക്കമുള്ള വന്മരങ്ങളുടെ തണലിലും തണുപ്പിലും ദിക്കറിയാതെ അലയുമ്പോള്* കാലൊച്ച കേള്*പ്പിക്കാതെ മരണം തൊട്ടുപുറകില്* വരും.

    ജാപ്പനീസ് നാടോടിക്കഥകളിലും പ്രാദേശിക മിത്തുക്കളിലും ഭൂമി വിട്ടൊഴിയാത്ത ആത്മാക്കളെ യുറേയ് എന്ന് വിളിക്കുന്നു. അവരുടെ ഇഷ്ടസ്ഥലമാണ് ഈ കാടെന്നാണ് വിശ്വാസം. കാലാന്തരത്തില്* ഇവിടെ വെച്ച് മരണമടഞ്ഞവരുടെ ആത്മാക്കള്* എങ്ങും പോയില്ലെന്നും നാട്ടുകാര്* കരുതുന്നു. കാടിന്റെ ഇരുളില്* ദുരാന്മാക്കള്* സ്വച്ഛമായി വിഹരിക്കുന്നു, ജീവനെടുക്കാനുള്ള തീരാദാഹവുമായി.

    പ്ലാസ്റ്റിക്ക് ടേപ്പ്, റിബണ്* എന്നിവ കൊണ്ട് മരങ്ങളില്* അടയാളം തീര്*ത്തുകൊണ്ടാണ് വര്*ഷങ്ങളായി ജോലി ചെയ്യുന്ന വനം വകുപ്പുകാര്* പോലും ഈ കാടിനുള്ളിലേക്ക് കടക്കുന്നത്. എത്ര പരിചയമുണ്ടെങ്കിലും പിടികൊടുക്കാത്ത പ്രഹേളികയാണ് ഓക്കിഗഹാര. സഞ്ചാരികള്*ക്കും ഇത്തരം തയ്യാറെടുപ്പുക ളോടെ, കരുതലോടെ കാടിനുള്ളില്* കയറാം. പക്ഷേ, അധിക ദൂരം പോകാതിരിക്കുന്നതാകും ബുദ്ധി.

    ഇതൊക്കെ എത്ര നിസ്സാരം...ഒരു മൊബൈല്* ഫോണും ദിശ കാണിക്കാന്* കോമ്പസ്സുമുണ്ടെങ്കില്* കാട് ചുറ്റി തിരിച്ചുവരുമെന്നാണോ മനസ്സില്*? സാഹസികരായ പലര്*ക്കും സാങ്കേതിക വിദ്യയില്* വിശ്വാസമര്*പ്പിച്ച് ജീവന്* നഷ്ടപ്പെട്ടിട്ടുണ്ട്. മൊബൈല്* ഫോണുകള്*ക്ക് ഈ കാടിനുള്ളില്* സിഗ്നല്* ലഭിക്കില്ല. കോമ്പസ്സുകള്* വടക്കറിയാതെ കറങ്ങിക്കൊണ്ടിരിക്കും. ആത്മാക്കളുടെ കഴിവുകൊണ്ടല്ല. ലാവ ഉറഞ്ഞുണ്ടായ ഇവിടുത്തെ മണ്ണില്* മാഗ്*നറ്റിക് അയോണു കളുടെ സാന്നിധ്യം അത്രയ്ക്കും ശക്തമാണ്. കാടിനുള്ളില്* നിന്ന് പുറംലോകവുമായി ബന്ധപ്പെടാന്* ഒരു വഴിയുമില്ല. കാടിനകത്തേക്കോ പുറത്തേക്കോ യാതൊരു സിഗ്*നലുകളും സഞ്ചരിക്കില്ല.

    മക്കളെയും കുടുംബത്തെയും ഓര്*ക്കുക. അച്ഛനമ്മമാരില്* നിന്ന് കിട്ടിയ അമൂല്യസമ്മാനമാണ് നിങ്ങളുടെ ജീവിതം.


    വനത്തിന്റെ പ്രവേശനകവാടത്തില്* എഴുതപ്പെട്ടിട്ടുള്ള വാക്കുകളാണിത്. മരണത്തിലേക്ക് ഒരടി വെക്കും മുന്*പേ ഒന്ന് തിരിഞ്ഞുനോക്കാനുള്ള ഓര്*മപ്പെടുത്തലായി, മടങ്ങിവരവ് സാധിക്കില്ലെന്ന താക്കീതായി.
    പച്ചപ്പായലുകള്* വരിഞ്ഞുമുറുക്കിയ, നൂറ്റാണ്ടുകളുടെ മഴ നനഞ്ഞ, വന്മരങ്ങള്* സാക്ഷി- ജീവിതം എത്രയോ സുന്ദരമാണ്.


  6. #1016
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ട്രോളിംഗ് വിനാശകരമായ മത്സ്യബന്ധന സംവിധാനം; പല രാജ്യങ്ങളിലും പൂർണ്ണ നിരോധനം




    പ്രതീകാത്മക ചിത്രം |

    കേരളതീരത്ത്* ജൂണ്* 9 അര്*ദ്ധരാത്രിമുതല്* ജൂലൈ 31 അര്*ദ്ധരാത്രി വരെ 52 ദിവസത്തേക്ക്* ട്രോള്* വലകളുപയോഗിച്ച്* കൊണ്ടുള്ള മത്സ്യബന്ധനത്തിന് വിലക്കേര്*പ്പെടുത്തിയിരിക്കുകയാണ്*. 3800 ഓളം വരുന്ന ട്രോള്* ബോട്ടുകള്*ക്കും അഞ്ഞൂറോളം വരുന്ന ഗില്* നെറ്റ്* ബോട്ടുകള്*ക്കും നൂറ്റിപതിനാല്* പേഴ്*സീന്* ബോട്ടുകള്*ക്കും ഇക്കാലയളവില്* നിരോധനം ബാധകമാണ്*. കഴിഞ്ഞ മെയ്* 18-ന് ഫിഷറീസ്* വകുപ്പുമ്രന്തി വിളിച്ചുചേര്*ത്ത ഉദ്യോഗസ്ഥരുടേയും ട്രേഡ്* യൂണിയന്* പ്രതിനിധികളുടേയും യോഗത്തിലാണ്* ഈ തീരുമാനമെടുത്തത്*.


    കഴിഞ്ഞ പത്ത്* വര്*ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യ ഉത്പാദനം നടന്ന 2022 നുശേഷം നടക്കുന്ന ആദ്യത്തെ നിരോധനമാണിത്*. കഴിഞ്ഞ പത്ത്* വര്*ഷമായി അപ്രത്യക്ഷമായ മത്തിയടക്കമുള്ള മത്സ്യങ്ങള്* ഈ വര്*ഷം തിരികെയെത്തി. 2022-ല്* 6.89 ലക്ഷത്തോളം ടണ്* മത്സ്യം നാം പിടിച്ചു. ഉപരിതലമത്സ്യങ്ങളായ മത്തിയും അയലയും ധാരാളം ലഭിച്ചു.

    2012-ല്* 3.98 ലക്ഷം ടണ്* മത്തിപിടിച്ചെടുത്ത സ്ഥാനത്ത്* 2021-ല്* കേവലം മൂന്ന് ടണ്ണിലേക്ക്* ഉല്പാദനം കൂപ്പുകുത്തിയിരുന്നു. ഒരു മത്സ്യവരള്*ച്ചാപാക്കേജ്* അനുവദിക്കണമെന്ന ഞങ്ങളുടെ ആവശ്യം സര്*ക്കാര്* അംഗീകരിച്ചില്ല. ഏതായാലും കാലാവസ്ഥ അനുകൂലമായതിനാലും, കോവിഡ്* കാലത്തെ നിരോധനം മൂലവും കഴിഞ്ഞ വര്*ഷം ഉപരിതല മത്സ്യങ്ങള്* ഗണ്യമായ രീതിയില്* ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്*. ഇതില്* തന്നെ ഗണ്യമായ ഒരു വിഭാഗം ചെറുമത്സ്യങ്ങളാണ്*.
    ബോട്ടുകളും നിരോധിത ചെറുമത്സ്യങ്ങളെ ധാരാളമായി പിടിച്ചു. ഇവ തടയുന്നതില്* സര്*ക്കാര്* സംവിധാനം പരാജയവുമായി.
    ലോകത്ത്* ഇന്നുപയോഗിക്കുന്നതില്* ഏറ്റവും വിനാശകരമായ ഒരു മത്സ്യബന്ധന സംവിധാനമാണ്* ട്രോളിംഗ്*. മത്സ്യക്കുഞ്ഞുങ്ങളേയും മത്സ്യത്തിന് ജീവിക്കാനാവശൃമായ പരിസ്ഥിതിയെയും പൂര്*ണ്ണമായും തകര്*ത്തുകൊണ്ടാണീ മത്സ്യബന്ധനസംവിധാനം പ്രവര്*ത്തിക്കുന്നത്*. പല രാജ്യങ്ങളിലും പൂര്*ണ്ണമോ ഭാഗികമോ ആയ മത്സ്യബന്ധന നിരോധനം നടപ്പില്* വന്നിട്ടുണ്ട്*. ഇന്തോനേഷ്യ 1979 മുതല്* ട്രോളിംഗ്* പൂര്*ണ്ണമായി നിരോധിച്ചിരിക്കുകയാണ്* അയല്*രാജ്യമായ ശ്രീലങ്കയിലും 2018 മുതല്* വര്*ഷം മുഴുവന്* ട്രോളിംഗ്* നിരോധനമുണ്ട്*. ഇന്ത്യാ സമുദ്രത്തിന്റെ തീരരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ്* നിരോധനകാലയളവുള്ളത്* ഇന്ത്യയിലാണ്*. 61 ദിവസം. കെനിയയിലും, സൗത്ത്* ആഫ്രിക്കയിലും, ബഹറിനിലും നാലുമാസവും സൌദി അറേബ്യയില്* അഞ്ചുമാസവും മഡഗാസ്കറിലും മൊസാംബിക്കില്* മൂന്ന് മാസവും നിരോധിച്ചിരിക്കുകയാണ്*.

    കേരളത്തില്* സര്*ക്കാര്* നിയമിച്ച ഡോ.ബാലകൃഷ്ണന്* നായര്* കമ്മിറ്റിയുടെ ശുപാര്*ശയെത്തുടര്*ന്ന്* 1988 മുതല്* ട്രോളിംഗ്* നിരോധനമുണ്ട്*. 1994 മുതല്* 2018 വരെ 47 ദിവസമാണ്* ട്രോളിംഗ്* നിരോധനം. ഇന്ത്യാസര്*ക്കാര്* പുറംകടലില്* 61 ദിവസം നിരോധിച്ചതിനെത്തുടര്*ന്ന്* മറ്റ്* പല സംസ്ഥാനങ്ങളും നിരോധനം 61 ദിവസമായി നിജപ്പെടുത്തി. കേരളം ഇപ്പോഴും 52 ദിവസമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്*. 60 ദിവസമാക്കി നിരോധനം വര്*ദ്ധിപ്പിക്കുമെന്ന്* കഴിഞ്ഞ രണ്ടുവര്*ഷവും നിലപാടെടുത്ത സര്*ക്കാര്* തീരുമാനം ഈ വര്*ഷവും മന്ത്രി ആവര്*ത്തിച്ചിട്ടുണ്ട്*.

    മത്സ്യമേഖലാപരിപാലനത്തിലെ ഒരു ഭാഗം മാത്രമാണ് ട്രോളിംഗ്* നിരോധനം. ഇതോടൊപ്പം പരമ്പരാഗതമേഖലയിലും ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ട്*. ചെറുമത്സ്യങ്ങളുടെ പിടിത്തം കര്*ശനമായി തടയേണ്ടതുണ്ട്*. വല, യാനം, കണ്ണിവലുപ്പം തുടങ്ങിയവയിലും കര്*ശന നിയ്രന്തണങ്ങള്* കൊണ്ടുവരേണ്ടതുണ്ട്*. 2012 -ലെ കമ്മിറ്റിയുടെ ശുപാര്*ശയെത്തുടര്*ന്ന്* പുതിയ യാനങ്ങള്*ക്ക് രജിസ്ട്രേഷന്* നല്കില്ല എന്ന തീരുമാനവും കര്*ശനമായി പാലിക്കേണ്ടതുണ്ട്*. നിരോധന കാലയളവില്* അയല്* സംസ്ഥാനങ്ങളില്* നിന്നുള്ള ഫൈബര്* വള്ളങ്ങളുടെ പ്രവര്*ത്തനവും നിരോധിക്കേണ്ടതുണ്ട്*. മത്സ്യത്തൊഴിലാളികളുമായി ചര്*ച്ചചെയ്ത്* സംസ്ഥാന സമുദ്രമത്സൃബന്ധന നിയമം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുമുണ്ട്*. ഇക്കാര്യങ്ങളില്* തൊഴിലാളികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സമീപനമാണ്* സര്*ക്കാര്* തീരുമാനിക്കേണ്ടതും.

    അതേ സമയം മത്സ്യത്തൊഴിലാളികളുടെ ചില ആവശ്യങ്ങളും പരിഗണിക്കുകയും ഗൗരവത്തിലെടുക്കുകയും വേണം. നിരോധനം ബാധകമാകുന്ന മേഖലകളില്* സൗജന്യറേഷനടക്കം വിതരണം ചെയ്യാന്* തീരുമാനിച്ചിട്ടുണ്ടെങ്കിലും തമിഴ്നാടും, കര്*ണ്ണാടകയും ചെയ്യുന്നതുപോലെ സാമ്പത്തിക സഹായം ചെയ്യണമെന്ന ഞങ്ങളുടെ ആവശം അം​ഗീകരിക്കപ്പെട്ടില്ല. പകരം പഞ്ഞമാസാനുകുല്യത്തിന്റെ ഒരു ഗഡു വിതരണം ചെയ്യും. മേഖലയിലെ സുരക്ഷ കാര്യക്ഷമമാക്കാനും, തൊഴിലാളികളുടെ ഐഡന്റിറ്റി കാര്*ഡ്* പരിശോധന കര്*ശനമാക്കാനും യോഗത്തില്* തീരുമാനമെടുത്തു.



  7. #1017
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഉയരം കൂടിയ വന്യജീവികളിലൊന്ന്; ലോകത്താകെ ശേഷിക്കുന്നത് 68,000 ജിറാഫുകള്* മാത്രം





    ലോകത്തിലെ ഉയരം കൂടിയ വന്യജീവികളിലൊന്നാണ് ജിറാഫുകള്*. ഇപ്പോഴിതാ ഇവയുടെ സംരക്ഷണത്തെ പറ്റി അത്ര ശുഭകരമല്ലാത്ത ഒരു വാര്*ത്തയാണ് പുറത്തുവരുന്നത്. ലോകത്താകെ 68,000 ജിറാഫുകള്* മാത്രമേ ശേഷിക്കുന്നുവുള്ളൂവെന്നാണ് ഇന്റര്*നാഷണല്* ഫണ്ട് ഫോര്* ആനിമല്* വെല്*ഫെയര്* (IFAW) എന്ന സംഘടന പുറത്തുവിട്ട കണക്കുകള്* അടിസ്ഥാനമാക്കിയാണിത്. പലപ്പോഴും സംരക്ഷിത വിഭാഗത്തില്* വേണ്ടത്ര പരിഗണന ലഭിക്കാത പോകുന്നവര്* കൂടിയാണീ കൂട്ടര്*.


    ആഫ്രിക്കയില്* മാത്രം കഴിഞ്ഞ 30 വര്*ഷത്തിനിടെ ജിറാഫുകളുടെ എണ്ണത്തില്* 40 % ഇടിവ് രേഖപ്പെടുത്തി. ഇപ്പോൾ മറ്റ് വന്യജീവി സംരക്ഷണ സംഘടകളുമായി ചേര്*ന്ന് അമേരിക്കന്* ഭരണക്കൂടത്തോട് യു.എസ്. എന്*ഡാന്*ജേര്*ഡ് സ്പീഷിസ് ആക്ടില്* ജിറാഫുകളെയും ഉള്*പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎഫ്എഡബ്ല്യു എന്ന സംരക്ഷണ സംഘടന.



    യു.എസ് എന്*ഡാന്*ജേര്*ഡ് സ്പീഷിസ് ആക്ടില്* ജിറാഫുകളെയും ഉള്*പ്പെടുത്തണമോ എന്നത് സംബന്ധിച്ച് യു.എസ് ഫിഷ് ആന്*ഡ് വൈല്*ഡ്*ലൈഫ് സര്*വീസ് 2024-ലാകും അന്തിമ തീരുമാനമെടുക്കുക. 18 അടി വരെ നീളം വെയ്ക്കുവാന്* ജിറാഫുകള്*ക്ക് സാധിക്കും. നാല് വയസ്സെത്തുമ്പോഴേക്ക് പൂര്*ണമായ ഉയര്*ച്ച ഇവര്* കൈവരിക്കും.

    കൃഷി പോലുള്ള ആവശ്യങ്ങള്*ക്കായി ഭൂമി ഉപയോഗിക്കുന്നത് ജിറാഫുകളുടെ ആവാസവ്യവസ്ഥാ നാശത്തിന് കാരണമായതായി 2016-ല്* നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്റര്*നാഷണല്* യൂണിയന്* ഫോര്* കണ്*സര്*വേഷന്* ഓഫ് നേച്വര്* (ഐയുസിഎന്*) പട്ടികപ്രകാരം ലീസ്റ്റ് കണ്*സേണിലാണ് ആദ്യം ജിറാഫുകളെ ഉള്*പ്പെടുത്തിയിരുന്നതെങ്കിലും 2016-ല്* ഇവ വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങളുടെ പട്ടികയിലേക്ക് ചേര്*ക്കപ്പെട്ടു.



    അറിയാം, പുള്ളിയുടുപ്പിട്ട പൊക്കക്കാരനെക്കുറിച്ച്



    സസ്യഭുക്കുകളാണ് ജിറാഫുകള്*. ഒരു ദിവസം 45 കിലോഗ്രാം ഇലകള്* വരെ ഇവയക്ക് കഴിക്കാനാകും. ഇത്രയധികം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വെള്ളം കുടിക്കുന്ന കാര്യത്തില്* ഇവര്*ക്ക് വലിയ മടിയാണുള്ളത്





    പുള്ളിക്കുപ്പായവുമിട്ട് നീളൻ കഴുത്തും നീട്ടി നിൽക്കുന്ന ജിറാഫുകളെ ടി.വിയിലും കാഴ്ച ബംഗ്ലാവിലുമെല്ലാം കൂട്ടുകാർ കണ്ടിട്ടുണ്ടാകുമല്ലോ? ഇവയെക്കുറിച്ച് ചില കാര്യങ്ങളറിഞ്ഞാലോ?


    * ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ജീവിയാണ് ജിറാഫുകൾ. 5.5 മീറ്ററാണ് ഇവയുടെ ഉയരം. കാലുകൾക്ക് മാത്രം ആറടി ഉയരമുണ്ടാകും. ഈ പ്രത്യേകത കൊണ്ടുതന്നെ മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ (ദൂരം കൂടുതലെങ്കിൽ. ചെറിയ ദൂരം മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കും) ഓടാൻ ഇവയ്ക്ക് കഴിയും. ഇവയുടെ വാലുകൾക്ക് 2.4 മീറ്റർ വരെ നീളമുണ്ടാകും.

    * സസ്യഭുക്കുകളാണ് ജിറാഫുകൾ. ഒരു ദിവസം 45 കിലോഗ്രാം ഇലകൾ വരെ ഇവയക്ക് കഴിക്കാനാകും. ഇത്രയധികം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വെള്ളം കുടിക്കുന്ന കാര്യത്തിൽ ഇവർക്ക് വലിയ മടിയാണുള്ളത്. കഴിക്കുന്ന സസ്യങ്ങളിൽ നിന്ന് ഇവരുടെ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുമെന്നതിനാലാണിത്. ഈ പ്രത്യേകത കൊണ്ടുതന്നെ ചൂടേറിയ പ്രദേശങ്ങളിൽ ഇവയ്ക്ക് അനായാസം ജീവിക്കാനാകും. ഈ മടിക്ക് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഉയരമുള്ള കഴുത്തായതിനാൽത്തന്നെ വെള്ളം കുടിക്കാൻ മുൻകാലുകൾ രണ്ടും നന്നായി അകത്തി വെക്കണം. അതൊരൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്!

    *കഴുത്തിന് നല്ല നീളമുള്ളതിനാൽ ഉയരത്തിലുള്ള മരങ്ങളിൽ നിന്ന് ഇലകൾ ഭക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും. 53 സെന്റിമീറ്റർ വരെ നീളമുള്ള നാക്കും ഇലകൾ പറിച്ച് കഴിക്കാൻ ഇവയെ സഹായിക്കും. കഴുത്തിന്റെയും നാവിന്റേയും ഈ പ്രത്യേകതയ്ക്കൊപ്പം മികച്ച കാഴ്ച ശക്തിയും ജിറാഫുകളുടെ പ്രത്യേകതയാണ്. അതിനാൽ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ വേഗം കണ്ടെത്താൻ ഇവയ്ക്കാകും. കരയിൽ ജീവിക്കുന്ന മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഹൃദയമാണ് ജിറാഫുകൾക്കുള്ളത്. 11 കിലോഗ്രാം വരെയാണ് അതിന്റെ ഭാരം.

    * കൂട്ടമായി സഞ്ചരിക്കുന്ന ജീവികളാണിവ. ജനിക്കുമ്പോൾത്തന്നെ ഇവയ്ക്ക് 1.5 മീറ്റർ ഉയരമുണ്ടാകും. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവ ഓടിച്ചാടി നടക്കാൻ തുടങ്ങും. ജീവിതത്തിന്റെ ഭൂരിഭാഗവും 'നിന്ന നിൽപ്' തുടരുന്ന ജീവിയാണ് ജിറാഫുകൾ. വേണമെങ്കിൽ ഒറ്റ നിൽപ്പിൽ ഉറങ്ങാൻ പോലും ഇക്കൂട്ടർക്ക് പറ്റും. ഉറക്കമെന്ന് പറഞ്ഞാൽ മണിക്കൂറുകളുടെ ദൈർഘ്യമൊന്നുമില്ല കേട്ടോ... കൂടിപ്പോയാൽ 30 മിനിറ്റുവരെ മാത്രം. 25 വയസ്സുവരെയാണ് കാട്ടിൽ ജീവിക്കുന്ന ജിറാഫുകളുടെ ആയുസ്സ്. കാഴ്ചബംഗ്ലാവുകളിലും മറ്റുമുള്ളവ 40 വർഷം വരെ ജീവിക്കാറുണ്ട്.

  8. #1018
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    75 വയസ്സ് പ്രായമുള്ള മരങ്ങളുണ്ടോ? സംരക്ഷിച്ചാല്* 'പെന്*ഷന്*' നല്*കാമെന്ന് ഹരിയാണ സര്*ക്കാര്*





    ചണ്ഡീഗഡ്: പരിസ്ഥിതി മൂല്യങ്ങള്*ക്കും മറ്റും വില കല്*പ്പിച്ച് 75 വയസ്സിന് മേല്* പ്രായമുള്ള മരങ്ങള്* സംരക്ഷിക്കാന്* ഹരിയാണ സര്*ക്കാര്*. ഹരിയാണ വനംവകുപ്പ്- പരിസ്ഥിതി മന്ത്രി കാന്*വര്* പാലാണ് ഇക്കാര്യം
    അറിയിച്ചത്. പ്രായമുള്ള മരങ്ങളുടെ സംരക്ഷണത്തിന് അഞ്ചു വര്*ഷക്കാലയളവിലേക്ക് 'ഹരിയാണ പ്രാണ്* വായു ദേവ്താ പെന്*ഷന്* സ്*കീം' എന്നൊരു പദ്ധതിക്കും സര്*ക്കാര്* രൂപം നല്*കിയിട്ടുണ്ട്.


    പദ്ധതി പ്രകാരം മരങ്ങളുടെ ഉടമസ്ഥന് 2,500 രൂപ പ്രതിവര്*ഷ പെന്*ഷന്* തുക ലഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാകും തുക നിക്ഷേപിക്കുക. എല്ലാ വര്*ഷവും പെന്*ഷന്* തുകയില്* വര്*ധനവുണ്ടായിരിക്കും. 75 വര്*ഷങ്ങള്*ക്ക് മേല്* പഴക്കമുള്ള മരങ്ങള്*ക്ക് മാത്രമാകും സംരക്ഷണം. ഏതെങ്കിലും രോഗം ബാധിച്ചതോ, പൊള്ളയായതോ ആയ മരങ്ങള്*ക്ക് സംരക്ഷണമുണ്ടാകില്ല.

    വനമേഖലയിലുള്ള മരങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.അഞ്ച് വർഷത്തിന് ശേഷം അവലോകന യോ​ഗം നടത്തുന്നത് വരെ 4,000 മരങ്ങൾ മാത്രമാകും പദ്ധതിയുടെ കീഴിൽ വരിക. ശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കിയുള്ള നടപടികള്* സ്വീകരിക്കുക.

    രാജ്യമൊട്ടാകെ ഇത്തരത്തില്* സംരക്ഷണ പ്രവര്*ത്തനങ്ങള്* മാത്രമല്ല, മരം നടീലും കാര്യക്ഷമമായി നടക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തില്* വലയുന്ന ഡല്*ഹിയില്* ജീവവായു ഉറപ്പാക്കാന്* ഹൈക്കോടതി ഇടപെട്ടിരുന്നു. നഗരത്തിലുടനീളം പതിനായിരംമരങ്ങള്* നട്ടുപിടിപ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്*ദേശം.

  9. #1019
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കേരളീയരുടെ കണ്ണുവെട്ടിച്ച്* ഒരു യൂറോപ്യൻ; വേലിത്തത്തകളിലെ പിടികിട്ടാപ്പുള്ളി | കിളിക്കൂട്





    ദ്ദേശീയരായ സഞ്ചാരികളെ അപേക്ഷിച്ച്* പെട്ടെന്ന്* തിരിച്ചറിയത്തക്ക നിറവും ആകാരവുമാണ്* യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്ക്*. ആൾക്കൂട്ടത്തിൽനിന്ന്* അവരെ പെട്ടെന്ന്* തിരിച്ചറിയുന്നതും ഇതുകൊണ്ടൊക്കെതന്നെയാണ്*. വേലിത്തത്തകളുടെ കൂട്ടത്തിൽപ്പെടുന്ന യൂറോപ്യൻ വേലിത്തത്ത എന്ന ഈ ദേശാടകനും കാഴ്*ചയിൽ ഇതുപോലൊക്കെത്തന്നെയാണ്*. തൂവലുകളിലെ വർണവൈവിധ്യവും ആകാരവും അത്* പറഞ്ഞറിയിക്കുന്നതാണ്*. ദേശാടനകാലത്ത്* മിക്കപ്പോഴും തദ്ദേശീയരായ വേലിത്തത്തകളോടൊപ്പം കഴിഞ്ഞുകൂട്ടുന്ന ഇവരെ ​വേർതിരിച്ചറിയാൻ സഹായിക്കുന്നതും ആ വർണ ​വൈവിധ്യവും ആകാരവുമാണ്*.


    ഏഴിനം വേലിത്തത്തകളെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്*. എന്നാൽ, ഇക്കൂട്ടത്തിൽ എളുപ്പം തിരിച്ചറിയാവുന്ന ഒരിനമാണ്* യൂറോപ്യൻ വേലിത്തത്ത. എന്നിട്ടും കേരളത്തിൽ അപൂർവമായേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ്* സത്യം. 2016-ൽ തൃശ്ശൂർ തൊമ്മന കോൾപ്പാടത്തുനിന്നാണ്* ആദ്യമായി കാണുന്നത്*. ​

    സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

    യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ പോർച്ചുഗൽ തുടങ്ങിയവ മുതൽ ഏഷ്യൻ രാജ്യങ്ങളായ താജികിസ്താൻ കിർഗിസ്താൻ വരെ വ്യാപിച്ചു കിടക്കുന്നതാണ്* ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. തണുപ്പുകൂടുമ്പോൾ തുടങ്ങുന്ന ദേശാടനം കൂടുതലും ആഫ്രിക്കൻ ഭാഗങ്ങളായ സിംബാബ്​വെ സാംബിയ തുടങ്ങിയ ഇടങ്ങളിലേക്കാണ്*. ഈ കാലത്ത്* പാകിസ്താനിലും ഇന്ത്യയിൽ കശ്*മീർ, ലഡാക്ക്* ഭാഗങ്ങളിലും ഇവയെ കാണാറുണ്ട്*.
    തമിഴ്*നാട്ടിൽ സേലം - മേട്ടൂർ ഡാം പരിസരം കോയമ്പത്തൂർ - ആനൈക്കട്ടി ഭാഗം കർണാടകയിൽ ബെംഗളൂരുവിന്* സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എല്ലാ ദേശാടനകാലത്തും ഇവയുടെ സാന്നിധ്യമുണ്ട്*.



    ഫോട്ടോ: റയീസ്* റഹ്*മാൻ

    സേലം മേട്ടൂർ ഡാം പരിസരത്ത്* വന്നെത്തുന്ന യൂറോപ്യൻ വേലിത്തത്തകൾ ആറുമാസത്തോളം ഇവിടെ തങ്ങാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്*. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇന്ത്യ വഴി ശ്രീലങ്കയിലേക്കും ഒരു വിഭാഗം യൂറോപ്യൻ വേലിത്തത്തകൾ ദേശാടകരായി പോകുന്നുണ്ട്*. അതുകൊണ്ടുതന്നെ ഇവിടത്തെ പക്ഷിനിരീക്ഷകർ തയ്യാറാക്കിയ കേരളത്തിൽ വന്നേക്കാവുന്ന ദേശാടകരുടെ പട്ടികയിൽ ഇവ ഇടം പിടിച്ചിട്ട്* വർഷങ്ങളായി. എന്നിട്ടും 2016-ന്* ശേഷം ഇവയെ കേരളത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. വേലിത്തത്തകളുടെ കൂട്ടത്തിലെ പിടികിട്ടാപ്പുള്ളിയായി വിലസുകയാണിവർ. എന്നാൽ, ഇനി അധികകാലം ഇവിടത്തെ പക്ഷിനിരീക്ഷകരുടെ കണ്ണുവെട്ടിച്ച്* ഈ ദേശാടകന്* കേരളം കടന്ന്* ശ്രീലങ്കയിലെത്താൻ കഴിയുമെന്ന്* തോന്നുന്നില്ല.

    അടുത്തകാലത്തായി കേരളത്തിലെ പക്ഷിനിരീക്ഷകരുടെ എണ്ണത്തിലുണ്ടായ വർധന, അത്* ശരിവെക്കുന്നതുമാണ്*. കൂടാതെ, പ്രവാസികളായ പക്ഷിനിരീക്ഷകർക്കെല്ലാം പരിചിതമാണ്* ഈ യൂറോപ്യനെ. ഗൾഫ്* നാടുകളിലെ കടലോരങ്ങളിൽ സ്ഥിരമായി വന്നെത്താറുള്ള ദേശാടകരാണിവർ. യൂറോപ്യൻ വേലിത്തത്തകളുടെ ചെമ്പൻ നിറമുള്ള തലയും തൊണ്ടയിലെ മഞ്ഞനിറവും അടിഭാഗത്തായുള്ള നീലനിറവും പെട്ടെന്ന്* ശ്രദ്ധപിടിച്ചുപറ്റുന്നതരത്തിലാണ്*. തൊണ്ടയിലെ മഞ്ഞനിറത്തിനരികിലായി കറുപ്പുനിറമുള്ള വരയുണ്ട്*. തലയിലെ ചെമ്പൻ നിറം മേൽഭാഗത്തേക്കെത്തുമ്പോൾ സ്വർണ്ണനിറമുള്ള മഞ്ഞനിറമായി മാറും. ചിറകിന്റെ വശങ്ങളിലും ചെമ്പൻ നിറമുണ്ട്*.



    ഫോട്ടോ: റയീസ്* റഹ്*മാൻ

    കൊക്കിൽ നിന്നു തുടങ്ങി കണ്ണിനു കുറുകെയായി കറുത്ത പാടും കാണാം. പച്ചനിറമുള്ള വാലിൽ നടുഭാഗത്തെ തൂവലുകൾ കമ്പിത്തൂവലുകളായി നീണ്ടുകിടക്കുന്നതാണ്*. ഇതിന്* 2.5 സെന്റീമീറ്ററിലധികം വരെ നീളം തോന്നിക്കാറുണ്ട്*. പെൺപക്ഷികളിൽ ഈ കമ്പിത്തൂവലുകൾക്ക്* നീളം കുറഞ്ഞാണ്* കാണാറ്*. പൂർണ വളർച്ചയെത്താത്തപ്പക്ഷികൾക്കാവട്ടെ വാലിൽ ഈ ഭാഗം കാണാറില്ല. പെൺ പക്ഷികൾക്ക്* പൊതുവെ മങ്ങിയ നിറമാണ്*. മുതിർന്ന പക്ഷികളുടെ കണ്ണിന്* ചുവപ്പുനിറമാണ്*. പൂർണ വളർച്ചയെത്താത്ത പക്ഷികളിൽ ഇത്* ബ്രൗൺ നിറത്തിലാണ്* കാണാറ്*. ആൺപക്ഷികൾക്ക്* പെൺപക്ഷികളേക്കാൾ വലുപ്പം കൂടും. എന്നാൽ ജർമനി, പോർച്ചുഗൽ ഭാഗങ്ങളിൽ കാണാറുള്ള യൂറോപ്യൻ വേലിത്തത്തകൾക്ക്* ഈ വ്യത്യാസം കാഴ്*ചയിൽ തോന്നാറില്ലെന്ന്* പഠനങ്ങളുണ്ട്*.


    മരങ്ങളിൽ കൂടുകൂട്ടുന്നതിനു പകരം മാളങ്ങളുണ്ടാക്കി അതിലാണ്* വേലിത്തത്തകൾ മുട്ടയിടാറ്*. മണൽ നിറഞ്ഞ പ്രദേശങ്ങളിലെ ചുമരുകളിലും നിലത്തും ഇവ മാളങ്ങളുണ്ടാക്കാറുണ്ട്*. ഇത്തരം മാളങ്ങളുടെ നിർമാണ വേളയിൽ 7മുതൽ 13 കിലോഗ്രാം വരെ വരുന്ന മണ്ണ്* ഇവ സ്വന്തമായി തുരന്ന്* നീക്കാറുണ്ടെന്നും പഠനങ്ങളിൽപറയുന്നു. ഇണപക്ഷികൾ ചേർന്ന്* അടുത്തടുത്തായി ഉണ്ടാക്കുന്ന രണ്ടോ അതിലധികമോ മാളങ്ങളിൽ നിന്ന്* അനു​യോജ്യമായ ഒന്ന്* തിരഞ്ഞെടുത്ത്* അതിലാണ്* പെൺപക്ഷി മുട്ടയിടാറ്*. ചെറുപ്രാണികളെയും​ തേനീച്ചകളെയും ഇരയാക്കാറുള്ള ഇവയ്ക്ക്* പറന്നുകൊണ്ടിരിക്കുന്ന പ്രാണികളെ പിടിക്കാൻ പ്രത്യേക കഴിവുതന്നെയുണ്ട്*.

    English Name: European Bee-eater
    Scientific Name: Merops apiaster
    Malayalam Name: യൂറോപ്യൻ വേലിത്തത്ത

  10. #1020
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കാലാവസ്ഥാ പ്രതിസന്ധിയോട് പൊരുതണം, കണ്ടല്*ച്ചെടികള്* നട്ട് ഇറാഖ്



    ഇറാഖിന്റെ തെക്കന്* മേഖലയിലാണ് കണ്ടലുകള്* നട്ടുപിടിപ്പിച്ചത്





    കാലാവസ്ഥാ പ്രതിസന്ധിയോട് പടപൊരുതാന്* കണ്ടല്*ച്ചെടികള്* നടുകയാണ് ഇറാഖ്. പ്രധാന എണ്ണപ്പാടങ്ങള്*ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഖോര്* അല്* സുബൈറിലാണ് 4 ദശലക്ഷം കണ്ടല്*ച്ചെടികള്* നടാനൊരുങ്ങുന്നത്. വേള്*ഡ് ബാങ്കിന്റെ റിപ്പോര്*ട്ട് പ്രകാരം ഇറാഖിന്റെ കാര്*ബണ്* ബഹിര്*ഗമനത്തില്* കഴിഞ്ഞ ദശാബ്ദത്തിനിടെ ഇരട്ടിയിലധികം വര്*ധനവ് രേഖപ്പെടുത്തി. ആഗോള താപനത്തോട് പൊരുതാനായി പുതിയ കണ്ടല്*ച്ചെടികള്* സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.


    ഇറാഖ് ഗവണ്*മെന്റ് ഒരു യു.എന്* ഏജന്*സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ സമൂഹങ്ങളെ കൊടുങ്കാറ്റില്* നിന്നും വെള്ളപ്പൊക്കത്തില്* നിന്നും കണ്ടല്*ച്ചെടികള്* സംരക്ഷിക്കും. വംശനാശ ഭീഷണി നേരിടുന്ന സസ്യവര്*ഗങ്ങള്*ക്ക് അനുയോജ്യമായ കാലാവസ്ഥയൊരുക്കാനും ഈ കണ്ടല്*ച്ചെടികള്*ക്ക് സാധിക്കും. ഇറാഖിന്റെ ശുദ്ധജല സ്രോതസ്സുകള്* ഇതിനായി ആവശ്യം വരില്ല.

    കുവൈത്തിന് സമീപവും യു.എ.ഇയിലും ഇത്തരത്തില്* കണ്ടല്*ച്ചെടികള്* നട്ടുപിടിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇറാഖിലും കണ്ടല്*ച്ചെടികള്* നടുന്നത്. മറ്റ് സസ്യങ്ങള്*ക്ക് പ്രതികൂലമായ സാഹചര്യങ്ങളില്* പോലും കണ്ടല്*ച്ചെടികള്*ക്ക് വളരുവാന്* സാധിക്കും. കണ്ടല്*ച്ചെടികളുടെ 12,000 ത്തോളം തൈകള്* വളര്*ത്തുന്ന നഴ്*സറിയില്* നിന്നാണ് നടാനുള്ള കണ്ടലുകളെത്തിയതെന്ന് യു.എന്നിന്റെ വേള്*ഡ് ഫുഡ് പ്രോഗ്രാമിന്റെ അഹമ്മദ് അല്*ബാജ് പറയുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •