Page 131 of 131 FirstFirst ... 3181121129130131
Results 1,301 to 1,310 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #1301
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    കർഷകർക്കായി ബയോകാപ്*സ്യൂൾ

    കാപ്*സ്യൂൾ രൂപത്തിലുള്ള വളപ്രയോഗം ലളിതവും ഫലപ്രദവുമാണ്

    എം.കെ.പി. മാവിലായി :കാപ്*സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ കോഴിക്കോട് ഘടകം വികസിപ്പിച്ച ബയോ കാപ്*സ്യൂൾ. മിത്ര സൂക്ഷ്മാണുക്കൾ അടങ്ങിയ ബയോ കാപ്*സ്യൂളിന് കർഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബാസിലസ് എന്നിവയുൾപ്പെടെയുള്ള പ്രയോജനകരമായ സൂക്ഷ്മജീവികളെയാണ് കാപ്*സ്യൂളിനായി ഉപയോഗിക്കുന്നത്.

    രോഗങ്ങളെ പ്രതിരോധിക്കാം

    കാപ്*സ്യൂൾ രൂപത്തിലുള്ള വളപ്രയോഗം ലളിതവും ഏറെ ഫലപ്രദവുമാണ്. ഒരു ഗ്രാം മാത്രം ഭാരമുള്ള ഈ കാപ്*സ്യൂൾ 100 ലിറ്റർ വെള്ളത്തിൽ ചേർത്താൽ ഓരോ മില്ലിലിറ്റർ ലായനിയിലും 10 ദശലക്ഷം സൂക്ഷ്മാണുക്കൾ ഉണ്ടാവും. അതായത് ഒരു ഗ്രാം കാപ്*സ്യൂളിൽ ആയിരം കോടിയോളം കോളനി ഫോമിങ് യൂണിറ്റ് ഉണ്ടായിരിക്കും.

    മണ്ണിനെ സസ്യ ജീവിതത്തിന് പര്യാപ്തമായ ഒരു മാധ്യമമാക്കി നിലനിർത്തുന്നതിൽ ഇത്തരം സൂക്ഷ്മാണുക്കൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. സസ്യങ്ങൾക്കുണ്ടാവുന്ന ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ബയോ കാപ്*സ്യൂൾ പ്രയോഗത്തിലൂടെ സാധ്യമാകുന്നു.

    വിളവ് മെച്ചപ്പെടുത്താം

    ഇവ സൗകര്യപ്രദമായി കൊണ്ടുനടക്കാനും കൂടുതൽ കാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. വളച്ചാക്കുകളുടെ സംഭരണം, വിപണനം, ഗതാഗതം എന്നിവ ഒഴിവാക്കാം. ഒരു ഗ്രാം തൂക്കമുള്ള ഒരു കാപ്*സ്യൂൾ 100 മുതൽ 200 ലിറ്റർ വരെ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാമെന്നതിനാൽ ഒരു ചെറിയ കുപ്പിയിലെ കാപ്*സ്യൂൾ കൊണ്ട് ഏക്കറുകളോളം കൃഷിസ്ഥലത്തെ വിളവ് മെച്ചപ്പെടുത്താൻ ഉപകരിക്കും.

    തിരഞ്ഞെടുപ്പ്

    പലതരം മിത്ര സൂക്ഷ്മാണുക്കൾ കാപ്*സ്യൂൾ രൂപത്തിൽ ലഭ്യമാണ്. ഓരോ വിളയ്ക്കും നിർദേശിക്കപ്പെട്ട മിത്രസൂക്ഷ്മാണു അടങ്ങിയ കാപ്*സ്യൂളുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓരോ വിളയ്ക്കും ഉപയോഗിക്കേണ്ട ലായനിയുടെ തോത് വ്യത്യസ്തമായിരിക്കും.

    തയ്യാറാക്കിയ ലായനി നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം. ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാപ്*സ്യൂൾ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പരമ്പരാഗത മൈക്രോബിയൽ ഫോർമുലേഷനുകളിൽനിന്ന് വ്യത്യസ്തമായി എൻ കാപ്സുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മിത്ര സൂഷ്മാണുക്കളെ ഉയർന്ന സാന്ദ്രതയിൽ ജലാറ്റിൻ കാപ്*സ്യൂളിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. ജീവാണു മിശ്രിതങ്ങളെ കാപ്*സ്യൂൾ രൂപത്തിലാക്കി വിപണിയിലെത്തിക്കുന്ന ധാരാളം അഗ്രി സ്റ്റാർട്ടപ്പുകൾ നമ്മുടെ നാട്ടിലുണ്ട്. പി.ജെ.പി.ആർ. മിശ്രിതം അടങ്ങിയ പവർ ക്യാപ്, ട്രൈക്കോഡെർമ ക്യാപ്, പി.ജി.പി.ആർ. മിശ്രിതം തുടങ്ങിയവ ഇന്ന് വിപണിയിൽ ലഭ്യമാണ്.

  2. #1302
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വിദേശ ഇനങ്ങളെ കാടിറക്കാനൊരുങ്ങി വനം വകുപ്പ്, 4141 ഹെക്ടർ പ്രദേശം സ്വഭാവിക വനമാക്കും

    വെച്ചു പിടിപ്പിച്ചതും വെട്ടുന്നതും സർക്കാർ തന്നെ, 4141 ഹെക്ടർ പ്രദേശം സ്വഭാവിക വനമാക്കും



    അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റില്, തേക്ക്, മഞ്ഞക്കൊന്ന തുടങ്ങിയ മരങ്ങളെ നീക്കം ചെയ്ത് കേരളത്തിലെ 4141 ഹെക്ടർ പ്രദേശം (10,228 ഏക്കര്*) സ്വാഭാവികവനമാക്കുന്നു. സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെയാണ് നടപടികൾ ആരംഭിക്കുന്നത്. ഏകവിളതോട്ടങ്ങള്* മാറ്റി തദ്ദേശീയ മരങ്ങള്* നടാനുള്ള സർക്കാർ പദ്ധതി 2021-ലാണ് ആരംഭിച്ചത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായ മരങ്ങള്* മുറിച്ചുമാറ്റി ഓരോ പ്രദേശത്തിനുമനുസരിച്ച് സ്വാഭാവിക മരങ്ങളായ മലവേപ്പ്, വട്ട, ഞാവല്*, കാട്ടുനെല്ലി, വാക, മുള തുടങ്ങിയവയാണ് വെച്ചുപിടിപ്പിക്കുന്നത്. നബാർഡ് പദ്ധതിയില്* ഉൾപ്പെടുത്തി വിവിധ സർക്കിളുകളിലായി പ്രവൃത്തികള്* പുരോഗമിക്കുകയാണ്. 27,000 ഹെക്ട*ര്* സ്ഥലത്ത് രണ്ട് പതിറ്റാണ്ട് കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏകവിളതോട്ടങ്ങള്* ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കൊല്ലം, തൃശൂര്* സർക്കിളിന്റെ കീഴിലുള്ള 748 ഹെക്ട*ര്* അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളില്* നിന്നും അസംസ്കൃത വസ്തുക്കള്* ശേഖരിക്കുന്നതിന് വെള്ളൂരിലെ കേരള പേപ്പര്* പ്രൊഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്*) കമ്പനിക്ക് അനുമതി നല്കിയിട്ടുണ്ട്.


    ഡിവിഷന്*, ഏകവിളതോട്ടങ്ങള്* നീക്കം ചെയ്യുന്ന ഭൂമി (ഹെക്ടറില്*)

    തൃശൂര്* - 682
    തിരുവനന്തപുരം - 276
    മറയൂര്* - 150
    നെന്മാറ - 240
    കാസറകോട് - 125
    വയനാട് - 1300
    പാലക്കാട് - 564
    കോട്ടയം - 290
    മൂന്നാര്* - 514

    വന്യജീവി ശല്യത്തിനും പരിഹാരം

    ഏകവിളതോട്ടങ്ങള്* മുറിച്ചുമാറ്റി തദ്ദേശീയ മരങ്ങള്* വെച്ചുപിടിപ്പിക്കുന്നതിലൂടെ വന്യജീവി ശല്യത്തിനും പരിഹാരമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്* പറയുന്നു. വനങ്ങളിൽ തീറ്റയുടെ ലഭ്യതക്കുറവാണ് മൃഗങ്ങൾ കാടിറങ്ങുന്നതിനൊരു കാരണം. വിദേശ ഏകവിളത്തോട്ടങ്ങൾ പരിപാലിക്കുന്നത് വനത്തിനുള്ളിലെ അരുവികളും നീരുറവകളും വറ്റുന്നതിനും സ്വാഭാവിക സസ്യങ്ങളും അടിക്കാടുകളും നശിക്കുന്നതിനും കാരണമാകും. ഫലവൃക്ഷങ്ങള്* ഉൾപ്പെടെ നട്ടുപിടിപ്പിക്കുന്നതിലൂടെ വന്യമൃഗങ്ങള്* കാടിറങ്ങുന്നതിൽ കുറവു വരും.

    വെച്ചുപിടിപ്പിച്ചതും വെട്ടുന്നതും സർക്കാർതന്നെ

    സാമൂഹ്യവനവത്കരണ പദ്ധതിയുടെ ഭാഗമായി 1950-നും 1980-നും ഇടയിലാണു കേരളത്തിലെ സ്വാഭാവിക വനം വെട്ടിത്തെളിച്ച് വിദേശ ഇനങ്ങള്* വെച്ചുപിടിപ്പിച്ചത്. ഇവ പടർന്നുപിടിച്ച് സസ്യങ്ങളെ മാത്രമല്ല, വന്യജീവികളെയും ബാധിച്ചുവെന്ന തിരിച്ചറിവാണ് പുതിയ പദ്ധതിനിർവഹണത്തിലേക്ക് സർക്കാരിനെ നയിച്ചത്. വിദേശഇനങ്ങളുടെ പ്രത്യഘാതങ്ങൾ തിരിച്ചറിഞ്ഞ് 1980കളുടെ അവസാനം വടക്കൻകേരളത്തിൽ സമരങ്ങൾ (അക്കേഷ്യ വിരുദ്ധ സമരം) നടന്നിട്ടുണ്ട്. സമരക്കാർക്ക് അറസ്റ്റും ജയിലും അനുഭവിക്കേണ്ടിവന്നു.

    നിലവിൽ കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് 30 ശതമാനം വനമാണ്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, ഉഷ്ണമേഖലാ ആർദ്ര ഇലപൊഴിയും വനങ്ങൾ, വരണ്ട ഇലപൊഴിയും കാടുകൾ, ചോലവനങ്ങൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ, തോട്ടങ്ങൾ മുതലായ വനവിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

    വില്ലൻ മരങ്ങൾ

    അക്കേഷ്യ പോലുള്ള വിദേശഇനങ്ങള്* ജലക്ഷാമത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി വനംവകുപ്പ് അധികൃതർ പറയുന്നു. ഭൂമിയിൽ ആഴത്തിൽ വേരൂന്നുന്ന അക്കേഷ്യ ധാരാളമായി വെള്ളം വലിച്ചെടുക്കും. മാത്രമല്ല, അക്കേഷ്യയുടെ പൂമ്പൊടി കൊണ്ട് അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അക്കേഷ്യതോട്ടങ്ങളിൽ അടിക്കാടുകൾ ഇല്ലാതാകും. 1980-കളിലാണ് സെന്ന സ്പെക്ടാബിലിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മഞ്ഞക്കൊന്ന വനംവകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം നട്ടുപിടിപ്പിച്ചത്. വയനാടൻ കാടുകളിൽ ഇത് വലിയതോതിൽ പടർന്നു. മൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഹാനികരമാണ് ഇത്. വിദേശി ഇനങ്ങളെ കാടിറക്കുന്ന പദ്ധതി ലക്ഷ്യത്തിലെത്തിയാൽ അത് മനുഷ്യനും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനമാകും.

  3. #1303
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാർബൺ ഡൈ ഓക്*സൈഡിന്റെ പുറന്തള്ളൽ കുറയ്*ക്കുക ലക്ഷ്യം; 300 മെഗാവാട്ട് ഗതിശക്തി പദ്ധതി പ്രവർത്തനക്ഷമമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്





    ഗാന്ധിനഗർ: കാർബൺ ഡൈ ഓക്*സൈഡിന്റെ പുറന്തള്ളൽ കുറയ്*ക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഗതിശക്തി പദ്ധതി മുഖേന 126 മെഗാവാട്ട് ഗതിശക്തി കൂടി പ്രവർത്തനക്ഷമമാക്കി. ഇതോടെ 300 മെഗാവാട്ട് ഗതിശക്തി ഉത്പാദിപ്പിക്കുകയെന്ന പദ്ധതിയാണ് ലക്ഷ്യം നേടിയത്. ഏകദേശം 1,091 മില്യൺ വൈദ്യുതി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ഗതിശക്തി ഇതിനോടകം പദ്ധതിയിലൂടെ നേടിക്കഴിഞ്ഞു. നേരത്തെ 174 മെഗാവാട്ട് ഗതിശക്തി പ്രവർത്തനക്ഷമമാക്കിയിരുന്നു.

    ഗതിശക്തി പദ്ധതിയിലൂടെ 1,091 മില്യൺ വൈദ്യുതി യൂണിറ്റ് ഉത്പാദിപ്പിക്കപ്പെടുമ്പോൾ പ്രതിവർഷം ഏകദേശം 0.8 മില്യൺ ടൺ കാർബൺ ഡൈ ഓക്*സൈഡിന്റെ പുറന്തള്ളൽ കുറയ്*ക്കാൻ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്കാണ് ഗുജറാത്തിൽ അദാനി ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്.
    ആത്മനിർഭര ഭാരതത്തിനായി പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജങ്ങളുടെ ഉത്പാദനമാണ് ഗ്രീൻ എനർജി പാർക്ക് ലക്ഷ്യം വയ്*ക്കുന്നത്. ഇതിന്റെ ഭാഗമായി സോളാർ പാനലുകൾ, കാറ്റാടി ടർബൈനുകൾ, ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ, ഗ്രീൻ അമോണിയ തുടങ്ങിയവയുടെ ഉത്പാദനം രാജ്യത്ത് വിപുലീകരിക്കുമെന്നും അദാനി ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.


    ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്കുമായി അദാനി

    ബഹിരാകാശത്ത് നിന്ന് നോക്കിയാലും കാണാനാകും. ഗുജറാത്തിൽ വമ്പൻ നിക്ഷേവുമായി അദാനി ഗ്രൂപ്പ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്ക് നിർമിക്കാനൊരുങ്ങുകയാണ് അദാനി. രണ്ടു ലക്ഷം കോടി രൂപയിലേറെയാണ് അദാനി ഗ്രൂപ്പ് മാത്രം നിക്ഷേപിക്കുന്നത്.





    ഗുജറാത്തിൽ വൻകിട നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ*ർമാൻ ഗൗതം അദാനി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതി ഗ്രീൻ എന*ർജി പാർക്കാണ്. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ പോലും കാണാൻ കഴിയു്ന്ന ഹരിതോ*ർജ പാർക്കായിരിക്കും ഗുജറാത്തിലേതെന്നാണ് അദാനിയുടെ പ്രഖ്യാപനം. ഇത് കൂടാതെ

    സോളാർ മൊഡ്യൂളുകൾ, കാറ്റാടി ടർബൈനുകൾ, ഹൈഡ്രജൻ ഇലക്*ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി മൂന്ന് ഗിഗാ ഫാക്ടറികൾ
    ഗുജറാത്തിൽ നിർമ്മിക്കുമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്..
    അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അടുത്തിടെ ഖാവ്ദയിലെ റിന്യൂവബിൾ എനർജി പ്രോജക്റ്റിനായി 136 കോടി യുഎസ് ഡോളറിഴെറ ധനസഹായം നേടിയിരുന്നു. ഊർജ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിൽ നിർണ്ണായക പങ്ക് വഹിക്കാൻ പദ്ധിക്കാകുമെന്നാണ് സൂചന. ഗുജറാത്തിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഖവ്ദ റിന്യൂവബിൾ എനർജി പാർക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയായി മാറും എന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്.

    എക്*സിൽ സ്വപ്ന പദ്ധതിയുടെ സവിശേഷതകൾ അദാനി പങ്കുവെച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ഗ്രീൻ എനർജി പാർക്കിന്റെ ചിത്രവും അദ്ദഹം പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്കും സൗരോർജ പദ്ധതികൾക്കുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് കച്ച് ജില്ലയിലെ ഗ്രീൻ എനർജി പാർക്ക് എന്ന് അദാനി അടിവരയിട്ടു പറയുന്നുണ്ട്.

    "ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്ക് ഞങ്ങൾ നിർമ്മിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജ രംഗത്തെ ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാൻ ആകുമെന്നതിൽ അഭിമാനിക്കുന്നു എന്ന് ഗൗതം അദാനി സൂചിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ റാൻ മരുഭൂമിയിൽ 726 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമായ രീതിയിലാണ് പാർക്ക് സജ്ജമാക്കുന്നത്. . 20 ദശലക്ഷത്തിലധികം വീടുകളിൽ ഊർജം എത്തിക്കാൻ 30ജിഗാവാട്ട് ഊ*ർജമാണ് ഉത്പാദിപ്പിക്കുക. കൂടാതെ, മുണ്ട്രയിൽ, സൗരോർജ്ജത്തിനും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിനുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉൽപ്പാദന പദ്ധതികളിലൊന്ന് നിർമിക്കുമെന്നും ഗൗതം അദാനി ചൂണ്ടിക്കാട്ടി.

  4. #1304
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സോളാര്* മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് പഠനം


    • ഇന്ത്യയുടെ നിലവിലുള്ള സ്ഥാപിത സോളാര്*ശേഷി 66.7 ഗിഗാവാട്ട്
    • 2050-ല്* സോളാര്* മാലിന്യം ഏകദേശം 19,000 കിലോ ടണ്* ആകും
    • സൗരോര്*ജ്ജ വ്യവസായത്തിന്റെ മുന്*നിരയില്* എത്താന്* ഇന്ത്യക്ക് അവസരം




    2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സോളാര്* മാലിന്യം 600 കിലോ ടണ്ണിലെത്തുമെന്ന് റിപ്പോര്*ട്ട്. ഈ മാലിന്യത്തിന്റെ 67 ശതമാനവും രാജസ്ഥാന്*, ഗുജറാത്ത്, കര്*ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്* നിന്നാണ് വരുന്നതെന്ന് പുതിയ പഠനം പറയുന്നു. ന്യൂ ആന്*ഡ് റിന്യൂവബിള്* എനര്*ജി മന്ത്രാലയവും ഊര്*ജ്ജം, പരിസ്ഥിതി, ജലം എന്നിവ സംബന്ധിച്ച സ്വതന്ത്ര തിങ്ക് ടാങ്കുകളും ചേര്*ന്നാണ് പഠനം നടത്തിയത്.
    ഇന്ത്യയുടെ നിലവിലുള്ള സ്ഥാപിത 66.7 ഗിഗാവാട്ട് ശേഷി ഇതിനകം 100 കിലോ ടണ്* മാലിന്യം ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇത് 2030 ഓടെ 340 കിലോ ടണ്ണായി വര്*ധിക്കും. ഇതില്* 10 കിലോ ടണ്* സിലിക്കണ്*, 12-18 ടണ്* വെള്ളി, 16 ടണ്* കാഡ്മിയം, ടെലൂറിയം എന്നിവ ഉള്*പ്പെടും. ഇവയില്* ഭൂരിഭാഗവും ഇന്ത്യയുടെ നിര്*ണായക ധാതുക്കളാണ്.
    ഈ വസ്തുക്കള്* വീണ്ടെടുക്കാന്* സൗരോര്*ജ്ജ മാലിന്യങ്ങള്* പുനരുപയോഗം ചെയ്യുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയുടെ ധാതു സുരക്ഷ വര്*ധിപ്പിക്കുകയും ചെയ്യും.
    ബാക്കിയുള്ള 260 കിലോ ടണ്* മാലിന്യം ഈ ദശകത്തില്* (2024 മുതല്* 2030 വരെ) വിന്യസിക്കപ്പെടുന്ന പുതിയ ശേഷിയില്* നിന്നാണ് വരുന്നതെന്ന് പഠനം കണ്ടെത്തി.

    2050 ആകുമ്പോഴേക്കും സോളാര്* മാലിന്യം ഏകദേശം 19,000 കിലോ ടണ്* ആയി വര്*ധിക്കും. ഇതില്* 77 ശതമാനവും പുതിയ ശേഷികളില്* നിന്നായിരിക്കും.
    സൗരോര്*ജ്ജ വ്യവസായത്തിന്റെ ഒരു മുന്*നിര കേന്ദ്രമായി ഇന്ത്യ ഉയര്*ന്നുവരാനും സൗരോര്*ജ്ജ വിതരണ ശൃംഖല ഉറപ്പാക്കാനുമുള്ള അവസരമാണിതെന്ന് സിഇഇഡബ്ല്യു പറഞ്ഞു.
    പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്* സോളാര്* പിവി (ഫോട്ടോ വോള്*ട്ടായിക്) മാലിന്യ സംസ്*കരണം നിര്*ണായകമാക്കിക്കൊണ്ട് 2030 ഓടെ ഏകദേശം 292 ജിഗാവാട്ട് സൗരോര്*ജ്ജ ശേഷി ശേഖരിക്കാന്* ഇന്ത്യ പദ്ധതിയിടുന്നു.
    നീതി ആയോഗിന്റെ ആക്ഷന്* പ്ലാനിന് കീഴില്* നടത്തിയ പഠനം നിര്*മ്മാണം ഒഴികെയുള്ള വിവിധ സ്ട്രീമുകളില്* നിന്നുള്ള ഇന്ത്യയുടെ പ്രത്യേക സോളാര്* മാലിന്യ ഉത്പാദനം കണക്കാക്കുന്നു. ഡാറ്റാധിഷ്ഠിത മാലിന്യ സംസ്*കരണ നയങ്ങള്* സൃഷ്ടിക്കുന്നതിന് ഈ വിവരങ്ങള്* നിര്*ണായകമാണ്. മാലിന്യ സംസ്*കരണത്തിനായി ഇന്ത്യ ഇതിനകം തന്നെ നിരവധി നടപടികള്* സ്വീകരിച്ചുവരികയാണ്.
    കഴിഞ്ഞ വര്*ഷം, പരിസ്ഥിതി മന്ത്രാലയം സോളാര്* ഫോട്ടോവോള്*ട്ടെയ്ക് സെല്ലുകള്*, പാനലുകള്*, മൊഡ്യൂളുകള്* എന്നിവയുടെ പരിധിയില്* കൊണ്ടുവരുന്ന ഭേദഗതി വരുത്തിയ ഇ-വേസ്റ്റ് മാനേജ്*മെന്റ് റൂള്*സ് 2022 പുറത്തിറക്കി.
    ഈ നിയമങ്ങള്* സോളാര്* സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിര്*മ്മാതാക്കളെ വിപുലീകൃത പ്രൊഡ്യൂസര്* റെസ്പോണ്*സിബിലിറ്റി (ഇപിആര്*) ചട്ടക്കൂടിന് കീഴില്* മാലിന്യം കൈകാര്യം ചെയ്യാന്* നിര്*ബന്ധിക്കുന്നുണ്ട് .


  5. #1305
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വേണം, ജലം ജീവനും ജീവിതത്തിനും | ഇന്ന് ലോക ജലദിനം

    ജലസംരക്ഷണത്തിൽ ഏറ്റവും പ്രധാനം ഭൂഗർഭജലനിരപ്പ് മികച്ച രീതിയിൽ നിലനിർത്തുക എന്നതാണ്. മഴയിലൂടെ നമുക്ക് ലഭിക്കുന്ന വെള്ളം കഴിയുന്നത്രയും അതതിടങ്ങളിൽ നിന്നുതന്നെ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ ഒരുക്കിക്കൊടുക്കണം





    തിതീവ്ര കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് മാസംതികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വർധിച്ചതായി പശ്ചിമ ഓസ്ട്രേലിയയിലെ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു (ടോട്ടൽ എൻവയൺമെന്റ് ജേണലിൽ പ്രസിദ്ധീകരിച്ചത്). കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷം കുട്ടികളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്. കുട്ടികളിൽ വർധിക്കുന്ന ശ്വാസകോശ രോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പാർശ്വഫലമാണ്. ശിശുമരണനിരക്ക്, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം, കുട്ടികളുടെ മൊത്തത്തിലുള്ള രോഗാവസ്ഥ എന്നിവയെല്ലാം കൂടുന്നു. ചൂട് കൂടുന്നതോടെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, വയറിളക്കം പോലുള്ള രോഗങ്ങളും പിടിമുറുക്കുന്നു.


    കടൽ തിളയ്ക്കുമ്പോൾ

    കഴിഞ്ഞ പത്തുവർഷം കടന്നുപോയത് സംസ്ഥാനത്തെ ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ്. 1901-നുശേഷം ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായിരുന്നു 2023. അന്തരീക്ഷത്തിലെ ശരാശരി താപനിലയെക്കാൾ 0.97 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്.

    കത്തുന്ന വെയിലിൽ കടലിലും ചൂടു കൂടിയതോടെ മീൻപിടിത്തമേഖല ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ വള്ളങ്ങളിലും ബോട്ടുകളിലും കടലിൽ പോകാനാവുന്നില്ല. ചൂടു സഹിക്കാനാവാതെ കേരള-കർണാടക തീരങ്ങളിൽനിന്ന്* മത്സ്യങ്ങൾ മാറിപ്പോകുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക് മീനുകൾ കൂട്ടത്തോടെ നീങ്ങുന്ന സാഹചര്യത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ സുലഭമായിരുന്ന മത്തി ഇപ്പോൾ കാണാതായിരിക്കുന്നു. ഫെബ്രുവരി ആദ്യം മുതൽ ചൂടു കൂടിത്തുടങ്ങിയതോടെ മത്സ്യലഭ്യത മൂന്നിലൊന്നായി ചുരുങ്ങി. വലിയ ചൂട് മീനുകളുടെ പ്രത്യുത്പാദനത്തെയും അതിജീവനത്തെയും ബാധിക്കുന്നു. അയല ഉൾപ്പെടെയുള്ള മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങുകയാണ്. ഇതും മത്സ്യബന്ധനം പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉഷ്ണവാതങ്ങൾ ഈ മേഖലയിലൂടെ കടന്നുപോകുന്നതിനാൽ രാത്രിയിലും ചൂട് കുറയാത്ത സ്ഥിതിയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇനിയും ചൂട് കൂടാനിടയുണ്ട്. അത് കടലിൽ മത്സ്യങ്ങളുടെ നിലനിൽപ്പിനെത്തന്നെ ഗൗരവമായി ബാധിക്കുന്നു. സമുദ്രതാപനവും സമുദ്രങ്ങളിലെ കാർബൺ അടിഞ്ഞുകൂടലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.

    കൊടുംചൂടിൽ കേരളം

    കൊടുംചൂടിൽ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു. മിക്ക ജില്ലകളിലും ചൂട് ഇപ്പോൾ ശരാശരിയിൽനിന്ന്* രണ്ടുമുതൽ നാലു ഡിഗ്രിവരെ കൂടുതലാണ്. കടുത്ത ചൂട് കാരണം ജലനിരപ്പ് തീരേ കുറഞ്ഞതോടെ പുഴകളുടെ പരിസരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും വെള്ളം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സാധാരണ ഏപ്രിലിന്റെ തുടക്കത്തിലാണ് പുഴകളിൽ വെള്ളം തീരേ കുറയുന്നത്. ഇത്തവണ പതിവിലും നേരത്തേ പുഴകൾ വറ്റിയത് കടുത്ത കുടിവെള്ളക്ഷാമത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. ബാണാസുരമലനിരകളിൽ ചോലവനങ്ങൾ കുറഞ്ഞതോടെ മഴവെളളസംഭരണശേഷിയും കുറയുകയാണ്. മുമ്പൊക്കെ വേനലിൽ വെള്ളമുണ്ടായിരുന്ന കാട്ടരുവികൾ ഇപ്പോൾ വേനലിന്റെ തുടക്കത്തിലേ വറ്റിവരളുകയാണ്.

    മഴക്കുറവ് കേരളത്തിലെ കൃഷിയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജലസേചനപദ്ധതികൾ തീർത്തും അപര്യാപ്തമാണ്. കാർഷിക പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ അവർ കൃഷിക്കായി 98 ശതമാനവും ആശ്രയിക്കുന്നത് അവിടത്തെ ജലസേചനപദ്ധതികളെയാണ്. സിക്കിം, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഇടത്തരം/ചെറുകിട ജലസേചനപദ്ധതികളിലൂടെയാണ് ഭൂരിഭാഗവും കൃഷി നടത്തിവരുന്നത്.

    ഇന്ത്യയിൽ കൃഷിക്കായി ശരാശരി 50 ശതമാനത്തിലധികം ആശ്രയിക്കുന്നത് ജലസേചന പദ്ധതികളെയാണ്. എന്നാൽ, കേരളത്തിൽ കൃഷിക്കായി ജലസേചനപദ്ധതികളെ ആശ്രയിക്കുന്നത് 37 ശതമാനം മാത്രമാണ്. ഇവിടെ ഭൂരിഭാഗം കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.

    ആരും അപകടത്തിന് പുറത്തല്ല

    2004-ൽ പ്ലാച്ചിമടയിൽ നടന്ന ലോകജലസമ്മേളനത്തിൽ പ്രകൃതിസമ്പത്തും ജീവിസമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും നിലനിർത്താനും വളർത്താനും ഓരോ മനുഷ്യനുമുള്ള കടമയുടെ പ്രഖ്യാപനമാണ് നടന്നത്. നികത്തപ്പെടുന്ന വയലുകളെയും ജലാശയങ്ങളെയും നശിപ്പിക്കപ്പെടുന്ന കാടുകളെയും വെട്ടിപ്പിളർക്കപ്പെടുന്ന കുന്നുകളെയുംപറ്റി അന്നുയർത്തിയ ഓർമ്മപ്പെടുത്തലുകൾ ഗൗരവമായി കണക്കിലെടുത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥയിലെത്തുമായിരുന്നില്ല.

    ഭൂമിക്കടിയിലെ ജലം എത്രവേണമെങ്കിലും എടുത്ത് ഉപയോഗിക്കുന്നതിന് കാര്യമായ നിയമതടസ്സങ്ങളൊന്നും ഇന്നില്ല. മനുഷ്യർ ഭൂമിക്കുമുകളിൽ ഉണ്ടാക്കിവെക്കുന്ന അതിർത്തിയും ഭൂമിക്കടിയിലെ ജലത്തിനില്ല. എല്ലാവരും ആവശ്യത്തിനും ആവശ്യത്തിലധികവും ഭൂഗർഭജലം ഉപയോഗപ്പെടുത്തുന്നു. എന്നാൽ, ഇങ്ങനെ നിരന്തരം ഉപയോഗിക്കുമ്പോഴും ഭൂഗർഭത്തിലേക്ക് ജലം എത്തിക്കാനുള്ള ഒരു മാർഗവും നമ്മൾ സ്വീകരിക്കാറില്ല. അതേക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നവർപോലും കുറവാണ്. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന് ടാപ്പുകൾക്കുമുമ്പിലും മറ്റും എഴുതിെവക്കുന്നിടത്തു തീരും നമ്മുടെ ഉത്തരവാദിത്വം. ഇത് ലോകം മുഴുവനുമുള്ള മനുഷ്യർ നേരിടുന്ന വലിയ അപകടത്തിലേക്കുള്ള വഴിയാണ്. ചിലർ ഇപ്പോൾത്തന്നെ ജലദൗർലഭ്യത്തിന്റെ രൂക്ഷത അനുഭവിക്കുന്നു. മറ്റു ചിലർ അതിലേക്ക് എത്തിക്കൊണ്ടുമിരിക്കുന്നു. ആരും ഈ അപകടത്തിന് പുറത്തല്ല.

    വിനിയോഗത്തിലെ അപാകംമൂലവും കാലാവസ്ഥാമാറ്റത്തിന്റെ ഫലമായും കേരളത്തിലെ സുഷിരപ്രതലങ്ങൾ ഉറച്ച പ്രതലങ്ങൾ ആയി മാറുന്നു. തന്മൂലം ഭൂമിയിലേക്ക് ജലം ഊർന്നിറങ്ങാതെ കടലിലേക്ക് ഒഴുകുന്നു. ഇത്* ഉറവകൾ കുറയാൻ കാരണമാകുന്നു. മഴപെയ്ത് ഭൂമിയിൽ പതിക്കുന്ന ജലം എവിടെയും കെട്ടിക്കിടക്കാതെ എത്രയും വേഗം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളാണ് നമ്മുടെ വികസന സങ്കല്പത്തിലെല്ലാം ഇടംപിടിച്ചിരിക്കുന്നത്. പറമ്പിൽ വീഴുന്ന വെള്ളം പൊതുഓടകളിലേക്ക്, അവിടെനിന്ന് പൊതുതോടുകളിലേക്ക്, അവിടെനിന്ന് പലഘട്ടങ്ങളായി അതിവേഗം കടലിലേക്ക്. ഇതാണ് നമ്മുടെ വികസനത്തിന്റെ വഴി. വീഴുന്നിടത്തുതന്നെ താഴണം മഴവെള്ളം എന്നതായിരുന്നു പണ്ടുകാലത്തെ ആളുകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നത്. മഴപെയ്ത് ലഭിക്കുന്ന വെള്ളം നിധിപോലെ സൂക്ഷിച്ച് ഭൂമിക്കടിയിൽ സംഭരിക്കാൻ അന്നുള്ളവർ ശ്രദ്ധിച്ചിരുന്നു. കരിയിലയും മറ്റും അടിച്ചുകൂട്ടി തീയിട്ട് ചാരമാക്കാതെ മഴത്തുള്ളികളെ സ്വീകരിക്കാനുള്ള പുതപ്പായി അതിനെ മണ്ണിനുമീതേ നിലനിർത്തിയിരുന്നു. കരിയിലകളിലെ ജൈവാംശത്തെ അലിയിച്ച് മണ്ണിനെ പോഷകസമൃദ്ധമായി നിലനിർത്തിയിരുന്നതും മഴപ്പെയ്ത്തിൽ ലഭിക്കുന്ന വെള്ളമായിരുന്നു.

    എത്ര വേണമെങ്കിലും എടുത്തുപയോഗിക്കാൻ ഭൂഗർഭജലം ഉണ്ടായിരുന്നിട്ടും അക്കാലത്ത് ജലത്തിന്റെ അമിതോപയോഗം ഇല്ലായിരുന്നു. അങ്ങനെ കൂടുതൽ ശാസ്ത്രീയവും പ്രകൃതിദത്തവുമായി ജലത്തെ കൈകാര്യംചെയ്യാൻ പഴയതലമുറയ്ക്ക് കഴിഞ്ഞിരുന്നു. സമൃദ്ധിയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ഈ ഭൂഗർഭജല ബാങ്കും അതിന്റെ ഉപഭോക്താക്കളുമാണ് ഇന്നിപ്പോൾ ന്യായമല്ലാത്ത ഇടപാടുകളിലൂടെ വീണ്ടുംവീണ്ടും കടപ്പെട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ജീവജലത്തിലെ ഈ കടപ്പെടൽ ഒരർഥത്തിൽ ജീവൻ നിലനിർത്തുന്നതിനും ഭീഷണിയുയർത്താമെന്നു നമ്മൾ മറക്കരുത്.

    ഭൂഗർഭജലം വർധിപ്പിച്ചേ മതിയാവൂ

    ജലസംരക്ഷണത്തിൽ ഏറ്റവും പ്രധാനം ഭൂഗർഭജലനിരപ്പ് മികച്ച രീതിയിൽ നിലനിർത്തുക എന്നതാണ്. മഴയിലൂടെ നമുക്ക് ലഭിക്കുന്ന വെള്ളം കഴിയുന്നത്രയും അതതിടങ്ങളിൽ നിന്നുതന്നെ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ ഒരുക്കിക്കൊടുക്കണം. അതൊരു തിരിച്ചറിവായും സംസ്കാരമായും തിരിച്ചുവരണം. അങ്ങനെ ഭൂഗർഭജലത്തിന്റെ നിരപ്പ് ഉയരുന്നത് പ്രദേശത്തെയാകെ പച്ചപ്പ് വർധിപ്പിച്ച് അന്തരീക്ഷത്തിന്റെ ചൂട് കുറയ്ക്കും. അത് വീണ്ടും മഴയുടെ തോത് വർധിക്കാൻ ഇടയാക്കും. ഈ രീതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ കാലാവസ്ഥയിലും നല്ല മാറ്റങ്ങൾ സംഭവിക്കും. അതിശക്തമായി ചെറിയ ഇടവേളകളിൽ പെയ്യുന്ന മഴയുടെ ശക്തികുറഞ്ഞ് ദീർഘനേരം നീണ്ടു നിൽക്കുന്ന മഴയായി രൂപാന്തരപ്പെടുന്ന അവസ്ഥയും ഉണ്ടാവാം.

    ഈ മാറ്റങ്ങളൊക്കെ ദീർഘകാലം ആവശ്യമുള്ളതാണെങ്കിലും ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ ഇപ്പോൾത്തന്നെ നമ്മൾ വളരെ വൈകിയിരിക്കുന്നു. പാലക്കാടുപോലെയുള്ള സ്ഥലങ്ങളിൽ കൃഷിയിടങ്ങൾ നനയ്ക്കുന്നതിനായി സ്ഥാപിച്ചിരുന്ന കുഴൽക്കിണറുകളിൽ പലതും വീണ്ടുംവീണ്ടും ആഴം കൂട്ടിയിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥയിലേക്കെത്തുന്ന വാർത്തകൾ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. പാലക്കാട് ജില്ലയിലും പരിസരപ്രദേശങ്ങളിലും മയിലുകളുടെ എണ്ണം വർധിക്കുന്നു എന്ന വസ്തുതയും ഒരു ജൈവ സൂചകമായി കണക്കാക്കേണ്ടതാണ്. ചൂട് വർധിച്ച് ജലലഭ്യത കുറയുന്ന സാഹചര്യമാണ് മയിലുകളുടെ എണ്ണം പെരുകുന്നതിന് അനുകൂലമാകുന്ന ഘടകം എന്ന വാദം നമ്മൾ ഗൗരവത്തോടെ കാണണം.

    ടാങ്കറുകളിൽ ജലം എത്തിച്ച് ജീവിതം തുടരാം എന്ന എളുപ്പമാർഗം പ്രകൃതിയോട് യുദ്ധം പ്രഖ്യാപിക്കുന്നതിനു തുല്യമാണ്. ഈ യുദ്ധത്തിൽ നമ്മൾ മനുഷ്യർ അമ്പേ പരാജയപ്പെടുകയേയുള്ളൂ. തമിഴ്*നാട്ടിൽ പുരപ്പുറങ്ങളിൽനിന്ന് സംഭരിച്ച് ഭൂമിക്കടിയിലേക്ക് എത്തിക്കുന്ന വെള്ളം അവിടത്തെ ഭൂപ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റം നമുക്ക് നേരിൽ കാണാവുന്നതാണ്.

    തമിഴ്*നാടിനെക്കാൾ ജലലഭ്യത വളരെയധികമുള്ള നമ്മുടെ സംസ്ഥാനത്ത് ചെറിയൊരു ശ്രദ്ധകൊണ്ട് നമുക്ക് ഭൂഗർഭജലത്തിന്റെ തോത് മികച്ചനിലയിൽ നിലനിർത്താൻ കഴിയും. അതിനായി നമ്മൾ പരമ്പരാഗത രീതികളിലേക്ക് മടങ്ങിപ്പോകണമെന്നു മാത്രം.

    ബെംഗളൂരു ഒരു പാഠം

    നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിൽനിന്ന് വരുന്ന വാർത്തകൾ അതിഗൗരവത്തോടെ കാണണം. കുടിവെള്ളക്ഷാമം കാരണം ബെംഗളൂരു ബെന്നാർഘട്ട റോഡിലെ വിദ്യാലയം താത്കാലികമായി അടച്ചു. 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷ റദ്ദാക്കി. ജലക്ഷാമം കാരണം ഫ്ളാറ്റുകൾ വാങ്ങാൻ പദ്ധതിയിട്ടിരുന്ന പലരും പിൻവാങ്ങിയതായി അറിയുന്നു. ഈയടുത്ത ദിവസം ബെംഗളൂരുവിലെ പ്രസിദ്ധമായ ഫ്ളാറ്റ് സമുച്ചയത്തിൽ ജലക്ഷാമം കാരണം അവിടെയുള്ള താമസക്കാരോട് തൊട്ടടുത്ത മാളിലെ ശൗചാലയം ഉപയോഗിക്കാൻ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.

    അംബരചുംബികൾ നിർമിക്കാനും ആധുനികീകരണത്തിനും ഐ.ടി. ഹബ്ബായി മാറാനുമുള്ള വ്യഗ്രതയിൽ ബെംഗളൂരുവിലെ നാലിൽ മൂന്ന് തടാകങ്ങളും ഇല്ലാതായി. ഏകദേശം 1850-ഓളം തടാകങ്ങളുണ്ടായിരുന്ന ബെം​ഗളൂരുവിൽ ഇന്ന് അവ 450-ൽ താഴെയായി ചുരുങ്ങിയിരിക്കുന്നു. തടാകങ്ങൾ ഭൂമിയുടെ ശ്വാസകോശമാണെന്നാണ് ലേക്ക് മാൻ എന്നറിയപ്പെടുന്ന ആനന്ദ് മല്ലിഗാവദ് വിശേഷിപ്പിക്കുന്നത്. 360 ഹെക്ടറിലായി ഏകദേശം എൺപതോളം തടാകങ്ങളെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചുകഴിഞ്ഞു.

    ഈ വർഷത്തെ യു.എൻ. ലോക ജലദിനത്തിന്റെ പ്രമേയം വെള്ളം സമാധാനത്തിന് എന്നതാണ്. ഒരേസമയം, സമാധാനവും സംഘർഷവും സൃഷ്ടിക്കാൻ വെള്ളത്തിന് കഴിയും. ജലത്തിന്റെ ദൗർലഭ്യമോ അത് മലിനമാക്കപ്പെടുന്നതോ ജനങ്ങൾക്ക് അത് ലഭിക്കുന്നതിനുള്ള തടസ്സമോ സംഘർഷത്തിലേക്ക് വഴിവെക്കും.

    ജീവനാണ് ജലം

    ഇസ്രയേലിന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഗാസയിലെ കിണറുകളും വെള്ളത്തിന്റെ സ്രോതസ്സുകളും നശിപ്പിക്കപ്പെട്ടതിനാൽ ശുദ്ധജലം അവിടത്തെ ജനങ്ങൾക്ക് അപ്രാപ്യമായിരിക്കുന്നു. ഗാസയിലെ കുട്ടികൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വടക്കൻഗാസയിലെ 23-ഓളം കുട്ടികളാണ് പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം ഈയടുത്ത ദിവസം മരിച്ചതെന്ന് ഗാസ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഗാസയിലെ ജലസംവിധാനത്തിന്റെ തകർച്ച യുദ്ധത്തിനുശേഷവും അവിടത്തെ പൊതുആരോഗ്യത്തിനു സംഭവിച്ച ദുരന്തത്തിന്റെ ആഴം കൂട്ടാനിടയാക്കും. ജലം ജീവനും ജീവിതത്തിനും രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും അത്യന്താപേക്ഷിതമാണ്.

    അന്യഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുണ്ടോ എന്നറിയാൻ ശാസ്ത്രജ്ഞർ അന്വേഷിക്കുക അവിടത്തെ ജലത്തിന്റെ സാന്നിധ്യമാണ്. ചൊവ്വയിലെ പര്യവേക്ഷണസമയത്ത് നാം അത് കണ്ടതാണ്. നീലഗ്രഹമായ ഭൂമിയിലെ 71 ശതമാനവും ജലമാണ്. അതിൽ 97 ശതമാനം ഉപ്പുവെള്ളവും സമുദ്രങ്ങളുമായതിനാൽ കേവലം മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം നമുക്ക് ലഭ്യമാവുന്നത്.

    യശശ്ശരീരനായ എന്റെ പിതാവ് എം.പി. വീരേന്ദ്രകുമാർ എൺപതുകളിൽ പ്രവചിച്ചു: ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിനു വേണ്ടിയാവും. എന്ന്*. ജലചൂഷണം തടയുകയും ജലസംരക്ഷണത്തിനുവേണ്ടി ഇനിയെങ്കിലും ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്താൽ മാത്രമേ ഭാവിയിൽ ജലത്തിനുവേണ്ടി ഉണ്ടാകാനിടയുള്ള ഒരു ലോകയുദ്ധം തടയാൻ നമുക്ക് കഴിയുകയുള്ളൂ. മനുഷ്യരാശിയുടെ വികസനത്തിനും കുതിപ്പിനുമുള്ള പ്രയാണത്തിലേക്ക് ജലസംരക്ഷണപദ്ധതികൾ അഭംഗുരം തുടരേണ്ടതുണ്ട്.

  6. #1306
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വെള്ളം ഫില്*ട്ടര്* ചെയ്ത് കടത്തിവിടും; ജലലഭ്യത ഉറപ്പാക്കാൻ കിണര്* റീചാര്*ജിങ്ങ് | ഇന്ന് ലോക ജലദിനം

    വേനല്*കാലത്ത് മാത്രം കുടിവെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും ഒരു മഴ ലഭിക്കുമ്പോള്* അതെല്ലാം മറക്കുകയും ചെയ്യുന്ന നാം ഇനിയെങ്കിലും പാഠം ഉള്*ക്കൊണ്ട് കൊണ്ട് കര്*മപരിപാടിയിലേക്ക് തിരിയുകയാണ് വേണ്ടത്..






    കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും നമുക്ക് ലഭിക്കേണ്ട മഴയുടെ തോതില്* ഗണ്യമായ വ്യതിയാനം ഉണ്ടാക്കിയിരിക്കുകയാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം ശരിയായ രീതിയില്* സംഭരിച്ച് സൂക്ഷിച്ച് വെയ്ക്കുകയാണെങ്കില്* വേനല്*കാലത്ത് അത് കുടിവെള്ളമായി ഉപയോഗിക്കാവുന്നതാണ്. ജലസമ്പത്ത്*കൊണ്ട് അനുഗ്രഹീതമായ നാം വേനല്* കാലത്ത് കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയിലാണ്. 44 നദികള്*. 152 ഉപനദികള്*, 70 ലക്ഷം കിണറുകള്*. നിരവധി കുളങ്ങള്*, തോടുകള്*, തടാകങ്ങള്*, അരുവികള്*, തുടങ്ങി നിരവധി ജലസ്രോതസ്സുകളെക്കുറിച്ച് നാം അഹങ്കരിക്കുമ്പോള്* വേനലാകുമ്പോള്* കുടിവെള്ളത്തിനായി ടാങ്കര്* ലോറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാം.


    ഓരോ വര്*ഷവും ശരാശരി 3000 മില്ലീമീറ്റര്* മഴ ലഭിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ വരള്*ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത് നമുക്ക് ചിന്തിക്കാനേ വയ്യ ഇതിനെല്ലാം ഉത്തരവാദികള്* ആരാണ് ? കാടായ കാടെല്ലാം വെളുപ്പിച്ച് മൊട്ടക്കുന്നുകളാക്കി കുന്നും മലയും ഇടിച്ച് നിരപ്പാക്കി കോണ്*ക്രീറ്റ് സൗധങ്ങള്* കെട്ടിപ്പൊക്കി വയലുകളെല്ലാം നികത്തി വീടുകളും ഫ്*ളാറ്റുകളും പണിതും നദികളെയും തോടുകളെയുമെല്ലാം മലിനമാക്കി ഒരിറ്റ് വെള്ളത്തിന് വേണ്ടി കേഴുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളിയെക്കുറിച്ച് ചിന്തിക്കാനെ വയ്യ. ഇതിനൊരു പരിഹാരമെന്താണ് ? ഇനിവരുന്ന തലമുറയെ സംരക്ഷിക്കുവാന്* നമുക്ക് ബാധ്യതയില്ലേ ? ഈ ഘട്ടത്തില്* നമുക്ക് എന്ത് ചെയ്യാന്* കഴിയും ? ജല സംരക്ഷണത്തിനായി ഓരോ വ്യക്തിയും ഉണര്*ന്ന് പ്രവര്*ത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു.

    വേനല്*കാലത്ത് മാത്രം കുടിവെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും ഒരു മഴ ലഭിക്കുമ്പോള്* അതെല്ലാം മറക്കുകയും ചെയ്യുന്ന നാം ഇനിയെങ്കിലും പാഠം ഉള്*ക്കൊണ്ട് കൊണ്ട് കര്*മപരിപാടിയിലേക്ക് തിരിയേണ്ടതുണ്ട്. കാര്യമായ ജലവിനിയോഗത്തിലൂടെ കേരളത്തിലെ ജലക്ഷാമത്തിന് നമുക്ക് പരിഹാരം ഉണ്ടാക്കാവുന്നതാണ്.

    ഭാവിയില്* കുടിവെള്ളത്തെ സംരക്ഷിക്കുന്നതിനായി നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മഴവെള്ളക്കൊയ്ത്. തമിഴ്*നാട്ടിലും കര്*ണാടകയിലും മറ്റും ഒരു വീട് നിര്*മ്മിക്കുമ്പോള്* തന്നെ മഴവെള്ളസംഭരണിയും ഉണ്ടാകണമെന്ന് നിയമം മൂലം കര്*ശനമാക്കിയിരിക്കുകയാണ്. ഇപ്പോള്* നമ്മുടെ ഗവണ്*മെന്റും മഴവെള്ളക്കൊയ്ത്തിന് കൂടുതല്* പ്രചാരണവും പ്രോത്സാഹനവും നല്*കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നമ്മെ തുറിച്ചുനോക്കുമ്പോള്* ഇനി ഓരോ വീട്ടിലും ഒരു മഴവെള്ള സംഭരണി അത്യാവശ്യമായി ഉണ്ടായാല്* മാത്രമേ ഭാവിയില്* നാം നേരിടുന്ന ജലക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാമാകൂ.

    മഴവെള്ളം നേരിട്ട് പതിക്കുന്ന പ്രതലങ്ങളില്* നിന്നും അത് ബാഷ്പീകരണം മൂലമോ, നീരൊഴുക്കുമൂലമോ പുഴയിലോ കടലിലോ ചെന്നെത്തി ഉപയോഗമല്ലാതായിത്തീരുന്നതിന് മുന്*പ് നേരിട്ടു സംഭരിച്ച് ഉപയോഗിക്കുകന്നതിനെയാണ് മഴവെള്ള സംഭരണം എന്ന് പറയുന്നത്. മഴ ധാരാളമായി ഉപയോഗികുന്ന ഏതൊരു സ്ഥലത്തും നടപ്പിലാക്കാവുന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു മാര്*ഗമാണിത്. കെട്ടിടങ്ങളുടെ മേല്*ക്കൂരകള്*, തുറസ്സായ പ്രദേശങ്ങള്* തുടങ്ങിയ പ്രതലങ്ങളില്* വീഴുന്ന മഴവെള്ളം സംഭരിച്ച് വെള്ളത്തിന് ക്ഷാമം നേരിടുന്ന മാര്*ച്ച്, ഏപ്രില്*, മെയ് മാസങ്ങളില്* ഉപയോഗിക്കാവുന്നതാണ്. കെട്ടിടങ്ങളുടെ മേല്*ക്കൂരയില്* നിന്നും ഒഴുകിവീഴുന്ന മഴവെള്ളം സംഭരിക്കുന്ന റൂഫ്ക്യാച്ച്*മെന്റ് പദ്ധതിയും തറ നിരപ്പിലുള്ള പാറക്കെട്ടുകളോ അത്*പോലെ ഉറപ്പുള്ള മനുഷ്യനിര്*മ്മിത പ്രതലങ്ങളില്* നിന്ന് ജലം സംഭരിക്കുന്ന ഗ്രൗണ്ട് ക്യാച്ച്*മെന്റ് പദ്ധതിയുമാണ് മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്നതിന് നടപ്പിലാക്കിവരുന്ന രണ്ട് രീതികള്*. ഇതില്* നമ്മുടെ വീട്ടാവശ്യത്തിന് വേണ്ട കുടിവെള്ളം ശേഖരിക്കാന്* മേല്*ക്കൂരയില്* നിന്നും ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്ന രീതിയിലാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.

    ഇന്ന് സ്വന്തമായി കിണറുള്ള ആര്*ക്കും തന്നെ ചെയ്യാവുന്ന ഒന്നാണ് കിണര്* റീചാര്*ജിങ്ങ്. സ്വന്തം കിണറിലേക്ക് പുരയിടത്തിലെ വെള്ളം ഫില്*ട്ടര്* ചെയ്ത് കടത്തിവിടുന്ന പ്രക്രിയയാണിത്. ഇതിനെ മേല്*ക്കൂര മഴവെള്ളകൊയ്ത് എന്ന് വിളിക്കുന്നു. ഇതിനായി കിണറിന് സമീപം ഒരു ഫില്*ട്ടറിംഗ് ടാങ്ക് പണിയണം. അതില്* നിശ്ചിത അമുപാതത്തില്* കരി, മണല്*, ചരല്* മുതലായവ നിറയ്ക്കണം. മഴയില്ലാത്ത അവസരങ്ങളില്* മേല്*ക്കൂരകളില്* പതിക്കുന്ന പൊടിപടലങ്ങള്*, പക്ഷികളുടെയും മറ്റ് വിസര്*ജ്യവസ്തുക്കള്* എന്നിവ മൂലം ജലം മിലിനമാക്കുന്നത് തടയാന്* ആദ്യത്തെ ഒന്ന്*രണ്ട് മഴയില്* നിന്നുള്ള വെള്ളം ശേഖരിക്കാതെ ഒഴുക്കിക്കളയുന്നത് നല്ലതായിരിക്കും. അതിന് ശേഷം മേല്*ക്കൂരയില്* നിന്നും ശേഖരിക്കുന്ന ജലം കിണറിലേക്ക് ഇറക്കാവുന്നതാണ്. ആദ്യത്തെ ഒന്നോ രണ്ടോ വര്*ഷം നിരന്തരമായി ഈ രീതി തുടരുകയാണെങ്കില്* ജലവിതാനം ഉയരുകയും വേനല്*ക്കാലത്ത് ജലം വറ്റാതിരിക്കുകയും ചെയ്യുന്നതാണ്. മലമുകളിലോ ഉയര്*ന്ന സ്ഥലങ്ങളിലോ കിണര്* റീചാര്*ജിങ്ങ് അഭികാമ്യമല്ല. നിരശ്ചീനമായ സ്ഥലങ്ങളിലാണ് ഈ പ്രക്രിയ കൂടുതല്* ഫലപ്രദമാകുന്നത്. അത്*പോലെ വര്*ഷത്തിലൊരിക്കല്* ഫില്*ട്ടര്* ടാങ്കിലെ കരിയും മണലും ചരലും പുറത്തെടുത്ത് കഴുകി വൃത്തിയാക്കണം.

    മഴവെള്ള സംഭരണത്തിന് ഏറ്റവും പറ്റിയതും ചെലവ് കുറഞ്ഞതുമായ ഒരു മാര്*ഗമാണ് ഫെറോസിമന്റ് ടാങ്ക് കൊണ്ട് നിര്*മ്മിക്കുന്ന ജലസംഭരണികള്*. ഇരുമ്പ് വയര്*മെഷും ചിക്കന്*മെഷും സിമെന്റു മണലും കൂടി ഉപയോഗിച്ച് വാര്*ത്താണ് ഫെറോസിമെന്റ് ജലസംഭരണികള്* നിര്*മിക്കുന്നത് വീടിന്റെ മേല്*ക്കൂരയില്* നിന്നുള്ള മഴവെള്ളം പി.വി.സി പാത്തികള്* വഴി ഒരു അരിപ്പയിലൂടെ ഫെഫോസിമെന്റ് സംഭരണിയില്* മഴവെള്ളം സംഭരിച്ച് സൂക്ഷിച്ച് വെയ്ക്കാവുന്നതാണ്. സി.ഡബ്ലൂ.ആര്*.ഡി.എം ഇന്*ഡോകാനേഡിയന്* പ്രോജക്ട് വഴി ലക്ഷദ്വീപിലെ പത്ത് ദ്വീപുകളില്* ഫെറോസിമെന്റ് ടെക്*നോളജി നടപ്പിലാക്കിയിട്ടുണ്ട്. നാല് അംഗങ്ങള്* ഉള്ള ഒരു അണുകുടുംബത്തിന് ഒരു ദിവസം പാചകാവശ്യത്തിനും കുടിക്കുവാനുമായി ശാരാശരി ആളൊന്നിന് അഞ്ച് ലിറ്റര്* തോതില്* ഏകദേശം ഇരുപത് ലിറ്റര്* ശുദ്ധജലം ആവശ്യമായിവരും. മറ്റ് സ്രോതസ്സുകളില്* നിന്നും ശുദ്ധജലം ലഭ്യമല്ലാത്ത അവസരങ്ങളില്* മാര്*ച്ച് മുതല്* മെയ്മാസം വരെ ഒരു കുടുംബത്തിന് 1800 ലിറ്റര്* ജലം മതിയാകും. വേനല്*കാലത്ത് നമുക്ക് ആവശ്യായ കുടിവെള്ളം ഓരോരുത്തര്*ക്കും അവരവരുടെ മേല്*കൂരയില്* വര്*ഷകാലത്ത് പതിക്കുന്ന മഴയില്* നിന്നും സംഭരിക്കാവുന്നതാണ്. കേരളത്തിലെ ഓരോ വീട്ടുകാരും സ്വന്തം കിണറിലേക്ക് മഴവെള്ളം കടത്തിവിടുന്നത് കിണര്* റീചാര്*ജിലൂടെ ജലവിതാനം ഉയര്*ത്തി വേനല്*കാലത്ത് കുടിവെള്ളക്ഷാമം പരിപൂര്*ണ്ണമായം പരിഹകിക്കാവുന്നതാണ്.

    മണ്ണ് ജലം സംഭരിക്കുന്നതിനുള്ള ഒരു പ്രധാനയിടമാണ്. മണ്ണില്* സംരക്ഷണത്തിലൂടെ ജലസംഭരണശേഷി വര്*ധിപ്പിക്കാവുന്നതാണ്. നടമെടുക്കല്*, കയ്യാലകെട്ടല്*, കിടങ്ങ് കീറല്*, തടയണ നിർമിക്കൽ, ജൈവ ബണ്ട് നിര്*മിക്കല്* തുടങ്ങിയവ മഴവെള്ളം ശേഖരിച്ചു ഭൂജലവിതാനം ഉയര്*ത്താവുന്ന സംവിധാനങ്ങളാണ്. മഴക്കുഴി നിര്*മ്മിക്കുക വഴിയും മഴവെള്ളം സംഭരിച്ചു വെയ്ക്കാവുന്നതാണ്. മഴയ്ക്ക് മുമ്പായി കിണറിന് ചുറ്റും ഒരു മീറ്റര്* നീളത്തിലും വീതിയിലും ആഴത്തിലുമായി മൂന്നോ നാലോ കുഴികള്* ഉണ്ടാക്കി ജലവിതാനത്തിന്റെ തോത് വര്*ധിപ്പിക്കാവുന്നതാണ്.

    കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നോ രണ്ടോ കുളങ്ങള്* നിര്*മിക്കണം. ജലക്ഷാമം നേരിടുന്ന വേനല്*കാലത്ത് അവ ഉപകരിക്കുന്നതോടൊപ്പം സമീപത്തെ കിണറുകള്* വറ്റാത്ത ജലസ്രോതസ്സുകളായി നിലനില്*ക്കുകയും ചെയ്യും. കൂടാതെ പഞ്ചാത്തുകളിലെ പൊതു കിണറുകള്* മഴയ്ക്കു മുൻപേ വൃത്തിയാക്കി ജലപരിശോധന നടത്തി വെയ്ക്കുകയാണെങ്കില്* അവ കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കാവുന്നതാണ്. കിണര്* റീചാര്*ജിങ്ങിലൂടെ ജലലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം അതിന്റെ ഗുണനിലവാരം ഒരു അംഗീകൃത ലബോറട്ടറി വഴി ഉറപ്പ് വരുത്തേണ്ടതാണ്. ജലം സംരക്ഷിക്കുക വഴി ശുദ്ധജലം കുടിക്കുന്നതിലൂടെ നിരവധി ജലജന്യ രോഗങ്ങളില്* നന്നും നമുക്ക് മോചിതരാകാം. ജലമേഖലയില്* സ്ഥായിയായ ഒരു മുന്നേറ്റം സാദ്ധ്യമാകണമെങ്കില്* നമ്മര്* ഓരോരുത്തരും ഒത്തുചേര്*ന്ന് പ്രവര്*ത്തിക്കണം. അതിനായി നാം എന്തെല്ലാമാണ് ചേയ്യേണ്ടത് ?


    1. ജനങ്ങളെ ജലസാക്ഷരതയുള്ളവരാക്കുക.
    2. വര്*ഷത്തിലൊരിക്കല്* കിണര്*, കുളങ്ങള്* മുതലയവ ചെളി നീക്കി വൃത്തിയാക്കുക.
    3. ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക.
    4. തണ്ണീര്*തടങ്ങളും നെല്*വയലുകളും സംരക്ഷിക്കുക.
    5. വാഹനം കഴുകാനോ മൃഗങ്ങളെ കുളിപ്പിക്കാനോ കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
    6. ചോര്*ച്ചയുള്ള വാട്ടര്*ടാപ് മാറ്റി സ്ഥാപിക്കുക
    7. പല്ല് ബ്രഷ് ചെയ്യുമ്പോള്* ആവശ്യത്തിന് മാത്രം വാട്ടര്*ടാപ്പ് തുറക്കുക.
    8. കുളിക്കാന്* ബക്കറ്റും മഗ്ഗും ഉപയോഗിക്കുക
    9. ബാത്ത്*റൂമില്* ഇടയ്ക്കിടെ ഫ്*ളഷിംഗ് ഉപയോഗിക്കുന്നത് കുറച്ചുകൊണ്ടുവരിക.
    10. വാഷിംഗ് മെഷീന്* ഉപയോഗിക്കുന്നതില്* നിയന്ത്രണം കൊണ്ടുവരിക.
    11. അടുക്കളയിലെ പാത്രങ്ങള്* കഴുകിയതിന് ശേഷമുള്ള വെള്ളം സംഭരിച്ച് തോട്ടം നനയ്ക്കാനും പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കുക.



    വെള്ളത്തിന്റെ പരിരക്ഷയും പരിപാലനവും നമ്മള്* ഓരോരുത്തരും ഏറ്റെടുക്കുകയാണെങ്കില്* ഭാവിയിലെ വെള്ളത്തെക്കുറിച്ച് നമ്മള്* ആശങ്കപ്പെടേണ്ടതില്ല.





  7. #1307
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    55 ഹെക്ടറര്* പൂന്തോട്ടം, 17 ലക്ഷം പൂക്കള്*; കശ്മീരിലെ ടിലിപ് ഗാര്*ഡന്* ശനിയാഴ്ച തുറക്കും





    രു സീസണിലും സഞ്ചാരികളെ നിരാശരാക്കാത്ത അത്ഭുത പറുദീസയാണ് കശ്മീര്*. ഏത് സമയങ്ങളിലുമെത്തുന്ന സഞ്ചാരികളുടെ ഹൃദയം കുളിര്*ക്കുന്ന കാഴ്ചകള്* കശ്മീര്* കാത്തുവെക്കും. അതിമനോഹരമായ ഒരു മഞ്ഞുകാലത്തിന് ശേഷം വസന്തകാലത്ത് സഞ്ചാരികളെ വരവേല്*ക്കുവാന്* ഒരുങ്ങുകയാണ് താഴ്വാരം.

    കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ വരവേല്*ക്കാനൊരുങ്ങി നില്*ക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടം. ശ്രീനഗറിലെ ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പൂന്തോട്ടമാണ് ശനിയാഴ്ച തുറക്കുക. ദാല്* തടാകത്തിന് സമീപമാണ് ഈ പൂന്തോട്ടം. പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകള്* ഇവിടെ കാണാം. 55 ഹെക്ടറിലായി 17 ലക്ഷം ചെടികളാണ് ഇത്തവണ നട്ടത്.

    2007-ലാണ് ഇന്ദിരാ ഗാന്ധിയുടെ ഓര്*മയ്ക്കായി ടുലിപ് തോട്ടം നിര്*മിച്ചത്. തുടക്കത്തില്* 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദര്*ശകര്* കൂടിയതോടെ തോട്ടം വിപുലമാക്കി. കഴിഞ്ഞവര്*ഷം 3.65 ലക്ഷംപേരാണ് ടുലിപിന്റെ ഭംഗി ആസ്വദിക്കാന്* എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്* നിന്നുള്ള സഞ്ചാരികളാണ് ടുലിപ് ഫെസ്റ്റിവല്* കാണാനായി എത്തുക. കശ്മീരിന്റെ സമ്പന്നമായ സാംസ്*കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങള്* അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.




    ടുലിപ് പൂക്കള്* അധികകാലം വാടാതെ നില്*ക്കാറില്ല. പൂക്കളുള്ള സമയത്ത് മാത്രമേ ഗാര്*ഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. അതിനാല്* ഏപ്രില്* അവസാനത്തോടെ ഗാര്*ഡന്* അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതല്* വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിര്*ന്നവര്*ക്ക് 60 രൂപയും കുട്ടികള്*ക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.

  8. #1308
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിറയും 5000 ടൺ മാലിന്യം



    തിരുവനന്തപുരം: ലോക്*സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളമൊട്ടാകെ ഉണ്ടാകുന്ന മാലിന്യം 5000 ടണ്ണിൽ കൂടുതലായിരിക്കുമെന്ന് സർക്കാർ. സംസ്ഥാന ശുചിത്വമിഷന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കണക്കാണിത്.

    തിരഞ്ഞെടുപ്പുമാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ ശ്രദ്ധയുണ്ടാകണമെന്ന് കമ്മിഷൻ ആവശ്യപ്പെടുന്നു. പ്രചാരണത്തിന് ഡിജിറ്റൽ സാധ്യത തേടുന്നതിനുപുറമേ പനമ്പായ, പുൽപ്പായ, ഓല തുടങ്ങിയവ ഉപയോഗിച്ച് ആകർഷകമായ പ്രചാരണസാധനങ്ങൾ തയ്യാറാക്കാമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെ മാലിന്യം കൈമാറുന്നതിന് രാഷ്ട്രീയപ്പാർട്ടികൾ ഹരിതകർമസേനയുമായി കരാറുണ്ടാക്കണം.


    സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,358 ബൂത്തുകളിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിലുമുണ്ടാകുന്ന മാലിന്യത്തിന്റെ ഏകദേശ കണക്കാണിത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന നിരോധിത സാധനങ്ങൾകൊണ്ടുള്ള പാത്രങ്ങൾവരെ ഇതിൽപ്പെടും.

    ഇവയുടെ ശാസ്ത്രീയ സംസ്കരണമാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ശുചിത്വമിഷനും ആവശ്യപ്പടുന്നത്. ഭക്ഷണം കരുതുന്ന പാത്രത്തിൽപ്പോലും കരുതൽ വേണം, സ്ഥാനാർഥിക്ക് പ്ലാസ്റ്റിക് മാലയ്ക്കുപകരം പൂക്കൾകൊണ്ടുള്ള മാലയോ കോട്ടൺതോർത്തോ പുസ്തകമോ നൽകാം, വോട്ടെടുപ്പ് കഴിഞ്ഞ് പ്രചാരണസാധനങ്ങൾ ഹരിതകർമസേനയ്ക്ക് നൽകണം -കമ്മിഷന്റെ നിർദേശങ്ങൾ ചിലതാണിവ.

    മാലിന്യം കുറയ്ക്കാൻ

    1. ഒഴിവാക്കേണ്ടത്: പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ.

    പകരം ഉപയോഗിക്കേണ്ടത്: കോട്ടൺതുണി, പേപ്പർ-തുണി, ചണം, തടി, ലോഹങ്ങളിൽ നിർമിച്ച ബോർഡുകൾ, മുള, ഈറ, പനമ്പായ, പാള മുതലായവ.

    2. ഒഴിവാക്കേണ്ടത്: എല്ലാതരം ഡിസ്*പോസിബിൾ സാധനങ്ങളും പ്ലാസ്റ്റിക് കുപ്പിവെള്ളവും (പേപ്പർ/ പ്ലാസ്റ്റിക്/ തെർമോകോൾ എന്നിവയുൾപ്പെടെ).

    ഉപയോഗിക്കേണ്ടത്: വാട്ടർ കാനുകൾ, സ്റ്റീൽ കുപ്പികൾ, സ്റ്റീൽ/ചില്ല്/ ഗ്ലാസുകൾ, സ്റ്റീൽ/ സെറാമിക് പ്ലേറ്റുകൾ.

    3. ഒഴിവാക്കേണ്ടത്: പ്ലാസ്റ്റിക് തോരണങ്ങൾ, തെർമോകോൾ ഉപയോഗിച്ചുള്ള ആർച്ചുകൾ.

    ഉപയോഗിക്കേണ്ടത്: തുണി/ പേപ്പർ തോരണങ്ങൾ, തുണിയിൽ എഴുതിയ ആർച്ചുകൾ.

    4. ഒഴിവാക്കേണ്ടത്: പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആഹാരസാധനങ്ങൾ.


    ഉപയോഗിക്കേണ്ടത്: വാഴയിലയിൽ പൊതിഞ്ഞ ആഹാര സാധനങ്ങൾ.

    5. ഒഴിവാക്കേണ്ടത്: സ്ഥാനാർഥിയെ സ്വീകരിക്കാൻ പ്ലാസ്റ്റിക് മാലകൾ.

    ഉപയോഗിക്കേണ്ടത്: പൂക്കൾകൊണ്ടുള്ള മാലകൾ, കോട്ടൺനൂൽ-തോർത്ത്, പുസ്തകം.



  9. #1309
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സൂര്യനില്* അതിശക്തമായ ആളിക്കത്തല്*, ഭൂമിയെ ഉലച്ച് കാന്തികപ്രവാഹം; ആറ് വര്*ഷത്തിനിടയിലെ ഏറ്റവും ശക്തം




    ആറ് വര്*ഷക്കാലത്തിനിടെ ഏറ്റവും ശക്തമായ ഭൗമകാന്തിക പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളില്* സൂര്യനില്* നിന്ന് ഭൂമിയെ ലക്ഷ്യമാക്കിയെത്തിയത്. ശനിയാഴ്ച സൂര്യനിലുണ്ടായ അതിശക്തവും അപൂര്*വവുമായ 'ഡബിള്* എക്സ്-ക്ലാസ്' സൗരജ്വാലയാണ് ഇതിന് കാരണമായത്. ഈ കാന്തികപ്രഭാവം ഭൂമിയുടെ കാന്തികമണ്ഡത്തിലേക്ക് പ്രവേശിക്കുമ്പോള്* ഭൂമിയിലെ റേഡിയോ കമ്മ്യൂണിക്കേഷന്* സംവിധാനങ്ങളെ അത് ബാധിക്കുമെന്ന് വിദഗ്ധര്* മുന്നറിയിപ്പ് നല്*കിയിരുന്നു. വലിയ തോതിലുള്ള ധ്രുവദീപ്തി (അറോറ) ക്കും കാന്തികപ്രവാഹം കാരണമാകും.


    ജനങ്ങളെ സംബന്ധിച്ച് ഇത് ആശങ്കപ്പെടേണ്ട കാര്യമല്ല. വിമാനങ്ങളിളും കണ്*ട്രോള്* സെന്ററുകളും തമ്മില്* ആശയവിനിമയം നടത്താനുപയോഗിക്കുന്ന റേഡിയോബന്ധങ്ങളെ ഇത് ബാധിക്കാനിടയുണ്ട്. ഇത്തരം സാഹചര്യത്തില്* ഉപഗ്രഹങ്ങള്* വഴിയുള്ള ആശയവിനിമയത്തെയാണ് ഭൂരിഭാഗം വിമാനങ്ങളും ആശ്രയിക്കുക.

    വിമാനങ്ങള്* ട്രാക്ക് ചെയ്യുന്നതിനും ഈ ഭൗമകാന്തിക കൊടുങ്കാറ്റ് തടസം സൃഷ്ടിക്കും. പവര്*ഗ്രിഡുകളെയും ഇത് ബാധിക്കാറുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്* കൊളറാഡോയിലെ നോവ സ്പേസ് വെതര്* പ്രെഡിക്ഷന്* സെന്റര്* പുറത്തിറക്കിയിരുന്നു.

    ഓരോ 11 വര്*ഷവും സൂര്യന്റെ കാന്തികമണ്ഡലത്തില്* മാറ്റമുണ്ടാവാറുണ്ട്. സൂര്യന്റെ ദക്ഷിണ, ഉത്തര ധ്രുവങ്ങള്* തമ്മില്* മാറും. ആ സമയത്ത് സൂര്യനില്* ഇത്തരം സൗരവാതം, സൗര പ്രഭാമണ്ഡലത്തില്*നിന്നുള്ള പ്ലാസ്മയുടെയും കാന്തികമണ്ഡലത്തിന്റെയും പുറന്തള്ളല്* എന്നിവ ശക്തമാകും. 'സോളാര്* മാക്സിമം' എന്നാണ് ഈ കാലയളവിന്റെ അവസാന ഘട്ടം അറിയപ്പെടുന്നത്. ഈ സാഹചര്യത്തില്* വരും മാസങ്ങളില്* കൂടുതല്* സൗരവാതകൊടുങ്കാറ്റുകള്* ഭൂമിയെ ലക്ഷ്യമാക്കി എത്തിയേക്കും.

    മാര്*ച്ച് 23 ശനിയാഴ്ച 1.1 മാഗ്*നിറ്റിയൂഡിലുള്ള എക്സ്-ക്ലാസ് സൗരജ്വാലയാണ് സൂര്യനിലുണ്ടായത്. സൗരപ്രതലത്തില്* സംഭവിക്കാവുന്ന ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു അത്. സൂര്യനില്* രണ്ടിടത്ത് ഒരേസമയം പൊട്ടിത്തെറിയുണ്ടായി. സിമ്പതറ്റിക് സോളാര്* ഫ്ളെയര്* എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് പ്ലാസ്മയുടേയും കാന്തികമണ്ഡലങ്ങളുടേയും വലിയൊരു മേഖല തന്നെ സൃഷ്ടിച്ചു. കൊറോണല്* മാസ് ഇജക്ഷന്* എന്നാണിത് അറിയപ്പെടുന്നത്.

    ഞായറാഴ്ചയോടെ ഇത് ഭൂമിയുടെ കാന്തികമണ്ഡലത്തിലേക്ക് പ്രവേശിച്ചു. ആ കൂട്ടിയിടിയനുടെ ഫലമായി ഭൂമിയുടെ കാന്തികമണ്ഡലം ദുര്*ബലമാവുകയും സൗരവാതം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇത് വന്*തോതില്* ധ്രുവദീപിതിക്ക് കാരണമായി.

  10. #1310
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ശോണിമയും സ്വർണയും സ്വന്തമാക്കി കൃഷിവകുപ്പ്; കുരുവില്ലാ തണ്ണിമത്തൻ പ്രചരിക്കും



    പത്തനംതിട്ട: കുരുവില്ലാ തണ്ണിമത്തൻ ഇനങ്ങളായ ശോണിമ, സ്വർണ എന്നിവയുടെ സാങ്കേതികവിദ്യ, കൃഷിവകുപ്പും വാങ്ങിയതോടെ കേരളത്തിൽ അവയുടെ പ്രചാരം വർധിക്കാനുള്ള വഴി തുറന്നു. കാർഷിക സർവകലാശാലയുടെ വെള്ളാണിക്കരയിലെ പച്ചക്കറി ശാസ്ത്രവിഭാഗം വികസിപ്പിച്ച സാങ്കേതികവിദ്യ, കൃഷി വകുപ്പിന്റെ കീഴിലുള്ള ഏജൻസിയായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലാണ് (വി.എഫ്.പി.സി.കെ.) രണ്ടുലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. സ്വകാര്യ ഏജൻസികൾക്ക് 10 ലക്ഷം രൂപയ്ക്ക് കൈമാറുന്ന സാങ്കേതിക വിദ്യയാണിത്.

    വി.എഫ്.പി.സി.കെ.യുടെ കീഴിൽ പാലക്കാട്, തൃശ്ശൂർ എന്നിവടങ്ങളിലുള്ള വിത്തുദ്പാദന കേന്ദ്രങ്ങളിൽ കുരുവില്ലാ തണ്ണിമത്തന്റെ കൃഷി തുടങ്ങിക്കഴിഞ്ഞു. ആൺചെടികളുടേയും പെൺചെടികളുടേയും 50 വീതം വിത്തുകളാണ് വിത്തുദ്പാദന കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കർഷകർക്ക് കൈമാറിയത്. ഈ വിത്തുകൾ ചെടികളായി പൂക്കുമ്പോൾ കൃത്രിമ പരാഗണം വഴി കായകളുണ്ടാക്കും. അത് കുരുവുള്ള കായകളായിരിക്കും. ആ വിത്തുകൾ നടുമ്പോൾ ഉണ്ടാവുന്നത് കുരുവില്ലാത്ത തണ്ണിമത്തനായിരിക്കും. അതിനാൽ ആദ്യഘട്ടത്തിൽ പരമാവധി വിത്തുകൾ ശേഖരിക്കുന്ന പ്രവർത്തനമാണ് വി.എഫ്.പി.സി.കെ. നടത്തുക. പാലക്കാട് ജില്ലയിലെ വടകരപ്പതി, എരുത്തേമ്പതി എന്നിവടങ്ങളിലാണ് കുരുവില്ലാ തണ്ണിമത്തന്റെ വിത്തുകൾ ശേഖരിക്കാനുള്ള കൃഷി ഊർജിതമാക്കുന്നത്. ഉൾവശം ചുവന്ന നിറത്തിൽ ശോണിമയും മഞ്ഞനിറത്തിൽ സ്വർണയും വിളയും.


    പച്ചക്കറി ശാസ്ത്രവിഭാഗം മേധാവി ഡോ. ടി. പ്രദീപ് കുമാറാണ് സങ്കരയിനത്തിൽപ്പെട്ട കുരുവില്ലാ തണ്ണിമത്തൻ വികസിപ്പിച്ചത്. 11 ശതമാനംവരെ പഞ്ചസാര അളവുള്ളതിനാൽ മധുരമുള്ള ഇനമാണിത്. സാധാരണ തണ്ണിമത്തനേക്കാൾ രണ്ടുശതമാനം ജലാംശം കുറവുണ്ട്. ആറുമീറ്റർ അകലത്തിലാണ് സാധാരണ തണ്ണിമത്തൻ നടാറുള്ളത്. എന്നാൽ ഒരു മീറ്റർ അകലത്തിൽ ശോണിമയും സ്വർണയും നട്ടുള്ള പരീക്ഷണം കാർഷിക സർവകലാശാലയിൽ വിജയം കണ്ടിരുന്നു. സാധാരണ തണ്ണിമത്തൻ ഒരുഹെക്ടറിൽനിന്ന് 15 ടൺ കിട്ടുമ്പോൾ ഇത് 35 ടൺ വിളവുണ്ടായി.

    കുരുവില്ലാ തണ്ണിമത്തൻ ഒരു ചെടിയിൽനിന്ന് ശരാശരി അഞ്ച് തണ്ണിമത്തൻ കിട്ടും. കുരുവുള്ള ഇനത്തിൽനിന്ന് ശരാശരി നാലെണ്ണമാണ് കിട്ടുക. ശോണിമയ്ക്ക് ഒരെണ്ണത്തിന് മൂന്നരക്കിലോ വരേയും സ്വർണയ്ക്ക് ഒരെണ്ണത്തിന് രണ്ടരകിലോ വരേയും ഭാരമുണ്ടാകും.ബെംഗളൂരുവിലെ ഐ ആൻഡ് ഡി എന്ന സ്വകാര്യകമ്പനി, സർവകലാശാലയിൽനിന്ന് ഈ സാങ്കേതികവിദ്യ വാങ്ങിയിരുന്നു. പുണെയിലുള്ള ഒരു കമ്പനിയും ഇപ്പോൾ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് ഈ സാങ്കേതികവിദ്യ മറ്റെങ്ങുമില്ല.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •