മുയലിറച്ചി കഴിക്കാനുണ്ട് പത്ത് കാരണങ്ങൾ





  • ഏറ്റവും മികച്ച വൈറ്റ് മീറ്റ്
  • ഹൃദ്രോഗമുള്ളവർക്കും കഴിക്കാം

കുറേ കാലം പിന്നിലേക്ക് സഞ്ചരിച്ചാൽ... അതായത് 194050 കാലയളവിൽ മുയലിറച്ചിയായിരുന്നു ഭക്ഷണത്തിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. അതായത് ഇന്ന് ബ്രോയിലർ കോഴി പിടിച്ചടക്കിയ സ്ഥാനം അന്ന് മുയലുകൾക്കായിരുന്നുവെന്ന് സാരം. പിന്നീട് കാലം മാറിയപ്പോൾ തീൻമേശയിലെ വിശിഷ്*ട വിഭവം എന്ന പേരിൽ മുയലിറച്ചി വല്ലപ്പോഴുമായി. എന്നാൽ, മറ്റ് മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇറച്ചികളിൽനിന്നു വ്യത്യസ്തമായി മുയലിറച്ചിക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കി മുയലിറച്ചിയെ വീണ്ടും നമുക്ക് തീൻമേശയിലേക്കെത്തിക്കാം.*

  1. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റ്.
  2. അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ് (100 ഗ്രാം ഇറച്ചിയിൽ 21 ഗ്രാം).*
  3. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ് (100 ഗ്രാം ഇറച്ചിയിൽ ശരാശരി 6 ഗ്രാം).
  4. മറ്റിനം ഇറച്ചികളെ അപേക്ഷിച്ച് കാലറി മൂല്യം കുറവ്.*
  5. കൊളസ്*ട്രോൾ ഫ്രീ ഇറച്ചി. ഹൃദ്രോഗമുള്ളവർക്കും കഴിക്കാം.
  6. ഇറച്ചിയിലുള്ള സോഡിയത്തിന്റെ അളവ് കുറവ്.*
  7. കാത്സ്യം, ഫോസ്*ഫറസ്, പൊട്ടാസ്യം, സെലീനിയം, വിറ്റാമിൻ ബി3, ബി 12 എന്നിവയുടെ കേന്ദ്രം.
  8. ഇറച്ചിഎല്ല് അനുപാതം കൂടുതൽ. അതായത് ഇറച്ചി കൂടുതൽ.
  9. ഒമേഗ 3 ഫാറ്റി ആസിഡിന്റ അളവ് കോഴിയിറച്ചിയിലും പന്നിയിറച്ചിയിലുമുള്ളതിൽ കൂടുതൽ.
  10. വളർത്തുമൃഗങ്ങളിൽ ഏറ്റവും ഉൽപാദനശേഷിയുള്ള മൃഗമാണ് മുയൽ.

മുയലിറച്ചിക്ക് കേരളത്തിൽ ഏറെ പ്രചാരമുണ്ടെങ്കിലും ലഭ്യക്കുറവ് വലിയ വെല്ലുവിളിയാണ്. എങ്കിലും പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. സമീപകാലത്ത് മുയലിറച്ചി മാത്രം വിൽക്കുന്ന ത*ട്ടുകടയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അവിടെയുള്ള ജനപങ്കാളിത്തം മുയലിറച്ചിയുടെ വലിയ മാർക്കറ്റാണ് തുറന്നുകാട്ടുന്നത്.