Page 87 of 131 FirstFirst ... 3777858687888997 ... LastLast
Results 861 to 870 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #861
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    രണ്ടിനം എരുമകള്*ക്കുകൂടി ബ്രീഡ് പദവി; കേരളത്തിലെ എരുമയ്ക്ക് അവഗണന മാത്രം

    HIGHLIGHTS

    • കുട്ടനാടന്* എരുമകളിപ്പോഴും അവഗണനയുടെ പടുകുഴിയില്* തന്നെ

    ജൈവവൈവിധ്യത്തിന്റെ കാര്യത്തില്* മെഗാഡൈവേഴ്സിറ്റി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇരുപത് രാഷ്ട്രങ്ങളില്* ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും ജലജീവികളുടെയും ഉഭയജീവികളുടേയും നമ്മുടെ ശാസ്ത്രാന്വേഷണങ്ങള്*ക്ക് ഇതുവരെ കണ്ടെത്താന്* കഴിഞ്ഞിട്ടില്ലാത്തതുമായ മറ്റനേകം രഹസ്യജീവജാലങ്ങളുടെയും വൈവിധ്യത്തില്* മാത്രമല്ല, ഉപജീവനോപാധിക്കായി പരിപാലിക്കുന്ന വളര്*ത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങള്*ക്കിടയില്* മുന്*നിരയിലാണ്. ഇന്ത്യന്* കാര്*ഷിക ഗവേഷണ കൗണ്*സിലിന്റെ (ഐ സിഎആര്*) കീഴില്* ഹരിയാണയിലെ കര്*ണാല്* ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന നാഷണല്* ആനിമല്* ജനറ്റിക്*സ് റിസോഴ്*സസ് ബ്യൂറോയാണ് (എന്*ബിഎജിആര്*) രാജ്യത്തെ തനത് വളര്*ത്തുമൃഗജനുസ്സുകള്*ക്ക് ഔദ്യോഗിക അംഗീകാരം നല്*കുന്നത്.
    ബ്രീഡ് റജിസ്*ട്രേഷന്* കമ്മറ്റിയുടെ മാര്*ഗ്ഗനിര്*ദ്ദേശങ്ങള്* പ്രകാരം എന്*ബിഎജിആര്* പുറത്തിറക്കുകയും പുതുക്കുകയും ചെയ്യുന്ന ദേശീയ ബ്രീഡ് റജിസ്റ്റര്* തദ്ദേശീയ ജനുസ്സുകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്ന അംഗീകൃതവും ഔദ്യോഗികവുമായ രേഖയാണ്. ഇക്കഴിഞ്ഞ മാസം ചേര്*ന്ന ദേശിയ ബ്രീഡ് റെജിസ്*ട്രേഷന്* കമ്മറ്റി രണ്ട് വളര്*ത്തുമൃഗ ഇനങ്ങള്*ക്ക് കൂടെ രാജ്യത്തെ അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി നല്*കാന്* തീരുമാനിക്കുകയുണ്ടായി. കര്*ണാടകയുടെ ധാര്*വാഡി, ഒഡീഷയുടെ മന്ദ എന്നീ തനത് എരുമയിനങ്ങളാണ് ബ്രീഡ് പദവി ലഭിച്ച പുതിയ വളര്*ത്തുമൃഗയിനങ്ങള്*.
    ധാര്*വാഡിധാര്*വാഡി, മന്ദ എരുമയിനങ്ങളെ കൂടി ബ്രീഡ് ആയി അംഗീകരിച്ചതോടെ രാജ്യത്തെ ഇതുവരെ അംഗീകരിക്കപ്പെട്ട ആകെ വളര്*ത്തുമൃഗ-പക്ഷി ജനുസ്സുകളുടെ എണ്ണം ഇരുനൂറ്റിരണ്ടായി വര്*ധിച്ചു. ദേശീയ ബ്രീഡ് റജിസ്റ്ററില്* ഉള്*പ്പെട്ട പശു, എരുമ, പന്നി, ആട്, ചെമ്മരിയാട്, കുതിര, കഴുത, ഒട്ടകം,യാക്ക്, കോഴി, താറാവ്, വാത്ത ജനുസ്സുകളുടെ എണ്ണം യഥാക്രമം 50, 19 , 10, 34 , 44, 7 ,3 , 9, 1 , 19, 2, 1 എന്നിങ്ങനെയാണ്.
    മന്ദകഴിഞ്ഞ വര്*ഷം സപ്റ്റംബറില്* മൂന്ന് തദ്ദേശീയ ഇനം നായകള്*ക്കും ബ്രീഡ് എന്ന പദവി നല്*കുകയുണ്ടായി. തമിഴ്*നാട്ടില്* നിന്നുള്ള ഏറെ പേരുകേട്ട രാജപാളയം നായ്ക്കള്*, ചിപ്പിപ്പാറ നായ്ക്കള്*, കര്*ണാടകയില്* നിന്നുള്ള മുധോള്* ഹൗണ്ട് എന്നീ ഇനങ്ങളാണ് ബ്രീഡ് പദവി നേടിയത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു മൂന്ന് നായയിനങ്ങള്*ക്ക് ബ്രീഡ് പദവി നല്*കിയത്.
    ഇത്രയധികം തദ്ദേശീയ വളര്*ത്തുമൃഗജനുസ്സുകള്* സ്വന്തമായുള്ള മറ്റൊരു രാജ്യം ഇന്ത്യയല്ലാതെ ഇന്നില്ല. ബ്രീഡ് റജിസ്റ്ററില്* ഇടനേടിയതും രാജ്യത്തിന്റെ തനത് പൈതൃകമായി കണക്കാക്കുന്നതുമായ ഈ വളര്*ത്തുമൃഗജനുസ്സുകളുടെ പരിരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങള്*ക്കും ജനിതകസംരക്ഷണത്തിനും സുസ്ഥിര പ്രജനനപ്രവര്*ത്തങ്ങള്*ക്കുമായി വര്*ഷാവര്*ഷം കോടിക്കണക്കിന് രൂപയാണ് രാജ്യം ചെലവിടുന്നത്. കൂടാതെ ബ്രീഡ് പട്ടികയില്* ഇടം നേടിയ മൃഗങ്ങളെ അവയുടെ ഉറവിടങ്ങളില്* തന്നെ സംരക്ഷിക്കുന്ന കര്*ഷകര്*ക്ക് സാമ്പത്തിക സഹായവും പുരസ്*കാരങ്ങളും നല്*കിവരുന്നു.
    ധാര്*വാഡിത്തരകന്നഡയുടെ എരുമപ്പെരുമ- ധാര്*വാഡി

    രാജ്യത്തെ അംഗീകരിക്കപ്പെട്ട എരുമ ജനുസ്സുകളിലെ പതിനെട്ടാമത്തെ അംഗമാണ് ധാര്*വാഡി എരുമകള്*. ഉത്തര കര്*ണാടകയുടെ ഭാഗമായ ധര്*വാര്*, ബെല്*ഗാം, ബിജാപൂര്* എന്നീ പ്രദേശങ്ങളാണ് ധര്*വാഡി എരുമകളുടെ ജന്മഭൂമിക. ബഗല്*കോട്ട്, ഗഡ്ക് ,ബെല്ലാരി, ബിദാര്*, വിജയപുര, ചിത്രദുര്*ഗ, കല്*ബുര്*ഗി, ഹാവേരി, കോപല്*, റായ്ച്ചൂര്*, യദ്ഗിത് തുടങ്ങിയ കര്*ണാടകയിലെ ജില്ലകളിലും ധാര്*വാഡി എരുമകള്* വ്യാപകമായി കാണപ്പെടുന്നു.
    ഉത്തരകർണാടകയിൽ പ്രാദേശികമായി നടക്കുന്ന കാർഷികാചരമായ പോത്തോട്ടമത്സരത്തിന് വേണ്ടി അണിയിച്ചൊരുക്കിയ ധാർവാഡി പോത്തുകൾഹൊലിസാല്*, മുണ്ടര്*ഗി, ധര്*വാരി തുടങ്ങിയ പ്രാദേശിക പേരുകളില്* അറിയപ്പെടുന്നതും ധാര്*വാഡി എരുമകള്* തന്നെ. മഹാരാഷ്ട്രയുടെ തനത് എരുമ ജനുസ്സായ പാന്താര്*പുരി എരുമകളുടെ ഉപവിഭാഗമാണ് ധാര്*വാഡി എരുമകളെന്നാണ് ഈയടുത്തകാലം വരെ കരുതപ്പെട്ടിരുന്നത്. പന്താര്*പുരി എരുമകളുടേതിന് സമാനമായ നീണ്ട് വളര്*ന്ന കൊമ്പുകള്* ഉള്*പ്പെടെയുള്ള ശരീര ലക്ഷണങ്ങള്* ഈ കരുതലിനെ ബലപ്പെടുത്തി. എന്നാല്* ജനിതക താരതമ്യ പഠനങ്ങള്* ഉള്*പ്പെടെ തുടര്*ച്ചയായി നടന്ന ഗവേഷണങ്ങളാണ് ധാര്*വാഡി എരുമകള്* വ്യത്യസ്തമായതും, സ്വന്തമായ ശാരീരിക ജനിതക പ്രത്യേകതകളുള്ളതുമായ ഒരു ജനുസ്സ് ആണെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.
    ദേശീയ തലത്തില്* അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി ഇപ്പോള്* കൈവന്നതിന് പിന്നില്* ചാലക ശക്തിയായതും ഈ പഠനങ്ങള്* തന്നെ. ധര്*വാഡിലെ കാര്*ഷിക കോളേജിലെയും, ഐസിഎആര്*- എന്*ഡിആര്*ഐ ബംഗ്ലൂരുവിലെ ദക്ഷിണേന്ത്യന്* കേന്ദ്രത്തിലെയും ഗവേഷകരാണ് ധാര്*വാഡി എരുമകളുടെ പെരുമ തേടിയുള്ള പഠനങ്ങള്*ക്ക് ചുക്കാന്* പിടിച്ചത്.
    ഭൗമസൂചിക പദവി നേടിയ ധാർവാഡ് പേഡധാര്*വാഡ് പേഡയ്ക്ക് രുചിപകരും ധാര്*വാഡി എരുമകള്*

    ഉത്തര കര്*ണ്ണാടകയില്* പരമ്പരാഗതമായി കാണപ്പെടുന്ന എരുമകളില്* 80 ശതമാനവും ധാര്*വാഡി എരുമകളില്*പ്പെട്ടവയാണ്. വരണ്ടപ്രദേശങ്ങളില്* വളരാനുള്ള ശാരീരിക ശേഷിയാവോളമുള്ളവയാണ് ഈ എരുമയിനം. പശ്ചിമഘട്ട മേഖലകളിലും ബല്*ഗാം, ധര്*വാര്*, ദക്ഷിണ കാനറ എന്നീ ജില്ലകളില്* (സബര്*ബന്*) അധിവസിക്കുന്ന ഗവാലി ആദിവാസി സമൂഹമാണ് ധാര്*വാഡി എരുമകളുടെ പ്രധാനപരിരക്ഷകര്*. തീര്*ത്തും പരമ്പരാഗത രീതിയിലാണ് അവ പരിപാലിക്കപ്പെടുന്നത്. ഗവാലി ആദിവാസി സമൂഹത്തിലെ സ്ത്രീകളും ധാര്*വാഡി എരുമകളും തമ്മിലുള്ള ഊഷ്മളബന്ധവും പാരസ്പര്യവും സബര്*ബന്* മേഖലയിലെ ഹൃദ്യമായ കാര്*ഷിക കാഴ്ചകളിലൊന്നാണ്.
    എരുമകളും, പോത്തുകളും കിടാക്കളുമൊക്കെയായി സമൂഹജീവിതം നയിക്കാന്* ഇഷ്ടപ്പെടുന്നവയാണ് ധാര്*വാഡി എരുമകള്*. കൂട്ടത്തിന് നേതാവായി മുതിര്*ന്ന ഒരു പോത്തുമുണ്ടാവും. പൊതുവെ ശാന്തസ്വഭാവക്കാരായ ധാര്*വാഡി എരുമകള്* ഇടത്തരം വലുപ്പമുള്ളവയുമാണ്. കറുപ്പ് തന്നെയാണ് പൊതുവെയുള്ള നിറം. നെഞ്ചിലും അടിവയറിന്റെ ഭാഗത്തും,കാലിലും കട്ടിയുള്ള രോമാവരണം കാണും. നീണ്ട മുഖവും ഇരുവശങ്ങളിലേക്കും നീണ്ടു വളര്*ന്ന ചെവികളും തോളെല്ലിനെ തൊട്ട് പിന്നോട്ട് അര്*ദ്ധവൃത്താകൃതിയില്* പരന്നു പിരിഞ്ഞു വളര്*ന്ന അറ്റം കൂര്*ത്ത കൊമ്പുകളുമാണ് പ്രധാന പ്രത്യേകത. തോളെല്ലിനെ തൊട്ട് പിന്നോട്ട് അല്പം ചരിഞ്ഞ് വാള്*പോലെ വളര്*ന്ന കൊമ്പുള്ളവയും ധാര്*വാഡി എരുമകള്*ക്കിടയിലുണ്ട്. അവയുടെ നീണ്ട കൊമ്പുകളില്* ചായം പൂശി ചമയമൊരുക്കുന്നത് കര്*ഷകരുടെ പരമ്പരാഗത രീതിയാണ്. വാലുകള്* മുട്ടറ്റം മാത്രമേയുണ്ടാവൂ.
    ആദ്യ പ്രസവം നടക്കാന്* നാല് നാലര വര്*ഷം വരെ സമയമെടുക്കും. രണ്ട് പ്രസവങ്ങള്* തമ്മില്* ഇടവേള ഒന്നര വര്*ഷത്തിലധികം നീളും. പാലുല്*പ്പാദന കാലം 325 ദിവസം വരെ നീളുമെങ്കിലും ഉല്*പ്പാദനം 500-1000 ലീറ്റര്*വരെ മാത്രമാണ്. ഉല്*പ്പാദനത്തില്* പിറകിലെങ്കിലും തങ്ങളുടെ പാരമ്പര്യവും പൈതൃകവുമാണ് ധാര്*വാഡി എരുമകളെ ഗോത്രജനത പരിഗണിക്കുന്നത്. കര്*ണാടകയുടെ ഏറെ പ്രശസ്തവും ഭൗമസൂചിക പദവി (Geographical Indication) നേടിയതുമായ തനത് ഭക്ഷ്യവിഭവമായ ധാര്*വാഡ് പേഡ തയാറാക്കുന്നത് ധാര്*വാഡി എരുമകളുടെ കൊഴുപ്പളവ് കൂടിയ പാലില്*നിന്നാണ്.
    കുട്ടനാടന്* എരുമകേരളസമൂഹത്തിന് കണ്ണിന്* മുന്നിലൊരു വംശനാശം, അവഗണനയുടെ പടുകുഴിയില്* കുട്ടനാടന്* എരുമകള്*

    കേരളത്തില്* കാണപ്പെടുന്ന ഒരേ ഒരു നാടന്* എരുമകളാണ് കുട്ടനാടന്* എരുമകള്*. ആകാരത്തില്* താരതമ്യേന ചെറുതായതിനാല്* രാജ്യത്തെ തന്നെ ഏറ്റവും കുറിയ എരുമ ഇനമായാണ് കുട്ടനാടന്* എരുമകളെ പരിഗണിക്കുന്നത്. പമ്പ, മണിമല, അച്ചന്*കോവിലാര്*, മീനച്ചിലാര്*, മൂവാറ്റുപുഴ എന്നീ നദികളും വേമ്പനാട്ടുകായലും ചേര്*ന്ന് രൂപപ്പെടുത്തിയ എക്കല്*ത്തടമായ കുട്ടനാട് എന്ന ജലസംബന്ധിയായ പരിസ്ഥിതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാരീരിക-ജനിതക പ്രത്യേകതകളാണ് കുട്ടനാടന്* എരുമകള്*ക്കുള്ളത്.

    ചുരുളി എന്ന പ്രാദേശിക പേരില്* വിളിക്കപ്പെടുന്ന ഈ എരുമകള്* ഒരു കാലത്ത് കുട്ടനാടന്* കാര്*ഷിക ജീവിതത്തില്* ഒഴിച്ചുകൂടാന്* പറ്റാത്ത ഘടകമായിരുന്നു. കട്ടിയില്* ചെളി നിറഞ്ഞ പുഞ്ചപ്പാടങ്ങള്* ഉഴുതുമറിക്കാന്* ഈ പോത്തുകള്* മാത്രമായിരുന്നു ആശ്രയം. ഒരുപ്പൂ കൃഷി ഒഴിഞ്ഞ പുഞ്ചപ്പാടങ്ങളാണ് കുട്ടനാടന്* എരുമകളുടെ വിഹാര കേന്ദ്രം. മഴയും വെയിലും ഒന്നും ഏശാതെ അവ കുട്ടനാടന്* പുഞ്ചയില്* വാഴും. പുഞ്ചയില്* വിളഞ്ഞ ആമ്പല്* തണ്ടും, താമരത്തണ്ടുമെല്ലാം തീറ്റയാക്കി വയറുനിറയ്ക്കുന്ന ഇവയുടെ പരിപാലനത്തില്* യാതൊരു ചെലവും കര്*ഷകര്*ക്കില്ലായിരുന്നു. പുഞ്ചയിലെ മേച്ചിലിനിടെ ഇണചേര്*ന്ന് എരുമകള്* ഗര്*ഭിണികളാവും. പ്രസവം അടുത്ത എരുമകളെ കര്*ഷകര്* പുഞ്ചയില്* നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്ന പതിവ്.
    നല്ല പോത്തിന്* കുട്ടികളെ പാല്* കുടിപ്പിച്ച് മിടുക്കന്*മാരായി വളര്*ത്തി, വരിയുടച്ച് ഉശിരന്മാരാക്കി നിലമുഴല്* അടക്കമുള്ള കാര്*ഷിക പ്രവര്*ത്തികള്*ക്ക് കൂടെ കൂട്ടുന്നതായിരുന്നു കര്*ഷകരുടെ രീതി. എരുമകളില്* നിന്ന് അളവില്* കുറവെങ്കിലും നല്ല കൊഴുപ്പുള്ള പാല്* കര്*ഷകര്*ക്ക് ലഭിക്കുമായിരുന്നു. പുഞ്ചപ്പാടങ്ങളില്* ട്രാക്ടറുകളും, ടില്ലറുകളുമെത്തിയതോടെ പോത്തുകളുടെ ആവശ്യം കുറഞ്ഞു. അതോടെ കുട്ടനാടന്* എരുമകളുടെയും പോത്തുകളുടെയും വംശനാശവും ആരംഭിച്ചു.
    നിര്*ഭാഗ്യകരമെന്നു പറയട്ടെ, കുട്ടനാട്ടില്* കേരളത്തിന് തനതായ ഒരു എരുമയിനം ഉണ്ടെന്ന ഓര്*മ്മപോലും മാഞ്ഞുപോവുന്ന കാലമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്* നിന്നായി എരുമ ഇനങ്ങള്* ഓരോന്നായി ബ്രീഡ് പദവിയുടെ വെള്ളി വെളിച്ചത്തിലേക്ക് നടന്നുകയറുമ്പോള്* അവഗണനയുടെ പടുകുഴിയില്* അടിത്തട്ടിലാണ്ട് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ഇന്ന് കുട്ടനാടന്* എരുമകള്*.

    ശാരീരികവും ജനിതകവും പരിസ്ഥിതികവുമായ സവിശേഷതകള്* ഒരുപാടുണ്ടെങ്കിലും കുട്ടനാടന്* എരുമകള്*ക്ക് ബ്രീഡ് പദവി നേടിയെടുക്കാന്* കേരളത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. കുട്ടനാടന്* മേഖലയില്* കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരളില്* എണ്ണാവുന്ന ഏതാനും കര്*ഷകര്* മാത്രമാണ് പരമ്പരാഗതരീതിയില്* കുട്ടനാടന്* എരുമകളെ പരിപാലിക്കുന്നത്.
    ഏതാനും വര്*ഷങ്ങള്*ക്ക് മുന്*പ് നടന്ന ഒരു പഠനത്തില്* കേവലം അഞ്ഞൂറ് എരുമകളെ മാത്രമാണ് കുട്ടനാട്ടില്* കണ്ടെത്തിയത്. ഇന്നതിലും കുറഞ്ഞിരിക്കും. മുറ പോത്തുകളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജദാനവും കുട്ടനാടന്* എരുമകളുടെ വംശനാശത്തിന് ആക്കം കൂട്ടി. അടിയന്തിര ഇടപെടല്* ഉണ്ടായില്ലെങ്കില്* കുട്ടനാടന്* എരുമകള്*ക്ക് നമ്മുടെ കണ്*മുന്നില്* വംശനാശം ഉണ്ടാകും എന്നത് തീര്*ച്ചയാണ്.
    കേരളത്തില്* ബ്രീഡ് പദവി നേടാന്* സാധ്യതയുള്ള ഇനങ്ങളേറെ പക്ഷേ,

    കുട്ടനാടന്* എരുമകളെ കൂടാതെ കര്*ഷകര്* വംശനാശത്തിന് വിട്ടുനല്*കാതെ പരിപാലിക്കുന്ന പേരും പെരുമയും ഏറെയുള്ള ഒട്ടനേകം പ്രാദേശിക വളര്*ത്തുമൃഗ പക്ഷി ഇനങ്ങള്* നമ്മുടെ നാട്ടിലുണ്ട്. ചാര, ചെമ്പല്ലി താറാവ്, അങ്കമാലി പന്നി, കാസര്*ഗോഡ് പശു, വടകര പശു, വയനാട് പശു, വില്വാദ്രി പശു, പെരിയാര്* പശു, ചെറുവള്ളി പശു തുടങ്ങിയവയെല്ലാം പ്രാദേശിക ഇനങ്ങളുടെ പട്ടികയില്* ഉള്*പെട്ടവയാണ്. ഈ ഇനങ്ങള്* എല്ലാം തന്നെ തനത് സ്വാഭാവസവിശേഷതകള്* ഉള്ളതും പ്രത്യേക ജൈവപരിസ്ഥിതികളുമായും ജനസമൂഹവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്.

    നിര്*ഭാഗ്യവശാല്* ഈ ഇനങ്ങള്* ഒന്നും തന്നെ രാജ്യത്തെ ഔദ്യോഗിക വളര്*ത്തുമൃഗ ജനുസ്സ് പട്ടികയില്* ഇതുവരെയും ഇടം നേടിയിട്ടില്ല. ഈ ഇനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കാര്യമായി നടന്നിട്ടില്ലാത്തതിനാല്* നോണ്* ഡിസ്*ക്രിപ്ട് (Non-descript) എന്നാണ് ഇവയെല്ലാം വിളിക്കപ്പെടുന്നത്. കൃത്യമായ ഗവേഷണങ്ങള്* നടന്നാല്* ഒരു പക്ഷെ നാളെ ഒരു ബ്രീഡ് എന്ന പദവി നേടാന്* സാധ്യയുള്ളവയാണ് ഇവയില്* പലതും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്* പ്രാദേശികമായിപ്പോലും പ്രത്യേക പരിരക്ഷണ പ്രവര്*ത്തനങ്ങള്* ഒന്നും നടക്കാത്തതിനാല്* മിക്കയിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ചുരുക്കം ചില കര്*ഷകര്* പ്രത്യേക താല്*പര്യമെടുത്ത് ആത്മാര്*ഥതയോടെ നടത്തുന്ന പ്രവര്*ത്തനങ്ങള്* മാത്രമാണ് പ്രതീക്ഷ നല്*കുന്നത്. രാഷ്ട്രീയ ഗോകുല്* മിഷന്* പോലുള്ള കേന്ദ്രതലത്തില്* പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളും സാമ്പത്തിക സഹായങ്ങളും അംഗീകാരങ്ങളുമെല്ലാം ഔദ്യോഗിക ജനുസ്സ് പട്ടികയില്* ഉള്*പ്പെട്ട ജീവിയിനങ്ങളെ സംരക്ഷിക്കുന്നവര്*ക്കും സ്ഥാപനങ്ങള്*ക്കും മാത്രമായി പരിമിതപ്പെടുത്തുകയാണ് പതിവ്. ഇക്കാരണത്താല്* മറ്റ് തദ്ദേശീയ ഇനങ്ങളെ സംരക്ഷിക്കുന്ന കര്*ഷകര്* എല്ലാ സഹായപദ്ധതികളില്* നിന്നും പ്രോത്സാഹനങ്ങളില്* നിന്നും പുറത്താവുന്നുവെന്ന സാഹചര്യവുമുണ്ട്.
    ചിലയിടങ്ങളില്* കര്*ഷകരും വെറ്ററിനറി ഡോക്ടര്*മാരും മുന്*കൈയെടുത്തതിന്റെ ഫലമായി നമ്മുടെ തനത് ഇനങ്ങള്*ക്ക് ബ്രീഡ് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്* നടക്കുന്നുണ്ട് എന്നത് ആശാവഹമാണ്. പെരിയാറിന്റെ തീരമേഖലയിലെ പെരിയാര്* പശുക്കളെയും ചെറുവള്ളിയിലെ ചെറുവള്ളി പശുക്കളെയും പറ്റിയുള്ള ജനിതക വൈവിധ്യ പഠനങ്ങള്*ക്ക് നാഷണല്* ആനിമല്* ജനറ്റിക്*സ് റിസോര്*സസ് ബ്യൂറോ ഈയിടെ തുടക്കമിട്ടിട്ടുണ്ട്. എന്നാല്* നമ്മുടെ വളര്*ത്തുമൃഗ ജനിതക സമ്പത്തിന്റെ മേന്മ ദേശീയ തലത്തില്* അംഗീകരിക്കപ്പെടാനും തദ്ദേശീയ ഇനങ്ങള്*ക്ക് ബ്രീഡ് പദവി നേടിയെടുക്കാനും സുസ്ഥിര സംരക്ഷണം ഉറപ്പുവരുത്താനും അവയുടെ പരിരക്ഷകരായ കര്*ഷകര്*ക്ക് അര്*ഹമായ അംഗീകാരങ്ങളും സഹായങ്ങളും ഉറപ്പുവരുത്താനും സംഘടിതവും കാര്യക്ഷമവുമായ ശ്രമങ്ങള്* ഉണ്ടാവുന്നില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്.
    കുട്ടനാടന്* എരുമകളെ പോലെത്തന്നെ അങ്കമാലി പന്നികള്*, അനങ്ങന്* മല പശുക്കള്* ,വയനാടന്* പശുക്കള്*, വടകര പശുക്കള്* പോലെ പലയിനങ്ങളും ഈ ഉദാസീനതയുടെ ഫലമായി ഇന്ന് വംശനാശത്തോട് അടുത്തുകഴിഞ്ഞു. നമ്മുടെ തനത് നാടന്* ഇനങ്ങള്*ക്ക് ബ്രീഡ് പദവി നേടിയെടുക്കാനുള്ള സാധ്യതകള്* പരിശോധിക്കാനും അവ പ്രയോഗികമാക്കാനുള്ള ശ്രമങ്ങള്* അനിവാര്യമാണ്. സംസ്ഥാന ജൈവവൈവിധ്യ ബോര്*ഡ്, വെറ്ററിനറി സര്*വകലാശാല, കൃഷി മൃഗ സംരക്ഷണ പരിസ്ഥിതി വകുപ്പുകള്*, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്* പ്രവര്*ത്തിക്കുന്ന ജൈവവൈവിധ്യ സംരക്ഷണ സമിതികള്* ( Biodiversity management committee ) തുടങ്ങിയ ഏജന്*സികള്* ഈ ജനിതക സംരക്ഷണ ശ്രമങ്ങള്*ക്ക് നേതൃത്വം നല്*കേണ്ടതുണ്ട്.


  2. #862
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നമ്മൾ കാണുന്നത് കുറുക്കൻമാരെത്തന്നെയോ; കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസം അറിയാം



    1. By Steve Garvie from Dunfermline, Fife, Scotland - Golden Jackal, CC BY-SA 2.0, https://commons.wikimedia.org/w/inde...curid=11460994 |
    2. By Mvshreeram - Own work, CC BY-SA 4.0, https://commons.wikimedia.org/w/inde...curid=93741481

    ഒറ്റനോട്ടത്തില്* സമാനം എന്ന് തോന്നിക്കുന്ന രണ്ട് സസ്തനി മൃഗങ്ങളാണ് കുറുക്കനും ( Fox ) കുറുനരിയും ( Jackal ) ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്* ഇവയൊക്കെ ആണ്

    • കുറുക്കനും ( Fox ) കുറുനരിയും ( Jackal ) രണ്ടു പേരും കനിഡെ ( Canidae ) കുടുംബത്തില്* പെട്ട സസ്തനികളാണെങ്കിലും വ്യത്യസ്ത ജനുസുകളില്* പെട്ട ജീവികള്* ആണ്. കുറുക്കന്* വള്*പസ് ( Vulpes.) ജീനസിലും കുറുനരി ( Jackal ) കനിസ് ( Canis) ജീനസിലും ഉള്*പ്പെടുന്നു.


    • കുറുക്കന്മാര്* അന്റാര്*ട്ടിക്ക ഒഴിച്ച് സര്*വ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു. 37 സ്പീഷിസുകളും സബ് സ്പീഷിസുകളുമായി നിരവധി ഇനം കുറുക്കന്മാര്* ഉണ്ട്. ഏറ്റവും കൂടുതല്* കാണപ്പെടുന്നത് ചെമ്പന്* കുറുക്കന്മാരാണ് ( Vulpes vulpes) . ഹിമാലയ താഴ്വരകള്* മുതല്* കന്യാകുമാരി വരെ കാണപ്പെടുന്ന ഇനം ബംഗാള്* കുറുക്കന്* ( Vulpes bengalensis ) എന്ന ഇനം ആണ്. എന്നാല്* കുറുനരികള്* പ്രധാനമായും ദക്ഷിണേഷ്യ, മിഡില്* ഈസ്റ്റ്, തെക്കു കിഴക്കന്* യൂറോപ്പ്, മധ്യ - ഉത്തര ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്* മാത്രം കാണുന്നവയാണ്. നമ്മുടെ നാട്ടില്* കാണുന്ന ഇനം ശ്രീലങ്കന്* കുറുനരി Canis aureus naria ആണ്. ലോകത്തെങ്ങും ആയി മൂന്ന് വിഭാഗം കുറുനരികളാണ് പ്രധാനമായും ഉള്ളത്.


    കുറുക്കന്മാരുടെ ദേഹം മുഴുവന്* മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും.



    • കുറുക്കന്* വലിപ്പം കുറഞ്ഞതും നീളം കുറഞ്ഞതും ആയ ജീവി ആണ്. ഒരു വലിയ പൂച്ചയുടെ വലിപ്പം മാത്രം. 2 മുതല്* - 5 കിലോഗ്രാം മാത്രം ഭാരമുള്ള ഇവയുടെ. തലയും ഉടലും ചേര്*ന്നുള്ള ആകെ നീളം 60 മുതല്*90 സെന്റീമീറ്റര്* മാത്രമാണ്. കുറുനരികള്*ക്ക് നായയുടെ വലിപ്പം ഉണ്ടാകും നീണ്ട ശരീരമാണ്. 9 മുതല്* 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും ഇവര്*ക്ക് ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും.


    • കുറുക്കന്മാരുടെ ദേഹം മുഴുവന്* മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും. വാലഗ്രം കറുപ്പ് നിറമുണ്ട്.എന്നാല്* കുറുനരികള്*ക്ക് , അത്ര ഭംഗിയില്ലാത്ത മുഷിഞ്ഞ രോമാവരണം ആണുണ്ടാകുക. . വാല്* കുറുക്കന്റെ വാലോളം നീളവും രോമാവരണവും ഉള്ളതല്ല.


    • കുറുക്കന്റെ മുഖം അധികം കൂര്*ക്കാതെ , നെറ്റിത്തടം അല്*പ്പം പരന്നും പ്രത്യേകതരത്തില്* മൂക്ക് ഇത്തിരി മാത്രം നീണ്ടതും ആണ്. കുറുനരിയുടെ മൂഖം കൂര്*ത്തതും മൂക്ക് നല്ല നീളം ഉള്ളതും ആണ്.


    • കുറുക്കന്മാര്* സമ്മിശ്ര ഭോജികള്* ആണ്. ചെറിയ ജീവികള്* കൂടാതെ സസ്യ ഭാഗങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കും. കുറുനരിയും മിശ്ര ഭോജി ആണെങ്കിലും മാംസാഹാരം കൂടുതല്* ഇഷ്ടപ്പെടുന്ന ജീവി ആണ്. മാംസം വലിച്ച് കീറാന്* ഉതകുന്ന കോമ്പല്ലുകള്* ഇവയ്ക്ക് ഉണ്ട്.


    പല ഇനം കുറുക്കന്മാരും അപൂര്*വ്വമായേ ഉറക്കെ ഓലി ഇടാറുള്ളു. ചിനക്കല്* ശബ്ദം ഉണ്ടാക്കുകയാണ് ചെയ്യുക. പലതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങള്* ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്.


    കുറുനരികള്* കൂട്ടമായി ഓളിയിടും. അപായ സൂചന കൈമാറാനും ഭക്ഷണ വിവരം കൈമാറാനും ശത്രുക്കളെ ഭയപ്പെടുത്താനും ആണ് ഓളിയിടാറ്


    • ​കേരളത്തില്* കുറുക്കന്മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. വളരെ അപൂര്*വ്വമായി മാത്രമേ ഇവയെ കാണാറുള്ളു. കുറുനരികള്* ധാരാളമായി ഇപ്പോഴും ഉണ്ട്.


    • കുറുക്കന്മാര്* ആണും പെണ്ണും കുട്ടികളും കൂടിയ കുടുംബ സംഘമായി ഇരതേടും. കുറുനരികള്* ഇണയോടൊപ്പം ആണ് ഇരതേടുക. അത്തരം ജോഡികളുടെ സംഘമായും ഇരതേടും.


    കുറുക്കന്മാരും കുറുനരികളും പൊതുവെ ഏകപത്*നീ വ്രതകാരാണ് . എങ്കിലും അപൂര്*വ്വം മറ്റുള്ളവരുമായും ഇണ ചേരും


    • പല ഇനം കുറുക്കന്മാരും അപൂര്*വ്വമായേ ഉറക്കെ ഓലി ഇടാറുള്ളു. . ചിനക്കല്* ശബ്ദം ഉണ്ടാക്കുകയാണ് ചെയ്യുക. പലതരത്തിലുള്ള ശബ്ദ വ്യതിയാനങ്ങള്* ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. കുറുനരികള്* കൂട്ടമായി ഓളിയിടും. അപായ സൂചന കൈമാറാനും ഭക്ഷണത്തെ കുറിച്ചുള്ള വിവരം കൈമാറാനും ശത്രുക്കളെ ഭയപ്പെടുത്താനും ഒക്കെ ഓളിയിടും.


    • കുറുക്കന്മാര്* മനുഷ്യരുമായി സമ്പര്*ക്കം ഇഷ്ടപ്പെടാത്തവരാണ്. കഴിയുന്നതും ആളുകളുടെ മുന്നില്* പെടാതെ ഒളിഞ്ഞ് ഒഴിഞ്ഞ് മാറി കഴിയും. കുറുനരികള്* കുറേക്കൂടി ധൈര്യവന്മാരാണ്. ഇരുവരും കാടതിര്*ത്തികളും മനുഷ്യവാസ പരിസരങ്ങളും ഇഷ്ടപ്പെടുന്നു.


    • കുറുനരികള്* തങ്ങളുടെ അവകാശമേഖലകള്* അടയാളപ്പെടുത്താന്* മൂത്രം മലം എന്നിവ തൂകി മാര്*ക്ക് ചെയ്യും. അതിക്രമിച്ച് കടക്കുന്നവര്*ക്കെതിരെ ശബ്ദമുണ്ടാക്കും. നായകളുമായും ശണ്ഠകൂടും .



  3. #863
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഗ്രോ ബാഗിന് പകരമെന്ത്, അടയുമോ അടുക്കളത്തോട്ടങ്ങൾ?




    X
    അടുക്കളത്തോട്ടത്തിൽ ഗ്രോബാഗിലെ തക്കാളിക്കൃഷി
    വെള്ളമുണ്ട: പാരിസ്ഥിതിക ദോഷങ്ങളാൽ പ്ലാസ്റ്റിക് ഗ്രോബാഗുകൾ ഒഴിവാകുമ്പോൾ അടുക്കളത്തോട്ടങ്ങൾ ബദലുകൾ തേടുന്നു. ഏറെക്കാലമായി ടെറസിലും പൂമുഖത്തുമെല്ലാം വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദനത്തിന് മുതൽക്കൂട്ടായ ഗ്രോബാഗുകൾ വർഷംതോറും പെരുകിവന്നിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സബ്*സിഡിയോടെ ഇത്തവണയും കൃഷിഭവനുകൾ ഇതിനായി അപേക്ഷ സ്വീകരിക്കാൻതുടങ്ങിയിരുന്നു. നാലുവർഷത്തോളം തുടർച്ചയായി കൃഷിചെയ്യാൻ കഴിയുന്ന ബാഗുകളാണ് ഇങ്ങനെ വിതരണംചെയ്തത്. ഇതുകഴിഞ്ഞാലും ഈ പ്ലാസ്റ്റിക് മണ്ണിൽ നശിക്കാതെ കാലങ്ങളോളം കിടക്കും.
    വൻതോതിലുള്ള പാരിസ്ഥിതികാഘാതത്തിനും ഇത് വഴിതെളിക്കുമെന്ന കണ്ടെത്തലിലാണ് സർക്കാർ ഇനി ഗ്രോബാഗ് കൃഷി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. പുനരുപയോഗിക്കാൻ കഴിയുന്ന പോളിത്തീൻ ചട്ടികളും മറ്റുമാണ് ഇതിനുപകരമായി പരിഗണിക്കുന്നത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൃഷിചെയ്യാൻ സ്ഥലം കുറവുള്ളവർക്കെല്ലാം ഗ്രോബാഗ് കൃഷി അനുഗ്രഹമായിരുന്നു.
    ലോക്കാവാത്ത കൃഷി
    ലോക്ഡൗണില്ലാതെ ജില്ലയിൽ അടുക്കളത്തോട്ടങ്ങൾ കോവിഡ്കാലത്തും സജീവമായിരുന്നു. ഗ്രോബാഗിലാണ് പച്ചക്കറിക്കൃഷി വയനാട്ടിലും കഴിഞ്ഞ സീസണിൽ വ്യാപകമായത്. കൃഷിവകുപ്പ് മുഖേനയും പച്ചക്കറിവിത്തുകൾ ജില്ലയിൽ വിതരണംചെയ്തിരുന്നു. ഇതിനുമുമ്പേത്തന്നെ അടുക്കളത്തോട്ടങ്ങൾ വിപുലമാക്കിയവരും ധാരാളമുണ്ട്.
    നഗരങ്ങളിലെ ടെറസിലും മറ്റും മുമ്പ് ഒതുങ്ങിയിരുന്ന ഗ്രോബാഗ് പച്ചക്കറിക്കൃഷി ഗ്രാമങ്ങൾപോലും ഏറ്റെടുത്തു. പച്ചക്കറിക്കൃഷി ചെയ്യാൻ ഗ്രോബാഗിനെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവന്നിരുന്നു. കൂടുതൽ ജലക്രമീകരണം ഇല്ലാതെത്തന്നെ എളുപ്പം വിഷരഹിത പച്ചക്കറികൾ താരതമ്യേന ചെലവും അധ്വാനവും കുറഞ്ഞ് വിളയിച്ചെടുക്കാൻ കഴിയുന്നുവെന്നതാണ് ഗ്രോബാഗ് കൃഷിയുടെ ഏറ്റവും വലിയ ആകർഷണം. ഏതു കാലാവസ്ഥയിലും അടുക്കളത്തോട്ടത്തിൽ പച്ചക്കറി എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിച്ചവരുണ്ട്.
    മൂന്നുമുതൽ നാലുവർഷംവരെ ഒരേ ഗ്രോബാഗിൽ തുടർച്ചയായി കൃഷിചെയ്യാൻ കഴിയും. ഇത്തരത്തിലുള്ള ഗ്രോബാഗുകൾ വിപണിയിലുണ്ട്. ടെറസിലും അടുക്കളപ്പരിസരത്തും മുറ്റത്തുമെല്ലാം ആവശ്യവും സൗകര്യവും അനുസരിച്ച് ഗ്രോബാഗ് നിരത്തിവെച്ച് കൃഷി തുടങ്ങാം. പയർ, പാവൽ, ചീര, തക്കാളി മുതൽ കാച്ചിലും ഇഞ്ചിയുംവരെ ഗ്രോബാഗിൽ കൃഷിചെയ്തവരുണ്ട്.
    വലിയ അധ്വാനമില്ലാതെ ആർക്കും ഗ്രോബാഗ് കൃഷിയിൽ ഏർപ്പെടാമെന്നതായിരുന്നു ആകർഷണം. മുമ്പ് കൃഷിഭവൻ മുഖേന പച്ചക്കറി പ്രോത്സാഹനപദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്തലത്തിൽ വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകൾ വിതരണംചെയ്തിട്ടുണ്ട്. ഇതോടെയാണ് ഗ്രോബാഗ് കൃഷിക്ക് ഗ്രാമാന്തരങ്ങളിലടക്കം വിപുലമായ പ്രചാരം ലഭിച്ചത്*. വെള്ളത്തിന്റെ ദൗർലഭ്യം നേരിടുന്ന വേനൽക്കാലത്തും അധികം ജലസേചനമില്ലാതെ കൃഷി നടത്താമെന്നും പ്രത്യേകതയാണ്. ഒരിക്കൽ നനച്ചാൽ ദിവസങ്ങളോളം ഈർപ്പം നിലനിർത്താൻ ഗ്രോബാഗിലെ മണ്ണിനുകഴിയുന്നു. ആവശ്യത്തിന് ചകിരിയും മറ്റും മുകൾഭാഗത്ത് നിരത്തിയാൽ കൂടുതൽ ദിവസങ്ങളിൽ ഈർപ്പം ലഭിക്കുമെന്നതും നേട്ടമായിരുന്നു.
    വേണം ബദലുകൾ
    സ്ഥലപരിമിതി, കാലാവസ്ഥാമാറ്റം, കീടബാധ, വെള്ളത്തിന്റെ അഭാവം എന്നിവയൊക്കെയാണ് പച്ചക്കറിക്കൃഷിക്ക് തടസ്സമെങ്കിൽ അതിനെയെല്ലാം നേരിടാൻ ഗ്രോബാഗിലെ കൃഷികൊണ്ട് കഴിഞ്ഞിരുന്നു. അടുക്കളത്തോട്ടമെന്ന നിലയിൽ പരിപാലിക്കുന്ന ഈ പച്ചക്കറിത്തോട്ടങ്ങളുടെ ഉത്പാദനം ചെറുതല്ല. ഗ്രോബാഗുകളെ ഒഴിവാക്കുമ്പോൾ മൺചെട്ടികൾ പോലെയുള്ളവ പരിഗണിക്കാമെങ്കിലും ഉയർന്നചെലവ് തടസ്സമായേക്കാം. പോളിത്തീനിൽ ചെടിച്ചട്ടികൾ ഇതിനെത്രമാത്രം ബദലാവുമെന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നുണ്ട്.


  4. #864
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അതിജീവനത്തിന്റെ പാതയില്* പൊക്കാളി




    ടമക്കുടി വില്ലേജ് ഫെസ്റ്റിവെലില്* ആളുകളെ ഏറെ ആകര്*ഷിച്ചത് പൊക്കാളി വിളവെടുപ്പായിരുന്നു. പൊക്കാളിയുടെ ചരിത്രം കേരളത്തിന്റെ കാര്*ഷിക വികസനത്തിന്റെ കൂടി ചരിത്രമാണ്. ഏകദേശം 3000 വര്*ഷങ്ങള്*ക്കു മുന്*പ് ഒരു മഹാപ്രളയത്തില്* പശ്ചിമഘട്ട മേഖലയില്*നിന്ന് ഒഴുകി, താഴ്ന്നു കിടക്കുന്ന ലവണാംശം കലര്*ന്ന പ്രദേശങ്ങളില്* എത്തിപ്പെട്ട നെല്ലിനമാണ് പൊക്കാളി. പണ്ട് ഗോവയില്*നിന്ന് കൊങ്കണി സംസാരിക്കുന്ന കുഡുംബി സമുദായം കേരളത്തിലേക്ക് കുടിയേറിയപ്പോള്* ഒപ്പം കൊണ്ടുവന്നതാണ് പൊക്കാളി എന്നും പറയപ്പെടുന്നു. പ്രകൃതിയുടെ രൗദ്രഭാവങ്ങളെ തരണം ചെയ്ത് വളര്*ന്ന പൊക്കാളി, പിന്നീട് ജനങ്ങളുടെ ജീവിതരീതിയായ കൃഷിയുടെ ഭാഗമാവുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, ചരിത്രപരമായ അവസ്ഥകള്* വിശദീകരിക്കുന്ന, പഴയ കൊച്ചി രാജ്യത്തിന്റെ 1911 CE പ്രസിദ്ധീകരണമായ കൊച്ചിന്* സ്റ്റേറ്റ് മാന്വലിലും 1989-ലെ കേരള സ്റ്റേറ്റ് ഗസറ്റിയറിലുമെല്ലാം ഈ പ്രാചീന കൃഷി സമ്പ്രദായത്തിന്റെ പരാമര്*ശം കാണാം.
    1911-ലെ കൊച്ചിന്* സ്റ്റേറ്റ് മാന്വല്* (പേജ് 237)1989-ലെ കേരള സ്റ്റേറ്റ് ഗസറ്റിയറിലെ (പേജ് 33 & പേജ് 36-37)2008-ല്* ഭൗമസൂചിക പദവി (ജി.ഐ. ടാഗ്) ലഭിച്ചിട്ടുള്ള പൊക്കാളി ആഗോളതലത്തില്* തന്നെ വളരെയധികം പ്രാധാന്യം കൈവന്നിട്ടുള്ള നെല്ലിനമാണ്. ഈ കൃഷിരീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്. ലവണ പ്രതിരോധശക്തിയും അമ്ലത്വ സഹനശക്തിയുമുള്ള നെല്ലിനമാണ് പൊക്കാളി. ഓരു വെള്ളക്കെട്ടാണ് പൊക്കാളി നിലങ്ങളുടെ തനിമ. തികച്ചും കാലാവസ്ഥയെ ആശ്രയിച്ച്, ഇടവപ്പാതിക്കാലത്ത് കൃഷി ഇറക്കുന്ന പൊക്കാളി നിലങ്ങള്* മറ്റൊരു സമയത്തും നെല്*ക്കൃഷിക്ക് യോഗ്യമല്ല.
    കൃഷിരീതി
    ആറ് മാസം നെല്ലും ആറ് മാസം ചെമ്മീന്* കൃഷിയും ചെയ്യുന്നതാണ് പാടങ്ങളില്* തുടര്*ന്നു വരുന്ന സമ്പ്രദായം. ഏപ്രില്* മാസത്തില്* വിഷുവോടെയാണ് നെല്*ക്കൃഷിയുടെ ഒരുക്കങ്ങള്* പൊക്കാളി പാടത്ത് ആരംഭിക്കുന്നത്. നിലം ഒരുക്കുക എന്നതാണ് ആദ്യപടി. വെള്ളം തടഞ്ഞു നിര്*ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായിട്ട് ബണ്ടുകളും തൂമ്പുകളും (സ്ലൂയിസ് ഗേറ്റ്) പൊക്കാളിപ്പാടങ്ങളിലുണ്ട്. ഏപ്രില്* ആകുന്നതോടെ ഇവയെ ശക്തിപ്പെടുത്തും.
    വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും വെള്ളം അകത്തേക്ക് കയറ്റുന്നതും പുറത്തേക്ക് ഇറക്കുന്നതും ഈ തൂമ്പുകളാണ്. വേലിയിറക്ക സമയത്ത് വെള്ളം പുറത്താക്കി, ബണ്ടുകള്* അടയ്ക്കും. എന്നിട്ടീ പാടത്ത് 45-60 സെന്റിമീറ്റര്* വരെ ഉയരത്തില്* നിലത്തിലെ മണ്ണ് വെട്ടിക്കൂട്ടി കൂനകള്* അഥവ വാരങ്ങള്* ഉണ്ടാക്കും. തുടര്*ച്ചയായ ഇടവപ്പാതി മഴകൊണ്ട് മണ്*കൂനകളിലെ ലവണമെല്ലാം കഴുകിപ്പോകും.
    ഇതിനകംതന്നെ വിത്ത് മുളപ്പിക്കല്* ആരംഭിക്കും. ഓലയോ വാഴയിലയോ കൊണ്ട് കെട്ടിയുണ്ടാക്കിയ കുട്ടയില്* വിത്തെടുത്ത് കെട്ടി, 12-15 ദിവസം വെള്ളത്തില്* മുക്കി വച്ചതിന് ശേഷം കുട്ട തണലില്* സൂക്ഷിക്കും. ഈ സമയത്താണ് വിത്തുകള്* മുളയ്ക്കുന്നത്. 30 ദിവസത്തോളം അനക്കാതെ വച്ചതിനു ശേഷം കാലാവസ്ഥ അനുകൂലമാവുന്ന സാഹചര്യത്തില്* വിത്തിടീലിനു മുന്നേ 3-4 മണിക്കൂര്* വീണ്ടും കുതിര്*ത്ത്, പാടത്തെ കൂനമേല്* വിതയ്ക്കും. വേലിയിറക്ക സമയത്ത് വയലിലെ ലവണങ്ങള്* വാര്*ത്ത് കളഞ്ഞ് കൂനകളുടെ മുകള്*ഭാഗം മാത്രം ജലനിരപ്പിന് മുകളില്* കാണുംവിധം ശുദ്ധജലം കയറ്റി, കൂനകളിലെ മേല്*മണ്ണിളക്കിയിട്ടാണ് മുളപ്പിച്ച വിത്ത് വിതയ്ക്കുന്നത്.
    45 ദിവസങ്ങള്*ക്ക് ശേഷം, അതായത് ജൂലൈ ആകുമ്പോഴേക്കും മുളച്ചു വരുന്ന ഞാറു പറിച്ചു നടും. നെല്*ച്ചെടികള്* വാരങ്ങളില്*നിന്ന് പറിച്ച് ഏകദേശം കൃത്യം അകലം വരത്തക്കവിധം പാടത്ത് നിരത്തുന്നതാണ് രീതി. മുന്നേ ചെയ്ത ചെമ്മീന്* കൃഷിയുടെ അവശിഷ്ടങ്ങളും കായലിലെ വെള്ളവുമെല്ലാം ഇവയ്ക്കു വളരാനുള്ള പോഷകങ്ങള്* നല്*കും. 100 ദിവസം കഴിയുമ്പോഴേക്കും നെല്*മണികളുണ്ടാകും. ഏകദേശം സെപ്റ്റംബര്* അവസാനം-ഒക്ടോബര്* ആരംഭമാകുമ്പോള്* വിളവെടുക്കാം.
    കൊയ്ത്തു നടക്കുന്ന സമയത്ത് പലപ്പോഴും നെഞ്ചോളം പൊക്കത്തില്* വെള്ളമുണ്ടാകും പാടത്ത്. വിളവെടുക്കാന്* നേരം ചെടിയുടെ മുകളില്* നിന്ന് 30-35 സെന്റിമീറ്റര്* താഴെ ഇറക്കിയാണ് വെട്ടുക. ചെടിയുടെ ബാക്കി ഭാഗം വെള്ളത്തില്* തന്നെ നിര്*ത്തും. കൊയ്ത്ത് നടക്കുമ്പോള്* കരയില്* കതിര് മെതിക്കാനുള്ള നിലം ഒരുക്കിയിട്ടുണ്ടാകും. നെല്ല് വേര്*തിരിക്കാന്*, ആദ്യം കൊയ്*തെടുത്തതത്രയും കെട്ടുകള്* ആക്കും. എന്നിട്ട് മൂപ്പന്* കാക്കക്കല്ല്, കാക്കക്കല്ലുമോതിരം, പത്രം, കതിരിച്ചെട്ട എന്നിങ്ങനെ ഓരോ പേരുകള്* വിളിച്ച് മെതിക്കുന്നവര്*ക്ക് കൊടുക്കും. 'പൊലി വാ പൊലി' എന്നു പറഞ്ഞ് ആദ്യത്തെ മെതിക്കല്* ചെയ്യുന്നത് മൂപ്പന്* തന്നെയാണ്. വിളവെടുത്ത കറ്റകള്* നിലത്തിട്ട് കാലുകൊണ്ട് ചവിട്ടിയും തിരുമ്മിയും നെല്ലിനെ വേര്*തിരിക്കും. വട്ടത്തില്* തിരിച്ചുകൊണ്ടായിരിക്കും ഈ പ്രക്രിയ. നെല്ലിലെ പാല്* കൃത്യമായിട്ട് പരക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
    ഏറ്റവും ഒടുവിലായി ചെയ്യുന്ന ചേറ്റലോടെ നെല്*ക്കൃഷിയുടെ പരിപാടികളെല്ലാം അവസാനിക്കുന്നു. നെല്*കൃഷി കഴിയുന്നതോടെ നിലങ്ങളില്* ഉപ്പ് രസം വര്*ദ്ധിക്കുകയും ശിഷ്ടമുള്ള മാസങ്ങളില്* പൊക്കാളി നിലങ്ങള്* ചെമ്മീന്* കെട്ടുകളായി മാറ്റുകയും ചെയ്യുന്നു. പ്രത്യേക തരം വെട്ടം ഉപയോഗിച്ച് ചെമ്മീന്* കുഞ്ഞുങ്ങളെ പാടത്തേക്ക് ആകര്*ഷിച്ച് കയറ്റി ഗേറ്റുകള്* അടയ്ക്കും. കൊയ്ത്തിന് ശേഷം പാടത്ത് കിടക്കുന്ന അവശിഷ്ടങ്ങളും ബാക്കി നിര്*ത്തിയ തണ്ടുകളില്* വളരുന്ന സൂക്ഷ്മ ജീവികള്* ചെമ്മീനുകള്*ക്ക് ഭക്ഷണമാകുന്നു. ചെമ്മീന്* വിളവെടുത്ത് കഴിഞ്ഞാല്* വീണ്ടും നെല്* കൃഷി ആരംഭിക്കും.
    പൊക്കാളിയരിയുടെ ഗുണങ്ങള്*
    പൂര്*ണ്ണമായും ജൈവമായി നെല്ലുത്പാദിപ്പിക്കുന്ന ഒരു കൃഷിരീതിയാണ് പൊക്കാളി. ഉപ്പുരസവും ഉയര്*ന്ന ജലനിരപ്പും വെള്ളപ്പൊക്കവും ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും അതിജീവിച്ച് വളരാന്* ഇവയ്ക്ക് കഴിയും. ഉയര്*ന്ന നിലയില്* ഔഷധ ഗുണങ്ങളും ഉള്ള നെല്ലിനമാണ് പൊക്കാളി.
    വൈറ്റമിന്* ഇ, ആന്റി ഓക്*സിഡന്റുകള്*, ബോറോണ്*, ഇരുമ്പ്, സള്*ഫര്* തുടങ്ങിയ ധാതുക്കളും പൊക്കാളിയില്* അടങ്ങിയിട്ടുണ്ട്. കൂടാതെ 0.46% ഫൈബറുകളാലും 7.77% ശതമാനം പ്രോട്ടീനാലും 20-27.7% അമൈലേസിനാലും സമ്പന്നമാണ്. 2.77% ആണ് പൊക്കാളിയില്* രേഖപ്പെടുത്തിയിട്ടുള്ള ജലാംശത്തിന്റെ അളവ്. ഏകദേശം 9.18%ത്തോളം നാച്ചുറല്* ഓയിലും ഇവയില്* അടങ്ങിയിട്ടുണ്ട്.
    ഹെമറോയ്ഡുകളും ദഹനനാളത്തിന്റെ തകരാറുകളും ചികിത്സിക്കാന്* ഇവ നല്ലതാണ്. പൊക്കാളിയരിയുടെ കഞ്ഞിവെള്ളം കോളറ രോഗികള്*ക്ക് ഉത്തമമാണെന്നുള്ളതുപോലെ തന്നെ കാര്*ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതുകൊണ്ട് പ്രമേഹമുള്ളവര്*ക്കും ഈ അരി ശുപാര്*ശ ചെയ്യുന്നു.
    കൃഷിനിലവും നെല്ലുത്പാദനവും
    എറണാകുളം, തൃശൂര്*, ആലപ്പുഴ എന്നീ ജില്ലകളില്* വേമ്പനാട്ടുകായലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള തീരദേശ പ്രദേശങ്ങളില്* 33 പഞ്ചായത്തുകളിലും, രണ്ടു മുനിസിപ്പാലിറ്റികളിലും, ഒരു കോര്*പ്പറേഷനിലും ആയിട്ടാണ് പൊക്കാളിപ്പാടങ്ങള്* ഉള്ളത്. കേരളത്തിലെ ആകെ മൊത്തം തണ്ണീര്*ത്തടങ്ങളുടെ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. എറണാകുളം ആസ്ഥാനമായ പൊക്കാളി നില വികസന ഏജന്*സിയാണ് (പി.എല്*.ഡി.എ.) ജില്ലയിലെ പൊക്കാളിക്കൃഷിയുടെ വികസനത്തിന്റെ ചുമതല വഹിക്കുന്നത്. പൊക്കാളി നില വികസന ഏജന്*സിയുടെ കണക്കുകള്* പ്രകാരം, ഏതാനും പതിറ്റാണ്ടുകള്*ക്ക് മുമ്പ് കേരളത്തില്* ഏകദേശം 25,000 ഹെക്ടര്* പൊക്കാളിപ്പാടങ്ങള്* ഉണ്ടായിരുന്നു. മറ്റ് ചില സ്ഥിതിവിവരക്കണക്കുകള്* സൂചിപ്പിക്കുന്നത് നാല് പതിറ്റാണ്ടുകള്*ക്ക് മുമ്പ്, ഇവിടെ 26,000 ഹെക്ടര്* പൊക്കാളിപ്പാടങ്ങളുണ്ടായിരുന്നു എന്നാണ്. എന്നിരുന്നാലും, ഈ നൂറ്റാണ്ടില്* കൃഷി ചെയ്യുന്ന നിലം നന്നേ കുറഞ്ഞ്, സംസ്ഥാനത്തുടനീളം ഏകദേശം 5,000 ഹെക്ടറിനടുത്തേക്ക് ചുരുങ്ങി.
    നോര്*ത്ത് പറവൂര്*, ആലുവ, കളമശ്ശേരി, വൈറ്റില, ഞാറക്കല്* എന്നീ 5 ബ്ലോക്കുകളിലായി 17 കൃഷിഭവനുകളുടെ കീഴിലാണ് എറണാകുളം ജില്ലയിലെ പൊക്കാളിപ്പാടങ്ങളുള്ളത്. കൂടാതെ മുളന്തുരുത്തി ഭാഗത്തും പാടത്ത് പൊക്കാളി കൃഷി ചെയ്യാറുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് എറണാകുളം ജില്ലയിലുള്ള കൃഷി ചെയ്യുന്ന പൊക്കാളിപ്പാടങ്ങളുടെ ആകെ വിസ്തീര്*ണം 3,048.6 ഹെക്ടര്* ആണ്. 1,726.2 ഹെക്ടര്* നിലം സ്ഥിരമായി തരിശുഭൂമിയാണ് (പെര്*മനെന്റ് ഫാലോ ലാന്*ഡ്), കൃഷിയിറക്കാറില്ല.
    2021-22ല്* ജില്ലയിലെ പൊക്കാളി നിലത്തിന്റെ സ്ഥിരവിവര പട്ടിക (%)
    2021-22 കാലഘട്ടത്തില്* എറണാകുളം ജില്ലയില്* കൃഷിയിറക്കിയ പാടങ്ങളുടെ ആകെ വിസ്തീര്*ണ്ണം 724.64 ഹെക്ടറാണ്. ഈ പാടങ്ങളില്* വിളവെടുപ്പ് അടുക്കുന്നു. കഴിഞ്ഞ വര്*ഷം എറണാകുളം ജില്ലയില്* കൃഷിയിറക്കിയത് 486.81 ഹെക്ടറിലാണ്. ഈ പാടങ്ങളില്*നിന്ന് വിളവെടുത്തത് 2,07,190 കിലോഗ്രാം നെല്ലും. അതായത് 2020-21 കാലഘട്ടത്തില്* കൃഷിയിറക്കിയത് മൊത്തം നിലത്തിന്റെ 10.19% മാത്രമാണ്. എറണാകുളം ജില്ലയില്* ഏറ്റവും കൂടുതല്* പൊക്കാളിപ്പാടങ്ങളുള്ളത് വൈറ്റിലയില്* ആണെങ്കിലും ഏറ്റവും കൂടുതല്* കൃഷിയിറക്കുന്നത് നോര്*ത്ത് പറവൂരിലാണ്. 242 ഹെക്ടറിലായി 56,200 കിലോ നെല്ലാണ് നോര്*ത്ത് പറവൂര്* ബ്ലോക്ക് 2020-21-ല്* ഉത്പാദിപ്പിച്ചത്. അതില്* 61.98% ഉത്പാദനം ഏഴിക്കരയിലും 37.19% കോട്ടുവളളിയിലും 0.82% ചിറ്റാട്ടുകരയിലുമാണ്. ജില്ലയിലെ മൊത്തം കണക്കെടുത്താലും ഏറ്റവും കൂടുതല്* കൃഷിയിറക്കിയത് ഏഴിക്കരയില്* (30.8%) തന്നെയാണ്. ഏറ്റവും കുറവ് മുളവുകാട് ബ്ലോക്കിലും (0.2%).
    2017 മുതലുള്ള കണക്കുകളില്*, ഉയര്*ച്ച-താഴ്ചകള്* പ്രകടമാണ്. തരിശുനിലം ഒഴിച്ചുനിര്*ത്തി, കൃഷിയോഗ്യമായ ബാക്കി നിലത്തിന്റെ വിസ്തീര്*ണ്ണവുമായി കണക്കുകൂട്ടുമ്പോള്*, 18.61% (2017-1, 17.74% (2018-19), 11.81% (2019-20), 15.96% (2020-21) എന്നിങ്ങനെയാണ് കൃഷി ചെയ്ത നിലത്തിന്റെ ശതമാനങ്ങള്*. 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം വിത്തിനു ക്ഷാമം വന്നത് കൃഷിയില്* വന്* ഇടിവാണുണ്ടാക്കിയത്. 2019-2020 വര്*ഷത്തില്* ആകെ 36,225 കിലോഗ്രാം നെല്ലാണ് ഉത്പാദിപ്പിച്ചത്. അതായത് മുന്* വര്*ഷത്തേക്കാള്* 1,579,675 കിലോ കുറവ്. എന്നാല്* അടുത്ത വര്*ഷം, കൃഷി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്* നിലത്തു കൃഷിയിറക്കുവാനും, 2,07,190 കിലോ നെല്ലുത്പാദിപ്പിക്കാനും കഴിഞ്ഞു. എങ്കിലും 2017-18-ല്* 567.613 ഹെക്ടറില്* 2,86,380 കിലോഗ്രാം നെല്ല് എന്നതില്* നിന്ന് 486.81 ഹെക്ടറില്* 2,07,190 കിലോഗ്രാം നെല്ലിലേക്ക് 2020-21ല്* ഉത്പാദനം കുറഞ്ഞു. ഇക്കുറി കൂടുതല്* നിലത്ത് കൃഷിയിറക്കിയിട്ടുണ്ട്. മുന്* വര്*ഷത്തെ അപേക്ഷിച്ച് 237.83 അധികം ഹെക്ടറിലാണ് എറണാകുളം ജില്ലയില്* 2021-22ല്* പൊക്കാളി കൃഷിയറക്കിയത്.
    പൊക്കാളി കൃ​ഷിയില്* നേരിടുന്ന പ്രധാന പ്രശ്*നങ്ങള്*
    ഏറെ പ്രത്യേകതയുള്ള നെല്ലാണെങ്കില്* പോലും ആകെ കൃഷിയോഗ്യമായ നിലത്തിന്റെ കുറച്ചു ഹെക്ടറില്* മാത്രമാണ് വിളവെടുക്കുന്ന വിസ്തീര്*ണ്ണം. വളരെയധികം പ്രശ്*നങ്ങളാണ് കര്*ഷകര്* ഈ മേഖലയില്* ഇപ്പോള്* അഭിമുഖീകരിക്കുന്നത്. കൃഷിയില്* നേരിടുന്ന പ്രധാന പ്രശ്*നങ്ങള്* ചുവടെ ചേര്*ക്കുന്നു.
    തൊഴില്* ക്ഷാമം: പണ്ട് കാലത്തെ അപേക്ഷിച്ച് അധികം ആരും ഈ കൃഷി രീതിയിലേക്കു ഇറങ്ങുന്നില്ല. ചെളിയിലും വെള്ളത്തിലും നിന്ന് പണിയെടുക്കാന്* തൊഴിലാളികള്* തയ്യാറാകുന്നില്ല. പുതുതലമുറയ്ക്ക് താല്പര്യവും കുറവാണ്. പണ്ട് കാലങ്ങളില്* വിളവെടുത്ത നെല്ലിന്റെ ഒരു ഭാഗം ആയിരുന്നു പാടത്തെ തൊഴിലാളികള്*ക്കു വേതനം. ഇന്നത്തെ കാലത്ത് ആ സമ്പ്രദായം പല തൊഴിലാളികള്*ക്ക്കും സ്വീകാര്യമല്ല. ഇത് കര്*ഷകരെ കൂടുതല്* ബുദ്ധിമുട്ടിലാക്കുന്നു.
    അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം: ബണ്ടുകളും ചിറകളും ജീര്*ണിച്ച അവസ്ഥയിലാണുള്ളത്. ജല നിര്*ഗ്ഗമന ചാലുകള്* എല്ലാം തന്നെ എക്കല്* അടിഞ്ഞ അവസ്ഥയിലാണ്. നിലം ശരിയായി ഉണക്കുന്നതിനുള്ള സംവിധാനങ്ങള്* ശരിയായ രീതിയില്* പ്രവര്*ത്തിക്കുന്നില്ല. ഉറപ്പുള്ളതും സ്ഥിരമായ മെതിക്കളങ്ങളുടെ അഭാവം മൂലം നെല്ലിന്റെ ഗുണമേന്മ കുറയുന്നു. നെല്ല് വിളവെടുക്കുന്ന സമയത്ത് അത് കരയ്ക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങളും കുറവാണ്.
    യന്ത്രവത്ക്കരണത്തിന്റെ അഭാവം: തൊഴിലാളികളുടെ അഭാവം പരിഹരിക്കാനുള്ള ഒരു മാര്*ഗമാണ് യന്ത്രവത്കരണം. എന്നാല്* പൊക്കാളിപ്പാടങ്ങളില്* യന്തങ്ങള്* ഉപയോഗിക്കുന്നത് ദുഷ്*കരമാണ്. നിരപ്പല്ലാത്തതും വ്യത്യസ്ത ആഴത്തിലുള്ള പ്രദേശങ്ങളുള്ള ഭൂപ്രകൃതിയും വെള്ളക്കെട്ടുമെല്ലാമാണ് പ്രധാന കാരണം. നിര്*മിക്കുന്ന യന്ത്രം ഭാരം കുറഞ്ഞതും വെള്ളത്തില്* പൊങ്ങി നില്*ക്കുന്നതും തുരുമ്പെടുക്കാത്തതും അകത്തു വിശാലവും ആയിരിക്കണം. യന്ത്ര നിര്*മാണ ശ്രമങ്ങള്* നടക്കുന്നുണ്ടെങ്കിലും, ഒരു യന്ത്രവും വേണ്ടത്ര കാര്യക്ഷമമല്ല, അവ പൂര്*ണ്ണമായി വിജയിച്ചിട്ടില്ല.
    ഭൂമി പരിവര്*ത്തനം: പൊക്കാളിപ്പാടങ്ങള്* നികത്തി സാധാരണ നിലമാക്കി മാറ്റുന്നതും പലപ്പോഴും മത്സ്യക്കൃഷിക്ക് മാത്രമായി ഉപയോഗിക്കുന്നതും പൊക്കാളികൃഷി നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. പൊക്കാളിക്കൃഷിയുടെ ഭാഗമായ വിഭവ സ്രോതസ്സുകളെ തടയുന്ന തരത്തിലുള്ള നിര്*മ്മാണങ്ങളും പ്രശ്*നമാണ്. ഉദാ: എറണാകുളം കണ്ടെയ്*നര്* ടെര്*മിനല്* റോഡിന്റെ നിര്*മ്മാണം നിരവധി പൊക്കാളിപ്പാടങ്ങളെയാണ് ബാധിച്ചത്.നിലങ്ങള്* കൃഷി ചെയ്യാതെ ഇടുന്നതും ദോഷമാണ്. കൃഷി ചെയ്യാതെ ഇടുന്ന നിലത്തിന്റെ ആഴം കൂടുകയും നെല്* കൃഷിക്ക് യോഗ്യമല്ലാതെയാവുകയും ചെയ്യുന്നു. അവ പിന്നീട് മത്സ്യക്കൃഷിക്ക് മാത്രമേ ഉപയോഗിക്കാന്* കഴിയൂ. അല്ലെങ്കില്* അവിടെ കണ്ടലുകള്* വളരും. പിന്നീട് അവ വെട്ടിമാറ്റി നെല്*കൃഷി പുനരാരംഭിക്കുക എന്നത് നിയമപരമായി സാധ്യമല്ല.
    വിത്തുകളുടെ ദൗര്*ലഭ്യം: കൃഷിയില്* ഏറ്റവും പ്രധാനപ്പെട്ട ഉത്പാദനോപാധിയാണ് ഗുണമേന്മയുള്ള വിത്ത്. പരമ്പരാഗതമായി, വിളവെടുപ്പില്* നിന്നുള്ള വിത്തുകള്* കര്*ഷകര്* നിലനിര്*ത്തി അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാല്* ഇപ്പോഴത്തെ ചില സാഹചര്യങ്ങളില്* കര്*ഷകര്* മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്* നിര്*ബന്ധിതരാവുന്നുണ്ട്. എന്നാല്* ഫാമുകളില്*നിന്നു വിത്ത് യഥാസമയം ലഭിക്കാറില്ല. വിത്തുകളില്* കളകള്* അമിതമായി അടങ്ങിയിരിക്കുന്നതാണ് മറ്റൊരു പ്രശ്*നം. ഇത് കുറഞ്ഞ വിളവിന് കാരണമാകുന്നു. കൂടാതെ സംഭരിച്ച വിത്തുകള്* 2018-ലെ വെള്ളപ്പൊക്കത്തില്* പോയത് വലിയ നഷ്ടമായിരുന്നു. ചെമ്മീന്* കൃഷിയിലും നിരവധി കര്*ഷകര്* പ്രശ്*നം നേരിടുന്നുണ്ട്. കായലില്* അമിതമായ മത്സ്യ ബന്ധനം മൂലം ചെമ്മീന്* കൃഷിക്ക് വേണ്ട ചെമ്മീന്* വിത്തുകള്* വേലിയേറ്റത്തില്* തൂമ്പിലൂടെ പാടത്തേക്ക് കയറുന്നില്ല. പുറമേനിന്നു ചെമ്മീന്* കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ വൈറസ് ബാധയുണ്ടാകാന്* സാധ്യയുണ്ട്.
    ഏകകൃഷി (മോണോകള്*ചര്*): ഒരു നിശ്ചിത പ്രദേശത്ത് ഒരൊറ്റ വിളയുടെ കൃഷി ചെയ്യുന്നതാണ് മോണോകള്*ച്ചര്* അഥവാ ഏക കൃഷി. പൊക്കാളിയുടെ വര്*ദ്ധിച്ച ചെലവും കുറഞ്ഞ ലാഭവും കാരണം കര്*ഷകര്* നെല്ല് ഒഴിവാക്കി ചെമ്മീന്* കൃഷി അല്ലെങ്കില്* മത്സ്യക്കൃഷി മാത്രം ചെയ്യാന്* തുടങ്ങി.. ഇതുമൂലം മണ്ണിന് അതിന്റെ ഘടന നഷ്ടപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് മൈക്രോബ് വികസനത്തിനും വയലില്* വൈറല്* ബാധയുണ്ടാകുന്നതിനും വഴിയൊരുക്കുന്നു.
    മലിനീകരണം: നദിയിലെ മലിനീകരണത്തിന്റെ തോത് വര്*ദ്ധിക്കുന്നത് പൊക്കാളിയിലും ചെമ്മീന്*കൃഷിയിലും വിളവ് കുറയുന്നതിന് കാരണമാണ്. ഇത് മൂലം ചെമ്മീന്* കുഞ്ഞുങ്ങള്* ചാവുകയും അരിയുടെ വലിപ്പം കുറയുകയും ചെയ്യുന്നു.
    കാലാവസ്ഥാ വ്യതിയാനം: കാലാവസ്ഥാ വ്യതിയാനത്തെ തരണം ചെയ്യാന്* കെല്*പ്പുള്ള നെല്ലിനമാണ് പൊക്കാളി എന്ന് പറയുമ്പോളും, ചില കാലാവസ്ഥ വ്യതിയാനങ്ങള്* കൃഷിയെ ബാധിക്കുന്നു. കൃത്യമായി മഴ കിട്ടാത്തത് ഈ വിളയെ ബാധിക്കുന്നു.
    പക്ഷികളുടെ ആക്രമണം: തത്തകളും പ്രാവുകളും ആയിരുന്നു മുന്* വര്*ഷങ്ങളില്* കൃഷിസമയത്ത് ആക്രമിച്ചിരുന്നത്. പക്ഷേ ഈയിടെ നെല്ലിക്കോഴി എന്നൊരു പക്ഷി കര്*ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇവ വയലില്* കൂട് കൂട്ടുകയും നെല്*ച്ചെടിയുടെ തണ്ടില്* നിന്ന് നീരെടുക്കുകയും ചെറിയ പ്രാണികളെയും മത്സ്യങ്ങളെയും ഭക്ഷിക്കുന്നു.
    സര്*ക്കാരില്*നിന്നുള്ള അജ്ഞത: സര്*ക്കാര്* മറ്റേതൊരു അരിയും പോലെ സാധാരണ നിരക്കിലാണ് (28 രൂപ) കര്*ഷകരില്*നിന്നു പൊക്കാളിയരി സംഭരിക്കുന്നത്. അത് അപര്യാപ്തമാണ്. സൗജന്യ വിത്തുകളും സബ്*സിഡികളും ആനുകൂല്യങ്ങളും നല്*കുന്നുണ്ടെങ്കിലും കര്*ഷകരുടെ ആവശ്യങ്ങള്* പൂര്*ണമായി തൃപ്തിപ്പെടുത്തുന്ന സഹകരണ സേവനങ്ങള്* സര്*ക്കാരില്* നിന്നുണ്ടാകുന്നില്ല. പൊക്കാളിയുടെ പ്രത്യേകതകള്* ജനങ്ങളിലെത്തിച്ച് വിപണിയില്* കൂടുതല്* ഇടപെടല്* നടത്താന്* സഹകരണ സംഘങ്ങള്* ശ്രമിക്കുന്നുണ്ടെങ്കിലും സര്*ക്കാരിന്റെ സഹായമൊന്നുമില്ലാത്തതിനാല്* വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല.
    അവബോധത്തിന്റെയും അറിവിന്റെയും അഭാവം: കൃത്യവും ആവശ്യവുമായ അറിവിന്റെ അഭാവം പൊക്കാളിക്കൃഷിയുടെ ഇടിവിനു ഒരു പ്രധാന കാരണമാണ്. കര്*ഷകര്*ക്ക് കൃത്യമായ അറിവ് പകര്*ന്നുകൊടുക്കേണ്ടതും അവരുടെ ചില പ്രവര്*ത്തികളുടെ പ്രത്യാഘാതങ്ങള്* അവര്*ക്ക് മനസിലാക്കിക്കൊടുക്കേണ്ടതും അത്യാവശ്യമാണ്.
    പരിഹാരങ്ങളും സാധ്യതകളും
    പരമ്പരാഗത കൃഷിരീതിയാണെങ്കിലും വര്*ത്തമാനകാലത്ത് പൊക്കാളി പലര്*ക്കും അത്ര സുപരിചിതമല്ല. ഈ കൃഷിരീതിയും പോഷക ഗുണമുള്ള അരി ജനങ്ങളിലേക്ക് എത്തിക്കേണ്ടതും അനിവാര്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഉത്പാദനം കൂട്ടുന്നതും.
    ഒരു യൂണിറ്റ് ഏരിയയില്*നിന്ന് കര്*ഷകന് ലഭിക്കുന്ന വരുമാനം കൂട്ടുന്നതാണ്, കര്*ഷകരെ ഈ കൃഷിരീതിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു പ്രധാന മാര്*ഗ്ഗം. പൊക്കാളിയുടെ ജൈവ കൃഷിരീതിയും ഔഷധഗുണവും പോഷകസമൃദ്ധിയും ഭൂപ്രദേശ സൂചിക പോലെയുള്ള മറ്റു പ്രത്യേകതകളും ജനങ്ങളിലെത്തിച്ച്, വിപണിയില്* കൂടുതല്* ഇടപെടല്* നടത്താനുള്ള വിപണന വൈദഗ്ധ്യവും ആവശ്യമാണ്. അതിനായി സര്*ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്* നടപടികള്* ഉണ്ടാകേണ്ടതാണ്. ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ വിലയും, നെല്ല് സംഭരണ വിലയും ഉയര്*ത്തേണ്ടതാണ്. തനതായ രീതിയോടൊപ്പം, മത്സ്യ കൃഷി കൂടി ഉള്*പ്പെടുത്തുന്ന രീതിയും തിരഞ്ഞെടുക്കാവുന്നതാണ്. ഇവ മൊത്തം കൃഷി ലാഭകരമാക്കുന്നു.
    പൊക്കാളിയുടെ കയറ്റുമതി സാധ്യതകളും ഏറെയാണ്. പൊക്കാളിയുടെ കയറ്റുമതിക്ക് ആകര്*ഷകമായ കയറ്റുമതി നയങ്ങള്* കൊണ്ടുവരുന്നത് ഈ മേഖലയ്ക്ക് ഒരു ഉത്തേജനമാകും. വിദേശ വിനിമയ വരുമാനം വര്*ദ്ധിപ്പിക്കുകയും ചെയ്യും. നെല്ലായും അരിയായും അവലായും അരിപ്പൊടിയായിട്ടെല്ലാം പൊക്കാളിവിപണി വിപുലമാകുന്നതിനോടൊപ്പം നെല്ലുത്പാദനവും കൂടേണ്ടതുണ്ട്. അതിനായി നിലങ്ങള്* വേണ്ടരീതിയില്* കൃഷിയോഗ്യമാക്കുന്നതും നിലവില്* തകര്*ന്നു കിടക്കുന്ന ബണ്ടുകളും തൂമ്പുകളും പുനര്*നിര്*മ്മിക്കുന്നതും അനിവാര്യമാണ്. അതോടൊപ്പം കര്*ഷകര്*ക്കും താല്പര്യമുള്ളവര്*ക്കും വേണ്ട പഠന ക്ലാസ്സുകള്* നല്*കി കൃഷിയെ നല്ലരീതിയില്* ഉയര്*ത്തികൊണ്ടുവരാം. ഇന്*ഷുറന്*സ് പദ്ധതികളും ഉള്*പ്പെടുത്താവുന്നതാണ്.
    നിലവിലുള്ളതും എന്നാല്* കൂടുതല്* സാധ്യതകളുമുള്ള ഒന്നാണ് ടൂറിസം. കൂടുതല്* ആള്*ക്കാരെ ആകര്*ഷിക്കുന്ന ഒന്നാണ് ഇക്കോ-ഫ്രണ്ട്ലി, നേച്ചര്* ടൂറിസം എന്നിവ. കൃഷിയിടങ്ങളേയും, കൃഷി രീതികളേയും കൃഷി ഉല്*പ്പന്നങ്ങളേയും പരിചയപ്പെടുത്താന്* ഇത് വളരെ നല്ലതാണ്. മറ്റൊരു വരുമാന മാര്*ഗ്ഗവുമാണിത്. തണ്ണീര്*ത്തടങ്ങളെ സംരക്ഷിക്കാനും ഏറ്റവും മികച്ച രീതിയിലതിനെ ഉപയോഗിക്കാനും ഇതുമൂലം കഴിയും. പൊക്കാളിയെ സംബന്ധിച്ച ഗവേഷണ സാധ്യതകള്* ഉയര്*ന്നു വരുന്ന ഒരു കാലമാണ്. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്* കൃഷി പരീക്ഷണങ്ങള്*ക്കായി പൊക്കാളി വിത്തുകള്* കൊണ്ടുപോകുന്നു. ഇത് പൊക്കാളിയുടെ കൂടുതല്* സാധ്യതകളിലേക്ക് വഴിതെളിക്കുന്നു.
    പുതിയ വികസന ലക്ഷ്യങ്ങളും പൊക്കാളി കൃഷി വികസനത്തിന് വേണ്ട ഇത്തരം പല നിര്*ദ്ദേശങ്ങളും പി.എല്*.ഡി.എ. (പൊക്കാളി നെല്*കൃഷി -വികസനം പ്രൊജക്റ്റ്) മുന്നോട്ട് വച്ചിട്ടുണ്ട്. നിര്*ദ്ദേശങ്ങള്* പ്രാവര്*ത്തികമാവുകയാണെങ്കില്* വരുംകൊല്ലങ്ങളില്* കൂടുതല്* ഹെക്ടറുകളിലേക്ക് പൊക്കാളി കൃഷി വ്യാപിപ്പിക്കാന്* സാധിക്കുമെന്നാണ് പ്രതീക്ഷ.
    പ്രകൃതിയും പൈതൃകവും കാക്കേണ്ടത്തിന്റെ ഉത്തരവാദിത്ത്വം നമുക്കുണ്ട്. ഒപ്പം ആരോഗ്യവും. അതുകൊണ്ടുതന്നെ പോക്കാളി എന്ന വിളയുടെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്*ത്തിക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും നല്ല രീതിയില്* ചെറുത്ത് വളരാന്* കഴിവുള്ളതുകൊണ്ടു തന്നെ വരും കാലങ്ങളില്* പൊക്കാളിക്കൃഷി നിലനിര്*ത്തി വിപുലമാക്കേണ്ടത് ഒരു ആവശ്യമാണ്.




  5. #865
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഗുണത്തിൽ മുൻപിൽ കാളയിറച്ചിയോ പോത്തിറച്ചിയോ? രണ്ടും എങ്ങനെ തിരിച്ചറിയാം?




    Beef. image courtesy: shutterstockശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ലഭ്യതയ്ക്കാണ് നാം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കോഴി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചി പോത്തിറച്ചിയാണ്. അതിനു താഴെ ആട്ടിറച്ചിയും വരും. എന്നാൽ, പോത്തിറച്ചിയെന്ന പേരിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതെല്ലാം പോത്തിറച്ചിതന്നെയാണോ? പലർക്കുമുണ്ടാകുന്ന സംശയമാണിത്.

    പോത്ത്, എരുമ, കാള, പശു തുടങ്ങിയവയുടെ ഇറച്ചിയെല്ലാം ബീഫ് എന്ന ഗണത്തിൽപെടും. എന്നാൽ, പോത്തിറച്ചിക്ക് ബഫ്, കാരാ ബീഫ് എന്നിങ്ങനെയുള്ള പേരുകളുമുണ്ട്.
    ഓരോ ഇറച്ചിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ കഴിയും. പോത്തിറച്ചി എന്ന പേരിൽ കാളയിറച്ചി ലഭിക്കാറുണ്ട്. എന്നാൽ, പോത്തിറച്ചിയും കാളയിറച്ചിയും തമ്മിലുള്ള പ്രകടമായ മാറ്റങ്ങൾ അനായാസം തിരിച്ചറിയാവുന്നതേയുള്ളൂ. പോത്തിറച്ചിയിലെ കൊഴുപ്പിന് തൂവെള്ള നിറമാണെങ്കിൽ കാളയിറച്ചിയിലെ കൊഴുപ്പിന് മഞ്ഞ കലർന്ന വെള്ള നിറമാണ്. കൂടാതെ, രണ്ടിറച്ചിയും ചുവന്ന ഇറച്ചിയുടെ ഗണത്തിൽപ്പെടുന്നവയാണെങ്കിലും കാളയിറച്ചിയെ അപേക്ഷിച്ച് പോത്തിറച്ചിക്ക് ചുവപ്പുനിറം കൂടുതലുണ്ട്. കാളയിറച്ചിയെൾ പോത്തിറച്ചിയിൽ കൊഴുപ്പു കുറവാണ്. അതിനാൽ പോത്തിറിച്ചി വേവിക്കാൻ കാളയിറച്ചിയെ അപേക്ഷിച്ച് കുറവ് സമയം മതി. മാത്രമല്ല ഗുണത്തിലും മുൻപിൽ പോത്തിറച്ചിതന്നെ.
    ആട്ടിറിച്ചിയും ബീഫും എങ്ങനെ തിരിച്ചറിയാം? കൊഴുപ്പിന്റെ നേർത്ത വര പോത്തിറച്ചിയിലുണ്ടാകും. എന്നാൽ, ആട്ടിറച്ചിയിൽ അതുണ്ടാവില്ല. ആട്ടിറച്ചിക്ക് രൂക്ഷമായ മണമുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചറിയാനും കഴിയും. ആട്ടിറച്ചിയിൽ ഉള്ളതിനേക്കാൾ മാംസ്യ അളവ് പോത്തിറച്ചിയിലുണ്ട്.

    പന്നിയിറച്ചിക്ക് പുറംതൊലി ഉള്ളതിനാൽ അനായാസം തിരിച്ചറിയാൻ കഴിയും. എങ്കിലും പുറംതൊലി നീക്കി പോത്തിറച്ചിയുമായി താരതമ്യപ്പെടുത്തിയാൽ പോത്തിറച്ചിയെ അപേക്ഷിച്ച് പന്നിയിറച്ചി മൃദുവാണ്.
    ആട്ടിറച്ചിക്ക് നമ്മുടെ നാട്ടിൽ പൊതുവെ പറയുന്ന പേര് മട്ടൺ എന്നാണ്. എന്നാൽ, ആട്ടിറച്ചിയുടെ ശരിയായ പേര് ഷവോൺ എന്നാണ്. *മട്ടൺ എന്ന പേര് ശരിയായി ചേരുക ഒരു വയസിനു മുകളിലുള്ള ചെമ്മരിയാടിന്റെ ഇറച്ചിക്കാണ്. അതുപോലെ ഒരു വയസിനു താഴെയുള്ള ചെമ്മരിയാടിന്റെ ഇറച്ചിക്ക് ലാമ്പ് എന്ന് പറയും.


  6. #866
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇറച്ചി ഏതാണെന്ന് അറിയാമോ?


    HIGHLIGHTS

    • ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി
    • ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇറച്ചിമേഖലയാണ് ചിക്കൻ

    image courtesy shutterstock

    ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി. ബി.സി. 10,000 കാലഘട്ടത്തിൽത്തന്നെ ഇറച്ചിക്കുവേണ്ടി മനുഷ്യർ മൃഗങ്ങളെ വളർത്തിയിരുന്നുവെന്ന് ചരിത്രം പറയുന്നു. അതായത്, മനുഷ്യരുടെ ഭക്ഷണത്തിൽ ജന്തുജന്യ പ്രോട്ടീൻ അഥവാ മാംസം ഉൾപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. മനുഷ്യരുടെ ബുദ്ധിവികാസത്തിനും ആയുർദൈർഘ്യത്തിനും കാരണം ഈ ഇറച്ചിയുപയോഗമാണെന്നാണ് നരവംശശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.
    പൊതുവെ ഇറച്ചി എന്നു പറയുമ്പോഴും മൃഗങ്ങളുടെ വൃക്കകൾ, തലച്ചോറ്, ഹൃദയം, കരൾ, ആമാശയം തുടങ്ങിയ ആന്തരികാവയവങ്ങളെല്ലാം കഴിക്കാൻ ഉപയോഗിക്കുന്നു. ഇവയെല്ലാം പോഷകങ്ങളുടെ കലവറകളുമാണ്.

    ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചികൾ ചിലതുണ്ട്. ചിക്കൻ, പോർക്ക്, ബീഫ്, ലാമ്പ്, ആട് എന്നിവയാണ് ഇവയിൽ മുൻനിരയിലുള്ളത്.

    image courtesy shutterstock

    ചിക്കൻ

    ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇറച്ചിമേഖലയാണ് ചിക്കൻ. കുറഞ്ഞ കാലംകൊണ്ട് പോഷകസമ്പുഷ്ടമായ ഉപയോഗയോഗ്യമായ ഇറച്ചി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞതുതന്നെയാണ് ഈ മേഖലയിലെ വിജയം. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ബ്രോയിലർ കോഴികളെ വികസിപ്പിച്ചെടുക്കാൻ സാധിച്ചത് നേട്ടമാണ്. സാധാരണക്കാർക്കും ലഭ്യമായ ഇറച്ചിയെന്നും ചിക്കനെ വിളിക്കാനാകും.
    കേവലം 35–40 ദിവസംകൊണ്ട് വളർച്ചയെത്തുന്നതിനാൽ മറ്റേത് ഇറച്ചിവിഭാഗത്തേക്കാളും കൂടുതൽ ഉൽപാദനക്ഷമത ഈ മേഖലയ്ക്കുണ്ട്. അതുകൊണ്ടുതന്നയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇറച്ചിയായി ചിക്കൻ മാറാനും കാരണം. കൂടാതെ അതിവേഗം പാകം ചെയ്യാൻ കഴിയുന്നതും വൈവിധ്യമാർന്ന വിഭവങ്ങൾ തയാറാക്കാമെന്നതും നേട്ടമായി.


    പോർക്ക്

    ഏതാനും നാളുകൾക്ക് മുൻപ് ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന പന്നിയിറച്ചി ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ചൈനയും അമേരിക്കയും യൂറോപ്പും ഏഷ്യയിലെ ചില രാജ്യങ്ങളും പന്നിയിറച്ചിയോട് പ്രിയമുള്ളവയാണ്. ഉൽപാദനത്തിൽ ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
    കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന മാസമാണ് പോർക്ക്. മറ്റു വളർത്തുമൃഗങ്ങളെ അപേക്ഷിച്ച് ഭക്ഷണത്തിന് ഭാരിച്ച ചെലവ് വരുന്നില്ല എന്നതുതന്നെ വലിയ നേട്ടം. ഹോട്ടലുകളിലെയും മറ്റും മിച്ചഭക്ഷണങ്ങൾ, അറവ് അവശിഷ്ടങ്ങൾ, പച്ചക്കറിയവശിഷ്ടങ്ങൾ എന്നിവയെല്ലാം നൽകി പന്നികളെ വളർത്താം.
    കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുക്കൾ എന്നിവ പന്നിയിറച്ചിയിൽ അടങ്ങിയിരിക്കുന്നു. ജീവകം ബി1ന്റെ ഉറവിടമാണ് പന്നിയിറച്ചിയെന്നത് ശ്രദ്ധേയമാണ്. റെഡ് മീറ്റിനു പകരമായി ഉപയോഗിക്കാൻ കഴിയുന്നതും പന്നിയിറച്ചിയാണ്.
    ഇന്ത്യയിൽ ചിക്കനും ബീഫും ആടും കഴിഞ്ഞേ പന്നിയിറിച്ചിക്കു സ്ഥാനമുള്ളൂ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് പന്നിയിറച്ചിക്ക് പ്രിയമുള്ളത്.
    കേരളത്തിലാവട്ടെ പ്രതിവർഷം ശരാശരി 100 കിലോയുള്ള രണ്ടുലക്ഷം പന്നികളെ ആവശ്യമുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇതിന്റെ 50 ശതമാനത്തിലേറെ കേരളത്തിനു വെളിയിൽനിന്നാണ് വരുന്നത്.


    ബീഫ്

    പോത്ത്, എരുമ, കാള, പശു, മൂരി എന്നിവയുടെയെല്ലാം ഇറച്ചി പൊതുവായി ബീഫ് എന്ന ഗണത്തിൽ ഉൾപ്പെടും. എങ്കിലും ഓരോ രാജ്യത്തും ഉപയോഗം വ്യത്യസ്തമാണ്. ഇന്ത്യയിൽ പശു, കാള ഇറച്ചിയേക്കാൾ കൂടുതൽ പ്രചാരം പോത്തിറച്ചിക്കാണ്. അതേസമയം, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളിൽ പശു, കാള ഇറച്ചിക്കാണ് പ്രാധാന്യം. അതുപോലെ ഇറച്ചിയാവശ്യത്തിനായി കാളകളെ വളർത്തിയെടുക്കുന്നു. മികച്ച വളർച്ചയുള്ള ഇനങ്ങളും ഇതിനായി അത്തരം രാജ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നു.
    2020ലെ കണക്കുകൾ പ്രകാരം അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബീഫ് ഉപയോഗത്തിൽ മുൻപിൽ. ആഗോള ബീഫ് ഉപയോഗത്തിൽ 21 ശതമാനവും അമേരിക്കയാണ്.
    ലാമ്പ് മീറ്റ്

    ഒരു മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പ്രായമുള്ള ചെമ്പരിയാട്ടിൻകുട്ടികളുടെ ഇറച്ചിക്കാണ് ലാമ്പ് എന്ന് പറയുക. ലോകത്തിലെ ഏറ്റവും വലിയ ലാമ്പ് ഉപഭോക്താവും ഇറക്കുമതിക്കാരും യൂറോപ്യൻ യൂണിയനാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഉപഭോഗത്തിന്റെ 99 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. മംഗോളിയ, തുർക്ക്*മെനിസ്ഥാൻ, ഐസ്*ലൻഡ്, ഗ്രീസ്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ ചെമ്മരിയാടിന്റെയും കോലാടുകളുടെയും ഇറച്ചി കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
    ആട്ടിറച്ചി

    ഊർജം, കൊളസ്ട്രോൾ എന്നിവ മറ്റിറച്ചികളെ അപേക്ഷിച്ച് കുറവാണെന്നാണ് ആട്ടിറച്ചിയുടെ പ്രത്യേകത. ഒരു കഷണം ആട്ടിറച്ചിയിലുള്ളത് 122 കാലറി ഊർജമാണ്. ബീഫിൽ അത് 179ഉം ചിക്കനിൽ 162ഉം ആണ്. ലോകജനസംഖ്യയുടെ 63 ശതമാനം ആട്ടിറച്ചി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

    [/FONT][/COLOR]

  7. #867
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മയിലും ഒരുതരം കോഴിയാണ്, കാല്പനിക ഏമ്പക്കം വിടാമെങ്കിലും കൃഷിക്കാര്*ക്ക് അത്ര സുന്ദരമല്ല മയിൽക്കാഴ്ച


    X

    അധികം പറക്കാതെ മണ്ണില്* അതുമിതും കൊത്തിത്തിന്നു ജീവിക്കുന്ന പക്ഷികളായ കോഴികളും ടര്*ക്കികളുമൊക്കെ ഉള്*പ്പെടുന്ന Phasianidae കുടുംബത്തിലെ അംഗമാണ് മയില്*. അതില്* പെട്ട 'പാവോ' ജനുസില്* ആണ് മയിലിനെ ഉള്*പ്പെടുത്തിയിട്ടുള്ളത് എങ്കിലും ആളത്ര പാവമൊന്നുമല്ല . ഭൂമിയില്* ആര്*ക്കും തെറ്റിപ്പോകാതെ തിരിച്ചറിയാനാകുന്ന അപൂര്*വ്വം പക്ഷികളില്* ഒന്നാണവ . അതുകൊണ്ട് തന്നെ അവയുടെ രൂപ വിശദീകരണങ്ങള്*ക്ക് ഇ്*പ്പോല്* പ്രസക്തിയില്ല..

    പെണ്*മയിലിന്റെ പേര് peahen എന്നാണ്, peacock അല്ല

    മയില്* എന്ന് കേള്*ക്കുമ്പോള്* ലോഹ നീലിമ തിളങ്ങുന്ന ശരീരവും വര്*ണ്ണവിസ്മയമായ നീളന്* പീലിക്കണ്ണുകളും ആനന്ദ നൃത്ത രൂപവും മനസ്സില്* തെളിയും. ആണ്* മയിലായ peacock ആണ് എല്ലാവര്*ക്കും ഇഷ്ട മയില്*. പെണ്* മയില്* സീനില്* ഇല്ല. കാണാന്* ഭംഗി ഇത്തിരി കുറഞ്ഞ് പോയതിന്റെ ദുര്യോഗം! പെണ്*മയിലിന് peahen എന്നാണ് പറയുക. പൊതുവായി മയിലിന് Peafowl എന്ന ശരിയായ പദം ഉണ്ടെങ്കിലും പീക്കോക്ക് തന്നെ ഉപയോഗിച്ച് നമുക്കത് ശീലമായിപ്പോയി. പാരക്കീറ്റുകളെ പാരറ്റ് എന്ന് മാത്രം വിളിക്കുന്ന നമ്മളോടാണോ കളി!
    മയിലോളം മനുഷ്യരെ ആകര്*ഷിച്ച വേറൊരു പക്ഷി ഉണ്ടാവില്ല. നമുക്ക് ഏറ്റവും പരിചിതമായ പക്ഷിയായ വളര്*ത്ത് കോഴികള്* red junglefowl എന്ന കാട്ട് കോഴിയില്* നിന്ന് മെരുക്കി - മെരുങ്ങി ഉണ്ടാക്കിയത് പോലെ മയിലുകളും നന്നായി മെരുങ്ങുമെങ്കിലും വളര്*ത്തു മയിലുകളെ ഉണ്ടാക്കാന്* നമ്മുടെ മുതുമുത്തച്ഛന്മാരായ കൃഷിക്കാര്* മിനക്കെടാതിരുന്നതിന് കാരണം എന്താവും? തീറ്റപ്രാന്തന്മാരായതിനാല്* ഇവര്* കൃഷി മൊത്തം നശിപ്പിക്കും എന്നത് തന്നെയാവാം.


    മയില്* ഇറച്ചിക്ക് ചിക്കന്* രുചി തന്നെയാണെങ്കിലും മിത്തുകള്* പലതും തലയില്* കയറിക്കിടക്കുന്നതിനാല്* കൊന്ന് തിന്നാന്* മൊത്തത്തില്* ഒരു ഭയം. അതാവാം കോഴികളെപ്പോലെ മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളര്*ത്തു മയിലുകള്* ഇല്ലാതായത്.

    പണ്ട് മുതലുള്ള കാല്പനിക കഥകളിലും കവിതകളിലും മയില്* മയൂരസിംഹാസനമിട്ട് പ്രാധാന്യത്തോടെ ഇരിക്കുന്നുണ്ട്. ജീവികളുടെ ശാസ്ത്രീയ വര്*ഗ്ഗീകരണം നടത്തിയ കാള്* ലീനസ് ഇവയെ ജപ്പാനില്* ഉള്ളവയായാണ് തെറ്റിദ്ധരിച്ചിരുന്നത്. ജപ്പാന്* ചക്രവര്*ത്തിമാരും പ്രഭുക്കളും അരുമയാക്കി വളര്*ത്താനായി തെക്ക് കിഴക്കന്* ഏഷ്യയില്* നിന്നും ധാരാളം മയിലുകളെ അങ്ങോട്ട് കൊണ്ടുപോയിരുന്നു. ജാപ്പനീസ് പെയിന്റിങ്ങുകളില്* വളരെ മുമ്പ് മുതലേ മയിലുകള്* പ്രധാന പക്ഷിയായി ഇടം പിടിച്ചിരുന്നത് കാണാം. വര്*ണ്ണവിസ്മയമായ പീലിഭംഗിയാണ് ഈ പക്ഷിയ്ക്ക് ഇത്രയധികം ആരാധന മനുഷ്യരുടെ ഇടയില്* ഉണ്ടാക്കിയത്. ബി.സി. 450 കാലത്ത് തന്നെ ഏതന്*സില്* മയിലുകള്* ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതല്ല അലക്*സാണ്ടര്* ചക്രവര്*ത്തിയാണ് മയിലുകളെ യൂറോപ്പിന് പരിചയപ്പെടുത്തിയത് എന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും വളരെ പണ്ട് മുതലേ മയിലുകള്* വ്യാപാരികളും സഞ്ചാരികളും വഴി ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്* നിന്ന് യൂറോപ്യര്* ഏലത്തിനും കുരുമുളകിനും ഒപ്പം കപ്പലില്* മയിലുകളേയും കുരങ്ങുകളേയും കൗതുകത്തിനായി സ്വന്തം നാടുകളിലേക്ക് കയറ്റി അയച്ചിരുന്നു.


    ജനിതക പ്രശ്*നം മൂലമുള്ളവര്*ണ്ണകങ്ങളുടെ കുറവ് കൊണ്ടുള്ള ലൂസിസം (leucism) , മെലാനിന്* ഒട്ടും ഇല്ലാത്തതുമൂലം സംഭവിക്കുന്ന അല്*ബിനോ സ്വഭാവമൊക്കെകൊണ്ടാണ് വെള്ള മയിലുകള്* ഉണ്ടാവുന്നത്.
    വെള്ള മയിൽ |

    നമ്മുടെ നാട്ടിലുള്ള മയിലുകള്* Pavo cristatus എന്ന ഇനം ആണ്. ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ ഈ ഇനത്തിന് നീല മയില്* എന്ന് പേരുണ്ട്. തെക്കുകിഴക്കന്* ഏഷ്യന്* ഇനമായി വേറൊരു മയില്* സ്പീഷിസ് കൂടിയുണ്ട്. പച്ച നിറം കൂടുതലുള്ളതും ആണിനും പെണ്ണിനും നീണ്ട പീലികളുള്ളതുമായ പച്ച മയില്* ആണത്. ഇന്തോനേഷ്യന്* മയില്* എന്നും പേര് പറയാറുള്ള പച്ച മയിലിന്റെ ശാസ്ത്ര നാമം Pavo muticus എന്നാണ്. ഇതും കൂടാതെ ആഫ്രിക്കന്* കോംഗോ തടങ്ങളില്* മാത്രം കാണുന്ന Afropavo congensis എന്ന ഇനത്തേയും മയിലായാണ് കണക്കാക്കുന്നത്.

    സ്വാഭാവികമായി ഇവിടങ്ങളില്* മാത്രം ഉള്ള പക്ഷിയാണെങ്കിലും ഇതിന്റെ വര്*ണഭംഗി മൂലം ലോകത്തിന്റെ പല ഇടങ്ങളിലും മനുഷ്യര്* ഇതിനെ കൊണ്ടെത്തിച്ചിട്ടുണ്ട്. അങ്ങിനെ എത്തിയ സ്ഥലങ്ങളില്* അധിനിവേശ പക്ഷിയായി അവിടെയുള്ള സ്വാഭാവിക ജൈവ സംതുലനത്തെ ബാധിക്കും വിധം ഇവ പ്രശ്*നങ്ങള്* ഉണ്ടാക്കിയിട്ടുണ്ട്.


    നീലയും പച്ചയും നിറത്തിലുള്ളതല്ലാത്ത തൂവെള്ള മയിലുകളെയും നമ്മള്* മൃഗശാലകളിലും ചിത്രങ്ങളിലും കണ്ടിട്ടുണ്ടാവും. ജനിതക പ്രശ്*നം മൂലമുള്ളവര്*ണ്ണകങ്ങളുടെ കുറവ് കൊണ്ടുള്ള ലൂസിസം (leucism) , മെലാനിന്* ഒട്ടും ഇല്ലാത്തതുമൂലം സംഭവിക്കുന്ന അല്*ബിനോ സ്വഭാവമൊക്കെകൊണ്ടാണ് വെള്ള മയിലുകള്* ഉണ്ടാവുന്നത്. പല തരം മ്യൂട്ടഷനുകളിലൂടെ ഇന്ത്യന്* മയിലുകളില്* ചെറിയ വര്*ണവ്യതിയാനങ്ങളുള്ളവയെയും കാണാനാവും. വ്യത്യസ്ഥ സ്പീഷിസുകളില്* പെട്ട ആണ്* പച്ച മയിലിനേയും- Pavo muticus, പെണ്* നീല മയിലിനേയും Pavo cristatus തമ്മില്* ഇണചേര്*ത്ത് കാലിഫോര്*ണിയയിലെ Keith Spalding എന്ന വനിത പുതിയ ഒരിനം മയില്* ഹൈബ്രിഡിനെ ഉണ്ടാക്കിയിരുന്നു. ആ ഇനത്തിന് അവരുടെ പേരായ സ്പാള്*ഡിങ് ഇനം എന്നാണ് പറയുന്നത്.


    മയിലുകളുടെ മാസ്റ്റര്* പീസ്
    മയിലുകളില്* പൊതുവെ ആണിനും പെണ്ണിനും രൂപത്തിലും വലിപ്പത്തിലും നിറത്തിലും വര്*ണ്ണ ഭംഗിയിലും നല്ല വ്യത്യാസം ഉണ്ടാകും. ഇണചേരല്* കാലത്ത് ആണ്മയിലുകള്* പെണ്മയിലിനെ മയക്കാന്* നീളന്* പീലിയിലെ കണ്* അടയാളങ്ങള്* ഉയര്*ത്തിക്കാണിക്കാനായി , വിതര്*ത്ത്, വിറപ്പിച്ച് നടത്തുന്ന മയിലാട്ടമാണ് ഇവരുടെ മാസ്റ്റര്*പീസ് അവതരണം. മഴമേഘം കനക്കുമ്പോള്* മയില്* ഉന്മാദ നൃത്തം ചെയ്യുന്നു എന്നാണ് കവി സങ്കല്*പ്പം. പശ്ചാത്തലത്തില്* ഒരു മഴവില്ല് കൂടി ഉണ്ടെങ്കില്* പൊളിക്കും!
    മയിലിന്റെ പറക്കല്* ആയാസമാര്*ന്നതും ഒട്ടും ഭംഗിയില്ലാത്തതുമാണെങ്കിലും കവികള്* 'മയിലായ് പറന്നു വാ മഴവില്ലു തോല്*ക്കും എന്* അഴകേ' എന്നൊക്കെ എഴുതും. ശില്*പ്പികളും ചിത്രകാരന്മാരും എത്രയോ നൂറ്റാണ്ടുകളായി ഇവരുടെ വര്*ണ്ണ ഭംഗിയെ പാടിപ്പുകഴ്ത്തുന്നു. 'കുയിലിന്റെ മണിനാദം കേട്ടു, കാട്ടില്* കുതിര കുളമ്പടി കേട്ടു' എന്ന് ശ്രീകുമാരന്* തമ്പി എഴുതിയത് അബദ്ധത്തില്* വാക്കുകള്* പരസ്പരം മാറി 'മയിലിന്റെ കുയില്* നാദം കേട്ടു' എന്നെങ്ങാന്* പാടിയാല്* കുഴഞ്ഞുപോകും. അത്രയ്ക്കും അരോചക ശബ്ദമാണ് മയിലുകള്* ഉണ്ടാക്കുക. ചെവിതുളക്കുന്ന 'മ്യാവൂ' വിളി! കാട്ടുപൂച്ചക്കരച്ചിലിന് ഹൈ ആമ്പ്*ലിഫയര്* പിടിപ്പിച്ചതുപോലെയാണ് മയില്* ശബ്ദം കേട്ടാല്* തോന്നുക.
    വയലുകളിലെ വിള നശിപ്പിക്കാനെത്തിയ മയിൽക്കൂട്ടം |

    നാടിന്റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കുന്നവര്*
    1981 ല്* ആണ് കെ.കെ.നീലകണ്ഠന്* (ഇന്ദുചൂഡന്*) എഴുതിയ 'കേരളത്തിലെ പക്ഷികള്*' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങുന്നത്. അതില്* മയിലുകളെപ്പറ്റി അദ്ദേഹം പറയുന്നത് ഈ വിധത്തിലാണ്
    'നമ്മുടെ സാഹിത്യത്തിലും മതത്തിലും പഴഞ്ചൊല്ലുകളിലും മറ്റും മയിലിനുള്ള പ്രാധാന്യമോര്*ത്താല്* , കാക്കയേയും കോഴിയേയും പോലെ നമുക്കെല്ലാം നിത്യപരിചിതമായ ഒരു പക്ഷിയാണിതെന്ന് തോന്നും. മയിലിന്റെ പീലി കണ്ടിട്ടില്ലാത്ത മലയാളികളുണ്ടോ? ഭിക്ഷക്കരുടേയും കാവടിക്കാരുടെയും കൈയില്* സുബ്രഹ്*മണ്യ ചിഹ്നമായി പീലിക്കെട്ട് നാം നിത്യം കാണുന്നു. മീന്* പിടിക്കുന്നവന്റെ ചൂണ്ടല്* തലപ്പത്തും കഥകളിക്കാരുടെ കിരീടത്തിലും ഒരുപോലെ പീലിത്തണ്ടിന് പ്രാധാന്യമുണ്ട്. ഇതെല്ലാംകൊണ്ടു പലര്*ക്കും നമ്മുടെ കാടുകളിലെല്ലാം മയിലിനെ ആയിരക്കണക്കില്* കാണാമെന്നൊരു ധാരണയുണ്ടാകാം, എങ്കിലും കേരളത്തിലെ കാടുകളില്* സ്വതന്ത്രമായി ജീവിക്കുന്ന മയിലുകളെ കണ്ടിട്ടുള്ളവര്* വളരെ ചുരുങ്ങും.''
    കാമറയും തൂക്കി വന്ന് ഫോട്ടോ എടുക്കാനും ഇടക്ക് വന്ന് കണ്ട് നിന്ന് കാല്പനിക ഏമ്പക്കം വിടാനും നല്ലതാണെങ്കിലും കൃഷിക്കാര്*ക്ക് അത്ര സുന്ദരമൊന്നുമല്ല മയില്* കാഴ്ച


    നാല്*പ്പത് വര്*ഷം മുമ്പ് പോലും അപൂര്*വ്വമായ ഒരു കാഴ്ചയായിരുന്നു മയില്* എന്നര്*ത്ഥം. സലിം അലി തിരുവിതാംകൂര്*-കൊച്ചി പ്രവിശ്യകളില്* 1933 ല്* നടത്തിയ സര്*വ്വേയില്* ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ല. എന്നാല്* ഇപ്പോള്* കേരളത്തില്* മയിലിനെ കാണാത്തവര്* ചുരുങ്ങും എന്ന അവസ്ഥയാണ്. ഭൂവിസ്തൃതിയുടെ പത്തൊന്*പത് ശതമാനം സ്ഥലത്തും മയില്* സാന്നിദ്ധ്യം ഉള്ള അവസ്ഥ ആയിക്കഴിഞ്ഞു. ഇടനാടുകളില്* പലയിടങ്ങളിലും വീടുകളുടെ തൊട്ടടുത്ത് വരെ മയിലുകള്* ആരെയും കൂസാതെ കറങ്ങി നടക്കുന്നു.. കൃഷിയിടങ്ങളില്* ഇവയുടെ ശല്യം കാര്യമായി അനുഭവപ്പെട്ടുതുടങ്ങി. മയിലുകള്* വിളയാറായ പാടങ്ങളിലെ നെന്മണികള്* തിന്ന് നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് എല്ലാ കൃഷിയിടങ്ങളിലേയും , മണ്ണിരകള്* , പലതരം മിത്രകീടങ്ങള്*, ഓന്തുകള്* , തവളകള്* , പാമ്പുകള്* തുടങ്ങി സകലതിനെയും കടലിലെ ട്രോളിങ്ങ് വലപോലെ അരിച്ച് തിന്നും. ഇത് നാടിന്റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കും. കൃഷിയിടത്തില്* ഉപയോഗിക്കുന്ന കളനാശിനികളോ കീടനാശിനികളോ മൂലം മയിലുകള്* ചത്താല്* കേസും പുകിലും ആകുമെന്നതിനാല്* ഭയത്തോടെയാണ് പല കൃഷിക്കാരും മയിലുകളെ കാണുന്നത്.
    കാമറയും തൂക്കി വന്ന് ഫോട്ടോ എടുക്കാനും ഇടക്ക് വന്ന് കണ്ട് നിന്ന് കാല്പനിക ഏമ്പക്കം വിടാനും നല്ലതാണെങ്കിലും കൃഷിക്കാര്*ക്ക് അത്ര സുന്ദരമൊന്നുമല്ല മയില്* കാഴ്ച. ഓടുന്ന വാഹനങ്ങളില്* പാറിവന്നിടിച്ചുള്ള അപകടങ്ങള്* കൂടി പലയിടങ്ങളില്* നിന്നും റിപ്പോര്*ട്ട് ചെയ്തുതുടങ്ങിയതോടെ 'മയില്* ഒരു ഭീകരജീവിയാണ്' എന്ന തരത്തില്* ചിലര്* അഭിപ്രായപ്പെടാനും ആരംഭിച്ചു.

    മരുവത്കരണത്തിന്റെ അടയാളം, എങ്ങനെ പെരുകീ മയിലുകള്*
    വരണ്ട പ്രദേശങ്ങളിലെ പൊന്തക്കാടുകളില്* കണ്ടിരുന്ന മയിലുകള്* ഇങ്ങനെ വ്യാപകമായി പുതിയ ആവാസ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് മരുവത്കരണത്തിന്റെ സൂചനയായി ചില ഗവേഷകര്* മുന്നേ അഭിപ്രായപ്പെട്ടിരുന്നു. മയിലുകള്*ക്ക് കാലാവസ്ഥാമാറ്റങ്ങള്* മുങ്കൂട്ടിയറിയാമെന്നും അങ്ങിനെയാണ് അവ പുതിയ സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് എന്നൊക്കെയും ചിലര്* ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി വര്*ഷം മുഴുവന്* പെരുമഴയും പ്രളയവും ഒക്കെ അനുഭവപ്പെടുമ്പോള്* ആ അഭിപ്രായങ്ങളെ ചിലര്* തമാശയോടെ ട്രോളാന്* തുടങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണത്തില്* പൊതുവെ വന്ന പെരുകലിന്റെ ഭാഗമായാണ് മയിലുകളും എണ്ണം കൂടി പുതിയ സ്ഥലങ്ങളിലേക്ക് തീറ്റ അന്വേഷിച്ച് ഇറങ്ങിയത് എന്ന് അഭിപ്രായം ഉള്ളവരുണ്ട്.സ്വാഭാവിക ഇരപിടിയന്മാരായ പുലികള്* , കാട്ട്*നായ്കള്* , കുറുനരികള്*, കുറുക്കന്മാര്* കാട്ട്പൂച്ചകള്* എന്നിവയുടെയൊക്കെ എണ്ണം കുറഞ്ഞതിനാലാണ് മയിലുകള്* ഈ വിധം പെരുകിയതെന്നും വേറെ ചില വിദഗ്ധര്* പറയുന്നുണ്ടെങ്കിലും കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇപ്പോഴും ലഭ്യമല്ല.


    പരിണാമസിദ്ധാന്തത്തോട് ചേര്*ന്ന് നില്*ക്കാത്ത മയില്*
    ആണ്* മയിലിന്റെ വാലല്ല നമ്മള്* കാണുന്ന നീണ്ട പീലി. വാലില്* കുഞ്ഞ് തൂവലുകളാണ് ഉള്ളത്. വാല് വേറെ പീലി വേറെ. വാലിനു മുകളിലായി പ്രത്യേകമായുള്ള തൂവലുകളാണിവ. നല്ല നീളമുള്ള തണ്ടുകള്*ക്ക് അഗ്രത്തിലാണ് ലോഹ നീലയുടെ മനോഹാരിത തിളങ്ങുന്ന പല വര്*ണ്ണങ്ങള്* മാറി മറിയുന്ന കണ്* അടയാളങ്ങള്* ഉള്ളത്. iridescent , Optical interference Bragg reflections എന്നൊക്കെ പറയുന്ന പ്രതിഭാസങ്ങള്* മൂലമാണ് ഇത്രയും വര്*ണ്ണ ഭംഗി ഇവയ്ക്കുണ്ടാക്കുന്നത്. സോപ്പ് കുമിളയിലും തൂവലുകളിലും പൂമ്പാറ്റ ചിറകിലും ചില കക്കകളിലും ഒക്കെ ഈ വര്*ണ്ണപ്രതിഭാസ അംശങ്ങള്* നമ്മള്* കാണാറുണ്ട്. അതില്* അടങ്ങിയ വര്*ണ്ണകവസ്തുക്കളുടെ സ്വഭാവം, , കാഴ്ചയുടെ കോണ്*, പ്രകാശം പതിക്കുന്നതിന്റെ കോണ്* ഇതിനെയൊക്കെ ആശ്രയിച്ച് നിറക്കൂട്ടുകള്* മാറി മറിയുന്നതായി നമുക്ക് അനുഭവപ്പെടും
    മയിലിന്റെ നീളന്* പീലിക്കെട്ട് പരിണാമ സിദ്ധാന്തകാരനായ ചാള്*സ് ഡാര്*വിനേയും അമ്പരപ്പിച്ചിരുന്നു. അതിജീവനത്തിന് സഹായിക്കുന്ന ശാരീരിക മാറ്റങ്ങള്* മാത്രമേ പരിണാമപരമായി തിരഞ്ഞെടുക്കപ്പെട്ട് ബാക്കിയാവുകയുള്ളു എന്ന അദ്ദേഹത്തിന്റെ ആശയത്തോട് ( നാച്വറല്* സെലക്ഷന്*) ഇത് ചേര്*ന്നു നില്*ക്കുന്നതല്ലല്ലോ. ഇരപിടിയന്മാരുടെ മുന്നില്* പെട്ടാല്* ഇത്രയും വലിയ വാലും പൊക്കി ഓടിയോ പറന്നോ രക്ഷപ്പെടാന്* ആണ്* മയിലിന് വലിയ പാടാണ്. നമ്മുടെ അരയില്* നീളമുള്ള കമ്പുകള്* ചേര്*ന്ന ഒരു വിറകുകെട്ട് കെട്ടി ഉറപ്പിച്ച അവസ്ഥയില്* ഉള്ളപ്പോള്* പട്ടി ഓടിക്കുന്നു എന്നു കരുതുക, എന്തായിരിക്കും നമ്മുടെ കഥ ! , അതാണ് മയിലിന്റെയും അവസ്ഥ. ശരിക്കും അതിജീവനം ഒരു പെടാപ്പാടു തന്നെ. ഈ മനോഹര പീലിയും നൃത്തവും ഇണയെ ആകര്*ഷിക്കാനുള്ളതായാണ് ( സെക്ഷ്വല്* സെലക്ഷന്*) ഡാര്*വിന്* വിശദീകരിച്ചത്. കൂടുതല്* പീലിയുള്ള , ഭംഗിയുള്ള ആണ്* മയിലിന് കൂടുതല്* യോഗ്യതയുള്ളതായി കണ്ട് പെണ്ണ് ഇണചേരാന്* തിരഞ്ഞെടുക്കുന്നു എന്ന്.


    ഇത്ര വലിയ വാലും കൊണ്ട് ഇത്ര നാള്* ജീവിച്ചത് നിസ്സാരമല്ല
    ആണിന്റെ മയില്*പ്പീലി എങ്ങനെയാണ് പെണ്* മയിലിനെ ആകര്*ഷിക്കുന്നത് എന്നതിന് പല സിദ്ധാന്തങ്ങളും പല ശാസ്ത്രജ്ഞരും മുന്നോട്ട് വെച്ചിട്ടുണ്ട്. Merle Jacob എന്നവര്* ഇതിനെ തീറ്റയുമായി സാമ്യപ്പെടുത്തുന്ന ഒരു ആശയം ആണ് പറയുന്നത്. പീലിയിലെ നീല കണ്*പൊട്ടുകള്* നീല നിറമുള്ള ബെറി പഴങ്ങളായി പെണ്* മയിലിനെ ഒരുവേള തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം എന്ന്. ഇസ്രായേലിലെ പരിണാമ ശാസ്ത്രജ്ഞനായ Amotz Zahavi 'വികലാംഗ തിയറി' മുന്നോട്ട് വെക്കുന്നുണ്ട്. വലിയ അലോസരമായ വമ്പന്* പീലിക്കെട്ടുമായി പലതരം ഇരപിടിയന്മാരുടെ ഇടയില്* നിന്നെല്ലാം തടിയൂരി ഇതുവരെ എത്തിയ മയില്* അത്ര നിസാരക്കാരനല്ലല്ലോ. ഇരപിടിയന്* ശത്രുക്കളുടെ കൈയില്* നിന്നും ചാഞ്ഞും ചെരിഞ്ഞും നൂണും പറന്നും അപാരമായ മെയ്വഴക്കത്തോടെ ശരീരം കുതറിച്ചാണ് ആണ്* മയില്* അയുസ്സ് കാക്കുന്നത്. നല്ല കായിക ക്ഷമത വേണമോല്ലോ ഇതിനെല്ലാം. ( ശരീരം വളച്ച് പുളച്ച് പെരുമാറാന്* മയിലെണ്ണ തേച്ചാല്* മതിയെന്ന വിശ്വാസം നാട്ട് മര്*മ്മാണി വൈദ്യന്മാര്*ക്ക് ഉണ്ടായത് അങ്ങിനെയാവും). ആള്* കേമനും യോഗ്യനും കരുത്തനും ആണ് എന്നതിന്റെ ഏറ്റവും സത്യസന്ധമായ തെളിവാണല്ലോ ഇത്. ഇത്രയും വലിയ വാലും കൊണ്ട് ഇത്ര നാള്* ജീവിച്ചു എന്നത് അത്ര നിസാരമല്ല. അതിനാല്* ഏറ്റവും നീളവും എണ്ണവും പീലികള്*ക്ക് ഉള്ള ആണ്* മയിലാണ് മികച്ച കരുത്തന്* എന്നും അതുമായി ഇണ ചേര്*ന്നാലാണ് നല്ല കുഞ്ഞുങ്ങള്* ഉണ്ടാകുക എന്നും പെണ്* മയില്* കരുതി, തിരഞ്ഞെടുപ്പ് നടത്തുന്നു. എന്നാല്* ചില പഠനങ്ങളില്* ആണ്* മയിലിന്റെ പീലിക്കണ്ണുകളുടെ എണ്ണം പെണ്* മയിലിന്റെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ആകണമെന്നില്ല എന്നും കണ്ടിട്ടുണ്ട്.
    നരേന്ദ്രമോദി മയിലിന് തീറ്റ നൽകുന്നു |

    തീറ്റയില്* ബകന്*മാര്*
    തീറ്റയുടെ കാര്യത്തില്* മയിലുകള്* ബകന്മാരാണ്. ഉരഗങ്ങളും സസ്തനികളും കരണ്ട് തീനികളും പ്രാണികളും ഒക്കെ ഇവരുടെ ഭക്ഷണം ആണ്. വിത്തുകളും പഴങ്ങളും മുളകളും വേരുകളും ഒക്കെ കൊത്തി മറിച്ചിട്ട് തിന്നും. ശത്രുക്കളുടെ മുന്നില്* പെട്ടാല്* അടിക്കാടുകള്*ക്കിടയിലൂടെ വേഗത്തില്* ഓടാന്* ഇവര്*ക്ക് പറ്റും. രക്ഷയില്ലെങ്കില്* മാത്രം മോശമല്ലാതെ പറക്കുകയും ചെയ്യും. രാത്രി ചേക്കേറാന്* മരങ്ങളുടെ ഉയരക്കൊമ്പുകളില്* പറന്ന് എത്തും.
    രോമമില്ലാതെ തൊലി നേരിട്ട് കാണുന്നതാണ് മയിലിന്റെ കണ്ണിനു മുകളിലുള്ള വെളുത്ത വരയും കണ്ണിന് താഴെയുള്ള ചന്ദ്രക്കല വെളുത്ത അടയാളവും. തലയില്* വിശറിപോലുള്ള മനോഹരമായ കിരീടം ഉണ്ട്. ആണ്* മയിലിന്റെ പിറകിലെ പീലിക്കൂട്ടം ഇരുന്നൂറിലധികം നീളന്* പീലികള്* ചേര്*ന്ന് ഉണ്ടായതാണ്. ( ശരിയ്ക്കും ഉള്ള വാലില്* ചെറിയ ഇരുപതോളം തൂവലുകള്* മാത്രമേ ഉണ്ടാവുകയുള്ളു) . രണ്ട് വയസാകുന്നതോടെയാണ് പൂവന്* മയിലിന് പീലികള്* നീണ്ടു വളരാന്* തുടങ്ങുക. നാല് വയസാകുമ്പോഴേക്കും അവയുടെ പീലികള്* നല്ല ഭഗിയിലും നീളത്തിലും വളര്*ന്നിട്ടുണ്ടാകും . വര്*ഷാ വര്*ഷം പീലി വളര്*ന്ന് കഴിഞ്ഞ് എല്ലാം കൊഴിയുകയും ചെയ്യും. വടക്കേ ഇന്ത്യയില്* ഫെബ്രുവരി മാസത്തോടെ ആണ്* മയിലുകളുടെ പീലി വളര്*ച്ച ആരംഭിച്ച് ഓഗസ്റ്റ്് അവസാനത്തോടെ പൊഴിക്കല്* ആരംഭിക്കും.

    വൈകുന്നേരങ്ങളില്* പൊടിയില്* വീണുരുണ്ട് പൊടിക്കുളി
    പെൺമയിലും കുഞ്ഞുങ്ങളും

    ഒരു ആണും മൂന്നു മുതല്* അഞ്ച് വരെ പിടകളും ആയുള്ള ഇരതേടുന്ന ചെറു സംഘങ്ങളായാണ് മയില്* കൂട്ടങ്ങളെ സാധാരണ കാണുക. ഇണചേരല്* കാലം കഴിഞ്ഞാല്* അമ്മയും കുഞ്ഞുങ്ങളും മാത്രം ചേര്*ന്ന് ഇരതേടുന്നതും കാണാം. രാവിലെ സജീവമായി തീറ്റ തേടിയ ശേഷം ചൂട് കൂടുമ്പോള്* മരച്ചാര്*ത്തുകളില്* വിശ്രമിക്കും. ഇടയ്ക്ക് വൈകുന്നേരങ്ങളില്* പൊടിയില്* വീണുരുണ്ട് പൊടിക്കുളി കഴിക്കും. ഭയപ്പെട്ടാലും ശല്യം ചെയ്താലും വേഗത്തില്* ഓട്രിമറയാന്* ശ്രമിക്കും. നീര്*ച്ചാലുകള്*ക്ക് അരികില്* വെള്ളം കുടിക്കാനായി എത്തുകയും ചെയ്യും. രാത്രികളില്* വലിയ മരക്കൊമ്പുകളില്* കൂട്ടമായി ചേക്കേറും.
    രണ്ട് മൂന്ന് വയസാകുമ്പോഴാണ് മയിലുകള്*ക്ക് ഇണചേരല്* പ്രായമാകുന്നത്.നമ്മുടെ നാട്ടില്* ഏപ്രില്* മേയ് മാസത്തിലാണ് ഇണചേരല്* നൃത്തങ്ങള്* കൂടുതലായി കാണുക. ചിലപ്പോള്* ആണ്* മയില്* പീലി വിതര്*ത്തി വിറപ്പിച്ച് ശബ്ദമുണ്ടാക്കി നൃത്തം ചെയ്യുമ്പോഴും പെണ്* മയില്* ഒട്ടും ശ്രദ്ധ കാണിക്കാതെ തീറ്റ തേടല്* തുടരുന്നുണ്ടാകും. പെണ്* മയിലിന്റെ മുന്നിലല്ലാതെയും ഇടക്ക് ആണ്* മയില്* റിഹേഴ്*സല്* പോലെ സ്വയം നൃത്തം ചെയ്യുന്നതും കാണാം. ഇലകളും ചുള്ളിക്കമ്പുകളും നിരത്തി നിലത്താണ് കൂടുപണിത് മുട്ടയിടുക. നാലുമുതല്* എട്ടു മുട്ടകള്* വരെ കാണും . പെണ്ണുമാത്രമാണ് അടയിരിക്കുക. 28 ദിവസം കൊണ്ട് മുട്ട വിരിയും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്* ഉടന്* തനെ സജീവന്മാരായി ഇരതേടി ഇറങ്ങും അമ്മയ്*ക്കൊപ്പം തന്നെഎട്ടുമാസത്തോളം കഴിയും. കുഞ്ഞുങ്ങള്* അമ്മ മയിലിന്റെ പുറത്ത് കയറി ഇരിക്കുന്നതും ചിലപ്പോള്* കുഞ്ഞോടൊപ്പം പറന്ന് മരക്കൊമ്പുകളില്* കോണ്ടു ചെന്നാക്കുന്നതും കാണാം.
    ആണ്* മയിലുകള്* ഏക പത്*നീ / പതിവ്രതക്കാരോ അല്ല. പലരുമായും ഇണ ചേരും. മഴയോടനുബന്ധിച്ചാണ് ഇവയുടെ ഇണചേരല്* കൂടുതലായി നടക്കുന്നത്. മണ്*സൂണിന് തൊട്ട് മുന്*പ് ഇവയുടെ കരച്ചില്* ശബ്ദവും എണ്ണവും കൂടും , മിയാവോ, പിയാവോ തുടങ്ങിയ ശബ്ദങ്ങളാണ് സാധാരണ ഉണ്ടാക്കുക. കാട്ടില്* പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്* ഇവയുടെ അപായ ശബ്ദമുണ്ടാക്കല്* സ്വരം മറ്റുള്ളവരെ സഹായിക്കാറുണ്ട്.

    മയിലും പുരാണവും
    ഹിന്ദു പുരാണങ്ങളില്* സുബ്രഹ്*മണ്യന്റെ വാഹനമായാണ് മയിലിനെ സങ്കല്*പ്പിച്ചിരിക്കുന്നത്. ശിവന്റെ തലയിലെ പാമ്പിനോടും ഗണപതിയുടെ വാഹനമായ എലിയോടും സാത്വിക നിലപാട് ഈ മയില്* എടുത്തിട്ടില്ലെങ്കില്* എന്തെല്ലാം പുകിലായിരിക്കും ദേവകുടുബത്തില്* ഉണ്ടാകുക എന്ന് ഹാസ്യസാഹിത്യകാരനായ വേളൂര്* കൃഷ്ണന്* കുട്ടി തമാശ കഥ പണ്ട് എഴുതീട്ടുണ്ട്. ദേവ കുടുംബ വീട്ടിലെ അംഗങ്ങളുടെ പരസ്പര ശത്രുക്കളായ വാഹനങ്ങള്* ഉള്ള ഗാരേജിലെ ലഹളയേക്കുറിച്ച് ആണ് ആ കഥ.
    (ഇപ്പോഴാണെങ്കില്* അത്രയ്ക്കും ധൈര്യം ഒരു കൃഷ്ണന്* കുട്ടിക്കും കാണില്ല )
    സഹസ്ര യോനി ശാപം കിട്ടി , ശരീരം മുഴുവന്* കണ്ണുകളുമായി അലയുന്ന ദേവേന്ദ്രന്* ഒരിക്കല്* രാവണന്റെ മുന്നില്* പെട്ടു പോയ ഒരു കഥയുണ്ട്. മരുത്തന്* നടത്തുന്ന മഹേശ്വര യാഗം നടത്തുന്ന അവസരത്തില്* അതില്* പങ്കെടുക്കാന്* ഇന്ദ്രന്* എത്തിയതായിരുന്നു. രാവണന്റെ സാന്നിദ്ധ്യം അറിഞ്ഞതോടെ പേടിച്ച് പോയ ഇന്ദ്രനെ മറഞ്ഞ് നില്*ക്കാന്* മയില്* സഹായിച്ചുവത്രെ! തന്റെ ദേഹത്തെ ആയിരം കണ്ണുകളും വിവിധ നീലനിറപീലികളായി ഇന്ദ്രന്* മയിലിന് നല്*കി. മയിലുകള്*ക്ക് യാതൊരു അസുഖവും ഉണ്ടാവില്ലെന്നും, മയിലിനെ ആരെങ്കിലും കൊന്നാല്* അവര്* ഉടന്* തന്നെ ചത്ത് പോകും എന്നും അനുഗ്രഹവും നല്*കി. കൂടാതെ പുതു മഴ പെയ്യുന്ന ഘട്ടത്തില്* പീലികള്* വിരിച്ച് ആടിക്കൊള്ളാനും ആശംസിച്ചു. അതുകൊണ്ടാണത്രെ മഴമുകില്* ആകാശത്ത് നിറയുമ്പോള്* മയില്* നൃത്തം ചെയ്യുന്നത്.


    മഹാ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ തൂവലുകളില്* നിന്നും ജനിച്ചതാണ് മയില്* എന്നും ഒരു വിശ്വാസമുണ്ട്. അതിനാലാണ് മയിലുകള്*ക്ക് പാമ്പുകളോട് പകയെന്നും വിശ്വസിക്കപ്പെടുന്നു. ബുദ്ധമത വിശ്വാസപ്രകാരം മയില്* വിദ്യയുടെ ചിഹ്നം ആണ്.


    പതിനേഴാം നൂറ്റാണ്ടില്* മുഗള്* ചക്രവര്*ത്തിയായ ഷാജഹാന്* പണിത, നൃത്തം ചെയ്യുന്ന മയിലിന്റെ രൂപം കൊത്തിയ മനോഹരമായ സിംഹാസനം ആണ് മയൂര സിംഹാസനം. ഡല്*ഹിലെ ചുവപ്പ് കോട്ടയിലെ രാജ ദര്*ബാറില്* ആയിരുന്നു അതിന്റെ സ്ഥാനം. കോഹിന്നൂര്* രത്*നമടക്കമുള്ള രത്*നങ്ങളും വജ്രങ്ങളും സ്വര്*ണ്ണവും ഉപയോഗിച്ചാണ് ലോകത്തില്* ഇതുവരെയും ആരും പണിയാതത്ര വിലപിടിപ്പുള്ള മയൂരസിംഹാസനം ഷാജഹാന്* പണിതത്. താജ്മഹല്* പണിയാന്* ചിലവായതിന്റെ ഇരട്ടി അതിന് ചിലവായിരുന്നത്രെ!


    മയിലിന് സ്ഥാനവും വിലയും കൂടുതൽ ഇന്ത്യയിൽ, 'മയില്* പ്ലേഗ്' എന്നാണ് മയില്* ശല്യം അറിയപ്പെടുന്നത്

    ആൺമയിലും പെൺമയിലും ഫോട്ടോ : നിഹാദ് വാജിദ് | യാത്രയിൽ പ്രസിദ്ധീകരിച്ചത്ഇന്ത്യയില്* മയിലിനുള്ള സ്ഥാനവും വിലയും ഒന്നും വേറെ ഒരു രാജ്യത്തും ഇല്ല. പലയിടങ്ങളിലും വലിയ ശല്യക്കാരായാണ് ഇവരെ കണക്കാക്കുന്നത്. മയില്* ശല്യം കാര്യമായി ബാധിച്ച ന്യൂസിലന്*ഡ് പതിനായിരക്കണക്കിന് മയിലുകളെയാണ് കൊന്നൊടുക്കിയിട്ടുള്ളത്. കൃഷിക്ക് വലിയ നാശം വരുത്തുന്നതിനാല്* 'മയില്* പ്ലേഗ്' എന്നാണ് മയില്* ശല്യം അറിയപ്പെടുന്നത്. വിനോദത്തിനുവേണ്ടിയും ടൂറിസ വികസനത്തിനായി മയിലുകളെ വേട്ടയാടാനുള്ള അനുമതി സാധാരണക്കാര്*ക്ക് കൂടി ന്യൂസിലാന്*ഡ് നല്*കിയിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്* 2018 ല്* നടത്തിയ ഒരു പഠനത്തില്* നെല്*കൃഷിപോലുള്ള വിളകള്*ക്ക് മയിലുകള്* വലിയ നാശം ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തമിഴ്*നാട്ടില്* ചില ഗ്രാമങ്ങളില്* മയില്* ശല്യം മൂലം കൃഷിക്കാര്* പൊറുതിമുട്ടിക്കഴിഞ്ഞു.
    പലതരം നാട്ട് വിശ്വാസങ്ങളും മിത്തുകളും മയിലുകളുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും പ്രചാരത്തിലുണ്ട്.വൃത്തികെട്ട സ്വന്തം കാലുകളിലേക്ക് നോക്കി ആണ്* മയില്* കരയുകയും അതിന്റെ കണ്ണീര്* ആ സമയം പെണ്* മയില്* കൊക്കില്* ചേര്*ത്ത് കുടിക്കുകയും ചെയ്യും എന്നൊരു വിശ്വാസം വടക്കേ ഇന്ത്യയില്* ഉണ്ട്. അങ്ങിനെയാണ് മയില്* പ്രത്യുത്പാദനം നടത്തുന്നത് എന്ന ധാരണയാണ് നാട്ടുകാര്*ക്ക്. പക്ഷെ ഗ്രാമീണരുടെ വെറും ഒരു അന്ധവിശ്വാസം വളരെ വിദ്യാഭ്യാസവും സ്ഥാനവും ഉള്ള ചിലര്* പോലും എത്ര കാര്യമായി എടുക്കും എന്ന് നാം അറിയുന്നത് 2017 ല്* ആണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന് ശുപാര്*ശ കേന്ദ്ര സര്*ക്കാറിന് നല്*കിയതിനോടൊപ്പം രാജസ്ഥാന്* ഹൈക്കോടതി ജസ്റ്റിസ് മഹേഷ ചന്ദ്ര ശര്*മ്മ വിരമിക്കുന്ന ദിവസം മയിലിനെക്കുറിച്ചും ഒരു പ്രസ്താവന നടത്തി. മയിലിനെ ഭാരതത്തിന്റെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്തത് എന്ത് കൊണ്ടാണ് എന്ന വിശദീകരിച്ചതാണദ്ദേഹം. ആണ്* മയില്* പെണ്മയിലുമായി ലൈംഗികബന്ധത്തില്* ഏര്*പ്പെടാറില്ല എന്നും നിത്യ ബ്രഹ്*മചാരികളാണ് അവര്* എന്നും ആയിരുന്നു അത്. ആണ്* മയിലിന്റെ കണ്ണുനീരുകൊണ്ടാണ് പെണ്* മയിലുകള്* ഗര്*ഭിണി ആകുന്നത് , ഇത്തരം ഉത്കൃഷ്ട ബ്രഹ്*മചാരി ആയതുകൊണ്ടാണ് ആണ്* മയിലിനെ നമ്മുടെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്തത് - എന്നൊക്കെയുള്ള മണ്ടത്തരങ്ങള്* പൂര്*ണ വിശ്വാസത്തോടെ അദ്ദേഹം വിശദീകരിച്ചത്.!

    ഇന്ത്യയുടെ ദേശീയ പക്ഷിയായത് 1963ല്*, മയില്* സ്*നേഹികള്* ആദ്യം ചെയ്യേണ്ടത് മയില്*പ്പീലി ഉപയോഗിക്കുന്ന ആലവട്ടങ്ങളും മതാചാര അലങ്കാരങ്ങളും കിരീട ഭംഗിയും മയിലാട്ടവും ഒന്നും വേണ്ട എന്ന് തീരുമാനിക്കുകയാണ്
    പൂരത്തിനായൊരുക്കിയ ആലവട്ടം |

    ദേശീയ പക്ഷിയായത് 1963ൽ
    1963 ലാണ് ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തിരഞ്ഞെടുത്തത്. 1972 ലെ ഇന്ത്യന്* വൈല്*ഡ് ലൈഫ് (പ്രൊട്ടക്ഷന്* ) ആക്റ്റ് പ്രകാരം മയില്* സംരക്ഷിത പക്ഷിയാണ്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്* 51 (1 എ ) പ്രകാരം ഏഴു വര്*ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇരുപതിനായിരം രൂപയില്* കുറയാത്ത പിഴയും ലഭിക്കാം. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റര്* VA വകുപ്പ് 49 A (B) പ്രകാരം മയില്* വേട്ട നടത്താതെയുളള മയില്*പീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല എന്നു കൂടെയുണ്ട്. നാടോടി വൈദ്യന്മാര്* മയിലെണ്ണ ഉണ്ടാക്കാനും ചില വൈദ്യന്മാര്* വാതം പോലുള്ള ചികിത്സകള്*ക്കും ഉത്തമ ഔഷധമാണെന്ന് തെറ്റിദ്ധരിച്ച് അതിനുവേണ്ടി മയിലിനെ കൊല്ലാറുണ്ട്.

    വര്*ഷം തോറും പീലികൊഴിക്കും എന്നതിനാലാണ് വീണു കിടക്കുന്ന പീലിശേഖരിക്കുന്നതും കൈയ്യില്* കരുതുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമായി ആക്റ്റില്* പറയാത്തത്.

    പല ഹൈന്ദവ ചടങ്ങുകള്*ക്കും അലങ്കാരങ്ങള്*ക്കും മയില്പീലി ഉപയോഗിക്കുന്നുണ്ട്. കൊഴിച്ചിട്ട മയില്*പ്പീലി ശേഖരിക്കല്* അത്ര എളുപ്പമല്ല. അവ ഗുണവും കുറഞ്ഞവയാവും - അതിനാല്* വീണു കിടക്കുന്ന ഇടത്ത് നിന്ന് ശേഖരിച്ചത് എന്ന് പറഞ്ഞ് വില്*പ്പനയ്ക്ക് എത്തുന്നതില്* ഭൂരിഭാഗം പീലികളും മയിലുകളെ കൊന്ന് പറിച്ച് എടുക്കുന്നവ തന്നെയാണ്. പീലികളുടെ അഗ്രരൂപം പരിശോധിച്ച് രക്തക്കറയുണ്ടോ എന്ന് നോക്കി ഏത് വിധത്തില്* ലഭിച്ച പീലികള്* ആണ് എന്ന് മനസിലാക്കാന്* പറ്റുമെങ്കിലും അതൊന്നും അത്ര പ്രായോഗികമല്ല. അതിനാല്* മയില്* സ്*നേഹികള്* ആദ്യം ചെയ്യേണ്ടത് മയില്*പ്പീലി ഉപയോഗിക്കുന്ന ആലവട്ടങ്ങളും മതാചാര അലങ്കാരങ്ങളും കിരീട ഭംഗിയും മയിലാട്ടവും ഒന്നും വേണ്ട എന്ന് തീരുമാനിക്കുകയാണ്.


  8. #868

    Default

    mayiline konnu curry vekkunnu....ivanokke manushyanano?


    @kandahassan @BangaloreaN
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  9. #869
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by firecrown View Post
    mayiline konnu curry vekkunnu....ivanokke manushyanano?


    @kandahassan @BangaloreaN
    മുയലിനെ കൊല്ലാം തിന്നാം, മാനിനെ കൊല്ലാം തിന്നാം , ആട്ടിൻകുട്ടിയെ കൊല്ലാം തിന്നാം, കന്നുകുട്ടിയെ കൊല്ലാം തിന്നാം, പ്രാവിനെ കൊല്ലാം തിന്നാം.
    പിന്നെ എന്താ മയിലിനെ തിന്നാൽ ?

  10. #870

    Default

    Quote Originally Posted by BangaloreaN View Post
    മുയലിനെ കൊല്ലാം തിന്നാം, മാനിനെ കൊല്ലാം തിന്നാം , ആട്ടിൻകുട്ടിയെ കൊല്ലാം തിന്നാം, കന്നുകുട്ടിയെ കൊല്ലാം തിന്നാം, പ്രാവിനെ കൊല്ലാം തിന്നാം.
    പിന്നെ എന്താ മയിലിനെ തിന്നാൽ ?
    അതിനൊന്നും "സൗന്ദര്യം" ഇല്ലല്ലോ....കോമളത്വം ഉണ്ട്...പക്ഷെ സൗന്ദര്യം ഇല്ല
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •