Page 71 of 84 FirstFirst ... 2161697071727381 ... LastLast
Results 701 to 710 of 833

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #701
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default


  ചിറക്കൽ ചിറയിൽ ചാകര..!  • ചിറ നവീകരണത്തിനിടെയാണ്​ ട​ൺ​ക​ണ​ക്കി​ന് മ​ത്സ്യം ലഭിച്ചത്​


  ക​ണ്ണൂ​ര്* ചി​റ​ക്ക​ല്* ചി​റ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളം വ​റ്റി​ച്ച​പ്പോ​ള്* കി​ട്ടി​യ ഒരു മീറ്ററിലധികം വലുപ്പമുള്ള ആ​ഫ്രി​ക്ക​ൻ മു​ഷി

  പു​തി​യ​തെ​രു(കണ്ണൂർ): കാ​ല​പ്പ​ഴ​ക്ക​ത്താ​ല്* ത​ക​ര്*ന്ന ചി​റ​ക്ക​ല്* ചി​റ​ ന​വീ​ക​ര​ണത്തിനിടെ മത്സ്യച്ചാകര. ചി​റ​യി​ലെ ച​ളി​യി​ലി​റ​ങ്ങി ട​ൺ​ക​ണ​ക്കി​ന് മ​ത്സ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്ര​മാ​യി നാ​ട്ടു​കാ​ർ പി​ടി​ച്ച​ത്.

  70 എ​ച്ച്.​പി​യു​ടെ​യും 28 എ​ച്ച്.​പി​യു​ടെ​യും ഒാ​രോ​ന്നും 20 എ​ച്ച്.​പി​യു​ടെ ര​ണ്ടും പ​മ്പ് സെ​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം വ​റ്റി​ച്ച​ത്. വെ​ള്ളം വ​റ്റി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യം പി​ടി​ക്കാ​ൻ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ചി​റ​ക്ക​ൽ ചി​റ​യി​ലെ​ത്തി​യ​ത്.


  ഒ​രു മീ​റ്റ​റി​ല​ധി​കം വ​ലു​പ്പ​മു​ള്ള, 30 കി​ലോ​യി​ല​ധി​കം തൂ​ക്കം വ​രു​ന്ന ആ​ഫ്രി​ക്ക​ൻ മു​ഷി​വ​രെ ചി​റ​യി​ൽ​നി​ന്ന്​ കി​ട്ടി. 14.70 ഏ​ക്ക​റി​ല്* വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ചി​റ​ക്ക​ല്* ചി​റ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ നി​ർ​മി​ത ജ​ല​സ്രോ​ത​സ്സാ​ണ്.
  1200 ല​ക്ഷം ലി​റ്റ​ര്* ജ​ലം ചി​റ​യി​ൽ സം​ഭ​രി​ക്കാ​നാ​വു​മെ​ങ്കി​ലും ച​ളി നി​റ​ഞ്ഞ​തു​കാ​ര​ണം പ​കു​തി വെ​ള്ളം പോ​ലും നി​ല​നി​ർ​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. തു​ട​ർ​ന്നാ​ണ്​ ചി​റ ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജി​ല്ല ഭ​ര​ണ​കൂ​ടം സ​മ​ർ​പ്പി​ച്ച എ​സ്​​റ്റി​മേ​റ്റി​ൽ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ല്* ഉ​ള്*പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ 2017 ഏ​പ്രി​ലി​ൽ 2.30 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ്​ ന​ൽ​കി​യ​ത്. 2018 ജൂ​ലൈ​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് 2.25 ല​ക്ഷം രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യും ന​ൽ​കി.  ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്*​ഘാ​ട​നം ചി​റ​ക്ക​ൽ ചി​റ​യി​ലെ മാ​ലി​ന്യം നീ​ക്കി​യാ​യി​രു​ന്നു തു​ട​ങ്ങി​യ​ത്. ഉ​ദ്*​ഘാ​ട​ന വേ​ള​യി​ൽ 2017 ഏ​പ്രി​ലോ​ടെ ചി​റ​യി​ലെ വെ​ള്ളം വ​റ്റി​ച്ച്​ ച​ളി പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്നും ചി​റ​യെ സം​ര​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2016ൽ ​ന​ട​ന്ന ഉ​ദ്*​ഘാ​ട​ന വേ​ള​യി​ൽ ആ​മ്പ​ലും പാ​യ​ലും മാ​ലി​ന്യ​വും ആ​ഴ്ച​ക​ളെ​ടു​ത്താ​ണ് നീ​ക്കം ചെ​യ്ത​ത്. നീ​ക്കം ചെ​യ്ത അ​തേ വേ​ഗ​ത്തി​ൽ​ത​ന്നെ ഇ​വ വീ​ണ്ടും ചി​റ​യി​ൽ വ്യാ​പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ജി​ല്ല നി​ർ​മി​തി​കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്ന്​ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
  രാ​ജ​കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ ചി​റ​ക്ക​ൽ കോ​വി​ല​കം ക്ഷേ​മ സം​ര​ക്ഷ​ണ സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് മാ​ത്ര​മേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്താ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ക്കൂ. ചി​റ വൃ​ത്തി​യാ​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റും കോ​വി​ല​കം വ​ക ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും തേ​വാ​ര​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​നാ​യി ന​ൽ​ക​ണം എ​ന്ന​താ​ണ്​ പ്ര​ധാ​ന വ്യ​വ​സ്​​ഥ.


 2. #702
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default

  വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വനത്തിൽ കുളങ്ങൾ

  വരൾച്ചയെ നേരിടുന്നതിന് വനം വകുപ്പ് വനത്തിൽ കൂടുതൽ കുളങ്ങൾ നിർമിക്കുന്നു. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽ കുളത്തിന്റെ നിർമാണം പൂർത്തിയായി. 10 മീറ്റർ നീളത്തിലും വീതിയിലും ഒന്നര മീറ്റർ ആഴത്തിലാണ് കുളം നിർമിച്ചത്. വേനൽ കഠിനമായാൽ ഈ വനമേഖലയിലെ ആനക്കൂട്ടങ്ങൾ വെള്ളം തേടി നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലേക്കാണെത്തുന്നത്.
  കുളം നിർമിച്ചതോടെ ഇത് തടയാനാകുമെന്നാണ് കരുതുന്നത്. കരിയംമുരിയം വനത്തിലെ നീളംപൊയിലിൽ നിർമിച്ച കുളത്തിൽനിന്ന് ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ വെള്ളം കുടിക്കുന്നുണ്ട്. ഉൾക്കാടുകളിൽ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് കുളങ്ങൾ നിർമിക്കുന്നത്.
 3. #703
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default

  കരിങ്കോഴിയുടെ ജിഐ സ്വന്തമാക്കാന്* കോഴിപ്പോര്

  HIGHLIGHTS

  • ഭൗമസൂചിക പദവി നൽകിയത് 2018ൽ
  കരിങ്കോഴികള്*ക്ക് ഭൗമ സൂചിക പട്ടം ലഭിച്ചെങ്കിലും അതിന് പിന്നില്* ഒരു തര്*ക്കത്തിന്*റെ കഥയുണ്ട്. ഏറെ വാണിജ്യ സാധ്യതയുള്ള കരിങ്കോഴികളുടെ ഭൗമ സൂചിക പട്ടം സ്വന്തമാക്കുന്നതിനായി മധ്യപ്രദേശ്, ഛത്തീസ്*ഗഡ് സംസ്ഥാനങ്ങള്* തമ്മില്* വര്*ഷങ്ങള്* നീണ്ട രൂക്ഷമായ വാദകോലാഹലങ്ങള്* തന്നെയാണ് നടന്നത്. പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ കര്*ഷകര്* വളര്*ത്തുന്നതും അവിടെ ഉരുത്തിരിഞ്ഞതുമായ കോഴികളാണ് കരിങ്കോഴികളെന്നും അതിനാല്* ജാംബുവയിലെ ആദിവാസി ഗ്രാമീണ കര്*ഷകരുടെ പേരില്* കരിങ്കോഴികള്*ക്ക് ഭൗമ സൂചിക പട്ടം നല്*കണമെന്നും നല്*കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഗ്രാമീണ്* വികാസ് ട്രസ്റ്റ് എന്ന സംഘടന ഇന്ത്യന്* ഭൗമ സൂചിക റജിസ്റ്ററിക്ക് അപേക്ഷ നല്*കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മധ്യപ്രദേശ് സര്*ക്കാറിന്*റെ പിന്തുണയോടെയാണ് 2012ല്* ഈ അപേക്ഷ സമര്*പ്പിക്കപ്പെട്ടത്.
  കരിങ്കോഴികള്* ഛത്തീസ്*ഗഡിലെ ധന്തേവാദ ജില്ലയിലെ ആദിവാസി ഊരുകളില്* ഉത്ഭവിച്ചതാണെന്നും അതിനാല്* ഛത്തീസ്*ഗഡിന് കരിങ്കോഴികളുടെ ഭൗമ സൂചിക പട്ടം ആവശ്യപ്പെട്ട് സംസ്ഥാന സര്*ക്കാരിന്*റെ പിന്തുണയോടെ ഒരു സ്വകാര്യ സ്ഥാപനം മറ്റൊരു അപേക്ഷ നല്*കിയതോടെ തര്*ക്കമായി. സംസ്ഥാനങ്ങള്* തമ്മില്* രൂക്ഷമായ കോഴിപ്പോര് തന്നെയാണ് പിന്നീട് നടന്നത്. ചരിത്രവും തെളിവുമെല്ലാം നിരത്തിയ തര്*ക്കങ്ങള്*ക്കൊടുവില്*
  2018-ല്* കേന്ദ്രസര്*ക്കാരിന് കീഴിലെ ജിഐ റജിസ്റ്ററി ഓഫ് ഇന്ത്യ, മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ കര്*ഷകര്*ക്ക് കരിങ്കോഴികളുടെ ഭൗമസൂചിക പദവി അംഗീകരിച്ചു നല്*കിയതോടെ വാദപ്രതിവാദങ്ങള്*ക്ക് വിരാമമായി. ഇറച്ചി-പക്ഷിയിറച്ചി വിഭാഗത്തിലാണ് കരിങ്കോഴികള്*ക്ക് ഭൗമ സൂചികാപട്ടം നല്*കിയിട്ടുള്ളത്.
 4. #704
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default

  സൗന്ദര്യത്തിന് മയിലിനെ തിന്നും, കരുത്തിന് കരടിയെയും; കൊറോണയില്* ശീലം മാറ്റി ചൈന  വര്*ഷത്തില്* ഏകദേശം 7300 കോടി ഡോളറിന്റെ കച്ചവടമാണ് ചൈനയിലെ വന്യജീവി വിപണിയില്* നടക്കുന്നത്. അതായത് ഇന്ത്യന്* രൂപയില്* ഏകദേശം അഞ്ചു ലക്ഷം കോടി രൂപയ്ക്കടുത്ത്! മാംസത്തിനു വേണ്ടി കാട്ടുമൃഗങ്ങളെ ഫാമുകളില്* വളര്*ത്തിയെടുക്കുന്ന രീതിവരെയുണ്ട് ഈ രാജ്യത്ത്. കടുവകളെയും ഇത്തരത്തില്* ഫാമുകളില്* വളര്*ത്തുന്ന രാജ്യമാണ് ചൈന. കൂടാതെ മയില്*, കരടി, കുരങ്ങന്*, വെരുക്, ഈനാംപേച്ചി, പാമ്പ് തുടങ്ങി സകല വന്യജീവികളെയും ചൈന കൂട്ടിലിട്ടു വളര്*ത്തുന്നുണ്ട്. ഇവയുടെ വില്*പയ്ക്കു വേണ്ടി പ്രത്യേകമായുള്ള മാര്*ക്കറ്റിലെത്തിച്ച് കൊന്നു വില്*ക്കുകയും ചെയ്യുന്നു.
  പരമ്പരാഗത വൈദ്യത്തില്* പ്രയോഗിക്കാനും ഇറച്ചിക്കു വേണ്ടിയുമാണു പ്രധാനമായും ഈ വില്*പന. ഈ സ്വഭാവമാണ് ഇന്നു ലോകത്തില്* ഏറ്റവും കൂടുതല്* ആശങ്ക പരത്തുന്ന കൊറോണയുടെ പുതിയ വകഭേദമായ കോവിഡ് 19ന്റെ തുടക്കത്തിനും കാരണമായത്. ചൈനയിലെ വുഹാനിലുള്ള ഹ്വാനന്* സീഫൂഡ് മാര്*ക്കറ്റില്* നിന്നാണ് ആദ്യമായി കോവിഡ് 19 പൊട്ടിപ്പുറപ്പട്ടതെന്നാണു കരുതുന്നത്. എന്നാല്* ഇപ്പോഴും ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല. അത്രയേറെ വൈവിധ്യം നിറഞ്ഞതാണ് ഈ മാര്*ക്കറ്റ്. പേരില്* മാത്രമേ കടല്*വിഭവങ്ങള്* വില്*പനയ്ക്കുളളൂ. ഹ്വാനനിലെ ചന്തയില്* പ്രധാനമായും വില്*ക്കുന്നത് കാട്ടുജീവികളെയാണ്. മുതലയെയും മയിലിനെയും കരടിയെയും വരെ അവിടെ ലഭിക്കുമായിരുന്നു. അവിടെ മാത്രമല്ല ചൈനയിലെ എല്ലാ പ്രവിശ്യകളിലുമുണ്ട് അത്തരം മാര്*ക്കറ്റുകള്*. പക്ഷേ ഇനി മുതല്* കാട്ടുമൃഗങ്ങളുടെ ഇറച്ചി തിന്നേണ്ടെന്നാണു ചൈനീസ് സര്*ക്കാരിന്റെ തീരുമാനം.

  ചില ജീവികളെ വന്യജീവി കാറ്റഗറിയില്* ഉള്*പ്പെടുത്തി വില്*പനയില്* നിന്നൊഴിവാക്കാനാണു നീക്കം. ഇതിനു വേണ്ടിയുളള നിയമം ഏതാനും മാസങ്ങള്*ക്കകം തയാറാകും. എന്തുകൊണ്ടാണു ചൈനയില്* വന്യജീവികള്*ക്ക് ഇത്രയേറെ ആവശ്യക്കാരുണ്ടാകുന്നത്? പരമ്പരാഗതമായ ഭക്ഷണ രീതികളില്* കാട്ടുജീവികളുടെ ഇറച്ചിയും ഉള്*പ്പെടുന്നതിനാലാണെന്നാണു പ്രമുഖവാദം. എന്നാല്* ഇതോടൊപ്പം അന്ധവിശ്വാസം കൂടി ചേരുന്നതാണു പ്രശ്*നം. മയിലിനെ തിന്നാല്* സുന്ദരിയാകും, കരടിയെ തിന്നാല്* അതിന്റെ കരുത്ത് കഴിക്കുന്നവര്*ക്കു ലഭിക്കും എന്നൊക്കെയാണു വിശ്വാസം. ചെറിയൊരു മയിലിന് 10,000ത്തിലേറെ രൂപ കൊടുക്കണം ചൈനീസ് വിപണിയില്*. അതിഥികളെ കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുള്ള വിഭവങ്ങള്* നല്*കി സ്വീകരിക്കുന്നതാണു രാജകീയ രീതിയെന്നു കരുതുന്നവരും ഏറെ.

  ഈനാംപേച്ചിയെപ്പോലുള്ള ജീവികളുടെ ശല്*ക്കങ്ങള്* ഉത്തമ ഔഷധമാണെന്നു വിശ്വസിക്കുന്ന ഒട്ടേറെ പേരുമുണ്ട് ചൈനയില്*. വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തില്*, ചില ജീവികളെ പിടികൂടുന്നതും വില്*ക്കുന്നതും ചൈന അടുത്തിടെ വിലക്കിയിരുന്നു. എന്നാല്* അതോടൊപ്പംതന്നെ നിയമത്തില്* വെള്ളം കലര്*ത്തുന്നുമുണ്ട്. വന്യജീവി വിഭാഗത്തില്*പ്പെട്ട മുയലിനെയും പ്രാവിനെയും പുതിയ നിയമപ്രകാരം കാട്ടുജീവിയായി കാണാനാകില്ല, പകരം അവയെ ഇറച്ചിക്കായി വില്*പന നടത്താവുന്ന നാട്ടുജീവികളുടെ പട്ടികയില്*പ്പെടുത്തി. ചൈനയിലെ മാംസമാര്*ക്കറ്റുകളിലെല്ലം പലതരം ജീവികളാണെത്തുന്നത്. ഓരോന്നിന്റെയും ശരീരത്തില്* ഓരോ തരം വൈറസുകളാണ്. ഇവ കൂടിച്ചേര്*ന്നാല്* ചിലപ്പോള്* അതിമാരക വൈറസുകള്* രൂപപ്പെടാം.

  2003ല്* ചൈനയില്* സാര്*സ് രോഗം എത്തിയത് ഒരു വെരുകിലൂടെയാണ്. എന്നാല്* വിവിധ ചന്തകളില്* നടത്തിയ തിരച്ചിലില്* സാര്*സ് വൈറസിനെ മറ്റു വെരുകുകളില്* കണ്ടെത്താനായില്ല. അതിനര്*ഥം ഒരു വെരുകില്* നിന്നുള്ള വൈറസ് മറ്റൊരു ജീവിയിലെ വൈറസുമായി കൂടിച്ചേര്*ന്നെന്നാകാം. സാര്*സ് പടര്*ന്ന കാലത്തും ഇതുപോലെ വന്യജീവികളുടെ വില്*പനയും വാങ്ങലും തീറ്റയും നിരോധിച്ചിരുന്നു. അന്ന് വെരുക്, കീരി തുടങ്ങിയവയുടെ വില്*പയാണു നിരോധിച്ചത്. എന്നാല്* ഏതാനും മാസങ്ങള്*ക്കകം അതെല്ലാം പഴയപടിയായി. അതുതന്നെയാകാം ഇത്തവണയും സംഭവിക്കുകയെന്നും നിരീക്ഷകര്* പറയുന്നു.

  കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 20,000ത്തോളം ഫാമുകള്* ചൈന അടച്ചുപൂട്ടുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. മയില്*, കുറുക്കന്*, ആമ, മാന്* തുടങ്ങിയവയെ വളര്*ത്തുന്ന ഫാമുകളായിരുന്നു ഇവ. അതിനിടയ്ക്ക് വന്യജീവി സംരക്ഷകര്*ക്ക് ആശ്വാസം പകരുന്ന വാര്*ത്തയുമുണ്ട്. 2004ലെ ഒരു സര്*വേ പ്രകാരം 42% പേരാണ് വന്യജീവികളെ തിന്നുന്നത് തെറ്റാണെന്നു സമ്മതിച്ചത്. എന്നാല്* ഇത്തവണ അത് 52 ശതമാനമായി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലാകട്ടെ 80% പേരും പറയുന്നത് വന്യജീവികളെ തിന്നരുതെന്നാണ്. ചൈന മാറിച്ചിന്തിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങളാണിവയെന്നും ഗവേഷകര്* വിലയിരുത്തുന്നു.
 5. #705
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default

  കൊച്ചി നഗരത്തിൽ മൈനകൾ പെരുകുന്നു; വരാനിരിക്കുന്ന കൊടും ചൂടിന്റെ സൂചനയോ?


  HIGHLIGHTS

  • കൊച്ചിയിൽ നിറയെ പലതരം മൈനകൾ.
  • ചൂടു കൂടുന്നതിന്റെയും മാലിന്യമേറുന്നതിന്റെയും ലക്ഷണം  മെട്രോ നഗരത്തിൽ മൈനയ്ക്കെന്തു കാര്യം എന്നല്ലേ? കാര്യമുണ്ട്. സുരേഷിനെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന വെറും ക്ലാ, ക്ലാ ക്ലീ, ക്ലീ, മാത്രമല്ല മൈന. നഗരത്തിൽ മൈനകളുടെ എണ്ണം മാത്രമല്ല, ഇനങ്ങളും വർധിക്കുകയാണെന്നു പഠനം വ്യക്തമാക്കുന്നു. അതു ഗംഭീരമല്ലേ എന്നു വിലയിരുത്താൻ വരട്ടെ. മൈനകളുടെ എണ്ണം വർധിക്കുന്നതു നഗരത്തിന്റെ ചൂടു കൂടുന്നതിന്റെയും ജൈവമാലിന്യം വർധിക്കുന്നതിന്റെയും ലക്ഷണമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.
  കൊച്ചി നഗരത്തിലെ പക്ഷികളെയും ചിത്രശലഭങ്ങളെയും പറ്റി പഠിക്കുന്ന തേവര സേക്രഡ് ഹാർട്ട് കോളജ് സുവോളജി വിഭാഗം ഗവേഷകനായ എബിൻ ജോസ്*ലിഫ്, ഗവേഷണ മാർഗദർശി ഡോ. സാംസൺ ഡേവിസ് പടയാട്ടി എന്നിവരുടേതാണു മുന്നറിയിപ്പ്. ഒപ്പം ചില ഗുണങ്ങൾ കൂടിയുണ്ട്. പുൽച്ചാടികളെ നിയന്ത്രിക്കുന്നതിനും ജൈവമാലിന്യം കുറയ്ക്കുന്നതിനും മൈനകൾ നഗരത്തെ സഹായിക്കുന്നു.

  കൊച്ചിയിലെ മൈനകൾ

  എബിൻ ജോസ്*ലിഫ്, ഡോ. സാംസൺ ഡേവിസ് പടയാട്ടി എന്നിവർ സമീപകാലത്ത് ആറുതരം മൈനകളെ കൊച്ചി നഗര പരിസരങ്ങളിൽ കണ്ടെത്തുകയുണ്ടായി. നാട്ടുമൈന (മാടത്ത) (Common Myna - Acridotheres tristis) , കിന്നരിമൈന (Jungle Myna - Acridotheres fuscus) കരിന്തലച്ചിക്കാളി (Brahminy Starling - Sturnia pagodarum), ചാരത്തലക്കാളി (Chestnut-tailed Starling - Sturnia malabarica malabarica), ഗരുഡൻ ചാരക്കാളി (Malabar Starling / Blyth's Starling - Sturnia malabarica blythii), റോസ് മൈന (Rosy Starling / Rosy Pastor - Pastor roseus) എന്നിവയാണവ.
  നാട്ടുമൈന (മാടത്ത)
  നാട്ടിലും നഗരത്തിലും ഒരുപോലെ കാണപ്പെടുന്ന നാട്ടുമൈനകൾ വ്യത്യസ്തങ്ങളായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു കൊച്ചി നഗരത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ഇണകളായോ വലിയ കൂട്ടങ്ങളായോ ഇവയെ കാണാം. കൊക്കിൽനിന്നു തുടങ്ങി കവിളിലൂടെ പോകുന്ന മഞ്ഞ നഗ്നചർമമാണു മാടത്തയുടെ പ്രത്യേകത. കർഷകരുടെ സഹായികളായി അറിയപ്പെടുന്ന ഇവ വിളകൾക്കു നാശമുണ്ടാക്കുന്ന പുഴുക്കളെയും പുൽപ്പോന്തുകളെയും (പുൽച്ചാടികൾ) ആഹാരമാക്കി, നഗരത്തിലെ കീടങ്ങളെ നിയന്ത്രിക്കുന്നു. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളിൽ പതിവു സന്ദർശകരായ മാടത്തകൾ ഭക്ഷ്യമാലിന്യ നിർമാർജനത്തിലും പ്രധാന പങ്കുവഹിക്കുന്നു.

  കിന്നരിമൈന


  കിന്നരിമൈന


  മലകളിലും കാടുകളിലും കാണുന്ന കിന്നരിമൈനകൾ നഗരത്തിൽ ഇന്നു സ്ഥിരതാമസക്കാരാണ്. നാട്ടുമൈനയ്ക്കൊപ്പമോ തനിച്ചോ ഇവയെ കാണാം. കൊക്കിനു മീതെ നെറ്റിയിൽ പൊന്തിനിൽക്കുന്ന ചെറിയ ശിഖയാണ് ഇവയുടെ സവിശേഷത. മേയുന്ന കന്നുകാലികളുടെ പുറകേനടന്നു ചെറുപ്രാണികളെ ആഹാരമാക്കുന്ന ഇവ മാടുമേയ്ക്കുന്നവൻ എന്നത്ഥമുള്ള 'മാടുകാഹറ്' എന്നും അറിയപ്പെടുന്നു. കൊച്ചി നഗരത്തിൽ ഭക്ഷ്യമാലിന്യങ്ങൾക്കരികിലാണു കിന്നരിമൈനയെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

  കരിന്തലച്ചിക്കാളി


  കരിന്തലച്ചിക്കാളി


  വരണ്ട സമതലപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലുമുള്ള കുറ്റിക്കാടുകളിലും വലിയ മരങ്ങളിലും കാണുന്ന കരിന്തലച്ചിക്കാളി കൊച്ചി നഗരത്തിൽ അപൂർവമായി കണ്ടെത്തിയ മൈനയാണ്. കേരളത്തിലെ വലിയ പട്ടണങ്ങളിൽ വസിക്കാൻ ഇഷ്ടപ്പെടാത്തവയെന്നു പ്രശസ്ത പക്ഷിനിരീക്ഷകനായ ഇന്ദുചൂഡൻ വിശേഷിപ്പിച്ച കരിന്തലച്ചിക്കാളി പക്ഷേ, ഇപ്പോൾ കൊച്ചിയെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. കാവിപൂശിയതുപോലെയുള്ള ദേഹവും കറുത്ത തൊപ്പിയുമാണ് ഇവയുടെ പ്രത്യേകത. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളിൽ നാട്ടുമൈനകളോടൊപ്പമാണു കരിന്തലച്ചിക്കാളിയെ കണ്ടെത്തിയത്.

  ചാരത്തലക്കാളി


  ചാരത്തലക്കാളി


  തേനുള്ള പൂവുകളോ പഴങ്ങളോ ധാരാളമുള്ള മരങ്ങളിലും പൊന്തകളിലും ധാരാളമായി കാണുന്ന ചാരത്തലക്കാളി ദേശാടകരാണ്. നരച്ച തവിട്ടുനിറത്തിലുള്ള ഉപരിഭാഗവും ചെമ്പിച്ച തവിട്ടുനിറത്തിലുള്ള അടിഭാഗവുമുള്ള ഇവയുടെ കൊക്ക് ത്രിവർണമാണ്. ശൈത്യകാലം ആരംഭിക്കുമ്പോൾ നഗരത്തിലെ പൂത്തുകായ്ച്ച വലിയ മരങ്ങളിൽ ഇവയെ കൂട്ടമായി കാണാനാകും. നഗരത്തിലുള്ള കാരിലവ് / കരശ് (Wodier - Lannea coromandelica), മഴമരം (Rain Tree - Albizia saman), മാഞ്ചിയം (Manjium - Racosperma mangium) തുടങ്ങിയ മരങ്ങളിലാണ് ഇവയെ നിരീക്ഷിച്ചിട്ടുള്ളത്. ഈ മരങ്ങളുടെ പരാഗവിതരണത്തിന് ഇവ വഹിക്കുന്ന പങ്കു വളരെ വലുതാണ്.

  ഗരുഡൻ ചാരക്കാളി


  ഗരുഡൻ ചാരക്കാളി


  ചാരത്തലക്കാളിയുടെ സ്പീഷീസിന്റെ മറ്റൊരു ഉപജാതിയാണു ഗരുഡൻ ചാരക്കാളി. നെറ്റി, താടി, കഴുത്ത് എന്നിവ വെളുത്തതാണെന്നൊഴിച്ചാൽ ചാരത്തലക്കാളിയിൽനിന്നു പറയത്തക്ക വ്യത്യാസമില്ല. കേരളത്തിൽ സ്ഥിരവാസിയായ ഇവ മലയോരഗ്രാമങ്ങളിലാണു സാധാരണയായി കാണുന്നത്. മിക്കസമയവും വലിയ കൂട്ടമായാണു സഞ്ചാരം. കൊച്ചി നഗരത്തിൽ മഴമരം (Rain Tree - Albizia saman), മാഞ്ചിയം (Manjium - Racosperma mangium), പഞ്ചാരപ്പഴം (Jam Tree - Muntingia calabura) തുടങ്ങിയ മരങ്ങളിലും മാലിന്യക്കൂനകളിലുമാണ് ഇവയെ കണ്ടെത്തിയത്.

  റോസ് മൈന


  ദേശാടകനായ റോസ് മൈന, ഇന്ദുചൂഡന്റെ പുസ്തകത്തിൽ കേരളത്തിൽ കാണുന്ന പക്ഷിയായി വിവരിച്ചിട്ടില്ല. അതിനാൽ അവ ഒരുകാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നുവേണം കരുതാൻ. എന്നാൽ ഇപ്പോൾ അവ കൊച്ചിയിൽ പതിവു സന്ദർശകരായിരിക്കുന്നു. നഗരമധ്യത്തിൽ ഇപ്പോൾ ഇവയുടെ വലിയ കൂട്ടങ്ങളെ കാണുന്നതായി എബിനും ഡോ. സാംസണും പറഞ്ഞു. റോസ് മൈനയെ 2013ൽ തന്നെ േതവരയിൽ ഇവർ നിരീക്ഷിച്ചിരുന്നു. ശൈത്യകാലത്തു വിരുന്നെത്തുന്ന ഇവയെ ചിലപ്പോഴൊക്കെ ചാരത്തലക്കാളിയുടെ കൂടെയും കാണാം.

  കാണാൻ ഏറെ അഴകുള്ള ഇവയുടെ ഉടൽ റോസ്-പിങ്ക് നിറവും തല, കഴുത്ത്, മാറിടം, വാൽ എന്നിവ കറുത്തതുമാണ്. കൊച്ചി നഗരമധ്യത്തിലുള്ള പഴങ്ങൾ നിറഞ്ഞ വെള്ളാൽ (Weeping Fig - Ficus benjamina), കാരിലവ് / കരശ് (Wodier - Lannea coromandelica), മഴമരം (Rain Tree - Albizia saman), പഞ്ചാരപ്പഴം (Jam Tree - Muntingia calabura) എന്നീ മരങ്ങളാണ് ഇവയുടെ വിഹാരകേന്ദ്രം. റോസ് മൈനകൾ ചേക്കേറിയ ഇലപൊഴിഞ്ഞ കാരിലവിന്റെ ശിഖരങ്ങൾ റോസ് പൂക്കൾ നിറഞ്ഞ പൂങ്കൊമ്പുകളെപ്പോലെ കാണപ്പെടുന്നു. കീടനാശിനികൾ ഉപയോഗത്തിൽ വരുന്നതിനുമുൻപ് മധ്യേഷ്യയിലും ഏഷ്യ, അഫ്*ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും വെട്ടുകിളികളുടെ (പുൽച്ചാടികൾ) ആക്രമണമുണ്ടാകുമ്പോൾ അവയെ നിയന്ത്രിക്കുന്നതിൽ റോസ് മൈനകൾ വലിയ പങ്കുവഹിച്ചിരുന്നു. വൃക്ഷങ്ങളുടെ പരാഗവിതരണത്തിലും കീടങ്ങളെ കുറയ്ക്കുന്നതിലും ഈ മൈനകൾ കൊച്ചി നഗരത്തിനു മുതൽക്കൂട്ടാണ്.
  വരാനിരിക്കുന്ന ചൂടിന്റെ സൂചന

  ഡോ. സാംസൺ ഡേവിസ് പടയാട്ടി, എബിൻ ജോസ്*ലിഫ്,</b> പൊതുവെ ചൂടുകൂടിയ പ്രദേശങ്ങളിൽ കാണുന്ന റോസ് മൈനയോടൊപ്പം കൊച്ചി നഗരത്തിൽ വർണക്കൊക്ക് (Painted Stork - Mycteria leucocephala)*, ഉപ്പൂപ്പൻ (Common Hoopoe - Upupa epops) എന്നീ ദേശാടനപ്പക്ഷികളെയും ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പീതനീലി (Yellow Pansy - Junonia hierta), നീലനീലി (Blue Pansy - Junonia orithya) എന്നീ ചിത്രശലഭങ്ങളുടെ എണ്ണം ഈ വർഷം വർധിച്ചിട്ടുണ്ട്. കൊടുംചൂടുകാലം വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെല്ലാം എന്ന് സംശയിക്കണം.

  നാട്ടുമാവിലെ മൈന

  നമുക്ക് ഏറ്റവും പരിചിതമായതും ഏറ്റവുമധികം കാണുന്നതും നാട്ടുമൈന തന്നെ. മൈന ഉൾപ്പെടുന്ന സ്ടർണിഡെ അഥവാ സ്റ്റാർലിങ് കുടുംബത്തിൽ (Sturnidae ? Starling family) ഏകദേശം നൂറ്റിഇരുപതോളം അംഗങ്ങളുണ്ട്. ഏഷ്യൻ പ്രദേശങ്ങളിൽ വിശേഷിച്ച്* ഇന്ത്യൻ ഉപദ്വീപിൽപ്പെടുന്ന രാജ്യങ്ങളിൽ ഇവ ധാരാളമായുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിലും യൂറോപ്പിലും ഈ വിഭാഗത്തിൽപ്പെടുന്ന പക്ഷികളുണ്ട്. വടക്കെ അമേരിക്കയുടെയും ആസ്ട്രേലിയയുടെയും ചില ഭാഗങ്ങളിലും മൈനകൾ കാണപ്പെടുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് അവിടെ എത്തിയതാണവ.

  കടന്നുകയറ്റക്കാരായ വിദേശ ഇനങ്ങൾ (Invasive alien species)

  മറ്റൊരു നാട്ടിലേക്കു മനുഷ്യൻ വഴിയായോ അവിചാരിതമായോ എത്തി, ചുവടുറപ്പിച്ചു വ്യാപിക്കുന്ന സസ്യങ്ങളെയും ജന്തുക്കളെയുമാണ്* കടന്നുകയറ്റക്കാരായ വിദേശ ഇനങ്ങൾ (Invasive alien species) എന്നു വിശേഷിപ്പിക്കുന്നത്. പലപ്പോഴും അവ തദ്ദേശീയരായ സസ്യജന്തു ജാലങ്ങളുടെ നിലനിൽപ്പിനു ഭീഷിണിയാകാറുണ്ട്. മനുഷ്യനും അവ പലതരത്തിൽ ശല്യക്കാരാകാറുണ്ട്.
  നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ആഫ്രിക്കൻ പായൽ (Salvinia), കുളവാഴ (Eichhornia? water hyacinth) എന്നിവ ഇത്തരത്തിൽ പെട്ട സസ്യങ്ങളാണ്. ഭീമൻ ആഫ്രിക്കൻ ഒച്ച് (Giant African Snail) ഏറ്റവും ഉപദ്രവകാരിയായ കടന്നുകയറ്റക്കാരനാണ്. ലോകത്ത്, കടന്നുകയറ്റക്കാരിൽ ഏറ്റവും ശല്യക്കാരായ 100 ഇനങ്ങളിൽ വെറും 3 ഇനം പക്ഷികളാണുള്ളത്. അവയിൽ ഒന്നാണു നമ്മുടെ നാട്ടുമൈന. നമ്മുടെ നാട്ടിൽ നിരുപദ്രവകാരിയും കീടനിയന്ത്രണത്തിനും ജൈവമാലിന്യ നിർമാർജനത്തിനും സഹായിയാണെങ്കിലും ഹവായ് ദ്വീപുകളിലും ഓസ്ട്രേലിയയയുടെ ചില ഭാഗങ്ങളിലും അവ വലിയ ശല്യക്കാരാണ്.
  ശല്യക്കാരായി തീർന്ന മൈനകൾ

  മൈനകൾ ഇന്നു വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലുമുണ്ട്. പലതും ഈ രാജ്യങ്ങളിലേക്കു കുടിയേറിയവയോ കീടനിയത്രണത്തിനായി ഇറക്കുമതി ചെയ്തവയോ ആണ്. വടക്കേ അമേരിക്കൻ വൻകരയോടു ചേർന്നുകിടക്കുന്ന ഹവായ് ദ്വീപുകളിൽ നാട്ടുമൈനയെ കീടനിയന്ത്രണത്തിനായി 1865ൽ ഇറക്കുമതി ചെയ്തു. 15 കൊല്ലം കഴിഞ്ഞപ്പോഴേക്കും അവ ഹവായ് ദ്വീപുസമൂഹങ്ങളിലെ മനുഷ്യവാസമുള്ള എല്ലാ ദ്വീപുകളിലേക്കും ചേക്കേറുകയും ഏറ്റവും സാധാരണ പക്ഷികളിലൊന്നാവുകയും ചെയ്തു. വടക്കേ അമേരിക്കൻ വൻകരയിലെ ഫ്ലോറിഡ സംസ്ഥാനത്തു 1980കളിൽ അവ കാണപ്പെടാൻ തുടങ്ങി.
  ഇന്നു നമ്മുടെ നാട്ടുമൈന അവരുടെയും നാട്ടുമൈനയാണിപ്പോൾ. പക്ഷേ, ശല്യക്കാരനായ അതിഥിയാണെന്നു മാത്രം. 1883ൽ ആണു കരിമ്പിൻ തോട്ടങ്ങളിലെ കീടനിയന്ത്രണത്തിനായി നാട്ടുമൈനയെ ഓസ്*ട്രേലിയ വൻകരയിലെ ക്വീൻസ്*ലാൻഡിൽ ഇറക്കിയത്. അവിടെ വ്യാപിച്ച നാട്ടുമൈന, പഴത്തോട്ടങ്ങളിൽ വ്യാപകമായി പഴങ്ങൾ തിന്നു നശിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ ഇനത്തിൽ നിന്നു വ്യത്യസ്തമായി കൂടൊരുക്കാൻ ഇഷ്ടപ്പെടുന്നതു മനുഷ്യവാസ സ്ഥലങ്ങളിലാണ്. അങ്ങനെ മനുഷ്യർക്കു നേരിട്ടും ശല്യമായി.
 6. #706
  FK SULTHAN
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  48,998

  Default


 7. #707
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default

  ഇന്നു പത്താമുദയം: പറമ്പിലേക്കിറങ്ങാം, കൃഷി ചെയ്യാം
  • വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനം
  • പുരയിടങ്ങളിലും തൊടിയിലും ഇന്നു കൃഷി തുടങ്ങാം  പരമ്പരാഗതമായി കൃഷിപ്പണികൾക്കു തുടക്കംകുറിക്കുന്ന പത്താമുദയം ഇന്ന്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനം.
  കൂടുതൽ ആളുകൾ കൃഷിയിൽ താൽപര്യം കാണിക്കുന്ന ഈ കാലത്ത് പത്താമുദയത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. പുരയിടങ്ങളിലും തൊടിയിലും ഇന്നു കൃഷി തുടങ്ങാം.

  ഇഞ്ചി


  • കിളച്ച് 25 സെ.മീ. ഉയരത്തിൽ തടമെടുക്കണം. തടത്തിൽ ചെറിയ കുഴികളെടുത്ത് ഇഞ്ചിവിത്ത് നടാം.
  • ചാണകപ്പൊടിയുടെ കൂടെ വേപ്പിൻപിണ്ണാക്ക് മിശ്രിതം ഇട്ടാൽ കീടങ്ങളെ അകറ്റാം. ഗ്രോബാഗിൽ രണ്ട് ഇഞ്ചി വിത്ത് നടാം.

  തെങ്ങ്


  • രണ്ടരയടി സമചതുരമാണ് കുഴിയുടെ അളവ്. തൈ നട്ടശേഷം മേൽമണ്ണ് ഇട്ട് നിറയ്ക്കണം. താഴ്ന്നപ്രദേശങ്ങളിൽ കൂനകളിൽ വേണം തെങ്ങ് നടാൻ.

  ചേന


  • 90 സെ.മീ. അകലത്തിൽ കുഴിയെടുത്തു ചേന നടാം. 60 സെ.മീ. നീളവും 45 സെ.മീ. താഴ്ചയുമാണ് കുഴിക്കു വേണ്ടത്. ഇത്തരത്തിൽ തടമെടുത്തും നടാം. രണ്ടര കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ നൽകി ചേന നടാം.

  ചേമ്പ്


  • 40 സെ.മീ. ചതുരത്തിൽ 20 സെ.മീ. ആഴത്തിൽ കുഴി എടുക്കുക. കരിയിലയും ചാണകപ്പൊടിയും നിറച്ച് കുഴി മൂടാം. 50 സെ.മീ. അകലത്തിൽ തടമെടുത്ത്25?35 ഗ്രാം തൂക്കം വരുന്ന വിത്ത് നടണം.

  കാച്ചിൽ


  • കയറ്റിവിടാനുള്ള മരച്ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വലിയ വേരില്ലാത്ത ഭാഗത്തായി രണ്ടരയടി താഴ്ചയിലും രണ്ടടി വീതിയിലും കുഴിയെടുക്കുക (തടമെടുത്താലും മതി).
  • കാച്ചിൽ നല്ല രൂപത്തിൽ വളരുന്നതിനു കുഴിയുടെ നടുക്കായി വാഴപ്പിണ്ടി നാട്ടിവയ്ക്കുക. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഉപയോഗിച്ചു കുഴി നിറയ്ക്കാം.
  • വാഴപ്പിണ്ടിയുടെ മധ്യഭാഗത്തായി കാച്ചിൽ നട്ട ശേഷം ഉണങ്ങിയ ചാണകപ്പൊടിയും കരിയിലയും ഇട്ടു മൂടാം.

  മഞ്ഞൾ


  • ഒരടി ഉയരത്തിൽ തടമെടുക്കണം. തടങ്ങൾ തമ്മിൽ 3 അടി അകലം വേണം. ചറിയ കുഴികൾ കുത്തി മഞ്ഞൾ വിത്തിടാം. വിത്തു വച്ചശേഷം ഓരോ കുഴിയിലും ചാണകപ്പൊടി ഇട്ട് കുഴി മൂടണം.

 8. #708
  FK SULTHAN
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  48,998

  Default

  മാലിന്യമില്ല; തെളിനീരായി ഒഴുകി കനോലികനാല്*; ലോക് ഡൗണിലെ നല്ലകാഴ്ച


 9. #709
  FK SULTHAN
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  48,998

  Default

  മലിനീകരണമില്ലാതാക്കിയ മഹാമാരി..ഗംഗയിലൂടെ തെളിനീരൊഴുകി |


 10. #710
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  102,448

  Default

  തൊഴിലാളി ക്ഷാമം നേരിടാൻ മുച്ചക്ര ടിപ്പർ, 6 പേരുടെ വരെ ജോലി ഒറ്റയ്ക്ക് ചെയ്യും


  Redland Motors

  തൃശൂർ∙ തൊഴിലാളി ക്ഷാമം നേരിടുന്ന തോട്ടങ്ങൾക്കും നിർമാണ യൂണിറ്റുകൾക്കും രക്ഷയായി പുതിയ മുച്ചക്ര ടിപ്പർ വാഹനവുമായി മലയാളി സംരംഭം. തെങ്ങിൻ പറമ്പിലും റബർ തോട്ടങ്ങളിലും വാഴത്തോപ്പിലും നിർമാണ സ്ഥലത്തുമെല്ലാം 500 കിലോഗ്രാം വരെ കയറ്റിക്കൊണ്ടു പോകാവുന്നതും ആറ് പേരുടെ ജോലി ചെയ്യുന്ന തരത്തിലുമാണ് ഈ മുച്ചക്ര വാഹനം രൂപകൽപന ചെയ്തിട്ടുള്ളത്.
  കോയമ്പത്തൂരിൽ മലയാളിയുടെ ഉടമയിലുള്ള റെഡ്*ലാന്റ ് മോട്ടേഴ്സാണ് ഇതു വികസിപ്പിച്ചത്. അര ലീറ്റർ ഡീസൽ കൊണ്ടു ഒരു മണിക്കൂർ ഓടുന്ന ഈ വാഹനം ഓട്ടോ പോലെയാണ്. പുറകിൽ ഹൈഡ്രോളിക് ടിപ്പറും. സഞ്ചരിക്കാൻ ടാറിട്ട റോഡ് ആവശ്യമില്ല. ഓട്ടോയുടെ പോലെ ചെറിയ ടയറുകളാണ്. റിവേഴ്സ് ഗിയറും ഓട്ടോ സ്റ്റാർട്ടറുമുണ്ട്. ഓടിക്കാൻ ലൈസൻസും ആവശ്യമില്ല.1.5 ലക്ഷം രൂപയോളമാണു വില.

  റബർ പാലും ഷീറ്റും മറ്റും കൊണ്ടുപോകാനും തെങ്ങിൻ തോപ്പിലുമാണ് ഒരു വർഷമായി പരീക്ഷണ ഓട്ടം നടത്തുന്നത്. കോവിഡ് കാലത്തിനു ശേഷം തൊഴിലാളി ക്ഷാമം നേരിടുമെന്ന് കണ്ടാണ് മാർക്കറ്റിലെത്തിക്കാൻ കാരണമാവുന്നത്. 6 പേരുടെ വരെ ജോലി ഇതുപയോഗിച്ച് ചെയ്യമെന്നാണ് കമ്പനി നടത്തിയ പഠനത്തിൽ പറയുന്നു. ചുമന്നുകൊണ്ടുപോകേണ്ടതിനു പകരം ഇതു സഹായിയാകും. ഈ വാഹനത്തോടെ സിമന്റും കട്ടയും മറ്റും നിർമാണ സ്ഥലത്തെ ലിഫ്റ്റുകളിൽ കയറ്റാമെന്നതും നേട്ടമാണ്.\\
Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •